EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*📢തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് ദേശീയ അംഗീകാരം: സംസ്ഥാനത്തെ മികച്ച രക്തബാങ്ക്*
തൃശൂർ: തൃശൂർ ഗവ. മെഡിക്കല്‍ കോളേജിലെ രക്തബാങ്കിനെ സംസ്ഥാനത്തെ മികച്ച രക്തബാങ്കായി ദേശീയ ആരോഗ്യ മന്ത്രാലയം തിരഞ്ഞെടുത്തു.
ട്രാൻസ്ഫ്യൂഷൻ മെഡിസിനിലെ ബിരുദാനന്തരപഠനം ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് നേട്ടം. സന്നദ്ധ രക്തദാനത്തിലെ മികവ്, രക്തഘടകങ്ങളുടെ ഉത്പ്പാദനം, കൃത്യമായ റിപ്പോർട്ടിംഗ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയായിരുന്നു തിരഞ്ഞെടുപ്പ്.
ദേശീയ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് വിഭാഗം എല്ലാ സംസ്ഥാനങ്ങളിലേയും മികച്ച രക്ത ബാങ്കിനെ ആദരിച്ചിരുന്നു. വകുപ്പ് മേധാവി ഡോ. സജിത്ത് വിളമ്ബില്‍, മെഡിക്കല്‍ ഓഫീസർമാരായ ഡോ. കെ.എ. അർച്ചന, ഡോ. പി.എസ്. അഞ്ജലി, ഡോ. ആഷ്‌ലി മൊണ്‍സണ്‍ മാത്യു, ഡോ. നിത്യ എം. ബൈജു, സയന്റിഫിക് ഓഫീസർമാരായ എസ്. സിന്ധു, വി. ഷീജ, കൗണ്‍സിലർ പ്രീതി വർഗീസ് എന്നിവർ കേന്ദ്ര അഡീഷണല്‍ ഹെല്‍ത്ത് സർവീസ് ഡയറക്ടർ ഡോ. വിജയ വിജയ് മോത്ഘരെയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡയറക്ടർ ഡോ. കൃഷൻ കുമാർ, അഡീഷണല്‍ ഡയറക്ടർ ഡോ. മേഘാ കോബ്രഗഡെ, ഡോ. മാനസ് റോയ്, കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്‌ട് ഡയറക്ടർ ഡോ.ആർ. ശ്രീലത, അഡീഷണല്‍ ഡയറക്ടർമാരായ സിനു കടകംപള്ളി, അനീഷ് എന്നിവർ സന്നിഹിതരായി.
ക്രിയാത്മക കേന്ദ്രം
ചുവന്ന രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍, പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് തുടങ്ങിയ വിവിധ രക്തഘടകങ്ങളുടെ നിർമ്മാണത്തിലും വിതരണത്തിലും കേന്ദ്രം ക്രിയാത്മകമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ അഫെറെസിസ് ഘടക ശേഖരണം, രക്തം വഴി പകരുന്ന രോഗങ്ങളുടെ പരിശോധനയ്ക്കുള്ള കെമിലുമെസെൻസ് ടെസ്റ്റ്, ക്വാളിറ്റി പരിശോധനയ്ക്ക് ഓട്ടോമാറ്റിക് കൊയാഗുലേഷൻ മെഷീൻ, ഇമ്മ്യൂണോ ഹെമറ്റോളജിയിലെ വിശദമായ ടെസ്റ്റുകള്‍ തുടങ്ങി നൂതന സംവിധാനങ്ങള്‍ നിലവിലുണ്ട്
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
🏠വീട് നിർമ്മിക്കുവാൻപോകുന്ന ഓരോ ആളുകളുടെയും ആശങ്കയാണ് വീട് പണി കഴിഞ്ഞാൽ എങ്ങിനെയിരിക്കും എന്നുള്ളത്..
എന്നാൽ അതിനുള്ള പുതിയ ടെക്‌നോജിയുമയാണ് #ezzahomes വന്നിരിക്കുന്നത്.
വീഡിയോ കാണാം👇
https://www.facebook.com/share/v/19nsemJL6f/?mibextid=wwXIfr
നിങ്ങളുടെ വീട് പ്ലാനിങ് മുതൽ ടെൻഷനില്ലാതെ ചാവി തരുന്ന രീതിയിൽ എല്ലാ സപ്പോർട്ടും Ezza Homes ചെയ്‌തു തരാൻ താഴെ നമ്പറിൽ കോൺടാക്ട് ചെയ്യാം..
79946 44422
79946 44433
ഓരോ വീടും പൂർത്തീകരിച്ച് പടിയിറങ്ങുമ്പോൾ, വിശ്വസിച്ചു വർക്ക് ഏല്പിച്ചവരുടെ മനസിലെ സന്തോഷമാണ് അടുത്ത പ്രോജെക്ടിലേക്കുള്ള ആത്മവിശ്വാസം..
Thank you for kind support ❤️
From Concept to Creation
🏠Ezza Homes
#ezzahomes #ezzagroup
2 664
*15 സെന്റ് സ്ഥലവും ഓട് /ഷീറ്റ് ഇട്ട വീടും വില്പനക്ക്.*
തകഴി ജംഗ്ഷന് സമീപം 15 സെന്റ് സ്ഥലവും ഓട് /ഷീറ്റ് ഇട്ട വീടും വില്പനക്ക്. വില 33 lakhs /negotiable. കാർ കയറുന്ന കോൺക്രീറ്റ് റോഡ്. Contact No. 9419068047 (whattsup only )
🪀 *CONTACT US*
9419068047
*കൂടുതൽ വിവരങ്ങൾ അറിയാൻ*👇
https://www.ezzads.com/listing/15-uuu-uuu-u-uuu-u-uuu-uuuu
===================
പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇
http://www.ezzads.com
2 664
നല്ല വിളവു ലഭിക്കണമെങ്കില്‍ ജൈവവളവും രാസവളവും ഒരുപോലെ വെള്ളരിവര്‍ഗ വിളകള്‍ക്കു നല്‍കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വേനല്‍ അടുക്കാറായി..ഈ പച്ചക്കറികള്‍ നടാൻ ഇതാണ് പറ്റിയ സമയം..*
https://ezzalive.com/12686/
വേനല്‍ക്കാലം അടുക്കുന്തോറും വർധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതും ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരുന്നതുമായ പച്ചക്കറികളാണ് ഇപ്പോള്‍ നടേണ്ടത്.
തക്കാളി, പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയവയെല്ലാം ഈ സമയങ്ങളില്‍ നടാവുന്നവയാണ്. ഇനി ഇതെങ്ങനെ നേടാമെന്ന് നോക്കാം..
*തക്കാളി*
തക്കാളിയുടെ വളർച്ചയ്ക്ക് ചൂടുള്ള കാലാവസ്ഥയാണ് അനുയോജ്യം. തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് ഉത്തമം.
ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്ബോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്ബോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ് ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.
