uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling 👈

#ജിജ്ഞാസാ(JJSA)

#ജിജ്ഞാസാ(JJSA)

Kanalga Telegram’da o‘tish

"TODAY'S READER'S , TOMORROW'S LEADERS" ****************************** ആശ്ചര്യവും കൗതുകങ്ങളും വിജ്ഞാന പ്രദവുമായ പോസ്റ്റുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിലെ ആദ്യത്തെ ടെലിഗ്രാം ഇൻഫോടെയ്ൻമെൻറ് ചാനൽ ജിജ്ഞാസാ.

Ko'proq ko'rsatish
2 959
Obunachilar
Ma'lumot yo'q24 soatlar
-67 kun
-3230 kun
Postlar arxiv
ചോളർ തെക്കോട്ട് നീങ്ങി. പാണ്ഡ്യർ തിരിച്ചടിച്ചു. ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ഭൂപടം വീണ്ടും വാളുകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി. ഇത് രാജാക്കന്മാർ തമ്മിലുള്ള ഒറ്റപ്പെട്ട യുദ്ധങ്ങളുടെ കഥ മാത്രമായിരുന്നില്ല. കൃഷിഭൂമികൾ, നഗരങ്ങൾ, വ്യാപാരപാതകൾ, തുറമുഖങ്ങൾ ഇവയെല്ലാം അധികാരത്തിന്റെ ഭാഗമായിരുന്നു. വിജയാലയൻ തുറന്ന വാതിലിലൂടെ അടുത്ത തലമുറകൾ കൂടുതൽ അകത്തേക്ക് നടന്നു. *പരാന്തക ചോളൻ.* AD പത്താം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് ചോള ശക്തി കൂടുതൽ വ്യാപിച്ചു. പാണ്ഡ്യ പ്രദേശങ്ങളിലേക്കുള്ള നീക്കങ്ങൾ ശക്തമായി. ശ്രീലങ്കയുമായുള്ള ബന്ധങ്ങളും ചോളരുടെ തെക്കൻ രാഷ്ട്രീയത്തിൽ കൂടുതൽ പ്രാധാന്യമാർജിച്ചു. ചോളരുടെ പേര് ഇനി കാവേരി കരകളിൽ മാത്രം ഒതുങ്ങി നിൽക്കില്ല..... ചോളർ....! ദക്ഷിണേന്ത്യയുടെ വലിയൊരു രാഷ്ട്രീയ ശക്തിയായി അത് മാറിക്കൊണ്ടിരുന്നു. പക്ഷെ വലിയ ശക്തികൾ ഉയരുമ്പോൾ അവരെ നേരിടാൻ മറ്റ് വലിയ ശക്തികളും ഉയരും. അതും ഒരു അലിഖിത നിയമം ആണ്. *തക്കോലം യുദ്ധത്തിലേക്ക്* വടക്കുപടിഞ്ഞാറ് രാഷ്ട്രകൂടർ ശക്തരായിരുന്നു. അവരുടെ രാജാവ് കൃഷ്ണൻ മൂന്നാമൻ. ചോളരും രാഷ്ട്രകൂടരും തമ്മിലുള്ള ഏറ്റുമുട്ടൽ ഒടുവിൽ 949-ലെ തക്കോലം യുദ്ധത്തിലേക്ക് എത്തി. ചോളർക്കുണ്ടായ പരാജയം വലിയ തിരിച്ചടിയായിരുന്നു. ചോള യുവ രാജാവായ രാജാദിത്യൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു. വടക്കൻ പ്രദേശങ്ങളിലെ ചോള നിയന്ത്രണം തളർന്നു. ഒരു സാമ്രാജ്യം പണിയുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ചരിത്രം വീണ്ടും ഓർമ്മിപ്പിച്ചു. ഉയർച്ചയ്ക്ക് ശേഷം വീഴ്ച വരാം. പക്ഷേ…വീഴ്ചയ്ക്ക് ശേഷം തിരിച്ചുവരാനും കഴിയും. ചോളരുടെ കഥയിൽ ആ തിരിച്ചുവരവ് ഇനിയും പൂർത്തിയായിരുന്നില്ല. ചോള രാജവംശം മാറിക്കൊണ്ടിരുന്നു. വിജയാലയൻ തുടങ്ങിയ യാത്ര പല തലമുറകളിലൂടെ നീണ്ടു. ഓരോ രാജാവും മുൻപുള്ളവൻ വിട്ടുപോയ ഭൂമിയിൽ അടുത്ത കല്ല് വെച്ചു. കൃഷിഭൂമികൾ,നഗരങ്ങൾ,ക്ഷേത്രങ്ങൾ,വ്യാപാരപാതകൾ, ഭരണസംവിധാനങ്ങൾ, സൈനിക ശക്തി, കടൽവ്യാപാരം.ഇവയെല്ലാം ചേർന്നാണ് ഒരു വലിയ ചോള രാഷ്ട്രത്തിന്റെ അടിത്തറ പതുക്കെ രൂപപ്പെട്ടത്. ഇനി ചോളരുടെ മുന്നിൽ ഒരു വലിയ ചോദ്യം മാത്രം. എങ്ങനെ ഒരു രാജവംശം ഒരു സാമ്രാജ്യമായി മാറും? അതിന്റെ ഉത്തരം കാവേരിയുടെ കരയിൽ വളർന്ന ഒരു രാജകുമാരനിൽ നിന്ന് വരും. അവന്റെ പേര്— അരുള്‍മൊഴിവർമ്മൻ. കാവേരിയുടെ മകൻ എന്ന് വിളിക്കപ്പെട്ട പൊന്നിയിൻ സെൽവൻ. ചരിത്രം പിന്നീട് അവനെ മറ്റൊരു പേരിൽ ഓർത്തു—രാജരാജ ചോളൻ. തുടരും..... നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 7 ഒരു രാജാവ് സാമ്രാജ്യം പണിയുമ്പോൾ. രാജരാജ ചോളൻ അഥവാ പൊന്നിയിൻ സെൽവൻ

*നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 6* ചോളരുടെ തിരിച്ചുവരവ് *വിജയാലയ ചോളൻ* ഒരു രാജാവിന്റെ വിജയം മാത്രമല്ല ഒരു പഴയ രാജവംശത്തിന്റെ വീണ്ടും ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കം. കാവേരി വീണ്ടും നമ്മുടെ കഥയിലേക്ക് വരുന്നു. പർവതങ്ങളിൽ നിന്ന് ഇറങ്ങി, നിലങ്ങളെ നനച്ച്,ഗ്രാമങ്ങളെ വളർത്തി,നഗരങ്ങളെ സമ്പന്നമാക്കി കിഴക്കൻ കടലിലേക്ക് ഒഴുകുന്ന നദി. ഒരിക്കൽ ഈ നദിയുടെ കരകളിൽ ചോളരുടെ പേര് ശക്തമായി മുഴങ്ങിയിരുന്നു. പക്ഷേ കാലം മാറി. പല്ലവർ കാഞ്ചിയെ ചുറ്റിപ്പറ്റി ശക്തരായി. പാണ്ഡ്യർ മധുരയെ കേന്ദ്രീകരിച്ച് തെക്കോട്ട് തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചു. വടക്കുപടിഞ്ഞാറ് രാഷ്ട്രകൂടർ പോലുള്ള ശക്തികൾ ഉയർന്നു. ചോളരുടെ പഴയ രാഷ്ട്രീയ ശക്തി മങ്ങിപ്പോയി. പക്ഷേ…ചോളർ അപ്രത്യക്ഷരായിരുന്നില്ല. ഒരു പഴയ പേര് പോലെ അവർ ചരിത്രത്തിന്റെ അരികുകളിൽ ഇപ്പോഴും ജീവിച്ചിരുന്നു. വീണ്ടും ഉയരാനുള്ള ഒരു അവസരത്തിനായി. കാവേരി…ഒരു നദിയേക്കാൾ വലിയ വികാരം. ഇന്ന് കാവേരി എന്ന് കേൾക്കുമ്പോൾ തമിഴ്നാടും കർണാടകയും തമ്മിലുള്ള ജലതർക്കമാണ് പലരുടെയും മനസ്സിൽ വരുന്നത്. പക്ഷേ ഇവിടെ ഒരു കാര്യം വ്യക്തമായി വേർതിരിക്കണം. ഇന്നത്തെ കാവേരി ജലതർക്കം ചോളരുടെ കാലം മുതൽ അതേ രൂപത്തിൽ തുടർന്നുപോന്ന ഒന്നല്ല. ഇന്നത്തെ അന്തർസംസ്ഥാന ജലതർക്കത്തിന്റെ പ്രധാന ചരിത്രവേരുകൾ പിന്നീട്, പ്രത്യേകിച്ച് ബ്രിട്ടീഷ് കാലത്താണ് വ്യക്തമായ രൂപം നേടിയത്. മദ്രാസ് പ്രസിഡൻസിയും മൈസൂർ രാജ്യവും തമ്മിലുള്ള ജലസേചന തർക്കങ്ങൾ 1892-ലെയും 1924-ലെയും കരാറുകളിലേക്ക് എത്തി.പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ അത് അന്തർസംസ്ഥാന ജലതർക്കമായി വികസിച്ചു. പക്ഷേ കാവേരിയുടെ പ്രാധാന്യം അതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നു. കാരണം കാവേരി വെറും ഒരു നദിയല്ല. നദി വെള്ളം നൽകുന്നു. വെള്ളം കൃഷിയെ വളർത്തുന്നു. കൃഷി സമ്പത്ത് സൃഷ്ടിക്കുന്നു. സമ്പത്ത് നഗരങ്ങളെ വളർത്തുന്നു. നഗരങ്ങൾ അധികാരത്തെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ കാവേരിയുടെ സമ്പന്നമായ ഭൂമിയെ നിയന്ത്രിക്കുന്നത് ഒരു നദിയെ മാത്രം നിയന്ത്രിക്കുന്നതല്ലായിരുന്നു. ഒരു വലിയ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതായിരുന്നു. ഇതാണ് ചോളരുടെ തിരിച്ചുവരവിന്റെ കഥ മനസ്സിലാക്കാനുള്ള പ്രധാന താക്കോൽ. *തഞ്ചാവൂരിലേക്ക് ഒരു കണ്ണ്* AD ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിലേക്ക് നമ്മൾ എത്തുമ്പോൾ കാവേരി ഡെൽറ്റ വീണ്ടും രാഷ്ട്രീയ മത്സരത്തിന്റെ പ്രധാന വേദിയായി. അവിടെ ഉണ്ടായിരുന്നു തഞ്ചാവൂർ. സമ്പന്നമായ കൃഷിഭൂമികളുടെ ഹൃദയഭാഗത്തുള്ള ഒരു പ്രധാന കേന്ദ്രം. അന്ന് തഞ്ചാവൂർ ചോളരുടെ കൈയിലായിരുന്നില്ല. അവിടെ മുത്തരയ്യർ ശക്തരായിരുന്നു. ചുറ്റും പല്ലവർ. തെക്കോട്ട് പാണ്ഡ്യർ. വടക്കുപടിഞ്ഞാറ് വളരുന്ന മറ്റു ശക്തികൾ. ഈ രാഷ്ട്രീയ തിരക്കിനിടയിൽ ഒരു ചോള രാജാവ് തന്റെ അവസരത്തിനായി കാത്തിരുന്നു. *വിജയാലയ ചോളൻ.* വിജയാലയൻ ആദ്യ ദിവസം തന്നെ ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നില്ല. അദ്ദേഹത്തിന്റെ മുന്നിൽ രാജരാജ ചോളന്റെ വിശാലമായ സാമ്രാജ്യം ഉണ്ടായിരുന്നില്ല. രാജേന്ദ്രന്റെ കടൽപ്പടയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനുണ്ടായിരി‍ന്നത് ഒരു പഴയ രാജവംശത്തിന്റെ പേര് മാത്രം. AD ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വിജയാലയൻ തഞ്ചാവൂർ പിടിച്ചെടുത്തു. അത് ഒരു വലിയ ഒരു രാഷ്ട്രീയ അവസരമായിരുന്നു, ശരിയായ സ്ഥലത്തെ കേന്ദ്രീകരിച്ച് അതിനെ തിരിച്ചറിഞ്ഞ് അതിനെ പിടിച്ചെടുത്തു വിജയാലയ ചോളൻ. ആ ഒരു നീക്കം ഒരു നഗരത്തിന്റെ കൈമാറ്റം മാത്രമായിരുന്നില്ല. ചോളരുടെ രാഷ്ട്രീയ തിരിച്ചുവരവിന്റെ തുടക്കമായിരുന്നു. അതോടെ കാവേരി ഡെൽറ്റയുടെ സമ്പത്ത് വീണ്ടും ചോളരുടെ ശക്തിയുടെ അടിത്തറയാകാൻ തുടങ്ങി. പക്ഷേ ഒരു നഗരം മാത്രം പിടിച്ചാൽ ഒരു സാമ്രാജ്യം ഉണ്ടാകില്ലല്ലോ. തഞ്ചാവൂർ കിട്ടിയത് കൊണ്ട് ചോളർ ദക്ഷിണേന്ത്യയുടെ അധിപന്മാരായില്ല. പിടിച്ചെടുത്ത പ്രദേശങ്ങളെ സംരക്ഷിക്കുകയും പുതിയ ഭൂമികൾ സ്വന്തമാക്കുകയും വേണം,ശത്രുക്കളെ നേരിടണം, അതോടൊപ്പം വരുമാനം ഉറപ്പാക്കുകയും വേണം. സൈന്യത്തെയും ശക്തിപ്പെടുത്തണം.അതിലും പ്രധാനമായി, ഒരു രാജവംശത്തെ വീണ്ടും ഒരു വലിയ രാഷ്ട്രീയ ശക്തിയാക്കുകയും വേണം. വിജയാലയന്റെ പിന്നാലെ വന്ന ആദിത്യ ചോളൻ ഈ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോയി. അങ്ങനെ പല്ലവ ശക്തി ക്ഷയിച്ചുകൊണ്ടിരുന്ന സമയത്ത് ചോളരുടെ സ്വാധീനം വടക്കോട്ട് വ്യാപിച്ചു. പല്ലവ രാജാവായ അപരാജിതവർമ്മൻ പരാജയം രുചിച്ചു. അങ്ങനെ തൊണ്ടൈമണ്ഡലത്തിന്റെ വലിയൊരു ഭാഗത്തേക്കും ചോള സ്വാധീനം വ്യാപിച്ചു. ഇതോടെ ചോളർ കാവേരി ഡെൽറ്റയിലെ മാത്രം ഒരു പ്രാദേശിക ശക്തിയിൽ ഒതുങ്ങുന്ന ശക്തി മാത്രമല്ലാതായി. പക്ഷേ തെക്കിൽ പാണ്ഡ്യർ ഇപ്പോഴും ശക്തരായിരുന്നു. മധുരയെ ചുറ്റിപ്പറ്റിയുള്ള പാണ്ഡ്യ ശക്തിയും, കാവേരി മേഖലയിലെ ചോള ശക്തിയും തമ്മിലുള്ള മത്സരം വീണ്ടും ശക്തമായി.

