uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
മുഹ്‌യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മദ്ഹുകൾ, പദ്യരൂപത്തിലും, ഗദ്യരൂപത്തിലും, ഗദ്യപദ്യ മിശ്രണ രൂപത്തിലുമായി ഇനിയും പലതുണ്ട്, നമ്മുടെ നാട്ടുകാരാൽ തന്നെ വിരചിതമായവ. ഇയ്യുളളവന്റെ ശൈഖന്മാരിൽ പെട്ട തരുവണ അബ്ദുല്ലാഹ് മുസ്‌ലിയാർ (റഹിമഹുല്ലാഹ്) ശൈഖവർകളെക്കുറിച്ചൊരു മനോഹര കവിത രചിച്ചിരുന്നു. അത് ഇയ്യുളളവനു നല്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ അതെങ്ങോ കളഞ്ഞു പോയി. നമ്മുടെ മൗലിദ് കിതാബുകളിൽ കാണുന്ന മുഹ്‌യിദ്ദീൻമൗലിദ്, തമിഴ്നാട്ടുകാരനായ മഹാജ്ഞാനി, #അശ്ശൈഖ്_മഹമൂദ്_അത്ഥയ്യിബ്_അൽഖാദിരി (റഹിമഹുല്ലാഹ്) എന്നവർ രചിച്ച വിശാലമായ ഒരു മൗലിദിന്റെ സംക്ഷിപ്ത രൂപമാണ്. ഇയ്യുളളവന്റെ മശായിഖിന്റെ ശൈഖായിരുന്ന #അല്ലാമാഃ_മൂസാ_അൽബർദലി_അൽകബീർ (റഹിമഹുല്ലാഹ്) എന്ന വടുതല വലിയ മൂസാ മുസ്‌ലിയാർ അവർകളും മുഹ്‌യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ ഒരു മൗലിദ് രചിച്ചിട്ടുണ്ട്. രചയിതാവിലേക്കെത്തുന്ന സനദോടെ ഇയ്യുള്ളവന്ന് അതിനുളള ഇജാസത്തുണ്ട് - അൽഹംദു ലില്ലാഹ്! ഇപ്പറഞ്ഞ മൂസാ മുസ്‌ലിയാരുടെ ഗുരുവര്യരാണ് ശ്രുതിപ്പെട്ട ബദ്ർ മൗലിദ് രചിച്ചത്, അതായതു #വളപ്പിൽ_അബ്ദുൽഅസീസ്_മുസ്‌ലിയാർ (റഹിമഹുല്ലാഹ്) ബർസഞ്ചി മൗലിദിന്റെ രചയിതാവിനുമുണ്ടൊരു രചന, മുഹ്‌യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ പേരിൽ. മൗലിദിന്റെ ഗണത്തിൽ എണ്ണാമെങ്കിലും നമ്മുടെ നാട്ടുകാർക്കു പരിചിതമായതു പോലെ അതു പദ്യഗദ്യ മിശ്രണമായ മൗലിദല്ല. ബർസഞ്ചി മൗലിദ് പോലെ അക്ഷരപ്രാസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ടുളള ഗദ്യരൂപമാണ് അതിന്റെ സവിശേഷത. ചുരുക്കത്തിൽ, മുഹ്‌യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മദ്ഹു പാടാനോ പറയാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അനുയോജ്യമായ രചനകൾ നമ്മുടെ കൈയ്യെത്തും ദൂരത്തു തന്നെയുണ്ടെന്നർത്ഥം. നാം അതൊന്നു തുറന്നു വച്ചു പാരായണം ചെയ്യേണ്ട കാര്യമേ ഉളളൂ. അതിൽ പ്രാമുഖ്യം കൊടുക്കാൻ ശ്രമിക്കേണ്ടത് - ഇയ്യുളളവന്റെ അഭിപ്രായത്തിൽ- ഒന്നും രണ്ടുമായി മുകളിൽ പരാമർശിച്ചവയ്ക്കാണെന്നു മാത്രം. ഇനി മദ്ഹുകളൊന്നും പാരായണം ചെയ്യാൻ സാധ്യമാകുന്നില്ലെങ്കിൽ ശൈഖവർകളുടെ തിരുസന്നിധിയിലേക്കൊരു ഫാതിഹയെങ്കിലും പതിവായി ഓതി #ഹദിയഃ ചെയ്യുക. അവിടുത്തെ ബറകത്തും മദദും നമ്മെ വന്നു തഴുകും - ഇൻശാ അല്ലാഹ്. ഏകദേശം നൂറ്റിയമ്പത്തഞ്ചു വരികളിൽ മുഹ്‌യിദ്ദീൻ ശൈഖ് റഹിമഹുല്ലാഹിയുടെ മഹത്ത്വം വരച്ചിടാൻ ശ്രമിച്ച ഖാളി മുഹമ്മദ് (റഹിമഹുല്ലാഹ്) തന്റെ രചനയുടെ ഒടുവിൽ നമ്മോടു ചോദിക്കുന്നത് ഇങ്ങനെയാണ്: "ഇത്തിര പോരിശാ ഉള്ളൊരു ശൈഖിനെ ഇട്ടേച്ചേവിടേക്കാ പോകുന്നു ലോകരേ" അതേ, അതാണ് ഇയ്യുളളവന്നും ചോദിക്കാനുളളത്. എല്ലാരെ കോഴിയും കൂകി അടങ്ങുമ്പോഴും ഖിയാമത്തോളം കൂകുന്ന മുഹ്‌യിദ്ദീൻ കോഴിയെ വിട്ടേച്ച് എവിടെപ്പോകാനാണു നമ്മൾ? ഖാളി മുഹമ്മദ് (റഹിമഹുല്ലാഹ്) തന്റെ മാലയുടെ ഒടുവിൽ നടത്തിയ ഒരു ദുആ കൊണ്ടു തന്നെ ഇയ്യുളളവനും ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. "ഞാങ്ങളെല്ലാരും അവരെ മുരീദാകാൻ ഞാങ്ങൾക്കുദവിതാ ഞാങ്ങളെ നായനേ" ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സ്വന്തം #അൽനുഹാസി

ഒരു നേർച്ച പാഠം ... (ചരിത്രത്തെയാണ് സംഘിക്കും സലഫിക്കും പേടി, ചരിത്രകാരനെയും) മലപ്പുറം മണത്തല നേർച്ചയുടെ ചരിത്രം കാണുക സാമൂതിരിയുടെ പടത്തലവനായ നാലകത്ത് ഹൈദ്രോസ് കുട്ടി മൂപ്പൻ ‍ ദേശത്തിനു വേണ്ടി ടിപ്പുസുല്‍ത്തനെതിരിലുള്ള യുദ്ധത്തില്‍ ശഹീദാകുകയും, അദ്ദേഹത്തിന്റെ ജനാസ സാമൂതിരി ആനയും അമ്പാരിയോടും കൂടി മണത്തല പള്ളിയിലേക്ക് മറവ് ചെയ്യാന്‍ കൊണ്ടു വന്നതിൻെറയും ഒാര്‍മ്മ പുതുക്കലാണ് ചന്ദനക്കുടം നേർച്ചയുടേതെന്ന് ചരിത്രം പറയുന്നു.. ശ്രദ്ധിക്കുക .. ടിപ്പു സുല്‍ത്തനാുമായുള്ള യുദ്ധത്തിലാണ് ഇദ്ദേഹം ശഹീദാകുന്നത് .. **** ടിപ്പുവിൻെറ പഠാണിപ്പട ചെറുവത്തൂരിലെ വീരഭദ്ര ക്ഷേത്രത്തിലെ സ്വത്തുക്കൾ കൊള്ളയടിക്കാൻ ഒരു ശ്രമം നടത്തി പട ക്ഷേത്ര പരിസരത്തെത്തിയപ്പോൾ ചെറുവത്തൂരിലെ വലിയ വീട്ടിൽ മാപ്പിളയുടെ നേതൃത്വത്തിൽ നായന്മാരുടെയും നാട്ടുകാരുടെയും സംയുക്ത സേന അക്രമികളെ തുരത്താൻ ശ്രമിച്ചു സൈന്യത്തിനേറ്റ കനത്ത നാശ നഷ്ടത്തിനും പരാജയത്തിനും മുഖ്യ കാരണക്കാരനായ വലിയ വീട്ടിൽ മാപ്പിളയെ ഗൂഢ ശ്രമം വഴി പിടികൂടി ഇരുകരങ്ങളും ഛേദിച്ചു . അന്ത്യ ശ്വാസം വരെ പൊരുതി നിന്ന ആ മാപ്പിള പ്രമാണിയെ ആദരിച്ച് ക്ഷേത്ര പരിസരത്ത് വലിയ വീട്ടിൽ മാപ്പിളയുടെ ഇരു കരങ്ങളും ഛേദിക്കപ്പെട്ട ഒരു പ്രതിമ സ്ഥാപിക്കുകയും ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്ത ജനങ്ങൾ ആദരവർപ്പിക്കുകയും ചെയ്യുന്നു (ക്ഷേത്ര വിജ്ഞാന കോശം ) * മലപ്പുറം ജില്ലയിലെ കണ്ടനകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലും ആക്രമണം തടയാൻ ടിപ്പുവിനെതിരെ ഒത്താശയും സഹായവും ചെയ്ത എട്ടു മുസ്ലിം വീട്ടുകാരുടെ താമസിക്കുന്ന സ്ഥലത്തിൻെറ നികുതി പരോപകാരമായി ഈ ദേവസ്വത്തിൽ നിന്ന് അടച്ചതായി കാണാം കൂടാതെ ഈ വീട്ടുകാർക്ക് ഓണപ്പുടവയും കൊടുത്തിരുന്നു എന്നു പഴമ പാലക്കാട് വഴി വന്ന ടിപ്പുവിനെതിരെ പടവെട്ടി വീരമൃത്യു മരിച്ച മാപ്പിളപ്പോരാളിയെ കുറിച്ചും ക്ഷേത്രപാലക ചരിതത്തിൽ ഒരു പഴമയുണ്ട് (Ibid) * സംഘീ - സലഫീ ഇതാണ് ചരിത്രം ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച ഒരു ഭരണകൂടത്തിനെതിരിൽ മുസ്ലിം രാജ്യം തന്നെ എതിരായി വന്നാലും (അത് പാക്കിസ്ഥാനായാലും വിശുദ്ധ മക്ക ഉൾപ്പെടുന്ന സൗദി അറേബ്യയായാലും ശരി) രാജ്യത്തോടൊപ്പം നിന്നു രാജ്യത്തിനായി പൊരുതും എന്ന ഒരു പാഠം അതിൽ നിന്നു പഠിക്കണം സലഫിസ്റ്റ് പാക്കിസ്ഥാൻ വാദികൾ പോർച്ചുഗീസുകാർ വന്നപ്പോൾ സാമൂതിരിയോടൊപ്പം ചേർന്നു മുസ്ലിംകൾ യുദ്ധം ചെയ്തത് അവരുടെ കച്ചവടാധികാര സ്ഥാനം സംരക്ഷിക്കാൻ മാത്രമാണ് അല്ലാതെ രാജ്യ സ്നേഹം കൊണ്ടല്ല എന്ന സംഘി ആരോപണത്തിനു മറുപടിയാണ് മണത്തല മൂപ്പനടക്കമുള്ളവർ... മാപ്പിളമാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ ബ്രീട്ടീഷ് ചെരുപ്പു നക്കി സംഘികൾ വരേണ്ടതില്ല

