Islamonweb
Kanalga Telegram’da o‘tish
Official Telegram Channel of Islamonweb.net, contents in English, Malayalam, Urdu, Telugu, Bangla and Kannada
Ko'proq ko'rsatish984
Obunachilar
-124 soatlar
-27 kun
-830 kun
Postlar arxiv
984
ഇസ്‍ലാം എത്തിയിട്ട് ഒമ്പത് നൂറ്റാണ്ട്; ആഘോഷിച്ച് മാല്‍ദീവ്സ്
വാർത്ത വായിക്കാം...
https://islamonweb.net/ml/Nine-centuries-since-the-arrival-of-Islam-Maldives-celebrates
984
പ്രവാചക പ്രകീര്‍ത്തന സദസ്സുകളിലെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാണ് ബുര്‍ദകള്‍. കഅ്ബുബ്നുസുഹൈര്‍(റ) എന്ന സ്വഹാബിവര്യനാണ് ഇതിന് തുടക്കം കുറിച്ചത്. ശേഷം ഇമാം ബൂസ്വീരി(റ)ന്റെ ബുര്‍ദ പിറവി കൊണ്ടതോടെ, മുസ്‍ലിം ലോകത്താകമാനം അത് പ്രചാരം നേടി. തുടര്‍ന്നും ചരിത്രത്തില്‍ അനേകം ബുര്‍ദകള്‍ കാണാം. എന്നാല്‍ അവയെല്ലാം പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ എന്നതിലുപരി അതത് കാലത്തെ വൈയ്യക്തികവും സാമുദായികവുമായ സങ്കടങ്ങള്‍ പ്രവാചകരോട് തുറന്ന് പറയുന്ന രാഷ്ട്രീയ പശ്ചാത്തലം കൂടി അവക്കുണ്ട്. ചരിത്രത്തിലെ പ്രധാന ബുര്‍ദകളെയും അവയുടെ പശ്ചാത്തലങ്ങളും പരിചയപ്പെടാം.
ബുര്‍ദകള്‍: പ്രവാചകരോട് സങ്കടങ്ങള്‍ പറയുന്ന കാവ്യശീലുകള്‍
തുഫൈല്‍ തൃപ്പനച്ചി
https://islamonweb.net/ml/Burdas-Poetic-verses-expressing-ones-sorrows-to-the-Prophet
984
ലോകം കണ്ടതില്‍ വെച്ചേറ്റവും വലിയ നേതാവാണ് മുഹമ്മദ് നബി(സ്വ). കോടിക്കണക്കിന് ജനങ്ങളെ ഇത്രമേല്‍ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നേതാവും ലോകത്തില്ല തന്നെ. അല്ലാഹുവിന്റെ അന്ത്യപ്രവാചകരുടെ ആ തിരുജീവിതത്തില്‍ എല്ലാത്തിലും മാതൃകയുണ്ടെന്ന പോലെ, നേതൃഗുണങ്ങളിലും അവിടുന്ന് ഏറ്റവും നല്ല മാതൃകയാണ്. പ്രവാചക ജീവിതത്തിലെ നേതൃവിശേഷണങ്ങള്‍ പരിചയപ്പെടാം.
ഖിയാദതുന്നബവിയ്യ: മഹനീയ നേതൃ മാതൃക
ഹാഫിസ് മുഹമ്മദ് സവാദ് വാഫി മൊഗ്രൽ പുത്തൂർ_
https://islamonweb.net/ml/Qiyadatun-Nabawiyya-An-Illustrious-Model-of-Leadership
984
ഗവൺമെന്റുകൾ തകരുകയും നേതൃത്വങ്ങൾ അമ്പേ പരാജയപ്പെടുകയും സമൂഹങ്ങൾ അനിശ്ചിതത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്ത നിരവധി സംഭവങ്ങൾ ചരിത്രത്തിലുണ്ട്. ഇത്തരം ഘട്ടങ്ങളെയാണ് ഭരണഘടനാ പ്രതിസന്ധി എന്ന് വിളിക്കുന്നത്. ഇവ്വിഷയകമായി, പ്രമുഖ ശാഫിഈ പണ്ഡിതന്‍ ഇമാമുൽ ഹറമൈൻ അൽജുവൈനി(റ) രചിച്ച വിഖ്യാതമായ ഗിയാസുൽ ഉമം ഫീ ഇൽതിയാസിസ്സുലം എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രതിസന്ധികളുടെ ഘട്ടത്തിൽ പ്രായോഗികമായ ഒരു സിവിൽ ഭരണരേഖയാണ് ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം വരച്ചുകാണിക്കുന്നത്. ആ മഹദ്ഗ്രന്ഥം പരിചയപ്പെടാം.
