cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

മൗലിദ് പഠനം

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Ko'proq ko'rsatish
Mamlakat belgilanmaganMalayalam1 006Din & Maʼnaviyat57 088
Reklama postlari
762
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kunlar
+130 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

ലോക മുസ്‌ലിംങ്ങൾ തിരുപ്പിറവി സന്തോഷ പൂർവ്വം വരവേൽക്കുന്ന ഈ സുന്ദര ദിനത്തിൽ.. സന്തോഷങ്ങൾ അറിയിക്കുന്ന ഇതര മത സുഹൃത്തുക്കളുടെ ആശംസകൾക്ക് താഴെ.. അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന വഹാബി മനസ്സ് എന്തൊരു മലീമസമാണ്. സ്നേഹം, അതു പറഞ്ഞു മനസ്സിലാക്കി തരേണ്ട ഒന്നല്ല. ഹൃദയത്തിൽ നിന്നും ഉണ്ടാവേണ്ടതാണ്. قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُواْ هُوَ خَيْرٌ مِّمَّا يَجْمَعُونَ (يونس - 58) തിരുനബി സ്നേഹത്തെക്കുറിച്ച് നിങ്ങൾ പടച്ചുണ്ടാക്കിയ യുക്തിവാദങ്ങൾക്ക് മറുപടി പോയിട്ട് അവഗണന പോലും അർഹിക്കുന്നില്ല. വിമർശകരെ വഴിമാറുക..കാലം നിങ്ങൾക്ക് കണക്കുതീർത്തു തരിക തന്നെ ചെയ്യും..
Hammasini ko'rsatish...
മൗലിദും മൗലിദ് ആഘോഷവും തിരുനബി (സ) യുടെ കാലം മുതൽ ഉണ്ട്. കാലം പുരോഗമിക്കുന്നതിനനുസൃതമായി നമ്മുടെ ജീവിത ചുറ്റു പാടുകളിലും ഭൗതിക സാഹചര്യങ്ങളിലും ഉണ്ടായ പരിഷ്കാരങ്ങൾ മൗലിദിലും ഉണ്ടായിട്ടുണ്ട്. അതിനെ എങ്ങനെയാണ് തെറ്റെന്നു പറയാൻ കഴിയുക.? ആ മാറ്റം ബിദ്അത്ത് അല്ലേ, എന്ന സമർത്ഥം എന്ന് തോന്നിക്കുന്ന ചോദ്യമാണ് വരുന്നത്. ബിദ്അത്തിൽ നല്ലതും ഉണ്ട് എന്നുപറഞ്ഞാൽ, അത് സഹാബത്തിന് തിരിഞ്ഞില്ലേ.? എന്നതാണ് സ്റ്റോർ ചെയ്ത് വെച്ച മറുചോദ്യം. അങ്ങനെയാണെങ്കിൽ പിന്നെ بدعه حسنه ക്ക് ഒരു ഉദാഹരണം പറയാൻ ആർക്കാണ് കഴിയുക.? ഉദാഹരണത്തിന് മുത്ത് നബി (സ) തങ്ങളുടെ ഈത്തപ്പന പള്ളിക്ക് പകരം നാലും അഞ്ചും നില മാർബിൾ കെട്ടിടങ്ങൾ ആയതും അഹ്ലുസ്സുഫയിൽ നിന്ന് വിശാലമായ അറബിക് കോളേജുകളിലേക്ക് പരിവർത്തനം സംഭവിച്ചതും നമുക്കറിയുന്നതാണ്. ഇവിടെയെല്ലാം, അത് സ്വഹാബത്തിന് തിരിഞ്ഞില്ലേ എന്ന ചോദ്യം വരുന്നില്ലേ..? ചുരുക്കത്തിൽ, ഇക്കൂട്ടരുടെ വിയോജിപ്പ് നബിദിനത്തോടല്ല, മറിച്ച് പ്രവാചക സ്നേഹത്തോടാണ്. ഇത്തരം ഫിത്നക്കാരുടെ കെണി വലയിൽ പെട്ടുപോയവർ ന്യായീകരണങ്ങൾ കണ്ടെത്തുന്നതിന് പകരം മനസ്സിരുത്തി ആലോചിക്കുക, ഈ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് നാഥൻ സത്യഗ്രഹിക്കാൻ അവർക്ക് കൂടെ ഭാഗ്യം നൽകട്ടെ.. ആമീൻ
Hammasini ko'rsatish...
Edit, Sign and Share PDF files on the go. Download Acrobat Reader for mobile: https://adobeacrobat.app.link/Mhhs4GmNsxb
Hammasini ko'rsatish...
