ടെക്നോളജി
الذهاب إلى القناة على Telegram
ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official
إظهار المزيد5 534
المشتركون
-124 ساعات
-77 أيام
-5330 أيام
جاري تحميل البيانات...
القنوات المماثلة
سحابة العلامات
لا توجد بيانات
هل تواجه مشاكل؟ يرجى تحديث الصفحة أو الاتصال بمدير الدعم الخاص بنا.
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
أكتوبر '26أكتوبر '26
أكتوبر '26
+6
في 0 قنوات
سبتمبر '26
+22
في 0 قنوات
Get PRO
أغسطس '26
+55
في 0 قنوات
Get PRO
يوليو '26
+63
في 0 قنوات
Get PRO
يونيو '26
+72
في 1 قنوات
Get PRO
مايو '26
+57
في 0 قنوات
Get PRO
أبريل '26
+63
في 0 قنوات
Get PRO
مارس '26
+14
في 0 قنوات
Get PRO
فبراير '26
+41
في 0 قنوات
Get PRO
يناير '26
+36
في 0 قنوات
Get PRO
ديسمبر '25
+36
في 0 قنوات
Get PRO
نوفمبر '25
+44
في 0 قنوات
Get PRO
أكتوبر '25
+43
في 0 قنوات
Get PRO
سبتمبر '25
+66
في 0 قنوات
Get PRO
أغسطس '25
+43
في 0 قنوات
Get PRO
يوليو '25
+31
في 2 قنوات
Get PRO
يونيو '25
+4
في 0 قنوات
Get PRO
مايو '25
+15
في 0 قنوات
Get PRO
أبريل '25
+12
في 0 قنوات
Get PRO
مارس '25
+14
في 0 قنوات
Get PRO
فبراير '25
+12
في 0 قنوات
Get PRO
يناير '25
+7
في 0 قنوات
Get PRO
ديسمبر '24
+32
في 1 قنوات
Get PRO
نوفمبر '24
+84
في 0 قنوات
Get PRO
أكتوبر '24
+72
في 0 قنوات
Get PRO
سبتمبر '24
+84
في 0 قنوات
Get PRO
أغسطس '24
+219
في 1 قنوات
Get PRO
يوليو '24
+159
في 0 قنوات
Get PRO
يونيو '24
+176
في 0 قنوات
Get PRO
مايو '24
+200
في 0 قنوات
Get PRO
أبريل '24
+149
في 0 قنوات
Get PRO
مارس '24
+181
في 0 قنوات
Get PRO
فبراير '24
+257
في 0 قنوات
Get PRO
يناير '24
+400
في 0 قنوات
Get PRO
ديسمبر '23
+296
في 0 قنوات
Get PRO
نوفمبر '23
+22
في 0 قنوات
Get PRO
أكتوبر '23
+23
في 0 قنوات
Get PRO
سبتمبر '23
+23
في 0 قنوات
Get PRO
أغسطس '23
+69
في 0 قنوات
Get PRO
يوليو '23
+81
في 0 قنوات
Get PRO
يونيو '23
+47
في 0 قنوات
Get PRO
مايو '23
+58
في 0 قنوات
Get PRO
أبريل '23
+40
في 0 قنوات
Get PRO
مارس '23
+63
في 0 قنوات
Get PRO
فبراير '23
+42
في 0 قنوات
Get PRO
يناير '23
+45
في 0 قنوات
Get PRO
ديسمبر '22
+57
في 0 قنوات
Get PRO
نوفمبر '22
+58
في 0 قنوات
Get PRO
أكتوبر '22
+105
في 0 قنوات
Get PRO
سبتمبر '22
+46
في 0 قنوات
Get PRO
أغسطس '22
+75
في 0 قنوات
Get PRO
