uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
അജ്മീർ മൗലിദ് (പുതിയ പതിപ്പ്) രചന : ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ Another https://t.me/moulidstudy/949 https://t.me/moulidstudy/948

ശാഫി ഇമാം(റ) മൗലിദ് വൈലത്തൂർ ബാവ ഉസ്താദ് മഹാനവർകളെ കുറിച്ച് രചിച്ച മൗലിദ് റജബ് 29 ഇമാം ശാഫിഈ (റ) വഫാത്ത് ദിനം Another copy https://t.me/moulidstudy/1139 https://t.me/moulidstudy/1140

هذا معراج المصطفى باختصار مكتفى تأليف الشيخ موسى الحاج البالودي الكنوري മിഅ്‌റാജുല്‍ മുസ്ഥഫാ ബിഖ്തിസ്വാരില്‍ മുക്തഫാ (മിഅറാജ് മൗലിദ്) രചന : മർഹൂം പാലോട്ട് മൂസ്സക്കുട്ടി ഹാജി, കണ്ണൂർ Read more https://t.me/moulidstudy/1318

ശാഫി ഇമാം റ മൗലിദ്.pdf4.72 KB

Emailing moulid shafi imam.pdf

Emailing imam_shafi_moulid_ശാഫി_ഇമാം_റ_മൗലിദ്.pdf

ഉമർ ഇബ്നുൽ ഖത്താബ് .റ. മൗലൂദ്.pdf

معراج مولد മിഅ്റാജ് മൗലിദ്

محراج مولد.pdf

مولد معراج النبي صلى الله عليه وسلم للشيخ عبد الرحمن بن محي الدين الاحسني (معراج مولد) മിഅ്റാജ് മൗലിദ് അബ്ദുറഹ്മാൻ അഹ്സനി (മുഹിമ്മാത്ത് മുദരിസ്) MIHRAJ MOULID See https://t.me/moulidstudy/323 Another https://archive.org/details/mihraj-moulid-1

#തവസ്സൽനാ #ബി_ബിസ്മില്ലാഹ് വബിൽ ഹാദീ റസൂലില്ലാഹ് വകുല്ലി മുജാഹിദിൻ ലില്ലാഹ് ബി അഹ് ലിൽ ബദ് രി യാ അല്ലാഹ്... #ബദ്ർ_മൗലിദ് പാരായണം ചെയ്യാത്തവർ ഉണ്ടാകില്ല. വീട്കൂടൽ, മരണാനന്തര ചടങ്ങുകൾ, ബദ് രീങ്ങളുടെ ആണ്ട്, പ്രയാസ ഘട്ടങ്ങൾ, ആത്മീയ വേദികൾ തുടങ്ങി വിവിധ അവസരങ്ങളിൽ നാം ബദ്ർ മൗലിദ് ചൊല്ലാറുണ്ട്. ദിവസവും ബദ്ർ മൗലിദ് പതിവാക്കുന്നവരുണ്ട്, മറ്റുചിലർ അത് ആഴ്ചയിലോ മാസത്തിലോ ചൊല്ലുന്നു. എത്രയെത്ര നാടുകളിലാണ് ബദ്ർ മൗലിദ് സദസ്സുകൾ നടന്നുവരുന്നത്. എഴുതപ്പെട്ട ദിവസം മുതൽ ഇന്നു വരെ മുടങ്ങാതെ മുസ്‌ലിം ലോകം ഉപയോഗിച്ചു വരുന്ന ആ അനുഗ്രഹീത ഗ്രന്ഥത്തിന്റെ രചയിതാവ് എത്ര ഭാഗ്യവാനാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?. #ശൈഖുനാ_വളപ്പിൽ_അബ്ദുൽ_അസീസ്_മുസ്‌ലിയാർ. അതെ നമ്മുടെയെല്ലാം ഉസ്താദുമാരുടെ ഉസ്താദാണവർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാർ, വടുതല അമ്മുക്കാരി മുസ്‌ലിയാർ, വളപ്പിൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ശൈഖുനാ മൂസൽ ബർദലി... തുടങ്ങി ആ അധരങ്ങളിൽ നിന്ന് അറിവ് നുകർന്നവർ ഒട്ടനവധിയുണ്ട്. അവരുടെ ശിഷ്യന്മാരാണ് നമ്മുടെ നാട്ടിലെ ഉലമാക്കളിൽ ഭൂരിഭാഗവും. മാത്രമല്ല, കേരളത്തിൽ നിന്ന് വെല്ലൂർ ബാഖിയാത് അറബിക്കോളേജിലേക്ക് ആദ്യമായി കുട്ടികളെ ഉപരിപഠനത്തിനയച്ചതും അവരാണ്. ബദ്ർ മൗലിദ്, ഹംസ(റ) മൗലിദ്, ബദവി(റ)മൗലിദ്, പുറത്തീൽ മൗലിദ്, മമ്പുറം തങ്ങൾ(റ) എന്നീ വിശുദ്ധ കൃതികളും ആ മഹനീയ തൂലികയിൽ നിന്ന് വിരിഞ്ഞ പൂവുകളാണ്. അങ്ങനെയങ്ങനെ പലരൂപത്തിൽ നമുക്ക് കടപ്പാടുള്ളവരാണ് ശൈഖുനാ വളപ്പിൽ ഉസ്താദ്. മഖ്ദൂം താവഴിയിലെ താരകമായ് ഹി1272 റജബിലായിരുന്നു വളപ്പിൽ ഉസ്താദിന്റെ ജനനം. വിയോഗവും റജബിൽ തന്നെ. അഥവാ, ഹി1322 റജബ് 20ന്. പിതാവ് ശൈഖ് അബ്ദുല്ല മുസ്‌ലിയാർ ഉസ്മാനി. ശൈഖ് അലിഹസൻ മഖ്ദൂം, മഖ്ദൂം ചെറിയ ബാവ മുസ്‌ലിയാർ, ശൈഖ് സൈനുദ്ദീൻ മഖ്ദൂം അഖീർ തുടങ്ങിയവരാണ് ഗുരുവര്യർ. പൊന്നാനി, പുറത്തീൽ, നെട്ടൂർ, വടുതല എന്നിവിടങ്ങളിൽ ദർസ് നടത്തി. നിരവധി കറാമതുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. നിമിഷക്കവിയായിരുന്നു. മൗലിദുകൾക്ക് പുറമെ അറബി വ്യാകരണം, സാഹിത്യം, ആയുർവേദം എന്നീ വിജ്ഞാനശാഖകളിലും ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