*പച്ചമുളക്*
ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയിലാണ് പച്ചമുളക് തഴച്ചുവളരുന്നത്. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്ബോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നല്കാം. പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേര്‍ത്ത് വളമായി നല്കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കുന്നതും നല്ലതാണ്. ചെടികള്‍ക്ക് താങ്ങു നല്കണം.
*വഴുതന*
ചൂടുള്ള കാലാവസ്ഥയില്‍ ഇതിന് വളരാന്‍ സാധിക്കും. തക്കാളി വളര്‍ത്തുന്നതുപോലെ എളുപ്പത്തില്‍ പാത്രങ്ങളിലും ചട്ടികളിലും വഴുതന വളര്‍ത്താൻ പറ്റും. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി, മുക്കി വെക്കാം. വിത്തുകള്‍ പാകുബോള്‍ അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്ബോഴും ശ്രദ്ധിക്കുക, വെള്ളം ഒഴിച്ച് കൊടുക്കാതെ കൈയ്യില്‍ എടുത്തു കുടയുക.
വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകള്‍ അല്ലെങ്കില്‍ വഴുതന തൈകള്‍ പത്ത് സെന്റീമീറ്റർ ഉയരം വന്നാല്‍ ഇളക്കിമാറ്റി നടാം. ആരോഗ്യുള്ളവ മാത്രം എടുക്കുക, വേര് പോകാതെ വളരെ സൂക്ഷിച്ചു ഇളക്കി എടുക്കാം. വൈകുന്നേരം ആണ് മാറ്റി നടാന്‍ നല്ല സമയം. ടെറസ്സ് കൃഷി എങ്കില്‍ ഗ്രോ ബാഗ്/ പ്ലാസ്റ്റിക് ചാക്ക് ഇവ ഉപയോഗിക്കാം. മണ്ണും കമ്ബോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതം ഉപയോഗിക്കാം. നടുബോള്‍ വേറെ വളം ഒന്ന് പാടില്ല. അടിവളായി വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ കൊടുക്കാം. ചെടി വളരുന്നതനുസരിച്ച് ജൈവവളം ഇട്ടു കൊടുക്കാം. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനി രണ്ടാഴ്ച്ച കൂടുബോള്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
*വെണ്ട*
ചൂടുള്ള കാലാവസ്ഥയില്‍ നന്നായി വളരാന്‍ ഇതിനാവും. കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ഉഴുതു വൃത്തിയാക്കുക. പേപ്പർ ഗ്ലാസ്സിലോ നിലത്തോ വിത്ത് പാകാവുന്നതാണ്. ചകിരി ചോറും മണിര കമ്ബോസ്റ്റും മണ്ണും കൂട്ടി കലർത്തിയ മിശ്രിതം ഇതിനായി ഉപയോഗിക്കാം.
ദിവസവും ചെറിയ തോതില്‍ നന ആവാം. ഒരാഴ്ച കഴിയുമ്ബോള്‍ ഒരു തവണ കൂടി വളം ചെയ്യുക. രണ്ടാഴ്ച കൊണ്ട് ചെടികള്‍ പറിച്ചു നടാവുന്നതാണ് ഇതിനായി കൃഷി സ്ഥലം ഒരു തവണ കൂടി ഉഴുതു വൃത്തിയാക്കുക. കുഴികള്‍ തമ്മില്‍ 2-3 അടി അകലം ഉണ്ടായാല്‍ വളരുമ്ബോള്‍ കായ്ഫലം കൂടും.നട്ടു പത്തു ദിവസം കഴിയുമ്ബോള്‍ ആട്ടിൻ കാട്ടമോ ചാണക പൊടിയോ ഇട്ടു മണ്ണ് ഇടേണ്ടതാണ്. ഇത് ചെടികള്‍ക്കിടയില്‍ വളരുന്ന പുല്ലുപോലുള്ളവ ഇല്ലാതായിക്കോളും.
ഗ്രോ ബാഗില്‍ ആണ് നടുന്നതെങ്കില്‍ ഒരു കവറില്‍ ഒരു ചെടി വീതം നടേണ്ടതാണ്.
*വെള്ളരിക്ക*
ചൂടുള്ളതും വെയിലുള്ളതുമായ കാലാവസ്ഥയാണ് വെള്ളരിച്ചെടി ഇഷ്‌ടപ്പെടുന്നത്. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്ബോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ മതിയാകും. ഇതു മുളച്ച് മൂന്നോ നാലോ ഇലകള്‍ വന്നതിനു ശേഷം കരുത്തുള്ള മൂന്നു തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ പറിച്ചുനീക്കേണ്ടതാണ്.
2 664
*📢വേള്‍ഡ് ബാങ്ക് ഗ്രൂപ്പിന്റെ ദൗത്യം, പ്രവർത്തനം എന്നിവയില്‍ പങ്കാളികളാകാൻ താത്പര്യമുള്ള വിദ്യാർഥികള്‍ക്ക് 'വേള്‍ഡ് ബാങ്ക് ഇന്റേണ്‍ഷിപ്പ്' പദ്ധതിയിലേക്ക് അപേക്ഷിക്കാം.*
*പൊതുയോഗ്യത*
അപേക്ഷകർക്ക് അണ്ടർ ഗ്രാേജ്വറ്റ് ബിരുദം വേണം. ഒരു ഫുള്‍ ടൈം ഗ്രാജ്വേറ്റ് സ്റ്റഡി പ്രോഗ്രാമിലോ പിഎച്ച്.ഡി. പ്രോഗ്രാമിലോ പഠിക്കുകയാകണം. ഇംഗ്ലീഷ് അനായാസം കൈകാര്യംചെയ്യാൻ അറിയണം. ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, അറബിക്, പോർച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭികാമ്യമാണ്. കംപ്യൂട്ടിങ്, മറ്റ് ടെക്നിക്കല്‍ നൈപുണികളും അപേക്ഷ ശക്തമാക്കും.
പൊതുയോഗ്യതയ്ക്കപ്പുറം, മേഖലയ്ക്കനുസരിച്ചുള്ള യോഗ്യതയും വേണം. അവയില്‍ ചിലത് ഇപ്രകാരമാണ്.
• എൻവയണ്‍മെൻറ് ഇന്റേണ്‍: എൻവയണ്‍മെൻറല്‍ സയൻസ്, നാച്വറല്‍ റിസോഴ്സ് മാനേജ്മെൻറ്, അനുബന്ധ മേഖലയില്‍ മാേസ്റ്റഴ്സ്/തത്തുല്യ ബിരുദ വിദ്യാർഥിയായിരിക്കണം.
• മള്‍ട്ടിമീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഇന്റേണ്‍: ജേണലിസം, കമ്യൂണിക്കേഷൻസ്, അനുബന്ധമേഖലയില്‍ ഡിഗ്രി വിദ്യാർഥിയായിരിക്കണം.
