uk
Feedback

Не попадись на ботовода! Telemetrio знаходить і позначає такі канали мітками 👉 Хочеш бачити мітку, оформляй підписку

Islamonweb

Islamonweb

Відкрити в Telegram

Official Telegram Channel of Islamonweb.net, contents in English, Malayalam, Urdu, Telugu, Bangla and Kannada

Показати більше
976
Підписники
-224 години
-37 днів
Немає даних30 днів
Архів дописів
ശാഫിഈ കർമ്മശാസ്ത്രത്തിന് പുതിയ ഭാവവും ശൈലിയും നൽകുകയും, അതിന്റെ രചനാപരവും ആശയപരവുമായ വളർച്ചയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്തവരിൽ പ്രധാനിയാണ് ഇമാമുല്‍ഹറമൈന്‍ എന്ന് അറിയപ്പെടുന്ന ഇമാം അല്‍ജുവൈനി. അദ്ദേഹത്തിന്റെ വിജ്ഞാനസാഗരത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ജുവൈനി എന്ന അധ്യാപകന്റെ അക്കാദമിക മികവും അദ്ദേഹം രൂപപ്പെടുത്തിയ ബോധനശാസ്ത്രപരമായ (Pedagogical) മാതൃകകളും ഇനിയും കൂടുതല്‍ വായിക്കപ്പെടേണ്ടതും മനസ്സിലാക്കപ്പെടേണ്ടതുമുണ്ട്. അവയെ ഹ്രസ്വമായി പരിചയപ്പെടാം. ഇമാമുൽ ഹറമൈനിയുടെ അധ്യാപനമാതൃകകൾ സുഹൈല്‍ എടവണ്ണപ്പാറ https://islamonweb.net/ml/The-Teaching-Models-of-Imam-al-Haramayn

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍നിന്ന് കുടിയേറിപ്പാര്‍ത്ത കുടുംബത്തിലെ അബ്ദുല്‍ സഈദ് ചരിത്രവിജയം നേടി സെനറ്ററായത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഗസ്സ, ഇറാന്‍ അടക്കമുള്ള വിവിധ യുദ്ധങ്ങള്‍ക്ക് കൂട്ട് നില്ക്കുന്ന പ്രസിഡണ്ട് ട്രംപിന്റെ നയങ്ങളോടുള്ള ശക്തമായ എതിര്‍പ്പാണ് ഈ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ് കണ്ടത്. പ്രത്യേക അവലോകനം വായിക്കാം. അമേരിക്കയിലെ ആദ്യ മുസ്‍ലിം സെനറ്ററും മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളും മുഹമ്മദ്‌ മിസ്അബ് മേച്ചേരി https://islamonweb.net/ml/America-s-First-Muslim-Senator-and-Shifting-Political-Equations

ലോക ജനസംഖ്യയുടെ നാലിലൊന്നോളം വരും ജനങ്ങളെ പ്രതിനിധീകരിക്കുന്ന, അപാരമായ എണ്ണസമ്പത്തും തന്ത്രപ്രധാനമായ ഭൂമിശാസ്ത്ര സ്ഥാനവുമുള്ള 57 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‍ലാമിക് കോപോറേഷന്‍ (ഒ.ഐ.സി). ഏറെ പ്രതീക്ഷകളോടെ രംഗത്ത് വന്ന്, അനേകം സംഭാവനകളര്‍പ്പിച്ച ആ കൂട്ടായ്മയെ പരിചയപ്പെടാം. ഒ.ഐ.സി: രൂപീകരണവും ആഗോള ഇടപെടലുകളും അലി അഫ്നാന്‍ വേങ്ങര https://islamonweb.net/ml/OIC-Formation-and-Global-Interventions

അല്ലാഹുവിലുള്ള വിശ്വാസവും പ്രതീക്ഷയും അചഞ്ചലമാണെങ്കില്‍ നമ്മുടെ ആവശ്യങ്ങളെല്ലാം അവന്‍ നിറവേറ്റിത്തരാതിരിക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, റൊട്ടിക്കാരന്റെ അതിഥിയായി ഇമാം അഹ്മദുബ്നുഹമ്പല്‍(റ) എത്തിപ്പെട്ടത്. ആ കഥ വായിക്കാം. ശേഷിച്ച ഒരേ ഒരു ആവശ്യം ബിന്‍ അഹ്മദ് വാളക്കുളം https://islamonweb.net/ml/The-only-remaining-requirement

