fa
Feedback
Random Writings 📖

Random Writings 📖

رفتن به کانال در Telegram

വായിക്കാൻ ഇഷ്ടമുള്ളവർക്കും വായനയെ മറന്നുപോയവർക്കുമായി ഒരു അടിപൊളി chanel Group Share your writing here 👇👇 @gikeykgf

نمایش بیشتر
2 254
مشترکین
اطلاعاتی وجود ندارد24 ساعت
+67 روز
+2230 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
اوت '26
اوت '26
+11
در 0 کانال‌ها
ژوئیه '26
+49
در 0 کانال‌ها
Get PRO
ژوئن '26
+106
در 1 کانال‌ها
Get PRO
مه '26
+12
در 0 کانال‌ها
Get PRO
آوریل '26
+13
در 0 کانال‌ها
Get PRO
مارس '26
+14
در 0 کانال‌ها
Get PRO
فوریه '26
+19
در 0 کانال‌ها
Get PRO
ژانویه '26
+8
در 0 کانال‌ها
Get PRO
دسامبر '25
+10
در 0 کانال‌ها
Get PRO
نوامبر '25
+28
در 0 کانال‌ها
Get PRO
اکتبر '25
+16
در 0 کانال‌ها
Get PRO
سپتامبر '25
+15
در 0 کانال‌ها
Get PRO
اوت '25
+16
در 0 کانال‌ها
Get PRO
ژوئیه '25
+14
در 0 کانال‌ها
Get PRO
ژوئن '25
+32
در 0 کانال‌ها
Get PRO
مه '25
+25
در 0 کانال‌ها
Get PRO
آوریل '25
+25
در 0 کانال‌ها
Get PRO
مارس '25
+36
در 0 کانال‌ها
Get PRO
فوریه '25
+41
در 0 کانال‌ها
Get PRO
ژانویه '25
+59
در 0 کانال‌ها
Get PRO
دسامبر '24
+33
در 0 کانال‌ها
Get PRO
نوامبر '24
+37
در 0 کانال‌ها
Get PRO
اکتبر '24
+30
در 0 کانال‌ها
Get PRO
سپتامبر '24
+28
در 0 کانال‌ها
Get PRO
اوت '24
+35
در 0 کانال‌ها
Get PRO
ژوئیه '24
+34
در 0 کانال‌ها
Get PRO
ژوئن '24
+42
در 0 کانال‌ها
Get PRO
مه '24
+60
در 0 کانال‌ها
Get PRO
آوریل '24
+41
در 0 کانال‌ها
Get PRO
مارس '24
+61
در 0 کانال‌ها
Get PRO
فوریه '24
+22
در 0 کانال‌ها
Get PRO
ژانویه '24
+69
در 0 کانال‌ها
Get PRO
دسامبر '23
+39
در 0 کانال‌ها
Get PRO
نوامبر '23
+5
در 0 کانال‌ها
Get PRO
اکتبر '23
+3
در 0 کانال‌ها
Get PRO
سپتامبر '23
+2
در 0 کانال‌ها
Get PRO
اوت '23
+4
در 0 کانال‌ها
Get PRO
ژوئیه '23
+9
در 0 کانال‌ها
Get PRO
ژوئن '23
+10
در 0 کانال‌ها
Get PRO
مه '23
+5
در 0 کانال‌ها
Get PRO
آوریل '23
+9
در 0 کانال‌ها
Get PRO
مارس '23
+47
در 0 کانال‌ها
Get PRO
فوریه '23
+9
در 0 کانال‌ها
Get PRO
ژانویه '23
+5
در 0 کانال‌ها
Get PRO
دسامبر '22
+10
در 0 کانال‌ها
Get PRO
نوامبر '22
+9
در 0 کانال‌ها
Get PRO
اکتبر '22
+9
در 0 کانال‌ها
Get PRO
سپتامبر '22
+10
در 0 کانال‌ها
Get PRO
اوت '22
+11
در 0 کانال‌ها
Get PRO
ژوئیه '22
+22
در 0 کانال‌ها
Get PRO
ژوئن '22
+19
در 0 کانال‌ها
Get PRO
مه '22
+24
در 0 کانال‌ها
Get PRO
آوریل '22
+16
در 0 کانال‌ها
Get PRO
مارس '22
+8
در 0 کانال‌ها
Get PRO
فوریه '22
+8
در 0 کانال‌ها
Get PRO
ژانویه '22
+19
در 0 کانال‌ها
Get PRO
دسامبر '21
+27
در 0 کانال‌ها
Get PRO
نوامبر '21
+43
در 0 کانال‌ها
Get PRO
اکتبر '21
+43
در 0 کانال‌ها
Get PRO
سپتامبر '21
+29
در 0 کانال‌ها
Get PRO
اوت '21
+51
در 0 کانال‌ها
Get PRO
ژوئیه '21
+34
در 0 کانال‌ها
Get PRO
ژوئن '21
+52
در 0 کانال‌ها
Get PRO
مه '21
+159
در 0 کانال‌ها
Get PRO
آوریل '21
+211
در 0 کانال‌ها
Get PRO
مارس '21
+157
در 0 کانال‌ها
Get PRO
فوریه '21
+208
در 0 کانال‌ها
Get PRO
ژانویه '21
+331
در 0 کانال‌ها
Get PRO
دسامبر '20
+2 434
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
07 اوت+2
06 اوت+2
05 اوت+3
04 اوت+1
03 اوت0
02 اوت+3
01 اوت0
پست‌های کانال
❤️

2
മനുഷ്യന്റെ വലിയ സ്വപ്നമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിൽ ഈ പഴയ നായകൻ ശരിക്കും ഒരു വില്ലനാവുകയാണ്. മെമ്മറിയിൽ നിന്ന് വിവരങ്ങൾ എടുത്തുകൊണ്ടുവന്ന് മറ്റൊരു സ്ഥലത്ത് വെച്ച് കണക്കുകൂട്ടലുകൾ നടത്തുന്ന പഴയ രീതി AI-ക്ക് ഒട്ടും അനുയോജ്യമല്ല. വലിയൊരു ഹോട്ടലിലെ പാചകക്കാരൻ ഓരോ സാധനങ്ങളും എടുക്കാൻ കിലോമീറ്ററുകൾ അകലെയുള്ള ഗോഡൗണിലേക്ക് നടന്നു പോകുന്നതുപോലെയുള്ള അവസ്ഥയാണിത്, ഇവിടെ കണക്കുകൂട്ടുന്നതിനേക്കാൾ ആയിരമിരട്ടി ഊർജ്ജമാണ് വിവരങ്ങൾ മെമ്മറിയിൽ നിന്ന് എടുത്തുകൊണ്ടുവരാൻ മാത്രം ചിലവാകുന്നത്. ഇതെല്ലാം പോരാഞ്ഞ്, പുതിയ ചിപ്പുകൾ ഉണ്ടാക്കുന്നത് താങ്ങാൻ കഴിയാത്തത്ര ചിലവുള്ള ഒന്നായി മാറി. ഒരു പുതിയ ചിപ്പ് ഫാക്ടറി തുടങ്ങാൻ തന്നെ ഇരുപത് മുതൽ മുപ്പത് ബില്യൺ ഡോളറുകൾ വേണം, അതുപോലെ GPT-4 പോലെയുള്ള AI മോഡലുകൾ ട്രെയിൻ ചെയ്യാൻ ലക്ഷക്കണക്കിന് ഡോളറുകളുടെ കറന്റും വേണം. ഇതിനായി പ്രവർത്തിക്കുന്ന ഡാറ്റാ സെന്ററുകൾ കാരണം ലോകത്ത് വലിയ വൈദ്യുത പ്രതിസന്ധി തന്നെ ഉണ്ടാകാൻ പോകുന്ന അവസ്ഥയാണ് വരാനിരിക്കുന്നത്. കൂടുതൽ ഡാറ്റ വെച്ച് കുറഞ്ഞ പവറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നമ്മൾ ഈ പഴയ നായകനോട് ആവശ്യപ്പെടുമ്പോൾ അവൻ പൂർണ്ണമായും പരാജയപ്പെടുന്നതുകൊണ്ടാണ് നമുക്കിവിടെ പുതിയൊരു രക്ഷകന്റെ കടന്നുവരവ് അനിവാര്യമാകുന്നത്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഇപ്പോൾ ഈ പുതിയ രക്ഷകനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. മനുഷ്യന്റെ തലച്ചോറ് പോലെ ആവശ്യമുള്ളപ്പോൾ മാത്രം പ്രവർത്തിച്ച് ഊർജ്ജം ലാഭിക്കുന്ന ന്യൂറോമോർഫിക് ചിപ്പുകൾ. അതുപോലെ കറന്റിന് പകരം വെളിച്ചം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോട്ടോണിക് കമ്പ്യൂട്ടിംഗ് തുടങ്ങിയവ വലിയ പ്രതീക്ഷ നൽകുന്നു. മെമ്മറിക്കുള്ളിൽ വെച്ചുതന്നെ കണക്കുകൂട്ടലുകൾ നടത്തി ഊർജ്ജം ലാഭിക്കുന്ന ഇൻ-മെമ്മറി കമ്പ്യൂട്ടിംഗും, താപനില തീരെ കുറഞ്ഞ അവസ്ഥയിൽ പ്രതിരോധമില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർകണ്ടക്ടിംഗ് ലോജിക്കും ഇതിനായുള്ള പുതിയ വഴികളാണ്. ഇലക്ട്രോണുകളുടെ കറക്കം ഉപയോഗിക്കുന്ന സ്പിൻട്രോണിക്സും, സിലിക്കണിന് പകരം കൂടുതൽ മെച്ചപ്പെട്ട കാർബൺ നാനോട്യൂബുകൾ ഉപയോഗിക്കുന്ന രീതിയും വരാനിരിക്കുന്നു. എന്തിനേറെപ്പറയുന്നു, മനുഷ്യന്റെ ജീവനുള്ള കോശങ്ങളെ ഉപയോഗിച്ച് വരെ കമ്പ്യൂട്ടറുകൾ ഉണ്ടാക്കാനുള്ള പരീക്ഷണങ്ങൾ വരെ നടന്നുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കൊപ്പം ചില പ്രത്യേകതരം കണക്കുകൂട്ടലുകൾ മാത്രം ചെയ്യാൻ കഴിയുന്ന ക്വാണ്ടം കമ്പ്യൂട്ടറുകളും ഒരു സഹായത്തിനായി കൂടെയുണ്ടാകും. 1947-ൽ ബെൽ ലാബിലെ ശാസ്ത്രജ്ഞർ വാക്വം ട്യൂബുകളുടെ ചൂടും പ്രശ്നങ്ങളും കാരണം വഴിമുട്ടിയപ്പോൾ അവരനുഭവിച്ച അതേ സമ്മർദ്ദത്തിലൂടെയാണ് നമ്മൾ ഇന്നും കടന്നുപോകുന്നത്. ഇന്നത്തെ സാമ്പത്തികവും ഭൗതികശാസ്ത്രപരവുമായ കടുത്ത സമ്മർദ്ദങ്ങൾക്കിടയിൽ നിന്നായിരിക്കും നാളത്തെ കമ്പ്യൂട്ടിംഗ് ലോകത്തെയും മനുഷ്യന്റെ സ്വപ്നങ്ങളെയും മുന്നോട്ട് നയിക്കാനുള്ള ആ പുതിയ രക്ഷകൻ അവതരിക്കുക. ഒരുപക്ഷേ ആ അവതാരം ഈ പറഞ്ഞ സാങ്കേതികവിദ്യകൾ എല്ലാം ചേർന്ന ഒന്നാകാം, അല്ലെങ്കിൽ ആരും ഇതുവരെ കേട്ടിട്ടില്ലാത്ത തികച്ചും പുതിയ ഒന്നാകാം. ചരിത്രം എപ്പോഴും ആവർത്തിക്കും എന്ന് പറയുന്ന പോലെ, അന്ന് വാക്വം ട്യൂബുകളെ പഴയ നായകനായ ട്രാൻസിസ്റ്റർ എങ്ങനെയാണോ ഇല്ലാതാക്കിയത്, അതേപോലെ തന്നെ വില്ലനായി മാറിയ ട്രാൻസിസ്റ്ററുകളെയും പുതിയൊരു സാങ്കേതികവിദ്യ വഴിമാറ്റും. ആ പുതിയ രക്ഷകൻ ആരാണെന്ന് നമുക്കിതുവരെ അറിയില്ലെങ്കിലും, അവനെ നിർമ്മിക്കാനുള്ള പണിപ്പുരകളിൽ ഇന്ന് വെളിച്ചം വീണുകഴിഞ്ഞു എന്ന വലിയ ശുഭാപ്തിവിശ്വാസമാണ് നമുക്കിപ്പോൾ ഉള്ളത്. ©
275
3
❤️
311
4
അടുത്തിടെ ഇറങ്ങിയ LIK എന്ന തമിഴ് സിനിമയുടെ ട്രൈലറിൽ NOMOPHOBIA എന്നൊരു word use ചെയ്തിട്ടുണ്ട്.Nomophobia എന്നാൽ ഒരു clinical disorder term അല്ല മറിച്ച് 2008 ൽ UK യിൽ നടന്ന ഒരു study യിൽ ആണ് ഈ word use ചെയ്തത്, No mobile phone phobia.ആ study എങ്ങനെ എന്നാൽ ഒരു 2000 മൊബൈൽ users നെ അവർ survey ചെയ്തു. അതിൽ 53% പേർക്കും അവരുടെ മൊബൈൽ ഫോൺ complaint ആയാലോ battery down ആയാലോ signal കിട്ടാത്ത അവസ്ഥ വരുകയോ ചെയ്താൽ അവർക്ക് ഒരു തരം Anxiety ഉണ്ടാകും എന്ന വിവരം കണ്ടുപിടിച്ചു. 2008 ൽ തന്നെ അങ്ങനെ എങ്കിൽ ഇപ്പോൾ എങ്ങനെ എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ.NOMOPHOBIA യെ പറ്റി simple ആയി പറഞ്ഞാൽ ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ. അപ്പോൾ ഇന്നത്തെ കാലത്ത് എല്ലാവരും ഫോൺ ഉപയോഗിച്ചു കൊണ്ടല്ലേ ഇരിക്കുന്നത് എന്ന് എന്നോട് ചോദിച്ചാൽ അത് ശെരി ആണ് പക്ഷെ Nomophobia ഒരു Extreme case ആണ്.അവർക്ക് ഫോൺ ഇല്ലെങ്കിൽ ഒരു ഭയം, anxiety പെട്ടന്ന് panic ആകും, ചാർജ് തീർന്നു off ആയാൽ പോലും നന്നായി panic ആകും. ഇപ്പോൾ തന്നെ മൊബൈൽ, ഇന്റർനെറ്റ്‌ കാരണം അനേകം പ്രശ്നങ്ങൾ നടന്നു കൊണ്ട് ഇരിക്കുന്നു അതിനു പുറമെ ഇപ്പോൾ AI വരെ വന്നു. ഓരോ ദിവസവും AI advanced ആയി വളർന്നുകൊണ്ടേ ഇരിക്കുന്നു.ഏതാ ഒറിജിനൽ ഏതാ ഫേക്ക് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരെ ആയി.അതും കൂടാതെ AI വഴി ഒട്ടനവധി scams, morphing ഒക്കെ നടക്കുന്നു.ഭാവിയിൽ ഇത് അധികമാവും.ഇത് future ൽ AI ജനറേഷനിൽ വളരുന്ന കുട്ടികൾക്ക് ഒറിജിനൽ ഏതാ AI ഏതാ എന്ന് കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. വിശ്വാസം എന്നത് ഒരു ചോദ്യചിഹ്നം ആയി മാറും.വരും കാലങ്ങളിൽ എല്ലാം സംശയത്തോടെ മാത്രം നോക്കിക്കണേണ്ടി വരും ഇത് ഒറിജിനൽ ആണോ അതോ AI ആണോ എന്ന്.Literally അയൻ സിനിമയിലെ ഒരു ഡയലോഗ് പോലെ " യാറെ നമ്പറുത് നെ തെരിയല ദാസണ്ണ ". ഇതൊക്കെ ആലോചിച്ചു നോക്കുമ്പോൾ future എങ്ങനെ ആയി തീരുമെന്ന് ഒരു പിടിയുമില്ല. എന്തായാലും നമുക്ക് കാലത്തിനൊത്ത് സഞ്ചാരിച്ചല്ലേ മതിയാകൂ...
299
5
DARK TRUTH OF DATING APPS AND AI 😈😱 Dating എന്നാൽ എന്താണ്? സൂര്യ അഭിനയിച്ച ആറു എന്ന സിനിമയിൽ സൂര്യ ഒരാളോട് ചോദിക്കും Dating എന്നാൽ എന്താടാ അപ്പോൾ മറ്റേ ആൾ പറയും അത് ഒരു പയ്യനും പെണ്ണും ഒരുമിച്ച് ഒരേ ബൈക്കിൽ കെട്ടിപ്പിടിച്ചു മഹാബലിപുരം വരെ പോയി ബീച്ചിൽ ഒരുമിച്ചു കുളിച്ചിട്ട് ഒരേ റൂമിൽ ഡ്രസ്സ്‌ മാറ്റി ഒന്നും ചെയ്യാതെ തിരിച്ചു വരുന്നതാണ് Dating 😄.ഈ സിനിമ ഇറങ്ങിയ സമയത്ത് Dating വളരെ rare ആയ ഒരു വിഷയം ആയിരുന്നു,കുറെ പേർക്ക് ഈ വാക്ക് പോലും അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ ഇത് common ആയ ഒരു കാര്യം ആയി മാറിക്കഴിഞ്ഞു അതുമായി ബന്ധപ്പെട്ട് കുറെ apps വരെ പുറത്തിറങ്ങി. Actually Dating എന്നതിന്റെ purpose എന്തെന്നാൽ ഒരു Longtime Relationship നു വേണ്ടി ഉള്ള starting point എന്നോ marriage നു വേണ്ടിയുള്ള opening door എന്നോ പറയാം. Dating വഴി പരസ്പരം മനസ്സിലാക്കി കാര്യങ്ങൾ share ചെയ്ത് ഇയാൾ നമുക്ക് സെറ്റ് ആണ് എന്ന് തോന്നി തുടങ്ങിയാൽ അത് അടുത്ത ഘട്ടത്തിൽ Relationship ആയി മാറ്റി അതിൽ നിന്നും കല്യാണം വരെ കൊണ്ട് പോകുന്നതാണ് ഇതിന്റെ process. പക്ഷെ ഇന്നത്തെ കാലത്ത് എല്ലാവരും ഇതിനെ ഇങ്ങനെ ആണോ കാണുന്നത് എന്ന് ചോദിച്ചാൽ അതും സംശയിക്കേണ്ടി ഇരിക്കുന്നു. ഒരു Longtime Relationship നു പകരം ഒരു Short time Enjoyment ആയി ഇതിനെ കാണാൻ തുടങ്ങി. അത് പോലെ Dating Apps എടുത്താലും അവരും ഒട്ടും പിന്നോട്ട് അല്ല ഒരു ആണിനെയും പെണ്ണിനേയും ഒന്നാക്കി കല്യാണം വരെ എത്തിക്കണം എന്ന ഒരു നല്ല ഉദ്ദേശത്തോടെ മാത്രം അല്ല. എല്ലാത്തിനും ഒരു Business ഉണ്ട് അത് പോലെ ഈ ആപ്പുകൾക്കും ഒരു Business ഉണ്ട്. Dating apps എടുത്താൽ അതിൽ ഒരു ആണോ പെണ്ണോ app ഇൻസ്റ്റാൾ ചെയ്തു ഇരുവരും profile create ചെയുന്നു തമ്മിൽ ഇഷ്ടപ്പെടുന്നു Dating നു പോകാം എന്ന് തീരുമാനിച്ചു Dating നു പോയി Ok എന്റെ partner ഇത് തന്നെ എന്ന ഉറച്ച തീരുമാനത്തിൽ relationship ആയി കല്യാണം കഴിഞ്ഞു app uninstall ചെയ്ത് app ൽ നിന്നും വെളിയിൽ പോയാൽ അത് ഈ app നെ സംബന്ധിച്ച് അവർക്ക് അതൊരു loss ആണ്. ഈ ആപ്പിലേക്ക് വരുന്നവർ അതിൽ തന്നെ ആയിരിക്കണം വീണ്ടും വീണ്ടും ഈ app ഉപയോഗിച്ച് കൊണ്ടേ ഇരിക്കണം എന്നതാണ് അവരുടെ ലക്ഷ്യവും അവരുടെ ലാഭവും. അതിനനുസരിച്ചു ആണ് ഈ ആപ്പും വർക്ക്‌ ചെയുന്നത്. Multiple number of choice എന്നത് ഒരു Labyrinth അഥവാ ഒരു ട്രാപ്പ് പോലെ ആണ്. ഈ app ൽ ഒരുപാട് profiles കാണും. ഒരു profile അല്ലെങ്കിൽ അടുത്ത profile ഇതിനെകാളും അത് കൊള്ളാം അതിനെകാളും ഇത് കൊള്ളാം അല്ലെങ്കിൽ അടുത്ത് ഇതിനെ approach ചെയ്യാം എന്നിങ്ങനെ നീണ്ട ലിസ്റ്റ് തന്നെ കാണും. ഇത് Dating app നു മാത്രമല്ല പല apps കാണും. ഉദാഹരണത്തിന് OTT platform തന്നെ നോക്കിയാൽ അതിൽ നമ്മൾ കാണണം എന്ന് വിചാരിച്ച പടം choose ചെയ്തു കാണുന്നത് വേറെ. പക്ഷെ നമ്മൾ ഫ്രീ ആയിരിക്കുമ്പോൾ ഏതെങ്കിലും ഒരു പടം കാണാം എന്ന് വിചാരിച്ച് Netflix, amazon പോലെ ഒരു OTT platform ഓപ്പൺ ചെയ്തു അകത്തു പോയാൽ ഏത് പടം കാണണമെന്ന് തേടികൊണ്ടേ ഇരുന്ന് സമയം പോണതല്ലാതെ പടം കാണില്ല. ഒരു പടം select ചെയ്യുന്നതിനായുള്ള Time process തന്നെ ഒരു മണിക്കൂറിൽ കവിഞ്ഞു പോകാറുണ്ട്. ഒരു ഘട്ടമെത്തുമ്പോൾ നമ്മൾ തന്നെ മടിച്ചു പടം കാണണ്ട എന്ന് വിചാരിച്ച് exit ആകും. കുറച്ചു പേർക്കെങ്കിലും ഈ അനുഭവം ഉണ്ടായികാണുമെന്ന് കരുതുന്നു എനിക്ക് നടന്നിട്ടുണ്ട്. So Dating Apps ൽ ഇത് മാത്രം അല്ലാതെ അനേകം, scams, frauds ഒക്കെ നടക്കുന്നുണ്ട്. ഒരുപാട് Real cases file ചെയ്യപ്പെട്ടിട്ടുണ്ട്.Murder, rape, money scam, online blackmail എന്നിങ്ങനെ നിരവധി കേസുകൾ നടന്നിട്ടുണ്ട്. Dating ആപ്പുകളെന്നല്ല സാധാരണയായി ഏതൊരു ആപ്പും നിങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നുവെങ്കിൽ പോലും അവ നമ്മുടെ ജീവിതത്തിൽ നേരിട്ടോ അല്ലാതെയോ നമ്മളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്നതാണ് സത്യാവസ്ഥ. ഇതിലും നിരവധി real cases ഉണ്ട്. ഉദാഹരണത്തിന് : 2014 ൽ ഫേസ്ബുക് ഒരു Experiment conduct ചെയ്തു. അന്ന് അത് വലിയ controversy ആയി മാറി. Facebook Data scientist 7 ലക്ഷം fb users നെ തിരഞ്ഞെടുത്ത് അവരെ 2 ഗ്രൂപ്പ്‌ ആക്കി സെറ്റ് ചെയ്തു. ഒരു ഗ്രൂപ്പിന് പോസിറ്റീവ് പോസ്റ്റുകൾ മാത്രം കാണുന്ന പോലെയും മറ്റേ ഗ്രൂപ്പിന് നെഗറ്റീവ് പോസ്റ്റ്‌ മാത്രം കാണുന്ന പോലെ ക്രമീകരിച്ചു. അതിന്റെ റിസൾട്ട്‌ പരിശോധിച്ചപ്പോൾ അവർക്ക് അറിയാൻ സാധിച്ചത് ഏതൊക്കെ users ആണ് നെഗറ്റീവ് ഫീഡ് complete ആയി കണ്ടുവോ അവർ അടുത്ത് പോസ്റ്റ്‌ ചെയ്യുന്നതും update ചെയുന്നതുമെല്ലാം നെഗറ്റീവ് പോസ്റ്റുകൾ ആയിരുന്നു.so ഒരു app വിചാരിച്ചാൽ നമ്മുടെ mood, mindset എല്ലാം change ചെയാൻ സാധിക്കും. നമ്മളെ sad ആക്കാനും depression ആക്കാനും അതെ സമയം നമ്മളെ ഹാപ്പി ആക്കുവാനും സാധിക്കും.simple ആയി പറഞ്ഞാൽ നമ്മളെ control ചെയുന്നു control ചെയ്‌തുകൊണ്ടേ ഇരിക്കുന്നു.
