uz
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Kanalga Telegram’da o‘tish

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Ko'proq ko'rsatish
1 380
Obunachilar
Ma'lumot yo'q24 soatlar
+37 kun
+1530 kun
Postlar arxiv
تـنـبـيـه الأنـام فـي بـيـان عـلـو مـقـام نـبـيـنـا مـحـمـد عـلـيـه الـصـلاة و الـسـلام، الـمـعـروف بـشـفـاء الأسـقـام و مـحـو الآثـام فـي الـصـلاة عـلـى خـيـر الأنـام لـ ابن عـظـوم ، عـبـد الـجـلـيـل بن مـحـمـد പ്രവാചക പ്രകീർത്തനമാകുന്നു(മൗലിദ് ) https://www.facebook.com/share/p/U2cfDZTLsdysNiSr/?mibextid=qi2Omg New post about 'Tanbih Al Anam '

മുത്ത്‌നബി യെﷺ കുറിച്ചുള്ള അനേകായിരം വിസ്മയനീയ ആശയങ്ങൾ ഉൾകൊള്ളിച്ച, 400ൽപരം ആധികാരിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട പ്രവാചക പ്രകീർത്തന ഗ്രന്ഥമായ 'മൗലിദുൽഹുസ്നൈൻ' എന്ന ഹൃസ്വവും അർത്ഥഗർഭവുമായ മൗലിദിൻ്റെ പദാനുപദ വിവർത്തനമാണിത്. തിരുനബി ﷺ ആദ്യ സൃഷ്ടിയാണെന്നും അഖില സൃഷ്ടികളേക്കാളും എല്ലാ വിഷയങ്ങളിലും നിരുപാധികം ശ്രേഷ്ഠരാണെന്നും സമർത്ഥിക്കുന്ന 300 ലധികം പേജുകളുള്ള ഈ രചനയിൽ അതുമായി ബന്ധപ്പെട്ട പരശ്ശതം ചോദ്യങ്ങൾക്കും വിമർശനങ്ങൾക്കും തൃപ്തികരമായ മറുപടി കളുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ പണ്ഡിതരുടെ അവതാരികകൾ ഇതിനെ പ്രൗഢമാക്കുന്നു. ചരിത്രം, ആദ്ധ്യാത്മികം, സാഹിത്യം, അതിമനോഹരമായ ഭാഷാ വിശുദ്ധി എന്നിവ സമന്വയിക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ പല വരികളിലും ദിവ്യജ്ഞാനങ്ങളും സത്തജ്ഞാനങ്ങളുമായി ബന്ധപ്പെട്ട പല രഹസ്യ സൂചകങ്ങളുമുണ്ട്. മുഹമ്മദീയൻ ﷺ സത്ത യെന്ന വിശ്വ മൂലകമായ ഒളിവ് മുതൽ തിരുനബിﷺ യുടെ വിയോഗം വരെയുള്ള സുപ്രധാന സംഭവങ്ങളും, ബാ ഹ്യവും ആന്തരികവുമായ പ്രവാചകﷺ ഭംഗികളും, അധിപ്രധാനമായ ഔന്ന ത്യങ്ങളും ഉൾക്കൊള്ളുന്ന മൗലിദിൻ്റെ ഈ വിവർത്തനം വായനക്കാർക്ക് പ്രവാചക സ്നേഹവും, വിശ്വാസത്തിന്റെ വെളിച്ചവും സമ്മാനിക്കും. # Cpd "മൗലിദുൽ ഹുസ്നൈനി ".കയ്യിൽ ലഭിച്ച അന്ന് മുതൽക്കുള്ള ആഗ്രഹമാണ്, കിതാബിന്റെ വിവർത്തനം ലഭിച്ചെങ്കിൽ എന്നത്. അൽഹംദുലില്ലാഹ് റബ്ബിന്റെ വലിയ തൗഫീഖ് കൊണ്ട് അതും ലഭിക്കുകയുണ്ടായി. ആദ്യമേ പറയട്ടെ 400 ഓളം പേജ് വരുന്ന ഹുസ്നൈനിയുടെ വിവർത്തനം പൂർണ്ണമായും വായിച്ചിട്ടല്ല ഈ എഴുത്തിവിടെ കുറിക്കുന്നത്. കാരണം,ഓരോ വരികളും ഓരോ ഇടങ്ങളും അത്രമേൽ ചിന്തനീയമാണ്, അത്രമേൽ ഹബീബിനെ ﷺ എഴുതി വച്ചിരിക്കുന്നു, ഇത് പൂർണ്ണമായി പലർക്കും വായിക്കാൻ സാധ്യമല്ല, കാരണം ഓരോ തവണ വായിക്കുമ്പോഴും ഓരോ അർത്ഥ തലങ്ങളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നുണ്ട്... എങ്കിൽ ഇത് എങ്ങനെ വായിച്ചു തീരാൻ ആണ്…? ഓരോ വരികളിലെയും ഓരോ വാക്കുകളും ഓരോ രഹസ്യ സങ്കേതങ്ങൾ ആണ്,ആ സങ്കേതങ്ങൾ തുറക്കാൻ ഹുബ്ബ്‌ തന്നെ വേണം. കിതാബിന്റെ രചനയിലും അതുണ്ടല്ലോ…ഉസ്താദ് എഴുതിയത് എല്ലാം ശുദ്ധിയോടെ അതും അലിഫിൽ തുടങ്ങി നൂനിൽ അവസാനിക്കുന്ന വരികളും. എങ്ങനെ ഹുബ്ബില്ലാതെ നമുക്ക് തുറക്കാൻ കഴിയും... എനിക്കുറപ്പാണ്,നൂറ് സ്വലാത്ത് ചൊല്ലി നിങ്ങൾ ഈ രചന വായിക്കുന്നതും ഒരു കോടി സ്വലാത്ത് ചൊല്ലി വായിക്കുന്നതും തമ്മിലുള്ള ഹൃദയാന്തരങ്ങൾ എത്രയോ അകലെയാണ്. അതേ, ഹുബ്ബ്‌ കൊണ്ട് മാത്രം തുറക്കപ്പെടുന്ന പല നിധികളും ഇവിടെയുണ്ട്. അറിയും തോറും, ഇതൊന്നും ഒന്നുമല്ല എന്ന ചിന്ത വല്ലാതെ പിടികൂടും. സ്രഷ്ടി ലോകത്ത് മുത്ത് മുസ്തഫയുടെﷺ വെളിച്ചം വിതറിയിരിക്കുന്നത് ഹൃദയങ്ങൾക്ക് പോലും ചിന്തിക്കാൻ കഴിയാത്ത വിധമാണ്. എവിടെയാണോ നിന്റെ കാഴ്ച തീരുന്നത് അവിടെ നിന്ന് നിന്റെ കാഴ്ച നീ അനുഭവിച്ചു തുടങ്ങുന്നു അത് പോലെ. അനുഭവങ്ങളല്ലാതെ, ഹൃദയം കൊണ്ടല്ലാതെ ഒരു മനുഷ്യന് ഇത് വായിച്ചു തീർക്കാൻ കഴിയുകയില്ല. ഓരോ ഹിസ്ബുകൾ ഓടിച്ചു നോക്കിയപ്പോൾ തന്നെ ഒന്നുറപ്പാണ്. ഓരോന്നും, 400 ൽ പരം കിതാബുകൾ നോക്കി രചിച്ചു വച്ച കേവലം ഒരു മൗലിദ് രചന അല്ല. കണ്മുന്നിൽ മുത്ത് മുസ്തഫയെ ﷺ കാണുന്ന കാഴ്ച തന്നെ അനുഭവ രസങ്ങളിലൂടെ തേച്ചു മിനുക്കി ഒതുക്കി വച്ചതാണ്.പ്രിയരെ, ഇതൊരു വല്ലാത്ത രചന തന്നെയാണ്. ഒരു പക്ഷെ ഇതിലിടം പിടിച്ച വാക്കുകൾ അതിയായ സന്തോഷത്തിലായിരിക്കണം, കാരണം മുത്ത് മുസ്തഫയെﷺ അത്രമേൽ വർണ്ണിച്ചു വച്ചതിലൂടെ എല്ലാ അക്ഷരങ്ങളുടെയും സൗന്ദര്യവും ഇവിടെ പൂർണത പ്രാപിച്ചിരിക്കുന്നു. 30 ഹിസ്ബുകളിലായി തിരു നബിയുടെﷺ ഇരു സൗന്ദര്യങ്ങളും വിവരിച്ചു വച്ചിരിക്കുന്നു. സൃഷ്ടിപ്പിന്റെ ഓരോ തലങ്ങൾ, അവിടത്തെ സാന്നിധ്യം, ഹഖിഖത്ത് മുഹമ്മദിയ്യﷺ,നൂറ് മുഹമ്മദിയ്യﷺ, നൂറ് തജല്ലി അങ്ങനെ എന്തെല്ലാം.. മാത്രമല്ല തിരു ജന്മം മുതൽ അവിടത്തെ ചെറുപ്പം മുതൽ വഫാത്ത് വരെ നീണ്ടു പോകുന്ന ഓരോ ഭാഗങ്ങൾ, ഒന്നോ രണ്ടൊ hizb വായിച്ചു തീരുമ്പോഴേക്ക് ഹൃദയം ചോദിക്കുന്ന ചോദ്യമുണ്ട്.നീ ആരാണ്.. ഈ പ്രേമ ലോകത്ത് മുസ്തഫയുടെ ﷺ ആ ഒളിവിന്റെ രസം കുടിച്ച സർവ്വമയ ലോകത്ത്, ഒന്നുമറിയാത്ത ഒന്നുമില്ലാത്ത ഈ 'ഞാൻ' പോലും "അന" എന്ന അലിഫിലും നൂറിന്റെ നൂനിലും തീരുന്നത് മാത്രമാണ്, അതേ ഈ രചന മുഴുക്കെ തുടങ്ങിയതും ആ അലിഫിലും അവസാനിച്ചതാകട്ടെ ആ നൂനിലും തന്നെ... ഈ രചന "ഞാൻ" ഇല്ലാത്ത ‘അനയിൽ’ ഖബർ ഒരുക്കി, സ്നേഹത്തിന്റെ ആ ഒളിവ് അതിയായ പാനം ചെയ്യുന്ന, തേടി കൊണ്ടിരിക്കുന്ന പ്രേമ വല്ലരിയാണ്. സ്‌നേഹിതരേ, ഒന്ന് പറയട്ടെ.. റബീഇനെ വരവേൽക്കാൻ ഖൽബ് അണിയിച്ചൊരുക്കാൻ ഇതിലും മനോഹരമായ മറ്റെന്ത് വേണം നമുക്ക്. റബ്ബ് സ്വീകരിക്കട്ടെ. ആ നിറഞ്ഞൊഴുകുന്ന തിരു ഒളിവ്ﷺ ഒരുപാട് പാനം ചെയ്യാൻ നമുക്ക് എല്ലാവർക്കും നാഥൻ തൗഫീഖ് നൽകട്ടെ ….ഇനിയും ഒരുപാട് രചനകൾ സ്നേഹ ലോകത്തേക്ക് സമ്മാനിക്കാൻ പ്രിയ ഉസ്താദിനും നാഥൻ ഉദവി നൽകട്ടെ.. ആമീൻ #Dr സിറാജ് വി താനാളൂർ

