CPIM Kerala
Open in Telegram
Official Channel of the Communist Party of India (Marxist) Kerala State Committee
Show more7 668
Subscribers
-324 hours
-327 days
-11730 days
Data loading in progress...
Similar Channels
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+8
in 0 channels
August '26
+28
in 0 channels
Get PRO
July '26
+37
in 0 channels
Get PRO
June '26
+42
in 0 channels
Get PRO
May '26
+79
in 0 channels
Get PRO
April '26
+91
in 0 channels
Get PRO
March '26
+98
in 0 channels
Get PRO
February '26
+46
in 0 channels
Get PRO
January '26
+38
in 0 channels
Get PRO
December '25
+85
in 0 channels
Get PRO
November '25
+68
in 0 channels
Get PRO
October '25
+55
in 0 channels
Get PRO
September '25
+33
in 0 channels
Get PRO
August '25
+66
in 0 channels
Get PRO
July '25
+127
in 0 channels
Get PRO
June '25
+66
in 0 channels
Get PRO
May '25
+50
in 0 channels
Get PRO
April '25
+48
in 0 channels
Get PRO
March '25
+59
in 0 channels
Get PRO
February '25
+45
in 0 channels
Get PRO
January '25
+45
in 0 channels
Get PRO
December '24
+67
in 0 channels
Get PRO
November '24
+65
in 0 channels
Get PRO
October '24
+70
in 0 channels
Get PRO
September '24
+93
in 0 channels
Get PRO
August '24
+59
in 0 channels
Get PRO
July '24
+62
in 0 channels
Get PRO
June '24
+63
in 0 channels
Get PRO
May '24
+61
in 0 channels
Get PRO
April '24
+100
in 0 channels
Get PRO
March '24
+154
in 0 channels
Get PRO
February '24
+94
in 0 channels
Get PRO
January '24
+74
in 1 channels
Get PRO
December '23
+65
in 0 channels
Get PRO
November '23
+80
in 0 channels
Get PRO
October '23
+71
in 1 channels
Get PRO
September '23
+109
in 0 channels
Get PRO
August '23
+94
in 0 channels
Get PRO
July '23
+98
in 0 channels
Get PRO
June '23
+76
in 0 channels
Get PRO
May '23
+91
in 0 channels
Get PRO
April '23
+63
in 0 channels
Get PRO
March '23
+97
in 0 channels
Get PRO
February '23
+207
in 0 channels
Get PRO
January '23
+62
in 0 channels
Get PRO
December '22
+41
in 0 channels
Get PRO
November '22
+67
in 0 channels
Get PRO
October '22
+179
in 0 channels
Get PRO
September '22
+63
in 0 channels
Get PRO
August '22
+85
in 0 channels
Get PRO
July '22
+113
in 0 channels
Get PRO
June '22
+145
in 0 channels
Get PRO
May '22
+95
in 0 channels
Get PRO
April '22
+179
in 0 channels
Get PRO
March '22
+138
in 0 channels
Get PRO
February '22
+93
in 0 channels
Get PRO
January '22
+134
in 0 channels
Get PRO
December '21
+106
in 0 channels
Get PRO
November '21
+122
in 0 channels
Get PRO
October '21
+77
in 0 channels
Get PRO
September '21
+79
in 0 channels
Get PRO
August '21
+78
in 0 channels
Get PRO
July '21
+83
in 0 channels
Get PRO
June '21
+85
in 0 channels
Get PRO
May '21
+962
in 0 channels
Get PRO
April '21
+435
in 0 channels
Get PRO
March '21
+963
in 0 channels
Get PRO
February '21
+265
in 0 channels
Get PRO
January '21
+272
in 0 channels
Get PRO
December '20
+13 611
in 0 channels
| Date | Subscriber Growth | Mentions | Channels | |
| 10 September | +1 | |||
| 09 September | +1 | |||
| 08 September | 0 | |||
| 07 September | +1 | |||
| 06 September | +2 | |||
| 05 September | 0 | |||
| 04 September | +1 | |||
| 03 September | +1 | |||
| 02 September | +1 | |||
| 01 September | 0 |
Channel Posts
| 2 | കോഴിക്കോടിൻ്റെ മണ്ണിൽ
പുതിയ മുന്നേറ്റം! | 102 |
| 3 | https://www.facebook.com/share/v/1Gn91edA6A/
സ.സീതാറാം യെച്ചൂരി അനുസ്മരണം | 112 |
| 4 | ഇനി
