uk
Feedback
മൗലിദ് പഠനം

മൗലിദ് പഠനം

Відкрити в Telegram

വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511

Показати більше
1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
8️⃣ ഹിജ്റ 1213 ൽ വഫാത്തായ ഇമാം മുഹമ്മദ് ബന്നീസ് *قال الإمام محمد بن أحمد بنيس:* فهو عيد وموسم فيعظم ❇ لوامع أنوار الكواكب الدري للإمام محمد بن أحمد بنيس ഈ മഹാരഥന്മാരെല്ലാം പഠിപ്പിച്ചതും പ്രചരിപ്പിച്ചതും തിരുജന്മദിനം ഈദാണെന്നാണ്. 'വിസ്ഡം മുജാഹിദ് നേതാവ് ഫൈസൽ മൗലവി' പറയുന്നത് തിരു ജന്മദിനം ഈദാക്കൽ ബിദ്അത്താണെന്നുമാണ്. ഇങ്ങനെയുള്ള മൗലവിമാരുടെ ഉടായിപ്പുകൾ കയ്യോടെ പിടികൂടി ദൂരേക്കെറിഞ്ഞ് മുസ്ലിം സമൂഹം എന്നും സച്ചരിതരായ മഹാന്മാരുടെ പാതയിൽ അടിയുറച്ച് വിശ്വസിക്കുക തന്നെ ചെയ്യും. ഇനിയും ധാരാളം പണ്ഡിത മഹത്തുക്കൾ തിരു ജന്മദിനത്തിനെ ഈദാക്കണം എന്ന് പറഞ്ഞിട്ടുണ്ട്. വിശദവായനക്ക് വിനീതൻ ക്രോഡീകരിച്ച #تعظيم_أهل_الصفا_لمولد_سيدنا_المصطفى ഉപയോഗപെടുത്താം ദുആ വസ്വിയത്തോടെ പി.പി. ഉവൈസ് അദനി വെട്ടുപാറ +919646424078

#അമലുൽ_മൗലിദും_ഈദ്_മീലാദുന്നബിയും #ഫൈസൽ_മൗലവിയുടെ_ഉരുണ്ടു_കളിയും തൗഹീദ്, ശിർക്ക്, സുന്നത്ത്, ബിദ്അത്ത് തുടങ്ങിയവയിൽ നിരന്തരം അപ്ഡേഷനുകൾ നടത്തുന്നവരാണ് കേരള സലഫികൾ. ഒരു കാലത്ത് തൗഹീദായിരുന്നത് പിന്നീട് ശിർക്കും സുന്നത്തായത് ബിദ്അത്തും നേരെ തിരിച്ചും സംഭവിക്കുന്ന തല തിരിഞ്ഞ അപ്ഡേഷനുകൾ സലഫി സെന്ററുകളിൽ നിന്ന് നാം സ്ഥിരം കേൾക്കുന്ന വാർത്തകളാണ്. 'നബിദിനം' ഒരുകാലത്ത് ശിർക്കും പിന്നീട് ബിദ്അത്തുമായി. സുന്നികളുടെ നിരന്തരമുള്ള ആദർശ പ്രചാരണത്തിന്റെ കനത്ത പ്രഹരത്താൽ കഴിഞ്ഞ ആഴ്ച നടന്ന #വിസ്ഡം_മുജാഹിദ് (ജിന്ന് മുജാഹിദ്) ഓൺലൈൻ മുഖാമുഖത്തിൽ 'ഫൈസൽ മൗലവി' നബിദിനാഘോഷത്തിനെ വീണ്ടും അപ്ഡേഷന് വിധേയമാക്കിയിരിക്കുന്നു. #ഈദ്_മീലാദുന്നബി_ബിദ്അത്തും #അമലുൽ_മൗലിദ്_സുന്നത്തുമാണന്നാണ്" പുതിയ വേർഷൻ. ഇനിയും പുതിയ അപ്ഡേഷനുകൾ സലഫീ ക്യാമ്പുകളിൽ പുരോഗമിക്കുകയാണ് എന്നതിൽ സംശയിക്കാനൊന്നുമില്ല. സുന്നികളെ സംബന്ധിച്ചിടത്തോളം റബീഉൽഅവ്വലിലുള്ള 'സന്തോഷ പ്രകടനത്തിനെ' അമൽ മൗലിദ്, ഈദ് മീലാദുന്നബി തുടങ്ങിയ എന്ത് പേര് വിളിച്ചാലും അത് പുണ്യ കർമ്മം തന്നെയാണ്. #ഈദ്_മീലാദുന്നബിയെ_കുറിച്ച്‌ #പൂർവസൂരികളായ_പണ്ഡിതർ_എന്ത്_പറഞ്ഞു ? നമുക്കൊന്ന് പരിശോധിക്കാം...... 👇👇👇👇👇 1️⃣ ഹിജ്റ 930 ൽ വഫാത്തായ ഇമാം മുഹമ്മദ് ബഹ്റഖ് അൽ ഹള്റമി *قال الإمام محمد بحرق الحضرمي:* فحقیق بیوم كان فیه وجود المصطفى -صلى الله علیه وسلم- أن یتخذ عیدا، ❇️ حدائق الأنوار للإمام الحضرمي الشافعي 54 തിരുനബിയുടെ ജന്മദിനം 'ഈദ് ' ആക്കപെടേണ്ട ദിനമാണ് (ഹദാഇഖുൽ അൻവാർ /ഇമാം ഹള്‌റമി 54) 2️⃣ ഹിജ്റ 792 വഫാത്തായ ഇമാം ഇബ്നുഅബ്ബാദ് അനഫ് രി *وقال الإمام ابن عباد النفري:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر ❇️ نزهة النظر للإمام ابن عباد النفري 52 മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം. (നുസ്ഹത്തുനാളിൽ / ഇബ്നു അബ്ബാദ് അനഫ് രി 52) 3️⃣ ഹിജ്റ 914 വഫാത്തായ ഇമാം അഹ്മദ് അൽവൻശരീശി ഇബിനു അബ്ബാദ് അനഫ് രി നബി ജന്മദിനം ഈദാക്കണം എന്ന് പറഞ്ഞതിനെ എടുത്ത് ഉദ്ധരിച്ച് അംഗീകരിക്കുന്നു. *قال الإمام الونشریسي:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر ❇️المعیار المعرب للإمام الونشریسي 11 /278 മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം. (അൽ മിഅ് യാറുൽ മുഅ്റബ്/ അഹ്മദ് അൽവൻശരീശി 11/ 278) 4️⃣ ഹിജ്റ 923 ൽ വഫാത്തായ ഇമാം ഖസ്ഥലാനി *قال الإمام القسطلاني:* فرحم الله امرأً اتخذ لیالي شھر مولده المبارك أعیادا ❇️ المواھب اللدنیة بالمنح المحمدیة للإمام القسطلاني 1 /99 തിരുനബിയുടെ ജന്മദിനം ഈദാക്കുന്നവർക്ക് അള്ളാഹു റഹ്മത്ത് ചൊരിയട്ടെ. (അൽ മവാഹിബുലദുൻയ്യ / ഇമാം ഖസ്ഥലാനി 1/ 99) 'തിരുജന്മദിനം' ഈദാക്കുന്നവർക്ക് ദുആ ചെയ്ത്, ഫൈസൽ മൗലവിയുടെ പുതിയ അപ്ഡേഷനെ വേരോടെ പിഴുതെറിയുകയാണ് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇമാം ഖസ്ഥലാനി. 5️⃣ ഹിജ്റ 894 വഫാത്തായ ഇമാം അബുൽ കാസിം അറസാഅ് قال الإمام أبو عبد الله الرصاع:* ویعتقد أنه عید، أعاد الله على العالمین لبروز حبیبه فیه سید المرسلین. ❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 153, 154 തിരുനബിയുടെ ജന്മദിനം ഈദാണ് എന്ന് വിശ്വസിക്കപെടണം (തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം ഇബ്നു ഖാസിം അറസാഅ് 153) 6️⃣ ഹിജ്റ 764 വഫാത്തായ ഇമാം അഹമ്മദ് ബിനു ആശിർ "തിരുജന്മദിനം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണ്. തീർച്ചയായും ഈദ് തന്നെയാണ്." എന്ന ഇമാം അഹമ്മദ് ബ്നു ആശിറിന്റെ വാക്കുകൾ ഇമാം റസാഅ് (റ) ഉദ്ധരിക്കുന്നു. ❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 154 (തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം അബുൽ ഖാസിം അറസാഅ് 154) 7️⃣ ഹിജ്റ 902 ൽ വഫാത്തായ ഇമാം ശംസുദ്ധീൻ അസഖാവി ❇️ التبر المسبوك للإمام شمس الدين السخاوي