تاريخ_الإحتفال_بالمولد_النبوي_من_عصر_الإسلام_تأليف_حسن_السندوبي.pdf9.93 MB
أشرف_الألوان_في_تقريب_مولد_شرّف_الأنام_2.pdf5.10 MB
عرف التعريف بالمولد الشريف (1).pdf24.41 MB
محبوب کی محفل کو محبوب سجاتے ہیں آتے ہے وہی جن کو سرکار بلاتے ہیں മെഹ്ബൂബ് കീ മെഹ്ഫില്‍ കോ മെഹ്ബൂബ് സജാതേ ഹൈ! ആതേ ഹൈ വഹീ ജിന്‍ കോ സര്‍കാര്‍ ബുലാതേ ഹൈ! മൗലിദ് വിരുദ്ധരെയുംമൗലിദ് പരിപാടിക ളോട് പല കാരണങ്ങളാലും വൈമുഖ്യം കാണിക്കുന്നവരെയും ഒരു പോലെ ചിന്തിപ്പിക്കേണ്ടതാണ് ഉറുദുവിലുള്ള അതി മനോഹരമായ ഈ ഈരടികള്‍! മെഹ്ബൂബിന്‍റെ (മുത്തു നബിയുടെ ) ആഘോഷ സദസ്സുകള്‍ ചമയിച്ചൊരുക്കുന്നത് മെഹ്ബൂബ് (പ്രവാചക പ്രേമി) മാത്രമാണ്! ആരെയാണോ ലോകത്തിന്‍റെ നേതാവ് ക്ഷണിച്ചു വരുത്തുന്നത് അവര്‍ മാത്രമാണ് (മൗലിദാഘോഷത്തിന്) വന്നെത്തുന്നത്!
Hammasini ko'rsatish...
അവർക്കെല്ലാം പുതുജീവൻ കൈവന്ന പ്രതീതി നാട്ടുകാർക്ക് സന്തോഷമായി വീട്ടുടമസ്ഥൻ കുന്നതൊടിക വീട് തന്നെ സയ്യിദ് ഹുസൈൻ ശിഹാബ് തങ്ങൾക്ക് സമ്മാനമായി നൽകി അദ്ദേഹം ആ വീട്ടിൽതാമസമാക്കി അദ്ദേഹമാണ് ആദ്യത്തെ പാണക്കാട് തങ്ങൾ ക്രമേണ പാണക്കാട് തങ്ങളുടെ പ്രശസ്തി വർധിച്ചു കടുത്ത ബിട്ടീഷ് വിരുദ്ധനിലപാടുകാരനായിരുന്ന തങ്ങൾ പോരാളികൾക്ക് ഉറുക്കും ഏലസും നൽകി പ്രോത്സാഹിപ്പിച്ചു തങ്ങളുടെ ഏലസ്സ് കെട്ടിയാൽ വെടിയേൽക്കില്ലന്ന് മാപ്പിള പോരാളികൾ വിശ്വസിച്ചു ബ്രിട്ടീഷുകാർക്ക് തലവേദനയായ തങ്ങളെ അവർ വെല്ലൂരിലേക്ക് നാടുകടത്തി അവർക്ക് ശേഷം മക്കളായ കോയ ഞ്ഞി കോയ തങ്ങളെയും അലി പൂകോയ തങ്ങളെയുമാണ് മലപ്പുറത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ ആശ്രയിച്ചിരുന്നത് പിന്നീട് കേരള മുസ്ലിംകളുടെ നേതാവായി വളർന്ന് വന്നത് സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളാണ് യമനിൽ നിന്നും വ്യാപാരത്തിനായി മലബാറിലെത്തിയ സയ്യിദ് അഹമ്മദ് ബാഫഖിയുടെ പൗത്രനാണ് തങ്ങൾ ഒരർത്ഥത്തിൽ മമ്പുറം തങ്ങൾക്ക് ശേഷം കേരളത്തിൽ മൊത്തത്തിൽ വലിയ സ്വീകാര്യത ലഭിച്ചത് ബാഫഖി തങ്ങൾക്കാണ് മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം തങ്ങളുടെ നേതൃത്വം കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി പിന്നീട് മഹാനായ പി എം എസ്.എ പൂകോയ തങ്ങൾ നേതൃസ്താനത്തേക്ക് കടന്ന് വന്നു വലിയ സ്വീകാര്യതയാണ് തങ്ങൾക്ക് സമൂഹം വകവെച്ച് നൽകിയത് തങ്ങളുടെ കാലത്താണ് പാണക്കാട് സയ്യിദ് കുടുംബത്തിന് ഏറെ ജനകീയ സ്വീകാര്യത ലഭിച്ചത് എന്ന് പറയാം എന്നാൽ അവരുടെ വഫാതിന് ശേഷം മകൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ രാഷ്ട്രീയ മത രംഗത്ത് നിറഞ്ഞ് നിന്നതോടെ കേരള മുസ്ലിംകളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി പാണക്കാട് തങ്ങന്മാർ മാറി അവർക്ക് ശേഷം സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും വലിയ സ്വീകാര്യതയും അംഗീകാരങ്ങളും ലഭിച്ച നേതാവായിരുന്നു തന്റെ പാണ്ഡിത്യത്തിന്റെ പ്രൗഡി കൊണ്ട് വിലായത് മറച്ച് വെച്ച് നീണ്ട പതിറ്റാണ്ടുകാലം കേരള മുസ്ലിംകൾക്കിടയിൽ സർവ്വ സ്വീകാര്യനായി ജ്വലിച്ച് നിന്ന ശംസുൽ ഉലമ ഇ.