202
6
❤️
201
7
അപകടം നിറഞ്ഞ ഫ്രീടൗണിലെ പൊതു വഴികളിൽ നടപ്പാലങ്ങൾക്ക് താഴെ ഉള്ള കിടങ്ങുകളിലും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലും എല്ലാം ഒരു കൂട്ടം യുവാക്കൾ കുഷ് പുകച്ച് നുണയുന്നത് സ്ഥിരകാഴ്ച ആണ്..ജോലി ഇല്ലാത്തതിനാൽ ഭക്ഷണം കഴിക്കാൻ കാശോ കുടിക്കാൻ ശുദ്ദജലമോ ഇല്ലെന്നും കുഷ് ഉപയോഗിച്ചാൽ ഈ പറഞ്ഞ വിശപ്പും ദാഹവും ഒന്നും തന്നെ ഇല്ലാതെ ദിവസങ്ങളോളം ഇരിക്കാം എന്നും കുഴഞ്ഞ നാവ് കൊണ്ട് അവിടെ ഉള്ള സോമ്പി കൂട്ടം പറയുന്നു.. 2024ലെ ദേശിയ അടിന്തരാവസ്ഥ ഒരു പരിധി വരെ കുഷിന്റെ വളർച്ച കുറച്ചെങ്കിലും പ്രഭവ കേന്ദ്രമായ സിയാറ ലിയോണിൽ നിന്ന് ഇതേ രാജ്യം കര അതിർത്ഥി പങ്കിടുന്ന രാജ്യങ്ങൾ ആയ ഗിനി 🇬🇳, ലൈബിരിയ 🇱🇷 എന്നിവിടങ്ങളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി കുഷ് കേസുകൾ ഒരുപാട് റിപ്പോർട്ട്‌ ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ കുഷ് മാഫിയ അവരുടെ Secondary സ്മഗ്ലിംഗ് റൂട്ടുകൾ ഉപയോഗിച്ചു കൊണ്ട് സെനഗൽ, ഘാന, ഗാമ്പിയ എന്നിവിടങ്ങളിലേക്കും സപ്ലൈ ആരംഭിച്ചതായി പറയപ്പെടുന്നുണ്ട്! ⚠️☠️ . . കുഷ് മാഫിയ ലക്ഷ്യമിടുന്നത് ആഫ്രിക്കൻ ഭൂഘണ്ടം മാത്രം ആണോ? അവരുടെ ലക്ഷ്യം ആഫ്രിക്ക മാത്രമാണോ അതോ ഇന്ത്യ അടങ്ങുന്ന ഏഷ്യയും യൂറോപ്പും മറ്റു ഭൂഘണ്ടങ്ങളും ഉണ്ടോ? ഇതിന്റെ പ്രധാന കണ്ണി പ്രവർത്തിക്കുന്നത് ആഫ്രിക്കയിൽ ആണോ അതോ മറ്റേതെങ്കിലും രാജ്യത്താവുമൊ? എന്ത് തന്നെ ആയാലും കുഷ് എന്ന ലഹരിയുടെ ഒരു ചെറിയ തോത് കൊണ്ട് ആ രാജ്യത്തിന്റെ നട്ടെല്ല് തന്നെ പൊടിച്ചു കളയാം എന്നത് കയ്പ്പുള്ള സത്യമാണ് © അഖിൽ മേനോൻ H ✒️
194
8
സർക്കാർ നോട്ടമിട്ടത്! അതോടൊപ്പം കുഷ് ഉപയോഗിച്ചു കൊണ്ട് ശാരീരികമായി അപകടം നേരിടുന്ന ആളുകൾക്ക് പ്രത്യേക സുശ്രൂഷ നൽകുക എന്നതായിരുന്നു മറ്റൊരു നിയമം. അടിയന്താരവസ്ഥ സമയത്ത് പല സ്ഥലങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കുറച്ചും ബൾക്കുമായി പിടിച്ചെടുക്കപ്പെട്ട കുഷ് സർക്കാർ ലാബുകളിൽ പരിശോധിക്കുന്നത് ശക്തമാക്കി.. പിടിച്ചെടുത്ത കുഷിൽ മനുഷ്യന്റെ എല്ലുകൾ അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കാൻ ആണ് ഇത് ചെയ്തത്. ഏവരെയും ഞെട്ടിച്ചു കൊണ്ട് ഒട്ടുമിക്ക കേസുകളിലും പിടിച്ചെടുത്ത കുഷിൽ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തിയത് കാര്യത്തെ കൂടുതൽ ഗൗരവത്തിലാക്കുകയാണ് ചെയ്തത്!🙏🤕 മാനസിക ആശുപത്രികളിൽ 90% കേസുകളും കുഷ് എന്ന ലഹരി പദാർത്ഥവുമായി ബന്ധപ്പെട്ട നിലയിലേക്ക് വഷളായി..2023 എന്ന ഒറ്റ വർഷത്തിൽ ഫ്രീടൗണിലെ തന്നെ ഒരു ഹോസ്പിറ്റലിൽ 2000ത്തിൽ അധികം കുഷ് സംബന്ധമായ കേസിൽ രോഗികൾ ചികിത്സയിൽ ആയത് കാര്യത്തിന്റെ ഗൗരവം ചൂണ്ടി കാണിക്കുന്നു! ആദ്യമായി കുഷ് കേസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട 2019-20 ഇൽ നിന്ന് 2023 എത്തിയപ്പോൾ കുഷുമായി ബന്ധപ്പെട്ട കേസുകളുടെ വർധന ലോക ജനതയെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.. ഒന്നോ രണ്ടോ 10ഓ നൂറോ അല്ല.. 4000% ത്തിന്റെ വളർച്ച ആണ് വെറും 85 ലക്ഷം ജനങ്ങൾ ജീവിക്കുന്ന സിയാറ ലിയോണിൽ കാണാൻ സാധിച്ചത് 🤕 കുഷിന്റെ അതി ഭീകര വളർച്ച 2021-24 സമയത്താണ് കണ്ടത്.. കുഷ് കാരണം ഉള്ള വാർഷിക മരണനിരക്ക് 1000ത്തിൽ അധികം ആണ് സിയാറ ലിയോൺ രാജ്യം റിപ്പോർട്ട്‌ ചെയ്തത്. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കൂടുതൽ ആഴം ഉണ്ടാക്കുന്നത് മരിക്കുന്ന ആളുകളും മാനസികമായി ഒരു സോമ്പി ലെവലിലേക്ക് കൂപ്പു കുത്തി ജീവിതം നാശം ആകുന്നവരും എല്ലാം 18 വയസ്സിനും 30 വയസ്സിനും ഇടയിൽ ഉള്ള യുവാക്കൾ ആണ് എന്നറിയുമ്പോൾ ആണ്..പലവീടുകളിൽ സ്വന്തം മക്കളെ പുറത്ത് വിടാതെ ചങ്ങലക്ക് കെട്ടി യിടേണ്ടി വരുന്ന മാതാപിതാക്കൾ വരെ സിയാറ ലിയോണിലെ ഫ്രീടൗണിൽ ഉണ്ടെന്ന് പറയപ്പെടുന്നു 💔 . . അതിദരിദ്ര രാജ്യമായ സിയറാ ലിയോണിലെ ഒരു പൗരന്റെ ശരാശരി മാസ വരുമാനം എന്ന പറയുന്നത് 120 മുതൽ 135 ഡോളർ ആണ്.. അതായത് 11000-12000 ഇന്ത്യൻ രൂപ.. ഇത് മുന്നിൽ കണ്ട് കൊണ്ട് തന്നെ കുഷ് മാഫിയ വളരെ വില കുറച്ചു കൊണ്ടാണ് യുവാക്കളെ ലക്ഷ്യം വെച്ച് കുഷ് വിൽപ്പന നടത്തുന്നത്. ചെറിയ പാക്കറ്റുകളിൽ ആക്കിയും സ്കൂൾ, പെട്ടിക്കട പോലെ ഉള്ള കടകളിൽ അനധികൃതമായി കമ്മിഷൻ കൊടുത്ത് വിൽക്കുകയും ചെയ്യുന്ന കുഷ്, പ്രായഭേദമന്യേ ആർക്കും ലഭിക്കും എന്ന നിലയിലേക്ക് അധപതിചെന്ന് വേണം പറയാൻ! . . ഫ്രീടൗണിലെ തെരുവുകളിൽ കാണുന്ന കാഴ്ച അതിഭയാനകം ആണ്! ഇത്രയും നേരം കുഷ് അതിനെ ഉപയോഗിക്കുന്ന ആളുകളെ മരണത്തിലേക്കും മാനസിക വൈകല്യങ്ങളിലേക്കും കൊണ്ട് പോകുന്നത് പറഞ്ഞല്ലോ.. എന്നാൽ അത് മാത്രമല്ല കുഷ് ഉപയോഗത്തിലൂടെ ഉണ്ടാവുന്നത്.. കുഷ് അടിമയുടെ കാലുകളിൽ ചെറിയ രീതിയിൽ പൊട്ടൽ എന്ന പോലെ മുറിവ് ഉണ്ടാവുകയും ശേഷം അത് ഉണങ്ങാതെ മുറിവ് വലുതായി മാംസം അഴുകി വീഴുന്ന സ്ഥിയിലേക്ക് പോയ ഒരുകൂട്ടം ആളുകളെ നമുക്ക് ഫ്രീടൌൺ നഗരത്തിൽ കാണാം. ഈ മുറിവുകൾ കാണുന്ന ഒരു സാധാരണക്കാരന് ഭയവും അറപ്പും എല്ലാം തോന്നുമെങ്കിലും ഈ മുറിവും പേറി നടക്കുന്ന കുഷ് അടിമക്ക് അതിന്റെ വേദന കൊണ്ട് കുഷ് ഉപയോഗം നിർത്തണം എന്ന ചിന്ത ഉണ്ടാവുന്നില്ല എന്നതാണ് സ്ഥിരകാഴ്ച (ചിത്രത്തിലെ യുവാവിന്റെ കാല് ശ്രദ്ധിച്ചാൽ കാണാം)...അവികസിത രാജ്യമായ സിയാറ ലിയോണിലെ പൊതു വഴികൾ വൃത്തിഹീനം ആയത് കൊണ്ടും ഇത്തരം അടിമകളുടെ മുറിവുകളിൽ ഒരു കൂട്ടം ഈച്ച പൊത്തിയ നിലയിൽ ആണ് ആശുപത്രിയിലേക്ക് പല സാമൂഹിക പ്രവർത്തകർ എത്തിക്കാറുള്ളത് എന്നത് സാധാരണ വാർത്ത ആണ് 🤮🤢 . . വികസിത രാജ്യമായ അമേരിക്കയിലെ ഫിലടെൽഫിയ, നെവാട പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തരം കേസുകൾ ഉള്ളതയും വഴിയരികിൽ സോമ്പിയെ പോലെ ആളുകൾ അങ്ങിങായി ചിതറി കിടക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാവും! കുഷ് എന്ന ലഹരിയും അമേരിക്കയിൽ സജീവമായി ലഭിക്കുന്ന ലഹരിയും വേറെ ആണ് എന്നത് ഓർമിപ്പിക്കട്ടെ.. അമേരിക്കയിൽ Fenatyl എന്ന chemichal ലഹരി സ്വന്തം ശരീരത്തിൽ സിറിഞ്ച് ഉപയോഗിച്ചു കൊണ്ട് കുത്തി ലഹരി തേടുമ്പോൾ സിയാറ ലിയോണിലെ കുഷ് എന്ന കഞ്ചാവിൽ Fenatyl നെക്കാൾ വീര്യം കൂടിയ Nitrazene പോലുള്ള chemical കൾ ആണ് ഉപയോഗിക്കുന്നത്.. അതോടൊപ്പം മനുഷ്യഅസ്തിയും.. എന്നാൽ സിയാറ ലിയോണിലെ അടിമകൾ ശരീരത്തിൽ സിറിഞ്ച് കൊണ്ട് കുത്തി വെക്കുകയല്ല അവർ ഒരു ചുരുട്ട് രൂപത്തിൽ ആക്കി സിഗരറ്റ് വലിക്കും പോലെ വലിച്ചു കൊണ്ടാണ് സോമ്പി സ്റ്റേജിലേക്ക് വീഴുന്നത്! അഫ്‌ഘാൻ - പാക്കിസ്ഥാൻ ബോർഡറിൽ ഉള്ള കുഷ് എന്ന പച്ച ഇല വേറൊരറ്റത്തുള്ള പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ എങ്ങനെ എത്തി എന്നത് അവിടെ ഇരിക്കട്ടെ.. എന്നാൽ വീര്യം കൂടാനായി ഇതിൽ ചേർക്കുന്ന കെമിക്കലുകൾ ചൈനയിൽ നിന്നും അതോടൊപ്പം യൂറോപ്യൻ രാജ്യങ്ങൾ ആയ ഇംഗ്ലണ്ട്, നെതർലാൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നും ആണ് എത്തുന്നത് എന്ന അനൗദ്യോകികമായി വാർത്തകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. . .