ഇനി ശില്പിക്ക് മലയെ ആശ്രയിക്കേണ്ടതില്ല. അവൻ കല്ല് മുറിച്ചെടുക്കും. അത് രൂപപ്പെടുത്തും. ഒന്നിന് മുകളിൽ മറ്റൊന്ന് സ്ഥാപിക്കും. ചുവരുകൾ ഉയരും.തൂണുകൾ ഉയരും. ഗർഭഗൃഹം രൂപപ്പെടും. അതിന്റെ മുകളിൽ വിമാനം ഉയരും. കല്ല് ഇനി ഒരു പാറയുടെ ഭാഗമല്ല. ഒരു സ്വതന്ത്ര ക്ഷേത്രത്തിന്റെ ശരീരമായി മാറുന്നു. ഇനി നമുക്ക് കാഞ്ചിയിലേക്ക് പോകാം മഹാബലിപുരത്തിന്റെ കടൽക്കാറ്റിൽ നിന്ന് നമുക്ക് കുറച്ച് അകലെ പോകാം. കാഞ്ചി. പല്ലവരുടെ രാഷ്ട്രീയ കേന്ദ്രം. ഇവിടെ പല്ലവ വാസ്തുവിദ്യ മറ്റൊരു ഘട്ടത്തിലെത്തുന്നു. പല്ലവ രാജാവായ നരസിംഹവർമ്മൻ രണ്ടാമൻ — രാജസിംഹന്റെ കാലത്ത് കാഞ്ചിയിൽ ഉയർന്ന കൈലാസനാഥ ക്ഷേത്രം ഈ മാറ്റത്തിന്റെ പ്രധാന ഉദാഹരണമാണ്. ഇവിടെ… ക്ഷേത്രം പാറയിൽ നിന്ന് കൊത്തിയെടുത്തതല്ല. കല്ലുകൊണ്ട് പണിതതാണ്. ഗർഭഗൃഹം,വിമാനം,ചുറ്റുമുള്ള പ്രാകാരം,ചെറിയ സന്നിധികൾ,ശില്പങ്ങളാൽ നിറഞ്ഞ ചുവരുകൾ. ഒരിക്കൽ പാറയുടെ ഉള്ളിൽ തിരഞ്ഞിരുന്ന വാസ്തുവിദ്യ, ഇപ്പോൾ പാറയെ തന്നെ കെട്ടിടമാക്കി മാറ്റിയിരിക്കുന്നു. കടലിനെ നോക്കി നിൽക്കുന്ന ക്ഷേത്രം വീണ്ടും മഹാബലിപുരത്തേക്ക്. കടൽ മുന്നിൽ. തിരമാലകൾ പിന്നിൽ നിന്ന് അടിച്ചു വരുന്നു. അവയ്ക്കിടയിൽ… ഷോർ ടെമ്പിൾ. ഇത് ഗുഹാക്ഷേത്രമല്ല. ഏകശിലാ രഥവുമല്ല. ഘടനാപരമായി പണിത ക്ഷേത്രസമുച്ചയമാണ്. കടലിനെ അഭിമുഖീകരിച്ച് കല്ലിൽ ഉയർന്നുനിൽക്കുന്ന ക്ഷേത്രം. കാലത്തിന്റെ കാറ്റും കടലിന്റെ ഉപ്പും അനവധി നൂറ്റാണ്ടുകളും കടന്ന് ഇന്നും അവിടെ നിൽക്കുന്നു. അത് നമ്മോട് പറയുന്നതുപോലെ: “ഇവിടെ ഒരിക്കൽ കല്ലിനോട് സംസാരിച്ച മനുഷ്യരുണ്ടായിരുന്നു.” എന്തിനാണ് ഇത്രയും വലിയ നിർമ്മിതികൾ? വെറും ഭക്തിക്കായി മാത്രമോ? അത് ഒരു ഭാഗമാണ്. പക്ഷേ അതിനൊപ്പം രാജകീയ ശക്തിയുടെ പ്രകടനവും ഉണ്ടായിരുന്നു. ഒരു രാജാവ് യുദ്ധത്തിൽ ജയിച്ചാൽ അവന്റെ വിജയം ഒരു തലമുറ ഓർക്കും. പക്ഷേ ഒരു ക്ഷേത്രം പണിതാൽ… അത് നൂറ്റാണ്ടുകൾ സംസാരിക്കും. അതുകൊണ്ടാണ് പല്ലവരുടെ ക്ഷേത്രങ്ങൾ വെറും ആരാധനാലയങ്ങളായി മാത്രം കാണാൻ കഴിയാത്തത്. അവയിൽ കലയും ഉണ്ട്, സാങ്കേതികവിദ്യയും ഉണ്ട്, രാജകീയ ആശയവും ഉണ്ട്, ഒരു കാലഘട്ടത്തിന്റെ ആത്മവിശ്വാസവും ഉണ്ട്. പാറയിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഇപ്പോൾ പിന്നിലേക്ക് ഒന്ന് നോക്കാം. മഹേന്ദ്രവർമ്മന്റെ കാലത്ത്… പാറയുടെ ഉള്ളിലേക്ക് കടന്നു. മാമല്ലന്റെ കാലത്ത്… പാറയെ തന്നെ ക്ഷേത്രരൂപമാക്കി. മഹാബലിപുരത്തിലെ വലിയ ശിലാശില്പങ്ങളിൽ… പാറയെ കഥ പറയുന്ന വേദിയാക്കി. രാജസിംഹന്റെ കാലത്ത്… കല്ലുകൾ കൂട്ടിച്ചേർത്ത് സ്വതന്ത്ര ക്ഷേത്രങ്ങൾ ഉയർത്തി. ഇത് നാല് വ്യത്യസ്ത നിർമ്മിതികളുടെ കഥയല്ല. ഒരു ആശയത്തിന്റെ വളർച്ചയാണ്. പാറയിൽ നിന്ന് ഗുഹയിലേക്ക്. ഗുഹയിൽ നിന്ന് ഏകശിലയിലേക്ക്. ഏകശിലയിൽ നിന്ന് ഘടനാപരമായ ക്ഷേത്രത്തിലേക്ക്. അങ്ങനെ കല്ല് ക്ഷേത്രമായി മാറുകയായിരുന്നു. പക്ഷേ കാഞ്ചിയിലെ ഈ കല്ലുകൾ ദക്ഷിണേന്ത്യയുടെ കഥയുടെ അവസാനമല്ല. പല്ലവർ കല്ലിൽ തങ്ങളുടെ കാലം രേഖപ്പെടുത്തുമ്പോൾ… കാവേരിയുടെ തീരത്ത് മറ്റൊരു ശക്തി പതുക്കെ ഉയർന്നുവരികയായിരുന്നു. ഒരിക്കൽ ശക്തി നഷ്ടപ്പെട്ടിരുന്ന ചോളർ. ഇനി കഥ വീണ്ടും കാവേരിയിലേക്ക് തിരിയുന്നു. ഒരു ചെറിയ പ്രദേശത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ഒരു രാജവംശത്തിന്റെ തിരിച്ചുവരവിലേക്ക്. അവിടെ നിന്ന്… ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നിലേക്ക്. തുടരും.... നദികളും വാളുകളും പണിത ദക്ഷിണേന്ത്യ| ഭാഗം -6 ചോളരുടെ തിരിച്ചുവരവ് *വിജയാലയ ചോളൻ.* ഒരു രാജാവിന്റെ വിജയം മാത്രമല്ല ഇനി പറയാൻ ഉള്ളത്, ഒരു പഴയ രാജവംശത്തിന്റെ വീണ്ടുമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കം കൂടിയാണ്.

*നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 5* _*കാഞ്ചിയുടെ കല്ലുകളിൽ ജനിച്ച കല*_ മഹാബലിപുരം • പഞ്ചരഥങ്ങൾ • ഗുഹാക്ഷേത്രങ്ങൾ • കാഞ്ചി• ഒരു പാറയെ എങ്ങനെ ക്ഷേത്രമാക്കി? കടലിന്റെ ശബ്ദം കേൾക്കുന്ന ഒരു പുലർച്ചെ…മാമല്ലപുരത്തിന്റെ തീരത്ത്, ഒരു വലിയ പാറ നിശ്ശബ്ദമായി കിടക്കുന്നു. ഇന്ന് അതിന്റെ മുന്നിൽ ആയിരക്കണക്കിന് ആളുകൾ നിൽക്കും. ഫോട്ടോകൾ എടുക്കും. അത്ഭുതപ്പെടും. പക്ഷേ നൂറ്റാണ്ടുകൾക്ക് മുമ്പ്… അവിടെ ഒരു ശില്പി നിന്നിരുന്നിരിക്കാം.അവന്റെ മുന്നിൽ ഒരു ക്ഷേത്രമില്ല.ഒരു മണ്ഡപമില്ല. ഒരു പ്രതിമയുമില്ല, ഒരു വലിയ പാറ മാത്രം അവന്റെ കയ്യിൽ ഒരു ഉളിയും ചുറ്റികയും. അവൻ പാറയെ നോക്കുന്നു. പിന്നെ ആദ്യത്തെ അടിയിറങ്ങുന്നു. ടക്… പാറയിൽ നിന്ന് ഒരു ചെറിയ കഷണം തെറിച്ചുവീഴുന്നു.വീണ്ടും ടക്… ടക്… ദിവസങ്ങൾ കടന്നുപോകുന്നു. പാറയുടെ മുഖം മാറുന്നു.ഒരു രേഖ. ഒരു തൂൺ.ഒരു രൂപം.ഒരു മണ്ഡപം. അങ്ങനെ കല്ലിനുള്ളിൽ ഒളിച്ചിരുന്ന ഒരു ലോകം പുറത്തേക്ക് വരാൻ തുടങ്ങുന്നു. ഇതാണ് പല്ലവരുടെ കഥയിലെ ഏറ്റവും മനോഹരമായ വഴിത്തിരിവുകളിലൊന്ന്. വാളിൽ നിന്ന് ഉളിയിലേക്ക് ഭാഗം 4-ൽ നമ്മൾ കണ്ടത് പല്ലവരുടെ മറ്റൊരു മുഖമായിരുന്നു. ചാളുക്യരോടുള്ള യുദ്ധം. വാതാപിയിലെ വിജയം. കാഞ്ചിയുടെ രാഷ്ട്രീയ ശക്തി. പക്ഷേ ഒരു രാജവംശത്തിന്റെ മഹത്വം യുദ്ധവിജയങ്ങളിൽ മാത്രം നിലനിൽക്കില്ല. ചില വിജയങ്ങൾ കല്ലിൽ എഴുതപ്പെടും. പല്ലവർ അതുതന്നെയാണ് ചെയ്തത്. അവർ തങ്ങളുടെ കാലത്തെ പാറയിൽ രേഖപ്പെടുത്താൻ തുടങ്ങി. പല്ലവ രാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമന്റെ കാലത്തേക്ക് പോകാം. ഏകദേശം ഏഴാം നൂറ്റാണ്ടിന്റെ ആദ്യപകുതി. അന്നത്തെ ശില്പികൾക്ക് മുന്നിൽ ഒരു പുതിയ ചോദ്യം. പാറയെ എങ്ങനെ വാസ്തുവിദ്യയാക്കാം? അവർ ഒരു മലയുടെ പാറമുഖത്തേക്ക് എത്തുന്നു. പാറ മുറിച്ചുമാറ്റുന്നു. അകത്തേക്ക് പ്രവേശിക്കുന്നു. അവിടെ നിന്ന്… ഒരു മണ്ഡപം,തൂണുകൾ,ദ്വാരപാലകർ,ദേവതാരൂപങ്ങൾ. അങ്ങനെ ഒരു സ്വാഭാവിക പാറ മനുഷ്യന്റെ കൈകളിൽ ഒരു ആരാധനാലയമായി മാറുന്നു. ഇതാണ് പാറമുറിച്ചുള്ള ഗുഹാക്ഷേത്രങ്ങളുടെ ലോകം. ഇവിടെ ക്ഷേത്രം കല്ലുകൊണ്ട് കൂട്ടിച്ചേർത്ത് പണിതതല്ല. പാറയുടെ ഉള്ളിൽ നിന്ന് പുറത്തെടുത്തതാണ്. കാലം മുന്നോട്ട് നീങ്ങി. മഹേന്ദ്രവർമ്മന്റെ മകൻ നരസിംഹവർമ്മൻ ഒന്നാമൻ — മാമല്ലൻ പല്ലവ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ കാലത്ത് മഹാബലിപുരം വലിയൊരു ശില്പപരീക്ഷണശാലയായി മാറി. കടലിനോട് ചേർന്ന ഈ പ്രദേശം പല്ലവരുടെ ഒരു പ്രധാന തുറമുഖകേന്ദ്രവുമായിരുന്നു. ഇവിടെ ശില്പികൾ പാറയെ പല രീതിയിൽ പരീക്ഷിച്ചു. ഒരു ഭാഗത്ത് പാറയുടെ ഉള്ളിലേക്ക് കയറി ഗുഹ സൃഷ്ടിച്ചു. മറ്റൊരു ഭാഗത്ത് ഒരു വലിയ പാറയെ ചുറ്റുമുള്ള കല്ലിൽ നിന്ന് വേർതിരിച്ച് ഒറ്റക്കല്ലിൽ ഒരു ക്ഷേത്രരൂപം പുറത്തെടുത്തു. ഇവയാണ് പിന്നീട് പഞ്ചരഥങ്ങൾ എന്നറിയപ്പെട്ടത്. *പഞ്ചരഥങ്ങൾ* ഇന്ന് അവയെ നോക്കുമ്പോൾ അഞ്ച് ചെറിയ ക്ഷേത്രങ്ങൾ പോലെ തോന്നും. പക്ഷേ അവയുടെ യഥാർത്ഥ അത്ഭുതം അവയുടെ പേരുകളിലല്ല. അവ എങ്ങനെ ഉണ്ടാക്കിയെന്നതിലാണ്. ഒരു വലിയ പാറ. അതിനുചുറ്റുമുള്ള ഭാഗം പതുക്കെ നീക്കം ചെയ്യുന്നു. മുകളിൽ നിന്ന് താഴേക്ക്. പുറത്ത് നിന്ന് അകത്തേക്ക്. അവസാനം… ഒരു പാറക്കഷണം തന്നെ ഒരു സമ്പൂർണ്ണ വാസ്തുരൂപമായി മാറുന്നു. ഇത് ഏകശിലാ നിർമ്മാണം. അതായത്… കല്ലുകൾ കൂട്ടിച്ചേർത്ത് ക്ഷേത്രം പണിയുകയല്ല, ഒറ്റ പാറയിൽ നിന്ന് ക്ഷേത്രത്തെ പുറത്തെടുക്കുകയാണ്. അവിടെ ഒരു രഥമില്ല, പക്ഷെ ഇന്ന് നാം ഉപയോഗിക്കുന്ന“പഞ്ചരഥങ്ങൾ” എന്ന പേര് പിന്നീടുള്ള പേരിടലാണ്. ധർമ്മരാജ രഥം,ഭീമ രഥം, അർജുന രഥം,ദ്രൗപദി രഥം,നകുല–സഹദേവ രഥം. ഈ പേരുകൾ അവയുടെ പല്ലവകാലത്തെ ഔദ്യോഗിക പേരുകളാണെന്ന് തെളിവില്ല. അതുകൊണ്ട്… കല്ലുകൾ പല്ലവകാലത്തേതാണ്. പേരുകൾ പിന്നീട് വന്നവയാണ്. ചരിത്രം പറയുമ്പോൾ ഈ ചെറിയ വ്യത്യാസങ്ങൾ പോലും പ്രധാനമാണ്. പക്ഷേ മഹാബലിപുരത്ത് പല്ലവർ ചെയ്ത ഏറ്റവും വലിയ പരീക്ഷണം ക്ഷേത്രങ്ങൾ മാത്രം ആയിരുന്നില്ല. ഒരു വലിയ പാറമുഖത്തിലേക്ക് നോക്കൂ. അവിടെ…ആനകൾ,മാൻ,കുരങ്ങുകൾ,മനുഷ്യർ,ദേവതകൾ,തപസ്സിലിരിക്കുന്ന ഒരു രൂപം. പാറയുടെ സ്വാഭാവിക വിള്ളൽ പോലും ശില്പത്തിന്റെ ഭാഗമാകുന്നു. ഇന്ന് ഇതിനെ “അർജുനന്റെ തപസ്സ്” എന്നും “ഗംഗാവതരണം” എന്നും വിളിക്കുന്നു. ഇതിന്റെ കൃത്യമായ വ്യാഖ്യാനത്തെക്കുറിച്ച് പഠനങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തമാണ്. ഇത് ഒരു സാധാരണ ശില്പമല്ല. ഒരു മുഴുവൻ പാറമുഖം ഒരു കഥ പറയുന്ന വേദിയായി മാറിയിരിക്കുന്നു. ഒരു ക്ഷേത്രത്തിന്റെ ചുവരിൽ ഒരു ദൃശ്യം കൊത്തുന്നതിൽ നിന്ന് മുഴുവൻ പാറയെ തന്നെ ഒരു കഥയാക്കി മാറ്റുന്നതിലേക്ക്… പല്ലവ ശില്പകല എത്തി. പക്ഷേ പിന്നെയും ഒരു ചോദ്യം ഒരു പാറയിൽ നിന്ന് ക്ഷേത്രം പുറത്തെടുക്കാം. പാറയുടെ ഉള്ളിൽ മണ്ഡപം ഉണ്ടാക്കാം. പക്ഷേ… കല്ലുകൾ കൂട്ടിച്ചേർത്ത് സ്വതന്ത്രമായി ഒരു ക്ഷേത്രം പണിയാമോ? ഇതാണ് പല്ലവ വാസ്തുവിദ്യയുടെ അടുത്ത വലിയ ചുവടുവെപ്പ്.