يوليو '22
+39
في 0 قنوات
Get PRO
يونيو '22
+22
في 0 قنوات
Get PRO
مايو '22
+27
في 0 قنوات
Get PRO
أبريل '22
+28
في 0 قنوات
Get PRO
مارس '22
+42
في 0 قنوات
Get PRO
فبراير '22
+124
في 0 قنوات
Get PRO
يناير '22
+32
في 0 قنوات
Get PRO
ديسمبر '21
+39
في 0 قنوات
Get PRO
نوفمبر '21
+41
في 0 قنوات
Get PRO
أكتوبر '21
+56
في 0 قنوات
Get PRO
سبتمبر '21
+31
في 0 قنوات
Get PRO
أغسطس '21
+42
في 0 قنوات
Get PRO
يوليو '21
+52
في 0 قنوات
Get PRO
يونيو '21
+61
في 0 قنوات
Get PRO
مايو '21
+60
في 0 قنوات
Get PRO
أبريل '21
+46
في 0 قنوات
Get PRO
مارس '21
+42
في 0 قنوات
Get PRO
فبراير '21
+63
في 0 قنوات
Get PRO
يناير '21
+65
في 0 قنوات
Get PRO
ديسمبر '20
+6 723
في 0 قنوات
| التاريخ | نمو المشتركين | الإشارات | القنوات | |
| 05 أكتوبر | 0 | |||
| 04 أكتوبر | +1 | |||
| 03 أكتوبر | +1 | |||
| 02 أكتوبر | 0 | |||
| 01 أكتوبر | +4 |
منشورات القناة
| 2 | വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം | https://www.samakalikamalayalam.com/technology-news/new-feature-on-whatsapp-what-is-the-restricted-chat-feature | 209 |
| 3 | ഗൂഗിളിൽ നിന്ന് കസ്റ്റമർ കെയർ നമ്പർ എടുക്കാറുണ്ടോ....? വലിയൊരു കെണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്.....!!
ബാങ്ക്, കൊറിയർ സർവീസുകൾ, ഗൂഗിൾ പേ, ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ... ഇവയുടെയൊക്കെ കസ്റ്റമർ കെയർ നമ്പർ ആവശ്യമുള്ളപ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് എന്താണ്...?
നേരെ ഗൂഗിളിൽ തിരയും...! എന്നാൽ ഈ ഒരു ശീലം നിങ്ങളുടെ അക്കൗണ്ടിലെ പണം മുഴുവൻ നിമിഷനേരം കൊണ്ട് നഷ്ടപ്പെടാൻ കാരണമായേക്കാം.
▫️എന്തുകൊണ്ടാണ് ഗൂഗിളിൽ നിന്നുള്ള നമ്പറുകൾ അപകടമാകുന്നത്.....?
ഗൂഗിൾ സെർച്ച് റിസൾട്ടിൽ കാണുന്ന എല്ലാ വിവരങ്ങളും പൂർണ്ണമായും ശരിയാകണമെന്നില്ല.
തട്ടിപ്പുകാർ ഗൂഗിൾ പരസ്യങ്ങൾ (𝙂𝙊𝙊𝙂𝙇𝙀 𝘼𝘿𝙎) വഴിയും എസ്.ഇ.ഒ (𝙎𝙀𝙊) തന്ത്രങ്ങൾ വഴിയും ബാങ്കുകളുടെയും പ്രമുഖ കമ്പനികളുടെയും പേരിൽ സ്വന്തം വ്യാജ നമ്പറുകൾ ഗൂഗിളിന്റെ ആദ്യ പേജുകളിൽ തെളിയുന്ന രീതിയിൽ സെറ്റ് ചെയ്തു വെക്കുന്നു.
എങ്ങനെയാണ് ഈ തട്ടിപ്പ് നിങ്ങളെ ബാധിക്കുന്നത്.....?
വിശ്വാസം നേടിയെടുക്കൽ: നിങ്ങൾ വ്യാജ നമ്പറിലേക്ക് വിളിക്കുമ്പോൾ, ബാങ്കിന്റെയോ കമ്പനിയുടെയോ കസ്റ്റമർ എക്സിക്യൂട്ടീവാണെന്ന് നടിച്ച് തട്ടിപ്പുകാർ വളരെ മാന്യമായി സംസാരിച്ച് നിങ്ങളുടെ പരാതി കേൾക്കുന്നു.
സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ: പ്രശ്നം പരിഹരിക്കാൻ എന്ന വ്യാജേന 𝘼𝙉𝙔𝘿𝙀𝙎𝙆, 𝙏𝙀𝘼𝙈𝙑𝙄𝙀𝙒𝙀𝙍, 𝙌𝙐𝙄𝘾𝙆𝙎𝙐𝙋𝙋𝙊𝙍𝙏 തുടങ്ങിയ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നു.
*ഫോണിന്റെ പൂർണ്ണ നിയന്ത്രണം:*
ഈ ആപ്പുകൾ വഴി നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ തട്ടിപ്പുകാരന് കാണാൻ സാധിക്കും.
പണം തട്ടിയെടുക്കൽ:
നിങ്ങളുടെ ഫോണിലേക്ക് വരുന്ന 𝙊𝙏𝙋-കളും ബാങ്ക് വിവരങ്ങളും തട്ടിപ്പുകാരൻ തത്സമയം കാണുകയും, നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കുകയും ചെയ്യുന്നു.
▫️എങ്ങനെ സുരക്ഷിതരായിരിക്കാം....?
ഗൂഗിൾ സെർച്ചിലെ നമ്പറുകളിൽ വിളിക്കരുത്.
ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ കാണുന്ന നമ്പറുകളിൽ നേരിട്ട് വിളിക്കാതിരിക്കുക.
ഔദ്യോഗിക ഉറവിടങ്ങൾ ഉപയോഗിക്കുക:
നിങ്ങളുടെ എ.ടി.എം കാർഡിന് പുറകിൽ നൽകിയിട്ടുള്ള നമ്പർ, ബാങ്ക് പാസ്ബുക്ക്, അല്ലെങ്കിൽ കമ്പനികളുടെ ഔദ്യോഗിക ആപ്പുകൾ/വെബ്‌സൈറ്റുകൾ എന്നിവയിൽ നിന്നും മാത്രം നമ്പറുകൾ എടുക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്:
കസ്റ്റമർ കെയറിൽ നിന്ന് എന്ന് പറഞ്ഞ് വിളിക്കുന്നവർ ആവശ്യപ്പെടുന്ന ഒരു ആപ്പും ഫോണിൽ ഡൗൺലോഡ് ചെയ്യരുത്.
രഹസ്യ വിവരങ്ങൾ കൈമാറരുത്:
𝙊𝙏𝙋, 𝙐𝙋𝙄 𝙋𝙄𝙉, പാസ്‌വേഡ് എന്നിവ ആരോടും പങ്കുവെക്കരുത്.
ഓർക്കുക, തട്ടിപ്പിനിരയായാൽ ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ 𝟭𝟵𝟯𝟬 എന്ന സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിലോ 𝘾𝙔𝘽𝙀𝙍𝘾𝙍𝙄𝙈𝙀.𝙂𝙊𝙑.𝙄𝙉 എന്ന പോർട്ടലിലോ പരാതിപ്പെടുക. | 503 |
| 4 | 'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ളത്, ഒരു ഗുണവുമില്ല'; മസ്‌കിന്റെ കമന്റില്‍ വിവാദം
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തമ്മിലുള്ള മത്സരവും ഉപയോക്താക്കളുടെ ചേരിതിരിവും രൂക്ഷമാകുന്നതിനിടെ, ടെക് ലോകത്ത് വീണ്ടും വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് ബില്യണയര്‍ ഇലോണ്‍ മസ്‌ക്. എതിരാളികളായ പ്ലാറ്റ്ഫോമുകളെക്കുറിച്ച് എപ്പോഴും തുറന്നുപറച്ചിലുകള്‍ നടത്തുന്ന മസ്‌ക്, ജനപ്രിയ ആപ്പായ ഇന്‍സ്റ്റഗ്രാമിനെക്കുറിച്ച് വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നു - 'ഇന്‍സ്റ്റഗ്രാം പെണ്‍കുട്ടികള്‍ക്കുള്ളതാണ്.'
