അല്ലഫൽ അലിഫ് പഠനം
Open in Telegram
ലോകപ്രസിദ്ധമായ അല്ലഫൽ അലിഫ് എന്ന നബിﷺ കീർത്തന കാവ്യം ശൈഖ് ഉമറുൽ ഖാഹിരി(റ)രചിച്ചതാണ്. ഭാഷാ ഭംഗിയും ശരീഅത്തിന്റെ അതിപ്രാധാന്യവും അദ്ധ്യാത്മികതയും കൊണ്ട് സമ്പന്നമാണത്. ആകാരവടിവ്, തീവ്രമായ അർത്ഥ തലങ്ങൾ എന്നിവ മനോഹരമാക്കിയ 31 വരികൾ https://wa.me/919744990511
Show moreThe country is not specifiedReligion & Spirituality159 538
474
Subscribers
No data24 hours
+117 days
+4730 days
Posts Archive
അല്ലഫൽ അലിഫ് ഖസീദ വീഡിയോകൾ.
1 https://youtu.be/47nOanEeNII
2 https://youtu.be/2YpZNcFucdA
3 https://youtu.be/4_IexW50pNM
4 https://youtu.be/Ml3JruIw8Ew
5 https://youtu.be/vXFgaUgl2VY
6 https://youtu.be/yuXSzPJ0Ikc
7 https://youtu.be/sGV8hyPRMzY
8 https://youtu.be/vCsZExy6K_A
9 https://youtu.be/qOjtBFuSAo8
10 https://youtu.be/sURAt4-0_Rk
11 https://youtu.be/wufd1XZtZU4
12 https://youtu.be/ds0hAaFuwGQ
14 https://youtu.be/2XHlAHE1jqw
15 https://youtu.be/wS7Sx6a30L4
16 https://youtu.be/HhSCkrFoidI
17 https://youtu.be/h9DIdjDHe_Q
18 https://youtu.be/mVtEDuQkX-Q
19 https://youtu.be/6aeITjvxaV8
20 https://youtu.be/snIadU6gLJY
21 https://youtu.be/3S0VqARJzQU
22 https://youtu.be/vBcqSFhcfp0
23 https://youtu.be/0EVavL8MM-4
24 https://youtu.be/9PypGYucVok
25. https://youtu.be/Qzyp7rnWq5s
26.
വിസ്മയാവഹമത്രെ, സൽമയുടെ കാര്യം. സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും എത്ര സമർത്ഥമായാണവൾ വേർതിരിച്ചറിയുന്നത്. അവളിൽ നിന്ന് മുറപ്രകാരം സ്നേഹ സാമീപ്യം കരസ്ഥമാക്കിയവൻ തീർച്ചയായും സർവാതിശായിത്വം അവകാശപ്പെടാൻ അർഹൻ തന്നെ !
(അല്ലഫൽ അലിഫ്)
പ്രവാചക പ്രേമത്തിന്റെ ലഹരിയിൽ മനം ലയിച്ച് ഖസീദ,; അല്ലഫൽ അലിഫ്..
https://m.facebook.com/story.php?story_fbid=pfbid0gcDQXTfKvSawnD1VffYxGrQ9ZxvbZGYfBcfGsB4TBtztoFMZ9nD1jg6aWywp5EUml&id=100003311345224
ميم و حاميم و دال مال عن كل المقام
مقام أو أدنى اختفا الشعور للكمال مال
സ്ഥാനങ്ങളായുള്ള സ്ഥാനങ്ങളൊക്കെയും വിട്ടുകടന്നങ്ങുയർന്നു മുഹമ്മദോർ ദിവ്യസന്നിധിയിലാത്മവിസ്മൃതനായ്
ഏകത്വ പൂർണിമയിൽ ചേർന്നു ലീനനായ്
ميم مُلك المنزلين محمد والحاء حاء
منه دلت رحمة وعلي الدوام الدال دال
زر ضريح المصطفى وزد اقامة به &
زرت حم زاويا عن قلبك الزلزال زال
മുത്ത് മുസ്തഫാ നബി (സ) യെ സന്ദർശിച്ച് അവിടെ ഏറെ സമയം ചെലവഴിക്കുക. ഹൃദയത്തിന്റെ ചാഞ്ചല്യങ്ങളെല്ലാം ഒഴിവാക്കി അതിനെ സ്വസ്ഥമാക്കിയിട്ടായിരിക്കണം അത്. എങ്കിൽ, അവിടുത്തെ നേരിൽ സന്ദർശിച്ചതിന്റെ അനുഭവ സായൂജ്യം നിങ്ങൾക്ക് ഉണ്ടാകും.
