EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*📢പാലക്കാട്: മലയാള സാഹിത്യലോകത്ത് ഏകാകികളുടെ കഥാകാരനാണ് എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരൻ വൈശാഖൻ. ഓരോ മലയാളിക്കും ഓരോ എം.ടി.യുണ്ടെന്നും എം.ടി.*
സ്മൃതിസംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം, സ്വരലയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ പബ്ലിക് ലൈബ്രറി, ഒ.വി. വിജയൻ സ്മാരകസമിതി, വനിതാസാഹിതി എന്നിവയാണ് ജില്ലാപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്.
എല്ലാ മലയാളികളുടെ ജീവിതത്തിലും എം.ടി.യുടെ ഒരു കഥാപാത്രമെങ്കിലും വായിക്കുമ്ബോള്‍ അത് താനാണല്ലോയെന്ന് തോന്നുമെന്ന് വൈശാഖൻ പറഞ്ഞു. ജീവിതത്തില്‍ എപ്പോഴെങ്കിലും ഒറ്റപ്പെട്ടെന്ന് തോന്നുമ്ബോള്‍ എം.ടി.യാണ് അവരുടെ കൈ പിടിക്കുന്നതെന്നും എം.ടി.യുമായുള്ള ഓർമകള്‍ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.
സ്വരലയ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മുണ്ടൂർ സേതുമാധവൻ, ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ, ടി.കെ. നാരായണദാസ്, ഡോ. പി. സരിൻ, കണ്‍വീനർ ആർ. ശാന്തകുമാരൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാകമ്മിറ്റി പ്രസിഡന്റ് സി.പി. ചിത്രഭാനു തുടങ്ങിയവർ സംസാരിച്ചു.
കെ.പി. മോഹനൻ, ഇ.പി. രാജഗോപാലൻ, മിനി പ്രസാദ്, മണമ്ബൂർ രാജൻബാബു, ഫാറൂഖ് അബ്ദുള്‍ റഹിമാൻ എന്നിവർ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
എം.ടി.യുടെ 'നാലുകെട്ട്' എന്ന നോവലിനെ ആസ്പദമാക്കി ഫോട്ടോപ്രദർശനം, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം, കേരളത്തിലെ പ്രധാനഛായാഗ്രാഹകർ പകർത്തിയ എം.ടി. ചിത്രങ്ങളും അദ്ദേഹം തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചലച്ചിത്രങ്ങളും പോസ്റ്ററുകളും ഉള്‍ക്കൊള്ളിച്ച ചിത്രപ്രദർശനം എന്നിവയുണ്ടായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കിളിമാനൂർ: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്ബോള്‍ ആശ്വാസമായി തണ്ണിമത്തൻ.പല നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് വഴിയോരങ്ങളില്‍ വില്പനയ്ക്കായി സ്ഥാനം പിടിച്ചിരിക്കുന്നത്.സമാം,കിരണ്‍,നാംധാരി,വിശാല്‍ എന്നിവയാണ് പ്രധാനമായും വിപണിയിലുള്ളത്.*
കിലോയ്ക്ക് 25 മുതല്‍ 40 രൂപ വരെയാണ് വില.സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുമുള്ള വിത്ത് അധികമില്ലാത്ത കിരണ്‍ ഇനത്തിലെ തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കള്‍ക്കിടയില്‍ പ്രിയം. 25 രൂപയാണ് കിലോയ്ക്ക്. മഞ്ഞ തണ്ണിമത്തന് കിലോ 40 രൂപയാണ്. കിരണിന്റെ തന്നെ മറ്റൊരു ഇനമാണിത്. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി തണ്ണിമത്തനെത്തുന്നത്.ക്ഷീണവും ദാഹവും ശമിപ്പിക്കാൻ തണ്ണിമത്തന് സാധിക്കുമെന്നതിനാല്‍ പാതയോരങ്ങളില്‍ തണ്ണിമത്തല്‍ മാത്രം വിറ്റഴിക്കുന്ന നിരവധി സ്റ്റാളുകളും പെട്ടി ഓട്ടോറിക്ഷകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.വേനല്‍ കടുക്കുന്നതോടെ വിപണി കൂടുതല്‍ സജീവമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
*ഗുണങ്ങള്‍*
ശരീരത്തില്‍ ജലാംശം നിലനിറുത്താൻ ഉത്തമം
ശരീര താപനിലയെ നിയന്ത്രിക്കും
പ്രമേഹരോഗികളില്‍ പഞ്ചസാരയുടെ അളവ് കൂട്ടും.
*ഒപ്പമുണ്ട് കരിക്കും*
*നാരങ്ങാവെള്ളവും*
തണ്ണിമത്തന് പുറമെ കരിക്ക്,നാരങ്ങാവെള്ളം,സോഡ എന്നിവയ്ക്കും ഡിമാന്റ് കൂടി. ജ്യൂസ് കടകളിലും നല്ല തിരക്കാണ്. ജ്യൂസിന് 60 രൂപയാണ് ഈടാക്കുന്നുണ്ട്. നാടൻ കരിക്ക് ലഭ്യത കുറവാണ്. അതിനാല്‍ വില അല്പം ഉയരും. കൂടാതെ സർബത്ത്,സോഡാ സംഭാരം,ലൈം ജ്യൂസ് വില്‍ക്കുന്ന കടകളും പാതയോരങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
*പഴക്കച്ചവടം തകൃതി*
പഴം വിപണിയും സജീവമാണ്.ജലാംശം കൂടുതലുള്ള ഓറഞ്ച്,മുന്തിരി എന്നിവയ്ക്ക് ആവശ്യക്കാരേറി.ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച് 80 രൂപ മുതലാണ് മൊത്തവില.മുന്തിരി തരം അനുസരിച്ച് കിലോയ്ക്ക് 130-200 രൂപയാണ് വില.മാതളനാരങ്ങയ്ക്ക് കിലോ 165-180 രൂപ വരെയാണ് വില.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢Shame | നഴ്‌സിംഗ് കോളേജിലെ റാഗിങ്: ഹോസ്റ്റല്‍ മുറിയില്‍നിന്ന് മാരക ആയുധങ്ങള്‍ കണ്ടെത്തി; പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കും സസ്പെന്‍ഷന്‍*
കോട്ടയം: (KVARTHA) ഗാന്ധിനഗര്‍ ഗവ.നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ്ങിനിരയായ സംഭവത്തില്‍ പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രഫസര്‍ക്കുമെതിരെ നടപടി.
നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എ.ടി. സുലേഖ, അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രഫസര്‍ അജീഷ് പി മാണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവായി.
അതേസമയം, പ്രതികളുടെ ഹോസ്റ്റല്‍ മുറികളില്‍ നിന്ന് കത്തിയും കരിങ്കല്ല് കഷ്ണങ്ങളും പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കാന്‍ ഉപയോഗിച്ച കോമ്ബസും ഡമ്ബലുകളും കണ്ടെത്തിയിട്ടുണ്ട്. കോളേജിലും ഹോസ്റ്റലിലും പരിശോധന നടത്തുകയാണ് പൊലീസ്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തുന്നതും തുടരുന്നു.
അതിനിടെ, റാഗിങ്ങിന് ഇരയായ നാല് വിദ്യാര്‍ത്ഥികള്‍ കൂടി പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കി. ഇരയാക്കപ്പെട്ട ആറ് വിദ്യാര്‍ഥകളില്‍ ഒരാള്‍ മാത്രമാണ് മുന്‍പ് പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കോളേജിന്റെ വീഴ്ച ആരോപിച്ച് വിവിധ സംഘടനകള്‍ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ച ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ മാര്‍ച്ച് നടത്തും. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയനും കോളേജിന് മുന്നില്‍ പ്രതിഷേധിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢നഴ്‌സിങ്ങ് ഓഫീസര്‍ എഴുത്തുപരീക്ഷ 26 ന്*
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്‌ഡിഎസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ്ങ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നതിനായി ജിഎന്‍എം/ബിഎസ് സി നഴ്‌സിംഗ്, കെഎന്‍എംസി (KNMC) റജി.
ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20, 21 ദിവസങ്ങളില്‍ ഓഫീസ് പ്രവൃത്തി സമയത്ത് എച്ച്‌ഡിഎസ് ഓഫീസില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഴുത്തു പരീക്ഷ ഫെബ്രുവരി 26 നു നടത്തും. ഫോണ്‍: 0495- 2355900.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
ഗവേഷണ സ്ഥാപനങ്ങള്‍/വ്യവസായ സംരംഭങ്ങളില്‍നിന്നുള്ള പ്രഫഷനലുകള്‍ക്കും എൻജിനീയറിങ്, അഗ്രികള്‍ചർ, ഫാർമസ്യൂട്ടിക്കല്‍, വെറ്ററിനറി മെഡിക്കല്‍ കോളജുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്കും മറ്റുമായി ഏർപ്പെടുത്തിയ ഇ.ആർ.പി പിഎച്ച്.ഡി/എം.ടെക് റിസർച്ച് പ്രോഗ്രാമുകളില്‍ എക്സ്റ്റേണല്‍ രജിസ്ട്രേഷൻ നടത്താനും അവസരമുണ്ട്. അതത് സ്ഥാപനങ്ങളില്‍ ഫുള്‍ടൈം ജോലി ചെയ്യുന്നവരാകണം.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തില്‍/വെബ്സൈറ്റിലുണ്ട്. സ്ഥാപനങ്ങള്‍ ഔദ്യോഗികമായി സ്പോണ്‍സർ ചെയ്യുന്നപക്ഷം മാർച്ച് 31നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച് അപേക്ഷയുടെ പ്രിന്റൗട്ട് (രണ്ട് പകർപ്പുകള്‍) ഏപ്രില്‍ ഏഴിനകം ലഭ്യമാക്കണം സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സിയില്‍ ചേരാം.
ശാസ്ത്രവിഷയങ്ങളില്‍ സമർഥരായ പ്ലസ് ടുക്കാർക്ക് ഐ.ഐ.എസ്‍സി ബാംഗ്ലൂരില്‍ ഉപരിപഠനം നടത്താവുന്ന രണ്ട് മികച്ച കോഴ്സുകള്‍ ചുവടെ: ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്ബ്യൂട്ടിങ്: നാലുവർഷത്തെ കോഴ്സാണിത്. പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് നിർബന്ധ വിഷയങ്ങളായി പഠിച്ച് 2023/2024/2025 വർഷം ആദ്യ ചാൻസില്‍ മൊത്തം 75 ശതമാനം മാർക്കില്‍ കുറയാതെ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 65 ശതമാനം മാർക്ക് മതി.
https://ezzalive.com/12686/
പ്ലസ് ടുതലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഭാഷാവിഷയം, മറ്റേതെങ്കിലും വിഷയം അടക്കം അഞ്ചു വിഷയങ്ങളുടെ മാർക്കാണ് പരിഗണിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉയർന്ന 20 പെർസെൈന്റലിനുള്ളില്‍ വിജയിച്ചിട്ടുള്ളവർക്കും പ്രവേശനം നേടാം. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ.നാലുവർഷ ബി.എസ് (റിസർച്ച്) പ്രോഗ്രാം: പ്രവേശന യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യവിഷയങ്ങളടക്കം പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യബോർഡ് പരീക്ഷ 2023/2024/2025 വർഷം 60 ശതമാനം മാർക്കില്‍ കുറയാതെ വിജയിച്ചവരാകണം.
എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പെടുന്നവർ മിനിമം പാസ് മതി.ജെ.ഇ.ഇ (അഡ്വാൻസ്ഡ്) 2025 സ്കോർ അല്ലെങ്കില്‍ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.എ.ടി) 2025 പരിഗണിച്ച് മെരിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ സമർപ്പണത്തിനും www.iisc.ac.in/admissions സന്ദർശിക്കേണ്ടതാണ്. ഓണ്‍ലൈനായി മേയ് ഒന്ന് മുതല്‍ ജൂണ്‍ ആറുവരെ അപേക്ഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കാം. ശാസ്ത്രകുതുകികളായ വിദ്യാർഥികള്‍ക്ക് ഏറെ അനുയോജ്യമായ കോഴ്സുകളാണിത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഐ.ഐ.എസ്‍സി ബാംഗ്ലൂരില്‍ പി.ജി, പിഎച്ച്.ഡി പഠിക്കാം*
https://ezzalive.com/12686/
ശാസ്ത്രസാങ്കേതിക ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാർജിച്ച ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‍സി) 2025-26 വർഷത്തെ വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി), പിഎച്ച്.ഡി/ഗവേഷണ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://iisc.ac.in/admissionsല്‍ ലഭ്യമാണ്. ചില പ്രോഗ്രാമുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ- മാർച്ച് 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.ടെക്
(വകുപ്പുകള്‍/വിഷയം) -എയ്റോ സ്പേസ് എൻജിനീയറിങ് കമ്ബ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സിവില്‍, മെറ്റീരിയല്‍സ് എൻജിനീയറിങ്, സസ്റ്റൈനബിള്‍ ടെക്നോളജീസ്, സെമി കണ്ടക്ടർ ടെക്നോളജി, എർത്ത് ആൻഡ് ക്ലൈമറ്റ് സയൻസസ്, സിഗ്നല്‍ പ്രോസസിങ് (പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തില്‍); ബയോ എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്‌ട്രോണിക് പ്രോഡക്‌ട് ഡിസൈൻ, ഇലക്ട്രോണിക് സിസ്റ്റംസ് എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ സിസ്റ്റംസ്, മെക്കാനിക്കല്‍ എൻജിനീയറിങ്, മൈക്രോ ഇലക്‌ട്രോണിക്സ് ആൻഡ് വി.എല്‍.എസ്.ഐ ഡിസൈൻ, മൊബിലിറ്റി എൻജിനീയറിങ്, ക്വാണ്ടം ടെക്നോളജി, റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ്, സ്മാർട്ട് മാനുഫാക്ചറിങ്, സ്മാർട്ട് മൊബിലിറ്റി ആൻഡ് ലോജിസ്റ്റിക്സ് സിസ്റ്റംസ്' (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% ഇന്റർവ്യൂ അടിസ്ഥാനത്തില്‍); ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, കെമിക്കല്‍ എൻജിനീയറിങ് (പ്രവേശനം 70 ശതമാനം ഗേറ്റ് സ്കോർ, 30 ശതമാനം എഴുത്തുപരീക്ഷയുടെ മികവ് അടിസ്ഥാനത്തില്‍); കമ്ബ്യൂട്ടേഷനല്‍ ആൻഡ് ഡാറ്റാ സയൻസസ് (പ്രവേശനം 70% ഗേറ്റ് സ്കോർ, 30% എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തില്‍).
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ലാസ് ബി.ഇ/ബി.ടെക്/ബി.ആർക്/തത്തുല്യം അല്ലെങ്കില്‍ ഫിസിക്കല്‍ സയൻസസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഇൻസ്ട്രുമെന്റേഷൻ, ഇലക്‌ട്രോണിക്സ്, കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയില്‍ രണ്ടാം ക്ലാസില്‍ കുറയാത്ത മാസ്റ്റേഴ്സ് ബിരുദം. പ്രാബല്യത്തിലുള്ള (2023/2024/2025 വർഷത്തെ) ഗേറ്റ് സ്കോർ നേടിയിരിക്കണം.
ഐ.ഐ.ടികള്‍ ഐ.ഐ.എസ്‍സി എന്നീ സ്ഥാപനങ്ങളില്‍ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ എം.ടെക് അടക്കമുള്ള പ്രോഗ്രാമുകളില്‍ പ്രവേശനത്തിനായുള്ള പൊതു പ്ലാറ്റ്ഫോമായ കോമണ്‍ ഓഫർ അക്സപ്റ്റൻസ് പോർട്ടല്‍ (സി.ഒ.എ.പി) വഴിയാണ് അപേക്ഷിക്കേണ്ടത്.
എംഡെസ് (ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്)
യോഗ്യത- രണ്ടാം ക്ലാസില്‍ കുറയാതെ ബി.ഇ/ബി.ആർക് + പ്രാബല്യത്തിലുള്ള ഗേറ്റ്/സീഡ് 2025/ഐ.ഐ.എം കാറ്റ്- 2024 സ്കോർ (2025 ആഗസ്റ്റ് ഒന്നുവരെ പ്രാബല്യമുണ്ടായിരിക്കണം). പ്രവേശനം 70 ശതമാനം ഗേറ്റ്/സീഡ്/കാറ്റ് സ്കോർ, 30 ശതമാനം ഇന്റർവ്യൂ അടിസ്ഥാനത്തില്‍). മാസ്റ്റർ ഓഫ് മാനേജ്മെന്റ്
യോഗ്യത-ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്/തത്തുല്യ ബിരുദം, പ്രാബല്യത്തിലുള്ള ഗേറ്റ്/കാറ്റ് 2024/ജിമാറ്റ് സ്കോർ. ഇതിന്റെ അടിസ്ഥാനത്തില്‍ ഷോർട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖം നടത്തിയാണ് സെലക്ഷൻ.
കേന്ദ്ര ഫണ്ടോടുകൂടിയുള്ള സ്ഥാപനങ്ങളില്‍നിന്ന് നാലുവർഷത്തെ ബിരുദം (സി.ജി.പി.എ 8.0ല്‍ കുറയാതെ വിജയിച്ചിരിക്കണം) നേടിയവർക്ക് ചില വകുപ്പ്/വിഷയങ്ങളില്‍ എം.ടെക്/എം.ഇ പ്രോഗ്രാമുകളില്‍ പ്രവേശനം നല്‍കുന്നുണ്ട്. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
എം.എസ്‍സി പ്രോഗ്രാമുകള്‍
ലൈഫ് സയൻസസ്: യോഗ്യത-ഫിസിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ സയൻസസ് (ബയോ ടെക്നോളജി, ഫാർമസ്യൂട്ടിക്കല്‍, വെറ്ററിനറി സയൻസസ്, അഗ്രികള്‍ചർ സയൻസസ് ഉള്‍പ്പെടെ) വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബിരുദം അല്ലെങ്കില്‍ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് (പ്രവേശനം ബന്ധപ്പെട്ട വിഷയത്തില്‍ ജാം/ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തില്‍).
കെമിക്കല്‍ സയൻസസ്: യോഗ്യത: ഒന്നാം ക്ലാസ് ബി.എസ്‍സി (കെമിസ്ട്രി) പ്ലസ് ടു തലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. (പ്രവേശനം ജാം 2025 കെമിസ്ട്രി യോഗ്യതയുടെ അടിസ്ഥാനത്തില്‍).
