Msone Hollywood Movies
❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat 🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬 https://t.me/MsoneFans 🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies
Ko'proq ko'rsatish📈 Telegram kanali Msone Hollywood Movies analitikasi
Msone Hollywood Movies kanali faol ishtirokchi. Hozirda hamjamiyat 24 969 obunachidan iborat bo'lib, Kino toifasida 11 485-o'rinni va Hindiston mintaqasida 16 236-o'rinni egallagan.
📊 Auditoriya ko‘rsatkichlari va dinamika
невідомо sanasidan buyon loyiha tez o‘sib, 24 969 obunachiga ega bo‘ldi.
24 Sentabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 106 ga, so‘nggi 24 soatda esa 12 ga o‘zgardi va umumiy qamrov yuqori darajada qolmoqda.
- Tasdiqlash holati: Tasdiqlanmagan
- Jalb etish (ER): Auditoriya o‘rtacha 21.87% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 6.90% ini tashkil etuvchi reaksiyalarni to‘playdi.
- Post qamrovi: Har bir post o‘rtacha 5 460 marta ko‘riladi; birinchi sutkada odatda 1 723 ta ko‘rish yig‘iladi.
- Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 4 ta reaksiya keladi.
- Tematik yo‘nalishlar: Kontent ഒരു, ഇംഗ്ലീഷ്, ജോണർ, പോസ്റ്റർ, സംവിധാനം kabi asosiy mavzularga jamlangan.
📝 Tavsif va kontent siyosati
Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“❇️ 𝐅𝐨𝐫 𝐀𝐥𝐥 𝐌𝐬𝐨𝐧𝐞 𝐌𝐨𝐯𝐢𝐞𝐬 & 𝐒𝐞𝐫𝐢𝐞𝐬 𝐉𝐨𝐢𝐧 @Msone_Chat
🚦𝐌𝐬𝐨𝐧𝐞 𝐔𝐩𝐝𝐚𝐭𝐞𝐬
https://t.me/MsoneFans
🧿𝐅𝐨𝐫 𝐂𝐡𝐚𝐧𝐧𝐞𝐥 𝐉𝐨𝐢𝐧 𝐋𝐢𝐧𝐤 @MsoneHollywoodMovies”
Yuqori yangilanish chastotasi (oxirgi ma’lumot 25 Sentabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Kino toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.
1980 കളിൽ അമേരിക്കയിലെ ഒരു ശാന്തമായ അയൽപക്കത്ത് ജീവിച്ച് വരികയാണ് പ്ലാറ്റ് കുടുംബം. പെട്ടെന്ന് ഒരു രാത്രിയിൽ ആ അയൽപക്കം കോടാനുകോടി വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുന്നു. ദിനോസറുകൾ ഭൂമി വാണിരുന്ന കാലഘട്ടത്തിലേക്ക് എത്തിപ്പെട്ട പ്ലാറ്റ് കുടുംബത്തിനും അയൽക്കാർക്കും എന്ത് സംഭവിക്കും? അറിയാൻ സിനിമ കാണുക.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-end-of-oak-street-2026/
തന്റെ സംരക്ഷണയിലുണ്ടായിരുന്ന പ്രമുഖ വ്യവസായിയായ ടിബു കംപല്ലോ ക്രൂരമായി കൊലചെയ്യപ്പെടുന്നതോടെയാണ് മുൻ സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥനും ബോഡിഗാർഡുമായ കോൾ റീഡിന്റെ ജീവിതം മാറിമറിയുന്നത്. ഈ കൊലപാതകത്തിന്റെയും തുടർന്നുണ്ടായ ആക്രമണങ്ങളുടെയും പഴി കോളിന്റെ തലയിൽ ചാർത്തപ്പെടുകയും, സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അയാൾക്ക് നിയമത്തിന് മുന്നിൽ നിന്ന് ഒളിവിൽ പോകേണ്ടി വരികയും ചെയ്യുന്നു. തന്റെ യജമാനന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള കോളിന്റെ അന്വേഷണം ചെന്നെത്തുന്നത് അന്താരാഷ്ട്രതലത്തിൽ വേരുകളുള്ള ഒരു വലിയ മാഫിയാ സംഘത്തിലേക്കാണ്. സ്വന്തം ജീവൻ പണയം വെച്ചും ശത്രുക്കളുടെ ചതിക്കുഴികളെ അതിജീവിച്ചും കോൾ നടത്തുന്ന പ്രതികാരത്തിന്റെയും രക്ഷാദൗത്യത്തിന്റെയും ഉദ്വേഗജനകമായ കഥയാണ് ഒരു മികച്ച ആക്ഷൻ-ത്രില്ലർ പശ്ചാത്തലത്തിൽ ഈ ചിത്രം പറയുന്നത്.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/mutiny-2026/
