cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

MB New OTT Release

𝗠𝗼𝘃𝗶𝗲 𝗕𝗮𝘇𝗮𝗿 | മൂവി ബസാർ🎬 High Quality Movie File Providers🎥 𝗡𝗲𝘄 𝗢𝗧𝗧 𝗥𝗲𝗹𝗲𝗮𝘀𝗲𝘀 𝗼𝗻 : https://t.me/+C-Br14Q2JdMyMjkx @MB_ALL

Show more
India52 759The language is not specifiedMovies26 303
Advertising posts
9 878Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Subscriber growth rate

Data loading in progress...

™𝐌𝐨𝐯𝐢𝐞🎙️𝐁𝐚𝐳𝐚𝐫❤️ Join Our WhatsApp Group to Get Latest Update Of All Language, Movies and Series !✅ https://chat.whatsapp.com/C5ZpCCF7lnCJryaeMwJmk5
Show all...
™𝐌𝐨𝐯𝐢𝐞🎙️𝐁𝐚𝐳𝐚𝐫❤️🎬

WhatsApp Group Invite

™𝐌𝐨𝐯𝐢𝐞🎙️𝐁𝐚𝐳𝐚𝐫❤️ Join Our WhatsApp Group to Get Latest Update Of All Language, Movies and Series !✅ https://chat.whatsapp.com/C5ZpCCF7lnCJryaeMwJmk5
Show all...
™𝐌𝐨𝐯𝐢𝐞🎙️𝐁𝐚𝐳𝐚𝐫❤️🎬

WhatsApp Group Invite

Repost from CHRISTYFLIX 🍿
#Rorschach ! ഒരു സിനിമ കാണാൻ നമ്മൾ പൈസ ചിലവക്കുമ്പോൾ ആത്യന്തികമായി നമ്മുടെ ആഗ്രഹം കൊടുത്ത പൈസ മുതലവണം എന്നതാണ്. ഈ പടം കാണണമെന്നില്ല. വെറുതെ കേട്ടിരുന്നാൽ വരെ മുതലാവും, അതാണ് ഈ പടത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. സൗണ്ടിങ്, ബാക്ക്ഗ്രൗണ്ട് സ്കോർ, ഡയലോഗ് എഡിറ്റിംഗ്, മുഴവൻ ഓഡിയോ ഡിപ്പാർട്ട്മെൻ്റ് തന്നെ ഇന്നുവരെ മലയാളത്തിൽ വന്നതിൽ ഏറ്റവും ബെസ്റ്റ് എന്ന് നിസംശയം പറയാം. പേഴ്സണലി സിനിമ കണ്ട് കഴിഞ്ഞപ്പോൾ എന്നെ ഏറ്റവും ഞെട്ടിച്ചത് ഇതെങ്ങനെ ഇത്ര ഗംഭീരമായി എക്സിക്യൂട്ട് ചെയ്യാൻ പറ്റി എന്നതാണ്. രണ്ടാമത്തെ പോസിറ്റീവ് ഇതിൻ്റെ കാസ്റ്റിങാണ്. വന്നവനും നിന്നവനും പോയവനും എല്ലാംപടം ഡിമാൻഡ് ചെയ്യുന്ന രീതിയിലുള്ള കിടിലൻ പെർഫോമൻസ് ചെയ്തുവെച്ചിട്ടുണ്ട്. അതിൽ തന്നെ ബിന്ദു പണിക്കരും ജഗദീഷും വളരെ നന്നായി അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. അടുത്ത പോസിറ്റീവ് വിഷ്വൽ സൈഡാണ്. ക്യാമറ അംഗിൾസും ഫോക്കസിങും തുടങ്ങി കളർ ട്രീറ്റിംഗ്, ഗ്രേഡിംഗ്, ട്യുണിങ്, അങ്ങനെ അതിൻ്റെ എല്ലാ സൈഡും പെർഫെക്റ്റ് ആയിട്ട് ഹാൻഡിൽ ചെയ്തിട്ടുണ്ട്. സ്ക്രിപ്റ്റ് എടുത്താലും ഇതിലും കൂടുതൽ ഇനി അതിൽ ഒന്നും ചെയ്യാനില്ലെന്നെ പറയാൻ പറ്റു. അതിൻ്റെ മാക്സിമം ലെവൽ നമുക്ക് പടത്തിൽ കാണാൻ പറ്റും. വിദേശ സിനിമകളുടെ ഒരു സ്റ്റൈലിലാണ് സ്ക്രിപ്റ്റിഗ് ചെയ്തിരിക്കുന്നത്. അടുത്ത പോസിറ്റീവ് എഡിറ്റിംഗ് വിഎഫ്സ് തുടങ്ങിയവയാണ്. അതും അതിൻ്റെ പൂർണ്ണതയിൽ തന്നെ ചെയ്തിട്ടുണ്ടെന്ന് പറയാം. ആക്ഷൻ, ആർട്ട്, കോസ്റ്റ്യൂം, ലോക്കേഷൻസ്, അങ്ങനെ എല്ലാം തന്നെ മികച്ചതായിരുന്നു. പടത്തിൻ്റെ കമ്പ്ലീറ്റ് ടെക്നിക്കൽ സൈഡും ഒന്നിന് ഒന്ന് മെച്ചമായിട്ടാണ് തോന്നിയത്. ഈ പടത്തിൻ്റെ പോസിറ്റീവ്സ് പറഞ്ഞാലും പറഞ്ഞാലും തീരില്ല അത്രമാത്രമുണ്ട്. അതുപോലെ തന്നെ പടത്തിൽ പോരായ്മ ഒന്നും തന്നെ ഫീൽ ചെയ്തില്ല. പടത്തിൻ്റെ ഓരോ അസ്പെക്റ്റും അത്ര മികച്ചതായിരുന്നു. ചുരുക്കി പറഞ്ഞാൽ ഇന്ന് വരെ മലയാളത്തിൽ വന്നതിൽ ലക്ഷണമൊത്ത സിനിമകളിൽ ഒന്ന്. അതാണ് എനിക്ക് റോഷാക് തന്ന അനുഭവം. മറ്റൊരു കാര്യം, ഇത് തികച്ചും എനിക്ക് തോന്നിയ കാര്യങ്ങളാണ്. ഇത് എല്ലാവർക്കും ഇതേ പടി കിട്ടണമെന്നില്ല. എത്ര പേർക്ക് ഈ സിനിമ പൂർണ്ണമായി മനസ്സിലാവുമെന്നും അതിനെ ഉൾകൊള്ളാൻ പറ്റുമെന്നും എനിക്ക് അറിയില്ല. അത്ര സങ്കീർണമായൊരു സബ്ജക്റ്റാണ് സിനിമ കൈ കാര്യം ചെയ്യുന്നത്. അവസാനമായിട്ട് ഇങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്ത് അഭിനയിക്കാനും നിർമ്മിക്കാനും അതിനെ മാക്സിമം ക്വാളിറ്റിയിൽ ഓഡിൻസിലേക്ക് എത്തിക്കാനും ധൈര്യം കാണിച്ച് മുന്നിട്ട് ഇറങ്ങിയ മമ്മുക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുകയാണ്. കാലത്തോട് ഒപ്പം മാറാൻ, പ്രേക്ഷകൻ്റെ ഒപ്പം ചിന്തിക്കാൻ, ഇന്നും സിനിമയെ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിക്കാൻ എല്ലാം നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കാൻ നിങ്ങളെ കൊണ്ട് മാത്രമേ കഴിയൂ. മമ്മൂട്ടി കമ്പനിയിൽ നിന്ന് ഇനിയും ഇതുപോലെ നല്ല നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു. ഈ സിനിമയൊരു മാറ്റമാണ്. ഒരേ ഫോർമുലയിൽ പരിപ്പുവട സിനിമ എടുത്ത് പ്രേക്ഷകർ അതൊക്കെയെ അർഹിക്കുന്നുള്ളു എന്ന് കരുതുന്നവർക്ക് എതിരെ തുടങ്ങി വെക്കുന്ന ഒരു സമരമാണ്. പ്രേക്ഷകർ എന്നും ഇത്തരം മാറ്റങ്ങളുടെ ഒപ്പം, നല്ല സിനിമകളുടെ ഒപ്പം തന്നെ നിൽക്കുമെന്ന് തിരിച്ചറിഞ്ഞ് അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച റോഷാകിൻ്റെ ഓരോ പിന്നണി പ്രവർത്തകർക്കും നന്ദി. നിങ്ങൾ വിജയിച്ചിരിക്കുന്നു.❤️
Show all...
