438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
✍🏻കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം.
കൃഷി വകുപ്പിന്റെ 2020 വര്‍ഷത്തെ കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം. പച്ചക്കറി പദ്ധതിയില്‍ മികച്ച വിദ്യാര്‍ഥി, മികച്ച വിദ്യാഭ്യാസ സ്ഥാപനം, മികച്ച അധ്യാപകന്‍, മികച്ച സ്ഥാപന മേധാവി, മികച്ച ക്ലസ്റ്റര്‍, മികച്ച പൊതുമേഖലാ സ്ഥാപനം, മികച്ച സ്വകാര്യമേഖലാ സ്ഥാപനം, മികച്ച കര്‍ഷകന്‍, ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി എന്നീ വിഭാഗങ്ങളിലും ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനും നെല്‍ക്കതിര്‍, കര്‍ഷകോത്തമ, യുവ കര്‍ഷകന്‍, യുവ കര്‍ഷക, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കര്‍ഷക ജ്യോതി, കര്‍ഷക തിലകം, ശ്രമ ശക്തി എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൃഷി ഭവനുമായി ബന്ധപ്പെടണം.
➖️ @SEUWEHELP ➖️
✍🏻റൂറൽ ഇന്നോവേറ്റേഴ്സ് മീറ്റിലേക്ക് അപേക്ഷിക്കാം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഗ്രാമീണ ഗവേഷക സംഗമത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്ക് സംഗമത്തിൽ പങ്കെടുക്കാം. ഗ്രാമീണ തലത്തിൽ ഉപയോഗപ്രദമായ ഗവേഷണ ആശയങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും അവാർഡ് നൽകും. 25000 മുതൽ ഒരു ലക്ഷം വരെയാണ് അവാർഡ് തുക. രണ്ടു ജില്ലകൾ വീതം ചേരുന്ന പ്രാദേശിക മീറ്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായിരിക്കും സംസ്ഥാന മീറ്റിൽ പങ്കെടുക്കാൻ അർഹത. പാലക്കാട്, മലപ്പുറം ജില്ലകളുടെ പ്രാദേശിക മീറ്റിന്റെ സംഘാടനത്തിന് പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിനെ (ഐ.ആർ.ടി.സി) യാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നുമുള്ള അപേക്ഷകൾ മാത്രമെ പരിഗണിക്കുകയുള്ളൂ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് www.kscste.kerala.gov.in, www.irtc.org.in ഫോൺ:- 9495543157, 8606332219
➖️ @SEUWEHELP ➖️
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
http://cdn.prdlive.trtech.in/news/168171
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡി.സി.എ, സോഫ്റ്റ്വെയര്‍ ടെസ്റ്റിങ് വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ് എന്നിവയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
✍🏻ലൈഫ്: ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
http://cdn.prdlive.trtech.in/news/168173
ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് തപാല്‍ മുഖേനയോ ഇ-മെയില്‍ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം.
➖️ @SEUweHelp ➖️
ആരാധനാലയങ്ങളുടെ നിർമാണത്തിന് കളക്ടറുടെ അനുമതി ആവശ്യം ഇല്ല.
അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മതി
@SEUWeHelp
കുടുംബശ്രീയിൽ ഒഴിവുകൾ
മലപ്പുറം ജില്ലയില്‍ ജലജീവന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായി വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ശുദ്ധജല വിതരണത്തിനായി ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുമായി വിവിധ തസ്തികകളിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ അപേക്ഷ ക്ഷണിച്ചു.
ആനക്കയം, ഒതുക്കുങ്ങല്‍, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, ഏലംകുളം, കീഴാറ്റൂര്‍, മേലാറ്റൂര്‍, താഴേക്കോട്, വെട്ടത്തൂര്‍, പുലാമന്തോള്‍, കരുളായി, കരുവാരക്കുണ്ട്, തുവ്വുര്‍, നിറമരുതുര്‍, ഒഴുര്‍, പെരുമണ്ണ ക്ലാരി, തിരുനാവായ, വെട്ടം, ആതവനാട്, തെന്നല, പറപ്പുര്‍ എന്നീ പഞ്ചായത്തുകളിലാണ് നിയമനം. തസ്തികകളും യോഗ്യതയും ഒഴിവുകളുടെ എണ്ണവും ചുവടെ ചേര്‍ക്കുന്നു.
ടീം ലീഡര്‍ (രണ്ട് പഞ്ചായത്തുകളില്‍ ഒരാള്‍ വീതം). യോഗ്യത - എം.എസ്.ഡബ്യൂ/എം.എ. സോഷ്യോളജി. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം- ഒഴിവുകളുടെ എണ്ണം- എട്ട്. പഞ്ചായത്ത് പ്രവര്‍ത്തന പരിധി - ഒന്ന്.
കമ്മ്യൂണിറ്റി എഞ്ചിനീയര്‍ - ഡിപ്ലോമ/ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്). റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒഴിവുകളുടെ എണ്ണം - 16.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ - ബിരുദം. റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം/സാമൂഹ്യ സേവനം/ സാമൂഹ്യ കുടിവെള്ള പദ്ധതി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍ ആയിരിക്കണം. അതത് പഞ്ചായത്തുകളിലുള്ളവര്‍ക്ക് മുന്‍ഗണന. ഒഴിവുകളുടെ എണ്ണം - 16.
അപേക്ഷകള്‍ അയക്കേണ്ട അവസാന തീയ്യതി ജൂലൈ 05. ബയോഡാറ്റ സഹിതം memalappuram@gmail.com എന്ന മെയിലേയ്‌ക്കോ അല്ലെങ്കില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തിലോ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2733470.
✍️ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ നിന്നുള്ള അറിയിപ്പ്:
1. 2021 ജൂൺ മാസത്തെ റേഷൻ വിതരണം 06.07.2021 (ചൊവ്വാഴ്ച) വരെ നീട്ടിയിരിക്കുന്നു.
മേയ്, ജൂൺ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ്.
2. നാളെ (01.07.2021) മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായി പുന:ക്രമീകരിച്ചിരിക്കുന്നു.
➖➖➖➖➖➖➖➖
➖ @SEUWeHelp ➖
ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ 10,000 രൂപ സംസ്ഥാന സർക്കാരിന്റെ
പലിശ രഹിത വായ്പ. സഹകരണ ബാങ്കുകളിലൂടെ നൽകുന്ന പലിശ രഹിത വായ്പ മാസം 500 രൂപാ വീതം 24 മാസം കൊണ്ട് തിരിച്ചടച്ചാൽ മതി. പലിശയില്ല. തിരിച്ചടവ് വായ്പാ കാലാവധി കഴിഞ്ഞാൽ 8% പലിശ വരും.
പരമാവധി പ്രയോജനപ്പെടുത്തുക..
