en
Feedback
📖രചനാവേദി📝™

📖രചനാവേദി📝™

Open in Telegram

കഥ, കവിത, ലേഖനം മുതലായ രചനകൾക്കു വേണ്ടി മാത്രം. ഈ ചാനലിൽ രചനകൾ പബ്ലിഷ് ചെയ്യാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ രചനകൾ, രചനകളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ എന്നിവ @RachanavediBot എന്ന ടെലഗ്രാം ഐഡിയിലേക്ക് അയക്കുക. 📞Admin: @Rachanavedi_admin_bot

Show more
1 241
Subscribers
+124 hours
-37 days
-1630 days

Data loading in progress...

Attracting Subscribers
September '26
September '26
+6
in 0 channels
August '26
+18
in 0 channels
Get PRO
July '26
+23
in 0 channels
Get PRO
June '26
+10
in 0 channels
Get PRO
May '26
+27
in 0 channels
Get PRO
April '26
+21
in 0 channels
Get PRO
March '26
+13
in 0 channels
Get PRO
February '26
+17
in 0 channels
Get PRO
January '26
+19
in 0 channels
Get PRO
December '25
+11
in 0 channels
Get PRO
November '25
+21
in 0 channels
Get PRO
October '25
+23
in 0 channels
Get PRO
September '25
+21
in 0 channels
Get PRO
August '25
+20
in 0 channels
Get PRO
July '25
+26
in 0 channels
Get PRO
June '25
+23
in 0 channels
Get PRO
May '25
+24
in 0 channels
Get PRO
April '25
+31
in 0 channels
Get PRO
March '25
+21
in 0 channels
Get PRO
February '25
+26
in 0 channels
Get PRO
January '25
+54
in 0 channels
Get PRO
December '24
+45
in 0 channels
Get PRO
November '24
+27
in 0 channels
Get PRO
October '24
+22
in 0 channels
Get PRO
September '24
+19
in 0 channels
Get PRO
August '24
+8
in 0 channels
Get PRO
July '24
+21
in 0 channels
Get PRO
June '24
+36
in 0 channels
Get PRO
May '24
+19
in 0 channels
Get PRO
April '24
+13
in 0 channels
Get PRO
March '24
+22
in 0 channels
Get PRO
February '24
+14
in 0 channels
Get PRO
January '24
+19
in 0 channels
Get PRO
December '23
+67
in 0 channels
Get PRO
November '23
+22
in 1 channels
Get PRO
October '23
+16
in 0 channels
Get PRO
September '23
+18
in 0 channels
Get PRO
August '23
+20
in 0 channels
Get PRO
July '23
+27
in 0 channels
Get PRO
June '23
+25
in 0 channels
Get PRO
May '23
+43
in 0 channels
Get PRO
April '23
+42
in 0 channels
Get PRO
March '23
+11
in 0 channels
Get PRO
February '230
in 0 channels
Get PRO
January '23
+24
in 0 channels
Get PRO
December '22
+41
in 0 channels
Get PRO
November '22
+46
in 0 channels
Get PRO
October '22
+58
in 0 channels
Get PRO
September '22
+62
in 0 channels
Get PRO
August '22
+41
in 0 channels
Get PRO
July '22
+48
in 0 channels
Get PRO
June '22
+73
in 0 channels
Get PRO
May '22
+80
in 0 channels
Get PRO
April '22
+60
in 0 channels
Get PRO
March '22
+49
in 0 channels
Get PRO
February '22
+45
in 0 channels
Get PRO
January '22
+91
in 0 channels
Get PRO
December '21
+68
in 0 channels
Get PRO
November '21
+145
in 0 channels
Get PRO
October '21
+111
in 0 channels
Get PRO
September '21
+69
in 0 channels
Get PRO
August '21
+69
in 0 channels
Get PRO
July '21
+88
in 0 channels
Get PRO
June '21
+95
in 0 channels
Get PRO
May '21
+95
in 0 channels
Get PRO
April '21
+148
in 0 channels
Get PRO
March '21
+164
in 0 channels
Get PRO
February '21
+395
in 0 channels
Date
Subscriber Growth
Mentions
Channels
09 September+1
08 September+1
07 September+1
06 September0
05 September+1
04 September+1
03 September0
02 September+1
01 September0
Channel Posts
നിറസാന്നിധ്യങ്ങളെ നിറകേട് ബാധിക്കുമ്പോൾ നിറക്കൂടുകളിൽ നിശബ്ദത പതിയെ പരക്കുന്നു. നിറഞ്ഞ് കത്തിയ ദീപത്തിന് അല്പം മങ്ങലേറ്റെങ്കിലും വെളിച്ചത്തിന്റെ സാന്നിധ്യം അവശേഷിക്കുന്നു. ✍ ആത്മമിത്രം.