Repost from CHRISTYFLIX 🍿
അടി എന്ന് പറഞ്ഞ പൊരിഞ്ഞ അടി! ഒടുക്കത്ത അടി! അടിയോയോട് അടി! അതാണ് ഈ തല്ലുമാല.! പേര് പോലെ തന്നെ തുടക്കം മുതൽ ഒടുക്കം വരെ മാല പോലെ തല്ലോട് തല്ലാണ് പടത്തിൽ! അത് തന്നെയാണ് ഈ പടത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. ഓരോ ഫൈറ്റ് സീക്വെൻസും പ്രസെൻ്റ് ചെയ്തിരിക്കുന്ന രീതി, അതിൻ്റെ ഫൈറ്റ് കൊറിയോഗ്രഫി, സൗണ്ടിംഗ്, ബാക്ക്ഗ്രൗണ്ട് സ്കോർ, എഡിറ്റിംഗ് തുടങ്ങി എല്ലാം അതിൻ്റെ മാക്സിമത്തിൽ ചെയ്ത് വെച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ കാസ്റ്റിംഗും അഭിനയവും (അടി) മലബാർ സ്ലാങ് കൈകാര്യം ചെയ്യുന്നതും എല്ലാം മികച്ചതായിരുന്നു. ക്യാമറ വർക്ക്, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ ഒക്കെ അന്യായം എന്ന് പറഞ്ഞാൽ കുറഞ്ഞ് പോവും, ആ ലെവലിലാണ് ചെയ്തിരിക്കുന്നത്. അതുപോലെ ആർട്ട് വർക്ക്, കോസ്റ്റ്യൂം ഡിസൈൻ, കളറിങ് എല്ലാം കിടുകിടിലൻ ആയിരുന്നു. സ്റ്റോറി വൈസ് പടം ആവറേജ് ആണ്. ഇടക്ക് കേറി വന്ന രണ്ട് - മൂന്ന് പാട്ടുകൾ വെറുപ്പിച്ചത് ഒഴിച്ചാൽ വേറെ നെഗറ്റീവ് ഒന്നും തോന്നിയില്ല. ഇനി പറയാനുള്ളത് ഖാലിദ് റഹ്മാനോടാണ്, ഇത് പോലെ ഒരു ഹെൽ എക്സ്പീരിയൻസ് തീയേറ്ററിൽ നിന്ന് എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. അത് അതിൻ്റെ മാക്സിമം ഔട്ട്പുട്ട് ഒപ്പിച്ച് തന്നതിന് ഇതുപോലെ ഒരു "അടി"ച്ചുപൊളി പടം എടുക്കാൻ ധൈര്യം കാണിച്ചതിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി! #Thallumala | @CHRISTYFLIX
Show all...
