മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
101.അജ്മീർ മൗലിദ് - പകര മുഹമ്മദ് അഹ്സനി
102. മിനഹുൽ അഹ്യാർ ബി മദ്ഹി ശൈഖി കമ്മുണ്ണി മുസ്ലിയാർ (കുറ്റൂർ മമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ മൗലിദ്) - പകര മുഹമ്മദ് അഹ്സനി
103. പട്ടാണി ഉസ്താദ് മൗലിദ് - പകര മുഹമ്മദ് അഹ്സനി
104. മൗലിദുൽ ഹുസ്‌നൈൻ - ഉസ്താദ് അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ
105.മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍ - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
106. മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
107.തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ് - കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
108.ഖളിർനബി മൗലിദ് - ഇസ്മായിൽ സഅദി അൽ അഫ്ളലി
109. ഖളിർനബി മൗലിദ് - മന്ദലാംകുന്ന് ബാവ മുസ്‌ലിയാർ
110. അൻഖുസ് മൗലിദ് - മന്ദലാംകുന്ന് ബാവ മുസ്‌ലിയാർ
111. പൊന്നാനി മുഹമ്മദ് ശംസുദ്ധീൻ ബാവ മുസ്ലിയാർ (മന്ദലാംകുന്ന്) മൗലിദ് - കല്ലൂർ ഹസ്സൻ മുസ്ലിയാർ
112. ഉമർ ഖാളി (റ) മൗലിദ് - വെളിയങ്കോട് പി. ഹസൻ ഇബ്ന് അലി മുസ്‌ലിയാർ
113. ഉമർ ഖാളി (റ) മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
114. ആലുവായി അബൂബക്കർ മുസ്ലിയാർ മൗലിദ് -
മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
115. മുത്തുപ്പേട്ട മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
116. കക്കിടിപ്പുറം മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
117. കൂരിയാട് തേനു മുസ്ലിയാർ മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
118. മുഹമ്മദ് ഖൂതാരി എന്ന വലിയ്യിന്റെ മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
119. പുത്തൻപള്ളി കുഞ്ഞഹമ്മദ് മുസ്ലിയാർ മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
120. മൗലിദുന്നബിയ്യിൽ മുസ്ത്വഫ വൽ ഖുലഫാഇൽ അർബഇ - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
121. ശംസുൽ ഉലമ ഇ.കെ ഉസ്താദ് മൗലിദ് - മാത്തൂർ യു.പി. മുഹമ്മദ് മുസ്ലിയാർ
122. ശംസുൽ ഉലമാ ഇ.കെ മൗലിദ് - അബൂ അബ്ദുറഹ്മാൻ അൽ അസ്റഇ
123. ശംസുൽ ഉലമാ ഇ.കെ മൗലിദ് - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ
124. മൗലിദ് റസൂൽ - അരിമ്പ്ര അബൂബക്കർ മുസ്ലിയാർ
125. അല്‍ മൗലിദുല്‍ മന്‍ഖൂസ് ഫീ മദ്ഹിന്നബിയ്യില്‍ മഖ്‌സൂസ് - വാളക്കുളം, പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ
126. ശഫീഉള്‍ മുശഫഅ് മൗലിദ് - വാളക്കുളം, പുതുപ്പറമ്പ് അബ്ദുൽ ബാരി മുസ്ലിയർ
127. കൊങ്ങണംവീട്ടിൽ അബ്ദുർറഹ്മാൻ ശൈഖ് മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ) മുസ്ലിയാർ
128. ശൈഖ് മീ അലവി (മൈഅലവി) തങ്ങൾ മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി(സൈനുദ്ദീൻ) മുസ്ലിയാർ
129. മന്ദലാംകുന്ന് അശ്ശൈഖ് ഹദ്റമിയുടെ മൗലിദ് - ഞമനേക്കാട് ഏനിക്കുട്ടി മുസ്ലിയാർ
130. സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി മൗലിദ് - അഹമ്മദ് കോയ ശാലിയാത്തി
131. മൗരിദുല്‍ അസ്ഗര്‍ ഫീ മൗലിദി ന്നബിയ്യില്‍ അത്വ്ഹര്‍ - അഹ്മദ് കോയ ശാലിയാത്തി
132. ബിഗ് യത്തുല്‍ മുഹിബ്ബീന്‍ എന്ന ബദർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
133. മിനനുൽ ഖല്ലാഖ് എന്ന അബൂബക്ർ സിദ്ദീഖ്(റ) മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
134. മിൻഹത്തുൽ ഗഫാർ എന്ന ഹംസ തങ്ങളുടെ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
135. ദുർറതുൽ കൗനൈൻ എന്ന ഹസ്രത് ഹസൻ ഹുസൈൻ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
136. ഖുർറതുൽ അഹ്ബാബ് എന്ന നാലു ഖുതുബുകളുടെ മനാഖിബ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
137. നുബ്ദതു മനാഖിബി ശൈഖി താനൂരി എന്ന താനൂർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
138. നഫ്ഹത്തുൽ ബാരി എന്ന മമ്പുറം മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
139. ഫൈളുൽ മതീൻ എന്ന അജ്മീർ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
140. മവാഹിബുല്‍ മജീദ് ഫീ മനാഖിബി ശൈഖി ഫരീദ് എന്ന കാഞ്ഞിരമറ്റം മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
141. റഹ്മത്തുശ്ശാഫി ഫീ മനാഖിബി ഉഹൈമിദി സ്വൂഫി(പെരുമ്പടപ്പ്) എന്ന പുത്തൻപള്ളി മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
142. ഫത്ഹുൽ മുഗ്നീ ഉള്ളാൾ മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
143. ഫത്ഹുൽ ബാരി സനിയ്യ മീർഗനി മൗലിദ് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
144. മനാഖിബു ശുഹദാഇ പറമ്പത്ത് - എം.പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
145. അഹ്ലുൽ അബാഅ് മൗലിദ് - മുത്തനൂർ മന്നൻതൊടി അഹ്മദ് കുട്ടി മുസ്ലിയാർ
146.നൊസ്സൻ തങ്ങളുടെ മൗലിദ് - അബുൽ ബുശ്റ മൂന്നിയൂർ പി. കുഞ്ഞീൻ മുസ്‌ലിയാർ
147. ചേളാരി നെസ്സാൻ തങ്ങൾ ഉപ്പാപ്പ മൗലിദ് - ഒതുക്കുങ്ങൽ ഇ.സുലൈമാൻ മുസ്‌ലിയാർ
148. ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ മൗലിദ് - ചെമ്പരിക്ക സി.എം അബ്ദുള്ള മുസ്‌ലിയാര്‍
149. മംഗലാപുരത്തെ പ്രഥമ ഖാസിയായിരുന്ന മൂസ ബ്‌നു മാലിക് മൗലിദ് - ചെമ്പരിക്ക സി.എം അബ്ദുള്ള മുസ്‌ലിയാര്‍
150. വേങ്ങര കോയപ്പാപ്പ മൗലിദ് - ഇ.കെ അബ്ദുല്ല മുസ്‌ലിയാർ (ന.മ)
1 380
കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍
കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഇതിഹാസ സമാനമായ ജീവിതം നയിച്ച പണ്ഡിത പ്രതിഭയാണ് കിടങ്ങയം ഇബ്‌റാഹീം മുസ്‌ലിയാര്‍. സ്വാതന്ത്ര്യ സമര സേനാനി, അറബി സാഹിത്യത്തിലെ കുലപതി, ആയുര്‍വേദിക് യൂനാനി വെദ്യശാസ്ത്രത്തിലെ ഗവേഷകന്‍, സഞ്ചാരി, അധ്യാപകന്‍, പ്രഭാഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, സൂക്ഷ്മശാലിയായ സൂഫി തുടങ്ങിയ വിശേഷണങ്ങള്‍ക്കര്‍ഹനായ അദ്ദേഹത്തിന്റെ ജീവിതം വിജ്ഞാനത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു.