❤ എൻ യജമാനൻ, സഹായഹസ്തം ഇഹത്തിലെന്നവലംബം പരത്തിലെന്നാസ്തിയും യാതന പെയ്യവേ ശക്തിയായ് രക്ഷയായ് അവലംബമാം കുടനിഴലായ്‌ അപരിമേയം വർഷിക്ക വെട്ടവും വഴിതാരും കരം ഗ്രഹിച്ചാലും വിഭോ, ശക്തിയായ് ശേഷിയായ് നിറഞ്ഞാലും ഖാജാ... ശൈഖുനാ ശംസുൽ ഉലമാ رحمة الله عليه തങ്ങൾ രചിച്ച പ്രസിദ്ധമായ " مناقب شيخ المشائخ سلطان الهند معين الدين الجشتي الأجمیري قدس الله سره العزيز" എന്ന മൗലൂദിനെ ആസ്പദമാക്കി ഹൃസ്വമായ ഒരു ചരിത്രാവിഷ്ക്കാര ശ്രമം. സുൽത്വാനുൽ ഹിന്ദ് സംസാരത്തിനിടയിൽ തൻ്റെ മുഖം മക്കയുടെ ഭാഗത്തേക്ക് തിരിഞ്ഞു പോയാൽ കണ്ണു നിറയും, ശബ്ദമിടറും മറ്റൊന്നുമല്ല; തൻ്റെ ആത്മീയഗുരു ഉസ്മാനുൽ ഹാറൂനി(റ) യുടെ അന്ത്യവിശ്രമസ്ഥലം മക്കയിലെ ജന്നത്തുൽ മുഅല്ല യാണെല്ലോ അജ്മീറിൽ നിന്ന് മറയില്ലാതെ മക്ക കാണുന്ന ഖാജ (റ) എങ്ങിനെ കരയാതിരിക്കും. തനിക്ക് വല്ല പദവിയും ആത്മീയ ലോകത്ത് കിട്ടിയിട്ടുണ്ടെങ്കിൽ അത് അവരിലൂടെയാണെല്ലോ.. അല്ലാഹു ഈ മഹാന്മാരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഹഖ് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും അവന്‍ തൃപ്തിപ്പെട്ടവരില്‍ പെടുത്തി അനുഗ്രഹിക്കട്ടെ - ആമീൻ

_ശവ്വാൽ - 6 ഹസ്രത്ത് ഖാജാ ഉസ്മാനി ഹാറൂനി (റ) വഫാത്ത് ദിനം_ *ഹസ്രത്ത് ഖാജാ ഉസ്മാനി ഹാറൂനി (റ)* അജ്മീര്‍ ഖാജാ (റ) യുടെ ആത്മീയ ഗുരുവായ ഹസ്രത്ത് ഖാജാ ഉസ്മാന്‍ ഹാറൂനി (റ) അവര്‍കള്‍ നബി കുടുംബത്തില്‍ ഹസ്രത്ത് അലി (റ) യുടെ 11-ആം പൌത്രനായി ഹിജ്റ 526-ല്‍ ഖുറാസാനിലെ ഹാറൂനില്‍ ജനിച്ചു. അബൂ മന്‍സൂര്‍ എന്നും അബൂ നൂര്‍ എന്നും മഹാനര്‍ വിളിക്കപ്പെടാറുണ്ട്. ഹസ്രത്ത് ഹാജി ശരീഫ് സിന്ദനി (റ) അവര്‍കളാണ് ചിശ്തി ആത്മീയ സരണിയില്‍ മഹാനരുടെ ഗുരു. മഹാനവര്‍കളുടെ ഒരു കറാമത്ത് ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു. ഒരിക്കല്‍ ഖാജാ ഉസ്മാന്‍ ഹാറൂനിയും ശിഷ്യരും യാത്രക്കിടെ ഒരിടത്ത് തമ്പടിച്ചു. അത് അഗ്നിയാരാധകരുടെ പ്രദേശമായിരുന്നു. സൂര്യാസ്തമയ സമയമായപ്പോള്‍ അവര്‍ നോമ്പ് തുറക്കാന്‍ വേണ്ടി ഒരുങ്ങി. ശൈഖ് തന്‍റെ ശിഷ്യരെ അഗ്നിയാരാധകരുടെ അടുത്തേക്ക് അയച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ വേണ്ടി അല്‍പം തീ അവരോടു ചോദിക്കാന്‍ പറഞ്ഞു. ആ തീ പുറത്തേക്ക് കൊടുക്കാന്‍ പറ്റില്ല എന്ന് അവര്‍ മറുപടി പറഞ്ഞുവത്രെ. ശേഷം ശൈഖ് തന്നെ നേരിട്ട് അവരുടെ പുരോഹിതന്‍റെ അടുത്ത് ചെന്നു തീ ആവശ്യപ്പെട്ടു. ഇത് ജനങ്ങള്‍ ആരാധിച്ച് സായൂജ്യമടയുന്ന അഗ്നിയാണെന്നും ഇതില്‍ നിന്നും തരാന്‍ പറ്റില്ലെന്നും അയാളും പറഞ്ഞു. ശൈഖ് അവരോട് പറഞ്ഞു. നിങ്ങളെയും ഈ അഗ്നിയെയും സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. അത് കൊണ്ട് സൃഷ്ടാവായ അല്ലാഹുവിനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ. എന്നാല്‍ ആ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. അഗ്നിയുടെ സംഹാര ശേഷിയായിരുന്നു അവരെ അതിനെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചത്. ഇത് മനസിലാക്കിയ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ) അവര്‍കള്‍ അവരോട് ഇങ്ങനെ ചോദിച്ചു. ഒരാള്‍ അയാളുടെ കൈ അഗ്നിയില്‍ കാണിക്കുകയും പോള്ളലേല്‍ക്കാതെ തിരിച്ചെടുക്കുകയും ചെയ്‌താല്‍ വീണ്ടും നിങ്ങള്‍ അഗ്നിയെ ആരാധിക്കുമോ? അപ്പോള്‍ ആ ജനങ്ങളുടെ മറുപടി അത് സാധ്യമല്ലെന്നായിരുന്നു. ശേഷം ഖാജാ ഉസ്മാന്‍ ഹാറൂനി (റ) അവരുടെ കൂട്ടത്തിലുള്ള ഒരു കുട്ടിയേയും കൂട്ടി വിശുദ്ധ ഖുര്‍ആനിലെ قُلْنَا يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ എന്ന ആയത്ത് ഓതിക്കൊണ്ട് ആ അഗ്നിയിലേക്ക് നടന്നു നീങ്ങി. [ഇബ്രാഹീം നബി (അ)-നെ നംറൂദ് അഗ്നിയിലേക്ക് എറിഞ്ഞപ്പോള്‍ അല്ലാഹു അഗ്നിയോട് പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്ന ഈ ആയത്തിന്‍റെ ആശയം: "നാം പറഞ്ഞു. തീയേ, നീ ഇബ്രാഹീമിന് തണുപ്പും രക്ഷയുമാവുക" എന്നാവുന്നു.] അല്‍പ സമയം കഴിഞ്ഞ് ശൈഖവര്‍കള്‍ ആ കുട്ടിയേയും കൊണ്ട് യാതൊരു പോറലുമേല്‍ക്കാതെ സുരക്ഷിതമായി തിരിച്ചെത്തി. ഈ അത്ഭുതം കണ്ട ആ അഗ്നിയാരാധകര്‍ മുഴുവനും അവരുടെ മതം ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവില്‍ വിശ്വസിക്കുകയും ശൈഖിന്‍റെ അനുയായികളാവുകയും ചെയ്തു. ഖാജാ ഉസ്മാന്‍ ഹാറൂനി (റ) രണ്ട് കാര്യങ്ങള്‍ അല്ലാഹുവിനോട് ദുആ ചെയ്തുവത്രേ. ഒന്ന് മരണം വിശുദ്ധ മക്കയില്‍ നിന്നാവുക. രണ്ട് തന്‍റെ ശിഷ്യന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി (അജ്മീരി) ആത്മീയമായി ഉന്നതമായ പദവിയില്‍ എത്തുക. മഹാനരുടെ ഈ രണ്ട് ദുആയും അല്ലാഹു സ്വീകരിച്ചു. അജ്മീര്‍ ഖാജാ അവര്‍കള്‍ സുല്‍താനുല്‍ ഹിന്ദ്‌ എന്ന അപരാഭിധാനത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വലിയ്യായി അറിയപ്പെടുന്നു. ഹിജ്റ 607 ശവ്വാല്‍ 5-ന് മക്കയില്‍ വെച്ചാണ് ഖാജാ ഉസ്മാന്‍ ഹാറൂനി (റ) വഫാതാവുന്നത്. വിശുദ്ധ ഹറമിനടുത്ത് ആ മഹാന്‍ മറവു ചെയ്യപ്പെട്ടു. അജ്മീര്‍ ഖാജാ അവര്‍കള്‍ക്ക് തന്‍റെ ആത്മീയ ഗുരുവായ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളോട് അതിയായ ആദരവാണ്. ഖാജാ അവര്‍കളോട് നാം എന്ത് കാര്യം ചോദിക്കുമ്പോഴും ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളുടെ പേര് പറഞ്ഞു കൊണ്ട് ചോദിക്കണം. അപ്പോള്‍ ഖാജാ അവര്‍കള്‍ അത് നിരസിക്കില്ല. അത് കൊണ്ടാണ് അവിടെയുള്ള ഖാദിമുകള്‍ ഖാജായുടെ ഹസ്രത്തില്‍ വെച്ച് ദുആ ചെയ്യുമ്പോള്‍ ഉസ്മാന്‍ ഹാറൂനി (റ) അവര്‍കളെ കൊണ്ട് തവസ്സുല്‍ ചെയ്തു ദുആ ചെയ്യുന്നതും ഇസ്തിഗാസ ചെയ്യുമ്പോള്‍ ഉസ്മാന്‍ ഹാറൂനി (റ) യുടെ പേരില്‍ ഖാജായോട് അപേക്ഷിക്കുന്നതും. ഒരിക്കൽ ഉസ്മാനുൽ ഹാറൂനി(റ) തന്റെ ശിഷ്യനായ ഖാജാ തങ്ങൾക്ക് രിയാളകൾ എല്ലാം വീട്ടി നേടേണ്ടതെല്ലാം നേടി സുൽത്താനുൽ ഹിന്ദ് ആയതിന് ശേഷം ഒരുപാറക്കല്ലെടുത്തു ഖാജാ തങ്ങളുടെ കയ്യിൽ വെച്ചു കൊടുത്തു വെക്കേണ്ട താമസം, അവ സ്വർണ്ണമായി മാറി. തുടർന്ന് ശൈഖവർകൾ പറഞ്ഞു:..." ഇതുമായി നീ പോകണം, നിൻറെയടുക്കലുള്ള ദരിദ്രർക്കും അഗതികൾക്കുമായി ഇവയിൽ നിന്ന് ചെലവാക്കിക്കൊള്ളണം". ആശ്ചര്യമെന്ന് പറയട്ടെ: ഖാജാ قدس الله سره العزيز അജ്മീറിൽ എത്തി തൻറെ നൂറ്റി രണ്ടാം വയസ്സിൽ വഫാത്താകുന്നത് വരെ ശൈഖ് ഉസ്മാനുൽ ഹാറൂനി رضي الله عنه തങ്ങൾ ഏൽപ്പിച്ച അനുഗ്രഹീതമായ ആ അക്ഷയ നിധിയിൽ നിന്നായിരുന്നു തൻറയടുക്കലുള്ള പതിനായിരക്കണക്കിന്ന് വരുന്ന മുരീദന്മാർക്കും ഫഖീറന്മാർക്കുമുള്ള നിത്യ ചെലവിനുള്ള വിഹിതം കണ്ടെത്തിയിരുന്നത്… يَا سَيِّدِي مَدَدِي سَنَدِي وَيَا عُدَدِي..... ❤ مُؤَيِّدِي مُدَدِي عَمَدِي عَلَي شِدَدِي.......❤ مُشَيِّدِي سُودَدِي عَضُدِي بِلاَ عَدَدِي....❤ کُنْ آخِذًا بِيَدِي خَاجَا مُعِينَ الدِّينِ.....

