uz
Feedback
Malayalam Sunni islamic speeches KⓂ️IC

Malayalam Sunni islamic speeches KⓂ️IC

Kanalga Telegram’da o‘tish

റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവും ..... May 23 / 2018 മുതലുളള റെക്കോര്‍ഡ്സുകള്‍ ഈ ചാനലില്‍ ലഭ്യം

Ko'proq ko'rsatish
1 833
Obunachilar
+324 soatlar
Ma'lumot yo'q7 kun
+2430 kun
Postlar arxiv
ആഇശാബീവി യുദ്ധം നയിച്ചുവെന്നു മുഖ്യമന്ത്രി സതീഷൻ പറഞ്ഞതു കള്ളം! കാന്തപുരം ഉസ്താദിന് മുഖ്യമന്ത്രിയുടെ മറുപടി രസകരമായിട്ടുണ്ട്. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവത്രെ .മുഖ്യമന്ത്രിക്ക് നല്ല സാമാന്യബോധമുണ്ടാവുന്നത് നല്ലതാണ്. ഏത് കാവച്ചാലിൽ നിന്നാണാവോ ഇസ്ലാമിനെ കുറിച്ച് ഇദ്ധേഹം ഓതി പഠിച്ചത്. ഖദീജ ബീവി നല്ല വ്യാപാരിയായിരുന്നു എന്ന തെളിവാണ് മുഖ്യമന്ത്രി ഉദ്ധരിക്കുന്നത് . സ്ത്രീ കച്ചവടം ചെയ്യാൻ പാടില്ലെന്ന് കാന്തപുരം പറഞ്ഞോ? സ്ത്രീയുമായി വസ്തു ഇടപാട് നടത്തുമ്പോൾ എങ്ങനെയെല്ലാമായിരിക്കണമെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങൾ ചർച്ച ചെയ്ത മതമാണിസ്‌ലാം . പ്രവാചക പത്നി ഇസ്ലാമിൽ വരുന്നതിനു മുമ്പായിരുന്നു പ്രധാനമായും വ്യാപാരത്തിന് നേതൃത്വം നല്‍കിയത്. അതും മക്കയിലെ അങ്ങാടിയിൽ പെട്ടിക്കടയിട്ടല്ല. മക്കയിൽ ഉൽപാദിപ്പിക്കപ്പെടുന്ന സാധനങ്ങൾ ശാംമിലേക്ക് (ഇന്നത്തെ സിറിയ ഉൾപെടേയുള്ള രാജ്യം) വിദഗ്ദരും കച്ചവട തന്ത്രജ്ഞരുമായ പുരുഷന്മാരെ അയച്ചു കൊണ്ട് . യുവാവായ മുഹമ്മദ് നബി [ സ ] ഖദീജയുടെ മാനേജറായി ജോലി ചെയ്തിട്ടുണ്ട് സമ്പന്നയായ ഖദീജ [റ ] പണമിറക്കുകയാണ് ചെയ്തത്. എങ്ങനെയായാലും സ്ത്രീ തൊഴിലെടുക്കുന്നതിനൊ കച്ചവടം ചെയ്യുന്നതിനൊ ഒരു സുന്നീ പണ്ഡിതനും എതിരല്ല. അതിന് മതപരമായ ചില ചിട്ടവട്ടങ്ങൾ പാലിക്കണമെന്നേയുള്ളൂ . സ്ത്രീകളെ ഇസ്ലാമിക ആഘോഷങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന സമസ്ത സർക്കുലറിന് മറുപടി പറയുമ്പോൾ ഇത്തരം ഫലിതങ്ങൾ പറഞ്ഞ് സതീഷൻ നായർ ആളുകളെ ബോറടിപ്പിക്കരുത്..🙏

ആധാറിലെ ജനന തിയ്യതി തിരുത്താന്‍ ഇപ്പോള്‍ ബര്‍ത്ത് സര്‍ടിഫിക്കറ്റുതന്നെ വേണം. പാസ്പോര്‍ട്ടും SSLC ബുക്കും നല്‍കിയാല്‍ അപേക്ഷ തിരിച്ചുവരുന്നുണ്ട്. മാത്രമല്ല; ഇങ്ങനെ അപേക്ഷ തിരിച്ചുവന്നാല്‍ അപേക്ഷകൊടുക്കുത്ത സര്‍വീസ് (അക്ഷയ) സെന്‍ററുകള്‍ പിഴയും കെട്ടണം.

