fa
Feedback
CPIM Kerala

CPIM Kerala

رفتن به کانال در Telegram

Official Channel of the Communist Party of India (Marxist) Kerala State Committee

نمایش بیشتر
7 690
مشترکین
-224 ساعت
-287 روز
-11630 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
سپتامبر '26
سپتامبر '26
+4
در 0 کانال‌ها
اوت '26
+28
در 0 کانال‌ها
Get PRO
ژوئیه '26
+37
در 0 کانال‌ها
Get PRO
ژوئن '26
+42
در 0 کانال‌ها
Get PRO
مه '26
+79
در 0 کانال‌ها
Get PRO
آوریل '26
+91
در 0 کانال‌ها
Get PRO
مارس '26
+98
در 0 کانال‌ها
Get PRO
فوریه '26
+46
در 0 کانال‌ها
Get PRO
ژانویه '26
+38
در 0 کانال‌ها
Get PRO
دسامبر '25
+85
در 0 کانال‌ها
Get PRO
نوامبر '25
+68
در 0 کانال‌ها
Get PRO
اکتبر '25
+55
در 0 کانال‌ها
Get PRO
سپتامبر '25
+33
در 0 کانال‌ها
Get PRO
اوت '25
+66
در 0 کانال‌ها
Get PRO
ژوئیه '25
+127
در 0 کانال‌ها
Get PRO
ژوئن '25
+66
در 0 کانال‌ها
Get PRO
مه '25
+50
در 0 کانال‌ها
Get PRO
آوریل '25
+48
در 0 کانال‌ها
Get PRO
مارس '25
+59
در 0 کانال‌ها
Get PRO
فوریه '25
+45
در 0 کانال‌ها
Get PRO
ژانویه '25
+45
در 0 کانال‌ها
Get PRO
دسامبر '24
+67
در 0 کانال‌ها
Get PRO
نوامبر '24
+65
در 0 کانال‌ها
Get PRO
اکتبر '24
+70
در 0 کانال‌ها
Get PRO
سپتامبر '24
+93
در 0 کانال‌ها
Get PRO
اوت '24
+59
در 0 کانال‌ها
Get PRO
ژوئیه '24
+62
در 0 کانال‌ها
Get PRO
ژوئن '24
+63
در 0 کانال‌ها
Get PRO
مه '24
+61
در 0 کانال‌ها
Get PRO
آوریل '24
+100
در 0 کانال‌ها
Get PRO
مارس '24
+154
در 0 کانال‌ها
Get PRO
فوریه '24
+94
در 0 کانال‌ها
Get PRO
ژانویه '24
+74
در 1 کانال‌ها
Get PRO
دسامبر '23
+65
در 0 کانال‌ها
Get PRO
نوامبر '23
+80
در 0 کانال‌ها
Get PRO
اکتبر '23
+71
در 1 کانال‌ها
Get PRO
سپتامبر '23
+109
در 0 کانال‌ها
Get PRO
اوت '23
+94
در 0 کانال‌ها
Get PRO
ژوئیه '23
+98
در 0 کانال‌ها
Get PRO
ژوئن '23
+76
در 0 کانال‌ها
Get PRO
مه '23
+91
در 0 کانال‌ها
Get PRO
آوریل '23
+63
در 0 کانال‌ها
Get PRO
مارس '23
+97
در 0 کانال‌ها
Get PRO
فوریه '23
+207
در 0 کانال‌ها
Get PRO
ژانویه '23
+62
در 0 کانال‌ها
Get PRO
دسامبر '22
+41
در 0 کانال‌ها
Get PRO
نوامبر '22
+67
در 0 کانال‌ها
Get PRO
اکتبر '22
+179
در 0 کانال‌ها
Get PRO
سپتامبر '22
+63
در 0 کانال‌ها
Get PRO
اوت '22
+85
در 0 کانال‌ها
Get PRO
ژوئیه '22
+113
در 0 کانال‌ها
Get PRO
ژوئن '22
+145
در 0 کانال‌ها
Get PRO
مه '22
+95
در 0 کانال‌ها
Get PRO
آوریل '22
+179
در 0 کانال‌ها
Get PRO
مارس '22
+138
در 0 کانال‌ها
Get PRO
فوریه '22
+93
در 0 کانال‌ها
Get PRO
ژانویه '22
+134
در 0 کانال‌ها
Get PRO
دسامبر '21
+106
در 0 کانال‌ها
Get PRO
نوامبر '21
+122
در 0 کانال‌ها
Get PRO
اکتبر '21
+77
در 0 کانال‌ها
Get PRO
سپتامبر '21
+79
در 0 کانال‌ها
Get PRO
اوت '21
+78
در 0 کانال‌ها
Get PRO
ژوئیه '21
+83
در 0 کانال‌ها
Get PRO
ژوئن '21
+85
در 0 کانال‌ها
Get PRO
مه '21
+962
در 0 کانال‌ها
Get PRO
آوریل '21
+435
در 0 کانال‌ها
Get PRO
مارس '21
+963
در 0 کانال‌ها
Get PRO
فوریه '21
+265
در 0 کانال‌ها
Get PRO
ژانویه '21
+272
در 0 کانال‌ها
Get PRO
دسامبر '20
+13 611
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
06 سپتامبر+1
05 سپتامبر0
04 سپتامبر+1
03 سپتامبر+1
02 سپتامبر+1
01 سپتامبر0
پست‌های کانال
ഇനി 7 നാൾ
ഇനി 7 നാൾ

2
