LSGD GUIDE
Відкрити в Telegram
1 967
Підписники
+324 години
+97 днів
+1430 день
Архів дописів
1 967
*മന്ത്രിസഭായോഗ തീരുമാനങ്ങൾ..* (10/06/2026)
🟠സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായി ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജൂൺ 15 മുതൽ നടപ്പിലാകും. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുക.
🟠 ഹൈക്കോടതിയിൽ സ്റ്റേറ്റ് അറ്റോർണിയായി അഡ്വ. അനൂപ് വി. നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, സീനിയർ ഗവൺമെന്റ് പ്ലീഡർ, ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികകളിലായി 40 ഓളം പുതിയ നിയമനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി.
#keralagovernment #cabinetdecisions
1 967
തിരുവനന്തപുരം നഗരസഭയിലെ സ്വയംതൊഴിൽ സംരംഭ പദ്ധതിയുടെ സബ്സിഡി തുക തട്ടിപ്പ്: മുൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം നഗരസഭയിൽ ജനറൽ വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയുടെ വായ്പാ തുകയുടെ സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് കാണിച്ച് 3.57 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം നഗരസഭയിലെ മുൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറും, നിലവിൽ കൊല്ലം താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസറുമായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി പ്രവീൺ രാജ് ടി.ആർ നെ (വയസ്-37) വിജിലൻസ് ഇന്ന് (08.06.2026) അറസ്റ്റ് ചെയ്തു.
2020-2021 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം നഗരസഭയിൽ ജനറൽ വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി നടപ്പിലാക്കിയ പദ്ധതിയുടെ വായ്പകൾക്കുള്ള സബ്സിഡി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായ ആരോപണത്തിൽ വിജിലൻസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംരംഭക ഗ്രൂപ്പുകൾക്ക് സബ്സിഡിയായി അനുവദിച്ച 3.57 കോടി രൂപ യഥാർത്ഥ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യാതെ വിതരണം ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കിയ ശേഷം ഈ കേസിലെ മറ്റൊരു പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനത്തിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്താണ് ഫണ്ട് തട്ടിയെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ മുൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറുമായിരുന്ന പ്രവീൺ രാജ് ടി.ആർ നെ (വയസ്-37) ഇന്ന് (08.06.2026) വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-I ൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 24 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കേസിലും, തിരുവനന്തപുരം നഗരസഭയിലെ തന്നെ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വനിതകൾക്കായുള്ള സ്വയം തൊഴിൽ സംരംഭ പദ്ധതിയിലെ വായ്പാ തുകകളിൽ സബ്സിഡി അനുവദിച്ചതിൽ 1.14 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് നടത്തിയ മറ്റൊരു കേസിലും നഗരസഭയിലെ മുൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസറായ പ്രവീൺ രാജ് ടി.ആർ പ്രതിയാണ്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.
#keralavigilance #arrest
Вже доступно! Дослідження Telegram за 2025 — головні інсайти року 
