EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*📢ഇങ്ങനെ പോയാല്‍ ചായകുടി വേണ്ടെന്ന് വയ്ക്കേണ്ടി വരും, രണ്ടാഴ്ചയ്ക്കിടെ പാല്‍ ലഭ്യതയില്‍ ഉണ്ടായത് 15000 ലിറ്ററിന്റെ കുറവ്*
പാലക്കാട്: കത്തിയെരിയുന്ന വേനലില്‍ സംസ്ഥാനത്തെ പാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നു, പാലക്കാട്ടെ ക്ഷീരകർഷകർ ആശങ്കയില്‍.
പാല്‍ സംഭരണത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 15,000 ലിറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുമ്ബുവരെ ഒന്നരലക്ഷം ലിറ്റർ പാലാണ് ഉത്പ്പാദിപ്പിച്ചത്.
328 ക്ഷീരസംഘങ്ങള്‍ വഴിയാണ് പാലക്കാട് ജില്ലയില്‍ പാല്‍ സംഭരിക്കുന്നത്. പാലക്കാട് 251, പട്ടാമ്ബി 62, അട്ടപ്പാടി 15 ക്ഷീരസംഘങ്ങളാണ് ഉള്ളത്. ചൂടുകൊണ്ടുള്ള പ്രശ്നങ്ങളും പച്ചപ്പുല്ലിന്റെ കുറവുമാണ് പാല്‍ ഉത്പാദനം കുറയാനുള്ള പ്രധാന കാരണം. വേനല്‍ക്കാലത്ത് ദിവസ വരുമാനത്തേക്കാള്‍ അധികം ചെലവാണ് കർഷകർക്ക് ഉണ്ടാകുന്നത്. വരുംദിവസങ്ങളില്‍ ചൂട് ഉയരാനിടയുള്ളതിനാല്‍ പാല്‍ ഉത്പ്പാദനം ഇനിയും കുറയുമെന്നാണ് മില്‍മയുടെ വിലയിരുത്തല്‍. പ്രതിസന്ധി ഒഴിവാക്കാൻ തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ പാല്‍ സംഭരിക്കാനും ആലോചനയുണ്ട്. കനത്ത ചൂടില്‍ പച്ചപ്പുല്ലും ആവശ്യത്തിന് കിട്ടാനില്ല. സ്വകാര്യഭൂമിയിലും വനപ്രദേശത്തും പശുക്കളെ മേയ്ക്കാൻ പഴയതുപോലെ കഴിയുന്നില്ല. ഇതെല്ലാം ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. തീറ്റയുടെ വിലയുംകൂടിയത് തിരിച്ചടിയായിട്ടുണ്ട്. വിവിധ കമ്ബനികളുടെ 50 കിലോ വരുന്ന തീറ്റയുടെ വില രണ്ടായിരം രൂപയോട് അടുത്തു.
2019 സെൻസസ് പ്രകാരം രണ്ടരലക്ഷത്തോളം പശുക്കള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ഇപ്പോള്‍ പശുക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. നോക്കാനുള്ള ചെലവ് കൂടിയതും പാല്‍ ഉത്പ്പാദനം കുറഞ്ഞതുമെല്ലാം കാരണമാണ്. മൃഗാശുപത്രികളില്‍ നിന്ന് മുമ്ബ് ലഭിച്ചിരുന്ന പെട്ടെന്നുള്ള ഡോക്ടർ സേവനവും ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വളർത്തുനായ്ക്കളുടെ എണ്ണം കൂടിയതിനാല്‍ ജോലി സമയങ്ങളില്‍ പശുക്കളെ ചികിത്സിക്കാൻ വീടുകളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. പാല്‍ ഉത്പ്പാദനം കുറഞ്ഞത് ഒന്നും രണ്ടും പശുക്കളെ മാത്രം വളർത്തി വരുമാനം കണ്ടെത്തുന്നവരെയാണ് പ്രതിസന്ധിയിലാക്കിയത്. ഉയർന്ന താപനില കന്നുകാലികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. പുല്ല് കിട്ടാതായതോടെ ധാന്യമടങ്ങിയ കട്ടിയുള്ള തീറ്റയാണ് കർഷകർ ഇപ്പോള്‍ നല്‍കുന്നത്. ഇത് ദഹനക്കേടിനും പാല്‍ ഉല്‍പ്പാദനം കുറയാനും കാരണമാകുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വിദ്യാര്‍ഥിയായ 70- കാരനെ 'കേരള' പുറത്താക്കി; 'ചോദ്യംചെയ്തതിലെ പ്രതികാരം'; തുല്യതാത്തര്‍ക്കം കോടതികയറി*
തിരുവനന്തപുരം: റഷ്യൻ എം.എ. വിദ്യാർഥിയായ എഴുപതുകാരനെ പഠനത്തില്‍നിന്നു പുറത്താക്കി കേരള സർവകലാശാല. തുല്യതാ സർട്ടിഫിക്കറ്റിന്റെ പേരിലുള്ള തർക്കം ഒടുവില്‍ കോടതികയറി.
റെയില്‍വേയില്‍ സ്റ്റേഷൻ ഡയറക്ടറായി വിരമിച്ച തിരുവനന്തപുരം തൈക്കാട് സ്വദേശി സി.മണിയാണ് പരാതിക്കാരൻ.
ജർമൻ സർട്ടിഫിക്കറ്റ് കോഴ്സും ഇംഗ്ലീഷില്‍ പി.ജി. ഡിപ്ലോമയുമടക്കം അഞ്ച് കോഴ്സുകള്‍ മണി ഇതിനകം പാസായിക്കഴിഞ്ഞു. പ്രവേശനപരീക്ഷയെഴുതി പാളയത്തെ സർവകലാശാലാകേന്ദ്രത്തില്‍ എം.എ. റഷ്യനു ചേർന്ന ഇദ്ദേഹത്തെ, മൂന്നാം സെമസ്റ്റർ പഠിക്കുമ്ബോഴാണ് പുറത്താക്കിയത്. 1992-ലെ ഇഗ്നോ സർവകലാശാലയുടെ 'ബി.എ. ജനറല്‍' സർട്ടിഫിക്കറ്റാണ് മണി നല്‍കിയതെന്നും അതിന് അംഗീകാരമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍, ഇഗ്നോയുടെ 'ബി.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ' സർട്ടിഫിക്കറ്റാണ് യഥാർഥത്തില്‍ താൻ നല്‍കിയതെന്നും സർവകലാശാല പറയുന്നപോലൊരു കോഴ്സില്ലെന്നുമാണ് മണിയുടെ വാദം. കോഴ്സ് അസാധുവാക്കിയെന്നു രേഖാമൂലം തന്നെ അറിയിച്ചിട്ടില്ല.
പരാതിയുമായി വി.സി.യെയും രജിസ്ട്രാറെയുമൊക്കെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍, ജനുവരി 12-ന് റഷ്യൻ പഠനവിഭാഗം മേധാവി അക്കാദമിക് കൗണ്‍സിലിന്റെ പ്രമേയം മൊബൈലില്‍ കാണിച്ചുതന്നു. പക്ഷേ, പകർപ്പ് കൈമാറിയില്ല. അക്കാദമിക് കൗണ്‍സില്‍ അസാധുവാക്കിയതെന്നു പറയുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഇതുവരെ തന്നെ കാണിച്ചിട്ടില്ല. തന്റെ പേരില്‍ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് പുറത്താക്കിയതെന്നും മണി ആരോപിച്ചു.
