cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

അദ്കിയാഅ് പഠനം

ആദ്യാത്മിക വിജ്ഞാനത്തില്‍ സാധാരണക്കാരായ കേരള മുസ്‌ലിംകള്‍ക്ക്‌ ദിശ നിര്‍ണ്ണയിക്കാന്‍ മഖ്‌ദൂം കബീര്‍(റ)രചിച്ചതാണ് അദ്‌കിയ എന്ന പദ്യകൃതി. പില്‍ക്കാലത്ത്‌ തസവ്വുഫിന്റെ ഉയര്‍ന്ന വിതാനത്തിലെത്തിയ പലര്‍ക്കും ഈ കാവ്യം വഴികാട്ടിയായി https://wa.me/919744990511

Show more
The country is not specifiedMalayalam842Religion & Spirituality63 112
Advertising posts
545
Subscribers
No data24 hours
-17 days
+430 days

Data loading in progress...

Subscriber growth rate

Data loading in progress...

🌷🌷🌷🌷🌷🌷മഖ്ദൂം ചരിത്റം🌷🌷🌷🌷🌷🌷 ഇസ്ലാമിക വൈജ്ഞാനിക നവോത്ഥാനത്തിന് ഊർജം നൽകിയ കുടുംബ പരമ്പരയാണ് മഖ്ദൂമുമാർ ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ) വിൽ നിന്ന് യമനിലെ മഅബറിലൂടെ തമിഴ്നാട്ടിലെ കായൽ പട്ടണത്തുംഅവിടെനിന്ന് കൊച്ചിയിലുമെത്തിയതാണീ കുടുംബം ശൈഖ് സൈനുദ്ധീൻ മഖ്ദൂമിന്റെ പിതാമഹനായ ശൈഖ് അഹ്മദാണ്ആദൃമായി കൊച്ചിയിലെത്തുന്നത് ഇസ്ലാമിക പ്റബോധന പ്റവർത്തനങ്ങൾക്ക് നേത്ർത്വം നൽകി വന്ന ഈ കുടുംബത്തിന് കേരള മുസ്ലിംകൾക്കിടയിൽ പ്റത്ത്യേക അംഗീകാരം ലഭിച്ചു കൊച്ചിയിലെ മഖ്ദൂം കുടുംബത്തിൻറെ പ്റവർത്തനം മൂലം ധാരാളമാളുകൾ ഇസ്ലാംമതം സ്വീകരിച്ചു ശൈഖ് അഹ്മദ് മഅബരിയുടെ മകൻ അലി അൽ മഅബരിയുടെ മകനാണ് പ്റശസ്തരായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം (ഒന്നാമൻ) സൈനുദ്ധീൻ മഖ്ദൂംകബീർ എന്നറിയപ്പെടുന്ന ഒന്നാമൻ ഹിജ്റ 871 ശഅബാൻ 12 വ്യാഴം / 1467 മാർച്ച് 18 പ്റഭാത സമയത്ത് കൊച്ചിയിലെ കൊച്ചങ്ങാടീയിലുളള മഖ്ദൂമിയ്യ വീട്ടിൽ ജനിച്ചു അബൂ യഹ് യാ സൈനുദ്ധീനുബ്നു ശൈഖ് അലിയ്യുബ്നു ശൈഖ് അഹ്മദ് അൽ മഅബരി എന്നാണ് പൂർണ്ണ നാമം അഹ്മദ് മഅബരിയുടെ മക്കളിലൊരാളായ സൈനുദ്ധീൻ ഇബ്റാഹീം അൽ മഅബരി അഹ്മദ് മഖ്ദൂമിനു ശേഷം കൊച്ചിയിൽ ഖാസി സ്താനമേൽക്കുകയും ഇസ്ലാമിക പ്റബോധനത്തിന് നേത്ർത്വം നൽകുകയും ചെയ്തു വരുമ്പോൾ പൊന്നാനിയിൽ നിന്നും മഖ്ദൂമുകളുടെ പ്റവർത്തനങ്ങളിൽ ആക്ർഷ്ടരായ മുസ്ലിം നേതാക്കൾ കൊച്ചിയിലെത്തി പൊന്നാനിയിലെ ഖാസി സ്താനം ഏറ്റെടുത്ത് ദീനീപ്റവർത്തനങ്ങൾക്ക് നേത്ർത്വം നൽകണമെന്നപേക്ഷിച്ചു. പൊന്നാനിയിലെ നേതാക്കളുടെ നിർബന്തത്തിന് വഴങ്ങി സൈനുദ്ധീൻ ഇബ്റാഹീം പൊന്നാനിയിലെത്തി ഖാസി സ്താനം ഏറ്റെടുത്തു . പൊന്നാനിയിലെ തോട്ടുങ്ങൽ പള്ളി കേന്ദ്റമാക്കിയായിരുന്നു മഹാനവർകൾ പ്റവർത്തനം നടത്തിയിരുന്നത് ഇതേസമയം സൈനുദ്ധീൻ മഖ്ദൂം ഒന്നാമൻ തന്റെ പിതാവ് അലി അൽ മഅബരിയിൽ നിന്ന് മതപഠനം നടത്തുകയായിരുന്നു. പ്റാഥമിക പഠനങ്ങൾ പൂർത്തിയായ സമയം തന്റെ പതിനാലാം വയസ്സിൽ പിതാവ് അലി അൽ മഅബരി മരണപ്പെട്ടു പൊന്നാനിയിൽ ഖാസിയായി സേവനമനുഷ്ടിക്കുന്ന പിത്ർവ്യൻ ഉന്നത പഠനത്തിന് വേണ്ടി സൈനുദ്ധീൻ മഖ്ദൂമിയെ പൊന്നാനിയിലേക്ക് കൊണ്ടുവന്നു ഖുർആൻ മനപ്പാഠമാക്കുകയും വ്യാകരണം കർമശാസ്ത്റം ആത്മീയ ശാസ്ത്റം തുടങ്ങിയ വിഷയങ്ങളിൽ പ്റാവീണ്യം നേടുകയും ചെയ്തു സൈനുദ്ധീൻ മഖ്ദൂമിന്റെ പഠനത്തിലെ ഉൽസുകത മനസ്സിലാക്കിയ പിത്ർവ്യൻ ഉപരിപഠനത്തിന് വേണ്ടി ഉന്നത കർമശാസ്ത്റ പണ്ടിതനുംകോഴിക്കോട് ഖാസിയുമായ അബൂബക്കർ ഫഖ്റുദ്ധീൻ ഇബ്നു റമളാൻ അശ്ശാലിയാത്തിയുടെ ശിഷ്യത്വം സീകരിക്കാൻ വേണ്ടി അദ്ധേഹത്തെ കോഴിക്കോട്ടേക്കയച്ചു ഏഴ് വർഷം അവിടെ താമസിച്ച് പഠനം നടത്തുകയും ഫിഖ്ഹിലും(കർമ ശാസ്ത്റം ) ഉസൂലുൽ ഫിഖ്ഹിലും (നിതാന ശാസ്ത്റം) അഗാതജ്ഞാനം സമ്പാതിക്കുകയും ചെയ്തു പിന്നീടുള്ള യാത്റ മക്കയിലേക്കായിരുന്നു പ്റഗൽഭരായ വളരെയേറെ പണ്ടിതൻമാർ അക്കാലത്ത് മക്കയിൽ അദ്ധ്യാപനം നടത്തിയിരുന്നു അല്ലാമാ അഹ്മദ് ശിഹാബുദ്ധീൻഇബ്നു ഉസ്മാനിൽ യമനിയിൽ നിന്നുംഹദീസിലും ഫിഖ്ഹിലും ജ്ഞാനം സമ്പാതിക്കുകയും ഇൽമുൽ ഫറാഇളിലെ(അനന്തരാവകാശ നിയമം) വിക്യാത ഗ്രന്ഥമായ ഇമാം സർഫദിയുടെ ഫറാഇളുൽ കാഫിയ എന്ന വിഖ്യാത ഗ്രന്ഥം പഠിക്കുകയും ചെയ്തു അന്നും ഇന്നും ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക കലാലയംഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയാണ് മക്കയിലെ പഠനത്തിന്ശേഷംമഖ്ദൂം അൽ അസ്ഹറിലേക്ക് യാത്റ തിരിച്ചു കുതിരപ്പുറത്തായിരുന്നു ഈജിപ്തിലേക്കുള്ള യാത്റ മലബാറിൽ നിന്ന് ആദ്യമായി അസ്ഹറിൽ എത്തിയത് മഖ്ദൂമായിരുന്നു അസ്ഹറിലെ ശൈഖുൽ ഹദീസ് ഖാളി അബ്ദുറഹ്മാൻ അൽ അദമിൽ നിന്നുംഹദീസിൽ അവഗാഹം നേടുകയും ഹദീസ് ഉദ്ധരിക്കാനുള്ള ഒദ്യോഗിക അനുമതി ( ഇജാസത്ത്)കരസ്തമാക്കുകയും ഫിഖ്ഹിലും ഹദീസിലും റസുലുള്ളാഹി (സ അ ) യിൽചെന്നുമുട്ടുന്ന ഗുരുപരമ്പരയിൽ പ്റവേശം സിദ്ധിക്കുകയും ചെയ്തു ഈജിപ്തിൽ വെച്ച് മഹാ പണ്ടിതരായ ഇമാം ജലാലുദ്ധീനുസ്സുയൂതി ഇമാം സയ്യിദ്അബൂബക്റിൽ ഹളറമി ഇമാം സയ്യിദ് അബൂബക്റിനിൽ ഐദറൂസി ഇമാം ഹാഫിള് മുഹമ്മദ് അസ്സഖാവി ഇമാംഅഫീഫുദ്ധീൻ അബ്ദുള്ളാഹിബ്നു അഹ്മദ് ബാ മഖ്റുമ അൽ അദനി ഇമാംഅഹ്മദുബ്നു ഉമർഅലമുസ്സദ്ദദുസ്സുബൈദി ഇമാം ഖാളി ജലാലുദ്ധീൻ മുഹമ്മ് ഇബ്നു ഉമർ അൽ ഹളറമി ഇമാം അബ്ദുറഹ്മാൻബ്നു അലി അൽമകൂദി തുടങ്ങിയവരെ സന്ദർശിക്കാനും അവരിൽ നിന്ന് വിജ്ഞാനം സ്വീകരക്കാനുംഅവസരമുണ്ടായി യാത്റാ സൗകര്യങ്ങൾ വളരെ പരിമിതമായ ആ കാലത്ത് ഇൽമ് തേടിയുള്ള യാത്റക്ക് മുന്നിട്ടിറങ്ങിയ മഖ്ദൂമിനെ അഭിമാനത്തോടു കൂടിയല്ലാതെ ഓർക്കാൻ കഴിയില്ല ലോകപ്റശസ്ത പണ്ടിതരായ ഇമാം ജലാലുദ്ധീനുസ്സാഫി ഇമാംനൂറുദ്ധീനുൽ മഹല്ലി ഇമാം ശിഹാബുദ്ധീനുൽ ഹിമ്മസി കമാലുദ്ധീനുദ്ദിമശ്ഖി ഇമാംബദ്റുദ്ധീനുസ്സുയൂതി തുടങ്ങിയവർ മഖ്ദൂം തങ്ങളുടെ ഈജിപ്തിലെ സഹ പാഠികളാണ്
Show all...