മഹാനവർകളെ പുകഴ്ത്തിക്കൊണ്ട്‌ പലരും മനാഖിബുകളും ബൈത്തുകളും രചിച്ചിട്ടുണ്ട്‌. മഹാന്റെ ശിഷ്യനും മുരീദുമായ മുഹമ്മദ്‌ യൂസുഫ്‌ ലബ്ബൈ ആലിം പല്ലക്ക്‌ വലിയ്യുല്ലാഹിയെ തവസ്സുലാക്കി ഒരു ദുആ രചിച്ചിട്ടുണ്ട്‌. മുസ്തഫാ കമാൽ ആലിം അൽ ഖാഹിരി കായൽപട്ടണം അവർകൾ 'മവാഹിബു ഖല്ലാഖിൽ അലി ഫീ മനാഖിബി പല്ലാക്കിൽ വലി' എന്ന മൗലിദും മുഹമ്മദ്‌ ഇസ്‌മാഈൽ ബിൻ സയ്യിദ്‌ അഹ്‌മദ്‌ അല്ലാമാ നഹ്‌വീ അൽ ഖാഹിരീ അവർകൾ മർസിയ്യഃയും രചിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു മുക്കുവൻ മഹാന്റെ അടുത്ത്‌ വന്ന് ഞാൻ മീൻ പിടിക്കുമ്പോൾ ഒരു തരം വില കുറഞ്ഞ മീൻ മാത്രമേ ലഭിക്കുന്നുള്ളൂ; അത്‌ കൊണ്ട്‌ എനിക്ക്‌ ലാഭമൊന്നും കിട്ടുന്നില്ല എന്ന് വിഷമം പറഞ്ഞു. ഇത്‌ കേട്ട മഹാൻ അവന്റെ കൂടെ കടൽക്കരയിൽ പോയി. നിനക്ക്‌ എവിടെ നിന്നാണ്‌ മീൻ കിട്ടുന്നത്‌ എന്ന് ചോദിച്ചു. മുക്കുവൻ സ്ഥലം കാണിച്ചു കൊടുത്തു. അവിടെ വെച്ച്‌ മഹാൻ മീനുകളോട്‌ പറഞ്ഞു. നിങ്ങൾ ഇനി ഈ ഭാഗത്തേക്ക്‌ വരരുത്‌. അതിനു ശേഷം നൻപുതാലൈ എന്ന ആ പ്രദേശത്ത്‌ ഇന്നേ വരെ നല്ല മീനുകൾ മാത്രമേ ലഭിക്കാറുള്ളൂ. മഹാന്റെ ജീവിത കാലത്ത്‌ കീളക്കരയിൽ കോളറ വന്ന് ജനങ്ങൾ ഭീതിയിലായിരുന്ന സന്ദർഭം പല്ലക്ക്‌ വലിയ്യുല്ലാഹ്‌ ഒരു വടി കൊണ്ട്‌ 'പോ പോ' എന്ന് പറയുന്നതായി നാട്ടിലെ മിക്ക ആളുകളും രാത്രി സ്വപ്നം കണ്ടു. പിറ്റേന്ന് ആ നാട്ടിൽ നിന്നും കോളറ തീരെ അപ്രത്യക്ഷമായി. അല്ലാഹുവിന്റെ ഇഷ്ടദാസനായിരുന്ന മഹാനവർകളുടെ വഫാത്ത്‌ ഹി. 1360 ലായിരുന്നു. വഫാത്ത്‌ ദിനം റബീഉൽ ആഖിർ 26 എന്ന് മൗലാനാ ശൈഖ്‌ തൈകാ ശുഐബ്‌ ആലിം അവർകളുടെ അൽമുൻജിയാത്ത്‌ എന്ന കൃതിയിൽ കാണാം. കീളക്കര മേലേതെരുവിലുള്ള അറൂസിയ്യഃ കോളേജിന്റെ നേരെ പിറകു വശത്താണ്‌ മഹാന്റെ ദർഗ. ഇത്‌ തമിഴ്‌നാട്ടിലെ രണ്ടാം ഏർവാടിയാണെന്നും അവിടെ പോയി സിയാറത്ത്‌ ചെയ്താൽ സിഹ്‌ർ പോലുള്ള എന്ത്‌ വിഷമങ്ങൾക്കും പെട്ടെന്ന് പരിഹാരമാവുമെന്നും ചില സ്വൂഫീ മഹാന്മാർ പറഞ്ഞിട്ടുണ്ട്‌. ഈ മഹാന്റെയും അവരുമായി ബന്ധപ്പെട്ടവരുടെയും ഹഖ്‌ കൊണ്ട്‌ അല്ലാഹു നമ്മെ ഇഹപരവിജയികളിൽ പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ.

#ശൈഖ്‌_ഹബീബ്‌_മുഹമ്മദ്‌_സ്വദഖത്തുല്ലാഹ്‌_പല്ലക്ക്‌_വലിയ്യുല്ലാഹ്‌_റ. വിഖ്യാതനായ സ്വൂഫീ ശ്രേഷ്ഠനും ഇമാമുൽ അറൂസ്‌ മാപ്പിളൈ ലബ്ബൈ ആലിം (റ) വിന്റെ സഹോദര പുത്രനും ഖലീഫയുമായിരുന്ന മഹാനാണ്‌ കീളക്കരയിൽ അന്ത്യവിശ്രമം കൊള്ളുന്ന പല്ലക്ക്‌ വലിയ്യുല്ലാഹ്‌ എന്ന പേരിൽ പ്രസിദ്ധരായ ശൈഖ്‌ ഹബീബ്‌ മുഹമ്മദ്‌ സ്വദഖത്തുല്ലാഹ്‌ (റ). കായൽപട്ടണത്തെ വലിയ സൂഫീ വര്യനായിരുന്ന അൽ ഹാഫിള്‌ മുഹമ്മദ്‌ നൂഹ്‌ തമ്പി ആലിം അൽ ഖാഹിരി അവർകളുടെ മകനായി ഹി. 1268 റബീഉൽഅവ്വൽ 13 നാണ്‌ ജനനം. ഉമ്മ കീളക്കര സ്വദേശിയായ വലിയ്യത്തായ ഒരു മഹതിയായിരുന്നു. സിദ്ദീഖ്‌ (റ) വിന്റെ പരമ്പരയിൽ 26 ആം പൗത്രനാണ്‌. മൂന്നാം വയസ്സിൽ തന്നെ പിതാവ്‌ വഫാത്തായിരുന്നു. കീളക്കരയിൽ ഉമ്മയുടെ കീഴിലാണ്‌ വളർന്നത്‌. അൽ മദ്‌റസതുൽ അറൂസിയ്യയിൽ ഇമാമുൽ അറൂസ്‌ (റ) വിന്റെ കീഴിൽ പഠനമാരംഭിച്ചു. ചെറുപ്രായത്തിൽ തന്നെ ഖുർആൻ ഹാഫിളും ആലിമുമായി. നല്ല പക്വമതിയും സാത്വികനുമായിരുന്നു. തന്റെ സഹോദര പുത്രനായിരുന്ന സ്മര്യപുരുഷനെ ഇമാമുൽ അറൂസ്‌ (റ) ഫലാഹ്‌ തമ്പി എന്നാണ്‌ വിളിച്ചിരുന്നത്‌. ഫലാഹ്‌ എന്നാൽ വിജയം എന്ന് സാരം. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ നല്ല സൂക്ഷ്മതയും പക്വതയും കണ്ടത്‌ കൊണ്ടാണ്‌ ഇമാമുൽ അറൂസ്‌ അങ്ങനെ വിളിച്ചത്‌. ഇമാമുൽ അറൂസ്‌ (റ) വിന്റെ മക്കളായ സ്വാഹിബുൽ ജൽവഃ ശൈഖ്‌ തൈകാ ശാഹുൽ ഹമീദ്‌ (റ) വും സ്വാഹിബുൽ ഖൽവഃ ശൈഖ്‌ തൈകാ അബ്ദുൽ ഖാദിർ (റ) വും അറൂസിയ്യഃ മദ്‌റസയിലെ മറ്റു വിദ്യാർത്ഥികളും അദ്ദേഹത്തെ ഫലാഹ്‌ തമ്പി എന്ന് തന്നെ വിളിക്കുമായിരുന്നു. ഇമാമുൽ അറൂസ്‌ (റ) വിന്റെ ഖലീഫയായിരുന്ന മഹാനവർകളെ മോട്ടോർ വാഹനങ്ങളില്ലാത്ത പഴയ കാലത്ത്‌ പല്ലക്കിൽ വഹിച്ചു കൊണ്ടാണ്‌ പരിപാടികളിലേക്ക്‌ കൊണ്ടു പോയിരുന്നത്‌. അങ്ങനെയാണ്‌ 'പല്ലക്ക്‌ വലിയ്യുല്ലാഹ്‌' എന്ന വിശേഷണം വന്നത്‌. അൽ മദ്‌റസതുൽ അറൂസിയ്യയിൽ മുദരിസായിരുന്നു. 24 ആം വയസ്സിൽ ഇമാമുൽ അറൂസിന്റെ നിർദ്ദേശ പ്രകാരം അബ്ദുൽ ഖാദിർ സ്വാഹിബ്‌ മരക്കാരപ്പയുടെ മകൾ ആഇശഃ എന്നവരെ വിവാഹം ചെയ്തു. അവരുടെ വഫാത്തിനു ശേഷം സഹോദരി ഫാതിമഃ നാച്ചിയാർ ഉമ്മയെയാണ്‌ വിവാഹം ചെയ്തത്‌. അതിൽ സയ്യിദ്‌ മുഹമ്മദ്‌ എന്ന മകനുണ്ടായി. ഇതിൽ ശാഹുൽ ഹമീദ്‌ എന്ന ഒരു പേരക്കുട്ടിയും ഉണ്ടായിരുന്നു. ഇവർ (മകനും പേരക്കുട്ടിയും) പല്ലക്ക്‌ വലിയ്യുല്ലാഹിയുടെ അടുത്താണ്‌ മറവു ചെയ്യപ്പെട്ടത്‌. പല്ലക്ക്‌ വലിയ്യുല്ലാഹ്‌ അറബിയിലും തമിഴിലുമായി നബി (സ) തങ്ങളെ കൊണ്ട്‌ ധാരാളം മദ്‌ഹുകളും ഖസ്വീദകളും ഇമാമുൽ അറൂസിനെ പറ്റിയും തൊണ്ടിയപ്പാ എന്ന മഹാനെ പറ്റിയും മറ്റുമായി ബൈത്തുകളും