[(അല്ലഫൽ അലിഫ്-. ഉമർ വലിയുല്ലാഹി ഖാഹിരി]
قال عمر القاهري رحمه الله:
شل شريعة ولا تفشل إذ الشريعة
شرعة الشفيع عن فؤادك الأفشال شال
ശരീഅത്ത് നീ ഉയർത്തിപ്പിടിക്കുക , നീ ഭീരുവാകരുത്. കാരണം നിന്റെ ഹൃദയത്തിൽ നിന്നും ദൗർബല്യങ്ങളെ ഉയർത്തിക്കളഞ്ഞ ശുപാർശകന്റെ ( തിരുനബിﷺയുടെ ) സരണിയാകുന്നു ശരീഅത്ത്.
بَا لَعَ الْمَدَّاحُ فِيْ اَوْصَافِهِ فَمَا بَلَغَ
بَالِغٌ مِعْشَارَ مَا اُوْتِيْ بٍمَا فِي الْبَالِ بَالْ..
"സ്തുതിപാഠകന്റെ വിവരണങ്ങളിൽ കീർത്തികരമായിരുന്നു, പക്ഷേ മനസ്സിലുള്ളതിന്റെ പത്തിലൊന്ന് പ്രായപൂർത്തിയാകാത്ത സ്തുതി ഗീതമായി കവിതകൾക്ക് ദാഹിക്കുന്നു.."
വർണ്ണനയിൽ ഒതുങ്ങാത്ത മർതബയാണ് ന്റെ ഹബീബ് ﷺ..🥰
പള്ളിയുടെ മേൽപ്പുരയും മാളികയും പടികളും ഉൾപ്പെടെയുള്ള മുഴുവൻ മരങ്ങളും ഈ ഒരു മരത്തിന്റെ പകുതി കൊണ്ട് നിർമ്മിച്ചതാണെന്നത് അൽഭുതകരവായി നിലനിൽക്കുന്നു. വാസ്തുശിൽപ്പ ചാരുതയുടെ എല്ലാം ഒത്തിണങ്ങിയ, കൊത്തുപണികളാൽ അലംകൃതമായ അതി മനോഹരവും, പ്രൗഡിയുമുള്ള പള്ളിയുടെ തൂണുകളും, നിലത്ത് വിരിച്ച "മാർബിളു"കളും, അംഗശുദ്ധി വരുത്തുന്നതിന്നായി നിർമ്മിച്ച പള്ളിക്കകത്തുള്ള ഹൗളും (കുളം) ഭീമാകാരമായ പാറക്കല്ലുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള യന്ത്രങ്ങളുടെ സഹായത്താൽ മാത്രം ഇക്കാലത്ത് സാധ്യമാകുന്ന ഇത്തരം ഭാരമായ ജോലികൾ ഈമാനിക ശക്തികൊണ്ട് മനുഷ്യൻ ചെയ്തു എന്നോർക്കുമ്പോൾ ആധുനികന് അൽഭുതപ്പെടാതിരിക്കാനാവില്ല.
പ്രമുഖ പണ്ഡിതനും വാസ്തു ശിൽപിയുമായിരുന്ന, കണ്ണൂർ കണ്ണാടിപറമ്പിൽ അന്ത്യവിശ്രമം കൊള്ളുന്ന പൊന്നാനി സ്വദേശി എഞ്ചിനീയർ യഅബൂബ് മുസ്ലിയാരാണ് നാദാപുരം പള്ളിക്കൊപ്പം ഈ പള്ളിയുടെയും നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതെന്ന് പറയപ്പെടുന്നു.