തികച്ചും വ്യത്യസ്തരായ അഞ്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ശിക്ഷാനടപടിയുടെ തുടർന്ന് ഒരു ശനിയാഴ്ച മുഴുവൻ സ്കൂളിലെ ലൈബ്രറിയിൽ ഒരുമിച്ച് ചിലവഴിക്കേണ്ടി വരുന്നു. പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരാണ് അവർ. കർക്കശക്കാരനായ ഒരു പ്രിൻസിപ്പാളിന്റെ കാവലിൽ സമയം ചിലവഴിക്കുന്ന അവർക്കിടയിൽ ആദ്യം വലിയ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും മണിക്കൂറുകൾ കടന്നുപോകെ അവർ തങ്ങളുടെ ചിന്തകളും മനസ്സിലെ സങ്കടങ്ങളും പരസ്പരം പങ്കുവെക്കാൻ തുടങ്ങുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-breakfast-club-1985/
1953 മാർച്ച് 5, സോവിയറ്റ് യൂണിയന്റെ പരമാധികാരി ജോസഫ് സ്റ്റാലിൻ അപ്രതീക്ഷിതമായി മരണപ്പെടുന്നു. ഏകദേശം മൂന്ന് പതിറ്റാണ്ടുകളോളം ഒരൊറ്റ വ്യക്തിയുടെ ഹിതത്തെ മാത്രം ചുറ്റിപ്പറ്റി പ്രവർത്തിച്ചിരുന്ന ഒരു ഭരണകൂടം, അയാളുടെ അഭാവത്തോടെ പെട്ടെന്ന് നേതൃത്വമില്ലാത്ത അവസ്ഥയിലാകുന്നു. ഒരു വൻകരയുടെ ഭരണയന്ത്രം ഒറ്റനിമിഷം കൊണ്ട് നാഥനില്ലാതാകുന്നു. രാജ്യത്തിന്റെയോ ജനങ്ങളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ അവിടെ ആർക്കും സമയമില്ലായിരുന്നു. പകരം എല്ലാവരുടെയും മനസ്സിലുണ്ടായിരുന്ന ഒരേയൊരു ചോദ്യം അടുത്ത സർവ്വാധിപൻ ആരാകും എന്നത് മാത്രമായിരുന്നു. ഇന്നലെ വരെ സ്റ്റാലിന്റെ മുന്നിൽ ജീവഭയത്തോടെ തലകുനിച്ചുനിന്ന ആ ഉന്നതവൃന്ദം, തങ്ങളുടെ നേതാവ് വീണതോടെ പരസ്പരം കഴുത്തറുക്കാനും രാജ്യത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിലൊതുക്കാനും വേണ്ടി നടത്തുന്ന തീർത്തും നിർദയമായ ഒരു അധികാര വടംവലിയിലേക്കാണ് മോസ്കോ വീണത്. അധികാരം ഒരു വ്യക്തിയെ ചുറ്റിപ്പറ്റി കേന്ദ്രീകരിക്കുമ്പോൾ, ആ വ്യക്തി അപ്രത്യക്ഷനായാൽ ബാക്കിവെക്കുന്നത് എന്താണ്, എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത്. ഏകാധിപത്യത്തിന്റെ ക്രൂരതയും അതിന്റെ തികഞ്ഞ അസംബന്ധവും ഹാസ്യരൂപേണേ അവതരിപ്പിക്കുന്ന ചിത്രം, നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടലും ഒരേപോലെ അഭിനന്ദം ഏറ്റുവാങ്ങി.അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/the-death-of-stalin-2017/
വിക്ടോറിയ തടാകതീരത്ത് വച്ച് നടക്കുന്ന വാർഷിക സ്പ്രിംഗ് ബ്രേക്ക് ആഘോഷങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ ആഘോഷത്തിൽ മുഴുകിയിരിക്കെ, തടാകത്തിനടിയിലുണ്ടാകുന്ന ശക്തമായ ഒരു ഭൂകമ്പത്തെ തുടർന്ന് ദശലക്ഷക്കണക്കിന് വർഷങ്ങളായി താഴെ കുടുങ്ങിക്കിടന്ന ചരിത്രാതീത കാലത്തെ പിരാന വർഗ്ഗത്തിൽപ്പെട്ട ക്രൂരമായ രക്തദാഹികളായ മീനുകൾ പുറത്തുവരുന്നു. തടാകത്തിലെത്തുന്ന സഞ്ചാരികളെയും പാർട്ടി ആഘോഷിക്കുന്നവരെയും ഈ പിരാനകൾ കൂട്ടത്തോടെ ആക്രമിക്കാൻ തുടങ്ങുന്നു. ലോക്കൽ ഷെരീഫായ ജൂലി ഫോറസ്റ്ററും അവരുടെ മകനും ചേർന്ന് തടാകത്തിലുള്ള മനുഷ്യരുടെ ജീവൻ രക്ഷിക്കാനും ഈ ഭീകരജീവികളെ നശിപ്പിക്കാനും നടത്തുന്ന സസ്പെൻസ് നിറഞ്ഞ പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം രക്തച്ചൊരിച്ചിലും ഭയപ്പെടുത്തുന്ന രംഗങ്ങളും നിറഞ്ഞ ഒരു സർവൈവൽ ത്രില്ലറാണ് ഈ ചിത്രം. 🚨 WARNING: 18+ CONTENT 🔞 പ്രായപ്പൂർത്തിയായവർ മാത്രം കാണുക!അഭിപ്രായങ്ങൾ പങ്കുവെക്കാൻ 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/english/piranha-3d-2010/