രചിച്ചിട്ടുണ്ട്‌. മഹാൻ എഴുതിയ 'അല്ലാഹ്‌ മുനാജാത്ത്‌' തമിഴിൽ പ്രസിദ്ധമായ ഒരു കൃതിയാണ്‌. മഴക്ക്‌ ക്ഷാമമുള്ളപ്പോൾ ചൊല്ലുവാൻ വേണ്ടി 'മഴ പെയ്ത്ത്‌' എന്ന ഒരു ബൈത്ത്‌ രചിക്കുകയും അത്‌ ചൊല്ലി ഇട തേടിയപ്പോൾ മഴ ലഭിക്കുകയും ചെയ്തു. ഇന്നും മഴ ലഭിക്കുവാൻ വേണ്ടി ഈ ബൈത്ത്‌ ഒരുമയോടെ ചൊല്ലി ദുആ ചെയ്താൽ മഴ ലഭിക്കുന്ന അനുഭവങ്ങളുണ്ട്‌. മഹാന്റെ ജീവിത കാലത്ത്‌ പ്രശ്നങ്ങൾ ചെന്ന് പറഞ്ഞാൽ പെട്ടെന്ന് പരിഹാരമാവുമായിരുന്നു. അത്പോലെ വഫാത്തിന്റെ ശേഷവും ആ മഹാന്റെ മസാറിൽ ചെന്ന് പറഞ്ഞാലും പെട്ടെന്ന് പരിഹാരമാവാറുള്ളതായി വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഹി. 1870 ൽ ഇമാമുൽ അറൂസിനോടൊപ്പം വിശുദ്ധ ഹറമുകളിൽ പോയി ഹജ്ജും ഉംറയും സിയാറത്തും നിർവഹിക്കുകയും പല നാടുകളിലേക്കും യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇമാമുൽ അറൂസ്‌ ചില സ്ഥലങ്ങളിലേക്ക്‌ തന്റെ ദൂതനായി സ്മര്യപുരുഷനെ അയച്ചിട്ടുണ്ട്‌. കുറച്ചു കാലം മജ്ദൂബ്‌ (ജദ്ബിന്റെ ഹാൽ) ആയിരുന്നു. അതിനാൽ മജ്ദൂബി എന്നും വിളിക്കപ്പെടാറുണ്ട്‌. നിരവധി കറാമത്തുകൾ മഹാനെ തൊട്ട്‌ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. കീളക്കരയിലും പരിസരങ്ങളിലും ധാരാളം മദ്രസകൾക്ക്‌ മഹാൻ ആരംഭം കുറിച്ചിട്ടുണ്ട്‌. കടലോര മേഖലയിലും മറ്റും മഹാന്റെ കറാമത്തുകളിലൂടെ പലരും ഇസ്ലാമിലേക്ക്‌ വന്നിട്ടുണ്ട്‌. സ്മര്യപുരുഷനെ പല മഹാന്മാരും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്‌. അല്ലാഹുവിന്റെ ഔലിയാക്കളിൽ വലിയ മർതബഃ ഉള്ള ആളാണെന്ന് ഇമാമുൽ അറൂസ്‌ (റ) വിന്റെ പുത്രനായ സ്വാഹിബുൽ ജൽവഃ തൈകാ ശാഹുൽ ഹമീദ്‌ (റ) അവർകൾ പറഞ്ഞിട്ടുണ്ട്‌. ശാഹുൽ ഹമീദ്‌ (റ) വിന്റെ മകനും 1970-കളിൽ തമിഴ്‌നാട്‌ ജംഇയ്യത്തുൽ ഉലമായുടെ നായകനുമായ ശംസുൽ ഉലമാ പെരിയ ശൈഖ്‌ നായകം തൈകാ അഹ്‌മദ്‌ അബ്ദുൽ ഖാദിർ (റ) അവർകൾ പല്ലക്ക്‌ വലിയ്യുല്ലാഹി നമ്മുടെ കാലഘട്ടത്തിലെ കീളക്കരയിലെ വലിയ മഹാനാണെന്ന് പറയുകയും മകനായ ശൈഖ്‌ തൈകാ ശുഐബ്‌ ആലിം (ഖു. സി.) അവർകളോട്‌ "നിനക്ക്‌ എന്ത്‌ ആവശ്യമുണ്ടെങ്കിലും അവിടെ ചെന്നാൽ മതി"യെന്നു പറയുകയും ചെയ്തിട്ടുണ്ട്‌. പല്ലക്ക്‌ വലിയ്യുല്ലാഹിയുടെ സ്നേഹ വായ്പുകൾ അനുഭവിച്ച മൗലാനാ ശൈഖ്‌ തൈകാ ശുഐബ്‌ ആലിം (ഖു. സി.) അവർകൾക്കാണ്‌ മഹാൻ ധരിച്ച തൊപ്പി പിന്നീട്‌ ധരിക്കുവാൻ ഭാഗ്യം ലഭിച്ചത്‌. രാമനാഥപുരത്തെ ആലിമുകളുടെ നായകനും ശാദുലീ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന മുഹമ്മദ്‌ മുസ്തഫാ ആലിം ബാഖവി പല്ലക്ക്‌ വലിയ്യുല്ലാഹിയെ കാലഘട്ടത്തിലെ ഖുതുബ്‌ എന്ന് വിശേഷിപ്പിക്കുകയുണ്ടായി.