"ആർഎസ്എസിന് ഭക്തി രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടത്തിന് മാത്രമുള്ളതാണ്"
"ആർഎസ്എസിന് ഭക്തി രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടത്തിന് മാത്രമുള്ളതാണ്"
7
3
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 10 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സീതാറാം യെച്ചൂരി അനുസ്‌മരണ
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 10 ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന സീതാറാം യെച്ചൂരി അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. akgcentre.in എന്ന വെബ്‌ സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്ക്‌/ക്യുആര്‍ കോഡ്‌ ഉപയോഗിച്ച്‌ ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ രജിസ്‌ട്രേഷന്‍ നടത്താം. ഫോമില്‍ കാണിച്ചിരിക്കുന്ന ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അടച്ച രജിസ്‌ട്രേഷന്‍ ഫീസ്‌ ഇടപാടിന്റെ വിശദാംശങ്ങളും രജിസ്‌ട്രേഷന്‍ ഫോമില്‍ രേഖപ്പെടുത്തണം. വിശദാംശങ്ങള്‍ക്ക്‌ https://akgcentre.in/ മൊബൈല്‍/വാട്ട്‌സ്‌ ആപ്പ്‌: 9995162270, ഇമെയില്‍: seminar.akgcentre@gmail.com ഇവയില്‍ ബന്ധപ്പെടാവുന്നതാണ്‌.
24
4
യുപിയിലെ നോയിഡയിൽ കൂലിക്കൂടുതലിന് വേണ്ടിയുള്ള തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർത്ഥിനിയായ ആകൃതി ചൗധരിയെ കരുതൽ തടങ്കലിൽ അടച്ച
യുപിയിലെ നോയിഡയിൽ കൂലിക്കൂടുതലിന് വേണ്ടിയുള്ള തൊഴിലാളി സമരത്തെ പിന്തുണച്ച വിദ്യാർത്ഥിനിയായ ആകൃതി ചൗധരിയെ കരുതൽ തടങ്കലിൽ അടച്ച കളക്ടറുടെ നടപടി റദ്ദാക്കുകയും, 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിറക്കുകയും ചെയ്ത അലഹബാദ് ഹൈക്കോടതിയുടെ ചരിത്രവിധി ശ്രദ്ധേയമാണ്. തൊഴിലാളികൾ അടിമകളല്ല. അവരുടെ ന്യായമായ സമരം അടിച്ചമർത്തുന്ന സംഘപരിവാർ സർക്കാർ നടപടി പ്രാകൃതമാണ്. തൊഴിലാളികളെ അടിമകളാക്കുന്നതാണ് പുതിയ ലേബർ കോഡ്. സമരം ഭരണഘടനാ അവകാശമാണ്. സമരത്തെ പിന്തുണക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് മാത്രമല്ല, അഭിപ്രായ പ്രകടനമെന്ന മൗലികാവകാശത്തിന്റെ പരിധിയിൽ പെടുന്നതുമാണ്. അത് ചെയ്തതിനാണ് ദേശീയ സുരക്ഷാ ഭീഷണിയിലായെന്നും പറഞ്ഞ് യുപിയിലെ ബിജെപി സർക്കാർ വിദ്യാർത്ഥിനിയെ തുറുങ്കിലടച്ചത്. പൗരാവകാശം നിഷേധിച്ച് കരുതൽ തടങ്കലിൽ അടച്ചതിനെതിരെ സ്വന്തമായി കേസ് നടത്തിയ എ.കെ.ജിയെ നാം ഓർക്കുകയാണ്. അനീതിക്കെതിരെ നിയമത്തിലൂടെ പൊരുതിയ ആകൃതി ചൗധരിക്ക് റെഡ് സല്യൂട്ട്. സ. എം.വി. ജയരാജൻ
72
5
ഇനി 8 നാൾ
ഇനി 8 നാൾ
207
6
സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്
സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്
226
7
ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന് കീഴിൽ, ഭരണപക്ഷത്തുള്ള ഒരു വനിതാ ജനപ്രതിനിധി തന്നെ സംഘർഷത്തിനിരയായതായി പരാതി ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചിറയിൻകീഴ് MLA യും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. MLAയും ജില്ലാ പഞ്ചായത്ത് അംഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ SFI നേതാക്കളെയും പ്രവർത്തകരെയും പോലീസ് ശക്തമായി നേരിട്ടിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയും അതിന്റെ രീതിയും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ കാണിച്ച അതേ വേഗത, ഇപ്പോൾ ഒരു കോൺഗ്രസ് വനിതാ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നതായി പരാതി ഉയർന്നപ്പോഴും കാണിക്കുമോ?