Malayalam Sunni islamic speeches KⓂ️IC
الذهاب إلى القناة على Telegram
റഈസുല്‍ ഉലമയുടേയും സുല്‍ത്വാനുല്‍ ഉലമയുടേയും പിന്നില്‍ അണിനിരന്ന ഉസ്താദുമാരുടെ പ്രഭാഷണങ്ങള്‍ ... എല്ലാദിവസവും ..... May 23 / 2018 മുതലുളള റെക്കോര്‍ഡ്സുകള്‍ ഈ ചാനലില്‍ ലഭ്യം
إظهار المزيد1 811
المشتركون
لا توجد بيانات24 ساعات
+27 أيام
+1330 أيام
أرشيف المشاركات
ഇസ്‌ലാമിൽ 'കന്നിമൂല' എന്നൊരു സമ്പവം തന്നെ ഇല്ല കേട്ടോ ...
കന്നിമൂല എന്നത് പരമ്പരാഗത ഹിന്ദു വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പം മാത്രമാണ്.
തെക്ക്-പടിഞ്ഞാറ് കോണിനാണ് കന്നിമൂല എന്നുപറയുന്നത് ..
നമ്മള്‍ ഖിബ്'ലയിലേക്ക് തിരിഞ്ഞാല്‍ നമ്മുടെ മുന്‍ ഭാഗവും ഇടതുഭാഗവും സംയോജിക്കുന്ന ഭാഗം.
- ശൈഖുനാ കാന്തപുരം ഉസ്താദ്
01/08/26
സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടത് മൂലം വിവിധയിടങ്ങളിൽ ഉരുൾപൊട്ടിയും വെള്ളം കയറിയും ഒട്ടേറെ മനുഷ്യർ ദുരിതം അനുഭവിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതീവ ജാഗ്രതയും കരുതലും പുലർത്തുന്നതിനൊപ്പം തന്നെ ദുരിതമനുഭവിക്കുന്ന ചുറ്റുമുള്ള മനുഷ്യർക്ക് സഹായമേകാൻ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയവർ, പുറം ജോലികളിൽ വ്യാപൃതരാവുന്നവർ, മത്സ്യതൊഴിലാളികൾ ഉൾപ്പെടെ മഴമൂലം വരുമാനവും ജീവിതവും അനിശ്ചിതത്വത്തിലായ അനേകം സാധാരണക്കാർ നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകളെ ചേർത്തുപിടിക്കുന്നതിനൊപ്പം ദുരിതസാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാരും സന്നദ്ധ സംഘടനകളും ഇപ്പോൾ മുന്നിട്ടിറങ്ങേണ്ടത്.
എസ് വൈ എസ് സാന്ത്വനത്തിന്റെ പരിശീലനം നേടിയ വളണ്ടിയർമാർ സംസ്ഥാനമെമ്പാടും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സജ്ജരായി രംഗത്തുണ്ട്. സർക്കാർ സംവിധാനങ്ങളോടൊപ്പം എല്ലാവരും ഈ ദുരിതകാലത്ത് ഒത്തൊരുമിച്ച് പ്രവർത്തിക്കണം. മഴ മൂലമുള്ള വലിയ പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.
ആധാറും പാനും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകളല്ല
-കൊൽക്കത്ത ഹൈക്കോടതി
നിലവിൽ പൗരത്വ രേഖ എന്നൊന്ന് ഭാരതത്തിൽ ഉണ്ടോ
ആവോ ?! 🙂.
സംഘി മെമ്പര്‍ഷിപ്പുണ്ടെങ്കില്‍ എല്ലാം OK ..
ഈ വിധിച്ച വ്യക്തിക്ക് പൗരത്വം തെളിയിക്കാന്‍ കൈവശം എന്ത് രേഖയാണ് ഉളളത് ആവോ ?.
നമ്മുടെ കേരളത്തിന്‍റെ നേറ്റിവിറ്റി കാര്‍ഡ് എന്തായി ആവോ ?.
പുത്തനാശയക്കാരനായ മഹാ പണ്ഡിതനെന്ന് സ്വയം അവകാശപ്പെടുന്ന ഈ മനുഷ്യന്‍റെ (അക്ബര്‍) ദീനീ വിദ്യാഭ്യാസം എത്രയെന്ന് ഇദ്ധേഹം തന്നെ പറയട്ടേ ..