#ബദ്ർ_പാടിയും_പറഞ്ഞും_തന്ന #ശൈഖുനാ_വളപ്പിൽ_ഉസ്താദ് (റ) ~~~~~~~~~~~~~~~~~ ഇന്നും പാടികൊണ്ടിരിക്കുകയാണ്...... കേട്ടുകൊണ്ടിരിക്കുകയാണ്...... തവസ്സൽനാ ബി ബിസ്മില്ലാ വ ബിൽ ഹാദി റസൂലില്ലാ വ കുല്ലി മുജാഹിദിൻ ലില്ലാ വ അഹ് ലിൽ ബദ് രി യാ അല്ലാഹ് , #ബദ്റുമായി ബന്ധപ്പെട്ട രചനകളെ കൊണ്ട് സമ്പുഷ്ടമാണ് അറബി സാഹിത്യ ലോകം. അതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ബദ്ർ മൗലിദ് . അതിലെ ഇമ്പമൂറും വരികളാണ് മുകളിലുള്ളത്. ബദ്റ് പാടിയും പറഞ്ഞും തന്ന , മഹാഗുരു മൗലാന വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ(റ)ടെ ശ്രേഷ്ഠ രചനയാണ് ബദ്ർ മൗലിദ് . ഇന്ന് റജബ് 20 മഹാനവർകളുടെ വഫാത്ത് ദിനമാണ്. ഹി : 1269-ൽ പൊന്നാനി വളപ്പിൽ വീട്ടിൽ പൊന്നാനി അബ്ദുല്ല മുസ്‌ലിയാർ(റ)ടെ പുത്രനായി ജനനം .തന്റെ വന്ദ്യ പിതാവിൽ നിന്നും ഒട്ടുമിക്ക വിഷയങ്ങളിലും നൈപുണ്യം നേടി. ശൈഖ് അലി ഹസൻ മഖ്ദൂമി (റ) , അബ്ദുല്ലാ ഇബ്നു അഹ്മദ് മുസ്‌ലിയാർ പൊന്നാനി (റ) , മുഹമ്മദ് മഖ്ദും ചെറിയ ബാവ മുസ് ലിയാർ പൊന്നാനി (റ) തുടങ്ങിയവർ ഗുരുക്കന്മാരിൽ പ്രധാനികളാണ്. സമസ്തയുടെ സ്ഥാപക നേതാവ് ശൈഖുനാ പുതിയാപ്ല അബ്ദു റഹ്മാൻ മുസ് ലിയാർ , മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി , സഹോദരനായ വളപ്പിൽ അബ്ദു റഹ്മാൻ മുസ് ലിയാർ , വടുതല മൂസ മുസ്‌ലിയാർ ഇബ്നു അഹ്മദുൽ ബർദലി , വടുതല അഹ്മദ് മുസ്‌ലിയാർ, വെളിയത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാർ തുടങ്ങി പ്രമുഖ ശിഷ്യരുടെ നിര നീണ്ടതാണ്. സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലർത്തിപോന്ന മഹാനവർകൾ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് തന്റെ ദറസ്സുകൾക്ക് തിരഞ്ഞെടുത്തിരുന്നത്. ഖുതുബ് സയ്യിദ് മുഹമ്മദ് മൗലൽ ബുഖാരി (റ) (വഫാത്ത് ഹി: 1207) തങ്ങളുടെ ദീനീ ദഅവത്തിന്റെ കേന്ദ്രമായിരുന്ന നെട്ടൂരിൽ മൗല നിർമ്മിച്ച പള്ളിയിലും , മൗല നിർമ്മിച്ച വടുതല കോട്ടുർ പള്ളിയുടെ അതേ ആകാരത്തിലും , ശൈലിയിലും നിർമ്മിക്കപ്പെട്ടതും , ശാത്വിരി സാദാത്തീങ്ങളുടെ കേന്ദ്രവുമായിരുന്ന വടുതല കാട്ടുപുറം പള്ളിയിലും ദീനീ പ്രബോധനത്തിന് നേതൃത്വം നൽകി. അദ്ധ്യാത്മിക ഗ്രന്ഥമായ നുസ്അത്തുൽ അസ്മാ തുടങ്ങി ഹംസത്തുൽ കർറാർ (റ) മൗലിദ് , അഹ്മദുൽ ബദവി (റ) മൗലിദ് , പുറത്തിയിൽ ശൈഖ് അബ്ദുൽ ഖാദിർ സാനി (റ) മൗലിദ് , മമ്പുറം മൗലിദ് അടക്കം പ്രസിദ്ധ രചനകൾ ഒട്ടേറെയുണ്ട്. ഹി: 1322 ൽ റജബ് 20 ന് മഹാൻ വഫാത്തായി. പൊന്നാനി ഗവ: ഹോസ്പിറ്റലിന് സമീപമുള്ള തെക്കെ പള്ളിയിലാണ് മഖ്ബറ . فمنهم العامل المشهور ذو الكرم عبد العزيز بن عبد الله فنان نحوا وصرفا وفقها و البديع معا ني والقوافي عروضا فيض منان വാഴക്കാട് മുഹമ്മദ് മുസ്‌ലിയാർ (ന:മ:) വളപ്പിൽ ഉസ്താദിനെ കുറിച്ച് ഒത്തിരി പാടിയിട്ടുണ്ട് . ശൈഖുനാ വളപ്പിൽ ഉസ്താദിൻ്റെ ജീവചരിത്രം രിസാല വാരികയിൽ അനുഗ്രഹീത പണ്ഡിതനും എഴുത്തുകാരനുമായ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി എഴുതി കൊണ്ടിരിക്കുന്നുണ്ട്. ഏതാണ്ട് പത്ത് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു വരുന്നു. ഈ ചരിത്രങ്ങൾ കുടുംബങ്ങളിൽ വായിക്കുകയും , പ്രചരിപ്പിക്കുകയും ചെയ്യുക.