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി
പ്രോഗ്രാമുകള്‍: ബയോളജിക്കല്‍, കെമിക്കല്‍, മാത്തമാറ്റിക്കല്‍, ഫിസിക്കല്‍ സയൻസസ്. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒന്നാം ക്ലാസ് ബി.എസ്‍സി ബിരുദം/ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്. ജാം/ജെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
റിസർച്ച് പ്രോഗ്രാമുകള്‍
പിഎച്ച്.ഡി (സയൻസ്/എൻജിനീയറിങ്/ഇന്റർ ഡിസിപ്ലിനറി മേഖലകള്‍), എം.ടെക് (റിസർച്ച് & പിഎച്ച്.ഡി) (എൻജിനീയറിങ്). യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പ്രവേശന വിജ്ഞാപനത്തില്‍ ലഭിക്കും. റിസർച്ച്/പി.ജി പ്രോഗ്രാമുകള്‍ക്ക് അപേക്ഷാഫീസ് 800 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങള്‍ക്ക് 400 രൂപ.
2 664
*📢40 രൂപവരെ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ 60 രൂപവരെയായി, വേനലില്‍ സാധാരണക്കാരുടെ കൈ പൊള്ളി വില*
അലനല്ലൂർ: പാലക്കാട് വേനല്‍ ചൂടിന് തുടക്കമായപ്പോഴേക്കും ഇളനീർ വില കുതിച്ചുയരുന്നു. ആഴ്ചകള്‍ക്കിടെ അഞ്ച് മുതല്‍ പത്ത് രൂപ വരെയാണ് ഇളനീർ വില വർദ്ധിച്ചത്.
മാസങ്ങള്‍ക്ക് മുമ്ബ് 35 മുതല്‍ 40 രൂപവരെ വില ഈടാക്കിയിരുന്ന ഇളനീരിന് ഇപ്പോള്‍ 55 രൂപ വരെയാണ് ഈടാക്കുന്നത്. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുൻ വർഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വർദ്ധിച്ചത്.
തേങ്ങ വില കൂടിയത് തിരിച്ചടിയായി
മാസങ്ങളായി നാളികേര വില ഉയർന്നു നില്‍ക്കുന്നതാണ് ഇളനീർ വില കൂടാൻ പ്രധാന കാരണമെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങയ്ക്കും ഇളനീരിനും വൻ ക്ഷാമമാണ് നേരിടുന്നത്. തെങ്ങിൻ തോട്ടങ്ങളില്‍ വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങവില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരവ് കുറവാണ്. ചിറ്റൂർ, കൊഴിഞ്ഞാമ്ബാറ, അട്ടപ്പാടി ഭാഗങ്ങളില്‍നിന്നാണ് കൂടുതലായി ഇളനീർ എത്തുന്നത്. പൊള്ളാച്ചിയില്‍നിന്ന് ഇളനീർ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. ഇതോടെ മൊത്ത വ്യാപാരികള്‍ അഞ്ചുമുതല്‍ 10 രൂപ വരെയാണ് വില വർദ്ധിപ്പിച്ചത്.
കുരങ്ങുശല്യം കാരണം നാട്ടിൻപുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ലാത്ത അവസ്ഥയാണ്. വേനല്‍ച്ചൂട് കൂടുതോടെ കച്ചവടവും കൂടും. ദിനംപ്രതി 250 മുതല്‍ 500 എണ്ണം വരെ വേനലില്‍ വില്‍പ്പന നടക്കുന്നുണ്ട്. വേനല്‍ക്കാല അസുഖങ്ങള്‍ കൂടിയതും കൂടുതല്‍പേർ ഇളനീർ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. ഇളനീർ വില കൂടി?യതോടെ കരിമ്ബിൻ ജ്യൂസിനും സർബത്തിനും ആവശ്യക്കാർ കൂടിയതായി വഴിയോര കച്ചവടക്കാർ പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :15-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢സര്‍വകലാശാലാ പ്രവേശനം : സ്വതന്ത്രസ്വഭാവമുള്ള കോളേജുകള്‍ സ്ഥാപിക്കാം*
പുറത്തുള്ള കോഴ്സുകള്‍ പ്രവേശനത്തിനായി പരിഗണിക്കാൻ സർവകലാശാലകളില്‍ 'തുല്യത'യ്ക്കുപകരം ഇനിമുതല്‍ 'യോഗ്യത' പരിഗണിക്കും.
ഇതിനായി യു.ജി.സി. ഉള്‍പ്പെടെയുള്ള ഏജൻസികളുടെ നിർദേശമനുസരിച്ച് പുതിയ മാനദണ്ഡവും സർവകലാശാലകള്‍ക്കായി ആവിഷ്കരിക്കും. അടുത്തമാസം നിയമസഭയില്‍വരുന്ന സർവകലാശാലാ ഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥ.
അഫിലിയേറ്റഡ് കോളേജുകളെ സ്വതന്ത്രസ്വഭാവമുള്ള കോണ്‍സ്റ്റിറ്റ്യുവന്റ് കോളേജാക്കാൻ സർവകലാശാലയ്ക്ക് അധികാരമുണ്ടാവും. ഇത്തരം കോളേജുകളില്‍ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ പുതിയ കോഴ്സുകള്‍ തുടങ്ങാം.
പുറത്തു പഠിച്ച കോഴ്സിന്റെ അടിസ്ഥാനത്തിലാണ് ഒരു സർവകലാശാലയില്‍ ചേരുന്നതെങ്കില്‍ രണ്ടു കോഴ്സുകളും തമ്മിലുള്ള 'തുല്യത' ഉറപ്പാക്കിമാത്രമേ ഇപ്പോള്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കൂ. ഒരേ തരത്തിലുള്ള കോഴ്സുകളാണെങ്കിലും ഉള്ളടക്കത്തില്‍ നേരിയ വ്യത്യാസമുണ്ടെങ്കില്‍ തുല്യതയില്ലെന്നപേരില്‍ ഒഴിവാക്കും.
ഒരേ സ്വഭാവവും തൊഴിലവസരവുമുള്ള കോഴ്സുകളിലെ ഈ പ്രയാസം പരിഹരിക്കാനാണ് ഇനി 'യോഗ്യത' പരിഗണിച്ചാല്‍മതിയെന്ന തീരുമാനം.