കോളിന് മാത്രമുളള റിചാര്‍ജ് പ്ലാനുകള്‍
________
BSNL
107 (20 ദിവസം) 3 GB
147 (24 ദിവസം) 5 GB
197 (35 ദിവസം) 5 GB
319 (രണ്ടു മാസം) 10 GB
439 (80 ദിവസം) ഡാറ്റ ഇല്ല
Vi
179 (24 D) 1 GB
189 (26 D) 1 GB
199 (28 D) 2 GB
369 (56 D) 4 GB
470 (84 ദിവസം) ഡാറ്റ ഇല്ല
Airtel
199 (28 ദിവസം) 2 GB
455 (84 ദിവസം) 6 GB
469 (84 ദിവസം) ഡാറ്റ ഇല്ല
Jio
189 (28 ദിവസം) 2 GB
479 (84 ദിവസം) 6 GB
ശ്രദ്ധിക്കുക : ഈ പ്ലാനുകള്‍ UPI ആപ്പുകളില്‍ ലഭിക്കണമെന്നില്ല.
അതത് നെറ്റ്'വര്‍ക്കിന്‍റെ ആപ്പുകളിലും കടകളിലും ലഭിക്കും.
നെറ്റ് ആവശ്യമില്ലാത്തവര്‍ 100 രൂപ പ്രതിമാസം കമ്പനികള്‍ക്ക് എന്തിന് വെറുതെ നല്‍കണം ?!..
ഒരുഗതിയും പരഗതിയുമില്ലാതെ തെണ്ടിതിരിഞ്ഞു നടന്നു അവസാനം ഒരു കറുത്ത തൊപ്പിയും പച്ച ഷാളും ധരിച്ചു ഒരു സുപ്രഭാതത്തിൽ രംഗത്തുവന്ന (നൂറേ ഹബീബ്) ആറ്റകൊയ എന്ന വ്യക്തി പാവങ്ങളായ ഉമ്മത്തിന്റെ മക്കളെ പറ്റിച്ചു മുതലാളിയായി ..
ആർഭാടത്തിന്റെ പളപളപ്പിൽ ലങ്കുകയാണ് ഇപ്പോൾ ആറ്റക്കോയ...
ഇത് കണ്ടപ്പോൾ സ്വന്തം അനുജനും ഒരു തോന്നൽ ഞാനും ഒന്ന് ശ്രമിച്ചാൽ എന്താ..
ചുരുക്കിപ്പറഞ്ഞാൽ അയാളും തുടങ്ങി ഒരു സ്വലാത്ത് മജ്‌ലിസ്.
ജേഷ്ഠൻ നൂറേ ഹബീബ് എന്നിട്ടിപ്പോൾ അനുജൻ നൂറേ ഏർവാടി എന്നാക്കി മാറ്റി. രണ്ടുപേരും കൂടി ഉമ്മത്തിനെ പറ്റിച്ചു കാശുണ്ടാക്കി തടിച്ചു കൊഴുത്തു..
ആത്മീയതയുടെ മറവിൽ കുടുബത്തിലുണ്ടാകുന്ന ചെറിയ ചെറിയ പ്രയാസങ്ങൾക്ക് തണലാണെന്ന ആശ്വാസ വാക്കുകൾ ആ കുടുംബത്തെ മുച്ചൂടും നശിപ്പിക്കുകയാണന്നത് അവർ അറിയുന്നില്ല...
സമുദായത്തിലെ ഉമ്മമാർ പെങ്ങന്മാർ നിസ്സാര കാര്യങ്ങൾക്ക് ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ പോയി അവിടെ ഒരു മജ്ലിസിൽ പങ്കെടുത്താൽ അവരുടെ ആവശ്യങ്ങൾ നിറവേറുമെന്ന് 110% ഉറപ്പ് നൽകുന്നു . പാവങ്ങൾ അവിടെ ചെന്ന് ഈ പൊട്ടന്മാരുടെ ചടങ്ങിൽ പങ്കെടുക്കുന്നു കയ്യിൽ കിടക്കുന്ന വളയും കഴുത്തിൽ കിടക്കുന്ന മാലയും ഊരി മജ്ലിസിൽ നൽകുന്നു. നിർവൃതിയോടെ അവർ വീട്ടിലേക്ക് മടങ്ങുന്നു. പിറ്റേന്ന് ആ കിട്ടിയ സ്വർണം വിറ്റ് സ്ഥലങ്ങളും ബിൽഡിങ്ങുകളും വാങ്ങുന്നു.. കൊടുത്ത ഉമ്മാന്റെ പ്രയാസം ഇപ്പോഴും കെട്ടിക്കിടക്കുന്നു.
