മൗലിദ് പഠനം
Відкрити в Telegram
വിശ്വാസി ; ദൈവവദാസനെന്ന നിലയില്‍ യജമാനനോടും പ്രവാചക തിരുമേനിയോടും തുടര്‍ന്ന് വിശുദ്ദരും പരിശുദ്ദരുമായ സച്ചരിതരോടും പ്രകടിപ്പിക്കുന്ന ഹൃദയാന്തരങ്ങളിലെ തീഷ്ണമായ ദിവ്യാനുരാഗങ്ങളുടെ നൈരന്തര്യത്തെയാണ് മൗലിദുകള്‍ അടയാളപ്പെടുത്തുന്നത് https://wa.me/919744990511
Показати більше1 380
Підписники
Немає даних24 години
+37 днів
+1530 днів
Архів дописів
1 380
مولد الشيخ داود الحكيم
للشيخ المرحوم يو بي محمد مسليار الماتوري
മാത്തൂർ ഉസ്താദ് എഴുതിയ മുത്തുപ്പേട്ട സയ്യിദുനാ ദാവൂദുൽ ഹകീം (റ) തങ്ങളുടെ മൗലിദ്
Another
https://t.me/moulidstudy/1278
https://t.me/moulidstudy/1163
1 380
ദൈവിക ഗുണങ്ങൾ ചാർത്താത്ത രൂപത്തിൽ തിരുനബി (സ) യോടു ചേർത്ത് എന്തു മഹത്വപ്പെടുത്തിയാലും അത് അതിശയോക്തിപരമാകില്ല. യേശുവിന്റെ അപദാനങ്ങൾ വാഴ്ത്തി ദൈവത്തോളമുയർത്തിയ അഥവാ ദൈവം തന്നെയാക്കിയ ക്രൈസ്തവ സ്വഭാവം വെടിഞ്ഞ് മറ്റേതുവിധേനയും അവിടുത്തെ പുകഴ്ത്താൻ ഇമാം ബൂസൂരി (റ) ബുർദയിലൂടെ ഉണർത്തുന്നുണ്ട്. അതുതന്നെയാണ് മറ്റു മൗലിദുകളുടെയും അസ്ഥിവാരം. പ്രമാദങ്ങളുടെയും പ്രഹേളികകളുടെയും പഴുതാരകൾക്ക് പ്രവേശിക്കാൻ പഴുതു കൊടുക്കാതെ പ്രമാണങ്ങളുടെ മതിൽക്കെട്ടിനുള്ളിൽ താരും തളിരുമിട്ട് തഴച്ചുവളർന്ന മൗലിദുകൾ അതുകൊണ്ടുതന്നെ വിമർശനങ്ങൾക്ക് എന്നും അന്യവുമാണ്.
തിരുനബി (സ) മഹത്വത്തിന്റെ സാകല്യസാഗരത്തിലെത്തി അന്തിച്ചു നിൽക്കുന്ന പ്രവാചകപ്രേമി വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ആ വ്യക്തി പ്രഭാവത്തെ അതിരറ്റ് സ്നേഹിക്കുന്നതിൽ അവാച്യമായ ആത്മാനന്ദം കണ്ടെത്തുന്നു. ആ അനുരാഗ വായ്പ് നൽകുന്ന അന്യനെ കൂടി അഭിരമിപ്പിക്കാൻ തന്റെ അന്തർഗതങ്ങൾ ആഖ്യാനങ്ങളായി ആവിഷ്കരിക്കുന്നു. അവ ഈരടികളായി ഒഴുകിയെത്തുന്നു.
അവ മനസ്സറിഞ്ഞ് പാരായണം ചെയ്യുമ്പോൾ നബികീർത്തനങ്ങളുടെ വർണച്ചിറകുകളടിച്ച് ഇടതിങ്ങിയ ഈന്തപ്പനകൾക്കിടയിലൂടെ പറന്ന് മദീനയുടെ മടിത്തട്ടിലെത്തി ആ പുണ്യപൂമേനിയുടെ സ്വർഗീയ താഴ്വരയിൽ തിരുസാന്നിധ്യത്തിന്റെ ശീതളച്ഛായയിൽ സ്നേഹഭദ്രമായ കാറ്റും കുളിരുമേറ്റ് അവന്റെ തപ്ത ഹൃദയത്തിൽ കനവും കനിവും പൂമഴയായി പെയ്തിറങ്ങുന്നു. മരണവേളയിൽ പോലും സമുദായത്തെ സ്നേഹിച്ച ആ തിരുദൂതർക്ക് സ്നേഹം തിരിച്ചു നൽകണമെന്നവർ തിരിച്ചറിയുന്നു. അങ്ങനെ പ്രിയ പിതാവിനെക്കാളും വത്സല മാതാവിനെക്കാളും ആ പുണ്യ റസൂലിനെ സ്നേഹിക്കുന്നു. അല്ല , തന്റെ പിതാവും മാതാവും എല്ലാം അങ്ങ് തന്നെയാണെന്ന് പ്രഖ്യാപിക്കുന്നു. പ്രവാചകശ്രേഷ്ഠാ എൻ നേതാ , അങ്ങ് ഞങ്ങൾക്ക് മാതാവാണ് , അല്ല പിതാവുമാണ്. അങ്ങയിൽ കണ്ടെത്താവുന്ന കാരുണ്യ വായ്പ് അവരിൽ നാം കണ്ടെത്തുന്നില്ലല്ലോ. (മൻഖൂസ്) പ്രവാചക പ്രകീർത്തനത്തിൽ തുടങ്ങി പ്രാർത്ഥനയിൽ അറ്റമാകുന്ന മൗലിദുകൾ പ്രജ്ഞയറ്റ സമുദായത്തിന് പ്രാണവായു പകർന്ന ഹരിതവൃക്ഷങ്ങളായി പരിലസിക്കുന്നു.
✍ Muhammed Naqeeb
1 380
തിരുനബി (സ) മഹത്വത്തിന്റെ സാകല്യസാഗരത്തിലെത്തി അന്തിച്ചു നിൽക്കുന്ന പ്രവാചകപ്രേമി വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ആ വ്യക്തി പ്രഭാവത്തെ അതിരറ്റ് സ്നേഹിക്കുന്നതിൽ അവാച്യമായ ആത്മാനന്ദം കണ്ടെത്തുന്നു.
പ്രകീർത്തനമഞ്ജരികൾ
തിരുനബി (സ) യുടെ അപദാനങ്ങൾ ലളിതവും ഹ്രസ്വവുമായി മൗലിദുകളിൽ ആവിഷ്കരിച്ചിരിക്കുന്നു. മൻഖൂസ് , ശർറഫൽ അനാം , ജഅല മുഹമ്മദ് , ബർസഞ്ചി , സുബ്ഹാന , ബുർദുദ്ദാഅ് , സലാം ബൈത്ത് , ...... എല്ലാം മുസ്ലിംകൾക്ക് സുപരിചിതം. ആദ്യം ഗദ്യം പിന്നെ പദ്യം എന്ന ശൈലി അവയെ അതീവ ഹൃദ്യവും അതിലേറെ ആസ്വാദ്യകരവുമാക്കുന്നു. സാധാരണയിൽ അത്യുക്തിയും അസംഭവ്യവും എന്നു കരുതുന്ന പലതും തിരുനബിയിലാകുമ്പോൾ അതിശയകരവും അവിശ്വസനീയവുമായ രീതിയിൽ യാഥാർത്ഥ്യമായി ഭവിക്കുന്നുവെന്ന് ചരിത്രത്തിൽ നിന്നും നാം വായിക്കുന്നു. പൂർണതയുടെ സകലമാന വിശേഷണങ്ങളുടെയും പ്രതിപുരുഷനായി നിയുക്തരായ തിരുത്വാഹാ നബിയുടെ ത്യാഗ നിർഭരവും സംഭവബഹുലവുമായ ജീവിതമാണ് മൗലിദുകൾ വരച്ചുകാണിക്കുന്നത്.
