fa
Feedback
Virtual Library

Virtual Library

رفتن به کانال در Telegram

പൊതുവിജ്ഞാനം @harithakeralam ( കൃഷി, ആരോഗ്യസംരക്ഷണം,സസ്യപരിചയം ) Music channels : @musictreasure @musiclinkscollection (music links) 🌴 എന്റെ കേരളം WhatsApp Channel https://whatsapp.com/channel/0029Vb2bERp5q08jYPqoER3V വിജ്ഞാനം, സാഹിത്യം, ഫിലിം റിവ്യൂ

نمایش بیشتر
3 020
مشترکین
-224 ساعت
-17 روز
-530 روز

در حال بارگیری داده...

ابر برچسب‌ها
هیچ داده‌ای
مشکلی وجود دارد؟ لطفاً صفحه را تازه کنید یا با مدیر پشتیبانی ما تماس بگیرید.
اشارات ورودی و خروجی
---
---
---
---
---
---
جذب مشترکین
ژوئیه '26
ژوئیه '26
+21
در 0 کانال‌ها
ژوئن '26
+45
در 0 کانال‌ها
Get PRO
مه '26
+51
در 0 کانال‌ها
Get PRO
آوریل '26
+32
در 0 کانال‌ها
Get PRO
مارس '26
+22
در 0 کانال‌ها
Get PRO
فوریه '26
+28
در 0 کانال‌ها
Get PRO
ژانویه '26
+50
در 0 کانال‌ها
Get PRO
دسامبر '25
+26
در 0 کانال‌ها
Get PRO
نوامبر '25
+25
در 0 کانال‌ها
Get PRO
اکتبر '25
+31
در 0 کانال‌ها
Get PRO
سپتامبر '25
+44
در 0 کانال‌ها
Get PRO
اوت '25
+23
در 0 کانال‌ها
Get PRO
ژوئیه '25
+51
در 0 کانال‌ها
Get PRO
ژوئن '25
+42
در 0 کانال‌ها
Get PRO
مه '25
+34
در 0 کانال‌ها
Get PRO
آوریل '25
+30
در 0 کانال‌ها
Get PRO
مارس '25
+40
در 0 کانال‌ها
Get PRO
فوریه '25
+47
در 0 کانال‌ها
Get PRO
ژانویه '25
+94
در 0 کانال‌ها
Get PRO
دسامبر '24
+90
در 0 کانال‌ها
Get PRO
نوامبر '24
+119
در 0 کانال‌ها
Get PRO
اکتبر '24
+172
در 0 کانال‌ها
Get PRO
سپتامبر '24
+150
در 0 کانال‌ها
Get PRO
اوت '24
+186
در 0 کانال‌ها
Get PRO
ژوئیه '24
+69
در 0 کانال‌ها
Get PRO
ژوئن '24
+46
در 0 کانال‌ها
Get PRO
مه '24
+46
در 0 کانال‌ها
Get PRO
آوریل '24
+56
در 1 کانال‌ها
Get PRO
مارس '24
+60
در 1 کانال‌ها
Get PRO
فوریه '24
+109
در 0 کانال‌ها
Get PRO
ژانویه '24
+219
در 1 کانال‌ها
Get PRO
دسامبر '23
+113
در 1 کانال‌ها
Get PRO
نوامبر '23
+8
در 1 کانال‌ها
Get PRO
اکتبر '23
+11
در 0 کانال‌ها
Get PRO
سپتامبر '23
+12
در 0 کانال‌ها
Get PRO
اوت '23
+5
در 0 کانال‌ها
Get PRO
ژوئیه '23
+8
در 0 کانال‌ها
Get PRO
ژوئن '23
+12
در 0 کانال‌ها
Get PRO
مه '23
+9
در 0 کانال‌ها
Get PRO
آوریل '23
+6
در 0 کانال‌ها
Get PRO
مارس '23
+9
در 0 کانال‌ها
Get PRO
فوریه '23
+10
در 0 کانال‌ها
Get PRO
ژانویه '23
+14
در 0 کانال‌ها
Get PRO
دسامبر '22
+13
در 0 کانال‌ها
Get PRO
نوامبر '22
+4
در 0 کانال‌ها
Get PRO
اکتبر '22
+18
در 0 کانال‌ها
Get PRO
سپتامبر '22
+20
در 0 کانال‌ها
Get PRO
اوت '22
+26
در 0 کانال‌ها
Get PRO
ژوئیه '22
+14
در 0 کانال‌ها
Get PRO
ژوئن '22
+19
در 0 کانال‌ها
Get PRO
مه '22
+13
در 0 کانال‌ها
Get PRO
آوریل '22
+19
در 0 کانال‌ها
Get PRO
مارس '22
+17
در 0 کانال‌ها
Get PRO
فوریه '22
+16
در 0 کانال‌ها
Get PRO
ژانویه '22
+20
در 0 کانال‌ها
Get PRO
دسامبر '21
+18
در 0 کانال‌ها
Get PRO
نوامبر '21
+21
در 0 کانال‌ها
Get PRO
اکتبر '21
+28
در 0 کانال‌ها
Get PRO
سپتامبر '21
+17
در 0 کانال‌ها
Get PRO
اوت '21
+27
در 0 کانال‌ها
Get PRO
ژوئیه '21
+19
در 0 کانال‌ها
Get PRO
ژوئن '21
+25
در 0 کانال‌ها
Get PRO
مه '21
+28
در 0 کانال‌ها
Get PRO
آوریل '21
+10
در 0 کانال‌ها
Get PRO
مارس '21
+11
در 0 کانال‌ها
Get PRO
فوریه '21
+13
در 0 کانال‌ها
Get PRO
ژانویه '21
+13
در 0 کانال‌ها
Get PRO
دسامبر '20
+2 972
در 0 کانال‌ها
تاریخ
رشد مشترکین
اشارات
کانال‌ها
18 ژوئیه+1
17 ژوئیه0
16 ژوئیه0
15 ژوئیه+3
14 ژوئیه0
13 ژوئیه+2
12 ژوئیه+1
11 ژوئیه+1
10 ژوئیه+1
09 ژوئیه+2
08 ژوئیه0
07 ژوئیه+2
06 ژوئیه+1
05 ژوئیه0
04 ژوئیه0
03 ژوئیه+2
02 ژوئیه+4
01 ژوئیه+1
پست‌های کانال
2
بدون متن...