വ്യക്തിപരമായി എന്തുതന്നെ പറഞ്ഞാലും ഉസ്താത് പ്രതികരിക്കില്ല എന്ന ധൈര്യമാവാം CPM കാരാ നിങ്ങള്‍ മതത്തില്‍ കയറിക്കളിക്കുന്നത്. പച്ചയ്ക്ക് വര്‍ഗീയതപറഞ്ഞവനൊപ്പം നിരന്തരം കൂടെ നിന്നതാണ് ഇലക്ഷന്‍ തോല്‍വിക്കുതന്നെ കാരണമായതെന്ന് പാര്‍ട്ടിയില്‍ വിലയിരുത്തല്‍ വന്നത് ഇത്രപെട്ടെന്ന് നിങ്ങള്‍ മറന്നോ?!.. അവനവന്‍തന്നെ സ്വയം കുഴി തോണ്ടല്ലേ സഖാക്കളേ...

മതത്തിന്റെ നിലപാട് പറയാൻ കാന്തപുരം ഉസ്താദ് CPIM കേന്ദ്രകമ്മിറ്റി ഓഫീസിൽ നിന്ന് അനുമതി വാങ്ങണോ? അതോ CPIM കേന്ദ്രകമ്മിറ്റിയുടെ നിലപാടിന്റെ അടിസ്ഥാനത്തിൽ മാത്രമാണോ മതവിശ്വാസികൾ ജീവിക്കേണ്ടത്? ഇനി മത കാര്യങ്ങളിലെ തീരുമാനങ്ങൾ തന്നെയും വിശ്വാസികളെ പാർട്ടി പഠിപ്പിക്കാൻ തീരുമാനിച്ചുവോ? ഇക്കാര്യത്തിൽ പാർട്ടി നിലപാട് എന്താണെന്ന് ഇനിയിങ്കിലും ഒന്ന് വ്യക്തമാക്കാമോ? CPIM-ന് എന്താണ് മതം എന്നും എന്താണ് രാഷ്ട്രീയം എന്നും ഇനിയും മനസ്സിലായിട്ടില്ല എന്നാണ് തോന്നുന്നത്. ഇസ്‌ലാമിക സമൂഹം എങ്ങനെ വിശ്വസിക്കണം, എങ്ങനെ ആഘോഷിക്കണം, എന്ത് കഴിക്കണം, എന്ത് ഉപേക്ഷിക്കണം, എന്ത് വേഷം ധരിക്കണം, എങ്ങനെ നടക്കണം എന്ന് തുടങ്ങി ജനനം മുതൽ മരണം വരെയുള്ള ഒരു വിശ്വാസിയുടെ സർവ്വ കാര്യങ്ങളും പഠിപ്പിക്കാൻ ഇസ്‌ലാമിന് ഒരു ഗുരുവുണ്ട്. ഒരക്ഷരം പോലും വിടാതെ അതെല്ലാം ആ ഗുരു പഠിപ്പിച്ചു തന്നിട്ടുമുണ്ട്. അതിലൊരു അവ്യക്തതയും ഞങ്ങൾ വിശ്വാസികൾക്കില്ല. ആ ഇരുപത്തിമൂന്ന് വർഷത്തെ നബിജീവിതത്തെയും ഇസ്‌ലാമിക പാഠങ്ങളെയും കുറിച്ച് കൃത്യമായി പഠിച്ചവരെയാണ് ‘ആലിം’ അഥവാ പണ്ഡിതൻ എന്ന് വിളിക്കുന്നത്. അവർ മതം പറയുന്നത് അവർക്ക് തോന്നുംപടിയല്ല, കൃത്യമായ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ്. കമ്യൂണിസ്റ്റ് ആഘോഷങ്ങൾ എങ്ങനെയായിരിക്കണം എന്നല്ല കാന്തപുരം പറഞ്ഞത്, മതവിശ്വാസികളുടെ ആഘോഷങ്ങൾ എങ്ങനെയായിരിക്കണം എന്നാണ്. മാർക്സിനെ പിൻപറ്റുന്നവരെയല്ല, പ്രവാചകൻ മുഹമ്മദ് നബിയെ പിൻപറ്റുന്നവരെയാണ് മുസ്‌ലിം എന്ന് വിളിക്കുന്നത്. ഇവിടെ മതവും രാഷ്ട്രീയവും ഇനിയും തിരിച്ചറിയാത്തത് ശ്രീമതി ടീച്ചർക്കാണോ അതോ പാർട്ടിക്കാണോ? നിങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുള്ളതുപോലെ പ്രധാനമാണ് ഞങ്ങളുടെ വിശ്വാസമാണ് ശരിയെന്ന് വിശ്വസിക്കാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യവും! "നിങ്ങൾക്ക് നിങ്ങളുടെ മതം, ഞങ്ങൾക്ക് ഞങ്ങളുടെ മതം". കാന്തപുരത്തിന്റെ നിലപാടുകൾ അദ്ദേഹത്തിന്റെ മതജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതാണ്; ശ്രീമതി ടീച്ചറുടെ നിലപാടുകൾ മാർക്സിയൻ ജ്ഞാനബോധത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നതും. ടീച്ചറുടെ ഗുരു മാർക്സും ഞങ്ങളുടെ ഗുരു വിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയുമാണ്. ഈ വ്യത്യാസം പകൽ പോലെ വ്യക്തമാണല്ലോ! - മജീദ് അരിയല്ലൂര്‍

