EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*🏠വീട് വെക്കാൻ ചെറിയ സ്ഥലങ്ങൾ വാങ്ങിക്കും മുന്പേ ഇക്കാര്യം ശ്രെദ്ധിക്കാം!!*
https://www.instagram.com/reel/DGfAI1DybXa/?igsh=b24za3N0NXowem93
വീട് നിർമാണവുമായി ബന്ധപ്പെട്ട വീഡിയോസ് തുടർന്നും ലഭിക്കുവാനായി പേജ് ഫോളോ ചെയ്യുക.
*Link Instagram:* https://www.instagram.com/ezzahomes_?igsh=MWwxcDd0eGxzOG45Yg%3D%3D&utm_source=qr
*Link facebook:* https://www.facebook.com/share/1GpCqo9mZC/?mibextid=wwXIfr
🏠വീട് നിർമ്മിക്കുവാൻപോകുന്ന ഓരോരുത്തരുടെയും ആശങ്കയാണ് പറഞ്ഞ സമയത്ത്, ക്വാളിറ്റിയിൽ വിശ്വസ്ഥരായ നല്ലൊരു ടീമിനെ കണ്ടെത്തുക എന്നുള്ളത്..
ഓരോ വീടും പൂർത്തീകരിച്ച് പടിയിറങ്ങുമ്പോൾ, വിശ്വസിച്ചു വർക്ക് ഏല്പിച്ചവരുടെ മനസിലെ സന്തോഷമാണ് അടുത്ത പ്രോജെക്ടിലേക്കുള്ള ആത്മവിശ്വാസം..
*നിങ്ങളുടെ സ്വപ്നഭവനം വിശ്വസിച്ചു #ezzahome -നെ ഏല്പിക്കാം..*
*Thank you for kind support* ❤️
From Concept to Creation
🏠*Ezza Homes*
*7994644422*
2 664
*📢തിരൂർ: കേരളത്തില്‍ നാം കരാളരാത്രിയിലൂടെ കടന്നുപോകുകയാണെന്നും എവിടെയാണ് വെളിച്ചമുള്ളതെന്ന് അറിയില്ലെന്നും കഥാകൃത്ത് ടി.*
പത്മനാഭൻ. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിതി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യരചന, സാഹിത്യപഠനം സ്കൂളുകള്‍ സംയുക്തമായാണ് സാഹിത്യോത്സവം സംഘടിപ്പിച്ചത്.
സർവകലാശാല പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ടി. പത്മനാഭൻ പ്രകാശനംചെയ്തു. ഡോ. അശോക് ഡിക്രൂസിനെ ഉപഹാരംനല്‍കി ആദരിച്ചു. യോഗത്തില്‍ വൈസ് ചാൻസലർ ഡോ. എല്‍. സുഷമ അധ്യക്ഷതവഹിച്ചു.
സാഹിത്യകാരൻ പി.കെ. പാറക്കടവ്, രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ, ഡോ. സി. ഗണേഷ്, ഡോ. എൻ.വി. മുഹമ്മദ് റാഫി, കെ. ഗായത്രി, ഡോ. കെ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ. രേഖ, അശോകൻ ചരുവില്‍, ഷാജഹാൻ കാളിയത്ത് എന്നിവരും എം.ടി. ഓർമ്മ ആദരം പരിപാടിയില്‍ വി.ആർ. സുധീഷ്, ഐ. ഷണ്‍മുഖദാസ് തുടങ്ങിയവരും സംസാരിച്ചു.
ഗായകൻ ഫിറോസ് ബാബുവും സംഘവും പി. ജയചന്ദ്രൻ സ്മൃതി ഗാനസന്ധ്യ അവതരിപ്പിച്ചു. മാതൃഭൂമി ബുക്സ് പുസ്തകമേളയും സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച സമാപനസമ്മേളനം നിലമ്ബൂർ ആയിഷ ഉദ്ഘാടനംചെയ്യും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കൊച്ചി: പൈനാപ്പിള്‍ ഇല കൊണ്ട് കന്നുകാലികള്‍ക്ക് പോഷകസമൃദ്ധമായ കാലിത്തീറ്റയൊരുക്കി എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം (കെ.വി.കെ.).*
വൈക്കോലിനും പച്ചപ്പുല്ലിനുമൊപ്പം നല്‍കാവുന്ന പാരമ്ബര്യേതര തീറ്റയായാണ് ഇത് അവതരിപ്പിക്കുന്നത്. പൈനാപ്പിള്‍ ഇലകള്‍ കൊണ്ടുള്ള തീറ്റ, പാലുത്പാദനം 1 മുതല്‍ 1.5 ലിറ്റർ വരെയും പാല്‍കൊഴുപ്പ് 0.3 മുതല്‍ 0.5 ശതമാനം വരെയും വർധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍.
ജില്ലയില്‍ മാത്രം പന്ത്രണ്ടായിരത്തിലധികം ഏക്കർ പൈനാപ്പിള്‍ കൃഷിയുണ്ട്. ഏക്കറൊന്നിന് 15,000 കിലോ ഇല കിട്ടും. എന്നാല്‍, വിളവെടുപ്പ് ഒന്നിച്ച് വരുന്നതും 7-10 ദിവസം വരെ മാത്രമേ പൈനാപ്പിള്‍ ഇലകള്‍ സൂക്ഷിക്കാനാകൂ എന്നതും പോരായ്മയാണ്. എറണാകുളം കെ.വി.കെ.യിലെ മൃഗസംരക്ഷണ വിദഗ്ധ ഡോ. സ്മിത ശിവദാസൻ, കെ.വി.കെ. മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇതിന് പരിഹാരമായി പൈനാപ്പിള്‍ ഇല സംസ്കരിച്ച് സൂക്ഷിക്കാമെന്ന് കണ്ടെത്തിയത്.
പൈനാപ്പിള്‍ ഇലകള്‍ ചെറുകഷണങ്ങളാക്കിയാണ് സംസ്കരിച്ചെടുക്കുക. നൂറുകിലോയ്ക്ക് രണ്ട് കിലോ എന്ന തോതില്‍ ശർക്കരയും അരക്കിലോ ഉപ്പും ചേർക്കും. ശേഷം പ്ലാസ്റ്റിക് ഡ്രമ്മുകളില്‍ വായുസഞ്ചാരം കടക്കാത്ത രീതിയില്‍ പായ്ക്ക് ചെയ്യും. 60 ദിവസം വരെ ഇത്തരത്തില്‍ സൂക്ഷിച്ച ശേഷം കന്നുകാലികള്‍ക്ക് നല്‍കാം. ഒരു വർഷം വരെ ഇത് സൂക്ഷിക്കാം. പ്രതിദിനം 10-15 കിലോഗ്രാം പൈനാപ്പിള്‍ സൈലേജ്, അഞ്ച് കിലോ പുല്ല്, രണ്ട് കിലോ വൈക്കോല്‍, സാന്ദ്രീകൃത തീറ്റ എന്നിവ മിശ്രിതമായി നല്‍കുകയാണ് വേണ്ടത്.