സമയവും കാലവും എന്നും മനുഷ്യന് ഒരു പഠന വിഷയമാണ്. ന്യൂട്ടണും ഐന്‍സ്റ്റീനുമെല്ലാം ഈ രംഗത്ത് ഏറെ പഠനമനനങ്ങള്‍ നടത്തിയ ശാസ്ത്രപ്രതിഭകളാണ്. ഈ രംഗത്തെ ഇവരുടെ വിവിധ കാഴ്ചപ്പാടുകളെയും വീക്ഷണവൈജാത്യങ്ങളെയും പാരഡേം ഷിഫ്റ്റ് ആയാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇസ്‍ലാമിക ചിന്തകനും കവിയുമായ അല്ലാമാ ഇഖ്ബാല്‍ ഈ രംഗത്ത് നടത്തിയ ചിന്തകളും വീക്ഷണവികാസങ്ങളും മറ്റൊരു ഷിഫ്റ്റ് ആയി പരിഗണിക്കേണ്ടവ തന്നെയാണ്. അവയെ ഹ്രസ്വമായി പരിചയപ്പെടാം. സമയം: ഐന്‍സ്റ്റീനെ തിരുത്തുന്ന ഇഖ്ബാല്‍ സിദ്റാ ഫാതിമ https://islamonweb.net/ml/Time-Iqbal-Correcting-Einstein

ലോകം പൊതുവായും മധ്യേഷ്യപ്രത്യേകമായും കാത്തിരുന്ന ഇസ്റാഈല്‍ തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത് വന്നിരിക്കുകയാണ്. നെതന്യാഹു നേതൃത്വം നല്‍കുന്ന ലിക്വിഡ് പാര്‍ട്ടിക്കോ പ്രതിപക്ഷത്തിനോ കേവലഭൂരിപക്ഷം നേടാനാവാത്തതിനാല്‍ തൂക്കുമന്ത്രിസഭ എന്നതിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്. അതോടെ, അത് വരെ ആജന്മശത്രുവായി കണ്ടിരുന്ന അറബ് പാര്‍ട്ടിയെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഐസന്‍കോട്ടിന്റെ യാശര്‍ പാര്‍ട്ടി. രാഷ്ട്രീയത്തിലെ മറ്റൊരു തമാശക്കാണ് ഇതോടെ ഇസ്റാഈല്‍ വേദിയാവുന്നത്. പ്രത്യേക അവലോകനം വായിക്കാം. ഇസ്രായേൽ തിരഞ്ഞെടുപ്പും അറബ് രാഷ്ട്രീയത്തിന്റെ തിരിച്ചുവരവും ഫാതിമ സിദ്റ https://islamonweb.net/ml/The-Israeli-Election-and-the-Resurgence-of-Arab-Politics

ചില ദിവസങ്ങളിൽ മനുഷ്യന് വലിയ ഉപദേശങ്ങളൊന്നും വേണ്ടിവരില്ല. ആരെങ്കിലും അരികിലിരുന്ന്, “നീ ഒറ്റയ്ക്കല്ല; നിന്നെ കൈവിട്ടിട്ടില്ല” എന്നു പറഞ്ഞാൽ മതിയാകും. അതോടെ അയാളുടെ ജീവിതം കൂടുതല്‍ സജീവവും ഊര്‍ജ്ജസ്വലവുമായി മാറും. ജീവിത വിജയത്തിനുള്ള അത്തരം ചില പാഠങ്ങളാണ് വിശുദ്ധ ഖുര്‍ആനിലെ 93-ാമത്തെ അധ്യായമായ സൂറതുള്ളുഹാ നമുക്ക് സമ്മാനിക്കുന്നത്. അല്‍പനേരം ആ സൂറതിന് മുന്നിലിരുന്ന് അതിലെ പാഠങ്ങളിലൂടെ സഞ്ചരിക്കാം. സൂറത്തുള്ളുഹാ: വെളിച്ചത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന സൂറത്ത് മുജീബുല്ലാ കെ.എം https://islamonweb.net/ml/Surah-Ad-Duha:-A-Surah-that-speaks-in-the-language-of-light

