Msone Official
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
Show more📈 Analytical overview of Telegram channel Msone Official
Channel Msone Official (@msone) in the Malayalam language segment is an active participant. Currently, the community unites 131 152 subscribers, ranking 1 211 in the Movies category and 1 640 in the India region.
📊 Audience metrics and dynamics
Since its creation on невідомо, the project has demonstrated rapid growth, gathering an audience of 131 152 subscribers.
According to the latest data from 25 October, 2026, the channel demonstrates stable activity. Although there has been a change in the number of participants by 79 over the last 30 days and by 55 over the last 24 hours, overall reach remains high.
- Verification status: Not verified
- Engagement rate (ER): The average audience engagement rate is 30.30%. Within the first 24 hours after publication, content typically collects 8.41% reactions from the total number of subscribers.
- Post reach: On average, each post receives 39 737 views. Within the first day, a publication typically gains 11 025 views.
- Reactions and interaction: The audience actively supports content: the average number of reactions per post is 75.
📝 Description and content policy
The author describes the resource as a platform for expressing subjective opinions:
“Official Telegram channel of Msone.
https://malayalamsubtitles.org
https://instagram.com/msoneofficial
https://www.facebook.com/MSonePage/”
Thanks to the high frequency of updates (latest data received on 26 October, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Movies category.
ഒരു വേനലവധിക്കാലത്ത് സ്വന്തം വീട്ടിലെത്തുന്ന 14 വയസ്സുകാരിയായ ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണിത്. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടത്തിലെ വൈകാരികമായ സങ്കീർണ്ണതകളെയും ഒറ്റപ്പെടലിനെയും വളരെ പച്ചയായി ചിത്രം അവതരിപ്പിക്കുന്നു. മുതിർന്നവരുടെ ലോകത്തുനിന്ന് മാറിനിൽക്കുന്ന ആലീസ്, തന്റെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെയും, സ്വന്തം ലൈംഗികതയെയും കുറിച്ചുള്ള ചിന്തകളെയും വേറിട്ട രീതിയിൽ നിരീക്ഷിക്കുകയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 18+ പ്രായപൂർത്തിയായവർ മാത്രം കാണുക!അഭിപ്രായങ്ങൾ പങ്കുവെക്കാൻ
ഗുരുതരമായ അസുഖം ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരു കരൾ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്ന ദൗത്യത്തിന് അപകടകാരിയായ ഒരു മാഫിയ സംഘം തടസ്സമാകുന്നു. ആ അവയവം കൈക്കലാനായുള്ള മാഫിയയുടെ ആക്രമണങ്ങളെയും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ച്, ആ പെൺകുട്ടിക്ക് കൃത്യസമയത്ത് അവയവം എത്തിക്കാൻ ഇവർക്ക് സാധിക്കുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
വേനലവധി ആഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങിയെത്തുന്ന പതിനേഴുകാരനാണ് റോജർ. ആ സമയത്ത്, നാട്ടിലെ പുരുഷന്മാരെല്ലാം യുദ്ധത്തിന് പോകുന്നതോടെ അവരുടെ ഭാര്യമാരും കാമുകിമാരും തനിച്ചാകുന്നു. വികാരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന ഈ സ്ത്രീകളും, കൗമാര ചാഞ്ചല്യങ്ങളിലൂടെ കടന്നുപോകുന്ന റോജറും തമ്മിൽ അതിരുവിട്ട ചില ബന്ധങ്ങൾ ഉടലെടുക്കുന്നു. Exploits of a Young Don Juan, L’iniziazione, What Every Frenchwoman Wants എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ഫ്രഞ്ച്-ഇറ്റാലിയൻ ഈറോട്ടിക്-കോമഡി ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
രക്തത്താൽ എഴുതപ്പെട്ട പാരമ്പര്യം… പ്രതികാരത്തിനായി തുടങ്ങുന്ന ഒരു പോരാട്ടം… ഇതാണ് ജിൻ കസാമയുടെ കഥ. ഒരു രാത്രിയിൽ അപ്രതീക്ഷിതമായി നടന്ന സംഭവം ജിൻ കസാമ എന്ന ബാലന്റെ ജീവിതം മാറ്റിമറിക്കുന്നു. ആ സംഭവത്തിനു കാരണമായ അമാനുഷിക ശക്തിയെ നേരിടാൻ ആയോധന വിദ്യയിൽ അഗ്രഗണ്യനായ തന്റെ മുത്തശ്ശന്റെ സഹായം അവൻ തേടുന്നു. എന്നാൽ അതിനായി ആദ്യം അവന് തന്റെ ഉള്ളിലെ ഭയത്തെയും ബലഹീനതകളെയും തോൽപ്പിക്കണം. അവനു മുന്നിലുള്ള ഏക വഴി, ലോകത്തിലെ ഏറ്റവും ശക്തനായ പോരാളിയാകുക എന്നതായിരുന്നു. മുത്തച്ഛനായ ഹെയ്ഹാച്ചി മിഷിമയുടെ കഠിന പരിശീലനത്തിന് കീഴിൽ ജിൻ തന്റെ ശരീരത്തെയും മനസ്സിനെയും ഒരു ആയുധമാക്കി മാറ്റുന്നു. എന്നാൽ പ്രതികാരം തേടിയുള്ള ആ യാത്ര അവനെ എത്തിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തരായ പോരാളികൾ ഏറ്റുമുട്ടുന്ന ഒരു മഹാ പോരാട്ടവേദിയിലേക്കാണ്. അവിടെ ജിന്നിന് നേരിടേണ്ടിവരുന്നത് എതിരാളികളെ മാത്രമല്ല, തന്റെ ഭൂതകാലത്തെയും കുടുംബത്തിന്റെ ഇരുണ്ട പാരമ്പര്യത്തെയുമാണ്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
ദക്ഷിണ കൊറിയയിലെ ഡിമിലിറ്ററൈസ്ഡ് സോണിന് (DMZ) സമീപമുള്ള ‘ഹോപ്പ് ഹാർബർ’ (വോൻസാൻ-രി) എന്ന ഒറ്റപ്പെട്ട തുറമുഖ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുഴിബോംബുകളാലും മുള്ളുവേലികളാലും ചുറ്റപ്പെട്ട, പുറംലോകവുമായി വലിയ ബന്ധമില്ലാത്ത ഒരു ചെറിയ പ്രദേശമാണിത്. അവിടുത്തെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചീഫായ ബം-സോക്കും സംഘവും സാധാരണയായി നാട്ടിലെ ചെറിയ പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്ത് ശീലിച്ചവരാണ്. ഒരു ദിവസം രാവിലെ, ഗ്രാമത്തിന് പുറത്തുള്ള കാട്ടുപാതയിൽ ഒരു കാളയെ അതിദാരുണമായി കൊന്നു തള്ളിയ നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു. ആദ്യം ഇതൊരു കരടിയുടെയോ സൈബീരിയൻ കടുവയുടെയോ ആക്രമണമാണെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. എന്നാൽ വൈകാതെ തന്നെ, തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത അജ്ഞാതമായ ഏതോ ഒന്നിന്റെ സാന്നിധ്യം ആ കാട്ടിലുണ്ടെന്ന് അവർ തിരിച്ചറിയുന്നു. കാട്ടുതീ കാരണം പുറത്തുനിന്നുള്ള പോലീസ് സഹായമോ മറ്റ് രക്ഷാപ്രവർത്തകരോ എത്താൻ വൈകുന്നതോടെ, സ്വന്തം ഗ്രാമത്തെയും ജീവനെയും രക്ഷിക്കാൻ ബം-സോക്കും വനിതാ ഓഫീസറായ സുങ്-ഏയും നാട്ടിലെ ഏതാനും വേട്ടക്കാരും ചേർന്ന് ആ അജ്ഞാത ശക്തിയെ നേരിടാൻ ഇറങ്ങിത്തിരിക്കുന്നു. ഭയവും അവിശ്വാസവും നിറഞ്ഞ ആ രാത്രിയിൽ, തങ്ങളുടെ പരിമിതമായ ആയുധങ്ങൾ വെച്ച് ആ ഗ്രാമവാസികൾ നടത്തുന്ന ഉദ്വേഗജനകമായ അതിജീവനത്തിന്റെ കഥയാണ് ‘ഹോപ്പ്’ (Hopeu) പറയുന്നത്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