'ഗൈഗര്‍ ക്യാപിറ്റല്‍' (Geiger Capital) എന്ന എക്‌സ് ഉപയോക്താവ് ഇന്‍സ്റ്റഗ്രാം ആപ്പ് ഡിലീറ്റ് ചെയ്ത വിവരം പങ്കുവെച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 'ഔദ്യോഗികമായി ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്തു. ഇതൊരു സ്ത്രീകേന്ദ്രീകൃത ആപ്പാണ്. ഒരു പ്രയോജനവുമില്ല.' ഈ പോസ്റ്റിന് മറുപടിയായാണ് ഇലോണ്‍ മസ്‌ക് 'Instagram is for girls' എന്ന് കുറിച്ചത്.
ഇന്‍സ്റ്റഗ്രാമിനെ ലിംഗാധിഷ്ഠിതമായി മസ്‌ക് വിശേഷിപ്പിക്കുന്നത് ഇതാദ്യമല്ല. മുന്‍പ് മെയ് മാസത്തിലും സമാനമായ ഒരു ചര്‍ച്ചയില്‍ മസ്‌ക് ഈ പ്രസ്താവന നടത്തിയിരുന്നു. ദിവസേനയുള്ള സ്റ്റോറികള്‍, ഭക്ഷണത്തിന്റെ ചിത്രങ്ങള്‍, വ്യക്തിഗത വിശേഷങ്ങള്‍ എന്നിവ പങ്കുവെക്കുന്ന ശീലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു അന്ന് മസ്‌കിന്റെ പ്രതികരണം. മുതിര്‍ന്ന പുരുഷന്മാര്‍ തനിക്ക് ഇന്‍സ്റ്റഗ്രാം ഐഡി അയച്ചുതരുമ്പോള്‍ അവര്‍ ലിംഗമാറ്റം നടത്താന്‍ ശ്രമിക്കുകയാണോ എന്ന് സംശയിച്ചുപോകാറുണ്ടെന്നും മസ്‌ക് അന്ന് പരിഹസിച്ചിരുന്നു. ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്കും ലിംഗവിവേചന ആരോപണങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
വാര്‍ത്തകള്‍, വിശകലനങ്ങള്‍, ടെക്, ഫിനാന്‍സ്, രാഷ്ട്രീയം എന്നിവ കേന്ദ്രീകരിച്ചാണ് മസ്‌കിന്റെ 'എക്‌സ്' പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം പ്രധാനമായും ലൈഫ്‌സ്‌റ്റൈല്‍, വിഷ്വല്‍ സ്റ്റോറിടെല്ലിങ്, ബ്രാന്‍ഡിങ് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്ത്രീകേന്ദ്രീകൃതമാണെന്ന് മസ്‌ക് വാദിക്കുമ്പോഴും, അന്താരാഷ്ട്ര മാര്‍ക്കറ്റ് റിസര്‍ച്ച് കണക്കുകള്‍ പ്രകാരം മെറ്റയുടെ ഈ ആപ്പില്‍ എല്ലാ ലിംഗവിഭാഗങ്ങളിലുംപെട്ട കോടിക്കണക്കിന് ആളുകള്‍ സജീവമാണ്. എക്‌സിനെ വിവരശേഖരണത്തിനുള്ള വേദിയായും മെറ്റയുടെ ആപ്പുകളെ വെറും ഉപഭോക്തൃ-ലൈഫ്‌സ്‌റ്റൈല്‍ കേന്ദ്രങ്ങളായും ചിത്രീകരിക്കാനുള്ള മസ്‌കിന്റെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗം കൂടിയാണ് ഈ പ്രസ്താവനകള്‍.
മസ്‌കിന്റെ പരാമര്‍ശം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങള്‍ മുറുകി. ചില ഉപയോക്താക്കള്‍ മസ്‌കിന്റെ നിലപാടിനെ പിന്തുണച്ചപ്പോള്‍, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെ ലിംഗാധിഷ്ഠിതമായി തരംതിരിക്കുന്നതിനെ ഭൂരിഭാഗം ആളുകളും എതിര്‍ത്തു. അങ്ങനെയെങ്കില്‍ എക്‌സ് ആര്‍ക്കുള്ളതാണെന്നും ഇന്‍സ്റ്റഗ്രാം എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോം ആണെന്നും ഉപയോക്താക്കള്‍ മറുപടി നല്‍കി.