പ്രതിഷേധക്കാരുടെ മേൽ നിയമം പ്രയോഗിക്കാൻ കാണിച്ച വേഗത, ഭരണപക്ഷത്തെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിലും നിയമം നിഷ്പക്ഷമായി പ്രയോഗിക്കുന്നതിൽ കാണിക്കുമോ? ചിറയിൻകീഴ് എംഎൽഎ യെ മർദ്ദിച്ചെന്ന പരാതി വസ്തുതാപരമാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അതേസമയം, എം എൽ എയാണ് ജില്ലാ പഞ്ചായത്ത് അംഗത്തെയോ മറ്റാരെയെങ്കിലുമോ ആക്രമിച്ചതെന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ, എം എൽ എക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. കാരണം ആരോപണവിധേയരാകുന്നവരിൽ ഇരുപക്ഷത്തും ജനപ്രതിനിധികളുണ്ട് — ഒരു എം എൽ എയും ഒരു ജില്ലാ പഞ്ചായത്ത് അംഗവും. ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ ആരെ സംരക്ഷിക്കണം എന്നതല്ല ചോദ്യം. ആരാണ് തെറ്റ് ചെയ്തത് എന്നതാണ് ചോദ്യം. അതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരികയും, കുറ്റം ചെയ്തവർക്കെതിരെ രാഷ്ട്രീയ പക്ഷഭേദമില്ലാതെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സ. കെ. എസ്. സലീഖ
217
8
بدون متن...
146
9
ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വ
ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് അധ്യാപകർ നിർവഹിക്കുന്നത്. ആധുനിക കേരളത്തെ സൃഷ്‌ടിച്ചതിൽ അധ്യാപക സമൂഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവുമുണ്ട്. നമ്മുടെ സാമൂഹിക പുരോഗതിയിലും നവോത്ഥാന മൂല്യങ്ങളുടെ വളർച്ചയിലും അധ്യാപകർ വഹിച്ച പങ്ക് നിർണായകമാണ്. എന്റെ ജീവിതവഴിയിൽ വഴികാട്ടികളായ ഗുരുനാഥന്മാരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കേരളത്തിന്റെ ഭാവി തലമുറകൾക്ക് അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും വെളിച്ചം പകരുന്ന അദ്ധ്യാപകർക്ക് അഭിവാദ്യങ്ങൾ. ഏവർക്കും ഹൃദയപൂർവ്വം അദ്ധ്യാപക ദിനാശംസകൾ നേരുന്നു. സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
162
10
"കോൺഗ്രസിൻ്റെ നിലപാട് പോലും വി ഡി സതീശന് മനസിലാവുന്നില്ല" സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
"കോൺഗ്രസിൻ്റെ നിലപാട് പോലും വി ഡി സതീശന് മനസിലാവുന്നില്ല" സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
204
11
"സർവ്വകലാശാലകളെ ആർഎസ്എസിന് കാഴ്ചവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി" സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്
"സർവ്വകലാശാലകളെ ആർഎസ്എസിന് കാഴ്ചവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി" സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
216
12
"പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന മർദ്ദനമുറകളാണ് പോലീസ് നടപ്പാക്കുന്നത്. ആർഎസ്എസിനെ
"പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന മർദ്ദനമുറകളാണ് പോലീസ് നടപ്പാക്കുന്നത്. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്" സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
163
13
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരുമാനിച
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചുവെങ്കിലും നെഹ്റുവിൻ്റെയും ഗാന്ധിയുടെയും കാലത്തെ തീരുമാനം തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആർഎസ്എസിനോട് വിട്ടുവീഴ്ച ചെയ്ത്, വിട്ടുവീഴ്ച ചെയ്ത് ആ തീരുമാനത്തിന്റെ ഗൗരവം വി ഡി സതീശന് മനസ്സിലാവുന്നില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. അവരെയാണ് പോലീസിനെ ഉപയോഗിച്ച് ഭീകരമായ മർദ്ദനത്തിന് ഇരയാക്കിയത്. അത് വി ഡി സതീശൻ മനസ്സിലാക്കണം. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി
194
14
https://www.facebook.com/share/v/1LxYNtYva4/ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.
