438
Subscribers
No data24 hours
No data7 days
No data30 days
Posts Archive
💉വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ 9015151515
കോവിഡ് വാക്ലീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിലൂടെയും ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിനിൽ റജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടിൽ മാത്രമേ സേവനം ലഭ്യമാകൂ. എങ്ങനെ? 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക.
"Download certificate' എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക. • ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.
ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും. • ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ് രൂപത്തിൽ മെസേജ് ആയി സർട്ടിഫിക്കറ്റ് ലഭിക്കും.
- Menu എന്ന് ടൈപ്പ് ചെയ്തയച്ചാൽ കൂടുതൽ സേവനങ്ങളും ലഭിക്കും.
http://Wa.me/919013151515?text=Menu
@SEUWeHelp
✍🏻ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ എന്‍.എ.എം മുഖേന ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നതിനായി എന്‍.സി.പി/സി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. തിരിച്ചറിയല്‍ കാര്‍ഡ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവയുടെ പകര്‍പ്പുകള്‍ ഫോണ്‍ നമ്പര്‍ സഹിതം ആഗസ്റ്റ് ആറിന് മുമ്പായി dmohomoeompm@kerala.gov.in എന്ന മെയിലില്‍ അയക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.
@SEUWeHelp
✍🏻മീഡിയേറ്റര്‍മാരായി നിയമനം
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ മീഡിയ സെല്ലിലേക്ക് മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ മീഡിയേഷന്‍ റഗുലേഷന്‍ 2020 ക്ലോസ് മൂന്നില്‍ പറയുന്ന യോഗ്യതയുള്ളവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓഗസ്റ്റ് ആറിന് വൈകീട്ട് നാലിനകം ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0483 2734802.
➖️ @SEUWeHelp ➖
GO.(Rt).No.2646/2021/GAD 19.07.2021
General Administration Department- Holiday for Id- Ul- Ad'ha (Bakrid)- Postponed from 20.07.2021 to 21.07.2021- Orders Issued.
പൊതു വിദ്യാഭ്യാസം - തസ്തികമാറ്റ നിയമനം പുതിയ കരട് സീനിയോരിറ്റിലിസ്റ്റ് - പരാതി പരിഹരിക്കുന്നതിനുള്ള സമയം ദീർഘിപ്പിച്ച സർക്കുലർ
✍🏻ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേനെ നിരവധി ഒഴിവുകളിൽ നിയമനം
മലപ്പുറം
മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് ഹെഡ്, സെയില്‍സ് ഹെഡ് തുടങ്ങി വിവിധ തസ്തികയില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള ദിവസവും സമയവും അറിയിക്കുന്നത്. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04832 734 737.
➖️ @SEUweHelp ➖️