അധർമ്മങ്ങളുടെ മരുക്കാറ്റിൽ കരുവാളിച്ച കാളരാത്രികൾക്ക് പൂർണ പിരാമമിട്ട് ‘തിങ്കളും താരങ്ങളും തൂവെള്ളി കതിർ തിങ്ങുന്ന’ പൗർണമി രാവിൽ അനവധി ഇലാഹീദൃഷ്ടാന്തങ്ങളുടെ സാന്നിധ്യത്തിൽ മണ്ണിൽ നിന്ന് വിണ്ണോടു ചേർന്ന പ്രകാശ ഗോപുരമായി ഉദിച്ചുയർന്ന പുണ്യപ്രവാചകന്മാരുടെ തിരുപ്പിറവി മുതൽ അവിടുന്ന് അമാനുഷികമായ കരവിരുതിലൂടെ ഐതിഹാസികമായി രചിച്ച ചരിത്രപടപ്പുകൾക്കിടയിലൂടെ നീണ്ടുപോകുന്ന ജീവിതത്തിന്റെ രാജപാത തന്മയത്വത്തോടെ അവയിൽ വർണിച്ചിരിക്കുന്നു. ‘പൂർണ ചന്ദ്രിക ഞങ്ങളിലുദയം കൊണ്ടിരിക്കുന്നു. തന്നിമിത്തമായി കെട്ടു മറ്റു താരകങ്ങളൊക്കെയും. ഹേ , പ്രസന്ന വദനമേ ! കണ്ടതില്ല ഞങ്ങൾ താങ്കൾക്കു സമാനമായി , സൗന്ദര്യപ്രഭാവിയായ മറ്റൊരു വ്യക്തിയെ' എന്നു തുടങ്ങുന്ന ശർറഫൽ അനാമിലെ അഷ്റഖ ബൈത്ത് നബികീർത്തനത്തിന്റെ സാകല്യസാഗരമാണെന്നു തന്നെ പറയാം. ‘അങ്ങ് ചന്ദ്രനാണ് , സൂര്യനാണ് , പ്രകാശത്തിനുമേൽ പ്രകാശമാണ് ’ എന്നു നാം തുടർന്നു വായിക്കുന്നു.
‘പ്രവാചക ശ്രേഷ്ഠാ , എന്റെ നേതാ ! അങ്ങ് , പാതിരാ നക്ഷത്രങ്ങൾക്കിടയിൽ പൂർണ ചന്ദ്രികയെപ്പോലെ. അല്ല , അതിലും പ്രഭാവത്തോടെ ഞങ്ങൾക്കിടയിൽ ഉദയം കൊണ്ടല്ലോ...’ എന്ന് മൻഖൂസ് മൗലിദിലും കാണാം. അങ്ങ് സൂര്യനാണ്. മറ്റു പ്രവാചകരോ നക്ഷത്രങ്ങളുമാണ് എന്നിങ്ങനെ ബുർദയിലും പറയുന്നുണ്ട്. ഇതിനുപോൽബലകമായി നിരവധി ഉദാഹരണങ്ങൾ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും കണ്ടെത്താൻ കഴിയും. നബി (സ) യെ പ്രകാശമായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. (43 / 45-46). തിരുനബി സൂര്യനും ചന്ദ്രനുമാണെന്നു പറയുന്ന ജാബിറി (റ) ന്റെ ഹദീസ് ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്നുണ്ട്. അവിടുത്തെ പ്രകാശത്തെ സൂര്യനോടും സൗന്ദര്യത്തെ ചന്ദ്രനോടും ഉപമിച്ചിരിക്കുകയാണിവിടെ എന്ന് അതിനെ വ്യാഖ്യാനിച്ചുകൊണ്ട് ഇബ്നു ഹജർ (റ) തന്റെ 'അൽമിനഹുൽ മക്കിയ്യ ഫീ ശറഹിൽ ഹംസിയ്യ' എന്ന ഗ്രന്ഥത്തിൽ എഴുതുന്നു. അവിടുത്തെ പ്രകാശത്തിൽ തറയിൽ വീണ സൂചി പോലും ഞാൻ കണ്ടെടുക്കുകയുണ്ടായി എന്ന് ആഇശ (റ) പറയുന്നുണ്ട്. (ഖസ്വാഇസുൽ കുബ്റാ : 1/62)
ആ പ്രകാശഗോപുരത്തിന്റെ അപദാനങ്ങൾ വശ്യമനോഹരമായ ഒരു പൂമാലയാക്കി കൊരുത്തെടുക്കുന്ന മൗലിദുകൾ പക്ഷെ , വർണനകളുടെ ലിപി വിന്യാസത്തിൽ ബന്ധനസ്ഥമാക്കാവുന്ന വ്യക്തിപ്രഭാവമല്ല അവിടുത്തേതെന്ന സത്യം തൊട്ടറിയുന്നു. സ്വപ്നങ്ങളിലും സങ്കൽപങ്ങളിലും സായൂജ്യമടയുകയല്ലാതെ ഭൗതിക ലോകത്തുവെച്ച് തിരുനബി (സ) യുടെ യാഥാർത്ഥ്യം എങ്ങനെ ഗ്രഹിക്കും ? എന്ന് ഇമാം ബൂസ്വൂരി (റ) ചോദിച്ചതും ഇതുകൊണ്ടാണ്. നബി (സ) യുടെ മഹത്വങ്ങൾ അനവധി എണ്ണി അവസാനം ആ കീർത്തന സാഗരം ഒരാൾക്കും ചുറ്റാൻ കഴിയില്ലെന്നു
1 380
ഖസ്വീദ പഠനം
https://chat.whatsapp.com/H5BGuPGkLqf6uIW6Kvc9To
https://t.me/joinchat/EPJYgEf2r7F6X1r8
ഖുർആനും ആധുനിക ശാസ്ത്രവും പഠനം
https://t.me/quranmodern
ബുർദ പഠനം
https://t.me/burdastudy
അൽഫിയ പഠനം
https://t.me/alfiyyaspiritual
വിത്‌രിയ്യ പഠനം
https://t.me/withriyya
ബാനത്ത് സുആദ പഠനം
https://t.me/banatsuada
റസാനത്ത് പഠനം
https://t.me/rasanathstudy
അദ്കിയാഅ് പഠനം
https://t.me/adkiyastudy
അല്ലഫൽ അലിഫ് പഠനം
https://t.me/allafalalifstudy
സലാഹുദ്ദീൻ പഠനം
https://t.me/salahudheenstudy
സ്വല്ലൽ ഇലാഹു പഠനം
https://t.me/swallalelahu
മൗലിദ് പഠനം
https://t.me/moulidstudy
സൂഫി ഗാന പഠനം
https://t.me/sufisongstudy
മുഹിയദ്ദീൻ മാല പഠനം
https://t.me/muhiyadeenmala
റാത്തിബ് പഠനം
https://t.me/rathibpadhanam
തവസ്സുലുകളും മുനാജാതുകളും
https://t.me/thavassulsmunajaths
അനുശോചന കാവ്യങ്ങൾ المراثي
https://t.me/marsiyya
മിൻഹാജ് പഠനം
https://t.me/joinchat/AAAAAFUXh0_bSKULSQjskA
ഹദീസ് പഠനം
https://t.me/joinchat/JzqEdpUDyFg0ZTll
ഹികം പഠനം
https://t.me/joinchat/JFJjYtHfxqkyN2Q1
മബാദി പഠനം
https://t.me/joinchat/Tcw9QW94aSc0nUBn
Mathematics പഠനം
https://t.me/joinchat/Sy0f0NxsRsW6jjcQ
ഉർദു പഠനം
https://t.me/urdu_class
English പഠനം
https://t.me/joinchat/AAAAAFieRUfTr1_5P8uS2w
Quotes for life success
https://t.me/joinchat/AAAAAFSPgP5VpOrDvVHicQ
തജ് വീദ് പഠനം
https://t.me/joinchat/AAAAAEY_o3o2d4Gsoaa_VQ
ക്വിസ്
https://t.me/joinchat/MQciD0oPqthhZGRl
For more :
Join whatsapp
https://chat.whatsapp.com/2dcrl1vZHkX0ULO2eyCML5
Telegram
https://t.me/joinchat/EPJYgEf2r7F6X1r8
Contact
https://wa.me/919744990511
1 380
*രിഫാഈ മൗലിദ്*
സംശയ നിവാരണം
(1)
🌻🌻🌻🌻🌻🌻🌻🌻🌻🌻
*ചോദ്യം:*
.....................
മൗലിദ് കിതാബിൽ കാണുന്ന
بسم الله الرحمن الرحيم الحمد لله الذي خلق الجن والإنس ......
എന്നു തുടങ്ങുന്ന രിഫാഈ മൗലിദിൻ്റെ രചയിതാവാരാണ്?
*ഉത്തരം*
..................
*രചയിതാവാരാണെന്നു അറിയപ്പെട്ടിട്ടില്ല. പല പണ്ഡിത മഹത്തുക്കളോടും അന്വേഷിച്ചു. അവർ കൈ മലർത്തുകയാണ് ചെയ്തത്.