പത്തുവർഷം നീണ്ടുനിന്ന ട്രോയിലെ പോരിനും മറ്റൊരു പത്തുവർഷത്തെ കൊടിയ യാതനകൾ നിറഞ്ഞ യാത്രയ്ക്കുമൊടുവിൽ ഒഡിസിയസ് സ്വദേശത്തേക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തെ എതിരേല്ക്കുന്നതോ, എങ്ങും അരാജകത്വം നടമാടുന്ന ഇഥക്കയും. യുദ്ധാനന്തരം ഒഡിസിയസ്സിന് വന്നുചേർന്ന മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, അദ്ദേഹം രാജ്യം തിരിച്ചുപിടിക്കുന്നത് കാണിച്ചുതരുകയാണ് ‘ദ റിട്ടേൺ’.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
ആദ്യ ഭാഗമായ ‘ഫാൾ’ (Fall) എന്ന ഹിറ്റ് സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. ആദ്യ സിനിമയിൽ 2,000 അടി ഉയരമുള്ള ടവറിൽ കുടുങ്ങുകയും പിന്നീട് ദാരുണമായി മരിക്കുകയും ചെയ്ത പ്രശസ്ത ഇൻഫ്ലുവൻസർ ഷൈലോ ഹണ്ടറുടെ സഹോദരിയായ ജാക്സിലൂടെയാണ് കഥ വികസിക്കുന്നത്. സഹോദരിയുടെ മരണമുണ്ടാക്കിയ വലിയ ആഘാതത്തിൽ നിന്നും ഭയത്തിൽ നിന്നും ജാക്സ് ഇതുവരെ മുക്തയായിട്ടില്ല. ഈ സമയത്ത് ലൂസ് എന്ന് പരിചയപ്പെടുത്തുന്ന ഒരു യുവതി ഷൈലോയുടെ പൂർത്തിയാകാത്ത ഒരു ‘ബക്കറ്റ് ലിസ്റ്റുമായി’ ജാക്സിനെ തേടിയെത്തുന്നു. സഹോദരിയുടെ ഓർമ്മകൾക്ക് മുന്നിൽ സമാധാനം കണ്ടെത്താനും സ്വന്തം ഭയങ്ങളെ കീഴടക്കാനും വേണ്ടി, ആ ലിസ്റ്റിലെ ഒരു പ്രധാന സാഹസിക യാത്ര പൂർത്തിയാക്കാൻ ജാക്സ് തീരുമാനിക്കുന്നു. തായ്‌ലൻഡിലെ മൗണ്ട് ക്വാൻ (Mount Kwan) പർവ്വതത്തിലെ അതീവ അപകടകരവും പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്നതുമായ ‘ഡെത്ത് ഡ്രാഗൺ പ്ലാങ്ക് വാക്ക്’ (Deth Dragon Plank Walk) എന്ന യാത്രയായിരുന്നു അത്. ജോൺ എന്നൊരു ഗൈഡിന്റെ സഹായത്തോടെ നിയമവിരുദ്ധമായി അവർ ആ ഭയാനകമായ മലകയറ്റം ആരംഭിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 അടിയോളം ഉയരത്തിൽ, ഏത് നിമിഷവും തകർന്നുവീഴാറായ മരപ്പലകകളിലൂടെയുള്ള (planks) അവരുടെ യാത്ര ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സാഹസിക യാത്ര ഒരു ജീവന്മരണ പോരാട്ടമായി മാറുന്നു. പ്രകൃതിക്ഷോഭങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില വെല്ലുവിളികളും അവർക്ക് നേരിടേണ്ടി വരുന്നു. ഉയരങ്ങളോടുള്ള ഭയത്തെ (Acrophobia) വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന, ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ കഴിയുന്ന മികച്ചൊരു സർവൈവൽ ത്രില്ലർ അനുഭവമാണ് ചിത്രം നൽകുന്നത്. ആ മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണ്?അഭിപ്രായങ്ങൾ പങ്കുവെക്കാൻ
1993 ൽ പുറത്തിറങ്ങിയ ഇതേ പേരിലെ കോമിക്സിന്റെ ആനിമേഷൻ ആവിഷ്കാരമാണ് Batman: Knightfall Part 1: Knightfall . വർഷങ്ങളെടുത്ത് ബാറ്റ്മാൻ ആർക്കത്തിലാക്കിയ ശത്രുക്കളെല്ലാം അവിടുന്ന് രക്ഷപ്പെട്ട് ഗോതം സിറ്റിയിലേക്ക് ഇറങ്ങുന്നു. അവരെ പിടിക്കാൻ രാപ്പകലില്ലാതെ ശ്രമിക്കുന്ന ബാറ്റ്മാൻ, ഇതിനെല്ലാം കാരണം ബെയ്ൻ എന്ന ശത്രുവാണെന്ന് മനസ്സിലാക്കുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