ശൈഖ് മഖ്ദൂം സാമ്റാജൃത്വത്തിനെതിരെ സാമൂതിരിയെ സഹായിക്കാനും രാഷ്ട്റീയ ഇടപെടലുകളിലൂടെ നാടിൻറെ ഭീഷണി അകറ്റാനും ശ്റമിച്ചു ഹിജ്റ 928 ശഅബാൻ 16(1522 ജൂലൈ 10 വെള്ളിയാഴ്ച)അർദ്ധ രാത്റിക്കു ശേഷം മഖ്ദൂം കബീർ ഇഹലോക വാസം വെടിഞ്ഞു ...ഇന്നാ ലില്ലാഹ് .... പൊന്നാനി വിലിയ ജുമാ മസ്ജിദിൻറെ മുൻ വശത്ത് പ്റത്ത്യേകമായ കെട്ടിനകത്താണ് മഖ്ദൂം തങ്ങളുടെ ഖബറുള്ളത് മഖ്ദൂം കബീറിൻറെ അപദാനങ്ങൾ വാഴ്ത്തുന്ന ഒട്ടേറെ ക്റ്തികൾ രചിക്കപ്പെട്ടിട്ടുണ്ട് സൈനുദ്ദീൻ മഖ്ദൂം അഖീറിൻറെ പുത്റൻ കൊങ്ങണം വീട്ടിൽ ഇബ്റാഹീം മുസ്ലിയാർ രചിച്ച 198 ഈരടികളുള്ള അനുശോചന കാവൃം 1921 ൽ പൊന്നാനിയിൽ മുദ്രണം ചെയ്തിട്ടുണ്ട് മഖ്ദൂം കബീറിൻറെ രചനകളിൽ ചിലത് 1 മുർശിദുത്തുല്ലാബ് مرشد الطلاب الى كريم الوهاب 2 സിറാജുൽ ഖുലൂബ് سراج القلوب 3 സിറാജുൽ മുനീർ سراج المنير 4 അൽ മസ്അദ് المسعد في ذكر الموت 5 ശംസുൽ ഹുദാ شمس الهدى 6 തുഹ്ഫതുൽ ഹിബ്ബാൻ تحفة الحبان وعرفةالاولباء 7 ശഅബുൽ ഈമാൻ شعب الايمان 8 ഇർശാദുൽ ഖാസിദീൻ ارشادالقاصدين 9 കിഫയത്തുൽഫറാഇള് كفاية الفراءض في اختصارالكافي 10 കിതാബുസ്സഫാ كتاب الصفى من الشفى 11 തസ്ഹീലുൽ കാഫിയ تسهيل الكافية شرح على كافية 12 ഹാശിയതുൻ അലൽ ഇർശാദ് حاشية على الارشاد 13 ഹാശിയതുൻ അലൽ കാഫിയ حاشية على الكافية 14 ശറഹു അൽഫിയ്യ شرح على الالفية لابن مالك 15 ഖസസുൽ അമ്പിയാ قصص الانبياء 16 ശറഹുൻ അലാ തുഹ്ഫിൽ വർദിയ്യ شرح على تحفة الوردية 17തുഹ്ഫതുൽ വർദയ്യ تحفة الوردية )مقتصر) 18 സീറതുന്നബവി سيرة النبوي 19 ഹദായതുൽ അദ്കിയാ هداية الاذكياء الى طريق الاولياء 20 തഹ് രീള് قصيدة الجهادية تحرض اهل الايمان 21 ഖസീദ ഫീമാ യൂരിസുൽ ബറകതി قصيدةفيما يورث البركة 22 മൻഖൂസ് മൗലിദ് منقوص مولد ------''--'-------------------------'-'-----------------
Show all...
ഇമാംശംസുദ്ധീൻ മുഹമ്മദ് അൽ ജൗജരി കമാലുദ്ധീൻ മുഹമ്മദുബ്നു അബൂ ശരീഫ് തൂടങ്ങയവരിൽ നിന്നും ഇൽമ് നേടുകയും ശൈഖുൽ ഇസ്ലാം സകരിയ്യൽ അൻസരിയുടെ പ്റധാന ശിഷൃൻമാരിൽ ഒരാളാവുകയും ചെയ്തു വൈജ്ഞാനിക രംഗത്ത് മുന്നേറുന്ന മഖ്ദൂം തസവ്വുഫി (സൂഫിസം)ലതിഷ്ടിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത് ശൈഖ് ഖുതുബുദ്ധീനിൽ നിന്നാണ് ആത്മീയ രഹസ്യങ്ങൾ അഭ്യസിച്ചു തുടങ്ങിയത് അദ്ധേഹം ഖാദിരി-ചിശ്തി ത്വരീഖത്തുകളിൽ മഖ്ദൂമിന് പ്റവേശം നൽകി ത്വരീഖത്ത് പ്റകരം ശൈഖ് തൻറെ മുരീദിന് നൽകുന്ന "ഖിൽഖ" ( സ്ഥാന വസ്ത്റം) നൽകി മുരീദുമാർക്ക് ആത്മീയചികിൽസ നടത്താനും പരിശീലന മുറകൾ പഠിപ്പിക്കാനും ശൈഖ് ഖുത്ബുദ്ധീൻ തൻറെ ഖലീഫയായി മഖ്ദൂമിനെ നിയമിച്ചു ഇന്തൃയിലെ പ്റമുഖ ചിശ്തീ ശൈഖ് ശൈഖ് ഫരീദുദ്ദീൻ അജോധനി (ബാബാ ഫരീദ് )യുടെ പൗത്റനാണ് ശൈഖ് ഖുതുബുദ്ദീൻ ശൈഖ് സാബിത് ബ്നു ഐൻ ബ്നു മഹ്മൂദുസ്സാഹിദിൽ നിന്നാണ് ശതാരിയ്യ ത്വരീഖത്തിൽ പ്റവേശം കരസ്തമാക്കിയത് സുഹ്റവർദി ത്വരീഖതിലും മഖ്ദൂം കബീർ അംഗമായിരുന്നു മഖ്ദൂം തങ്ങളുടെ ആത്മീയ ഗുരുപരമ്പര 1 ശൈഖ് സൈനുദ്ദീൻ മഖ്ദൂം 2 ശൈഖ് ഖുതുബുദ്ദീൻ 3 ശൈഖ് ദാവൂദ് 4 ശൈഖ് ഫരീദുദ്ദീൻ 5 ശൈഖ് നജീബുദ്ദീൻ 6 ശൈഖ് റുക്നുദ്ദീൻ 7 ശൈഖ് അലമുദ്ദീൻ 8 ശൈഖ് അലാവുദ്ദീൻ 9 ശൈഖ് ബദ്റുദ്ദീൻ 10 ശൈഖ് ഫരീദുദ്ദീൻ 11 ഖാജാ ഖുതുബുദ്ദീൻ ബഖ്തിയാർ കാകി 12 ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീരി 13 ശൈഖ് ഉസ്മാൻ 14 ശൈഖ് ശരീഫുസ്സിൻന്ദി 15 മൗദൂദുൽ ചിശ്തി 16 മുഹമ്മദുൽ ചിശ്തി 17 ശൈഖ് ഹമദ് അൽ ചിശ്തി 18 ശൈഖ് അബൂ ഇസ്ഹാഖുശ്ശാഫി 19 ശൈഖ് അലവിയുദ്ദയ്നൂരി 20 ശൈഖ് ഹുബൈറത്തുൽ ബസരി 21 ശൈഖ് ഹുദൈഫത്തുൽ മിർഅശി 22 ഇബ്റാഹീമുബ്നു അദ്ഹം 23 ശൈഖ് ഫുളൈലുബ്നു ഇയാള് 24 ശൈഖ് ഹസനുൽ ബസരി 25 അമീറുൽ മുഅമിനീൻ അലിയ്യുബ്നു അബീ ത്വാലിബ് 26 മുഹമ്മദ് റസൂലുള്ളാഹ് മകൻ അബ്ദുൽ അസീസ് മഖ്ദൂം തൻറെ "മസ് ലകുൽ അദ്കിയാ" എന്ന ഗ്രന്തത്തിൽ ഈ പരമ്പര വിവരിക്കുന്നുണ്ട് സൂക്ഷ്മവുംഅനുകരണീയവുമായിരുന്നു ശൈഖ് മഖ്ദൂമിൻറെ ജീവിതം ദിക്റിലും സേവനത്തിലുമായി ജീവിവിച്ചു സമയം ക്ർത്യമായി വിഭജിച്ച് ക്റമാനുഗതം ഉപയോഗപ്പെടുത്തുന്നതിൽ ശ്റദ്ധാലുവായിരുന്നു കണിശമായ ക്റ്ത്യ നിഷ്ഠയും ക്റമവും ജീവിതത്തിൽ പാലിച്ചു പഠനാനന്തരം പൊന്നാനിയിലെത്തിയ മഖ്ദൂമിന് പൊന്നാനിക്കാരുടെ സ്നേഹാദരവുകൾ ലഭിച്ചു മഖ്ദൂമിൽ ഒരു വഴികാട്ടിയെ അവർ കണ്ടു തദ്ദേശീയരുടെ സഹായ സഹകരണത്തോടെ പ്റസിദ്ധമായ പൊന്നാനി വലിയ ജുമാ മസ്ജിദ് പണി കഴിപ്പിച്ചു വിജ്ഞാന പ്റചരണമായിരുന്നു മഖ്ദൂമിന്റെ മുഖൃ ലക്ഷൃം വിജ്ഞാനം വിലക്കപ്പെട്ടവർക്ക് ഇസ്ലാമിലേക്ക് പ്റവേശനം നൽകി അറിവിൻറെ വിളക്കത്തിരുത്തി മുസ്ലിം ബഹുജനങ്ങളെ വിജ്ഞാനത്തിന്റെ വഴിയിൽ സഹയാത്റികരാക്കി ചൈതനൃവത്തായ ആ സംഗത്തിലേക്ക് വിവിദ ദേശങ്ങളിൽ നിന്ന് ജനങ്ങൾ ഒഴുകിയെത്തി പ്റമുഖ പണ്ടിതനും ഗ്രൻഥകാരനും മുഹ് യദ്ധീൻ മാലയുടെ കർത്താവുമായ ഖാളി മുഹമ്മദിന്റെ പിതാമഹൻ ഖാളീ ശിഹാബുദ്ധീൻ അഹ്മദ് ശിഷൃ പ്റമുഖരിൽ ഒരാളാണ് മഖ്ദൂമിന് മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമാണുണ്ടായിരുന്നത് മൂത്ത പുത്റൻ യഹ് യ ചെറുപ്പത്തിൽ മരണപ്പെട്ടു ( പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ മുൻ വശത്ത് മഖ്ദൂമുമാരെ അടക്കം ചെയ്തിട്ടുള്ള കെട്ടിനകത്താണ് ഈ കുട്ടിയുടെ ഖബറുള്ളത് ) രണ്ടാമത്തെ മകൻ മുഹമ്മദുൽ ഗസ്സാലി മഹാ പണ്ടിതനും സാഹിതൃകാരനുമായിരുന്നു മാഹിക്കടുത്തുളള ചോമ്പാലിൽ ഖാളിയായി നിയമിതനാവുകയും ചെയ്തു ചോമ്പാലിൽ നിന്ന് വിവാഹം കഴിക്കുകയുംഅവിടെ താമസമാക്കുകയും ചെയ്തു ഇദ്ധേഹത്തിന്റെ പുത്റനാണ് പ്റശസ്തരായ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ (സഗീർ ) ചൊമ്പോലിൽ വെച്ച് തന്നെയാണ് മുഹമ്മദുൽ ഗസ്സാലി മരണപ്പെട്ടതെങ്കിലും ഖബറിടം പ്റത്ത്യേകം അടയാളപ്പെടുത്തി കാണുന്നില്ല ഹിജ്റ 947/1566 ലാണ് മരണം മഖ്ദൂം കബീറിൻറെ മൂന്നമത്തെ പുത്റൻ അബ്ദുൽ അസീസ് മഖ്ദൂം മഹാ പണ്ടിതനും സൂഫിയും സമര നായകനുമായിരുന്നു നിരവതി ഗ്രന്ഥങ്ങളുടെ കർത്താവാണദ്ധേഹം ഒരു പരിഷ്കർത്താവിൻറെ മുഴുവൻ ഗുണങ്ങളും ഒത്തിണങ്ങിയ മഖ്ദൂം കബീർ ഖുർആനും ഹദീസുമനുസരച്ച് ശാഫിഈ മദ്ഹബ് അടിസ്ഥാനമാക്കി ജനങ്ങളെ നയിച്ചു ഹദീസ് ഫിഖ്ഹ് ശാസ്ത്റങ്ങളിൽ അതീവ ജ്ഞാനിയായിരുന്ന മഖ്ദൂം തങ്ങൾ അടിസ്താന രഹിതമായ നാട്ടാചാരങ്ങളെ നിഷ്കാസനം ചെയ്യാൻ അദ്ധ്വാനിച്ചു സൈനുദ്ദീൻ മഖ്ദൂം പൊന്നാനിയിൽ ഇസ്ലാമിക പ്റബോധനം ശക്തമാക്കിയ കാലത്താണ് പോർച്ചുഗീസുകാർ കേരളത്തിലെത്തുന്നത് പറങ്കികളുടെ ആക്റമണം പലവട്ടം പൊന്നാനിക്ക് നേരിടേണ്ടി വന്നു പറങ്കികൾക്കെതിരെ ജിഹാദ് നടത്താൻ മഖ്ദൂം തങ്ങൾ ആഹ്വാനം ചെയ്തു ഈ ആവശൃം ഒരു കവത രൂപത്തിൽ രചിച്ച് മുസ്ലിം മഹല്ലുകളിൽ വിതരണം ചെയ്തു ചിന്തനീയവുംവിപ്പ്ളവ സ്വരവുമുള്ള ആ കാവ്യം സാമ്റാജൃ ശക്തികൾക്കെതിരെ ലോകത്ത് രചിക്കപ്പെട്ട ആദ്യ ക്റ്തിയാണ് "തഹ് രീള്" എന്ന ചുരുക്കപ്പേരിലാണ് കാവ്യം അറിയപ്പെടുന്നത്
Show all...