രാഷ്ട്രവും ഭരണഘടനാ പ്രതിസന്ധികളും: ഇമാം അൽജുവൈനിയുടെ സിവിൽ ഭരണ സിദ്ധാന്തം
അബ്ദുല്‍ വാഹിദ് കോട്ടക്കല്‍
https://islamonweb.net/ml/The-State-and-Constitutional-Crises-Imam-al-Juwaynis-Theory-of-Civil-Governance
984
മഗ്‍രിബ്, സുബ്ഹ് എന്നീ വാങ്ക് വേളകളില്‍ നായകള്‍ കൂട്ടമായി ഓരിയിടുന്നത് നാം കേള്‍ക്കാറുണ്ട്. ആഴത്തില്‍ ആലോചിച്ചാല്‍, ഇത് കേവലം ഒരു ശബ്ദത്തോടുളള പ്രതികരണമല്ലെന്നും നാം കാണാത്ത എന്തോ കാണുന്നതിനാല്‍ അവയോടുള്ള പ്രതികരണമാണ് അതെന്നും മനസ്സിലാക്കാവുന്നതേയുള്ളു. പ്രസ്തുത വിഷയത്തെ കുറിച്ചുള്ള ഒരു ഗവേഷണ പഠനം വായിക്കാം.
സന്ധ്യയുടെ അതിരുകൾ: നായകൾ കൂട്ടമായി ഓരിയിടുന്നത് എന്ത് കൊണ്ടാണ്?
മുഹമ്മദ് ബിന്‍ അഹ്മദ്
https://islamonweb.net/ml/The-Boundaries-of-Twilight-Why-do-dogs-howl-in-packs
984
സൂറത്തുൽ അഹ്സാബ് 46-ാം സൂക്തത്തിൽ സിറാജൻ മുനീറ എന്ന ഭാവാർത്ഥം കൊണ്ടാണ് പ്രവാചകൻ(സ്വ)യെ അല്ലാഹു വിശേഷിപ്പിക്കുന്നത്. സദാ ജ്വലിച്ചുകൊണ്ടിരിക്കുന്ന വിളക്ക് എന്ന് അര്‍ത്ഥം വരുന്ന ഈ പദപ്രയോഗം പല പ്രാവചകാനുരാഗ രചനകളുടെയും അടിസ്ഥാനമായി വര്‍ത്തിച്ചിട്ടുണ്ട്. കേരളക്കരയില്‍ ജനനം കൊണ്ട മൗലിദുകളും ഈ പ്രയോഗം സാര്‍വ്വത്രികമായി കാണാം. ആ പ്രയോഗത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം.
സിറാജൻ മുനീറാ: മാല-മൗലിദുകളില്‍ പ്രതിഫലിച്ച പ്രതീകം
മുഹമ്മദ് ഫാഇസ് ടി.കെ
https://islamonweb.net/ml/Sirajan-Muneera-A-Symbol-Reflected-in-Mala-and-Mawlid-Compositions
984
അന്ത്യദിനത്തില്‍ മണ്ണായി മാറാതെ സ്വര്‍ഗ്ഗപ്രവേശം ലഭിക്കുന്ന ഭാഗ്യം ചെയ്ത ഏതാനും ജീവികളുണ്ട് ഇസ്‍ലാമിക വിശ്വാസത്തില്‍. അവയില്‍ ഒന്നാണ്, പുനരുജ്ജീവനത്തെകുറിച്ചുള്ള ഉസൈര്‍(അ)ന്റെ സംശയത്തിന് നിവാരണം നല്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ കഴുത. ആ സംഭവം വായിക്കാം.
സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍
07.ഉസൈർ നബി (അ) ൻ്റെ കഴുത
അബ്ദുറഹ്മാൻ ടി പി
https://islamonweb.net/ml/Creatures-Destined-for-Paradise-07-Prophet-Uzair-s-AS-Donkey
984
ഓപ്പറേഷൻ എപിക് ഫ്യുറി എന്ന ഓമനപ്പേരിട്ട് 2026 ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച ഇറാൻ യുദ്ധം, ആറ് മാസം പിന്നിടുമ്പോഴും ലക്ഷ്യങ്ങളൊന്നും പൂർത്തികരിക്കാനാകാതെ, തുടങ്ങിയവര്‍ പോലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് കാണുന്നത്. നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് മിഡ്ടേം തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രത്യേക അവലോകനം വായിക്കാം.
ഇറാൻ യുദ്ധം അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ
റിയാസ് ഹുദവി പുലിക്കണ്ണി
https://islamonweb.net/ml/Will-the-Iran-war-affect-the-US-election
984
കെനിയൻ എഴുത്തുകാരനായ ങൂഗി വാ തിയോംഗോ 'സാംസ്കാരിക ബോംബ്' (Cultural Bomb) എന്ന ആശയത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു സമൂഹത്തിന്റെ സാംസ്കാരിക പരിസരങ്ങളെ സമൂലം നശിപ്പിക്കുന്നതിനെയാണ് അത് സൂചിപ്പിക്കുന്നത്. ഇസ്രായേൽ ഫലസ്തീനില്‍ ചെയ്യാന്‍ ശ്രമിക്കുന്നത് ഇത് തന്നെയാണ്. ഇതിനെ പ്രതിരോധിക്കുക എന്ന മഹത്തായ ദൗത്യമാണ് ഫലസ്തീനിലെ കലാകാരന്മാര്‍ ചെയ്യുന്നത്. അവരില്‍ പ്രമുഖനായിരുന്നു, ഏതാനും ദിവസം മുമ്പ് മരണപ്പെട്ട സുലൈമാന്‍ മന്‍സൂര്‍. ജമല്‍ അല്‍മഹാമില്‍ അടക്കം പ്രശസ്തമായ ഏറെ ചിത്രങ്ങളുടെ ഉടമയായ ആ കലാകാരനെ പരിചയപ്പെടാം.
സുലൈമാൻ മൻസൂർ: കലകൾ തീർത്ത പ്രതിരോധ ഭാവങ്ങള്‍
തന്‍വീര്‍ അഹ്മദ് പുതുപ്പറമ്പ്
https://islamonweb.net/ml/Sulaiman-Mansoor-Expressions-of-Resistance-Forged-Through-Art
984
ഇസ്‍ലാമിക വിശ്വാസ കാര്യങ്ങളില്‍ പെട്ടതാണ് ആലമുല്‍ മിഥാല്‍. ആത്മീയ ലോകത്തിന്റെയും ദ്രവ്യനിഷ്ഠമായ ഭൗതിക ലോകത്തിന്റെയും ഇടനിലയായാണ് ഇത് ഗണിക്കപ്പെടുന്നത്. പ്ലാറ്റോയുടെ ideal world മായി പലപ്പോഴും താരതമ്യം ചെയ്യാറുണ്ടെങ്കിലും അവ തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളുണ്ട്. മരണാനന്തര രക്ഷ-ശിക്ഷകള്‍ അടക്കമുള്ള യുക്തിക്കതീതമായ പല ആശയങ്ങളെയും വ്യാഖ്യാനിക്കാന്‍ ഇത് ഏറെ സഹായകമാണ്. എന്താണ് ആലമുല്‍ മിഥാലെന്നും എന്തൊക്കെയാണ് അതിന്റെ പ്രത്യേകതകളെന്നും നോക്കാം._
*ആലമുൽ മിഥാൽ: ഇസ്‌ലാമിക തത്ത്വചിന്തയിലെ ഒരു ഇടനില പ്രപഞ്ചം
അഹ്മദ് സബാഹ് ചാപ്പനങ്ങാടി
https://islamonweb.net/ml/Alam-al-Mithal-An-Intermediate-Realm-in-Islamic-Philosophy
984
നിരന്തരം ചിന്തിക്കാനും ആലോചിക്കാനും ആവശ്യപ്പെടുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ബാഹ്യമായ പ്രപഞ്ച ദൃഷ്ടാന്തങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്ന അതേ അളവില്‍ അത് ആ ഗ്രന്ഥത്തെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും ചിന്തിക്കാനും ആവശ്യപ്പെടുന്നുണ്ട്. ഖുര്‍ആന്‍ ആവശ്യപ്പെടുന്ന തദബ്ബുറിനെ കുറിച്ച് കൂടുതലറിയാം.