കേരളീയ പണ്ഡിതരായ മൗലാനാ അണ്ടത്തോട് അമ്മു മുസ്‌ലിയാര്‍ (റ)(മ: ഹിജ്‌റ 1319), നെടിയിരുപ്പ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ (റ) ചാപ്പനങ്ങാടി ഹസന്‍ മുസ്‌ലിയാര്‍ (റ)(മ: ഹിജ്‌റ 1339, ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ പിതാവ്) എന്നിവര്‍ രിഫാഈ രചനകള്‍ നടത്തിയ മലയാളി പ്രമുഖരാണ്.
രിഫാഈ മൗലിദിൻ്റെ രചയിതാവ് ആരാണെന്നു അറിയില്ലന്നതു മൗലിദിൻ്റെ ആധികാരികതയുടെ മാറ്റ് കുറക്കില്ല . മഹാപണ്ഡിതനും സൂഫിയുമായ ഒരു വ്യക്തിക്കേ രിഫാഈ മൗലിദ് പോലെയുള്ളത് രചിക്കാനാകൂയെന്നത് അവിതർക്കം
വലിയ ബറകത്തുള്ള മൗലിദാണത്. ഇതിനകം കോടി ക്കണക്കിനു സത്യവിശ്വാസികൾ രിഫാഈ മൗലിദ് പാരായണം ചെയ്തു ബറക്കത്തെടുത്തു.
1 380
മഹാപണ്ഡിതനും അവിഭക്ത സമസ്തയുടെ അദ്ധ്യക്ഷരും ആയിരങ്ങളുടെ ആത്മീയ അവലംബവുമായിരുന്ന മൗലാനൽ മർഹൂം: വാളക്കുളം അബ്ദുൽ ബാരി മുസ്‌ലിയാർ (ന. മ.) വഫാത്തായത് ജുമാദൽ ഊലാ രണ്ടിനായിരുന്നു. നുസ്രത്തുൽ അനാം സിൽവർ പതിപ്പിൽ മൗലാനാ നജീബ് ഉസ്താദ് എഴുതിയ അനുസ്മരണം വായിക്കാം.
1 380
*കോട്ടക്കര ഉസ്താദ് (ന:മ)*
കൊല്ലം ജില്ലക്ക് അഭിമാനമായ പണ്ഡിത വരേണ്യരിൽ പ്രമുഖനായിരുന്നു ബഹുവന്ദ്യരായ കോട്ടക്കര ഇബ്രാഹീം കുട്ടി മുസ്ലിയാർ (ന:മ). അബ്ദുർ റഹ്മാന്‍, ഫാത്തിമ കുഞ്ഞ് എന്നിവരുടെ മകനായി 1908-ൽ കാഞ്ഞിരപ്പുഴയിലാണ് ഉസ്താദിന്റെ ജനനം.
ഓച്ചിറ പൈനുംമൂട്ടിൽ ഫാത്തിമ കുഞ്ഞാണ് ജീവിത സഖി. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമടക്കം എട്ട് സന്താനങ്ങൾ ആ ദാമ്പത്യവല്ലരിയിൽ പിറന്നു. അതില്‍ മൂന്ന് പേര്‍ പണ്ഡിതരായി. അല്ലാഹുവിന്റെ അലംഘനീയമായ വിധിയാൽ നാലു പേര്‍ മരണമടഞ്ഞു.
മഹാനായ ശൈഖുൽ അസാതീദ് മൂപ്പർ മുസ്ലിയാരാണ് ഉസ്താദിന്റെ പ്രധാന ഗുരുനാഥനും വഴികാട്ടിയും എല്ലാ വിജ്ഞാന ശാഖകളിലും അവഗാഹമുണ്ടായിരുന്ന കോട്ടക്കര ഉസ്താദവറുകൾ ഫിഖ്ഹിലും നഹ് വിലും അഗാധ പാണ്ഡിത്യം നേടിയിരുന്നു.
കാഞ്ഞിപ്പുഴ, വളവുപച്ച, കണിയാപുരം, കായംകുളം, കറ്റാനം, ചിറ്റുമൂല എന്നിവിടങ്ങളില്‍ ഉസ്താദ് അവറുകൾക് ദർസ് നടത്തിയിട്ടുണ്ട്.
ബഹുമുഖ തലങ്ങളില്‍ തന്റെ ശിഷ്യന്‍മാര്‍ പ്രാപ്തരും കഴിവുള്ളവരുമായിത്തീരണമെന്ന് ആഗ്രഹിക്കുകയും അതിനാല്‍ അത്യധികം യത്നിക്കുകയും ചെയ്യുമായിരുന്നു, ഒപ്പം അല്ലാഹുവിന്റെ സംതൃപ്തിക്കു വേണ്ടി പഠിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നിരന്തരം നൽകുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.
പണ്ഡിതനും പ്രഗത്ഭ വാഗ്മിയുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി, വാക്കേൽ അബ്ദുൽ കരീം മുസ്ലിയാർ, ആലംകോട് സൈനുദ്ധീൻ മുസ്ലിയാർ, മഖ്ദൂമിയ്യ ദഅവാ കോളേജ് അക്കാദമിക് ഹെഡ് ആയിരുന്ന മർഹൂം പെരിങ്ങമല യൂസുഫ് സാർ, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുസ്തഫാ മുസ്ലിയാർ തുടങ്ങി ധാരാളം ശിഷ്യ ഗണങ്ങളെ ദീനി ദഅവാ രംഗത്ത് ഉസ്താദ് സംഭാവന ചെയ്തു.
ആകർഷണീയമായ പെരുമാറ്റം, സൂക്ഷ്മത നിലനിര്‍ത്തിയ ഇടപാടുകൾ, ലാളിത്യ ജീവിതം, വിനയാന്വിതനായ സ്വഭാവം, ദീനി വിഷയങ്ങളിലെ കണിശത എന്നിങ്ങനെ ഉഹ്റവിയായ ആലിമിന്റെ ലക്ഷണങ്ങളൊത്തിണങ്ങിയ മഹാനുഭാവനായിരുന്നു കോട്ടക്കര ഉസ്താദ്.
അറബി കവിത രചനയിൽ അഗ്രഗണ്യനായിരുന്നു ഉസ്താദ്, അതുപോലെ നിരവധി അറബി രചനകള്‍ ഉസ്താദ് നിര്‍വ്വഹിച്ചിട്ടുണ്ട്. കർമ്മശാസ്ത്ര ഗ്രന്ഥങ്ങളായ മുതഫർരിദ്, നൂറുൽ അബ്സാർ ഇവയുടെ സംക്ഷിപ്തമായി അൽ ഇനാറ എന്ന ഗ്രന്ഥവും, അൽ ജലീലാനി എന്ന കിതാബും, ബദ് രീങ്ങൾ, കരുനാഗപ്പള്ളി ശൈഖ് ഹസനുബ്നു അലീ(റ), ശഹീദാർ പള്ളിയിലടങ്ങിയ ജിഫ്രി തങ്ങൾ ഇവരെ കുറിച്ചുള്ള മൗലിദുകൾ ഉദാഹരണങ്ങളാണ്.
വളവുപച്ചയിലെ സിറാജുൽ ഇസ്ലാം അറബിക് കോളേജിന്റെ സ്ഥാപകന്‍ ഉസ്താദവറുളാണ്.
ദീനി വിഷയത്തിലുള്ള ജാഗ്രതയെ ദ്യോതിപ്പിക്കുന്ന തിയറ്റര്‍ സംഭവം സുപ്രസിദ്ധമാണ്. വളവുപച്ചയുടെ ആത്മീയ ചൈതന്യം നശിപ്പിക്കാന്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുന്നുവെന്ന് കേട്ടപാടെ ഉസ്താദ് മുതഅല്ലിമീങ്ങളെ ഒരുമിച്ച് കൂട്ടി അത് തുടങ്ങാതെ ഇരിക്കാൻ ആത്മാര്‍ത്ഥമായി ദുആ ചെയ്തു ഉദ്ഘാടന ദിവസം തന്നെ ആ പ്രാർത്ഥനക്ക് ഫലം കണ്ടു പ്രദര്‍ശനത്തിന് ഒരുങ്ങവെ വലിയ ഒരു പൊട്ടി തെറിയോടു കൂടെ ആ തിയറ്റര്‍ അന്ന് തന്നെ അവസാനിക്കുകയും ചെയ്തു.