കെ.അബൂബക്കർ മുസ്ലിയാരുടെ നേതൃ മഹിമയും മലയാളിക്ക് വിസ്മരിക്കാൻ കഴിയില്ല ഇപ്പോൾ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് പാണക്കാട്ടെ കാരണവർ മുസ്ലിം രാഷ്ട്രീയ ശക്തിയുടെ അമരക്കാരനും അനേകം മഹല്ലുകളുടെ ഖാസിയുമാണ് തങ്ങൾ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണ് കേരളത്തിലെ സുന്നി സമൂഹത്തിനിടയിൽ ദൗർഭാഗ്യകരമായ വിഭാഗീയത ഉയർന്ന് വന്നത് അതോടെ ഒരു വിഭാഗത്തിന്റെ നേതൃത്വം കേവലം പണ്ഡിതന്മാരിലേക്ക് മാറ്റപ്പെട്ടു എന്നതും എടുത്തു പറയേണ്ടതാണ് എന്നാൽ വർത്തമാന കാല കേരള മുസ്ലിംകൾക്ക് ആവേശവും ഒപ്പം പ്രതീക്ഷയുമായി പുതിയൊരു നേതാവ് ഉദയം ചെയ്തിരിക്കുന്നു അതെ.. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ അഗാധ പാണ്ഡിത്യവും അസാമാന്യ നേതൃപാടവവും ഗാംഭീര്യം സ്ഫുരിക്കുന്ന വേഷവിദാനവും സംശുദ്ധമായ കുടുംബ പാരമ്പര്യവും ഒത്തിണങ്ങിയ ആ സയ്യിദിനെ കേരളം ഒന്നടങ്കം വിളിക്കുന്നു ജിഫ്രി തങ്ങൾ മമ്പുറം തങ്ങളുടെ ജന്മനാടായ യമനിലെ തരീമിൽ നിന്നും മമ്പുറം തങ്ങൾ തന്നെ പ്രത്യേകം വിളിച്ചു വരുത്തിയ സയ്യിദ് ഹുസൈൻ ജിഫ്രിയുടെ പൗത്രൻ മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫള്ലിന്റെ രൂപസാദൃശ്യവും മർഹൂം ശംസുൽ ഉലമയുടെ ആത്മീയ ശിക്ഷണവും കൊണ്ട് കേരള മുസ്ലിംകളെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ് തങ്ങൾ നിലപാടുകളിലെ കണിശതയും വ്യക്തതയും സർവ്വരാലും വാഴ്ത്തപ്പെടുന്നു ഇതര രാഷ്ട്രീയ മത സംഘടന നേതാക്കൾ പോലും അർത്ഥശങ്കക്കിടയില്ലാത്ത വിധം വിളിക്കുന്നു നേതാവ് അതെ മുസ്ലിം ഉമ്മത്തിന് സൗഭാഗ്യമായി നാഥൻ തന്ന ഈ നേതാവിനെ നമുക്ക് വിളിക്കാം വർത്തമാന കാലത്തെ മമ്പുറം തങ്ങൾ എന്ന് നാഥൻ ദീർഘായുസും ആഫിയതും പ്രധാനം ചെയ്യട്ടെ
Hammasini ko'rsatish...
മമ്പുറം തങ്ങളുടെ പിൻഗാമി ? ✍️✍️✍️✍️✍️✍️✍️✍️✍️ എം.എ. റഊഫ് കണ്ണന്തളി ➖➖➖➖➖➖➖➖➖ കേരളീയ മുസ്ലിംകളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായിരുന്നു ഖുത്ബുസ്സമാൻ മമ്പുറം സയ്യിദലവി തങ്ങൾ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ എട്ട് പതിറ്റാണ്ടോളം മമ്പുറം തങ്ങളുടെ നേതൃഗുണം ആസ്വദിക്കാനുള്ള ഭാഗ്യം കേരളീയർക്കുണ്ടായി ജാതി മത ബേദമന്യേ തങ്ങളുടെ നേതൃത്വം അംഗീകരിക്കപ്പെട്ടു മഹാനവറുകളുടെ ജീവിത കാലത്ത് തന്നെ നിരവധി സയ്യിദന്മാരും ഔലിയാക്കളും കേരളത്തിൽ പലയിടങ്ങളിലായി ജീവിച്ചിരുന്നു മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ മമ്പുറം തങ്ങളുടെ തന്നെ ക്ഷണം സ്വീകരിച്ചെത്തിയ ജിഫ്രി സാദാത്തുക്കളുടെ പിതാവ് സയ്യിദ് ഹുസൈൻ ജിഫ്രി അൽ ഹള്റമി , കടലുണ്ടിയിൽ കേരളത്തിലെ ജമലുല്ലൈലി സാദാത്തുക്കളുടെ പിതാവ് സയ്യിദ് മുഹമ്മദ് ജമലുല്ലൈലി , താനൂരിൽ ജീലാനി സാദാത്തുക്കളുടെ പിതാവ് സയ്യിദ് ഹാശിം ഹസനി ജീലാനി, മലപ്പുറത്ത് മുശയ്യഖ് ബാ അലവി വംശത്തിൽപെട്ട അകത്തെ കോയ തങ്ങൾ എന്ന പേരിൽ പ്രശസ്തനായ സയ്യിദ് അബ്ദുറഹിമാൻ മുശൈഖ് , ആശിഖുറസൂൽ വെളിയങ്കോട് ഉമറുൽ ഖാള്വി, ഇവരെ കൂടാതെ ഹൈദ്രൂസി , രിഫാഇ , മുശയ്യഖ് , സഖാഫ് , തുടങ്ങിയ ഖബീലകളിൽപ്പെട്ട നിരവധി സയ്യിദന്മാരും കോഴിക്കോട്ടെ ഖാളിമാരിലും ബുഖാരി സാദാത്തുക്കളിലും പൊന്നാനി മഖ്ദൂമുമാരിലും പെട്ട നിരവധി മഹാരധന്മാരും കേരളത്തിന്റെ മണ്ണിൽ ജീവിച്ചിരുന്നു ഇവരൊക്കെ അനേകം കറാമത്തുകൾ കാണിച്ച മഹാത്മാക്കളായിരുന്നു മമ്പുറം തങ്ങളെന്ന മഹാ വെക്തി പ്രഭാവത്തിന് മുന്നിൽ പലരും അപ്രസക്തരായി എന്നതാണ് സത്യം എങ്കിലും പ്രാദേശികമായും മറ്റുമൊക്കെ ജനങ്ങൾ അവരെ ആദരിക്കുകയും ആശ്രയിക്കുകയും ചെയ്തിരുന്നു അത് കൊണ്ട് തന്നെ ഒരു നൂറ്റാണ്ട് നീണ്ട് നിന്ന ജീവിതത്തിന് പരിസമാപ്തി കുറിച്ച് മമ്പുറം തങ്ങൾ വിടവാങ്ങിയപ്പോൾ കേരളീയ മുസ്ലിംകളെ നേതൃദാരിദ്ര്യം വേട്ടയാടിയിട്ടില്ല എന്ന് തന്നെ പറയേണ്ടിവരും മമ്പുറം തങ്ങളുടെ മരണശേഷം മകൻ സയ്യിദ് ഫള്ല് നേതൃത്വം ഏറ്റെടുക്കുകയും പിതാവിനെ പോലെ അംഗീകാരങ്ങളും ആദവരവുകളും നേടിയെടുക്കുകയും ചെയ്തിരുന്നെങ്കിലും സയ്യിദ് ഫള്ലിന്റെ വളർച്ചയെ ഭയപ്പെട്ട ബ്രിട്ടീഷ് ഭരണ ഗൂഡം അവരെ നാട് കടത്തുകയായിരുന്നു മമ്പുറം തങ്ങൾ തന്റെ പിൻഗാമിയായി ആരെയെങ്കിലും നിശ്ചയിച്ചിരുന്നതായോ ഉയർത്തിക്കാട്ടിയതായോ ആർക്കുമറിയില്ലങ്കിലും തന്റെ അവസാന കാലത്ത് തന്നെ തേടിയെത്തിയ ചിലരെ കൊടിഞ്ഞി ഹുസൈൻ ജിഫ്രിയുടെ സമക്ഷത്തിലേക്ക് അയച്ചിരുന്നതായി ചരിത്രത്തിൽ കാണാം മാത്രല്ല ഹുസൈൻ ജിഫ്രി തങ്ങൾ മമ്പുറം തങ്ങളുടെ അടുത്ത ബന്ധു കൂടിയായതിനാലും മമ്പുറം തങ്ങൾക്കു ശേഷം ജനങ്ങൾ നേഥാവായി കണ്ടത് കൊടിഞ്ഞി ഹുസൈൻ ജിഫ്രി തങ്ങളെയായിരുന്നു മർഹൂം പാങ്ങിൽ ഉസ്താദിനെ പോലെയുള്ള മഹാരധന്മാരല്ലാം മമ്പുറം തങ്ങൾക്ക് ശേഷം മലബാറിലെ മുസ്ലിംകളുടെ നേഥാവ് കൊടിഞ്ഞി ഹുസൈൻ ജിഫ്രിയായിരുന്നു എന്ന പക്ഷക്കാരനായിരുന്നു മാത്രമല്ല പാങ്ങിൽ ഉസ്താദ് മമ്പുറം തങ്ങളുടെയും കൊടിഞ്ഞി ഹുസൈൻ ജിഫ്രി തങളുടെയും ജീവചരിത്രം (മൗലിദ് ) രചിക്കുകയും ചെയ്തിരുന്നു എന്നാൽ അതിക കാലം ആ നേതൃത്വം ആസ്വദിക്കാൻ ജനങ്ങൾക്ക് ഭാഗ്യമുണ്ടായില്ല സയ്യിദ് ഫള്ലിനെ നാട് കടത്തപ്പെട്ടതിന്റെ മൂന്ന് വർഷങ്ങൾക്കിപ്പുറം തന്റെ 47-ാം വയസിൽ സയ്യിദ് ഹുസൈൻ ജിഫ്രി അൽ ഹള്റമിയും ഈ ലോകത്തോട് വിടപറഞ്ഞു പിന്നീട് ജനങ്ങൾ ഓരോ പ്രദേശങ്ങളിൽ ദീനീ പ്രബോധനം നടത്തി ജീവിച്ചിരുന്ന സയ്യിദന്മാരെയും സൂഫി വര്യന്മാരെയും ആശ്രയിച്ചാണ് കഴിഞ്ഞ് കൂടിയത് മലപ്പുറത്തും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവർ അവരുടെ നൊമ്പരങ്ങും പ്രയാസങ്ങളും പറയാൻ സമീപ്പിച്ചിരുന്നത് മലപ്പുറത്ത് താമസിച്ചിരുന്ന സയ്യിദ് മുഹ്ളാറിനെയാണ് യമനിൽ നിന്നും