കുടുംബം:
ശൈഖ് അലി അൽ മഅബരി (റ)യുടെ പുത്രി ചെരിച്ചൽ പള്ളിക്കൽ മാമബിയായിരുന്നു വലിയോരുടെ സഹധർമ്മിണി. പ്രശസ്ത പണ്ഡിതരും സൂഫിവര്യരും ചെരിച്ചിൽ പള്ളി മുദരിസുമാരുമായിരുന്ന കോയകുട്ടി മുസ്ലിയാർ (ന:മ:), കുഞ്ഞിമൊയ്തീൻ മുസ്ലിയാർ (ന:മ:) എന്നിവർ ഇവരുടെ ദാമ്പത്യവല്ലരിയിൽ വിരിഞ്ഞ പുഷപങ്ങളാണ്. നിരവധി കറാമത്തുകൾക്കുടമകളായിരുന്നു ഇവർ. ഇവർക്ക് പുറമെ ചെറുപ്പത്തിൽ മരണപ്പെട്ട അമ്മാൻ എന്ന ആൺകുട്ടിയും ഫാതിമ, ആയിശ, കുഞ്ഞാമിന എന്നീ പെൺമക്കളുമുണ്ട്. അവരുടെ പൗത്ര പരമ്പരകൾ നിരവധി പ്രശസ്ത പണ്ഡിതർക്ക് ജൻമം നൽകിയിട്ടുണ്ട്. ചെറിയ കോയോട്ടി മുസ്ലിയാർ )(ഉപ്പയുടെ ഉപ്പ ), ചാലികണ്ടി ഓർ, സി.പി.അബ്ദുറഹ്മാൻമുസ്ലിയാർ(ഉപ്പ), സി.പി.കുഞ്ഞഹമ്മദ് മുസ്ലിയാർ (ഉമ്മയുടെ ഉപ്പ ) തുടങ്ങിയ മൺമറഞ്ഞ മഹാരഥൻമാർ അവരിൽ ചിലരാണ്. മതപരമായ കാര്യങ്ങൾക്കും നാടിന്റെ നാനോൻമുഖ പ്രവർത്തനങ്ങൾക്കും എക്കാലത്തും നേതൃത്വം വഹിച്ചവരാണ് ചെരിച്ചിൽ പള്ളിക്കൽ കുടുംബക്കാർ.
പയ്യോളിയിലും പരിസരത്തും ആത്മീയ പ്രഭ പരത്തിയ ശൈഖ് ഫരീദ് (റ) ഹി: 1299 ശഅബാൻ 06(ക്രി- 1882 ജൂൺ 12) ന് വഫാത്തായി. മഹാരഥന്റെ ബറകത്തിനാൽ നമ്മുടെ പാരത്രികം അല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ
കുണ്ടംകുളം മുഹമ്മദ് മുസ് ലിയാർ കൈപ്പുറം മുഹമ്മദ് മുസ് ലിയാരുമായി ഈ സംഭവം പങ്കുവെച്ചിട്ടുണ്ട്. കരന്റ് വ്യാപകമാവാത്ത കാലം. ചിമ്മിണി വിളക്കിന്റെ ചെറിയ വെളിച്ചത്തിലായിരുന്നു പള്ളികളും വീടുകളും പ്രവർത്തിച്ചത്. അക്കാലത്ത് ഫാനുസിൽ (വിളക്കിൽ ) മണ്ണെണ്ണ തീർന്നപ്പോൾ തന്നെറ്റ് ഖാദിമിനോട് ചിമ്മിണിക്ക് പകരം വെള്ളം ഒഴിക്കാൻ പറഞ്ഞതും മണ്ണണ്ണയേക്കാൾ ശക്തിയായി വിളക്ക് കത്തിയ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചെരിച്ചിൽ പള്ളിക്ക് സമീപത്തുള്ള കല്ലുംകടവിൽ വുളു എടുക്കാൻ ഒരു രാത്രി ശൈഖ് എത്തി. കൂരിരുട്ടിൽ കടവിലുള്ള ഒരു വസ്തുവിൽ ഇരുന്ന് വുളൂ ചെയ്തു. കഴിഞ്ഞ ശേഷം ഇരുന്ന വസ്തുവിന് ചെറിയ ഒരനക്കം. അതൊരു മുതലയുടെ പുറത്തായിരുന്നു. മുതല വലിയോർക്ക് കീഴൊതുങ്ങുകയായിരുന്നു. തുടർന്ന് ശൈഖ് മുതലയോട് പറഞ്ഞു മുതലയെ ഇനി ഇവിടെ കാണരുത്. പിന്നീട് മുതലയെ കണ്ടിട്ടില്ലത്രെ.
പല ചികിൽസകളും നടത്തി പരാചയപ്പെട്ട, മകളുടെ ദുർവിധിയിൽ മനംനൊന്ത് അവസാന ശ്രമം എന്ന നിലയിൽ ശൈഖിനെ തേടിയെത്തിയ അക്കാലത്തെ ഏറ്റവും വലിയ ഭൂവുടമയും കോടീശ്വരനുമായ കുറ്റ്യാടി സ്വദേശി തന്റെ മകളെ കാർന്നുതിന്നന്ന അസുഖം പുർണ്ണമായും സുഖപ്പെട്ട് പൂർണ്ണാരോഗ്യത്തോടെ ശൈഖിന്റെ സന്നിധാനത്തിൽ നിന്ന് തിരിച്ചുപോകുന്നതിന് സാക്ഷിയായപ്പോൾ
തന്റെ സ്വത്ത് മുഴുവൻ ശൈഖിന്റെ തൃപ്തിക്കായി ദാനം ചെയ്യാൻ സന്നദ്ധനായെങ്കിലും ശൈഖ് ആവശ്യപ്പെട്ടത് ചരിച്ചൽ പള്ളി പുനർ നിർമ്മിക്കാനാവശ്യമായ മരമായിരുന്നു. ആഹ്ളാദപൂർവം അദ്ദേഹം സമ്മതിച്ചു. വാഹന ഗതാഗതം വിരളമായിരുന്ന അക്കാലത്ത് ഇതിന്നാവശ്യമായ മരം എങ്ങിനെ എത്തിക്കുമെന്ന് ആശങ്കപ്പെട്ട അദ്ദേഹത്തോട് ശൈഖു പറഞ്ഞു, മരം പുഴയിൽ എറിയുക.
