Plus Point📚🔝🤝
Відкрити в Telegram
For Cooperative Exams 🤝✌️ Our Official Youtube Channel 👇 https://youtube.com/channel/UCdgV6jMZNKTNgmfK1MItAsQ
Показати більше7 287
Підписники
-124 години
-277 днів
-4130 днів
Архів дописів
7 289
*ഇന്ന് CSEB എക്സാം എഴുതാൻ പോകുന്ന എന്റെ എല്ലാ കുട്ടികൾക്കും വിജയാശംസകൾ*🥰
©️DevikaPlusPoint🔝📚
7 289
Devika Plus Point ✨September 17 മോഡൽ എക്സാം വിജയി Murugadas, Palakkad 150/160✨🏆 അടുത്തത് നിങൾ ആവാം, പഠിച്ചുകൊണ്ടേയിരിക്കുക വിജയം അടുത്തുണ്ട്.🥇 ഓരോ ആഴ്ചയിലും ഒന്നമതാവുന്ന ആൾക്ക് 500 രൂപ സമ്മാനം.
7 289
അന്വേഷണത്തില്‍ ക്രിമിനല്‍ നടപടിക്രമം പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നപക്ഷം ഒരു പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കേണ്‍തും രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കേതും രജിസ്ട്രാര്‍ ആയത് ഉടന്‍ തന്നെ പോലീസിനോ വിജിലന്‍സ് ഓഫീസര്‍ക്കോ വിശദപരിശോധനയ്ക്കായി കൈമാറേണ്‍താണ്. ഉപവകുപ്പ് 5 ല്‍ അന്വേഷണ കാലാവധി 6 മാസം എന്നത് 4 മാസമായി ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് 6 നുശേഷം ഉപവകുപ്പ് 7 കൂട്ടിച്ചേര്‍ത്ത് അന്വേഷണത്തില്‍ ക്രമക്കേട്, പണാപഹരണം, ആസ്തി ബാദ്ധ്യതകള്‍ നഷ്ടപ്പെടുത്തല്‍ എന്നിവ വെളിവായാല്‍ ഇത്തരത്തില്‍ സംഘത്തിനുണ്‍ായ നഷ്ടം ഈടാക്കുന്നതിന് രജിസ്ട്രാറോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ നഷ്ടം തിട്ടപ്പെടുത്തി പ്രസ്തുത നഷ്ടം ഈടാക്കുന്നതിനാവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്‍താണ്
33. വകുപ്പ് 66 ലെ ഭേദഗതി അപ്പെക്സ്, സെന്‍ട്രല്‍, ഫെഡറല്‍ സൊസൈറ്റികളില്‍ പരിശോധന നടത്തുന്നതിനായി പ്രത്യേക ഇന്‍സ്പെക്ഷന്‍ ടീം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
34. വകുപ്പ് 66 എ ലെ ഭേദഗതി പുതുതായി ക്ലിപ്തനിബന്ധന കൂട്ടി ചേര്‍ത്ത് സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു
35. വകുപ്പ് 66 സി ലെ ഭേദഗതി ഉപവകുപ്പ് (2) ആയി വായ്പാ പ്രവര്‍ത്തനം നടത്തുന്ന എല്ലാ സഹകരണ സംഘങ്ങളും ആയത് സംബന്ധിച്ച ത്രൈമാസ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു, ആയത് വീഴ്ച വരുത്തുന്നവര്‍ക്കെതിരെ 10000 രൂപ വരെ പിഴ ഈടാക്കുന്നുള്ള വ്യവസ്ഥ ചെയ്യുന്നു
36. വകുപ്പ് 68 ബി നിലവിലെ വകുപ്പ് 68 എ ക്കുശേഷം വകുപ്പ് 68 ബി ആയി പുതുതായി കൂട്ടിച്ചേര്‍ക്കുന്നു. 1860 ലെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമപ്രകാരമോ 1988 ലെ അഴിമതി നിരോധന നിയമപ്രകാരമോ ഉള്ള കുറ്റകൃത്യങ്ങള്‍ സഹകരണ സംഘങ്ങളില്‍ നടന്നതായി ബോദ്ധ്യപ്പെട്ടാല്‍ സര്‍ക്കാരോ രജിസ്ട്രാര്‍ക്കോ ആയത് തുടര്‍ അന്വേഷണം നടത്തുന്നതിനായി പോലീസിനോ വിജിലന്‍സിനോ നല്‍കാവുന്നതാണെന്നും അഴിമതി നിരോധന പ്രകാരമുള്ള കേസുകളില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ അന്വേഷണ അനുമതി നല്‍കുന്നതിന് അധികാരം സര്‍ക്കാരിനും രജിസ്ട്രാര്‍ക്കും ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു.
