942
Підписники
-324 години
-17 днів
+630 день
Архів дописів
942
🌿
എന്‍റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്‍റെ മിത്രമായിരിക്കുന്നതാണ്.അയാള്‍ പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്‍റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന്) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്‍റെ രക്ഷിതാവിനോട് പാപമോചനം തേടാം തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.
Qur'an 19 : 45 - 47
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുൻ കടന്നു വരുവിന്‍. അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്. അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചവര്‍ക്കു വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.
Qur'an 57 : 21
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
Qur'an 27 : 60 - 66
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
അല്ലാഹുവിനു പുറമെ,
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും
തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു
പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍
വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ
ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി
ബോധമില്ലാത്തവരാകുന്നു.മനുഷ്യരെ
ല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍
അവര്‍ ഇവരുടെ
ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍
അവരെ ആരാധിച്ചിരുന്നതിനെ അവര്‍
നിഷേധിക്കുന്നവരായിത്തീരുകയും
ചെയ്യും.
Qur'an 46 : 5-6
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/HdM7Ix6BTpo?si=AZFAa38XxtglnEue
942
🌿
ഐഹികജീവിതമെന്നത് കളിയും
വിനോദവുമല്ലാതെ മറ്റൊന്നുമല്ല.
പാരത്രികലോകമാണ് സൂക്ഷ്മത
പാലിക്കുന്നവര്‍ക്ക്
ഉത്തമമായിട്ടുള്ളത്.
നിങ്ങളെന്താണ് ചിന്തിക്കാത്തത്?
Qur'an 6 : 32
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/i-yWK7YQupM?si=WEkZVqOVF0wKihtX
942
🌿
നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്ന് പോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം നല്‍കുക തന്നെ ചെയ്യും.ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.
Qur'an 16 : 96-97
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
മനുഷ്യര്‍ക്ക് ശിക്ഷ വന്നെത്തുന്ന ഒരു ദിവസത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അക്രമം ചെയ്തവര്‍ അപ്പോള്‍ പറയും: ഞങ്ങളുടെ റബ്ബേ, അടുത്ത ഒരു അവധി വരെ ഞങ്ങള്‍ക്ക് നീ സമയം നീട്ടിത്തരേണമേ. എങ്കില്‍ നിന്റെ വിളിക്ക് ഞങ്ങള്‍ ഉത്തരം നല്‍കുകയും, ദൂതന്‍മാരെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തുകൊള്ളാം. നിങ്ങള്‍ക്കു (മറ്റൊരു ലോകത്തേക്കു) മാറേണ്ടിവരില്ലെന്ന് നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞിട്ടുണ്ടായിരുന്നില്ലേ? (എന്നായിരിക്കും അവര്‍ക്ക് നല്‍കപ്പെടുന്ന മറുപടി.)
Qur'an 14 : 44
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്.
Qur'an 7 : 50
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/ZRvbR3E-SwE?si=qmWpEDD4X1beJS-h
942
🌿
നിങ്ങളെ ബലഹീനമായ അവസ്ഥയില്‍ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വ്വജ്ഞനും സര്‍വ്വശക്തനും.
Qur'an 30 : 54
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
അദ്ദേഹം (ഇബ്‌റാഹീം നബി) പറഞ്ഞു:
അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു
ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത
വസ്തുക്കളെ അല്ലാഹുവിന് പുറമെ
നിങ്ങള്‍ ആരാധിക്കുകയാണോ?
നിങ്ങളുടെയും, അല്ലാഹുവിന് പുറമെ
നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം
അപഹാസ്യം തന്നെ. നിങ്ങള്‍
ചിന്തിക്കുന്നില്ലേ?
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/vOQTqO7N3jY?si=cjGvAvGZQUxSIRfV
942
🌿
അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ്
ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
Qur'an 2 : 255
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/g3ryVy2OiRI?si=ga9sw0cIJX5bCb--
942
🌿
ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!
Qur'an 29 : 61-64
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🍃
അല്ലാഹു സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ ആശയറ്റവരാകും.
അവര്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തില്‍ അവര്‍ക്ക് ശുപാര്‍ശക്കാര്‍ ആരുമുണ്ടായിരിക്കുകയില്ല. അവരുടെ ആ പങ്കാളികളെത്തന്നെ അവര്‍ നിഷേധിക്കുന്നവരാവുകയും ചെയ്യും.
QURAN 30:11-13
⌲ Join Telegram
https://t.me/Rabee_ulquloob
✆ Join whatsapp
https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്.മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന് പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന് വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്. ഒരേ വെള്ളം കൊണ്ടാണ് അത് നനയ്ക്കപ്പെടുന്നത്. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.
Qur'an 13 : 4
> 𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/al_ilmunnafie > 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://whatsapp.com/channel/0029VaBS6ZA002T2ZWApkW0v > 𝗜𝗡𝗦𝗧𝗔𝗚𝗥𝗔𝗠⬇️ https://www.instagram.com/al_ilmunnafie?igsh=Ym00a2RvdHlyZGQx > 𝗬𝗢𝗨𝗧𝗨𝗕𝗘 ⬇️ https://youtube.com/@al_ilmunnafie?si=DS549ftJ4PEOkjkN
942
🌿
വിശ്വസിച്ചവരെ, വെള്ളിയാഴ്ച നിസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.
Qur'an 62 : 9-11
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ.
Qur'an 14 : 34
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
തീര്‍ച്ചയായും വിശ്വസിക്കുകയും
സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും
ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം
നല്‍കാനുള്ളതാകുന്നു
സ്വര്‍ഗത്തോപ്പുകള്‍.അവരതില്‍
നിത്യവാസികളായിരിക്കും. അതില്‍
നിന്ന് വിട്ടുമാറാന്‍ അവര്‍
ആഗ്രഹിക്കുകയില്ല.
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/dKZ7sL3UsFc?si=1tlED4BzgsorU3Pj
942
🌿
താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.അപ്പോൾ മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍!
Qur'an 36 : 82-83
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
942
🌿
അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം.അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു.
Qur'an 42 : 17-18
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x