• ഇവാല്യുവേഷൻ ഇന്റേണ്‍: സോഷ്യല്‍ സയൻസ്, നാച്വറല്‍ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, അനുബന്ധമേഖലയിലെ മാസ്റ്റേഴ്സ്/പിഎച്ച്.ഡി. വിദ്യാർഥിയായിരിക്കണം
ഇന്റേണ്‍ഷിപ്പ് സ്ഥാനങ്ങളില്‍ കോർപ്പറേറ്റ് പ്രൊക്യുവർമെൻറ്, ഔട്കം മെഷർമെന്റ്, ഡേറ്റാ റിസർച്ച്, പബ്ലിക് ഫൈനാൻഷ്യല്‍ മാനേജ്മെൻറ്/ഗവർണൻസ്, ഹെല്‍ത്ത് ഇക്കണോമിസ്റ്റ്, ഡേറ്റാ അനലിസ്റ്റ്, അർബൻ ഇക്കണോമിസ്റ്റ്, റിയല്‍ എസ്റ്റേറ്റ് ആൻറ് ഫെസിലിറ്റി, മാനേജ്മെൻറ്, എൻവയണ്‍മെൻറല്‍ ഫൈനാൻസ്, അഗ്രിക്കള്‍ച്ചറല്‍ ഇക്കണോമിസ്റ്റ്, പവർട്ടി ഇക്കണോമിസ്റ്റ്, ഇക്കണോമിസ്റ്റ്/പൊളിറ്റിക്കല്‍ സയൻറിസ്റ്റ്, സീനിയർ ഓപ്പറേഷൻസ് അസിസ്റ്റൻറ്, വാട്ടർ സെക്യൂരിറ്റി, ഇക്കണോമിക് പോളിസി തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഓരോ മേഖലയുടെയും യോഗ്യതാവ്യവസ്ഥ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്.
*അപേക്ഷ*
www.worldbank.org/ വഴി (കരിയേഴ്സ് > ബാങ്ക് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ലിങ്കുകള്‍ വഴി) ഫെബ്രുവരി 14 വരെ അപേക്ഷിക്കാം. കരിക്കുലം വിറ്റ, സ്റ്റേറ്റ്മെൻറ് ഓഫ് ഇൻററസ്റ്റ്, ഗ്രാേജ്വറ്റ് പ്രോഗ്രാം എൻറോള്‍മെൻറ് രേഖ തുടങ്ങിയവ അപ്ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി നല്‍കിക്കഴിയുമ്ബോള്‍ അപേക്ഷാനമ്ബറും ഇ-മെയില്‍ കണ്‍ഫർമേഷനും ലഭിക്കും.
ഇന്റേണിന് പ്രവർത്തനമണിക്കൂർ കണക്കാക്കി വേതനംനല്‍കും. യാത്രച്ചെലവുകള്‍ക്കായി 3000 യു.എസ്. ഡോളർവരെ ലഭിക്കാം. ഇത് മാനേജരുടെ തീരുമാനത്തിന് വിധേയമാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഇനി റോസാപ്പൂ പൂത്തുലയും :ഇത് മാത്രം മതി*
റോസാപ്പൂ കുലകുലയായി പൂവിട്ടു നില്‍ക്കുന്ന കാഴ്‌ച കാണാന്‍ ഇനി പാര്‍ക്കുകളിലേക്കും ഉദ്യാനങ്ങളിലേക്കും പോകേണ്ട.
സ്വന്തം വീട്ടുമുറ്റങ്ങളെ അലങ്കരിച്ച് നിങ്ങളുടെ കണ്‍വെട്ടത്തും വിരിയിക്കാം ഇനി റോസാപ്പൂ വസന്തം. നമ്മളൊക്കെ വെറുതെ കളയുന്ന ഒരു പദാര്‍ഥം അല്‍പ്പം ഒന്ന് കരുതി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കും ഇത് സാധ്യമാവും.
റോസാച്ചെടികളുടെ വിവിധ വെറൈറ്റികള്‍ നഴ്‌സറിയില്‍ നിന്നും വാങ്ങിയ പലരും പിന്നീട് നിരാശരാവുന്നത് കാണാറുണ്ട്.
വീട്ടില്‍ എന്നും ലഭിക്കുന്ന അരി വെള്ളം. അതായത് അരി കഴുകിയ വെള്ളം. ദിവസവും രാവിലെ അരി കഴുകിയ വെള്ളം റോസ ചെടികള്‍ക്ക് ഒഴിച്ച് കൊടുത്താല്‍ വേഗത്തില്‍ പുതിയ തളിരിലകളും മൊട്ടുകളും വിരിയും. വളം വാങ്ങി ഇനി പണം കളയാതെ തന്നെ പൂക്കള്‍ വിരിയിക്കാനാകും. അരി കഴുകിയ വെള്ളം എന്ന് കേട്ട് സംശയത്തോടെ നെറ്റി ചുളിക്കേണ്ടതില്ല.
ഈ വെള്ളത്തിന് മണ്ണിലെ നല്ല ബാക്‌ടീരിയകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. സ്ഥിരമായി ഈ വെള്ളം ഒഴിച്ച് കൊടുത്താല്‍ അത് ചെടികള്‍ തഴച്ച് വളരാനും പൂക്കള്‍ വിരിയാനും കാരണമാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ഈ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള നൈട്രജന്‍, ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശവും ചെടിക്ക് വളരാന്‍ സഹായകമാണ്. അരി വെള്ളത്തിലെ അന്നജം ചെടികളിലെ കോശങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നും റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതും വളര്‍ച്ചയ്‌ക്ക് ഏറെ സഹായകരമാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :5-2-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി; വമ്ബന്‍ പ്രഖ്യാപനം നടത്തി നിര്‍മല സീതാരാമന്‍*
നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
അത് പരിഗണിച്ച് മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്.
ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി. മാസം ഒരു ലക്ഷം ശമ്ബളം വാങ്ങുന്നവര്‍ പോലും ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാകും. വലിയ കൈയ്യടിയോടെയാണ് പ്രഖ്യാപനം സ്വീകരിച്ചത്. മോദി മോദി വിളികളോടെ ഭരണപക്ഷം പ്രഖ്യാപനം ആഘോഷിച്ചു. അഞ്ചു ലക്ഷം രൂപയുടെ പരിധി ഉയർത്താലാണ് ഉണ്ടായിരിക്കുന്നത്.
പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരും. നികുതിദായകവര്‍ക്ക് സൗകര്യമാകുന്ന നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: കനകക്കുന്നില്‍ വായനക്കൂടാരമൊരുക്കി പുസ്തകോത്സവം*
തിരുവനന്തപുരം: കുന്നിൻമുകളില്‍ വായനയുടെ ആകാശം തുറന്ന് മാതൃഭൂമി എം.ബി.ഐ.എഫ്.എല്‍. പുസ്തകോത്സവത്തിനു തുടക്കമായി.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായാണ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ പുസ്തകോത്സവം ആരംഭിച്ചത്. അക്ഷരോത്സവത്തിന്റെ ആറാം എഡിഷന് സ്വാഗതമരുളി ആറു പ്രമുഖർ ചേർന്നായിരുന്നു ഉദ്ഘാടനം.
മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എഴുത്തുകാരായ റോസ്മേരി, ജി.ആർ. ഇന്ദുഗോപൻ, മുരുകൻ കാട്ടാക്കട, ക്രൈസ്റ്റ് നഗർ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി മിന്നാ രഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരികൊളുത്തിയത്. കേരളവും രാജ്യവും കടന്ന് ലോകത്തിന്റെതന്നെ ശ്രദ്ധനേടുന്ന സംഗമമായി മാതൃഭൂമി അക്ഷരോത്സവം മാറിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്വാതന്ത്ര്യസമര കാലം മുതല്‍ക്ക് വലിയ ചരിത്രമുള്ള മാതൃഭൂമിയുടെ ഈ ദൗത്യം രാജ്യത്തുതന്നെ അപൂർവമാണ്. തലസ്ഥാനത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ഉത്സവമാണിതെന്നും മന്ത്രി പറഞ്ഞു.
നവമാധ്യമങ്ങളിലടക്കം പല രൂപങ്ങളിലേക്കു മാറുമെന്നല്ലാതെ അക്ഷരങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ലെന്ന് ചീഫ് െസക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. അക്ഷരങ്ങള്‍ തുടർച്ചയും കണ്ണാടിയുമാണ്. ഒരു എഴുത്തുകാരിയാകണമെന്നായിരുന്നു ഒരുകാലത്ത് തന്റെയും ആഗ്രഹം. പക്ഷേ, വഴിമാറേണ്ടിവന്നു. കഥയും കവിതയും ചരിത്രവും തുടങ്ങി എല്ലാ മേഖലകളിലും ഇനിയുമേറെ അറിയാനും അനുഭവിക്കാനുമുണ്ട്. എന്തും അറിയാനും ഉള്‍ക്കൊള്ളാനും ദാഹിക്കുന്ന സമൂഹമാണ് കേരളമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഇവിടെ കൊളുത്തുന്ന ദീപം ആസ്വാദകരുടെ പ്രജ്ഞയില്‍ ഒരു ജ്വാലയായി ആളിപ്പടരണമെന്ന് റോസ് മേരി പറഞ്ഞു. എഴുത്തിലെ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന സംഗമമാണ് 'ക'യെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു. ഇന്ന് നാട്ടില്‍ എല്ലായിടത്തും പുസ്തകോത്സവങ്ങള്‍ നടക്കുന്നുണ്ട്. അത് മാതൃഭൂമി ഉള്‍പ്പെടെ നടപ്പാക്കിയ വലിയ ഇടപെടലിന്റെ പ്രതിഫലനമാണ്. പുസ്തകച്ചന്ത എന്ന വാക്കുതന്നെ വലിയസാംസ്കാരികമാറ്റത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചുപേർക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കുകയും വിയോജിക്കുകയും ചെയ്യുന്നതാണ് യഥാർഥ കലയെന്ന് ജി.ആർ.ഇന്ദുഗോപൻ പറഞ്ഞു. പത്രപ്രവർത്തനം ഉപേക്ഷിച്ച് എഴുതാനായി മാത്രം ഇറങ്ങിത്തിരിച്ചപ്പോള്‍, തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മാതൃഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡയറക്ടർ- ഡിജിറ്റല്‍ ബിസിനസ്സ് മയൂരാ ശ്രേയാംസ് കുമാർ, ഡയറക്ടർ- ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ് കുമാർ എന്നിവരും പങ്കെടുത്തു.
പുസ്തകങ്ങള്‍ക്കൊപ്പം അക്ഷരോത്സവ ടിക്കറ്റും ഇളവുകളും
തിരുവനന്തപുരം: മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് കനകക്കുന്നിലെ മേളയിലുള്ളത്. മാതൃഭൂമി അക്ഷരോത്സവത്തിനെത്തുന്ന ഇന്ത്യൻ, വിദേശ എഴുത്തുകാരുടെയെല്ലാം പ്രമുഖ പുസ്തകങ്ങള്‍ ഇവിടെയുണ്ടാകും. 3000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവർക്ക് അക്ഷരോത്സവത്തിന്റെ ഒരു ദിവസത്തെ പ്രവേശന പാസും 5000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവർക്ക് രണ്ടു ദിവസത്തെ പാസും ലഭിക്കും. പുസ്തകോത്സവത്തിലേക്ക് പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. രാവിലെ ഒൻപതു മുതല്‍ രാത്രി ഒൻപതു വരെയാണ് മേള.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വിദ്യാര്‍ത്ഥികള്‍ റിസ്‌ക് എടുക്കണം, സര്‍ക്കാര്‍ ജോലിക്കുപകരം ബിസിനസ് ആലോചിക്കണം- എ.എൻ. ഷംസീര്‍*
കൊച്ചി: വിദ്യാർത്ഥികള്‍ ജീവിതത്തില്‍ റിസ്ക് എടുക്കാൻ തയ്യാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സർക്കാർ ജോലി സ്വപ്നംകാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്ബനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാർത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ജെയിൻ സർവ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ഭാവിയെക്കുറിച്ചുള്ള ചർച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ റിസ്ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടർന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാൻ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്ക് ആണ്', ഷംസീർ പറഞ്ഞു.
'ഇനി സീറ്റ് കിട്ടുമോ, അഥവാ കിട്ടിയാല്‍ ജയിക്കുമോ എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാർത്ഥികളുടെ ലക്ഷ്യം സർക്കാർ ജോലിയാണ്. ഈ ചിന്താഗതി മാറണം. താൻ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന ആളാണ്.
നിങ്ങള്‍ കമ്ബനി തുടങ്ങണം, ബിസിനസ് തുടങ്ങണം. റിസ്ക് എടുത്തവർ മാത്രമെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളൂ എന്ന് നിങ്ങള്‍ മനസിലാക്കണം', വിദ്യാർത്ഥികളോട് സ്പീക്കർ പറഞ്ഞു.