ഹിജ്റ 1389 ജമാദുൽ അവ്വൽ 1 (16/07/1969) ന് ഉസ്താദ് ഈ ലോകത്തോട് വിട പറഞ്ഞു, വിട പറയുമ്പോള്‍ 63 വയസ്സ് ആയിരുന്നു പ്രായം.
അവസാനമായി സേവനമനുഷ്ഠിച്ച കരുനാഗപ്പള്ളി ചിറ്റുമൂല ജുമുഅത്ത് പള്ളിക്ക് സമീപം ഉസ്താദവറുകൾ അന്ത്യ വിശ്രമം കൊള്ളുന്നു..
അല്ലാഹു അവിടുത്തെ ദറജ ഉയർത്തി കൊടുക്കട്ടെ.. അവിടുത്തെ ബറകത്ത് കൊണ്ട് നമ്മുടെ ജീവിതം റബ്ബിന്റെ തൃപ്തിയിലും പൊരുത്തത്തിലുമായി ഹൈറിലും സന്തോഷത്തിലും ആക്കുമാറാകട്ടെ.....
അവലംബം:
ജൗഹറുൽ ഉലൂം സമ്മേളന സുവനീർ
മർഹൂ പെരിങ്ങമല യൂസുഫ് സാർ
1 380
തിരുചര്യക്ക് വഴിപ്പെട്ട് കൊണ്ടും ഉമ്മയുടെയും സഹോദരന്റെയും പ്രേരണകൊണ്ടും കുടുംബത്തിലെ അബൂബക്കർ ഹാജിയുടെ മകളെ വിവാഹം കഴിച്ചു. മഹാനവർകളുടെ ശൈഖിൻ്റെ ഉപദേശപ്രകാരം കുറഞ്ഞ മാസങ്ങൾക്ക് ശേഷം ഭാര്യയെ വേർപിരിക്കേണ്ടി വന്നു. അപ്രകാരം ദർസിൽ നിന്നും വിരമിക്കേണ്ടി വന്നു. അതിനിടെയാണ് ശൈഖ് മുഹിയിദ്ധീൻ സാഹിബ്(റ)നെ കണ്ടുമുട്ടിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ രണ്ട് പേരുടേയും ഖൽബുകൾ തമ്മിൽ ഇണങ്ങി. ഒന്നാംഘട്ടം രണ്ട് ദിവസവും രണ്ടാംഘട്ടം എട്ട് ദിവസവും മൂന്നാം ഘട്ടം
10 മാസവും പിന്നീട് ശൈഖിൻ്റെ വഫാത്ത് വരെയും ആ സഹവാസം നീണ്ടു നിന്നു. നീണ്ട 8 വർഷം മുറാഖബയിലും കഠിനമായ റിയാളയിലും മുഹിയുദ്ധീൻ സാഹിബ് വലിയ്യുള്ളാഹിയുടെ സമീപത്ത് കഴിച്ചുകൂട്ടി. അതിൽ 3 വർഷം തുടർച്ചയായ നോമ്പായിരുന്നു.
ശൈഖ് മുഹിയുദ്ധീൻ സാഹിബ് (റ) ഉള്ളാളത്തേക്ക് പുറപ്പെട്ടപ്പോൾ ശൈഖുനായും ഖാദിമായി കൂടെ പുറപ്പെട്ടു. ഉള്ളാളത്ത് എത്തിയപ്പോൾ നഖ്ശബന്ധി ത്വരീഖത്തിൻ്റെ ശൈഖും ഖലീഫയുമായ മഹാൻ ശൈഖുനാ സി.എം വലിയ്യുള്ളാഹിയുടെ മടിയിൽ തലവെച്ച് വഫാത്തായി. പിന്നീട് ശൈഖുന 3 വർഷം പല നാട്ടിലും കാട്ടിലും സഞ്ചരിച്ചു. ഉലകം ചുറ്റി നടന്നു. അറിയപ്പെടാത്ത മഹാന്മാരുടെ മഖാമുകൾ ഈ കാലയളവിൽ സജീവമാക്കി. ഖബറകങ്ങളിലുള്ളവരോട് സംസാരിക്കുകയും അവരുടെ പേരുകളും ചരിത്രങ്ങളും കൂടെയുള്ളവർക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തു.
പലയിടങ്ങളിലും സുജൂദ് ചെയ്യുകയും ഇവിടെ മലക്കുകളും ഔലിയാക്കളും സുജൂദ് ചെയ്തിട്ടുണ്ടെന്നും ഇവിടെ അല്ലാഹുവിന്റെ നൂർ പ്രകടമാവുന്നുണ്ടെന്നും പറഞ്ഞു. പിൽകാലത്ത് ആ സ്ഥലങ്ങളിലെല്ലാം പള്ളികളും മത സ്ഥാപനങ്ങളും നിർമ്മിക്കപ്പെട്ടു. കാരന്തൂരിലെ മർകസ് അതിലൊരുദാഹരണമാണ്.
ശൈഖുനാ ജീവിച്ചിരിപ്പുള്ളപ്പോൾ തന്നെ അവരുടെ സമീപത്ത് നടത്തപ്പെടുന്ന മജ്ലിസുകളിൽ 'ഖുതുബുൽ ആല'മിന് ഫാത്വിഹ ഓതൂ എന്ന് സദസ്സിന് നേതൃത്വം നൽകിയവരോട് പറഞ്ഞിട്ടുണ്ട്. ഖുതുബ് എന്ന പദവി ഉള്ളവർ സയ്യിദാവണം എന്ന നിബന്ധനയില്ലെന്ന് ഇമാം ശഅ്റാനി (റ) പറഞ്ഞത് ശ്രദ്ധേയമാണ്.
അബ്ദാലീങ്ങളുടെ പദവിയെത്തിച്ചപ്പോൾ ഒന്നിലേറെ ശരീരങ്ങൾ പലയിടങ്ങളിലും കാണാൻ കഴിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. ശൈഖുനായുടെ ഉമ്മ മിനായിൽ വീഴാൻ പോയപ്പോൾ ശൈഖുന ചെന്ന് രക്ഷപ്പെടുത്തി. അന്ന് മക്കത്തുള്ളവർ ഹജ്ജ് കർമങ്ങളിൽ മഹാനെ കണ്ടിരുന്നു. അതേ സമയം ശൈഖുനാ നാട്ടിലുമുണ്ട്. നിസ്കരിക്കുന്നത് കാണുന്നില്ലെന്ന പരാതി അറിയിച്ചപ്പോൾ കൈവെള്ളയിലേക്ക് നോക്കാൻ പറഞ്ഞു. കഅബയുടെ സമീപത്ത് വെച്ച് ഒരു സംഘത്തോടൊപ്പം മഹാൻ നിസ്കരിക്കുന്നത് കണ്ടവർക്ക് സംശയം തീർന്നു.
പല രോഗങ്ങളുമായി ശൈഖുനായെ സമീപിപ്പിക്കുന്നവർക്ക് "അത് വേണ്ട" , "ഞാൻ മാറ്റി"എന്ന വാക്കായിരുന്നു ശിഫയായി പരിണമിച്ചത്. ഭാവിയിൽ നടക്കുന്ന പല കാര്യങ്ങളും പ്രവചനം നടത്തിയത് സൂര്യപ്രകാശം പോലെ പുലർന്നു. കോഴിക്കോട് എയർപോർട്ട് നിലകൊള്ളുന്ന മലമുകളിൽ ചെന്ന് ഇവിടെ നിന്ന് ധാരാളം ജനങ്ങൾ ഹജ്ജിന് പോവുമെന്നും പല രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുമെന്നും പ്രവചിച്ചു. കൊടുവള്ളിയിൽ ഒരു വീട്ടിൽ ചെന്നു അന്വേഷിച്ചു. "ഇവിടെ ആർക്കാണ് പനിയുള്ളത്?" വീട്ടുകാർ മകളെ കാണിച്ചു കെടുത്തു. "എന്നാൽ ഇനിമുതൽ നിങ്ങൾക്ക് പനി വേണ്ട". ഈ പ്രഖ്യാപനത്തിനു ശേഷം ഇന്നും ജീവിച്ചിരിപ്പുള്ള ആ സ്ത്രീക്ക് പനിയുണ്ടാവാറില്ല.
