fa
Feedback
Msone Official

Msone Official

رفتن به کانال در Telegram

📈 تحلیل کانال تلگرام Msone Official

کانال Msone Official (@msone) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 131 013 مشترک است و جایگاه 1 210 را در دسته فیلم‌ها و رتبه 1 636 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 131 013 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 04 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -86 و در ۲۴ ساعت گذشته برابر -1 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 30.88% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 7.92% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 40 460 بازدید دریافت می‌کند. در اولین روز معمولاً 10 373 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 67 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 05 اکتبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته فیلم‌ها تبدیل کرده‌اند.

131 013
مشترکین
-124 ساعت
-367 روز
-8630 روز
آرشیو پست ها
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 28/09/26 മുതൽ 04/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 28/09/26 മുതൽ 04/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Disclosure Day (2026) ഡിസ്ക്ലോഷർ ഡേ (2026) Release No : 3735 പരിഭാഷ: അരുൺ ബി. എസ്. കൊല്ലം കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 1395 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

#Msone Release - 3739 (Movie) Blue Velvet (1986) ബ്ലൂ വെല്‍വെറ്റ് (1986) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: David Lynch ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി IMDb : 7.7 (R)
ജെഫ്രി എന്ന യുവാവ് തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നതും അവിടെത്തെ ഒരു പറമ്പിൽനിന്ന് അറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ ചെവി കണ്ടെത്തുന്നത്തിൽനിന്നുമാണ് കഥ തുടങ്ങുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തനാകാതെ അവൻ സ്വന്തമായി ഇതിന് പിന്നിലെ സത്യം കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നു. ഈ അന്വേഷണം അവനെ ആ നാടിന്റെ പുറമെയുള്ള ശാന്തതയ്ക്ക് പിന്നിലൊളിച്ചിരിക്കുന്ന ഭയപ്പെടുത്തുന്ന ദുരൂഹതകൾ നിറഞ്ഞ ഒരു ഗായികയും അപകടകാരിയായ ഒരു ക്രിമിനലും ഉൾപ്പെടുന്ന വലിയൊരു അപകടക്കെണിയിലേക്കാണ് കൊണ്ടെത്തിച്ചത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3738 (Series) Mr. Bean (1990) മിസ്റ്റർ ബീൻ (1990) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: John Birkin, Paul Weiland, John Howard Davies ജോണർ: കോമഡി, ഫാമിലി IMDb : 8.6 (N/A)
മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്. റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ “മിസ്റ്റർ ബീൻ” 1990 ജനുവരി 1നും, അവസാന എപ്പിസോഡായ “ദ ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ” 1995 ഡിസംബർ 15-നും സംപ്രേഷണം ചെയ്യപ്പെട്ടു. സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. “മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി” എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കഥാപാത്രത്തിന്റെ ജനപ്രീതിയെ തുടര്‍ന്ന് മിസ്റ്റര്‍ ബീന്‍ മുഖ്യകഥാപാത്രമായി രണ്ട് സിനിമകളും ഒരു അനിമേഷന്‍ പരമ്പരയും ഉണ്ടാവുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 356 (Movie) The Raid: Redemption (2011) ദ റെയ്ഡ്: റിഡംഷന്‍ (2011) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇന്തോനേഷ്യൻ സംവിധാനം: Gareth Evans ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ IMDb : 7.6 (R)