വളപട്ടണത്തെത്തിയ അലി ശിഹാബുദ്ധീൻ തങ്ങളുടെ പൗത്രനായിരുന്നു തങ്ങൾ തങ്ങളുടെ കാലത്ത് മലപ്പുറത്തിനടുത്ത പാണക്കാട്ടെ ഒരു പുരാതന കുടുംബമായ ഒളകര തറവാട്ടിലെ ഒരു പ്രധാനി കുന്നത്തെടിക വീട്ടിൽ താമസിച്ചിരുന്നു ഒരു ദിവസം നേരം പുലർന്നപ്പോൾ ആ വീട്ടിൽ ആകെ ഒരു ഭീകരാവസ്ഥ വീട്ടിലെമുഴുവൻ അംഗങ്ങളും പലസ്ഥലങ്ങളിലായി ബോധരഹിതരായി കിടക്കുന്നു സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ രംഗം കണ്ടു പരിഭ്രാന്തരായി ഇതെങ്ങനെ സംഭവിച്ചു എന്താണ് ഒരു പരിഹാരം അന്ന് മലപ്പുറത്ത് താമസിക്കുന്ന മുഹ്ളാർ ശിഹാബുദ്ദീൻ തങ്ങളെ നാട്ടുകാർ സമീപിച്ചു കുന്നത്തൊടികവീട്ടിലെ സംഭവം തങ്ങളുടെ സന്നിധിയിൽ അവതരിപ്പിച്ചു തൽസമയം സമീപത്തുണ്ടായിരുന്ന തന്റെ ഏക പുത്രൻ സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളെ മുഹ്ളാർ തങ്ങൾ അവരോടൊപ്പം പാണക്കാട്ടേക്ക് അയച്ചു കയ്യിൽ ഒരു ചൂരൽ വടിയും കൊടുത്തു സംഭവസ്ഥലത്തെത്തിയ തങ്ങൾ പിതാവ് തന്ന വടികൊണ്ട് വീട്ടിൽ പലയിടങ്ങളിലായി ബോധരഹിതനായി കിടക്കുന്ന ഓരോരുത്തരെയും അടിക്കാൻ തുടങ്ങി അടിയേറ്റവരൊക്കെ എഴുന്നേറ്റുനിന്നു
Hammasini ko'rsatish...
"പ്രസിദ്ധ പണ്ഡിതവര്യനാണ് അബ്ദുൽ അസീസ് മുസ്‌ലിയാർ, മാന്യനും നീതിമാനും സൽഗുണ സമ്പന്നമായിരുന്നു അവിടുന്ന്. സർവ്വ വിജ്ഞാന മേഖലകളിലും ഒരുപോലെ അവിടുന്ന് അധ്യാപന മികവ് പ്രകടിപ്പിച്ചു" ശൈഖുനാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാരെ കുറിച്ച് സമകാലിക പണ്ഡിത പ്രതിഭകളിൽ പ്രധാനിയായിരുന്ന വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ രചിച്ച അനുശോചന കാവ്യത്തിലെ വരികളാണിത്. ബദ്ർ മൗലിദിന്റെ രചയിതാവും കേരളത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക പണ്ഡിതന്മാരുടെയും ഗുരു പരമ്പരയിൽ സ്ഥാനംപിടിച്ചവരുമായ ശൈഖുനായുടെ മഹത്വം വിളംബരം ചെയ്യുന്നുണ്ട് ഈ വരികൾ. മുഹമ്മദ് മുസ്‌ലിയാർ മാത്രമല്ല ശൈഖുനാ മൂസൽ ബർദലി(വഫാത് 1973) ഉൾപ്പെടെയുള്ളവരും വളപ്പിൽ ഉസ്താദിനെ കുറിച്ച് അനുശോചന കാവ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ബദ്ർ മൗലിദ് സമൂഹത്തിന് സമ്മാനിച്ചു എന്നത് മാത്രം മതി അവിടുന്ന് മുസ്‌ലിം ചരിത്രത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തി എന്ന് തിരിച്ചറിയാൻ. മലയാളികൾ മാത്രമല്ല ഇന്ന് ബദ്ർ മൗലിദ് പാരായണം ചെയ്തു വരുന്നത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ ബദ്ർ മൗലിദ് പാരായണം ചെയ്യുന്നുണ്ട്. ബദ്ർ അനുസ്മരണ വേളകൾ, പ്രതിസന്ധിഘട്ടങ്ങൾ, ഗൃഹപ്രവേശം, വിവാഹം, മരണ അടിയന്തിരങ്ങൾ, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പ്രാർത്ഥനാ സദസ്സുകൾ, മതപ്രഭാഷണ - ആത്മീയ സംഗമങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം നാം ബദ്ർ മൗലിദ് പാരായണം ചെയ്യുക പതിവാണ്. കൂടാതെ ഹംസ(റ), അഹ്മദുൽ ബദവി(റ), ശൈഖ് അബ്ദുൽ ഖാദിർ സാനി(റ) മമ്പുറം തങ്ങൾ(റ) എന്നിവരുടെ പേരിലുള്ള മൗലിദുകളും രചിക്കാൻ നിയോഗം ഉണ്ടായി എന്നത് അവിടുത്തെ മഹത്വം വർദ്ധിപ്പിക്കുന്നു. സാഹിത്യകാരൻ എന്നതിലുപരി കേരളീയ ഉലമാക്കളിൽ മിക്കവരുടെയും ഗുരുപരമ്പരയിലെ സാന്നിധ്യമാണവർ. ആരെക്കെയാണെന്നോ അവിടുത്തെ പ്രധാന ശിഷ്യന്മാർ?. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, വടുതല അമ്മുക്കാരി മുസ്‌ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ശൈഖുനാ മൂസൽ ബർദലി... തുടങ്ങി ആ നിരനീണ്ടതാണ്. മൗലാനാ ചാലിലകത്ത് വെല്ലൂർ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോകുന്നത് വളപ്പിൽ ഉസ്താദിന്റെ ദർസിൽ നിന്നായിരുന്നു. അങ്ങനെ കേരളത്തിൽ നിന്നും ആദ്യമായി ശിഷ്യഗണങ്ങളെ വെല്ലൂർ ബാഖിയാത്തിലേക്ക് പറഞ്ഞയച്ചുവെന്ന ഖ്യാതിക്കർഹനാണ് ഉസ്താദവർകൾ. പിൽക്കാല മുസ്‌ലിം ചരിത്രത്തിൽ ബാഖവിമാർ ചെലുത്തിയ സ്വാധീനം പ്രശസ്തമാണല്ലോ. ഹി. 1272 റജബിലായിരുന്നു വളപ്പിൽ ഉസ്താദിന്റെ ജനനം. വഫാത് ഹി. 1322 റജബ് 20നും. പിതാവ് ശൈഖ് അബ്ദുല്ല മുസ്‌ലിയാർ ഉസ്മാനി. പിതൃപരമ്പര ചെന്നെത്തുന്നത് മൂന്നാം ഖലീഫ ഉസ്മാൻ(റ)ലേക്കാണെന്നും ശൈഖ് ഉസ്മാൻ മഖ്ദൂമി(റ)ലൂടെ ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്(റ)ലേക്കാണെന്നും അഭിപ്രായമുണ്ട്. ഏതായാലും മഹിതപാരമ്പര്യങ്ങളാൽ സമ്പന്നമാണ് ഉസ്താദിന്റെ പിതൃപരമ്പര. ശൈഖ് അലിഹസൻ മഖ്ദൂം, മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ തുടങ്ങിയവരാണ് ഗുരുവര്യർ. പൊന്നാനി, പുറത്തീൽ, നെട്ടൂർ, വടുതല എന്നിവിടങ്ങളിൽ ദർസ് നടത്തി. നിരവധി കറാമതുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. നിമിഷക്കവിയായിരുന്നു. ഉപരിസൂചിത മൗലിദുകളെ കൂടാതെ അറബി വ്യാകരണം,സാഹിത്യം, ആയുർവേദം എന്നീ വിജ്ഞാനശാഖകളിലും ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. വഫാതിൻ വേളയിൽ അമ്പത് വയസ്സായിരുന്നു. സഹോദരങ്ങളെ, ബദ്ർ മൗലിദടക്കമുള്ള മൗലിദുകളുടെ രചയിതാവ് എന്ന നിലയിലും ഇന്ന് ജീവിച്ചിരിക്കുന്ന ഉസ്താദുമാരുടെ ഗുരുപരമ്പരയിലെ അംഗം എന്ന നിലക്കും കേരളീയ മുസ്‌ലിംകൾ ഏറെ കടപ്പെട്ട മഹദ് വ്യക്തിത്വമാണ് അല്ലാമാ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ. അതുകൊണ്ട് മഹാനവർകളുടെ ആണ്ടിന്റെ ദിവസമായ ഇന്ന് അവിടത്തെ പേരിൽ ഫാതിഹയും യാസീനും പാരായണം ചെയ്ത് ഹദ് യ ചെയ്യണമെന്നുണർത്തുകയാണ്. ഇൻഷാ അല്ലാഹ്, അടുത്ത വെള്ളിയാഴ്ച രാവിലെ കുറ്റാളൂർ ബദ്റുദ്ദുജാ ഇസ്‌ലാമിക് സെൻററിൽ വളപ്പിൽ ഉസ്താദ് ഉറൂസ് മുബാറകും ബദ്ർ മൗലിദും നടക്കുന്നു. മുഴുവൻ സ്നേഹിതരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. അല്ലാഹു ബദ് രീങ്ങളുടെ ഹഖ് കൊണ്ട് മഹാനവർകളുടെ ദറജ വർധിപ്പിക്കട്ടെ, അവർ കാണിച്ചു രൂപത്തിൽ അഹ് ലുസ്സുന്നത്തി വൽജമാഅത്തിന്റെ പാതയിൽ അടിയുറച്ച് ജീവിക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ....