ജീവിത കാലത്തെ പോലെ തന്നെ വഫാത്തിനു ശേഷവും നിരവധി കാറാമത്തുകളാണ് അവരെ തേടിയെത്തുന്നവർക്ക് അനുഭവപ്പെടുന്നത്.കോഴിക്കോട്ടെ മമ്മുട്ടി മൂപ്പൻ്റെ വീട്ടിൽ എഴുന്നൂറും എണ്ണൂറുമാളുകൾ സ്ഥിരം സന്ദർശകരായിരുന്നു.വഫാത്തിനുശേഷം ഓരോ ദിവസവും പതിനായിരങ്ങളാണ് മടവൂരിൽ സിയാറത്തിനെത്തുന്നത്. മഖ്ബറയിൽ വെച്ച് ബറകത്തെടുത്ത വെള്ളം കൊണ്ട് രോഗം സുഖപ്പെടുന്നവരും ഏർവാടിയിൽ നിന്ന് ബാദുഷാ തങ്ങളുടെ നിർദേശപ്രകാരം തിരു സന്നിധിയിൽ എത്തുന്നവരും നിരവധിയാണ്.
വിദൂര നാടുകളിൽ നിന്നും ജനങ്ങൾ മടവൂരിലെത്തുമെന്നും പള്ളികളും മഖ്ബറകളും ഇവിടെ വരുമെന്നും ശൈഖുന പ്രവചിച്ചിട്ടുണ്ട്. ഇന്ന് മടവൂരിൽ ആ പ്രവചനങ്ങളെല്ലാം പുലർന്ന് കാണുന്നു. ഇന്ന് ഖബറുശ്ശരീഫുള്ള സ്ഥലത്ത് സുജൂദ് ചെയ്ത് ശൈഖുനാ കരഞ്ഞു. ഇവിടെയാണ് ഖുതുബുൽ ആലമിൻ്റെ ഖബർ. എൻ്റെ ഖബർ ഇവിടെയാണ്.
ഹിജ്റ വർഷം 1411 ശവ്വാൽ 4 വെള്ളിയാഴ്ച ളുഹായുടെ സമയം 9.20 ന് ശൈഖുനാ യാത്രയായി. സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, സുൽത്താനുൽഉലമ കാന്തപുരം ഉസ്താദ് എന്നിവരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾക്ക് ശേഷം മർകസ് വാഹനത്തിൽ മടവൂരിലേക്ക് കൊണ്ടുപോയി. ഈ യാത്രയിൽ പല അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്. വൈലത്തൂർ തങ്ങൾ, പാണക്കാട് തങ്ങൾ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ല്യാർ, കാന്തപുരം ഉസ്താദ് തുടങ്ങിയവർ നിസ്കാരത്തിന് നേതൃത്വം നൽകി. ശവ്വാൽ 4 അസ്തമിച്ച രാത്രി ഇശാഇനു ശേഷം മടവൂർ ജുമുഅത്ത് പള്ളിക്ക് മുൻവശം പിതാവിന് സമീപത്ത് മദ്ഫനൊരുങ്ങി..!ഓർക്കാം നമുക്ക് ശൈഖുനായെ...വിളിക്കാം നമുക്ക് ശൈഖുനയെ.. സഹായിക്കും നമ്മെ ശൈഖുനാ മടവൂർ......!!!
1 380
*ശൈഖുനാ മടവൂർ (റ)*
(സി.എം വലിയുല്ലാഹിയെ അറിയാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ടത്)
✍🏻
അബ്ദുസ്സമദ് സഖാഫി മായനാട്
—————————————
ഭൗതിക ലോകത്തെ ഭരണകൂടം പോലെ തന്നെ ആത്മീയ ലോകത്തും ഭരണകൂടം പ്രവർത്തിക്കുന്നുണ്ട്. "കാര്യങ്ങൾ നിയന്ത്രിക്കുന്നവർ തന്നെയാണ് സത്യം" എന്ന ഖുർആനിക വചനത്തിന് പണ്ഡിതർ ഇങ്ങനെ വിശദീകരണം നൽകിയിട്ടുണ്ട്. ഔലിയാക്കളിൽ വിവിധ പദവികളിലുള്ളവരുണ്ട്. അഖ്‌താബ്, ഔതാദ്, നുജബാഅ്, നുഖബാഅ്, ബുദലാഅ് തുടങ്ങിയ പേരുകളില്‍ പറയപ്പെടുന്നവരാണവർ;
സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തങ്ങളായ അവസ്ഥകളിലായിരിക്കുമവർ.
ഒരു വലിയ്യിനല്ലാതെ മറ്റൊരു വലിയ്യിനെ മനസ്സിലാക്കാനാവില്ല.
ഹൃദയത്തെ ചികില്‍സിച്ച് ഇലാഹീശക്തി നേടിയവരായ ഔലിയാക്കളെ തിരിച്ചറിയാൻ അല്ലാഹുവിനെ മനസ്സിലാകുന്നതിനേക്കാൾ
സാഹസമാണ്. തന്നെപ്പോലെ കുടിക്കുന്നവരും ഭക്ഷിക്കുന്നവരുമായ ഔലിയാഇനെ സാധാരണക്കാർ എങ്ങനെ മനസ്സിലാക്കും?
ഹൃദയത്തിലുള്ള ഇലാഹീവെളിച്ചം നമുക്ക് കാണാനാവില്ലല്ലോ! സൃഷ്ടികള്‍ക്ക് വലിയ്യിന്റെ യാഥാര്‍ത്ഥ്യം വെളിവായാൽ വിശ്വാസത്തിലും കർമ്മത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാവും
എന്നത് കൊണ്ടാണ് അവരിലെ നൂറിനെ അള്ളാഹു മറച്ചുവെച്ചത്. കറാമത്തുകളായി പ്രകടമാവുന്നത് ആ നൂറിന്റെ പ്രതിഫലനങ്ങളാണ്.ഇവരിൽ ഉന്നതമായ പദവി കൊണ്ട് അള്ളാഹു തിരഞ്ഞെടുത്തവരാണ് ശൈഖുനാ മടവൂർ (റ).
ജനനത്തിന് മുമ്പ് തന്നെ മഹാനവർകളെ കുറിച്ച് പിതാമഹൻമാർക്ക് വിവരം ലഭിച്ചിരുന്നു. ഔലിയാക്കളിൽ പ്രമുഖരെ വായിക്കുമ്പോൾ ഈ വിവരകൈമാറ്റം അവരുടെ ജീവചരിത്രത്തിലും നമുക്ക് കാണാൻ സാധിക്കും.
പിതാവ് കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ ഒന്നാം ഭാര്യയുടെ വഫാത്തിന് ശേഷം ആഇശ ഹജ്ജുമ്മയെ വിവാഹം കഴിച്ചു. മാതാവ് ആഇശ ഹജ്ജുമ്മ ഗർഭിണിയായിരിക്കെ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ ഹജ്ജിന് പോയി. ഹജ്ജിന് ഹറമിൽ എത്തിയ മഹാനവർകൾക്ക് പിറവിയെടുക്കാൻ പോവുന്ന മകൻ മഹാനാണെന്ന് മനാമിൽ വിവരം ലഭിച്ചു.
ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ റബീഉൽ അവ്വൽ 12 ന് രാത്രിയിൽ മീലാദുന്നബി മജ്ലിസിൽ പ്രഭാഷണം നടത്തുകയായിരുന്നു. അപ്പോൾ ആരിഫായ ഒരു മഹാൻ വന്ന് സന്തോഷവാർത്ത അറിയിച്ചു. നിങ്ങൾ ഒരു വലിയ്യിന്റെ പിതാവാ
യിരിക്കുന്നു. ഇത് കേട്ടപ്പോൾ ഹറമിൽ നിന്നുണ്ടായ സ്വപ്നദർശനം ഓർമ വന്നു. വേഗത്തിൽ വീട്ടിലെത്തിയ കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ പ്രസവിക്കപ്പെട്ട മോനെ വാരിപ്പുണർന്നു ചുംബനം നൽകി. കുട്ടിയുണ്ടായ വിവരം പറയാൻ മഹാനവർകളുടെ ശൈഖായിരുന്ന ഞെണ്ടാടി വലിയ്യുള്ളാഹിയുടെ അരികെ ചെന്നു. ഞെണ്ടാടി വലിയ്യുള്ളാഹി കുഞ്ഞിമാഹിൻ കോയ മുസ്ലിയാരോട് ചോദിച്ചു. "ഭാര്യ പ്രസവിച്ചില്ലേ?" "അതെ, ആൺ കുഞ്ഞിനെ പ്രസവിച്ചു". "എന്നാൽ എൻ്റെ പേര് വെക്കൂ..." ചരിത്ര പുരുഷന് പേര് വെച്ചു. 'മുഹമ്മദ് അബൂബക്കർ' (റ).