മൂന്നുനാൾ | 175 |
| 5 | No text... | 174 |
| 6 | https://www.facebook.com/share/v/19Loz6x9LD/
സ:ചടയൻ അനുസ്മരണ പൊതുയോഗം മയ്യിൽ കമ്പിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ:എം .സ്വരാജ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നു | 216 |
| 7 | സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനം. | 249 |
| 8 | സഖാവ് ചടയൻ ഗോവിന്ദൻ ദിനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എകെജി സെന്ററിൽ പതാക ഉയർത്തി. | 216 |
| 9 | https://www.facebook.com/share/v/1EqqmRqrmo/
സെപ്റ്റംബർ 9
സ. ചടയൻ ഗോവിന്ദൻ ദിനം | 172 |
| 10 | സഖാവ് സീതാറാം യെച്ചൂരി; സമരചിന്തകളുടെ നിത്യപ്രചോദനം | 166 |
| 11 | സ. ചടയൻ ഗോവിന്ദൻ
എന്ന അമരസ്‌മരണ... | 176 |
| 12 | സിഎംആര്‍എല്‍ കമ്പനിക്ക് എക്‌സാലോജിക്കുമായി ഏര്‍പ്പെട്ട കരാറുമായി ഒരു തരത്തിലുള്ള നഷ്‌ടവും സംഭവിച്ചതായി കമ്പനി ഡയറക്‌ടര്‍ ബോര്‍ഡിനോ അവരുടെ ഓഡിറ്റ് വിഭാഗത്തിനോ ആരോപണമില്ല. എക്‌സാലോജിക്ക് കൈപ്പറ്റിയത് കള്ളപ്പണമോ സ്വകാര്യ പണമിടപാടോ അല്ല. കരാര്‍ പ്രകാരം ലഭിച്ച തുക നികുതി അടച്ച ശേഷം ബാങ്ക് വഴിയാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുകാര്യവും മറച്ചുവയ്‌ക്കേണ്ട ആവശ്യം എക്‌സാലോജിക്കിനും സിഎംആര്‍എല്‍-നും ഇല്ല എന്നാണര്‍ത്ഥം.
സിഎംആര്‍എല്‍ കമ്പനി എക്‌സാലോജിക്കിന് പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ എങ്ങനെയാണ് വരിക? പിണറായി വിജയന്‍റെ മകളാണ് എന്നത് മാത്രമാണ് ഇത്തരമൊരു ദുരാരോപണത്തിന് പിന്നില്‍. എന്നാല്‍ പിണറായി മുഖ്യമന്ത്രി ആയിരിക്കെ സിഎംആര്‍എല്‍-ന് വഴിവിട്ട ഒരു ആനുകൂല്യവും നല്‍കിയിട്ടില്ല. അതും പരിശോധനയിൽ വ്യക്തമായതാണ്. അങ്ങനെ നല്‍കിയതായി ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടില്ല.
ഇ ഡി പുറത്തുവിട്ടതും മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതുമായ രേഖയില്‍ സിഎംആര്‍എല്‍-ന്റെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നത് എന്ന് കാണുന്നു. തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മൊഴിക്കപ്പുറം മറ്റൊരു രേഖയും സിഎംആര്‍എല്‍-ന് വഴിവിട്ട സഹായം നല്‍കിയതായി തെളിയിക്കാന്‍ ഇ ഡിയുടെ പക്കലുമില്ല. സര്‍ക്കാര്‍ തലത്തില്‍ സിഎംആര്‍എല്‍-ന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം ചെയ്‌തുകൊടുത്തിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ രേഖകളും പുറത്തുവരേണ്ടതായിരുന്നു.
നിയമവിരുദ്ധവും രാഷ്‌ട്രീയ ലക്ഷ്യത്തോടെയുമുള്ള തങ്ങളുടെ അന്വേഷണത്തില്‍ തയ്യാറാക്കിയ ചില റിപ്പോര്‍ട്ടുകളും മൊഴികളും ഉപയോഗപ്പെടുത്തി ഇ ഡി നിയമവിരുദ്ധമായി ചില കാര്യങ്ങളിലേക്ക് കടക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ദേശീയതലത്തില്‍ ചെറുക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള കോണ്‍ഗ്രസ് എന്തുചെയ്യും എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേരത്തെ തമിഴ്‌നാട്ടിലും, പഞ്ചാബിലും സമാനമായ രീതിയില്‍ ഇ ഡി ഇത്തരം നിലപാട് സ്വീകരിച്ചപ്പോള്‍ രണ്ട് സര്‍ക്കാരുകളും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായുള്ള നിലപാടുകളുടെ ഭാഗമായി ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ചെയ്‌തത്.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി | 152 |
| 13 | ടി വീണയ്‌ക്കെതിരെ സിഎംആര്‍എല്‍ കരാറുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തുന്ന അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെയാണ്. അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേക്കെത്തിക്കുവാന്‍ കഴിയുമോയെന്ന് നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയനെയും, പി എ മുഹമ്മദ് റിയാസിനെയും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഇ ഡിയുടെ പുതിയ കത്ത്. ഭരണമാറ്റത്തിന്റെ മറവില്‍ രാഷ്‌ട്രീയ പകപോക്കലിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവും എന്ന നിഗമനത്തില്‍, കോടതി തള്ളിക്കളഞ്ഞ അതേ ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് ഇ ഡി.
കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും ഈ ആരോപണങ്ങൾ ഉന്നയിച്ച് കോടതിയെ സമീപിച്ചപ്പോൾ ആ കേസുകളെല്ലാം കോടതികള്‍ തള്ളിക്കളയുകയാണ് ഉണ്ടായത്. 2025 മാര്‍ച്ച് 28 ന് ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ 588/2024 നമ്പര്‍ കേസില്‍ കേരള ഹൈക്കോടതി മാത്യു കുഴല്‍നാടന്റെ ഹർജി തള്ളിക്കൊണ്ട് ഉത്തരവായിട്ടുണ്ട്. അതായത് ഇപ്പോള്‍ ഇ ഡി ഉന്നയിക്കുന്ന വിഷയം നേരത്തെ തന്നെ ജുഡീഷറിയുടെ പരിശോധനയ്‌ക്ക് വിധേയമായതാണ് എന്നര്‍ത്ഥം. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചില്‍ ഈ കേസ് വന്നിരുന്നുവെങ്കിലും തള്ളിക്കളയുകയാണ് ചെയ്‌തത്.
എസ്‌എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്‌തതും റെയ്‌ഡ് അടക്കമുള്ള നടപടികളിലേക്കും കടന്നത്. എന്നാല്‍ എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് തന്നെ നിയമപ്രകാരം നിലനില്‍ക്കുന്നതല്ല. ആ റിപ്പോര്‍ട്ട് ചോദ്യം ചെയ്‌ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത കേസ് വിചാരണ കാത്തുകഴിയുകയാണ്. നിയമപരമായി എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് നിലനില്‍ക്കില്ല എന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കണം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനോട് ഇ ഡി ആവശ്യപ്പെടുന്നത്. ഡല്‍ഹി ഹൈക്കോടതി എസ്‌എഫ്‌ഐഒ റിപ്പോര്‍ട്ട് റദ്ദ് ചെയ്‌തതിനാൽ ഇ ഡി ഇതുവരെ നടത്തിയ നീക്കങ്ങളെല്ലാം അസാധുവാകും.
തട്ടിക്കൂട്ടിയ ഈ കേസ് മുന്നോട്ടുകൊണ്ടുപോകാനാണ് ഇപ്പോള്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. കേസെടുക്കണമെങ്കില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ സിഎംആര്‍എല്‍-ന് വേണ്ടി ക്രമവിരുദ്ധമായി സര്‍ക്കാരിന് നഷ്‌ടവും തനിക്ക് നേട്ടവും ഉണ്ടാക്കുന്ന ആനുകൂല്യങ്ങള്‍ ചെയ്‌തിട്ടുണ്ടാവണം. അത്തരത്തില്‍ ഒരു ആനുകൂല്യവും നല്‍കിയതായി വിജിലന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ തെളിയിക്കാനായില്ല എന്നതിനാലാണ് മുന്‍പ് വിജിലന്‍സ് കേസ് എടുപ്പിക്കാനുള്ള ഹർജികള്‍ കോടതികള്‍ തള്ളിക്കളഞ്ഞത്.
നേരത്തെ എസ്‌എഫ്‌ഐഒയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ തന്നെ പിണറായി വിജയന്റെ പേര് സൂചിപ്പിക്കുന്ന തരത്തില്‍ പ്രഖ്യാപനം വന്നപ്പോള്‍ ഈ കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്ന കാര്യം പാര്‍ടി വ്യക്തമാക്കിയിരുന്നു. സിഎംആര്‍എല്ലില്‍ നടന്നു എന്ന് പറയുന്ന റെയ്‌ഡില്‍ 182 കോടി രൂപ വിവിധ ആള്‍ക്കാര്‍ക്കായി നല്‍കിയതിന് ഡയറി കുറിപ്പ് ലഭിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന കത്ത്. അതില്‍ ഇപ്പോഴത്തെ ഭരണ കക്ഷിനേതാക്കളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ സംഭാവനയായി പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്.
ഡയറിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ്, ഉമ്മന്‍ചാണ്ടി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ പേര് വന്നിട്ടും ഇത് സംബന്ധിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്? ഡയറിയില്‍ പേരുള്ള ആഭ്യന്തര മന്ത്രിയുടെ വകുപ്പിനാണ് ഇ ഡി കത്ത് നല്‍കിയത് എന്നത് വിരോധാഭാസമാണ്.