2
കരയാൻ തുടങ്ങുന്ന ഒരു കൊച്ചു കുട്ടിയെ പോലാണ് മനുഷ്യന്റെ മനസ്സ്.... ✍🏻ആത്മ
427
3
തീവ്രമായി ചേർത്തുപിടിക്കപ്പെടാൻ കൊതിക്കാത്ത ഒരു ആത്മാവുപോലുമില്ല... പക്ഷേ, ഒടുവിൽ നെഞ്ചിലവശേഷിക്കുന്ന ശൂന്യതയുടെ കനൽ ഭയന്നാണ്, മനുഷ്യൻ സ്വയം ഏകാന്തതയുടെ തണുപ്പിലേക്ക് ഉൾവലിയുന്നത്! ✍🏻ആത്മ
430
4
പ്രണയിക്കപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ.... തനിച്ചാക്കുമോ എന്ന ഭയം അല്ലേ മനുഷ്യനെ ഏകാന്തത തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്.. ✍🏻Shamon
408
5
ഋതുക്കൾ എത്ര മാറിമറിഞ്ഞിട്ടും, മാഞ്ഞുപോകാത്ത ആ പഴയ വസന്തത്തെ നെഞ്ചിലേറ്റുകയാണ് അവൻ... ലോകം അവന് ഭ്രാന്തെന്ന് പേരിടുമ്പോഴും, ആത്മാവിൽ നിറയുന്ന അവളുടെ വറ്റാത്ത പ്രണയത്തിലാണ് അവൻ ഇന്നും ജീവിക്കുന്നത്. ആ മിഴികളിൽ തെളിയുന്നത് നഷ്ടബോധമല്ല, കാലങ്ങൾക്കുമപ്പുറം പൂത്തുനിൽക്കുന്ന അതിരറ്റ പ്രണയത്തിന്റെ നിത്യസൗന്ദര്യമാണ്! ✍🏻ആത്മ
420
6
അവളില്ലാത്ത രാത്രികളുടെ ശൂന്യതയിൽ, അവൻ തൻ്റെ ആത്മാവിന്റെ വിതുമ്പലുകൾ കേട്ടു... നെഞ്ചിലെ നിശ്ശബ്ദമായ വിടവിൽ അവളുടെ ഓർമ്മകൾ എരിഞ്ഞുതീരുമ്പോൾ, അവൻ മരവിപ്പിലേക്ക് മിഴികൾ പൂട്ടി. ആ നഷ്ടത്തിന് മരണത്തേക്കാൾ ആഴമുണ്ടെന്നും, താനിന്ന് സ്വന്തം ഓർമകളുടെ അവശിഷ്ടങ്ങളിൽ തനിച്ചാണെന്നും അവൻ തിരിച്ചറിയുകയായിരുന്നു... ✍🏻ആത്മ
390
7
കാലത്തിന്റെ ഏതോ വിതുമ്പലുകളിൽനിന്ന് ഊർന്നു വീണ നിശ്ശബ്ദതയ്ക്ക്, ഇന്ന് അവളുടെ ഓർമ്മകളുടെ മർമ്മരമായിരുന്നു... ഉയിരിന്റെ ഓരോ കണികയിലും അവളുടെ നിശ്വാസങ്ങൾ തങ്ങിനിൽക്കുന്നതുപോലെ... അവൻ ലോകത്തോടു വിടപറഞ്ഞ് കണ്ണുകൾ അടച്ചു. അവളുടെ സ്‌നേഹത്തിന് ആതിരരാത്രിയിലെ പനിമഞ്ഞിന്റെ വിശുദ്ധിയാണെന്നും, അവളുടെ മിഴികൾക്ക് ജന്മജന്മാന്തരങ്ങളുടെ വിരഹഭാരം താങ്ങുന്ന പ്രണയാർദ്രമായ തിളക്കമുണ്ടെന്നും അവന് അനുഭവേദ്യമായി... ✍🏻ആത്മ