ആദ്യം പഠിച്ച കോഴ്സിന്റെ ഭൂരിപക്ഷം ഉള്ളടക്കവും വിദ്യാർഥി ചേരാനിരിക്കുന്ന കോഴ്സുമായി സാമ്യമുണ്ടെങ്കില്‍ അത് 'യോഗ്യത'യായി കണക്കാക്കി പ്രവേശനം അനുവദിക്കും. ഒരു കോഴ്സ് പഠിച്ചയാള്‍ക്ക് മറ്റൊരു കോഴ്സിന് ചേരാനാവുമോ എന്ന് കോഴ്സുകള്‍തമ്മില്‍ താരതമ്യം ചെയ്ത് നിശ്ചയിക്കാൻ അക്കാദമിക കൗണ്‍സിലിനെ ചുമതലപ്പെടുത്തി. 'തുല്യത'യെക്കാള്‍ ലളിതമായ മാനദണ്ഡങ്ങളാണ് 'യോഗ്യത' കണക്കാക്കുന്ന കാര്യത്തിലുണ്ടാവുക.
നാലുവർഷ ബിരുദത്തില്‍ കോഴ്സുകളുടെ വൈവിധ്യവും സവിശേഷതയുംകൂടി കണക്കിലെടുത്താണ് പുതിയ പരിഷ്കാരമെന്ന് സർക്കാർ വൃത്തങ്ങള്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
പഠനബോർഡുകളും മാറും
സർവകലാശാലകളില്‍ വിവിധ പഠന ബോർഡുകളുടെ നിയമനാധികാരം സിൻഡിക്കേറ്റിനായിരിക്കും. ബോർഡിന്റെ അധ്യക്ഷസ്ഥാനത്തു വരുന്നയാള്‍ക്ക് 15 വർഷത്തെ അധ്യാപനപരിചയം വേണം. അംഗങ്ങള്‍ക്ക് അഞ്ചു വർഷത്തെ അധ്യാപനപരിചയമാണ് മാനദണ്ഡം. ബോർഡിന്റെ കാലാവധി നാലുവർഷമായിരിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢നെന്മാറ: കായകള്‍ പഴുത്തു തുടങ്ങിയതോടെ മലയോര മേഖലയില്‍ മേഖലയില്‍ കുരുമുളക് വിളവെടുപ്പ് സജീവമായി. വേനല്‍ചൂട് കനത്ത് തുടങ്ങിയതോടെ കുരുമുളകും പെട്ടെന്ന് പഴുത്ത് തുടങ്ങിയിട്ടുണ്ട്.*
ഇതിനിടെ തൊഴിലാളി ക്ഷാമം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെറുകിട കർഷകർ സ്വന്തമായി മുള കൊണ്ടുള്ള ഏണി ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തുന്നത്. ഒന്നിച്ച് വിളവെടുപ്പിന് പാകമാകാത്ത മരങ്ങളില്‍ ചെറിയ ഇടവേള നല്‍കി രണ്ടുതവണയായാണ് വിളവെടുപ്പ് നടത്തുന്നത്. കരിമുണ്ട, പന്നിയൂർ, തുടങ്ങി അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളിലാണ് നീളം കൂടിയ തിരികള്‍ ധാരാളം ഉള്ളത്. പറിച്ചു കൊണ്ടുവരുന്ന കുരുമുളക് തിരിയില്‍ നിന്ന് വേർപെടുത്തി ഉണക്കിയെടുക്കുന്ന പ്രക്രിയ മിക്കവാറും കൃഷിയിടങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടെ കർഷകർ തന്നെയാണ് ചെയ്യുന്നത്. നല്ല വെയിലുള്ള ദിവസങ്ങളില്‍ മൂന്ന് ദിവസം കൊണ്ട് കുരുമുളക് ഉണങ്ങി കിട്ടുന്നുണ്ട്.
വിളവെടുപ്പ് കുറഞ്ഞു, വില കൂടി
ഇത്തവണ കുരുമുളക് ഉത്പാദനം കുറഞ്ഞെങ്കിലും മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം കുരുമുളകിന് ഭേദപ്പെട്ട വില നിലവിലുണ്ടെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഉണങ്ങിയ കുരുമുളകിന് മലഞ്ചരക്കു കടകളില്‍ വലിപ്പത്തിനും ഗുണനിലവാരത്തിനും അനുസരിച്ച് 600 മുതല്‍ 650 വരെ വിലയുണ്ട്. സാധാരണ വിളവെടുപ്പ് സീസണായാല്‍ കുരുമുളക് വില കുറയാറുണ്ട്. ഇക്കുറി അത് ഉണ്ടായില്ല. ഇത്തവണ കുരുമുളക് ഉത്പാദനം 30 ശതമാനം കുറഞ്ഞതായി കർഷകർ പറയുന്നു. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായതെന്ന് കർഷകർ പറയുന്നു. ചെടികളില്‍ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവിനെത്തുടർന്ന് മിക്ക തിരികളും കായപിടിക്കാതെ കൊഴിഞ്ഞുപോവുകയായിരുന്നു. ഒരു ചെടിയില്‍നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്ബോള്‍ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായിട്ടുണ്ട്. വിളവെടുപ്പ് സജീവമായതോടെ പ്രധാന മലഞ്ചരക്ക് വിപണന കേന്ദ്രങ്ങളില്‍ കുരുമുളക് സംഭരണവും
ആരംഭിച്ചു. ഉണക്കിയെടുത്ത കുരുമുളക് വർഷങ്ങളോളം സൂക്ഷിക്കാൻ കഴിയും എന്നതിനാല്‍ അത്യാവശ്യക്കാർ അല്ലാത്ത കർഷകർ കുരുമുളക് ഉണക്കി സൂക്ഷിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം കുരുമുളക് ഉണക്കി സൂക്ഷിച്ച കർഷകരില്‍ പലരും ഇത്തവണ വില്‍ക്കുന്നുമുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :14-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢സ്വകാര്യ സര്‍വകലാശാല; ബിരുദതലത്തില്‍ വീതിക്കാനുള്ളത് 3.75 ലക്ഷം കുട്ടികള്‍*
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ കടന്നുവരുമ്ബോള്‍ നിലവിലുള്ള സർവകലാശാലകളും ആയിരത്തിലധികം വരുന്ന ആർട്സ് ആൻഡ് സയൻസ് കോളജുകളും ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതിജീവനത്തിന്‍റെ വഴി തേടേണ്ടിവരും.
കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രതിവർഷം കാലെടുത്തുവെക്കുന്ന 3.75 ലക്ഷം വിദ്യാർഥികളെയായിരിക്കും സ്വകാര്യ സർവകലാശാലകള്‍ പ്രധാനമായും ലക്ഷ്യമിടുക. കേരളത്തില്‍ ഓരോ വർഷവും ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയിറങ്ങുന്നത് ഇത്രയും വിദ്യാർഥികളാണ്. സ്വകാര്യ സർവകലാശാലകള്‍ കൂടി വരുന്നതോടെ, ഈ വിദ്യാർഥികളില്‍ സാമ്ബത്തിക ശേഷിയുള്ള നല്ലൊരു ശതമാനം സ്വകാര്യ സർവകലാശാലകളിലേക്ക് മാറും.
ഇതാകട്ടെ, നിലവിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജുകളെയായിരിക്കും ബാധിക്കുക. കഴിഞ്ഞവർഷം സ്റ്റേറ്റ് സിലബസില്‍ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ കോഴ്സ് വിജയിച്ചത് 3,30,288 പേരാണ്. സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ വിജയിച്ച 42622 കുട്ടികളുമുള്‍പ്പെടെ 3,72,910 പേരാണ് ബിരുദ പഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ ഏകദേശം 2.75 ലക്ഷം പേരാണ് വിവിധ സർവകലാശാലകള്‍ക്ക് കീഴിലും സ്വയംഭരണ കോളജുകളിലുമായി ബിരുദ പ്രവേശനത്തിനായി ചേർന്നത്. മെഡിക്കല്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ കൂടി ചേരുന്നതോടെ, ഏകദേശം 2.90 ലക്ഷം വിദ്യാർഥികളും കേരളത്തില്‍ ബിരുദ പഠനത്തിന് ചേരുന്നവരാണ്.
കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ എന്നീ അഫിലിയേറ്റിങ് സർവകലാശാലകള്‍ക്ക് കീഴില്‍ വിവിധ ആർട്സ് ആൻഡ് സയൻസ് കോളജുകളില്‍ നിലവില്‍ മൂന്നിലൊന്ന് സീറ്റുകള്‍ (ഏകദേശം 82000) ഒഴിഞ്ഞുകിടക്കുകയാണ്. സാങ്കേതിക സർവകലാശാലയില്‍ ആകെയുള്ള 51,155 ബി.ടെക് സീറ്റുകളില്‍ 14,198 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.
സ്വകാര്യ സർവകലാശാലകളുടെ വരവോടെ, സീറ്റൊഴിവിന്‍റെ എണ്ണം ഗണ്യമായി ഉയരും. ഇതില്‍ കൂടുതല്‍ പ്രതിസന്ധി സ്വാശ്രയ കോളജുകള്‍ക്കായിരിക്കും. സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളില്‍ 10-15 ശതമാനവും എയ്ഡഡ് കോളജുകളില്‍ 20-25 ശതമാനവും സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്. സ്വകാര്യ സർവകലാശാലകള്‍ വരുന്നതോടെ, സർക്കാർ എയ്ഡഡ് കോളജുകളിലെ സീറ്റൊഴിവും വർധിക്കും.
നിലവിലുള്ള കോളജുകളുടെയും സർവകലാശാലകളുടെയും നിലവാരവും വൈവിധ്യവും വർധിപ്പിക്കുകയായിരിക്കും സ്വകാര്യ സർവകലാശാലകള്‍ കൂടി വരുന്ന വിദ്യാഭ്യാസ കമ്ബോളത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പോംവഴി. കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്‍പ്പെടെ നിലവില്‍ വന്ന സി.യു.ഇ.ടി പ്രവേശന പരീക്ഷ കേരളത്തിലെ കോളജുകളില്‍ സീറ്റൊഴിവ് വർധിക്കാൻ കാരണങ്ങളിലൊന്നാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ലോയില്‍ ഓണ്‍ലൈൻ എം.എസ് സി രജിസ്ട്രേഷൻ 25 വരെ*
ഐ.ഐ.ടി ഇന്ദോറും നാഷനല്‍ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂനിവേഴ്സിറ്റി ഭോപാലും സംയുക്തമായി നടത്തുന്ന രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ സൈബർ സെക്യൂരിറ്റി ആൻഡ് സൈബർ ലോ ഓണ്‍ലൈൻ പ്രോഗ്രാമില്‍ പ്രവേശനത്തിന് ഫെബ്രുവരി 25 വരെ രജിസ്റ്റർ ചെയ്യാം.
പ്രവേശന പരീക്ഷ മാർച്ച് രണ്ടിന്. ടെസ്റ്റില്‍ യോഗ്യത നേടുന്നവരെ ഇന്റർവ്യൂ നടത്തി പ്രവേശനം നല്‍കും.