ചൂഷണത്തിന്റെ പിന്നാമ്പുറം വെളുപ്പിക്കാൻ തരുണീ മണികളുടെ വാട്സ് അപ്പ് ഗ്രൂപ്പുകൾ...
യുവതികളുടെ പ്രായത്തിനനുസരിച്ചു വിവിധ തരം ഗ്രൂപ്പുകൾ.. പ്രചാരണത്തിന് ഒരു ഗ്രൂപ്പ്...
അവിടേക്ക് ആളുകളെ എത്തിക്കാൻ മറ്റൊരു ഗ്രൂപ്പ്. മുറാദുകൾ ഹാജത്തായി എന്ന് പ്രചരിപ്പിക്കാൻ വേറൊരു ഗ്രൂപ്പ്...
എല്ലാം കൂടി ജേഷ്ഠനും അനുജനും കൂടി പൊടി പൊടിക്കുകയാണ്...
ദീനിന്റെ നിയമങ്ങൾ പഠിച്ചവരായിരുന്നു എങ്കിൽ നമ്മൾ വിമർശിക്കില്ലായിരുന്നു..
അറബിയിൽ ഒരു അഞ്ചു മിനിറ്റ് ദുആ ചെയ്യാൻ അറിയാത്തവരാണ് രണ്ട് പേരും. ബാക്കി പറയേണ്ടതില്ലല്ലോ..
ഇവരുടെ ഈ മജ്ലിസിൽ പോയി സഹകരിച്ചു കൊടുക്കുന്ന തലേക്കെട്ട് ധരിച്ചവര്‍ എന്തായിരിക്കും മനസ്സിലാക്കിയിട്ടുണ്ടാകുക. ആ കള്ളന്മാർ കൊടുക്കുന്ന നാല് ചില്ലി കാശിനുവേണ്ടി സമുദായത്തെ ഇങ്ങനെ ഒറ്റിക്കൊടുക്കണോ?...
ഏതായാലും പച്ചഷാളും തസ്ബീഹ് മാലയും ധരിച്ചു ചന്ദന തിരിയും കത്തിച്ചു ഉമ്മത്തിനെ വിറ്റു കാശുണ്ടാക്കുന്നവർ ചിന്തിക്കണം. ഇതെല്ലാം ഇവിടെ ഇട്ടേച്ചാ പോകേണ്ടത്. പോകുമ്പോൾ മൂന്ന് കഷ്ണം വെള്ള തുണിമാത്രെമേ ഉണ്ടാകുള്ളൂ എന്നും നിങ്ങൾ പറ്റിച്ചുണ്ടാക്കിയത് മറ്റുള്ളവർ അനുഭവിക്കും എന്നും ഓർക്കുന്നത് നന്നായിരിക്കും ...
ജിന്ന് മഹ്ളറയും സ്വലാത്തുല്‍ ഫാതിഹിന്‍റെ പേരില്‍ രണ്ടു സഹോദരങ്ങള്‍ നടത്തുന്ന രണ്ടു വ്യത്യസ്ത മജ്ലിസുകളും (സ്വലാതുല്‍ ഫാതിഹ് നേരാവണ്ണം ചൊല്ലാന്‍ തന്നെ ഈ കൂട്ടര്‍ പഠിച്ചിട്ടില്ല കേട്ടോ) ജനങ്ങളെ ചൂഷണം ചെയ്യാനുളളതാണ്.
ആദ്യത്തെ ആള്‍ക്ക് ഇല്‍മ് ഉണ്ടെങ്കിലും അത് അദ്ധേഹത്തിന് ഉപകരിച്ചതായി കണ്ടില്ല .എന്നിട്ടല്ലെ നാട്ടുകാര്‍ക്ക്!..