ഇലകള്‍ നുറുക്കുന്ന യന്ത്രവും ഒരു ചെറു ഹൈഡ്രോളിക് മെഷീനും ഉണ്ടെങ്കില്‍ ഒരു സംരംഭവുമാക്കാം. സംസ്കരിച്ചെടുത്ത പൈനാപ്പിള്‍ ഇലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിർമിക്കാൻ ആവശ്യമായ യന്ത്രസാമഗ്രികള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കെ.വി.കെ. ലഭ്യമാവുന്ന എല്ലാത്തരം കാർഷിക ഉത്പന്നങ്ങളും എങ്ങനെ കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്താം എന്ന പരീക്ഷണവും ഇവിടെ പുരോഗമിക്കുന്നുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കോട്ടയം : ബാരലുകളില്‍ ഒഴിച്ചുവച്ച റബർപ്പാല്‍ കട്ടപിടിക്കുന്നത് വില ഇടിവില്‍ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയാകുന്നു.*
ഷീറ്റിന് വില ഇല്ലാതായതോടെ ലാറ്റക്സാക്കി വില്‍ക്കുന്നതാണ് ലാഭമെന്ന കണക്കു കൂട്ടലില്‍ വില്‍ക്കാതെ ബാരലുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു റബർപ്പാല്‍. കമ്ബനികള്‍ നല്‍കുന്ന വീപ്പകളില്‍ അമോണിയയുടെ അളവ് കുറഞ്ഞതാണ് പാല്‍ കട്ടപിടിക്കാൻ കാരണം. ഒരു വീപ്പയില്‍ എഴുകിലോ അമോണിയയും 250 ഗ്രാം കെമിക്കലും വേണം മിക്ക കമ്ബനികളും അഞ്ചുകിലോയില്‍ താഴെ അമോണിയ മാത്രമാണ് വീപ്പയില്‍ ഒഴിച്ചു വിടുന്നത്. ചൂട് വർദ്ധിച്ചതോടെ പെട്ടന്ന് പാല്‍ കട്ട ആകാൻ ഇത് കാരണമാകുന്നു. കാലപ്പഴക്കം ചെന്ന ബാരലുകള്‍ മാറ്റാതെ വീണ്ടും നല്‍കുന്നതുകൊണ്ടാണ് ബാരലില്‍ വായു കടന്ന് പാല്‍ കട്ടിയാകുന്നത്. പാല്‍ കട്ട പിടിച്ചു പോയാല്‍ കമ്ബനി കൈ മലർത്തുന്നതിനാല്‍ സാമ്ബത്തിക നഷ്ടം കർഷകനാണ്.
*ഷീറ്റാക്കുന്നതിന് ചെലവേറും*
ഒട്ടുപാല്‍ ഷീറ്റാക്കുന്നതിന് ചെലവ് കൂടുതലും, ലാറ്റക്സിന് കുറവുമാണ്. കമ്ബനികള്‍ നല്‍കുന്ന ബാരലില്‍ ഒട്ടുപാല്‍ നിറഞ്ഞാല്‍ അവർ കൊണ്ടുപോകും. കർഷകർക്ക് മറ്റു ബാദ്ധ്യതകളില്ല. കൂലിനല്‍കി ഷീറ്റടിച്ച് ഉണക്കിയാലും ഷീറ്റിലെ കരട് നോക്കി വ്യാപാരികള്‍ ഗ്രേഡ് നിശ്ചയിക്കും. മേല്‍ത്തരം ഷീറ്റടിച്ചാലും തരം തിരിക്കാത്ത ഗ്രേഡില്‍ പെടുത്തി കുറഞ്ഞ വിലയേ വ്യാപാരികള്‍ നല്‍കൂ. ലാറ്റക്സാണെങ്കില്‍ തയ്യാറാക്കാൻ ബുദ്ധിമുട്ടില്ല. കൂലിക്ക് ആളെ വയ്ക്കാതെ പാല്‍ ബാരലില്‍ ഒഴിച്ചാല്‍ മതി. കൂടുതല്‍ വിലയും കിട്ടും. അമോണിയയുടെ വില ഉയർന്നതോടെയാമണ് ബാരലിലെ കെമിക്കല്‍ കമ്ബനികള്‍ കുറച്ചത്.
തുരുമ്ബിച്ചവയ്ക്ക് പകരം പുതിയ ബാരല്‍ വേണം. അമോണിയ, മറ്റു കെമിക്കലുകള്‍ അളവ് കുറയാതിരിക്കാൻ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റബർ പാല്‍ സംഭരിക്ൻകാ കമ്ബനികള്‍ക്ക് റബർ ബോർഡ് കർശന നിർദ്ദേശം നല്‍കണം
എബി ഐപ്പ് (കർഷക കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി )
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :25-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കോഴിക്കോട്: മലയാളകവിതയില്‍ ആധുനികതയുടെ പുതുവഴി വെട്ടിത്തുറന്നവരില്‍ പ്രമുഖനായിരുന്ന എൻ.എൻ. കക്കാടിന്റെ സഹധർമിണി ശ്രീദേവി കക്കാട് നവതിയുടെ ധന്യതയില്‍.*
https://ezzalive.com/12686/
കസവുമുണ്ടുചുറ്റി, ചന്ദനക്കുറി ചാർത്തി, തേജസ്സുറ്റ മുഖവുമായി ചേവായൂരിലെ വീട്ടിലിരുന്ന് അവർ പറയുന്നു:
''സഫലമാണ് ഈ യാത്ര. അദ്ദേഹത്തോടൊപ്പം ജീവിക്കാൻ കഴിഞ്ഞതിലും മക്കളോടൊപ്പം ഇപ്പോള്‍ ജീവിക്കാൻ കഴിയുന്നതിലും....''
എഴുത്തുകാരി എന്നതിനപ്പുറം നല്ലൊരു വായനക്കാരിയാണ് അവർ. ഇരിപ്പിടത്തിന്റെ ഓരത്ത് ഒരു പുസ്തകമെങ്കിലുമുണ്ടാകും. എൻ.എൻ. കക്കാടിന്റെ ജീവിതയാത്രയിലും സാഹിത്യയാത്രയിലും നിർണായക പങ്കുവഹിച്ച ഒരാള്‍. കക്കാടിന്റെ കവിതകളിലും അതിന്റെ പ്രതിഫലനമുണ്ടായിരുന്നു.
പാലക്കാട് ജില്ലയിലെ കാറല്‍മണ്ണയില്‍ കീഴെനരിപ്പറ്റ ശങ്കരനാരായണൻ നമ്ബൂതിരിയുടെയും നങ്ങേലി അന്തർജനത്തിന്റെയും മകളായി 1935 മാർച്ച് ഒന്നിനാണ് ശ്രീദേവിയുടെ ജനനം. കാറല്‍മണ്ണയിലും ചെർപ്പുളശ്ശേരിയിലുമായി സ്കൂള്‍വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിലാണ് പഠനം പൂർത്തിയാക്കിയത്. വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചാല്‍ അച്ഛനെയാണ് ആദ്യം ശ്രീദേവി സ്മരിക്കുക: ''അച്ഛന്റെ കൂടി ആഗ്രഹമായിരുന്നു തുടർന്ന് പഠിക്കണമെന്നതും ഒരു ജോലി വാങ്ങണമെന്നതും. ആ നിർബന്ധബുദ്ധി എനിക്കും തോന്നിയിട്ടുണ്ട്...''
1955-ല്‍ 20-ാം വയസ്സിലാണ് എൻ.എൻ. കക്കാടിന്റെ പ്രിയപ്പെട്ട സഖിയായത്. ബാലുശ്ശേരിയിലെ അവിടനല്ലൂർ വീട്ടില്‍ കുറച്ചുകാലം താമസിച്ചതിനുശേഷം കോഴിക്കോട് ഗോവിന്ദപുരത്തെ വാടകവീട്ടിലേക്ക് മാറി. പിന്നീട് മാങ്കാവിലും കോട്ടൂളിയിലുമായി മാറിത്താമസിച്ചു. കോട്ടൂളി വീട്ടിലായിരുന്നു ഏറെക്കാലവും. അവിടെയായിരുന്നു മക്കളുടെ ബാല്യവും കൗമാരവുമൊക്കെ.