ശൈഖിന്റെ കറാമത്ത് മൂലം പള്ളിയുടെ പരിസരത്ത് കൂടെ ഒഴുകുന്ന കുറ്റ്യാടി പുഴയിലൂടെ ഭീമാകാരമായ മരം (തേക്ക്) ഒഴുകിയെത്തുകയായിരുന്നു എന്നാണ് ചരിത്രം. (പനോലയും മൺകട്ടയും കൊണ്ട് കുട്ട്യാലി മുസ്ലിയാർ നിർമ്മിച്ച ചെറിയ പള്ളി ഇന്ന് കാണുന്ന രൂപത്തിൽ സംവിധാനിക്കാൻ ആവശ്യമായ മരങ്ങളെല്ലാം ഉപയോഗിച്ചത് കറാമത്ത് മുഖേന ലഭിച്ച ഈ മരത്തിന്റെ പകുതി കൊണ്ടാണ്).
വഫാതിന് ശേഷവും ശൈഖ് സമൂഹത്തിന്റെ അത്താണിയായി പ്രവർത്തിക്കുന്നു. 1985 കാലഘട്ടം.... അന്ന് പള്ളിയിൽ ദർസ് നടത്തിയിരുന്ന ഉസ്താദും ശിഷ്യരും ഒരു മൗലീദ് പാരായണത്തിന് ക്ഷണിക്കപ്പെട്ട ദിവസം പള്ളിയിൽ തസ്കരവീരൻ എത്തി കാഷും മറ്റ് വിലപ്പെട്ട സാധനങ്ങളും മോഷ്ടിച്ചു. കമ്മിറ്റി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. .ആഴ്ചകൾ പിന്നിട്ടു നാട്ടിലെ ചില ദർസ് വിരോധികൾ (സലഫികൾ) ഈ അവസരം മുതലെടുത്തു. ചെരിച്ചിൽ ഓറിന് കഴിവുണ്ടെങ്കിൽ ഓർ കള്ളനെ പിടിച്ചോളും അവർ പരിഹസിച്ചു. ചിലർ ദർസിലെ മുതഅല്ലിംകളെ സംശയത്തിന്റെ നിഴലിലാക്കി. നാൽപതോളം വിദേശികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തു വിട്ടയച്ചു. അന്ന് രാത്രി ഉസ്താദ് മർഹൂം മുണ്ടക്കൽ അലവി മുസ്ലിയാർ (ന:മ:) ശൈഖിന്റെ സന്നിധാനത്തിലെത്തി പരാതി ബോധിപ്പിച്ചു "എന്റെ മുതഅല്ലിംകളെ പോലും ചിലർ സംശയിക്കുന്നു. അതു കൊണ്ട് യഥാർത്ഥ പ്രതികളെ ജനമധ്യത്തിൽ വെളിവാക്കണം". പിറ്റേന്ന് വൈകുന്നേരം സന്തോഷ വാർത്തയെത്തി. മോഷ്ടാവിനെ പിടികൂടിയ വിവരം പോലീസ് വിളിച്ചറിയിച്ചു. നാട്ടുകാർ തസ്കരവീരനെ കാണാൻ പോലീസ് സ്റ്റേഷനിൽ പോയിരുന്നു
മറ്റൊരു സംഭവം. ചെരിച്ചിൽ പള്ളിയുടെ ഗോവണി കുത്തനെയുള്ളതും ഉയരം കൂടിയതുമാണ്. (ഭീമാകാരമായ ഒരു മരത്തിൽ നിർമ്മിച്ചതാണ് ഈ ഗോവണി ഉൾപ്പെടെ പള്ളിയിൽ ഉപയോഗിച്ച മുഴുവൻ മരങ്ങളും) ഈ കോണിയുടെ മുകളിൽ നിന്ന് ഒരു മുതഅല്ലിം താഴെ വീണു. താഴെ കോണിയുടെ ഭാഗത്തായി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖിനെ മനസ്സിൽ ഓർത്തത് മാത്രമെ അദ്ധേഹത്തിന് ഓർമയുള്ളു. കോണിയിലൂടെ ഉരുണ്ട് താഴെ വീണെങ്കിലും ഒരു ആപത്തും സംഭവിച്ചില്ല.അന്ന് ദർസ് നടത്തിയിരുന്ന ഉസ്താദിന്റെ സഹോദരപുത്രൻ കൂടിയായ പി.കെ.മുഹമ്മദ് എന്ന വ്യക്തി ഇന്ന് വിശുദ്ധ മക്കയിൽ ജോലി ചെയ്യുന്നു. ഇങ്ങിനെ നിരവധി അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ട്.