തന്റെ കമ്പനിയായ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് പണം കൈപ്പറ്റിയത് എന്ന് വീണ വ്യക്തമാക്കിയതാണ്. പക്ഷേ, ഇതുമാത്രം തെരഞ്ഞെടുത്ത് പ്രത്യേകമായി ഒരു കേസ് കെട്ടിച്ചമയ്‌ക്കുകയാണ്. ആകെയുള്ള 182 കോടി രൂപയില്‍ വളരെ ചുരുങ്ങിയ തുക മാത്രം എടുത്താണ് ഇ ഡി കേസുമായി മുന്നോട്ടുവന്നത്. എസ്‌എഫ്‌ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ മറവിലാണ് ഇ ഡി കേസെടുത്തത്. കമ്പനി മാനേജ്‌മെന്റ് നടത്തിയ ചെലവുകള്‍ കമ്പനിക്കും അതുവഴി ഓഹരി ഉടമകള്‍ക്കും നഷ്‌ടം സംഭവിച്ചു എന്നാണ് ഈ ആരോപണത്തിന്റെ ചുരുക്കം. അങ്ങനെയെങ്കില്‍ 182 കോടി രൂപ നഷ്‌ടം സംഭവിച്ചതിന് കാരണക്കാരായ മറ്റുള്ളവര്‍ക്കെതിരെ അന്വേഷണമില്ലാത്തത് എന്തുകൊണ്ടാണ്? ഇതിന്റെ പിറകിലുള്ളത് രാഷ്‌ട്രീയ പകപോക്കൽ മാത്രമാണെന്ന് വ്യക്തമാണ്. | 112 |
| 14 | No text... | 116 |
| 15 | https://www.facebook.com/share/v/19Nvvc3CCN/
സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു. | 123 |
| 16 | https://www.facebook.com/share/v/17RWVV2gVL/
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളെ കാണുന്നു | 125 |
| 17 | തൊഴിലാളിവർഗത്തെമാത്രം മനസ്സിലാക്കുകയും മുതലാളിവർഗത്തെ മനസ്സിലാക്കാതെയും പോകരുത്. കർഷകരെമാത്രമല്ല, ജന്മിമാരെയും മനസ്സിലാക്കേണ്ടതുണ്ട്. ഭൂതകാലംമാത്രം അറിഞ്ഞാൽ പോരാ, ഭാവിയെയും മനസ്സിലാക്കേണ്ടതുണ്ട്. പോരായ്മകൾമാത്രമല്ല, നേട്ടങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം ഓർമപ്പെടുത്തുന്നു.
"ഒരുഭാഗംമാത്രം കാണുകയും മുഴുവനായത് കാണാതിരിക്കുകയും ചെയ്യുക എന്നും മരങ്ങൾമാത്രം കാണുകയും വനം കാണാതിരിക്കുകയും ചെയ്യുക എന്നും ഇതിനെ വിശേഷിപ്പിക്കാം. ഈ മാർഗം അവലംബിച്ചാൽ വൈരുധ്യങ്ങൾ പരിഹരിക്കുന്നതിനുള്ള രീതി കണ്ടെത്തുക അസാധ്യമാണ്. വിപ്ലവത്തിന്റെ കടമകൾ പൂർത്തിയാക്കുക എന്നതും അസാധ്യമാണ്.' ഇത്തരത്തിൽ പ്രശ്നങ്ങളെ അതിന്റെ സമഗ്രതയിലാണ് കാണേണ്ടതെന്ന് മാവോ ഓർമപ്പെടുത്തുന്നു.
ചൈനയിലെ ഒരു കഥയിലെ ഭാഗം ഇതിനായി മാവോ ഉദ്ധരിക്കുന്നുണ്ട്– "രണ്ടു ഭാഗക്കാരും പറയുന്നത് ശ്രദ്ധിച്ചാൽ നിങ്ങൾ പ്രബുദ്ധരായിത്തീരും. ഒന്നുമാത്രം ശ്രദ്ധിച്ചാൽ ഇരുട്ടിലായിത്തീരും.' ഇത്തരത്തിൽ സമഗ്രതയോടെ പ്രശ്നങ്ങൾ വിലയിരുത്തിയാൽമാത്രമേ അവ പരിഹരിക്കാനാകൂ എന്നും മാവോ ഓർമപ്പെടുത്തുന്നു.
പാർടിക്കകത്തെ ഇടത്–വലത് വ്യതിയാനങ്ങളെ പരാജയപ്പെടുത്തേണ്ടതിന്റെ കാര്യവും മാവോ ഓർമപ്പെടുത്തുന്നുണ്ട്. വലതുപക്ഷപരമായ പാളിച്ച ഐക്യംമാത്രം കാണുന്നു, സമരത്തെ അവഗണിക്കുന്നു. ഇടതുപക്ഷപരമായ പാളിച്ച സമരംമാത്രം കാണുകയും ഐക്യം കാണാതിരിക്കുകയുമാണ് ചെയ്യുന്നത്. ഇടത്–വലത് വ്യതിയാനങ്ങൾക്കെതിരായി നിലപാടെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇതിലൂടെ മാവോ ഓർമപ്പെടുത്തിയത്.