വിവാഹം കഴിഞ്ഞതിനുശേഷവും ജോലിമോഹം പൂർണമായും ഒഴിവാക്കാൻ കഴിയാത്തതിനാല്‍ ആദ്യം ഒരു പത്രത്തില്‍ പ്രൂഫ് റീഡറായി ജോലിയില്‍ പ്രവേശിച്ചു. നാലുവർഷം ജോലിചെയ്തു. വി.എം. നായരുമായി അടുത്തബന്ധം ഉണ്ടായിരുന്നതിനാല്‍ പിന്നീട് മാതൃഭൂമിയുടെ പ്രൂഫ് റീഡിങ്ങിന്റെ ഭാഗമായി-25 വർഷം. ചീഫ് പ്രൂഫ് റീഡറായി 1995-ല്‍ വിരമിച്ചു.
''കവിതയെഴുത്തില്‍ ഒരിക്കലും പങ്കാളിത്തം പറ്റില്ലെന്നാണ് അഭിപ്രായം. എങ്കിലും അദ്ദേഹത്തിന്റെ ആദ്യ വായനക്കാരി ഞാനായിരുന്നു...''
ചെറുപ്പംമുതലേ പുസ്തകവായനയോട് കമ്ബമുള്ള ശ്രീദേവിക്ക് കക്കാടിന്റെ കവിതയെഴുത്തുകളില്‍ ചില തിരുത്തലുകളും നടത്താൻ കഴിഞ്ഞിട്ടുണ്ട്. അത് വലിയ ഭാഗ്യമായാണ് അവർ കാണുന്നത്.
''അദ്ദേഹത്തിന്റെയും കൂട്ടരുടെയും 'കോലായ' ചർച്ചകള്‍ കണ്ട് ഞാനും എന്റെ സുഹൃത്തുകളും ചർച്ചകള്‍ നടത്തുമായിരുന്നു. എന്നാല്‍ അതത്ര വിജയിച്ചതൊന്നുമില്ല,ട്ടോ...''-പൊട്ടിച്ചിരിയില്‍ മുങ്ങി, വാക്കുകള്‍.
''കക്കാടിനൊപ്പം ചേർന്നുനില്‍ക്കുന്നവരെല്ലാം എന്റെയും സുഹൃത്തുക്കളായിരുന്നു. പി.എം. നാരായണൻ, എൻ.പി. മുഹമ്മദ്, തിക്കോടിയൻ, അക്കിത്തം, ഉറൂബ്, ആർട്ടിസ്റ്റ് നമ്ബൂതിരി തുടങ്ങിയവരൊക്കെയും നല്ല സുഹൃത്തുക്കളായിരുന്നു.''
ശ്രീദേവി കക്കാട് | ഫോട്ടോ: പി.പി.ബിനോജ്
1969-ല്‍ ദേശപോഷിണി മഹിളാസമാജം രൂപവത്കരിച്ച കാലത്ത് വൈസ് പ്രസിഡന്റായി. മഹിളാസമാജത്തിന്റെ പ്രസിഡന്റായും സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വായനശാലയുടെ പ്രവർത്തകസമിതിയില്‍ അംഗമായും പ്രവർത്തിച്ചു. ഒരിക്കല്‍ വായനശാല പ്രസിഡന്റ് രാജിവെച്ചതോടെ ആ സ്ഥാനത്തും ഒരുവർഷം പ്രവർത്തിച്ചു. അത് നല്ലൊരു അനുഭവമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്.
''അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം ആകാശവാണി ഒരുതവണ സ്റ്റേജില്‍ അവതരിപ്പിച്ച അവസരത്തില്‍ നാടകത്തിലെ പ്രധാന നടിയായി എന്നെ പരിഗണിച്ചു. എന്റെ പങ്കാളിയായി അദ്ദേഹത്തെയും. അങ്ങനെ വരനും വധുവുമാകുന്ന രംഗത്ത് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി വിവാഹംകഴിച്ച തമാശയും ഉണ്ടായി...''.
കക്കാടുമൊത്തുള്ള ജീവിതം ആവിഷ്കരിച്ച 'ആർദ്രമീ ധനുമാസരാവില്‍...' എന്ന കൃതി 2015-ല്‍ പ്രസിദ്ധീകരിച്ചു. അതിന്റെ രണ്ടും മൂന്നും പതിപ്പുകളും പുറത്തിറങ്ങി. ജീവിതത്തിലെ യാത്രകളെല്ലാം അതിലുണ്ട്. ആദ്യം എഴുതിയ പുസ്തകമാണ് 2011-ല്‍ പ്രസിദ്ധീകരിച്ച 'വാമപക്ഷത്ത് ഒരാള്‍'. സ്വന്തം അമ്മാവനെക്കുറിച്ചുള്ള പുസ്തകമാണത്. 'ഓർമ്മകളുണ്ടായിരിക്കണം' എന്നതാണ് മൂന്നാമത്തെ പുസ്തകം. 2016-ലാണ് പ്രസിദ്ധീകരിച്ചത്. കുടുംബചരിത്രമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
അഞ്ചുവർഷംമുൻപ് കുറച്ച് സുഹൃത്തുക്കള്‍ ചേർന്ന് 'മുക്കുറ്റി' എന്ന പേരില്‍ ഒരു ഓണ്‍ലൈൻ മാസിക തുടങ്ങിയപ്പോള്‍ അതിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മൂത്തമകൻ ശ്രീകുമാർ ദൂരദർശനില്‍ പ്രൊഡ്യൂസറായി വിരമിച്ചു. കവി വിഷ്ണുനാരായണൻ നമ്ബൂതിരിയുടെ മകള്‍ അപർണയാണ് ഭാര്യ. തൃശ്ശൂർ കേന്ദ്രീയവിദ്യാലയത്തില്‍ സംഗീതാധ്യാപികയാണ്. രണ്ടാമത്തെ മകൻ ശ്യാംകുമാർ മാതൃഭൂമിയില്‍ ഫോട്ടോ കമ്ബോസിങ്ങില്‍ ജോലിചെയ്യുന്നു. ഭാര്യ പ്രിയ, കോവൂർ മെഡിക്കല്‍ കോളേജ് കാംപസ് ഹയർസെക്കൻഡറി സ്കൂള്‍ റിട്ട. അധ്യാപികയാണ്.
2 664
exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നല്‍കാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകള്‍ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളില്‍ അവസരം ലഭിക്കും.
*റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തില്‍*
അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികള്‍ക്ക് സ്കോർകാർഡ് നല്‍കുക/സ്ഥാപനങ്ങള്‍ക്ക് സ്കോർവിവരങ്ങള്‍ നല്‍കുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണല്‍ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയില്‍വരുന്നത്.
ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങള്‍, മറ്റു വ്യവസ്ഥകള്‍ എന്നിവ പാലിച്ച് കൗണ്‍സലിങ് നടത്തി പ്രവേശനം നല്‍കുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക് പ്രവേശനപ്രക്രിയയില്‍ പങ്കില്ല.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കേന്ദ്ര/സംസ്ഥാന സർവകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണല്‍ കോമണ്‍ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം.*
https://ezzalive.com/12686/
വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ (ബി.എ./ബി.എസ്സി./ബി.കോം. - ബി.എഡ്.) പരീക്ഷയുടെ പരിധിയില്‍വരുന്നു.
*പട്ടികയിലുള്ള ചില സ്ഥാപനങ്ങള്‍*
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) - ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) - വാറങ്കല്‍, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.
അലിഗഡ് മുസ്ലിം, ഡല്‍ഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണല്‍ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രല്‍ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാല്‍, ജയ്പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്മീർ കേന്ദ്ര സർവകലാശാലകള്‍.
പരീക്ഷയുടെ പരിധിയില്‍വരുന്ന 64 സ്ഥാപനങ്ങള്‍ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവില്‍ മൊത്തം സീറ്റുകള്‍ 6100 ആണ്. കൂടുതല്‍ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ ചേർന്നാല്‍ ആ വിവരം ഇതേ വെബ്സൈറ്റില്‍ ലഭ്യമാക്കും.