ഗദ്യവും പദ്യവുമായി ഒട്ടേറെ ബദ്‌രിയ്യത്തുകൾ ഇന്നു നമ്മുടെ നാട്ടിലുണ്ടെങ്കിലും ആബാലവൃദ്ധം ജനങ്ങൾക്കിടയിലും പ്രചുര പ്രചാരം സിദ്ധിച്ച ഒന്ന്, അല്ലാമാഃ അബ്ദുൽഅസീസ് മുസ്ല്യാർ (റഹിമഹുല്ലാഹ്) രചിച്ച ബദ്ർമൗലിദ് തന്നെയാണ്. ഗദ്യ-പദ്യ മിശ്രണമായ പ്രസ്തുത കൃതിയാണ്‌ ഇന്ന് എല്ലാ ദിക്കുകളിലും ഒട്ടുമിക്ക സദസ്സുകളിലും പാരായണം ചെയ്യപ്പെടുന്നത്. പ്രസ്തുത കൃതിയ്ക്ക് അല്ലാഹുവിങ്കൽ ലഭിച്ച സ്വീകാര്യതയ്ക്കു കൂടി തെളിവാണത്. എത്രയോ ആരിഫീങ്ങൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ, ഉലമാക്കൾ ഇതിനോടകം അതു പാരായണം ചെയ്തു കഴിഞ്ഞിരിക്കുന്നു. രചന പൂർത്തിയായതിനു ശേഷം അതാദ്യമായി പാരായണം ചെയ്യപ്പെട്ടതു വടുതലയിൽ വെച്ചാണ്. രചയിതാവു തത്സമയം വടുതലയിലാണു മുദർരിസായി സേവനം ചെയ്തിരുന്നത്, അതാണതിനു കാരണം. നിരവധി തവണ അച്ചടിക്കപ്പെട്ടിട്ടുള്ള പ്രസ്തുത മൗലിദ് അച്ചടിത്തെറ്റുകളിൽ നിന്നു മുക്തമായി കാണാറുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ അതിനൊരു അറുതി വന്നിട്ടുണ്ട്. ജാമിഅഃ സഅ്ദിയ്യയിലെ മുദർരിസായ ബഹുമാനപ്പെട്ട അൽഉസ്താദ് സ്വാലിഹ് സഅ്ദി (ഹഫിളഹുല്ലാഹ്) അദ്ദേഹത്തിന്റെ സഹോദരനും നമ്മുടെ ഉസ്താദുമാരിൽ പ്രമുഖനുമായ അല്ലാമാഃ മുഹമ്മദ് അബ്ദുൽബാരി ഫൈസി ഹഫിളഹുല്ലാഹിയുടെ (തളിപ്പറമ്പ്) സഹായത്തോടെ തെറ്റുകൾ പരമാവധി തിരുത്തി അച്ചടിച്ചു പുറത്തിറക്കിയിട്ടുണ്ട്. അവരിരുവർക്കും അല്ലാഹു മുന്തിയ ജസാ നൽകട്ടെ - ആമീൻ. ബദ്ർമൗലിദ് ഓതാൻ ഉദ്ദേശിക്കുന്നവർ പ്രസ്തുത കോപ്പി സംഘടിപ്പിച്ച് ഓതാൻ ശ്രമിക്കണമെന്നു സാന്ദർഭികമായി ഓർമ്മപ്പെടുത്തുന്നു. ഈ മൗലിദിന്റെ അച്ചടിച്ച ചില പ്രതികളിൽ, വിശിഷ്യാ മൗലിദ് കിതാബുകളിലുള്ള (സബീലുകളിൽ) ചില പ്രതികളിൽ രചയിതാവിന്റെ രചന പൂർണ്ണമായി ഉൾക്കൊള്ളിച്ചിട്ടില്ല, അഥവാ കുറെ ഭാഗം ഒഴിവാക്കിയിട്ടുണ്ട്. (ഒരു കാരണവും കൂടാതെ). ബദ്ർ മൗലിദ് നേർച്ചയാക്കി ചൊല്ലുന്നവർ ഇത്തരം അപൂർണ്ണ കോപ്പികൾ നോക്കി ഓതിയാൽ തങ്ങളുടെ നേർച്ച വീടുമോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ആശങ്ക പങ്കു വച്ചത് അല്ലാമാഃ ബർദലി (റഹിമഹുല്ലാഹ്) എന്നവരാണ്. ബദ്‌രീങ്ങളുടെ നാമങ്ങൾ ഉരുവിടുമ്പോൾ പാലിക്കേണ്ട അദബുകളിൽ പെട്ട മറ്റൊന്നാണ് അങ്ങേയറ്റത്തെ ബഹുമാനാദരവുകളോടെ അവ ഉരുക്കഴിക്കുകയെന്നത്. ബദ്‌രീങ്ങളിൽ ഓരോരുത്തരുടെയും പേരു പറയുന്നതിനു മുമ്പായി #സയ്യിദുനാ എന്നു ചേർക്കുകയും പേരിനു ശേഷം #റളിയല്ലാഹു_അൻഹു എന്നു പറയുകയും വേണം. ഇതാണ് ആ വിഷയത്തിൽ പൂർണ്ണത. വളപ്പിൽ അബ്ദുൽ അസീസ് മുസ്ല്യാർ റഹിമഹുല്ലാഹിയുടെ ബദ്ർ മൗലിദായിരിക്കും പാരായണം ചെയ്യപ്പെടുക. പലപ്പോഴും പല സദസ്സുകളിലും സാക്ഷ്യം വഹിച്ചിട്ടുള്ളതു കൊണ്ടു പറയുകയാണ്, ആ വിശുദ്ധ നാമങ്ങൾ ഉരുക്കഴിക്കുന്നത് ഒരു കടത്തു കഴിക്കുന്നതു പോലെയാകരുത്. ആദ്യം തന്നെ തെറ്റില്ലാത്ത ഒരു കോപ്പി സംഘടിപ്പിക്കുക. സമയക്കുറവുണ്ടെങ്കിൽ മൗലിദിലെ ഹികായത്തുകളൊക്കെ ഒഴിവാക്കി കൊള്ളുക - ഇന്നേക്കു മാത്രം. ആമുഖം കഴിഞ്ഞാൽ #വദകറദവ്വാനി എന്നതു മുതൽ തുടങ്ങുക. നേതൃത്വം വഹിക്കുന്ന ആൾ അതായതു മൗലിദ് ഓതുന്ന ആൾ, ബദ്‌രീങ്ങളുടെ ഓരോ പേരും അതിരറ്റ ബഹുമാനത്തോടും ആദരവോടും വായിക്കുക, അതായതു സയ്യിദുനായും തർളിയത്തും ചേർത്തു വായിക്കുക. സദസ്സിലെ ബാക്കിയുള്ളവരും അയാളോടൊപ്പം ഓരോ പേരിനു ശേഷവും തർളിയത്തു ചൊല്ലട്ടെ. വായനക്കാരൻ അതിനുള്ള സാവകാശം അവർക്കു വക വെച്ചു കൊടുക്കണം. അങ്ങനെ മുഴുമിപ്പിക്കട്ടെ... അതൊരു റാഹത്തായ മജ്‌ലിസായിരിക്കും. യാന്ത്രികമായ വേഗതയിൽ ആ പേരുകൾ വായിച്ചു പോയിട്ടെന്തു കാര്യം? ♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️ തെറ്റുതിരുത്തിയ പ്രസ്തുത കോപ്പി ഇതിനോടൊപ്പം അയക്കുന്നു https://t.me/moulidstudy/1046 •┈┈┈┈┈┈┈┈••┈••••✦✿✦••┈┈┈┈┈••┈┈••┈┈•