155
9
സിയാറ ലിയോണിലെ യുവാക്കളെ ഇല്ലാതാക്കുന്ന കുഷ് 🇸🇱💊 കുഷ് എന്ന സോമ്പി മയക്ക്മരുന്നും പടിഞ്ഞാറേ ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണും 🇸🇱 രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, ആരോഗ്യ മേഖല മുതൽ സുരക്ഷ വരെ അങ്കലാപ്പിൽ ആക്കിയ കുഷ് എന്ന ആളെ കൊല്ലി മയക്ക്മരുന്ന് ഉണ്ടാക്കുന്ന പുകിലുകളിലേക്ക് ഒന്ന് കണ്ണോടിക്കാം! കുഷ് എന്നാൽ എന്ത്? അഫ്‌ഘാനിസ്ഥാൻ - പാക്കിസ്ഥാൻ അതിർത്തിയിൽ ഹിന്ദുകുഷ് മലനിരകളിൽ കണ്ട് വരുന്ന ഒരു തരം പച്ച ചെടി ആണ് കുഷ്.. ഇങ്ങ് ഏഷ്യയിൽ ഉള്ള കുഷ് എന്ന ചെടിയിലൂടെ ഉള്ള ലഹരി പടിഞ്ഞാറേ ആഫ്രിക്കയിൽ എങ്ങനെ പൊട്ടി മുളച്ചു എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്! സത്യകഥ എന്തെന്നാൽ ഈ കുഷ് എന്ന ആളെകൊല്ലി മയക്കുമരുന്നിന്റെ ആദ്യ റിപ്പോർട്ട്‌ അല്ലെങ്കിൽ FIR റിപ്പോർട്ട്‌ ചെയ്‌തെന്ന് കരുതപ്പെടുന്നത് ഈ പറഞ്ഞ സിയാറ ലിയോൺ എന്ന രാജ്യത്താണ്.. അതും 2019-20 കാലങ്ങളിൽ.. എന്നാൽ 2022 ന് ശേഷം കുഷ് എന്ന മയക്കുമരുന്ന് പിടിച്ചാൽ കിട്ടാത്ത രീതിയിൽ മാർക്കറ്റിൽ വളരുകയും ഒരു കൂട്ടം ജനതയെയും രാജ്യത്തെയും അപകടത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിക്കുകയും ചെയ്തു. . . വെറും ഒരു പച്ച ചെടി ആയ കുഷ് ഉപയോഗിച്ചാൽ അത് മരണം വരെ സംഭവിക്കാൻ കാരണം ഉള്ള ഒരു മയക്കമരുന്ന് ആവുമോ എന്നതാവും നിങ്ങളുടെ സംശയം! എന്നാൽ ഇതിന് പിന്നിലെ സത്യാവസ്ഥ അതല്ല.. സിയാറ ലിയോണിന്റെ തലസ്ഥാനം ആയ ഫ്രീടൌൺ നഗരം കുഷിന്റെ ആസ്ഥാനം ആയിരിക്കുകയാണ് 2019ന് ശേഷം..നിയമവിരുദ്ധമായി പല രഹസ്യ സങ്കേതങ്ങളിൽ ഈ മയക്കുമരുന്ന് മാഫിയ കുഷ് നിർമിക്കുന്നു.. എന്നാൽ കുഷ് എന്ന പച്ച ഇല മാത്രമല്ല.. വളരെ അപകടം പിടിച്ച ഒരുപാട് സിന്തറ്റിക് ഒപ്പിയോഡ്‌സ് ചേർത്ത് കൊണ്ടാണ് മനുഷ്യനെ ചെകുത്താൻ ആക്കുന്ന കുഷ് നിർമിച്ചെടുക്കുന്നത്! ശസ്ത്രക്രിയക്ക് മുൻപ് രോഗികൾക്ക് sedation ആയി നൽകുന്ന കെമിക്കലുകൾ ഉൾപ്പെടെ ചേർക്കുന്നതോടെ കുഷ് വലിച്ചു കയറ്റുന്ന ആളുകൾ ഒരുതരം സോമ്പി സ്റ്റേജിലേക്ക് കൂപ്പുക്കുത്തുകയാണ് ചെയ്യുന്നത് 🧟‍♂️ . . കുഷിന്റെ ഉപയോഗത്തിലൂടെ അയാൾ ഒരു സോമ്പി എന്ന രീതിയിൽ പെരുമാറും! പരിസരത്ത് നടക്കുന്നത് ഒന്നും തന്നെ അറിയാതെ വളരെ അവ്യക്തമായി, ആളുകളെ ഭയപ്പെടുത്തുന്ന രീതിയിൽ ഉള്ള സ്വഭാവം ആണ് കാണിക്കുക.. നടന്ന് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അനങ്ങാതെ ഒരുപാട് നേരം നിൽക്കുക, ഉറങ്ങി പോവുക, വായിൽ നിന്ന് തുപ്പൽ നിർത്താതെ ഒഴുകുക മുതൽ തല നിലത്തു മുട്ടും വിധം കുനിഞ്ഞു കൊണ്ട് നിൽക്കുക എന്നിങ്ങനെ ഉള്ള, ആരെയും അമ്പരപ്പിക്കുന്ന ഒരു ശരീര ഭാഷ ആണ് കുഷ് അടിമകൾ പുറത്ത് കാണിക്കുന്നത് 🫥 . . കുഷിന്റെ അമിത ഉപയോഗം മനുഷ്യ മനസാക്ഷിയെ വരെ ഞെട്ടിക്കുന്ന രീതിയിലേക്കാണ് ശേഷം വഴിമാറിയത്! ലഹരിയോടുള്ള അടങ്ങാത്ത ഭ്രമം അവിടെ ഉള്ള കഞ്ചാവ് ഉപഭോക്താക്കളെ കൊണ്ട് ചെന്നെത്തിചത് മനുഷ്യന്റെ ശവക്കല്ലറ മാന്തലിലേക്കാണ്!☠️🩸 അതേ.. കുഷ് എന്ന പച്ചിലയും അതോടൊപ്പം ഉള്ള കെമിക്കലുകളും ചേർന്ന് ഉണ്ടാവുന്ന കഞ്ചാവിനു കൂടുതൽ വീര്യം കിട്ടാൻ മനുഷ്യന്റെ അസ്ഥിയെല്ല് പൊടിച്ചു ചേർക്കണം എന്ന ഒരു കിംവദന്തി രാജ്യത്ത് 2023 അവസാനത്തോടെ പടർന്നു പിടിച്ചു! ഇത് കേട്ട പാതി കേൾക്കാത്ത പാതി രാജ്യത്തെ കഞ്ചാവ് സോമ്പി കൂട്ടങ്ങൾ അർദ്ധ രാത്രികളിൽ ആരും കാണാതെ ശ്മശാനം കുത്തി പൊളിക്കാൻ തുടങ്ങി! ശേഷം ദ്രവിച്ചു പോയ ജടങ്ങളിലെ എല്ലുകൾ കൈക്കലാക്കി അവർ ഉപയോഗിക്കുന്ന കുഷിൽ ചേർക്കുന്നത് വ്യാപകമായി കാണപ്പെട്ടു 😓 മനുഷ്യ ജടങ്ങളിലെ എല്ല് മോഷണം കാരണം സിയാറ ലിയോൺ സർക്കാരിന് ശ്മശാന റെയ്ഡുകൾ വരെ നടത്തേണ്ടി വന്നു! രാജ്യ തലസ്ഥാനമായ ഫ്രീടൗണിലെ 100'ൽ അധികം വരുന്ന മുസ്ലിം - ക്രിസ്ത്യൻ ശ്മശാനങ്ങളിൽ ശവക്കല്ലറകൾ തോണ്ടപ്പെട്ട നിലയിൽ കണ്ടെത്തി.. അതോടെ ഫ്രീടൌൺ പോലീസ് ശ്മശാനങ്ങൾക്ക് കാവൽ നിൽക്കുകയും രാത്രി കാലങ്ങളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്യേണ്ട നിലയിൽ അവസ്ഥ മോശമായി! ശവക്കല്ലറയിൽ നിന്നുള്ള അസ്ഥി മോഷണത്തിന്റെ പേരിൽ പല ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു... . പക്ഷെ ലഹരി അടിമകളുടെ കുത്തൊഴുക്കും പ്രവർത്തികളും അത്ര പെട്ടെന്ന് നിലച്ചില്ല.. കുഷ് എന്ന ലഹരിയുടെ അപകടവസ്ഥ മുന്നിൽ കണ്ട് സിയറാ ലിയോൺ പ്രസിഡന്റ്‌ ആയ ജൂലിയസ് മാട ബയോ 2024ഇൽ ദേശിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു! അടിയന്തരാവസ്ഥ എന്നാൽ കോവിഡ് ലോക്ക് ഡൌൺ പോലെ ആരെയും പുറത്ത് പോകാൻ അനുവദിക്കാതെ ഇരിക്കുകയോ വീട്ടിൽ ഇരിക്കുകയോ ആയിരുന്നില്ല.. മറിച്ച് കുഷ് എന്ന ലഹരിയുമായി ബന്ധപ്പെട്ട എല്ലാ വൈദ്യ, ക്രിമിനൽ കേസുകൾ വളരെ പെട്ടെന്നും മുൻഗണന എടുത്തും പരിഗണിക്കണം എന്നതായിരുന്നു അടിയന്തരാവസ്ഥയിലൂടെ സിയറാ ലിയോൺ സർക്കാർ തീരുമാനിച്ചത് സർക്കാർ വളരെ കർശനമായ തീരുമാനങ്ങൾ ആണ് ഈ അടിയന്തരാവസ്ഥയിലൂടെ പ്രഖ്യാപിച്ചത്! അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുഷ് എന്ന ലഹരിപദാർത്ഥം കണ്ട് കെട്ടുന്ന സ്ഥലം അത് ഒരു വീടോ ആരാധനാലയമോ പൊതു സ്ഥലമോ ഓഫീസോ എന്തും ആകട്ടെ അത് അപ്പോൾ തന്നെ തകർത്തു തരിപ്പണം ആക്കുക എന്നതായിരുന്നു! ഇതിലൂടെ ഇത് സൂക്ഷിക്കുന്നവർക്കും അല്ലെങ്കിൽ ഉണ്ടാക്കുന്നവർക്കും ഒരു ഭയം ഉണ്ടാക്കുക എന്ന ലക്ഷ്യം ആയിരുന്നു
131
10
بدون متن...