തദബ്ബുർ: അന്ധമായ അനുകരണത്തിൽ നിന്ന് ബുദ്ധിയുടെ മോചനത്തിലേക്ക്
ലബീബ നുസ്റീന്‍
https://islamonweb.net/ml/Tadabbur:-From-Blind-Imitation-to-the-Liberation-of-the-Intellect
984
_ഇസ്‌ലാമിക വിജ്ഞാനചരിത്രത്തിൽ ചില പണ്ഡിതന്മാർ അവരുടെ കാലഘട്ടത്തെ മാത്രമല്ല, പിന്നീട് വരുന്ന നൂറ്റാണ്ടുകളെയും സ്വാധീനിച്ചിട്ടുണ്ട്. അത്തരത്തിൽ വേറിട്ട സ്ഥാനമുള്ള മഹാപണ്ഡിതനാണ് ഇമാം അബൂ ഇസ്ഹാഖ് അശ്ശാതിബി(റ). ശരീഅതിന്റെ നിയമങ്ങള്‍ക്കപ്പുറം, അവയുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി, അവയെ സംബന്ധിച്ച് സമഗ്രമായ രചനകള്‍ നടത്തിയതാണ് അദ്ദേഹത്തിന്റെ സുപ്രധാന സംഭാവന. കാലത്തിന് മുന്നേ നടന്ന ആ പണ്ഡിത കേസരിയെ പരിചയപ്പെടാം._
*ഇമാം ഷാതിബി(റ): നിയമങ്ങളുടെ പിന്നാമ്പുറം തേടിയ പണ്ഡിതൻ*
_അജ്മൽ നെല്ലിപ്പറമ്പ്_
https://islamonweb.net/ml/Imam-Shatibi-RA-The-Scholar-Who-Sought-the-Underlying-Rationale-of-Laws
▬▬▬▬▬▬▬▬▬▬▬▬
For daily updates join *Islamonweb*
Whatsapp Group:
https://whatsapp.com/channel/0029Va5ZyA0FHWpsJ66H2P0R
Our social media platforms:
https://linktr.ee/islamonweb
984
പാശ്ചാത്യ അക്കാദമിക ലോകത്ത് ഇസ്‌ലാമിനെക്കുറിച്ചുള്ള വിചാരങ്ങളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രമുഖ പണ്ഡിതനാണ് ജോർജ്ടൗൺ യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന ജോൺ എൽ. എസ്പോസിറ്റോ. അഞ്ചു പതിറ്റാണ്ടിലധികം നീണ്ട തന്റെ ബൗദ്ധിക ജീവിതത്തിലൂടെ, ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹങ്ങളെയും കുറിച്ച് പാശ്ചാത്യ ലോകത്ത് നിലനിന്നിരുന്ന വികലധാരണകളെ തിരുത്താൻ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തിയ ആ ചിന്തകനെ പരിചയപ്പെടാം.
ജോൺ എൽ. എസ്പോസിറ്റോ: ഇസ്‌ലാമിനെ വായിച്ച പാശ്ചാത്യ ചിന്തകൻ
ഹാഷിർ കെ
https://islamonweb.net/ml/John-L-Esposito-The-Western-Thinker-Who-Studied-Islam
984
1873-ൽ മക്കയിൽ സ്ഥാപിതമായ മദ്രസ സൗലതിയ്യ അറേബ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ ഇസ്‌ലാമിക മദ്രസ്സകളിൽ ഒന്നാണ്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ സേനാനിയായിരുന്ന ശൈഖ് റഹ്‌മത്തുള്ള കൈരാനവിയാണ് ഇതിന്റെ സ്ഥാപകൻ. ശേഷം, 1873-ൽ, കൽക്കട്ടയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകയും സമ്പന്നയുമായിരുന്ന നവാബ് ബീഗം സൗലത്തുന്നിസയുടെ സാമ്പത്തിക പിന്തുണയോടെ കുറ്റമറ്റ കെട്ടിടം നിര്‍മ്മിക്കുകയും ആവശ്യമായ സൗകര്യങ്ങളെല്ലാമുള്ള ഔദ്യോഗിക മദ്റസയായി മാറുകയും ചെയ്തു. അവരുടെ ഓർമ്മയ്ക്കായാണ് ഈ സ്ഥാപനത്തിന് 'സൗലതിയ്യ' എന്ന് നാമകരണം ചെയ്തത്. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമായി ഇന്നും സജീവമായി നിലനിൽക്കുന്ന ആ വിജ്ഞാന പൈതൃകം പരിചയപ്പെടാം.