ആത്മീയതയുടെ യുക്തിയും യുക്തിയുടെ ആത്മീയതയും ആസ്പദമാക്കി, ഇമാം ഗസ്സാലിയും പ്രമുഖ തത്വചിന്തകനായ ഇബ്നുറുശ്ദും നടത്തിയ സംവാദങ്ങളും ഖണ്ഡനമണ്ഡനങ്ങളും ചരിത്രത്തില്‍ പ്രസിദ്ധമാണ്. പ്രസ്തുത വിഷയത്തില്‍, ഇന്നും ലോകത്തിന് വെളിച്ചം പകരുന്ന കനപ്പെട്ട അനേകം ഗ്രന്ഥങ്ങളാണ് അതിലൂടെ വൈജ്ഞാനിക ലോകത്തിന് ലഭ്യമായത്. തഹുഫുതുല്‍ ഫലാസിഫയും തഹാഫുതുത്തഹാഫുതുമെല്ലാം ആഴമേറിയ വൈജ്ഞാനിക ചര്‍ച്ചകളുടെ ദീപ്തസ്മാരകങ്ങളാണ്. വിരുദ്ധമെന്ന് തോന്നിക്കുന്ന ആ വാദഗതികളിലൂടെ ഒന്ന് കണ്ണോടിക്കാം. തഹാഫുത്ത്: തകർക്കപ്പെട്ട ദർശനങ്ങളും തിരുത്തപ്പെട്ട യുക്തികളും ഫാതിമ അലീഫ https://islamonweb.net/ml/Tahafut:-Shattered-Philosophies-and-Corrected-Rationales

യമനിലെ ഹൂതികള്‍ ഇന്ന്, ഇറാന്റെ പിന്തുണയോടെ ആഗോള വാണിജ്യസഞ്ചാരങ്ങളെ തന്നെ നിയന്ത്രിക്കുന്ന ശക്തിയായി വളരുന്നതാണ് നാം കാണുന്നത്. ഒരു രാജ്യത്തിന്റെ ആഭ്യന്തര സംഘർഷത്തിൽ വേരൂന്നി വളര്‍ന്ന രാഷ്ട്രീയപ്രസ്ഥാനം എങ്ങനെയാണ് പ്രാദേശിക അധികാരസന്തുലിതാവസ്ഥയെയും അന്താരാഷ്ട്ര സുരക്ഷയെയും സ്വാധീനിക്കുന്ന ശക്തിയായി മാറുന്നത് എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണം കൂടിയാണ് ഹൂതികള്‍. പ്രത്യേക അവലോകനം വായിക്കാം. ഹൂതികള്‍: രാഷ്ട്രീയ പ്രാധാന്യവും ആഗോള സ്വാധീനവും സിദ്റ ഫാതിമ https://islamonweb.net/ml/The-Houthis-Political-Significance-and-Global-Influence

ഹദീസ് ശേഖരണത്തിന് വേണ്ടി ഇമാം ബുഖാരി നടത്തിയ യാത്രകള്‍ക്ക് കൈയ്യും കണക്കുമില്ല. ഹിജ്റ 210-ൽ ബഗ്ദാദിലെത്തിയ അദ്ദേഹം ശേഷം യമനിലേക്ക് തിരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. യമനിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അബ്ദുർ റസാഖ് അൽസൻആനിയിൽ നിന്ന് നേരിട്ട് ഹദീസ് കേൾക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, അദ്ദേഹം മരണപ്പെട്ടു എന്ന് പറഞ്ഞത് കേട്ട് അദ്ദേഹം ആ യാത്ര വേണ്ടെന്ന് വെച്ചു. യഥാര്‍ത്ഥത്തില്‍ തെറ്റായ വാര്‍ത്തയായിരുന്നു അത്. അതോടെ, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിജ്ഞാനസംഗമമാണ് നടക്കാതെപോയത്. ഇമാം ബുഖാരി പോലും കാണാന്‍ കൊതിച്ച ആ ഹദീസ് പണ്ഡിതനെ പരിചയപ്പെടാം. ഇമാം ബുഖാരിയും അബ്ദുർ റസാഖ് അൽസൻആനിയും: നടക്കാതെപോയ ഒരു ചരിത്രവിജ്ഞാനസംഗമം മുഹമ്മദ് സഫ്‌വാൻ സി.ബി. നീലേശ്വരം https://islamonweb.net/ml/Imam-al-Bukhari-and-Abd-al-Razzaq-al-Sanani-A-Historical-Scholarly-Encounter-That-Never-Took-Place