സംഘീ - സലഫീ ഇതാണ് ചരിത്രം ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച ഒരു ഭരണകൂടത്തിനെതിരിൽ മുസ്ലിം രാജ്യം തന്നെ എതിരായി വന്നാലും (അത് പാക്കിസ്ഥാനായാലും വിശുദ്ധ മക്ക ഉൾപ്പെടുന്ന സൗദി അറേബ്യയായാലും ശരി) രാജ്യത്തോടൊപ്പം നിന്നു രാജ്യത്തിനായി പൊരുതും എന്ന ഒരു പാഠം അതിൽ നിന്നു പഠിക്കണം സലഫിസ്റ്റ് പാക്കിസ്ഥാൻ വാദികൾ. പോർച്ചുഗീസുകാർ വന്നപ്പോൾ സാമൂതിരിയോടൊപ്പം ചേർന്നു മുസ്ലിംകൾ യുദ്ധം ചെയ്തത് അവരുടെ കച്ചവടാധികാര സ്ഥാനം സംരക്ഷിക്കാൻ മാത്രമാണ് അല്ലാതെ രാജ്യ സ്നേഹം കൊണ്ടല്ല എന്ന സംഘി ആരോപണത്തിനു മറുപടിയാണ് മണത്തല മൂപ്പനടക്കമുള്ളവർ... മാപ്പിളമാരെ രാജ്യസ്നേഹം പഠിപ്പിക്കാൻ ബ്രീട്ടീഷ് ചെരുപ്പു നക്കി സംഘികൾ വരേണ്ടതില്ല

മരക്കാരുട്ടിയുസ്താദിന്റെ ജീവിതകാലത്ത് ഇത് പ്രിന്റ് ചെയ്യപ്പെടാതിരുന്നതാണ് കൃതിയുടെ വ്യാപനത്തിന് തടസ്സമായതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. പ്രിന്റ് ചെയ്യപ്പെടാതിരുന്നതിന് പിന്നില്‍ പ്രശസ്തി ആഗ്രഹിച്ചില്ല എന്നതിനു പുറമേ പ്രയാസവുമായി വരുന്ന രോഗികള്‍ക്ക് ശൈഖുന പരിഹാരമായി നിര്‍ദ്ദേശിക്കാറുള്ളത് ഈ ബൈത്ത് മുതഅല്ലിമീങ്ങളെ കൊണ്ട് എഴുതിപ്പിച്ച് കൊണ്ടുപോകാനായിരുന്നു. വറുതിയുടെയും ദാരിദ്രത്തിന്റെയും നാളുകളില്‍ ഇങ്ങനെ ലഭിക്കുന്ന ചെറിയ സാമ്പത്തികാശ്വാസങ്ങളാണ് മുതഅല്ലിം ജീവിതങ്ങൾക്ക് ജീവൻ പകർന്നത്. കര്‍മ്മശാസ്ത്രം, വിശ്വാസ ശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, നിദാന ശാസ്ത്രം, തുടങ്ങിയ ഒട്ടനേകം വിജ്ഞാനശാഖകളിലും ശൈഖുന നൈപുണ്യം നേടിയിരുന്നു. ശൈഖുനയുടെ ശിഷ്യരായ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എഴുതിയ അനുശോചന കാവ്യത്തില്‍ ഉസ്താദിന്റെ അചഞ്ചലമായ ഭക്തിയെ കുറിച്ചും അറിവിന്റെ വ്യാപ്തിയെ കുറിച്ചും പരാമര്‍ശമുണ്ട്. തഅജീലുൽ ഫുതൂഹിന് പുറമേ വേറെ രണ്ടു ഗ്രന്ഥങ്ങള്‍ കൂടി ശൈഖുനയുടെതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ശൈഖ് അബൂഹസന്‍ അശ്ശാദുലി(റ) എന്നവരുടെ പ്രകീര്‍ത്തന കാവ്യമായ 'മൗലിദു മിന്‍ഹത്തുള്ളാഹില്‍ ആലി ഫീ മനാഖിബി സയ്യിദി അബില്‍ഹസന്‍ ശാദുലി' (മഹോന്നതന്റെ വരദാനം) എന്ന പദ്യരൂപ കൃതിയാണവയിലൊന്ന്. ‘രിസാലത്തുന്‍ ഫീ റദ്ദില്‍ മുബ്തദിഈന്‍ വഫീ ഇസ് ബാത്തിത്തവസ്സുലി ബില്‍ അന്‍ബിയാഇ വല്‍ ഔലിയാഇ വസ്വാലിഹീന്‍’ എന്നതാണ് മറ്റൊരു ഗ്രന്ഥം. കേരളത്തില്‍ അക്കാലത്ത് വേരുറപ്പിക്കാന്‍ ശ്രമിച്ച മതനവീകര്‍ക്കെതിരെയുള്ള വിമര്‍ശമണ് ഈ ഗ്രന്ഥത്തിന്റെ ഇതിവൃത്തം. മുബ്തദിഉകളുടെ കുടില തന്ത്രങ്ങൾ അക്കാലത്ത് മഞ്ചേരിയിൽ ഏൽക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് ശൈഖുനയുടെ സാന്നിദ്ധ്യം തന്നെയാണെന്ന് നമുക്ക് പറയാം. 1934-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടുമ്പോള്‍ പത്തൊമ്പതാം നമ്പര്‍ നിര്‍വ്വാഹക സംഘം മെമ്പറായിയിരുന്നു ശൈഖുനാ. 1939 (1358 റബീഉല്‍ ആഖര്‍ 13) ന് തന്റെ അറുപത്തിനാലാം വയസ്സിലായിരുന്നു ശൈഖുനയുടെ വഫാത്ത്. മഞ്ചേരി സെന്‍ട്രല്‍ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിലാണ് അന്ത്യവിശ്രമം. മരക്കാരുട്ടി മുസ്‌ലിയാർ രചിച്ച തഅജീലുൽ ഫുതൂഹ് പൂർണമായി കേൾക്കാം. https://youtu.be/CgOR-CFyziM