പട്ടിക്കാട് കാടന്‍തൊടിക കെ.ടി മൊയ്തു മൊല്ല-കാരാട്ട്‌തൊടി കെ. മൊയ്തുട്ടി മകള്‍ ഫാത്തിമ ദമ്പതികളുടെ മകനായി 1897/1315-ലാണ് ജനനം. പട്ടിക്കാട് കക്കാടന്‍ കുഞ്ഞാലന്‍ ഹാജിയില്‍ നിന്നായിരുന്നു പ്രാഥമിക മതപഠനം. പട്ടിക്കാട് സ്‌കൂളില്‍ നിന്നും ഭൗതിക വിദ്യാഭ്യാസവും നേടി. പിന്നീട് അമാനത്ത് ഹസന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് കരുവാരക്കുണ്ടില്‍ വെള്ളില കളത്തില്‍ അലവി മുസ്‌ലിയാരുടെയും, തിരൂരങ്ങാടിയില്‍ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരുടെയും വണ്ടൂരില്‍ കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാരുടെയും ദര്‍സുകളില്‍ പഠിച്ചു. ശേഷം അലനല്ലൂര്‍ മുണ്ടത്തു പള്ളിയില്‍ ദര്‍സ് ആരംഭിച്ചു. ഇതിനിടയില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിച്ചു.
1920-21 കാലയളവിലായിരുന്നു അലനല്ലൂരില്‍ താമസിച്ചിരുന്നത്. ഗുരുനാഥനായ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരില്‍ ആകൃഷ്ടനായി ദര്‍സ് നിര്‍ത്തി സ്വാതന്ത്ര്യ സമരരംഗത്ത് സജീവമായി. തന്റെ പ്രസംഗ പാടവം സമരാവേശം പടര്‍ത്താന്‍ ഉപയോഗപ്പെടുത്തി. ലഹള ശക്തിപ്പെട്ടപ്പോള്‍ ഇബ്‌റാഹീം മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. തിരച്ചില്‍ നടക്കുന്നതിനിടെ അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടു. പിന്നീട് മൈസൂര്‍ വഴി ബോംബെയിലെത്തി. കല്യാണിലെ ഒരു പള്ളിയില്‍ ഇമാമും മുദരിസുമായി പത്തു മാസം കഴിച്ചുകൂട്ടി. പിന്നീട് വെല്ലൂര്‍ ലത്വീഫിയ്യയില്‍ ഉന്നതപഠനത്തിനു ചേര്‍ന്നു. രണ്ടുവര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തീകരിച്ച് ബോംബെയിലേക്കു തന്നെ മടങ്ങി. അബ്ദുല്‍ അസീസ് ഹസ്‌റത്തില്‍ നിന്നാണ് സനദ് സ്വീകരിച്ചത്.
നീണ്ട പത്തു വര്‍ഷക്കാലം ബോംബെയില്‍ വൈജ്ഞാനിക സേവനത്തിലും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലും കഴിച്ചുകൂട്ടി. അനന്തരം ഓമച്ചപ്പുഴ ഹാഫിള് അബൂബക്കര്‍ മുസ്‌ലിയാരെ മുദരിസായി നിയമിച്ച് നാട്ടിലേക്ക് തിരിച്ചു. പട്ടിക്കാട്, കരുവാരക്കുണ്ട്, മുള്ള്യാകുര്‍ശ്ശി, കിടങ്ങയം, മേല്‍മുറി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. മേല്‍മുറിയില്‍ ദര്‍സ് തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് രാമസിംഹന്‍ സംഭവമുണ്ടാകുന്നത്. ഇബ്‌റാഹീം മുസ്‌ലിയാര്‍ ചില തല്‍പര കക്ഷികളുടെ ഇടപെടല്‍ മൂലം പ്രതി ചേര്‍ക്കപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടയില്‍ വീണ്ടും ബോംബെയിലെത്തി. പീന്നീട് തിരിച്ചുവന്ന് കിടങ്ങയത്ത് ദര്‍സ് തുടര്‍ന്നു. മരിക്കുമ്പോള്‍ കായംകുളം ഹസനിയ്യ കോളേജ് പ്രിന്‍സിപ്പളായിരുന്നു.ഓമച്ചപ്പുഴ അബൂബക്കര്‍കുട്ടി മുസ്‌ലിയാര്‍, കെ.പി ബാപ്പുട്ടി മുസ്‌ലിയാര്‍ തലക്കടത്തൂര്‍, തഴവ മുഹമ്മദ്കുഞ്ഞി മൗലവി, ശിഹാബുദ്ദീന്‍ മൗലവി കൊല്ലം, കിടങ്ങയം പുഴക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, വാഴാമ്പുറം സെയ്താലി മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്, അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, മഞ്ഞപ്പെട്ടി എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ധര്‍മ്മടം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മമ്മാകുന്ന് അബ്ദുള്ള മുസ്‌ലിയാര്‍, ആലിപ്പറമ്പ് പാലോളി കുഞ്ഞീദു മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരാണ്.