371
8
ഇത് പതിവായി മാറുകയായിരുന്നു. എന്നും അവളുടെ എഴുത്തുകൾ അയാൾ ആ ഗ്രൂപ്പിൽ കാണുകയും react ചെയ്യുകയും ചെയ്ത് പോന്നു. ചില ദിവസം അവളുടെ എഴുത്തിൽ സങ്കടങ്ങൾ നിഴലിച്ചിരുന്നു.. ഒരു കടൽ അവൾ ഉള്ളിലൊതുക്കുന്ന പോലെ തോന്നി അയാൾക്ക്. എന്നാൽ ചില ദിവസങ്ങൾ അവൾക്ക് ജീവിക്കാൻ ഇനിയും പ്രതീക്ഷകൾ ഉള്ളത് പോലെ തോന്നി. വായനയും.. റിയാക്ഷനും ആയിട്ട് ദിവസങ്ങൾ കടന്നു പോയി.. മാസങ്ങൾ.. വർഷങ്ങൾ.. ശര വേഗത്തിൽ പാഞ്ഞു. നേരിൽ കണ്ടിട്ടില്ലാത്ത.. എന്തിന്.. ടെലഗ്രാമിൽ പോലും കണ്ടിട്ടില്ലാത്ത അവൾ.. അയാൾക്കിപ്പോ ആരെല്ലാമോ ആയി കഴിഞ്ഞിരിക്കുന്നു. ആകെയുള്ള ബന്ധം.. ഈ അക്ഷരങ്ങൾ ആണ്. എന്നെങ്കിലും ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അയാൾ ആലോചിച്ചു സ്വയം നെടുവീർപ്പിട്ടു. അയാളും എഴുതാൻ തുടങ്ങി.. ദിവസങ്ങൾ... മാസങ്ങൾ.. വർഷങ്ങൾ.. കടന്നു പോകാൻ തുടങ്ങി. പക്ഷെ ഒരിക്കൽ പോലും ഇതുവരെ അവളുടെ ഒരു reaction അയാളുടെ എഴുത്തിനു വന്നിട്ടില്ല. അയാൾ അവളെ പറ്റി തന്നെ പരോക്ഷമായി പറഞ്ഞുകൊണ്ട് ഒരു കഥ എഴുതി. പ്രതീക്ഷിച്ച പോലെ അവളുടെ love റിയാക്ഷൻ എത്തി. പ്രതീക്ഷകൾ അയാളിലേക്ക് വീണ്ടും വന്നു ചേരുക ആയിരുന്നു.. ഒരു ടെലഗ്രാം പ്രണയം.. തുടരും.. ✍🏻Shamon
309
9
വിധിയുടെ ഇരുളടഞ്ഞ ഇടനാഴികളിൽ എവിടെയോ എന്റെ ആത്മാവിന്റെ പാതി അടർന്നുപോയതുപോലെ... നെഞ്ചിൽ ഒരു കടൽ ഇരമ്പുന്നുണ്ട്, പക്ഷേ പുറത്തേക്കൊഴുകാൻ ഒരു തുള്ളി കണ്ണീരുപോലും മിച്ചമില്ല. ചില്ലുടഞ്ഞൊരു മാടപ്രാവിനെപ്പോലെ എന്റെ മോഹങ്ങൾ ഉള്ളിൽ കിടന്ന് പിടയുകയാണ്... എന്റെ തൂലികയിൽ ഇനിയും ജീവൻ വെയ്ക്കാത്ത ആയിരം വസന്തങ്ങൾ എന്നെ നോക്കി വിതുമ്പുന്നതുപോലെ ഒരു ശൂന്യത എന്നെ മൂടുന്നു.. ✍🏻ആത്മ