#ശൈഖുനാ_നാലകത്ത്_മരക്കാരുട്ടി_മുസ്‌ലിയാർ_പണ്ഡിത_നിരയിലെ_രചനാ_സാന്നിദ്ധ്യം ബുഖാരിയും മുസ്ലിമും അടങ്ങുന്ന ഹദീസ് ഗ്രന്ഥങ്ങൾ കാണാതെ ദർസ് നടത്തിയിരുന്ന മഹാൻ. പ്രമുഖരായ ഗുരുനാഥന്മാരുടെ ഗുരു. സമസ്തയുടെ ആദ്യകാല മുശാവറ മെമ്പർ, സൂഫി പണ്ഡിതർ, ഗ്രന്ഥരചയ്താവ്. പറഞ്ഞു വരുന്നത് #നാലകത്ത്_മരക്കാരുട്ടി_ഉസ്താദിനെക്കുറിച്ചാണ്. ഹിജ്‌റ 1294(1878)ല്‍ അരീക്കോട് നാലകത്ത് മുഹ്യുദ്ധീന്‍ മുസ്ലിയാരുടെയും കൊണ്ടോട്ടി ചെറുശേരി കുഞ്ഞറമു മുസ്ലിയാരുടെ മകള്‍ തിത്തി കുട്ടിയുടെയും മകനായി മാതൃഗേഹമായ കൊണ്ടോട്ടിയിലാണ് ശൈഖുനയുടെ ജനനം. മാതാവിന്റെ പരമ്പരയും പിതാവിന്റെ പരമ്പരയും മഖ്ദൂമീ ജ്ഞാന പാരമ്പര്യവും ആത്മീയ വിശുദ്ധിയും കാത്തു സൂക്ഷിക്കുന്ന കുടുംബങ്ങളായിരുന്നുവെന്നത് ചരിത്രം. മഖ്ദൂമീ പാരമ്പര്യത്തിന്റെ താവഴിയിൽ രൂപം കൊണ്ട രണ്ട് പണ്ഡിതതറവാടുകളാണ് #ചെറുശ്ശേരി_കുടുംബവും #നാലകത്ത്_കുടുംബവും. ശൈഖുനയുടെ പിതാവിന്റെ കുടുംബം നാലകത്ത് കുടുംബമാണ് മാതാവിന്റെതാവട്ടെ ചെറുശ്ശേരി കുടുംബവും. അരീക്കോട് കാരാടന്‍ മൊയ്തീന്‍കുട്ടി മൊല്ല, തോട്ടക്കാട്ടില്‍ മുഹമ്മദ് മോയിന്‍ ഹാജി എന്നിവരില്‍ നിന്നാണ് ശൈഖുനയുടെ പ്രാഥമിക വിദ്യാഭ്യാസം. ഉന്നതശീര്‍ഷരായ ഗുരുവര്യരില്‍ നിന്നാണ് ശൈഖുന ദീനീവിജ്ഞാനത്തിലുള്ള തന്റെ പ്രതിഭാത്വം രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു കാലത്ത് കേരളത്തിലെ വൈജ്ഞാനിക-സാഹിത്യ മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന തന്റെ അമ്മാവന്‍മാർ തന്നെയാരയ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാർ, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍,വാഴക്കാട് മുസ്ലിയാരകം സൈനുദ്ധീന്‍ മുസ്ലിയാര്‍ എന്നിവരിൽ നിന്നാണ് ശൈഖുനയുടെ ദർസ് പഠനത്തിന്റെ പ്രധാന ഭാഗവും. ശേഷം ചാലിലകത്തോർക്ക് കീഴില്‍ വാഴക്കാട് ദാറുൽ ഉലൂമിലും രണ്ട് വർഷം ശൈഖുന വിദ്യ നുകർന്നു. ഉപരിപഠനത്തിനു ശേഷം ദാറുല്‍ ഉലൂമിൽ തന്നെയായിരുന്നു ആദ്യ അദ്ധ്യാപനവും. വാഴക്കാട്ടെ രണ്ടു വർഷത്തെ അദ്ധ്യാപന കാലത്ത് പ്രഗത്ഭരായ ശിഷ്യന്മാരെയാണ് ശൈഖുനക്ക് ലഭിച്ചത്. ശൈഖുനാ കണ്ണിയതുസ്താദ് അവരിൽ പ്രമുഖരാണ്. മഞ്ചേരി ഓവുങ്ങല്‍ വലിയ അബദുറഹിമാന്‍ മുസ്ലിയാര്‍, പളളിശ്ശേരി അലി ഹസ്സന്‍ മുസ്ലിയാര്‍, വള്ളുവങ്ങാട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ എന്നിങ്ങനെ ശൈഖുനയുടെ ശിഷ്യനിരിയുടെ വരി നീളുന്നു. വാഴക്കാട്ടെ അധ്യാപന ജീവിതത്തിന് ശേഷം 1909 മുതൽ വഫാത്ത് വരെയുള്ള നീണ്ട മുപ്പത് വര്‍ഷക്കാലം മഞ്ചേരി ടൗണ്‍ പളളിയിലായിരുന്നു ശൈഖുനയുടെ സേവനം. സ്വദേശം അരീക്കോടാണെങ്കിലും കർമം കൊണ്ട് മഞ്ചേരിക്കാരനാണ് മഹാനവർകൾ. അതിനു പിന്നിലും ഒരു ചരിത്രമുണ്ടെത്രെ! കേരളത്തിൽ വഹാബിസം പ്രചരിക്കാൻ ആരംഭിച്ചത് ഉസ്താദിന്റെ ബാല്യകാലത്തായിരുന്നു. ജന്മനാടായ അരീക്കോടും ഇതിൽ മുക്തമായില്ല. പാരമ്പര്യ ചിഹ്നങ്ങളെ നിന്ദിച്ചും അവഹേളിച്ചും സലഫികൾ തന്റെ ജന്മനാട്ടിൽ നടത്തുന്ന നിഗൂഢനീക്കങ്ങൾ ആ നിഷ്കളങ്ക മനസിനെ മുറിപ്പെടുത്തിയതോടെയാണ് മഞ്ചേരിയിലേക്ക് ശൈഖുനാ മാറിത്താമസിക്കുന്നതെന്ന് ചരിത്രം. ശൈഖുനയുടെ അനന്യമായ രചനാ വൈഭവത്തിന്റെയും അസാമാന്യ കാവ്യ ശൈലിയുടെയും തെളിവാണ് ‘#തഅജീലുൽ_ഫുതൂഹ് വതഅസീലുത്തുറൂഹ് ബിത്തബത്തുലി ബി അസ്മാഇല്ലാഹില്‍ ഹുസ്‌നാ വത്തവസ്സുലി ബിമന്‍ ലഹു ഇന്‍ദല്ലാഹില്‍ മഖാമുല്‍ അസ്‌നാ’ (തല്‍ക്ഷണ വിജയത്തിനും ക്ലേശവിമുക്തിക്കും അസ്മാഉല്‍ഹുസ്‌നയും ബദ്രീങ്ങളുടെ ഇടത്തേട്ടവും) എന്ന മൗലിദ് കാവ്യഗ്രന്ഥം. കാമില്‍ വൃത്തത്തില്‍ ചിട്ടപ്പെടുത്തിയ പ്രസ്തുത കാവ്യത്തിൽ 238 ലേറെ ഈരടികളുണ്ട്. ശൈഖുനയുടെ അറബികാവ്യലോകത്തെ തന്റെ അസാമാന്യ പ്രഭാവത്തെ വരച്ചിടുകയാണ് ഓരോ വരികളും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രചിക്കപ്പെട്ട ഈ കൃതി ഏറനാടന്‍ ജനതയുടെ ആത്മീയ മേല്‍വിലാസത്തിന്റെയും മികച്ച രചനാ സാക്ഷ്യമാണെന്ന് പറയാതെ വയ്യ. നടപ്പുശൈലിയില്‍ നിന്ന് വ്യത്യസ്തമായാണ് ശൈഖുന ഈ ബൈത്തുകളെ കോര്‍വയാക്കിയിട്ടുള്ളത്. ഒരേ പേരിലുള്ള സ്വഹാബികളെ പരിചയപ്പെടുത്തുമ്പോള്‍ അവരെ വേര്‍തിരിക്കുന്ന (തറവാട് പേര്, സഹോദരന്റെ പേര്, പിതാവിന്റെ പേര്.) എന്തെങ്കിലും അടയാളം പ്രസ്തുത കാവ്യത്തില്‍ കാണാനാവും. പ്രയാസങ്ങളിലകപ്പെട്ട അനേകായിരങ്ങള്‍ക്ക് ഈ ബൈത്തുകള്‍ ആശ്വാസത്തിന്റെ തെളിനീരുറവയാണ് സമ്മാനിച്ചതെന്ന് പറയാതെ വയ്യ. ഗ്രന്ഥത്തിലെ പേരുപോലെ തന്നെ ഒരുകാലത്തെ ഏറനാടൻ ജനതയുടെ രോഗശമനത്തിന്റെ ഔഷധമായിരുന്നു ഈ ഈരടികളോരോന്നും. ഓരോ നാലു വരിയിലും അല്ലാഹുവിന്റെ വിശുദ്ധനാമങ്ങള്‍ ചൊല്ലിക്കൊണ്ടാണ് കാവ്യത്തിന്റെ മുന്നോട്ടുള്ള പോക്ക്. അങ്ങനെ കാവ്യം മൊത്തം ചൊല്ലിത്തീരുമ്പോള്‍ അല്ലാഹുവിന്റെ 99 നാമങ്ങളും ചൊല്ലുന്ന മനോഹരമായ ശൈലി. ഒരോ നാലു വരിയിലും ‘അജജില്‍ ബിഫത്ഹിന്‍ മിന്‍ക യാ റഹ്മാനനാ’ എന്ന ജവാബും.