പ്രവാചകരിൽ നിന്ന് പ്രബോധന പിന്തുടർച്ച അനന്തരമായി ഏല്പിക്കപ്പെട്ട ആത്മീയ നേതൃത്വമാണ് ഔലിയാക്കൾ. പ്രവാചകരിൽ നിന്ന് മുഹ്ജിസതെന്ന പോലെ അവരിൽ നിന്ന് കറാമത് പ്രകടമാകും. അവരുടെ ചരിത്രങ്ങൾ പറയുന്നിടത് അത്തരം സംഭവങ്ങൾ പദ്യ - ഗദ്യമായി പരാമാർശിക്കപ്പെട്ടിട്ടുമുണ്ട്. അതിന്നും തുടരുന്നവരും അതൊക്കെ പുണ്യകർമമായി കരുതുന്നവരുമാണ് മുസ്ലികൾ. എന്നാൽ, ഏതൊരു മത കാര്യവുമെന്നപോലെ ഔലിയാക്കളെ/ അവരുടെ കറാമതുകളെ/ അവരിൽ നിന്ന് കേട്ട പരാമർശങ്ങളെ/യൊക്കെ പരിചയപ്പെടുത്തുന്നിടത്ത് പ്രബോധിത സമൂഹത്തിന് / അവരുടെ വിശ്വാസ പുരോഗതിക്ക് / സർവ്വോപരി ഇസ്ലാമിക പ്രബോധനത്തിനു / ഗുണകരമായ ശൈലി കാലികമായി സ്വീകരിക്കണമെന്നും, വ്യത്യസ്ത തലങ്ങളിൽ, വിവരം കൊണ്ടും വിവേകം കൊണ്ടും വിശ്വാസം കൊണ്ടും വേർതിരിഞ്ഞു നിൽക്കുന്ന കേൾവിക്കാർ / ചുരുങ്ങിയ പക്ഷം വിശ്വാസികളായ സാധാരണക്കാർ/ എങ്കിലും തെറ്റിദ്ധരിക്കാനോ തെറ്റിദ്ധരിപ്പിക്കപ്പെടാനോ കഴിയാത്ത വിധം സൂഷ്മതയോടെ അത്തരം വിഷയങ്ങൾ പ്രബോധകർ അവതരിപ്പിക്കണം. ആദരവുകളെ മുഴുവൻ ശിർക്ക് ആക്കുന്ന വഹാബിസവും ഔലിയാക്കളെ പടച്ചോൻ ആക്കുന്ന വ്യാജ ത്വരീഖത്തുകളും തെറ്റായ മാർഗ്ഗങ്ങളാണ്. ജാഗ്രതൈ!!!

നബിദിനാഘോഷം : സലഫി വളവുകള്‍ നിവര്‍ത്താം.. പയറ്റിനിറങ്ങും മുമ്പ് രണ്ട് കൈകളിലേക്കും ഓരോ ആയുധം തരാം. ആദ്യാവസാനം അത് പിടിവിടരുത്..പ്രയോഗിക്കാന്‍ അറിയാത്തവര്‍ ആദ്യം പ്രയോഗം വശമാക്കണേ.. ഒന്ന്, ==== ജനനത്തില്‍ സന്തോഷിക്കണം; അഥവാ മരിച്ചാല്‍ ദുഖിക്കരുത്. കുഞ്ഞ് പിറന്നാല്‍ ,അതില്‍ സന്തോഷം രേഖപ്പെടുത്തി മൃഗത്തെ അറുത്തു മാംസം ( അഖീഖ )ധര്‍മ്മം ചെയ്യുന്ന സുന്നത്ത് തിരുനബി സ്വ കാണിച്ചു തന്നിട്ടുണ്ട്. വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ നന്മയുടെ പട്ടികയില്‍ ഉള്‍പ്പെടട്ടെ എന്ന് കരുതി (= 'മരിച്ചവരുടെ പേരില്‍") മാംസം വിതരണം ചെയ്യാനും തിരുനബി സ്വ മാതൃകയാണ്. ജന്മത്തില്‍ സന്തോഷിച്ചാണ് അഖീഖ. എന്നാല്‍, മരണത്തില്‍ ദുഖിച്ചല്ല സ്വദഖ. അതായത്, ഇസ്ലാമില്‍ ജന്മദിനാ ഘോഷവും ആണ്ടും വിരുദ്ധ വികാരങ്ങള്‍ കാണിക്കാനല്ല. സ്വാഭാവികമായ വിഷമം പരേതരുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകാം. മൂന്നു നാള്‍ വരെ അത് അനുചിതമല്ല. ആ സമയം മറ്റുള്ളവര്‍ അവരെ സമാശ്വസിപ്പിക്കുന്നു. നഷ്ടത്തിലുള്ള ദുഖമല്ല, അതിലെ ഗുണപാഠമാണ് പ്രധാനമായും ദീന്‍ ശ്രദ്ധിക്കുന്നത്. രണ്ട്, ==== ജന്മ ദിനവും വിയോഗ ദിനവും ഒന്നിച്ചുവന്നാല്‍ വിയോഗബോധം(ദുഖമല്ല) കാത്തുസൂക്ഷിച്ചുകൊണ്ട് ജന്മ സന്തോഷം പ്രകടിപ്പിക്കണം. ഉദാ, ആദം നബി അ ജനിച്ചതും മരിച്ചതും വെള്ളിയാഴ്ചയാണ്. എന്നാല്‍, വെള്ളിയാഴ്ച നമുക്ക് 'കൊച്ചു പെരുന്നാള്‍' ആണ്. 'ഈദ്' ആഘോഷങ്ങളുടെ ഭാഗമായുള്ള മിക്ക സുന്നത്തുകളും അന്ന് സുന്നത്ത് തന്നെ. ബാപ്പ ജനിച്ച മരിച്ച ദിവസമായിട്ടും വെള്ളിയാഴ്ചയിലെ 'താരം' മുത്തുനബി തന്നെ. നബിയുടെ മേല്‍ സ്വലാത്ത് ആ ദിവസത്തിലെ പ്രധാന സുന്നത്താണ്. അതായത്, ജനിച്ചോട്ത്തും മരിച്ചോട്ത്തും ചെയ്യാനുള്ളത് 'നബി സ്മരണയും വാഴ്ത്തും ' തന്നെ. നാമും യാത്രയാകും എന്ന ബോധം ആഘോഷത്തിനിടയില്‍ നഷ്ടപ്പെട്ടുകൂടാ.. അതിനാല്‍, 'സാങ്കേതിക ഈദ് ദിനങ്ങളിലും' (രണ്ടു പെരുന്നാള്‍ ദിനങ്ങളില്‍), 'ആലങ്കാരിക ഈദ്' വേളകളിലും (ഉദാ, വെള്ളിയാഴ്ച, വിവാഹ ദിനം, നബിദിനം തുടങ്ങിയവ) പരലോക ബോധനത്തിനു അവസരമുണ്ടാക്കി. ഖുതുബകളില്‍ 'പരലോകം' കടന്നുവരണം. 'പരലോക സ്മരണ' കൂടുതലുള്ള സൂറത്തുകള്‍ ജുമുഅനിസ്കാരങ്ങളിലേക്ക് നിര്‍ദ്ദേശിച്ചു.. റബീഉല്‍ അവ്വല്‍ 12 ആണ്ടു ദിനം കൂടിയല്ലേ? ദുഃഖം പ്രകടിപ്പിക്കാതെ സന്തോഷം കാണിക്കുകയാണോ? അതെ. അതെ. ദീനില്‍ ദുഃഖാചരണം ഇല്ല. ഞങ്ങളുടെ നബിദിനാഘോഷത്തില്‍ ആണ്ടും അടങ്ങിയിട്ടുണ്ട്. ആണ്ടിന് ഞങ്ങള്‍ ചെയ്യാറുള്ളതെല്ലാം നബിദിന ആഘോഷത്തില്‍ വരുന്നുണ്ട്. എന്നാല്‍ സന്തോഷമാണ് പ്രകടിപ്പിക്കുക, വെള്ളിയാഴ്ചയിലെന്ന പോലെ. ആട്ടെ, റബീഉല്‍ അവ്വല്‍ 12 നാണ് തിരുനബി സ്വ യുടെ ഭൂ വിയോഗം ഉണ്ടായതെന്ന് ഉറപ്പല്ലേ.? എന്നിട്ട് നിങ്ങളെന്തേ 'ആണ്ട്' കഴിക്കാത്തത്? തിരുവിയോഗത്തില്‍ നിങ്ങള്‍ക്ക് 'ദുഃഖ'മില്ലേ? തിങ്കളാഴ്ച നോമ്പെടുക്കാനല്ലേ നിര്‍ദ്ദേശം? തിന്ന് കൂത്താടാനാണോ? റബീഉല്‍ അവ്വല്‍ പന്ത്രണ്ട് തിങ്കളാഴ്ച വന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്നോ? കഴിയുന്നവരെല്ലാം നോമ്പ് നോക്കും. വാര്‍ഷിക ആഘോഷ പരിപാടികളില്‍ ഏര്‍പ്പെടാന്‍ ക്ഷീണം ഉണ്ടാക്കുമെങ്കില്‍ നോമ്പ് ഒഴിവാക്കും. ഇനി നബിദിനം തിങ്കളാഴ്ച അല്ലെങ്കിലും ഞങ്ങള്‍ അന്നും ഇതൊക്കെത്തന്നെയാണ് ചെയ്യുക. ഈ പുണ്യ ദിനങ്ങളില്‍ നോമ്പ്, സ്വദഖ, നബി കീര്‍ത്തനം എന്നിത്യാദി പുണ്യങ്ങള്‍ ചെയ്യാനല്ലേ ഞങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. തിങ്കളാഴ്ച അല്ലാത്ത ദിനങ്ങളില്‍ നബിദിനം വന്നാലോ? നിങ്ങള്‍ ആഘോഷിക്കുമോ? ഇല്ല. അതായത്, തിങ്കലാഴ്ചയല്ല നിങ്ങള്ക്ക് തടസ്സം. നബിദിനമാണ് .അതില്‍ ഉറച്ചു നില്‍ക്കിന്‍.. തിങ്കളാഴ്ച വിവാഹം ഉണ്ടെങ്കിലോ? പങ്കെടുത്ത് ഭക്ഷിക്കുമോ? ഭക്ഷിക്കും. ഇതില്‍ ഏതു സുന്നത്തിനു പ്രാമുഖ്യം നല്‍കും? വിവാഹത്തിന്. അപ്പോള്‍ നിങ്ങള്‍ക്ക് നബിദിനത്തോടാണ് വിരോധം. ആയിക്കോട്ടെ, അവിടെ നിക്ക്.. പെരുന്നാള്‍ തിങ്കളാഴ്ച യാണെങ്കില്‍ നോമ്പെടുക്കുമോ? ആഴ്ച്ചതോറുമുള്ള സുന്നത്ത് നോമ്പ് വാര്‍ഷിക ആഘോഷത്തിനു വേണ്ടി മാറ്റി വെക്കും, അല്ലേ? https://www.facebook.com/share/QTGqKQjjYAU2WZ3L/?mibextid=WC7FNe