നന്നാക്കിയ ബദർ മൗലൂദ്.pdf9.94 MB

ആത്മീയ തേജസ്സ് #ശൈഖ്_മടവൂർ വലിയുല്ലാഹി (റ) , ശൈഖുനാ ഇ കെ ഹസൻ മുസ്‌ലിയാർ ,ശൈഖുനാ കാന്തപുരം ഉസ്താദ് , തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ , പാറന്നൂർ ഇബ്രാഹിം മുസ് ലിയാർ , പെരുമുഖം ബീരാൻ കോയ മുസ്‌ലിയാർ, ശൈഖുനാ ഇ.കെ. മുഹമ്മദ് ദാരിമി അൽഖാദിരി , കൽത്തറ അബ്ദുൽ ഖാദിർ മുസ്‌ലിയാർ , തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി, പേരോട് സഖാഫി തുടങ്ങി ശിഷ്യ പരമ്പര നീണ്ടതാണ്. 70-മത്തെ വയസ്സിൽ റജബ് 14 ന് മഹാനായ ശൈഖുനാ ഇമ്പിച്ചിലി ഉസ്താദ് (ന: മ:)വഫാത്തായി .കുറ്റിക്കാട്ടൂർ കണിയാത്ത് പള്ളിയിലാണ് മഖ്ബറ. ഉസ്താദിന്റെ സ്മരണയ്ക്കായി കുറ്റിക്കാട്ടൂരിൽ IMIC ഇമ്പിച്ചാലി ഉസ്താദ് മെമ്മോറിയൽ ഇസ് ലാമിക് സെൻറർ മാതൃകാ സ്ഥാപനമായി പ്രവർത്തിച്ച് വരുന്നു. https://t.me/moulidstudy/969