ചാവക്കാട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പര് യുദ്ധം ചെയ്തത് ടിപ്പുസുല്‍ത്താനോടല്ല..................... അല്ലാഹുവിന്റെ ഇഷ്ടദാസനും ധീര ദേശാഭിമാനിയും സൂഫീ വര്യനുമായ ചാവക്കാട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പര്‍ (റ) എങ്ങിനെയാണ് വലിയ്യും ധീരദേശാഭിമാനിയുമായ ടിപ്പുസുല്‍ത്താന്‍ (റ) വിനോട് യുദ്ധം ചെയ്യുക ? ???.... അങ്ങനെയാണെങ്കില്‍ ടുപ്പുസുല്‍ത്താനാണോ ശരി ? അതോ ഹൈദ്രോസ് കുട്ടി മൂപ്പരോ ? വര്‍ഷങ്ങളായി മണത്തല ചന്ദനക്കുടം നേര്‍ച്ച നടത്തുമ്പോള്‍ വിശ്വാസികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വലിയ ചോദ്യമാണിത്. വ്യക്തമായ ചരിത്രം രേഖപ്പെടുത്താത്തതിനാല്‍ പലരും പല ചരിത്രങ്ങളും പറഞ്ഞു കൊടുക്കുന്നു. നേര്‍ച്ച നടത്തുന്നവര്‍ പറഞ്ഞു നടക്കുന്നത് യഥാര്‍ത്ഥത്തില്‍ സത്യമല്ലെന്നുള്ളതാണ് വസ്തുത. കാലങ്ങളായി ഒരു കളവ് പറഞ്ഞ് ബ്രട്ടീഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താനോടെതിരിട്ടാണ്ഹൈദ്രോസ് കുട്ടി മൂപ്പര്‍ മരിച്ചതെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. ഗുരുവായൂര്‍ അമ്പലത്തിന്റെ ഗവര്‍ണറും സാമൂതിരി ഭരണത്തില്‍ പടത്തലവനുമായിരുന്നുഹൈദ്രോസ് കുട്ടി മൂപ്പര്‍. ടിപ്പുസുല്‍ത്താന്‍ വളരെയധികം ആദരിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഹൈദ്രോസ് കുട്ടി മൂപ്പര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ഹൈദ്രോസ് കുട്ടി മൂപ്പരും ടിപ്പുസുല്‍ത്താനും നിലകൊണ്ടത്. ഇവരെ തമ്മില്‍ ഭിന്നിപ്പിച്ച് ചാവക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തെ ടിപ്പുസുല്‍ത്താന്റെ സൈന്യവുമായി രഹസ്യകരാറിലെത്തുകയും അതുപ്രകാരം ഹൈദ്രോസ് കുട്ടിമൂപ്പരെ ഒളിയാക്രമണം നടത്തി വധിക്കുകയുമായിരുന്നു. ഇതിലൂടെ ടിപ്പുസുല്‍ത്താന്റെ സൈന്യമാണ് ഹൈദ്രോസ് കുട്ടി മൂപ്പരെ വധിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ഹൈദ്രോസ്‌കുട്ടി മൂപ്പരെ വധിച്ചതിന്റെ പേരില്‍ ആ സൈന്യാധിപനെതിരെ ടിപ്പുസുല്‍ത്താന്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തു. അവലംബം : 1. മലയാള മനോരമ സപ്ലിമെന്റ് 2. തലമുറയായി ഞങ്ങളുടെ ഉപ്പയും വല്ലിപ്പയും മുതല്‍ കാരണവന്മാരായി കൈമാറിവരുന്ന ചരിത്രം ഇതാണ് ചരിത്രം. മണത്തലയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പര്‍ (റ) 228 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയവും ഭൗതീകവുമായി നീറുന്ന നൂറുനൂറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി പ്രശോഭിച്ചുനില്‍ക്കുന്നു. ഇവിടെ ഇപ്പോള്‍ നടക്കുന്ന ചന്ദനക്കുടം നേര്‍ച്ച യഥാര്‍ത്ഥ ഇസ്ലാംമതവുമായി ബന്ധമില്ലെന്നും അത് നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു ആചാരം മാത്രമാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ...... ശഹീദവര്‍കളുടെ ബറകത്ത് നമ്മുടെ ഇരുവീട്ടിലും ലഭിക്കുമാറാകട്ടെ.... ആമീന്‍...

ചാവക്കാട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പര് യുദ്ധം ചെയ്തത് ടിപ്പു സുല്‍ത്താനോടല്ല................... അല്ലാഹുവിന്റെ ഇഷ്ടദാസനും ധീര ദേശാഭിമാനിയും സൂഫീ വര്യനുമായ ചാവക്കാട് മണത്തല ഹൈദ്രോസ് കുട്ടി മൂപ്പര്‍ (റ) എങ്ങിനെയാണ് വലിയ്യും ധീരദേശാഭിമാനിയുമായ ടിപ്പുസുല്‍ത്താന്‍ (റ) വിനോട് യുദ്ധം ചെയ്യുക ? ???.... അങ്ങനെയാണെങ്കില്‍ ടുപ്പുസുല്‍ത്താനാണോ ശരി ? അതോ ഹൈദ്രോസ് കുട്ടി മൂപ്പരോ ? വര്‍ഷങ്ങളായി മണത്തല ചന്ദനക്കുടം നേര്‍ച്ച നടത്തുമ്പോള്‍ വിശ്വാസികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന വലിയ ചോദ്യമാണിത്. വ്യക്തമായ ചരിത്രം രേഖപ്പെടുത്താത്തതിനാല്‍ പലരും പല ചരിത്രങ്ങളും പറഞ്ഞു കൊടുക്കുന്നു. നേര്‍ച്ച നടത്തുന്നവര്‍ പറഞ്ഞു നടക്കുന്നത് യഥാര്‍ത്ഥത്തില്‍ സത്യമല്ലെന്നുള്ളതാണ് വസ്തുത. കാലങ്ങളായി ഒരു കളവ് പറഞ്ഞ് ബ്രട്ടീഷുകാര്‍ക്കെതിരെ നെഞ്ചുവിരിച്ച് പോരാടി വീരമൃത്യു വരിച്ച ടിപ്പുസുല്‍ത്താനോടെതിരിട്ടാണ്ഹൈദ്രോസ് കുട്ടി മൂപ്പര്‍ മരിച്ചതെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. ഗുരുവായൂര്‍ അമ്പലത്തിന്റെ ഗവര്‍ണറും സാമൂതിരി ഭരണത്തില്‍ പടത്തലവനുമായിരുന്നുഹൈദ്രോസ് കുട്ടി മൂപ്പര്‍. ടിപ്പുസുല്‍ത്താന്‍ വളരെയധികം ആദരിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഹൈദ്രോസ് കുട്ടി മൂപ്പര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ് ഹൈദ്രോസ് കുട്ടി മൂപ്പരും ടിപ്പുസുല്‍ത്താനും നിലകൊണ്ടത്. ഇവരെ തമ്മില്‍ ഭിന്നിപ്പിച്ച് ചാവക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തെ ടിപ്പുസുല്‍ത്താന്റെ സൈന്യവുമായി രഹസ്യകരാറിലെത്തുകയും അതുപ്രകാരം ഹൈദ്രോസ് കുട്ടിമൂപ്പരെ ഒളിയാക്രമണം നടത്തി വധിക്കുകയുമായിരുന്നു. ഇതിലൂടെ ടിപ്പുസുല്‍ത്താന്റെ സൈന്യമാണ് ഹൈദ്രോസ് കുട്ടി മൂപ്പരെ വധിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. ഹൈദ്രോസ്‌കുട്ടി മൂപ്പരെ വധിച്ചതിന്റെ പേരില്‍ ആ സൈന്യാധിപനെതിരെ ടിപ്പുസുല്‍ത്താന്‍ ശിക്ഷ നടപ്പാക്കുകയും ചെയ്തു. അവലംബം : 1. മലയാള മനോരമ സപ്ലിമെന്റ് 2. തലമുറയായി ഞങ്ങളുടെ ഉപ്പയും വല്ലിപ്പയും മുതല്‍ കാരണവന്മാരായി കൈമാറിവരുന്ന ചരിത്രം ഇതാണ് ചരിത്രം. മണത്തലയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പര്‍ (റ) 228 വര്‍ഷത്തിലധികമായി പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മീയവും ഭൗതീകവുമായി നീറുന്ന നൂറുനൂറു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കി പ്രശോഭിച്ചുനില്‍ക്കുന്നു. ഇവിടെ ഇപ്പോള്‍ നടക്കുന്ന ചന്ദനക്കുടം നേര്‍ച്ച യഥാര്‍ത്ഥ ഇസ്ലാംമതവുമായി ബന്ധമില്ലെന്നും അത് നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ഒരു ആചാരം മാത്രമാണെന്നും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ...... ശഹീദവര്‍കളുടെ ബറകത്ത് നമ്മുടെ ഇരുവീട്ടിലും ലഭിക്കുമാറാകട്ടെ.... ആമീന്‍...