37. വകുപ്പ് 69 ലെ ഭേദഗതി തര്‍ക്കം എന്നതിന്റെ നിര്‍വചനത്തില്‍ വകുപ്പ് 14 എഎ, 14 ബി എന്നിവ പ്രകാരം രൂപീകരിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്നതാണ് എന്ന് വ്യവസ്ഥ ചെയ്യുന്നു.
38. വകുപ്പ് 69 എ ലെ ഭേദഗതി എല്ലാ സഹകരണസ്ഥാപനങ്ങളുടെ സേവനം സംബന്ധമായ പരാതികള്‍ ഓംബുഡ്സ്മാന് പരിഗണിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്യുന്നു.
39. വകുപ്പ് 70 ലെ ഭേദഗതി പ്രകാരം സാമ്പത്തിക വിഷയത്തിലുള്ള ആര്‍ബിട്രേഷന്‍ കേസുകള്‍ 1 വര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥചെയ്യുന്നു.
40. വകുപ്പ് 70 എ യിലെ ഭേദഗതി ഉപവകുപ്പ് (2) ഭേദഗതി ചെയ്ത് അര്‍ബിട്രേഷന്‍ കോടതികളിലെ പ്രിസൈഡിംഗ് ആഫീസറായി ജുഡീഷ്യല്‍ സര്‍വ്വീസിലെ മുന്‍സിഫി മജിസ്ട്രേറ്റോ അതില്‍ മുകളില്‍ ഉള്ള ഉദ്യോഗസ്ഥനോ ആവണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
41. വകുപ്പ് 80 ലെ ഭേദഗതി ഉപവകുപ്പ് (3) ല്‍ ഭേദഗതി വരുത്തി സഹകരണ സംഘങ്ങളിലെ നിയമനങ്ങള്‍ ക്രമീകരിക്കുന്നതിന് മുന്‍പായി ചട്ടത്തില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ഉദ്യോഗാര്‍ത്ഥിയുടെ സ്വഭാവും മുന്‍കാല ചരിത്രവും പോലീസ് വെരിഫിക്കേഷനിലൂടെ പരിശോധിക്കുവാന്‍ വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (5) പ്രകാരം ഭിന്നശേഷി സംവംരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ക്രമീകരിക്കുന്നു.
42. വകുപ്പ് 80എ ലെ ഭേദഗതി പ്രകാരം സംസ്ഥാന സഹകരണ യൂണിയനിലെ ജീവനക്കാരേയും സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയല്‍ ഉള്‍പ്പെടുത്തും.
43. വകുപ്പ് 80ബി ലെ ഭേദഗതിയിലൂടെ എല്ലാവിധ സഹകരണ സംഘങ്ങളിലേയും ബോര്‍ഡുകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേയ്കുള്ള തസ്തികകളുടെ നിയമനം സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്നു.
44. വകുപ്പ് 94 ലെ ഭേദഗതി പ്രകാരം വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പിഴത്തുക കാലോചിമായി വര്‍ദ്ധിപ്പിക്കുന്നു.