സമയമായി തിരിച്ചടിക്കാൻ.... പല്ലവർ പ്രതിരോധിക്കുക മാത്രമല്ല ചെയ്യുന്നത് ഇനി അവർ തിരിച്ചടിക്കാൻ തയ്യാറെടുത്തു. സൈന്യം,കുതിരകൾ,ആനകൾ,കാലാളുകൾ,കാഞ്ചിയുടെ കോട്ടകളും നഗരവും. എല്ലാം ഒരു വലിയ ഏറ്റുമുട്ടലിനായി തയ്യാറെടുക്കുന്നു. മറുവശത്ത്… ചാളുക്യരുടെ ശക്തികേന്ദ്രം വാതാപി. അവിടെ രണ്ട് രാജാക്കന്മാർ. രണ്ട് ശക്തികൾ. ഒരു പഴയ വൈരത്തിന്റെ തുടർച്ച ഇവിടെ വീണ്ടും തുടരുകയാണ്. അവസാനം പല്ലവ സൈന്യം വടക്കോട്ട് നീങ്ങി. യുദ്ധങ്ങളുടെ വിശദാംശങ്ങൾ പിന്നീട് ലഭിക്കുന്ന ശാസനങ്ങളിലും പല്ലവ പാരമ്പര്യ രേഖകളിലും പ്രത്യക്ഷപ്പെടുന്നു. നരസിംഹവർമ്മന്റെ കാലത്തെ പല്ലവ വിജയം വാതാപിയിലേക്കെത്തിയതായി പല്ലവ രേഖകൾ അവകാശപ്പെടുന്നു. ചരിത്രത്തിൽ അദ്ദേഹം അതിനുശേഷം “വാതാപികൊണ്ടൻ” എന്ന വിശേഷണവുമായി പ്രത്യക്ഷപ്പെടുന്നു. വാതാപി അങ്ങനെ പല്ലവരുടെ കയ്യിലെത്തി, പൂർവികർ നഷ്ടപ്പെടുത്തിയതും അതിൽ കൂടുതലും തിരികെ പിടിച്ചു നരസിംഹ വർമ്മൻ. ഒരിക്കൽ കാഞ്ചിയിലേക്ക് വന്നിരുന്ന ചാളുക്യ സൈന്യം… ഇപ്പോൾ അവരുടെ സ്വന്തം നഗരത്തിൽ പല്ലവരുടെ വിജയം നേരിട്ടു. ചരിത്രത്തിന്റെ ചക്രം ഒരു പൂർണ്ണ വട്ടം തിരിഞ്ഞതുപോലെ. പക്ഷേ ഈ വിജയം ഒരു രാജാവിന്റെ വ്യക്തിപരമായ പ്രതികാരം മാത്രമല്ല. ദക്ഷിണേന്ത്യയിൽ ആര് ശക്തിയാണെന്ന് തെളിയിച്ച ഒരു രാഷ്ട്രീയ സന്ദേശം കൂടിയായിരുന്നു. കാഞ്ചി ഇനി സംരക്ഷിക്കേണ്ട ഒരു നഗരം മാത്രമല്ല. സ്വയം ആക്രമിക്കാൻ കഴിയുന്ന ഒരു ശക്തിയുടെ തലസ്ഥാനം കൂടിയാണ്. * * * * അപ്പോൾ കല്ലുകൾ വീണ്ടും സംസാരിക്കുന്നു നരസിംഹവർമ്മന്റെ കാലത്ത്,പല്ലവ കല മറ്റൊരു ഉയരത്തിലേക്ക് നീങ്ങി. *മാമല്ലപുരം.* ഇന്നത്തെ മഹാബലിപുരം. കടലിന്റെ അരികിൽ പാറകളുടെ ഒരു ലോകം. ഇവിടെ പല്ലവ ശില്പികൾ മലകളെയും പാറകളെയും പുതിയ രീതിയിൽ കൈകാര്യം ചെയ്തു. ഗുഹകൾ. മണ്ഡപങ്ങൾ. വലിയ പാറശില്പങ്ങൾ. പഞ്ചരഥങ്ങൾ. കടലിനെ അഭിമുഖീകരിച്ച് ഉയരുന്ന ശിലാസ്മാരകങ്ങൾ. ഇത് വെറും മതനിർമാണത്തിന്റെ കഥയല്ല. ഒരു രാജവംശം തന്റെ ശക്തിയെ കല്ലിൽ രേഖപ്പെടുത്താൻ തുടങ്ങിയ കഥയാണ്. നരസിംഹവർമ്മന്റെ “മാമല്ല” എന്ന വിശേഷണവുമായി മാമല്ലപുരത്തിന്റെ പേര് ബന്ധിപ്പിക്കപ്പെടുന്നു. പക്ഷേ അവിടെയുള്ള എല്ലാ നിർമ്മിതികളും ഒരേ ഭരണാധികാരിയുടെ കാലത്ത് പൂർത്തിയായവയാണെന്ന് പറയുന്നത് ശരിയല്ല. അവിടെ…പല ഘട്ടങ്ങളിലായി വളർന്ന ഒരു ശില്പപാരമ്പര്യമാണ് നമുക്ക് കാണാൻ കഴിയുന്നത്. വാളിൽ നിന്ന് കല്ലിലേക്ക് ഇതുവരെ നമ്മൾ പല്ലവരെ കണ്ടത് യുദ്ധഭൂമിയിൽ, ചാളുക്യർക്കെതിരെ പോരാടുന്ന രാജാക്കന്മാരായും,കാഞ്ചിയെ സംരക്ഷിക്കുന്ന സൈന്യമായും വാതാപിയിലേക്ക് തിരിച്ചടിക്കുന്ന ശക്തിയായും ഒക്കെയായി ആണ് പക്ഷേ പല്ലവരുടെ ഏറ്റവും വലിയ പാരമ്പര്യം അത് വാളിൽ മാത്രം ഉണ്ടായിരുന്നില്ല, അത്അ തെളിഞ്ഞു നിന്നത് കല്ലിലായിരുന്നു. ഒരു പാറയെ ക്ഷേത്രമാക്കി,ഒരു മലമുഖത്തെ മണ്ഡപമാക്കി,ഒരു വലിയ ശിലയെ ഒരു കഥയാക്കി. പിന്നീട് കല്ലുകൊണ്ട് നിർമ്മിച്ച ഘടനാപരമായ ക്ഷേത്രങ്ങൾ ഉയർന്നു. ആ യാത്രയുടെ അടുത്ത വലിയ ഘട്ടം നമുക്ക് കാഞ്ചിയിൽ കാണാം. അവിടെ പാറയിൽ നിന്ന് കല്ലുകൊണ്ട് പണിത ക്ഷേത്രത്തിലേക്ക് പല്ലവ വാസ്തുവിദ്യ നീങ്ങുന്നു. പക്ഷേ കഥ ഇവിടെ അവസാനിക്കുന്നില്ല, കാരണം പല്ലവർ ശക്തരാകുമ്പോൾ, ദക്ഷിണേന്ത്യയിലെ മറ്റൊരു ശക്തിയും പതുക്കെ ഉയർന്നുവരികയായിരുന്നു. അവർ ആയിരുന്നു പാണ്ഡ്യർ. ചേരരും ചോളരും പാണ്ഡ്യരും പല്ലവരും ചാളുക്യരും… ഇനി ദക്ഷിണേന്ത്യയുടെ ഭൂപടത്തിൽ ഒന്നിലധികം വാളുകൾ ഒരേസമയം ഉയരും. ഒരു രാജവംശം മറ്റൊന്നിനെ തോൽപ്പിക്കും. മറ്റൊന്ന് തിരിച്ചുവരും. യുദ്ധങ്ങൾ മാറും. രാജാക്കന്മാർ മാറും. പക്ഷേ അധികാരത്തിനായുള്ള പോരാട്ടം തുടർന്നു കൊണ്ടേ ഇരിക്കും. അതേസമയം കാഞ്ചിയുടെ കല്ലുകളിൽ, ഒരു പുതിയ കല ജനിച്ചുകൊണ്ടിരിക്കുകയാണ്. തുടരും.... നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 5ൽ നമുക്ക് കാണാം കാഞ്ചിയുടെ കല്ലുകളിൽ ജനിച്ച കല മഹാബലിപുരം • പഞ്ചരഥങ്ങൾ • ഗുഹാക്ഷേത്രങ്ങൾ • കാഞ്ചി ഒരു പാറയെ എങ്ങനെ ക്ഷേത്രമാക്കി?

നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 4 ഒരു പുതിയ ശക്തി ഉയരുന്നു പല്ലവർ സംഗകാലത്തിന്റെ ശബ്ദം പതുക്കെ മങ്ങിത്തുടങ്ങുമ്പോൾ… ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലും ഒരു മാറ്റം സംഭവിക്കുകയായിരുന്നു. ചേരർ. ചോളർ. പാണ്ഡ്യർ. ഇവരുടെ ലോകത്തിന് വടക്ക് കാഞ്ചിയെ ചുറ്റിപ്പറ്റി മറ്റൊരു ശക്തി ഉയർന്നു. അവരുടെ പേര്—പല്ലവർ. നമുക്ക് കാഞ്ചിയിലേക്ക് പോകാം ഇന്നത്തെ കാഞ്ചിപുരം. ക്ഷേത്രങ്ങളുടെ നഗരം. പക്ഷേ പല്ലവരുടെ കാലത്ത് ഇത് വെറും ക്ഷേത്രങ്ങളുടെ നഗരം ആയിരുന്നില്ല. ഒരു രാഷ്ട്രീയ കേന്ദ്രമായിരുന്നു. തെക്കൻ ഉപദ്വീപിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വഴികൾക്ക് സമീപം. കിഴക്കൻ തീരത്തേക്ക് എത്തിച്ചേരാൻ കഴിയുന്ന സ്ഥാനം. ചുറ്റുമുള്ള സമൃദ്ധമായ കൃഷിഭൂമികൾ. ഇതെല്ലാം ചേർന്ന് കാഞ്ചിക്ക് വലിയ തന്ത്രപ്രധാന്യം നൽകി. ആ നഗരത്തെ ആസ്ഥാനമാക്കി പല്ലവർ തങ്ങളുടെ ശക്തി ഉറപ്പിക്കാൻ തുടങ്ങി. പക്ഷേ…അവരുടെ ആദ്യകാല ചരിത്രം ഇന്നത്തെ പോലെ വ്യക്തമായ ഒരു കഥയായി നമ്മിലേക്ക് എത്തിയിട്ടില്ല. പല്ലവരുടെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്. അതിനാൽ പല്ലവർ ഇവിടെ നിന്നാണ് വന്നത് എന്നും പറഞ്ഞ് ഒരു ഒറ്റ കഥ പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയില്ല. നമുക്ക് ഉറപ്പായി നോക്കാൻ കഴിയുന്നത് അവരുടെ ശാസനങ്ങളിലൂടെയും രാഷ്ട്രീയ ഉയർച്ചയിലൂടെയും ആണ്. അവിടെ നിന്നാണ്, ചരിത്രം കൂടുതൽ വ്യക്തമായി തുടങ്ങുന്നത്. കല്ലിൽ പ്രത്യക്ഷപ്പെട്ട പല്ലവർ അന്നത്തെ പ്രാദേശിക ഭാഷാരൂപങ്ങളിലും സംസ്‌കൃതത്തിലും എഴുതിയ പല്ലവ ഭരണാധികാരികളുടെ ആദ്യകാല ശാസനങ്ങൾ അവരുടെ രാഷ്ട്രീയ സാന്നിധ്യത്തിന് തെളിവ് നൽകുന്നു. കാലം കടന്നപ്പോൾ അവരുടെ ഭരണഭാഷയിലും ശാസനപാരമ്പര്യത്തിലും തമിഴിനും വലിയ സ്ഥാനം ലഭിച്ചു. അങ്ങനെ… പല്ലവർ വെറും ഒരു രാജവംശമെന്നതിലുപരി ദക്ഷിണേന്ത്യയിലെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി മാറി. പക്ഷേ അവരുടെ മുന്നിൽ ഒരു വലിയ വെല്ലുവിളിയുണ്ടായിരുന്നു. ദക്കനിൽ നിന്ന് തെക്കോട്ട് നോക്കുന്ന മറ്റൊരു ശക്തി — ചാളുക്യർ വടക്കിൽ നിന്ന് കാഞ്ചിയിലേക്ക് ഒരു വാൾ ഉയരുക ആയിരുന്നു കാഞ്ചിയുടെ വടക്കുപടിഞ്ഞാറ്… ദക്കൻ പീഠഭൂമി. അവിടെ ചാളുക്യർ ശക്തി നേടുകയായിരുന്നു. അവരുടെ പ്രധാന കേന്ദ്രം വാതാപി — ഇന്നത്തെ ബാദാമി. പാറക്കെട്ടുകൾക്കിടയിൽ ഉയർന്ന നഗരം,കോട്ടമതിലുകൾ,ഗുഹാക്ഷേത്രങ്ങൾ. പിന്നിൽ വളർന്നുകൊണ്ടിരുന്ന ഒരു ശക്തമായ സൈനിക രാജ്യം. ചാളുക്യരുടെ ഏറ്റവും ശക്തരായ ഭരണാധികാരികളിൽ ഒരാളായി പുലകേശി രണ്ടാമൻ ഉയർന്നപ്പോൾ ദക്കന്റെ രാഷ്ട്രീയ ശക്തി കൂടുതൽ വലുതായി. അദ്ദേഹത്തിന്റെ സ്വാധീനം ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോൾ… കാഞ്ചിയിലേക്ക് നോക്കുന്ന ഒരു ശക്തമായ രാജ്യം വടക്കുണ്ട്. കാഞ്ചിയിൽ നിന്ന് തന്റെ ഭൂമി സംരക്ഷിക്കേണ്ട ഒരു രാജ്യം തെക്കുമുണ്ട്. ഏറ്റുമുട്ടൽ എന്ത്‌കൊണ്ടും അനിവാര്യമായിരുന്നു. മഹേന്ദ്രവർമ്മൻ ഈ സംഘർഷത്തിന്റെ കാലത്താണ് പല്ലവ ചരിത്രത്തിൽ ഒരു പ്രധാന പേര് ഉയരുന്നത്. മഹേന്ദ്രവർമ്മൻ ഒന്നാമൻ. അദ്ദേഹം വെറും യോദ്ധാവായിരുന്നില്ല. കലകളിലും സാഹിത്യത്തിലും താൽപര്യമുള്ള ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് പല്ലവ ശില്പകലയിൽ ഒരു പുതിയ പരീക്ഷണം ശക്തമായി. പാറയെ ക്ഷേത്രമാക്കുക. ഇതുവരെ നാം കണ്ടിരുന്നത് കല്ലുകൊണ്ട് നിർമിച്ച കെട്ടിടങ്ങൾ മാത്രമല്ലേ? ഇവിടെ… ഒരു മലയുടെ മുഖത്തേക്ക് ശില്പി എത്തുന്നു. കൈയിൽ ഉളി. മുന്നിൽ ജീവനുള്ളതുപോലെ തോന്നുന്ന ഒരു വലിയ പാറ. അവൻ കല്ലുകൾ കൂട്ടിച്ചേർക്കുന്നില്ല. കല്ലിനുള്ളിൽ നിന്ന് ഒരു ക്ഷേത്രം പുറത്തെടുക്കുകയാണ്. മഹേന്ദ്രവർമ്മന്റെ കാലത്തെ ഗുഹാക്ഷേത്രങ്ങൾ പല്ലവ വാസ്തുവിദ്യയുടെ ഈ പുതിയ ഘട്ടത്തിന്റെ പ്രധാന തെളിവുകളാണ്. മണ്ഡപങ്ങൾ,തൂണുകൾ,ദ്വാരപാലകർ,ശിലയിൽ കൊത്തിയ ദൈവരൂപങ്ങൾ. ഒരു രൂപവും ഇല്ലാത്ത പാറ പതുക്കെ വാസ്തുവിദ്യയായി മാറുന്നു. പല്ലവർ പിന്നീട് കൈവരിക്കുന്ന മഹത്തായ ശില്പകലയുടെ ആദ്യ വലിയ അധ്യായങ്ങളിലൊന്നായിരുന്നു ഇത്. * * * * *** വടക്കിൽ നിന്ന് ഒരു സൈന്യം നീങ്ങുകയായിരുന്നു. പുലകേശി രണ്ടാമൻ നയിക്കുന്ന ചാളുക്യ ശക്തി തെക്കോട്ട് നീങ്ങി, പല്ലവ പ്രദേശങ്ങളിലേക്ക് കടന്നു. പല്ലവർക്കും ചാളുക്യർക്കുമിടയിലെ ഈ സംഘർഷം ഒരു സാധാരണ അതിർത്തിയുദ്ധമായിരുന്നില്ല. കാഞ്ചിയുടെ നിയന്ത്രണം, ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ ശക്തിയുടെ ഒരു പ്രധാന ചോദ്യമായി മാറുകയായിരുന്നു. അവിടെ പല്ലവർക്ക് പിന്മാറേണ്ടി വന്ന ഘട്ടമുണ്ടായി. പക്ഷേ ചരിത്രത്തിലെ ചില തോൽവികൾ ഒരു സാമ്രാജ്യത്തിന്റെ അവസാനമാകില്ല, ചിലപ്പോൾ… അവ ഒരു തിരിച്ചുവരവിന്റെ തുടക്കമാകും, നഷ്ടപ്പെട്ടതെല്ലാം പൂർവ്വ പ്രതാപത്തോടെ തിരിച്ച് പിടിക്കാൻ വേണ്ടി.... * * * * *** മഹേന്ദ്രവർമ്മന്റെ മകൻ ഇവിടെയാണ് കഥയിൽ മറ്റൊരു പേര് കടന്നുവരുന്നത്. *നരസിംഹവർമ്മൻ ഒന്നാമൻ.* പിന്നീട് ചരിത്രം അദ്ദേഹത്തെ മാമല്ലൻ എന്ന പേരിലും ഓർക്കുന്നു. അച്ഛന്റെ കാലത്ത് ആരംഭിച്ച ചാളുക്യ–പല്ലവ സംഘർഷം അദ്ദേഹത്തിന്റെ കാലത്ത് മറ്റൊരു ഘട്ടത്തിലെത്തി.

അഞ്ച് ഭൂമികകൾ ഈ സാഹിത്യലോകത്തിൽ പ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധം വളരെ ശക്തമായി പ്രത്യക്ഷപ്പെടുന്നു. മലനാട്. കാടും മേയൽപ്രദേശങ്ങളും. കൃഷിയിടങ്ങൾ. കടൽത്തീരം. വരണ്ടുപോകുന്ന വഴികൾ. ഇവയെ അടിസ്ഥാനമാക്കി കുറിഞ്ചി, മുല്ലൈ, മരുതം, നെയ്തൽ, പാലൈ എന്നിങ്ങനെ അഞ്ച് തിണകൾ എന്ന ആശയം സാഹിത്യത്തിൽ രൂപപ്പെടുന്നു. ഇത് വെറും ഭൂമിശാസ്ത്രത്തിന്റെ പട്ടികയല്ല. ഒരു ഭൂമി മനുഷ്യരുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന ആശയമാണ് അതിന്റെ പിന്നിൽ. മലകളിൽ വേട്ടയും സഞ്ചാരവും, കാടും മേയൽപ്രദേശങ്ങളും ചുറ്റിയുള്ള ജീവിതം, നദീതടങ്ങളിൽ കൃഷി,കടൽത്തീരത്ത് മത്സ്യബന്ധനവും വ്യാപാരവും,വരണ്ട വഴികളിലൂടെ സഞ്ചരിക്കുന്ന യാത്രകളും സംഘർഷങ്ങളും. അങ്ങനെ ഭൂമി → ജീവിതം → തൊഴിൽ → സമൂഹം എന്നൊരു ബന്ധം സംഗം കവിതകളിൽ കാണാം. പക്ഷേ… ഇത് ഒരു സമാധാനലോകം മാത്രമായിരുന്നില്ല സമ്പത്ത് ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കാനുള്ള പോരാട്ടവും ഉണ്ടാകും. നദികൾ. കൃഷിഭൂമി. കന്നുകാലികൾ. തുറമുഖങ്ങൾ. വ്യാപാരപാതകൾ. ഇവയ്ക്കായി സംഘർഷങ്ങൾ ഉണ്ടായി. കവിതകളിൽ രാജാക്കന്മാരുടെ യുദ്ധങ്ങളും,വീരന്മാരുടെ മരണങ്ങളും, വിജയങ്ങളും പരാജയങ്ങളും പതിഞ്ഞുകിടക്കുന്നു. പക്ഷേ…ഇവിടെ വീണ്ടും നമുക്ക് ചരിത്രകാരന്റെ ജാഗ്രത വേണം. ഒരു കവിയുടെ പുകഴ്ച ഒരു രാജാവിന്റെ യഥാർത്ഥ ശക്തിയെ അളക്കാനുള്ള കൃത്യമായ അളവുകോൽ അല്ല.അതുകൊണ്ട് കവിതയെ ചോദ്യം ചെയ്യണം. അതിനുശേഷം കല്ലിനോട് ചോദിക്കണം.മണ്ണിനോട് ചോദിക്കണം. നാണയങ്ങളോട് ചോദിക്കണം. വിദേശരേഖകളോട് ചോദിക്കണം. അവയെല്ലാം ഒരേ ദിശയിലേക്ക് ചൂണ്ടുമ്പോൾ ചരിത്രത്തിന്റെ ചിത്രം കൂടുതൽ വ്യക്തമായി തുടങ്ങും. അപ്പോൾ സംഗകാലം എന്താണ്? ഒരു തീയതിയിൽ തുടങ്ങി മറ്റൊരു തീയതിയിൽ അവസാനിച്ച ഒറ്റപ്പെട്ട ഒരു “കാലഘട്ടം” എന്ന് മാത്രം പറയുന്നത് ഈ ലോകത്തിന്റെ സങ്കീർണ്ണത കുറച്ചുകാണിക്കും. പൊതുവെ സംഗം സാഹിത്യവുമായി ബന്ധപ്പെടുത്തി പറയുന്ന കാലപരിധി ആദ്യചരിത്ര ദക്ഷിണേന്ത്യയുടെ വിശാലമായ ഘട്ടവുമായി ബന്ധപ്പെടുന്നു; പക്ഷേ കൃതികളുടെ രചന, സമാഹരണം, പാളികൾ എന്നിവയ്ക്ക് ഒരേ സമയം എന്ന് കരുതാനാവില്ല. അതുകൊണ്ട് നമുക്ക് സംഗകാലത്തെ ഒരു തീയതിപ്പെട്ടിയിൽ അടയ്ക്കേണ്ടതില്ല. പകരം ഒരു ലോകമായി കാണാം. കവികൾ ഉണ്ടായിരുന്ന ലോകം. ചെറിയ രാജാക്കന്മാരും പ്രാദേശിക ശക്തികളും ഉണ്ടായിരുന്ന ലോകം. ചേരരും ചോളരും പാണ്ഡ്യരും ചരിത്രത്തിൽ കൂടുതൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്ന ലോകം. നദികൾ കൃഷിയെ പോറ്റിയ ലോകം. തുറമുഖങ്ങൾ കടലുമായി ബന്ധിപ്പിച്ച ലോകം. കവിതകൾ മനുഷ്യരുടെ ജീവിതത്തെ പാടിയ ലോകം. മണ്ണും കല്ലും ആ കഥയ്ക്ക് തെളിവുകൾ നൽകാൻ തുടങ്ങിയ ലോകം. ഇവിടെ നിന്നാണ് നമ്മുടെ കഥ മാറുന്നത് ഇതുവരെ നമ്മൾ ഒരു പുരാതന ഭൂമിയെ കണ്ടു. പിന്നെ മൂന്ന് കിരീടങ്ങളെ കണ്ടു. ഇപ്പോൾ അവരുടെ ലോകത്തിന്റെ ശബ്ദം കേട്ടു. പക്ഷേ ദക്ഷിണേന്ത്യ ചേര–ചോള–പാണ്ഡ്യർ എന്ന മൂന്ന് പേരുകളിൽ മാത്രം നിൽക്കില്ല.വടക്കോട്ട് നോക്കുമ്പോൾ മറ്റൊരു ശക്തി വളരുകയായിരുന്നു. കാഞ്ചിയെ ചുറ്റിപ്പറ്റി ഒരു പുതിയ രാഷ്ട്രീയ ശക്തി ഉയരുന്നു. അവരുടെ കൈയിൽ വാൾ മാത്രമല്ലായിരുന്നു, കല്ലും ഉണ്ടായിരുന്നു. ആ കല്ലിൽ നിന്ന് പിന്നീട് ദക്ഷിണേന്ത്യയുടെ ക്ഷേത്രവാസ്തുവിദ്യയുടെ ഒരു പുതിയ അധ്യായം ജനിക്കും. അവരുടെ പേര് പല്ലവർ. അവിടെ നിന്നാണ് നമ്മുടെ കഥയുടെ അടുത്ത അധ്യായം തുടങ്ങുന്നത്. തുടരും... അടുത്ത ഭാഗം — പല്ലവർ വരുന്നു കാഞ്ചി. മഹേന്ദ്രവർമ്മൻ. നരസിംഹവർമ്മൻ. മഹാബലിപുരം. ഒരു പുതിയ ശക്തി ഉയരുന്നു. ഒരു പുതിയ കലാശൈലി ജനിക്കുന്നു.ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ഭൂപടം വീണ്ടും മാറിത്തുടങ്ങുന്നു.

*നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 3* _*സംഗകാലം*_ ഭാഗം 2-ൽ നമ്മൾ കണ്ടത് മൂന്ന് ശക്തികളെയായിരുന്നു. ചേരർ. ചോളർ. പാണ്ഡ്യർ. പക്ഷേ ഒരു ചോദ്യം ബാക്കി നിന്നു. അവർ എങ്ങനെയായിരുന്നു ജീവിച്ചത്? അവരുടെ നഗരങ്ങൾ എങ്ങനെയായിരുന്നു? അവർ എന്താണ് കൃഷി ചെയ്തത്? എന്താണ് വ്യാപാരം ചെയ്തത്? ആരാണ് അവരുടെ രാജാക്കന്മാർ? ആരാണ് യുദ്ധം ചെയ്തത്? ഇവയെക്കുറിച്ച് അറിയാൻ നമുക്ക് കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ മാത്രം മതിയാകില്ല. ചിലപ്പോൾ… ഒരു കവിതയിലേക്ക് നോക്കേണ്ടി വരും. ഒരു കാലം… കവികൾ രേഖപ്പെടുത്തിയപ്പോൾ പുരാതന തമിഴ് സാഹിത്യത്തിൽ ഇന്ന് “സംഗം സാഹിത്യം” എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ കവിതാപാരമ്പര്യമുണ്ട്. അകനാനൂറ്. പുരനാനൂറ്. പതിര്റുപ്പത്ത്. നറ്റിണൈ. കുറുന്തൊകൈ. ഐങ്കുറുനൂറ്… ഇവ വെറും പ്രണയകവിതകളോ വീരകവിതകളോ മാത്രമായിരുന്നില്ല. അവയിൽ രാജാക്കന്മാരുണ്ട്, യുദ്ധങ്ങളുണ്ട്. നഗരങ്ങളുണ്ട്. തുറമുഖങ്ങളുണ്ട്. വ്യാപാരികളുണ്ട്. കർഷകരുണ്ട്. വീരന്മാരുണ്ട്. കവികളുണ്ട്. കടൽ കടന്ന് വന്ന കപ്പലുകളുണ്ട്. അങ്ങനെ നോക്കുമ്പോൾ കവിതയുടെ വരികൾക്കിടയിൽ ഒരു സമൂഹം പതുക്കെ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇവിടെ ഒരു ജാഗ്രത വേണം. സംഗം കവിതകൾ ചരിത്രരേഖകൾ പോലെ എഴുതപ്പെട്ട ഔദ്യോഗിക രേഖകളല്ല. അവയുടെ രചനയും സമാഹരണവും നടന്ന കാലത്തെക്കുറിച്ചും ഗവേഷകർ തമ്മിൽ ചർച്ചകളുണ്ട്. അതുകൊണ്ട് കവിത പറയുന്നതെല്ലാം അക്ഷരാർത്ഥത്തിൽ ചരിത്രമായി സ്വീകരിക്കാനാവില്ല. പക്ഷേ അതുകൊണ്ട് അവയ്ക്ക് ചരിത്രത്തിൽ വിലയില്ലെന്നും പറയാനാവില്ല. മറിച്ച് മറ്റ് തെളിവുകളുമായി ചേർത്തുവായിക്കുമ്പോഴാണ് അവയുടെ ശക്തി.കവിതയ്ക്ക് പുറത്ത് മറ്റൊരു ശബ്ദമുണ്ടായിരുന്നു അത് കല്ലിലെ എഴുത്തായിരുന്നു. തമിഴ്-ബ്രാഹ്മി ലിപിയിൽ എഴുതപ്പെട്ട പുരാതന ശാസനങ്ങൾ ദക്ഷിണേന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുഹകളിൽ,മൺപാത്രങ്ങളിൽ,നാണയങ്ങളിൽ,മോതിരങ്ങളിൽ, സ്മാരകക്കല്ലുകളിൽ. ഇവയിൽ ചിലത് വ്യക്തികളുടെ പേരുകളും ദാനങ്ങളും ,സാമൂഹിക ബന്ധങ്ങളും അന്നത്തെ ഭാഷയുടെ ഉപയോഗവും നമുക്ക് പരിചയപ്പെടുത്തുന്നു. അതായത് കവികൾ മാത്രം സംസാരിച്ചിരുന്നില്ല, കല്ലുകളും സംസാരിക്കാൻ തുടങ്ങിയിരുന്നു. തമിഴ്-ബ്രാഹ്മി എഴുത്തിന്റെ വ്യാപനം ആദ്യകാല ചരിത്ര ദക്ഷിണേന്ത്യയിലെ ഭാഷ, വ്യാപാരം, സാക്ഷരത എന്നിവയെക്കുറിച്ച് പ്രധാന തെളിവുകൾ നൽകുന്നു. ഇനി നമുക്ക് മണ്ണിലേക്ക് ഇറങ്ങാം കല്ലിൽ എഴുത്ത് കിട്ടി, പക്ഷേ ഒരു സമൂഹം എങ്ങനെയാണ് ജീവിച്ചതെന്ന് അറിയാൻ മണ്ണും സംസാരിക്കണം. കീഴടിയിൽ കണ്ടെത്തിയ ഇഷ്ടികനിർമാണങ്ങൾ, റിംഗ് വെല്ലുകൾ,ഡ്രെയിനേജ് സംവിധാനങ്ങൾ. മൺപാത്രങ്ങൾ,മണികൾ,വ്യാവസായിക പ്രവർത്തനങ്ങളുടെ തെളിവുകൾ ഇവയെല്ലാം ചേർന്ന് വൈഗൈ നദീതടത്തിലെ ആദ്യചരിത്രകാല ജീവിതത്തെക്കുറിച്ച് ഒരു പുതിയ ചിത്രം മുന്നിലെത്തിച്ചു. ഇത് ഒരു കാര്യം ഓർമ്മിപ്പിക്കുന്നു: ചരിത്രം രാജാക്കന്മാരുടെ മാത്രം കഥയല്ല. ഒരു നഗരത്തിൽ ജീവിച്ചിരുന്ന സാധാരണ മനുഷ്യരുടെ കഥ കൂടിയാണ്. അവർ പണിത വീടുകൾ, അവർ ഉപയോഗിച്ച പാത്രങ്ങൾ, അവർ നിർമ്മിച്ച വസ്തുക്കൾ, അവർ ഉപേക്ഷിച്ച മാലിന്യങ്ങൾ പോലും ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം നമുക്ക് ചരിത്രത്തിന്റെ ഭാഗമാകുന്നു. പക്ഷേ ഈ ലോകം കരയിൽ മാത്രം ഒതുങ്ങിയിരുന്നില്ല തെക്കൻ ഉപദ്വീപിന്റെ തീരങ്ങൾ കടലിലേക്ക് തുറന്നുകിടന്നു. അവിടെ നിന്നാണ് മറ്റൊരു കഥ തുടങ്ങുന്നത്. മുത്തുകൾ,കുരുമുളക്,രത്നങ്ങൾ,മൺപാത്രങ്ങൾ,കുപ്പിമണികൾ. ലോഹങ്ങൾ,വസ്ത്രങ്ങൾ,ഇവയുമായി വ്യാപാരികൾ കടൽ കടന്നു. അറബിക്കടലും, ബംഗാൾ ഉൾക്കടലും അവർക്ക് വെറും ജലപരപ്പുകളായിരുന്നില്ല. അവ വ്യാപാരപാതകളായിരുന്നു. പടിഞ്ഞാറൻ തീരത്ത് ചേരരുടെ തുറമുഖങ്ങൾ. കിഴക്കൻ തീരത്ത് ചോളരുടെ തുറമുഖങ്ങൾ. തെക്കോട്ട് പാണ്ഡ്യരുടെ മുത്തുവ്യാപാരലോകം. ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങൾ ഇന്ത്യൻ മഹാസമുദ്ര വ്യാപാരലോകവുമായി ബന്ധപ്പെട്ടു കിടന്നിരുന്നു. അതിനാൽ ഭാഗം 2-ൽ നമ്മൾ കണ്ട “മൂന്ന് കിരീടങ്ങൾ” മൂന്ന് രാജവംശങ്ങളുടെ കഥ മാത്രം ആയിരുന്നില്ല. അത് മൂന്ന് വ്യത്യസ്ത ഭൂമിശാസ്ത്രങ്ങളുടെ മൂന്ന് സാമ്പത്തിക ശക്തികളുടെ ഒരു വലിയ പരസ്പരബന്ധത്തിന്റെ കഥയായിരുന്നു. ഇനി കവിതയിലേക്ക് വീണ്ടും മടങ്ങാം ഒരു രാജാവ് യുദ്ധത്തിലേക്ക് പോകുന്നു,ഒരു കവി അവനെ പാടുന്നു. ഒരു വീരൻ യുദ്ധത്തിൽ മരിക്കുന്നു. അവന്റെ ഓർമ്മയ്ക്കായി ഒരു നടുകല്ല് ഉയരുന്നു. ഒരു വ്യാപാരി തുറമുഖത്ത് നിന്ന് കപ്പലിൽ കയറുന്നു. ഒരു കർഷകൻ നദീതീരത്ത് തന്റെ വയൽ കൃഷി ചെയ്യുന്നു. ഒരു സ്ത്രീ തന്റെ പ്രിയപ്പെട്ടവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. ഒരു നഗരം വ്യാപാരികളാൽ നിറയുന്നു. ഇവയെല്ലാം ചേർന്നാണ് ആ കാലത്തെ ദക്ഷിണേന്ത്യയുടെ ചിത്രം രൂപപ്പെടുന്നത്. അതുകൊണ്ടാണ് സംഗം സാഹിത്യം ചരിത്രകാരന് കൗതുകകരമാകുന്നത്. അത് ഒരു രാജാവിന്റെ ചരിത്രം മാത്രം പറയുന്നില്ല. ഒരു സമൂഹത്തിന്റെ ശബ്ദം അതിൽ കേൾക്കാം.

ഒരാൾക്ക് സമ്പന്നമായ കൃഷിഭൂമി വേണം. മറ്റൊരാൾക്ക് തുറമുഖം വേണം. മറ്റൊരാൾക്ക് വ്യാപാരപാത വേണം. ചിലപ്പോൾ ഒരേ പ്രദേശം തന്നെ ഒന്നിലധികം ശക്തികളുടെ താൽപര്യകേന്ദ്രമാകും. അവിടെ നിന്നാണ്…യുദ്ധം തുടങ്ങുന്നത്. എന്നാൽ ഈ യുദ്ധങ്ങളുടെ കഥ പിന്നീടുള്ള മഹാസാമ്രാജ്യങ്ങളുടെ പോലെ വ്യക്തമായ രേഖകളിൽ എല്ലായ്പ്പോഴും ലഭ്യമല്ല. അതുകൊണ്ട് ഇവിടെ നമ്മൾ കവിതകളെയും കഥകളെയും മാത്രം ആശ്രയിക്കാതെ കല്ലിൽ കൊത്തിയ എഴുത്തുകൾ നോക്കും. നാണയങ്ങൾ നോക്കും. പുരാവസ്തുക്കൾ നോക്കും. വിദേശ യാത്രക്കാരുടെ രേഖകൾ നോക്കും. അതിനുശേഷം.....കവിതകളിലേക്ക് തിരിഞ്ഞുനോക്കും. കാരണം ഈ കാലഘട്ടത്തെക്കുറിച്ച് പറയുന്ന സംഗം സാഹിത്യത്തിൽ രാജാക്കന്മാരുടെ യുദ്ധങ്ങളും ദാനങ്ങളും വീരന്മാരും നഗരങ്ങളും വ്യാപാരവും നിറഞ്ഞുനിൽക്കുന്നു. പക്ഷേ കവിത ചരിത്രരേഖയല്ല. അതുകൊണ്ട്… കവിത പറയുന്നതും കല്ല് തെളിയിക്കുന്നതും ഒരുമിച്ച് വായിക്കേണ്ടി വരും. അവിടെയാണ് “മൂവേന്തർ” എന്ന ലോകം തുറക്കുന്നത് ചേരർ. ചോളർ. പാണ്ഡ്യർ. അവർ ഒരേ സമയത്ത് എല്ലായിടത്തും ഒരേ ശക്തിയിലായിരുന്നില്ല. ഒരാൾ ഉയരുമ്പോൾ മറ്റൊരാൾ പിന്നിലാകാം. ഒരു തുറമുഖം വളരുമ്പോൾ മറ്റൊന്ന് മങ്ങിപ്പോകാം. ഒരു രാജാവ് വിജയിക്കുമ്പോൾ അടുത്ത തലമുറയിൽ തന്നെ ആ വിജയം നഷ്ടപ്പെടാം. എങ്കിലും… ഈ മൂന്ന് പേരുകളും ദക്ഷിണേന്ത്യയുടെ ആദ്യചരിത്ര രാഷ്ട്രീയത്തെ മനസ്സിലാക്കാനുള്ള പ്രധാന വാതിലുകളായി മാറി. അവരുടെ പിന്നിൽ ഒരു ഭൂമിയുണ്ട്. ഒരു സമ്പദ്‌വ്യവസ്ഥയുണ്ട്. ഒരു കടൽവ്യാപാരലോകമുണ്ട്. ഒരു യുദ്ധസംസ്കാരമുണ്ട്. ഒരു സാഹിത്യലോകമുണ്ട്. അതിലുപരി… നമ്മൾ ഇതുവരെ പൂർണ്ണമായി കണ്ടിട്ടില്ലാത്ത ഒരു ചരിത്രമുണ്ട്. കാരണം ഇപ്പോൾ ഒരു ചോദ്യം ബാക്കിയുണ്ട്: ചേരർ, ചോളർ, പാണ്ഡ്യർ എന്ന് നാം വിളിക്കുന്ന ഈ ശക്തികൾ ചരിത്രത്തിൽ എപ്പോഴാണ് വ്യക്തമായി പ്രത്യക്ഷപ്പെടുന്നത്? അവരുടെ പേരുകൾ ആദ്യമായി എവിടെയാണ് കാണുന്നത്? അവരുടെ രാജാക്കന്മാരിൽ ആരാണ് ചരിത്രത്തിന്റെ മങ്ങിയ വെളിച്ചത്തിൽ ആദ്യം നിൽക്കുന്നത്? അതിനുള്ള ഉത്തരം തേടുമ്പോൾ നമ്മൾ ഇനി രാജാക്കന്മാരുടെ കൊട്ടാരത്തിലേക്ക് അല്ല പോകുന്നത്. കവികൾ കൂടിയിരുന്ന ഒരു ലോകത്തിലേക്കാണ്. അവിടെ… രാജാക്കന്മാർ യുദ്ധം ചെയ്തു. കവികൾ അത് പാടി. വ്യാപാരികൾ കടൽ കടന്നു. നഗരങ്ങൾ വളർന്നു. ഇതെല്ലാം അറിയുന്നതിന് നമുക്ക് മറ്റൊരു വാതിൽ തുറക്കണം. *സംഗകാലം.* കാരണം…മൂന്ന് കിരീടങ്ങളുടെ കഥ ആദ്യം കേൾക്കേണ്ടത് കവികളുടെ ശബ്ദത്തിലൂടെയാണ്. തുടരും..... അടുത്ത ഭാഗം — സംഗകാലം ചരിത്രം പതുക്കെ ശബ്ദം നേടിത്തുടങ്ങി. കവിതകളിൽ ജീവിച്ച ഒരു പുരാതന ദക്ഷിണേന്ത്യ, കവിതകളിൽ നിന്ന് ചരിത്രത്തിലേക്ക്.

*നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം 2* മൂന്ന് കിരീടങ്ങൾ _*ചേരർ • ചോളർ • പാണ്ഡ്യർ*_ ഒരു ഭൂമി… പക്ഷേ അതിൽ ഒരൊറ്റ അധികാരകേന്ദ്രമില്ല. പടിഞ്ഞാറൻ മലനിരകൾ കടന്നാൽ അറബിക്കടലിലേക്ക് തുറക്കുന്ന തീരം. കിഴക്കോട്ട് പോയാൽ കാവേരിയുടെ സമൃദ്ധമായ നാടുകൾ. തെക്കോട്ട് ചെന്നാൽ വൈഗൈയും മുത്തുകളുടെ കടലും. ഈ ഭൂമിയിൽ ചെറിയ പ്രാദേശിക ശക്തികൾ വളർന്നുകൊണ്ടിരിക്കുമ്പോഴാണ്, ചരിത്രത്തിന്റെ താളുകളിൽ മൂന്ന് പേരുകൾ കൂടുതൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നത്. ചേരർ. ചോളർ. പാണ്ഡ്യർ. പിന്നീടുള്ള തമിഴ് പാരമ്പര്യം ഇവരെ “മൂവേന്തർ” എന്ന് വിളിച്ചു. പക്ഷേ… അവരെ മനസ്സിലാക്കാൻ ആദ്യം അവരുടെ കൊട്ടാരങ്ങളിലേക്ക് അല്ലാ നമുക്ക് പോകേണ്ടത്. തുറമുഖത്തേക്ക് പോകണം നമുക്ക് ആദ്യം പടിഞ്ഞാറ് ഭാഗത്തേക്ക്‌ കടലിന്റെ വാതിലിലേക്ക് പോകാം ഇന്നത്തെ കേരളത്തിൽ, പെരിയാർ നദിയുടെ പഴയ തീരപ്രദേശങ്ങളോട് ചേർന്ന് ഒരു പുരാതന വാസകേന്ദ്രം മണ്ണിനടിയിൽ കിടക്കുന്നു ഒരു പട്ടണം. ഇവിടെ പുരാവസ്തുഗവേഷകർ കണ്ടെത്തിയത് ഒരു സാധാരണ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ മാത്രമായിരുന്നില്ല. റോമൻ ലോകവുമായി ബന്ധപ്പെട്ട ആംഫോറ കഷണങ്ങൾ. വിദേശ മൺപാത്രങ്ങൾ. കുപ്പിമണികൾ. ചേരകാല നാണയങ്ങൾ. ഒരു തുറമുഖവുമായി ബന്ധിപ്പിക്കാവുന്ന മരഘടനകളും വാട്ടർഫ്രണ്ട് അവശിഷ്ടങ്ങളും. ഇവയെല്ലാം ചേർന്ന് ഒരു കാര്യം വ്യക്തമായി പറയുന്നു: ഈ തീരം പുറം ലോകത്തിൽ നിന്ന് അകന്ന് നിന്നിരുന്നില്ല. പടിഞ്ഞാറൻ സമുദ്രം അവർക്കൊരു അതിർത്തിയായിരുന്നില്ല. അത്… ഒരു വാതിലായിരുന്നു. പുരാതന ഗ്രന്ഥങ്ങളിൽ മുസിരിസ് / മുചിരി എന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന പ്രശസ്ത തുറമുഖവുമായി പട്ടണത്തെ ബന്ധിപ്പിക്കാനുള്ള ശക്തമായ വാദമുണ്ട്. എന്നാൽ പട്ടണം തന്നെയാണ് മുസിരിസ് എന്ന് അന്തിമമായി തെളിഞ്ഞുവെന്ന് പറയാൻ ഇപ്പോഴും നമുക്ക് കൂടുതൽ തെളിവുകൾ വേണം. ആ കടൽവാതിലിന്റെ പിന്നിൽ വളർന്നുകൊണ്ടിരുന്ന ഒരു ശക്തിയുണ്ടായിരുന്നു. അവർ ആയിരുന്നു ചേരർ. പടിഞ്ഞാറൻ തീരത്ത് നിന്ന് നമുക്ക് ഇനി കിഴക്കോട്ട് യാത്ര ചെയ്യാം കാവേരിയുടെ നാട്ടിലേക്ക്, അപ്പോൾ ഭൂമി പിന്നെയും മാറുന്നു. മലകൾ പിന്നിലാകും. സമതലങ്ങൾ തുടങ്ങും. അവിടെ…കാവേരി, അത് ഒരു നദി മാത്രം അല്ല. കൃഷിയെ പോറ്റിയ ഒരു ജീവധാരയായിരുന്നു . അതിന്റെ ഡെൽറ്റയിൽ ധാന്യം വളർന്നു. നദിയിലൂടെ ഉൾനാടൻ ബന്ധങ്ങൾ സാദ്ധ്യമായി. കടലിലേക്ക് പോകുന്ന വഴികളും തുറന്നു. ഈ ഭൂമിയിലാണ് ചോളരുടെ ശക്തിക്ക് പിന്നീടൊരു ഉറച്ച അടിത്തറ ലഭിക്കുന്നത്. ഉറയൂർ — ആദ്യകാല ചോളരുടെ പ്രധാന കേന്ദ്രം. ഉറയൂർ (Uraiyur) എന്നത് ഇന്നത്തെ തിരുച്ചിറപ്പള്ളി നഗരത്തിനുള്ളിലെ ഒരു പുരാതന പ്രദേശമാണ്. പിന്നെ കാവേരി കടലിലേക്ക് ഒഴുകുന്നിടത്ത് കാവേരിപ്പൂമ്പട്ടണം — പൂംപുഹാർ എന്നീ പട്ടണങ്ങളും. ഒരു വശത്ത് കൃഷിയുടെ സമൃദ്ധി. മറ്റൊരു വശത്ത് കടൽവ്യാപാരം. അതിനിടയിൽ വളർന്നുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ ശക്തി. അവർ ആയിരുന്നു ചോളർ. പക്ഷേ നമ്മൾ പിന്നീട് കാണുന്ന രാജരാജ ചോളന്റെ മഹാസാമ്രാജ്യം ഇതല്ല. ഇത് അതിന് വളരെ മുമ്പുള്ള കഥയാണ്. ഒരു രാജവംശം ശക്തിയാകുന്നതിന് മുമ്പുള്ള കഥ. ഇനി നമുക്ക് തെക്കോട്ട് യാത്ര തിരിക്കാം വൈഗൈയുടെ തീരത്തേക്ക് മധുരയുടെ സമീപം വൈഗൈ നദിയുടെ തീരത്ത് മണ്ണിനടിയിൽ മറ്റൊരു ലോകം തെളിഞ്ഞുവരുന്നു കീഴടി. കീഴടി (Keeladi) എന്നത് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ, വൈഗൈ നദീതടത്തിന് സമീപമുള്ള ഒരു പ്രധാന പുരാവസ്തു ഖനനകേന്ദ്രമാണ്. ലളിതമായി പറഞ്ഞാൽ, വൈഗൈ നദിയുടെ തീരത്ത് ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന ഒരു വികസിത വാസകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളാണ് കീഴടിയിൽ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ ഇഷ്ടികനിർമാണങ്ങൾ, റിംഗ് വെല്ലുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ, മൺപാത്രങ്ങൾ, മണികൾ, വ്യാവസായിക പ്രവർത്തനങ്ങളുടെ തെളിവുകൾ എന്നിവ ആദ്യചരിത്രകാലത്തെ നഗരജീവിതത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തി. വൈഗൈയിൽ നിന്ന് കുറച്ച് ദൂരം മാറി അഴകങ്കുളം. ഇവിടുത്തെ പുരാവസ്തു ഖനനങ്ങളിൽ വിദേശ മൺപാത്രങ്ങളും വ്യാപാരബന്ധത്തിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. അഴകങ്കുളം പാണ്ഡ്യരുടെ പ്രധാന തുറമുഖവുമായി ബന്ധിപ്പിക്കപ്പെടുന്നു. അപ്പോൾ… വൈഗൈയുടെ തീരത്ത് വളർന്നുകൊണ്ടിരുന്ന ആ രാഷ്ട്രീയ ശക്തി.... അവർ ആയിരുന്നു പാണ്ഡ്യർ. അവരുടെ പ്രധാന കേന്ദ്രം മധുരയും *മൂന്ന് ഭൂമികൾ, മൂന്ന് ശക്തികൾ.* പടിഞ്ഞാറ്— കടലിലേക്ക് തുറന്ന ചേരരുടെ ഭൂമി. മധ്യ–കിഴക്ക് —കാവേരിയുടെ സമൃദ്ധിയിൽ വളർന്ന ചോളരുടെ ഭൂമി. തെക്ക്—വൈഗൈയും മധുരയും ചുറ്റിപ്പറ്റിയ പാണ്ഡ്യരുടെ ഭൂമി. ഇവയെ വേർതിരിച്ചത് ഇന്നത്തെ പോലെ വരച്ച അതിർത്തിരേഖകളായിരുന്നില്ല. നദികൾ. മലകൾ. കാടുകൾ. തുറമുഖങ്ങൾ. വ്യാപാരപാതകൾ. അവരുടെ അധികാരം കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരുന്നു. അതുകൊണ്ട് ഇവരെ ഇന്നത്തെ കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഭൂപടത്തിൽ ഒതുക്കി കാണുന്നത് ശരിയല്ല. അവരുടെ ലോകം അതിനേക്കാൾ വിശാലമായിരുന്നു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു… മൂന്ന് ശക്തികൾ ഒരേ ദക്ഷിണേന്ത്യയിൽ വളരുന്നു.

ഒരു രാജാവിന് മറ്റൊരാളുടെ ഭൂമി വേണം. ഒരു തുറമുഖം മറ്റൊരു രാജ്യത്തിന്റെ സമ്പത്ത് ആകണം. ഒരു നദീതടം കൈവശമുള്ളവന് കൂടുതൽ കൃഷിഭൂമി ലഭിക്കും. ഒരു മലനിര കൈവശമുള്ളവന് പ്രകൃതിദത്തമായ പ്രതിരോധം ലഭിക്കും. ഒരു തുറമുഖം കൈവശമുള്ളവന് കടലിന് അപ്പുറമുള്ള ലോകം ലഭിക്കും. അതുകൊണ്ടാണ് ദക്ഷിണേന്ത്യയുടെ ചരിത്രം വെറും രാജാക്കന്മാരുടെ കഥയാകാത്തത്. ഇന്ന് നമ്മൾ ഇവിടെ തുടങ്ങുന്നത് ഭൂമിയുടെ കഥയാണ് നദികളുടെ കഥയാണ് കടലിന്റെ കഥയാണ് വ്യാപാരികളുടെ കഥയാണ് യോദ്ധാക്കളുടെയും രാജാക്കന്മാരുടെ കഥയാണ് അതിനെല്ലാം ഉപരി … കല്ലിൽ തങ്ങളുടെ സ്വപ്നങ്ങൾ കൊത്തിവെച്ച മനുഷ്യരുടെ കഥ കൂടിയാണ്. ഒരു ദിവസം ഈ ഭൂമിയിൽ പാറകൾ ക്ഷേത്രങ്ങളായി മാറും. ചെറിയ രാജ്യങ്ങൾ സാമ്രാജ്യങ്ങളായി മാറും. കാവേരി ഒരു സാമ്രാജ്യത്തിന്റെ ഹൃദയമാകും. കാഞ്ചി ഒരു മഹാനഗരമാകും. മധുര വീണ്ടും വീണ്ടും ഉയരും. തഞ്ചാവൂരിൽ കല്ലുകൊണ്ട് ഒരു അത്ഭുതം പിറക്കും. കടലുകൾ കടന്ന് ദക്ഷിണേന്ത്യൻ കപ്പലുകൾ സഞ്ചരിക്കും. പക്ഷേ അതെല്ലാം വരാനിരിക്കുന്ന കഥയാണ്. കാരണം  നമുക്ക്  ആദ്യം അറിയേണ്ടത് ഒന്നാണ്… ഈ ഭൂമിയിൽ ആദ്യമായി രാജാക്കന്മാരുടെ ശബ്ദം ഉയർന്നത് എവിടെ നിന്നാണ്? അവരുടെ രാജ്യങ്ങൾ എങ്ങനെ രൂപപ്പെട്ടു? ചേരർ എങ്ങനെ ഉയർന്നു? ചോളർ എങ്ങനെ ശക്തിയായി? പാണ്ഡ്യരുടെ മധുര എങ്ങനെ ഒരു രാഷ്ട്രീയ കേന്ദ്രമായി? അതിനും മുമ്പ്… ഈ “മൂവേന്തർ” യഥാർത്ഥത്തിൽ ആരായിരുന്നു.....? തുടരും അടുത്ത ഭാഗത്തിൽ — മൂന്ന് കിരീടങ്ങൾ ചേരർ • ചോളർ • പാണ്ഡ്യർ