മുൻപ് താൻ പഠിച്ച കോഴ്സുകള്‍ക്കും ഇതേ സർട്ടിഫിക്കറ്റാണ് നല്‍കിയത്. അങ്ങനെയിരിക്കേ, കേരളയുടെ നടപടി ചോദ്യംചെയ്താണ് കോടതിയെ സമീപിച്ചത്. റഷ്യൻ പഠനത്തിന് അടച്ച അരലക്ഷം രൂപ ഫീസും രണ്ടുലക്ഷംരൂപയുടെ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ലോകായുക്തയില്‍ ഹർജി നല്‍കി. ഫെബ്രുവരിയില്‍ പ്രാഥമിക വിചാരണയ്ക്കുശേഷം കോടതി കേസെടുത്തു.
ചോദ്യംചെയ്തതിലെ പ്രതികാരം
:റഷ്യനില്‍ എം.എ.യ്ക്കു ചേരുന്നതിനുമുൻപ് ഇംഗ്ലീഷ് ഫോർ കമ്യൂണിക്കേഷനില്‍ പി.ജി. ഡിപ്ലോമ പാസായിരുന്നു. ഇതിന്റെ പരീക്ഷയില്‍ പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതിനാല്‍ താൻ പരാതിപ്പെട്ടു. പരിശോധനയില്‍ മാർക്കിടലില്‍ പ്രശ്നമുണ്ടായെന്നു കണ്ടെത്തി. തുടർന്ന്, വി.സി. ഇടപെട്ട് പുനർമൂല്യനിർണയം നടത്തിയപ്പോള്‍ തനിക്ക് മാർക്ക് കൂടുതല്‍ കിട്ടി. ഇംഗ്ലീഷ് വിഭാഗത്തിന്റെ പിടിപ്പുകേട് പുറത്തുവന്നതിന്റെ പ്രതികാരമായാണ് എം.എ.യ്ക്കു പഠിക്കുമ്ബോള്‍തന്നെ പുറത്താക്കുന്നതിലേക്കു നയിച്ചതെന്നാണ് മണിയുടെ ആക്ഷേപം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മലയാളം പ്രാദേശിക ഭാഷയാണെങ്കില്‍ കേന്ദ്രഭാഷ ഏത്?, പണ്ടുമുതലുള്ള തെറ്റിദ്ധാരണ -സക്കറിയ*
ന്യൂഡല്‍ഹി: മലയാളത്തെയും തമിഴിനെയും പ്രാദേശികഭാഷകളെന്ന് വിളിക്കുന്നതില്‍ വിയോജിപ്പുമായി എഴുത്തുകാരൻ സക്കറിയ.
ഇവ പ്രാദേശികമാണെങ്കില്‍ കേന്ദ്രഭാഷ ഏതാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി നടത്തിയ സാഹിത്യോത്സവത്തില്‍ അദ്ദേഹം ചോദിച്ചു.
മലയാളവും തമിഴുമെല്ലാം പ്രാദേശികഭാഷകളാണെന്നത് പണ്ടുമുതലുള്ള തെറ്റിദ്ധാരണയാണ്. അത് അന്ധമായി ആവർത്തിക്കുകയും ചെയ്യുന്നു. ചിലർ അവകാശപ്പെടുന്നതുപോലെ, ഇതാണ് ഇന്ത്യൻ സാഹിത്യം എന്ന് ഏതെങ്കിലും ഒന്നിനെ പറയാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദിയാണ് കൂടുതല്‍പ്പേർ മാതൃഭാഷയായി സംസാരിക്കുന്നത്. എന്നാല്‍ 22 മാതൃഭാഷകളിലും സൃഷ്ടികള്‍ നടക്കുന്നുണ്ട്. ഓരോ ഭാഷാവിഭാഗത്തെയും മറ്റുള്ളവർ അറിയാൻ സഹായിക്കുന്നത് പരിഭാഷയാണ്. അതിനാല്‍ വ്യക്തമായൊരു പരിഭാഷാപദ്ധതി നമുക്കുവേണമെന്ന് സക്കറിയ പറഞ്ഞു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :10-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഹരിപ്പാട് : പക്ഷിപ്പനിയെത്തുടർന്ന് താറാവ് ഉള്‍പ്പെടെയുള്ളവയുടെ വളർത്തലിനും വിപണനത്തിനും ജില്ലയില്‍ സർക്കാർ ഏർപ്പെടുത്തിരുന്ന നിരോധനം അവസാനിച്ചതിനെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയില്‍ താറാവ് കൃഷി വീണ്ടും സജീവമായി തുടങ്ങി.*
ഇതോടെ ഹാച്ചറികളിലും തിരക്ക് വർദ്ധിച്ചു.
നിരവധി കർഷകരാണ് താറാവ് കുഞ്ഞുങ്ങള്‍ക്കായി ഹാച്ചറികളെ സമീപിക്കുന്നത്. നേരത്തെ കരാർ നല്‍കി കുഞ്ഞുങ്ങളെ വാങ്ങുന്നവരും കരാർനല്‍കാതെ നേരിട്ടെത്തി വാങ്ങുന്ന കർഷകരുമുണ്ട്. കൂടുതല്‍ താറാവുകളെ വാങ്ങുന്ന കർഷകർക്ക് മുൻഗണന നല്‍കിയാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ഹാച്ചറികളില്‍ വിരിയിക്കാൻ വെച്ചാല്‍ 28 -ാമത്തെ ദിവസം മുട്ടവിരിഞ്ഞ് കുഞ്ഞാവും. വിരിയിച്ചിറക്കുന്ന ദിവസം തന്നെ കുഞ്ഞുങ്ങളെ കർഷകർക്ക് കൈമാറും.
കുട്ടനാട്ടില്‍ ചാത്തങ്കരിയിലും അപ്പർ കുട്ടനാടില്‍ പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിലുമാണ് താറാവ് കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കുന്നത്.
*ഹാച്ചറികളും സജീവമായി*
1.പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന ഹാച്ചറികള്‍ ഇപ്പോള്‍ പ്രവർത്തനസജ്ജമായി
2.ഒരേസമയം പതിനഞ്ചു മുതല്‍ 30,000 കുഞ്ഞുങ്ങളെ വരെ വിരിയ്ക്കാൻ ശേഷിയുള്ളതാണ് ഹാച്ചറികളില്‍ അധികവും
3.പള്ളിപ്പാട്, ചെന്നിത്തല,വീയപുരം,ചെറുതന,എടത്വാ,തലവടി തുടങ്ങിയ പ്രദേശങ്ങളിലെ താറാവ് കർഷകരാണ് വീണ്ടും സജീവമായത്
4.പക്ഷിപ്പനിയെത്തുടർന്ന് ജില്ലയിലെ താറാവ് വിപണി തീർത്തും ശുഷ്കിച്ച അവസ്ഥയിലായിരുന്നു
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മുട്ടകളുപയോഗിച്ചാണ് ഇപ്പോള്‍ കുഞ്ഞുങ്ങളെ വിരിയിക്കുന്നത്
- *താറാവ് കർഷകർ*
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :7-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 കാസർകോട് : ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ തനത് തെങ്ങിനത്തിന്റെ സംരക്ഷണവും വിപുലീകരണവും ലക്ഷ്യമിട്ട് ബേഡഡുക്ക ഗ്രാമപഞ്ചായത്തും കാറഡുക്ക ബ്ലോക്കും കാസര്‍കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി ആവിഷ്‌കരിച്ച ബഹുവര്‍ഷ പദ്ധതി ഫലപ്രാപ്തിയിലേക്ക്.*
ഇതുവരെ 3500ല്‍ കൂടുതല്‍ തൈകളാണ് മറ്റ് ജില്ലകളിലേക്ക് കയറ്റുമതി ചെയ്തത്. ജനിതകമേന്മയുള്ള ബേഡകം ഇനത്തെ സംരക്ഷിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.