ശിക്ഷയിൽ ലഘൂകരണം ഹാഫിള് ശംസുദ്ദീൻ ബിൻ നസറുദ്ദീൻ ദിമിശ്ഖി(റ) "മൗരിദുസ്സ്വാവീ ഫീ മൗലിദിൽ ഹാദീ" എന്ന ഗ്രന്ഥത്തിൽ പറയുന്നു :  ﺇِﺫَا ﻛَﺎﻥَ ﻫَﺬَا ﻛَﺎﻓِﺮًا ﺟَﺎءَ ﺫَﻣُّﻪُ ﻭَﺗَﺒَّﺖْ ﻳَﺪَاﻩُ ﻓِﻲ اﻟْﺠَﺤِﻴﻢِ ﻣُﺨَﻠَّﺪَا  ﺃَﺗَﻰ ﺃَﻧَّﻪُ ﻓِﻲ ﻳَﻮْﻡِ اﻻِﺛْﻨَﻴْﻦِ ﺩَاﺋِﻤًﺎ ﻳُﺨَﻔَّﻒُ ﻋَﻨْﻪُ ﻟِﻠﺴُّﺮُﻭﺭِ ﺑِﺄَﺣْﻤَﺪَا  ﻓَﻤَﺎ اﻟﻈَّﻦُّ ﺑِﺎﻟْﻌَﺒْﺪِ اﻟَّﺬِﻱ كَانَ ﻋُﻤْﺮُﻩُ ﺑِﺄَﺣْﻤَﺪَ ﻣَﺴْﺮُﻭﺭًا ﻭَﻣَﺎﺕَ ﻣُﻮَﺣِّﺪَا (الحاوي للفتاوى:١/٢٣٠) ശാശ്വതമായി നരകാവകാശിയാണെന്നും നശിച്ചുപോകട്ടെ എന്ന് ഖുർആൻ ആക്ഷേപിക്കുകയും ചെയ്ത കാഫിറാണല്ലോ അബൂലഹബ്. അവനുപോലും നാൽ തിരുനബിﷺയെക്കൊണ്ട് സന്തോഷിച്ചതിന്റെ പേരിൽ എല്ലാ തിങ്കളാഴ്ചകളിലും ശിക്ഷയിൽ ഇളവുലഭിക്കുമെന്ന് ഹദീസിൽ വന്നിരിക്കുന്നു. അപ്പോൾ ജീവിതകാലം മുഴുവനും തിരുനബിﷺയെ കൊണ്ട് സന്തോഷിക്കുകയും തൗഹീദ് സ്വീകരിച്ചവനായി മരണപ്പെടുകയും ചെയ്യുന്ന അടിമയെപ്പറ്റി എന്താണ് വിചാരിക്കേണ്ടത്...? (അൽഹാവി റബീഉൽ ലിൽ ഫതാവാ 2 / 189 )

CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ الا ان اولياء الله لاخوف عليهم ولاهم يحزنون: (സൂറത്ത് യൂനുസ് 62) CM വലിയുള്ളാഹിയുടെ വഫാത്തിന്റെ ഒരാഴ്ച മുമ്പ് റമളാൻ 27 ന് താജുൽ ഉലമ ഉള്ളാൾ തങ്ങൾ മഹാനവറുകളെ കാണാൻ പോയി. അന്ന് കോഴിക്കോട് മൂപ്പന്റെ വീട്ടിലായായിരുന്നു ഉണ്ടായിരുന്നത്. CM വലിയുള്ളാഹി ഉള്ളാൾ തങ്ങളെ സ്വീകരിച്ചിരുത്തി. അന്ന് CM വലിയുള്ളാഹി ക്ക് ശക്തമായ പനി ഉണ്ടായിരുന്നു. എങ്കിലും CM വലിയുള്ളാഹി ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു അൻത അലൽ ഹഖി (താങ്കൾ യഥാർത്ഥ വഴിയിലാണ്.)ശേഷം നിരവധി ദിക്റുകളുടേയും സ്വലാത്തുകളുടേയും അമലുകളുടേയും ഇജാസത്തുകൾ നൽകി. CM വലിയുള്ളാഹി ഉപയോഗിച്ചിരുന്ന ഷാൾ കൈമാറി. ഉള്ളാൾ തങ്ങൾ വഫാത് വരെ പൂമുഖത്തിരിക്കുമ്പോഴെല്ലാം പുതച്ചിരുന്നത് ആ ഷാൾ ആയിരുന്നു. ഏകദേശം 20 വർഷത്തെ പഴക്കമുണ്ട് ഇന്നതിന്. വേറേയും സമ്മാനങ്ങൾ കൈമാറി ആ കൂടി കാഴ്ചയിൽ . അവിടെ നിന്ന് ഇറങ്ങി വരുമ്പോൾ ഉള്ളാൾ തങ്ങൾ പറയുന്നുണ്ടായിരുന്നു "ഇതൊരു വിടവാങ്ങലാണല്ലോ" എന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം 1991 ലെ ശവ്വാൽ 4 ന് സി എം വലിയുള്ളാഹി ഈ ലോകത്തോട് വിട പറഞ്ഞു. കൊയിലാണ്ടി ദർസിൽ താജുൽ ഉലമയുടെ ജൂനിയറായിരുന്നു CM വലിയുള്ളാഹി. അക്കാലത്ത് ഉള്ളാൾ തങ്ങൾ മഹാനവറുകൾക്ക് കിതാബ് ഓതി കൊടുത്തിരുന്നു. ആയതിനാൽ ഉള്ളാൾ തങ്ങളെ CM വലിയുള്ളാഹി വല്ലാതെ ആദരിച്ചിരുന്നു. 👉 C M വലിയുള്ളാഹി തികഞ്ഞ പണ്ഡിതനായിരുന്നു. 👉 നിരവധി പ്രഗത്ഭ പണ്ഡിതരിൽ നിന്നും അറിവ് പഠിച്ചു 👉 വേലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദം കരസ്ഥമാക്കി. 👉 ധാരാളം കാലം ദർസ് നടത്തി. 👉 മുഫസ്സിറുകളുടെ ഖുർആൻ വിശദീകരണം ഉൾകൊണ്ട് ഖുർ പാരായാണത്തിൽ മുഴുകി 👉 ആത്മീയ മേഖലകളിൽ പലർക്കും എത്തി പിടിക്കാൻ കഴിയാത്ത ഉന്നതങ്ങൾ കീഴടക്കി. 👉 ജീവിത കാലത്തും വഫാതിന് ശേഷവും നിരവധി കറാമതുകൾ പ്രകടമായി കണ്ടു 👉 പല സ്ഥലങ്ങളിലും ഭാവിയിൽ വരാൻ പോകുന്ന ദീനീ സ്ഥാപനങ്ങളെ പറ്റി മുൻ കൂട്ടി പ്രഖ്യാപിച്ചു. 👉 നിരവധി പണ്ഡിത പ്രതിഭകളെ തർബിയത്തിലായി വളർത്തി. 👉 നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി. 👉 മുഴുവൻ പുത്തൻ വാദികളേയും അവരെ സപ്പോർട്ട് ചെയ്യുന്നവരേയും ശക്തമായി എതിർത്തു 👉 മടവൂർ അജ്മീർ പോലെ ആകുമെന്ന് മുൻ കൂട്ടി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനം യാഥാർത്യമയി എന്നത് മടവൂർ ശരീഫ് സന്ദർശിക്കുന്ന ആർക്കും ഇന്ന് വ്യക്തമായി മനസ്സിലാക്കാം. 👇👇👇👇👇👇👇👇👇👇👇 പിതാവ് : കുഞ്ഞിമാഹിൻ കോയ മുസ്ലാർ മാതാവ്: ആഇശ ഹജ്ജുമ്മ 1948 - 53 വരെ തളിപ്പറമ്പ് ഖുവ്വത്തിൽ പഠനം 1957-59 വരെ വേലൂർ ബാഖിയാത്തിൽ 1960 മടവൂരിൽ ദർസ്, ഖാളി സ്ഥാനം 1962- ഹജ്ജ് യാത്ര 1965 മുതൽ രിയാള കല്ലായി വീട്ടിൽ 1974 മുതൽ : യാത്രകൾ 1977-78 രാംപൊയിൽ കോയട്ടി ഹാജിയുടെ വീട്ടിൽ 1978 -1991 കോഴിക്കോട് മൂപ്പന്റെ വീട്ടിൽ 1991: ഏപ്രിൽ 1 (1411 ശവ്വാൽ 4) വെള്ളി - വഫാത് പ്രധാന ഗുരുവര്യർ കുഞ്ഞിമാഹിൻ കോയ മുസ്ല്യാർ (പിതാവ് ) മോങ്ങം അവറാൻ മുസ്ല്യാർ മലയമ്മ അബൂബകർ മുസ്ല്യാർ കുറ്റികാട്ടൂർ ഇമ്പിച്ചാലി മുസ്ലിയാർ കൊയിലാണ്ടി കുഞ്ഞി മുഹമ്മദ് മുസ്ല്യാർ ശൈഖ് ആദം ഹസ്റത്ത് ശൈഖ് ഹസൻ ഹസ്രത്ത് 🖋️🖋️🖋️🖋️🖋️🖋️🖋️🖋️🖋️🖋️🖋️ *തീർച്ചയായും അല്ലാഹുവിന്റെ ഔലിയാക്കൾക്ക് ആരേയും ഭയമൊ ഏതെങ്കിലും വിഷയത്തിൽ ദു:ഖമൊ ഉണ്ടാവില്ല* (സൂറത്ത് യൂനുസ് 62) ഇന്ന് ശവ്വാൽ 4 മഹാനവുകളുടെ വഫാത് ദിനം: ധാരാളം നന്മകൾ ചെയ്ത് ഹദിയ ചെയ്യാo . മഹന്മാരുടെ മദദ് കൊണ്ട് അല്ലാഹു നമ്മുടെ ഇരു ലോക ജീവിതവും വിജയത്തിലാക്കി തരട്ടെ ആമീൻ നസീർ സഖാഫി അരൂർ 9744581029