പ്രവാചക വൈദ്യം___ 5 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഉറുമാൻ പഴം/ മാതളം ______ നബി (സ്വ) : വല്ലവനും ഉറുമാൻ പഴം തിന്നാൽ allahu അയാളുടെ ഹൃദയത്തെ പ്രകാശിപ്പിക്കും,, നിങ്ങൾ ഉറുമാം പഴം സ്വന്തമാക്കുവീൻ.അതിന്റെ കാന്പ് നിങ്ങൾ തിന്നു കൊൾക, അത് ആമാശയത്തെ സ്ഫുടം ചേയ്യും. ബ്ലോക്കുകളെ അലിയിപ്പിക്കുവാനും ഹൃദയാരോഗ്യത്തിനും ഉറുമാൻ പഴം നല്ലതാണെന്ന് ആധുനിക വൈദ്യ ശാസ്ത്രം അടുത്ത കാലത്ത് കണ്ടെത്തിയിരിക്കുന്നു. വയറു വേദനക്കും അതിസാരത്തിനും അതിന്റെ തൊലി ഉണക്കി പൊടിച്ച് ചൂട് വെള്ളത്തിലോ തേനിലോ കഴിച്ചാൽ ശമനമുണ്ടാകും. ഉറുമാൻ പഴ ജ്യൂസ് തയ്യാറാക്കുംപോൾ അതിന്റെ കട്ടി പുറം തൊലി മാത്രം മാറ്റി അകത്തെ പാട ഒഴിവാക്കാതെയിരിക്കാൻ ശ്രദ്ധിക്കണം. തോട് സൂക്ഷിച്ചു വെക്കുക. ഉപകാരപ്പെടും. ഹൃദയത്തേയും ആമാശയത്തേയും ഒരുപോലെ സംരക്ഷിക്കുന്ന ഔഷധ മൂല്യമുള്ള ഒരു അത്ഭുത ഫലമാണിത്.
Show all...
പോർച്ചുഗീസ് ആധിപത്യത്തിനെതിരെ സമരത്തിന് ആഹ്വാനംചെയ്യുന്ന ഈ കൃതിയുടെ അവസാന ഭാഗം പോർച്ചുഗീസുകാർ ചെയ്തുകൂട്ടിയ ക്രൂരതകളും നീചവൃത്തികളും പ്രതിപാദിക്കുന്നു. ഒരാൾപോലും ഒഴിഞ്ഞുനിൽക്കാതെയുള്ള സർവരുടെയും ബാദ്ധ്യതയാണ് അധീശശക്തികളോടുള്ള പോരാട്ടമെന്ന് ഈ കൃതി വ്യക്തമാക്കുന്നു. ഖുർആൻ , ഹദീസ് എന്നീ മൗലികപ്രമാണങ്ങളുടെ പിൻബലത്തോടെ അധിനിവേശവിരുദ്ധസമരത്തെ മതകീയ ബാദ്ധ്യതയായി ഈ ഗ്രന്ഥം മുസ്ലിം ജനവിഭാഗത്തെ പഠിപ്പിക്കുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ മൂന്നാമത്തെ പുത്രനായ മുഹമ്മദുൽ ഗസ്സാലിയുടെ മകനാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. ഇദ്ദേഹവും പോർച്ചുഗീസ് ആധിപത്യത്തിനെതിരെ ശക്തമായി നിലകൊള്ളാൻ ജനങ്ങളെ ആഹ്വാനം ചെയ്തയാളായിരുന്നു. ഉപരിപഠനത്തിനായി മക്കയിൽ പോവുകയും ഇസ്‌ലാമിൻറെ മൗലിക വിജ്ഞാന മേഖലകളിൽ അവഗാഹം നേടുകയും ചെയ്തു. അക്കാല‍ത്തെ പണ്ഡിതരുടെ പൊതുവായൊരു സവിശേഷത അവർ ദന്തഗോപുരവാസികളായി ജനങ്ങളെ യുദ്ധങ്ങളിലേക്ക് ആഹ്വാനം ചെയ്യുന്നവരായിരുന്നില്ല എന്നതാണ്. തൻറെ മുൻഗാമികളെപ്പോലെ പോർച്ചുഗീസുകാർക്കെതിരിലുള്ള സമരങ്ങളിൽ അദ്ദേഹവും സജീവമായി പങ്കുവഹിച്ചു.ഫത്ഹുൽ മുഈൻ എന്ന പ്രശസ്തമായ മറ്റൊരു ഗ്രന്ഥത്തിൻറെ കർത്താവ് കൂടിയാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ തുഹ്ഫതുൽ മുജാഹിദീൻ,ഫത്ഹുൽ മുഈൻ എന്നീ ഗ്രന്ഥങ്ങൾ ഈജിപ്തടക്കമുള്ള നിരവധി അറബ് രാജ്യങ്ങളിലെ സർവകലാശാലകളിൽ പാഠ്യവിഷയങ്ങളാണ്. ഇന്ത്യയിലും വിദേശത്തുമായി 38 ഭാഷകളിൽ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുഹ്ഫതുൽ മുജാഹിദീനിന്റെ മൂന്നു മലയാള പരിഭാഷ ഇതുവരെ പ്രസിദ്ധീകൃതമായിട്ടുണ്ട്. 1936 ൽ മൂസാൻ കുട്ടി മൗലവി, 1963 ൽ വേലായുധൻ പണിക്കശ്ശേരി(കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ) .1995 ൽ സി.