119
15
കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണ്. പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും. സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
153
16
بدون متن...
118
17
"കേന്ദ്രസർക്കാർ വിദ്യാർഥി പ്രക്ഷോഭകരെ നേരിട്ടത് പെല്ലെറ്റ് ആക്രമണത്തിലൂടെ ആയിരുന്നുവെങ്കിൽ, കേരള സർക്കാർ അതിനടുത്തെത്തിക്കഴിഞ്ഞു. മർദന നടപടികൾ കൊണ്ടൊന്നും ഒരുകാലത്തും പ്രക്ഷോഭങ്ങളെ ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ ഓർക്കണം" സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ്
141
18
بدون متن...
140
19
സംസ്ഥാന സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന
സംസ്ഥാന സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് പി എസ് സഞ്ജീവിനെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ആശുപത്രിയിൽ സന്ദർശിച്ചു. സ. എ. വിജയരാഘവൻ, സ. കെ കെ ജയചന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
186
20
കേരള സർവകലാശാലയുടെ കായിക ദിനാചരണ പരിപാടിയിലും വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതിൽ പ്രതിഷേധിച്ച പെൺകുട്ടികൾ അടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിലൂടെ കോൺഗ്രസ്സിന്റെ ആർ.എസ്.എസ് വിധേയത്വമാണ് മറനീക്കി പുറത്തുവരുന്നത്. ഗവർണറോടൊപ്പം പരിപാടിയിൽ പങ്കെടുത്ത രണ്ട് മന്ത്രിമാരും കോൺഗ്രസ് നേതാക്കളാണ്. 1937-ൽ ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനം ലംഘിക്കുകയും ബി.ജെ.പി കോൺഗ്രസ് ഡീൽ നടപ്പാക്കുകയുമാണ് ഈ മന്ത്രിമാർ ചെയ്തത്. ഗവർണറെ ഉപയോഗിച്ച് സർവകലാശാലകളിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന നീക്കത്തിനെതിരെ ഒരു പ്രസ്താവന പോലും നടത്താൻ കോൺഗ്രസ് മന്ത്രിമാർക്ക് ത്രാണിയില്ല. കേരളത്തിലെ എല്ലാ സർക്കാർ ചടങ്ങുകളിലും മതനിരപേക്ഷതയ്ക്കും മതസ്വാതന്ത്ര്യത്തിനും എതിരായ വന്ദേമാതരം പൂർണ്ണമായി ചൊല്ലാനുള്ള യു.ഡി.എഫ് സർക്കാർ നീക്കം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. പെൺകുട്ടികളുടെ തല തല്ലിപ്പൊട്ടിക്കുന്നതും ആൺപോലീസ് മർദ്ദിക്കുന്നതും ജന്തർമന്തർ സമരത്തിൽ നാം കണ്ടതാണ്. ഡൽഹിയിലെ പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാറാണ്. ജന്തർമന്തറിലെ പോലീസ് വേട്ടയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് യു.ഡി.എഫ് സർക്കാറിന്റെ കേരളത്തിലെ പോലീസ് വേട്ടയും. മർദ്ദനത്തിനു പുറമെ കേസെടുത്ത് ഭാവി കളയുമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭീഷണിയുമുണ്ടായി. ഇത്തരം ഭീഷണിക്കും പോലീസ് വേട്ടക്കും മുൻപിൽ മുട്ടുമടക്കുന്നവരല്ല എസ്.എഫ്.ഐ പ്രവർത്തകർ. അവർ ന്യായത്തിന്റെ പക്ഷത്താണ്. വിദ്യാർത്ഥി വേട്ടക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. സ.എം.വി. ജയരാജൻ
184