ചരിച്ചിൽ പള്ളി
ശൈഖ് കുട്ടിയാലി മുസ്ലിയാർ നിർമ്മിച്ച പള്ളി അക്കാലത്ത് അങ്ങാടിയിൽ നിന്ന് നോക്കിയാൽ ആ ചെറിയ പള്ളി പുഴയിലേക്ക് ചെരിഞ്ഞ് നിൽക്കുന്നതായി അനുഭവപ്പെടുമായിരുന്നുവത്രെ. ജനങ്ങൾ അതിനെ ചെരിഞ്ഞ പള്ളി എന്ന് വിളിച്ചു പോന്നു. അങ്ങനെയാണ് പിൽകാലത്ത് അത് ചരിച്ചിൽ പള്ളി എന്നറിയപ്പെട്ടത്. ശൈഖ് ഇവിടെ പള്ളിയുടെ ചെരുവിൽ താമസമാക്കിയതിനാൽ ശൈഖിന്റെ സന്താന പരമ്പര ചെരിച്ചൽ പള്ളിക്കൽ (cp)എന്നും അറിയപ്പെട്ടു. എകദേശം 300 വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട പള്ളി ഇന്ന് കാണുന്ന രൂപത്തിൽ പുതുക്കി പണിതത് 125 വർഷങ്ങൾക്ക് മുമ്പ് ഹിജ്റ 1312 റബീഉൽ അവ്വൽ 6 ന് ആണെന്ന് പള്ളിയുടെ വാതിലിൽ കൊത്തിവെച്ച അറബി ലിഖിതത്തിൽ നിന്ന് ഗ്രഹിക്കാം.
ചെരിച്ചൽ വലിയോറുടെ ഷെയ്ഖ് ഫരീദ്ബിനു മുഹിയുദ്ധീൻ (റ)
ആണ്ട് ശഅബാൻ 06
സുപ്രസിദ്ധ വലിയ്യും നിരവധി കറാമത്തുകളുടെ ഉടമയുമായ ശൈഖ് ഫരീദ് ബിൻ മുഹിയിദീനുൽ ബർബരി (റ)ന്റെ ആണ്ട് ദിനമാണ് ശഅബാൻ 06. മഹാനവർകൾ അന്ത്യവിശ്രമം കൊള്ളുന്ന പയ്യോളി ചെരിച്ചിൽ പള്ളി മഖാം കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ചെരിച്ചിൽ വലിയോർ എന്ന പേരിൽ അറിയപ്പെട്ട
ഫരീദ് മുസ്ല്യാർ (റ) ഉന്നത പണ്ഡിതനും മുദരിസും വലിയ്യും അറബി സാഹിത്യകാരനും അറബി കവിയുമായിരുന്നു. അറബി കിതാബുകളും രചിച്ചിട്ടുണ്ട്. അദ്ധ്യാത്മിക ഗ്രന്ഥങ്ങളായ ഇഹ്യാ ഉലൂമുദ്ദീൻ, അല്ലഫൽ അലിഫ്, ഖസീദത്തുൽ വിത്രിയ്യ തുടങ്ങിയതിന് അറബി വ്യാഖ്യാനം തയ്യാറാക്കി. പ്രശസ്ത ശാഫീഈ പണ്ഡിതൻ ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ)ന്റെ ലോക പ്രശസ്ത കർമ്മ ശാസ്ത്ര ഗ്രന്ഥമായ“ഫത്‌ഹുൽ മുഈനി“ന്റെ കൂടെ കാണുന്ന "فتح المعين كتاب شأنه عجب" “ ഫത്‌ഹുൽ മുഈനി കിതാബുൻ ശഅനുഹു അജബ് “ എന്ന കാവ്യം ഫരീദ് മുസ്ല്യാർ രചിച്ചതാണ്. അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിതരിൽ പ്രഥമഗണനീയൻ. പണ്ഡിതർക്കിടയിൽ കർമ്മശാസ്ത്ര വിഷയങ്ങളിൽ അഭിപ്രായ വിത്യാസമുണ്ടായാൽ അവർ അന്തിമ തീർപ്പിന് വന്നിരുന്നത് ശൈഖിന്റെ സവിധത്തിലായിരുന്നു. വടകര ഹിമായത്തുല്ല സർക്കാറിന്റെ കാലത്ത് ഞ്ഞെണ്ട് ഭക്ഷ്യയോഗ്യമാണോ എന്നതിൽ തർക്കമുണ്ടായപ്പോൾ അന്തിമ വിധിയറിയാൻ ശൈഖിനെ സമീപച്ചതും പരിഹാരം നിർദ്ധേശിച്ചതും രേഖപ്പെടുത്തി വെക്കപ്പെട്ടത് ഇതിന്നൊരു ദാഹരണം. സമൂഹത്തിന്നിടയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്നായി സമൂഹം വന്നിരുന്നത് ശൈഖിന്റെ സവിധത്തിലായിരുന്നു. കളവ് കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും സത്യം ചെയ്യാൻ ശൈഖിനെ സമീപിച്ചത് സുവിദിതമാണ്. ലോക പ്രശസ്ത പണ്ഡിതനും റൗളയുടെ വാതിൽ സ്വയം തുറക്കപ്പെടാൻ കാരണക്കാരനുമായ ആശിഖു റസൂൽ വെളിയങ്കോട് ഉമർ ഖാസി (റ)യുടെ ശിഷ്യനാണ് ശൈഖ് ഫരീദ് മുസ് ലിയാർ.
അന്ന് ചരിച്ചൽ പള്ളി മുദരിസും ഖാളിയുമായിരുന്നു ശൈഖ് അലി അൽ മഅബരി (കുട്ട്യാലി മുസ്ല്യാർ ന:മ:). 300 വർഷങ്ങൾക്ക് മുമ്പ് പൊന്നാനിയിൽ നിന്ന് പയ്യോളി അങ്ങാടിയിൽ എത്തിയ പൊന്നാനി മഖ്ദും കുടുംബത്തിലെ പ്രമുഖ പണ്ഡിതനുമായിരുന്നു കുട്ട്യാലി മുസ്ല്യാർ. ചെരിച്ചിൽ പള്ളി നിർമ്മിച്ചത് കുട്ട്യാലി മുസ്ലിയാരാണ്. അദ്ദേഹം തന്റെ മകൾ മാമയെ ബന്ധുകൂടിയായ ഫരീദ് മുസ് ലിയാർക്ക് വിവാഹം ചെയ്ത് കൊടുത്തു. തുടർന്ന് ഫരീദ് മുസ്ലിയാർ ചെരിച്ചിൽ പള്ളിക്കൽ തറവാട്ടിൽ താമസിച്ചു. ഏതാനും വർഷങ്ങൾക്ക് ശേഷം കുട്ട്യാലി മുസ്ലിയാർ തന്റെ പുയാപ്പിള (ജാമാതാവ്) ഫരീദ് ശൈഖിനെ ചെരിച്ചിൽ പള്ളി ഖാസിയും മുദരിസുമായി അവരോധിച്ചു. തുടർന്ന് കുട്ട്യാലി ശൈഖ് കോട്ടക്കലിലേക്ക് തന്നെ താമസം മാറ്റി. (ഇരിങ്ങൽ കോട്ടക്കൽ ശൈഖുംതാഴ പള്ളിയിൽ കുട്ടിയാലി മുസ്ലിയാർ അന്ത്യവിശ്രമം കൊള്ളുന്നു).
ഫരീദുദ്ദീൻ ശൈഖ് ദിവസങ്ങൾ കൊണ്ട് തന്നെ പ്രശസ്തനായി. മത ഭേദമന്യേ ജനങ്ങൾ ചരിച്ചൽ പള്ളിയിലേക്ക് ഒഴുകിയെത്തി. ശാരീരികവും മാനസീകവുമായ വിഷമതകൾ ശൈഖിന്റെ സവിധാനത്തിൽ അവതരിപ്പിക്കപ്പെട്ടു. ആഗമനോദ്ദേശ്യം നിറവേറിയ സമാധാനത്തോടെയും അതിലുപരി ആത്മനിവൃതിയോടെയുമാണ് വന്നവർ തിരിച്ചു പോയത്.