Repost from CHRISTYFLIX 🍿
മനോഹരമായൊരു പ്രണയകഥ. അതാണ് സീതാ രാമത്തെ കുറിച്ച് പറയാനുള്ളത്. പ്രെടിക്റ്റബിൾ ആയ കഥയാണെങ്കിലും അവതരണം കൊണ്ട് ചിത്രം വളരെ മികച്ച് നിൽക്കുന്നുണ്ട്. ചിത്രത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ് ആയി തോന്നിയത് ബിജഎം/ മ്യൂസിക് വർക്കാണ്. Vishal Chandrasekhar അത്ര മനോഹരമായി അത് ചെയ്ത് വെച്ചിട്ടുണ്ട്. നല്ല ലാഗ് തോന്നേണ്ടിയിരുന്ന സീനുകൾ പോലും ആസ്വദിക്കാൻ അവ നല്ല രീതിയിൽ സഹായിക്കുന്നുണ്ട്.❤️ അതുപോലെ സിനിമയിൽ കാണിക്കുന്ന പഴയ കാലഘട്ടങ്ങൾ എല്ലാം വൃത്തിക്ക് ചെയ്തിട്ടുണ്ട്. കശ്മീരും ശ്രീനഗറും ഹൈദരാബാദും എല്ലാം തന്നെ കൃത്യമായി ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നുണ്ട്. മറ്റൊരു പോസിറ്റീവ് ദുൽഖർ സൽമാൻ തന്നെയാണ്. പുള്ളിയെ കണ്ട് ഇരിക്കാൻ തന്നെ എന്ത് രസാണ്.! ദുൽഖർ-മൃണാൽ സീനുകൾ ഒക്കെ അത്രയ്ക്ക് മനോഹരമായിരുന്നു. രണ്ട് പേരെയും എത്ര മനോഹരമായി അവതരിപ്പിക്കാൻ പറ്റുമോ അത് പോലെ തന്നെ എടുത്ത് വെച്ചിട്ടുണ്ട്. മലയാളം ഡബ്ബ് പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് അനുഭവപ്പെട്ടത്. രശ്മിക മന്ദാന കിട്ടിയ റോൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. മറ്റ് അഭിനേതാക്കളും നന്നായിരുന്നു. നെഗറ്റീവ് ആയിട്ട് തോന്നിയത് മത സൗഹാർദ്ദവും രാജ്യസ്നേഹം ഒക്കെ കാണിച്ച് കുറച്ച് വെറുപ്പിച്ചതാണ്. മൊത്തത്തിൽ പറഞ്ഞാൽ ലെഫ്റ്റനന്റ് റാമിൻ്റെ പ്രണയകഥ തീയേറ്ററിൽ കാണാനുള്ളതുണ്ട്. പ്രണയ സിനിമകൾ ഇഷ്ടമാണെങ്കിൽ തീർച്ചയായും കണ്ട് നോക്കുക. #SitaRamam | @CHRISTYFLIX
Show all...
Repost from CHRISTYFLIX 🍿
Rocketry: The Nambi Effect 🔥 ശ്രീ. നമ്പി നാരായണൻ സാറിൻ്റെ യഥാർത്ഥ ജീവിതം ആസ്പദമാക്കി ഒരുക്കിയ മികച്ച ഒരു ചിത്രം. ചിത്രത്തിൻ്റെ പ്രധാന പോസിറ്റീവുകൾ ആയി തോന്നിയത് സ്ക്രീൻപ്ലേയും മാധവൻ എന്ന നടനുമാണ്. മികച്ച രീതിയിൽ തന്നെ ആ റോൾ പുള്ളി ചെയ്ത് വെച്ചിട്ടുണ്ട്. കൂടെ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളെ നന്നായി ചെയ്തിട്ടുണ്ട്. പ്രധാനമായും മെക്കിംഗും മുസിക് വർക്കുകളും നന്നായിരുന്നു. ക്യാമറ, എഡിറ്റിംഗ്, കളറിംഗ് തുടങ്ങിയ ടെക്നിക്കൽ അക്സ്പെക്റ്റുകളും നന്നായിരുന്നു. നെഗറ്റീവ് ആയിട്ട് അങ്ങനെ ഒന്നും തന്നെ തോന്നിയില്ല. സൂര്യയുടെ അഭിനയം അത്ര നന്നായിരുന്നില്ല. പക്ഷേ അത് ചിത്രത്തെ സ്വാധീനിക്കാൻ മാത്രമുള്ള റോൾ ഒന്നുമല്ല. മൊത്തത്തിൽ പറഞ്ഞാൽ ഒരു കൊമേഴ്സ്യൽ ഡോക്യുമെൻ്ററി സിനിമ അതാണ് റോക്കട്രി. തീർച്ചയായും കണ്ട് നോക്കുക.❤️ #ROCKETRY | @CHRISTYFLIX
Show all...