മണത്തല പള്ളിയും ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരും
മണത്തല പള്ളിയും ശഹീദ് ഹൈദ്രോസ് കുട്ടി മൂപ്പരും

മമ്പുറം തങ്ങളുടെ മകൻ ഫസൽ തങ്ങൾ രചിച്ച മമ്പുറം മൗലിദിൽ മാറ്റം വരുത്തിയാണ് വളപ്പിൽ ഉസ്താദ് മമ്പുറം മൗലിദ് എഴുതിയത്
മമ്പുറം തങ്ങളുടെ മകൻ ഫസൽ തങ്ങൾ രചിച്ച മമ്പുറം മൗലിദിൽ മാറ്റം വരുത്തിയാണ് വളപ്പിൽ ഉസ്താദ് മമ്പുറം മൗലിദ് എഴുതിയത്

സൂഫിസം എന്താണെന്ന് കൃത്യമായ ഒരു പഠനം https://youtu.be/UWStDveTDpI

സിഎം മൗലിദ് വിശദീകരണം https://youtube.com/playlist?list=PL9l0R5t0t1sBtE5OAll-lpgltitjkjfOg

. മൗലിദ് പഠനം നൂറ്റാണ്ടുകൾക്കു മുമ്പേ കേരള മണ്ണിൽ തിരുനബി മദ്ഹ് കീർത്തനങ്ങൾ പദ്യ ഗദ്യ സമ്മിശ്രമായി മഹത്തുക്കളും പണ്ഡിത കേസരികളും പാരായണം ചെയ്തു പോരുന്ന രീതിയാണ് മൗലിദുകൾക്കുള്ളത്. തർക്കമന്യേ മൗലിദ് സദസ്സുകളെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുന്നവരാണ് കേരളീയർ. ജാതി-മത ഭേദമന്യേ മൗലിദ് സദസ്സുകളെ ഏറ്റെടുത്ത പാരമ്പര്യമാണ് നമ്മുടെ നാടുകൾക്കുള്ളത്. തിരുനബി(സ്വ) യുടെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലുമായി കോർത്തിണക്കിയ സമാഹരമായ മൗലിദുകൾ ധാരാളമാണ്. നമ്മുടെ കേരള മണ്ണിൽ തന്നെ ഇത്തരം ധാരാളം മൗലിദുകൾ മുസ്ലീം സമൂഹം പാരായാണം ചെയ്യാറുണ്ടെങ്കിലും അതിൽ പ്രധാനം മൻഖൂസ്വ് മൗലിദിനാണ്. "നമുക്ക് മൻഖൂസ് മതി" സി.എം വലിയുല്ലാഹിയുടെ അധരങ്ങളിൽ നിന്നും ഉതിർന്നുവീണ ഈ മൊഴി മുത്തുകൾ തന്നെ മതി മൻഖൂസ് മൗലിദിന്റെ മഹത്വം മനസ്സിലാക്കാൻ. ആപത്തു വിപത്തുകൾ, മാറാരോഗങ്ങൾ, പകർച്ചവ്യാധികൾ, പ്രകൃതിക്ഷോപം എന്നിവയിൽ നിന്നും തിരുനബി മൗലിദിനാൽ രക്ഷയുണ്ടെന്ന് ഇമാം ഇബ്നുൽ ജൗസി(റ) രേഖപ്പെടുത്തിയതായി കാണാം. പൊന്നാനിയിൽ പടർന്നു പിടിച്ച മാരക പകർച്ച വ്യാധിയെ ഉന്മൂലനം ചെയ്യാൻ അന്നത്തെ സൂഫീവര്യരും പണ്ഡിത മഹത്തുക്കളും ജനങ്ങളോട് ആജ്ഞാപിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വിന്റെ കരങ്ങളാൽ കോർത്തിണക്കപ്പെട്ട മൻഖൂസ്വ് മൗലിദ് പാരായണം ചെയ്യാനാണ്. നാളിതുവരെ ഈ മഹത്തായ പാരമ്പര്യം കേരളീയ ജനത മുറുകെ പിടിച്ചു. അവരുടെ വീടുകളിലും നാടുകളിലും നഗരങ്ങളിലും മൻഖൂസ്വ് മൗലിദ് പാരായണം ചെയ്തു പോരുന്നു. ➖➖➖➖➖➖➖➖➖➖➖➖➖➖ നിങ്ങളുടെ കൈവശമുള്ള അപൂർവ മൗലിദുകൾ അറിയിക്കൂ https://wa.me/919744990511 🪀