നിരവധി കറാമത്തുകൾ ശൈഖിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പയ്യോളിയിലും പരിസരത്തും ഉള്ളവർക്ക് നിരവധി ചരിത്രങ്ങൾ പറയാനുണ്ട്. അവരുടെ അനുഭവങ്ങളുടെ കഥ. അസുഖങ്ങൾ സുഖപ്പെട്ടത്, മാനസിക വിഭ്രാന്തിയിൽ നിന്ന് മോചനമായത്, മക്കളില്ലാതെ വിഷമിച്ചവർക്ക് സന്താനഭാഗ്യം ഉണ്ടായത്. അങ്ങിനെയങ്ങിനെ .....
കറാമത്തുകൾ മുഖേന ശൈഖിന്റെ സഹായം ലഭിച്ചതും പൂർവ്വീകർ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയോടനുബന്ധിച്ച പ്രവർത്തനങ്ങൾക്ക് വിശിഷ്യാ ഖബർ കുഴിക്കുന്നതിന്നാവശ്യമായ ആയുധങ്ങൾ വാങ്ങുന്നതിന്നായി ശൈഖിന്റെ ഖാദിമുകളിൽ പെട്ട മമ്മു കുറ്റ്യാടി ചന്തയിലേക്ക് പോയി. റോഡ് സൗകര്യങ്ങളില്ലാത്ത അക്കാലത്ത് നടന്നായിരുന്നു യാത്ര. യാത്രാമദ്ധ്യേ വിജനമായ ഒരിടത്ത് എത്തിയപ്പോൾ അക്രമകാരിയായ ഒരു വന്യമൃഗം മമ്മൂട്ടിയുടെ വഴിയിൽ തടസ്സമായി ഇരിക്കുന്നു. ഭയചകിതനായ മമ്മൂട്ടി മൃഗത്തോട് പറഞ്ഞു എന്നെ ചന്തയിലേക്ക് വിട്ടത് വലിയോറാണ്. പിന്നെ കണ്ടത് വന്യമൃഗം ഭവ്യതയോടെ വഴി മാറി കൊടുക്കുന്നതാണ്. അങ്ങിനെയും ഒരു പാട് സംഭവങ്ങൾ.
ഖിള്ർ നബി(അ) മുമായി സന്ധിക്കാനും വലിയോർക്ക് ഭാഗ്യം സിദ്ധിച്ചതായി പൂർവ്വീകരിൽ നിന്ന് കേട്ട വിവരങ്ങളും പ്രസിദ്ധമാണ്. ഒരിക്കൽ ശൈഖ് തഹജ്ജുദിന് വേണ്ടി അർദ്ധരാത്രി വുളൂ എടുത്തു കൊണ്ടിരിക്കുന്നു. ഈ സമയം വെള്ളവസ്ത്രധാരികളായ രണ്ട് പേർ അതിലെ നടന്നു പോകുന്നു, അതിലൊരാൾ മറ്റെ വ്യക്തിയോട് പറഞ്ഞു " ഓറുടെ വുളൂ അലിയാരുടെ വുളൂ ആണല്ലൊ ". സംസാരം കേട്ട ശൈഖ് അവരിലേക്ക് നോക്കിയെങ്കിലും അവരെ കാണാനായില്ല. തിരഞ്ഞ് കണ്ടെത്തുന്നതിന്നായി ശൈഖ് പുറപ്പെട്ടു. പാറപ്പള്ളിയിൽ വെച്ച് അവരെ കണ്ടെത്തി. ഖിള്ർ നബിയാണ് എന്ന് വെളുപ്പെടുത്തിയ ശേഷം നബി(അ) ശൈഖിന്റെ തലയിൽ കൈ വെച്ച് ദുആ ചെയ്തു. തലയിൽ കൈവെച്ചത് ഒരു അടയാളമായി തലയിൽ നിലനിന്നിരുന്നുവത്രെ.
Repost from അദ്കിയാഅ് പഠനം
ഫത്ഹുൽ മുഈനി കിതാബുൻ ശഅ്നുഹു അജബ്, ഈ വരികൾ കേൾക്കാത്തവർ ഉണ്ടാകില്ല. ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്വഗീർ രചിച്ച വിശ്രുത കർമശാസ്ത്ര ഗ്രന്ഥം ഫത്ഹുൽ മുഈനെ കുറിച്ച് സംസാരിക്കുന്നവരെല്ലാം ഈ വരികൾ ആലപിക്കുക പതിവാണ്. ഫത്ഹുൽ മുഈൻ ഒരു അത്ഭുത ഗ്രന്ഥമാണ് എന്ന ആശയത്തോടെ ആരംഭിക്കുന്ന ഏഴ് വരികളുള്ള ഈ കവിത രചിച്ച മഹാപണ്ഡിതനാണ്
പയ്യോളി ചെരിച്ചിൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ബിൻ മുഹിയിദ്ദീൻ ബർബരി(റ).