ചൈനീസ് വിപ്ലവം പൂർത്തിയാക്കിയശേഷം സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനത്തിൽ വേഗംവർധിപ്പിക്കണമെന്ന കാഴ്ചപ്പാട് മാവോ അവതരിപ്പിക്കുന്നുണ്ട്. അതിനായി മഹത്തായ കുതിച്ചുചാട്ടത്തിന്റെയും സാംസ്കാരികവിപ്ലവത്തിന്റെയും പ്രസ്ഥാനങ്ങൾക്ക് മാവോ നേതൃത്വം നൽകി. എന്നാൽ, ഇത് പ്രയോഗത്തിൽ വന്നപ്പോൾ വലിയ പാളിച്ചയാണ് സംഭവിച്ചത്. പാർടി വൈസ് ചെയർമാനും റിപ്പബ്ലിക്കിന്റെ ചെയർമാനുമായ ലിഷ്വാഹിയടക്കമുള്ള നിരവധിപേർ ജയിലിൽ കിടന്ന് മരിച്ചു.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ലോക പരിസ്ഥിതിയെ വിശകലനം ചെയ്യുന്നതിനായി മുന്നോട്ടുവച്ച മാവോയുടെ മൂന്നുലോക സിദ്ധാന്തം സംബന്ധിച്ച കാഴ്ചപ്പാട് തെറ്റായിരുന്നു. ഒന്നാംലോകം എന്ന നിലയിൽ അമേരിക്കൻ സാമ്രാജ്യത്വത്തെയും സോവിയറ്റ് യൂണിയനെയും ഒന്നായി കണ്ടു. രണ്ടാമത്തേത്, വികസിത മുതലാളിത്തരാഷ്ട്രം എന്നനിലയിൽ രാജ്യങ്ങളെ കണ്ടു. മൂന്നാംലോകമായി, വികസ്വര മുതലാളിത്ത രാജ്യങ്ങളെയാണ് വിശേഷിപ്പിച്ചത്. ഈ ത്രിലോക സിദ്ധാന്തം സോഷ്യലിസത്തിന്റെ അസ്തിത്വത്തെത്തന്നെ തകർത്തു. ഈ കാഴ്ചപ്പാടുകൾ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കകത്തുതന്നെ വലിയ ഭിന്നതകളിലേക്ക് എത്തിച്ചു.
മാവോയുടെ കാലശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 11–ാം കേന്ദ്ര കമ്മിറ്റിയുടെ ആറാം പ്ലീനറി യോഗം മാവോയുടെ പ്രവർത്തനത്തെ വിലയിരുത്തി. സ്റ്റാലിന്റെ സംഭാവനകളെ ഉൾക്കൊള്ളാതെയുള്ള ക്രൂഷ്ചേവിന്റെ നേതൃത്വത്തിൽ റഷ്യയിലെ കമ്യൂണിസ്റ്റ് പാർടി നടത്തിയ വിമർശങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇത്. മാവോയുടെ നേതൃഗുണവും ദൗർബല്യങ്ങളുമെല്ലാം വിലയിരുത്തിയുള്ള വിശകലനമായിരുന്നു അത്. സാംസ്കാരികവിപ്ലവത്തിനുണ്ടായ ഇടതുപക്ഷപിശകിന് ഉത്തരവാദി മാവോയാണ്. ഭരണകൂടത്തിന് ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കുന്നതിന് മാവോ ശ്രദ്ധിച്ചിരുന്നുവെങ്കിലും സാംസ്കാരികവിപ്ലവത്തിന്റെ കാലത്ത് ഗുരുതരമായ പിശകുകളാണ് ഉണ്ടായതെന്നും ചൈനീസ് പാർടി വിലയിരുത്തി. മാവോയുടെ കഴിവുകളെ അംഗീകരിച്ചുകൊണ്ടും സംഭാവനകളെ ഉൾക്കൊണ്ടുമുള്ള വിലയിരുത്തലായിരുന്നു ഇത്.