ശഅ്ബാന്‍ ആദ്യ ദിവസം മക്കയില്‍ നിന്നെത്തിയ സന്ദര്‍ശക സംഘം തിരിച്ചുപോകും. പന്ത്രണ്ടാം രാവില്‍ മസ്ജിദുകളില്‍ മൗലിദ് പാരായണത്തിനായി പ്രഭാതം വരെ ആളുകള്‍ ഒത്തുകൂടും. പതിനഞ്ചാം രാവിന് ബറാഅത്ത് രാവ്മസ്ജിദുന്നബവിയില്‍ ഗംഭീര മൗലിദ് അരങ്ങേറും. ഈ രാത്രി വിവിധ ഇബാദതുകള്‍ കൊണ്ട് സജീവമാക്കുക പതിവാണ്. മഹാഭൂരിപക്ഷം മുസ്‌ലിം നാടുകളിലും ബറാഅത്ത് രാവ് മധുര പലഹാരങ്ങളുടെ കൂടി രാവായിട്ടാണ് ആഘോഷിക്കപ്പെടാറുള്ളത്. ആ രാത്രിയുടെ മഹത്ത്വം പരിഗണിച്ച് മധുരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാര്‍ ചെയ്യും. ഒന്നിച്ചിരുന്ന് ഭക്ഷിക്കും. മക്കയിലെയും മദീനയിലെയും നിവാസികള്‍ മുശബ്ബക് എന്ന ഒരിനം ഹല്‍വയാണ് സവിശേഷമായി ഉണ്ടാക്കാറുള്ളത്. അതേക്കുറിച്ച് കവിതകള്‍ വരെയുണ്ട്. വിശുദ്ധ റമളാന്‍മസ്ജിദുകളില്‍ എങ്ങും ഖുര്‍ആന്‍ പാരായണം. രാവും പകലും സ്വകാര്യമായും പരസ്യമായും. ഇമാം തിര്‍മുദി(റ)യുടെ ശമാഇല്‍, ബഗവി(റ)യുടെ മസ്വാബീഹ്, ഖാളി ഇയാളി(റ)ന്റെ മശാരിഖുല്‍ അന്‍വാര്‍, സ്വഹീഹുല്‍ ബുഖാരി തുടങ്ങിയ ഹദീസ്, തിരുചരിത ഗ്രന്ഥങ്ങള്‍ ധാരാളമായി ദര്‍സ് നടത്തപ്പെടും. രാത്രിയില്‍ എങ്ങും അലങ്കാര വിളക്കുകള്‍. അതിന്റെ പശ്ചാത്തലത്തില്‍ തറാവീഹ് നിസ്കാരം. എല്ലാവരും തറാവീഹില്‍ ഖുര്‍ആന്‍ ഖത്മ് ചെയ്യും. ഖത്മിന്റെ അന്ന് വന്‍ ജനസാന്നിധ്യമുണ്ടാകും. ചില പള്ളികളില്‍, തറാവീഹ് ജമാഅത്തിനു ശേഷം പ്രത്യേക തൂക്കുവിളക്കുകള്‍ സ്ഥാപിച്ച്, ഇസ്തിഗാസാ കാവ്യം വിത്രിയ്യ പാരായണം ചെയ്യും. തിരുദൂതരുടെ മഹത്ത്വങ്ങള്‍ പറയുന്ന, അക്ഷരമാലാ ക്രമത്തില്‍ ആരംഭിക്കുന്ന മനോഹരമായ ഒരു പഞ്ചവരി കവിതയാണ് വിത്രിയ്യ. കര്‍ണാനന്ദകരമായ പ്രത്യേക താളത്തില്‍ ഓരോ വരിയും വായിക്കുമ്പോള്‍ സ്വലാതു ചൊല്ലി ജനം ജവാബ് ചെയ്യും. ഹോ, അതുകേട്ടാല്‍ കോരിത്തരിച്ചുപോകും! വട്ടത്തിലിരുന്ന് ചൊല്ലുമ്പോള്‍ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മാറിമാറിയാണ് ബൈത്തുകള്‍ ചൊല്ലുക. മറ്റു ഖസ്വീദകളും ചിലപ്പോള്‍ പാരായണം ചെയ്യാറുണ്ട്. അത്താഴ സമയം വരെ നീണ്ടുനില്‍ക്കും ചടങ്ങുകള്‍. പിന്നെ ചില ദിക്റുകള്‍. വിശ്വാസികള്‍ക്ക് ഏറെ ഹൃദയശാന്തി ലഭിക്കുന്ന രാത്രികള്‍. റമളാന്‍ 17ന് മദീനയില്‍ പാര്‍ക്കുന്നവര്‍ ഖുബാ മസ്ജിദിലേക്ക് നീങ്ങും. ഈ ദിവസം അവിടെ പോയി നിസ്കരിക്കുന്നത് പ്രത്യേക പുണ്യമാണെന്ന് അവര്‍ പറയുന്നു. മഹാഭൂരിഭാഗം തദ്ദേശീയരും അതില്‍ പങ്കെടുക്കും. ഇങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള മദീനയുടെ കഥ ഇനിയും വിവരിക്കുന്നുണ്ട് അല്ലാമാ കിബ്രീത്(റ). വിശ്വാസികള്‍ക്ക് ആനന്ദവും മാതൃകയും പകരുന്നതാണവ. ഗ്രന്ഥം പരിശോധിച്ചിറക്കിയവര്‍ക്കും വ്യതിയാനക്കാര്‍ക്കും നിരന്തരം അസ്വസ്ഥതയും തലകറക്കവും സൃഷ്ടിക്കുന്നവയും. സ്വാലിഹ് പുതുപൊന്നാനി