127
3
ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കർശന മുന്നറിയിപ്പ്; ജനങ്ങളുടെ പരാതികളിൽ ഉടൻ നടപടി വേണം, അല്ലാത്ത പക്ഷം സസ്‌പെൻഷൻ. ചെന്നൈ: പൊതുജനങ്ങളുടെ പരാതികളിൽ ഉദ്യോഗസ്ഥർ ഉടനടി നടപടി സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് തങ്ങളുടെ പരാതികളുമായി നേരിട്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, അത് ഭരണസംവിധാനത്തിന്റെ വീഴ്ചയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചെന്നൈയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഭരണയന്ത്രത്തെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഈ കർശന നിർദ്ദേശങ്ങൾ മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. തങ്ങളുടെ സങ്കടങ്ങൾ ബോധിപ്പിക്കാൻ ജനങ്ങൾ നേരിട്ട് ചെന്നൈയിലേക്ക് വരേണ്ടി വരുന്നത് പ്രാദേശിക തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നിശ്ചിത സമയത്തിനകം പരാതികൾ പരിഗണിക്കാത്തതും വീഴ്ച വരുത്തുന്നതുമായ ഉദ്യോഗസ്ഥരെ ഉടൻ തന്നെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുമെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ഇത്തരം അലംഭാവങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ഫയലുകൾ വൈകിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ജനകീയവും ഉത്തരവാദിത്വമുള്ളതുമായ ഒരു ഭരണസംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് വ്യക്തമാക്കി. അഴിമതി രഹിതവും സുതാര്യവുമായ ഭരണം ഉറപ്പാക്കാൻ താഴെത്തട്ടു മുതലുള്ള ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരായിരിക്കണം. സാധാരണക്കാരുടെ ആവശ്യങ്ങൾക്കും പ്രയാസങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന രീതിയിലേക്ക് ഭരണകൂടം മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഈ കടുത്ത മുന്നറിയിപ്പ് തമിഴ്‌നാട് ഭരണവർഗത്തിനിടയിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. മുൻപ് സിനിമാ ലോകത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് അധികാരത്തിലെത്തിയ വിജയ്, തൻ്റെ ഭരണശൈലിയിൽ പുലർത്തുന്ന ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയ്ക്ക് വകനൽകുന്നു. വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ കർശനമായ അഴിച്ചുപണികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
124
4
بدون متن...
292
5
ഇന്ന് നമ്മൾ ബ്രിട്ടനെ (UK) ഒരു ദ്വീപായിട്ടാണ് കാണുന്നത്. ചുറ്റും കടൽ മാത്രം. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് കാഴ്ച മറ്റൊന്നായിരുന്നു. അന്ന് ബ്രിട്ടനിൽ നിന്ന് യൂറോപ്പിലെ ഇന്നത്തെ നെതർലാൻഡ്, ജർമ്മനി, ഡെൻമാർക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് കടൽ കടക്കാതെ തന്നെ പോകാൻ കഴിയുമായിരുന്നു. കാരണം, അവയെല്ലാം തമ്മിൽ ബന്ധിപ്പിച്ചിരുന്ന വിശാലമായ ഒരു ഭൂവിഭാഗം ഉണ്ടായിരുന്നു. ആ നഷ്ടപ്പെട്ട ഭൂമിയുടെ പേരാണ് 'ഡോഗർലാൻഡ്'. ഏകദേശം 20000 മുതൽ 8000 വർഷങ്ങൾക്ക് മുമ്പ് വരെ ഈ പ്രദേശം ജീവൻ തുടിക്കുന്ന ഒരു ലോകമായിരുന്നു. വിശാലമായ പച്ചപ്പാർന്ന കാടുകൾ, ഒഴുകുന്ന നദികൾ, ശുദ്ധജല തടാകങ്ങൾ, സമൃദ്ധമായ പുല്മേടുകൾ—പ്രകൃതിയുടെ സൗന്ദര്യം നിറഞ്ഞ ഒരു നാട്. മാമത്ത്, മാൻ, കാട്ടുപോത്ത്, കാട്ടുകുതിര തുടങ്ങിയ മൃഗങ്ങൾ ഇവിടെ സ്വതന്ത്രമായി സഞ്ചരിച്ചിരുന്നു. മനുഷ്യർ ചെറിയ കൂട്ടങ്ങളായി താമസിച്ച് വേട്ടയാടിയും മീൻപിടിച്ചും കാട്ടിൽ നിന്ന് പഴങ്ങളും കിഴങ്ങുകളും ശേഖരിച്ചും ജീവിതം നയിച്ചു. അന്ന് അവർക്ക് അറിയില്ലായിരുന്നു, ഒരുദിവസം അവരുടെ നാട് ലോകത്തിന്റെ ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകുമെന്ന്. കാലം കടന്നുപോയി. അവസാന ഹിമയുഗം അവസാനിച്ചതോടെ ഭൂമിയിലെ വലിയ ഹിമാനികൾ ഉരുകിത്തുടങ്ങി. അതിന്റെ ഫലമായി സമുദ്രനിരപ്പ് പതുക്കെ ഉയർന്നു. വർഷങ്ങൾ പിന്നിട്ടപ്പോൾ ആദ്യം നദീതീരങ്ങൾ വെള്ളത്തിനടിയിലായി. പിന്നീട് കാടുകളും പുൽമേടുകളും ഗ്രാമങ്ങളും ഒന്നൊന്നായി കടൽ വിഴുങ്ങി. ജീവൻ രക്ഷിക്കാൻ ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിയിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ പ്രകൃതിയുടെ താണ്ഡവം അവിടെ അവസാനിച്ചിരുന്നില്ല. ഏകദേശം 8200 വർഷങ്ങൾക്ക് മുമ്പ്, നോർവേയുടെ തീരത്തിനടുത്ത് സമുദ്രത്തിനടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിൽ, (സ്റ്റോറേഗ സ്ലൈഡ്), ഒരു ഭീമൻ സുനാമിക്ക് കാരണമായി. ആ തിരമാലകൾ ഡോഗർലാൻഡിന്റെ അവശേഷിച്ച ഭാഗങ്ങളെയും വെള്ളത്തിനടിയിലേക്ക് തള്ളിയെന്ന് ഗവേഷകർ വിശ്വസിക്കുന്നു. അങ്ങനെ ഒരുകാലത്ത് ആയിരക്കണക്കിന് മനുഷ്യരും അനേകം മൃഗങ്ങളും ജീവിച്ചിരുന്ന ഒരു വലിയ ഭൂവിഭാഗം സമുദ്രത്തിനടിയിൽ മുഴുവനായും മറഞ്ഞുപോയി. നൂറ്റാണ്ടുകൾ കടന്നപ്പോൾ ലോകം ആ ഭൂമിയെ മറന്നു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. വടക്കൻ കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മനുഷ്യരുടെ അസ്ഥികളും മൃഗങ്ങളുടെ എല്ലുകളും കല്ലുപകരണങ്ങളും ലഭിക്കാൻ തുടങ്ങി. തുടർന്ന് സമുദ്രതറയിൽ നടത്തിയ ആധുനിക ശാസ്ത്രീയ പഠനങ്ങളിൽ പുരാതന നദികളുടെ പാതകളും വനങ്ങളുടെ അവശിഷ്ടങ്ങളും മനുഷ്യവാസത്തിന്റെ തെളിവുകളും കണ്ടെത്തി. അപ്പോഴാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത് കടലിനടിയിൽ നഷ്ടപ്പെട്ട ഒരു ലോകം യഥാർത്ഥത്തിൽ ഉണ്ടായിരുന്നുവെന്ന്. ഇന്ന് ഡോഗർലാൻഡ് നേരിട്ട് കാണാൻ കഴിയില്ല. കാരണം അത് നോർത്ത് സീയുടെ അടിയിലാണ്. എന്നിരുന്നാലും അവിടെ നിന്ന് ലഭിച്ച പുരാവസ്തു തെളിവുകൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ അവിടെ ജീവിച്ചിരുന്നതായി വ്യക്തമായി തെളിയിക്കുന്നു. ഒരുകാലത്ത് മനുഷ്യരുടെ ചിരിയും ജീവിതവും നിറഞ്ഞിരുന്ന ഒരു ലോകം ഇന്ന് സമുദ്രത്തിന്റെ ആഴങ്ങളിൽ നിശ്ശബ്ദമായി ഉറങ്ങുകയാണ്. അതുകൊണ്ടുതന്നെ ഡോഗർലാൻഡിനെ പലരും "യൂറോപ്പിന്റെ നഷ്ടപ്പെട്ട ലോകം" എന്ന് വിളിക്കുന്നു. © Stephen Alexander
281
6
بدون متن...
190
7
അവർ അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും, തലമുറകൾ കൈമാറി വന്നപ്പോൾ അവരുടെ ശരീരപ്രകൃതിയും തൊലിനിറവുമെല്ലാം പൂർണ്ണമായി പോർച്ചുഗീസ് ശൈലിയിലാവുകയും ചെയ്തു. 1755-ൽ ലിസ്ബണിലുണ്ടായ വലിയ ഭൂകമ്പത്തിൽ അവിടുത്തെ പള്ളിരേഖകളെല്ലാം നശിച്ചതുകൊണ്ട്, ആ വംശാവലി കൃത്യമായി കണ്ടെത്തുക ഇന്ന് അസാധ്യമാണ്. യൂറോപ്യൻ അധിനിവേശത്തിന്റെ കറുത്ത അധ്യായങ്ങൾക്കിടയിൽ, സ്വന്തം വേരുകൾ നഷ്ടപ്പെട്ട്, അപരിചിതമായൊരു ദേശത്ത് ജീവിച്ചുതീർക്കേണ്ടി വന്ന ആ പതിനെട്ട് മലയാളികൾ... ചരിത്രപുസ്തകങ്ങളുടെ താളുകളിൽ ഒരിടത്തും അവരുടെ യഥാർത്ഥ പേരുകളോ ചിത്രങ്ങളോ ഇല്ല. എങ്കിലും, ആധുനിക ആഗോളീകരണത്തിന് എത്രയോ മുൻപ്, അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരങ്ങളിൽ മലയാളത്തിന്റെ പാരമ്പര്യം അറിയാതെയാണെങ്കിലും കലർത്തിയ ആ മനുഷ്യർ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത പ്രവാസി മുഖങ്ങൾ തന്നെയാണ്. (വലിയശാല രാജു) റഫറൻസ്കൾ (References) ******* ​Journal of the First Voyage of Vasco da Gama (1497-1499): വാസ്കോഡഗാമയുടെ ആദ്യ കപ്പൽയാത്രയിലെ ഡയറിക്കുറിപ്പുകൾ (മലബാറിൽ നിന്ന് ആളുകളെ കൊണ്ടുപോയതിന്റെ പ്രാഥമിക രേഖ). ​The Career and Legend of Vasco da Gama – Sanjay Subrahmanyam: പ്രശസ്ത ചരിത്രകാരൻ സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ഈ പുസ്തകത്തിൽ ഗാമ കൊണ്ടുപോയ മലബാറുകാരെക്കുറിച്ചും അവർക്ക് ലിസ്ബണിൽ ലഭിച്ച സ്വീകരണത്തെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നു. ​The Voyage of Pedro Álvares Cabral to Brazil and India (William Brooks Greenlee): 1500-ൽ കബ്രാളിന്റെ കപ്പലിൽ മലയാളി പരിഭാഷകർ (ബൽത്തസാർ ഉൾപ്പെടെ) തിരികെ വന്നതിനെക്കുറിച്ചുള്ള ചരിത്രരേഖ. ​Lendas da Índia – Gaspar Correia: പോർച്ചുഗീസ് ചരിത്രകാരനായ ഗാസ്പർ കൊറെയയുടെ ഈ കൃതിയിൽ മലയാളികൾക്ക് ലിസ്ബണിൽ വെച്ച് പേര് മാറ്റിയതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ​കേരള ചരിത്രം – എ. ശ്രീധരമേനോൻ: പോർച്ചുഗീസ് അധിനിവേശ കാലത്തെ മലബാറിന്റെ സാമൂഹിക പശ്ചാത്തലം വ്യക്തമാക്കുന്ന ഗ്രന്ഥം.
