es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

كلمة طيبة

كلمة طيبة

Ir al canal en Telegram

Mostrar más
El país no está especificadoReligión y espiritualidad41 221
1 880
Suscriptores
-224 horas
-67 días
-2330 días
Archivo de publicaciones
✍️ഈ ദുനിയാവ് വിശ്വാസികളുടെ ജയിലാണ്. ഇവിടെ നമ്മുടെ ഇഷ്ടങ്ങള്‍ക്കല്ല പ്രാധാന്യം. മറിച്ച് നമ്മുടെ റബ്ബിന്‍റെ ഇഷ്ടങ്ങള്‍ക്കാണ് നമ്മൾ പ്രാധാന്യം നല്‍കേണ്ടത്. ഒരു ദിവസം ഈ ജയിലില്‍നിന്ന് നാം പുറത്ത് കടക്കും. അന്ന് നമ്മെ കാത്തിരിക്കുന്നത് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്. അിനാല്‍ നാം അല്‍പമൊന്ന് ക്ഷമിക്കുക. ഈ അല്‍പ സമയത്തെ ക്ഷമക്ക് പകരമായി നമുക്കുള്ളത് ഒരിക്കലും തീര്‍ന്ന് പോകാത്ത സ്വര്‍ഗീയ സുഖങ്ങളാണ്. അതില്‍ ഏറ്റവും കുളിര്‍മ നല്‍കുന്ന സുഖം നാം നമ്മുടെ റബ്ബിനെ നോക്കി കാണുന്ന നിമിഷങ്ങളാണ്. https://t.me/Ibnlkym

✍️തിൻമകൾ അല്ലാഹുവിൽനിന്ന് നമ്മെ വിദൂരമാക്കും. അതുകൊണ്ട് പരമാവധി തിൻമകളിൽനിന്നെല്ലാം അകലം പാലിക്കുക. ✍️നൻമകൾ അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കും. അതുകൊണ്ട് കഴിയുന്നത്ര നൻമകൾ വർദ്ധിപ്പിക്കുക. ✍️ഈ ദുനിയാവിലെ ജീവിത്തിലും, പരലോകത്തിലും നമുക്കാവശ്യമായൊരു കാര്യമാണ് അല്ലാഹുവുമായുള്ള അടുപ്പമെന്ന് പറയുന്നത്. https://t.me/Ibnlkym

ജുമുഅ ഖുത്തുബ *വിജയം നേടിയ വിശ്വാസിയുടെ വിശേഷണങ്ങൾ - 4* 🎙️അബൂ റഹ്‌മ ⏰27-31 🕌 മസ്ജിദു ബിലാലിബ്നു റബാഹ് ചൂലൂർ,എടമുട്ടം (തൃശ്ശൂർ) ✍️നബി ﷺ പറഞ്ഞു: مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ ''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്'' (സ്വഹീഹ് മുസ്‌ലിം)

merged_audio_1106_1835(2).mp311.02 MB

✍️ സമയം ഒരു വാഹനമാണ്. അത് നീങ്ങുന്നതിനനുസരിച്ച് അല്ലാഹുവിലേക്കുള്ള നമ്മുടെ യാത്രയുടെ അകലം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. സമയമാകുന്ന വാഹനത്തെ നമ്മൾ ശ്രദ്ധയോടെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ നമ്മുടെ യാത്രയുടെ പര്യവസാനവും നല്ലതായിരിക്കും. അതേസമയം ശ്രദ്ധിക്കാതെ അലസമായിട്ടാണ് നമ്മൾ ആ വാഹനത്തെ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ ഒരുപാട് പ്രയാസങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരും. https://t.me/Ibnlkym

✍️നശിച്ചുപോകുന്ന ദുനിയാവും, നിലനില്‍ക്കുന്ന പരലോകവും.. രണ്ട്ലോകത്തും അല്ലാഹു സുഖങ്ങള്‍ നിശ്ചയിച്ചു. ഈ രണ്ട് ലോകത്തെ സുഖവും നേടിയെടുക്കണമെങ്കില്‍ പരിശ്രമം ആവശ്യമാണ്. എന്നാല്‍ ചിന്തിക്കാത്ത മനുഷ്യര്‍ താല്‍ക്കാലികവും നിസാരവുമായ സുഖം മാത്രം നേടിയെടുക്കാനായ് പായുകയാണ്.. എന്നാല്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവര്‍ രണ്ട് ലോകത്തെ സുഖങ്ങള്‍ക്കായ് കഴിയും വിധം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.. നമ്മള്‍ ആരിലാണ് ഉള്‍പെടേണ്ടതെന്ന് ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കുക. https://t.me/Ibnlkym