പത്താം നൂറ്റാണ്ടിലെയും പതിനൊന്നാം നൂറ്റാണ്ടിലെയും വിശുദ്ധ മദീനയുടെ ചരിത്രം കണ്ടെത്താന്‍ ഏറെ സഹായകമാണ് അല്ലാമാ കിബ്രീതിയുടെ അല്‍ജവാഹിര്‍. മദീനയില്‍ നിന്നും ഹജ്ജിനു പുറപ്പെട്ട ഹാജിമാരുടെ സംഘം കര്‍മങ്ങള്‍ കഴിഞ്ഞ് മുഹറം ഒന്ന്, രണ്ട് ദിവസങ്ങളിലായി മദീനയില്‍ തിരിച്ചെത്തും. ബന്ധുക്കളും സുഹൃത്തുക്കളും പരസ്പര സന്ദര്‍ശനം സജീവമാകും. ദുആ ആവശ്യപ്പെടും. മുഹറം അഞ്ചിന് ഈജിപ്ത് സംഘം ഇതുവഴി കടന്നുപോകും. അവര്‍ ധാരാളമായി മദീനയില്‍ ധര്‍മം ചെയ്യും. ഉസ്മാനിയ്യ ഖലീഫമാരുടെ ഔദ്യോഗിക സംഭാവനകളാണവയില്‍ പ്രധാനം. ഇതേക്കുറിച്ച് ഹറമൈനിയുടെ മുഫ്തി ഖുതുബുദ്ദീനുല്‍ ഹനഫി(റ) പറഞ്ഞു: “ഉസ്മാനിയ്യ ഭരണകര്‍ത്താക്കളുടെ കാലത്തെന്നപോലെ മറ്റൊരു കാലത്തും മദീന നിവാസികള്‍ സുഭിക്ഷത അനുഭവിച്ചിട്ടില്ല. അല്ലാഹു അവരെ അന്ത്യനാള്‍ വരെ നിലനിര്‍ത്തട്ടെ.” ഈജിപ്ഷ്യന്‍ സംഘത്തെ നയിക്കുന്ന അമീര്‍ രിള്വാന്‍ ബേക് മഹാമനുഷ്യനാണ്. ഹറമൈനിയിലെ നിവാസികള്‍ക്കു അദ്ദേഹം ചെയ്യുന്ന ക്ഷേമധര്‍മങ്ങള്‍ സ്മരണീയമാണ്. അദ്ദേഹം മദീനയിലെത്തി രണ്ടാം രാത്രിയില്‍ മസ്ജിദുന്നബവിയുടെ അകത്തുവെച്ച് സുല്‍ത്താന്‍, മൗലിദ് പാരായണം ചെയ്യും. മദീനയുടെ അധികാരികളും സഹായികളും എങ്ങും വിളക്കുതെളിയിക്കും. സുഗന്ധം കത്തിക്കും. ആ മഹത്തായ മജ്ലിസില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും. അല്ലാമാ കിബ്രീതിന്റെ മദീനാ വിവരണങ്ങള്‍ ഇനിയും ചരിത്രം പകര്‍ന്നുതരുന്നുണ്ട്. “റബീഉല്‍ അവ്വല്‍ ആദ്യ വെള്ളിയാഴ്ച രാവിന് അഹ്മദ് ബദവിക്കുണ്ടായ മൗലിദ് ഗംഭീരമായി നടക്കും. അതിന് ജനഹസ്രം പങ്കെടുക്കും. പന്ത്രണ്ടാം രാവിന്, മുത്തുനബിയുടെ മൗലിദ് അതിവിശിഷ്ടമായി ആഘോഷിക്കപ്പെടും. റബീഉല്‍ അവ്വല്‍ എട്ടിനാണ് തിരുനബി(സ്വ) പിറന്നതെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും ഹദീസ്ചരിത്രപണ്ഡിതന്മാരുടെ പക്ഷവും സ്വീകാര്യമായതും പന്ത്രണ്ടിന് എന്നു തന്നെയാണ്. അതനുസരിച്ചാണ് മൗലിദ് ആഘോഷം നടക്കാറുള്ളത്. എത്ര ശ്രേഷ്ഠമാണീ മാസം. അവിടത്തെ തിരുപ്പിറവിയിലൂടെ ഹൃദയങ്ങളില്‍ വസന്തം സൃഷ്ടിച്ച അല്ലാഹു പരിശുദ്ധന്‍…! വിശുദ്ധപ്പിറവിയുടെ അത്യനര്‍ഘ മഹത്ത്വങ്ങളെക്കുറിച്ച് വാചാലമാവുകയാണ് അല്ലാമാ കിബ്രീത്: “ഈ മാസത്തിലെ ദിനങ്ങളില്‍ വിശ്വാസികളുടെ ചുണ്ടില്‍ നിറയെ പുഞ്ചിരിയാണ്. രാത്രികള്‍ പ്രകാശജ്വാലകളാല്‍ നിര്‍ഭരമാണ്. ഇന്നാളുകളിലെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്നവയത്രെ! സല്‍കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നവയും. ഇബ്നുഹജര്‍(റ) പറഞ്ഞു: തിരുപ്പിറവി വെള്ളിയാഴ്ചയോ റമളാനിലെ വല്ല സമയത്തോ ആയിരുന്നെങ്കില്‍, സംശയിച്ചേനെ, ആ സമയങ്ങളുടെ പുണ്യമാണതെന്ന്, തിരുപ്പിറവിയുടേതല്ലെന്നും. എന്നാല്‍ പുണ്യപ്പിറവിയാണ് ഏറെ പുണ്യമെന്ന് വെളിപ്പെടുത്താന്‍ അല്ലാഹു തിരുപ്പിറവി റബീഇലേക്ക് മാറ്റി. അവിടുത്തെ ഖബ്റിടം മദീനയിലാക്കിയതുപോലെ. മക്കയിലായിരുന്നെങ്കില്‍, മക്കയുടെ സ്വന്തം ശ്രേഷ്ഠതയായി അതു കരുതപ്പെടുമായിരുന്നു. എന്നാല്‍ മദീനത്തേക്ക് നിശ്ചയിക്കുക വഴി ആ നാട് സ്വന്തമായി ശ്രേഷ്ഠമാക്കപ്പെട്ടു.” അല്ലാമാ കിബ്രീത് റബീഉല്‍ ആഖിറിലേക്ക് കടക്കുകയാണ്: രണ്ടാം റബീഇലെ പന്ത്രണ്ടാം രാവിന് മസ്ജിദുന്നബവിയില്‍ വെച്ച് ഫാതിമാ ബീവി(റ)യുടെ മൗലിദ് നടക്കും. പകല്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ മൗലിദും. ഈ രണ്ടു മാസങ്ങളില്‍ മറ്റേതു മാസങ്ങളേക്കാളേറെ വിവാഹം നടക്കാറുണ്ട് മദീനയില്‍. തുടര്‍ന്നുള്ള മാസങ്ങളില്‍: ജമാദുല്‍ ഊലായില്‍ ശൈഖ് അഹ്മദ്ബ്നു ഉല്‍വാന്‍ (ഹി. 665ല്‍ വഫാതായ യമനീ സ്വൂഫി പ്രമുഖനാണ് സ്വഫിയുദ്ദീനില്‍ അഹ്മദ്ബ്നു ഉല്‍വാന്‍) വിന്റെ മൗലിദാണ്. 21ന് പകല്‍ മൗലിദുല്‍ അഖ്ദസുല്‍ അബര്‍റ് എന്ന പേരിലുള്ള ഇബ്നു അറബി(റ)യുടെ മൗലിദാണുണ്ടാവുക. ജമാദുല്‍ ഉഖ്റ 12നു പകല്‍ അഹ്മദ് രിഫാഈ(റ)ുടെ മൗലിദ് നടക്കാറുണ്ട്. ഈ മാസം അവസാന വ്യാഴാഴ്ച ധാരാളം പേര്‍ സയ്യിദുനാ ഹംസ(റ)യെ സിയാറത്തു ചെയ്യാന്‍ ഉഹ്ദിലേക്കു പോകും. യൗമുല്‍ ഫസ്ഹ് (ഫത്ഹ് എന്നര്‍ത്ഥം) എന്നാണീ ദിനം മദീനയില്‍ അറിയപ്പെടുക. റജബുല്‍ അസ്വമ്മ് ആദ്യ വെള്ളിയാഴ്ച ശൈഖ് ബദ്റുദ്ദീനില്‍ ആദിലി(റ)യുടെ മൗലിദാണ് നടക്കുക. റുസ്തമിയ്യ മദ്റസയുടെ മുന്നിലുള്ള സാവിയയിലാണ് ഈ ചടങ്ങ്. ഈ മാസം പന്ത്രണ്ടാം രാവില്‍ ഹംസ(റ)നെ കൂട്ടമായി സിയാറത്തു ചെയ്യുക പതിവാണ്. അതില്‍ വന്‍ ജനക്കൂട്ടമാണുണ്ടാവാറ്. മദീനയിലെ വിശിഷ്ടമായ ഒരു ചടങ്ങാണിത്. ഉഹ്ദിലെ വാദീഖനാതില്‍ മദീനക്കാര്‍ ഒന്നടങ്കം ഖൈമ സ്ഥാപിക്കും. അവിടെ മനോഹരമായ അങ്ങാടി രൂപപ്പെടും. ഹംസ(റ)യുടെ ജാറത്തിങ്കല്‍ പ്രഭാതം വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ഉണ്ടാകും. വിവിധ ഭാഗങ്ങളില്‍ വെച്ച് മൗലിദു പാരായണം കെങ്കേമമായി നടക്കും. ചുരുക്കത്തില്‍, മദീനയില്‍ തുല്യതയില്ലാത്ത ജനസാന്നിധ്യവും ആവേശവുമാണീ ചടങ്ങില്‍ കാണുക. പതിനാറാം പകലില്‍ അലി(റ)ന്റെ മസ്ജിദില്‍ വെച്ച് മൗലിദുണ്ടാകും. ഇരുപത്തഞ്ച് പകലിന് മക്കക്കാരായ സിയാറത്ത് സംഘം മദീനയിലെത്തും. അതൊരു നല്ല സന്ദര്‍ഭമാണ്. ഇരുപത്തേഴാം രാവിന്അന്നാണ് മിഅ്റാജ് രാവ്മസ്ജിദുന്നബവിയില്‍ വന്‍ ജനസാന്നിധ്യത്തില്‍ മൗലിദുണ്ടാകും.