മദ്‍റസ സൗലതിയ്യ: മസ്ജിദുൽ ഹറമിനരികിലെ ഒരിന്ത്യൻ കയ്യൊപ്പ്
അബ്ദുറഹ്മാന്‍ ടിപി
https://islamonweb.net/ml/Madrasa-Saulathiya-An-Indian-Imprint-Near-Masjid-al-Haram
984
സ്വര്‍ഗ്ഗാവകാശികളായ ജീവികളില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ഗുഹാവാസികളുടെ കാവല്‍ക്കാരനായ നായ. ഖിത്‍മീര്‍ എന്നായിരുന്നു അതിന്റെ നാമം എന്നാണ് പണ്ഡിതരുടെ പ്രബലാഭിപ്രായം. അല്ലാഹുവിന്റെ ഇഷ്ടദാസരെ സ്നേഹിച്ച ഭാഗ്യം ചെയ്ത ആ ജീവിയെ പരിചയപ്പെടാം.
സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍
05: ഖിഥ്മീർ: ഗുഹാവാസികളുടെ കാവൽക്കാരൻ
അബ്ദുറഹ്മാൻ ടി.പി
https://islamonweb.net/ml/Creatures-Destined-for-Paradise-05-Qitmir-The-Guardian-of-the-Cave-Dwellers
984
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും, കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അറിവിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. ആ മഹദ് ജീവിതം പരിചയപ്പെടാം.
ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
https://islamonweb.net/ml/Shaikhul-Jamia-Prof.-K.-Alikutty-Musliyar
984
അടുത്തകാലത്തായി ഓൺലൈൻ മജ്‌ലിസുകളിലൂടെയും വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ദീനിന്റെ പേരിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങൾ ആശങ്കാജനകമായി വർധിച്ചുവരികയാണ്. ഇതേ കുറിച്ച് സമൂഹം ബോധവാന്മാരായേ തീരൂ. ഇതേ കുറിച്ച് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള് നടത്തിയ പ്രഭാഷണം വായിക്കാം.
ദീനിന്റെ പേരിലെ ചൂഷണത്തിനെതിരെ ജാഗ്രത വേണം
സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ
https://islamonweb.net/ml/We-must-be-vigilant-against-exploitation-in-the-name-of-religion
984
പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്‌ലാം വളരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. കുടിയേറ്റം, ജനസംഖ്യാപരമായ ഘടന, ചരിത്രപരമായ ബന്ധങ്ങൾ, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയെല്ലാം ഈ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വശത്ത് ആഘോഷവും മറുവശത്ത് ആശങ്കകളും വിതക്കുന്ന ഈ വിഷയത്തെ കുറിച്ചുള്ള പ്രത്യേക പഠനം വായിക്കാം.
പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാം
മുഹമ്മദ് റിഷാം കൂട്ടിലങ്ങാടി
https://islamonweb.net/ml/The-growing-presence-of-Islam-in-Western-countries
984
തെക്കൻ യമനിലെ ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ നായകനാണ് ശൈഖ് അല്‍ബൈഹാനി. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതരിലൊരാളായ അദ്ദേഹം, ഗ്രന്ഥരചന, പ്രബോധന പ്രവർത്തനം, സാമൂഹ്യപരിഷ്കരണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ യമനിലെ മത–സാംസ്കാരിക നവീകരണത്തിന് മഹത്തായ സംഭാവനകൾ നൽകി. ആ മഹദ് ജീവിതം പരിചയപ്പെടാം.
ശൈഖ് അൽബൈഹാനി: യമനിലെ ഇസ്‍ലാമിക നവോത്ഥാനത്തിന്റെ മുഖം
നുസ്റ മർയം സഹ്റാവിയ്യ
https://islamonweb.net/ml/Sheikh-Al-Bayhani-The-Face-of-the-Islamic-Renaissance-in-Yemen
984
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയും കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു.
വാര്‍ത്ത വായിക്കാം
https://islamonweb.net/ml/Professor-K-Alikutty-Musliyar-has-passed-away
