മൗലിദ് പഠനം
Kanalga Telegram’da o‘tish
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Ko'proq ko'rsatish1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
1 380
മൗലീദിനെ ആദരിക്കലും അതിനെ ഒരാഘോഷമായി കൊണ്ടാടലും ചിലർ ചെയ്യാറുണ്ട്.അതിൽ അവർക്ക് വണ്ണമായ പ്രതിഫലം ലഭിക്കും. കാരണം അവരുടെ ഉദ്ധേശ്യം നല്ലതാണെന്നതോടപ്പം റസൂൽ (സ)തങ്ങളെ ആദരിക്കലും അതിലുണ്ടല്ലോ (ഇഖ്തിളാഹ് പേജ് 296). ചുരുക്കത്തിൽ നബിദിനാഘോഷവും മൗലീദ് പരിപാടികളും സുന്നത്താണെന്ന് ഇസ്ലാമിക പ്രമാണ ബന്ധമായി സ്ഥിരപ്പെട്ടത് മാത്രമല്ല സാക്ഷാൽ Oഹാബി ശൈഖ് ഇബിനു തൈമിയയും സ്ഥിരപ്പെടുത്തിയിട്ടുണ്ട്….
1 380
Delighted to see the new English translations of three highly popular Mawlids in the Muslim world: Manqus, Sharaf al-Anam, and Badar Mawlid, authored by renowned scholars. Sharaf al-Anam was penned by Hafiz Abu Faraj Jamaluddin Abdul Rahman Ibnu Ali, a 12th-century scholar from Baghdad. The Manqus was authored by Shaykh Zainuddeen Makhdum, a jurist and prolific writer who lived in 15th-century South India. Badar Mawlid was composed by Valappil Abdul Azeez Musliar, a 20th-century Sunni Islamic scholar in Kerala. These Mawlids are widely read in the Muslim world, commonly recited in local Muslim households in the Malabar region and among the Malabari communities globally.
The translator for these three Mawlids is Muneeb Muhammad, a graduate of Jamia Madeenathunnoor and Cambridge Muslim College. Currently actively involved in various community-level programs in the UK, Mr. Muneeb maintains close relationships with many global Muslim scholars. This work reflects his global outlook, sense of community belonging, and scholarly depth. Alongside the translations, the book includes commentary on the Mawlids and a detailed scholarly study on the theme and practices of Mawlid recitation in the Muslim world.
Malaibar Press, a publishing company in Markaz Knowledge City, is publishing this work in collaboration with Al Ihsan, UK. Copies will be available in India, the UK, and worldwide starting from January 2024.
For copies: +91 7034 022 055 / info@malaibar.org
1 380
ശരീഅത്തിന്‍റെ അടിസ്ഥാനമൂല്യങ്ങളിലെ നിയമങ്ങളുടെ മേല്‍ നിര്‍മ്മിക്കപ്പെട്ടവ തള്ളിക്കള്ളയേണ്ടതോ ആക്ഷേപാര്‍ഹമോ ആയ ബിദ്അത്ത് അല്ല (മആലിമുസ്സുനന്‍)." ശറഇയ്യായ അര്‍ഥത്തില്‍ ശരീഅത്തില്‍ അടിസ്ഥാനമുള്ളവ ബിദ്അത്തല്ലെന്നാണ് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)ന്‍റെ ഭാഷ്യം. ഭാഷാര്‍ഥത്തില്‍ ഇതിനെ ബിദ്അത്തെന്ന് വിളിക്കാമെങ്കിലും ശര്‍ഇന്‍റെ അര്‍ഥത്തില്‍ അടിസ്ഥാനമില്ലാത്തവയ്ക്കാണ് ബിദ്അത്തെന്ന് മഹാനവര്‍കള്‍ കൂട്ടിച്ചര്‍ക്കുന്നു(ഫത്ഹുല്‍ ബാരി). മഹാനവർകളുടെ നിര്‍വ്വചനപ്രകാരം ബിദ്അത്തിന്‍റെ ചര്‍ച്ചയില്‍ തന്നെ മൗലിദ് കടന്നുവരില്ലെന്ന് സുവ്യക്തം. ഉപര്യുക്തമായവയോട് ഉപോല്‍ബലകമായി ഇമാം ശാഫിഈ(റ)വും ബിദ്അത്തിനെ രണ്ടായി വിഭജിച്ചിട്ടുണ്ട് (തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്, ഫത്ഹുൽ ബാരി).