ഹംസ എന്നിവരാണ്‌ ഇതു മലയാളത്തിലേക്ക് വിവർത്തനം ചെയ കേന്ദ്ര സർക്കാറിനു കീഴിലുള്ള ഡൽഹിയിലെ നാഷനൽ മാനുസ്ക്രിപ്റ്റ് മിഷൻ റിസോഴ്സ് സെൻററിലെ ഗവേഷക സംഘ ത്തിൻെറ നേതൃത്വത്തിൽ നാനൂറിലധികം പേജുകളുള്ള പുസ്തകം പുറത്തിറക്കുന്നുണ്ട്. മൂലഗ്രന്ഥത്തിലെ അറബി പതിപ്പിന് പുറമെ നിലവിലെ ഇംഗ്ളീഷ്, മലയാളം വിവർത്തനങ്ങൾക്കൊപ്പം ഹിന്ദി വിവർത്തനവും ഒരൊറ്റ പുസ്തകത്തിൽ ഉൾപ്പെടുത്തിയാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. ‘പോരാളികൾക്ക് പോർചുഗീസുകാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന സമ്മാനം’ എന്നാണ് മലയാളത്തിൽ പുസ്തകത്തിൻെറ പൂർണമായ പേര്. ഡോ. കെ.കെ.എൻ. കുറുപ്പാണ് ജനറൽ എഡിറ്റർ. ഡോ. എൻ.എം. അബ്ദുൽ ഖാദർ, ഇ. ഇസ്മാഈൽ, ഇംറാൻ അഅ്ദമി, ഡോ. ഹുസൈൻ രണ്ടത്താണി എന്നിവരാണ് പരിഭാഷകർ.
Show all...
തുഹ്ഫത്തുൽ മുജാഹിദീൻ സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ രചിച്ച പ്രശസ്തമായ ഒരു സമര ചരിത്ര കൃതിയാണ് തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യ കേരളത്തിലെ ആദ്യ ചരിത്ര കൃതിയായി ഇതിനെ കണക്കാക്കുന്നു. കേരളത്തിലെ ഇസ്‌ലാമിൻറെ ആവിർഭാവവും ഹൈന്ദവ സമൂഹത്തിൻറെ ആചാരരീതികളും വിശ്വാസങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്. നാലുഭാഗങ്ങളുള്ള ഈ പുസ്തകത്തിൽ വിശുദ്ധ യുദ്ധത്തിൻെറ മഹത്ത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിൻെറ തുടക്കം, മൂന്നാം ഭാഗത്തിൽ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തിൽ പോർചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത് തുഹ്ഫതുൽ മുജാഹിദീൻ (തുഹ്ഫ = സമ്മാനം,വിജയം മുജാഹിദീൻ = പോരാളികൾ,യോദ്ധാക്കൾ) "പോരാളികൾക്കുള്ള സമ്മാനം" എന്നതിന്റെ അറബി രൂപമാണ് തുഹ്ഫതുൽ മുജാഹിദീൻ എന്നത്. (തുഹ്ഫതുൽ മുജാഹിദീൻ ഫി ബ‌അസി അഖ്ബാരിൽ ബുർത്തുഗാലിയ്യീൻ = പോരാളികൾക്ക് പോർത്തുഗീസുകാരുടെ വിവരങ്ങളടങ്ങിയ ഒരു പാരിതോഷികം ബീജാപ്പൂരിലെ ഭരണാധികാരിയായിരുന്ന സുൽത്താൻ അലി അദിൽഷാ ഒന്നാമന്റെ പേരിലാണ് ഈ പുസ്തകം ഗ്രന്ഥകാരൻ സമർപ്പിച്ചിട്ടുള്ളത്. എ.ഡി.1557 മുതൽ 1580 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ആദിൽഷായുടെ മരണശേഷമാണ് ഗ്രന്ഥം പൂർത്തിയാക്കിയത് മുഖവുരയും നാല് ഭാഗങ്ങളുമാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഇതിൽ നാലാം ഭാഗം പതിനാല് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. മുസ്‌ലിംകളെ അടിച്ചമർത്തുകയും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയും സ്വൈരജീവിതം നശിപ്പിക്കുകയും ചെയ്ത പറങ്കികൾക്കെതിരെ പടയൊരുക്കത്തിന് മുസ് ലിങ്ങളെ ആഹ്വാനം ചെയ്യുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിച്ച കാര്യങ്ങൾ മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. അവിശ്വാസികൾക്കെതിരെ വിശുദ്ധ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കിട്ടാവുന്ന പ്രതിഫലത്തെക്കുറിച്ചുള്ള പ്രവാചക സൂക്തങ്ങളും ഖുർ ആൻ വചനങ്ങളും ജിഹാദിന്റെ മാഹാത്മ്യവുമാണ് പ്രഥമഭാഗത്തിൽ വിവരിച്ചിട്ടുള്ളത്. 