275
10
ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒഴിവാക്കപ്പെടുന്നതാണോ എന്ന്. തോന്നൽ ആവാം എന്നാശ്വസിക്കാൻ ശ്രമിക്കുമ്പോഴും.. സത്യമാണെന്ന് അവർ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.. ✍🏻shamon
275
11
വെറുതെയിരിക്കാൻ ഇപ്പോൾ എനിക്ക് പേടിയാണ്. കാരണം ആ ഓരോ നിമിഷങ്ങളിലും ഞാൻ തനിച്ചാണ്. കൂടെ കൂട്ടാത്തതാണോ? അതോ സ്വയം കൂട്ടംതെറ്റിയതാണോ? അറിയില്ല. ✍🏻shilpa
279
12
ഹൃദയപക്ഷത്തോടു ചേർന്നൊരു ചിറകടിയൊച്ച കേൾക്കാൻ തുടങ്ങിയിട്ടൊരു ദിവസമായിരിക്കുന്നു... അതിന്റെ ശബ്ദമാണ് ഉറക്കത്തിലും ഉണർവ്വിലും... അവൻ വീണ്ടും കണ്ണടച്ചു.. അവളുടെ ശബ്ദത്തിന് മുല്ലയുടെ സൗരഭ്യം ആണെന്നും അതിനാകട്ടെ നെഞ്ചു പറിച്ചെടുത്ത അവളുടെ ശബ്ദ സൗകുമാര്യം ആണെന്നും തോന്നി അവന്.. ✍🏻ആത്മ
308
13
മനോഹരമായ സ്വപ്‌നങ്ങൾ കണ്ടിട്ട് ഉറക്കമുണരുമ്പോൾ തോന്നുന്ന നൊമ്പരം പോൽ.. ചില നിമിഷങ്ങൾ.ഒരു വ്യത്യാസം മാത്രം.. ആ നൊമ്പരങ്ങൾ എന്നുന്നേക്കുമുള്ളതായിരുന്നു. ✍🏻Shamon
339
14
ഇരുട്ടിന്റെ ഓരോ യാമങ്ങളിലും അവൾ കരഞ്ഞിരുന്നു. പതുക്കെ ഒന്ന് നിവർന്നിരുന്നു. അയാൾക് ഞാൻ ഒരു ഭാരം ആയത് കൊണ്ടായിരിക്കുമോ എന്നെ ഇത്രയധികം അവഗണിക്കുന്നത് എന്ന് അവൾ മനസ്സിൽ ചോദിച്ചു. അവർ ഒരുമിച്ച് ഉള്ള നല്ല നിമിഷങ്ങളിൽ അവളുടെ മനസ്സ് ചെന്നെത്തി.അവളെ പൊന്ന് പോലെ നിധി കാക്കുന്ന ഭൂതത്തെ പോലെ അവൻ സംരക്ഷിച്ചിരുന്നു. എല്ലായിപ്പോഴും പരിഗണിച്ചിരുന്നു. പിന്നെ ഇപ്പോഴെന്താണ് അയാൾ ഇങ്ങനെ... അവൾക് അത് സഹിക്കാവുന്നതിലും അപ്പുറം വേദന ഉണ്ടാക്കി. മനസ്സിനെ ഒറ്റക്ക് ഇരിക്കാൻ പറഞ്ഞു പഠിപ്പിച്ചു.. എന്നിട്ട് വീണ്ടും ആ മനസ്സ് അവനിലേക്ക് അവന്റെ ഓർമകളിലേക്ക് തന്നെ ചെന്നെത്തി നില്കുന്നു... ✍🏻Sarah...