Source | 577 |
| 5 | BSNL to Offer Free Insurance with Select Prepaid Plans!
The state-run telecom operator plans to bundle:
🛡️ Rs 1 lakh accidental coverage
🔐 Rs 10,000 cyber-fraud cover
The benefits are expected to be available with select plans, including STV 202 and STV 2449, as BSNL looks to make insurance more accessible to users. | 623 |
| 6 | വാട്സാപ്പ് ബിസിനസ് സന്ദേശങ്ങൾക്ക് വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് ഫീസ് ഈടാക്കും മാറ്റം ഒക്ടോബർ ഒന്ന് മുതൽ സാധാരണക്കാരെ ബാധിക്കില്ല
@mallutechtrick | @mtt_official | 708 |
| 7 | *സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു* | 657 |
| 8 | *ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ സാധനം മാറി കിട്ടിയാല്‍ എന്തുചെയ്യണം? ഉപഭോക്തൃ കമ്മിഷന്റെ ശ്രദ്ധേയമായ ഉത്തരവ്*
Read Story : https://www.reporterlive.com/news-extra/reporter-news-extra/2026/09/30/woman-who-ordered-a-phone-for-rs-10574-online-received-soap | 644 |
| 9 | 'പഠിപ്പിലല്ല കാര്യം', സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും പ്രൊഫഷണലുകള്‍; റിപ്പോര്‍ട്ട്
ചെന്നൈ: രാജ്യത്ത് സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിഭാഗവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പ്രൊഫഷണലുകളെന്ന് ഐഐടി മദ്രാസ് പഠന റിപ്പോര്‍ട്ട്. അശ്രദ്ധ മൂലവും സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത കാരണവും പണത്തിന് ആര്‍ത്തിയുള്ളത് കൊണ്ടുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നത് എന്ന പൊതുധാരണയെ തിരുത്തുന്നതാണ് പഠനം.
ഉയര്‍ന്ന ഡിജിറ്റല്‍ സാക്ഷരത ഉള്ളതുകൊണ്ട് മാത്രം ഒരാള്‍ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് സുരക്ഷിതരാകുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഐടി പ്രൊഫഷണലുകള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാനേജ്‌മെന്റ്- ധനകാര്യ വിദഗ്ധര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സൈബര്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷനുള്ള വ്യക്തികള്‍ എന്നിവര്‍ വരെ തട്ടിപ്പിന് ഇരയായവരില്‍ ഉള്‍പ്പെടുന്നുണ്ട്. സാര്‍വത്രികമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ഉള്‍പ്പെടെ ഇന്ത്യയുടെ ഡിജിറ്റല്‍ സാങ്കേതികവിദ്യ രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളര്‍ച്ച വഴി ഒരു പതിറ്റാണ്ടിനകം കോടിക്കണക്കിന് ആദ്യ തലമുറ ഉപയോക്താക്കളെയാണ് ഡിജിറ്റല്‍ സാമ്പത്തിക രംഗത്തേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇത് അവസരമാക്കി സൈബര്‍ തട്ടിപ്പുകളും വര്‍ധിച്ചതായും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
നിക്ഷേപ- ഓഹരി വ്യാപര തട്ടിപ്പുകള്‍, തൊഴില്‍ തട്ടിപ്പുകള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍, ഡിജിറ്റല്‍ അറസ്റ്റ് തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ധിക്കാന്‍ ഇത് ഇടയാക്കി. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ ഔദ്യോഗിക കണക്കുകള്‍ സാമ്പത്തിക നഷ്ടങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ ഇതിന് പിന്നിലെ മാനസിക ആഘാതങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ല. കുടുംബത്തിലെ രോഗാവസ്ഥ, വിരമിക്കല്‍, ജോലി തിരച്ചില്‍, അല്ലെങ്കില്‍ ജോലിസ്ഥലത്തെ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ വ്യക്തിപരമായ പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന സമയങ്ങളിലാണ് കൂടുതലായും തട്ടിപ്പിന് ഇരയാകുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഭയം, സാമ്പത്തിക