1 879
المشتركون
-224 ساعات
-67 أيام
-2330 أيام
أرشيف المشاركات
1 879
✍️അല്ലാഹുവിന്‍റെ തൃപ്തി ഉദ്ധേശിച്ച് നമ്മള്‍ ചിലവഴിക്കുംമ്പൊ, ഇത്രയും പൈസ തീര്‍ന്നല്ലൊ എന്നൊരു ദുഃഖം ഒരിക്കലും നമുക്കുണ്ടാവേണ്ടതില്ല... യതാര്‍ത്ഥത്തില്‍ പൈസ തീരുകയല്ല ചെയ്യുന്നത്. മറിച്ച് നമ്മുടെ ഒരു നിക്ഷേപമായ്, നമ്മളൊരു ബേങ്കില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ ഉറപ്പോടെ ഇരട്ടിയിരട്ടിയായ് അല്ലാഹുവിന്‍റെ അടുക്കല്‍ അത് വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുകയാണ്...
https://t.me/Ibnlkym
1 879
✍️ഈ ദുനിയാവ് വിശ്വാസികളുടെ ജയിലാണ്. ഇവിടെ നമ്മുടെ ഇഷ്ടങ്ങള്‍ക്കല്ല പ്രാധാന്യം. മറിച്ച് നമ്മുടെ റബ്ബിന്‍റെ ഇഷ്ടങ്ങള്‍ക്കാണ് നമ്മൾ പ്രാധാന്യം നല്‍കേണ്ടത്. ഒരു ദിവസം ഈ ജയിലില്‍നിന്ന് നാം പുറത്ത് കടക്കും. അന്ന് നമ്മെ കാത്തിരിക്കുന്നത് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചകളാണ്. അിനാല്‍ നാം അല്‍പമൊന്ന് ക്ഷമിക്കുക. ഈ അല്‍പ സമയത്തെ ക്ഷമക്ക് പകരമായി നമുക്കുള്ളത് ഒരിക്കലും തീര്‍ന്ന് പോകാത്ത സ്വര്‍ഗീയ സുഖങ്ങളാണ്. അതില്‍ ഏറ്റവും കുളിര്‍മ നല്‍കുന്ന സുഖം നാം നമ്മുടെ റബ്ബിനെ നോക്കി കാണുന്ന നിമിഷങ്ങളാണ്.
https://t.me/Ibnlkym
1 879
✍️തിൻമകൾ അല്ലാഹുവിൽനിന്ന് നമ്മെ വിദൂരമാക്കും. അതുകൊണ്ട് പരമാവധി തിൻമകളിൽനിന്നെല്ലാം അകലം പാലിക്കുക.
✍️നൻമകൾ അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കും. അതുകൊണ്ട് കഴിയുന്നത്ര നൻമകൾ വർദ്ധിപ്പിക്കുക.
✍️ഈ ദുനിയാവിലെ ജീവിത്തിലും, പരലോകത്തിലും നമുക്കാവശ്യമായൊരു കാര്യമാണ് അല്ലാഹുവുമായുള്ള അടുപ്പമെന്ന് പറയുന്നത്.
https://t.me/Ibnlkym
1 879
ജുമുഅ ഖുത്തുബ
*വിജയം നേടിയ വിശ്വാസിയുടെ വിശേഷണങ്ങൾ - 4*
🎙️അബൂ റഹ്‌മ
⏰27-31
🕌 മസ്ജിദു ബിലാലിബ്നു റബാഹ്
ചൂലൂർ,എടമുട്ടം (തൃശ്ശൂർ)
✍️നബി ﷺ പറഞ്ഞു:
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്''
(സ്വഹീഹ് മുസ്‌ലിം)
1 879
✍️ സമയം ഒരു വാഹനമാണ്. അത് നീങ്ങുന്നതിനനുസരിച്ച് അല്ലാഹുവിലേക്കുള്ള നമ്മുടെ യാത്രയുടെ അകലം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. സമയമാകുന്ന വാഹനത്തെ നമ്മൾ ശ്രദ്ധയോടെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയാല്‍ നമ്മുടെ യാത്രയുടെ പര്യവസാനവും നല്ലതായിരിക്കും. അതേസമയം ശ്രദ്ധിക്കാതെ അലസമായിട്ടാണ് നമ്മൾ ആ വാഹനത്തെ ഉപയോഗപ്പെടുത്തുന്നതെങ്കില്‍ ഒരുപാട് പ്രയാസങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരും.
https://t.me/Ibnlkym
1 879
✍️നശിച്ചുപോകുന്ന ദുനിയാവും, നിലനില്‍ക്കുന്ന പരലോകവും..
രണ്ട്ലോകത്തും അല്ലാഹു സുഖങ്ങള്‍ നിശ്ചയിച്ചു.
ഈ രണ്ട് ലോകത്തെ സുഖവും നേടിയെടുക്കണമെങ്കില്‍ പരിശ്രമം ആവശ്യമാണ്.
എന്നാല്‍ ചിന്തിക്കാത്ത മനുഷ്യര്‍ താല്‍ക്കാലികവും നിസാരവുമായ സുഖം മാത്രം നേടിയെടുക്കാനായ് പായുകയാണ്..