പ്രാമാണികമായി മൗലിദിന് അടിസ്ഥാനങ്ങളുണ്ടെന്ന് തെളിവ് സഹിതം ഇമാം ഇബ്ന്‍ ഹജറുല്‍ അസ്ഖലാനി(റ)വും ഇമാം ജലാലുദ്ധീന്‍ സുയൂത്വി(റ)വും സമര്‍ഥിക്കുന്നുണ്ട്.
മൗലിദ് കര്‍മ്മത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇബ്ന്‍ ഹജര്‍(റ) നൽകിയ മറുപടിയില്‍ നിന്ന്: "എനിക്കതിന് ഉറച്ച അടിസ്ഥാനം ലഭിച്ചിട്ടുണ്ട്. സ്വഹീഹാനി(ബുഖാരി,മുസ് ലിം)യില്‍ സ്ഥിരപ്പെട്ട ഹദീസാണത്രെ അടിസ്ഥാനം, റസൂല്‍(സ) മദീനയിലേക്ക് വന്ന സമയത്ത് ജൂത സമൂഹം ആശൂറാ ദിവസം വൃതമനുഷ്ടിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. കാരണമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "ഫിര്‍ഔനിനെ അല്ലാഹു മുക്കി നശിപ്പിക്കുകയും മൂസാ(അ)നെ രക്ഷപ്പെടുത്തുകയും ചെയ്ത ദിനമാണിത്, അതിന് നന്ദിസൂചകമെന്നോളം ഞങ്ങള്‍ പ്രസ്തുത ദിനത്തില്‍ വൃതമനുഷ്ടിക്കുന്നു (അല്‍ഹാവിലില്‍ ഫതാവാ)." ഈ ഹദീസ് അടിസ്ഥാനപ്പെടുത്തി നിര്‍ണ്ണിതമായ ദിവസത്തില്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് ശുക്റ് ചെയ്യാമെന്നും അങ്ങനെയാണെങ്കിൽ റസൂല്‍(സ)യേക്കാള്‍ ലോകത്തിന് ലഭിച്ച അനുഗ്രഹമേതാണെന്നും മഹാനവര്‍കള്‍ ചോദിക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്‍റെ മേല്‍ നന്ദിയായി ഗണിക്കപ്പെടുന്നതിന്‍റെ മേല്‍ മൗലിദ് ചുരുക്കണമെന്നും അനനുവദനീയമായ കാര്യങ്ങള്‍ വിലക്കപ്പെടണമെന്നും മഹാനവര്‍കള്‍ നിര്‍ദ്ദേശിക്കുന്നു.
മൗലിദ് പുണ്യകര്‍മ്മമാണെന്നതിനുള്ള അടിസ്ഥാനമായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ച ഹദീസ് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നുണ്ട്. നുബുവ്വത്തിനു ശേഷം സ്വശരീരത്തെ തൊട്ട് റസൂല്‍(സ) അഖീഖത്ത് അറുത്തുവെന്നാണ് ഹദീസിന്‍റെ ഉള്‍ക്കാമ്പ്. തന്‍റെ ഏഴാം വയസ്സില്‍ പിതാമഹന്‍ അബ്ദുല്‍ മുത്തലിബ് റസൂല്‍(സ)നെ തൊട്ട് അഖീഖത്ത് അറുത്തിട്ടുണ്ട്, അതിന് പുറമെ ഒന്നില്‍ കൂടുതല്‍ തവണ അഖീഖത്ത് അറുക്കുന്നതിന് ശരീഅത്ത് സാധുതയും നല്‍കാതിരിക്കെ തിരുഹബീബ്(സ) വീണ്ടും അഖീഖത്ത് അറുത്തത് തന്നെ ലോകാനുഗ്രഹിയായി അല്ലാഹു സൃഷ്ടിച്ചതില്‍ നന്ദി പ്രകടിപ്പിച്ചിട്ടാണ് എന്നത് സംശയലേശമന്യേ വ്യക്തമാകും(ഹുസ്നുല്‍ മഖ്സദ് ഫീ അമലില്‍ മൗലിദ്). തന്‍റെ ജന്മദിനത്തിൽ റസൂല്‍(സ) സ്വയം സന്തേഷം പ്രകടിപ്പിച്ചെങ്കില്‍ മുഹമ്മദീയ സമുദായത്തിന് മൗലിദാഘേഷിക്കലും ഭക്ഷണം നല്‍കല്‍ പോലെയുളള കർമ്മങ്ങളാല്‍ നന്ദി പ്രകടിപ്പിക്കല്‍ സുന്നത്താണെന്നുമുള്ള സൂയൂത്വി(റ)യുടെ പ്രസ്താവന മൗലിദ് വിരോധികള്‍ക്കുളള ഇരുട്ടടിയാണ്.