ഇന്നത്തെ കാലത്ത് രാജ്യത്തിനും സര്‍വ്വ മനുഷ്യര്‍ക്കും കാന്തപുരം ചൈതതുപോലേയുളള സേവനങ്ങള്‍ ഒരാളും ചൈതിട്ടില്ല.ഗവണ്‍മെന്‍റുകള്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത എത്രയെത്ര നന്മകള്‍ , ചാരിറ്റികള്‍ ..... അവനവന്‍റെ കയ്യിലുളള ഫോണ്‍ ഉപയോഗിച്ച് തിരയേണ്ടിടത്ത് ഒന്ന് തിരഞ്ഞുനോക്കൂ .... അത്ഭുതമാണ് ആ ജീവിതം ...

സ്ത്രീയെ പ്രദർശനവസ്തു പോലെ ആക്കരുതെന്ന്. അതെ അങ്ങനെ തന്നെ.. പ്രദർശന വസ്‌തുവാക്കണം എന്ന് അഭിപ്രായമുള്ളവർക്ക് ആ നിലപാടിനെ വിമർശിക്കാം..

കൊച്ചിയിൽ ഒരു മുസ്ലിം യുവതി ഓണപ്പൂക്കളം ചവിട്ടി തെറിപ്പിക്കുന്നു എന്ന രീതിയിൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.കേരത്തിലെ സംഘികൾക്ക് പുറമെ ബുദ്ധിയും ബോധവും ഇല്ലാത്ത ഉത്തരേന്ത്യൻ സംഘികൾ വരെ ഇതേറ്റെടുത്തിട്ടുണ്ട്.ഇനി ഇതിന്റെ സത്യാവസ്ഥ അറിയണ്ടേ?. അത് 2024 സെപ്റ്റംബറിൽ ബംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലുള്ള 'മോണാർക്ക് സെറിനിറ്റി' (Monarch Serenity) എന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നടന്ന സംഭവമാണ്.യഥാർത്ഥ വിഷയം: അപ്പാർട്ട്മെന്റിലെ പൊതുസ്ഥലത്ത് (Common Area/Lobby) കുട്ടികൾ ചേർന്നൊരുക്കിയ ഓണപ്പൂക്കളം, അവിടെയുള്ള താമസക്കാരിയായ സിമി നായർ എന്ന മലയാളി സ്ത്രീ ചവിട്ടി നശിപ്പിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് ഫ്ലാറ്റിന്റെ പൊതുവഴിയിൽ പൂക്കളം ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് കാരണം.മതവുമായി ബന്ധമില്ല: പൂക്കളം നശിപ്പിച്ച സിമി നായരും ആ അപ്പാർട്ട്മെന്റിലെ മറ്റ് മലയാളി താമസക്കാരും ഒരേ മതത്തിൽപ്പെട്ടവർ തന്നെയാണ്. അതിനാൽ ഇതിൽ യാതൊരുവിധ മതപരമായ കോണോ വിദ്വേഷമോ ഇല്ല.