പ്രതീക്ഷകള്‍, പ്രശസ്തിയെ കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ചൂഷണം ചെയ്ത് തട്ടിപ്പുകാര്‍ ഇരകളില്‍ കൃത്രിമ ബ്രെയിന്‍ ഫ്രീസ് സൃഷ്ടിക്കുന്നു. ഇത് തങ്ങളുടെ വ്യക്തമായി ചിന്തിക്കാനുള്ള ശേഷിയെ തളര്‍ത്തുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ 12 മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ 33 പേരുമായി നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തല്‍. ഐഐടി മദ്രാസിലെ പ്രൊഫ. പി കന്ദസ്വാമി (വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍), പ്രൊഫ നന്ദന്‍ സുദര്‍ശനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
Source https://www.samakalikamalayalam.com/business-news/iit-madras-study-finds-educated-professionals-among-financial-cybercrime-victims-3 | 722 |
| 10 | لا يوجد نص... | 1 |
| 11 | *🔰പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (NIOC) വേണോ? ഇതിനായി പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല!*
ഒരു വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (NIOC - Non-Involvement in Offences Certificate) ആവശ്യമുണ്ടോ? ഇനി ഇതിനായി പോലീസ് സ്റ്റേഷനിൽ സ്റ്റേഷനിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല! പൊതുജനങ്ങൾക്കായി ഈ സേവനം കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ Pol-App-ൽ ലഭ്യമാണ്.
എന്തൊക്കെയാണ് പ്രത്യേകതകൾ?
* വീട്ടിലിരുന്ന് തന്നെ നിങ്ങളുടെ സ്മാർട്ട് ഫോൺ വഴി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം.
* സർട്ടിഫിക്കറ്റിനായുള്ള അപേക്ഷാ ഫീസ് ആപ്പ് വഴി ഓൺലൈൻ ആയി തന്നെ അടക്കാവുന്നതാണ്.
* നിങ്ങളുടെ അപേക്ഷ ഏത് ഘട്ടത്തിലാണെന്ന് പോൽ-ആപ്പിലൂടെ എളുപ്പത്തിൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.
* പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധനകൾ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് ആപ്പിൽ നിന്ന് തന്നെ നിങ്ങൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
എങ്ങനെ അപേക്ഷിക്കാം?
നിങ്ങളുടെ മൊബൈലിൽ Pol-App തുറന്ന് 'Citizen Services' എന്ന വിഭാഗത്തിൽ നിന്നും 'NIOC' തിരഞ്ഞെടുക്കുക. ആവശ്യമായ വ്യക്തിഗത വിവരങ്ങളും രേഖകളും നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഇന്നുതന്നെ Pol-App ഡൗൺലോഡ് ചെയ്യൂ... | 668 |
| 12 | സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം വേണം; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി | https://www.samakalikamalayalam.com/news/india/make-rules-to-regulate-childrens-social-media-usage-supreme-court-tells-centre | 593 |
| 13 | 'കൈവിട്ട കളി'; എഐ നിയന്ത്രണം വിട്ടു, പുതിയ മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ |
വാഷിങ്ടണ്‍: എഐ ഏജന്റുകള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഏറ്റവും പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ പരിശീലനം നിര്‍ത്തിവെച്ചതായി ഓപ്പണ്‍ എഐ. യുഎസ് സര്‍ക്കാരിന്റെ വെബ്‌സൈറ്റുകളില്‍ നിന്ന് ഓപ്പണ്‍ എഐയുടെ ബോട്ടുകള്‍ വിവരം ചോര്‍ത്തിയെന്നതടക്കം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ വിവരങ്ങള്‍ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്നതിനിടെ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൂടാതെ എഐ ഏജന്റുകള്‍ മറ്റുവിവരങ്ങള്‍ നല്‍കിയെന്നതടക്കമുള്ള സംഭവം പരിശോധിച്ച് വരുകയാണെന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഡലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചത്.