ഇബ്‌റാഹീം മുസ്‌ലിയാരുടെ രചനാ പാടവവും ഭാഷാ മികവും വിസ്മയകരമാണ്. കേരളത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന മൂന്നുവാള്യങ്ങളുള്ള കശ്ഫുന്‍ താരീഖിയ്യുന്‍ ലി തത്വവ്വുരി മലൈബാര്‍ അറബി മലയാളത്തിലെ ആദ്യ കേരള ചരിത്രമാണ്. മഖ്‌സനുല്‍ മുഫ്‌റദാത്ത് ഫിത്തിബ്ബ് പച്ച മരുന്നുകളുടെയും മറ്റു ഔഷധങ്ങളുടെയും നാമങ്ങളും ഫലങ്ങളും വിവരിക്കുന്ന വൈദ്യശാസ്ത്ര നിഘണ്ടുവാണ്. കിതാബുന്‍ ഫില്‍ ബുറൂജി വല്‍ മനാസിലി വസ്സബ്ഇസ്സയ്യാറ ഗോളശാസ്ത്ര പഠനമാണ്. അല്ലഫല്‍ അലിഫ് വ്യാഖ്യാനം, മന്‍ഖൂസ് മൗലിദ് അറബി വ്യാഖ്യാനം, തുഹ്ഫത്തുല്‍ ഹുജ്ജാജ്, അല്‍ ഖസ്വീദത്തുല്‍ ബദ്‌രിയ്യ, മൗലിദു ശറഹിസ്സുദ്ദൂര്‍ ഫീ മനാഖിബി അഹ്‌ലില്‍ ബദ്ര്‍, കെ.എം മൗലവിയുടെ അല്‍വിലായത്തു വല്‍കറാമ എന്ന കൃതിയുടെ ഖണ്ഡനം, മൗലിദുന്‍ ഫീ മനാഖിബിന്നബിയ്യി, ബദ്‌രിയ്യത്തുല്‍ ഹംസിയ്യ, തെയ്യോട്ടുചിറ കമ്മു സൂഫി മൗലിദ്, മുഅ്ജമുല്ലുഗത്ത്(ഉര്‍ദു നിഘണ്ടു), ഖവാഇദെ ഉര്‍ദു തുടങ്ങിയവയാണ് മറ്റു കൃതികള്‍. പന്ത്രണ്ടോളം ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു.
നെല്ലിക്കുത്ത് എ.പി മുഹമ്മദലി മുസ്‌ലിയാര്‍ ജാമാതാവാണ്. 1951/1370 റബീഉല്‍ ആഖര്‍ 28-നായിരുന്നു വിയോഗം. കിടങ്ങയം ജുമുഅത്ത്പള്ളി ഖബറിസ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു.
1 380
Madani Mouleed
ഇമ്പിച്ചാലി ഉസ്താദ് എഴുതിയ
സയ്യിദ് മദനി മൗലിദ്
Read
https://t.me/moulidstudy/966
https://t.me/moulidstudy/980
https://t.me/moulidstudy/979
Another
https://t.me/moulidstudy/1638
1 380
مولد الشيخ معين الدين الْأَجْمِيرِيّ
അജ്മീർ മൗലിദ്
രചന : ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
Another
https://t.me/moulidstudy/949
https://t.me/moulidstudy/948
https://t.me/moulidstudy/996
https://t.me/moulidstudy/2320
1 380
ഇമ്പിച്ചാലി ഉസ്താദ് എഴുതിയ
സയ്യിദ് മദനി മൗലിദ്
https://youtu.be/OMJVMJbFMIQ
Read
https://t.me/moulidstudy/969
1 380
അബൂശാകിറ
കെ.കെ.എം കോയ മുസ്‌ലിയാര്‍
ശാരീരിക വെല്ലുവിളികള്‍ വകവെക്കാതെ കേരളത്തിലെ മതപ്രഭാഷണ-വൈജ്ഞാനിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന പണ്ഡിതനാണ് അബൂശാകിറ കെ.കെ.എം കോയ മുസ്‌ലിയാര്‍. പരീക്കുട്ടി ഹാജി-ആഇശ ദമ്പതികളുടെ മകനായി 1950-ലാണ് ജനനം. ജന്മനാ കൈ കാല്‍ പാദങ്ങളില്ലാതെ പരീക്ഷിക്കപ്പെട്ട അദ്ദേഹം നാട്ടിലെ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം മതമേഖലയിലേക്ക് തിരിഞ്ഞു. കിനാലൂര്‍ പഴയ ജുമുഅത്ത് പള്ളിയിലെ ഹുസൈന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. പിന്നീട് പൂനൂര്‍ മാടത്തുവയില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഐക്കരപ്പടി ദര്‍സില്‍ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, ഏലത്തൂര്‍ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കു കീഴില്‍ പഠനം പൂര്‍ത്തിയാക്കി. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനവും നടത്തി. പഠനാനന്തരം കൊളത്തൂര്‍, പാവങ്ങാട്, ചീക്കിലോട്, ഏലത്തൂര്‍, രാമന്തളി, ചപ്പാരപ്പടവ് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത കൂനഞ്ചേരിയില്‍ ദാറുന്നജാത്ത് അറബിക് കോളേജ് എന്ന സ്ഥാപനത്തിന് തുടക്കംകുറിക്കുകയും ചെയ്തു. പ്രഭാഷണ രംഗത്ത് പ്രത്യേക ശൈലിയുടെ ഉടമയായിരുന്ന അദ്ദേഹം അക്കാലത്തെ തലയെടുപ്പുള്ള പ്രസംഗകരില്‍ ഒരാളായിരുന്നു. ഹംസ(റ)വിനെ ഏറെ ഇഷ്ടപ്പെടുകയും പ്രസംഗങ്ങളില്‍ എപ്പോഴും അനുസ്മരിക്കുകയും ചെയ്തിരുന്ന അദ്ദേഹം മഹാനെക്കുറിച്ച് മൗലിദ് രചിച്ചിട്ടുണ്ട്. വിശ്രമമില്ലാത്ത ജീവിതം നയിച്ചിരുന്ന അദ്ദേഹം രോഗബാധിതനാവുകയും 1996 എപ്രില്‍ 1-ന് നിര്യാതനാവുകയും ചെയ്തു.
Read more
https://t.me/moulidstudy/877
1 380
അജ്മീർ മൗലിദ് - മാപ്പിള ലബ്ബ ആലിം സാഹിബ്
https://t.me/moulidstudy/1479
അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ ശാലിയാത്തി
https://t.me/moulidstudy/943
അജ്മീർ മൗലിദ് - ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
https://t.me/moulidstudy/949
അജ്മീർ മൗലിദ് - എം പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
https://t.me/moulidstudy/942
അജ്മീർ മൗലിദ് - ഉമർ മുസ്‌ലിയാർ മലബാരീ
https://t.me/moulidstudy/958
അജ്മീർ മൗലിദ് - പകര ഉസ്താദ്
https://t.me/moulidstudy/944
അജ്മീർ മൗലിദ് - വേങ്ങര കുറ്റൂർ തച്ചറപ്പടിക്കൽ മുഹമ്മദ് മൗലവി
https://t.me/moulidstudy/1641
Join for more
https://t.me/moulidstudy
#moulid
1 380
അജ്മീർ മൗലിദ് - ഇമാം അഹ്മദ് കോയ ശാലിയാത്തി
https://t.me/moulidstudy/943
അജ്മീർ മൗലിദ് - ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്‌ലിയാർ
https://t.me/moulidstudy/949
അജ്മീർ മൗലിദ് - എം പി അലി ഹസൻ മുസ്‌ലിയാർ തിരൂരങ്ങാടി
https://t.me/moulidstudy/942
അജ്മീർ മൗലിദ് - ഉമർ മുസ്‌ലിയാർ മലബാരീ
https://t.me/moulidstudy/958
അജ്മീർ മൗലിദ് - പകര ഉസ്താദ്
https://t.me/moulidstudy/944
Join for more
https://t.me/moulidstudy
@moulid_study
1 380
دُرَر المعين في جامع مناقب شيخ معين الدين (ر)
അജ്മീർ മൗലിദ്
രചന : ഉമർ മുസ്‌ലിയാർ മലബാരീ