മാർക്സിസത്തിനും ലെനിനിസത്തിനും, ചൈനയിൽ നിലനിന്നിരുന്ന മൂർത്തമായ പരിതസ്ഥിതിയിൽ അത് പ്രയോഗിക്കുന്നതിനും മാവോ നൽകിയ സംഭാവന എക്കാലവും വിലമതിക്കപ്പെടുന്നതാണ്. മാവോ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ പുതിയ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാനുള്ള പ്രവർത്തനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി നടത്തുന്നത്. ശാസ്ത്രസാങ്കേതികരംഗത്തെ വികാസത്തെ ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്തി മുന്നേറുകയെന്ന, ഡെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ടുവച്ച കാഴ്ചപ്പാട് ആധുനിക കാലത്തെ സോഷ്യലിസ്റ്റ് നിർമാണപ്രക്രിയയിലെ പുതിയ ചുവടുവയ്‌പാണ്. ലെനിൻ മുന്നോട്ടുവച്ച പുത്തൻ സാമ്പത്തികനയത്തിന്റെ കാഴ്ചപ്പാടുകൾ ഇതിന് അടിത്തറയായിട്ടുണ്ട് എന്നു കാണാം.
പുതിയ ഇത്തരം ഇടപെടലുകൾ ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും അഴിമതി ഉൾപ്പെടെയുള്ള ചില ദൗർബല്യങ്ങൾ പാർടിയിലും സർക്കാരിലും ഉണ്ടാക്കിയ കാര്യങ്ങൾ ചൈനീസ് കമ്യൂണിസ്റ്റ് പാർടിതന്നെ വിലയിരുത്തിയിട്ടുണ്ട്. അവ പരിഹരിക്കാനുള്ള പ്രവർത്തനത്തിൽ അവർ വ്യാപൃതരായിരിക്കുകയാണ്. ഇന്ന്, ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ കാലത്ത് ചൈനയുടെ സാന്നിധ്യവും നിലപാടും മനുഷ്യസമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.
സ. പുത്തലത്ത് ദിനേശന് | 133 |
| 18 | ലോക വിപ്ലവപ്രസ്ഥാനത്തിന് മഹത്തായ സംഭാവനകൾ നൽകിയ മാവോ സെ ദൊങ്ങിന്റെ 50–ാം ചരമവാർഷിക ദിനമാണ് സെപ്‌തംബർ ഒമ്പത്. ചൈനയിലെ സ്ഥിതിവിശേഷത്തെ മനസ്സിലാക്കി വിപ്ലവതന്ത്രം ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് മാവോ ചെയ്തത്. അതിലൂടെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുതന്നെ ഒരു പുതിയ വഴി രൂപപ്പെടുത്തി. ജനാധിപത്യവിപ്ലവവും സോഷ്യലിസ്റ്റ് വിപ്ലവവും തമ്മിൽ കൂട്ടിയിണക്കി ജനകീയ ജനാധിപത്യവിപ്ലവം വിജയകരമായി പൂർത്തിയാക്കി എന്നതാണ് ചൈനീസ് വിപ്ലവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. വർഗശക്തികളുടെ ബലാബലത്തിൽ അക്കാലത്ത് മാറ്റംവരുത്തിയ മൂന്ന് സംഭവങ്ങളിൽ ഒന്നായാണ് ചൈനീസ് വിപ്ലവത്തെ വിലയിരുത്തുന്നത്. റഷ്യയിലെ ഒക്ടോബർ വിപ്ലവവും ഫാസിസത്തിനെതിരായുള്ള വിജയവുമാണ് മറ്റു രണ്ട് സംഭവങ്ങൾ. അമേരിക്കയുടെ ഏകലോകക്രമം സ്ഥാപിക്കാനുള്ള പരിശ്രമത്തിനിടയിൽ ചൈനയുടെ സാന്നിധ്യം ലോക രാഷ്ട്രീയരംഗത്ത് സുപ്രധാനമാണ് എന്നത് ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ചൈനയിലെ ഹുവാൻ പ്രവിശ്യയിലെ ദരിദ്രകുടുംബത്തിലാണ് മാവോ ജനിച്ചത്. 1917ലെ ഒക്ടോബർ വിപ്ലവത്തെ തുടർന്ന് മാർക്സിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1921ലെ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത 10 പ്രതിനിധികളിൽ ഒരാളായിരുന്നു മാവോ. 50 മെമ്പർഷിപ്പായിരുന്നു ആ ഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർടിക്കുണ്ടായിരുന്നത്.