ശൈഖുനാ ഖുത്ബുൽ ആലം സിഎം വലിയുല്ലാഹിയുടെ വീടായ മടവൂർ ചിറ്റടിമീത്തലിൽ നിന്നും { ഓൺലൈനിൽ } ✨ *ഐനുന്നൂർ മജ്ലിസ്* ✨ (ശൈഖ് സിഎം കുഞ്ഞിമാഹിൻ കോയ മുസ്‌ലിയാർ മൗലിദ് വിശദീകരണം --04)
MUSTHAFAL FALILI USTHAD KAREETTIPARAMB
22|12|21 46:59 4.3 MB

كنز الأخيار من مناقب الشيخ كنچ ماح كوي مسليار മടവൂർ കുഞ്ഞിമാഹീൻ കോയ മുസ്‌ലിയാർ (ഖ.സി) മൗലിദ് രചന ഇ.കെ അബ്ദുള്ള മുസ്ലിയാർ

അബ്ദുല്ല ഫൈസി പയ്യനാട് യാത്രയായി, അനശ്വരമായ ലോകത്തേക്ക്. അറിവിന്റെ ഖനിയായിരുന്നു ഉസ്താദ്. ഫൈസി അവർകളുടെ വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും ആഴം മനസിലാക്കാൻ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അദ്ധേഹം കൊച്ചി ഭാഗത്ത് സേവനമനുഷ്ഠിക്കുന്ന സന്ദർഭത്തിലായിരുന്നു അതിൽ കൂടുതലും. ആത്മാർത്ഥമായ വ്യക്തിബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. എഴുതിയ ഗ്രന്ഥങ്ങളെല്ലാം ഒരിക്കൽ ഹദ്‌യ നൽകാൻ കുറ്റാളൂരിൽ വന്നതും വെള്ളിയാഴ്ചകളിൽ നടക്കാറുള്ള ബദ്ർ മൗലിദ് സദസ്സിൽ പങ്കെടുത്തതും മറക്കാനാവാത്ത അനുഭവമാണ് കാരക്കുന്ന് മമ്മദ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച് വിജ്ഞാന വടവൃക്ഷമായിരുന്നു അബ്ദുല്ല ഫൈസി. മൂന്നു പതിറ്റാണ്ടിലേറെക്കാലം അധ്യാപന മേഖലയിൽ തിളങ്ങി നിന്ന ഫൈസി നിരവധി ശിഷ്യഗണങ്ങളെ സമൂഹത്തിന് സമ്മാനിച്ചിട്ടുണ്ട്. അനുഗ്രഹീത എഴുത്തുകാരനായിരുന്നു ഫൈസി. മൻഖൂസ് മൗലിദിന് തയ്യാറാക്കിയ പരിഭാഷയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസ്. ഭാഷകൊണ്ടും ചരിത്രബോധം കൊണ്ടും ശ്രദ്ധേയമാണ് പ്രസ്തുത പരിഭാഷ. കൂടാതെ ഉത്തമ ഭവനം, ത്യാഗിവര്യനായ നേതാവ്, ഇസ്റാഅ മിഅറാജ് , മീലാദുന്നബി, റസാനത്ത് പരിഭാഷ, മൗലിദാഘോഷം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അമൂല്യമായ വൈജ്ഞാനിക കലവറയാണ് അബ്ദുല്ല ഫൈസിയുടെ വിയോഗത്തിലൂടെ അസ്തമിച്ചത്. എല്ലാവരോടും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്ഫിറതിന് വേണ്ടി പ്രാർത്ഥിക്കാനും അഭ്യർത്ഥിക്കുകയാണ്. അല്ലാഹു അബ്ദുല്ല ഫൈസിയുടെ പാരത്രിക ജീവിതം സന്തോഷത്തിലാക്കട്ടെ. അദ്ദേഹത്തിനും നമുക്കും സ്വർഗത്തിൽ സംഗമിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..