*കേരളത്തില്‍*
• എൻ.ഐ.ടി. കാലിക്കറ്റ് -ബി.എസ്സി. ബി.എഡ്.
• കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്സി. ബി.എഡ്.
• സെൻട്രല്‍ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.
*സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കണം*
പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍, പ്രോഗ്രാമുകള്‍ എന്നിവ അപേക്ഷ നല്‍കുമ്ബോള്‍ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങള്‍ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനില്‍ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നല്‍കുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.
*പ്രവേശനയോഗ്യത*
ഏതെങ്കിലും സ്ട്രീമില്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ല്‍ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.
എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാല്‍, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ വെച്ചിട്ടുണ്ടെങ്കില്‍, അത് തൃപ്തിപ്പെടുത്തണം.
യോഗ്യതാവ്യവസ്ഥകള്‍, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.
*പരീക്ഷ*
ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉള്‍പ്പെടെ മൊത്തം 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭ്യമാക്കും. അപേക്ഷ നല്‍കുമ്ബോള്‍ ഏത് ഭാഷയിലെ ചോദ്യക്കടലാസ് വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളില്‍ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകള്‍ ലഭിക്കും. പരീക്ഷ ഏപ്രില്‍ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളില്‍ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്‌ട് താത്പര്യങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്ബോള്‍ പരീക്ഷ, ആവശ്യമെങ്കില്‍ പല ദിവസങ്ങളില്‍ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.
*പരീക്ഷാഘടന, സിലബസ്*
പരീക്ഷയ്ക്ക് നാലു സെക്ഷനുകള്‍ ഉണ്ടാകും. ഓരോ സെക്ഷനില്‍നിന്നും നിശ്ചിത എണ്ണം വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്ഷനുകളില്‍നിന്നായി മൊത്തം ഏഴ് ടെസ്റ്റുകള്‍ ഒരാള്‍ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, അപേക്ഷ നല്‍കുമ്ബോള്‍ തിരഞ്ഞെടുത്തു നല്‍കണം.
*പരീക്ഷാകേന്ദ്രങ്ങള്‍*
പരീക്ഷാകേന്ദ്രങ്ങളില്‍ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉള്‍പ്പെടുന്നു. അപേക്ഷ നല്‍കുമ്ബോള്‍ മുൻഗണന നിശ്ചയിച്ച് രണ്ട് പരീക്ഷാകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേല്‍വിലാസവുമായി/നിലവിലെ മേല്‍വിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.
*അപേക്ഷ*
2 664
*📢എസ്.എസ്.എല്‍.സി സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ഥികളുടെ യോഗ്യത മാര്‍ക്കില്‍ ഇളവ് വേണമെന്ന് ആവശ്യം*
ബംഗളൂരു: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന ബോർഡ് വിദ്യാര്‍ഥികളുടെ വിജയ മാനദണ്ഡം 35 ശതമാനത്തില്‍നിന്ന് 33 ശതമാനമായി കുറക്കണമെന്ന ആവശ്യവുമായി കർണാടകയിലെ സ്വകാര്യ സ്കൂള്‍ അസോസിയേഷൻ.
ഈ ആവശ്യമുന്നയിച്ച് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കു നിവേദനം നല്‍കി.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികള്‍ക്ക് വിജയിക്കാൻ ഒരു വിഷയത്തില്‍ കുറഞ്ഞത് 33 മാർക്ക് മതി. എന്നാല്‍, സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് 35 ആണ്. ഈ അധ്യയന വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ മാര്‍ക്ക് പരിഷ്കരിക്കണമെന്നും കാലങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. നേരത്തേ ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, നിര്‍ദേശത്തില്‍ വകുപ്പ് അനുകൂല നടപടിയെടുത്തില്ല. ഇക്കാരണത്താല്‍ സംസ്ഥാന ബോര്‍ഡില്‍നിന്ന് വിദ്യാര്‍ഥികള്‍ മറ്റു ബോര്‍ഡുകളിലേക്ക് മാറുന്നുവെന്നും പല സ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വിഷയം ഉന്നയിച്ച് നിയമനിർമാണ കൗണ്‍സില്‍ ചെയർമാൻ ബസവരാജ് ഹൊരട്ടി നേരത്തേ സർക്കാറിന് കത്തയച്ചിരുന്നതായും നിവേദനത്തില്‍ പറഞ്ഞു.
ഇതിനു പുറമെ, ഇന്റേണല്‍ മാർക്ക് വിഷയത്തിലും സംസ്ഥാന ബോർഡ് വിദ്യാർഥികള്‍ക്ക് അനുകൂലമായ നടപടിയല്ല സ്വീകരിച്ചിട്ടുള്ളത്. മറ്റു ബോര്‍ഡുകള്‍ പരമാവധി ഇന്‍റേണല്‍ മാർക്കായ 20 മാർക്ക് മുഴുവന്‍ നല്‍കുന്നുണ്ട്. അതേമസയം, സംസ്ഥാന ബോര്‍ഡ് ഇന്‍റേണല്‍ മാര്‍ക്ക് മുഴുവൻ നല്‍കാറില്ല. ഈ വിഷയം സംസ്ഥാന ബോര്‍ഡിനെയും കന്നട ഭാഷയെയും സാരമായി ബാധിക്കുമെന്നതിനാല്‍ മിനിമം പാസ് മാർക്ക് 33 ആയി കുറക്കണമെന്നാണ് ആവശ്യം.
''നിലവില്‍ ലോവർ, ഹയർ പ്രൈമറി വിദ്യാർഥികള്‍ക്കുള്ള സിലബസ് കാലഹരണപ്പെട്ടതാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെ ഓരോ മാര്‍ക്കും പ്രധാനപ്പെട്ടതാണെന്നും സംസ്ഥാന ബോര്‍ഡ് വിദ്യാലയങ്ങളിലും മറ്റു ബോര്‍ഡ് വിദ്യാലയങ്ങളിലും തുല്യ നീതി നടപ്പാക്കണമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :24-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*വീട് വെക്കാൻ ചെറിയ സ്ഥലങ്ങൾ വാങ്ങിക്കും മുന്പേ ഇക്കാര്യം ശ്രെദ്ധിക്കാം!!*
https://www.instagram.com/reel/DGXLHPOSLGt/?igsh=bTUwbnR2bWFlanM=
2 664
*📢പി.എസ്.സി. കഴിഞ്ഞവര്‍ഷം ഒഴിവാക്കിയത് 219 പരീക്ഷകളിലെ ചോദ്യങ്ങള്‍*
കൊല്ലം:അക്കാദമിക് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയിട്ടും പി.എസ്.സി. പരീക്ഷകളിലെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കൂടുന്നു.
പി.എസ്.സി. കഴിഞ്ഞവർഷം നടത്തിയ പരീക്ഷകളില്‍ 219 എണ്ണത്തിന്റെ അന്തിമ ഉത്തരസൂചികകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഒഴിവാക്കിയത്. മിക്ക പരീക്ഷകളിലെയും അഞ്ചുശതമാനത്തിലധികം ചോദ്യങ്ങള്‍ ന്യൂനത കാരണം ഒഴിവാക്കാറുണ്ട്. നാലുഘട്ടമായി നടന്ന പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഓരോ ഘട്ടത്തിലും ഏഴ് ചോദ്യങ്ങള്‍വരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി നടത്തുന്ന പരീക്ഷകളില്‍ ഓരോഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ പരീക്ഷകള്‍ക്കുംകൂടി ഒരു കട്ട്‌ഓഫ് മാർക്കാണ് പ്രഖ്യാപിക്കുന്നത്. ഇത് പി.എസ്.സി.യോടുള്ള ഉദ്യോഗാർഥികളുടെ വിശ്വാസ്യതയെ തകർക്കുന്ന നിലപാടാണ്.