_*നദികളും വാളുകളും പണിത ദക്ഷിണേന്ത്യ | ഭാഗം- 1*_ *ഒരു ഭൂമി, പല രാജ്യങ്ങൾ* ഒരു രാജ്യം പിറക്കുന്നതിനും മുൻപ് അവിടെ ഒരു ഭൂമിയുണ്ടായിരുന്നു. മലകളും കാടുകളും നദികളും കടലും ചേർന്ന ഒരു വിശാല ഭൂമി. പടിഞ്ഞാറ് അറബിക്കടൽ. കിഴക്ക് ബംഗാൾ ഉൾക്കടൽ. മധ്യേ പീഠഭൂമികളും മലനിരകളും. അവയ്ക്കിടയിലൂടെ ഒഴുകുന്ന നദികൾ. പെരിയാർ… പമ്പ… കാവേരി… വൈഗൈ… കൃഷ്ണ… ഗോദാവരി… ഈ നദികൾ വെറും ജലസ്രോതസ്സുകളായിരുന്നില്ല. അവയുടെ തീരങ്ങളിലാണ് മനുഷ്യവാസങ്ങൾ വളർന്നത്. കൃഷി വ്യാപിച്ചു. വ്യാപാരം വളർന്നു. പാതകൾ രൂപപ്പെട്ടു. പിന്നീട്…....? പിന്നീട് അവിടെ അധികാരം ജനിച്ചു. *കല്ലുകൾ സംസാരിച്ച കാലം* നമ്മുടെ കഥ തുടങ്ങുമ്പോൾ ദക്ഷിണേന്ത്യയിൽ വലിയ കൊട്ടാരങ്ങളോ ആകാശം തൊടുന്ന ക്ഷേത്രങ്ങളോ ഉണ്ടായിരുന്നില്ല. പക്ഷേ മറ്റൊരു തെളിവ് അവശേഷിച്ചിരുന്നു ഇവിടെ അതാണ്‌ കല്ലുകൾ. വലിയ കല്ലുകൾ ഉപയോഗിച്ച് നിർമ്മിച്ച ശവസംസ്കാര സ്മാരകങ്ങൾ, കല്ലറകൾ, കല്ലുവൃത്തങ്ങൾ, ഡോൾമെനുകൾ തുടങ്ങിയവ ദക്ഷിണേന്ത്യയിലെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഇരുമ്പുപകരണങ്ങളും ആയുധങ്ങളും മൺപാത്രങ്ങളും മണികളും ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേരളം മുതൽ തമിഴ്നാട് വരെയും, കർണാടക മുതൽ ആന്ധ്ര–തെലങ്കാന വരെയും ഈ പുരാവസ്തു പാരമ്പര്യത്തിന്റെ വിവിധ രൂപങ്ങൾ കാണാം. ഇന്ന് ഗവേഷകർ ഇവയെ ഒരൊറ്റ “മേഗാലിത്തിക് സംസ്കാരം” എന്ന് ലളിതമായി വിളിക്കുന്നു   കാരണം ഈ ശവസംസ്കാര രീതികൾ ഒരേ സമയത്ത് എല്ലായിടത്തും ഒരുപോലെ ഉണ്ടായിരുന്നില്ല. ചിലത് ഇരുമ്പുകാലത്തോടും, ചിലത് അതിനു മുമ്പുള്ള ഘട്ടങ്ങളോടും, ചിലത് പിന്നീട് വന്ന ആദ്യചരിത്ര കാലത്തോടും ബന്ധപ്പെടുന്നു. അതുകൊണ്ട് തന്നെ  നമ്മുടെ കഥയുടെ ആദ്യ നായകൻ ഒരു രാജാവല്ല. അത് ഈ ഭൂമിയിൽ ജീവിച്ചിരുന്ന മനുഷ്യനാണ്. മലകളിലും കാടുകളിലും  വേട്ടയാടിയും മറ്റും ജീവിച്ചിരുന്ന സമൂഹങ്ങൾ ക്രമേണ കൃഷിയുമായി കൂടുതൽ ബന്ധപ്പെട്ടു. ഇരുമ്പിന്റെ ഉപയോഗം വ്യാപിച്ചതോടെ കൃഷിയുപകരണങ്ങളും ആയുധങ്ങളും കൂടുതൽ പ്രാധാന്യം നേടി. ഭൂമിയെ നിയന്ത്രിക്കുന്നവന് ഭക്ഷണം നിയന്ത്രിക്കാം. ഭക്ഷണം നിയന്ത്രിക്കുന്നവന് ആളുകളെ കൂട്ടിച്ചേർക്കാം. ആളുകളെ കൂട്ടിച്ചേർക്കുന്നവന്… അധികാരം നേടാം. അങ്ങനെയാണ് ചെറിയ സമൂഹങ്ങൾക്കിടയിൽ നേതാക്കൾ ഉയർന്നത്. നേതാക്കൾക്ക് ചുറ്റും യോദ്ധാക്കൾ. യോദ്ധാക്കൾക്ക് പിന്നിൽ ജനങ്ങൾ. ജനങ്ങൾക്ക് മുന്നിൽ ഭൂമി. അങ്ങനെ ആദ്യകാല രാഷ്ട്രീയ സമൂഹങ്ങൾ രൂപപ്പെടാൻ തുടങ്ങി. പക്ഷേ ദക്ഷിണേന്ത്യയുടെ ശക്തി അതിന്റെ ഭൂമിയിൽ മാത്രം ആശ്രയിച്ചായിരുന്നില്ല അനന്തമായി പരന്നു കിടക്കുന്ന  കടലായിരുന്നു അതിന്റെ ഏറ്റവും വലിയ വാതിൽ…..! പടിഞ്ഞാറൻ തീരത്ത് നിന്ന് അറേബ്യയിലേക്കും ചെങ്കടൽ പ്രദേശങ്ങളിലേക്കും പോകുന്ന കടൽപാതകൾ. കിഴക്കൻ തീരത്ത് നിന്ന് ശ്രീലങ്കയിലേക്കും അതിനപ്പുറം തെക്കുകിഴക്കൻ ഏഷ്യയിലേക്കും നീളുന്ന ബന്ധങ്ങൾ. തീരദേശ വാസസ്ഥലങ്ങളും തുറമുഖങ്ങളും ക്രമേണ വലിയ സാമ്പത്തിക ശൃംഖലകളുടെ ഭാഗങ്ങളായി. ആദ്യചരിത്ര കാലഘട്ടത്തിൽ കേരളത്തിലും തമിഴ്നാട്ടിലും തീരദേശ–ഉൾനാടൻ വാസസ്ഥലങ്ങൾ, നാണയങ്ങൾ, ശാസനങ്ങൾ, വിവിധ മൺപാത്രങ്ങൾ, വിദേശവ്യാപാരത്തിന്റെ തെളിവുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. അതിനർത്ഥം ഈ ദക്ഷിണേന്ത്യ ഒറ്റപ്പെട്ട  ഒരു ഭൂമിയല്ലായിരുന്നു എന്നാണ് അത് ലോകവുമായി ബന്ധപ്പെടാൻ തുടങ്ങിയിരുന്നു. മൂന്ന് കിരീടങ്ങൾ ഈ പശ്ചാത്തലത്തിലാണ് പിന്നീട് ചരിത്രത്തിന്റെ പേജുകളിൽ മൂന്ന് പേരുകൾ ശക്തമായി ഉയർന്നുവരുന്നത്. ചേരർ. ചോളർ. പാണ്ഡ്യർ. ഇവരെ പിന്നീട് “മൂവേന്തർ” എന്നാണ്   ചരിത്രത്തിൽ ബന്ധപ്പെടുത്തിയിരിക്കുന്നത് പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വലിയ കാര്യമുണ്ട്. അവർ ഇന്നത്തെ സംസ്ഥാന അതിർത്തികളിൽ പൂട്ടപ്പെട്ട രാജ്യങ്ങളായിരുന്നില്ല. അവരുടെ അധികാരപരിധികൾ കാലത്തിനനുസരിച്ച് മാറി. പടിഞ്ഞാറൻ തീരവും മലനാടും ചേർന്ന പ്രദേശങ്ങളിൽ ചേരർ ശക്തി നേടി. കാവേരി താഴ്വര യിലും കിഴക്കൻ ഭാഗങ്ങളിലും ചോളർ ഉയർന്നു. തെക്കൻ തമിഴകത്ത്, പ്രത്യേകിച്ച് വൈഗൈ താഴ്വരയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ പാണ്ഡ്യർ ശക്തികേന്ദ്രമായി. പിന്നീട് ഇവരുടെ കഥകൾ യുദ്ധങ്ങളുടെയും സഖ്യങ്ങളുടെയും വ്യാപാരത്തിന്റെയും അധികാരപ്പോരാട്ടങ്ങളുടെയും കഥകളായി മാറും. പക്ഷേ… ഇവരൊന്നും ദക്ഷിണേന്ത്യയുടെ അവസാന വാക്കായിരുന്നില്ല. കാരണം വടക്കോട്ട് മറ്റൊരു ലോകവും ഉണ്ടായിരുന്നു തമിഴകത്തിന് വടക്കായി ദക്ഷിണേന്ത്യൻ പീഠഭൂമി. അവിടെയും സ്വന്തം രാഷ്ട്രീയ ശക്തികൾ വളരുകയായിരുന്നു. കദംബർ. ചാളുക്യർ. രാഷ്ട്രകൂടർ. ഹൊയ്സളർ. കാകതീയർ. പല്ലവർ. ഓരോരുത്തരും വ്യത്യസ്ത കാലങ്ങളിൽ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി. ചിലർ കാഞ്ചിയെ ലക്ഷ്യമാക്കി. ചിലർ ഡക്കൻ പീഠഭൂമിയെ. ചിലർ കാവേരി താഴ്വരയെ. ചിലർ കടൽവ്യാപാരത്തെ. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയുടെ കഥ   ഒരൊറ്റ സാമ്രാജ്യത്തിന്റെ കഥയായിരുന്നില്ല. അത് പല ശക്തികളുടെ ഏറ്റുമുട്ടലിന്റെയും,  പിടിച്ചാടക്കലിന്റെയും   കീഴടങ്ങലിന്റെയും, സംഖ്യങ്ങളുടെയും കഥയായിരുന്നു. *ഒരു ഭൂമി… പല സ്വപ്നങ്ങൾ*

സ്വന്തം ജനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട ഒരാൾ. പിന്നീട് അതേ ജനങ്ങൾ തന്നെ പ്രതിസന്ധിയിൽ അവന്റെ അടുത്തേക്ക് തിരികെ വരുന്നു. അവൻ സൈന്യത്തെ നയിക്കുന്നു. അമ്മോന്യർക്കെതിരെ യുദ്ധം ചെയ്യുന്നു. പക്ഷേ വിജയത്തിന് ശേഷവും സമാധാനം വന്നില്ല. ഇസ്രായേലിലെ ഗോത്രങ്ങൾ തമ്മിൽ തന്നെ ഏറ്റുമുട്ടൽ ഉണ്ടായി. *എഫ്രയീമും ഗിലെയാദും.* ഒരേ ജനതയിലെ രണ്ടു വിഭാഗങ്ങൾ. പുറത്തെ ശത്രുവിനെതിരെ ഒന്നിച്ചിരുന്നവർ, ഇപ്പോൾ തമ്മിൽ യുദ്ധം ചെയ്യുന്നു. ഇത് ന്യായാധിപന്മാരുടെ കാലത്തിന്റെ ഏറ്റവും വലിയ വിരോധാഭാസങ്ങളിലൊന്നായിരുന്നു. ഇസ്രായേൽ ഒരു ജനതയായി വളരുകയായിരുന്നു. പക്ഷേ ഇസ്രായേല്യർ തമ്മിൽ തന്നെ വിഭജിക്കപ്പെടുകയും ചെയ്തു. അതിനുശേഷം വീണ്ടും ഫെലിസ്ത്യരുടെ കാലം. അവിടെ നിന്നാണ് നാം സാംസണിലേക്ക് എത്തിയത്. സിംഹത്തെ കീഴടക്കിയ മനുഷ്യൻ. ഫെലിസ്ത്യരെ ഒറ്റയ്ക്ക് നേരിട്ട മനുഷ്യൻ. ദെലീലയുടെ വഞ്ചനയിൽ വീണ മനുഷ്യൻ. അവസാനം ഗസ്സയിലെ ദാഗോന്റെ ക്ഷേത്രത്തിൽ മരിച്ച മനുഷ്യൻ. സാംസൺ ഒരു രാജാവായിരുന്നില്ല. അവൻ ഒരു സാമ്രാജ്യവും സ്ഥാപിച്ചില്ല. പക്ഷേ അവന്റെ കാലത്തെ സംഘർഷം ഒരു വലിയ യാഥാർത്ഥ്യത്തെ കാണിച്ചു. ഫെലിസ്ത്യർ ഒരു ശക്തമായ രാഷ്ട്രീയ-സൈനിക ശക്തിയായി വളരുകയായിരുന്നു. ഇസ്രായേലിന് അവരെ നേരിടാൻ കൂടുതൽ സ്ഥിരമായ ഒരു നേതൃത്വം ആവശ്യമാകുകയായിരുന്നു. പിന്നെ സംഭവിച്ചത് അതിലും വലിയ ഒന്നായിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ആഭ്യന്തര സംഘർഷങ്ങളിലൊന്ന്. *ബെന്യാമിൻ ഗോത്രത്തിനെതിരായ യുദ്ധം.* ഒരു പുറംശത്രുവിനെതിരെ അല്ല. ഒരു രാജാവിനെതിരെ അല്ല. സ്വന്തം ജനത്തിനെതിരെ. മറ്റു ഗോത്രങ്ങൾ ബെന്യാമിനെതിരെ ഒന്നിച്ചു. യുദ്ധം നടന്നു. നിരവധി ആളുകൾ മരിച്ചു. ഒരു ജനതയായി വളർന്നുകൊണ്ടിരുന്ന സമൂഹം, സ്വന്തം ഉള്ളിലെ വിഭജനത്തിൽ തന്നെ രക്തം ചൊരിഞ്ഞു. അത് ഒരു മുന്നറിയിപ്പായിരുന്നു. ഇസ്രായേലിന് ശത്രുക്കളെ നേരിടാൻ മാത്രം ഒരു സംവിധാനം മതിയാകില്ല. സ്വന്തം ജനങ്ങളെ ഒന്നിപ്പിക്കാനും ഒരു സംവിധാനം വേണം. ഇതെല്ലാം നടക്കുമ്പോൾ, ഒരു പുതിയ തലമുറ വളർന്നുവരികയായിരുന്നു. ഫെലിസ്ത്യരുടെ സമ്മർദ്ദം തുടരുന്നു. ഗോത്രങ്ങൾക്കിടയിലെ ഐക്യം ദുർബലമാണ്. ന്യായാധിപന്മാർ വരുന്നു, പോകുന്നു. ഓരോ പ്രതിസന്ധിയിലും ഒരു പുതിയ നേതാവിനെ ആശ്രയിക്കേണ്ടി വരുന്നു. ഇസ്രായേൽ ഇപ്പോഴും രാജാവില്ലാത്ത ജനതയാണ്. പക്ഷേ അതിന്റെ അതിരുകൾക്കുള്ളിൽ മറ്റൊന്ന് രൂപപ്പെടുന്നുണ്ടായിരുന്നു. ഒരു പൊതുവായ രാഷ്ട്രീയ തിരിച്ചറിവ്. ഒരു ജനതയായി നിലനിൽക്കണമെങ്കിൽ, ഒരു ദിവസം അവർ ഗോത്രങ്ങളെക്കാൾ വലിയൊരു ഘടന സൃഷ്ടിക്കേണ്ടിവരും. ചരിത്രപരമായി ഈ കാലഘട്ടത്തെ ഏകദേശം  BC12-ാം മുതൽ 11-ാം നൂറ്റാണ്ടുകൾ വരെയുള്ള വലിയ പരിവർത്തനഘട്ടമായി കാണാം. ഈ കാലത്തെക്കുറിച്ചുള്ള നമ്മുടെ വിവരങ്ങളിൽ വലിയൊരു ഭാഗം പിന്നീട് രേഖപ്പെടുത്തിയ ഹീബ്രു പാരമ്പര്യങ്ങളിൽ നിന്നാണ്. അതുകൊണ്ട് ഓരോ യുദ്ധവും ഓരോ വ്യക്തിയുടെയും ജീവിതവും സ്വതന്ത്രമായ പുരാവസ്തു തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ടതല്ല. എന്നാൽ അതേ കാലഘട്ടത്തിൽ കനാനിലെ മലയോരപ്രദേശങ്ങളിൽ ഇസ്രായേൽ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ജനസമൂഹം രൂപപ്പെട്ടുകൊണ്ടിരുന്നതിന് പുരാവസ്തു തെളിവുകൾ ലഭിക്കുന്നു. BC ഏകദേശം 1208-ലെ മെർനെപ്താഹ് ശിലാലിഖിതം ഇസ്രായേൽ എന്ന പേരിനെ പരാമർശിക്കുന്ന ഏറ്റവും പഴയ അറിയപ്പെടുന്ന രേഖകളിലൊന്നാണ്. അത് ഒരു രാജ്യത്തെക്കുറിച്ചല്ല പറയുന്നത്. ഒരു ജനസമൂഹത്തെക്കുറിച്ചാണ്. അതിനാൽ ന്യായാധിപന്മാരുടെ കാലത്തെ ഏറ്റവും ശരിയായ രീതിയിൽ കാണുന്നത്, ഒരു പൂർണ്ണമായ രാജ്യം ഇതിനകം നിലനിന്നിരുന്ന കാലമായി അല്ല, ഒരു ജനസമൂഹം ക്രമേണ ഒരു രാജ്യമായി രൂപപ്പെടുന്ന കാലമായി ആണ്. ഇപ്പോൾ ചിത്രം കുറച്ചുകൂടി വ്യക്തമാണ്. മോശെയുടെ കാലത്തെ ജനത. യോശുവയുടെ കാലത്തെ കനാൻ പ്രവേശനം. ഗോത്രങ്ങളായി രൂപപ്പെട്ട സമൂഹം. ന്യായാധിപന്മാരുടെ കാലത്തെ സംഘർഷങ്ങൾ. ഫെലിസ്ത്യരുടെ സമ്മർദ്ദം. ആഭ്യന്തര വിഭജനം. പക്ഷേ അതിനിടയിലും വളർന്നുകൊണ്ടിരുന്ന ഒരു പൊതുവായ തിരിച്ചറിവ്. ഇസ്രായേൽ. അവരുടെ മുന്നിൽ ഇനി ഒരു പുതിയ ചോദ്യം. “നമുക്കും ഒരു രാജാവ് വേണമോ?” ആ ചോദ്യം ഉയർന്നപ്പോൾ, ന്യായാധിപന്മാരുടെ കാലം അവസാനത്തിലേക്ക് നീങ്ങി. ചരിത്രം ഇനി നമ്മെ കൊണ്ടുപോകുന്നത് ഒരു പുതിയ മനുഷ്യനിലേക്കാണ്. _*ശമൂവേൽ.*_ അവന്റെ മുന്നിൽ നിൽക്കുന്നത് ഒരു ജനതയുടെ പഴയ ഗോത്രസംവിധാനമാണ്. അവന്റെ പിന്നിൽ വരുന്നത്— ഇസ്രായേലിലെ രാജത്വത്തിന്റെ കാലം👑👑👑 തുടരും.... ഇസ്രായേലിന്റെ ചരിത്രം | ഭാഗം 9.5 അധ്യായം 4 ശമൂവേൽ മുതൽ ശൗൽ വരെ ഇസ്രായേലിൽ രാജത്വത്തിന്റെ തുടക്കം രാജാവില്ലാത്ത ഒരു ജനത... ഇനി ഒരു രാജാവിനെ തേടുകയാണ്.