രണ്ടാമത്തെ ആള്‍ നൂറേ ഹബീബ് എന്ന പേരിലും മൂന്നാമത്തേ ആള്‍ തമിഴ്നാട്ടിലെ ഏര്‍വാടി കേരളത്തിലെത്തിച്ചുമാണ് (അദ്ധേഹത്തിന്‍റെ വാദം) ചികിത്സ.
സകല ജിന്ന് പിശാച് കുട്ടിച്ചാത്തന്‍മാരുടെ പേരുകള്‍ പറഞ്ഞാണ് ചികിത്സ.
കളളത്തരം തുറന്നുകാട്ടുന്നവരെ നിരന്തരം ശപിക്കലും ഇവരുടെ മറ്റൊരു കോപ്രായമാണ് ..
ഇത്രയും കാലം ഏതുതരം കുപ്പി എടുത്ത് പോയാലും പമ്പുകളില്‍ നിന്നും പെട്രോള്‍ കിട്ടുമായിരുന്നു.കഴിഞ്ഞ ആഴ്ച്ച സംഘി പറയുന്നു ഇനി അങ്ങനെ കൊടുക്കരുതെന്ന്!.
എന്താ ? പ്രജകളോടുളള സ്നേഹം കാരണമാണ് ഭരിക്കുന്നവര്‍ ഇങ്ങനെ പറയുന്നതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചുവോ ?..
പെട്രോളിലെ മായം (എഥനോള്‍) നാട് കാണാതിരിക്കാന്‍ വേണ്ടി ,പണ്ട് ചേരികള്‍ കെട്ടിമറച്ചതു പോലുളള അടവാണിത് ...
ഇനി എഥനോള്‍ പാചകത്തിന് അടുക്കളയിലും എത്തുമെന്ന് കേള്‍ക്കുന്നു ..
ഗഢ് കരി യുടെ രണ്ടു പുത്രന്മാര്‍ ശതകോടീശ്വരന്‍മാര്‍ ആകുമെങ്കിലും രാജ്യത്തെ ജനത ഭക്ഷണത്തിനുളള അരിക്കും ഗോതമ്പിനും പഞ്ചസാരക്കും വലിയ വില നല്‍കേണ്ടി വരും ..
മായം കലര്‍ന്ന പെട്രോള്‍ കാരണം വാഹനങ്ങള്‍ വേഗത്തില്‍ തന്നെ കട്ടപ്പുറത്താവുകയും ചെയ്യും.
ജെന്‍സിയുടെ അടുത്ത സമരം മായം കലര്‍ന്ന പെട്രോളിനെതിരെ (ഗഡ്ഗരിക്കെതിരെ),അല്ല;ഭാരതാംബയെ കൊളളയടിക്കുന്ന സംഘികള്‍ക്കെതിരെ ആവട്ടേ ...
ഡോകുമെന്‍റ്സിലും ഓണ്‍ലൈന്‍ അക്കൗണ്ടുകളിലും നിങ്ങള്‍ ഒറ്റ ഫോണ്‍ നമ്പര്‍ തന്നെയാണോ ഉപയോഗിക്കുന്നത് ?.
ഇന്ന് *മൊബൈല്‍ നമ്പര്‍* വിളിക്കാനുളള ഒരു നമ്പര്‍ മാത്രമല്ല.
OTP, ബാങ്കിങ്ങ്,പാസ്പോര്‍ട്ട് ആധാര്‍,പാന്‍,Voter ID,DL,RC,Retion,Digilocker,ഗവണ്‍മെന്‍റ് പോര്‍ട്ടലുകല്‍,ഇന്‍വെസ്റ്റ്മെന്‍റ്സ് .....
ഇതിലെല്ലാം പ്രവേശിക്കാനുളള ഒരു ഡിജിറ്റല്‍ കീ കൂടിയാണ് നമ്മുടെ ഫോണ്‍ നമ്പര്‍...
മൊബൈല്‍ നമ്പര്‍ ഇടക്കിടെ മാറുന്നതല്ല പ്രശ്നം.അവകള്‍ മറ്റെവിടേയെങ്കിലും ജീവിച്ചിരിക്കുന്നതാണ് പ്രശ്നം..