കഴിഞ്ഞവർഷം മേയ് മുതലുള്ള പരീക്ഷകളിലാണ് ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത്. ഈ വർഷം നടത്തിയ പരീക്ഷകളില്‍ ചുരുക്കം എണ്ണത്തില്‍ മാത്രമാണ് ചോദ്യങ്ങളില്‍ ന്യൂനതയില്ലാത്തത്. ചോദ്യങ്ങളിലെ ന്യൂനത ഒഴിവാക്കണമെന്ന് ഉദ്യോഗാർഥികള്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ പി.എസ്.സി. തയ്യാറായിട്ടില്ല.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
🏠വീട് നിർമ്മിക്കുവാൻപോകുന്ന ഓരോരുത്തരുടെയും ആശങ്കയാണ് നാട്ടിൽ ആളില്ലാതെ വീട് പണി പൂർത്തീകരിക്കാനുള്ള നല്ലൊരു ടീമിനെ കണ്ടെത്തുക എന്നുള്ളത്..
ഓരോ വീടും പൂർത്തീകരിച്ച് പടിയിറങ്ങുമ്പോൾ, വിശ്വസിച്ചു വർക്ക് ഏല്പിച്ചവരുടെ മനസിലെ സന്തോഷമാണ് അടുത്ത പ്രോജെക്ടിലേക്കുള്ള ആത്മവിശ്വാസം..
തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ Mr.Basheer ന്റെ വീടുപണി പൂർത്തീകരിക്കുവാൻ കഴിഞ്ഞതുപോലെ നിങ്ങൾക്കും നിങ്ങളുടെ സ്വപ്നഭവനം വിശ്വസിച്ചു ezzahome -നെ ഏല്പിക്കാം..
Thank you for kind support ❤️
From Concept to Creation
🏠Ezza Homes
7994644422
https://www.instagram.com/reel/DGUvLsxyxl2/?igsh=anY4ZGhsdGoxaG94
2 664
*📢രാജ്യത്തെ ബിരുദധാരികളില്‍ തൊഴിലെടുക്കുന്നവര്‍ 42.6 ശതമാനംമാത്രം*
https://ezzalive.com/12686/
ന്യൂഡല്‍ഹി: കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം രാജ്യത്തെ ബിരുദധാരികളില്‍ തൊഴിലെടുക്കുന്നവർ 42.6 ശതമാനംമാത്രമെന്ന് നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്സർ-മെറ്റ്ലിന്റെ പഠനറിപ്പോർട്ട്.
2023-ല്‍ 44.3 ശതമാനമായിരുന്നു.രാജ്യത്തെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരില്‍നിന്നാണ് വിവരശേഖരണം നടത്തിയത്. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലെ കുറവിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
സാങ്കേതികമേഖലയിലെ തൊഴില്‍ലഭ്യത മറ്റുമേഖലകളേക്കാള്‍ കൂടുതലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കില്‍ ഇൻഡക്സ്-2025 എന്നപേരില്‍ പുറത്തിറക്കിയ റിപ്പോർട്ടില്‍ ബിരുദധാരികളിലെ തൊഴില്‍ലഭ്യത ഏറ്റവുംകൂടുതല്‍ ഡല്‍ഹിയിലാണ്-53.4 ശതമാനം. 51.1 ശതമാനംവീതമുള്ള ഹിമാചല്‍പ്രദേശും പഞ്ചാബുമാണ് തൊട്ടുപുറകില്‍.സാങ്കേതികേതര മേഖലകളായ അനലിസ്റ്റ്, ഹ്യൂമൻ റിസോഴ്സസ്, ഡിജിറ്റല്‍ മാർക്കറ്റിങ് തുടങ്ങിയവയില്‍ ഇന്ത്യൻ ബിരുദധാരികളിലെ തൊഴില്‍പ്രാതിനിധ്യം 2024-ല്‍ 43.5 ശതമാനം ആണ്. 2023-ല്‍ 48.3 ശതമാനം ആയിരുന്നു.
സാങ്കേതിക മേഖലയില്‍ ഉയർന്നു
സാങ്കേതികമേഖലയിലെ തൊഴില്‍പ്രാതിനിധ്യം 2023-ല്‍ 41.3 ശതമാനമായിരുന്നത് 2024-ല്‍ 42 ശതമാനമായി ഉയർന്നു. നിർമിതബുദ്ധി, മെഷീൻ ലേണിങ് എന്നിവയില്‍ ബിരുദധാരികള്‍ കൂടുതല്‍ ശേഷികൈവരിച്ചതിനാല്‍ ഈമേഖലയില്‍ തൊഴില്‍പ്രാതിനിധ്യം 46.1 ശതമാനമായി ഉയർന്നു.ഏറ്റവും കുറവ് തൊഴില്‍പ്രാതിനിധ്യം പ്രകടമാകുന്നത് ഡേറ്റാ സയന്റിസ്റ്റ്, ബാക്ക് എൻഡ് ഡിവലപ്പർ തസ്തികകളിലാണ്.39.8 ശതമാനംമാത്രം. സാങ്കേതികമേഖലയിലെ തൊഴില്‍പ്രാതിനിധ്യത്തില്‍ ആദ്യ പത്തുസ്ഥാനങ്ങളില്‍ കേരളമുള്‍പ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. സാങ്കേതികേതര മേഖലയില്‍ ആന്ധ്രാപ്രദേശ് ഏഴാംസ്ഥാനത്തുണ്ട്.
സോഫ്റ്റ് സ്കില്ലില്‍ 50-ന് മുകളില്‍
സോഫ്റ്റ് സ്കില്‍ മേഖലയില്‍ ബിരുദധാരികളിലെ തൊഴില്‍പ്രാതിനിധ്യം ഉയർന്നതോതിലാണ്.കമ്യൂണിക്കേഷൻ-55.1 ശതമാനം, ക്രിട്ടിക്കല്‍ തിങ്കിങ്-54.6 ശതമാനം,നേതൃശേഷി-54.2 ശതമാനം എന്നിങ്ങനെയാണ് പ്രാതിനിധ്യം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വീട്ടില്‍ ഈ പച്ചക്കറി ചെടികള്‍ ഉണ്ടോ? വേനല്‍ കനക്കുമ്ബോള്‍ വീട്ടില്‍ അത്യാവശ്യമായി വളര്‍ത്തേണ്ട പച്ചക്കറികള്‍ ഇതാണ്*
വീട്ടിലേക്ക് വേണ്ട അത്യാവശ്യം പച്ചക്കറികള്‍ വീട്ടില്‍ തന്നെ വളര്‍ത്തണമെന്ന് ആഗ്രഹമുള്ളവരാണോ നിങ്ങള്‍? അതിന് വേണ്ടി വീട്ടിലെ അടുക്കള തോട്ടം മാത്രമല്ല ടെറസുമെല്ലാം പച്ചക്കറി തോട്ടമായി മാറ്റാം.
ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭിക്കണമെങ്കില്‍ ഒരാള്‍ക്കു അര സെന്റ് എന്ന കണക്കില്‍ കൃഷി സ്ഥലം ആവശ്യമായി വരും. നമ്മള്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് സ്ഥലത്ത് അംശം കൂടുതലാണെങ്കില്‍ അവിടെ കുറച്ച് അധികം ജൈവവളം ചേര്‍ത്തുകൊടുക്കുന്നത് ഉത്തമം.
പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ധാരാളം വെളിച്ചവും ധാരാളം വെള്ളവും ലഭിക്കുന്ന സ്ഥലമാണ് വീടിന്റെ തെക്ക് ഭാഗത്ത് ഏറ്റവും കൂടുതല്‍ വെയില്‍ ലഭിക്കുന്നതിനാല്‍ അവിടെ കൃഷി ചെയ്യുന്നത് നല്ലതാണ്. കിണറിന് അടുത്താണ് ചെയ്യുന്നതെങ്കില്‍ നനയ്ക്കുവാന്‍ ഉള്ള സൗകര്യം ലഭിക്കും. വേനല്‍കാലം ആണ് എന്തൊക്കെ ചെടികള്‍ നട്ടു വളര്‍ത്തിയാലും ചെടി വാടി പോകും എന്ന പേടി ഉണ്ടോ? ഇതാ വേനല്‍ കാലത്ത് വളര്‍ത്താന്‍ പറ്റിയ പച്ചക്കറികള്‍ ഉണ്ട്.
കത്തിരിക്ക
40 ശതമാനം മണ്ണ്, 30 ശതമാനം മണല്‍, 30 ശതമാനം വെര്‍മി കമ്ബോസ്റ്റ് തുടങ്ങിയവ ചേര്‍ത്ത് ചട്ടിയില്‍ നിറക്കുക. വലിയ ചട്ടിയില്‍ നടുന്നതിനേക്കാളും ചെറിയ ട്രേയില്‍ നടുന്നതാണ് നല്ലത്. പിന്നീട് അത് മറ്റൊന്നിലേക്ക് മാറ്റാവുന്നതാണ്. മണ്ണില്‍ ഒരു ഇഞ്ച് ആഴത്തില്‍ വേണം വിത്തുകള്‍ നടേണ്ടത്. 20
ദിവസത്തിനുള്ളില്‍ ചെറിയ ചെടികളായി വളര്‍ന്നു വരും. അതിന് ശേഷം ചെടികളെ ആവശ്യമനുസരിച്ച് വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. ചാണകം, പച്ചക്കറി തൊലി, പഴവര്‍ഗങ്ങള്‍ തുടങ്ങിയ വളങ്ങള്‍ മാസത്തില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്.
വെണ്ട
50 ശതമാനം ചകിരി ചോറ്, 25 ശതമാനം മണ്ണ്, 25 ശതമാനം വെര്‍മി കമ്ബോസ്റ്റ് എന്നിവ ചേര്‍ത്ത് ചെറിയ ചട്ടിയില്‍ നിറക്കുക. അതിന് ശേഷം ചട്ടിയിലേക്ക് വിത്തുകള്‍ പാകണം. വെള്ളം തളിച്ചതിന് ശേഷം സൂര്യ പ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്തേക്ക് ചട്ടി മാറ്റി വെക്കണം. വേണ്ട വളര്‍ന്നു വരുമ്ബോള്‍ അതിനെ മറ്റൊരു വലിയ ചട്ടിയിലേക്ക് മാറ്റി വെക്കാവുന്നതാണ്. 10 ദിവസം ഇടവിട്ട് വളങ്ങള്‍ ഉപയോഗിക്കാന്‍ മറക്കരുത്.
ചീര
60 ശതമാനം മണ്ണ്, 40 ശതമാനം ഓര്‍ഗാനിക് കമ്ബോസ്റ്റ്. ഇവ ചേര്‍ത്ത് ചട്ടിയില്‍ നിറക്കുക. ചീര വിത്ത് രാത്രി മുഴുവന്‍ വെള്ളത്തിലിട്ടത്തിന് ശേഷം പിറ്റേന്ന് മണ്ണ് ചേര്‍ത്ത് വെച്ചിരിക്കുന്ന ചട്ടിയില്‍ വിത്തുകള്‍ പാകുക. എല്ലാ ദിവസവും ചെറിയ രീതിയില്‍ വെള്ളം തളിച്ച് കൊടുക്കണം. ഒരു മാസത്തിനുള്ളില്‍ ചീര വിളവെടുക്കാവുന്നതാണ്.
ചുരക്ക
40 ശതമാനം മണ്ണ്, 30 ശതമാനം മണല്‍, 30 ശതമാനം വെര്‍മി കമ്ബോസ്റ്റ് എന്നിവ ചേര്‍ത്ത് ചട്ടിയില്‍ നിറക്കുക. ശേഷം കുറച്ച് വെള്ളം തളിച്ച് കൊടുക്കുക. അര ഇഞ്ച് നീളത്തില്‍ ചെറിയ കുഴി എടുത്ത് അതിലേക്ക് വിത്തുകള്‍ ഇടണം. അതിന് ശേഷം മീതെ മണ്ണ് മൂടാന്‍ ശ്രദ്ധിക്കണം. 7 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളക്കാന്‍ തുടങ്ങും. ശേഷം സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ചട്ടി മാറ്റിവെക്കണം. 25 -27 ദിവസങ്ങള്‍കൊണ്ട് ഇതില്‍ വള്ളികള്‍ പടരാന്‍ തുടങ്ങും. 50 ദിവസം ആകുമ്ബോള്‍ വള്ളികളില്‍ പൂക്കള്‍ വരും. ആണ്‍ പൂക്കളില്‍ നിന്നും പോളനുകള്‍ ശേഖരിച്ച് പെണ്‍ പൂക്കളെ പരാഗണം ചെയ്യണം. അതിന് ശേഷം നൂല് കൊണ്ട് പെണ്‍ പൂക്കളെ മുകളിലേക്ക് കെട്ടി വെക്കണം. 60 ദിവസങ്ങള്‍ കഴിയുമ്ബോഴേക്കും ചുരക്ക വളരാന്‍ തുടങ്ങും. 80 – 90 ദിവസങ്ങള്‍ കൊണ്ട് ഇത് വിളവെടുക്കാം.
വെള്ളരി
നിങ്ങള്‍ വാങ്ങുന്ന വെള്ളരിയില്‍ നിന്നും ലഭിക്കുന്ന വിത്തുവകള്‍ ഉപയോഗിച്ച് തന്നെ നിങ്ങള്‍ക്ക് ഇത് വളര്‍ത്താന്‍ സാധിക്കും. മണ്ണ്, മണല്‍, വളം തുടങ്ങിയവ ഒരേ അളവില്‍ എടുത്ത് ചട്ടിയില്‍ നിറച്ചതിന് ശേഷം വെള്ളം തളിച്ച് കൊടുക്കുക. നനഞ്ഞ മണ്ണിലേക്ക് വിത്തുകള്‍ പാകി കൊടുക്കണം. ഒരാഴ്ച കൊണ്ട് വിത്തുവകള്‍ മുളച്ചു വരുന്നത് കാണാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പി.എസ്.സി. കഴിഞ്ഞവര്‍ഷം ഒഴിവാക്കിയത് 219 പരീക്ഷകളിലെ ചോദ്യങ്ങള്‍*
കൊല്ലം:അക്കാദമിക് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയിട്ടും പി.എസ്.സി. പരീക്ഷകളിലെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കൂടുന്നു.
പി.എസ്.സി. കഴിഞ്ഞവർഷം നടത്തിയ പരീക്ഷകളില്‍ 219 എണ്ണത്തിന്റെ അന്തിമ ഉത്തരസൂചികകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഒഴിവാക്കിയത്. മിക്ക പരീക്ഷകളിലെയും അഞ്ചുശതമാനത്തിലധികം ചോദ്യങ്ങള്‍ ന്യൂനത കാരണം ഒഴിവാക്കാറുണ്ട്. നാലുഘട്ടമായി നടന്ന പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഓരോ ഘട്ടത്തിലും ഏഴ് ചോദ്യങ്ങള്‍വരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി നടത്തുന്ന പരീക്ഷകളില്‍ ഓരോഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ പരീക്ഷകള്‍ക്കുംകൂടി ഒരു കട്ട്‌ഓഫ് മാർക്കാണ് പ്രഖ്യാപിക്കുന്നത്. ഇത് പി.എസ്.സി.യോടുള്ള ഉദ്യോഗാർഥികളുടെ വിശ്വാസ്യതയെ തകർക്കുന്ന നിലപാടാണ്.