നാളികേര കൃഷിയില്‍ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി ബേഡകം വിത്ത് തേങ്ങ സംഭരണവും തെങ്ങിന്‍ തൈ വിതരണവും കര്‍ഷകര്‍ക്ക് ഉപകാരപ്രദമാവുന്നു. വര്‍ഷത്തില്‍ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ ഉദ്പാദനം സാധ്യമാകുന്നതിനോടൊപ്പം വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. നാളികേര കൃഷിയുടെ അടിസ്ഥാന ഘടകമായ ഗുണമേന്മയുള്ള തെങ്ങിന്‍ തൈകളുടെ ലഭ്യതക്കുറവ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പരിപാലനക്ഷമമായ തനത് ഇനങ്ങളുടെ സംരക്ഷണവും വിപുലീകരണവുമാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
കാസര്‍കോട്ടെ ബേഡഡുക്ക, മുന്നാട്, കൊളത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ കര്‍ഷകര്‍ പരമ്ബരാഗതമായി വികസിപ്പിച്ചെടുത്ത പ്രാദേശിക തെങ്ങിനമാണ് ബേഡകം തെങ്ങ്. ഉയര്‍ന്ന ഉത്പാദനശേഷിയുള്ള ഈ ഇനം ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവും കുറഞ്ഞ പരിചരണത്തിലും മികച്ച വിളവ് നല്‍കുകയും ചെയ്യുന്നു. പദ്ധതിയുടെ വിജയത്തിനായി കര്‍ഷകരെ സജ്ജരാക്കാന്‍ വിവിധ നടപടികള്‍ നടപ്പിലാക്കി വരികയാണ്. കര്‍ഷകരെ പദ്ധതിയില്‍ പങ്കെടുപ്പിക്കുന്നതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ നടപ്പിലാക്കുകയും കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ ബേഡകം തെങ്ങിനെ കുറിച്ചുള്ള ബോധവത്കരണ-പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു വരുന്നു.
സംരംഭം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി കര്‍ഷക സംഘങ്ങളെ ചാരിറ്റബിള്‍ സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനും ഗുണമേന്മയുള്ള ബേഡകം ഇനം തെങ്ങിനെ കര്‍ഷക ഇനമായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. വിത്ത് തേങ്ങ സംഭരിക്കല്‍, സൂക്ഷിക്കല്‍, നഴ്‌സറി ഒരുക്കല്‍, വിത്ത് തേങ്ങ പാകല്‍, തൈ പരിപാലനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം നിരവധി ഗുണമേന്മയുള്ള ബേഡകം തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്കായി തയ്യാറാക്കി കഴിഞ്ഞു. കൂടുതല്‍ കര്‍ഷകര്‍ ഈ പദ്ധതിയുടെ ഭാഗമാകുകയും ഉല്‍പാദനക്ഷമത മെച്ചപ്പെടുകയും ചെയ്യുന്നത് കര്‍ഷക സമൂഹത്തില്‍ പ്രതീക്ഷയുയര്‍ത്തുന്നു. നാളികേര കൃഷിയുടെ ഭാവി കരുത്തുറ്റതാക്കാന്‍, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിച്ച് ലാഭകരമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ പദ്ധതി കര്‍ഷകരില്‍ വലിയ പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്. സംരംഭം കൂടുതല്‍ കര്‍ഷകരിലേക്ക് വ്യാപിപ്പിക്കാനും ബേഡകം തെങ്ങിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കര്‍ഷക സംഘങ്ങളും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :7-3-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പാലക്കാട്: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തമിഴ്, കന്നഡ ഭാഷകളില്‍ക്കൂടി ചോദ്യക്കടലാസ് നല്‍കാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.*
പരീക്ഷയിലെ മൂന്നുവിഭാഗങ്ങളില്‍ മലയാളത്തിലും ഇംഗ്ളീഷിലുമായി ഇപ്പോള്‍ ചോദ്യക്കടലാസ് നല്‍കിവരുന്ന വിഷയങ്ങളില്‍ തമിഴ്, കന്നഡ ചോദ്യക്കടലാസും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
തമിഴ് മീഡിയത്തില്‍ പഠിച്ച്, ഡി.എല്‍.എഡ് കോഴ്സും തമിഴില്‍ പാസാവുന്ന തമിഴ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവർക്ക് സംസ്ഥാനപരീക്ഷാ കമ്മിഷണർ നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തമിഴില്‍ ലഭ്യമാകുന്നില്ല. ഇത് പരീക്ഷ ജയിക്കുന്നതിന് പ്രയാസം സൃഷ്ടിക്കുന്നതായി കേരളൈറ്റ് തമിഴ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി പീപ്പിള്‍സ് മൂവ്മെന്റ് ചൂണ്ടിക്കാട്ടിയിരുന്നു. 2012 മുതല്‍ തുടരുന്ന ഈ വിവേചനം മൂലം പലർക്കും തൊഴില്‍സാധ്യത നഷ്ടപ്പെട്ടതായും ഇവർ പരാതിപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടന നല്‍കിയ ഹർജി പരിഗണിച്ച ഹൈക്കോടതി, പരാതി നേരില്‍ക്കേട്ട് തീരുമാനമെടുക്കാൻ നിർദേശിച്ചു.