✍️ആരോടാണൊ നമുക്ക് കൂടുതൽ ഇഷ്ടം, ആരെക്കുറിച്ചാണൊ നമ്മൾ അധികവും ഓർക്കുന്നത്, ആരെക്കുറിച്ചാണൊ നമ്മൾ അധികവും സംസാരിക്കുന്നത്, എന്തിനെയാണൊ നമ്മൾ അധികവും ഭയപെടുന്നത്.. ✍️അതായിരിക്കും നമ്മുടെ നമസ്ക്കാരത്തിലും അധികമായ് കടന്ന് വരിക.... ✍️അതുകൊണ്ട് ഏതൊരുവൻറെ മുമ്പിലാണൊ നമ്മൾ നമസ്ക്കാരത്തിൽ നിൽക്കുന്നത് ആ റബ്ബിനെ കൂടുതൽ ഇഷ്ടപെടുക.. അവനെ നന്നായ് ഭയപെടുക, അവനെ ധാരാളമായ് ഓർമിക്കുക. സംസാരത്തിലധികവും അവനെ സംബന്ധിച്ചും, അവൻ ഇഷ്ടപെടുന്നതിനെ സംബന്ധിച്ചുമാക്കുക.. ✍️എങ്കിൽ നമ്മുടെ നമസ്ക്കാരം പരമാവധി നന്നായി കിട്ടും. https://t.me/Ibnlkym

ജുമുഅ ഖുത്തുബ *വിജയിച്ചവരായ വിശ്വാസികളുടെ വിശേഷണങ്ങൾ- 3* 🎙️അബൂ റഹ്‌മ ⏰25- 42 🕌 മസ്ജിദു ബിലാലിബ്നു റബാഹ് ചൂലൂർ,എടമുട്ടം (തൃശ്ശൂർ) ✍️നബി ﷺ പറഞ്ഞു: مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ ''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്'' (സ്വഹീഹ് മുസ്‌ലിം)

My recording 22(2) (1).mp310.30 MB

✍️ഇന്ന് നമ്മുടെ നാടുകളിലുള്ള അത്യാവശ്യം മതബോമുള്ള ആളുകൾ സംഘടിപ്പിക്കുന്ന പല പരിപാടിയുടേയും പോസ്റ്ററിൽ പ്രത്യേകം ഒരു കാര്യം എഴുതിയത് കാണാൻ സാധിക്കും *സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും* എന്നാൽ ഇതേ ആളുകൾ നടത്തുന്നതും, എല്ലാ ആളുകളും കയറിയിറങ്ങുന്നതുമായ വിവാഹങ്ങൾക്ക് ഇങ്ങനെയൊരു പ്രത്യേക സൗകര്യം സ്ത്രീകൾക്ക് കാണാറില്ല...അതെന്താ ഇങ്ങനെ? സ്ത്രീകളെ പുരുഷൻമാരും, പുരുഷൻമാരെ സ്ത്രീകളും കാണുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെന്തിനാണ് ഈ മതപരമായ പരിപാടിയിലും, പള്ളിയിലും, ഈദ്ഗാഹിലും മാത്രമായ് ഇങ്ങനെയൊരു സൗകര്യത്തിൻറെ ആവശ്യം? https://t.me/Ibnlkym

✍️കളിക്കുന്നതിൽ നിൻറെ ശരീരത്തിന് പ്രയോജനമുണ്ട്. എന്നാൽ ഒരുപാട് സമയം നീ മൊബൈലിൽ കളി കാണുന്നതിൽ എന്ത് പ്രയോജനമാണ് നിനക്കുള്ളത്? ✍️നിനക്ക് പ്രയോജനമുള്ളതിൽ നീ താൽപര്യം കാണിക്കുക.... ഈ നബി വചനത്തെയാണ് നീ അവഗണിക്കുന്നതെന്നോർക്കുക

ഇന്ന് സൂക്ഷിച്ചാൽ നാളെ പരലോകത്ത് ദുഖിക്കേണ്ടിവരില്ല. https://t.me/Ibnlkym

5_6332305777549645838(2)(2).mp32.95 MB

ജുമുഅ ഖുത്തുബ *വിജയിച്ചവരായ വിശ്വാസികളുടെ മറ്റു ചില വിശേഷണങ്ങൾ* 🎙️അബൂ റഹ്‌മ ⏰24- 49 🕌 മസ്ജിദു ബിലാലിബ്നു റബാഹ് ചൂലൂർ,എടമുട്ടം (തൃശ്ശൂർ) ✍️നബി ﷺ പറഞ്ഞു: مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ ''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്'' (സ്വഹീഹ് മുസ്‌ലിം) https://t.me/Ibnlkym

My recording 19(2).mp39.95 MB

അഞ്ച് നേരം കൃത്യമായി നിസ്ക്കരിക്കുന്ന ആളുകളെപോലും നരകത്തിലേക്കെത്തിക്കുന്ന ഒരു സാധനമാണിത്👅👅 *പരദൂഷണം* മറ്റുള്ളവരിലുള്ള കുറ്റങ്ങൾ പറയ *ഏഷണി* മറ്റുള്ളവർക്കിടയിൽ പശ്നമുണ്ടായ് കാണാൻ ഓരോന്നും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് നടക്ക.. ഈ രൂപത്തിലുള്ള കാര്യങ്ങളിൽ അധികമാളുകളും പെട്ട്പോകുന്നുണ്ട് എന്നുള്ളതാണ്... അതുകൊണ്ട് ഇയാളെ 👅 സൂക്ഷിച്ച് ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കുക. (നല്ലത് പറയുക.. അല്ലെങ്കിൽ മിണ്ടാതിരിക്കുക.. എത്ര നല്ല നബിവചനം) https://t.me/Ibnlkym