118
11
❤️
279
12
ജനൽ മുഴുവൻ ഉരഞ്ഞ പാടുകൾ കൊണ്ട് മൂടിയിരുന്നു… പക്ഷേ അവിടെ എന്താണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്ന ഒന്നും ഇല്ല. ഞാൻ കുറച്ച് നേരം അങ്ങനെ നിന്ന് , എന്തിനെന്നു ചോദിച്ചാൽ അറിയില്ല . മാതാപിതാക്കൾ ഇതിനകം ഉറങ്ങിപ്പോയിരുന്നു… ജേസണും തന്റെ മുറിയിൽ ഉറങ്ങിക്കാണണം . ആ ആംഗിളിൽ നിന്ന് ഗാർഡനും… പിന്നെ കാടും ഞാൻ നോക്കി — ഒരു ശബ്ദവും ഇല്ലാതെ, എലിയെ പോലെ നിശ്ശബ്ദമായി. അതിനുശേഷം… മാതാപിതാക്കൾ ഉറങ്ങുന്ന മുറിയിലേക്കാണ് ഞാൻ നോക്കിയത്. അതിനുശേഷം എന്ത് സംഭവിച്ചെന്ന് എനിക്ക് വ്യക്തമായി ഓർമ്മയില്ല. ഞാൻ വീട്ടിലെത്തിയത് എങ്ങനെയാണെന്നു പോലും അറിയില്ല. ബൈക്ക് എടുത്തോ ഇല്ലയോ പോലും സംശയം… ഞാൻ വെറുതെ ഓടിയെന്നു മാത്രം — കാലുകൾ പൊട്ടിപ്പോകുന്ന പോലെ, രക്തം വരുന്നതുവരെ. ഞാൻ ഒരിക്കൽ പോലും അലറി വിളിച്ചില്ല. ചുറ്റും നോക്കിയില്ല… നിർത്തിയില്ല… ഓടിക്കൊണ്ടേയിരുന്നു. ഒടുവിൽ വീട്ടിലെത്തി വാതിൽ അടിച്ചു. അമ്മ വാതിൽ തുറന്നു — അല്പം അസ്വസ്ഥയായി — ഞാൻ അമ്മയെ മറികടന്ന് നേരെ എന്റെ മുറിയിലേക്ക് ഓടി. പുതപ്പിനുള്ളിൽ ഒളിച്ചു. കാരണം… ഞാൻ മാതാപിതാക്കൾ ഉറങ്ങുന്നത് നോക്കിക്കൊണ്ടിരിക്കുമ്പോൾ… എന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നുണ്ടായിരുന്നു. ഹാൾവേയിൽ… ഞാൻ ഒരു കോട്ട് ഹാംഗർ എന്ന് കരുതിയിരുന്ന ഒന്ന് പെട്ടെന്ന് അനങ്ങി. അത്ര നേരം അത് നിശ്ചലമായി നിന്നതിനാൽ ഞാൻ അതിലേക്ക് ശ്രദ്ധിച്ചിരുന്നില്ല… പക്ഷേ അത് എന്റെ കാഴ്ചയിൽ നിന്ന് ഒന്ന് മറഞ്ഞു… പിന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു വിചിത്രമായ… അസ്ഥിപോലെയുള്ള, വളഞ്ഞുപോയ ഒരു രൂപം. അത് പതുക്കെ വലിഞ്ഞ് മുറിയിലേക്ക് കയറി… അമ്മയുടെ പക്കൽ എത്തി നിന്നു — അമ്മ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ. അതൊരു മനുഷ്യനെ പോലെ തോന്നിക്കുമെങ്കിലും… ശരീരമൊക്കെ ഉണങ്ങി അസ്ഥിയായി പോയതുപോലെ. കണ്ണുകൾ വലുതായി തുറന്നിരുന്നു… കൈകൾക്ക് അസാധാരണമായി നീളം — നടക്കുമ്പോൾ പിന്നിലേക്ക് വലിഞ്ഞുപോകുന്ന പോലെ. അത് അവിടെ നിൽക്കുകയായിരുന്നു… മാതാപിതാക്കളെ നോക്കി. പിന്നെ ഒരു അസ്ഥിയോളം നേർത്ത വിരൽ ഉയർത്തി… എണ്ണാൻ തുടങ്ങി. ഞാൻ അവിടെ നിശ്ചലമായി നിന്നു… ആ ഭയങ്കര കാഴ്ച നോക്കി. അത്… വീണ്ടും വീണ്ടും എണ്ണിക്കൊണ്ടിരുന്നു. എനിക്ക് പേടി തോന്നി… പേടി എന്ന് വെച്ചാൽ ഒരു 100 വർഷം വേണമെങ്കിൽ അനങ്ങാതെ അതിനെ നോക്കി നിന്നേനെ. പിന്നെ… മറ്റൊന്ന് സംഭവിച്ചു. അതാണ് എന്നെ ഒടുവിൽ ഓടാൻ നിർബന്ധിച്ചത്. 𝘐𝘵 saw me. #horror #horrors #uncanny #uncannyvalley
278
13
“ഓ… ഉം… ‘പതിയിരിക്കുക’ എന്ന് പറഞ്ഞാൽ… ഇരുട്ടിൽ ഒളിച്ചു കാത്തുനിൽക്കുന്നത്, അല്ലെങ്കിൽ പതുക്കെ നീങ്ങുന്നത്… ആരും കാണാതിരിക്കാൻ.” “അപ്പോൾ… ഒളിച്ചിരിക്കുന്നത് പോലെയാണോ?” “അതെ… പക്ഷേ ‘പതിയിരിക്കുക’ എന്ന് പറഞ്ഞാൽ, സാധാരണ എന്തെങ്കിലും മോശം ചെയ്യാൻ നോക്കിക്കൊണ്ടാണ് ഒളിക്കുന്നത്. മൃഗങ്ങൾ ആക്രമിക്കുന്നതിനു മുമ്പ് ഒളിച്ചുനിൽക്കുന്നതുപോലെ… അല്ലെങ്കിൽ Monsters.” ഞാൻ അല്പം അവനെ പേടിപ്പിക്കാനായി കൂട്ടിച്ചേർത്തു. “അപ്പോൾ… നിനക്കെന്ത് തോന്നുന്നു, ആ കാട്ടിൽ എന്തായിരിക്കും ഒളിച്ച് ഇരിക്കുന്നെ?” “അമ്മ.” അവൻ വീണ്ടും പറഞ്ഞു. എന്റെ ശരീരം മുഴുവൻ നിശ്ചലമായി. “നീ കളിക്കല്ലേ…”. “ഞാൻ കളിക്കുവല്ല”. “പിന്നെ എന്തിനാ അങ്ങനെ പറഞ്ഞത്? ‘Yo mama’ jokes ന്റെ കാലം ഒക്കെ കഴിഞ്ഞു. അത് അത്ര ഫണ്ണി ഒന്നുമല്ല." “ഇത്‌ joke അല്ല”. “ശരി… വാ, നമുക്ക് ഉറങ്ങാം. നിന്റെ അമ്മ അവിടെ ഒളിച്ചിരിക്കാനൊന്നും പോണില്ല — ഞാൻ ആളെ കണ്ടല്ലോ, നല്ല സ്ത്രീയാണ്. പുള്ളിക്കാരി നിന്നോട് എന്ത് പറഞ്ഞാലും, ആളുകളെ തിന്നുന്ന ഒരു ജീവിയല്ല. എനിക്ക് ഉറപ്പാ. ഇപ്പോൾ ആള് നിന്റെ അച്ഛനൊപ്പം പുറത്താണ്… കുറച്ചു മണിക്കൂറിനുള്ളിൽ വീട്ടിലെത്തും. നീ ഉറങ്ങാതെ ഇരിക്കുന്നതു അവർ അറിഞ്ഞാൽ… എന്റെ പണി മൂഞ്ചും.” “‘മൂഞ്ചും’?” “ആ വാക്ക് അച്ഛനോടും അമ്മയോടും പറയല്ല്” “ഞാൻ സത്യം ആണ് പറയുന്നേ.” “എന്താ, നിന്റമ്മ യക്ഷി ആണോ? അറിയാമോ… കുറച്ചു നേരം മുൻപ് ആരോ ജനലിനടുത്ത് നിന്നിരുന്നു.” ഞാൻ ഈ ഒരു അവസ്ഥയിൽ എന്താ പറയണ്ടേ , എന്താ പറയാൻ പാടില്ലാത്തെ എന്നൊന്നും നോക്കിയില്ല. പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരു ലോജിക്കൽ explanation ഉണ്ടായിരുന്നു . “അതെ… അത് അമ്മയായിരിക്കും.” “മതി . നിർത്ത്.” “ഞാൻ കള്ളം പറയുവല്ല .” “അപ്പോൾ നിന്റെ അമ്മക്ക് എന്താണ് വേണ്ടത്? എന്നേ തിന്നാൻ ആണോ ഭാവം?” ഇപ്പോൾ ഞങ്ങൾ അവന്റെ ബെഡ്‌റൂമിൽ ആണ്. ഞാൻ അവനെ ബെഡിൽ കിടത്തി, പുതപ്പുകൊണ്ടു പുതപ്പിച്ചു . ഇപ്പോൾ എന്റെ പിൻഭാഗത്തു ജനലും, മുന്നിൽ hall-way ഉം ആണ് — പക്ഷെ ഇത്‌ എന്നേ പ്രതീക്ഷിച്ചതിലും കൂടുതൽ ഭയപ്പെടുത്തി. “അമ്മ ചേട്ടനെ തിന്നാൻ പോകുന്നില്ല.” “നല്ല കാര്യം. എനിക്ക് അത്ര രുചി ഇല്ല. Good night” ഞാൻ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു… പക്ഷേ അവൻ എന്നെ പിടിച്ചു. “നിക്ക്, പോവല്ല്.” “ഇനി എന്താ?” “ഞാൻ ഒരു സ്വപ്നം കണ്ടു …അത് കാരണമാ njn എഴുന്നേറ്റത്.” “ശരി. എന്താ അത് ?” “ഞാൻ പൂന്തോട്ടത്തിൽ ആയിരുന്നു… എനിക്ക് ദാഹം തോന്നി… ചേട്ടനും അവിടെ ഉണ്ടായിരുന്നു. ചേട്ടൻ പുറത്തേക്ക് പോകാൻ നോക്കി, പക്ഷേ ചുറ്റും പല കുറ്റി കാടുകൾ മാത്രം ആയിരുന്നു… ചേട്ടന് വഴിതെറ്റി… പിന്നെ ഞാൻ ഒരു പാവയെ കണ്ടു…” ആളുകൾ അവരുടെ സ്വപ്നങ്ങൾ പറയുമ്പോൾ എനിക്ക് അത് അത്ര ഇഷ്ടമല്ല… എങ്കിലും ഞാൻ അവിടെ ഇരുന്നു , പിൻവശത്ത് ജനലും , മുൻ ഭാഗത്ത് ജൈസനും . അവന്റെ കഥ അത്ര രസമുള്ളത്കൊണ്ടല്ല . എനിക്ക് അവിടെ ഇരിക്കാൻ ഇഷ്ടമായതുകൊണ്ടുമല്ല. അവൻ എന്നെ പിടിച്ചിരുത്തിയതുകൊണ്ടും… അതിനേക്കാളേറെ, അവന്റെ കണ്ണുകൾ ഇടയ്ക്കിടെ ജനലിലേക്കു തിരിയുന്നതുകൊണ്ടും. പെട്ടന്ന് ആ നിഴൽ അവന്റെ മുഖം മൂടുന്നത് ഞാൻ കണ്ടു. “ഇങ്ങോട്ട് നോക്ക്” എന്ന് ഇടക്കിടക്ക് അവൻ പറയുമ്പോഴും… യഥാർത്ഥത്തിൽ ഞാൻ തിരിഞ്ഞ് നോക്കരുത് എന്നായിരുന്നു അതിന്റെ അർത്ഥം. അങ്ങനെ ഞാൻ കേട്ടുകൊണ്ടിരുന്നു… ഒടുവിൽ ചന്ദ്രപ്രകാശം വീണ്ടും അവന്റെ മുഖത്ത് വീണപ്പോൾ, അവൻ പെട്ടെന്ന് കഥ അവസാനിപ്പിച്ചു. “നല്ല കഥ ആയിരുന്നു . എനിക്ക് ഇഷ്ട്ടപ്പെട്ടു ” “Thank you.” “ഗുഡ് നൈറ്റ്.” “നൈറ്റ്.” അടുത്ത ഒരു മണിക്കൂർ ഞാൻ മറ്റേ ബെഡ്റൂമിൽ ഇരുന്ന് ആ ചെറിയ കുതിരയെ എടുത്ത് ചുമ്മാ നോക്കിയും കറക്കിയും oke ഇരുന്നു. ഈ കുട്ടി ഞാൻ കരുതിയതിലേറെ ധൈര്യമുള്ളവനാണെന്ന് തോന്നി. ആ നിശ്ശബ്ദതയിൽ, എനിക്ക് പരിചയമില്ലാത്ത ഏതെങ്കിലും ശബ്ദങ്ങൾ കേൾക്കാമോ എന്ന് ഞാൻ വീണ്ടും വീണ്ടും ശ്രദ്ധിച്ചു… പക്ഷേ ഒന്നും പിടികിട്ടിയില്ല. വീട് മുഴുവൻ ഉറങ്ങിപ്പോയ പോലെ… രാത്രി ഒന്നും സംഭവിക്കാതെ ശാന്തമായി നീങ്ങി. അതിനുശേഷം കുറച്ച് നേരംകൊണ്ട് അവന്റെ മാതാപിതാക്കൾ എത്തി. ഞാൻ ആ കുതിരയെ എടുത്ത് പോക്കറ്റിൽ ഇട്ടു, താഴേക്ക് പോയി. “അവൻ കുരുത്തക്കേട് വല്ലതും കാണിച്ചോ?” “ഏയ്‌ ഇല്ല ഒരു കുഴപ്പവും ഇല്ലായിരുന്നു.” ഞാൻ അവരെ രണ്ടുപേരെയും തല മുതൽ കാലുവരെ ഒന്ന് നോക്കി — വസ്ത്രങ്ങൾ, പെരുമാറ്റം, മുഖഭാവങ്ങൾ… പക്ഷേ കൂടുതലായി ഞാൻ അമ്മയെയായിരുന്നു ശ്രദ്ധിച്ചത്. “നീ എങ്ങനെ ആയിരുന്നു ?” അച്ഛൻ തമാശയായി ചോദിച്ചു. “നന്നായിരുന്നു എന്ന് തോന്നുന്നു ” ഞാൻ മറുപടി പറഞ്ഞു. അവർ എന്നെ വീട്ടിൽ എത്തിച്ചു വിടാമെന്ന് പറഞ്ഞു… പക്ഷേ ഞാൻ ബൈക്കിൽ പോകാമെന്ന് ഉറച്ചു പറഞ്ഞു. വാതിൽ അടച്ച് പുറത്തേക്ക് ഇറങ്ങി… പക്ഷേ നേരെ പോകാതെ, ഞാൻ വീട്ടിന്റെ പിന്നിലേക്ക് തിരിഞ്ഞു .എനിക്ക് ഒന്ന് ഉറപ്പാക്കണം… അത്രയേ ഉണ്ടായിരുന്നുള്ളു. മതിലിൽ കയറി, ഞാൻ പോർച്ചിന്റെ മേൽക്കൂരയിൽ എത്തി — ബെഡ്റൂം ജനലിന് തൊട്ടടുത്ത്. എന്തെങ്കിലും ഒരു ക്ലൂ… എന്തെങ്കിലും ഒരു അടയാളം കാണാമോ എന്ന് നോക്കാൻ.
214
14
എന്തോ ഒരു gut feeling വന്നു… ഇനി ഇത്‌ നിർത്തി താഴേക്കു പോകണം എന്ന പോലെ. ഞാൻ ടിവി ഓൺ ചെയ്തു, സോഫയിൽ കിടന്നു. കുറച്ചു സമയം കഴിഞ്ഞു മുകളിൽ നിന്ന് എന്തോ ശബ്ദം കേട്ടു. അതൊക്കെ ഇങ്ങനെ പേടിപ്പിക്കേണ്ട കാര്യമല്ലെന്ന് അറിയാം… എങ്കിലും എനിക്ക് പേടി തോന്നി, അതുകൊണ്ട് ഒന്ന് പോയി നോക്കാൻ തീരുമാനിച്ചു. വീട് മുഴുവൻ ഇരുട്ടും നിശബ്ദവുമായിരുന്നു. തമ്മിൽ നേർക്കുനേർ ഉള്ള ആ രണ്ട് ബെഡ്റൂമുകളും തുറന്നിരുന്നു… പക്ഷേ ആരും ഇല്ല. ശൂന്യം. കുട്ടി എവിടെ പോയി? “ജൈസാ?” ഞാൻ വിളിച്ചു. ആ ശബ്ദം ആ നിശബ്ദതയെ തുളച്ച് കടന്നുപോയ പോലെ തോന്നി… ഞാൻ തന്നെ ഈ വീട്ടിൽ അന്യനായി, ആ ശാന്തത തകർക്കുന്നവനായി തോന്നി. “ജൈസാ… എവിടെയാ നീ?” എന്നെ ആരോ നോക്കിക്കൊണ്ടിരിക്കുന്നു എന്നൊരു തോന്നൽ വീണ്ടും വീണ്ടും വരികയായിരുന്നു. അതുകൊണ്ട് ഞാൻ തിരിഞ്ഞു നോക്കി… മച്ചിന്റെ വാതിലിലേക്കാണ് കണ്ണ് പോയത് — ഇപ്പോൾ അത് തുറന്നുകിടക്കുന്നു. എന്നോട് ഞാൻ തന്നെ “ഇവിടുന്ന് ഇറങ്ങി പോടാ” എന്ന് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ കേൾക്കാൻ തയ്യാറായില്ല. “ഇവിടെ ആരെങ്കിലും കയറിയിട്ടുണ്ടെങ്കിൽ? ജേസനെ കൊണ്ടുപോയിട്ടുണ്ടെങ്കിൽ?” എന്നായി ചിന്തകൾ. ആ നിഴൽ വന്നപ്പോൾ ഞാൻ ഒന്ന് ജനലിലോട്ട് നോക്കിയിരുന്നെങ്കിൽ, ഇപ്പോൾ എന്താണ് നടക്കുന്നത് എന്ന് എനിക്ക് അറിയാമായിരുന്നേനെ. അപ്പോൾ തന്നെ നേരിട്ട് നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കിൽ… എന്റെ ശബ്ദം ആദ്യത്തേതിനേക്കാൾ വളരെ ബലഹീനമായിരുന്നു… എങ്കിലും ഞാൻ വീണ്ടും വിളിച്ചു. “ജൈസാ?” “ആ?” മറുപടി ഒട്ടും വൈകാതെ തന്നെ വന്നു… അത് മച്ചിൻപുറത്തു നിന്നായിരുന്നു. അവൻ അവിടെ എന്ത് ചെയ്യുകയാണ്? ഞാൻ ആദ്യത്തെ പടിയിൽ ചവിട്ടി. “നീ അവിടെ എന്ത് ചെയ്യുവാ? സമയം ഒത്തിരി വൈകി. നിന്റെ അച്ഛനും അമ്മേം ഇപ്പ വീട്ടിൽ എത്തും” ഒരു ചുവട്, പിന്നെ മറ്റൊന്ന്… ഇങ്ങനെ കയറിക്കൊണ്ടിരിക്കെ, ആ ഇരുട്ടിനോട് കണ്ണ് ഒന്ന് പൊരുത്തപ്പെടുത്താൻ ഞാൻ ശ്രമിച്ചു. വീട്ടിലെ ബാക്കി ഭാഗങ്ങളേക്കാൾ മച്ച് വളരെ ഇരുണ്ടിരുന്നു. പക്ഷേ എവിടെയോ നിന്ന് വരുന്ന ഒരു ചെറിയ പ്രകാശരശ്മി… അതിൽ ഒരു ചെറിയ രൂപം പോലെ ഒന്ന് കണ്ടു. “ജൈസാ… നീ അവിടെ നിൽക്കുവാണോ? എന്ത് ചെയ്യുവാ നീ? ആളെ പേടിപ്പിക്കാതെ ഇങ്ങുവന്നെ“ ഒടുവിൽ ഞാൻ അവന്റെ അടുത്തെത്തി, അവന്റെ ചെറു തോളിൽ കൈവെച്ചു… പക്ഷേ അവൻ ഒന്നും പറഞ്ഞതേയില്ല. ആ ചെറിയ ജനലിലൂടെ കാട്ടിലേക്കാണ് അവൻ വെറുതെ നോക്കിക്കൊണ്ടിരുന്നത്. “എന്ത് പറ്റി?” ഞാൻ ചോദിച്ചു. “എന്താ നീ നോക്കണേ?” ഞാൻ അവന്റെ അടുത്തിരുന്നു, ജനലിലൂടെ പുറത്തേക്ക് കാട്ടിലേക്കു നോക്കി. വീട്ടിനോട് ചേർന്നൊരു ഭാഗം പുല്ലുകൊണ്ട് മൂടിയിരുന്നു, അതിനിടയിൽ ചില മരങ്ങൾ അങ്ങും ഇങ്ങും. അകത്തോട്ട് പോയാൽ പോകുന്തോറും മരങ്ങൾ കൂടി കൂടി തിങ്ങി നിൽക്കുന്നു… ഒടുവിൽ ചുറ്റും കാട് മാത്രമാവും, മുകളിലെ ആകാശം പോലും കാണാൻ പറ്റാത്തവിധം മരക്കൊമ്പുകൾ. ആ കാട് ഗാർഡനിൽ നിന്നുതന്നെയാണ് തുടങ്ങുന്നേ… പിന്നെ പതുക്കെ എല്ലാം വിഴുങ്ങുന്ന പോലെ ദൂരത്തേക്ക് നീളുന്നു. ഒടുവിൽ അത് ഒരു ഇരുണ്ട വലിയ നിഴൽ പോലെ ആകാശത്തോടൊത്ത് കലർന്നുപോകുന്ന പോലെ തോന്നി. ആ ജനൽ ആ ഇരുട്ടിനെ ഒരു ഫ്രെയിം പോലെ പിടിച്ചു നിർത്തിയിരുന്നു… ശ്വാസം മുട്ടിക്കുന്ന ഒരു ശൂന്യത. ഞാൻ ലോകത്തിന്റെ ഒടുക്കത്തേക്കാണ് എത്തിയതെന്ന പോലെ തോന്നി. ഈ കാട്ടിനുള്ളിലേക്ക് ഒന്ന് കൂടി മുന്നോട്ട് പോയാൽ… ഭൂമിയുടെ അറ്റം കടന്ന് താഴേക്ക് വീഴും എന്ന പോലെ ഒരു ഫീലിംഗ്. അതിന് മുന്നിൽ ജേസൺ നിൽക്കുകയായിരുന്നു… ഇതും നോക്കിക്കൊണ്ട്. “നീ എന്തേലും കാണുന്നുണ്ടോ?” അവൻ ഒന്നും പറയുന്നില്ലായിരുന്നു… അതുകൊണ്ട് ഞാൻ തന്നെയൊന്ന് നോക്കി മനസ്സിലാക്കാമെന്ന് വിചാരിച്ചു. ഒന്ന് ശ്രദ്ധിച്ച് നോക്കിയപ്പോൾ ആദ്യം പ്രത്യേകിച്ച് ഒന്നും കാണാനായില്ല. പക്ഷേ ഒന്ന് കൂടി ശ്രദ്ധിച്ചാൽ… അതെ… കൂടുതൽ സമയം നോക്കിയാൽ കൂടുതൽ ചലനങ്ങൾ കാണാം. പക്ഷികൾ, മൃഗങ്ങൾ… കാറ്റ് കൊമ്പുകളെയും ഇലകളെയും കുലുക്കുന്നത്, പുല്ല് നിസ്സാരമായി ആടുന്നത്… പിന്നെ നിഴലുകൾ — നിലത്ത് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന പാടുകൾ പോലെ. അവിടെ ഇങ്ങനെ നോക്കി നിന്നാൽ വർഷങ്ങൾ പോലും പോകുന്നത് അറിയില്ല. ജേസൺ അങ്ങനെ നിശ്ചലമായി നിന്നത് അതുകൊണ്ടാവാം. രാത്രിക്ക് ഒരുപാട് വിചിത്രമായൊരു ആകർഷണമുണ്ട്… നമ്മളെ അങ്ങനെ പിടിച്ചു നിർത്തുന്ന ഒന്ന്. “അവിടെ എന്തായിരിക്കും പതിയിരിക്കുന്നത്?” ഞാൻ അല്പം കളിയാക്കി ചോദിച്ചു. “എവിടെ… കാട്ടിലോ?” “അതെ.” “എന്റെ അമ്മ.” എന്റെ നെറ്റി ചുളിഞ്ഞു. എന്തോ പന്തികേട് പോലൊരു ഫീലിംഗ്. കുട്ടികൾ ഇങ്ങനെ എന്തൊക്കെ പറയാറുണ്ട്, പക്ഷേ ഇതിന് അങ്ങനെ മറുപടി പറയാൻ എന്താണ് കാരണം? ‘Yo mama joke’ ആണോ? അല്ലെങ്കിൽ അവൻ തമാശ പറയാനാണോ ശ്രമിച്ചത്? “എന്ന് വെച്ചാൽ?” “പതിയിരിക്കുക എന്ന് പറഞ്ഞാൽ എന്താ അർത്ഥം?"