من قرأ في بيته مولد النبي صلى الله عليه وسلم رفع الله عن أهل بيته: ١) القحط ٢) الوباء ٣) الحرق ٤) الآفات ٥) البليات ٦) النكبا
من قرأ في بيته مولد النبي صلى الله عليه وسلم رفع الله عن أهل بيته: ١) القحط ٢) الوباء ٣) الحرق ٤) الآفات ٥) البليات ٦) النكبات ٧) البغض ٨) الحسد ٩) عين السوء ١٠) اللصوص (إعانة الطالبين:٣٦٥/٣)

തിരുനബിയുടെ പിറവിയെ വര്‍ണിച്ചും വിവരിച്ചും എഴുതപ്പെട്ട രചനകളാണ് മൗലിദുകള്‍. പടക്കപ്പെട്ടത് മുതല്‍ പ്രപഞ്ചത്തിലെ ഏറ്റവും വിശുദ്ധവും സ്രേഷ്ടവുമായ രാവായിരുന്നു നബി പിറന്ന രാവ്. എന്നാല്‍, അത് നബിയുടെ ഭൗതികമായ ജന്മം മാത്രമായിരുന്നെന്നും സര്‍വ്വ പടപ്പുകള്‍ക്കും മുന്നെ പടച്ചവന്‍ പടച്ചത് നബിയുടെ നൂറിനെയാണെന്നും എല്ലാ മൗലിദുകളുമെഴുതുന്നു. ആ തിരുപ്രഭ ഉത്തമരായ പ്രവാചകരിലൂടെ സഞ്ചരിച്ചാണ് നബിയിലേക്കെത്തുന്നത്. പ്രസിദ്ധ പണ്ഡിതനായ ഇമാം ബുല്‍ഖീനിയുടെ മൗലിദിന്റെ തുടക്കമിങ്ങനെയാണ്: ഒരു റൂഹും ജിസ്മും കൗനും ഇസ്മും പടക്കപ്പെട്ടിട്ടില്ലാത്ത നേരത്ത് തിരുനബിയുടെ ദിവ്യപ്രഭയെ പ്രകടമാക്കാന്‍ അല്ലാഹു ഉദ്ദേശിച്ചു. അങ്ങനെ, പടച്ചവനിലേക്ക് നോക്കുകയും പടച്ചവനാല്‍ നോക്കപ്പെടുകയും ചെയ്യുന്ന നബിയുടെ ഒളിവായി അല്ലാഹു തന്റെ ആദ്യ സൃഷ്ടിപ്പ് നടത്തി. മൗലിദുകള്‍ ഓര്‍മിക്കലാണ്, സൃഷ്ടിചരാചരങ്ങളിലെ അത്യുത്തമരുടെ പിറവിയുടെ ഓര്‍മയെക്കാള്‍ മഹത്തരമായ മറ്റെന്തുണ്ട്. ലൈലതുല്‍ ഖദറിനേക്കാള്‍ സ്രേഷ്ടമായ രാവാണത്. ലൈലതുല്‍ ഖദര്‍ നബിക്ക് നല്‍കപ്പെട്ട സമ്മാനമാണെങ്കില്‍ ആ നബി പിറന്ന രാത്രിയല്ലെ ഉത്തമം എന്ന് പ്രസിദ്ധ മൊറേക്കന്‍ സൂഫിയും പണ്ഡിതനുമായ അബുല്‍ അബ്ബാസുല്‍ അസഫിയുടെ മൗലിദില്‍ ചോദിക്കുന്നുണ്ട്. അഹ്‌മദുല്‍ കബീര്‍ രിഫാഇ തങ്ങളുടെ മൗലിദില്‍ കാണാം: റബീഉല്‍ അവ്വലില്‍ നബി പിറന്ന നേരം മാലാഖമാര്‍ അല്ലാഹുവിന്റെ പരിശുദ്ധിയെ ഉച്ചത്തില്‍ വാഴ്ത്തി. ജിബ്രീല്‍ ശുഭവാര്‍ത്തയുമായി ഭൂമിയിലേക്കിറങ്ങി വന്നു. സന്തോഷാതിരേകത്താല്‍ കഅ്ബ കുളിര്‍കൊണ്ടു, ഹൂറികള്‍ കൊട്ടാരങ്ങളില്‍ നിന്നിറങ്ങി നബിയെ വാഴ്ത്തി. സ്വര്‍ഗീയക്കുട്ടികള്‍ പരിമളം പൊഴിച്ചു. നബി വര്‍ണനകളുടെ അത്യപൂര്‍വ്വമായ ആഖ്യാനമാണ് മൗലിദുകളിലേത്. നബിയെ പാടിപറഞ്ഞ് സ്‌നേഹം ജനിപ്പിക്കുകയാണവയുടെ ലക്ഷ്യം. അവയുടെ ആധാരമെന്തെന്ന ചോദ്യമവിടെ പ്രസക്തമല്ല, എഴുതിയവര്‍ ഉത്തമരും പറയുന്ന കഥകള്‍ പരക്കെ പ്രചാരവുമാണ്, എങ്കില്‍ അതിനെന്താണ് തെളിവെന്ന ചോദ്യമല്ല പ്രസക്തം, അതിലുള്ളവ ചൊല്ലുമ്പോള്‍ മനസ്സിലെത്ര ഹുബ്ബ് പൂക്കുന്നു എന്നിടത്താണ് കാര്യം. ആധികാരികത തെളിയാത്തതോ ബോധ്യമാവത്തതോ അല്ല, പക്ഷെ പ്രണയിക്കുന്നവരുടെ അനുരാഗത്തിന് മുന്നില്‍ ആ ചോദ്യമെന്തരോചകമാണ്. https://www.facebook.com/100274755172334/posts/351893533343787/

مولد الحسنين لسيد الكونين ﷺ https://t.me/mavlidulhusneyen

رفاعي مولد രിഫാഈ മൗലിദ്.pdf

+1
RIFAEE MOULID.pdf