കെ-ടെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ തമിഴ്ഭാഷയില്‍ക്കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ലിംഗ്വിസ്റ്റിക് മൈനോറിറ്റി തമിഴ് ടീച്ചേഴ്സ് അസോസിയേഷനും നിവേദനം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സർക്കാർതലത്തില്‍ തീരുമാനമെടുക്കണമെന്ന് നിർദേശിച്ച പരീക്ഷാഭവൻ സെക്രട്ടറി, മറ്റു ന്യൂനപക്ഷ ഭാഷാസംഘടനകളും ഇതേ അവശ്യം ഉന്നയിക്കാൻ ഇടയുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴിലും കന്നഡയിലും ചോദ്യപേപ്പർ ലഭ്യമാക്കാൻ ഉത്തരവിട്ടത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, പരീക്ഷാഭവൻ സെക്രട്ടറി എന്നിവർ തുടർനടപടി സ്വീകരിക്കുമെന്നും ഫെബ്രുവരി 25-ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :7-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കാല്‍ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം; നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി*
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി നടത്തുന്ന നൈപുണ്യ പരിശീലനത്തിന്റെ പൈലറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളേജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഉദ്ഘാടനം നിർവഹിച്ചത്. തൊഴിലന്വേഷകർക്ക് അവരുടെ യോഗ്യതയ്ക്കും നൈപുണ്യത്തിനും അനുസൃതമായ തൊഴിലവസരങ്ങള്‍ സ്വകാര്യമേഖലയില്‍ ഒരുക്കിക്കൊടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിജ്ഞാന കേരളം പദ്ധതി വിഭാവനം ചെയ്യുന്ന നൈപുണ്യ വികസന ക്യാമ്ബയിൻ ഏറ്റെടുക്കാൻ കേരളത്തിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ സജ്ജമായിട്ടുണ്ടെന്നും, കെ-ഡിസ്ക് വികസിപ്പിച്ച DWMS സംവിധാനം തൊഴിലന്വേഷകർക്കും, തൊഴില്‍ ദാതാക്കള്‍ക്കും വലിയ സാധ്യതകള്‍ തുറന്നു നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കെ-ഡിസ്കും സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള നൈപുണ്യ വികസന ഏജൻസികളും കൈകോർത്തു നടത്തുന്ന വിജ്ഞാന കേരളം പരിപാടിക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.നൂറുകണക്കിന് അധ്യാപകരെയും പ്രൊഫഷണലുകളെയും അണിനിരത്തി നടത്തുന്ന വിജ്ഞാന കേരളം ജനകീയ പദ്ധതിയുടെ ഭാഗമായി നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഈ പൈലറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന 25000 അവസാന വർഷ വിദ്യാർത്ഥികള്‍ക്കും തൊഴില്‍ ഉറപ്പാക്കുമെന്ന് മുൻ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം പരിപാടിയുടെ ഉപദേഷ്ടാവുമായ ഡോ ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ഡോ.പി.വി.ഉണ്ണികൃഷ്ണൻ (മെമ്ബർ സെക്രട്ടറി കെ-ഡിസ്ക്) അധ്യക്ഷനായ ചടങ്ങില്‍ സുധീർ കെ. ഐഎഎസ് (ഡയറക്ടർ, കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ്), ഡോ. ഷാലിജ് പി.ആർ (ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), അമിത് മുഖർജി (സീനിയർ കസ്റ്റമർ സക്സസ് മാനേജർ, ലിങ്ക്ഡിൻ, അഭിഷേക് കോഹ്ലി (ഗവണ്‍മെന്റ് പാർട്ണർഷിപ്പ് ഡയറക്ടർ, കോഴ്സിറ). ഡോ സുമേഷ് ദിവാകരൻ (ഡീൻ, റിസർച്ച്, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം),റിയാസ് പി.എം (എക്സിക്യൂട്ടീവ് ഡയറക്ടർ കെ-ഡിസ്ക്), സ്വപ്ന.എം (എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-ഡിസ്ക്) എന്നിവർ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായിസർക്കാർ നൈപുണ്യ വികസന ഏജൻസികളായ അസാപ് കേരള, ഐ.സി.ടി അക്കാദമി, കെയ്സ് തുടങ്ങിയ സ്ഥാപനങ്ങളെ കൂടാതെ ഈ രംഗത്തെ പ്രമുഖരായ ലിങ്ക്ഡിൻ, കോഴ്സിറ, ഫൗണ്ടിറ്റ്, ടിസിഎസ് അയോണ്‍ എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ച് ജോബ് റോളുകളുടെ അടിസ്ഥാനത്തിലുള്ള കോഴ്സുകള്‍, സോഫ്റ്റ് സ്കില്‍ വർദ്ധിപ്പിക്കാനായുള്ള വർക്ക് റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം, രണ്ടു ദിവസത്തെ ഇമ്മേഴ്സീവ് ഡൊമെയ്ൻ പരിശീലനം, ഭാഷാ പരിശീലന പരിപാടികളായ പേഴ്സണാലിറ്റി ഡെവലപ്മെന്റ് പരിശീലനം, ബ്രിട്ടീഷ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ഭാഷാ പരിശീലനം എന്നിവയും ഉള്‍പെടുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികള്‍ക്ക് അവരുടെ താല്പര്യവും അഭിരുചിയും അനുസരിച്ച് ഇതിലെ പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അദ്ധ്യാപകരുടെയും പൂർണ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികളെ അവരുടെ അക്കാദമിക് മേഖലകള്‍ക്ക് അനുസൃതമായ പരിശീലനം നല്‍കി പഠന ശേഷം തൊഴില്‍ നേടുന്നതിനുള്ള അവരുടെ നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് വിജ്ഞാന കേരളം നൈപുണ്യ പരിശീലനപരിപാടി ലക്ഷ്യമാക്കുന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢69-ാം വയസ്സില്‍ ശങ്കരൻകുട്ടി എം.എ. സൈക്കോളജി പഠിക്കുന്നു, കുട്ടികള്‍ക്കായി*
പ്രായം 69 ആകുമ്ബോള്‍ എം.എ. സൈക്കോളജിക്കു ചേർന്ന ശങ്കരൻകുട്ടിയെ കണ്ട് പലരും നെറ്റി ചുളിച്ചു. ഈ മനുഷ്യന് റിട്ടയർമെന്റിനു ശേഷം ഇങ്ങനെയൊരു 'പണി'ക്ക് പോകണമോയെന്നായിരുന്നു എല്ലാവരുടെയും ചോദ്യം.
എന്നാല്‍, ഈ പ്രായത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാകുമ്ബോള്‍ ശങ്കരൻകുട്ടി പറയുന്നത് ഒന്നുമാത്രം - ''കുട്ടികളെ കൗണ്‍സലിങ് ചെയ്ത് നേർവഴിക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തിലാണ് ഞാൻ സൈക്കോളജി പഠിക്കാൻ ചേർന്നത്. ഇന്ന് എനിക്ക് എം.എ. സർട്ടിഫിക്കറ്റ് കിട്ടുമ്ബോള്‍ നമ്മുടെ നാട് ഏത് അവസ്ഥയിലാണെന്ന് ഓർക്കണം. സത്യത്തില്‍ ഒരു നിയോഗം പോലെയാകാം അന്ന് എനിക്ക് ഈ കോഴ്സിനു ചേരാൻ തോന്നിയത്''.
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിനെത്തിയ നൂറുകണക്കിന് വിദ്യാർഥികള്‍ക്കിടയില്‍ ശങ്കരൻ കുട്ടിയുടെ ബിരുദാനന്തര ബിരുദത്തിന് വ്യക്തമായൊരു സാമൂഹിക ലക്ഷ്യത്തിന്റെ തിളക്കമുണ്ടായിരുന്നു. പാലക്കാട് മണപ്പുള്ളിക്കാവ് സ്വദേശിയായ സി.വി. ശങ്കരൻകുട്ടി എൻജിനിയറിങ് പഠനം കഴിഞ്ഞ് റെയില്‍വേയില്‍ ഗാർഡായി ജോലി ചെയ്തയാളാണ്. അതുകഴിഞ്ഞ് മുംബൈയില്‍ വി.എസ്.എൻ.എല്ലില്‍ ജോലി ചെയ്യുമ്ബോഴാണ് ഒമാനില്‍നിന്നൊരു ജോലിസാധ്യത തെളിഞ്ഞത്. ഒമാൻ സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തില്‍ 36 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ശങ്കരൻ കുട്ടിയുടെ മനസ്സില്‍ കുട്ടികളുടെ സംഘർഷ പ്രശ്നങ്ങള്‍ എരിയാൻ തുടങ്ങിയത്.