Repost from CHRISTYFLIX 🍿
#Kaduva🐯 | കടുവ 🐅 കുറച്ച് അധികം നാളുകൾക്ക് ശേഷമാണ് ഒരു കംപ്ലീറ്റ് മാസ്സ് എൻ്റർടൈനർ പടം വരുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ഈ ചിത്രത്തെ കാത്തിരുന്നത്. അതിനെ ഒരുപരിധി വരെ സാറ്റിസ്ഫൈ ചെയ്യുന്ന സിനിമയാണ് കടുവ! പടത്തിനെ പറ്റി പറയുകയാണെങ്കിൽ പൃഥ്വിരാജ് തന്നെയാണ് ഈ പടത്തിലെ ഏറ്റവും വലിയ പോസിറ്റീവ്. വർഷങ്ങൾക്ക് ശേഷമാണ് ഒരു കംപ്ലീറ്റ് മാസ്സ് റോൾ പുള്ളി ചെയ്യുന്നത്, അത് എത്ര നന്നായി ചെയ്യാൻ പറ്റുമോ അത് പോലെ തന്നെ ചെയ്ത് വെച്ചിട്ടുണ്ട്. ഫൈറ്റ് ആണെങ്കിലും ഡയലോഗ് ഡെലിവറി ആണെങ്കിലും സ്വാഗ് ആണെങ്കിലും മാസ്സ് ആറ്റിട്യൂട് ആണെങ്കിലും അങ്ങനെ എല്ലാം കൊണ്ടും പൃഥ്വി തന്നെയാണ് ഈ പടത്തിൻ്റെ ഏറ്റവും വലിയ പോസിറ്റീവ്. മറ്റ് താരങ്ങളും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഫൈറ്റ് സീക്വെൻസുകളാണ്. നല്ല രീതിയിൽ തന്നെ അവ എക്സിക്യൂട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഇടക്ക് ഇടക്ക് വരുന്ന പാട്ടുകളും, ക്ലൈമാക്സും കുറെ കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. നല്ലൊരു ബാക്ക്ഗ്രൗണ്ട് സ്കോർ സിനിമ ഡിമാൻഡ് ചെയ്യുന്നുണ്ടെങ്കിലും, തരക്കേടില്ലാത്ത അനുഭവമാണ് ചിത്രം നൽകുന്നത്. മറ്റൊരു നെഗറ്റീവായി തോന്നിയത്, ലെൻസ് ഫ്ലൈർ വെച്ചുള്ള വെറുപ്പിക്കലാണ്. ഭൂരിഭാഗം സമയത്തും അത് അരോചകമായയിരുന്നു. പറഞ്ഞ് പഴകിയ കഥയാണെങ്കിലും, മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് പൂർണ്ണ സംതൃപ്തി തരുന്ന രീതിയിലാണ് പടത്തിൻ്റെ പൊക്ക്. OTT യിൽ വന്നാൽ അത്ര മികച്ച അഭിപ്രായം വരുമോ എന്ന കാര്യം സംശയമാണ്. മാസ്സ് സിനിമകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും തീയേറ്ററിൽ തന്നെ കാണുക. നിസംശയം പറയാം ഷാജി കൈലാസ് എന്ന മാസ്സ് സംവിധായകൻ്റെ ഒരു ഗംഭീര തിരിച്ച് വരവ് തന്നെയാണ് ഈ ചിത്രം എന്ന്.! @CHRISTYFLIX | #KADUVA
Show all...