മദീനയിലെ ആചാരങ്ങള്‍: ചരിത്രകാരന്‍ പറയുന്നത് പുണ്യമദീനയില്‍ ജനിച്ചുവളര്‍ന്ന മഹാ സാത്വികനായ ചരിത്രകാരനാണ് മുഹമ്മദ് കിബ്രീത്ബ്നു അബ്ദില്ലാഹില്‍ ഹുസൈനി(റ). ഹി. 1011ല്‍ ജനിച്ചു 1070/എഡി 1660ല്‍ മദീനയില്‍ വഫാത്തായി. മദീനയെക്കുറിച്ചുള്ള ഒട്ടേറെ സ്നേഹകാവ്യങ്ങള്‍ ഇദ്ദേഹത്തിന്‍റേതായുണ്ട്. മദീനയില്‍ നിന്നും അല്‍അസ്ഹറില്‍ നിന്നും വിവിധ ജ്ഞാനശാഖകളില്‍ പ്രാവീണ്യം നേടി. അറബി ഭാഷയില്‍ അഗ്രഗണ്യനാണെന്നു തെളിയിക്കുന്നു അദ്ദേഹത്തിന്റെ ഗദ്യപദ്യങ്ങള്‍. ഹനഫീ മദ്ഹബുകാരനായിരുന്നു. തസ്വവ്വുഫില്‍ അഗാധമായി ഇറങ്ങിച്ചെന്നു. തന്റെ യാത്രാനുഭവങ്ങളാണ് രിഹ്ലതുശ്ശിത്താഇ വസ്വൈഫ്. കോണ്‍സ്റ്റാന്‍റിനോപ്പിള്‍, ഡമസ്കസ്, ഈജിപ്ത് നാടുകളിലൂടെയുള്ള ആത്മീയവൈജ്ഞാനിക യാത്രയുടെ നേരനുഭവങ്ങള്‍. വിവരണത്തിനിടയില്‍ അടിക്കടിയുള്ള സ്വന്തം കവിതകള്‍ രചനക്ക് താളാത്മകത സമ്മാനിക്കുന്നു. തന്റെ ഭാഷാപടുത്വം വെളിപ്പെടുത്തുന്ന മറ്റൊരു രചനയാണ് നസ്റുന്‍ മിനല്ലാഹി വ ഫത്ഹുന്‍ ഖരീബ്. ദാരിദ്ര്യസമ്പന്നതയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അല്‍മത്വ്ലബുല്‍ ഹഖീര്‍ ഫീ വസ്ഫില്‍ ഗനിയ്യി വല്‍ ഫഖീര്‍ അതിഗംഭീരമാണ്. തന്റെ ഇരുപതു അമൂല്യ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായതാണ്, മദീനയുടെ പുണ്യം പറയുന്ന അല്‍ ജവാഹിറുസ്സമീന ഫീ മഹാസിനില്‍ മദീന. പുണ്യമദീനയുടെ മഹത്ത്വം അനുഭവിക്കാന്‍, ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നും മദീനയില്‍ വന്ന് കുടിലുകെട്ടിപ്പാര്‍ക്കുന്നവരുടെ സംഖ്യ വളരെ ഉയര്‍ന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് അല്ലാമാ കിബ്രീത് മദീനയില്‍ വസിക്കുന്നത്. മതപരിഷ്കരണവാദികളുടെ കര്‍സേവ ആരംഭിക്കുന്നതിന് ഒന്നര നൂറ്റാണ്ടു മുമ്പ് ഹി. 1048ല്‍ പൂര്‍ത്തീകരിച്ച ഈ ഗ്രന്ഥത്തില്‍ അന്നത്തെ ജനബാഹുല്യം നിമിത്തം നേരിട്ട ജീവിത പ്രയാസങ്ങളുടെ നേര്‍ചിത്രങ്ങള്‍ കാണാവുന്നതാണ്. തദ്ദേശീയര്‍ക്കെന്നപോലെ വിദേശികള്‍ക്കും മദീന സഹായമാണെന്നതാണ് വിശുദ്ധ നഗരിയുടെ മറ്റൊരു പുണ്യം. പരക്ഷേമ താല്‍പര്യമാണതിലെ രഹസ്യം. ചരിത്രകാരന്‍ അന്നാട്ടിലെത്തുന്നവരുടെയും തദ്ദേശീയരുടെയും അന്യരെ സേവിക്കാനുള്ള മനോഭാവത്തെക്കുറിച്ച് പറയുന്നു. ഗ്രന്ഥം സമര്‍പ്പിക്കുന്നത് ഉസ്മാനിയ്യാ ഖലീഫ മുറാദുബ്നു അഹ്മദിനാണ്. സമഗ്രമായ രചനയായതുകൊണ്ടുതന്നെ, മദീനയിലെ ഉലമാക്കളുടെയും വിശ്വാസികളുടെയും ഇസ്‌ലാമിക സംസ്കാരത്തെക്കുറിച്ചുള്ള തൃപ്തികരമായ വിവരണം ഇതില്‍ ലഭ്യമാണ്. അശ്ശഫാഅത്ത യാ മന്‍ യസ്തഗീസു ബിഹില്‍ മക്റുബു ഇദാ ളാഖത് ബിഹില്‍ ഹിയല്‍ (മാര്‍ഗമേതുമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഇസ്തിഗാസ ചെയ്യുന്ന നേതാവേ ശഫാഅത്ത് ചെയ്യണേ) എന്ന തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട്. മദീനയുടെ മഹത്ത്വങ്ങള്‍ ഒന്നൊന്നായി വിവരിക്കുന്ന കൂട്ടത്തില്‍ ചിലത് കേള്‍ക്കാം. ഹദീസില്‍ വന്ന പ്രകാരം കുഷ്ഠരോഗത്തിനു സിദ്ധൗഷധമാണ് മദീനയുടെ മണ്ണ്, മറ്റു രോഗങ്ങള്‍ക്കും ശമനം തന്നെ. സലഫും ഖലഫും തിരിച്ചറിഞ്ഞ വാസ്തവമാണത്. വല്ല വിഷമമോ രോഗമോ പിടികൂടിയാല്‍ തിരുഖബ്ര്‍ ശരീഫിനടുത്തു ചെന്ന് സഹായം തേടിയാല്‍ അല്ലാഹു അത് ശമിപ്പിക്കാതിരിക്കില്ല. വിശ്വാസത്തിന്റെ ഏറ്റവ്യത്യാസമനുസരിച്ച് ഫലപ്രാപ്തിയില്‍ ഏറ്റവ്യത്യാസമുണ്ടാകാറുണ്ട്. ഒരു തദ്കിറയില്‍ ഞാന്‍ കണ്ടിട്ടുണ്ട്; ആര്‍ക്കെങ്കിലും ചെങ്കണ്ണ് ബാധിച്ചാല്‍ തിരുദൂതരുടെ ഖബ്ര്‍ ശരീഫിനു നേരെ തിരിഞ്ഞുനിന്ന് താഴെ പറയുന്ന ഈരടികള്‍ ആവര്‍ത്തിച്ചു ചൊല്ലിയാല്‍ അസുഖം ഭേദമാകുന്നതാണ്. ഗ്രന്ഥകര്‍ത്താവ് പറയുന്നു: എനിക്കു ചെങ്കണ്ണുണ്ടായപ്പോള്‍ നിര്‍ദേശിച്ച പോലെ ഞാന്‍ ചെയ്തു. എന്റെ വിഷമം നീങ്ങി. ഇതാണ് ബൈതുകള്‍: അനന്‍തല്‍ മലാഇദു….. (അങ്ങാണഭയം, അങ്ങാണു സഹായം മനുഷ്യര്‍ക്ക്! കണ്ണ് നഷ്ടപ്പെട്ടവന് കണ്ണു തിരിച്ചു നല്‍കിയ മുഅ്ജിസത്ത് അങ്ങയില്‍ നിന്നുണ്ടായതല്ലോ. അതിനാല്‍ എന്നെയൊന്ന് കടാക്ഷിക്കുക; എനിക്ക് ശമനം ലഭിക്കട്ടെ. ഏതൊരു കഠിന പ്രയാസങ്ങള്‍ക്കും അങ്ങയുടെ ഔദാര്യക്കടല്‍ പരിഹാരമാണ്). സിയാറത്തിന്റെ പുണ്യവും മര്യാദയും വിവരിച്ചുകൊണ്ട് അല്ലാമാ കിബ്രീത് തുടരുന്നു: “ആ പുണ്യ കേന്ദ്രം സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിക്കുകയെന്നതാണ് മഹാനേട്ടം. മഹത്തായ അനുഗ്രഹം!” തിരുദൂതരിലേക്ക് അഭിമുഖമായി നില്‍ക്കണമെന്ന അദബിനെക്കുറിച്ച് പറയുന്നതിങ്ങനെ: “ശ്രോതാക്കള്‍ക്കു വേണ്ടി ഖുതുബയില്‍ ഖിബ്ലക്കു പ്രതിമുഖമായി നില്‍ക്കുകയാണ് സുന്നത്തെങ്കില്‍ തിരുദൂതരെ ലക്ഷ്യം വെച്ച് അങ്ങോട്ടു മുഖം തിരിക്കലാണ് ഏറെ അനുയോജ്യം.” ഇരിക്കുന്നതിനേക്കാള്‍ നില്‍ക്കലാണ് ഉത്തമമെന്നും ഇരിക്കുകയാണെങ്കില്‍ കാല്‍മുട്ടു കുത്തിയാകണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. സിയാറത്തില്‍ അദബും ഇസ്തിഗാസയും നിറഞ്ഞുനില്‍ക്കണമെന്നാണ് മഹാനവര്‍കളുടെ ഉപദേശം. രിഫാഈ(റ)യുടെ ഇസ്തിഗാസയും തിരുനബി(സ്വ)യുടെ വിശുദ്ധ കരങ്ങള്‍ പ്രത്യക്ഷമായതും അതില്‍ ചുംബിച്ചതുമെല്ലാം അനുസ്മരിക്കുന്നുണ്ട് ഗ്രന്ഥത്തില്‍. വിശുദ്ധ ഖുര്‍ആന്‍ 4/64ലെ “വലൗ അന്നഹും” അതിസമര്‍ത്ഥമായി വിശദീകരിക്കുന്ന ഭാഗം പ്രസ്തുത ആയത്തിലെ ഇസ്തിഗാസയെ മൂടിവെക്കാന്‍ ശ്രമിക്കുന്നവരുടെ ഉള്ളില്‍ ഇടിയും മിന്നലും ഉണ്ടാക്കുമെന്ന കാര്യം തീര്‍ച്ച.

അമീറായുള്ള സയ്യിദ് ഫസല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. തന്‍റെ അഭിനന്ദനം രാ‍ജ്ഞി തങ്ങളെ നേരിട്ടറിയിക്കുകയായിരുന്നുവത്രെ. #ഖുതുബുസ്സമാൻ ****** മമ്പുറം തങ്ങള്‍ വഫാതായ വിവരമറിഞ്ഞപ്പോള്‍ ഉമര്‍ ഖാസി (റ) ഇങ്ങിനെ പ്രതികരിച്ചു: قطب الزمان سراج الارض سيدنا * من دار دنيا الى دار البقاء سرى ഖുതുബുസ്സമാനും ഭൂമിയുടെ വെളിച്ചവുമായ നമ്മുടെ നായകന്‍ ഈ ക്ഷണിക ലോകം വിട്ടു ശാശ്വത ലോകത്തേക്ക് യാത്രയായി. മമ്പുറം തങ്ങള്‍ ഖുതുബുസ്സമാന്‍ ആണെന്ന് നമുക്ക് പഠിപ്പിച്ചു തന്നത് ഉമര്‍ ഖാസി (റ) യെയും ശൈഖുല്‍ മശാഇഖ് ഔകോയ മുസ്ലിയാരെയും (റ) പോലെയുള്ള മഹാന്‍മാര്‍ ആണ്. ഔകോയ മുസ്ലിയാര്‍ മലബാറിലെ ആലിമീങ്ങളുടെ ഗുരു പരമ്പരയില്‍ പെട്ട മഹാനാണ്. മമ്പുറം തങ്ങളുടെ പ്രവചനങ്ങള്‍ അടങ്ങിയ പ്രസിദ്ധമായ ബൈത്തില്‍ اَوْكُويَ خلي اكتبن مقالتي * في ظهر محراب المجيد الجمعة "എന്‍റെ ആത്മ മിത്രമായ ഔകോയാ ...", എന്ന് വിളിക്കുന്നത് ബഹു: ഔകോയ മുസ്ലിയാര്‍ അവര്‍കളെയാണ്. അല്ലാഹുവിന്‍റെ ഔലിയാക്കളും ഖുതുബും ഒക്കെ ആരാണെന്ന് നമുക്ക് പഠിപ്പിച്ചു തരേണ്ടത് അതിന് അര്‍ഹരായ ആളുകള്‍ ആണ്. പക്ഷെ ഇന്ന് ഈ അവസ്ഥയൊക്കെ മാറിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. വന്ദ്യ ശൈഖുനല്‍ മര്‍ഹൂം: കീഴന ഉസ്താദ് (ന. മ.) ഇങ്ങനെ പറയാറുണ്ട്. 'മുമ്പൊക്കെ ആലിമീങ്ങള്‍ ആണ് സാധാരണക്കാര്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുക. പക്ഷെ, ഇന്ന് നേരെ മറിച്ചാണ്. സാധാരണക്കാര്‍ ആണ് ആലിമീങ്ങള്‍ക്ക് ഔലിയാക്കളെ കാണിച്ചു കൊടുക്കുന്നത്'. AD 1844-ല്‍ (ഹിജ്റ AH. 1260 Muharam 07)-ന് തൊണ്ണൂറാം വയസ്സില്‍ മഹാന്‍ വഫാതായി. മലബാറിലെ വളരെ പ്രധാനപ്പെട്ട മസാര്‍ ആണ് മമ്പുറം മഖാം. അല്ലാഹു മഹാനവര്‍കളുടെ ഹഖ് ജാഹ് ബര്‍കത്ത് കൊണ്ട് നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും ഇരു വീട്ടിലും അനുഗ്രഹിക്കട്ടെ-ആമീന്‍. #മമ്പുറം_തങ്ങളുടെ_പരമ്പര ************** هذا هو نسب الشريف لقطب الزمان السيد علوي بن محمد بن سهل مولى الدويلة المتوفي 1360هـ المدفون بمانفورام – مليبار – الهند ****************************************** 1 سيدنا محمد رسول الله صلى الله عليه وسلم 2 السيدة فاطمة الزهراء رضي الله عنها 3 السيد حسين رضي الله عنه 4 السيد علي زين العابدين رضي الله عنه (ت 93هـ) 5 السيد محمد الباقر رضي الله عنه (ت 114هـ) 6 السيد جعفر الصادق رضي الله عنه (ت 148هـ) 7 السيد علي العريضي رضي الله عنه (ت 210هـ) 8 السيد محمد رضي الله عنه 9 السيد عيسى النقيب رضي الله عنه 10 السيد احمد المهاجر رضي الله عنه 11 السيد عبيد الله رضي الله عنه 12 السيد العارف بالله علوي المبتكر رضي الله عنه 13 السيد محمد رضي الله عنه 14 السيد العارف بالله علوي رضي الله عنه 15 السيد على خالع قسم رضي الله عنه 16 السيد محمد صاحب مرباط رضي الله عنه 17 السيد على رضي الله عنه 18 السيد محمد فقيه المقدم رضي الله عنه (ت 653هـ) 19 السيد علوي رضي الله عنه (ت 669هـ) 20 السيد علي رضي الله عنه (ت 709هـ) 21 السيد محمد مولى الدويلة رضي الله عنه (ت 765هـ) 22 السيد علوي رضي الله عنه 23 السيد عبدالله رضي الله عنه 24 السيد عبد الرحمن مولى خيلة رضي الله عنه 25 السيد سهيل رضي الله عنه 26 السيد محمد رضي الله عنه 27 السيد عمر رضي الله عنه 28 السيد سليمان رضي الله عنه 29 السيد احمد رضي الله عنه 30 السيد محمد رضي الله عنه 31 السيد سهل رضي الله عنه 32 السيد محمد رضي الله عنه 33 قطب الزمان السيد علوي المنفرمي رضي الله عنه (ت 1260هـ) *** *** *** أنــاس علوا أعلى المعالي من العـلا * فليس لهم في الفاضلين ضريب إذا انتسبوا جازوا التناهي لمجدهــم * فمـــا لهم في العالمــين نسـيب *** *** *** കടപ്പാട്.