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യൻ സാമ്രാജ്യത്വം മുസ്‍ലിം ലോകത്തിന് മേൽ പിടിമുറുക്കിയ കാലഘട്ടത്തിൽ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ തീപ്പൊരിയായി ഉയർന്നുവന്ന വ്യക്തിത്വമാണ് സയ്യിദ് ജമാലുദ്ദീൻ അഫ്‌ഗാനി. ഏറെ വിവാദങ്ങള്‍ക്ക് അവസരം നല്കിയ അദ്ദേഹത്തിന്റെ ജീവിതവും വിശ്വാസവ്യതിയാനങ്ങളും പരിചയപ്പെടാം. അതിരുകളില്ലാത്ത വിപ്ലവം: ജമാലുദ്ദീൻ അഫ്‌ഗാനിയുടെ രാഷ്ട്രീയ ജീവിതവും വിശ്വാസ വ്യതിയാനങ്ങളും അലി അഫ്‍നാന്‍ വേങ്ങര https://islamonweb.net/ml/A-Revolution-Without-Borders-The-Political-Life-and-Shifts-in-Belief-of-Jamaluddin-al-Afghani

അനുഷ്ഠാനം എന്നതിലുപരി ഇസ്‍ലാമിക സാംസ്കാരിക ചരിത്രത്തിൽ തല മറക്കലിന് സുപ്രധാനമായ പങ്കുണ്ട്. സാമൂഹിക ശ്രേണീകരണത്തിലെ ഒരു വ്യക്തിയുടെ സ്ഥാനം അടയാളപ്പെടുത്തൽ മുതൽ പ്രതിരോധത്തിന്റെയും പ്രൗഢിയുടെയും അടയാളമായി വ്യത്യസ്ത ഇസ്‍ലാമിക സമൂഹങ്ങളിൽ തൊപ്പി സംസ്കാരം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തലമറക്കല്‍ വിവിധ സമൂഹങ്ങളിലും കാലങ്ങളിലും എങ്ങനെയാണ് സമീപിക്കപ്പെട്ടത് എന്ന് നോക്കാം. തല മറക്കൽ തലമുറകളിലൂടെ സുഫിയാൻ വിളക്കോട് https://islamonweb.net/ml/Covering-the-Head-Through-Generations

സുല്‍താന്‍ അലി ദീനാര്‍... ബ്രിട്ടീഷ് കൊളോണിയൽ രേഖകളിൽ നീക്കം ചെയ്യപ്പെടേണ്ട വെറുമൊരു 'ശല്യക്കാരൻ' മാത്രമായിരുന്നു അദ്ദേഹം. എന്നാൽ ദാർഫൂറിലെ ജനങ്ങൾക്ക്, അധീശത്വങ്ങൾക്ക് മുമ്പിൽ ശിരസ്സ് കുനിക്കാത്ത പ്രിയപ്പെട്ട മുസ്‍ലിം ഭരണാധികാരിയായിരുന്നു സുൽത്താൻ അലി ദീനാർ. 1916-ൽ ബ്രിട്ടീഷ് സൈന്യത്തോട് പൊരുതി രക്തസാക്ഷിത്വം വഹിച്ചതോടെ കെയിറ രാജവംശത്തിന് മാത്രമല്ല, ദാർഫൂർ സുൽത്താനേറ്റിന്റെ സ്വതന്ത്ര ചരിത്രത്തിനും തിരിശ്ശീല വീണു. ആത്മാഭിമാനം പണയം വെക്കാത്ത ആ വീരസമരനായകനെ പരിചയപ്പെടാം. രക്തസാക്ഷിത്വം കൊണ്ട് ചരിത്രമെഴുതിയ അലി ദീനാറും ദാർഫൂർ സുൽത്താനേറ്റും മുഹമ്മദ് മിസ്അബ് മേച്ചേരി https://islamonweb.net/ml/Ali-Dinar-and-the-Darfur-Sultanate-Writing-History-Through-Martyrdom