https://ezzalive.com/12686/
പ്രവേശന യോഗ്യത: ഫസ്റ്റ്ക്ലാസ് ബി.ഇ/ ബി.ടെക് (ഏതെങ്കിലും ബ്രാഞ്ച്) അല്ലെങ്കില്‍ നാലു വർഷ ബി.എസ്/ ബി.എസ് സി (ഓണേഴ്സ്)/ ബി.സി.എ/ എം.എസ് സി കമ്ബ്യൂട്ടർ സയൻസസ്‍ സ്റ്റാറ്റിസ്റ്റിക്സ്/ എം.സി.എ/ എം.ബി.എ അല്ലെങ്കില്‍ തത്തുല്യ ബിരുദം (മാത്തമാറ്റിക്സ്, കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങള്‍ പഠിച്ചിരിക്കണം) അല്ലെങ്കില്‍ ബിരുദവും ത്രിവത്സര എല്‍എല്‍.ബി/ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി/ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ബിരുദവും അല്ലെങ്കില്‍ എല്‍എല്‍.എം. യോഗ്യതാ പരീക്ഷ ഫസ്റ്റ്ക്ലാസില്‍ വിജയിച്ചിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 5 ശതമാനം മാർക്കിളവുണ്ട്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://cscl.iiti.ac.inല്‍. ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാർച്ച് 27 മുതല്‍ ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഓറഞ്ച് നിറം,കുരുവില്ല, മധുരത്തിലും ഗുണമേന്മയിലും മുന്നില്‍; പുതിയ ഇനം തണ്ണിമത്തനുമായി കാര്‍ഷികസര്‍വകലാശാല*
നല്ല ഓറഞ്ച് നിറം. കുരു കാണാനില്ല. മധുരത്തിലും ഗുണമേന്മയിലും മുമ്ബൻ. ഓറഞ്ചിനെപ്പറ്റി വർണിക്കുകയല്ല. കാർഷികസർവകലാശാല പുതുനിറത്തില്‍ വികസിപ്പിച്ച കുരുവില്ലാ തണ്ണിമത്തനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
വെള്ളാനിക്കര കാർഷികസർവകലാശാലയിലെ പച്ചക്കറിശാസ്ത്രവിഭാഗത്തിലെ ഡോ. ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഗവേഷണവിദ്യാർഥി അൻസബ നടത്തിയ പഠനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നരക്കിലോ തൂക്കംവരുന്ന കായകള്‍ക്ക് സാധാരണയിനങ്ങളെക്കാള്‍ മധുരവും ഗുണമേന്മയുമുണ്ട്. കർഷകർക്കായി പുറത്തിറക്കാൻ ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ ആദ്യമായാണ് പൊതുമേഖലാ ഗവേഷണസ്ഥാപനം ഇത്തരമൊരു തണ്ണിമത്തൻ വികസിപ്പിക്കുന്നത്.
തണ്ണിമത്തന്റെ വിത്തുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളത്തില്‍ വി.എഫ്.പി.സി.കെ.ക്കും ബെംഗളൂരു കേന്ദ്രമായ സ്വകാര്യകമ്ബനിക്കും കാർഷികസർവകലാശാല കൈമാറിയിട്ടുണ്ട്. പരീക്ഷണവിശകലനങ്ങളില്‍ സർവകലാശാലാ ഗവേഷണവിഭാഗം മേധാവി ഡോ. കെ.എൻ. അനിത്തും ഇന്തോ-അമേരിക്കൻ ഹൈബ്രിഡ് സീഡ് കമ്ബനിയുടെ പ്രതിനിധികളും പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :13-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കുംഭമേളയിലേക്ക് ; ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തും*
ലഖ്‌നൗ : രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണീ സംഗമത്തില്‍ രാഷ്‌ട്രപതി പുണ്യസ്‌നാനം നടത്തും.
അമൃത സ്‌നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളില്‍ രാഷ്‌ട്രപതി പൂജയും ദർശനവും നടത്തും.
ദ്രൗപദി മുർമു എട്ട് മണിക്കൂറോളം മഹാകുംഭമേള പ്രദേശത്ത് തങ്ങുമെന്നാണ് രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്‌ട്രപതിയെ അനുഗമിക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ത്രിവേണീ സംഗമത്തില്‍ ഏകദേശം 400 ദശലക്ഷം ഭക്തർ പുണ്യസ്നാനം നടത്തി എന്നാണ് റിപ്പോർട്ട്. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ കുംഭമേളയില്‍ പങ്കെടുത്തു. ഭൂട്ടാൻ രാജാവ് തുടങ്ങിയ അന്താരാഷ്‌ട്ര നേതാക്കളും, കുംഭ മേളയില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ലഹരിവിരുദ്ധ പ്രവര്‍ത്തനം: മികച്ച കോളജിനുള്ള പുരസ്കാരം സെന്‍റ് തോമസിന്*
തൃശൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന എക്സൈസ് ഡിപ്പാർട്ടുമെന്‍റും മണ്ണുത്തി ഡോണ്‍ബോസ്കോ ഡ്രീം പ്രോജക്ടും സംയുക്തമായി നല്‍കുന്ന കോളജ്തല പുരസ്കാരം തൃശൂർ സെന്‍റ് തോമസ് കോളജിന്.സെന്‍റ് മേരീസ് കോളജ്, ഐഎച്ച്‌ആർഡി കോളേജ് എന്നിവയ്ക്കു പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്ത പൊതുയോഗത്തില്‍ ഡോണ്‍ ബോസ്കോ ഡ്രീം പ്രോജക്‌ട് ചെയർമാൻ ഫാ. സിറിള്‍ എടമനയില്‍നിന്ന് പ്രിൻസിപ്പല്‍ റവ.ഡോ.
മാർട്ടിൻ കൊളന്പ്രത്ത്, എൻഎസ്‌എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വിമല ജോണ്‍, ഡോ. ഡെയ്സൻ പാണേങ്ങാടൻ, എൻഎസ്‌എസ് വളണ്ടിയേഴ്സ്, എൻസിസി കേഡറ്റുകള്‍ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തൃശൂർ ഡിഇഒ ഡോ. എ. അൻസാർ, വിമുക്തി മാനേജർ വി. സതീഷ് എന്നിവർ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ആവശ്യക്കാര്‍ ധാരാളം, 600ല്‍ നിന്ന് വില താഴ്‌ന്നത് 250ലേക്ക്, കാരണം തേടി കര്‍ഷകര്‍*
മറയൂർ: മറയൂർ, വട്ടവട മേഖലകളില്‍ വിളവെടുപ്പാരംഭിക്കാനിരിക്കെ വെളുത്തുള്ളിയുടെ വില ഇടിയുന്നു. ഗുണമേന്മയില്‍ മുൻപന്തിയിലാണ് മറയൂർ, വട്ടവട മേഖലകളിലെ വെളുത്തുള്ളി.
വെളുത്തുള്ളിക്ക് ആവശ്യക്കാരും ധാരാളമുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് കൃഷിയിറക്കിയ വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വെളുത്തുള്ളിയുടെ വില ഇടിയുന്ന സ്ഥിതിയുണ്ടെന്ന് കർഷകർ പറയുന്നു. നിലവില്‍ 250 രൂപയ്ക്കടുത്താണ് വെളുത്തുള്ളി വില. വിവിധയിനം വെളുത്തുള്ളികള്‍ കർഷകർ കാന്തല്ലൂർ മേഖലയില്‍ കൃഷി ചെയ്ത് പോരുന്നുണ്ട്. ഓരോ ഇനവും മൂപ്പെത്തി പാകമാകാൻ വേണ്ടി വരുന്ന സമയകാലാവധി വ്യത്യസ്തമാണ്.