ഹിജ്റ വർഷം 1349 റബീഉൽ അവ്വൽ 12 വ്യാഴാഴ്ചയായിരുന്നു സി.എം വലിയ്യുള്ളാഹിയുടെ ജനനം. വഫാത്താവുമ്പോൾ മഹാനവർകൾക്ക് 63 വയസ്സായിരുന്നു. ജനനത്തിലും വഫാത്തിലും മുത്ത് നബിയോടുള്ള യോജിപ്പ് ഈ വസ്തുതകളിൽ നിന്ന് ഗ്രഹിക്കാം.
ചെറിയ പ്രായത്തിൽ തന്നെ ശൈഖുനാ ഏകാന്തതയെ ഇഷ്ടപ്പെട്ടിരുന്നു. ബാല്യത്തിലുള്ള കളിയും തമാശയും ഉണ്ടായിരുന്നില്ല. പഠിക്കുന്ന അറിവനുസരിച്ചുള്ള സൽപ്രവർത്തനങ്ങളും സുന്നത്തുകളും പതിവാക്കി വളർന്നു വന്നു.
പഠനം ആരംഭിച്ചത് പിതാവിൽ നിന്ന് തന്നെ ആയിരുന്നു. 6 വയസ്സുള്ളപ്പോൾ പിതാവ് കുഞ്ഞിമാഹിൻ കോയ മുസ്ലിയാർ വഫാത്തായി.
30 വർഷം ദീർഘമായ പഠനകാലം. നിരവധി ഫന്നുകളിൽ അവഗാഹം നേടിയുള്ള പഠനസപര്യയായിരുന്നു അത്. ഐഹിക പരിത്യാഗിയായി ഇൽമ് പഠിച്ചു. അറബി, ഉറുദു, ഇംഗ്ലീഷ്, തമിഴ്,മലയാളം എന്നീ ഭാഷകളിൽ അതുല്യമായ കഴിവ് നേടി. വെല്ലൂർ 'ബാഖിയാത്തു സ്വാലിഹാത്തി'ൽ നിന്നും ബാഖവി ബിരുദം നേടി നാട്ടിൽ തിരിച്ചെത്തിയ ശൈഖുനാ 1960ൽ മടവൂരിലെ ജുമുഅത്ത് പള്ളിയിൽ തന്നെ ദർസ് ആരംഭിച്ചു.
നൂറിലേറെ വിദ്യാർത്ഥികളാണ് അവരുടെ ദർസിൽ പഠിക്കാൻ എത്തിയത്. മുദരിസായിരുന്ന ആ കാലത്തെ രാത്രികളിൽ ജിന്നുകൾക്കും ദർസ് നടത്തിയിരുന്നു. ചില ശിഷ്യൻമാർ ഈ കാഴ്ച കണ്ട് അത്ഭുതപ്പെട്ടു. രാപകലുകളിൽ ഇബാദത്തിൽ മുഴുകി. ഈ കാലത്താണ് പല മശാഇഖുമാരുമായി ബന്ധപ്പെട്ടത്.
മുഹമ്മദ് അബൂബക്കർ വലിയ്യുള്ളാഹി ഞെണ്ടാടി, ശൈഖ് ഹാമിദ് കോയ തങ്ങൾ കണ്ണൂർ, ആലുവായി അബൂബക്കർ വലിയ്യുള്ളാഹി, ശൈഖ് മുഹമ്മദ് ഹാജി വടകര, ശൈഖ് സയ്യിദ് ചെറുകോയ തങ്ങൾ കവരത്തി, ശൈഖ് മുഹിയിദ്ധീൻ സാഹിബ് ബദ്കൽ തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.
1962 ൽ ശൈഖുന ഹജ്ജിന് പോയി. മദീനയിൽ മുത്ത് നബിയുടെ സമീപത്ത് എത്തിയപ്പോൾ ഹുജ്റയിൽ നിന്നും നൂർ വന്ന് മഹാനവർകളെ പൊതിഞ്ഞു. മുത്ത് നബിയിൽ ലയിച്ച ശൈഖുന നിലത്ത് വീണു. കൂടെ ഉണ്ടായിരുന്നവരിൽ ഒരാൾ തട്ടം തലക്ക് താഴെ വെച്ച് കൊടുക്കാൻ ശ്രമിച്ചപ്പോൾ അപരിചിതനായ ഒരാൾ അത് വേണ്ടെന്ന് പറഞ്ഞു. ശൈഖുന ബോധം തെളിഞ്ഞ് എഴുന്നേറ്റപ്പോൾ ആ വന്നത് മുത്ത് നബിയായിരുന്നുവെന്ന് കൂടെയുള്ളവർക്ക് വിവരം കൊടുത്തു.
1 380
പുറക്കാട് അറബിസയ്യിദ് തങ്ങളുപ്പ(റ)
ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ ഭരിക്കുന്ന കാലത്ത് അറബികടലിൽ ഭയങ്കരമായ ഒരത്യാഹിതം ഉണ്ടായി. ജിദ്ദയിൽ നിന്ന് വന്ന ഒരു പായകപ്പൽ അറബികടലിൽ വെച്ച് കാറ്റിലും കോളിലും വെച്ച് തകർന്നു തരിപ്പണമായി. ആ കാറ്റിൽ അനേകം പക്ഷിമൃഗാദികളും ആളുകളും നശിച്ചു. പല വസ്തുക്കളും കരക്കടുത്തു. കപ്പലിൽ ഉണ്ടായിരുന്ന
മൃതപ്രായനായ ഒരാൾ കപ്പലിൽ ഒരു ശൈഖ് ഉണ്ടായിരുന്നെന്നും അദ്ദേഹം ഒരു പലകയിൽ എവിടെയോ പോയിട്ടുണ്ടെന്നും പറഞ്ഞു. പല്ലന വടക്ക് കടപ്പുറത്ത് ഒരു മുസ്ലിമിന്റെ ജനാസ കിടപ്പുണ്ട് എന്നറിഞ്ഞു ജനം അങ്ങോട്ട് ഒഴുകി. ജനാസ ആദ്യം കണ്ടത് ഞങ്ങളാണ്, ആദ്യം കണ്ടത് ഞങ്ങളാണ് എന്ന് തർക്കം നടക്കുന്നു. മധ്യസ്ഥൻ പറഞ്ഞു, നിസാരമായി ജനാസ പൊക്കിയെടുക്കുന്നവർ കൊണ്ടു പോകൂ. പുറക്കാട്ടുകാർ എടുത്തപ്പോൾ ജനാസ പൊങ്ങി. കഫൻ പൊതിഞ്ഞു പുറക്കാട് ഹൈദ്രോസ് പള്ളി ഖബർസ്ഥാനിൽ അടക്കി. മാത്രമല്ല തലഭാഗത്ത് വിളക്ക് വെച്ച് അതിൽ ഉപ്പുവെള്ളം കോരി അതിൽ തിരിയിട്ട് കത്തിച്ചപ്പോൾ ആളിക്കത്തി. എന്നാൽ കാലം കഴിഞ്ഞപ്പോൾ കടൽ കയറി പള്ളി പൊളിഞ്ഞു. ഖബറിനുള്ളിൽ ജനാസ അടക്കിയതു പോലെയിരിക്കുന്നു. നാട്ടുകാർ അതുമാറ്റി പുതിയ പള്ളിമുറ്റത്ത് അടക്കാൻ തീരുമാനിച്ചു. അങ്ങനെ തന്നെ ആദരവോടെ കൊണ്ടുപോയി അടക്കുകയും ചെയ്തു. അന്ന് രാത്രി സ്വപ്നത്തിൽ മുഅദ്ദിനോട് പറഞ്ഞു ഈ സ്ഥലം എനിക്കു പിടിക്കുന്നില്ല, എന്നെ പഴയ സ്ഥലത്ത് തന്നെ കൊണ്ടു അടക്കണം. ഉടൻതന്നെ നാട്ടുകാർ മഖ്‌ബറ കെട്ടി അതിൽ അടക്കുകയും ചെയ്തു. ആഴിയുടെ അലകളോട് മല്ലടിച്ചു ആ ഖബർസ്ഥാൻ ഇന്നും കാണാം. ജാതി മത ഭേദമന്യേ നിരവധി ആളുകളാണ് ദിനേനെ ഇവിടെ സിയാറത്തിനു വരുന്നത്. തങ്ങളുപ്പായുടെ മഖ്‌ബറയുടെ അടുത്ത് തന്നെ നാൽപതോളം ശുഹദാക്കൾ അടങ്ങിയിരിക്കുന്ന പുറക്കാട് പഴയങ്ങാടി പള്ളിയും സ്ഥിതി ചെയ്യുന്നു. അവിടെ സയ്യിദ് അഹ്മദ് രിഖാബു കറുത്ത തങ്ങൾ ഉപ്പാപ്പ ഉൾപ്പെടെ അനേകം മഹത്തുക്കൾ അടങ്ങിയിരിക്കുന്നു. ആലപ്പുഴയിൽ നിന്ന് കൊല്ലം പോകുമ്പോൾ ഹൈവേക്കു സമീപമാണ് അറബിസയ്യിദ് ഫളുലുൽ മർസൂഖി തങ്ങളുപ്പാപയുടെയും ഈ ശുഹദാക്കളുടെയും മഖ്‌ബറകൾ
1 380
*മൻഖൂസ് മൗലിദും*
*ഭാഷാപ്രശ്നവും*
📗📗📗📗📗📗📗📗📗
❓ മൻഖൂസ് മൗലിദിലെ أنت منجينا غدا من شفاعتك الصفا എന്നത് = ശഫാഅത്തിൽ നിന്നു രക്ഷപ്പെടുത്തുക = (ശഫാഅത്ത് നൽകരുതേ ) എന്നർത്ഥമാണ് ലഭ്യമാകുന്നത്. ശുപാർശ വഴി ഞങ്ങളെ രക്ഷിക്കുന്നവർ എന്നാണു രചയിതാവ് ഉദ്ദേശിച്ചത് ,എന്നാൽ പറഞ്ഞതോ മറിച്ചും.