ഓപ്പണ്‍ ഏജന്റുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചതായി എഐ മൂല്യനിര്‍ണ്ണയ സ്ഥാപനമായ ട്രാന്‍സ്ലസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഓപ്പണ്‍എഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പരിശീലനം പുനരാരംഭിക്കൂ എന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. എഐ വികസിക്കുമ്പോഴും പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും ഇനിയും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നേക്കാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഏജന്റുകള്‍ സ്വയം തീരുമാനങ്ങള്‍ എടുക്കുന്നതും വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും രഹസ്യവിവരങ്ങള്‍ പുറത്തുവിടുന്നതും തടയാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി എഐ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്ന് നിയമനിര്‍മ്മാതാക്കളില്‍ നിന്നും സാങ്കേതിക വിദഗ്ധരില്‍ നിന്നും എഐ ലാബുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്. ഓപ്പണ്‍ എഐയുടെയും ആന്ത്രോപിക്കിന്റെയും തലവന്മാരും എഐയുടെ വളര്‍ച്ചയിലെ വേഗത കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഓപ്പണ്‍എഐ തങ്ങളുടെ മോഡലുകളുടെ വികസനം നിര്‍ത്തിവെക്കുന്നത്.
Source:- https://www.samakalikamalayalam.com/technology-news/openai-pauses-training-of-ai-models | 631 |
| 14 | *Google knows me better than me* 💀 | 590 |
| 15 | *Vi Makes Global Roaming FREE* 🚨
• 170+ countries covered, up to 3 trips/year
• Postpaid plans start at ₹501
• Annual prepaid unlimited data plans are eligible
• Enterprise plans start at ₹451
• Data and outgoing call minutes vary by plan
• Savings of up to ₹9,000/year claimed by Vi
• Roaming benefit can be activated through the Vi App
So Vi users don't have to worry about separate roaming packs anymore.
Hope Jio & Airtel also bring this benefit‼️ | 844 |
| 16 | വോയ്സ് കോളുകളും എസ് എം എസുകളും മാത്രം ആശ്രയിക്കുന്നവരെ ടെലികോം സേവനദാതാക്കൾ പരിഗണിക്കുന്നില്ലെന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് ട്രായ്.
അടുത്ത മാസം 21 മുതൽ എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവർ വോയ്സ്, എസ്‌എംഎസ്-മാത്രം പ്ലാനുകൾ നൽകണമെന്ന് ട്രായ് നിർദേശം നൽകി.
ഉപയോക്താക്കൾക്ക് ഡാറ്റ ആവശ്യമില്ലാത്ത സാഹചര്യത്തിൽ താങ്ങാനാകുന്ന നിരക്കിൽ സേവനം ലഭ്യമാക്കുന്നതിനായി, എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ ഉൾപ്പെടെയുള്ള രാജ്യത്തെ ടെലികോം കമ്പനികൾ ഒക്ടോബർ 21 മുതൽ കൂടുതൽ വോയ്സ്, എസ്‌എംഎസ് എന്നിവയ്ക്ക് മാത്രമായി റീചാർജ് പ്ലാനുകൾ നൽകേണ്ടിവരും.
ഇതിനുപുറമെ, കമ്പനികൾ നിലവിൽ നൽകുന്ന ദൈർഘ്യമേറിയ ഡാറ്റ-ബണ്ടിൽഡ് പ്ലാനുകളുടെ കാലാവധിക്ക് തുല്യമായ കാലാവധിയുള്ള, കുറഞ്ഞത് ഒരു ദൈർഘ്യമേറിയ വോയ്സ്-എസ്‌എംഎസ് ഒൺലി പ്ലാനും നൽകണം.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിലവിലുള്ള ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ മാസം 21ന് വിജ്ഞാപനം ചെയ്ത ഭേദഗതി ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. | 1 029 |
| 17 | ഭീം ആപ്പിലെ പുതിയ MyUPI AI ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നു. ഭീം ആപ്പിലെ പുതിയ എഐ സവിശേഷതകളും നേട്ടങ്ങളും മനസിലാക്കാം.