നിയമനടപടി: കുട്ടികൾ ഉണ്ടാക്കിയ പൂക്കളം ബോധപൂർവ്വം നശിപ്പിച്ചതിനെതിരെ അപ്പാർട്ട്മെന്റിലെ അസോസിയേഷൻ നൽകിയ പരാതിയിൽ ബംഗളൂരു സമ്പീഗെഹള്ളി പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ആ പഴയ വീഡിയോയിലെ ദൃശ്യം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.📌

കൊച്ചിയിൽ ഒരു മുസ്ലിം യുവതി ഓണപ്പൂക്കളം ചവിട്ടി തെറിപ്പിക്കുന്നു എന്ന രീതിയിൽ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇത്.കേരത്തിലെ സംഘികൾക്ക് പുറമെ ബുദ്ധിയും ബോധവും ഇല്ലാത്ത ഉത്തരേന്ത്യൻ സംഘികൾ വരെ ഇതേറ്റെടുത്തിട്ടുണ്ട്.ഇനി ഇതിന്റെ സത്യാവസ്ഥ അറിയണ്ടേ ഇത് 2024 സെപ്റ്റംബറിൽ ബംഗളൂരുവിലെ ഹെഗ്‌ഡെ നഗറിലുള്ള 'മോണാർക്ക് സെറിനിറ്റി' (Monarch Serenity) എന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ നടന്ന സംഭവമാണ്.യഥാർത്ഥ വിഷയം: അപ്പാർട്ട്മെന്റിലെ പൊതുസ്ഥലത്ത് (Common Area/Lobby) കുട്ടികൾ ചേർന്നൊരുക്കിയ ഓണപ്പൂക്കളം, അവിടെയുള്ള താമസക്കാരിയായ സിമി നായർ എന്ന മലയാളി സ്ത്രീ ചവിട്ടി നശിപ്പിക്കുകയായിരുന്നു. അപ്പാർട്ട്മെന്റ് ഫ്ലാറ്റിന്റെ പൊതുവഴിയിൽ പൂക്കളം ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ഇതിന് കാരണം.മതവുമായി ബന്ധമില്ല: പൂക്കളം നശിപ്പിച്ച സിമി നായരും ആ അപ്പാർട്ട്മെന്റിലെ മറ്റ് മലയാളി താമസക്കാരും ഒരേ മതത്തിൽപ്പെട്ടവർ തന്നെയാണ്. അതിനാൽ ഇതിൽ യാതൊരുവിധ മതപരമായ കോണോ വിദ്വേഷമോ ഇല്ല.നിയമനടപടി: കുട്ടികൾ ഉണ്ടാക്കിയ പൂക്കളം ബോധപൂർവ്വം നശിപ്പിച്ചതിനെതിരെ അപ്പാർട്ട്മെന്റിലെ അസോസിയേഷൻ നൽകിയ പരാതിയിൽ ബംഗളൂരു സമ്പീഗെഹള്ളി പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ് ഈ പഴയ വീഡിയോയിലെ ദൃശ്യം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.📌