എന്നാല്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവര്‍ രണ്ട് ലോകത്തെ സുഖങ്ങള്‍ക്കായ് കഴിയും വിധം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു..
നമ്മള്‍ ആരിലാണ് ഉള്‍പെടേണ്ടതെന്ന് ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കുക.
https://t.me/Ibnlkym
1 879
✍️ആരോടാണൊ നമുക്ക് കൂടുതൽ ഇഷ്ടം,
ആരെക്കുറിച്ചാണൊ നമ്മൾ അധികവും ഓർക്കുന്നത്,
ആരെക്കുറിച്ചാണൊ നമ്മൾ അധികവും സംസാരിക്കുന്നത്, എന്തിനെയാണൊ നമ്മൾ അധികവും ഭയപെടുന്നത്..
✍️അതായിരിക്കും നമ്മുടെ നമസ്ക്കാരത്തിലും അധികമായ് കടന്ന് വരിക....
✍️അതുകൊണ്ട് ഏതൊരുവൻറെ മുമ്പിലാണൊ നമ്മൾ നമസ്ക്കാരത്തിൽ നിൽക്കുന്നത് ആ റബ്ബിനെ കൂടുതൽ ഇഷ്ടപെടുക.. അവനെ നന്നായ് ഭയപെടുക, അവനെ ധാരാളമായ് ഓർമിക്കുക. സംസാരത്തിലധികവും അവനെ സംബന്ധിച്ചും, അവൻ ഇഷ്ടപെടുന്നതിനെ സംബന്ധിച്ചുമാക്കുക..
✍️എങ്കിൽ നമ്മുടെ നമസ്ക്കാരം പരമാവധി നന്നായി കിട്ടും.
https://t.me/Ibnlkym
1 879
ജുമുഅ ഖുത്തുബ
*വിജയിച്ചവരായ വിശ്വാസികളുടെ വിശേഷണങ്ങൾ- 3*
🎙️അബൂ റഹ്‌മ
⏰25- 42
🕌 മസ്ജിദു ബിലാലിബ്നു റബാഹ്
ചൂലൂർ,എടമുട്ടം (തൃശ്ശൂർ)
✍️നബി ﷺ പറഞ്ഞു:
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്''
(സ്വഹീഹ് മുസ്‌ലിം)
1 879
✍️ഇന്ന് നമ്മുടെ നാടുകളിലുള്ള അത്യാവശ്യം മതബോമുള്ള ആളുകൾ സംഘടിപ്പിക്കുന്ന പല പരിപാടിയുടേയും പോസ്റ്ററിൽ പ്രത്യേകം ഒരു കാര്യം എഴുതിയത് കാണാൻ സാധിക്കും
*സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും*
എന്നാൽ ഇതേ ആളുകൾ നടത്തുന്നതും, എല്ലാ ആളുകളും കയറിയിറങ്ങുന്നതുമായ വിവാഹങ്ങൾക്ക് ഇങ്ങനെയൊരു പ്രത്യേക സൗകര്യം സ്ത്രീകൾക്ക് കാണാറില്ല...അതെന്താ ഇങ്ങനെ? സ്ത്രീകളെ പുരുഷൻമാരും, പുരുഷൻമാരെ സ്ത്രീകളും കാണുന്നതിൽ കുഴപ്പമില്ലെങ്കിൽ പിന്നെന്തിനാണ് ഈ മതപരമായ പരിപാടിയിലും, പള്ളിയിലും, ഈദ്ഗാഹിലും മാത്രമായ് ഇങ്ങനെയൊരു സൗകര്യത്തിൻറെ ആവശ്യം?
https://t.me/Ibnlkym
1 879
✍️കളിക്കുന്നതിൽ നിൻറെ ശരീരത്തിന് പ്രയോജനമുണ്ട്. എന്നാൽ ഒരുപാട് സമയം നീ മൊബൈലിൽ കളി കാണുന്നതിൽ എന്ത് പ്രയോജനമാണ് നിനക്കുള്ളത്?
✍️നിനക്ക് പ്രയോജനമുള്ളതിൽ നീ താൽപര്യം കാണിക്കുക.... ഈ നബി വചനത്തെയാണ് നീ അവഗണിക്കുന്നതെന്നോർക്കുക
1 879
ജുമുഅ ഖുത്തുബ
*വിജയിച്ചവരായ വിശ്വാസികളുടെ മറ്റു ചില വിശേഷണങ്ങൾ*
🎙️അബൂ റഹ്‌മ
⏰24- 49
🕌 മസ്ജിദു ബിലാലിബ്നു റബാഹ്
ചൂലൂർ,എടമുട്ടം (തൃശ്ശൂർ)
✍️നബി ﷺ പറഞ്ഞു:
مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
''ആരെങ്കിലും ഒരു നന്‍മ അറിയിച്ച് കൊടുത്താല്‍, അത് ചെയ്തവന്‍റെ പോലത്തെ പ്രതിഫലം അയാള്‍ക്കുമുണ്ട്''
(സ്വഹീഹ് മുസ്‌ലിം)
https://t.me/Ibnlkym