*ഇസ്രായേലിന്റെ ചരിത്രം | ഭാഗം 9.5 അധ്യായം 3* *രാജാവില്ലാത്ത രാജ്യം,ന്യായാധിപന്മാരുടെ കാലം* ഒരു രാജാവില്ലാത്ത ജനത... പക്ഷേ ഒരു രാജ്യമായി മാറിക്കൊണ്ടിരുന്ന ജനത. സാംസൺ മരിച്ചപ്പോൾ ഒരു കഥ അവസാനിച്ചു. പക്ഷേ ഇസ്രായേലിന്റെ പ്രശ്നങ്ങൾ അവസാനിച്ചില്ല. ഫെലിസ്ത്യരുടെ സമ്മർദ്ദം തുടരുന്നു. കനാനിലെ പല പ്രദേശങ്ങളിലും പഴയ ശക്തികൾ ഇപ്പോഴും നിലനിൽക്കുന്നു. ഇസ്രായേൽ ഗോത്രങ്ങൾ തങ്ങളുടെ മലനിരകളിലെ ഗ്രാമങ്ങളിൽ ജീവിതം തുടരുന്നു. അവർക്കിടയിൽ ഒരു പൊതുവായ ഓർമ്മയുണ്ട്. ഒരു പാരമ്പര്യമുണ്ട്. ഒരു പേര് ഉണ്ട് —ഇസ്രായേൽ. പക്ഷേ ഒരു രാജാവില്ല. അന്ന് ഇസ്രായേൽ ഇന്നത്തെ പോലെ ഒരു രാജ്യമായിരുന്നില്ല. പന്ത്രണ്ട് ഗോത്രങ്ങൾ,പന്ത്രണ്ട് പ്രദേശങ്ങൾ,പ്രാദേശിക നേതാക്കൾ. പ്രാദേശിക സൈനിക കൂട്ടായ്മകൾ. ഒരു ഗോത്രത്തിന് ഭീഷണി വന്നാൽ മറ്റുള്ളവർ സഹായിച്ചേക്കാം. പക്ഷേ അതിന് സ്ഥിരമായ ഒരു കേന്ദ്ര സംവിധാനം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഈ കാലം പലപ്പോഴും ഒരു വിചിത്രമായ ചക്രം പോലെ മാറി. ഒരു ശത്രു ഉയരും. ഒരു പ്രദേശം തകർന്നുപോകും. ജനങ്ങൾ ഒന്നിക്കും. ഒരു നേതാവ് ഉയർന്നുവരും. ശത്രു പരാജയപ്പെടും. പിന്നെ വീണ്ടും ഗോത്രജീവിതത്തിലേക്ക് മടങ്ങും. വീണ്ടും മറ്റൊരു ശത്രു. വീണ്ടും മറ്റൊരു നേതാവ്. ഇങ്ങനെയാണ് ന്യായാധിപന്മാരുടെ കാലം മുന്നോട്ട് നീങ്ങിയത്. *എഹൂദ്* മോവാബിന്റെ ശക്തി ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തിയ ഒരു ഘട്ടത്തിൽ, ബെന്യാമിൻ ഗോത്രത്തിൽ നിന്നുള്ള എഹൂദ് മുന്നിലെത്തി. അദ്ദേഹത്തിന്റെ കഥയിൽ യുദ്ധത്തേക്കാൾ കൗശലത്തിനാണ് പ്രാധാന്യം. മോവാബ്യ രാജാവായ എഗ്ലോന്റെ അടുത്തേക്ക് സമ്മാനം കൊണ്ടുപോകുന്ന ഒരാളായി എഹൂദ് പ്രവേശിക്കുന്നു. അവിടെ നിന്നാണ് കഥ പെട്ടെന്ന് മാറുന്നത്. രാജാവിനെ വധിച്ച് രക്ഷപ്പെടുന്ന എഹൂദ്, പിന്നീട് ഇസ്രായേല്യരെ ഒന്നിപ്പിക്കുന്നു. മോവാബ്യർക്കെതിരെ യുദ്ധം നടക്കുന്നു. ഈ സംഭവം ഒരു കാര്യം കാണിക്കുന്നു— രാജാവില്ലാത്ത ഇസ്രായേലിലും ഒരു പ്രതിസന്ധിക്കാലത്ത് ഒരു ഗോത്രനേതാവിന് വലിയൊരു കൂട്ടത്തെ ഒന്നിപ്പിക്കാൻ കഴിയുമായിരുന്നു. പക്ഷേ അത് സ്ഥിരമായൊരു ഭരണസംവിധാനമായിരുന്നില്ല. *ദെബോരയും ബാരാക്കും* വടക്കോട്ട് മറ്റൊരു ഭീഷണി ഉയർന്നു. കനാന്യനായ ഹാസോർ രാജാവിന്റെ ശക്തി. അദ്ദേഹത്തിന്റെ സൈനികനായ സീസെര. ഇരുമ്പ് രഥങ്ങളുള്ള ശക്തമായ സൈനിക സംവിധാനം. മലയോരപ്രദേശങ്ങളിലെ ഇസ്രായേൽ സമൂഹങ്ങൾക്ക് ഇത് വലിയ വെല്ലുവിളിയായിരുന്നു. അപ്പോഴാണ് ദെബോര എന്നൊരു സ്ത്രീ മുന്നിലേക്കെത്തുന്നത്. ഒരു സ്ത്രീ നേതാവ്, അല്ലെങ്കിൽ ഒരു ഒരു ന്യായാധിപൻ, അവർ ബാരാക്കിനൊപ്പം ഗോത്രങ്ങളെ ഒന്നിപ്പിച്ച് സീസെരയുടെ സൈന്യത്തെ നേരിടുന്നു. യുദ്ധത്തിന്റെ ഫലം വീണ്ടും അതേ ചോദ്യത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു. ഇസ്രായേലിന് ഒരു സ്ഥിരസൈന്യമില്ല. പക്ഷേ ഭീഷണി വന്നാൽ ഗോത്രങ്ങൾ ഒന്നിക്കാം. അതാണ് അവരുടെ ശക്തിയും അതേ സമയം അവരുടെ ദൗർബല്യവും. *ഗിദെയോൻ* പിന്നീട് ആക്രമണം വന്നത് മറ്റൊരു ദിശയിൽ നിന്ന്. മിദ്യാന്യർ. അവർ കൃഷിയിടങ്ങൾ നശിപ്പിച്ചു. വിളവെടുപ്പ് കാലത്ത് എത്തി വിളകളും കന്നുകാലികളും നശിപ്പിച്ച് മടങ്ങിപ്പോകുന്ന ആക്രമണങ്ങൾ. ഇസ്രായേലിലെ ഗ്രാമജീവിതത്തിന് ഇത് വലിയ ആഘാതമായിരുന്നു. അവിടെ നിന്നാണ് ഗിദെയോന്റെ കഥ ആരംഭിക്കുന്നത്. ആദ്യത്തിൽ സ്വന്തം കഴിവിൽ പോലും ഉറപ്പില്ലാത്ത ഒരാൾ. പിന്നീട് വിവിധ ഗോത്രങ്ങളെ ഒന്നിപ്പിച്ച നേതാവ്. മിദ്യാന്യർക്കെതിരായ പോരാട്ടത്തിൽ ഗിദെയോന്റെ നേതൃത്വത്തിൽ വലിയൊരു വിജയം ഉണ്ടാകുന്നു. വിജയത്തിന് ശേഷം ചിലർ അവനോട് പറയുന്നു— “നീ ഞങ്ങളെ ഭരിക്കണം.” അത് ഒരു ചെറിയ വാക്കായിരുന്നില്ല. കാരണം അതിന്റെ അർത്ഥം, ഇസ്രായേലിന് ഒരു രാജാവ് വേണമോ? എന്ന ചോദ്യത്തിലേക്കായിരുന്നു. പക്ഷേ ഗിദെയോൻ രാജത്വം സ്വീകരിച്ചില്ലെന്ന് പാരമ്പര്യം പറയുന്നു. അവൻ മരിച്ചപ്പോൾ വീണ്ടും പഴയ ഗോത്രസംവിധാനത്തിലേക്ക് ഇസ്രായേൽ മടങ്ങി. പക്ഷേ ഇതിനിടയിൽ മറ്റൊരു മാറ്റം സംഭവിച്ചിരുന്നു. ഇസ്രായേലിന്റെ ശത്രുക്കൾ പുറത്തു മാത്രമല്ല. അധികാരത്തിനായുള്ള പോരാട്ടം അകത്തും ആരംഭിച്ചു. ഗിദെയോന്റെ മകൻ അബിമെലെക്ക് സ്വന്തം അധികാരം സ്ഥാപിക്കാൻ ശ്രമിച്ചു. സ്വന്തം സഹോദരന്മാരെ കൊല്ലുകയും ശെഖേമിൽ അധികാരം പിടിച്ചെടുക്കുകയും ചെയ്ത അബിമെലെക്കിന്റെ കഥ, രാജാവില്ലാത്ത കാലത്തുപോലും അധികാരത്തിനായുള്ള മനുഷ്യന്റെ ആഗ്രഹം എത്ര അപകടകരമാകാമെന്ന് കാണിക്കുന്നു. അവസാനം അവനും കൊല്ലപ്പെട്ടു. ഒരു രാജാവില്ലാത്ത രാജ്യത്തിൽ പോലും, രാജാവാകാനുള്ള പോരാട്ടം ആരംഭിച്ചിരുന്നു. *യെഫ്താഹ്* പിന്നീട് ഇസ്രായേലിന്റെ കിഴക്കൻ അതിർത്തിയിൽ നിന്ന് മറ്റൊരു ഭീഷണി ഉയരാൻ തുടങ്ങി അമ്മോന്യർ. അവർക്കെതിരെ പോരാടാൻ ഗിലെയാദിലെ യെഫ്താഹ് മുന്നിലെത്തി. അവന്റെ ജീവിതം തന്നെ ആ കാലത്തെ സമൂഹത്തിന്റെ മറ്റൊരു മുഖം കാണിക്കുന്നു.