കുട്ടികള്‍ ലഹരിക്കും മറ്റും അടിമപ്പെട്ട് അക്രമങ്ങളിലേക്ക് തിരിയുന്ന കാഴ്ച വേദനിപ്പിച്ചപ്പോഴാണ് ശങ്കരൻകുട്ടി തന്നാല്‍ കഴിയുന്ന വിധം കുട്ടികളെ കൗണ്‍സലിങ് ചെയ്ത് അവരെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്. എം.എ. സൈക്കോളജി പാസായാല്‍ കൗണ്‍സലിങ്ങിന് കൂടുതല്‍ സഹായകരമാകുമെന്ന് മനസ്സിലാക്കിയാണ് ആ കോഴ്സിനു ചേർന്നത്. ഭാര്യ വസന്തിയും അമേരിക്കയില്‍ ജോലിചെയ്യുന്ന മകള്‍ ആതിരയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന മകള്‍ അശ്വതിയും പിന്തുണയുമായി കൂടെ നിന്നതോടെ ശങ്കരൻകുട്ടി പഠിക്കാൻ തുടങ്ങി.
എം.എ. സൈക്കോളജി നേടിയ ശേഷം മെന്റല്‍ ഹെല്‍ത്തില്‍ പി.ജി. ഡിപ്ലോമ കോഴ്സിനും ശങ്കരൻ കുട്ടി ചേർന്നിട്ടുണ്ട്. ഇതിനിടയില്‍ സംസ്കൃത ഭാഷാ പഠനവും നടത്തുന്ന ശങ്കരൻകുട്ടി പഠനസമയം കഴിഞ്ഞുള്ള നേരത്തെല്ലാം കുട്ടികള്‍ക്കായി കൗണ്‍സലിങ് നടത്തുകയാണ്. ''നമ്മുടെ നാട്ടില്‍ ഇന്ന് കേള്‍ക്കുന്ന വാർത്തകളെല്ലാം ഞെട്ടിക്കുന്നതാണ്. കുട്ടികള്‍ അക്രമകാരികളാകുന്ന സമൂഹത്തിന്റെ ഭാവി എന്താകും... നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് കൊണ്ടുവരാൻ ഞാൻ പ്രയത്നിച്ചുകൊണ്ടേയിരിക്കും'' - ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് നെഞ്ചോടുചേർത്ത് ശങ്കരൻ കുട്ടി പറയുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ചെമ്മീനും കരിമീനും ഇനി കിട്ടാതാകും, കാരണം കുംഭമാസത്തിലെ ഈ പ്രതിഭാസം*
വൈപ്പിൻ: വൃശ്ചികമാസത്തില്‍ മാത്രം സംഭവിച്ചിരുന്ന വേലിയേറ്റം കുംഭമാസമായിട്ടുംതുടരുന്നതിനാല്‍ വൈപ്പിൻ മേഖലയിലെ ചെമ്മീൻ കെട്ടുകാരും സാമ്ബത്തിക പ്രതിസന്ധിയിലായി.
ശക്തമായ വേലിയേറ്റത്തെ തുടർന്ന് വിശാലമായ ചെമ്മീൻ കെട്ടുകള്‍ നിറഞ്ഞ് പറമ്ബുകളിലേക്കും തോടുകളിലേക്കും ഒഴുകുകയാണ്. ഹാച്ചറികളില്‍ നിന്ന് വാങ്ങി കെട്ടുകളില്‍ നിക്ഷേപിച്ച് വളർത്തിയിരുന്ന ചെമ്മീൻ കുഞ്ഞുങ്ങളും ഞണ്ടുകളും കെട്ട് നിറഞ്ഞ് പുറത്തേക്ക് ഒഴുകി പോകുകയാണ്. മാർച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുപ്പ് നടത്തേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ വേലിയേറ്റം മൂലം ഈ മാസങ്ങളില്‍ കെട്ടുകള്‍ കാലിയാകുന്ന അവസ്ഥയിലാണെന്ന് കെട്ടുടമകളും ലേലം പിടിച്ച് നടത്തുന്നവരും പറയുന്നു.
ഏപ്രില്‍ 15 വരെ മാത്രമാണ് ചെമ്മീൻ കൃഷി നടത്താൻ നിയമം അനുവദിക്കുന്നത്. അതിനുശേഷം ചെമ്മീൻ കെട്ടുകള്‍ പൊക്കാളി കൃഷിക്കായി രൂപപ്പെടുത്തണം. മാർച്ച് , ഏപ്രില്‍ മാസങ്ങളില്‍ ചെമ്മീനുകളും മീനുകളും ഞണ്ടുകളും പിടിച്ച് വില്‍ക്കുന്നതില്‍ നിന്നാണ് ആറ് മാസ കാലാവധിയില്‍ ചെലവെല്ലാം തിരിച്ച് പിടിച്ച് കർഷകർക്ക് എന്തെങ്കിലും മിച്ചം പിടിക്കാൻ കഴിയുന്നത്.
വേലിയേറ്റത്തെ പ്രതിരോധിക്കാൻ
ചെമ്മീൻ കെട്ടുകളുടെ പുറം ബണ്ടുകള്‍ ഉയർത്തണം
വീരൻ പുഴയില്‍ ഡ്രഡ്ജിംഗ് നടത്തി എക്കലും ചെളിയും നീക്കി ആഴം വർദ്ധിപ്പിക്കണം
തോടുകളിലെ മാലിന്യവും ചെളിയും നീക്കി നീരൊഴുക്ക് സുഗമമാക്കണം
വർഷം മുഴുവൻ മത്സ്യകൃഷി നടത്തുന്ന കെട്ടുകളും വൈപ്പിൻ ദ്വീപില്‍ ഉണ്ട്. കരിമീൻ, പൂമീൻ, തിരുത തുടങ്ങിയ മത്സ്യങ്ങളെ വർഷം മുഴുവൻ വളർത്തുന്നുണ്ട്. കെട്ടുകളില്‍ വെള്ളം കരകവിഞ്ഞാല്‍ ഏറെ നാശം സംഭവിക്കുന്നതും ഇത്തരം വർഷക്കെട്ടുകളെയാണ്.
വേലിയേറ്റം മൂലം തന്റെ കെട്ടുകളിലെ തിരുത മത്സ്യങ്ങള്‍ മുഴുവൻ കഴിഞ്ഞ ദിവസം ചത്ത് പൊങ്ങി.
ഫിഷറീസ് വകുപ്പില്‍ നിന്ന് ലൈസൻസ് എടുത്താണ് മത്സ്യക്കൃഷി നടത്തുന്നത്. കെട്ടിലെ ചെളികോരാൻ ജെ.സി.ബി കൊണ്ടുവന്നതിനെ യൂണിയൻ എതിർത്തു
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-03-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*🏠പഴയ വീടിനെ പുതിയ ലുക്കിലേക്ക് മാറ്റി വീട്ടുകാരെ ഞെട്ടിച്ചു!!😍*
https://www.facebook.com/share/v/1BMRnftYuz/?mibextid=wwXIfr
വീട് പണിയുന്നതിന് മുമ്പേ വിർച്യുൽ റിയാലിറ്റിയിലൂടെ വീടിന്റെ ഇന്റീരിയർ കണ്ട് ഇഷ്ടപ്പെട്ട് ഇനി പണി തുടങ്ങാം..
Ezza Homes, വീടുകൾ പണിയുന്നത് ആധുനിക VR ടെക്നോളജിയിലൂടെ പണിയാൻ ഉദ്ദേധിക്കുന്ന വീടിന്റെ ഇന്റീരിയർ നിങ്ങൾക്ക് കാണിച്ച് തന്നതിന് ശേഷം.