Repost from CHRISTYFLIX 🍿
ഇമ്മാതിരി ഒരു കളർഫുൾ പടം അടുത്ത് എങ്ങും കണ്ടിട്ടില്ല! എടുത്ത് പറയേണ്ടത് ഇതിൻ്റെ കളർ ഗ്രേഡിംഗ് ആണ്, പടത്തിൽ നമ്മളെ പിടിച്ച് ഇരുത്തുന്ന പ്രധാന ഘടകം തന്നെ അതാണെന്ന് തോന്നി പോയി. എന്ത് അടിപൊളിയായിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നത്. പോസ്റ്റർ ഒക്കെ കാണുമ്പോ തന്നെ മനസ്സിലാവുന്നത് പോലെ ഒരു ക്ലീൻ എൻ്റർടെയ്ൻമെൻ്റ് പടമാണ് ഡോൺ. ശിവകാർത്തികേയൻ നിറഞ്ഞ് ആടുന്നു എന്ന് തന്നെ പറയാം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നൊരു അനുഭവം തോന്നിയെങ്കിലും മൊത്തത്തിൽ ചിരിക്കാനും ബോർ അടിക്കാതെ കണ്ട് ഇരിക്കാനും പറ്റി. എവിടെയോ കണ്ട് മറന്ന കുറെ സിനിമകളെ ഓർമ്മിക്കുന്ന പക്ക cliche ലൈൻ കഥയാണ് പടത്തിന്. പക്ഷേ അത് 100% എൻ്റർടൈൻമെൻ്റ് ഓഫർ ചെയ്യുന്നുണ്ട്. ക്ലൈമാക്സ് എത്തിയപ്പോ പടത്തിൻ്റെ ഡയറക്ടർ മാറി ജിസ് ജോയ് കേറിയോ എന്നൊരു സംശയം തോന്നി🚶 (click this grain to read harmless spoiler) മൊത്തത്തിൽ പറഞ്ഞാൽ അടിച്ച് പൊളിച്ച് കണ്ട് ചിരിക്കവുന്ന ഒരു cliche കളർഫുൾ എൻ്റർടെയ്നർ! അതാണ് ഡോൺ. ഉറപ്പായും കണ്ട് നോക്കുക, കാരണം ഈ പടം നിങ്ങളെ ഉറപ്പ് ആയിട്ടും എൻ്റർടൈൻ ചെയ്യും! #DON | @CHRISTYFLIX
Show all...
Repost from CHRISTYFLIX 🍿
ഇമ്മാതിരി ഒരു കളർഫുൾ പടം അടുത്ത് എങ്ങും കണ്ടിട്ടില്ല! എടുത്ത് പറയേണ്ടത് ഇതിൻ്റെ കളർ ഗ്രേഡിംഗ് ആണ്, പടത്തിൽ നമ്മളെ പിടിച്ച് ഇരുത്തുന്ന പ്രധാന ഘടകം തന്നെ അതാണെന്ന് തോന്നി പോയി. എന്ത് അടിപൊളിയായിട്ടാണ് ചെയ്ത് വെച്ചിരിക്കുന്നത്. പോസ്റ്റർ ഒക്കെ കാണുമ്പോ തന്നെ മനസ്സിലാവുന്നത് പോലെ ഒരു ക്ലീൻ എൻ്റർടെയ്ൻമെൻ്റ് പടമാണ് ഡോൺ. ശിവകർത്തിയേകൻ നിറഞ്ഞ് ആടുന്നു എന്ന് തന്നെ പറയാം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നൊരു അനുഭവം തോന്നിയെങ്കിലും മൊത്തത്തിൽ ചിരിക്കാനും ബോർ അടിക്കാതെ കണ്ട് ഇരിക്കാനും പറ്റി. എവിടെയോ കണ്ട് മറന്ന കുറെ സിനിമകളെ ഓർമ്മിക്കുന്ന പക്ക cliche ലൈൻ കഥയാണ് പടത്തിന്. പക്ഷേ അത് 100% എൻ്റർടൈൻമെൻ്റ് ഓഫർ ചെയ്യുന്നുണ്ട്. ക്ലൈമാക്സ് എത്തിയപ്പോ പടത്തിൻ്റെ ഡയറക്ടർ മാറി ജിസ് ജോയ് കേറിയോ എന്നൊരു സംശയം തോന്നി🚶 (click this grain to read harmless spoiler) മൊത്തത്തിൽ പറഞ്ഞാൽ അടിച്ച് പൊളിച്ച് കണ്ട് ചിരിക്കവുന്ന ഒരു cliche കളർഫുൾ എൻ്റർടെയ്നർ! അതാണ് ഡോൺ. ഉറപ്പായും കണ്ട് നോക്കുക, കാരണം ഈ പടം നിങ്ങളെ ഉറപ്പ് ആയിട്ടും എൻ്റർടൈൻ ചെയ്യും! #DON | @CHRISTYFLIX
Show all...
Repost from CHRISTYFLIX 🍿
Even if your expectations are sky high, there is nothing wrong with that because LOKESH, ANIRUDH and the whole crew is on their prime to satisfy the Fukcing Hype..! As a Film Lover VIKRAM is a real treat for me. ANDAVAR just killing it on his 60s🔥 #Vikram | @CHRISTYFLIX
Show all...