മുസ്ലിമിന് സഖാവാകാന്‍ പറ്റുമോ ? നാസര്‍ ഫൈസിക്ക് AI യുടെ മറുപടി ..

محمد ഇംഗ്ലീഷില്‍ എങ്ങനെ എഴുതണം?. Muhammad Muhammed Mohammad Mohammed നാലും ശരിയാണ് .. എല്ലാം ഒരേ പേരിന്‍റെ വ്യത്യസ്ത എഴുത്ത് രീതികളാണ്. വ്യത്യാസം ഇതാണ്: - Muhammad : ലോകത്ത് ഏറ്റവും അധികം അംഗീകരിക്കപ്പെട്ട സ്റ്റാൻഡേർഡ് എഴുത്ത്. - പാസ്പോർട്ട്, അന്താരാഷ്ട്ര രേഖകൾക്ക് ഇതാണ് ഏറ്റവും നല്ലത്. - Muhammed : കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇതാണ്. - Mohammed : ബ്രിട്ടീഷ് ഇംഗ്ലീഷിലെ പഴയ സ്റ്റൈൽ. - - Mohammad : ഇറാൻ, പാകിസ്ഥാൻ, നോർത്ത് ഇന്ത്യയിൽ കൂടുതൽ കാണുന്ന സ്റ്റൈൽ. നിങ്ങളുടെ SSLC, ആധാർ, പാസ്പോർട്ട് എന്നിവയിൽ ഏത് എഴുത്താണോ ഉള്ളത്, എല്ലായിടത്തും അതേ എഴുത്ത് തന്നെ ഉപയോഗിക്കുക. അല്ലെങ്കിൽ പിന്നീട് രേഖകളിൽ പേര് മാച്ച് ആവാതെ പ്രശ്നം വരും. പുതിയതായി എഴുതുകയാണെങ്കിൽ Muhammad എന്ന് എഴുതുന്നതാണ് ഏറ്റവും സേഫ്.

നബിദിന സന്ദേശം Milad-un-Nabi Message

E20 പെട്രോള്‍ കൊണ്ടുവന്നത് വിലക്കഴറ്റവും ലഭ്യതക്കുറവും പിടിച്ചു നിര്‍ത്താനാണത്രേ.. (അയല്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നിടത്ത് ലഭ്യതക്കുറവില്ല!) ഇന്ത്യയില്‍ നിന്ന് പെട്രോള്‍ വാങ്ങി നമ്മുടെ അയല്‍ രാജ്യങ്ങള്‍ ശുദ്ധ പെട്രോള്‍ ഇതിലും വില കുറച്ച് വില്‍ക്കുന്നു!. നാമോ ?.. പഞ്ചസാര , ധാന്യങ്ങള്‍,കാലിത്തീറ്റകള്‍ എല്ലാം ഇതുകാരണം വലിയ വിലകൊടുത്ത് വാങ്ങേണ്ടി വരുന്നു. ഇതും വണ്ടി മൈന്‍റന്‍സും കാല്‍ക്കുലേറ്റ് ചൈതാല്‍ നാം ഇപ്പോള്‍ വാങ്ങുന്ന എഥനോള്‍ പെട്രോളിന്‍റെ വില 200 ന് മുകളില്‍ വരും. പെട്രോളില്‍ നിന്ന് എഥനോള്‍ മാറ്റിയാല്‍ പെട്രോള്‍ ഉള്‍പ്പെടെ എല്ലാറ്റിനും വില കുറയും. പക്ഷെ; അപ്പോള്‍ സംഘിയുടെ പോക്കറ്റ് നിറയില്ല എന്നുമാത്രം... രാമക്ഷേത്രക്കൊളള ഒരു ഭാഗത്ത്. എഥനോള്‍ കൊളള മറുഭാഗത്ത്!... രാജ്യം നശിച്ചാലും നമുക്ക് പ്രശ്നമല്ല.. ജയ് സംഘീ ..... ജയ് BJP ...... ജയ് മോദിജീ ...