ജക്കാർത്തയിലെ ചേരിയിലുള്ള, കൊടുംകുറ്റവാളികളും ലഹരിമാഫിയയും മാത്രം താവളമാക്കിയ 15 നിലകളുള്ള ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തെ ചുറ്റിപ്പറ്റിയാണ് ദി റെയ്ഡ്: റിഡംപ്ഷൻ (2011) എന്ന ആക്ഷൻ-ത്രില്ലർ ചിത്രം വികസിക്കുന്നത്. അധോലോക നായകനായ താമ റിയാദിയെയും അവന്റെ സംഘത്തെയും പിടികൂടാൻ ഒരു പ്രത്യേക പോലീസ് സംഘം (സ്പെഷ്യൽ ഫോഴ്സ്) കെട്ടിടത്തിലേക്ക് രഹസ്യമായി കടക്കുന്നു. എന്നാൽ പോലീസ് സാന്നിധ്യം തിരിച്ചറിയുന്ന അധോലോക തലവൻ കെട്ടിടം പൂർണ്ണമായും അടച്ചുപൂട്ടുകയും, പോലീസുകാരെ കൊന്നൊടുക്കാൻ കെട്ടിടത്തിലെ എല്ലാ വാടകക്കാരായ ക്രിമിനലുകൾക്കും ആഹ്വാനം നൽകുകയും ചെയ്യുന്നു. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോകുന്നതോടെ, ഓരോ നിലയിലും മരണത്തെ മുഖാമുഖം കണ്ട് പോലീസുകാർക്ക് പൊരുതേണ്ടി വരുന്നു. ഇൻഡോനേഷ്യൻ ആയോധനകലയായ ‘പെൻചാക് സിലാത്ത്’ (Pencak Silat) അടിസ്ഥാനമാക്കിയുള്ള ശ്വാസമടക്കിപ്പിടിക്കുന്ന പോരാട്ടങ്ങളും, ചതിയും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3737 (Movie) Coyote vs. Acme (2026) കയോട്ടി vs. ആക്മി (2026) പരിഭാഷ: എൽവിൻ ജോൺ പോൾ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Dave Green ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി IMDb : 7.6 (PG-13)
മനുഷ്യരും കാർട്ടൂണുകളും ഒരുമിച്ച് ജീവിക്കുന്ന ഒരു ലോകത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആക്മിയാണ് മനുഷ്യർക്കും കാർട്ടൂണുകളും വേണ്ട ഒട്ടു മിക്ക നിത്യോപയോഗ സാധനങ്ങളും ഉണ്ടാക്കുന്നത്. അങ്ങനെയിരിക്കെ കാലാകാലങ്ങളായി റോഡ് റണ്ണറിനെ പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വൈൽ ഇ കയോട്ടി (റോഡ് റണ്ണർ ഷോയിലെ കഥാപാത്രങ്ങൾ) താൻ റോഡ് റണ്ണറിനെ പിടിക്കാൻ ഉപയോഗിക്കുന്ന ആക്മി ഉൽപ്പന്നങ്ങൾ നിരന്തരമായി തകരാറാവുന്നതിന് ആക്മിക്കെതിരെ കേസ് കൊടുക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3736 (Movie) The Garden of Words (2013) ദ ഗാർഡൻ ഓഫ് വേഡ്സ് (2013) പരിഭാഷ: വിഷ്ണു ഷാജി പോസ്റ്റർ: നൗഫൽ ഭാഷ: ജാപ്പനീസ് സംവിധാനം: Makoto Shinkai ജോണർ: അനിമേഷൻ, ഡ്രാമ, റൊമാൻസ് IMDb : 7.4 (PG-13)
ഷൂ ഡിസൈനറാകാൻ ആഗ്രഹിക്കുന്ന 15 വയസ്സുകാരനായ ടകാവോ, മഴയുള്ള ദിവസങ്ങളിൽ സ്കൂൾ ഒഴിവാക്കി ടോക്കിയോയിലെ ശാന്തമായ ഒരു പൂന്തോട്ടത്തിൽ പോയി ഷൂസിന്റെ ഡിസൈനുകൾ വരയ്ക്കാറുണ്ട്. അവിടെവെച്ച് തന്റെ വ്യക്തിജീവിതത്തിലും ജോലിയിലും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 27 വയസ്സുകാരിയായ യുകാരിയെ അവൻ പരിചയപ്പെടുന്നു. മഴക്കാലം നീണ്ടുനിൽക്കുന്നതിനിടെ ഇരുവരും ആ പൂന്തോട്ടത്തിൽ സ്ഥിരമായി കണ്ടുമുട്ടുകയും, പരസ്പരം അധികമൊന്നും അറിയാതിരുന്നിട്ടും പതിയെ ആഴത്തിലുള്ള ഒരു വൈകാരിക അടുപ്പത്തിലേക്ക് എത്തുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിലെ ഏകാന്തതയ്ക്കും വേദനകൾക്കും ആ കൂടിക്കാഴ്ചകൾ ഒരു ആശ്വാസമായി മാറുന്നു. എന്നാൽ മഴക്കാലം അവസാനിക്കുമ്പോൾ, പ്രായവ്യത്യാസവും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സ്വന്തം വികാരങ്ങളും ഉൾപ്പെടെ ഇരുവർക്കും അവരുടെ ബന്ധത്തെക്കുറിച്ച് ചില യാഥാർഥ്യങ്ങളെ നേരിടേണ്ടി വരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3736 (Movie) The Garden of Words (2013) ദ ഗാർഡൻ ഓഫ് വേഡ്സ് (2013) പരിഭാഷ: വിഷ്ണു ഷാജി പോസ്റ്റർ: നൗഫൽ ഭാഷ: ഇംഗ്ലീഷ് , ജാപ്പനീസ് സംവിധാനം: Makoto Shinkai ജോണർ: അനിമേഷൻ, ഡ്രാമ, റൊമാൻസ് IMDb : 7.4 (PG-13)
ഷൂ ഡിസൈനറാകാൻ ആഗ്രഹിക്കുന്ന 15 വയസ്സുകാരനായ ടകാവോ, മഴയുള്ള ദിവസങ്ങളിൽ സ്കൂൾ ഒഴിവാക്കി ടോക്കിയോയിലെ ശാന്തമായ ഒരു പൂന്തോട്ടത്തിൽ പോയി ഷൂസിന്റെ ഡിസൈനുകൾ വരയ്ക്കാറുണ്ട്. അവിടെവെച്ച് തന്റെ വ്യക്തിജീവിതത്തിലും ജോലിയിലും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 27 വയസ്സുകാരിയായ യുകാരിയെ അവൻ പരിചയപ്പെടുന്നു. മഴക്കാലം നീണ്ടുനിൽക്കുന്നതിനിടെ ഇരുവരും ആ പൂന്തോട്ടത്തിൽ സ്ഥിരമായി കണ്ടുമുട്ടുകയും, പരസ്പരം അധികമൊന്നും അറിയാതിരുന്നിട്ടും പതിയെ ആഴത്തിലുള്ള ഒരു വൈകാരിക അടുപ്പത്തിലേക്ക് എത്തുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിലെ ഏകാന്തതയ്ക്കും വേദനകൾക്കും ആ കൂടിക്കാഴ്ചകൾ ഒരു ആശ്വാസമായി മാറുന്നു. എന്നാൽ മഴക്കാലം അവസാനിക്കുമ്പോൾ, പ്രായവ്യത്യാസവും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സ്വന്തം വികാരങ്ങളും ഉൾപ്പെടെ ഇരുവർക്കും അവരുടെ ബന്ധത്തെക്കുറിച്ച് ചില യാഥാർഥ്യങ്ങളെ നേരിടേണ്ടി വരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 21/09/26 മുതൽ 27/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 21/09/26 മുതൽ 27/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026) Release No : 3733 സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 2912 പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