Hammasini ko'rsatish...
#തഴവ_ഉസ്‌താദ്‌: #ആഘോഷിക്കപ്പെടേണ്ട_പ്രതിഭാത്വം ഇരുപത്തി രണ്ടായിരം വരികൾ. നൂറ്റി അൻപത്തിനാല് ശീർഷകങ്ങൾക്ക് കീഴിൽ സർവ്വതല സ്പർശിയായ ചർച്ചകൾ. പറഞ്ഞുവരുന്നത് കേരളീയ മുസ്ലിം സമൂഹത്തിൻറെ ആത്മീയ ഇതിഹാസത്തെ കുറിച്ചാണ്. അൽ മാവഹിബുൽ ജലീയ്യയെയും രചയിതാവായ തഴവാ ഉസ്താദിനെയും സംബന്ധിച്ചാണ്. മലയാളത്തിൻറെ ഇഹിയാ ഉലൂമുദ്ധീൻ എന്ന് വിളിക്കാൻ മാത്രം വിഷയ സമൃദ്ധമാണ് അൽ മവാഹിബുൽ ജലീയ്യ. ഖുർആൻ മുതൽ സ്വർഗ്ഗം വരെ വരികളിലൂടെ സഞ്ചരിച്ചാൽ ഈ യാഥാർത്ഥ്യത്തെ തൊട്ടറിയാനാകും. ഇസ്‍ലാമിക കർമ്മശാസ്ത്രം, വിശ്വാസധാര, തസവുഫ്, ചരിത്ര അവതരണം, ഭൗതികശാസ്ത്രം,സാമൂഹികശാസ്ത്രം, വിവിധ ഔഷധങ്ങളെ സംബന്ധിച്ച വിവരങ്ങൾ, ഇസ്ലാമിക ജീവിത ചിട്ടകൾ തുടങ്ങി അൽ മവാഹിബ് തൊട്ടു പോകുന്ന വിഷയങ്ങളുടെ വൈപുല്യം അനുവാചകനിൽ അത്ഭുതം സൃഷ്ടിക്കും. വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ മാമ്പഴ കവിതയിലും, വള്ളത്തോളിന്റെ അച്ഛനും മകളും കവിതയിലും തുടങ്ങി കേരളത്തിലെ പ്രശസ്തരായ എഴുത്തുകാർ എടുത്തുപയോഗിച്ച കേക വൃത്തത്തിലാണ് തഴവ ഉസ്താദ് അൽ മവാഹിബിലെ വരികളെ കോർത്തു വെച്ചത്. അന്ത്യ അക്ഷരപ്രാസത്തിന് മാതൃകയാക്കിയത് അറബി ക്ലാസിക്കൽ പോയട്രികളുടെ ശൈലിയും. തഴവയുടെ വരികളും തഴവയുടെ ശൈലിയിൽ ഒപ്പിച്ച വരികളും വ്യത്യാസപ്പെടുന്നത് ഈ വൃത്താലങ്കാര, ഭാഷ ലാളിത്യ സൗന്ദര്യത്തിന്റെ അളവുകോൽ കൊണ്ടു മാറ്റുരക്കുമ്പോഴാണ്. "മണിയില്ല റബ്ബേ വാങ്ങുവാനാ വീട്. കൊതിയുണ്ട് വല്ലാതെപ്പോഴും അതിനോട്" Money എന്ന ഇംഗ്ലീഷ് പദം എത്ര മനോഹരമായിട്ടാണ് മലയാളത്തോട് ഒട്ടിച്ചു ചേർത്തിരിക്കുന്നത്. ഇങ്ങനെ ഇംഗ്ലീഷ്,അറബി,ഉറുദു പദങ്ങളെ ഒരു മുഴച്ചു കെട്ടലുമില്ലാതെ മവാഹിബിൽ വായിക്കനാകും. അറബി പദങ്ങളുടെ അർത്ഥം സാധാരണകാർക്ക് കൂടി മനസിലക്കാൻ പാകത്തിൽ താഴെ പ്രത്യേകം എഴുതിയിട്ടുണ്ടാകും. ഓരോ വിഷയത്തെയും കാവ്യ ശകലങ്ങളാക്കിയ ശേഷം അതിന് അവലംബിച്ച ഗ്രന്ഥങ്ങളെ കൂടി ചേർത്തു കൊടുക്കും. ഗ്രന്ഥത്തിന്റെ പേര്. പേജ് നമ്പർ ചിലയിടങ്ങളിൽ ഗ്രന്ഥകാരൻറെ വിവരങ്ങൾ കൂടിയുണ്ടാകും.കൃത്യമായ പ്രമാണങ്ങളിലേക്ക് ബന്ധിക്കപ്പെട്ടും സ്ഥിരപെട്ടുമുള്ള അനിതര സാധാരണമായ കാവ്യാനുഭവമാണിത്. അൽ മവാഹിബ് രചിക്കുന്നത് അറബി ഗ്രന്ഥങ്ങൾ മലയാളത്തിൽ സുലഭമല്ലാത്ത കാലത്താണ്. ഇന്റർനെറ്റോ അനുബന്ധ സൗകര്യങ്ങളോ ഇല്ലാത്ത കാലത്ത് രചിക്കപ്പെട്ട ഈ മഹാ കാവ്യം ഏകദേശം പതിനായിരത്തോളം അറബി ഗ്രന്ഥങ്ങളിലെ വിഷയങ്ങളേ പരാമർശിക്കുന്നുണ്ട് എന്നത് എത്രമേൽ വിസ്‌മയ വഹമാണ്? അൽ മവാഹിബുൽ ജലിയ്യക്ക് പുറമേ തഴവ ഉസ്താദിന് അറബിയിലും എണ്ണം പറഞ്ഞ ഗ്രന്ഥങ്ങളുണ്ട്. പത്തൊമ്പതാം വയസിൽ രചിച്ച മള്ഹറുൽ അത്തമ്മ: എന്ന മൗലിദ്. മസ് ലക്കുൽ ആബിദീൻ (വിർദുകൾ,ദിക്റുകൾ), കരുനാഗപ്പള്ളി പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന മഹാൻമാരുടെ മൗലിദ് മനാഖിബ് ഹസൻ ബിൻ അലി (റ) ജോനകപ്പുറത്തെ സയ്യിദൻമാരുടെ മൗലിദ്. നിബ്റാസുൽ അലി ഫീ മനാഖിബിൽ ഹള്റമി. അതോടൊപ്പം നിരവധി കൈ എഴുത്തു പ്രതികൾ വേറെയും. ആത്മീയ ധാരകളെ ജീവവായുവായി സ്വീകരിച്ച,പ്രഭാഷണ കുലപതിയായിരുന്ന ഉസ്താദിന്റെ വേദിയിലേക്ക് ഒരിക്കൽ സി എം വലിയുല്ലാഹി വന്നു. ഫാതിഹ ഓതിയ ശേഷം ഉസ്താദിനെ കൊണ്ട് ദുആ ചെയ്യിച്ചു. തഴവ ഉസ്താദിൻറെ പ്രതിഭാത്വത്തെ കേരളത്തിൻറെ മുന്നിലേക്ക് ചൂണ്ടി തന്നത് റഈസുൽ ഉലമ ശിഹാബുദ്ധീൻ ഉസ്‌താദാണ്. മഹാനവർകൾ തഴവ ഉസ്താദിനെ കൊണ്ട് എഴുതിച്ചും എഴുതുന്ന വരികൾ അന്നസീമിൽ പ്രസിദ്ധീകരിപ്പിക്കുന്നതിൽ പ്രതേക ശ്രദ്ധ ചെലുത്തുകയും ചെയ്തു. പന്ത്രണ്ടായിരത്തോളം വരികൾ അച്ചടി മഷി പുരണ്ട് പുറം ലോകം വായിച്ചത് അന്നസീമിലൂടെയാണ്. ഇരുവർക്കുമിടയിൽ വാക്കുകൾക്കതീതമായ ആത്മബന്ധം ഉണ്ടായിരുന്നു. (നാഥൻ ഇരുവരിലും മുന്തിയ ജസാ നൽകട്ടെ) മുഹിയിദ്ധീൻ മാലക്ക് ശേഷം അറിവും ആത്മീയതയും കൊണ്ട് കേരളീയ മുസ്‌ലിം ഹൃദയങ്ങളെ കീഴടക്കുകയായിരുന്നു അൽ മവാഹിബുൽ ജലിയ്യ. പാടുകയും കേൾക്കുകയും ചെയ്യുന്നവരിൽ ഒരു പോലെ വിചാര വിസ്ഫോടനം സൃഷ്ട്ടിച്ച ഈ മഹാ കാവ്യത്തെ മുസ്ലിം കൈരളിയുടെ കാവ്യ ഇതിഹാസം എന്ന പേരു കൊണ്ടല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാക്കും. വിഷയ വൈവിധ്യങ്ങളിൽ ഇതിനു സമാനമായ കാവ്യാവിഷ്കാരങ്ങൾ മറ്റേതെങ്കിലും ഭാഷയിൽ ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു? വരികളും വരകളും ആഘോഷിക്കപ്പെടുന്ന ഇടങ്ങളിൽ,മുസ്ലിം കേരളം ഏറ്റു പാടിയ അൽ മവാഹിബ് അർഹിക്കുന്ന ആദരവോടെ അവതരിപ്പിക്കപെടുന്നുണ്ടോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു. ✍️ ഡോ. ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി. സഫർ 29 തഴവ ഉസ്താദ് വഫാത് ദിനം. നാഥൻ സ്വർഗ്ഗീയ പദവികളാൽ സന്തോഷിപ്പിക്കട്ടെ! സ്വർഗ്ഗത്തിൽ നമ്മെയും അവരോടൊത്ത് സംഗമിപ്പിക്കട്ടെ! ആമീൻ പ്രീ ബി കെ എഫിൽ തഴവ ഉസ്താദിനെ അവതിരിപ്പിച്ചത് കേൾക്കാം. https://fb.watch/fMStm9VliB/
Hammasini ko'rsatish...
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.