ru
Feedback
ربيع القلوب

ربيع القلوب

Открыть в Telegram
935
Подписчики
+124 часа
+37 дней
+230 день
Архив постов
🌿 അവരോട് ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങള്‍ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?അല്ലാഹുവിനു പുറമെ (നിങ്ങൾ ആരാധിച്ചിരുന്നവർ)? അവര്‍ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?തുര്‍ന്ന് അവരും (ആരാധ്യന്‍മാര്‍) ആ ദുര്‍മാര്‍ഗികളും അതില്‍ ‍(നരകത്തില്‍ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്.‌ Qur'an 26 : 91-104 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു - ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. ‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്‍റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്‌. ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്‍റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌. Qur'an 31 : 15-16
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക.എന്‍റെ റബ്ബേ , ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. Qur'an 17 : 23-24
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 തീര്‍ച്ചയായും തങ്ങളുടെ റബ്ബിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു. Qur'an 67 : 12-14
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/esn0C7ruoSo?si=jlzMfjnECZTQySWX

🌿 തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്‌. എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം സദ്‌വൃത്തരുടെ കൂട്ടത്തില്‍ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. Qur'an 29 : 8-9
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/JA6rxXabdEc?si=9V4nR8_cL8mEry-8

🌿 നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച് എനിക്ക് അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന് തന്‍റെ രക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം. (നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു. Qur'an 38 : 41-44
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.* *അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക.ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍. Qur'an 64:15-16
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/uK91xSeCLpA?si=dZ91KjxAXXqQ3TG6

🌿 വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ചു പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു.
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/CAYCQILFw70?si=Ju3aUpxSE_R0wKxQ

🌿 സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ സിംഹാസനത്തിന്‍മേല്‍ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട് അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി. അദ്ദേഹം പറഞ്ഞു. എന്‍റെ റബ്ബേ , നീ എനിക്ക് പൊറുത്തുതരികയും എനിക്ക് ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക് പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ് ഏറ്റവും നന്നായി നൽകുന്നവൻ. അപ്പോള്‍ അദ്ദേഹത്തിന് കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിന്‍റെ കല്‍പന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക് സൗമ്യമായ നിലയില്‍ അത് സഞ്ചരിക്കുന്നു. QURAN 38:34-36
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

﷽ ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ അവനിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗപ്രവേശനം എന്നെന്നേക്കുമായി നിഷിദ്ധമാക്കിയിരിക്കു
+1
ആരെങ്കിലും അല്ലാഹുവിന് പുറമെയുള്ളവരെ അവനിൽ പങ്കുചേർത്താൽ അല്ലാഹു അവന് സ്വർഗപ്രവേശനം എന്നെന്നേക്കുമായി നിഷിദ്ധമാക്കിയിരിക്കുന്നു. അവൻ്റെ വാസസങ്കേതം നരകമാകുന്നു. അല്ലാഹുവിങ്കൽ അവനൊരു സഹായിയോ സഹകാരിയോ ഇല്ല. അവനെ കാത്തിരിക്കുന്ന ആ ശിക്ഷയിൽ നിന്ന് അവനെ രക്ഷപ്പെടുത്താനും ആരുമില്ല. Qur'an 5 : 72
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/@rabee_ulquloob?si=ws6WaPX3J1Ux2yNX

🌿 പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്‌) അനുനയ സ്വരത്തില്‍ സംസാരിക്കരുത്‌. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും.ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. Qur'an 33 : 32
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/U1hV9WVEyV8?si=_3_U1qppG4VNIFtp

🌿 തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. Qur'an 93 : 1-11
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌. Qur'an 93 : 1-11
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 അവന്‍ (അല്ലാഹു) അവരെ വിളിക്കുകയും, എന്‍റെ പങ്കുകാര്‍ എന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്നവര്‍ എവിടെ? എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമത്രെ.)(ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ റബ്ബേ , ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ വഴിപിഴച്ചത് പോലെ അവരെയും ഞങ്ങൾ വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ നിന്റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്‌. നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍. Qur'an 28 : 62-64
⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/OwAdlnvQowk?si=A72T682sNEgYxEWG

﷽ തൻ്റെ സൃഷ്ടികളിൽ പെട്ട ആരെയെങ്കിലും തന്നിൽ പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അല്ലാഹുവിൽ പങ്കുചേർക്കുക എന്
+1
തൻ്റെ സൃഷ്ടികളിൽ പെട്ട ആരെയെങ്കിലും തന്നിൽ പങ്കുചേർക്കുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർകിനും, അല്ലാഹുവിനെ നിഷേധിക്കുക എന്ന കുഫ്റിനും താഴെയുള്ള തിന്മകൾ അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ഔദാര്യമായി അവൻ പൊറുത്തു നൽകുന്നതാണ്. അല്ലെങ്കിൽ അവരുടെ പാപങ്ങൾക്കനുസരിച്ചുള്ള ശിക്ഷ നീതിപൂർവം അല്ലാഹു നൽകുന്നതാണ്. ആരെങ്കിലും അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും പങ്കുചേർത്താൽ അവൻ വളരെ ഗുരുതരമായ തിന്മയാണ് കെട്ടിച്ചമച്ചിരിക്കുന്നത്. ആ അവസ്ഥയിൽ മരിച്ചു പോയ ഒരാൾക്കും പൊറുത്തു നൽകപ്പെടുന്നതല്ല. Qur'an 4 : 48 المختصر
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/@rabee_ulquloob?si=ws6WaPX3J1Ux2yNX

photo content
+1

🌿 പറയുക: വിശ്വസിച്ചവരായ എന്‍റെ അടിമകളെ , നിങ്ങള്‍ നിങ്ങളുടെ റബ്ബിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്‌. അല്ലാഹുവിന്‍റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌. Qur'an 35 : 10
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

﷽ ഖിയാമത്ത് നാളിലെ ഭയാനകതയും കാഠിന്യവും കണ്ടതിനാൽ പിന്തുടരപ്പെട്ട നേതാക്കൾ പിന്തുടർന്ന ദുർബലരായ അനുയായികളെ വിട്ട് ഒഴിഞ്ഞ് മാറ
+1
ഖിയാമത്ത് നാളിലെ ഭയാനകതയും കാഠിന്യവും കണ്ടതിനാൽ പിന്തുടരപ്പെട്ട നേതാക്കൾ പിന്തുടർന്ന ദുർബലരായ അനുയായികളെ വിട്ട് ഒഴിഞ്ഞ് മാറുന്ന സമയമാണത്. അവർക്ക് രക്ഷപ്പെടാനുള്ള സകല വഴികളും അറ്റുപോയിരിക്കുന്നു. Qur'an 2 : 166
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/@rabee_ulquloob?si=ws6WaPX3J1Ux2yNX

🌿 അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീര്‍ഘായുസ്സ് നല്‍കപ്പെട്ട ആള്‍ക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സില്‍ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയില്‍ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു. Qur'an 35 : 11
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x

🌿 പറയുക: ഞാന്‍ എന്‍റെ റബ്ബിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.അന്നേ ദിവസം ആരില്‍ നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം. Qur'an 6 : 15-16
⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x