193
8
വാസ്കോഡഗാമ കപ്പലിൽ പോർച്ചുഗലിൽ കൊണ്ട് പോയ 18 മലയാളികൾക്ക് പിന്നീട് എന്ത് സംഭവിച്ചു ? ********** 🖊️വലിയശാല രാജു ചരിത്രത്തിന്റെ കൗതുകം ഒളിഞ്ഞിരിക്കുന്നത് യുദ്ധങ്ങളിലോ സാമ്രാജ്യങ്ങളുടെ തകർച്ചയിലോ മാത്രമല്ല, വലിയ മാറ്റങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോയ ചില സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലാണ്. 1498 മേയ് മാസത്തിൽ കോഴിക്കോട് കാപ്പാട് തീരത്ത് വാസ്കോഡഗാമയുടെ കപ്പലുകൾ വന്നിറങ്ങിയതോടെയാണ് ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ആധുനിക ചരിത്രം മാറാൻ തുടങ്ങിയതെന്ന് നമുക്കറിയാം. എന്നാൽ, ആ ചരിത്രയാത്രയുടെ മറുപുറത്ത് അധികമാരും ചർച്ച ചെയ്യാത്ത, അത്രമേൽ നാടകീയമായ ഒരു മനുഷ്യക്കടത്തിന്റെ കഥയുണ്ട്. നാട്ടിലേക്ക് മടങ്ങിയ ഗാമയുടെ കപ്പലിൽ കുറച്ചു മലയാളികളും ഉണ്ടായിരുന്നു. ചരിത്രകാരന്മാരുടെ കുറിപ്പുകൾ പ്രകാരം പതിനെടട്ട് പേർ! യൂറോപ്യൻ മണ്ണിൽ ആദ്യമായി കാലുകുത്തിയ, കേരളക്കരയുടെ ആദ്യത്തെ 'പ്രവാസികൾ' എന്ന് വിശേഷിപ്പിക്കാവുന്ന ആ മനുഷ്യർക്ക് പിന്നീട് എന്ത് സംഭവിച്ചു? ********* എന്തുകൊണ്ട് അവരെ കൊണ്ടുപോയി? *********** കോഴിക്കോട് സാമൂതിരിയുമായി ആദ്യമൊക്കെ സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് ചില കച്ചവടത്തർക്കങ്ങളും പൊരുത്തക്കേടുകളും ഗാമയ്ക്ക് നേരിടേണ്ടി വന്നിരുന്നു. അറബി വ്യാപാരികളുടെ സ്വാധീനവും ഇതിന് കാരണമായി. താൻ വിചാരിച്ചതുപോലെ കാര്യങ്ങൾ നീങ്ങില്ലെന്ന് കണ്ടപ്പോൾ, അടുത്ത തവണ കൂടുതൽ തയ്യാറെടുപ്പുകളോടെ വരാൻ ഗാമ ഒരു തന്ത്രം മെനഞ്ഞു. പ്രാദേശിക ഭാഷയും രീതികളും അറിയാവുന്ന ചിലരെ കൂടെക്കൂട്ടുക എന്നതായിരുന്നു അത്. ചിലരെ നിർബന്ധിതമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും, മറ്റു ചിലരെ ഉയർന്ന പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചു കൊണ്ടുപോയതാണെന്നും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. കൂടാതെ, താൻ ഇന്ത്യയെന്ന ആ മഹാത്ഭുത ദ്വീപ് കണ്ടെത്തുക തന്നെ ചെയ്തു എന്ന് സ്വന്തം രാജാവായ മാനുവൽ ഒന്നാമന് മുന്നിൽ തെളിയിക്കാനുള്ള ഒരു 'ജീവനുള്ള സാക്ഷ്യങ്ങൾ' കൂടിയായിരുന്നു ഗാമയ്ക്ക് ഈ മനുഷ്യർ. *********** ലിസ്ബണിലെ രാജകീയ സ്വീകരണവും രൂപമാറ്റവും ********* കടൽ കടന്ന് മാസങ്ങൾ നീണ്ട ദുരിതയാത്രയ്ക്കൊടുവിൽ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ഈ മലയാളികൾ എത്തുമ്പോൾ അവർക്ക് അവിടെ ലഭിച്ചത് വലിയ സ്വീകരണമായിരുന്നു. പോർച്ചുഗീസ് കൊട്ടാരത്തിനും അവിടുത്തെ പ്രഭുക്കന്മാർക്കും അപരിചിത വസ്ത്രധാരണവും ഭാഷയുമുള്ള ഈ മനുഷ്യർ കൗതുകക്കാഴ്ചകളായിരുന്നു. എന്നാൽ ഈ കൗതുകത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. അവിടെയെത്തിയ ഉടൻ തന്നെ അവരെ പൂർണ്ണമായി പോർച്ചുഗീസ് വൽക്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അവരുടെ യഥാർത്ഥ നാടൻ പേരുകൾ ചരിത്രത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. പകരം, ഗാമയുടെ യാത്രയ്ക്ക് പണം മുടക്കിയ ധനികരുടെയും കൊട്ടാരത്തിലെ പ്രഭുക്കന്മാരുടെയും പേരുകളാണ് അവർക്ക് നൽകിയത്. അങ്ങനെ മലയാളികളായ ആ മനുഷ്യർ 'ബൽത്തസാർ' (Baltazar), 'മാനുവൽ' എന്നൊക്കെ വിളിക്കപ്പെടാൻ തുടങ്ങി. അവരെ പോർച്ചുഗീസ് ഭാഷയും സംസ്കാരവും വേഗത്തിൽ പഠിപ്പിച്ചെടുത്തു. അടുത്ത അധിനിവേശ യാത്രകളിൽ ഇവർ മികച്ച പരിഭാഷകരും (Interpreters) വഴികാട്ടികളുമായി മാറണം എന്നതായിരുന്നു ലക്ഷ്യം ********** ചരിത്രം വഴിമാറ്റിയ 'ബൽത്തസാർ' ********** ഈ മലയാളികളിൽ പലരും പോർച്ചുഗലിൽ തന്നെ സ്ഥിരതാമസമാക്കിയെങ്കിലും, ചിലരെ പിൽക്കാലത്ത് പോർച്ചുഗീസുകാർ തങ്ങളുടെ അടുത്ത കപ്പൽവ്യൂഹങ്ങളിൽ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. അങ്ങനെ തിരികെ വന്നവരിൽ ഏറ്റവും പ്രമുഖനായിരുന്നു 'ബൽത്തസാർ' എന്ന് പേരിടപ്പെട്ട മലയാളി. 1500-ൽ പെഡ്രോ അൽവാരസ് കബ്രാളിന്റെ (Pedro Álvares Cabral) നേതൃത്വത്തിൽ പോർച്ചുഗീസുകാരുടെ രണ്ടാമത്തെ വലിയ കപ്പൽവ്യൂഹം ഇന്ത്യയിലേക്ക് പുറപ്പെട്ടപ്പോൾ ബൽത്തസാർ കൂടെയുണ്ടായിരുന്നു. പോർച്ചുഗീസ് ഭാഷയും യൂറോപ്യൻ രീതികളും നന്നായി പഠിച്ചെടുത്ത ബൽത്തസാറാണ് പിന്നീട് സാമൂതിരിയുമായുള്ള കബ്രാളിന്റെ ചർച്ചകളിൽ പ്രധാന മധ്യസ്ഥനായി നിന്നത്. കച്ചവടക്കരാറുകൾ ഒപ്പിടുന്നതിലും പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങൾ പോർച്ചുഗീസുകാർക്ക് വിശദീകരിച്ചു കൊടുക്കുന്നതിലും ഇയാൾ വലിയ പങ്കുവഹിച്ചു. സ്വന്തം നാടിനെ അധിനിവേശ ശക്തികൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടി വന്ന ഒരു പരിഭാഷകന്റെ വിധി കൂടിയായിരുന്നു അത്. ******** ആ തലമുറകൾ ഇപ്പോൾ എവിടെ? *********** പോർച്ചുഗലിൽ തന്നെ തുടർന്ന മറ്റു മലയാളികളുടെ അവസ്ഥ എന്തായിരിക്കാം? അഞ്ചൂറിലധികം വർഷങ്ങൾക്കപ്പുറം ഇന്ന് നോക്കുമ്പോൾ, അവരവിടെ പൂർണ്ണമായും അവിടുത്തെ സമൂഹവുമായി ലയിച്ചുചേർന്നു എന്ന് വേണം കരുതാൻ.