കഴിഞ്ഞവർഷം മേയ് മുതലുള്ള പരീക്ഷകളിലാണ് ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത്. ഈ വർഷം നടത്തിയ പരീക്ഷകളില്‍ ചുരുക്കം എണ്ണത്തില്‍ മാത്രമാണ് ചോദ്യങ്ങളില്‍ ന്യൂനതയില്ലാത്തത്. ചോദ്യങ്ങളിലെ ന്യൂനത ഒഴിവാക്കണമെന്ന് ഉദ്യോഗാർഥികള്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ പി.എസ്.സി. തയ്യാറായിട്ടില്ല.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :21-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തിരുവനന്തപുരം: പ്രമുഖ കഥാകൃത്തും അധ്യാപകനും സിനിമാ നിരൂപകനുമായ ശ്രീവരാഹം ബാലകൃഷ്ണൻ (93) അന്തരിച്ചു. തൈക്കാട് മോഡല്‍ സ്കൂളിനരികില്‍ ടി.എസ്.ജി.ആർ.എ-12ല്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.*
മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജിലും ധനുവച്ചപുരം എൻ.എസ്.എസ്. കോളേജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സർക്കാരിനുവേണ്ടി കുടുംബാസൂത്രണത്തെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പ്രതിസന്ധി, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാള്‍, ഹരികുമാറിന്റെ സ്നേഹപൂർവം മീര, ജേസിയുടെ അശ്വതി എന്നീ സിനിമകള്‍ക്ക് തിരക്കഥ-സംഭാഷണം, കെ.ജി.ജോർജ് സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിന്റെ സംഭാഷണം എന്നിവ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവമ്ബഴം, ലളിതാംബിക അന്തർജനത്തിന്റെ മാണിക്കൻ തുടങ്ങിയ ടെലിഫിലിമുകള്‍ക്കും ശ്യാമപ്രസാദ് സംവിധാനം ചെയ്ത മരണം ദുർബലം എന്ന സീരിയലിനും തിരക്കഥയെഴുതി.
നാടകം, സിനിമ എന്നിവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എഴുതുകയും ചെയ്തിരുന്ന ശ്രീവരാഹം ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ ഉള്‍ക്കരുത്തുള്ള നിരൂപണങ്ങളെഴുതി. അബ്ദുള്ളക്കുട്ടി, നദീമധ്യത്തിലെത്തും വരെ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാർട്ടൂണ്‍ പരമ്ബര 1985-ല്‍ അരവിന്ദൻ വരച്ച കവർചിത്രത്തോടെ പുസ്തകമായി പ്രസിദ്ധീകരിച്ചത് ശ്രീവരാഹമാണ്.
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എൻ.മുരളീധരൻ നായരുമായി ചേർന്ന് നവധാര എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നു. സിക്കന്ദർ ഭക്ത് മുതല്‍ പി.സദാശിവം വരെ വിവിധ കേരള ഗവർണർമാരുടെ പി.ആർ.ഒ. ആയും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച കവി നീലംപേരൂർ മധുസൂദനൻ നായരുമായി ചേർന്ന് തത്തമ്മ എന്ന കുട്ടികളുടെ മാസികയും പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ ചിത്രലേഖയുടെ പിറവിക്ക് പിന്നില്‍ അടൂർ, കുളത്തൂർ ഭാസ്കരൻ നായർ എന്നിവർക്കൊപ്പം ശ്രീവരാഹം ബാലകൃഷ്ണനുമുണ്ടായിരുന്നു. സംസ്ഥാന ടെലിവിഷൻ അവാർഡ്, അബുദാബി ശക്തി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പി.എസ്.രാധ. മക്കള്‍: ശ്യാംകൃഷ്ണ (പത്രപ്രവർത്തകൻ), സൗമ്യകൃഷ്ണ (അധ്യാപിക, അബുദാബി). മരുമകൻ: ശ്യാംകുമാർ (അബുദാബി). നടനും നാടകകൃത്തുമായിരുന്ന അന്തരിച്ച പി. ബാലചന്ദ്രൻ ഭാര്യാസഹോദരനാണ്. മൃതശരീരം ബുധനാഴ്ച രാവിലെ 10-ന് വസതിയില്‍ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 3.30-ന്
തൈക്കാട് ശാന്തികവാടത്തില്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പരീക്ഷാകാലം എന്നാല്‍ പല വിദ്യാർഥികള്‍ക്കും മാനസിക സമ്മർദത്തിന്റെ കാലമാണ്. സമ്മർദം, ഉത്കണ്ഠ, ആധി, അമിതചിന്ത ഇവയെല്ലാം കുട്ടികളുടെ മനസ്സിനെ ക്ഷീണിപ്പിക്കുന്ന അവസ്ഥയിലേക്കെത്തപ്പെടും.*
സമ്മർദം ഒഴിവാക്കാൻ ഇവ ശ്രദ്ധിക്കാം...
*മുഴുവൻ സമയ 'പുസ്തകപ്പുഴു'വാകാതെ നോക്കുകയാണ് ആദ്യപടി.
*ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ചെലവിടണം. ഒപ്പം ഓരോ വിഷയവും പഠിക്കുന്നതിന് കൃത്യമായ സമയക്രമവും ചിട്ടപ്പെടുത്തണം.
*വ്യായാമം, യോഗ, കളികള്‍ എന്നിവയ്ക്ക് സമയം കണ്ടെത്താം.
*വിശ്രമവും കൃത്യമായ ഉറക്കവും ഉറപ്പുവരുത്തണം.
*മനസ്സ് ശാന്തമാകാൻ പ്രകൃതിനിരീക്ഷണം, പച്ചപ്പും ചെടികളുമൊത്ത് സമയം ചെലവഴിക്കല്‍ എന്നിവയും പരീക്ഷിക്കാം.
*കൃത്യസമയത്ത് ആരോഗ്യദായകമായ ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുവെന്നും ഉറപ്പാക്കുക.
*സിലബസ് തീർക്കാൻ ലക്ഷ്യമിട്ട് അധികസമയം പഠിച്ച് തളരുകയോ പരീക്ഷക്കാലമാകുമ്ബോള്‍ പതിവുദിനചര്യകള്‍ പെട്ടെന്ന് മാറ്റുകയോ അരുത്.
*കുടുംബാന്തരീക്ഷവും സ്കൂളിലെ പഠനാന്തരീക്ഷവും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
*ഓരോ വിഷയത്തിന്റെയും ചോദ്യപേപ്പറിന്റെ ഘടന മനസ്സിലാക്കാൻ ധാരാളം മാതൃക ചോദ്യപേപ്പറുകള്‍ ചെയ്തുനോക്കി സ്വയം പരിശീലിക്കാം
*പാഠഭാഗങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മുൻഗണനാക്രമം നിശ്ചയിച്ച് പഠിക്കണം.
*പഠിക്കാൻ സമയം തികയുമോ, ചോദ്യങ്ങള്‍ കടുപ്പമേറിയതാകുമോ തുടങ്ങി പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകള്‍ വേണ്ട.
*രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ മേല്‍നോട്ടത്തില്‍ ഏതാനും കുട്ടികള്‍ ചേർന്നുള്ള പഠനരീതിയും പരീക്ഷിക്കാം.
*പഠനസമയത്ത് തന്നെ പ്രധാന പോയിന്റുകളുടെ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുന്നത് പരീക്ഷാത്തലേന്ന് ഉപകാരപ്പെടും.
*പരീക്ഷയ്ക്ക് പുറപ്പെടും മുൻപ് ഹാള്‍ടിക്കറ്റ്, പേന, ഐ.ഡി.കാർഡ് ഇവയൊക്കെ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
*പരീക്ഷാഹാളില്‍ ഉത്തരപേപ്പറില്‍ ആവശ്യമായ വിവരങ്ങളെല്ലാം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കണം.