'വാക്കുകളുടെ നിഴൽപ്പാടുകൾക്കു താഴെയാണ് സ്വർഗരാജ്യം', 'ദൈവത്തിന്റെ മാർഗ്ഗത്തിൽ അല്പസമയം യുദ്ധം ചെയ്യുന്നത് 15 തീർഥയാത്രകൾ നടത്തുന്നതിനേക്കാൾ മഹത്തരമാണ്' എന്നിങ്ങനെ വിശുദ്ധ ഖുർ‌ആനിൽ നിന്ന് ഉദ്ധരിക്കുമ്പോൾ, ചില സാഹചര്യങ്ങളുടേയും കാലഘട്ടങ്ങളുടേയും സ്വാതന്ത്യ്രമാർഗങ്ങൾ പടക്കളങ്ങളിലൂടെയാണെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ചെയ്യുന്നത്. യുദ്ധസജ്ജീകരണങ്ങൾക്കും ജവാന്മാരുടെ കുടുംബാംഗങ്ങൾക്കും നല്കുന്ന സഹായം ഈശ്വരന് നല്കുന്നതായിത്തന്നെ പരിണമിക്കുമെന്നതുകൊണ്ട് ദാതാക്കളും സ്വർഗരാജ്യത്തേക്ക് നയിക്കപ്പെടുമെന്നുള്ള വിശുദ്ധവാക്യം അദ്ദേഹം ആവർത്തിക്കുന്നു. കേരളത്തിൽ ഇസ് ലാമിന്റെ ആഗമനത്തെക്കുറിച്ചും ചേരമാൻപെരുമാളിന്റെ അറേബ്യൻ യാത്രയെ സംബന്ധിച്ചും പടിഞ്ഞാറെ തീരത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളുടെ വളർച്ചയെപ്പറ്റിയും ഉള്ള വിവരണങ്ങളാണ് രണ്ടാം ഭാഗത്തിൽ. ഇസ്‌ലാം മതപ്രചാരണത്തിന് ഇവിടെയെത്തിയ ആദ്യസംഘത്തിൽ ശറഫ് ഇബ്നു മാലിക്, മാലിക് ഇബ്നു ദീനാർ, മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്, അദ്ദേഹത്തിന്റെ ഭാര്യ ഖമരിയ, അവരുടെ മക്കൾ, അനുഗാമികൾ എന്നിവരാണ് ഉണ്ടായിരുന്നത്. ദീർഘനാളത്തെ യാത്രയ്ക്കുശേഷം അവർ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി. രാജാവ് അവർക്ക് താമസിക്കുവാനായി വീടും തോട്ടങ്ങളും നിലങ്ങളും മറ്റും നല്കി. അവർ അവിടെ താമസമാക്കി. അധികം താമസിയാതെ ഒരു പള്ളി അവിടെ പണിയിച്ചു. മാലിക് ഇബ്നു ദീനാർ അവിടെ താമസിച്ച് തന്റെ സഹോദരപുത്രനായ മാലിക് ഇബ്നു ഹബീബ് ഇബ്നു മാലിക്കിനെ മലബാറിൽ മറ്റു സ്ഥലങ്ങളിൽ പള്ളികൾ പണിയിക്കുവാനും ഇസ്‌ലാംമതം പ്രചരിപ്പിക്കുവാനുമായി നിയോഗിച്ചു. അദ്ദേഹവും അനുചരന്മാരുമാണ് കൊല്ലം, ഏഴിമല, ബാർക്കൂർ, മംഗലാപുരം, കാസർകോട്, ശ്രീകണ്ഠപുരം, ധർമടം, പന്തലായിനി, ചാലിയം എന്നിവിടങ്ങളിൽ പള്ളികൾ പണിയിച്ചത്. മലബാറിൽ ഇദംപ്രഥമമായി ഉണ്ടായ ഇസ്‌ലാം മതപ്രചരണത്തിന്റെ ചരിത്രമിതാണ്. ഇത് ഏതു കൊല്ലത്തിലാണ് നടന്നതെന്ന് കൃത്യമായി പറയുവാൻ തക്കതായ തെളിവുകളൊന്നുമില്ല. ഹിജ്റ 200-ാമാണ്ടിനു ശേഷമായിരിക്കണമെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ഹിന്ദുക്കളുടെ ആചാരമര്യാദകളെപ്പറ്റി വിവരിക്കുന്ന മൂന്നാം ഭാഗം അത്യന്തം വിജ്ഞാനപ്രദമാണ്. കേരളത്തിലെ ഹൈന്ദവാ ചാര നടപടികളും മുസ്ളിങ്ങളുടെ നേരെയുള്ള ഹിന്ദുക്കളുടെ പെരുമാറ്റക്രമങ്ങളും ഇതിൽ വിവരിക്കുന്നു. കേരളത്തിലെ ജാതിസമ്പ്രദായം, തീണ്ടൽ, വിവാഹക്രമം, പിന്തുടർച്ചാവകാശം, ബഹുഭർത്തൃത്വം, വസ്ത്രധാരണം, രാജഭക്തി, യുദ്ധമുറ, തൊഴിൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിട്ടുള്ള ഈ അധ്യായം അക്കാലത്തെ കേരള സംസ്കാരത്തിന്റേയും ആചാരങ്ങളുടേയും യഥാതഥമായ ചിത്രം നൽകുന്നു. ഇവിടെയുണ്ടായിരുന്ന മത സാഹോദര്യത്തെക്കുറിച്ചുള്ള പരാമർശം ശ്രദ്ധേയമാണ്. മേൽപ്പറഞ്ഞ മൂന്ന് ഭാഗങ്ങൾക്ക് പ്രസ്തുത പുസ്തകത്തിന്റെ പകുതിയോളം വേണ്ടിവരുന്നു. നാലാം ഭാഗം പൂർണമായും ചരിത്രപ്രധാനമാണ്. കേരളത്തിൽ പറങ്കികളുടെ പ്രഥമാഗമനമായ 1498 മുതൽ 1583 വരെയുള്ള 85 കൊല്ലക്കാലത്തെ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരം ഈ ഭാഗത്തിലുണ്ട്.
Show all...