സ്വൂഫിവര്യനും നിരവധി കറാമത്തുകളുടെ ഉടമയുമായിരുന്നു
ചെരിച്ചിൽ വലിയോർ എന്ന പേരിൽ അറിയപ്പെട്ട ശൈഖ് ഫരീദ് മുസ്‌ലിയാർ. പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ച പ്രഗൽഭ പണ്ഡിതനായിരുന്നു അവിടുന്ന്. ആശിഖു റസൂൽ വെളിയങ്കോട് ഉമർ ഖാളി(റ) ആണ് അവിടുത്തെ പ്രധാന ഉസ്താദ്.
അനുഗ്രഹീത അറബി സാഹിത്യകാരനായിരുന്ന ചെരിച്ചിൽ വലിയോർ ഇഹ്‌യാ ഉലൂമുദ്ദീൻ, അല്ലഫൽ അലിഫ്, ഖസീദത്തുൽ വിത്‌രിയ്യ തുടങ്ങിയ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
അവിടുത്തെ രചനകളിൽ ഏറ്റവും പ്രശസ്തമാണ് ഫത്‌ഹുൽ മുഈനി കിതാബുൻ ശഅനുഹു അജബ്
എന്നു തുടങ്ങുന്ന കവിത.
കർമശാസ്ത്രത്തിലും ഫത്ഹുൽ മുഈനിലും ശൈഖ് ഫരീദുദ്ദീൻ മുസ്‌ലിയാരുടെ പ്രാവീണ്യം പ്രസിദ്ധമായിരുന്നു. പണ്ഡിതന്മാർക്കിടയിൽ നടന്ന കർമശാസ്ത്ര ചർച്ചകൾക്ക് പോലും തീർപ്പ് കൽപിച്ചിരുന്നത് മഹാനവർകൾ ആയിരുന്നു. സമൂഹത്തിന്റെ അത്താണിയായിരുന്നു അവിടുന്ന്. പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ജനങ്ങൾ ആ ചാരെയെത്തി. കളവ് കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും സത്യം ചെയ്യാൻ വിശ്വാസികൾ
ശൈഖിനെ സമീപിച്ചിരുന്നു.
ദീർഘകാലം ചെരിച്ചിൽ പള്ളി ഖാളിയും മുദരിസും ആയിരുന്നു.
നൂറ്റാണ്ടുകൾക്കു മുമ്പ് പൊന്നാനിയിൽ നിന്നെത്തിയ ശൈഖ് അലി അൽ മഅബരി (കുട്ട്യാലി മുസ്ലിയാർ) നിർമ്മിച്ച പള്ളി ഇന്ന് കാണുന്ന രൂപത്തിൽ വികസിപ്പിച്ചതും മഹാനവർകൾ ആയിരുന്നു. ഹി 1299/ക്രി 1882 ശഅബാൻ 06 ശൈഖ് ഫരീദുദ്ദീൻ മുസ്‌ലിയാർ ഈ ലോകത്തോട് വിട പറഞ്ഞത്. സഹോദരങ്ങളെ അവിടുത്തെ വിയോഗത്തിന് നൂറ്റി നാൽപത്തി നാല് വർഷങ്ങൾ പൂർത്തിയാക്കുന്ന അവസരമാണിത്. എല്ലാവരും അവിടുത്തെ സന്നിധിയിലേക്ക് ഒരു ഫാതിഹ എങ്കിലും ഓതി ഹദ്‌യ ചെയ്യുമല്ലോ. അല്ലാഹു അവിടുത്തെ ദറജ വർദ്ധിപ്പിക്കട്ടെ..
قال عمر القاهري رحمه الله:
شل شريعة ولا تفشل إذ الشريعة
شرعة الشفيع عن فؤادك الأفشال شال
ശരീഅത്ത് നീ ഉയർത്തിപ്പിടിക്കുക, നീ ഭീരുവാകരുത്. കാരണം നിന്റെ ഹൃദയത്തിൽ നിന്നും ദൗർബല്യങ്ങളെ ഉയർത്തിക്കളഞ്ഞ ശുപാർശകന്റെ ( തിരുനബിﷺയുടെ ) സരണിയാകുന്നു ശരീഅത്ത്.