151
15
ഞാൻ കഴിഞ്ഞ മുഴുവൻ സമ്മർ അവധിയും കുട്ടികളെ നോക്കിക്കൊണ്ട് കുറച്ച് അധിക പണം(Care taker/Babysitter) സാമ്പാദിച്ചിരുന്നു. ആദ്യം ക്ലാസ്സിൽ തന്നെ ചോദിച്ചു തുടങ്ങി — ആർക്കെങ്കിലും അവരുടെ സഹോദരങ്ങളെ നോക്കാൻ ആരെയെങ്കിലും വേണോ, അല്ലെങ്കിൽ അങ്ങനെ ആരെയെങ്കിലും അറിയുമോ എന്നൊക്കെ. ആദ്യം പരിചയമുള്ള കുടുംബങ്ങളിലെ കുട്ടികളെയായിരുന്നു നോക്കിയത്. പക്ഷേ പിന്നെ കുറച്ച് കൂടുതൽ പണം വേണമെന്നായി, അതുകൊണ്ട് ഓരോ സൈറ്റ്-കളിലുമ്മറ്റും Ads post ചെയ്യാൻ തുടങ്ങി.. വളരെ അധികം സമയം എടുത്തില്ല, എനിക്ക് ഒരു മറുപടി കിട്ടി. അവരുടെ വീട് നഗരത്തിന് പുറത്തുള്ള ഒരു വിദൂരപ്രദേശത്ത് ആയിരുന്നു. പക്ഷേ എനിക്ക് അല്പം വിചിത്രമായി തോന്നിയത്, ആ വീട്, കാടിന്റെ ഇത്രയും അടുത്തായിരുന്നതും ചുറ്റിലും അയൽവാസികളൊന്നും ഇല്ലാത്തതുമാണ്. ആദ്യം ഒന്ന് പേടി തോന്നി — പരിചയമില്ലാത്ത ആളുകൾ, കാട്ടിനുള്ളിലെ ഒരു വീട്. ഇതൊക്കെ ഓർത്താൽ തന്നെ അല്പം കുഴപ്പമല്ലേ. എങ്കിലും പണം വേണ്ടതുകൊണ്ട് ആ പേടി ഒന്ന് മറികടക്കാൻ ഞാൻ തീരുമാനിച്ചു. ആ വീട് ചെറുതായിരുന്നെങ്കിലും വളരെ സുഖകരമായിരുന്നു — വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. പിന്നിൽ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു; അതിൽ ഒരു gate, അതിലൂടെ നേരെ കാട്ടിലേക്കുള്ള ഒരു ചെറിയ വഴി കാണാം. തോട്ടത്തിൽ ചെറു വിളക്കുകൾ തൂക്കി ഇട്ടിരിക്കുന്നു, പിന്നിലോട്ട് ഒന്ന് പോയാൽ ഒരു ഊഞ്ഞാലും ഉണ്ടായിരുന്നു. ഹാളിൽ വലിയൊരു ജനൽ ഉണ്ടായിരുന്നു, അത് നേരെ കാട്ടിലേക്കാണ് നോക്കുന്നത്. പകൽ സമയത്ത് സൂര്യപ്രകാശം മുഴുവൻ മുറിയും നിറച്ച് നിൽക്കും. അതിന് തൊട്ടടുത്തായിരുന്നു അടുക്കള — അടുപ്പിന്റെ ഇടത്തെ വശം മറ്റൊരു വലിയ ജനലിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. ചുറ്റും പാത്രങ്ങളും ചെടികളും വള്ളികളും ഒക്കെ നിറഞ്ഞിരുന്നു. മതിലുകളിൽ ‘Home is where the family is’, ‘In this house we say sorry’ പോലുള്ള കുറച്ചു cringe തോന്നിക്കുന്ന sign-boards ഉണ്ടായിരുന്നു. മുകളിൽ രണ്ട് ബെഡ്റൂമുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് മുകളിലെ മച്ചിൻപുറം വളരെ ചെറുതായിരുന്നു — അതിന്റെ ജനലും കാട്ടിലേക്കാണ് നോക്കുന്നത്. കുട്ടി വളരെ ശാന്തനായിരുന്നു. സത്യത്തിൽ, എനിക്ക് അവനെ ഇഷ്ടമോ ഇല്ലയോ എന്ന് പോലും പറയാൻ പറ്റില്ല. എന്തെങ്കിലും ഒരു അഭിപ്രായം ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും, അവൻ എങ്ങനെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന ടൈപ്പ് അല്ലായിരുന്നു. ദുഷ്ടനോ കുസൃതിക്കാരനോ അല്ല, പക്ഷേ അത്ര സ്നേഹമുള്ള കുട്ടിയുമല്ല. ഏകദേശം 6 അല്ലെങ്കിൽ 8 വയസ്സ് ഉണ്ടായിരിക്കണം. അതുകൊണ്ട് ഞാൻ അവനെ പെട്ടെന്ന് ഉറക്കത്തിൽ ആക്കി, പിന്നെ വീട്ടിൽ ഒന്ന് ചുറ്റികറങ്ങുമായിരുന്നു. എനിക്ക് എപ്പോഴും എന്നെ ജോലിക്ക് വെച്ച ആളുകളെ കുറിച്ച് കൗതുകമുണ്ട്. അതായത് ഈ പേരെന്റ്സിനെക്കുറിച്ച്. അതിന്റെ ആവശ്യം ഇല്ലെന്ന് എനിക്ക് അറിയാം, പക്ഷേ ബോറടിച്ചാൽ ഞാൻ ആളുകളുടെ സാധനങ്ങൾ ഒക്കെ ഒന്ന് തിരഞ്ഞു നോക്കാറുണ്ട്, മോഷ്ടിക്കാൻ അല്ല ഒരു കൗതുകം. ആ രാത്രി ഏകദേശം ഒരു 10 മണി ആയപ്പോൾ ആയിരിക്കണം, ഞാൻ മെയിൻ ബെഡ്റൂമിലെ ഒരു ഡ്രോവർ പതുക്കെ തുറന്നത്. അതിനുള്ളിൽ കുറെ ചെറിയ വസ്തുക്കൾ — നാണയങ്ങൾ, നോട്ട് ബുക്കുകൾ, പിന്നുകൾ, ബട്ടണുകൾ… ഇങ്ങനെ ഒട്ടുമിക്ക ചെറിയ സാധനങ്ങൾ. ഈ കുടുംബത്തിന് ഇത്തരത്തിലുള്ള വേണ്ടാത്ത ചെറുസാധനങ്ങൾ ശേഖരിച്ച് വീട്ടിൽ വെക്കാൻ ഇഷ്ടമുള്ളവരാണ് എന്ന് തോന്നി. എനിക്ക് അതൊക്കെ ഒന്ന് നോക്കി തിരയാനും ഇഷ്ടം തന്നെ. അപ്പോൾ ഒരു ചെറിയ ceramic-കുതിരയുടെ ഒരു വിഗ്രഹം എടുത്ത് നോക്കുകയായിരുന്നു ഞാൻ. അത് ഒന്ന് ഇങ്ങും അങ്ങും തിരിച്ച്, ജനലിൽ നിന്നും ചന്ദ്രപ്രകാശം അതിന്റെ മേൽ എങ്ങനെ പതിക്കുന്നു എന്ന് ശ്രദ്ധിച്ചു. “ഇത് ഞാൻ എടുക്കണോ” എന്നൊരു ചിന്ത വന്നു. “ഇവരിത് പോയെന്ന് പോലും ശ്രദ്ധിക്കുമോ?” എന്റെ നെഞ്ച് ഒന്ന് മുറുകി, വായ് തുറന്നപോലെ ആയി. ആ കുതിര ചന്ദ്രപ്രകാശത്തിൽ മിന്നുന്നില്ലായിരുന്നു —. വലിയൊരു നിഴൽ അതിനെ മുഴുവൻ മൂടി, അതിന്റെ മേൽ അലഞ്ഞു നടക്കുന്ന പോലെ തോന്നി. ചുറ്റും ഒന്ന് നോക്കിയപ്പോൾ, ആ നിഴൽ മുറിയുടെ പകുതി പിടിച്ചിരിക്കുന്ന പോലെ. അതിന്റെ ശരിയായ രൂപം പോലും പിടികിട്ടുന്നില്ല… എന്താണ് അത് ഉണ്ടാക്കിയതെന്ന് പോലും മനസ്സിലാവുന്നില്ല. ഒന്നും പ്രതീക്ഷിക്കാതെ വന്ന ഒരു കാര്യമായതുകൊണ്ട്, പേടി പതുക്കെ ഉള്ളിലേക്ക് കയറി… എന്നെ അവിടെത്തന്നെ പാറപോലെ നിർത്തി. ആരോ ജനലിന് സമീപം ഉണ്ടായിരുന്നു. പക്ഷേ അത് ഒരു പക്ഷിയാകാമെന്നോണം ചിന്തിക്കാം — അതാണ് ശരിയായ ലോജിക്കൽ വിശദീകരണം. ഞാൻ ഒന്ന് മുകളിലേക്ക് നോക്കിയിരുന്നെങ്കിൽ ഈ സംശയം ഒക്കെ തീർന്നേനേ. പക്ഷേ ഞാൻ നോക്കിയില്ല. കാരണം… അത്പക്ഷിയല്ലെങ്കിൽ? എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഏറെ നേരം അങ്ങനെ തന്നെ നിന്നു. ഒടുവിൽ അത് മാറിപ്പോയി, കുതിര വീണ്ടും ചന്ദ്രപ്രകാശത്തിൽ തെളിഞ്ഞു. ഞാൻ ഒന്ന് ശ്വാസം വിട്ട് ആശ്വസിച്ചു… പിന്നെ ആ കുതിരയെ പോക്കറ്റിൽ ആക്കി. അപ്പോഴൊന്നും എനിക്ക് മനസ്സിലായില്ല… but that would have been my first contact with 𝘪𝘵.