ഇന്റർനെറ്റോ സെല്ലുലാർ നെറ്റ്‌വർക്കോ ഇല്ലാതെ സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന ഒരു ഡീസെൻട്രലൈസ്ഡ് മെസ്സേജിംഗ് ആപ്പാണ് *ബിറ്റ്‌ചാറ്റ്* (BitChat).
ഇതിന് ഇന്റർനെറ്റ് ആവശ്യമില്ല: ബ്ലൂടൂത്ത് മെഷ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അടുത്തുള്ള മൊബൈലുകൾ തമ്മിൽ ബ്ലൂടൂത്ത് വഴി സന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.
അക്കൗണ്ട് അല്ലെങ്കിൽ ഫോൺ നമ്പർ വേണ്ട. ആപ്പ് ഉപയോഗിക്കാൻ പേരോ, ഫോൺ നമ്പറോ, ഇമെയിൽ ഐഡിയോ നൽകേണ്ടതില്ല.
ഇത് എവിടെയൊക്കെ ഉപകാരപ്പെടും?
1- പ്രകൃതിദുരന്തങ്ങൾ നടന്നാല്‍:
പ്രളയമോ ഭൂകമ്പമോ ഉണ്ടാകുമ്പോൾ മൊബൈൽ ടവറുകളും ഇന്റർനെറ്റും തകരാറിലായാലും ആശയവിനിമയം നടത്താം .
2.ആളുകൾ തടിച്ചുകൂടുന്ന സ്ഥലങ്ങളിൽ : വലിയ കോൺഫറൻസുകൾ, സ്റ്റേഡിയങ്ങൾ, അല്ലെങ്കിൽ പ്രതിഷേധങ്ങൾ നടക്കുന്നിടത്ത് ഇന്റർനെറ്റ് റേഞ്ച് കിട്ടാത്ത സമയത്ത്.
3. ഇന്റർനെറ്റ് നിരോധനം: സർക്കാരുകൾ ഇന്റർനെറ്റ് സർവീസുകൾ നിർത്തിവെക്കുന്ന സാഹചര്യങ്ങളിൽ...
ഫുട്ബോള്‍ വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുന്നതുകൊണ്ട് വിദ്യാലയങ്ങള്‍ക്ക് അവധി കൊടുത്ത യുക്തി മനസ്സിലാവുന്നില്ല ⚽️.
വിദ്യാഭ്യാസ മന്ത്രി പറയുന്നു; രാവിലെ തൊട്ട് വിദ്യാർത്ഥികളുടെ ഫോൺവിളികളാണ്. ലോക ഫുട്ബോൾ ഫൈനൽ ആയതുകൊണ്ട് സ്കൂളുകൾക്ക് അവധി വേണമെന്ന്..
എന്നാൽ ഒന്ന് ചോദിക്കട്ടേ വിനയത്തോടെ...
ആയിരത്തോളം കുട്ടികൾ വിളിച്ചു എന്നാണ് പറഞ്ഞത്.
ഫുട്ബോളില്‍ താത്പര്യമില്ലാത്ത ,സ്കൂളില്‍ പോകാൻ ഇഷ്ടപ്പെടുന്ന ഫുട്ബോൾ പ്രേമികൾ അല്ലാത്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ വേറേയും ഉണ്ടാവില്ലേ ?..
അപ്പോൾ നാം അവരോട് അവധിക്ക് എന്തു കാരണമാണ് പറയുക ?.
കെയ്യടി കിട്ടാന്‍ വേണ്ടി നാട് ഭരിക്കുന്നവര്‍ കോമാളികള്‍ ആവുക തന്നെ !...
ദിനംപ്രതി വിദ്വേശവും വെറുപ്പും വര്‍ഗീയതയും മാത്രം വിസര്‍ജ്ജിക്കുന്ന മത ഭ്രാന്ത് മൂത്ത RSS ചാനല്‍ മലം TV ക്കെതിരില്‍ സര്‍ക്കാര്‍ നിമയ നടപടികള്‍ സ്വീകരിക്കണം.
ഇല്ലെങ്കില്‍ നമ്മുടെ സ്വന്തം കേരളത്തേയും ഇവര്‍ യോഗിയുടെ UP ആക്കും.