45. വകുപ്പ് 106എ ആയി പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നു. സഹകരണ നിയമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധുമുട്ടുകള്‍ നേരിട്ടാല്‍ നിയമത്തിന്റെ പൊതുവായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാകാത്ത വിധം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ച് ആവശ്യമായ ഭേദഗതി, ഈ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന് ആവശ്യമെങ്കില്‍ രണ്‍് വര്‍ഷകാലയളവിനുള്ളില്‍ നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
46. ഷെഡ്യുള്‍ (1) ലെ ഭേദഗതി വനിതാഫെഡ്, ടൂര്‍ ഫെഡ്, ലേബര്‍ ഫെഡ്, ഹോസ്പിറ്റല്‍ ഫെഡ് എന്നിവിടങ്ങളിലെ നിയമനം കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ വഴി നടത്തുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
7 289
ഇപ്രകാരമുള്ള ആഡിറ്റുകളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആഡിറ്റ് ടീം ഇക്കാര്യത്തിന്‍മേല്‍ പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കി സഹകരണ ആഡിറ്റ് ഡയറക്ടര്‍ക്കും രജിസ്ട്രാര്‍ക്കും സമര്‍പ്പിക്കേണ്‍താണെന്നും ഇത്തരത്തിലുള്ള പ്രത്യേക റിപ്പോര്‍ട്ട് ലഭ്യമായാല്‍ രജിസ്ട്രാര്‍ നേരിട്ടും ആഡിറ്റ് ഡയറക്ടര്‍ രജിസ്ട്രാറുമായും കൂടിയാലോചിച്ചും വകുപ്പ് 68 എ പ്രകാരം നിയമിച്ചിട്ടുള്ള വിജിലന്‍സ് ഓഫീസര്‍ക്ക് വിശദപരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. നിലവിലെ ഉപവകുപ്പ് (12) നുശേഷം പുതുതായി ഉപവകുപ്പ് (12 എ) ആയി ഒരു ആഡിറ്റ് സ്ഥാപനമോ ആഡിറ്റര്‍മാരുടെ ടീമോ ഒരു സംഘത്തില്‍ തുടര്‍ച്ചയായി രണ്‍് തവണയിലധികം ആഡിറ്റ് നടത്തുവാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു.
31. വകുപ്പ് 64 ലെ ഭേദഗതി ഉപവകുപ്പ് (1) നുശേഷം ക്ലിപ്ത നിബന്ധനകള്‍ ചേര്‍ക്കുന്നു. ആയതില്‍ ഒന്നാം ക്ലിപ്ത നിബന്ധനയായി സംഘങ്ങളിലെ കണക്കുകള്‍ പൊതു സോഫ്റ്റ് വെയറോ രജിസ്ട്രാര്‍ അംഗീകരിച്ച സോഫ്റ്റ് വെയര്‍ മുഖേനയോ തയ്യാറാക്കേണ്‍താണെന്നും ഇത്തരം സംഘങ്ങളുടെ ആഡിറ്റ് എന്നതില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, സോഫ്റ്റ് വെയറിന്റെയും ഹാര്‍ഡ് വെയറിന്റെയും പരിശോധന എന്നതും ഉള്‍പ്പെടുന്നു എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു. രണ്‍ാം ക്ലിപ്ത നിബന്ധനയായി സോഫ്റ്റ് വെയറിലോ, ഹാഡ് വെയറിലോ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ കണ്‍െത്തിയാല്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കും സഹകരണ ആഡിറ്റ് ഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് ചെയ്യേണ്‍താണ് എന്ന് വ്യവസ്ഥ ചെയ്യുന്നു.