മുൻവർഷങ്ങളില്‍ അറുന്നൂറിനടുത്തെത്തിയ വെളുത്തുള്ളി വിലയാണിപ്പോള്‍ 250ലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞ വർഷം നാനൂറിനടുത്തായിരുന്നു വെളുത്തുള്ളി വില. 300 രൂപ നല്‍കി വിത്ത് വാങ്ങിയാണ് നിലവിലിപ്പോള്‍ പല കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിത്തിന്റെ വിലയും പരിപാലനച്ചെലവും നോക്കിയാല്‍ നിലവിലെ വെളുത്തുള്ളി വില കർഷകർക്ക് ഒട്ടും ലാഭം നല്‍കുന്നതല്ല.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഇനിയും പരിവാഹൻ സൈറ്റില്‍ മൊബൈല്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്തില്ലേ ?*
തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് മൊബൈല്‍ നമ്ബര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈല്‍ നമ്ബറുകള്‍ വാഹൻ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
ഇതിനായി എല്ലാ റീജിയണല്‍, സബ് റീജിയണല്‍ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷകള്‍ ഓണ്‍ലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി മൊബൈല്‍ നമ്ബർ അപ്‌ഡേഷൻ നടത്താം.
അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാർച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആർ.സിയായിരിക്കും നല്‍കുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതല്‍ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വീടുകളിലും കൃഷി ചെയ്യാം, ഇപ്പോഴാണെങ്കില്‍ ആവശ്യക്കാരും കൂടുതല്‍; രൂപം മാറ്റിയാല്‍ പിന്നെയും ലാഭം*
വെഞ്ഞാറമൂട്: ചൂട് വര്‍ദ്ധിച്ചതോടെ പഴവിപണിയില്‍ വിലക്കയറ്റവുമേറി. എങ്കിലും ഈ വേനലില്‍ ആശ്വാസമാവുകയാണ് പൈനാപ്പിള്‍.
മറ്റ് പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമ്ബോള്‍ പൈനാപ്പിള്‍ വിലയിലെ കുറവ് ജനങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാകുകയാണ്. ലോഡുകണക്കിന് പൈനാപ്പിളാണ് വഴിയരികിലും പഴക്കടകളിലും ദിനംപ്രതിയെത്തുന്നത്. വില കിലോയ്ക്ക് 20മുതല്‍ 30 രൂപ വരെയാണ്. പഴമായോ ജ്യൂസായോ ജാമായോ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് പൈനാപ്പിള്‍.
പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളില്‍ നിന്നാണ് കൂടുതലായും പൈനാപ്പിളെത്തുന്നത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ റബര്‍ എസ്റ്റേറ്റുകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. വീട്ടുമുറ്റത്തും ടെറസുകളിലും കവറുകളിലായി ഇപ്പോള്‍ വീട്ടമ്മമാര്‍ പൈനാപ്പിള്‍ നടുന്നുണ്ട്. പൈനാപ്പിള്‍ ജ്യൂസ്, സ്‌ക്വാഷ്, ജാം എന്നിവയ്ക്കും ഡിമാന്റേറെയാണ്.
*ആരോഗ്യ ഗുണങ്ങളേറെ*
വേനല്‍ക്കാല വിളയായ പൈനാപ്പിളെന്ന കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങളില്‍ വച്ച് പോഷകഗുണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. കുട്ടികള്‍ക്ക് നല്‍കാന്‍ മികച്ച പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സ്*
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (ഡിഗ്രി യോഗ്യത), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു യോഗ്യത), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്.എസ്.എല്‍.സി) കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഓണ്‍ലൈന്‍/ റെഗുലര്‍/ പാര്‍ട്ട്ടൈം ബാച്ചുകളിലായിരിക്കും ക്ലാസ്സുകള്‍. ഫോണ്‍: 7994449314
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢നാടിനും വീടിനും വേണ്ട... ആളുകളെ പറന്നുവന്ന് ആക്രമിക്കും, വനം വകുപ്പിനെ വട്ടം ചുറ്റിച്ച് കൃഷ്ണപ്പരുന്ത്*
കാസര്‍കോട്: നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച് കൃഷ്ണ പരുന്ത്. നാട്ടുകാരെ ആക്രമിച്ച പരുന്തിനെ വനം വകുപ്പ് പിടികൂടി കാട്ടില്‍ വിട്ടെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പരുന്ത് തിരിച്ചെത്തി.
ഇരുപതോളം പേരെയാണ് ഇതുവരെ പരുന്ത് ആക്രമിച്ചത്.
ജനുവരി 26 നാണ് നീലേശ്വരം എസ് എസ് കലാമന്ദിര്‍ ഭാഗത്ത് നിന്ന് പരുന്തിനെ വനംവകുപ്പ് പിടികൂടുകയും കർണാടക അതിർത്തിയായ കോട്ടഞ്ചേരി വന മേഖലയിലേക്ക് പറത്തിവിടുകയും ചെയ്തത്. എന്നാല്‍ ആറ് ദിവസത്തിന് ശേഷം പരുന്ത് തിരിച്ചെത്തി. മറ്റൊരു പരുന്തും ഇതിനൊപ്പം ഇവിടെ എത്തിയിട്ടുണ്ട്.
ആളുകളെ ആക്രമിക്കുന്നതിന് പുറമേ വാഹനങ്ങളുടെ താക്കോലടക്കം കൊത്തിക്കൊണ്ട് പറന്നു പോകുന്ന സാഹചര്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാല്‍ പരുന്തിനെ എന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് വനം വകുപ്പ്. പ്രദേശത്തെ നാട്ടുകാരിലാരോ വളർത്തിയ പരുന്താണിത്. വീട്ടുകാർക്ക് ശല്യമായപ്പോള്‍ അവർ പരുന്തിനെ പറത്തി വിട്ടു. പിന്നീട് നാട്ടുകാർക്കാകെ ശല്യമാകുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