വെള്ളം, വൈദ്യുതി, തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കാൻ പുതിയ തലമുറ പഠിക്കേണ്ടതുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരണം. നമ്മുടെ കുട്ടികള്‍ സ്വയംപര്യാപ്തരാകണം. എട്ട് മണി മുതല്‍ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ തൊഴില്‍ ചെയ്യാൻ പ്രേരിപ്പിക്കണം. നിങ്ങള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം കൊണ്ട് വിദ്യാഭ്യാസം നേടുന്ന രീതി വരണം. ജെയിൻ യൂണിവേഴ്സിറ്റി ഇതില്‍ മാതൃകയാകണം. അങ്ങനെയായാല്‍ കാമ്ബസ് കൂടുതല്‍ മെച്ചപ്പെടുമെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു. ഷംസീറിന്റെ വാക്കുകള്‍ കയ്യടികളോടെയാണ് വിദ്യാർത്ഥികള്‍ ഏറ്റെടുത്തത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഊട്ടിയിലും മൈസൂരിലുമുണ്ടായ ആ മാറ്റത്തില്‍ പൊറുതിമുട്ടിയത് മലയാളികള്‍, വില കുതിച്ചുയരുന്നു*
ഊട്ടി, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് പഴങ്ങള്‍ എത്തുന്നത്. അവിടെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാല്‍ ഇത്തവണ വിളവ് കുറവാണെന്ന് കച്ചവടക്കാർ പറഞ്ഞു. എന്നാല്‍ വിപണിയിലെ വിലയുടെ പകുതിപോലും കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. ഇറക്കുമതി ചാർജും ജി.എസ്.ടിയുമെല്ലാം ചേർക്കുമ്ബോഴാണ് ഇത്രയും വിലയാകുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
വ്യത്യസ്തയിനം ആപ്പിളുകളാണ് ഇപ്പോള്‍ വിപണിയിലെ താരം. ഇതില്‍ ഇന്ത്യൻ ആപ്പിള്‍ ഇല്ലെന്നാണ് വ്യാപാരികളുടെ വാദം.
യു.എസ് ആപ്പിളിന് 300മുതല്‍ 280 രൂപവരെയാണ് വില. ന്യൂസിലൻഡിന് 260- 280, ഇറ്റലിക്ക് 280, തൂർക്കിക്ക് 240 - 260, ഇറാൻ 220 , ന്യൂസിലൻഡ് പിങ്ക് ലേഡി 280 രൂപ എന്നിങ്ങനെയാണ് വില. മധുരം കൂടിയും കുറഞ്ഞും പ്രമേഹ രോഗികള്‍ക്കും ഉപയോഗിക്കാൻ കഴിയുന്ന ആപ്പിളുകളും ഇക്കൂട്ടത്തിലുണ്ട്.
വില കിലോയ്ക്ക്
ഓറഞ്ച് : 80-100
മുന്തിരി : 100-160
പേരയ്ക്ക : 80- 120
ഡ്രാഗണ്‍ ഫ്രൂട്ട് : 160
തണ്ണിമത്തല്‍ : 40
മൊസമ്ബി : 180
മാതളം : 240
പൈനാപ്പിള്‍ 80
കിവി : 260
ചോദിക്കുന്ന വിലl
പഴ വർഗങ്ങളുടെ വില വർദ്ധനവില്‍ നിയന്ത്രണമേർപ്പെടുത്താൻ അധികൃതർ ഇടപെടുന്നില്ല. ബില്ല് പോലുമില്ലാതെയാണ് പഴ വർഗങ്ങള്‍ വില്‍ക്കുന്നത്. ആവശ്യക്കാരേറുന്നതിന് അനുസരിച്ച് വില വർദ്ധിപ്പിക്കാറുമുണ്ട് വ്യാപാരികള്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിനുവേണ്ടിയാകും, കൃഷിയിടങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കും - പി പ്രസാദ്*
കൊച്ചി: രാജ്യത്തിന്റെ ഭാവി കൃഷിയിടങ്ങളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ക്യാമ്ബസില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിയില്‍ സുസ്ഥിരത അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, 2050-ല്‍ നിലവില്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്നും 60 ശതമാനം കൂടുതല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ വേണ്ടിവരുമെന്നും വ്യക്തമാക്കി.
ആധുനിക കാലത്ത് കൃഷിയിടങ്ങള്‍ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ജനസംഖ്യ വർദ്ധിക്കുന്നതിന് അനുസരിച്ച് ഭക്ഷണത്തിന്റെ ആവശ്യകത കൂടും. കൃഷിയെ പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍ അടുത്ത ലോകമഹായുദ്ധം ഭക്ഷണത്തിന് വേണ്ടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിശപ്പിന് മാത്രമാണ് ശാശ്വത പരിഹാരം കണ്ടെത്താനാകാത്തതെന്നും അതിനുള്ള ഏക പരിഹാരം ഭക്ഷണമാണെന്നും മന്ത്രി പറഞ്ഞു.
'നിർമ്മിതബുദ്ധിയുടെ വികാസം അത്ഭുതപ്പെടുത്തുമെങ്കിലും ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം കൃഷിയാണ്. മനുഷ്യൻ പ്രകൃതിയില്‍ നിന്ന് കണ്ടുപഠിച്ചതാണ് കൃഷി. ജീവന്റെ നിലനില്‍പ്പിന്റെ പ്രധാനഘടകം ഭക്ഷണമാണ്. അതാണ് കൃഷിയാണ് ലോകത്തെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന് ഞാൻവാദിക്കുന്നത്. ഭക്ഷണം എല്ലാവരുടെയും അവകാശമാണ്. കൃഷിഭൂമി കോർപ്പറേറ്റ് ഭീമന്മാരുടെ കൈവശമെത്തിയാല്‍ ഈ അവകാശം ലംഘിക്കപ്പെട്ടേക്കാം. വിശപ്പിന് വിലയിടുന്നത് അനുവദിച്ചാല്‍ വലിയ ദുരന്തത്തിന് വഴിയൊരുക്കും'- മന്ത്രി പറഞ്ഞു.
യുവതലമുറയെ ഭൂമിയെ സ്നേഹിക്കുവാൻ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇന്ന് കാണപ്പെടുന്ന ഭൂരിഭാഗം രോഗങ്ങള്‍ക്കും കാരണം അനാരോഗ്യകരമായ ഭക്ഷണമാണ്. ഇവിടെയാണ് രാജ്യം കൃഷിക്ക് കൂടുതല്‍ പ്രധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത. നാളെയേ കുറിച്ചുള്ള വലിയ സ്വപ്നങ്ങളും കാഴ്ച്ചപ്പാടുകളുമാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ചർച്ചയാകുന്നത്. ആഗോള ശ്രദ്ധനേടുന്ന പരിപാടിയില്‍ കൃഷിയും പ്രകൃതിയും പ്രധാന വിഷയങ്ങളായതിനാല്‍ യുവതലമുറയ്ക്ക് കൃഷിയുടെ പ്രധാന്യം പകർന്നുനല്‍കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :01-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മണ്ണില്ലാത്തവര്‍ക്കും കിടിലൻ അടുക്കളത്തോട്ടം ഉണ്ടാക്കാം, മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും എളുപ്പം; 75 ശതമാനം സബ്‌സിഡി*
തിരുവനന്തപുരം: അത്യാവശ്യം വീട്ടാവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും നട്ടുണ്ടാക്കുക എന്നത് ഏത് വീട്ടമ്മയുടെയും സ്വപ്നമാണ്.
എന്നാല്‍ വീട്ടുമുറ്റത്ത് മണ്ണില്ലാത്തവർക്ക് അത് സാധിക്കാറില്ല. ഒരു സ്‌ക്വയർ മീറ്റർ സ്ഥലത്ത് ചെയ്യാവുന്ന വെർട്ടിക്കല്‍ കൃഷിരീതി പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികള്‍ച്ചർ റിസർച്ചാണ് അർക്ക വെർട്ടിക്കല്‍ ഗാർഡനിംഗ് രീതി രൂപപ്പെടുത്തിയത് .