#കുഞ്ഞിമരക്കാർ_ശഹീദ്‌. പാശ്ചാത്യ അധിനിവേശ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച മലബാറിലെ ധീര ദേശാഭിമാനികളില്‍ ഒരാളായിരുന്നു ശഹീദ് കുഞ്ഞി മരക്കാര്‍. പഴയ കാലത്ത്‌ ചാലിയത്തെ ഒരു പ്രമുഖ തറവാടായിരുന്നു മമ്മസ്രായിലത്ത് തറവാട്. ഈ തറവാട്ടില്‍ അബ്ദുല്ലയുടെ പുത്രനായാണ് കുഞ്ഞിമരക്കാരിന്റെ ജനനം. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ചാലിയത്തു നിന്നു വെളിയങ്കോട്ട് മാനാത്തുപറമ്പിലേക്ക് താമസം മാറി. മാതാപിതാക്കളുടെ ശിക്ഷണത്തില്‍ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കി. അന്നത്തെ പതിവനുസരിച്ച് കായികാഭ്യാസവും പഠിച്ചു. പത്താം വയസില്‍ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് മാതാവിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. ഒരു ദിവസം പന്ത്രണ്ട് വയസെത്തിയ മകനെ വിളിച്ച് കുറച്ചു പണം കൊടുത്ത് മത്സ്യം വാങ്ങി കച്ചവടം നടത്താന്‍ പറഞ്ഞു. മത്സ്യക്കച്ചവടത്തിനിടെ പൊന്നാനി വലിയ ജുമുഅത്ത് പളളിയുടെ അരികിലൂടെ നടന്നു പോകുമ്പോള്‍ സൈനുദ്ദീന്‍ മഖ്ദൂം അദ്ദേഹത്തെ കാണാനിടയായി. മഖ്ദൂം കുഞ്ഞിമരക്കാരെ വിളിപ്പിച്ച് ആലിംഗനം ചെയ്യുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു ഈ പാവനമായ ശിരസ് മത്സ്യക്കുട്ട ചുമക്കാനുളളതല്ല. വിശ്വാസത്തിന്റെ താഴികക്കുടമാണ്. ഉടന്‍ നല്ല വസ്ത്രങ്ങള്‍ നല്‍കി വീട്ടിലേക്കയച്ചു. മഖ്ദൂമിന്റെ തൊട്ടടുത്തുണ്ടായിരുന്ന അബ്ദുല്‍ ഖാദിര്‍ ശൈഖ് ജിജ്ഞാസയോടെ പ്രസ്തുത ബാലനെപ്പറ്റിയുളള രഹസ്യം സൈനുദ്ദീന്‍ മഖ്ദൂമിനോട് ആരാഞ്ഞു. മഖ്ദൂം പറഞ്ഞു. ഈ നില്‍ക്കുന്ന വ്യക്തിക്ക് അത്യുത്ക്കൃഷ്ടമായൊരു പൈതൃക മുഖമുണ്ട്. സിദ്ധന്‍മാരില്‍ ഉന്നത പദവി അലങ്കരിക്കാനുതകുന്ന പാവനത്വം ഇക്കാലത്തു തന്നെ ഈ കുട്ടിയില്‍ നിക്ഷിപ്തമാണ്. ഒരു ത്യാഗിവര്യനായിത്തീരുന്ന ഈ ബാലന്‍ നമ്മുടെയെല്ലാം സ്‌നേഹാദരങ്ങള്‍ക്ക് അര്‍ഹനാണ്. ഇയാളില്‍ നിന്നുണ്ടാകുന്ന നിസ്തുല സേവനങ്ങള്‍ക്ക് ലോകം എന്നും പ്രകീര്‍ത്തനം ചെയ്യും. വീട്ടിലെത്തിയ കുഞ്ഞിമരക്കാര്‍ നടന്ന കഥ ഉമ്മയോടു പറഞ്ഞു. ഉമ്മയുടെ സമ്മതപ്രകാരം തന്റെ അഭിലാഷം അനുസരിച്ചു പിന്നീടുളള കാലം മഖ്ദൂമിനോടൊപ്പം ജീവിച്ചു. മഖ്ദൂമിന്റെ ശിക്ഷണത്തില്‍ കുഞ്ഞിമരക്കാര്‍ വലിയ പണ്ഡിതനായിത്തീര്‍ന്നു. തന്റെ ജീവിത കാലത്ത് കേരളത്തിനു നേരെ തങ്ങളുടെ കരാള ഹസ്തങ്ങള്‍ നീട്ടിയ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടുന്നതില്‍ കുഞ്ഞിമരക്കാര്‍ തന്റെ ജീവായുസ് ബലിയര്‍പ്പിച്ചു. കുഞ്ഞിമരക്കാരുടെ രക്തസാക്ഷിത്വം: വിവാഹ ദിവസമാണ് സംഭ്രമ ജനകമായ ആ വാര്‍ത്ത കുഞ്ഞിമരക്കാരിന്റെ ചെവിയിലെത്തുന്നത്. പറങ്കി നാട്ടുകാര്‍ മലബാറില്‍ എത്തിയിരിക്കുന്നു. അവര്‍ ജനങ്ങളെ കൊന്നും കൊളളിവെച്ചും സംഹാര താണ്ഡവമാടുകയാണ്. രണ്ടു പേര്‍ കൂടി ഒരു മുസ് ലിം കന്യകയെ പിടിച്ചു കൊണ്ടുപോയിരിക്കുന്നു. കുഞ്ഞി മരക്കാരുടെ മനസു പിടച്ചു. അദ്ദേഹം മൂത്രമൊഴിക്കാനെന്ന വ്യാജേന വിവാഹപ്പന്തലില്‍ നിന്ന് പുറത്തിറങ്ങി. ഉമ്മയെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങി. അരയില്‍ വാള്‍ തൂക്കി കടല്‍ക്കരയില്‍ ചെന്ന് തോണിയില്‍ കയറി അകലെ നിറുത്തിയിട്ടിരുന്ന പറങ്കിക്കപ്പലിനെ ലക്ഷ്യമാക്കി തുഴഞ്ഞു. സമയം രാത്രി വളരെ വൈകിയിരിക്കുന്നു കുഞ്ഞിമരക്കാര്‍ കപ്പലിലേക്ക് ചാടിക്കയറി. നോക്കുമ്പോള്‍ എല്ലാവരും മദ്യപിച്ച് നിദ്രയിലാണ്ടിരിക്കുന്നു. എല്ലാവരെയും കുഞ്ഞിമരക്കാര്‍ വകവരുത്തി. പെണ്‍കുട്ടിയെ കരക്കെത്തിച്ചു. മറ്റൊരു പറങ്കിക്കപ്പല്‍ ലക്ഷ്യമാക്കി കുഞ്ഞിമരക്കാര്‍ കടലിലേക്ക് തിരിച്ചു. ഈ കപ്പലിലുളളവരെയും വകവരുത്തി. പക്ഷെ ഒരാള്‍ മാത്രം മരക്കാരുടെ കണ്ണില്‍ പെടാതെ നില്‍പുണ്ടായിരുന്നു. അയാള്‍ വാളുകൊണ്ട് ആഞ്ഞുവെട്ടി. മരക്കാര്‍ പിടഞ്ഞു വീണു രക്തസാക്ഷിയായി. തന്റെ മൃതശരീരം ഏഴു തുണ്ടങ്ങളാക്കി കടലിലെറിഞ്ഞു. ആഭാഗങ്ങള്‍ പിന്നീട് പലയിടങ്ങളിലായി കരക്കടിഞ്ഞുവെന്നും അവിടങ്ങളിലെല്ലാം ഖബറിടങ്ങള്‍ തീര്‍ത്തുവെന്നുമാണ് പറയപ്പെടുന്നത്. യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ജീവന്‍ ത്യജിച്ച ആദ്യത്തെ രക്തസാക്ഷി കുഞ്ഞിമരക്കാര്‍ തന്നെയായിരിക്കും. വെളിയങ്കോട്, താനൂര്‍, മീഞ്ചന്ത (കോട്ടുപളളി), വടകര, ബേപ്പൂര്‍, വൈപ്പിന്‍, കോട്ട എന്നിവിടങ്ങളിലാണ് കുഞ്ഞിമരക്കാരുടെ ഖബ്‌റുകളുളളത്. അലവംബം : ചാലിയത്തിന്റെ ചരിത്ര ചലനങ്ങള്‍.‍

*ആദം നബി عليه السّلامമകനോട് പറയുകയാണ്:* *فأكثر ذكره* *അവിടുത്തെﷺ പേര് പറയൽ അധികരിപ്പിക്കുക ..* فان الملائكة تذكره في كل ساعاتها കാരണം മലക്കുകൾ ആ വിശിഷ്ടമായ തിരുനാമത്തെ ﷺ ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ 💢4. ആകാശഭൂമികളെ സൃഷ്ടികുന്നതിന്റെ 2000 വർഷങ്ങൾക്ക് മുൻപ് തന്നെ തിരു നാമം ﷺ എഴുതപ്പെട്ടതെന്ന് ഇമാം സുഖാനി ( رحمة للّٰه عليه)അവിടുത്തെ ഗ്രന്ഥമായ ശറഹ് സുഖാനി അലൽ മവാഹിബിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ്, മൻഖൂസ് മൗലിദിലൂടെ മഹനാവർകൾ പ്രപഞ്ചം സൃഷ്ടിക്കുന്നതിന്ന് മുൻപ് തന്നെ മുത്ത് നബി ﷺ തങ്ങളെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന്... ۡ മൻഖൂസ് മൗലിദിലെ നാലാമത്തെ ഹികായത്തിൽ ഇബ്നു ഇസ്ഹാക് رضي للّٰه عنه എന്നവർ പറയുന്നു : قَالَ إِبْنُ اِسْحَاقَ: لَمَّا كَانَ الْيَوْمُ السَّابِعُ ذَبَحَ عَنْهُ جَدُّهُ عَبْدُ المُطَّلِبُ وَقَامَ بِأَمْرِهِ كَمَا يَجِبُ وَدَعَی قُرَيْشًا وَأَطْعَمَهُمْ وَأَكْرَمَهُمْ فَلَمَّا أَكَلُوا قَلُوا يَاعَبْدُ الْمُطَّلِبِ مَا سَمَّيْتَ اِبْنَكَ ؟ قَالَ : سَمَّيْتُهُ مُحَمَّدًاﷺ فَقَالُوا قَدْ رَعْبَتَ عَنْ اَسْمَاءِ آبَائِكَ قَالَ أَرَدتُّ أَنْ يَحْمَدُ مَنْ عَلی الغَبْرَاءِ തിരു(ﷺ) പ്രസവത്തിന് ഏഴാം നാൾ ആയപ്പോൾ അബ്ദുൽ മുത്തലിബ് തിരുനബി ﷺ തങ്ങൾക്കുവേണ്ടി അഖീഖ അറുത്തു. ഖുറൈശികളെ വിളിച്ചു ഭക്ഷണം നൽകി. അവർ വേണ്ടത്ര കഴിച്ചതിനുശേഷം അവർ ചോദിച്ചു :നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ എന്താണ് പേര് വെച്ചത് ? അപ്പോൾ അബ്ദുൽ മുത്തലിബ് പറഞ്ഞു ഞാനാണ് ഈ കുഞ്ഞിന് മുഹമ്മദ്(ﷺ) എന്നാണ് പേര് വെച്ചത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം എന്നത് "പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ തിരു പ്രഭാവംﷺ സൃഷ്ടികപ്പെട്ടിട്ടുണ്ട്, ആ തിരു പ്രഭാവത്തിന് മുഹമ്മദ്ﷺ എന്ന് നാമകരണവും നൽകപെട്ടിട്ടുണ്ട് .എന്നാൽ അബ്ദുൽ മുത്തലിബ് ആ നാമം പ്രകടമാക്കി എന്നാണ് അർത്ഥമാകപ്പെടുന്നത്." ✿--------------------------- ✿------------------------ ✿