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി ആയിരുന്ന മഹാനായ മർഹൂം: രാമന്തളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങള്‍ അവര്‍കള്‍ ഈ രീതിയില്‍ ആണ് ഇജാസത് നൽകിയിരുന്നത്. ദുബൈ സുന്നി സെന്റെര്‍ പ്രസിഡന്റ് ബഹു: സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവര്‍കള്‍ ഈ ഹദ്ദാദ്‌ പ്രിന്റ്‌ ചെയ്തിട്ടുണ്ട്. ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണെന്ന് പറഞ്ഞല്ലോ. മഹാന്‍ അഹ്ലുസ്സുന്നതിന്‍റെ കരുത്തുറ്റ നായകനായിരുന്നു. യമനില്‍ റാഫിളികള്‍ വിശ്വാസ പരമായ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഉള്ള തവസ്സുല്‍ ആയി ആണ് മഹാന്‍ ഹദ്ദാദ്‌ ഉണ്ടാക്കിയത് എന്ന് ചരിത്രമുണ്ട്. ഇത് നാം പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ നാടുകളില്‍ ബിദ്അതിന്‍റെ ഫിത്‌നകള്‍ വ്യാപിക്കാതിരിക്കാന്‍ പള്ളികളിലും വീടുകളിലും ഹദ്ദാദ്‌ നിര്‍ബന്ധമായും ഓതി വരണം. മന: ക്ലേശങ്ങളും മാറാ വ്യാധികള്‍ പോലെയുള്ള പരീക്ഷണങ്ങളും അല്ലാഹുവിന്‍റെ ദിക്റുകള്‍ കൊണ്ട് തടുക്കാന്‍ കഴിയും. വിശ്വാസ പരമായ ഫിത്നയാണല്ലോ ഏറ്റവും വലിയ വ്യാധി. വൈറസുകള്‍ പരന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നാം ഹദ്ദാദ്‌ പോലെയുള്ള ആന്‍റി വൈറസുകള്‍ നന്നായി കരുതുക തന്നെ വേണം. ഹുസ്നുല്‍ ഖാതിമത് (അന്ത്യം നന്നാവുക / നല്ല മരണം) ആണ് ഹദ്ദാദ്‌ കൊണ്ട് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ നേട്ടമെന്നാണ് മഹാന്മാര്‍ പഠിപ്പിക്കുന്നത്. നബി (സ) കുടുംബത്തെ സ്നേഹിക്കുക എന്നത് പ്രവാചക സ്നേഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഹാശിം മുത്തലിബ് സന്തതികളില്‍ നിന്ന് മുസ്ലിമായവര്‍ ആണ് ആലുന്നബി-നബി കുടുംബം. (അഹ്'ലു ബൈത്ത് മാത്രമാണ് ആലുന്നബി എന്ന് ധരിക്കരുത്). അതില്‍ അവിടുത്തെ സന്താന പരമ്പരക്ക് കൂടുതല്‍ വിശേഷം ഉണ്ട്. അവര്‍ ആലുന്നബിയിലെ അഹ്'ലു ബൈത്തിലെ അശ്'റാഫ് (കൂടുതല്‍ മഹത്വം ഉള്ളവര്‍) ആണ്. നബികുടുംബത്തിന്‍റെ മഹത്വത്തിന് ദീനിന്‍റെ പ്രമാണങ്ങളില്‍ നിരവധി തെളിവുകള്‍ കാണാം. തങ്ങന്മാര്‍ എന്ന ഒന്ന് ഇല്ല എന്നും മനുഷ്യര്‍ എല്ലാവരും ഒരു പോലെ ആണെന്നും ജല്‍പ്പിക്കുന്ന ചില ആളുകള്‍ ഉണ്ട്. മനുഷ്യര്‍ എല്ലാം സമന്‍മാര്‍ ആണെന്നും ആര്‍ക്കും കൂടുതല്‍ മഹത്വം ഇല്ലെന്നും ആണ് അവരുടെ വെപ്പ്. വിശ്വാസവും ഭക്തിയും മാത്രമാണ് മഹത്വത്തിന്‍റെ മാനദണ്ഡം എന്ന് അവര്‍ പഠിച്ചിട്ടുണ്ട്. ചിലര്‍ അങ്ങിനെയാണല്ലോ, ഏതെങ്കിലും ഒരു ആയത്തിന്‍റെയോ ഹദീസിന്‍റെയോ പരിഭാഷയുടെ ചീള് തങ്ങളുടെ യുക്തിക്ക് നിരക്കുന്നത് കിട്ടിയാല്‍ പിന്നെ അത് ആഘോഷിക്കലാണ്. മറ്റൊന്നും ചിന്തിക്കുകയില്ല. ഇത് പല വിഷയത്തിലും ഉള്ള ഒരു സ്വഭാവമാണ്. وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ എന്ന് ആയത് ഉണ്ടല്ലോ. ഭൂമിയിലെ ജന്തുജാലങ്ങളെല്ലാം നിങ്ങളെ (മനുഷ്യരെ) പോലെയാണ് എന്ന് സാരം. തങ്ങന്മാരും മറ്റുള്ളവരും ഒരു പോലെയാണ് എന്ന് പറയുന്നവര്‍ ഈ ആയത് കണ്ടിട്ട് താനും തന്‍റെ നാട്ടിലെ തെരുവു പട്ടിയും ഒരു പോലെയാണ് എന്ന് പറയുമോ? وَلَقَدْ كَرَّمْنَا بَنِي آدَمَ (ആദം സന്തതിയെ നാം ആദരിച്ചിരിക്കുന്നു) എന്ന ആയത് കൂടി അവന്‍ കാണണ്ടേ? അഹ്'ലു ബൈതിന്‍റെ മഹത്വത്തിന് നിരവധി തെളിവുകള്‍ ഉണ്ട്. ഒരു ആയത്തോ ഹദീസോ കാണുമ്പോഴേക്കും മറ്റുള്ളവ മറന്നു പോകരുത്. കേരളത്തിന്‍റെ സാമൂഹ്യ ചരിത്രത്തില്‍ തങ്ങള്‍ പ്രധാന ഇടം നേടി. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. മുട്ടിയറയിലും ചേറൂരും നടന്ന സമരങ്ങള്‍ അവയില്‍ പ്രധാന പെട്ടതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ അറബി ഭാഷയില്‍ 'സൈഫുല്‍ ബത്താര്‍' എന്ന ഒരു കൃതി എഴുതിയിട്ടുണ്ടെന്നും മമ്പുറത്തിനടുത്ത് മുട്ടിയറയില്‍ പള്ളിയില്‍ അഭയം നല്‍കിയ മുസ്ലിംകളെ ബ്രിട്ടീഷുകാര്‍ വെടിവെക്കുകയും പതിനൊന്ന് പേര്‍ ശഹീദാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് ഇതെന്നും ചരിത്രമുണ്ട്. എന്നാല്‍ മഹാനായ തങ്ങളെ നാം കേവലം ഒരു സ്വാതന്ത്ര്യ സമര സേനാനി ആയി അവതരിപ്പിക്കുന്നതില്‍ അനൌചിത്യം ഇല്ലേ?. അവരുടെ സമരങ്ങള്‍ രാഷ്ട്രീയമായ ലക്ഷ്യത്തോടെ ആയിരുന്നില്ല. പ്രാദേശികമായി ഈ ഉമ്മത്തിന്‌ നേരിട്ട പ്രയാസങ്ങളുടെ പേരിലായിരുന്നു എന്നാണ് മനസ്സിലാവുന്നത്. മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസി (റ) യുടെയും എല്ലാം സമരം അവരുടെ ജീവിതം അല്ലാഹുവിന് വേണ്ടി മാത്രം ആയതിനാലായിരുന്നു എന്ന് ഓര്‍ക്കണം. ഉമര്‍ ഖാസി (റ) നികുതി നല്‍കാതിരുന്നത് അല്ലാഹുവിന്‍റെ ഭൂമിയില്‍ ഞാന്‍ ആര്‍ക്കും നികുതി നല്‍കില്ല എന്ന സിദ്ധാന്തത്തില്‍ ആയിരുന്നു. മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങൾ (റ) ലോക പ്രശസ്തനായ സയ്യിദാണ്. ചില ചരിത്ര ഗ്രന്ഥങ്ങളില്‍ മഹാനരുടെ പിതാവ് എന്ന നിലയിലാണ് നമ്മുടെ സ്മര്യ പുരുഷനായ മമ്പുറം തങ്ങളെ പരിചയപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറബ് നാടിലേക്ക് നീങ്ങിയ മഹാനവര്‍കള്‍ അവിടെ ഉയര്‍ന്ന പദവിയില്‍ എത്തി. ظفار പ്രവിശ്യയിലെ അമീര്‍ ആയി മാറി. തങ്ങളെ ശല്യം ചെയ്ത ബ്രിട്ടീഷുകാര്‍ തന്നെ തങ്ങളെ അഭിനന്ദിക്കുന്ന ഘട്ടത്തിലെത്തി.