ക്ലിപ്തനിബന്ധന 3 ആയി (1) (2) ക്ലിപ്തനിബന്ധന പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്ന ക്രമക്കേടുകള്‍ സഹകരണസംഘം രജിസ്ട്രാര്‍ നേരിട്ടോ ആഡിറ്റ് ഡയറക്ടര്‍ രജിസ്ട്രാറുമായി കൂടിയാലോചിച്ചോ പരിശോധനയ്ക്കായി പോലീസിനെയോ വിജിലന്‍സ് ഓഫീസര്‍ക്കോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് 4(എ), 4(ബി), 5 എന്നിവ പ്രകാരം സംഘങ്ങളില്‍ ആഡിറ്റ് നടത്തി റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സമയക്രമം പുനക്രമീകരിക്കുന്നു. നിലവിലുള്ള ഉപവകുപ്പ് 5 നുശേഷം ഉപവകുപ്പ് 5(എ) ആയി ആഡിറ്റ് പൂര്‍ത്തീകരിച്ച് ആഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പായി ബന്ധപ്പെട്ട ആഡിറ്റര്‍മാര്‍ ഭരണസമിതി അംഗങ്ങളുമായി ആഡിറ്റ് ന്യൂനത സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ന്യൂനതകള്‍ സംബന്ധിച്ച മറുപടി ലഭ്യമാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ ഉപവകുപ്പ് (9) ലെ വ്യവസ്ഥക്കുപകരമായി സംഘങ്ങളുടെ ആഡിറ്റില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ഭരണസമിതി ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്‍തും ആഡിറ്റ് റിപ്പോര്‍ട്ടും പരിഹരണ റിപ്പോര്‍ട്ടും പൊതുയോഗത്തിന് മുമ്പാകെ സമര്‍പ്പിക്കേണ്‍തുമാണ്. ഇപ്രകാരമുള്ള ന്യൂനതകള്‍ പരിഹരിക്കുന്നതിന് ഭരണസമിതി തുടര്‍നടപടികള്‍ സ്വീകരിക്കേതും തുടര്‍ന്നുള്ള ജനറല്‍ ബോഡി യോഗങ്ങളില്‍ പ്രസ്തുത ന്യൂനതകള്‍ പരിഹരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്‍തുമാണ്. കൂടാതെ കമ്മിറ്റി സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് ജനറല്‍ ബോഡി കൂടിയ തീയതിക്കുശേഷം 15 ദിവസത്തിനുള്ളില്‍ ആഡിറ്റ് ഡയറക്ടര്‍ക്കും സഹകരണസംഘം രജിസ്ട്രാര്‍ക്കും സമര്‍പ്പിക്കേണ്‍താണ്. ഉപവകുപ്പ് 10 നുശേഷം ക്ലിപ്ത നിബന്ധനയായി സഹകരണ ആഡിറ്റ് ഡയറക്ടറോ അദ്ദേഹം ചുമതലപ്പെടുത്തിയ ആഡിറ്ററോ ഏതെങ്കിലും ഒരു സംഘത്തില്‍ ഏതെങ്കിലും ഒരു വ്യക്തി നിയമനടപടികളില്‍ നിന്ന് ഒഴിവാകുന്നതിനായി സംഘം രേഖകളില്‍ കൃത്രിമം കാണിക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ രജിസ്ട്രാറുമായോ രജിസ്ട്രാര്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനുമായോ കൂടിയാലോചന നടത്തി പോലീസിനോ വിജിലന്‍സ് ഓഫീസര്‍ക്കോ സമര്‍പ്പിക്കുന്നതിനായി നിയന്ത്രണ ഉദ്യോഗസ്ഥന് സമര്‍പ്പിക്കേതാണെന്നും വ്യവസ്ഥ ചെയ്യുന്നു.
32. വകുപ്പ് 65 ലെ ഭേദഗതി ഉപവകുപ്പ് (1) ക്ലാസ് സി യുടെ ഭേദഗതിയായി സംഘങ്ങളില്‍ 65 വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നതിനുള്ള വ്യവസ്ഥയില്‍ ഭരണസമിതി അംഗങ്ങളുടെ ഭൂരിപക്ഷമോ മൊത്തം അംഗങ്ങളുടെ 1/3 ലോ അല്ലെങ്കില്‍ സംഘം പൊതുയോഗത്തിന്റെ ക്വാറമോ ഏതാണോ കുറവ് അത്രയും അംഗങ്ങളുടെ അപേക്ഷയിന്‍മേല്‍ എന്ന് ഭേദഗതി ചെയ്യുന്നു. ക്ലാസ് ഇ ആയി അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്ന് ഭേദഗതി ചെയ്യുന്നു. ഉപവകുപ്പ് (2) നിലവിലെ ക്ലാസ് സി ക്കുശേഷം ക്ലാസ് ഡി ആയി 65 വകുപ്പ് പ്രകാരമുള്ള പരിശോധനയുടെ ഭാഗമായി ബന്ധപ്പെട്ടവരെ നേരില്‍ കേള്‍ക്കല്‍ കൂടി ഉള്‍പ്പെടുത്തുന്നു.