നാദിയ ഖാദര്‍ എന്ന ഒരു ഫെനിമിച്ചി കുറച്ചുകാലമായി ഇസ്ലാമിനേയും പണ്ഡിതരേയും തിരുത്താന്‍ ഇറങ്ങിയിട്ടുണ്ട്. ഇസ്ലാംമതം ശരിയല്ല.അതിലെ ആലിമീങ്ങള്‍ ശരിയല്ല ... മതത്തേയും ആലിമീങ്ങളേയും ഉപദേശിച്ച് നന്നാക്കാനുളള നെട്ടോട്ടത്തിലാണ് ഈ പടു ജാഹില്‍ ..

സൂറത്തുൽ ഗാശിയയില്‍ سورة الغاشية (ജുമുഅയുടെ രണ്ടാം റകഅത്തില്‍ ഓതുന്ന സൂറത്ത്) فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ എന്ന ആയത്ത് കേൾക്കുമ്പോൾ/ഓതുമ്പോൾ اللَّهُمَّ أَجِرْنِي مِنَ النَّارِ എന്നും അവസാന ആയത്ത് إِنَّ إِلَيْنَا إِيَابَهُمْ - ثُمَّ إِنَّ عَلَيْنَا حِسَابَهُمْ എന്നത് ഓതിക്കഴിഞ്ഞാൽ اللَّهُمَّ حَاسِبْنِي حِسَابًا يَسِيرًا എന്നും ചൊല്ലല്‍ സുന്നത്താണ് ..

سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ ഈ ദിക്റ് 3 തവണ സുബഹി നിസ്ക്കാര ശേഷം ചൊല്ലല്‍ പതിവാക്കിക്കോളൂ .. സൂര്യോദയംവരെ ചൊല്ലുന്ന ദിക്റുകളേക്കാളും ഇത് തൂക്കത്തില്‍ മികച്ചു നില്‍ക്കും. സൂര്യോദയം വരെ ഇബാദത്തില്‍ മുഴുകി ഉദയം കഴിഞ്ഞ് ഏകദേശം 15-20 മിനിറ്റിന് ശേഷം 2 റകഅത്ത് (ഇശ്റാഖ്/ളുഹാ) സുന്നത്തും നിസ്ക്കരിച്ചാല്‍ ഉംറ ചൈത പ്രതിഫലവും ലഭിക്കും ..

*سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ* ഈ ദിക്റ് 3 തവണ സുബഹി നിസ്ക്കാര ശേഷം ചൊല്ലല്‍ പതിവാക്കിക്കോളൂ .. സൂര്യോദയംവരെ ചൊല്ലുന്ന ദിക്റുകളേക്കാളും ഇത് തൂക്കത്തില്‍ മികച്ചു നില്‍ക്കും. സൂര്യോദയം വരെ ഇബാദത്തില്‍ മുഴുകി ഉദയം കഴിഞ്ഞ് ഏകദേശം 15-20 മിനിറ്റിന് ശേഷം 2 റകഅത്ത് (ഇശ്റാഖ്/ളുഹാ) സുന്നത്തും നിസ്ക്കരിച്ചാല്‍ ഉംറ ചൈത പ്രതിഫലവും ലഭിക്കും ..

Malayalam Sunni islamic speeches KⓂ️IC - Telegram kanali @kmicrecords1 statistikasi va tahlili