۝▬▬▬▬▬⫷๑۩ﷺ۩๑⫸▬▬▬▬▬۝ വിശദീകരണം :- وَسَمَّاحُ مُحمَّدًا (ﷺ) *മുഹമ്മദ്‌ (ﷺ) എന്ന് പേര് വെക്കപ്പെട്ടിട്ടുണ്ട്.* _പ്രപഞ്ച സൃഷ്ടിപ്പിന്ന് മുൻപെ തിരു ﷺ തങ്ങളുടെ പ്രകാശത്തെ സൃഷ്ടിക്കുകയും പേര് വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്._ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ *തെളിവുകളിലേക്ക്:* ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ *عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ:أَوْحَی اللَّهُ إِلَی عِيسَی عَلَیْهِ السَّلَام آمِن بِمُحَمَّدٍ صَلَّی اللَّهُ عَلَیْهِ وَسَلَّمَ.فَلَوْلَا مُحَمَّدٌ مَا خَلَقْتُ آدَمَ عَلَیْهِ السَّلَام.وَلَوْلَا مُحَمَّدٌ مَا خَلَقْتُ الْجَنَّةَ وَلَا النَّارِ وَلَقَدْ خَلَقْتُ الْعَرْشَ عَلَی الْمَاءِ فَاضْطَرَبَ فَكَتَبْتُ عَلَیْهِ لَا إِلٰهَ إِلَّا اللَّهُ مُحَمَّدٌ رَسُولُ اللَّهِ فَسَكَنَ* *(الْمُسْتَدْرَك لإِمَامِ الْحَاكِم)* 💢1. _മഹാനായ അബ്ദുല്ലാഹി ഇബ്നു അബ്ബാസ് رضي الله عنه ഉദ്ധരിക്കുന്നു :_ *أَوْحَی اللَّهُ اِلَى عِيسى عليه السلام* _ഈസാ നബി عليه السّلام ന്ന് അള്ളാഹു സന്ദേശം നൽകി_ *آمِنْ بِمُحَمَّدٍ* *ഈസ നബിയെ( عليه السلام)നിങ്ങൾ മുഹമ്മദ് നബിയിൽ വിശ്വസിക്കണം.* فَلَوْلَا مُحَمَّدٌ ﷺ مَا خَلَقْتُ آدَمْ عليه السّلام *മുഹമ്മദ് നബിﷺ ഇല്ലായിരുന്നെങ്കിൽ ആദം നബിعليه السّلام ന്നെ ഞാൻ സൃഷ്ടിക്കില്ലയിരുന്നു.* *وَلَوْلَا مُحَمّدٌ مَا خَلَقْتُ جَنَّة وَلَا النَّارْ* *മുഹമ്മദ് നബിﷺ ഇല്ലായിരുന്നുവെങ്കിൽ സ്വർഗ്ഗവും നരകവും ഞാൻ സൃഷ്ടിക്കില്ലായിരുന്നു.* *وَلَقَدْ خَلَقْتُ الْعَرْشَ عَلَى الْمَاءِ* *അല്ലാഹു അർശിനെ വെള്ളത്തിന് മുകളിലാണ് സൃഷ്ടിച്ചത്.* *فَاضْطَرَبَ* *അർശ് വെള്ളത്തിൽ നിന്നും ഇളകി.* فَكَتَبْتُ عَلَيْهِ لَا إلٰهَ إلَّا اللّٰه مُحَمَّدٌ رَسُولُِ اللّٰه ﷺ *അല്ലാഹു അർശിന്റെ മുകളിൽ لَا إلٰهَ إلَّا اللّٰه എന്ന് എഴുതി വെച്ചപ്പോൾ* *فَسَكَنَ* *അർശ് അടങ്ങി.* ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ 💢2. _ഇമാം ഖസ്തല്ലാനി رحمة اللّٰه عليه അൽ മാവാഹിബുൽ ലദുന്നിയ്യ എന്ന തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു :_ *لَمَّا خَرَجَ آدَم عَلَيْهِ السَّلَام مِنَ الْجَنَّة رَأَی مَكْتُوبًا عَلَی سَاقِ الْعَرْشِ وَعَلَی كُلِّ مَوْضِعٍ فِـی الْجَنَّة إِسْمُ مُحَمَّدٍ صَلَّی اللَّهُ عَلَيْهِ وَسَلَّمَ (الْمَوَاهِبُ اللَّدُنّْيَة)* *لَمَّا خَرَجَ آدَمُ عليه السلام* *ആദം നബിعليه السلام സ്വർഗത്തിൽ നിന്ന് പുറത്തു പോകുമ്പോൾ* *رَءَا مَكْتُوبً عَلَى سَاقِ الْعَرْشِ* *അർശിൽ ഉല്ലേകനം ചെയ്യപ്പെട്ടതായി ആദം നബിعليه السلام കണ്ടു* *وَعَلَى كُلِّ مَوْضِعٍ فِي الْجَنَّة* *സ്വർഗ്ഗത്തിലെ എല്ലായിടത്തും എഴുതവെക്കപ്പെട്ടിട്ടുണ്ട്.* *اِسْمُ مُحَمَّدٍﷺ* *മുത്ത് നബിﷺതങ്ങളുടെ മുഹമ്മദ്‌ എന്ന തിരുനാമം* ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ ❖ 💢3. _ഇമാം ഖസ്തല്ലാനി رحمة اللّٰه عليه അൽ മഹാവിബു ലദുന്നിയ്യയിൽ രേഖപ്പെടുത്തിയിരിക്കുന്നു._ *اِنَّ اللّٰه أنْزَلَ عَلَى آدَمَ،اَيْ بُنَيَّة،اَنْتَ خَلِيفَتِي مِنْ بَعْدِي فَإِنِّي رَايْت اِسْمَهُ مَكْتُوبًا عَلَى سَاقِ الْعَرْشْ ثُمَّ اِنِّي تِفْتُ السَّمٰوَاتِ وَ اِنَّ رَبِّي اَسْكَنِيَ الْجَنّة إسمَه محمّدٍ مَكْتُوبًا عليه ولقد رأيْتَ إسْمَ مُحَمَّدٍ مَكْتُوبًا عَلَى نُحُورِ حُورُ لِينْ، وَعَلَى وَرَقِ شَجَرَةِ الطُّوبَى وعلى ورق سدرة المنتهى...... وبين اعين الملائكة فأكثر ذكره فان الملائكة تذكره في كل ساعاتها* *اِنَّ الله اَنْزَلَ عَلَى آدَمَ* _ആദം നബി عليه السّلامമിന്ന് അല്ലാഹു ധരാളം സന്ദേശം നൽകി.തന്റെ മകനായ ശീസ് നബി عليه السّلامനോട് ആദം നബിعليه السّلام പറയുകയാണ്.._ *اَيْ بُنَيَّا* *കുഞ്ഞുമോനെ* *اَنْتَ خَلِيفَتِي مِنْ بَعْدِي* *എന്റെ കാലശേഷം ഈ പ്രപഞ്ചത്തിലെ പ്രതിനിധി നീയാണ്.* *فَإنِّي رَاَيْتُ اِسْمَهُ مَكْتُوبًا عَلَى سَاقِ الْعَرْشْ* *ഞാൻ അർഷിന്ന് മുകളിൽ മുഹമ്മദ് ﷺഎന്ന നാമം കണ്ടിട്ടുണ്ട്.* *ثُمَّ اِنِّي تِفْتُ السَّمٰوَاتِ* *ഞാൻ ആകാശ മണ്ഡലങ്ങളെല്ലാം സഞ്ചരിച്ചു.അവിടെയെല്ലാം മുഹമ്മദ് ﷺഎന്ന നാമം കണ്ടിട്ടുണ്ട്.* *وَ اِنَّ رَبِّي اَسْكَنِيَ الْجَنَّة* *അല്ലാഹു എന്നെ സ്വർഗ്ഗത്തിൽ താമസിപ്പിച്ചു. സ്വർഗ്ഗത്തിലെ എല്ലാ കൊട്ടാരത്തിലും എല്ലാ മുറികളിലും മുത്ത് നബി ﷺ തങ്ങളുടെ പേര് എഴുതപ്പെട്ടത് കണ്ടിട്ടുണ്ട്* *لقد رأيْتَ إسْمَ مُحَمَّدٍ مَكْتُوبًا عَلَى نُحُورِ حُورُ لِينْ* *സ്വർഗ്ഗ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മുത്ത് നബി ﷺ തങ്ങളുടെ പേര് വെക്കപ്പെട്ടത് കണ്ടിട്ടുണ്ട്* *وَعَلَى وَرَقِ شَجَرَةِ الطُّوبَى* *സ്വർഗ്ഗത്തിലെ തൂബ ചെടികളുടെ ഇലകളിൽ കണ്ടിട്ടുണ്ട്.* *وَعَلَى وَرَقِ سِدْرَةِ الْمُنْتَهَی* *സിദ്റത്തുൽ മുൻതഹയെന്ന ഇലന്ത മരത്തിന്റെ ഇലകളിൽ തിരുനാമംﷺ എഴുതിവെക്കപ്പെട്ടിട്ടുണ്ട്.* *وَ بَيْنَ اَعْيُنِ الْمَلائكة* *മലക്കുകളുടെ ഇരു നയനങ്ങൾകിടയിൽ എഴുതിവെക്കപ്പെട്ടിട്ടുണ്ട്.*