ഇരുമ്ബ് സ്ട്രക്ചറില്‍ സ്ഥാപിച്ച 16 ചെടിച്ചട്ടികള്‍ 75 ശതമാനം സർക്കാർ സബ്സിഡിയോടെയാണ് നല്‍കുന്നത്. ഈ സ്ട്രക്ചറുകള്‍ക്ക് ഒരു സ്‌ക്വയർ മീറ്റർ സ്ഥലം മാത്രം മതി. സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കാം. സ്ട്രക്ചറില്‍ ചക്രങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുമാകും. ഒരു യൂണിറ്റിന്റെ കാലാവധി 15 വർഷം വരെയാണ്.
ഒരു യൂണിറ്റിന് 24,000 രൂപയാണ് ചെലവ്. ഇതിന്റെ 25 ശതമാനമായ 6,575 രൂപമാത്രം ഗുണഭോക്തൃ വിഹിതമായി നല്‍കണം.
നാല് അടുക്കിലുള്ള അർക്ക വെട്ടിക്കല്‍ ഗാർഡൻ സംവിധാനത്തിനൊപ്പം 16 ചെടിച്ചട്ടികള്‍,80 കിലോ പരിപോഷിപ്പിച്ച ചകിരിച്ചോർ ,ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയവയുടെ വിത്ത്,സസ്യപോഷണ സംരക്ഷണ വസ്തുക്കള്‍, 25 ലിറ്റർ സംഭരണശേഷിയുള്ള തുള്ളിനന സൗകര്യം എന്നിവ ഉണ്ടാകും.
ശേഷിക്കുന്നത് ഏതാനും യൂണിറ്റുകള്‍
2022 ല്‍ സംസ്ഥാന ഹോർട്ടികള്‍ച്ചർ മിഷൻ നടപ്പാക്കിയ അർക്ക വെർട്ടിക്കല്‍ ഗാർഡൻ യൂണിറ്റുകള്‍ ഏറെ പ്രചാരം നേടി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നഗരപരിധിയിലുളള പ്രദേശങ്ങളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതിയില്‍ ഇക്കൊല്ലം ഇനി ഏതാനും യൂണിറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2330857, 9188954089.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :30-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢അപേക്ഷാ തിയതിയില്‍ മാറ്റം*
പാലക്കാട് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന കെ.ജി.ടി.ഇ കമ്ബ്യൂട്ടര്‍ ആന്‍ഡ് ഡി.ടി.പി കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്ന തീയതി ഫെബ്രുവരി ഏഴ് വരെ നീട്ടിയെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പട്ടിക ജാതി, പട്ടിക വര്‍ഗ, മറ്റ് അര്‍ഹരായ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. മുന്നോക്ക സമുദായങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
ഫോണ്‍: 0495 2723666, 0495 2356591, 9037527407
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :30-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കൂവ വെറും കാട്ടുചെടിയല്ല; ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യവും ഉന്മേഷവും വര്‍ധിക്കും*
ചുറ്റും സുലഭമായിരുന്നിട്ടും ആളുകള്‍ ശ്രദ്ധിക്കാതെപോയ ചെടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരുകൃഷി ഓഫീസർ.
പത്തനംതിട്ട ജില്ലയില്‍ സുലഭമായുള്ളതാണ് ചണ്ണ എന്ന് അറിയപ്പെടുന്ന കൂവ. കാട്ടുചെടിപോലെ ഉണ്ടാകുമെങ്കിലും ഇപ്പോള്‍ ആരും ഇത് കാര്യമായി ഉപയോഗിക്കുന്നില്ല.
ഇതിന്റെ ഉപയോഗം കൂട്ടാനും സംസ്കരണരീതി പഠിപ്പിക്കാനും മുന്നിട്ടിറങ്ങിയിട്ടുള്ളത് കോഴഞ്ചേരി കൃഷി ഓഫീസർ പി. രമേശ്കുമാർ. കൂവപ്പൊടി സംസ്കരണത്തിനും വിപണത്തിനും താത്പര്യമുള്ളവരെ കണ്ടെത്തി വേണ്ട പരിശീലനവും നിർദേശങ്ങളും നല്‍കുന്നു.
കർഷകർക്കുവേണ്ടി മലപ്പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് ക്ലാസ് നല്‍കി. 75 പേർ പങ്കെടുത്തു. അവർ കൊണ്ടുവന്ന പൊടി ഉപയോഗിച്ച എല്ലാവർക്കും തൃപ്തിയായി. കൂവക്കിഴങ്ങിന് 40 മുതല്‍ 70 വരെയാണ് വില. എന്നാല്‍, സംസ്കരിച്ച് പൊടിയാക്കി നല്‍കിയാല്‍ നല്ല ലാഭം നേടാം. വൃശ്ചികമാണ് വിളവെടുപ്പ് സമയം.കർഷകനായ കെ.എ. ജേക്കബ് (വലത്ത്) ശേഖരിച്ച കൂവക്കിഴങ്ങ്. കൃഷി ഓഫീസർ രമേശ് കുമാർ സമീപം.
കോഴഞ്ചേരിയില്‍ കിടങ്ങാലില്‍ കെ.എ. ജേക്കബ് എന്ന കർഷകൻ നിലവില്‍, കൃഷി ഓഫീസറുടെ സഹായത്തോടെ കൂവപ്പൊടി ഉത്പാദിപ്പിക്കുന്നുണ്ട്.
കൂവ മൂന്നുതരം
മഞ്ഞള്‍വർഗത്തില്‍പ്പെട്ടതാണ് കൂവ. വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്ന് തരമുണ്ടെന്ന് രമേശ് പറഞ്ഞു. ഇതില്‍ വെള്ള, നീല എന്നിവയില്‍നിന്നാണ് ഔഷധഗുണമുള്ള കൂവപ്പൊടി തയ്യാറാക്കുന്നത്. കുഞ്ഞുങ്ങള്‍ക്കും, പ്രായമുള്ളവർക്കും ഏറെ ഗുണപ്രദം. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ആരോഗ്യവും ഉന്മേഷവും വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴുകി വൃത്തിയാക്കിയ കൂവക്കിഴങ്ങ് കുഴമ്ബ് രൂപത്തില്‍ അരയ്ക്കണം. ഈ കുഴമ്ബ് അരിച്ചിട്ട് കോട്ടണ്‍ തുണിയില്‍ പിഴിഞ്ഞ് എടുക്കണം. ഇത് നൂറ് അടിയുന്നതിനായി വെള്ളത്തിലിടണം. പച്ചമാവില ഇട്ടുവെച്ചാല്‍ നൂറ് പെട്ടെന്ന് അടിയും. പിന്നീട് തെളി മാറ്റി കോട്ടണ്‍ തുണിയില്‍ പിഴിഞ്ഞ് പൊടി 24 മണിക്കൂർ വെയിലത്തുവെച്ച് ഉണക്കണം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :29-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢റെയില്‍വേയില്‍ 32,438 അവസരം; പത്താംക്ലാസ് അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം യോഗ്യത*
റെയില്‍വേയില്‍ ലെവല്‍ വണ്‍ ശമ്ബളസ്കെയിലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. ഗ്രൂപ്പ്-ഡി എന്നപേരില്‍ മുൻപ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ.