നാട്ടു ദര്‍സ്
ഇന്നത്തെ ക്ലാസിലൂടെ ..
ക്ഷമ
ഇസ്ലാമിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്നാണ് ക്ഷമ. അതിലൂടെ വിശ്വാസി റബ്ബിനോടുളള അനുസരണത്തിൽ ഉറച്ചുനിൽക്കുകയും പാപം ഒഴിവാക്കുകയും ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും ചെയ്യും.
റബ്ബല്‍ ആലമീന്‍ ക്ഷമിക്കുന്നവര്‍ക്ക് പരലോകത്ത് വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ക്ഷമയുള്ളവർക്ക് ഇരുലോകത്തും സന്തോഷത്തിന് വകയുണ്ട്..
"തീർച്ചയായും, ശരീരത്തിന് തലയെന്നപോലെ ഈമാനിന്‍റെ പാതിയാണ് ക്ഷമ. അപ്പോൾ...
" തല ഛേദിക്കപ്പെട്ടാല്‍ ശരീരം മരണത്തിന് കീഴ്പ്പെടുന്നതുപോലെ, തീർച്ചയായും ക്ഷമയില്ലാത്ത ഒരാൾക്ക് ഈമാനും ഉണ്ടാവുകയില്ല..
നമുക്ക് എങ്ങനേയാണ് ക്ഷമ കണ്ടെത്താനാകുക?
ക്ഷമ എന്നത് കഷ്ടകാലങ്ങളിൽ മാത്രമല്ല, എല്ലാ സാഹചര്യങ്ങളിലും ഒരു മുസ്ലീമിന്റെ കൂട്ടുകാരനാണ്:
ക്ഷമ മൂന്നുവിധമാണ്.
*1- നന്മക്ക് (ഇബാദത്തിന്) വേണ്ടിയുളള ക്ഷമ*
ഉദാഹരണത്തിന്, ഒരു വിശ്വാസി നല്ല തണുപ്പുളള കാലത്ത് തഹജ്ജുദിനും സുബഹി നിസ്ക്കാരത്തിനും വേണ്ടി ഉണരുന്നത്..
ഇല്‍മ് കരസ്ഥമാക്കാനുളള ക്ഷമ ...
*2- പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലെ ക്ഷമ*
ഉദാഹരണത്തിന്...
പരദൂഷണത്തിൽ നിന്നും കള്ളം പറയുന്നതിൽ നിന്നും നമ്മുടെ നാവിനെ സൂക്ഷിക്കുന്നത്,..
ഹറാമുകളില്‍ നിന്നും നമ്മുടെ കണ്ണുകളെ താഴ്ത്തുന്നത്....
*3- പ്രതികൂല സാഹചര്യങ്ങളിലെ ക്ഷമ*
രോഗം, സാമ്പത്തിക ബുദ്ധിമുട്ട്, പ്രിയപ്പെട്ടവരുടെ മരണം എന്നിവ വന്നെത്തുമ്പോള്‍ ക്ഷമ കാണിക്കുന്നത് ...
തിരു നബി (സ) ഒരിക്കല്‍, ഒരു സാഹച്യത്തില്‍ പറഞ്ഞു: “എനിക്ക് എന്ത് നന്മയുണ്ടെങ്കിലും, ഞാൻ അത് നിങ്ങളിൽ നിന്ന് തടയുകയില്ല എന്ന്'' ..
ആരെങ്കിലും പരിശുദ്ധി ആഗ്രഹിക്കുന്നെങ്കിൽ, അല്ലാഹു അവനെ പരിശുദ്ധനാക്കും. ആരെങ്കിലും സ്വയം പര്യാപ്തത ആഗ്രഹിക്കുന്നെങ്കിൽ, അല്ലാഹു അവനെ സ്വയം പര്യാപ്തനാക്കും. ആരെങ്കിലും ക്ഷമയ്ക്കായി പരിശ്രമിച്ചാൽ, അല്ലാഹു അവന് ക്ഷമ നൽകും. ക്ഷമയേക്കാൾ മികച്ചതും സമൃദ്ധവുമായ ഒരു സമ്മാനം ആർക്കും നൽകപ്പെട്ടിട്ടില്ല.”