387
15
ഓർമ്മയിലൊരു മൈലാഞ്ചി ചെടി ഇനിയൊന്നുവന്നെത്തില്ലെന്നറിഞ്ഞുമോരോ അവധികാലങ്ങളിലും ഞാൻ ചെന്നെത്തി നോക്കിയിരിക്കാറുണ്ട് പ്രിയേ നാമവസാനമായി വഴിപിരിഞ്ഞ ആ മൈലാഞ്ചിച്ചെടികൾക്ക് അരികിലായി .. എത്രെയെത്ര സായാഹ്നങ്ങളിൽ ആലിംഗനത്തിലായിരുന്ന നമ്മുടെ നിഴലുകളെ തൊട്ടുമ്മവെച്ച മൈലാഞ്ചിചെടികളായിരുന്നവ മൂത്തു മുരടിച്ചിട്ടും പൂത്തും കായ്ച്ചും ഇന്നുമാ വഴിവക്കിൽ കാഴ്ചകൾക്ക് ദൃസാക്ഷിയായി നിൽക്കുന്നുണ്ടവ ... നിനക്കോർമ്മയില്ലേ അന്നൊരു നാളിൽ നിൻ തട്ടം കൊത്തിവലിച്ചതും നീയെന്നിലേക്ക് ഒന്നൂടെ ചാഞ്ഞതും ഏതോ വഴിപോക്കൻ കണ്ടു ആക്കി ചിരിച്ചതും പിന്നെ ഞാൻ നിന്നെ ഇറുകെ പുണർന്നതും ചുംബിച്ചതും എല്ലാം നോക്കിക്കണ്ട ആ മൈലാഞ്ചി ചെടികളെ .. എന്നെ മറന്നുവെച്ചതുപോൽ നീയവരേയും ആ ഇടവഴികളെയും ഇന്നലെകളിൽ നാം നുണഞ്ഞിറക്കിയ പ്രണയവും മറന്നിരിക്കാം .. പുതുജീവിതത്തിന്റെ വർണ്ണപ്പകിട്ടിൽ ഓർത്തെടുക്കാൻ മനസ്സനുവധിക്കുന്നില്ലെങ്കിലും ഒരിക്കലെങ്കിലും നീയാ വഴിയിലൂടെ യാത്രചെയ്യുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുക .. അവിടെയിപ്പോഴും ഉത്തരം കിട്ടാത്ത ഒരുപിടിചോദ്യങ്ങളുമായി ഒരു നിഴൽ മൈലാഞ്ചിക്കൊമ്പിലേക്ക് ചാഞ്ഞു നിൽക്കുന്നത് കാണാം .. ✍🏻മുല്ല
393
16
ഉടമ്പടിയില്ലാത്ത ഉടൽ പ്രണയങ്ങൾ എത്ര മനോഹരമായാണ് ഒരു പ്രണയം പൂക്കുന്നത് എത്ര കരുതലയോടെയാണ് ആകാശവും സ്വർഗ്ഗവും വാഗ്ദാനം ചെയ്യുന്നത് ... എത്ര മധുരം ചേർത്താണ് വാക്കുകളെ പതിച്ചു വെക്കുന്നത് .. പിന്നെയെത്ര തന്ത്രങ്ങൾ മെനഞ്ഞാണ് ഇഷ്ടത്തെ പറഞ്ഞു ചുംബിക്കുന്നത് ... എത്ര ദൂരത്തിരുന്നാണ് ചുംബനം ഏറ്റുവാങ്ങുന്നത് അവകാശങ്ങളില്ലാത്തൊരു അവാകാശിയായിയെത്ര മധുരമോടെയാണ് പരസ്പരം ഇഴകി ചേരുന്നത് .. പിരിഞ്ഞിറങ്ങേണ്ടവരാണ് എന്നറിഞ്ഞിട്ടും പിന്നേയും കൂടുതൽ ഇറുകിചേരുന്നതാണ് സാക്ഷ്യം നേരിനെ പൊളിച്ചു വെച്ചുകൊണ്ടാണ് സത്യത്തെ നിർമിച്ചെടുക്കുന്നത് തലക്കുമീതെ തൂങ്ങിയാടുന്ന നിയമത്തെ വെല്ലുവിളിച്ചാണ് ഇണചേരുന്നത് കടന്നു പോവുന്ന സമയത്തെ ഓർക്കാതെയാണ് വിയർപ്പൂറ്റി കുടിക്കുന്നത് വാഗ്ദാനങ്ങളെ എഴുതിവെക്കാതെയാണ് ഉടലിൽ മുദ്രങ്ങൾ പതിച്ചു വെക്കുന്നത് വിധിവിലക്കുകളെ കുടഞ്ഞെറിഞ്ഞാണ് ഉള്ളാഴങ്ങളിൽ ആർമാദിക്കുന്നത് ഏറെ സന്തോഷത്തോടെയാണ് ഉന്മാദത്തിന്റെ അശ്രുക്കൾ പൊഴിക്കുന്നത് ഏറെ സംതൃപ്തിയോടെയാണ് ഒരോ രാത്രിയും അവർക്ക് പുതപ്പാവുന്നത് .. അത്രമേൽ ഇഷ്ടമോടെയാണ് അവർ പ്രണയം കാണിച്ചിരുന്നത് പിന്നെയെത്ര പെട്ടെന്നാണ് അന്യരായി തീർക്കുന്നത് എത്ര ലാഘവത്തോടെയാണ് പടിയിറങ്ങി നടക്കുന്നത് .... ✍🏻 മുല്ല
411
17
കൂടിക്കാഴ്ച്ച പ്രിയപ്പെട്ട പെണ്ണേ ... ആകാശം മൂടികെട്ടില്ലെങ്കിൽ ... പ്രകൃതി ശോഭിക്കില്ലെങ്കിൽ .. അധികാരങ്ങൾ നിലവിളിക്കില്ലെങ്കിൽ .. അവകാശങ്ങൾ പിന്തുടറില്ലെങ്കിൽ .. നിയമങ്ങൾ വേലികെട്ടില്ലെങ്കിൽ .. ഒരു മഴക്കാലത്തിന്റെ സായാഹനത്തിൽ .. മാനം ചുവന്നു തുടങ്ങുന്നതിന്റെ തൊട്ടു മുൻപ് .. ഒടുങ്ങാത്തൊരു ഇഷ്ടത്തിന്റെ രണ്ടുവരികൾ കുറിച്ചുവെക്കാൻ ഞാനവിടെ വന്നുനിൽക്കും .. വിഭ്രാന്തി നിറഞ്ഞ ആകാംക്ഷയുടെ നോട്ടത്തിന് മുന്നിൽ . മിടിപ്പ് കൂടിയ ഹൃദയത്തിന്റെ വിളിയൊച്ചകൾക്കരികിൽ.. മൗനമായൊരു പുഞ്ചിരിയുതിർക്കുന്ന അധരങ്ങൾക്ക് സാക്ഷിയായി .. വന്നു നിൽക്കാം .. ഒരു ചായനേരം ഇത്തിരി കുശലം ഇഷ്ടത്തിന്റെ ഒരു അടയാളപ്പെടുത്തൽ ഇത്തിരി മുല്ലപ്പൂക്കൾ പൊതിഞ്ഞ ഒരു സമ്മാനപൊതി .. അത്രമാത്രം കൊതിച്ചുകൊണ്ട് .. ഇനിയൊരിക്കൽകൂടെ കണ്ടുമുട്ടുമോ എന്നറിയാതെ നിന്നോട് യാത്രപറയാതെ തിരിഞ്ഞു നടക്കും .. അപ്പോഴും പുറകിൽ നിന്ന് നീ ഒരു കാഴ്ച്ചക്കാരിയാവണം .. ✍🏻മുല്ല
409
18
ഞാൻ വായിച്ചത് വായിച്ചിട്ടും വായിച്ചിട്ടും ഇനിയും വായിക്കാൻ ബാക്കിയായ ആദ്യാക്ഷരങ്ങൾ വായിച്ചെടുത്ത ഉമ്മയോളം വലിയ പുസ്തകം കണ്ടിട്ടില്ല ... തുറന്ന മിഴികൾക്ക് കാഴ്ചകൾ പോലെ പ്രകൃതിയും നൽകിയിരുന്നു വായനകൾ കുഞ്ഞനുറമ്പിലും ഇരപിടിച്ച പില്ലിയും പുതിയ വായനകൾ തന്നു പൂമ്പാറ്റയും പുൽചാടിയും മറ്റൊരു പുസ്തകമാണ് തുറന്നു തന്നത് പാഠപുസ്തകങ്ങളും ചൂരൽ പിടിച്ചയ_ ധ്യാപകരും ചവിട്ടുപടികൾ വായനക്ക് തന്നു പച്ച ജീവിതങ്ങൾ പാതയോരങ്ങൾ പാടിപതിഞ്ഞ കണ്ണീർതുള്ളികളും വായനക്ക് പേജ് നിവർത്തി തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും അക്ഷരങ്ങൾ നിരത്തി മനുഷ്യനും നൽകി വായന കാലത്തിന്റെ വേഗതയിൽ ഇരുട്ടിൽ കത്തുന്ന പച്ചവെളിച്ചങ്ങളും നൽകിയിരുന്നു വായന എല്ലാ മാന്ത്രിക വിദ്യകൾക്കും മേലെ വേഗതയുടെയും പുതിയ ചിന്തകളുടെയും കാലം പിന്നെയും പാഠങ്ങൾ വായിക്കാൻ തന്നു അപ്പോഴും വായിക്കാൻ കൊതി തന്ത്രങ്ങളും മന്ത്രങ്ങളും എഴുതിചേർക്കാത്ത ചിന്തകളുടെ പുസ്തകം തന്നെ .... ✍🏻മുല്ല
396
19
ഉള്ളുരുകിയാലെന്താ.. ഉയിര് പോകുന്നവരെയല്ലേയുള്ളു..!! ✍🏻__ ഭ്രാന്തി 🌺
0
20
എൻ്റെ "വെളിച്ചം തേടിയുള്ള യാത്ര" എന്ന കവിതാസമാഹാരത്തിലെ ഒരു ദേശസ്‌നേഹ കവിതയാണ് എൻ്റെ കേരളം. [ ഇൻ്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയിട്ടുള്ള ഒരു കവിതയാണ് എൻ്റെ കേരളം. ഏതെങ്കിലും വസ്തുതകളിൽ തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ ചൂണ്ടിക്കാണിച്ചുതരുവാൻ അപേക്ഷിക്കുന്നു] എൻ്റെ കേരളം കൊച്ചുവെള്ളരിപ്രാവായ് പറക്കട്ടെ കൊച്ചുകേരളത്തിൻ മേലെയാവട്ടെ കൊച്ചുതുമ്പപ്പൂക്കൾ ചുണ്ടിൽ നാട്ടട്ടെ കേരനാടിൻപ്പുതപ്പിൽ വീഴ്ത്തീടട്ടെ തിരുവനന്തപുരത്തിലാവട്ടെ തെക്കിന്റെയറ്റത്തുനിന്നും പാറട്ടെ തലസ്ഥാനനഗരിയെ കാണട്ടെ തലങ്ങും വിലങ്ങുമെ പറക്കട്ടെ കൊല്ലമെത്തിയല്ലോ മുമ്പിൽ ലോകത്തിൽ- കശുവണ്ടി വിദേശത്തയക്കുവാൻ കായലുകളിൽ മുങ്ങിക്കിടക്കുന്നോൾ കയർ ആലപ്പുഴയിൻ കരങ്ങളിൽ ആരണ്യത്താലൊ പത്തനംതിട്ടയും അക്ഷര, റബ്ബർ, തടാകം കോട്ടയം ആനനത്തിലൊ നീലക്കുറിഞ്ഞിയും ആരണ്യം, മലകളാൽ ഇടുക്കിയും വ്യാപാരതലസ്ഥാനം എർണാകുളം വളർന്നേ നെല്ലറ പാലക്കാട്ടിലും വിളങ്ങുമെ ത്രിശ്ശൂരോ മധ്യത്തിലും വദനം സാംസ്കാരിക തലസ്ഥാനം പന്തുകളിയിൽ മുന്നിൽ മലപ്പുറം പർവ്വതം, കാടുകൾ വയനാട്ടിലും പൂക്കുമെ സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധം 'അലുവ' കോഴിക്കോടിലും കല, തറികൾ കണ്ണൂരിനിഷ്ടമായ് കേരളത്തിൻ വടക്കാണെയറ്റത്തായ് കൈത്തറിയും, കയറും പ്രസിദ്ധമായ് കാസർഗോഡ് നിവർന്നു തിളങ്ങയായ് കൊച്ചുവെള്ളരിപ്രാവ് പറക്കട്ടെ കേരളനാട്ടിൽ ശാന്തി പൊഴിക്കട്ടെ കേരളത്തിൽ നന്മപ്പൂക്കൾ പാറട്ടെ കേരളം സദ്ഗുണശാലയാവട്ടെ! ✍️റീന ജേജി
0