*പരീക്ഷാസമയത്തിന് മുൻപുതന്നെ പരീക്ഷാ ഹാളിലെത്തണം. എഴുതി പൂർത്തിയാക്കിയ ഉത്തരപേപ്പർ ഒരാവർത്തി വായിക്കാൻ സമയം കണ്ടെത്തുന്നതും നല്ലതാണ്.
*എല്ലാ പരീക്ഷകളും പൂർത്തിയായശേഷമേ എഴുതിയ ഉത്തരം ശരിയോ, തെറ്റോ എന്നുള്ള വിശകലനം നടത്താവൂ. അല്ലെങ്കില്‍ അടുത്തദിവസത്തെ പരീക്ഷയെ അതുബാധിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താൻ അടുത്ത അധ്യയനവർഷം മുതല്‍ നാഷനല്‍ അച്ചീവ്മെന്‍റ് സർവേ (എൻ.എ.എസ്) മാതൃകയില്‍ മൂന്നുമുതല്‍ ഒമ്ബത് വരെ ക്ലാസുകളില്‍ സ്റ്റേറ്റ് അച്ചീവ്മെന്‍റ് സർവേ (എസ്.എ.എസ്) നടത്തും.*
ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹികശാസ്ത്രം വിഷയങ്ങളില്‍ കുട്ടികളുടെ നിലവാരം പരിശോധിക്കുന്നതിനുള്ള പരീക്ഷ രീതിയിലായിരിക്കും സർവേ. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള സമയത്ത് ഇതിനായുള്ള പ്രവർത്തനങ്ങള്‍ പൂർത്തിയാക്കും. സർവേ ഫലത്തെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ വിദ്യാർഥികള്‍ക്ക് പഠനപിന്തുണ പ്രവർത്തനങ്ങള്‍ നടത്തും.
വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സർവേ നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് അവതരിപ്പിച്ച കർമപദ്ധതിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കായി നടത്തുന്ന എൻ.എ.എസ് പരീക്ഷയില്‍, വർഷങ്ങളായി കേരളത്തില്‍ നിന്നുള്ള വിദ്യാർഥികള്‍ ഗണിതത്തില്‍ പിറകിലാകുന്ന സ്ഥിതിയുണ്ട്.
ഐ.ടി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിച്ചിട്ടും സ്കൂളുകളിലെ പഠനനിലവാരം പിറകിലാണെന്ന വിലയിരുത്തലിലാണ് ഒരുവർഷം നീളുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം എട്ടാം ക്ലാസിലും അടുത്ത രണ്ട് വർഷങ്ങളിലായി ഒമ്ബതിലും പത്തിലും പരീക്ഷ പാസാകാൻ വിഷയ മിനിമം വേണമെന്ന നിബന്ധന അടുത്തഘട്ടത്തില്‍ പ്രൈമറി ക്ലാസുകളിലും കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് വ്യക്തമാക്കി. ഏഴാം ക്ലാസിലായിരിക്കും രണ്ടാം ഘട്ടത്തില്‍ ആദ്യം നടപ്പാക്കുക.
ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയില്‍ മാത്രം 30 ശതമാനം മാർക്ക് വേണമെന്നതാണ് നിബന്ധന. ഈ വർഷത്തെ എട്ടാം ക്ലാസ് വാർഷിക പരീക്ഷയില്‍ ഇത് നടപ്പാക്കും. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികള്‍ക്കായി അവധിക്കാലത്ത് രണ്ടാഴ്ച നീളുന്ന പഠനപിന്തുണ പരിപാടി നടത്തുകയും വീണ്ടും പരീക്ഷ നടത്തി ക്ലാസ് കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും. സ്കൂളുകള്‍ക്ക് ഗ്രേഡിങ് നടപ്പാക്കാനുള്ള നിർദേശം നടപ്പാക്കാനും സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി കോളജ്, സർവകലാശാലകളുടെ റാങ്കിങ് നിശ്ചയിക്കുന്ന എൻ.ഐ.ആർ.എഫ് റാങ്കിങ് രീതിയിലുള്ള മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും പദ്ധതി നിർദേശിക്കുന്നു. ആദ്യം സ്കൂളുകള്‍ക്ക് സ്വയം വിലയിരുത്താനും പിന്നീട് ബാഹ്യവിലയിരുത്തലിനുമുള്ള രീതിയായിരിക്കും കൊണ്ടുവരുന്നത്.
*ഹയർ സെക്കൻഡറി പഠനം എൻട്രൻസ് ബന്ധിതമാക്കും*
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം മത്സരപരീക്ഷ ബന്ധിതമാക്കാൻ പദ്ധതി. മെഡിക്കല്‍, എൻജിനീയറിങ് കോഴ്സുകളിലേതിന് പുറമെ വിവിധ ബിരുദ കോഴ്സുകളിലെല്ലാം പ്രവേശനത്തിന് മത്സര പരീക്ഷകള്‍ നിർബന്ധമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് കൈറ്റിന്‍റെ സഹായത്തോടെ പദ്ധതി തയാറാക്കിയത്. ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്‍റ് കൗണ്‍സലിങ് സെല്ലിന്‍റെ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക.
ബിരുദ പ്രവേശനം ഏറെക്കുറെ മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലേക്ക് മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാർഥികളെ അതിന് പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇതിന് മോണിറ്ററിങ് സംവിധാനം ഉള്‍പ്പെടെ കൊണ്ടുവരും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തൃശ്ശൂർ: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന കുട്ടികളില്‍ കൂടുതല്‍ പേർക്ക് പ്രിയം ഇക്കണോമിക്സിനോട്.*
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി 29,644 പേരാണ് ബിരുദത്തിന് ഇക്കണോമിക്സ് തിരഞ്ഞെടുത്തിട്ടുള്ളത്. തൊട്ടുപിന്നിലുള്ള ഇംഗ്ലീഷില്‍ പ്രവേശനം നേടിയത് 29,208 പേരാണ്. മൂന്നാംസ്ഥാനത്തുള്ള ഹിസ്റ്ററി പഠിക്കുന്നത് 27,801 വിദ്യാർഥികളും. 27 വിഷയങ്ങളാണ് ബി.എ. കോഴ്സുകളിലുള്ളത്.
ബിരുദത്തില്‍ പ്രവേശനം നേടിയവരില്‍ 47.7 ശതമാനം പേരും ആർട്സ് വിഷയങ്ങളാണ് തിരഞ്ഞെടുത്തത്. 36.8 ശതമാനം പേർ ബി.എസ്സി.ക്കും 15.5 ശതമാനം പേർ ബി.കോമിനും പ്രവേശനം നേടി. ബി.എസ്സി.ക്കു കീഴില്‍ 31 വിഷയങ്ങളുണ്ട്. ഇതില്‍ ഫിസിക്സാണ് കൂടുതല്‍ പേരുടെ ഇഷ്ടവിഷയം. തൊട്ടുപിന്നില്‍ കണക്കും. 2023-24-ല്‍ 8,185 പേർ ഫിസിക്സും 7,733 പേർ കണക്കും തിരഞ്ഞെടുത്തു. 5598 പേർ കെമിസ്ട്രിയിലും 4802 പേർ ബോട്ടണിയിലും 4619 പേർ സുവോളജിയിലും പ്രവേശനം നേടി.
സംസ്ഥാനത്തെ നാലു സർവകലാശാലകള്‍ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളില്‍ (അണ്‍ എയ്ഡഡ് കോളേജുകള്‍ ഒഴികെ) 2023-24-ല്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് 3.6 ലക്ഷം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. ഇതില്‍ 65.3 ശതമാനം പെണ്‍കുട്ടികളാണ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :17-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