177
9
بدون متن...
289
10
പെറുവിലെ ആൻഡീസ് പർവതനിരകളിൽ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,430 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ഒരു ചരിത്രസ്മാരകമാണ് മാച്ചു പിച്ചു (Machu Picchu). പതിനഞ്ചാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ നഗരം ഇൻകാ സാമ്രാജ്യത്തിന്റെ പ്രൗഡിയുo അവരുടെ അതുല്യമായ വാസ്തുവിദ്യയുടെയും അടയാളമാണ്. 'പഴയ കൊടുമുടി' എന്നാണ് മാച്ചു പിച്ചു എന്ന വാക്കിന്റെ അർത്ഥം. ​എ.ഡി. 1450 കാലത്ത് ഇൻകാ ഭരണാധികാരിയായിരുന്ന പച്ചാകുട്ടി (Pachacuti) യുടെ കാലത്താണ് മാച്ചു പിച്ചു നിർമിച്ചതെന്ന് കരുതപ്പെടുന്നു. ഇതൊരു രാജകീയ കൊട്ടാരമായോ അല്ലെങ്കിൽ പ്രകൃതിയെയും, സൂര്യനെയും ആരാധിക്കുന്നതിനുള്ള ഒരു വിശുദ്ധ കേന്ദ്രമായോ ആണ് ഉപയോഗിച്ചിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു. ​നിർമിച്ച് ഏകദേശം 100 വർഷങ്ങൾക്ക് ശേഷം (എ.ഡി. 1572-ഓടെ) ഈ നഗരം പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. സ്പാനിഷ് അധിനിവേശക്കാർ ഇൻകാ സാമ്രാജ്യം കീഴടക്കിയതാണ് ഇതിന് കാരണം. എന്നാൽ കുന്നിൻമുകളിൽ കാടുകളാൽ മൂടപ്പെട്ടിരുന്നതിനാൽ സ്പാനിഷുകാർക്ക് ഈ നഗരം കണ്ടെത്താനായില്ല. അതുകൊണ്ട് ഇത് തകർക്കപ്പെടാതെ അവശേഷിച്ചു. ​പിന്നീട് നൂറ്റാണ്ടുകളോളം പുറംലോകമറിയാതെ കിടന്ന ഈ നഗരത്തെ 1911-ൽ അമേരിക്കൻ ചരിത്രകാരനായ ഹിരാം ബിംഗ്ഹാം (Hiram Bingham) ആണ് വീണ്ടും കണ്ടുപിടിച്ച് ലോക ശ്രദ്ധയിൽ കൊണ്ടു വരുന്നത്. പ്രാദേശിക കർഷകരുടെ സഹായത്തോടെയാണ് അദ്ദേഹം കാടുമൂടിക്കിടന്ന ഈ വിസ്മയം കണ്ടെത്തിയത്. ഇതിനാൽ മാച്ചു പിച്ചുവിനെ "ഇൻകാകളുടെ നഷ്ടപ്പെട്ട നഗരം" (The Lost City of the Incas) എന്നും വിളിക്കാറുണ്ട്. ​ഇതിൻ്റെ നിർമാണരീതി ഇന്നും ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ​ആഷ്ലർ സാങ്കേതികവിദ്യ അതായത് സിമന്റോ മറ്റ് ചാന്തുകളോ ഒട്ടും ഉപയോഗിക്കാതെ, കൂറ്റൻ പാറക്കല്ലുകൾ കൃത്യമായ അളവിൽ മുറിച്ച് ഒന്നിനുമേൽ ഒന്നായി അടുക്കിവെച്ചാണ് ഇവിടുത്തെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. കല്ലുകൾക്കിടയിൽ ഒരു കത്തിപോലും കടത്താൻ കഴിയാത്തത്ര കൃത്യതയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ​കല്ലുകൾ പരസ്പരം കോർത്തുനിൽക്കുന്ന ഈ നിർമാണരീതി പെറുവിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളെപ്പോലും പ്രതിരോധിക്കാൻ ഇതിനെ സഹായിക്കുന്നു. ഭൂകമ്പം ഉണ്ടാകുമ്പോൾ ഈ കല്ലുകൾ ചെറുതായി ആടിയ ശേഷം വീണ്ടും പഴയപടി തന്നെ തിരിച്ചെത്തുന്നു. ​മാച്ചു പിച്ചുവിൽ ഇരുന്നൂറിലധികം കെട്ടിടങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്: 1. ​ഇൻതിഹുവതാന (Intihuatana Stone) ഇതൊരു പ്രത്യേകതരം കല്ലാണ്. സൂര്യന്റെ ചലനങ്ങളും ഋതുഭേദങ്ങളും മനസ്സിലാക്കാൻ ഇൻകാകൾ ഉപയോഗിച്ചിരുന്ന ഒരു ജ്യോതിശാസ്ത്ര ഘടികാരമാണിത്. 2. ​സൂര്യന്റെ ക്ഷേത്രം (Temple of the Sun) വളഞ്ഞ ചുവരുകളുള്ള ഈ ക്ഷേത്രം സൂര്യദേവനെ ആരാധിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന സ്ഥലമാണ്. 3. ​മൂന്ന് ജനലുകളുള്ള ക്ഷേത്രം (Temple of the Three Windows) മനോഹരമായ മൂന്ന് ജനലുകളുള്ള ഈ ഘടന ഇൻകാകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള പുരാണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 4. ​കൃഷിത്തട്ടുകൾ (Terraces) പർവതച്ചരിവുകളിൽ തട്ടുകളായി തിരിച്ച് കൃഷി ചെയ്യാനുള്ള സംവിധാനം ഇവർ ഒരുക്കിയിരുന്നു. ഇത് നഗരത്തിന് ആവശ്യമായ ഭക്ഷണം നൽകുക മാത്രമല്ല, മണ്ണിടിച്ചിൽ തടയുകയും ചെയ്തു. ​1983-ൽ യുനെസ്കോ (UNESCO) മാച്ചു പിച്ചുവിനെ ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. 2007-ൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ് മാച്ചു പിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികൾ സന്ദർശിക്കുന്ന പെറുവിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. പ്രകൃതിഭംഗിയും മനുഷ്യന്റെ നിർമാണ വൈഭവവും ഒത്തുചേരുന്ന ഈ സ്ഥലം ഇൻകാ സംസ്കാരത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. Virtual Library 📚
307
11
بدون متن...