വിശദ വിവരങ്ങൾക്ക് വിളിക്കുക: 7994644422, 7994644433
2 664
*📢എം.ടി.യുടെ ഓര്‍മ്മകളുമായി തുഞ്ചൻ ഉത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും*
തിരൂർ: എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളുമായി ഈവർഷത്തെ തുഞ്ചൻ ഉത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനായിരുന്ന അന്തരിച്ച എം.ടി.
നായർക്ക് ആദരമർപ്പിച്ച് 27, 28, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് തുഞ്ചൻ ഉത്സവം. എം.ടി.യില്ലാത്ത ഉത്സവത്തിന്റെ നെടുനായകത്വം വഹിക്കാൻ പുതിയ ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ബുധനാഴ്ച രാത്രി തുഞ്ചൻപറമ്ബിലെത്തി.
'പ്രണാമം എം.ടി.' എന്ന തലക്കെട്ടില്‍ തുഞ്ചൻ ഉത്സവം വ്യാഴാഴ്ച രാവിലെ എട്ടിന് തുഞ്ചൻ കൃതികളുടെ പാരായണത്തോടെ തുടങ്ങും. രാവിലെ പത്തിന് തമിഴ് സാഹിത്യകാരിയും സംസ്കാരിക പ്രവർത്തകയുമായ ശിവശങ്കരി ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് ചെയർമാൻ വൈശാഖൻ അധ്യക്ഷതവഹിക്കും. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്യും. പ്രദർശനോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എല്‍.എ. നിർവഹിക്കും.
രാവിലെ 11-ന് കെ.സി. നാരായണൻ തുഞ്ചൻ സ്മാരക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12-ന് കോളേജ് വിദ്യാർഥികള്‍ക്കായി ദ്രുതകവിതാ മത്സരം നടത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.ടി. എന്ന വിഷയത്തില്‍ കോളേജ് വിദ്യാർഥികള്‍ക്കായി ഡോ. കെ. ശ്രീകുമാർ ക്വിസ് മാസ്റ്ററായി സാഹിത്യ ക്വിസ് നടത്തും. വൈകീട്ട് നാലിന് ആകാശവാണി കോഴിക്കോട് നിലയം
കവിസമ്മേളനം നടത്തും. വൈകീട്ട് അഞ്ചരയ്ക്ക് തുഞ്ചൻ കലോത്സവം നടൻ വിനീത് ഉദ്ഘാടനംചെയ്യും. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അധ്യക്ഷതവഹിക്കും. രാത്രി ഏഴിന് എം.ടി. കൃതികളുടെ നൃത്താവിഷ്കാരം. ഏഴരയ്ക്ക് ഗായത്രി മധുസൂദൻ മോഹിനിയാട്ട നൃത്തശില്പം അവതരിപ്പിക്കും.
28-ന് 'കേരളീയാധുനികത' എന്ന വിഷയത്തില്‍ സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും.
'എം.ടി.യുടെ നിലപാടുതറ' എന്ന വിഷയത്തില്‍ സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ. ജയരാജ്, എം.വി. നികേഷ്കുമാർ എന്നിവർ പ്രഭാഷണം നടത്തും. എം.എം. ബഷീർ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് 'തുഞ്ചൻപറമ്ബിന്റെ എം.ടി.' എന്ന വിഷയത്തില്‍ എം.എം. നാരായണൻ, ഡോ. കെ. ജയകുമാർ, പി.കെ. ഗോപി, ഡോ. എല്‍. സുഷമ എന്നിവർ പ്രഭാഷണം നടത്തും. ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷതവഹിക്കും.
വൈകീട്ട് നാലിന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ 'നഖക്ഷതങ്ങള്‍' സിനിമ പ്രദർശിപ്പിക്കും. രാത്രി ഏഴരയ്ക്ക് നിമിഷ സലീമിന്റെ ഗസല്‍സന്ധ്യ അരങ്ങേറും.
തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് മാതൃഭൂമി ഉള്‍പ്പെടെ നിരവധി പ്രസാധകരുടെ പുസ്തകസ്റ്റാളുകളുമുണ്ട്. പുസ്തകം വാങ്ങുന്നവർക്ക് സമ്മാനപദ്ധതിയുമൊരുക്കിയിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢മുട്ടയിട്ടത് പിടക്കോഴി, 21 ദിവസം അടയിരുന്നത് പൂവനും; സ്‌നേഹച്ചൂടില്‍ വിരിഞ്ഞിറങ്ങി കുഞ്ഞുങ്ങള്‍*
തൃക്കരിപ്പൂർ: മുട്ടയിട്ടത് പിടക്കോഴി. എന്നാല്‍, 21 ദിവസം അടയിരുന്ന് മുട്ട വിരിയിച്ചത് പൂവനും. വിരിഞ്ഞിറങ്ങിയ കോഴിക്കുഞ്ഞുങ്ങളെ സ്നേഹച്ചൂടില്‍ ഒതുക്കുകയാണ് ഉദിനൂർ തടിയൻകൊവ്വല്‍ കാലിച്ചാൻ ദേവസ്ഥാനത്തിന് സമീപത്തെ മില്‍മ മുൻ ജീവനക്കാരൻ കരപ്പാത്ത് കുഞ്ഞിക്കോരന്റെ വീട്ടിലെ പൂവൻകോഴി.
വീട്ടിലെ പിടക്കോഴികള്‍ എന്നും മുട്ടയിടാറുണ്ടെങ്കിലും അടയിരിക്കുന്ന സ്വഭാവമില്ല. മാസങ്ങള്‍ക്ക് മുൻപാണ് വീട്ടിലെ പൂവൻകോഴി എപ്പോഴും കൂട്ടിലിരിക്കുന്നത് കണ്ട് കൗതുകത്തിന് നാല് മുട്ടകള്‍ വെച്ചത്. അങ്കക്കോഴി മുട്ടയ്ക്ക് അടയിരുന്നു. ചൊവ്വാഴ്ച നാലുമുട്ടകളില്‍ മൂന്നെണ്ണം വിരിഞ്ഞു. ഒരെണ്ണത്തെ ബുധനാഴ്ച രാവിലെ ചത്തനിലയിലും കണ്ടു. ഇപ്പോള്‍ നാട്ടില്‍ സംസാരവിഷയമായിരിക്കുകയാണ് പൂവൻകോഴിയുടെ വിശേഷങ്ങള്‍.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ആശ്വാസമായി മഴയെത്തുന്നു; വടക്കൻ ജില്ലകളില്‍ കൊടും ചൂട് മുന്നറിയിപ്പ്*
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ ചൂട് തുടരുമെന്നാണ് അറിയിപ്പ്. താപനില സാധാരണയെക്കാള്‍ മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായേക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടിയേക്കാം. മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢വന്യജീവി ആക്രമണം: മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന്; പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തും*
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന്.
വൈകീട്ട് 3.30 ന് സെക്രട്ടേറിയറ്റിലാണ് യോഗം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും. വിവിധ മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി, പൊലീസ് മേധാവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. വന്യജീവി ആക്രമണങ്ങള്‍ നേരിടാനുള്ള നടപടികള്‍ വിലയിരുത്താന്‍ ചേരുന്ന രണ്ടാമത്തെ യോഗമാണിത്. കഴിഞ്ഞ 12 ന് ചേര്‍ന്ന വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ വന്യജീവി ആക്രമണങ്ങള്‍ നേരിടുന്നതിന് 10 മിഷനുകള്‍ തയ്യാറാക്കിയിരുന്നു.