https://malayalam.economictimes.com/classroom/bhim-app-myupi-ai-features-safety-kill-switch-number-delinking/articleshow/134449426.cms | 1 009 |
| 18 | ഒരു ചെറിയ വ്യക്തതയ്ക്ക്: UPI MDR ചർച്ചകളെക്കുറിച്ച് 📢
പുതിയ UPI MDR അപ്‌ഡേറ്റിനെക്കുറിച്ച് പോസ്റ്റ് ഷെയർ ചെയ്തതിനെത്തുടർന്ന് ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടു.
ഇതിൽ ചില കാര്യങ്ങൾ വ്യക്തമാക്കാം:
1. ഈ ചാനൽ MDR ചാർജുകളെ പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ (PIB റിലീസ്) അടിസ്ഥാനമാക്കി വസ്തുതകൾ തെറ്റുകൂടാതെ പങ്കുവെക്കുക മാത്രമാണ് ചെയ്തത്. വെരിഫൈ ചെയ്യാത്ത കാര്യങ്ങളോ ഊഹാപോഹങ്ങളോ നൽകാൻ കഴിയില്ല.
2. ഈ ചാനലിലും കമ്മ്യൂണിറ്റിയിലും ഒന്നിലധികം അഡ്മിൻമാർ പോസ്റ്റുകളും വിവരങ്ങളും ഷെയർ ചെയ്യുന്നുണ്ട്. ഗ്രൂപ്പില്‍ ഒരാൾ പങ്കുവെക്കുന്ന അഭിപ്രായങ്ങൾ മറ്റ് അഡ്മിൻമാരുടെയോ കമ്മ്യൂണിറ്റിയുടെയോ മൊത്തം അഭിപ്രായമായി കാണരുത്; അത് തികച്ചും വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണ്.
3. സാങ്കേതികവിദ്യയുമായും ഡിജിറ്റൽ സംവിധാനങ്ങളുമായും ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളോട് വിയോജിക്കാനും അനുകൂലിക്കാനും ഗ്രൂപ്പിലെ എല്ലാവർക്കും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു ടെക് പോളിസിയെ മാന്യമായി വിമർശിക്കുന്നത് ഗ്രൂപ്പ് നിയമങ്ങൾക്ക് എതിരല്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
● ചർച്ചകളെ വ്യക്തിപരമായ രാഷ്ട്രീയ വാക്പോരുകളിലേക്ക് കൊണ്ടുപോകരുത്.
● തെറ്റായ വിവരങ്ങൾ (Misinformation/FUD) ഒഴിവാക്കുക: സ്വന്തം നിലപാട് ശരിയാണെന്ന് വരുത്താൻ വേണ്ടി അടിസ്ഥാനമില്ലാത്ത കാര്യങ്ങളോ അനാവശ്യമായ ഭയമോ പടർത്തരുത്. സംശയങ്ങളും അഭിപ്രായങ്ങളും മാന്യമായ ഭാഷയിൽ പങ്കുവെക്കാം.
വ്യത്യസ്തമായ കാഴ്ചപ്പാടുകൾ സ്വാഗതാർഹമാണ്, എന്നാൽ അവ വസ്തുതകളുടെ അടിസ്ഥാനത്തിലാകുമ്പോഴാണ് ചർച്ചകൾ ഉപകാരപ്രദമാകുന്നത്. സഹകരണത്തിന് നന്ദി! 🤝 | 1 039 |
| 19 | സ്മാർട് ഫോൺ സ്ക്രീൻ ഗാർഡിന് ബിഐഎസ് അംഗീകാരം നിർബന്ധം; ഏപ്രിൽ 1 മുതൽ പുതിയ നിയമം
https://www.metrovaartha.com/news/national/govt-brings-smartphone-screen-protectors-under-mandatory-registration-rule | 827 |
| 20 | കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം | https://www.samakalikamalayalam.com/business-news/trai-new-rules-voice-sms-only-plans-mandatory | 820 |