352
12
അതെ, സിനിമാറ്റിക് രീതിയിൽ ആളുകളെ പൂർണ്ണമായി വിഴുങ്ങി ചത്തൊടുക്കാൻ ക്വിക്സാൻഡിന് (Quicksand) കഴിയില്ലെങ്കിലും, അതിൽ കുടുങ്ങിപ്പോകുന്നത് ജീവന് തന്നെ അപകടകരമായേക്കാം. മനുഷ്യശരീരത്തേക്കാൾ സാന്ദ്രത ക്വിക്സാൻഡിനുണ്ട്, അതിനാൽ അതിൽ വീണാൽ നമ്മൾ പൂർണ്ണമായി മുങ്ങിപ്പോകില്ല ക്വിക്സാൻഡ് എന്നാൽ വെള്ളം, മണൽ, കളിമണ്ണ് എന്നിവയുടെ ഒരു മിശ്രിതമാണ്. ചലനമില്ലാത്തപ്പോൾ അതൊരു ഉറച്ച പ്രതലമായിരിക്കും, എന്നാൽ ചലിക്കുമ്പോൾ (stress) അത് ഒരു ദ്രാവകം പോലെയാകുകയും ആളുകൾ അതിലേക്ക് താഴുകയും ചെയ്യും ഭയന്ന് അമിതമായി വെപ്രാളം കാണിക്കുമ്പോൾ, ശരീരത്തിന്റെ ഭാരം കാരണം നിങ്ങൾ അരപ്പട്ടയോളം താഴ്ന്നുപോയേക്കാം. ഇങ്ങനെ കുടുങ്ങിക്കിടക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകാം കുടുങ്ങി കിടക്കുമ്പോൾ രക്ഷപെടാൻ സാധിച്ചില്ലെങ്കിൽ, ദാഹം, പട്ടിണി, സൂര്യാഘാതം (sunstroke) അല്ലെങ്കിൽ ശരീരത്തിലെ ചൂട് കുറയുന്ന അവസ്ഥ (hypothermia) എന്നിവ മൂലം മരണം സംഭവിക്കാം. ഇതിൽ നിന്ന് എങ്ങനെ രക്ഷപെടാം? പെട്ടെന്ന് രക്ഷപെടാനായി കൈകാലുകൾ ഇളക്കി വെപ്രാളം കാണിക്കരുത്, ഇത് നിങ്ങളെ കൂടുതൽ താഴേക്ക് വലിച്ചിടും.പതുക്കെ പുറകിലേക്ക് മലർന്നു കിടക്കുക, ഇത് ശരീരഭാരം മുഴുവൻ പ്രതലത്തിൽ വ്യാപിക്കാൻ സഹായിക്കും.കാലുകൾ പതുക്കെ ഇളക്കി മണ്ണിലേക്ക് വായു കടത്തിവിട്ട് സാവധാനം പുറത്തേക്ക് വലിഞ്ഞെടുക്കുക. #quicksand #emergency #facts #malayalam #science
359
13
بدون متن...
474
14
ഹംസ നദി (Hamza River) എന്ന് കേട്ടിട്ടുണ്ടോ ? ആമസോൺ മഴക്കാടുകൾക്ക് അടിയിലൂടെ ഒഴുകുന്ന ഭീമാകാരമായ ഒരു ഭൂഗർഭ ജലപ്രവാഹമാണ് ഇത്. വിസ്തൃതിയിലും നീളത്തിലും ഏറെ സവിശേഷതകളുള്ള ഈ നദി കണ്ടെത്തിയത് വലിയ മണത്താൽ ഹംസ എന്ന മലയാളി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഇതിന് 'ഹംസ നദി' എന്ന് പേരിട്ടിരിക്കുന്നത്. ​2011-ലാണ് ബ്രസീലിലെ നാഷണൽ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞനായിരുന്ന പ്രൊഫ. വലിയ മണത്താൽ ഹംസയും അദ്ദേഹത്തിന്റെ വിദ്യാർത്ഥിനിയായ എലിസബത്ത് തവാരസ് പിമെന്റലും ചേർന്ന് ഈ ഭൂഗർഭ നദി കണ്ടെത്തുന്നത്. 1970-80 കാലഘട്ടത്തിൽ പെട്രോബ്രാസ് എന്ന ബ്രസീലിയൻ കമ്പനി എണ്ണ നിക്ഷേപം തിരയുന്നതിനായി ആമസോൺ മേഖലയിൽ കുഴിച്ച ഇപ്പോൾ പ്രവർത്തന രഹിതമായ 241 എണ്ണക്കിണറുകളിലെ താപനിലയും ജലസമ്മർദ്ദവും പരിശോധിച്ചാണ് അവർ ഈ വലിയ കണ്ടെത്തലിലേക്ക് എത്തിയത്. ​ആമസോൺ നദിക്ക് സമാന്തരമായി, അതിന് ഏകദേശം 4,000 മീറ്റർ (4 കിലോമീറ്റർ) താഴെയാണ് ഹംസ നദി സ്ഥിതി ചെയ്യുന്നത്. ആമസോൺ നദിയെപ്പോലെ തന്നെ പെറുവിലെ ആൻഡീസ് പർവതനിരകളിൽ നിന്ന് ആരംഭിച്ച് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒഴുകി ഇത് അറ്റ്ലാന്റിക് സമുദ്രത്തിൽ ചെന്നുചേരുന്നു. ​ഭൂമിക്കടിയിലെ പാറയിടുക്കുകളിലൂടെയും സുഷിരങ്ങളുള്ള മണൽപ്പാളികളിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. ഉപരിതല നദികളിൽ നിന്ന് ഇതിന് വലിയ വ്യത്യാസങ്ങളുണ്ട്: ​നീളം ഏകദേശം ആമസോൺ നദിയുടെ അത്ര തന്നെ 6,000 കിലോമീറ്റർ വരും. ​ഉപരിതലത്തിലുള്ള ആമസോൺ നദിയേക്കാൾ വീതി ഇതിനുണ്ട് ഏതാണ്ട് 200 മുതൽ 400 കിലോമീറ്റർ വരെ. ​ഇതിന്റെ ഒഴുക്ക് വളരെ പതുക്കെയാണ്. മണിക്കൂറിൽ ഒരു ഇഞ്ച് എന്ന തോതിൽ വർഷത്തിൽ ഏതാനും മീറ്ററുകൾ മാത്രമാണ് ഇതിന്റെ വേഗത. അതുകൊണ്ട് തന്നെ പരമ്പരാഗതമായ അർത്ഥത്തിൽ ഇതൊരു നദിയല്ല, മറിച്ച് വളരെ സാവധാനം ചലിക്കുന്ന വലിയൊരു ഭൂഗർഭ ജലാശയമാണ്. വീതി വളരെക്കൂടുതലാണെങ്കിലും ഒഴുക്കിന്റെ വേഗത കുറവായതിനാൽ ആമസോൺ നദിയിലെ വെള്ളത്തിന്റെ 3% മാത്രമാണ് ഇതിലൂടെ ഒഴുകുന്നത് അതായത് സെക്കൻഡിൽ ഏകദേശം 3,000 ക്യൂബിക് മീറ്റർ. ​കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ വലിയ മണത്താൽ ഹംസ കേരള സർവകലാശാലയിൽ നിന്നും ഫിസിക്സിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷമാണ് വിദേശത്തേക്ക് കടന്നത്. ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച ശേഷം കാനഡയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1974-ൽ ബ്രസീലിലെത്തുകയും അവിടെ ജിയോഫിസിക്സ് രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്തു. ഭൂഗർഭ താപനിലയെക്കുറിച്ചുള്ള Geothermal പഠനങ്ങളിൽ ലോകത്തെ തന്നെ പ്രമുഖ ശാസ്ത്രജ്ഞരിലൊരാളാണ് അദ്ദേഹം.
465
15
https://www.manoramaonline.com/environment/environment-news/2026/06/08/nature-smallest-hunter-pistol-shrimp.html?utm_source=facebook&utm_medium=social
563
16
بدون متن...
519
17
കടലിന്റെ അടിയിൽ നടക്കുന്ന വളരെ വിചിത്രമായ ഒരു പ്രകൃതി പ്രതിഭാസമാണ് Brinicle. ഇതിനെ പലരും “Underwater Finger of Death” എന്നും വിളിക്കാറുണ്ട്. സംഭവം നടക്കുന്നത് Antarctica പോലുള്ള അതിശൈത്യ പ്രദേശങ്ങളിലാണ്. അവിടെ കടലിന്റെ മുകളിൽ കട്ടിയുള്ള മഞ്ഞ് രൂപപ്പെടും. ആ മഞ്ഞിനകത്ത് വളരെ തണുത്തതും ഭയങ്കരമായി ഉപ്പുള്ളതുമായ വെള്ളം കുടുങ്ങിക്കിടക്കും. പിന്നീട് മഞ്ഞിൽ ചെറിയ പൊട്ടൽ ഉണ്ടാകുമ്പോൾ ആ വെള്ളം താഴേക്ക് ഒഴുകും. ഈ വെള്ളം സാധാരണ കടൽവെള്ളത്തേക്കാൾ വളരെ തണുത്തതാണ്. അതുകൊണ്ട് അത് താഴേക്ക് പോകുമ്പോൾ ചുറ്റുമുള്ള വെള്ളം പെട്ടെന്ന് ഐസായി മാറാൻ തുടങ്ങും. അങ്ങനെ വെള്ളത്തിനടിയിൽ നീളത്തിൽ ഒരു കുഴൽ അല്ലെങ്കിൽ പൈപ്പ് പോലെയുള്ള രൂപം ഉണ്ടാകും. അതിനെയാണ് Brinicle എന്ന് പറയുന്നത്. ഇതിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഈ മഞ്ഞ് രൂപം കടലിന്റെ അടിത്തട്ടിലേക്ക് എത്തുമ്പോൾ വഴിയിലുള്ള ചെറിയ കടൽജീവികളായ starfish, sea urchin പോലുള്ളവ പെട്ടെന്ന് തണുത്ത് മരിക്കാം. അതുകൊണ്ടാണ് ആളുകൾ ഇതിനെ “Finger of Death” എന്ന് വിളിക്കാൻ തുടങ്ങിയത്. ഇത് ആദ്യമായി ക്യാമറയിൽ പകർത്തിയപ്പോൾ പലർക്കും അത് ഒരു sci-fi സിനിമയിലെ രംഗം പോലെയായിരുന്നു തോന്നിയത്. ഇതിനെ വർഷങ്ങളോളം ശാസ്ത്രജ്ഞർ നേരിട്ട് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. കാരണം, Brinicle ഉണ്ടാകാൻ വളരെ പ്രത്യേകമായ കാലാവസ്ഥയും തണുപ്പും വേണം. പിന്നീട് underwater ക്യാമറകൾ ഉപയോഗിച്ചാണ് ഈ അപൂർവ പ്രതിഭാസത്തിന്റെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്. #BRINICLE #Antarctica #ocean #Underwater
484
18
بدون متن...
342
19
ഇണചേരലും പ്രജനനവും ഒന്നിച്ച് വിസ്മയമായി നാടൻ മീനിന്റെ 'ഊത്തുകയറ്റം' ***** 🖊️വലിയശാല രാജു തുടക്കത്തിൽ പെയ്യുന്ന കനത്ത വേനൽമഴ തോരുന്നതോടെ പ്രകൃതിയിൽ ഒരു വലിയ അത്ഭുതം ദൃശ്യമാകും. പുഴകളും തോടുകളും കരകവിഞ്ഞ്, ഉണങ്ങിക്കിടന്ന പാടശേഖരങ്ങളിലേക്ക് പുതുവെള്ളം കുത്തിയൊഴുകുമ്പോൾ, ജലാശയങ്ങളുടെ അടിത്തട്ടിൽ നിന്ന് ആയിരക്കണക്കിന് നാടൻ മത്സ്യങ്ങൾ ഒഴുക്കിനെതിരെ നീന്തിക്കയറാൻ തുടങ്ങും. കേരളീയർ ഇതിനെ 'ഊത്തുകയറ്റം' എന്നും ഇങ്ങനെ വരുന്ന മത്സ്യങ്ങളെ 'ഊത്തമീനുകൾ' എന്നും വിളിക്കുന്നു. പ്രകൃതിയുടെ മാസ്മരികമായ ഒരു വംശവർദ്ധനവ് ചക്രത്തിന്റെ വിളംബരമാണ് ഈ പ്രതിഭാസം. എന്താണ് ഈ കൂട്ടപ്പലായനത്തിന് പിന്നിൽ? വേനൽച്ചൂടിൽ ജലാശയങ്ങളിലെ വെള്ളം വറ്റി കുറയുമ്പോൾ മത്സ്യങ്ങൾ ആഴമുള്ള കയങ്ങളിലോ ചെളിയിലോ ഒതുങ്ങിക്കൂടാറാണ് പതിവ്. എന്നാൽ ആദ്യ മഴ പെയ്യുന്നതോടെ മണ്ണിലെ ലവണങ്ങളും ധാതുക്കളും കലർന്ന പുതിയ വെള്ളം തോടുകളിലേക്ക് എത്തും. ഈ പുതുവെള്ളത്തിന്റെ സാന്നിധ്യവും, ജലത്തിലെ താപനിലയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനവും, ഓക്സിജന്റെ വർദ്ധനവും മത്സ്യങ്ങളുടെ ശരീരത്തിലെ പ്രജനന ഹോർമോണുകളെ ഉണർത്തുന്നു. ഇതോടെയാണ് ഇവ മുട്ടയിടാനായി കൂട്ടത്തോടെ ഒഴുക്കിനെതിരെ യാത്ര തിരിക്കുന്നത്. ഇണചേരലും മുട്ടയിടലും: വെള്ളത്തിൽ നടക്കുന്ന വിസ്മയം. മത്സ്യങ്ങളിൽ സസ്തനികളെപ്പോലെ ശരീരത്തിനുള്ളിൽ വെച്ചുള്ള ബീജസങ്കലനമോ പ്രസവമോ ഇല്ല. പകരം 'ബാഹ്യ ബീജസങ്കലനം' (External Fertilization) എന്ന ശാസ്ത്രീയ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. സാധാരണയായി രാത്രികാലങ്ങളിലോ പുലർച്ചെയോ ആണ് ഇവ ഇണചേരാൻ തിരഞ്ഞെടുക്കുന്നത്. വയലുകളിലെയും കൈത്തോടുകളിലെയും ശാന്തമായ വെള്ളത്തിൽ എത്തുന്ന പെൺമത്സ്യങ്ങൾ ആയിരക്കണക്കിന് മുട്ടകൾ പുല്ലുകൾക്കിടയിലും ചെളിയിലുമായി നിക്ഷേപിക്കുന്നു. ഇതേ സമയം തന്നെ ആൺമത്സ്യങ്ങൾ എത്തി ഈ മുട്ടകൾക്ക് മുകളിലേക്ക് ബീജം ഒഴുക്കി അവയെ സങ്കലനം ചെയ്യിക്കുന്നു. ഇണചേരലും മുട്ടയിടലും ഒരേ സമയം, മിനിറ്റുകൾക്കുള്ളിൽ നടക്കുന്ന ഒരു പ്രക്രിയയാണിത്. വരാൽ, ബ്രാൽ തുടങ്ങിയ മത്സ്യങ്ങൾ മുട്ടയിട്ട ശേഷം അവിടെത്തന്നെ തങ്ങിനിന്ന് മുട്ടകൾക്ക് കാവലിരിക്കുകയും, മാതൃവാത്സല്യത്തോടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പരൽ, കുറുവ, പള്ളത്തി തുടങ്ങിയവ മുട്ടയിട്ട ഉടൻ തന്നെ പുഴകളിലെ ആഴങ്ങളിലേക്ക് മടങ്ങുന്നു. പാടശേഖരങ്ങൾ തിരഞ്ഞെടുക്കാൻ കാരണം. പുഴകളിലെ ശക്തമായ ഒഴുക്കിൽ മുട്ടകൾ ഒലിച്ചുപോകാൻ സാധ്യതയേറെയാണ്. എന്നാൽ കെട്ടിക്കിടക്കുന്ന പാടങ്ങളിലെ വെള്ളത്തിൽ മുട്ടകൾ സുരക്ഷിതമായിരിക്കും. മാത്രമല്ല, വെറും 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഈ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരും. ഈ കുഞ്ഞുങ്ങൾക്ക് വളരാൻ ആവശ്യമായ പായലുകളും ചെറിയ പ്രാണികളും ഇത്തരം ജലാശയങ്ങളിൽ ധാരാളമായി ഉണ്ടാകും. വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും ഈ താൽക്കാലിക താവളങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കുന്നു. 'ഊത്തപിടുത്തം' പ്രകൃതിയോട് ചെയ്യുന്ന ക്രൂരത. വയറുനിറയെ ലക്ഷക്കണക്കിന് മുട്ടകളുമായി, വംശവർദ്ധനവ് എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ജീവൻ പണയം വെച്ച് കയറിവരുന്ന ഈ മീനുകളെ 'ഊത്തപിടുത്തം' എന്ന പേരിൽ മനുഷ്യർ വ്യാപകമായി പിടികൂടാറുണ്ട്. കെണിവെച്ചും തോട്ട പൊട്ടിച്ചും രാസവസ്തുക്കൾ കലക്കിയും ഇവയെ വേട്ടയാടുന്നത് നമ്മുടെ നാടൻ മത്സ്യസമ്പത്തിന്റെ തകർച്ചയ്ക്കാണ് വഴിതുറക്കുന്നത്. ഒരു ഊത്തമീൻ ചാവുമ്പോൾ ഇല്ലാതാകുന്നത് നാളത്തെ പുഴകളിൽ വളരേണ്ട പതിനായിരക്കണക്കിന് മീൻകുഞ്ഞുങ്ങളാണ്. നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഊത്തപിടുത്തം. പ്രകൃതി അതിന്റെ നിലനിൽപ്പിനായി ഒരുക്കുന്ന ഈ വിസ്മയ പ്രതിഭാസത്തെ ആദരവോടെ നോക്കിക്കാണാനും, വരുംതലമുറയ്ക്കായി നമ്മുടെ ജലാശയങ്ങളെയും നാടൻ മത്സ്യങ്ങളെയും സംരക്ഷിക്കാനും നാമോരോരുത്തരും ബാധ്യസ്ഥരാണ്. ലക്ഷ്യസ്ഥാനത്തേക്ക് നീന്തുന്ന ആ മീനുകൾക്ക് വഴിമാറിക്കൊടുക്കുകയാണ് പ്രകൃതിസ്നേഹികൾ ചെയ്യേണ്ടത്. (വലിയശാല രാജു)
364
20
بدون متن...
421