#ഞമനക്കോട് #ഏനിക്കുട്ടി #മുസ്ലിയാർ (ഹി. 1271-1352) ഹിജ്റ 1271-ൽ ഞമനക്കോട് പീടിയക്കൽ വീട്ടിലാണ്ജനനം.മഹാപണ്ഡിതൻ, അതുല്യപ്രഭാവനായ സാഹിത്യകാരൻ,ഭാവനാസമ്പന്നനായ കവി,സൂഫിവര്യൻ ഇതെല്ലാം സമ്മേളിച്ചവ്യക്തിത്വത്തിനുടമയായിരുന്നു ഏനിക്കുട്ടി മുസ്ലിയാർ (സൈനുദ്ധീൻ). ഊണും ഉറക്കവുമില്ലാതെ പഠനത്തിൽ മുഴുകി വിജ്ഞാനശാഖകൾ കീഴടക്കിയ അദ്ദേഹം ഓരോ വിഷയവും നാൽപ്പത് പ്രാവശ്യം മുറതെറ്റാതെ വായിച്ച് പഠിക്കുമായിരുന്നു. ഭൗതിക വിരക്തനായാണ് ജീവിച്ചത്. ഞമനക്കോട് പൂളത്തറക്കൽ ഐദ്രോസ് മുസ്ലിയാരിൽ നിന്ന് പ്രാഥമിക പഠനവും പൊന്നാനി ജുമുഅത്ത് പള്ളിയിൽ നിന്ന് ഉപരിപഠനവും അഭ്യസിച്ചു. തസവ്വുഫ്, ഫിഖ്ഹ് എന്നീ വിഷയങ്ങളിൽ അതീവ തൽപരനായ മഹാനവറുകൾ ചരിത്രം, ഹദീസ്, തഫ്സീർ തുടങ്ങിയവയിലും നിപുണനായിരുന്നു. പദ്യവും ഗദ്യവുമായി നിരവധി കൃതികളദ്ദേഹം അറബി സാഹിത്യത്തിന് നൽകിയിട്ടുണ്ട്. അള്ളാഹു അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കട്ടെ...ആമീൻ #ഗ്രന്ഥങ്ങൾ * ഫത്ഹുൽ മന്നാൻ ഫീ മനാഖിബി ശൈഖി അബ്ദുറഹ്മാൻ * ശൈഖ് മീ അലവി (മാഹി കല്ലാ പള്ളിയിൽ ഖബറിടം) * ഖസ്വീദത്തു ഖിസ്മിൽ അഖ്സാം *റാത്തിബത്തു ശികായത്തി സുഅലൂക്

പ്രസിദ്ധീകരിക്കപ്പെടാത്ത പ്രസ്ഥുത കാവ്യത്തിന്റെം കയ്യെഴുത്ത് കോപ്പി ഇന്നും ലഭ്യമാണ്. കൂടാതെ നിമിഷ കവിയായിരുന്ന ശൈഖവര്കയളുടെ കിതാബിന്റെച ആദ്യ പേജിലും മറ്റു പേജുകളിലുമായി ശൈഖ് സൈനുദ്ധീന്‍ സ്വഈര്‍, ഇബ്നു അറബി (റ), ഉമറുല്ഖാിളി (റ) തുടങ്ങിയവരെ കുറിച്ച് കവിതകളെഴുതിയതായി കാണുന്നുണ്ട്. അറബി വ്യാകരണത്തിലെ അസ്മാഉകളുടെ വസ്നുകളുടെ നിയമങ്ങള്‍ വിശദീകരിക്കുന്ന കവിതയും മഹാനവര്കുളുടെ രചനയാണ്. മഹാനവര്കുളുടെ ഉസ്താദുമാരുടെയും, ആത്മിയ ഗുരുവര്യരുടെയും അനുഗ്രഹമായിരുന്നു അവരുടെ ജീവിതത്തെ ഇത്രയും സമ്പുഷ്ടമാക്കിയത്. വിശുദ്ധമായ ജിവിതത്തിനുടമായരുന്ന ശൈഖവര്കയള്‍ ദുആക്ക് ഇജാബത്തുള്ള മഹാനായിരുന്നു. വരള്ച്ചട ബാധിച്ച് വെള്ളമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ശൈഖവര്കരള്‍ ദുആ ചെയ്യുകയും ഉടനെ തന്നെ മഴ ലഭിക്കുകയുമായിരുന്നുവെന്ന് ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ബുഖാരിയുടെ ക്ലാസില്‍ പറയാറുണ്ടായിരുന്നതായി ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രഭാഷകനുമായിരുന്ന മഹാനവര്കഷളുടെ പ്രഭാഷണത്തെ ശൈഖുനാ ശംസുല്‍ ഉലമ സ്മരിക്കാറുണ്ടായിരുന്നു. ശൈഖുനയുടെ ഒരു പ്രഭാഷണത്തില്‍ വിവരിച്ച സംഭവം ഇപ്രകാരമാണ് "എനികുട്ടി മുസ്ലിയാര്‍ വലിയ പ്രഭാഷകനായിരുന്നു, ബ്രിട്ടീഷ് ഭരണ കാലത്ത് പ്രഭാഷണം കഴിഞ്ഞ് വരുമ്പോള് ഒറ്റക്ക് രാത്രി ശബ്ദമുണ്ടാക്കി പോയപ്പോള്‍ പട്ടാളക്കാര്‍ വളഞ്ഞു. ചോദ്യം ചെയ്തപ്പോള്‍ വഅ്ള് കഴിഞ്ഞ് വരുന്നു എന്നു മറുപടി പറഞ്ഞു. അവര്ക്കെ തിരെ യോഗം കഴിഞ്ഞ് വരികയാണെന്ന് പട്ടാള൦ ഉറപ്പിച്ചു. എന്നെ നിങ്ങള്‍ വെറുതെ വിടുക. ഞാന്‍‍ എന്റെ പട്ടാളത്തെ വിളിക്കുമെന്ന് മഹാനവര്കെള്‍ അവരോടായി പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബ്രിട്ടുഷുകാര് മഹാനവർകള്‍ അവരുടെ എതിരാളിയാണെന്ന് കരുതി. അതുപ്രകാരം ശബ്ദമുണ്ടാക്കി ബ്രിട്ടിഷുകാര്‍ അവരുടെ പട്ടാളത്തെ കൂടുതലായി വിളിച്ചു. ഉടനെ തന്നെ ശൈഖവര്കള്‍ രണ്ടു കൈയ്യും കൊട്ടിയപ്പോള്‍ ധാരാളം ചെന്നായ്ക്കള്‍ വന്ന് ബ്രിട്ടീഷ് പട്ടാളത്തെ വളഞ്ഞു. ഇതു കണ്ടപ്പോള്‍ പട്ടാളം കൈ കൂപ്പി ശൈഖവര്ക്ളോട് മാപ്പ് അപേക്ഷിച്ചു. വീണ്ടും കൈ അടിച്ചപ്പോള്‍ ചെന്നായ്ക്കള്‍ പോവുകയും മഹാനവര്ക്ളെ പട്ടാളം വെറുതെ വിടുകയും ചെയ്തു." എണ്പതത് വര്ഷകകാലത്തെ ജീവതത്തിലൂടെ പണ്ഡിതനും സൂഫി വര്യനുമായ ഏനികുട്ടി മുസ്ലിയാരെന്ന അപരനാമത്തില്‍ സുപരിചതരായി ശൈഖ് സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ (ന.മ.) ഹിജ്റ 1352 ശഅ്ബാന്‍ 9 ന് അല്ലാഹുവിലേക്ക് യാത്രയായി. ഇന്ന് കുന്ദംകുളത്തിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനവര്കയളുടെ ഖബറിടം ഒരു പ്രധാന സിയാറത്ത് കേന്ദ്രമാണെന്നതിലുപരി ജീവിതകാലത്തെന്ന പേലെ ഇപ്പോഴും അശരണര്ക്കുംാ നിരാവലംമ്പ ജന ഹൃദയങ്ങള്ക്കും വലിയ ആശാ കേന്ദ്രമാണവും കൂടിയാണ്. അല്ലാഹു മഹാനവര്ക ളുടെ കൂടെ നമ്മെയും ജന്നാത്തുന്നഈമില്‍ ഒരുമിച്ച് കൂട്ടട്ടെ... ആമീന്‍.... അവലംമ്പം: 1- ശൈഖ് സൈനുദ്ധീന്‍ നജഖൂത്തി ജീവിതം ദര്ശഇനം - 2- കാശിഫത്തുല്‍ മന്ഹൂജക് ഫീ ശറഹി ശികായത്തി സ്വുഅ് ലൂക്ക്. 3- മൌലിദു മഫാത്തീഹുല്‍ ഐയ്ന്‍ ഫീ മദാഇഹി സൈന്‍ 4- സൈനുദ്ധീന്‍ മാല – രചന: വാഴപ്പുള്ളി അബ്ദുല്ലക്കുട്ടി.