നിലവിലെ ഉപവകുപ്പ് 2 നുശേഷം ഉപവകുപ്പ് 2 എ യും ക്ലിപ്തനിബന്ധനയും കൂട്ടി ചേര്‍ക്കുന്നു. ഇതിലൂടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി ക്രമക്കേട് നടത്തിയ തുകയും നഷ്ടോത്തരവാദിത്വവും നിര്‍ണ്ണയിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
7 289
ഉപവകുപ്പ് (4) ല്‍ അഡ്മിനിസ്ട്രേറ്റര്‍/അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നല്‍കുന്ന അംഗത്വം തുടര്‍ന്ന് വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
21. വകുപ്പ് 33 ലെ ഭേദഗതി ഉപവകുപ്പ് (1) ക്ലാസ് (ബി) യില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ടി സംഘത്തിലെ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ഉപവകുപ്പ് (2) ല്‍ അഡ്മിനിസ്ട്രേറ്റര്‍/അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നല്‍കുന്ന അംഗത്വം തുടര്‍ന്ന് വരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ക്രമീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
22. വകുപ്പ് 34 നുശേഷം വകുപ്പ് 34 എ പുതുതായി കൂട്ടിചേര്‍ക്കുന്നു. ഉപവകുപ്പ് (1) പ്രകാരം എല്ലാ സഹകരണ സംഘങ്ങളും പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള അക്കൗണ്‍ിംഗ് തത്വങ്ങള്‍ പ്രകാരമുള്ള കണക്കുകള്‍ ഡബിള്‍ എന്‍ട്രി ബുക്ക് കീപ്പിംഗ് രീതിയില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു. ഉപവകുപ്പ് (2) പ്രകാരം സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ ഏര്‍പ്പെടുത്തുന്നതിന് വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു. ഉപവകുപ്പ് (3) പ്രകാരം സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍ സോഫ്റ്റ് വെയര്‍ സംബന്ധിച്ച സാങ്കേതിക വിദഗ്ദ്ധരുടെ ഒരു സാങ്കേതിക വിഭാഗം രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.
23. വകുപ്പ് 36 എ ലെ ഭേദഗതി ഗഹാന്‍ സംബന്ധിച്ച വ്യവസ്ഥകളില്‍ സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് നിയമത്തിലെ ഗഹാന്‍ സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഗഹാന്‍ സമ്പ്രദായത്തിലൂടെ തിരിച്ചടവ് ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുന്നു.
24. വകുപ്പ് 56 ലെ ഭേദഗതി നിലവില്‍ ഉപവകുപ്പ് (2) (സിസി) പ്രകാരം സംഘത്തിന്റെ ബൈലോ വ്യവസ്ഥ പ്രകാരം ലാഭവിഭജനം നടത്തേണ്‍ ഇനമായി ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ഫണ്‍് നിയമപ്രകാരം ലാഭവിഭജനം നടത്തേണ്‍ വിഭാഗമായ ഉപവകുപ്പ് (1) ല്‍ ക്ലാസ് (ഡി) ആയി ഉള്‍പ്പെടുത്തുന്നു.
25. വകുപ്പ് 56എ ലെ ഭേദഗതി നിലവിലെ വകുപ്പില്‍ ക്ലിപ്ത നിബന്ധനയായി സംഘങ്ങള്‍ ലേല നടപടിയിലൂടെ സ്വരൂപിക്കുന്ന ആസ്തികള്‍ നിശ്ചിത കാലയളവിന് ശേഷം ആവശ്യമെങ്കില്‍ സംഘത്തിന്റെ തനത് ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണെന്ന വ്യവസ്ഥ കൂട്ടിച്ചര്‍ക്കുന്നു.
26. വകുപ്പ് 57സി ലെ ഭേദഗതി ഉപ വകുപ്പ് (1) ല്‍ കണ്‍സോര്‍ഷ്യത്തിന് വായ്പ നല്‍കുന്ന വ്യവസ്ഥയില്‍ പൊതു ആവശ്യത്തിനായി എന്ന വ്യവസ്ഥ കൂടു കൂട്ടിച്ചേര്‍ക്കുന്നു.