വന്യജീവികള്‍ക്ക് കാടിനകത്ത് വെള്ളവും ഭക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് തീരുമാനിച്ചിരുന്നത്. ഏതാനും ദിവസം മുമ്ബ് കണ്ണൂര്‍ ആറളത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്ബതികള്‍ കൊല്ലപ്പെട്ടിരുന്നു. 2017 ഏപ്രില്‍ മുതല്‍ 2024 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 809 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :27-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കേരളത്തില്‍ മാത്രം 118 ഒഴിവുകള്‍; യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ 2691 അപ്രന്റിസ്*
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട്. ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.
അപേക്ഷകർ സ്വന്തം സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. ഒരുവർഷമാണ് പരിശീലനം. വിവരങ്ങള്‍ക്ക്: www.unionbankofindia.co.in അവസാന തീയതി: മാർച്ച് 5.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍*
ന്യൂഡല്‍ഹി: എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്‌തുതികള്‍. മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്.
കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം. ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. 15,953 മെട്രിക് ടണ്‍ മാലിന്യം കുംഭമേള മേഖലയില്‍ നിന്ന് ഇതുവരെ നീക്കം ചെയ്‌തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.
സമയം ഇങ്ങനെ
മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.
ലോകം കുംഭമേളയിലേക്ക്
44 ദിവസത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാ താരങ്ങള്‍, വ്യവസായികള്‍, നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധി സംഘങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളിലെ പ്രമുഖർ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്‌തു. കുംഭമേള നടത്തിപ്പ് മികച്ചതാണെന്ന് പ്രകീർത്തിക്കപ്പെട്ടു. അതേസമയം, കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായത് പ്രതിപക്ഷം ആയുധമാക്കി. പ്രതിപക്ഷത്തിനെതിരെ മോദിയും യോഗിയും രംഗത്തു വന്നതും കണ്ടു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തുടക്കത്തിലെ ആവേശം കെട്ടടങ്ങിയോ? വീട്ടില്‍ പൂന്തോട്ടം ഒരുക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം*
വീടിനുള്ളും മുറ്റത്തുമൊക്കെ നിരവധിയായ അലങ്കാര ചെടികളും മറ്റും നട്ടുവളർത്തി പരിപാലിക്കുന്ന ഒരുപാട് പേരുണ്ട്.
വീടിന്റെ അന്തരീക്ഷത്തിന് ഭംഗി കൂട്ടാനും മാനസികസന്തോഷത്തിനുമൊക്കെയാണ് മിക്കവരും ചെടികള്‍ വളർത്തുന്നത്. എന്നാല്‍ മിക്ക വീടുകളിലേയും ഇപ്പോഴത്തെ സ്ഥിരം കാഴ്ചയെന്തെന്നാല്‍ അലക്ഷ്യമായി ചെടികള്‍ പടർന്ന് കാടുപിടിച്ച് കിടക്കുന്നതും വളർച്ച മുരടിച്ച രീതിയിലുമൊക്കെയാണ്. തുടക്കത്തിലുള്ള ആവേശമൊന്നും പിന്നീട് ഇല്ലാത്തതാണ് ഇതിന് കാരണം. നന്നായി പരിചരിച്ചാല്‍ നന്നായി വളരുന്നവയാണ് ചെടികള്‍. ചെടികളുടെ പരിപാലനം എങ്ങനെയെന്ന് നോക്കിയാലോ.
ഏതുതരം ചെടികള്‍ തെരഞ്ഞെടുക്കണം
ഭംഗി മാത്രം നോക്കിയാകരുത് ചെടികളെ തെരഞ്ഞെടുക്കാൻ. ഓരോ ചെടികള്‍ക്കും ഓരോന്നാണ് ഗുണങ്ങള്‍. ഇനി കാണാൻ ഭംഗിയുള്ളതാവട്ടെ ചിലപ്പോള്‍ അപകടകാരികളുമാകാം. സ്ഥലം, ലഭ്യമാകുന്ന വെളിച്ചം എന്നിവ മനസിലാക്കി വേണം ചെടികള്‍ തെരഞ്ഞെടുക്കാൻ. ഓരോ ചെടികള്‍ക്കും വ്യത്യസ്തമായ ഗുണങ്ങളും രീതികളുമാണ് ഉള്ളത്.
മണ്ണ്
ചെടികള്‍ നന്നായി വളരണമെങ്കില്‍ നല്ല മണ്ണും വളവും ആവശ്യമാണ്. കിട്ടിയപാടെ മണ്ണില്‍ കുഴിച്ചിടാതെ ചെടികള്‍ നടാൻ പ്രത്യേകം മണ്ണ് മിശ്രിതം തയാറാക്കണം. പലതരത്തില്‍ ഗുണങ്ങളുള്ള മണ്ണുകള്‍ ഇന്ന് ലഭിക്കും. വളർത്താൻ ആഗ്രഹിക്കുന്ന ചെടിയുടെ സ്വഭാവം മനസിലാക്കി മണ്ണ് മിശ്രിതം തയ്യാറാക്കണം.
വെള്ളം
എല്ലാ ചെടികള്‍ക്കും വലിയ തോതില്‍ വെള്ളത്തിന്റെ ആവശ്യമുണ്ടാകാറില്ല. ചില ചെടികള്‍ക്ക് കുറച്ചും മറ്റുചിലതിന് കൂടുതലും എന്ന രീതിയിലാണ് വരുന്നത്. തളിക്കുന്ന വെള്ളം, കൂടി പോയാല്‍ ചെടികള്‍ വാടുകയും ചീഞ്ഞുപോവുകയും ചെയ്യും. ചെടികളുടെ സ്വഭാവമനുസരിച്ച് വെള്ളം തളിക്കാം.
കേടായ ഇലകള്‍ ഒഴിവാക്കാം
നിരന്തരമായി ചെടികളെ നിരീക്ഷിച്ച് കേടായതോ പഴുത്തതോ ആയ ഇലകള്‍ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ചെടികളില്‍ പുതിയ ഇലകള്‍ വരാൻ സഹായിക്കും. കേടായ ഇലകള്‍ ഇരിക്കുമ്ബോള്‍ ചെടിയുടെ ഊർജ്ജം മൊത്തത്തില്‍ അതിലേക്ക് പോവുകയും ചെടികള്‍ ക്ഷീണിക്കാൻ കാരണമാവുകയും ചെയ്യുന്നു. ചെടികളുടെ ഭംഗി എപ്പോഴും നിലനിർത്താൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
വായുശുദ്ധീകരണം
വീടിനുള്ളില്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന സാധനങ്ങളില്‍ നിന്നും വിഷവായു ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വീടിന്റെ അകത്തളങ്ങളില്‍ നമ്മള്‍ വളർത്തുന്ന ഇൻഡോർ പ്ലാന്റുകള്‍ക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇത് വീടിനുള്ളില്‍ വളർത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കും. കൂടാതെ നന്നായി ഉറങ്ങാനും ഇത് സഹായിക്കാറുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കേരളത്തില്‍ മാത്രം 118 ഒഴിവുകള്‍; യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ 2691 അപ്രന്റിസ്*
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികള്‍ക്കാണ് അവസരം. 2691 ഒഴിവുണ്ട്. ഇതില്‍ 118 ഒഴിവ് കേരളത്തിലാണ്.