#Msone Release - 3735 (Movie) Disclosure Day (2026) ഡിസ്ക്ലോഷർ ഡേ (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Steven Spielberg ജോണർ: ആക്ഷൻ, ഡ്രാമ, മിസ്റ്ററി IMDb : 6.4 (PG-13)
​”അനന്തമായ ഈ പ്രപഞ്ചത്തിൽ നമ്മൾ മാത്രമാണോ ഉള്ളത്?” എന്ന ചോദ്യം കാലാകാലങ്ങളായി മനുഷ്യർക്കിടയിലുണ്ട്. എന്നാൽ, ഒരിക്കലും അതിന്റെ ഉത്തരം നമ്മളാരും അറിയരുതെന്ന് ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടാകുമോ? ​മാനവരാശിയുടെ നിലനിൽപ്പ് പോലും മാറ്റിമറിക്കാൻ ശേഷിയുള്ള ആ രഹസ്യം വെളിപ്പെടുത്താനായി ചിലർ നടത്തുന്ന ശ്രമങ്ങളും, ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ആ വെളിപ്പെടുത്തൽ ദിവസത്തിലെ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില അസാധാരണമായ സംഭവങ്ങളുമാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പ്രമേയം. ​വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എമിലി ബ്ലണ്ട്, ജോഷ് ഒകോണർ, കോളിൻ ഫിർത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3734 (Movie) Salmokji: Whispering Water (2026) സൽമോക്ജി : വിസ്‌പെറിംഗ് വാട്ടർ (2026) പരിഭാഷ: വിഷ്ണു ഷാജി പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: കൊറിയൻ സംവിധാനം: Lee Sang-min ജോണർ: ഹൊറർ, മിസ്റ്ററി, ത്രില്ലർ IMDb : 6.0 (PG-13)
വിചിത്രമായ നിരവധി കഥകൾ പ്രചരിക്കുന്ന സൽമോക്ജി എന്ന ഒറ്റപ്പെട്ട റിസർവോയറിന്റെ സ്ട്രീറ്റ്-വ്യൂ ദൃശ്യങ്ങളിൽ, ഒരു അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. പഴയ സ്ട്രീറ്റ്-വ്യൂ ദൃശ്യങ്ങളിൽ ഒഴിവാക്കി പുതിയ ദൃശ്യങ്ങൾ ഷൂട്ട്‌ ചെയ്യാനായി സൂ-ഇനും സംഘവും സൽമോക്ജിയിലേക്ക് എത്തുന്നു. എന്നാൽ ചിത്രീകരണം ആരംഭിച്ചതോടെ, സംഘത്തിന് പല വിചിത്ര സംഭവങ്ങളും നേരിടേണ്ടി വരുന്നു. അവിടുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്തോറും, സൽമോക്ജിയുടെ ഇരുണ്ട ആഴങ്ങളിലേക്ക് അവർ കൂടുതൽ കൂടുതൽ വലിച്ചിഴക്കപ്പെടുന്നു. ഒടുവിൽ, ആ ജലാശയത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന ഭയാനകമായ സത്യത്തെ അവരോടൊപ്പം നമ്മളും തിരിച്ചറിയുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 14/09/26 മുതൽ20/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 14/09/26 മുതൽ20/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026) Release No : 3733 സബ് പരിഭാഷ ചെയ്തത്: എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 7116 പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

#Msone Release - 3733 (Movie) The End of Oak Street (2026) ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026) പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: David Robert Mitchell ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, മിസ്റ്ററി IMDb : 6.6 (PG-13)
1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