27. വകുപ്പ് 59 ലെ ഭേദഗതി വകുപ്പിലെ ഉപവകുപ്പുകള്‍ ക്രമീകരിച്ച് ഉപവകുപ്പ് (3) ആയി വ്യക്തികള്‍ക്ക് കടം വാങ്ങാവുന്ന പരിധി ലംഘിച്ച് ഏതെങ്കിലും സംഘം വായ്പ അനുവദിച്ചാല്‍ പ്രസ്തുത നിയമലംഘനത്തിന് സംഘത്തിന്റെ ചീഫ് എക്സിക്യൂട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നും ആയതിന് നിയമനടപടി സ്വീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു.
28. വകുപ്പ് 59 എ പുതുതായി കൂട്ടിച്ചേര്‍ക്കുന്നു സംഘങ്ങള്‍ വസ്തു ഈടിന്‍മേല്‍ നല്‍കുന്ന വായ്പകള്‍ക്ക് 10 ലക്ഷം വരെ സംഘം ഭരണസമിതി നിശ്ചയിക്കുന്ന സംഘം ഉദ്യോഗസ്ഥര്‍ വാല്യുവേഷന്‍ നിശ്ചയിക്കണമെന്നും 10 ലക്ഷത്തില്‍ അധികരിച്ച വായ്പകള്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഉള്‍പ്പെടെയുള്ള രണ്‍് സംഘം ഉദ്യോഗസ്ഥരും, രണ്‍് ഭരണസമിതി അംഗങ്ങളും ഒരു സ്വതന്ത്ര വാല്യുവറും ഉള്‍പ്പെടുന്ന 5 അംഗ സമിതി വാല്യുവേഷന്‍ നിശ്ചയിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്നു.
29. വകുപ്പ് 59 ബി പുതുതായി കൂട്ടിച്ചേര്‍ക്കുന്നു സംഘം ആവശ്യത്തിലേക്കായി സംഘം ഫണ്‍് ഉപയോഗിച്ച് സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിന് ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നു.
30. വകുപ്പ് 63 ലെ ഭേദഗതി ഉപവകുപ്പ് 4 ലെ ആദ്യത്തെ ക്ലിപ്ത നിബന്ധനയ്ക്കു ശേഷം ആദായനികുതി കണക്കുകള്‍ സമര്‍പ്പിക്കേണ്‍ കണക്കുകള്‍ സംഘങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷം അവസാനിച്ച് 3 മാസങ്ങള്‍ക്കകം സഹകരണ ആഡിറ്റര്‍മാര്‍ ആദായനികുതിയ്ക്കായി സമര്‍പ്പിക്കേണ്‍ സ്റ്റേറ്റ്മെന്റ് സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു.
നിലവിലെ ഉപവകുപ്പ് (9) ഉം ആയതിന്റെ ക്ലിപ്ത നിബന്ധനയ്ക്കും പകരമായി എല്ലാ സഹകരണ സംഘങ്ങളും സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുന്ന പദ്ധതിക്ക് വിധേയമായി സഹകരണ ആഡിറ്റ് ഡയറക്ടര്‍ നിയോഗിക്കുന്ന ആഡിറ്റര്‍മാരുടെ ടീം ആഡിറ്റ് നടത്തണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുന്നു. സംഘങ്ങളില്‍ ടീം ആഡിറ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനാണ് പ്രസ്തുത ഭേദഗതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ഉപവകുപ്പ് (10) പകരമായി എല്ലാ അപ്പെക്സ് സംഘങ്ങളും അര്‍ബന്‍ ബാങ്കുകളുടെയും സാമ്പത്തിക ആഡിറ്റ് ആഡിറ്റ് ഡയറക്ടര്‍ അംഗീകരിച്ച് നല്‍കുന്ന പാനലില്‍ നിന്നുള്ള ആഡിറ്റിംഗ് ഫേം നിര്‍വ്വഹിക്കണമെന്നും മേല്‍ സംഘങ്ങളുടെ ഭരണപരമായ ആഡിറ്റ് വകുപ്പുതല ആഡിറ്റര്‍മാര്‍ നിര്‍വ്വഹിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