140
16
بدون متن...
133
17
❤️
245
18
بدون متن...
234
19
അതുകൊണ്ട് തന്നെ ദുരന്ധർ വെറുമൊരു സിനിമയല്ല. അത് ചില അപ്രിയ സത്യങ്ങളുടെ കടന്നൽക്കൂട്ടിലേക്ക് ആദിത്യ ധർ നീട്ടിയെറിഞ്ഞ ഒരു കരിങ്കൽത്തുണ്ടാണ്. അത് ആരെയൊക്കെയാണ് കുത്തുന്നതെന്ന് കാലം കാട്ടിത്തരും.
234
20
ദുരന്ധർ കണ്ട് പലരും ഞെട്ടി, രോഷാകുലരായി, ആവേശഭരിതരായി... മറ്റു ചിലരാകട്ടെ അലോസരപ്പെട്ടു.... ആദ്യ ഭാഗത്തിൽ കണ്ട ലിയാരിയിലെ അധോലോകവും അതിന്റെ ചരിത്രവും സിനിമ ഉപയോഗപ്പെടുത്തിയത് ഒരു വേൾഡ് ബിൽഡിങ് ടൂളായി മാത്രമാണ്. റഹ്‌മാൻ ഡാക്കയിറ്റ്, ഉസൈർ ബലൂച്ച്, അർഷദ് പപ്പു, ചൗധരി അസ്‌ലം ഖാൻ തുടങ്ങിയവരെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനുള്ള പ്രോപ്പുകളാക്കി മാത്രമാണ് കൊണ്ടുവന്നിട്ടുള്ളത്. ആ പാത്രസൃഷ്ടികൾ സിനിമയ്ക്ക് എന്റർടൈൻമെന്റ് മൂല്യവും സിനിമാറ്റിക് ഹൈയും നൽകുന്നു. പക്ഷേ ദുരന്ധർ യഥാർത്ഥത്തിൽ അവരേക്കാളുമൊക്കെ ഏറെ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങളിലും സംഭവങ്ങളിലുമാണ് ശരിക്കും ഫോക്കസ് ചെയ്യുന്നത്. ഖനാനി ബ്രദേഴ്സ് - ജാവേദ് & അൽത്താഫ് ഖനാനി എന്ന സിനിമയിലെ ഈ കഥാപാത്രങ്ങൾ 100% യഥാർത്ഥമാണ്. കറാച്ചി ആസ്ഥാനമായ ഖനാനി ആൻഡ് കാലിയ ഇന്റർനാഷണൽ എന്ന ഹവാലാ സാമ്രാജ്യത്തിന്റെ ഉടമകളായ ഇരട്ട സഹോദരന്മാർ. ലക്ഷക്കണക്കിന് കോടി രൂപയുടെ ഫേക്ക് ഇന്ത്യൻ കറൻസി, ഡ്രഗ് മണി, തീവ്രവാദ ഫണ്ടിങ്.. ഇവയെല്ലാം ലോകമെമ്പാടും കടത്തിയവർ. ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, താലിബാൻ, അൽ-ഖൈദ, ദാവൂദ് ഇബ്രാഹിം എന്നിവരുടെ പണം വെളുപ്പിച്ചു. 1993, 2008 മുംബൈ ബോംബ് സ്ഫോടനങ്ങളിലും നേരിട്ട് പങ്കുണ്ട്. അൽത്താഫ് 2015-ൽ പനാമയിൽ അമേരിക്കൻ സ്റ്റിങ് ഓപ്പറേഷനിൽ പിടിയിൽ, 68 മാസം ജയിൽ. ജാവേദ് 2016 ഡിസംബറിൽ കറാച്ചിയിലെ ബിൽഡിങിൽ നിന്ന് വീണ് മരിച്ചു. അതൊരു കൊലപാതകമോ ആത്മഹത്യയോ എന്ന വിവാദം ഇപ്പോഴുമുണ്ട്. ആദിത്യ ധർ ഇത് കൃത്യമായി റഫർ ചെയ്തു. 2007-2010 കാലത്ത് ഇന്ത്യൻ ഭരണതലത്തിലെ ഉന്നതരിൽ നിന്ന് ലീക്ക് ആയ സെക്യൂരിറ്റി പേപ്പർ, ഇങ്ക് എന്നിവ ഉപയോഗിച്ചാണ് പാകിസ്താനിൽ ഹൈ-ക്വാളിറ്റി ഫേക്ക് നോട്ടുകൾ അച്ചടിച്ചത് എന്നത് അന്നേ നിലവിൽ ഉണ്ടായിരുന്ന ആരോപണമാണ്. അക്കാലത്ത് ഇന്ത്യ ഡീ ലാ റൂ എന്ന ബ്രിട്ടീഷ് കമ്പനിയിൽ നിന്ന് മെറ്റീരിയൽ വാങ്ങിയിരുന്നു. ഇതേ കമ്പനിക്ക് പാകിസ്താൻ സെക്യൂരിറ്റി പ്രിന്റിങ് കോർപ്പറേഷനുമായി കരാർ ഉണ്ടായിരുന്നു. ഇതെല്ലാം തെളിവുള്ള സത്യങ്ങളാണ്. ഭരണതലത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കൃത്യവിലോപം. പക്ഷേ സിനിമയിൽ കാണിക്കുന്നത് പോലെ ഒരു കേന്ദ്രമന്ത്രിയും മകനും ദുബായിൽ വെച്ച് പ്ലേറ്റുകൾ നേരിട്ട് ഹാൻഡോവർ ചെയ്തു എന്നത് തെളിയിക്കപ്പെടാത്ത ആരോപണമാണ്. അത് സിനിമയുടെ ഡ്രാമാറ്റിക് എലമെന്റ് ആയി കാണാം. പാക്കിസ്ഥാൻ - നേപ്പാൾ - യുപി അതായിരുന്നു ഫേക്ക് കറൻസിയുടെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷൻ ചാനൽ. ഖാനാനി ബ്രദേഴ്സിന്റെ ഹവാലാ നെറ്റ്‌വർക്കും ISI-യും വഴി പാകിസ്താനിൽ അച്ചടിച്ച നോട്ടുകൾ കാഠ്മണ്ഡു–ബിർഗുഞ്ച് വഴി നേപ്പാൾ–ഇന്ത്യ ഓപ്പൺ ബോർഡറിലൂടെ യുപിയിലെത്തി. ഇന്ത്യയിലെത്തുന്ന 75% ഫേക്ക് നോട്ടുകളും ഈ റൂട്ടിലൂടെയാണ്. ഗോരഖ്പൂർ, മധുബനി, സിതാമഢി, ശ്രാവസ്തി, ലക്ക്നൗ, മുസാഫർനഗർ തുടങ്ങിയ ജില്ലകൾ പ്രധാന വിതരണ ഹബുകൾ. ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ-ടേൺഡ്-സമാജ്‌വാദി പാർട്ടി നേതാവ്. 100-ലധികം ക്രിമിനൽ കേസുകൾ. ഫേക്ക് കറൻസി റാക്കറ്റിന്റെ പ്രധാന ഇമ്പോർട്ടറും സർക്കുലേഷൻ നെറ്റ്‌വർക്കിന്റെ ഭാഗവും ആയിരുന്നു. 2023 ഏപ്രിൽ 15-ന് പ്രയാഗ്‌രാജ് മെഡിക്കൽ കോളേജിന് സമീപം, പൊലീസ് കസ്റ്റഡിയിൽ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ മൂന്ന് അജ്ഞാതർ (ഫേക്ക് ജേണലിസ്റ്റ് വേഷത്തിൽ) പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവെച്ച് കൊന്നു. സഹോദരൻ അഷ്‌റഫിനൊപ്പം ലൈവ് ടിവി ക്യാമറകൾക്ക് മുന്നിൽ തന്നെ. ഇതും സിനിമയിൽ കൃത്യമായി കാണിക്കുന്നതാണ്. അർജ്ജുൻ റാംപാൽ അവതരിപ്പിച്ച മേജർ ഇക്ബാൽ യഥാർത്ഥ ISI ഓപ്പറേറ്റീവിന്റെ അലിയാസ് ആണ്. 26/11 മുംബൈ ആക്രമണത്തിലെ പ്രത്യക്ഷ ഹാൻഡ്ലർ. ഡേവിഡ് കോൾമാൻ ഹെഡ്‌ലിയോടൊപ്പം അജ്മൽ കസബ് തുടങ്ങിയവരെ ഫോണിൽ നിയന്ത്രിച്ചത് ഇയാൾ. യഥാർത്ഥ ഓഡിയോ റെക്കോർഡിങ്ങുകളിൽ “മേജർ ഇക്‌ബാൽ” എന്ന വോയ്സ് കേൾക്കാം. കഥാപാത്രത്തിൽ അൽ-ഖൈദ–ജെയ്ഷ് കോർഡിനേറ്റർ ഇല്യാസ് കാശ്മീരിയുടെ (അമേരിക്കൻ ഡ്രോൺ സ്ട്രൈക്കിൽ മരിച്ച 313 ബ്രിഗേഡ് നേതാവ്) സ്വഭാവ സവിശേഷതകളും കലർന്നിട്ടുണ്ട്. ലഷ്കർ ആസ്ഥാനമായ ഭവൽപൂർ മുർടിക്കെ മർകസ് സ്ഫോടനം, 2019 പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈഡിൽ നിന്ന് നടന്ന സ്ട്രൈക്കുകളുടെയും ഡ്രോൺ ആക്രമണങ്ങളുടെയും ഭാഗമായി ലഷ്കർ കാമ്പുകൾ ടാർഗറ്റ് ചെയ്ത കൂട്ടത്തിൽ നടന്നതാണ്.. അത് ക്ളൈമാക്സിൽ ചേർത്തതും ഒരു സിനിമാറ്റിക്ക് ഹൈ നൽകാനാണ്. 2020-2025 കാലത്ത് LeT കമാൻഡർമാരുടെ വീടുകൾക്കും ഓഫീസുകൾക്കും നേരെ നിരവധി അജ്ഞാത ബോംബ് ആക്രമണങ്ങൾ നടന്നു. ദുരന്ധർ ഖാനാനി ബ്രദേഴ്സിന്റെ ഹവാലാ സാമ്രാജ്യം, മേജർ ഇക്ബാലിന്റെ 26/11 ഹാൻഡ്ലിങ്, അതീഖ് അഹമ്മദിന്റെ ഫേക്ക് മണി എംപയർ, ലഷ്കർ നെറ്റ്‌വർക്കിനെതിരെയുള്ള ക്രാക്ക്‌ഡൗണുകൾ.. ഇവയെല്ലാം യഥാർത്ഥ തെളിവുകളോടെ കോർത്തിണക്കിയിരിക്കുന്നു. പക്ഷേ ഇത് ഒറ്റ ഹംസ അലി മസാരി ചെയ്തതല്ല. നിരവധി പേരില്ലാത്ത ഹംസകളുടെ നിശ്ശബ്ദ ഓപ്പറേഷനുകളുടെ സിനിമാറ്റിക് സംഗ്രഹമാണ്. അതുകൊണ്ടാണ് സിനിമ കണ്ട് ചിലർ ഞെട്ടുന്നത്. ചിലർ രോഷം കൊള്ളുന്നത്. ചിലർ അലോസരപ്പെടുന്നത്.
226