അപേക്ഷകർ സ്വന്തം സംസ്ഥാനത്തേക്കുമാത്രമേ അപേക്ഷിക്കാവൂ. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയണം. ഒരുവർഷമാണ് പരിശീലനം. വിവരങ്ങള്‍ക്ക്: www.unionbankofindia.co.in അവസാന തീയതി: മാർച്ച് 5.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍*
ന്യൂഡല്‍ഹി: എവിടെയും ഹർ ഹർ മഹാദേവ്, ഗംഗാ ദേവീ സ്‌തുതികള്‍. മഹാശിവരാത്രി പുണ്യം നുകരുകയാണ് ഇന്ന് പ്രയാഗ്‌രാജ്.
കോടിക്കണക്കിന് ഭക്തരാണ് കുംഭമേളയ്‌ക്കെത്തുന്നത്. ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്തർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം. ശുചീകരണ പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. 15,953 മെട്രിക് ടണ്‍ മാലിന്യം കുംഭമേള മേഖലയില്‍ നിന്ന് ഇതുവരെ നീക്കം ചെയ്‌തതായി യു.പി നഗരവികസന വകുപ്പ് അറിയിച്ചു.
സമയം ഇങ്ങനെ
മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.
ലോകം കുംഭമേളയിലേക്ക്
44 ദിവസത്തിനിടെ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, സിനിമാ താരങ്ങള്‍, വ്യവസായികള്‍, നയതന്ത്ര ഉദ്യോഗസ്ഥർ, വിദേശ പ്രതിനിധി സംഘങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖകളിലെ പ്രമുഖർ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്‌തു. കുംഭമേള നടത്തിപ്പ് മികച്ചതാണെന്ന് പ്രകീർത്തിക്കപ്പെട്ടു. അതേസമയം, കുംഭമേളയിലും ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും തിക്കിലും തിരക്കിലും മരണങ്ങളുണ്ടായത് പ്രതിപക്ഷം ആയുധമാക്കി. പ്രതിപക്ഷത്തിനെതിരെ മോദിയും യോഗിയും രംഗത്തു വന്നതും കണ്ടു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തുടക്കത്തിലെ ആവേശം കെട്ടടങ്ങിയോ? വീട്ടില്‍ പൂന്തോട്ടം ഒരുക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം*
വീടിനുള്ളും മുറ്റത്തുമൊക്കെ നിരവധിയായ അലങ്കാര ചെടികളും മറ്റും നട്ടുവളർത്തി പരിപാലിക്കുന്ന ഒരുപാട് പേരുണ്ട്.
വീടിന്റെ അന്തരീക്ഷത്തിന് ഭംഗി കൂട്ടാനും മാനസികസന്തോഷത്തിനുമൊക്കെയാണ് മിക്കവരും ചെടികള്‍ വളർത്തുന്നത്. എന്നാല്‍ മിക്ക വീടുകളിലേയും ഇപ്പോഴത്തെ സ്ഥിരം കാഴ്ചയെന്തെന്നാല്‍ അലക്ഷ്യമായി ചെടികള്‍ പടർന്ന് കാടുപിടിച്ച് കിടക്കുന്നതും വളർച്ച മുരടിച്ച രീതിയിലുമൊക്കെയാണ്. തുടക്കത്തിലുള്ള ആവേശമൊന്നും പിന്നീട് ഇല്ലാത്തതാണ് ഇതിന് കാരണം. നന്നായി പരിചരിച്ചാല്‍ നന്നായി വളരുന്നവയാണ് ചെടികള്‍. ചെടികളുടെ പരിപാലനം എങ്ങനെയെന്ന് നോക്കിയാലോ.
ഏതുതരം ചെടികള്‍ തെരഞ്ഞെടുക്കണം
ഭംഗി മാത്രം നോക്കിയാകരുത് ചെടികളെ തെരഞ്ഞെടുക്കാൻ. ഓരോ ചെടികള്‍ക്കും ഓരോന്നാണ് ഗുണങ്ങള്‍. ഇനി കാണാൻ ഭംഗിയുള്ളതാവട്ടെ ചിലപ്പോള്‍ അപകടകാരികളുമാകാം. സ്ഥലം, ലഭ്യമാകുന്ന വെളിച്ചം എന്നിവ മനസിലാക്കി വേണം ചെടികള്‍ തെരഞ്ഞെടുക്കാൻ. ഓരോ ചെടികള്‍ക്കും വ്യത്യസ്തമായ ഗുണങ്ങളും രീതികളുമാണ് ഉള്ളത്.
മണ്ണ്
ചെടികള്‍ നന്നായി വളരണമെങ്കില്‍ നല്ല മണ്ണും വളവും ആവശ്യമാണ്. കിട്ടിയപാടെ മണ്ണില്‍ കുഴിച്ചിടാതെ ചെടികള്‍ നടാൻ പ്രത്യേകം മണ്ണ് മിശ്രിതം തയാറാക്കണം. പലതരത്തില്‍ ഗുണങ്ങളുള്ള മണ്ണുകള്‍ ഇന്ന് ലഭിക്കും. വളർത്താൻ ആഗ്രഹിക്കുന്ന ചെടിയുടെ സ്വഭാവം മനസിലാക്കി മണ്ണ് മിശ്രിതം തയ്യാറാക്കണം.
വെള്ളം
എല്ലാ ചെടികള്‍ക്കും വലിയ തോതില്‍ വെള്ളത്തിന്റെ ആവശ്യമുണ്ടാകാറില്ല. ചില ചെടികള്‍ക്ക് കുറച്ചും മറ്റുചിലതിന് കൂടുതലും എന്ന രീതിയിലാണ് വരുന്നത്. തളിക്കുന്ന വെള്ളം, കൂടി പോയാല്‍ ചെടികള്‍ വാടുകയും ചീഞ്ഞുപോവുകയും ചെയ്യും. ചെടികളുടെ സ്വഭാവമനുസരിച്ച് വെള്ളം തളിക്കാം.
കേടായ ഇലകള്‍ ഒഴിവാക്കാം
നിരന്തരമായി ചെടികളെ നിരീക്ഷിച്ച് കേടായതോ പഴുത്തതോ ആയ ഇലകള്‍ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്യുന്നത് ചെടികളില്‍ പുതിയ ഇലകള്‍ വരാൻ സഹായിക്കും. കേടായ ഇലകള്‍ ഇരിക്കുമ്ബോള്‍ ചെടിയുടെ ഊർജ്ജം മൊത്തത്തില്‍ അതിലേക്ക് പോവുകയും ചെടികള്‍ ക്ഷീണിക്കാൻ കാരണമാവുകയും ചെയ്യുന്നു. ചെടികളുടെ ഭംഗി എപ്പോഴും നിലനിർത്താൻ ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
വായുശുദ്ധീകരണം
വീടിനുള്ളില്‍ നമ്മള്‍ അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന സാധനങ്ങളില്‍ നിന്നും വിഷവായു ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ വീടിന്റെ അകത്തളങ്ങളില്‍ നമ്മള്‍ വളർത്തുന്ന ഇൻഡോർ പ്ലാന്റുകള്‍ക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഇത് വീടിനുള്ളില്‍ വളർത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കും. കൂടാതെ നന്നായി ഉറങ്ങാനും ഇത് സഹായിക്കാറുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :26-02-2025
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