ചൈനീസ് സമൂഹത്തിലെ വർഗങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ വിശകലനങ്ങൾ ഏറെ ശ്രദ്ധേയമായി. റഷ്യയിൽ നടന്ന വിപ്ലവത്തിന്റെ അതേ മാതൃകയാണ് സ്വീകരിക്കേണ്ടത് എന്ന നയമായിരുന്നില്ല മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർടിക്ക്. ഓരോ നാടിന്റെയും സാഹചര്യത്തെ മനസ്സിലാക്കി മാർക്സിസം–ലെനിനിസം പ്രയോഗിക്കണമെന്ന സമീപനത്തിന്റെ വക്താവായിരുന്നു മാവോ. ആദ്യഘട്ടത്തിൽ തൊഴിലാളിമേഖല കേന്ദ്രീകരിച്ചാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചത്. 1922 മുതൽ 1923 വരെ നൂറിലേറെ പണിമുടക്കുകൾ ചൈനയിൽ നടന്നു. അതിന്റെ വിജയം തൊഴിലാളികളെ കമ്യൂണിസ്റ്റ് പാർടിയിലേക്ക് വലിയ തോതിൽ ആകർഷിച്ചു. തൊഴിലാളിപ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തെ അടിച്ചമർത്തുന്നതിന് ഭരണകൂടം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി. റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് 1923 ഫെബ്രുവരി ഏഴിന് അൻപതിൽപരം തൊഴിലാളികളെ ഭരണകൂടം കൊലപ്പെടുത്തി. ഈ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ജനസംഖ്യയുടെ 80 ശതമാനം വരുന്ന കൃഷിക്കാരുമായും പട്ടണങ്ങളിലെ പെറ്റിബൂർഷ്വാസിയുമായും തൊഴിലാളിവർഗം സഖ്യം ചേരേണ്ടതിന്റെ അനിവാര്യതയിലേക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർടി എത്തിച്ചേർന്നത്.
സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനുമെതിരായ സമരത്തിൽ മുതലാളിത്തവർഗത്തിലെ ജനാധിപത്യവിഭാഗവുമായി സഖ്യം ചേരേണ്ടതിന്റെ പ്രാധാന്യം ഈ അനുഭവങ്ങളിൽനിന്നാണ് മാവോ ഉൾക്കൊള്ളുന്നത്. 1871ലെ പാരിസ് കമ്യൂണിന്റെ അനുഭവപാഠങ്ങളെ വിശകലനം ചെയ്യുമ്പോൾ തൊഴിലാളിവർഗം മറ്റ് വിഭാഗങ്ങളുമായി സഖ്യം ചേരേണ്ടതിന്റെ പ്രാധാന്യം മാർക്സ് എടുത്തുപറഞ്ഞതും ഇവിടെ ഓർക്കേണ്ടതുണ്ട്. പിന്നാക്കംകിടക്കുന്ന സമൂഹത്തിൽ വിപ്ലവപാർടികൾ അവിടെയുള്ള കർഷകരെ അടിസ്ഥാനമാക്കുന്നതിനോടൊപ്പം ബൂർഷ്വാസികൾ ഉൾപ്പെടെയുള്ള എല്ലാ സാമ്രാജ്യവിരുദ്ധ ഫ്യൂഡൽവിരുദ്ധ ശക്തികളുടെയും ഐക്യമുന്നണി കെട്ടിപ്പടുക്കണമെന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നിർദേശം ഉൾക്കൊണ്ടുള്ള ഇടപെടലാണ് മാവോ ചൈനയിൽ നടത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങളെ വിമോചിപ്പിച്ച് നഗരങ്ങളെ വളയുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ലോങ് മാർച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ആവേശകരമായ അനുഭവമാണ്.
പിന്നാക്കപ്രദേശമായ രാജ്യത്ത് സോഷ്യലിസം രൂപപ്പെടുത്തണമെങ്കിൽ അതിനുമുമ്പായി ജനകീയ ജനാധിപത്യവിപ്ലവം നടത്തേണ്ടതുണ്ട് എന്ന സമീപനമാണ് ചൈനയിൽ വികസിച്ചുവന്നത്. ഇന്ത്യൻ സാഹചര്യത്തെ വിലയിരുത്തി ആ കാഴ്ചപ്പാട് പ്രായോഗികമാക്കാനുള്ള നടപടികളാണ് സിപിഐ എം അതിന്റെ പാർടി പരിപാടിയിലൂടെ അവതരിപ്പിച്ചത്. എന്നാൽ, നക്സലൈറ്റുകളാകട്ടെ, ഇന്ത്യൻ സാഹചര്യം മനസ്സിലാക്കാതെ ചൈനയിലെ രീതി വികൃതമായി അനുകരിക്കാനാണ് ശ്രമിച്ചത്.
പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിന് മാർക്സിസം മുന്നോട്ടുവയ്ക്കുന്നത് വൈരുധ്യാത്മക പഠനരീതിയാണ്. ഓരോ വസ്തുവിലും പ്രതിഭാസത്തിലും വിരുദ്ധശക്തികൾ ഏറ്റുമുട്ടുന്നുണ്ട്. അവയുടെ ഐക്യം വസ്തുവിന്റെ നിലനിൽപ്പിനും സമരം അതിന്റെ മുന്നോട്ടുപോക്കിനും അനിവാര്യമാണ്. അതുകൊണ്ട് ഓരോന്നിലെയും വൈരുധ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുകയാണ് വേണ്ടത്. അതിലെ പുരോഗമനപരമായ കാഴ്ചപ്പാടുകളെ വികസിപ്പിക്കുകയും വേണം. ഈ സമീപനത്തെ അടിസ്ഥാനപ്പെടുത്തി ചൈനീസ് സമൂഹത്തെ വിലയിരുത്തുകയാണ് മാവോ ചെയ്തത്.