#മമ്പുറം_തങ്ങൾ യഥാര്‍ത്ഥ പേര് : സയ്യിദ് അലവി മൌലദ്ദവീല തങ്ങള്‍ ജനിച്ച വര്‍ഷം: AD1753 (ഹിജ്റ AH1166) ജനിച്ച സ്ഥലം: യമനിലെ ഹളര്‍ മൗത്തിലെ തരീം പിതാവ് : മുഹമ്മദുബ്നു സഹ്ല്‍ മൗലദ്ദവീല (റ) മാതാവ് : ഫാത്വിമ ജിഫ്‌രിയ്യ (റ) മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടിരുന്നു. വളര്‍ന്നത് ഒരു അമ്മായിയുടെ സം‌രക്ഷണത്തില്‍. പതിനേഴാം വയസ്സില്‍ തന്നെ ദീനീ അറിവുകളിൽ അവഗാഹം നേടി. തഖ്‌വയില്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ ആത്മീയമായി ഉന്നത സ്ഥാനത്തെത്തി. ഹിജ്റ AH.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രി (റ) യെ (ആ മഹാന്‍ കോഴിക്കോട്‌ ജിഫ്രി ഹൌസില്‍ മറ പെട്ടു കിടക്കുന്നു) കാണാനും ശൈഖ്‌ ഹസന്‍ ജിഫ്രി (റ) യെ (മമ്പുറം മഖാമിനുള്ളില്‍ മറ പെട്ടു കിടക്കുന്നു) സിയാറത്ത്‌ ചെയ്യാനും വേണ്ടി കോഴിക്കോട്ടെത്തി. അമ്മാവന്‍ ശൈഖ് ജിഫ്'രി (റ) യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വന്നത് എന്നും ചരിത്രമുണ്ട്. കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു, ശേഷം മമ്പുറത്തെത്തി. അവിടെ സ്ഥിര താമസമാക്കി. മലബാറിലെ മുസ്ലിംകള്‍ക്ക് ആത്മീയവും സാമൂഹ്യവുമായ നേതൃത്വം നല്‍കി. തങ്ങള്‍ കേരളത്തില്‍ നിരവധി പള്ളികള്‍ പണി കഴിപ്പിച്ചിട്ടുണ്ട്. തങ്ങളോടുള്ള ബഹുമാനാര്‍ഥം ഇന്നും കേരളത്തില്‍ വിശിഷ്യാ മലപ്പുറം ഭാഗത്ത് നിരവധി കുട്ടികള്‍ക്ക് തങ്ങളുടെ പേര് വിളിക്കുന്നു. നിരവധി കറാമത്തുകളുടെ ഉടമയായിരുന്നു. പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും നേതൃത്വം നല്‍കി. ഔലിയാക്കളുടെ ലോകത്ത് "ഖുതുബുസ്സമാന്‍" എന്ന പദവിയില്‍ എത്തി.വെളിയങ്കോട് ഉമര്‍ ഖാസി (റ), ശൈഖുല്‍ മശാഇഖ് പരപ്പനങ്ങാടി ഔകോയ മുസ്ലിയാര്‍ (റ) തുടങ്ങിയുള്ള നിരവധി മഹാന്‍മാര്‍ തങ്ങളുടെ ഇഷ്ടക്കാരും മുരീദുമാരും ആയിരുന്നു. #കുടുംബം അമ്മാവന്‍ സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പ്രകാരം അദ്ധേഹത്തിന്‍റെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു. അതില്‍ രണ്ട് കുട്ടികള്‍. ഈ ഫാത്വിമ ബീവി (റ) യുടെ വഫാത്തിനു ശേഷം കൊയിലാണ്ടിയിലെ അമ്പക്കാന്റെകത്ത്‌ അബൂബക്കര്‍ മദനി എന്നവരുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മകന്‍ ‍സയ്യിദ് ഫസല്‍ തങ്ങളും മലബാറില്‍ മുസ്ലിംകള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയിരുന്നു. ബ്രിട്ടീഷുകാരുടെ ശല്യം കാരണം അറേബ്യയിലേയ്ക്കു പാലായനം ചെയ്തു. ശേഷം ഇപ്പോള്‍ ഒമാനില്‍ ഉള്ള ളിഫാര്‍ പ്രവിശ്യയുടെ അമീര്‍ ആയി. അമീര്‍ എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. (ഇന്തോനേഷ്യയിലെ തൈമൂറില്‍ നിന്ന് കൂടി തങ്ങള്‍ ഒരു വിവാഹം ചെയ്തിട്ടുണ്ട് എന്നാണ് പണ്ഡിത അഭിപ്രായം) #മമ്പുറം_തങ്ങളെ_ഓർക്കുമ്പോൾ *************** അല്ലാഹു മലബാറിന് നല്‍കിയ മഹത്തായ അനുഗ്രഹമാണ് മഹാനായ തങ്ങള്‍. അല്ലാഹുവിന്‍റെ റസൂല്‍ (സ) അനുഗ്രഹം കൊണ്ട് പ്രാര്‍ഥിച യമനിലെ ഹദര്‍ മൌതിലെ തരീമില്‍ ആണ് മഹാന്‍ ജനിച്ചത്. പല സയ്യിദ് കുടുംബങ്ങളും സ്വാലിഹീങ്ങളുടെ കുടുംബങ്ങളും യമനില്‍ നിന്ന് നമ്മുടെ മലബാറിലേക്ക് കുടിയേറിയിട്ടുണ്ട്. ദീനീ രംഗത്ത് ആ തനിമ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ചു. الحمد لله അഹ്'ലു ബൈത്തിലെ വളരെ അറിയപ്പെട്ട ഒരു പരമ്പരയാണ് ബാ അലവി എന്നത്. അതിലെ മൌലദ്ദവീല എന്ന വംശത്തില്‍ ആണ് മഹാന്‍ ജനിച്ചത്. ബാ അലവി വംശത്തില്‍ നിരവധി ഉലമാക്കളും ഔലിയാക്കളും കഴിഞ്ഞു പോയിട്ടുണ്ട്. ഹദ്ദാദ്‌ റാതീബ് ക്രോഡീകരിച്ചത് ഖുതുബുല്‍ ഇര്‍ഷാദ് സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌ (റ) എന്ന മഹാനാണ്. മഹാന്‍ ബാ അലവിയാണ്. (മമ്പുറം തങ്ങളുടെ പരമ്പരയിൽ ഉള്ള മുഹമ്മദ്‌ സാഹിബു മിര്‍ബാത് (റ) എന്ന മഹാനില്‍ രണ്ട് പേരുടെയും പരമ്പര സന്ധിക്കുന്നു). ഹദ്ദാദ്‌ ഓതുമ്പോള്‍ നാം പ്രത്യേകം എടുത്ത് പറയുന്ന സയ്യിദ് ഫഖീഹ് മുഖദ്ദം (റ) പോലെയുള്ള എത്രയോ വലിയ ഔലിയാക്കളും ആ വംശത്തില്‍ പെടുന്നു. കേരളത്തില്‍ ബാ അലവി വംശത്തിന്‍റെ നിരവധി ഉപശാഖകള്‍ ഉണ്ട്. ബഹു: സമസ്തയുടെ സ്ഥാപകന്‍ മര്‍ഹൂം: വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന. മ.), സയ്യിദ് അബ്ദുറഹ്'മാന്‍ ബാഫഖി തങ്ങള്‍, പാണക്കാട് തങ്ങന്മാര്‍ തുടങ്ങിയവര്‍ ആ വംശത്തില്‍ പെട്ടവരാണ്. മമ്പുറം തങ്ങള്‍ വഴി മലബാറിന് ലഭിച്ച വലിയ നിധിയാണ്‌ ഹദ്ദാദ്‌ റാതീബ്. (മറ്റ് വഴികളിലൂടെയും ലഭിച്ചിട്ടുണ്ടാവണം) ഹദ്ദാദ്‌ റമളാനില്‍ പ്രത്യേകിച്ചും അല്ലാത്തപ്പോള്‍ പൊതുവെയും പല പള്ളികളിലും ചൊല്ലി വരുന്നുണ്ട്. പല ഇജാസതുകളും അതിന് ഉണ്ട്. ശംസുല്‍ ഉലമാ ശൈഖുനല്‍ മര്‍ഹൂം: ഖുതുബി (ന. മ.) അവര്‍കള്‍ ചൊല്ലി വന്നിരുന്ന ഹദ്ദാദ്‌ മമ്പുറം തങ്ങള്‍ വഴി ലഭിച്ചതായിരുന്നു. അഥവാ മഹാനവര്‍കള്‍ക്ക് ഹദ്ദാദിന്‍റെ ഇജാസത്ത് ലഭിക്കുന്നത് വളപട്ടണം സയ്യിദ് അലവി ഇമ്പിച്ചിക്കോയ തങ്ങള്‍ എന്ന മഹാനില്‍ നിന്നാണ്. മഹാനവര്‍കള്‍ക്ക് തന്‍റെ പിതാവില്‍ നിന്നും അവര്‍ക്ക് മമ്പുറം തങ്ങളില്‍ നിന്നും ആണ് ആ ഇജാസത് ലഭിച്ചത്. നമ്മുടെ ഏടുകളില്‍ കാണുന്ന രീതിയില്‍ നിന്നും ഈ ഇജാസത്തില്‍ ഫാതിഹ ഓതുന്ന രീതിയില്‍ മാറ്റമുണ്ട്.

Document from ANSAR Mattummal

മൗലിദുൽ ഹുസ്നൈൻ (മുഖ്തസ്വർ).pdf

shaliyaathi moulid.pdf8.16 MB

Photo from FAJR BOOKS
Photo from FAJR BOOKS