#പ്രിയപ്പെട്ട_ശൈഖുനാ #ഇമ്പിച്ചാലി_ഉസ്താദ്(ന:മ:) _________________ ബ്രിട്ടീഷ് കിരാതരുടെ അക്രമണങ്ങൾക്കെതിരിൽ സമൂഹത്തിന് സംരക്ഷണമായി നിന്നിരുന്ന മലബാറിലെ കുടുംബമായിരുന്നു #മണ്ണുങ്ങൽ തറവാട് .ഒത്തിരി അദ്ധ്യാത്മിക പ്രതിഭകളെ സമ്മാനിച്ച കുടുംബം കൂടിയാണത്. ശൈഖ് ഇസ്മാഈൽ ഖാദിരി (ന: മ:) ശൈഖ് ഉക്കാശത്തുൽ ഖാദിരി (ന: മ:) ശൈഖ് മുഹമ്മദുൽ ഖാദിരി (ന: മ:) തുടങ്ങിയ ആത്മജ്ഞാനികളടങ്ങുന്ന നിര നീണ്ടതാണ്. വൈജ്ഞാനിക മികവ് കൊണ്ട് കേളി കേട്ടൊരു തറവാട് കൂടിയാണത്. ഈ തറവാട്ടിൽ നിന്നുള്ള ഒരു സമ്മാനമായിരുന്നു ശൈഖുനാ മണ്ണുങ്ങൽ അബ്ദുറഹ്മാൻ കുട്ടി മുസ്‌ലിയാർ (ന:മ:). ഇമാം സൈനി ദഹ് ലാൻ (റ) ലൂടെ ഇമാം അഹ്മദ് റസാഖാൻ ഖാദിരി (റ) ലൂടെ അല്ലാമാ ശാലിയാത്തി (റ) ലൂടെ കടന്നു വരുന്ന വൈജ്ഞാനിക വിപ്ലവത്തിൻ്റെ വാഹകനായിരുന്നു മണ്ണുങ്ങൽ ശൈഖുനാ , അല്ലാമാ ശാലിയത്തി (റ) യുടെ പ്രധാന ശിഷ്യനും , മുരീദുമായിരുന്നു. ശാലിയാത്തി (റ) യുടെ വഫാത്തിൻ്റെ മൂന്നാം നാൾ നടന്ന പ്രാർത്ഥന മജ്ലിസിൽ വലിയ പണ്ഡിത സമൂഹത്തിന് മുന്നിൽ പ്രാർത്ഥനക്കായി ഏല്പിക്കപ്പെട്ടത് മണ്ണുങ്ങൽ ശൈഖുനായെയായിരുന്നു. അല്ലാമാ ശാലിയാത്തി (റ) യിൽ നിന്നും ദറസിനുള്ള പ്രത്യേക ഇജാസത്ത് കരഗതമാക്കിയ മഹാൻ ഒട്ടേറെ സ്ഥലങ്ങളിൽ വലിയ ദറസുകൾ നടത്തിയിരുന്നു. മണ്ണുങ്ങൽ ശൈഖുന കൊടുവള്ളിയിൽ ദറസ് നടത്തുന്ന കാലത്ത് വാത്സല്യനിധിയായ ഒരു ശിഷ്യനുണ്ടായിരുന്നു. വിവിധ ഫന്നുകളിൽ പ്രാവീണ്യം നേടി ശിഷ്യൻ വലിയൊരു പ്രതിഭയായി തീർന്നു. തൻ്റെ മകളെ ആ ശിഷ്യന് വിവാഹം ചെയ്തു കൊടുത്തു. പ്രിയപ്പെട്ട ഇമ്പിച്ചാലി ഉസ്താദായിരുന്നു ആ ശിഷ്യൻ. വൈജ്ഞാനിക തറവാടായി കേളികേട്ട മണ്ണുങ്ങൽ തറവാട്ടിൽ മുഹമ്മദ് മുസ് ലിയാർ (ന: മ:)ടേയും , ഇടച്ചേരി ഹസൻ കോയയുടെ മകൾ ഇത്തീമയുടേയും മകനാണ് ഇമ്പിച്ചാലി ഉസ്താദ് . 1922-ലാണ് ജനനം. 1949 ൽ എം എഫ് ബി ബിരുദം നേടി.  സ്വപിതാവിനെ കൂടാതെ പാത്തോളി അബൂബക്കർ മുസ്ലിയാർ (ന: മ:) കാസറകോഡ് ഖാളി ശൈഖുനാ അവറാൻ മുസ് ലിയാർ (ന:മ:) ,പറവണ്ണ ഇസ്താദ് (ന: മ:) , കാങ്ങാട് കുഞ്ഞബ്ദുല്ല ഉസ്താദ് (ന: മ:) , ശൈഖുന കണ്ണിയത്ത് ഉസ്താദ് (ന: മ:) തുടങ്ങിയ മഹോന്നതരിൽ നിന്നും വിദ്യ അഭ്യസിച്ചു. മാനവർക്ക് ഗുണമുണ്ടാക്കുന്ന മേഖലകളെല്ലാം സേവന പരിധിയിൽ വരുത്താൻ കഠിനമായി പരിശ്രമിച്ച വിനയത്തിന്റെ മഹാ മാതൃകയുമായി ജീവിച്ച ത്യാഗീവര്യനായിരുന്നു ഉസ്താദ് . താൻ പരിചരിച്ച് പോരുന്ന കൃഷിയുടെ സ്ഥലങ്ങളിൽ വരെ മസ്അലകൾ ചോദിക്കാനും , മറ്റുമായി ആളുകൾ വരുമ്പോൾ കൃത്യവും വ്യക്തവും, സമഗ്രവുമായ സംശയ നിവാരണം നടത്തി കൊടുക്കുന്ന പ്രിയ ഉസ്താദിനെ കുറിച്ച് പറയാൻ നൂറ് നാവാണ്. സമസ്തയുടെ സ്ഥാപക നേതാക്കളോട് കൂടെ സജീവമായി രംഗത്ത് ഉണ്ടായിരുന്ന മണ്ണുങ്ങൽ ഉസ്താദിനെ പോലെ തന്നെ , ഇമ്പിച്ചാലി ഉസ്താദ് 1985 ൽ സമസ്തയിൽ അംഗമായി. ഫത്‌വ ബോർഡ് മെമ്പർ , സമസ്ത വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.. പണ്ഡിത ലോകം ശൈഖുനാ ഇമ്പിച്ചാലി ഉസ്താദിനെ സ്മരിച്ചു കൊണ്ടിരിക്കുന്നു. വിവിധ വിഷയങ്ങളിൽ സംശയ നിവാരണങ്ങൾ നടത്തുമ്പോൾ മുദരിസുമാർ ഇമ്പിച്ചാലി ഉസ്താദിൻ്റെ ഓർമ്മകൾ അയവിറക്കാറുണ്ട്. ഇമ്പിച്ചാലി ഉസ്താദ് കിതാബ് നോക്കാതെ തന്നെ വാള്യവും ,പേജ് നമ്പറും ,ശാലിയാത്തി (റ) യുടെ ഖുതുബ്ഖാനയിൽ ഇന്ന ഭാഗത്ത് ഉണ്ട് എന്ന് വരെയും പറഞ്ഞു കൊടുക്കാറുണ്ട്. പ്രിയ ഉസ്താദ് ഇടക്കിടെ അല്ലാമാ ശാലിയാത്തി (റ) യുടെ മസാർ സന്ദർശിക്കുമായിരുന്നു. അന്നൊക്കെ ഉസ്താദിൻ്റെ കൂടെ അവിടെ പോയിരുന്ന ഉസ്താദിൻ്റെ ശിഷ്യൻ കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി പറയാറുണ്ട്. തിരൂരങ്ങാടി , മങ്ങാട് , കോളിക്കൽ, കുറ്റിക്കാട്ടൂർ , പുത്തുപ്പാടം ,ഇരിക്കൂർ ,ഉളരിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ ദറസ് നടത്തിയിട്ടുണ്ട്. #ഉള്ളാളത്തെ മദനി തങ്ങളുടെ കോളേജിലും #കാരന്തൂരിലെ സുന്നി മർകസിലും വർഷങ്ങളോളം പ്രധാന മുദരിസായിരുന്ന ശൈഖുനാ ഇമ്പിച്ചിലി ഉസ്താദ് (ന:മ:) , ശിഷ്യ പരമ്പരയുടെ ബാഹുല്യത്താൽ ശ്രദ്ധേയമായ മഹാ വ്യക്തിത്വം . അതിൽ തന്നെ പ്രതിഭാധനരായ ശിഷ്യരുടെ ബാഹുല്യവും. ഒത്തിരി ഉസ്താദുമാരിൽ നിന്നും പലപ്പോഴായി കേൾക്കുന്ന നാമമാണ് ഇമ്പിച്ചാലി ഉസ്താദിൻ്റേത്.. വിജ്ഞാന മഹാകേന്ദ്രമായ മർകസിലേക്ക് തന്റെ കുറ്റിക്കാട്ടൂരിലെ വീട്ടിൽ നിന്നും ,തിരിച്ച് വീട്ടിലേക്കും നടന്നു പോയിരുന്ന ഒരു സാത്വികനെ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഔറാദുകളോടു കൂടിയുള്ള സഞ്ചാരം. ആത്മജ്ഞാനിയും , ഫഖീഹും , എല്ലാമെല്ലാമായിരുന്നു ഉസ്താദ് , ഖുതുബ് സമാൻ സയ്യിദ് മുഹമ്മദ് ശരീഫുൽ #മദനി (റ) തങ്ങളുടെ പേരിൽ ഹൃദ്യമായ ,ഇശ്ഖിൻ മധുര മഴയായി ഒരു മൗലിദ് രചിച്ചിട്ടുണ്ട്. കൂടാതെ മയ്യിത്ത് പരിപാലനത്തെ കുറിച്ചുള്ള പുസ്തകവും ഉസ്താദിൻ്റേതായുണ്ട്.