വിശുദ്ധ ഖുർആൻ ആദ്യമായി അറബി മലയാളത്തിൽ വിവർത്തനം ചെയ്ത കേരളീയ പണ്ഡിതനാണ് മായന്‍ കുട്ടി എളയ. തലശ്ശേരിയിലെ പ്രസിദ്ധമായ കേയി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം വലിയ ധനാഢ്യനുമായിരുന്നു. ഇന്ത്യയില്‍നിന്നെത്തുന്ന ഹാജിമാര്‍ക്ക് താമസിക്കാനായി, മക്കയില്‍ ഒരു കേന്ദ്രം എന്ന നിലയില്‍ കേയീ റുബാത് നിര്‍മ്മിച്ചതും ഇദ്ദേഹമായിരുന്നു. ആ ജീവിതവും ഖുര്‍ആന്‍ വ്യാഖ്യാനം, കേയീ റുബാത് അടക്കമുള്ള അദ്ദേഹത്തിന്റെ സംഭാവനകളും പരിചയപ്പെടാം. മായൻകുട്ടി എളയ: കേരളത്തിലെ ആദ്യ ഖുർആൻ പരിഭാഷകൻ മുഹമ്മദ് മുഫീദ് https://islamonweb.net/ml/Mayankutty-Elaya-The-First-Translator-of-the-Quran-in-Kerala

ഏതൊരു കൃതിയുടെയും ആദ്യകാല കൈയ്യെഴുത്തുപ്രതികള്‍ ഏറെ പ്രധാനമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനും ഇത്തരത്തില്‍ അനേകം കൈയ്യെഴുത്തു പ്രതികളുണ്ട്. അവയില്‍ സുപ്രധാന സ്ഥാനം നൽകപ്പെടുന്നതാണ്, സന്‍ആ കയ്യെഴുത്തുപ്രതികൾ. യഹൂദര്‍ ഉപയോഗിച്ചിരുന്ന ജെനിസാ രീതിയില്‍, പള്ളിയുടെ നിസ്കാര ഹാളിനു മുകളിൽ, മേൽക്കൂരയ്ക്കും സീലിംഗിനും ഇടയിൽ സൂക്ഷിക്കപെട്ട രീതിയിലാണ് ഇവ കണ്ടെത്തിയത്. ആ പുരാതനശേഷിപ്പുകളെ പരിചയപ്പെടാം. സന്‍ആ ഖുർആൻ കയ്യെഴുത്തുപ്രതികൾ: ആദ്യകാല ചരിത്രത്തിന്റെ ഭൗതിക സാക്ഷ്യം അഹ്മദ് ഫയാസ് സി.എ https://islamonweb.net/ml/Sanaa-Quran-Manuscripts-Physical-Evidence-of-Early-History

രാജ്യതലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ച് രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയാണ്. നേരും ന്യായവും നഷ്ടമാവുന്ന സമയത്ത് ഭരണകൂടങ്ങള്‍ക്കെതിരെ ഇത്തരം മുന്നേറ്റങ്ങള്‍ ചരിത്രത്തിലുടനീളം കാണാവുന്നതാണ്. ഇസ്‍ലാമിക ചരിത്രത്തിലെ സമാന സമരങ്ങളും രീതികളും പരിചയപ്പെടാം. ഡൽഹി സമരങ്ങളിൽ നിഴലിക്കുന്ന പൂര്‍വ്വകാല പ്രക്ഷോഭ രീതികള്‍ മുഹമ്മദ് മുഫീദ് https://islamonweb.net/ml/Echoes-of-Past-Protest-Methods-in-the-Delhi-Agitations