ഭാഷാ നിയമമനുസരിച്ച് പറയേണ്ടത് . أنجى بكذا എന്നാണ്.
أنجى من كذا
എന്നതിനു ഇന്ന കാര്യത്തിൽ നിന്നു രക്ഷപ്പെടുത്തി എന്നാണർത്ഥം. ഇന്ന കാര്യം വഴി രക്ഷപ്പെടുത്തിയെന്നതിനു أنجي بكذا എന്നാണു പറയേണ്ടത്.
മൻഖൂസ് മൗലിദിൽ തന്നെ ഇതിനു തെളിവുണ്ടെന്നും അതു أنت منجينا من الحرق (നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കുന്നവനാണ് താങ്കൾ ) എന്ന വരിയാണെന്നും രണ്ടു സ്ഥലത്തും منجينا من എന്നാണുള്ളതെന്നും പുത്തൻ വാദികൾ എഴുതിയും പ്രസംഗിച്ചും മൻഖൂസ് മൗലിദിനെ പരിഹസിക്കാറുണ്ട്. ഈ ആരോപണത്തിനുള്ള മറുപടിയെന്ത്?
✅ പുത്തൻ വാദികൾ വിവരക്കേട് തുറന്നു പ്രഖ്യാപിക്കുകയാണ്. മൻഖൂസ് മൗലിദിലെ أنت منجيناغدا എന്നത് സമ്പൂർണമായ ഒരു വാക്യമാണ്. നബിയേ ,അങ്ങ് നാളെ ഞങ്ങളെ സർവ്വ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്തുന്നവരാണ് എന്നാണുദ്ദേശ്യം.
അതിനു ശേഷമുള്ള من شفاعتك الصفا എന്നത് മറ്റൊരു ഇസ്മിയായ ജുംല: യാണ്.
من شفاعتك : خبر مقدم
الصفاء : مبتدأ مؤخر
ബൈത്തിൻ്റെ വസ്നിനു വേണ്ടി همزةയെ കളഞ്ഞതാണ്.
من شفاعتك
അങ്ങയുടെ ശഫാഅത്തിൽ പെട്ടതാണ്.
الصفاء
തിളക്കമുള്ളതാകുന്നത് ( മറ്റാർക്കും അവകാശമില്ലാത്ത ശഫാഅത്താണുദ്ദേശ്യം.)
പുത്തൻ വാദികൾ തെറ്റായി അർത്ഥ കല്പന നടത്തി മൻഖുസ് മൗലിദിൻ്റെ മേൽ കുതിര കയറുകയാണ്.
മുമ്പൊരാൾ ചുക്ക് മുളക് തിപ്പല്ലി എന്നത് ചുക്കുമു ,
ളകുതി ,പല്ലി എന്നു വായിച്ചതു പോലെയായി ബിദഇകളുടെ أنجى من എന്ന ഏച്ചുക്കൂട്ടൽ.
*أنت منجينا غدا من شفاعتك الصفا*
*من لنا مثلك يا سيدي خير النبي*
സർവ്വ ബുദ്ധിമുട്ടുകളിൽ നിന്നും നബിയേ , അങ്ങ് നാളെ ഞങ്ങളെ രക്ഷപ്പെടുത്തണേ , അമ്പിയാക്കളിൽ ഏറ്റവും ഉത്തമരായ നേതാവേ ,അങ്ങല്ലാതെ മറ്റാണു ഞങ്ങൾക്കു അങ്ങയെപോലെയുള്ളത് . അങ്ങേക്ക് വെട്ടിത്തിളങ്ങുന്ന ശുപാർശക്ക് അധികാരമുണ്ടല്ലോ. അതു ഞങ്ങൾക്കു നൽകണേ ,
ഇവിടെ
*مِنْ*
എന്നുള്ളത് കാരണം എന്നർത്ഥത്തിനിക്കാൻ ഒരിക്കലും പറ്റില്ല.
*مِنْ*
എന്നത് കാരണം എന്നർത്ഥത്തിന്ന് വരൽ സർവസാധാരണയാണങ്കിലും أنجى ينجي تنجي എന്നിവയ്ക്കു കാരണം എന്ന അർത്ഥത്തിനു വരുകയില്ല.
വിശുദ്ധ ഖുർആനിലോ ഹദീസുകളിലോ ഭാഷാ ഗ്രന്ഥങ്ങളിലോ ഒരിടത്തും പോലും أنجى ക്ക് ശേഷം മിൻ എന്നത് കാരണം എന്നർത്ഥത്തിനു വന്നതായി അങ്ങനെ വാദിക്കുന്നവർക്ക് കാണിക്കാനാവില്ല.
أنجى ينجي تنجي
എന്നിവക്ക് ശേഷം മിൻ കാരണം എന്ന അർത്ഥത്തിൽ വരൽ വിശുദ്ധ ഖുർആനിലും തിരു ഹദീസിലും അറബി സാഹിത്യത്തിലും സാധാരണ വരാറുള്ള ഒരു പ്രയോഗമാണിത് എന്ന ചിലരുടെ കണ്ടുപിടുത്തം ശുദ്ധ കളവാണ്. കല്ലുവെച്ച നുണയാണ്.
وما في حواشي المنقوص من تعليلية ليس بموضع.
*من شفاعتك الصفا*
വേറെ ഒരു ഇസ്മിയ്യായ ജുംലയാക്കി വെക്കാനേ പറ്റുകയുള്ളൂ. അല്ലാത്ത ഒരു മാർഗം അവിടെയില്ല. من കാരണം എന്ന അർത്ഥം പറഞ്ഞു ഒലക്കയും പാന്തവും ഏച്ചുകൂട്ടിയത് പോലെയാക്കുന്നത് പുത്തൻ വാദികൾക്കും ഭാഷാപണ്ഡിതർക്കും വടി കൊടുത്ത് അടി വാങ്ങലാണ്.
1 380
*മുഹ് യിദ്ദീൻ മൗലിദ് : സംശയങ്ങളും മറുപടിയും*
💧🎈🩸💧🎈🩸💧🎈🩸
1) മൗലിദ് കിതാബിൽ കാണുന്ന
بسم الله الرحمن الرحيم الحمد لله العلي العظيم. الولي الكريم
എന്നു തുടങ്ങുന്ന محي الدين مولد ൻ്റെ രചയിതാവാരാണ്?
✅ ശൈഖ് മഹ് മൂദുൽ ഖാഹിരി (റ). ( 1078 - 1163) വിൻ്റെ വലിയ മൗലിദിൽ നിന്നുള്ള ചെറിയ ഒരു ഭാഗമാണ് മൗലിദ് കിതാബിൽ കാണുന്ന മുഹ് യിദ്ദീൻ മൗലിദ് .