ഓരോ നാടിനും പല പൈതൃകങ്ങളുമുണ്ടാകും. നാമെന്തറിയുന്നു? അവരുടെ മുൻഗാമികൾ നടപ്പിലാക്കിയത് അവർ ഇപ്പോഴും പിന്തുടരുന്നു എന്നതു തന്നെ സന്തോഷത്തിനു വക നല്‌കുന്നു. നമ്മുടെ നാട്ടിൽ ഖളിർനബിയുടെ മൗലിദ് ഓതാറുണ്ട്, അതു പക്ഷെ റജബെന്നോ ശഅ്ബാനെന്നോ നോക്കിയിട്ടല്ല. മഹാനരെ സ്നേഹിക്കുന്നവർ അതോതാൻ മാസവും തീയതിയുമൊന്നും പരിഗണിക്കാറില്ല. നമ്മുടെ നാട്ടിൽ ഒന്നിലധികം ഖളിർ മൗലിദുകൾ പ്രചാരത്തിലുണ്ടെങ്കിലും അതിലേറ്റവും പ്രശസ്തമായത് അൽആരിഫുബില്ലാഹി അശ്ശൈഖ് മുഹമ്മദ് ശംസുദ്ദീൻ ബാവ അൽഖാദിരി (റഹിമഹുല്ലാഹ്) എന്ന മന്ദലാംകുന്നു ബാവ മുസ്‌ലിയാർ രചിച്ചതാണ്. രചയിതാവിനു ഖളിർനബിയുമായി അഭേദ്യബന്ധമുണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. നമ്മുടെ മശായിഖിൽ അധികപേരും ഇദ്ദേഹം രചിച്ച മൗലിദാണ് ഓതാൻ നിർദ്ദേശിക്കാറുളളത്. ഇയ്യുളളവന്ന് ഇജാസത്തുളള ഒരു മൗലിദ് കൂടിയാണിത്. രചയിതാവിന്റെയും ഇയ്യുളളവന്റെയും ഇടയിൽ രണ്ടാളുകൾ മാത്രം. അൽഹംദുലില്ലാഹ്. ഖളിർനബി അലൈഹിസ്സലാമിന്റെ മദ്ഹു പറഞ്ഞും പാടിയും അതിന്റെ ബറകത്തിനാൽ ആഗ്രഹപൂർത്തീകരണം ആഗ്രഹിക്കുന്നവർക്കിതൊരു മുതല്ക്കൂട്ടാണ്. വേറെയും സിർറുകളുണ്ട്. വെളിപ്പെടുത്തിയാൽ അതു സിർറല്ലാതാകും. തുടര്‍ച്ചയായി നാല്പതു ദിവസം ഈ മൗലിദ് ഓതുന്നതു പലതിനും നിമിത്തമാകും; ഇൻശാ അല്ലാഹ്! പരമ്പരാഗതമായി ലഭിച്ച നല്ല ശീലങ്ങളെ/സമ്പ്രദായങ്ങളെ മുറുകെപ്പിടിക്കാൻ നമുക്കും അല്ലാഹു തൗഫീഖ് നല്കട്ടെ - ആമീൻ ദുആ വസ്വിയ്യത്തോടെ, നിങ്ങളുടെ സ്വന്തം അൽനുഹാസി