ഇസ്‌ലാമിക സുവർണ്ണ കാലഘട്ടത്തിൽ ഈജിപ്തിൽ ജീവിച്ചിരുന്ന കർമ്മശാസ്ത്ര പണ്ഡിതനും, ഹദീസ് നിവേദകനുമായിരുന്നു അബുൽഹാരിസ് ലൈസ് ബിൻ സഅ്ദ്(റ). സ്വന്തമായി ഒരു കർമ്മശാസ്ത്ര സരണിയുടെ (മദ്ഹബ്) സ്ഥാപകനായിരുന്നിട്ടും ചരിത്രത്തിന്റെ താളുകളിൽ വേണ്ടത്ര രേഖപ്പെടുത്തപ്പെടാതെ പോയ ഒരു മഹാപ്രതിഭയെ പരിചയപ്പെടാം. ഇമാം ലൈസ് ബിൻ സഅ്ദ് (റ)വും, ഇസ്‌ലാമിക ചരിത്രത്തിലെ വിസ്മരിക്കപ്പെട്ട മദ്ഹബും അബ്ദുറഹ്മാന്‍ പി.ടി https://islamonweb.net/ml/Imam-Layth-ibn-Sad-RA-and-the-Forgotten-Madhhab-of-Islamic-History

ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രചിച്ച അദ്കിയാ എന്ന ഗ്രന്ഥം കേരളീയ മുസ്‍ലിംകള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വിധം പ്രസിദ്ധമാണ്. ആത്മീയയാത്രയാണ് അതിലെ പ്രതിപാദ്യമെങ്കിലും, അതോടൊപ്പം അതൊരു സമഗ്രമായ ലൈഫ് മാനേജ്മെന്റ് കോഴ്സ് കൂടിയാണ് മുന്നോട്ട് വെക്കുന്നത്. അദ്കിയായില്‍നിന്ന് വായിച്ചെടുക്കാവുന്ന അത്തരം കരിയര്‍ സ്കില്ലുകളെ പരിചയപ്പെടാം. കരിയർ ഗൈഡൻസും 'ഹിദായത്തുൽ അദ്കിയ'യും: ജീവിതവിജയത്തിനായുള്ള ആധുനിക വായന മുജീബുല്ല കെ.എം https://islamonweb.net/ml/Career-Guidance-and-Hidayat-ul-Adkiya-A-Modern-Reading-for-Success-in-Life

ഇന്ത്യൻ മുസ്‍ലിം ബൗദ്ധിക നവോത്ഥാനത്തിന്റെ ശ്രദ്ധേയ പ്രതിനിധികളിലൊരാണ് അല്ലാമാ ശിബ്‌ലി നുഅ്മാനി. ഉർദു ചരിത്രരചനയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയുടെ കാലഘട്ടത്തിൽ ശ്രദ്ധേയമായ ചരിത്രകാരനും, ദാർശനികനും കവിയും സാമൂഹിക നിരീക്ഷകനും കൂടിയാണ്. അറബി-പേർഷ്യൻ ഭാഷകളിൽ ആഴത്തിലുള്ള പ്രാവീണ്യം കൈവരിച്ച അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകൾ ഇന്ത്യൻ ഇസ്‍ലാമിക വിജ്ഞാനലോകത്തിൽ ദീർഘകാല സ്വാധീനം ചെലുത്തിയവയാണ്. ആ ജീവിതവും സംഭാവനകളും പരിചയപ്പെടാം. ഇന്ത്യൻ മുസ്‌ലിം ബൗദ്ധിക ചരിത്രത്തിലെ പ്രകാശഗോപുരം: അല്ലാമാ ശിബ്‌ലി നുഅ്മാനി തമന്ന സി.വി പടിക്കൽ https://islamonweb.net/ml/A-Beacon-in-the-Intellectual-History-of-Indian-Muslims-Allama-Shibli-Nomani

ഇസ്‍ലാമിക പ്രമാണങ്ങളിലും ചരിത്രഗ്രന്ഥങ്ങളിലും അന്ത്യനാളിന്റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള നിർണ്ണായക പ്രതിഭാസമാണ് യഅ്ജൂജ്-മഅ്ജൂജുകളുടെ പുറപ്പാടും വ്യാപകമായ അക്രമണങ്ങളും. അവര്‍ ആരാണന്ന് ഇസ്‍ലാമിക ലോകത്ത് വിവിധ വായനകളുണ്ട്. അവ ഒന്ന് പരിചയപ്പെടാം. മംഗോളുകളും താത്താറുകളും യഅ്ജൂജ്-മഅ്ജൂജ് വംശജരോ? മുഫീദ് മുഹമ്മദ് https://islamonweb.net/ml/Are-the-Mongols-and-Tatars-of-the-lineage-of-Gog-and-Magog