രാജ്യത്തെ മുഴുവൻ റെയില്‍വേ സോണുകളിലായി 32,438 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ 2694 ഒഴിവ് ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയില്‍വേയിലാണ്. റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിശ്ചിതക്വാട്ടയുണ്ട്. ദക്ഷിണ റെയില്‍വേയില്‍ 540 പേർക്കാണ് ഈ വിഭാഗത്തില്‍ അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. മലയാളത്തിലും പരീക്ഷയെഴുതാം.
പരസ്യവിജ്ഞാപന നമ്ബർ: 08/2024
തസ്തികകള്‍: അസിസ്റ്റന്റ് (സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ/ വർക്ഷോപ്പ്/ബ്രിഡ്ജ്/കാരേജ് ആൻഡ് വാഗണ്‍, ലോക്കോഷെഡ്), പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റെയ്നർ. സിഗ്നല്‍ ആൻഡ് ടെലികമ്യൂണിക്കേഷൻ, മെക്കാനിക്കല്‍, എൻജിനീയറിങ്, ഇലക്‌ട്രിക്കല്‍, ട്രാഫിക് എന്നീ വകുപ്പുകള്‍ക്ക് കീഴിലാണിവ.
അടിസ്ഥാന ശമ്ബളം: 18,000 രൂപ. പ്രായം: 2025 ജനുവരി ഒന്നിന് 18-36. ഒ.ബി.സി. (എൻ.സി.എല്‍.) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർക്ക് ജനറല്‍, ഇ.ഡബ്ല്യു.എസ്.-10 വർഷം, ഒ.ബി.സി. (എൻ.സി.എല്‍.)-13 വർഷം, എസ്.സി., എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. ഐ.ടി.ഐ. പാസായവരില്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് ചെയ്തവർക്ക് നിയമാനുസൃത ഇളവുണ്ട്. യോഗ്യത: പത്താംക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ./തത്തുല്യം. അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി.). അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാനർഹരല്ല. അപേക്ഷ: വിശദവിവരങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്കും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റില്‍ ലഭിക്കും. ചെന്നൈ ആർ.ആർ.ബി.യുടെ
വെബ്സൈറ്റ് വിലാസം: www.rrbchennai.gov.in അവസാന തീയതി: ഫെബ്രുവരി 22.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :29-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢അടുക്കള തോട്ടത്തില്‍ തക്കാളി ഇനി ഇരട്ടിയുണ്ടാകും; ഇങ്ങനെ ഒന്ന് ചെയ്ത് നോക്കൂ.*
തക്കാളി ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നമ്മുടെ അടുക്കളയില്‍ തന്നെ തക്കാളി ഇല്ലാത്ത ദിവസങ്ങള്‍ വിരളമായിരിക്കും.
ആഹാരത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും തക്കാളി പ്രധാനിയാണ്. തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്കുകള്‍ മുഖത്തിന് തിളക്കമേകുന്നതിനാല്‍ വൻ ഡിമാൻഡ് ആണ്. ലൈക്കോപെര്‍സിക്കണ്‍ എസ്‌കുലെന്റം എന്നതാണ് ശാസ്ത്രീയ നാമം. ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും വിലയുടെ കാര്യത്തിലും ചിലപ്പോഴെങ്കിലും നമ്മുടെ കൈ പൊള്ളിക്കാറുണ്ട് തക്കാളി. എന്നാല്‍, ഒന്നു മനസ്സുവെച്ചാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാൻ സാധിക്കുന്നതും മികച്ച വിളവ് ലഭിക്കുന്നതുമായ ഒന്നാണ് തക്കാളി. ചട്ടികളിലോ, ബാഗുകളിലോ, ചാക്കുകളിലോ നമുക്ക് എളുപ്പത്തില്‍ തക്കാളി കൃഷി ചെയ്യാവുന്നതാണ്. സാധാരണ ഗതിയില്‍ തക്കാളി തൈകളാണ് നടാൻ നല്ലത്. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നീ ഇനങ്ങളാണ് തക്കാളി കൃഷിക്ക് ഉത്തമം. ഇവ ബാക്ടീരിയയെ ചെറുക്കാൻ ഏറെ ശേഷിയുള്ള ഇനങ്ങളാണ്. ഇലച്ചുരുള്‍ രോഗം, വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളുരോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് പ്രധാനമായും തക്കാളിയെ ബാധിക്കുക.
സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍
തക്കാളി കൃഷി ചെയ്യാനായി സ്ഥലം തിരഞ്ഞെടുക്കുമ്ബോള്‍ നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തൈ നടാനായി തടമെടുക്കുമ്ബോള്‍ രണ്ടടി താഴ്ചയില്‍ തടമെടുത്ത് അഞ്ച് കിലോ ചാണകപ്പൊടി, ഒരു കിലോ ആട്ടിൻ കാഷ്ഠം, 250 ഗ്രാം എല്ലുപൊടി, 200 ഗ്രാം കുമ്മായം, 100 ഗ്രാം ഉപ്പ് എന്നിവ മണ്ണുമായി കൂട്ടി കലർത്തുക. ശേഷം ആ പ്രതലത്തില്‍ തൈ നടുക. ആദ്യഘട്ടത്തിലെ ഈ വളപ്രയോഗം കഴിഞ്ഞാല്‍ പിന്നീട് നാല് ഇല പ്രായമാകുമ്ബോള്‍ രണ്ടാം വളപ്രയോഗം നടത്തണം.
മികച്ച വിളവ് ലഭിക്കാൻ ചില പൊടിക്കൈകള്‍
പുളിപ്പിച്ച ദോശമാവ് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിലൊഴിച്ചു കൊടുക്കുക.
ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടില്‍ നിന്ന് അല്‍പ്പം മാറ്റി തടത്തിലൊഴിക്കുക.
തക്കാളി പൂവിട്ടു തുടങ്ങിയാല്‍ അതിരാവിലെ തണ്ട് പിടിച്ചു പതുക്കെ ചെടി ഇളക്കിക്കൊടുക്കുക. നന്നായി പരാഗണം നടക്കുകയും കായ്ക്കുകയും ചെയ്യും.
അതിരാവിലെ മോരും വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.