ഇതിലെ همزة കൊണ്ടു അവസാനിക്കുന്ന ബൈത്തുകൾ (سقاني الشوق كأسات الفناء فقلت بسكرتي فوق البقاء
എന്നിങ്ങനെ തുടങ്ങി إلهي عبدك المسكين فارحم بغفران الذنوب وبالفناء എന്ന വരിയിൽ അവസാനിക്കുന്നത് ) മഹ്മൂദുൽ ഖാഹിരി (റ)വിൻ്റെ മൗലിദിൽ ഇല്ല. അതു ചുരുക്കിയ വ്യക്തി രചിച്ചതോ ഉദ്ധരിച്ചതോ ആവാം.
2) പ്രസ്തുത മൗലിദിൻ്റെ തുടക്കത്തിൽ തന്നെ ومع هذا ترجع من حيث إن لها مُحْتَدًا എന്നു ചില പതിപ്പിൽ കാണുന്നു.മുഹ്തദൻ എന്നാലെന്താണർത്ഥം?
✅ മുഹ്തദൻ ( مُحْتَدًا ) എന്നത് അച്ചടിത്തെറ്റാണ്. مَحْتٍدًا ( മഹ്തിദൻ ) എന്നതാണ് ശരി. അടിസ്ഥാനം എന്നാണർത്ഥം.
محتدا : بفتح الميم وكسر التاء أي أصلا يقال فلان كريم المحتد أي الأصل
3) മൗലിദിലെ
وعفو عن المداح غوث الورى الذي
تُسمى بمحي الدين قطب المقلة
എന്ന ബൈതിൽ തുസമ്മാ എന്നു
താഇനു ളമ്മ് ആണോ?
✅ അല്ല. ഫത്ഹ് ആകുന്നു. تَسَمًى
أي تلقب فهو من باب التفعل
4) ആ വരിയിലെ قطب المقلة തിൻ്റെ അർത്ഥമെന്ത്?
✅ ഭൂമിയിലെ ഖുത്ബ്.المقلةأي الأرض
5) ശൈഖ് ജീലാനി(റ)വിൻ്റെ പേര് വിവരിച്ചിടത്ത് خندكوس എന്നു കാണുന്നു. അവിടെ جنكي دوست ( ജൻഗീ ദോസ്ത് ) എന്നാണു ശരിയെന്നു പറയപ്പെടുന്നു. വസ്തുതയെന്ത്?
✅ ഫുതൂഹുൽ ഗൈ ബിലും ഖലാഇദിലും ശദറാത്തിലുമെല്ലാം جنكي دوست എന്നാണു കാണുന്നത്.
വായിച്ചിടത്തോളം ശൈഖ് ജീലാനി(റ)യുടെ പിതാക്കളിൽ
ഖന്തകൂസ് (خند كوس) എന്നു കാണുന്നില്ല.(മുഹ് യിദ്ദീൻ മൗലിദിൽ മാത്രമേ കാണുന്നുള്ളൂ.
ഫുതൂഹുൽ ഗൈ ബിൽ محي الدين عبد القادر بن أبي صالح موسى. جنكي دوست എന്നാണുള്ളത്.
ശൈഖ് ജീലാനി(റ)വിൻ്റെ പിതാവ് അബൂ സ്വാലിഹ്(റ) വിൻ്റെ വിശേഷണമായിട്ടാണ് ചരിത്രങ്ങളിൽجنكي دوست എന്നു കാണുന്നത്.
അതു അനറബ് പദമാണ് (كلمة فارسية ) യുദ്ധപ്രിയൻ എന്നാണർത്ഥം.
6) മൗലിദിൽ ولم يجاسر أحد എന്നതിലെ س നു ഫത്ഹും കസ്റും കാണുന്നുണ്ട്. ഏതാണ് ശരി?
✅ കസ്റാണ് ശരി
ولم يجاسِر أحد على سؤاله
7 ) മൗലിദിൽ والأعلى الذي هو جعل العارف ربه في موارد الشر وقاية لحضرة قدسه എന്നു ചില പതിപ്പിൽ കാണുന്നുണ്ട്. അവിടെ ചിലത് വിട്ടു പോയിട്ടുണ്ടെന്നു കേൾക്കുന്നു. വസ്തുതയെന്ത്?
✅ അതേ , അവിടെ ചില പതിപ്പിൽ നിന്നു അല്പം വിട്ടു പോയിട്ടുണ്ട്.
അടിസ്ഥാനപതിപ്പിൽ (ശൈഖ് മഹമൂദുൽ ഖാഹിരി (റ)വിൻ്റെ വലിയ മൗലിദിൽ) ഉള്ളത് ഇങ്ങനെ:
*والأعلى الذي هو جعل العارف ربه في موارد الخير وقاية لنفسه وجعل نفسه في موارد الشر وقاية لحضرة قدسه*
(تضمين الفوائد)
(ഇല്ലാത്ത പതിപ്പിൽ ഇതു എഴുതി കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ വലിയ അർത്ഥ വ്യത്യാസം വരും)
1 380
ശൈഖ് അഹ്മദ് ശീറാസി (റ)
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഗല്ഭ മുസ്ലിം പണ്ഡിതനും നിരവധി അറബി ഗ്രന്ഥങ്ങളൂടെ കർത്താവുമാണ് ശൈഖ് അഹ്മദ് ശീറാസി. മലപ്പുറം ജില്ലയിലെ മങ്കട ചേരിയത്താണ് സ്വദേശം. ചേരിയം എന്നതിന്റെ അറബീകരണമാണമാവാം ശീറാസി. ചീരൻ കുന്നൻ മുഹമ്മദിൻറെ പുത്രനായി 1852 ൽ ജനിച്ചു. സൈനുദ്ധീൻ മഖ്ദൂം അഖീർ, മഖ്ദൂം അഹമ്മദ് വലിയ ബാവ മുസ്ലിയാർ , പൊന്നാനി അബ്ദുള്ള കുട്ടി മുസ്ലിയാർ , മുഫ്തി മുഹമ്മദ് മഖ്ദൂം ബാവമുസ്ലിയാർ എന്നിവരാണ് ഗുരുനാഥൻമാർ .
കുഞ്ഞൻ ബാവ മുസ്ലിയാർ (മ: 1343 ) , തുന്നൻ വീട്ടിൽ മുഹമ്മദ് മുസ്ലിയാർ (മ: 1341) , കൊങ്ങണം വീട്ടിൽ അഹമ്മദ് ബാവ മുസ്ലിയാർ (മ: 1314 ) , തട്ടാങ്ങര കുട്ട്യേമു മുസ്ലിയാർ (മ:1341 ), ഞമനേക്കോട് ഏനികുട്ടി മുസ്ലിയാർ (മ: 1352 ),യുസുഫുൽ ഫള്ഫരി ( മ: 1336) കട്ടിലശ്ശേരി ആലിമുസ്ലിയാർ (മ:1334 ) നെല്ലിക്കുത്ത് ആലി മുസ്ലിയാർ ( മ; 1340 ), വളപ്പിൽ അബ്ദുൽ അസീസ് മുസ്ലിയാർ (മ :1322 ) എന്നിവർ സഹപാഠികളാണ്.
കുഞ്ഞുണ്ണിക്കര ഹൈദർ മുസ്ലിയാർ (മ: 1345 ) അരീക്കൽ മുഹമ്മദ് മുസ്ലിയാർ (മർഹൂം അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാരുടെ പിതാവ് )തുടങ്ങി അനേകം ശിഷ്യന്മാരുണ്ട്.
അല്ഫിയ, ഫത്‌ഹുൽ മുഈൻ , തഫ്താസാനി എന്നിവയുടെ വ്യാഖ്യാനം ശൈഖ് രിഫാഈ , ശൈഖ് ജീലാനി മൌലിദുകൾ എന്നിവ രജിച്ചിട്ടുണ്ട്. സൈനുദ്ധീൻ മഖ്ദൂം മൂന്നാമന്റെ മകൻ അബ്ദുറഹ്മാൻ മുസ്ലിയാരുടെ പുത്രി ഫത്വിമയാണ് ഭാര്യ. മുഹമ്മദ് ശിയാസ്, ആയിഷക്കുട്ടി, മർയം, അബ്ദുറഹ്മാൻ എന്നിവരാണ് മക്കൾ. ഹി: 1326 സഫർ 27 ചൊവ്വാഴ്ചയായിരുന്നു അന്ത്യം. നാദാപുരം ജുമുഅത്ത് പള്ളികകത്തെ നാല് ഖബറുകളിൽ ഒന്ന് ശീറാസിയുടേതാണ്.