Photo unavailableShow in Telegram
*ഫത്ഹുൽ മുഈൻ* *ചരിത്രവും സ്വാധീനവും* ഡിപ്പാർട്ട്മെൻറ് ഓഫ് -ഫിഖ്ഹ് ആൻ്റ് ഉസ്വൂലുൽ ഫിഖ്ഹ് ദാറുൽ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി- കേരള മുസ്ലിംകളുടെ മതകീയാടിത്തറ നിർണയിക്കുന്നതിലും ചിന്താമണ്ഡലം നിർവചിക്കുന്നതിലും വലിയ സ്വാധീനം ചെലുത്തിയ കൃതിയാണ് *സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ* രചിച്ച ഫത്ഹുൽ മുഈൻ. ഭാഷ ദേശാതിർത്തികൾ ഭേദിച്ച് മതകലാലയങ്ങളിൽ പഠിപ്പിക്കപ്പെടുകയും നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ബൃഹത്ഗ്രന്ഥം. ഇന്ത്യക്കകത്തും പുറത്തുമായി ആഗോള പ്രസിദ്ധമായ യൂനിവേഴ്സിറ്റികളിലെ ഗവേഷണപഠനങ്ങളിൽ പ്രാധാന്യത്തോടെ വിശകലനവിധേയമായ കൃതിയുടെ ഉള്ളറകളിലേക്കൊരു എത്തിനോട്ടമാണ് ഈ പുസ്തകം. ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസൂലുൽ ഫിഖ്ഹിനു കീഴിൽ 2017 ഏപ്രിലിൽ നടന്ന ഫത്ഹുൽ മുഈൻ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളിൽനിന്ന് തെരഞ്ഞെടുത്തവ പരിഷ്കരിച്ച് സമാഹരിച്ചതാണിത്. ₹150 For copies *Mystic Books* Contact: 949616 3339 WhatsApp https://wa.me/qr/JMIAENFSB2U2G1 *Join Group* 👇 https://chat.whatsapp.com/Lo98WJQTJFkEca5zb1LFV7
Show all...
#ശൈഖ്_സൈനുദ്ദീൻ_മഖ്ദൂം_കബീർ(റ) #കേരളാ_മുസ്‌ലിംകളുടെ_വഴികാട്ടി കേരളീയ മുസ്‌ലിം ചരിത്രത്തിൽ ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിന് നാന്ദികുറിച്ച മഹാരഥനാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ(റ). പൊന്നാനി വലിയ ജുമുഅത്ത് പള്ളി സ്ഥാപകൻ, ദർസീ സമ്പ്രദായത്തിന്റെ പരിഷ്കർത്താവ്, മൻഖൂസ് മൗലിദ്, അദ്കിയ തുടങ്ങിയ ഇരുപതിലേറെ ഗ്രന്ഥങ്ങളുടെ രചയിതാവ്, സാമ്രാജ്യത്വ വിരുദ്ധ പോരാളി, ഖുർആൻ ഹാഫിള് തുടങ്ങി ഒട്ടേറെ സവിശേഷതകൾക്ക് ഉടമയാണ് മഖ്ദൂം. ഹി871/1467ൽ കൊച്ചിയിലായിരുന്നു അവിടുത്തെ ജനനം. പിതാവ് ശൈഖ് അലി(റ). പിതാവ്, പിതൃസഹോദരനായ ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം(റ) എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥന്മാർ. ശൈഖ് സൈനുദ്ദീൻ ഇബ്റാഹീം(റ)ന്റെ കൂടെയാണ് മഖ്ദൂം കബീർ(റ) കൊച്ചിയിൽ നിന്ന് പൊന്നാനിയിലെത്തുന്നത്. അവിടെ നിന്നും പഠനം തുടർന്ന മഹാനവർകൾ ചാലിയത്ത് നിന്ന് ശൈഖ് ഫഖ്റുദ്ദീൻ ശാലിയാത്തി(റ), മക്കയിൽ വെച്ച് അല്ലാമാ അഹ്മദ് ശിഹാബുദ്ദീൻ യമനി(റ), ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇമാം ജലാലുദ്ദീൻ സുയൂഥീ(റ), ശൈഖുൽ ഇസ്‌ലാം സകരിയ്യൽ അൻസ്വാരീ(റ), സയ്യിദ് മുഹമ്മദ് സംഹൂദി(റ), ഹാഫിള് മുഹമ്മദ് അസ്സഖാവീ(റ) തുടങ്ങിയ വിശ്രുതരായ പണ്ഡിതശ്രേഷ്ഠരിൽ നിന്നും വിദ്യനുകർന്നു. ശൈഖ് ഖുഥ്ബുദ്ദീൻ(റ) ആണ് ആത്മീയ ലോകത്തെ മഖ്ദൂമിന്റെ വഴികാട്ടി. ഖാദിരി, ചിശ്തി ത്വരീഖതുകളിൽ സ്ഥാനവസ്ത്രം നൽകിയത് ശൈഖ് ഖുഥ്ബുദ്ദീൻ(റ) ആയിരുന്നു. കൂടാതെ ശതാരിയ്യ, സുഹ്റവർദിയ ത്വരീഖതുകളിലും ബൈഅത് ചെയ്തിട്ടുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം കബീർ(റ)നെ മാറ്റിനിർത്തി ഒരിക്കലും കേരള മുസ്‌ലിം ചരിത്രം പൂർണ്ണമാകില്ല. അവിടുത്തെ അധ്യാപനങ്ങളും ജീവിത മാതൃകകളുമാണ് ഇന്നും പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ വഴികാട്ടി. കർമ്മശാസ്ത്രവും ആധ്യാത്മികയും കോർത്തിണക്കി മഖ്ദൂം സൃഷ്ടിച്ച സരണി അനുപമമാണ്. ആ മാതൃകയിലധിഷ്ഠിതമായാണ് 'മുസ്‌ലിയാർ' സമൂഹം ഇപ്പോഴും വിശുദ്ധദീനിന്റെ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നത്. ഹി. 928 ശഅബാൻ 16/1522 ജൂലൈ 10 വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് ശൈഖ് മഖ്ദൂം ഇഹ ലോക വാസം വെടിഞ്ഞത്. ആ പാവനസ്മരണകളുടെതാണ് ഇന്നത്തെ സുദിനം. നമുക്ക് ശൈഖ് മഖ്ദൂം കബീർ(റ)ന്റെ സാന്നിധ്യത്തിലേക്ക് ഫാതിഹയും യാസീനും ഹദ് യ ചെയ്യാം. മൻഖൂസ് മൗലിദിന്റെ മനോഹരമായ വരികൾ പാരായണം ചെയ്യാം. അവിടുത്തെ മദദ് ലഭിക്കുന്നവരിൽ അല്ലാഹു നാം ഏവരെയും ഉൾപ്പെടുത്തട്ടെ.... മഖ്ദൂമീ പാരമ്പര്യം മുറുകെ പിടിക്കാൻ എന്നെന്നും നമുക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ...
Show all...
Choose a Different Plan

Your current plan allows analytics for only 5 channels. To get more, please choose a different plan.