ഓറഞ്ചുതൊലി 10 ദിവസം വെള്ളത്തിലിട്ടതിനു ശേഷം നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് ഇലകളിലും തണ്ടിലും തളിക്കുക.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-01-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (Kerala Disaster Management Authority ) മുന്നറിയിപ്പ്.*
ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ ജില്ലകളില്‍ വ്യാഴാഴ്ച ( 30/01/2025 ) യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
*മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം*
27/01/2025 : തെക്കൻ ആൻഡമാൻ കടല്‍, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗങ്ങള്‍, അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
Summary: Light rain will continue in Kerala today fishermen advised to be cautious.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഇന്ത്യയില്‍ ശരാശരി ജോലിസമയം ആഴ്ചയില്‍ 42 മണിക്കൂറെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം ശമിക രവി കഴിഞ്ഞദിവസം പുറത്തുവിട്ട പഠനത്തിലാണ് ഈ കണക്കുകള്‍ ഉള്ളത്.*
ദിവസം 422 മിനിറ്റാണ് ശരാശരി ഒരുജീവനക്കാരൻ ജോലിചെയ്യുന്നത്. ആഴ്ചയില്‍ ആറുദിവസം എന്ന് കണക്കാക്കിയാണ് ശരാശരി സമയം വിലയിരുത്തിയത്.
സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ 2019-ലെ ടൈം യൂസ് സർവേ അടിസ്ഥാനമാക്കിയാണ് ശമിക രവി റിപ്പോർട്ട് തയ്യാറാക്കിയത്. ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ 'ആഴ്ചയില്‍ 70 മണിക്കൂർ ജോലി' പ്രസ്താവനയില്‍ ചർച്ച തുടരുന്നതിനിടെയാണ് പുതിയ റിപ്പോർട്ട്.
നഗരമേഖലയില്‍ ഒരു തൊഴിലാളിയുടെ ദിവസശരാശരി 7.8 മണിക്കൂറാണെന്നാണ് റിപ്പോർട്ട് പറയുന്നത്. എന്നാല്‍, ഗ്രാമമേഖലയില്‍ ഇത് 6.65 മണിക്കൂറാണ്. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരേക്കാള്‍ 45 മിനിറ്റ് കുറവാണ് സർക്കാർ ജോലിക്കാരുടെ ജോലിസമയം. അതേസമയം, നഗരമേഖലയിലെ സർക്കാർ ജോലിക്കാർ ഗ്രാമമേഖലയിലുള്ളവരേക്കാള്‍ ഒരുമണിക്കൂർ കൂടുതല്‍ ജോലിചെയ്യുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
കേന്ദ്രഭരണപ്രദേശമായ ദാമൻ- ദിയു, ദാദ്രനാഗർ ഹവേലി എന്നിവിടങ്ങളില്‍ 600 മിനിറ്റാണ് ദിവസം ജോലിസമയം. എന്നാല്‍, ഗുജറാത്തിലും വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലും 360 മിനിറ്റാണ് ശരാശരി. ഡല്‍ഹിയില്‍ ഇത് 498 മിനിറ്റും ഗോവയില്‍ 330 മിനിറ്റുമാണ്. നഗരമേഖലയില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ രണ്ട് മണിക്കൂർ കുറവാണ് ജോലിചെയ്യുന്നത്. ഗ്രാമമേഖലയില്‍ സ്ത്രീ- പുരുഷ അന്തരം 1.8 മണിക്കൂറാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ന്യൂഡല്‍ഹി: കോളജുകളില്‍നിന്ന് ലഭിച്ച സ്റ്റൈപ്പൻഡ് വിശദാംശങ്ങളോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ കോളജുകള്‍ക്കെതിരെ സ്വീകരിച്ച നടപടികളോ വെളിപ്പെടുത്താൻ വിസമ്മതിച്ച് ദേശീയ മെഡിക്കല്‍ കമീഷൻ (എൻ.എം.സി).*
കേരളത്തിലെ ഒഫ്താല്‍മോളജിസ്റ്റായ ഡോക്ടർ കെ.വി ബാബു നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് കമീഷന്റെ മൗനം.
ബിരുദ ഇന്റേണുകള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും നല്‍കിയ സ്റ്റൈപ്പന്റുകളുടെ വിശദാംശങ്ങള്‍ സമർപ്പിക്കാത്തതിന് 115 സർക്കാർ, 83 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് 2024 നവംബർ 28ന് മൂന്ന് ദിവസത്തെ സമയപരിധിയോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ ഫലങ്ങള്‍ വെളിപ്പെടുത്താനാണ് ഇന്ത്യയുടെ അപെക്സ് മെഡിക്കല്‍ റെഗുലേറ്ററി അതോറിറ്റി വിസമ്മതിച്ചത്.
ഈ വിഷയം എൻ.എം.സിയുടെ നിയമ വിഭാഗമായ യു.ജി.എം.ഇ.ബി (അണ്ടർ ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യുക്കേഷൻ ബോർഡ്) യിലേക്ക് എടുത്തിട്ടുണ്ടെന്ന' എവിടെയും തൊടാത്ത മറുപടിയാണ് വിവരാവകാശ ചോദ്യത്തിന് ഡോ. ബാബുവിന് എൻ.എം.സി മറുപടി നല്‍കി.
'എന്തുകൊണ്ടാണ് കോളജുകള്‍ നല്‍കുന്ന സ്റ്റൈപ്പൻഡുകള്‍ വെളിപ്പെടുത്താൻ എൻ.എം.സി ആഗ്രഹിക്കാത്തത്? പ്രത്യേകിച്ചും സ്റ്റൈപ്പന്റുകളെ നിയന്ത്രിക്കുന്ന നിർദേശങ്ങള്‍ പാലിക്കാൻ കോളജുകള്‍ ബാധ്യസ്ഥരായിരിക്കുമ്ബോള്‍'- 2019 മുതല്‍ സർക്കാർ,സ്വകാര്യ കോളജുകള്‍ സ്റ്റൈപ്പന്റ് നല്‍കുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തങ്ങള്‍ നടത്തുന്ന ഡോ. ബാബു ചോദിക്കുന്നു.
ഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളജ്, അടല്‍ ബിഹാരി വാജ്‌പേയി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ്, കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, ബരാസത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് എന്നിവ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച കോളജുകളില്‍ ഉള്‍പ്പെടുന്നു.
ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദേശപ്രകാരം എൻ.എം.സി 2023ല്‍ കോളേജുകളില്‍ നിന്നുള്ള സ്റ്റൈപ്പന്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിരുന്നു. അപര്യാപ്തമായ സ്റ്റൈപ്പൻഡുകളെകുറിച്ച് മെഡിക്കല്‍ വിദ്യാർഥികളില്‍ നിന്ന് എൻ.എച്ച്.ആർ.സിക്ക് പരാതികള്‍ ലഭിച്ചിരുന്നു
ചില സർക്കാർ മെഡിക്കല്‍ കോളേജുകളിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികള്‍ക്കും താമസക്കാർക്കും 50,000 മുതല്‍ 1,00,000 രൂപ വരെ സ്‌റ്റൈപ്പൻഡായി ലഭിച്ചേക്കാം. എന്നാലിത് വളരെ കുറവോ തീരെ ഇല്ലാത്ത അവസ്ഥയോ ആണ് ചില സ്വകാര്യ കോളജുകളില്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-1-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