ഇമാം നവവി(റ)ന്‍റെ ഗുരുവര്യര്‍ അബൂശാമ(റ) മുളഫര്‍ രാജാവിന്‍റെ മൗലിദ് സദസ്സിനെ പ്രകീര്‍ത്തിക്കുകയും പ്രവാചകപ്രേമത്തെയും ആദരവിനെയും അറിയിക്കുന്നതാണീ കർമ്മമെന്ന് തന്‍റെ അല്‍ ബാഇസു അലല്‍ ഇന്‍കാരില്‍ ബിദഇ വല്‍ ഹവാദിസ് എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുമുണ്ട്. ബിദ്അത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥത്തില്‍ തന്നെയാണ് മഹാനവര്‍കള്‍ ഇത് കുറിച്ച് വെച്ചതെന്നതും പ്രസക്തമാണ്.
മൗലിദ് ഓതിയ മൗലവിമാർ
ശരീഅത്തിന്‍റെ പ്രമുഖ ഇമാമുമാര്‍ പ്രോല്‍സാഹിപ്പിച്ചുവെന്നതിനു പുറമെ മൗലിദുകള്‍ രചിക്കുക പോലും ചെയ്തിട്ടുണ്ട്. ഇബ്നുല്‍ ജൗസി(റ)( ഉര്‍ഫുത്തഅരീഫ്), ഇബ്ന്‍ ഹജറുല്‍ ഹൈതമി(റ) (അന്നിഅമതുല്‍ കുബ്റാ ഫീ സയ്യിദി വലദി ആദം), ജഅഫര്‍ ബ്ന്‍ ഹസനുല്‍ ബര്‍സന്‍ജി(റ), അഹ്മദുദ്ദര്‍ദരി(റ), അബ്ദുല്‍ ഗനിയ്യുന്നാബിലുസി(റ) തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
മൗലിദിനെ തളളപ്പെടേണ്ട ബിദ്അത്തായി സീല്‍ വെച്ച് ലോകമുസ് ലിങ്ങള്‍ക്ക് അയിത്തം കൽപ്പിക്കുന്നവര്‍ക്ക് എവിടെ നിന്നാണ് ഈ മാതൃക ലഭിച്ചതെന്നത് ഇന്നും അജ്ഞാതമാണ്. മുജാഹിദുകളുടെ ലോകാചര്യനായ ഇബ്നു തീമിയ പോലും സദുദ്ദേശ്യത്തോടെയുളള മൗലിദിന് മഹത്തായപ്രതിഫലമുണ്ടെന്നാണ് രേഖപ്പെടുത്തിവെച്ചിട്ടുള്ളത് (ഇഖ്തിളാഉ സ്സിറാത്വില്‍ മുസതഖീം). ശൈഥില്യം തുടര്‍ക്കഥയായ ഇവര്‍ക്ക് തങ്ങളുടെ മുന്‍ഗാമികള്‍ക്ക് പോലും ലഭിക്കാത്ത 'വെളിപാട്' ലഭിച്ചെന്ന് വേണം കരുതാന്‍. കെ.എം മൗലവിയുടെ വീട്ടില്‍ റബീഉല്‍ അവ്വലില്‍ മൗലിദ് നിര്‍വ്വഹിക്കപ്പെട്ടിട്ടുണ്ടായിരുന്നുവെന്നത് പലരുടെയും അനുഭവസാക്ഷ്യമാണ്. പ്രവാചകന്‍റെ കാലത്തോ സ്വഹാബത്തിന്‍റെ കാലത്തോ ഇല്ലാത്തതിന്‍റെ പേരില്‍ തിരസ്ക്കരിക്കുകയും തള്ളിക്കളയുകയുമാണെങ്കില്‍ മൗലിദ് വിരോധികള്‍ പോലും നാടുനീളെ കെട്ടിപ്പൊക്കുന്ന സമന്വയ മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തറ മാന്താനും സമയമായിട്ടുണ്ട്.