മാവോയുടെ പ്രസിദ്ധമായ ‘വൈരുധ്യത്തെക്കുറിച്ച്’ എന്ന ഉപന്യാസം ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകളെ വ്യക്തമാക്കുന്നു. സമൂഹത്തെ പഠിക്കുമ്പോൾ പ്രശ്നങ്ങളുടെ എല്ലാ വശങ്ങളെയും മനസ്സിലാക്കേണ്ടതുണ്ട്. അതോടൊപ്പം വിവിധ വർഗങ്ങളുടെ സവിശേഷതകളെയും തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണമെന്ന് മാവോ ഓർമപ്പെടുത്തുന്നു. | 112 |
| 19 | No text... | 100 |
| 20 | ഐഎസ്‌ആർഒയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉടൻ നിർത്തണം. ഇന്ത്യൻ ശാസ്‌ത്രജ്ഞർ ഏഴു ദശകം കൊണ്ട് പ്രതിബദ്ധതയോടെ കെട്ടിപ്പടുത്ത ബഹിരാകാശ ഗവേഷണ പശ്‌ചാത്തലസൗകര്യങ്ങൾ അപ്പാടെ കൈമാറാനാണ് പദ്ധതി. ഐഎസ്‌ആർഒ ഇനി വിക്ഷേപണ വാഹനങ്ങൾ നിർമിക്കില്ലെന്ന ഇൻസ്‌പേസ് ചെയർമാൻ പവൻ ഗോയങ്കയുടെ പ്രസ്‌താവനയിലൂടെ വെളിപ്പെടുന്നത് സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനുള്ള ഗൂഢപദ്ധതിയാണ്. പ്രതിരോധം, കൃഷി, ദുരന്തനിവാരണം, കാലാവസ്ഥാ പ്രവചനം, റിമോട്ട് സെൻസിങ് തുടങ്ങിയ മേഖലകളിലെ ഐഎസ്‌ആർഒയുടെ സംഭാവന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്കും സുരക്ഷയ്‌ക്കും തന്ത്രപ്രധാനമായ ഒന്നാണ്. സ്വാശ്രയത്വമുള്ള നിർണായക സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കുന്നത്, രാജ്യത്തിന് പരമപ്രധാന വിഷയങ്ങളിൽ സ്വകാര്യ മേഖലയെ അനാവശ്യമായി ആശ്രയിക്കേണ്ട സ്ഥിതിയുണ്ടാക്കും. ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്‌ക്ക് തുറന്നുകൊടുക്കുന്നതും ഉദാരമായ ഇളവുകളോടെ വിദേശനിക്ഷേപം അനുവദിക്കുന്നതുമായ 2023ലെ ബഹിരാകാശ നയത്തിന്റെ ഭാഗമാണ് പുതിയ ചുവടുമാറ്റം.
സുതാര്യതയോ ഉത്തരവാദിത്വമോ ഇല്ലാതെ പൊതുസ്വത്ത് സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നതിൽ പാർലമെന്റിന്റെ ശാസ്‌ത്ര–സാങ്കേതിക സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ മാർച്ചിൽ ആശങ്ക പ്രകടമാക്കി. സ്വകാര്യവൽക്കരണത്തോട് വിയോജിപ്പ് അറിയിച്ച് സ്റ്റാഫ് അസോസിയേഷനുകളുടെ സംയുക്ത കർമസമിതി ഐസ്‌എസ്‌ആർഒ മേധാവിക്ക് കത്തയച്ചെങ്കിലും പ്രതികരണം സ്വകാര്യവൽക്കരണത്തെ പിന്തുണയ്‌ക്കുംവിധമാണ്. രാജ്യസുരക്ഷ അപകടത്തിലാകുമോയെന്ന സുപ്രധാന ചോദ്യത്തിൽ വ്യക്തത വരുത്തിയില്ല. ഐഎസ്‌ആർഒയെ ശക്തിപ്പെടുത്തണമെന്ന ശാസ്‌ത്രജ്‌ഞരുടെയും സാങ്കേതികവിദഗ്‌ധരുടെയും ജീവനക്കാരുടെയും ആവശ്യത്തിനൊപ്പമാണ് സിപിഐ എം. ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങൾ നിശ്‌ചയമായും സംരക്ഷിക്കണം. ഐഎസ്‌ആർഒ പോലെ സുപ്രധാനമായ സ്ഥാപനത്തെ സ്വകാര്യവൽക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കും.
സിപിഐ എം പൊളിറ്റ്ബ്യൂറോ | 158 |