പവിത്രത പുലർത്താൻ ശ്രമിക്കുന്നയാൾക്ക് അല്ലാഹു പവിത്രത നൽകും.
അല്ലാഹുവില്‍ ആശ്രയിക്കുന്നവനെ റബ്ബ് സമ്പന്നനാക്കുകയും സംതൃപ്തനാക്കുകയും ചെയ്യും.
ആരെങ്കിലും ക്ഷമയോടെ കാത്തിരിക്കുകയും ക്ഷമയോടെയിരിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അല്ലാഹു അവനെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
അല്ലാഹു തന്റെ അടിമക്ക് നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ക്ഷമ.
ആപത്തുസയയത്ത് നാം
*إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. اللَّهُمَّ أَجِرْنِي فِي مُصِيبَتِي، وَأَخْلِفُ لِي خَيْرًا مِنْهَا*
എന്ന് ചൊല്ലണം.
("തീർച്ചയായും, ഞങ്ങൾ അല്ലാഹുവിന്റേതാണ്, ഞങ്ങൾ അവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും. അല്ലാഹുവേ, എന്റെ കഷ്ടപ്പാടിന് എനിക്ക് നീ പ്രതിഫലം നൽകുകയും അത് മാറ്റി അതിനേക്കാള്‍ നല്ലത് പകരം നല്‍കുകയും ചെയ്യേണമേ.")
ക്ഷമയിൽ നമ്മുടെ മാതൃക മുത്ത് നബി(സ) തങ്ങളാണ്.
നബി ﷺ തങ്ങളുടെ
കഷ്ടപ്പാടിന്റെ വ്യാപ്തിയും ക്ഷമയും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ കൂട്ടുകാരേ ?
തങ്ങളുടെ മക്കളില്‍ ഒരാള്‍ ഒഴിച്ച് മുഴുവന്‍ പേരും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടുപോയിട്ടില്ലേ ?.
തങ്ങളുടെ പ്രിയ പത്നി,നമ്മുടെ ഉമ്മ, ഖദീജ ബീവി(റ) യും കാരണവര്‍ ഹംസ(റ) വും വിട പറഞ്ഞപ്പോള്‍ തങ്ങള്‍ ക്ഷമിച്ചില്ലേ ?..
മുത്ത് നബിയെ സ്വന്തം നാട്ടുകാര്‍ (മക്കക്കാര്‍) മദീനയിലേക്ക് പലായനം ചെയ്യിപ്പിച്ചില്ലേ...
അവർ വാക്കുകളാലും പ്രവൃത്തികളാലും തങ്ങളെ ഉപദ്രവിച്ചില്ലേ....
പക്ഷേ ഇതെല്ലാം തങ്ങളുടെ ക്ഷമയും സ്ഥിരോത്സാഹവും വർദ്ധിപ്പിക്കുക മാത്രമല്ലേ ചൈതത്..
ത്വാഇഫിലേക്കുള്ള യാത്രയിൽ, അവിടുത്തെ ആളുകൾ തങ്ങളെ ഉപദ്രവിച്ചപ്പോൾ മലാഇക്കത്ത് (അ) തങ്ങളുടെ അടുക്കൽ വന്ന് അവരെ നശിപ്പിക്കാൻ അനുവാദം ചോദിച്ചില്ലേ ?.. അപ്പോഴും പ്രവാചകര്‍ (സ) കരുണയോടും ക്ഷമയോടും കൂടി പറഞ്ഞത് വേണ്ടാ എന്നല്ലേ ?..
അവരില്‍ നിന്നും അവരുടെ പരമ്പരയില്‍നിന്നും ആരെങ്കിലും ഇസ്ലാമിലേക്ക് കടന്നുവരുന്നതിനേയാണ് ഞാന്‍ ഇഷ്ട്ടപ്പെടുന്നത് എന്നല്ലേ തങ്ങള്‍ പറഞ്ഞത്....
പ്രിയ കൂട്ടുകാരേ ..
ക്ഷമ ആദ്യം കയ്പേറിയതായിരിക്കും, പക്ഷേ അതിന്റെ അവസാനം തേനിനേക്കാൾ അത് മധുരമുള്ളതുമായിരിക്കും.
ഇത് നാം എപ്പോഴും ഓര്‍മ്മിക്കണം.....