റജബ് കി ഫാതിഹഃ പൂർവ്വോ കി നസ്വീഹഃ ആദം നബി (അലൈഹിസ്സലാം) മരണാസന്നനാണ്. ചുറ്റിനും മക്കളുണ്ട്. അവിടുന്ന് അവരോടു പറഞ്ഞു: "ഭൂമിയിൽ അല്ലാഹുവിന്റെ ശിക്ഷയിറങ്ങും. ഞാൻ മരിച്ചാൽ എന്റെ ശരീരം ഇപ്പോൾ നിങ്ങൾ ഖബറടക്കരുത്. കൂടെക്കരുതണം. ശാമിലെ ഇന്നാലിന്ന ഒരു ഗുഹയിൽ വേണം എന്നെ മറമാടാൻ". ആദമിന്റെ സന്തതികൾ പിതാവിന്റെ വസ്വിയ്യത്തു പാലിച്ചു. കാലം പോയി, നൂഹ് നബി (അലൈഹിസ്സലാം) വന്നു. ആദം നബിയുടെ ഭൗതികദേഹത്തിന്റെ ഇപ്പോഴത്തെ സൂക്ഷിപ്പുകാരൻ നൂഹ് നബിയാണ്. ത്ഥൂഫാൻ എത്തി, നൂഹ് നബിയും വിശ്വാസികളും കപ്പലിൽ കയറി രക്ഷപ്പെട്ടു. അപ്പോഴും ആദം നബിയുടെ ഭൗതികദേഹം കൂടെക്കരുതിയിരുന്നു. ത്ഥൂഫാൻ അവസാനിച്ചു. നൂഹ് നബിയും കൂട്ടരും സുരക്ഷിതമായൊരു ഇടത്തെത്തി. മഹാനവർകൾ മക്കളോടു പറഞ്ഞു: “നിങ്ങൾ ശാമിലേക്കു പോയി ഇന്നാലിന്ന ഗുഹയിൽ ആദം നബിയെ മാറമാടണം”. മക്കൾ പറഞ്ഞു: “പ്രളയം അവസാനിച്ചിട്ടല്ലേ ഉള്ളൂ. ഇപ്പോളൊരു യാത്ര പ്രയാസമാണ്. ഞങ്ങൾക്കാണെങ്കിൽ വഴിയുമറിയില്ല. എല്ലാമൊന്നു ശരിയാകട്ടെ, ഞങ്ങൾ പോയി ദഫൻ ചെയ്തു കൊള്ളാം.” ഒഴിവുകഴിവു പറഞ്ഞ മക്കളോടു *നൂഹ് നബി* അലൈഹിസ്സലാമിന്ന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ... തന്നെ ആരാണോ ദഫൻ ചെയ്യുന്നത് അയാൾക്ക്‌ അന്ത്യനാൾ വരെ ആയുസ്സു നീട്ടിക്കൊടുക്കണേ എന്ന് *ആദം നബി* (അലൈഹിസ്സലാം) അല്ലാഹുവിനോടു ദുആ ചെയ്തിട്ടുണ്ട്. കാലം മുന്നോട്ടു പോയി, ആദം നബിയുടെ ഭൗതികദേഹം ആരും ഖബറടക്കിയില്ല. പിന്നീടു നൂഹ് നബിയുടെ മകൻ സാമിന്റെ സന്താനപരമ്പരയിൽ ഒരാൾ വന്നു. അദ്ദേഹമാണ് ആദംനബിയുടെ മയ്യിത്ത് ഖബറടക്കിയത്. അങ്ങനെ ഉപ്പാപ്പയുടെ ദുആഇന് അദ്ദേഹം അർഹനായി. അദ്ദേഹത്തിന് അന്ത്യനാൾ വരെ അല്ലാഹു ആയുസ്സു നീട്ടിക്കൊടുത്തു. ആരാണ് ആ മഹാഭാഗ്യവാൻ? ഇതിനോടകം ഊഹിച്ചിട്ടുണ്ടാകുമല്ലോ? യെസ്, അദ്ദേഹം തന്നെ! നമ്മുടെ വൺ ആൻഡ് ഓൺലി *ഖളിർനബി* (അലൈഹി വഅലാ നബിയ്യിനാ അല്ഫു സ്വലാതിൻ വഅല്ഫു സലാം). ഖളിർനബിയും റജബ് മാസവും തമ്മിൽ എന്തു ബന്ധമെന്നറിയില്ല. പഠാണി മുസ്‌ലിമീങ്ങൾക്കിടയിൽ റജബ് മാസമായാൽ ഒരു പതിവുണ്ട്. *റജബിന്റെ ഫാതിഹഃ* എന്നാണ് അതിനു പേര്. നമ്മുടെ നാട്ടിൽ മൗലിദ് കഴിക്കുന്നതു പോലൊരു സമ്പ്രദായം. ഖളിർനബിയുടെ പേരിൽ ഫാതിഹയും മറ്റുമോതി ദുആ ചെയ്യലാണ് ഇതിലെ മുഖ്യയിനം. ബന്ധുജനങ്ങളെയും ഇഷ്‌ടജനങ്ങളെയും ആതിഥേയന്റെ തകതി അനുസരിച്ചു ചടങ്ങിനു ക്ഷണിക്കും. അതായതു ചെറുങ്ങനെ നടത്തുന്നവരുമുണ്ട്, വലുങ്ങനെ നടത്തുന്നവരുമുണ്ടെന്നർത്ഥം. രസകരമായ സംഗതി എന്തെന്നാൽ ഇതു നമ്മുടെ നാട്ടിലേതു പോലെ നിശാഗന്ധിയല്ല. സുബ്ഹിയുടെ ശേഷമായിരിക്കും ചടങ്ങ്. അതിനു പക്ഷെ മൗലവിസ്വാഹിബ് മാത്രം വന്നാൽ മതി. (അല്ലേലും അയാൾക്കു മാത്രമല്ലേ ആ സമയത്ത് എത്താൻ കഴിയൂ! ആരോ പ്ലാൻ പണ്ണി പണ്ണിയതാണെന്നു തോന്നുന്നു). മറ്റു ക്ഷണിതാക്കൾ രാവിലെ ഏഴു മുതൽ പത്തു പതിനൊന്നു മണിയ്ക്കുള്ളിൽ എപ്പോൾ വന്നാലും മതി. അവർക്കുള്ള ഒജീനം റെഡിയായിരിക്കും. ഉച്ചയ്ക്കു മുമ്പു തന്നെ ചെമ്പും കലവുമെല്ലാം കഴുകി വച്ചിരിക്കും. അതിനു ശേഷം വരുന്നവനു വായുണ്ണാം എന്നു ചുരുക്കം. പോത്തിറച്ചിയില്ലാത്ത ഒരു മൗലിദ് സങ്കല്പ്പിക്കാൻ കഴിയാത്ത നമ്മെ ഈ പരിപാടി മറ്റൊരു വിധത്തിൽ കൂടി അമ്പരപ്പിക്കും. ഈ ചടങ്ങിൽ നിന്നു അസൈവത്തെ പൂർണ്ണമായും അകറ്റി നിർത്തിയിരിക്കും. അതായത് ഇറച്ചിയും മീനുമൊന്നും വിളമ്പില്ലെന്നർത്ഥം. കംപ്ലീറ്റ് വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം. മുഖ്യാകർഷണം ഖീറും മീഠാപൂരിയും വെജിറ്റബിൾ പുലാവുമാണ്. ഈ മൂന്നു വിഭവങ്ങളും തയ്യാറാക്കി ഒരു വലിയ വെള്ളത്തുണി വിരിച്ച് അതിൽ നിരത്തി വച്ചിരിക്കും. അതിന്റെ മുന്നിലിരുന്നാണ് ഫാതിഹയോത്തും മറ്റും. അതിഥികൾക്ക് അതിൽ നിന്നാണ് എടുത്തു കൊടുക്കുക. അതായതു ബറകത്താക്കപ്പെട്ട ചീരണി. ആതിഥേയൻ ധനികനാണെങ്കിലും ഇതു വിളമ്പിയിരുന്നത് മൺപാത്രങ്ങളിലായിരുന്നു. ഇന്നിപ്പോൾ അതിനു മാറ്റം വന്നിട്ടുണ്ട്. ഈ ചടങ്ങിന്റെ പേരിലോ അതിനായി തന്നെ നിർമ്മിക്കുന്നതോ ആയ മൺപാത്രങ്ങൾ ഒരു കാലത്തു ലഭ്യമായിരുന്നുവത്രേ! പണ്ടു കാലത്ത്, റജബിലെ ഓരോ ദിവസവും ഓരോ വീടുകളിലായി മിക്കവാറും ഈ ചടങ്ങു നടന്നിരുന്നു. ഇന്നു പക്ഷെ അപൂർവമായി. ഖളിർനബിയുടെ പേരിലാണ് ഈ ചടങ്ങ്. അതും റജബിൽ മാത്രം. അതിന്റെ ഗുട്ടൻസ് പിടുത്തം കിട്ടിയിട്ടില്ല. വടക്കേ ഇന്ത്യയിൽ ഇമാം ജഅ്ഫറുസ്സ്വാദിഖ് റളിയല്ലാഹു അൻഹുവിന്റെ പേരിൽ റജബിൽ ഫാതിഹഃ ചടങ്ങുണ്ട്. അവിടെയും മുഖ്യവിഭവം മധുരം തന്നെ.