en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢ക്യുഎസ് ലോക റാങ്കിങ്ങ്‌: ഇന്ത്യയില്‍നിന്ന് 79 സര്‍വകലാശാലകള്‍, ആദ്യ 50-ല്‍ ഒൻപത് സ്ഥാപനങ്ങള്‍* ന്യൂഡല്‍ഹി: ആഗോളതലത്തിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്ന ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 79 സർവകലാശാലകള്‍. കഴിഞ്ഞവർഷത്തെക്കാള്‍ 10 സ്ഥാപനങ്ങള്‍ ഇത്തവണ കൂടുതല്‍ ഇടംപിടിച്ചു. ലോകത്തെ മികച്ച 550 സർവകലാശാലകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ ആദ്യ അമ്ബത് സ്ഥാനങ്ങളില്‍ ഒൻപത് ഇന്ത്യൻ സർവകലാശാലകള്‍ ഇടംപിടിച്ചു. വിവിധ വിഷയ വിഭാഗങ്ങളിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്. ലണ്ടൻ ആസ്ഥാനമായുള്ള ക്യുഎസ് ലോക റാങ്കിങ്ങിന്റെ പതിനഞ്ചാം പതിപ്പാണിത്. ആദ്യ 50-ലെ ഒൻപത് സ്ഥാപനങ്ങള്‍ എൻജിനിയറിങ് മിനറല്‍ ആൻഡ് മൈനിങ്: ഇന്ത്യൻ സ്കൂള്‍ ഓഫ് മൈൻസ് (ഐഎസ്‌എം) ധൻബാദ് (20), ഐഐടി ബോംബെ (28), ഐഐടി ഖരഗ്പുർ (45) എൻജിനിയറിങ് ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്: ഐഐടി ഡല്‍ഹി (47), ഐഐടി ബോംബെ (45) ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസ്: ഐഐഎം അഹമ്മദാബാദ് (27), ഐഐഎം ബെംഗളൂരു (40) എൻജിനിയറിങ് പെട്രോളിയം: ഐഐടി മദ്രാസ് (31) ഡിവലപ്മെന്റ് സ്റ്റഡീസ്: ജെഎൻയു (29) ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സ്വര്‍ണവില 65,000 കടന്നും കുതിക്കുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ | Gold rate kerala* കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത് ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*മാസങ്ങള്‍ക്കുമുമ്ബ് കിട്ടിയത് കിലോയ്ക്ക് 1000 രൂപ, റബര്‍ വെട്ടിക്കളഞ്ഞ് കൃഷി തുടങ്ങി, ഇപ്പോള്‍ പകുതി വിലപോലും കിട്ടുന്നില്ല* കോട്ടയം : കുതിച്ചുകയറിയ കൊക്കോ വിലയിലുണ്ടായ വൻഇടിവിന്റെ ആഘാതത്തില്‍ തകർന്ന് കർഷകർ. കഴിഞ്ഞ വർഷം 1000 - 1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോയുടെ വില 500 രൂപയിലെത്തി. വില വർദ്ധിച്ചതോടെ ചോക്ലേറ്റ് കമ്ബനികള്‍ താത്കാലികമായി പിൻവാങ്ങിയതാണ് വില കുറയാൻ കാരണം. 200 രൂപയ്ക്ക് അടുത്തുവരെയെത്തിയ പച്ചകൊക്കോ വില 100 രൂപയായി. കൊക്കോ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകള്‍ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നതിന് തടസം. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില ഇടിഞ്ഞത് വൻതിരിച്ചടിയായി. ജില്ലയില്‍ കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിലാണ് കൃഷിയുള്ളത്. ഭാഗ്യപരീക്ഷണം കൈപൊള്ളി മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറില്‍ തിരിച്ചടിയേറ്റ കർഷകർ കൊക്കോയില്‍ ഭാഗ്യപരീക്ഷണത്തിനും തയ്യാറായിരുന്നു. മറ്റ് കൃഷിയ്‌ക്കൊപ്പം കൊക്കോയ്ക്കും പ്രാധാന്യം നല്‍കിയവരുമുണ്ട്. വലിയ മുതല്‍മുടക്കും ആവശ്യമില്ല.പ്രതികൂല കാലാവസ്ഥയെത്തുടർന്നുള്ള ഉത്പാദനക്കുറവും വിളനാശവും മൂലം കർഷകർ നട്ടംതിരിയുന്നതിനൊപ്പം വിലയും ഇടിഞ്ഞത് ഇരുട്ടടിയായി. പിന്നില്‍ ചോക്ലേറ്റ് കമ്ബനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടനില നില്‍ക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കയറ്റുമതിയിലും ഡിമാൻഡ് ഹൈറേഞ്ചിലെ വ്യാപാരികളില്‍ നിന്ന് പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്ബനികളുടെയും ഏജൻസികള്‍ കൊക്കോ ശേഖരിച്ച്‌ ഗുജറാത്ത്, മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്. പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോള്‍ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്തി ഏറെ പ്രയായസപ്പെട്ടാണ് വിളവ് കാത്തുസൂക്ഷിക്കുന്നത്. വേണുഗോപാല്‍, കർഷകൻ ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ക്യുഎസ് ലോക റാങ്കിങ്ങ്‌: ഇന്ത്യയില്‍നിന്ന് 79 സര്‍വകലാശാലകള്‍, ആദ്യ 50-ല്‍ ഒൻപത് സ്ഥാപനങ്ങള്‍* ന്യൂഡല്‍ഹി: ആഗോളതലത്തിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളെ പട്ടികപ്പെടുത്തുന്ന ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 79 സർവകലാശാലകള്‍. കഴിഞ്ഞവർഷത്തെക്കാള്‍ 10 സ്ഥാപനങ്ങള്‍ ഇത്തവണ കൂടുതല്‍ ഇടംപിടിച്ചു. ലോകത്തെ മികച്ച 550 സർവകലാശാലകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ ആദ്യ അമ്ബത് സ്ഥാനങ്ങളില്‍ ഒൻപത് ഇന്ത്യൻ സർവകലാശാലകള്‍ ഇടംപിടിച്ചു. വിവിധ വിഷയ വിഭാഗങ്ങളിലാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്. ലണ്ടൻ ആസ്ഥാനമായുള്ള ക്യുഎസ് ലോക റാങ്കിങ്ങിന്റെ പതിനഞ്ചാം പതിപ്പാണിത്. ആദ്യ 50-ലെ ഒൻപത് സ്ഥാപനങ്ങള്‍ എൻജിനിയറിങ് മിനറല്‍ ആൻഡ് മൈനിങ്: ഇന്ത്യൻ സ്കൂള്‍ ഓഫ് മൈൻസ് (ഐഎസ്‌എം) ധൻബാദ് (20), ഐഐടി ബോംബെ (28), ഐഐടി ഖരഗ്പുർ (45) എൻജിനിയറിങ് ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്: ഐഐടി ഡല്‍ഹി (47), ഐഐടി ബോംബെ (45) ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസ്: ഐഐഎം അഹമ്മദാബാദ് (27), ഐഐഎം ബെംഗളൂരു (40) എൻജിനിയറിങ് പെട്രോളിയം: ഐഐടി മദ്രാസ് (31) ഡിവലപ്മെന്റ് സ്റ്റഡീസ്: ജെഎൻയു (29) ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സ്വര്‍ണവില 65,000 കടന്നും കുതിക്കുന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ | Gold rate kerala* കൊച്ചി: സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍ എത്തിനില്‍ക്കുകയാണ് സ്വര്‍ണവില. 65,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 110 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8230 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത് ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢നാട്ടിലും വിദേശത്തും വൻഡിമാൻഡ് ,വിപണിയില്‍ പ്രിയം അരക്കിലോ മുതല്‍ 8 കിലോ വരെയുള്ളവയ്ക്ക്* വടക്കഞ്ചേരി: ചക്കയ്ക്ക് വിപണിയില്‍ പ്രിയമേറിയെങ്കിലും വിലക്കുറവില്‍ തിരിച്ചടി നേരിടുകയാണ് കർഷകരും വ്യാപാരികളും. കടുത്ത വേനല്‍ ചൂടില്‍ ചക്ക വിരിഞ്ഞു തുടങ്ങുമ്ബോള്‍ തന്നെ കൊഴിയുന്നതും, ചൂടിനെ അതിജീവിച്ചവ വളർച്ച മുരടിച്ചു നില്‍ക്കുന്നതുമാണ് മറ്റൊരു പ്രതിസന്ധി. ചക്കയുടെ ചില്ലറ വില്പന വില കൂടുതലാണെങ്കിലും മൊത്തവില കിലോക്ക് പത്ത് രൂപയാണെന്ന് വടക്കഞ്ചേരിയിലെ ചക്ക കയറ്റുമതി കേന്ദ്രം ഉടമ ഷാഹുല്‍ ഹമീദ് പറഞ്ഞു. ചക്ക കയറ്റുമതി സജീവമാകുമ്ബോഴും മതിയായ വില ലഭിക്കാത്തത് കർഷകർക്കെന്നപോലെ വ്യാപാരികള്‍ക്കും തിരിച്ചടിയാണ്. ചക്കയുടെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതിയുണ്ട്. വിദേശ കയറ്റുമതിയും വർദ്ധിച്ചു വടക്കഞ്ചേരി ഉള്‍പ്പെടെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇടിയൻ ചക്കക്കു പിന്നാലെ മൂപ്പെത്തിയ ചക്കയുടെ കയറ്റുമതിയും ആരംഭിച്ചു. ചക്കയുടെ തൂക്കമനുസരിച്ചാണ് ഓരോ സ്ഥലത്തേയും ഡിമാൻഡ്. ഒന്നു മുതല്‍ മൂന്നു കിലോ വരെയുള്ള ചക്കയാണ് കൊല്‍ക്കത്തക്കാർക്ക് പ്രിയം. നാലുകിലോ മുതല്‍ എട്ട് കിലോ വരെയുള്ള ചക്ക നാഗ്പൂർ, ഭോപ്പാല്‍, ഇൻഡോർ എന്നിവിടങ്ങളിലേക്ക് കയറ്റിപ്പോകും. എട്ട് കിലോ മുതല്‍ 20 കിലോ വരെയുള്ള വലിയ ചക്ക ഉത്തർപ്രദേശിലാണ് വിറ്റഴിയുക. അര കിലോ മുതല്‍ ഒരു കിലോ വരെ വരുന്ന ചക്കയാണ് വിദേശികള്‍ക്ക് പ്രിയപ്പെട്ടതെന്ന് കാല്‍നൂറ്റാണ്ടായി ചക്ക, മാങ്ങ കയറ്റുമതി രംഗത്തുള്ള ഷാഹുല്‍ ഹമീദ് പറയുന്നു. പൊടിയാക്കി ഉപയോഗിക്കാനും കറിക്കുമായാണ് ഇടിയൻചക്ക കയറ്റി പോകുന്നത്. ഔഷധമൂല്യം ഏറെയുള്ള ചക്ക മറുനാട്ടുകാർ അവരുടെ ഇഷ്ടഭോജ്യമാക്കി മാറ്റിക്കഴിഞ്ഞു. വടക്കഞ്ചേരി ദേശീയ പാതയുടെ വശങ്ങളില്‍ പച്ചയും പഴുത്തതുമായ ചക്ക ചില്ലറ വില്‍പ്പനക്കാർ ധാരാളമുണ്ട്. വടക്കഞ്ചേരി, മംഗലംഡാം, കിഴക്കഞ്ചേരി മലയോരമേഖലയില്‍ കഴിഞ്ഞ വർഷങ്ങള്‍ക്കിടെ പ്ലാവ് കൃഷി വ്യാപകമായിട്ടുണ്ട്. വാല്‍കുളമ്ബ് , ചിറ്റ പോലെയുള്ള പ്രദേശങ്ങളില്‍ ഏക്കർ കണക്കിന് സ്ഥലത്ത് പ്ലാവിൻ തോട്ടങ്ങളാണിപ്പോള്‍. മംഗലം ഡാം പള്ളി അങ്കണത്തില്‍ വിവിധ തരം പ്ലാവുകളുടെ നേഴ്സറി തന്നെയുണ്ട്. വടക്കഞ്ചേരിക്ക് പുറമെ ചാലക്കുടി, അങ്കമാലി, പെരുമ്ബാവൂർ, തിരുവനന്തപുരം, കൊല്ലം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചക്ക കയറ്റുമതി കേന്ദ്രങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സ്കാൻ ചെയ്ത് പണമടച്ചാല്‍ മെഷീനില്‍ കൂടി പുസ്തകം, സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത്* തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പില്‍ സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്പ്ലേ ബോർഡില്‍ പുസ്തകം തിരഞ്ഞെടുത്ത് സ്കാൻചെയ്ത് ഗൂഗിള്‍ പേ വഴി പണം അടച്ചാല്‍ പുസ്തകം കിട്ടുന്നവിധമാണ് മെഷീൻ പ്രവർത്തിക്കുന്നത്. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം. മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കിലോയ്ക്ക് വില കിട്ടുക 3200 രൂപ വരെ; പക്ഷേ ഒരു കാര്യത്തില്‍ വെല്ലുവിളി* ഇടുക്കി: വില ഒന്നു മെച്ചപ്പെട്ട് വന്നപ്പോള്‍ ഏലത്തിന് വീണ്ടും വില്ലനായി കടുത്ത ചൂട്. മികച്ച വിലയും ഡിമാന്‍ഡുമുള്ള സമയത്തെ പ്രതികൂല കാലാവസ്ഥ ഏലം കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഹൈറേഞ്ചില്‍ കത്തുന്ന വെയില്‍ നേരിട്ട് പതിക്കുന്നിടത്തെ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങി. ഏലക്കൃഷി ഏറെയുള്ള ഉടുമ്ബന്‍ചോല, തോപ്രാംകുടി എന്നിവിടങ്ങളിലും തോട്ടങ്ങളില്‍ ഉണക്ക് ബാധിച്ചു തുടങ്ങി. നനച്ചും പച്ച നെറ്റുകള്‍ വലിച്ചു കെട്ടി തണലുണ്ടാക്കിയും ഏലച്ചെടികള്‍ സംരക്ഷിക്കാന്‍ പാടുപെടുകയാണ് കര്‍ഷകര്‍. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി തളിക്കലും നടത്താനും കഴിയുന്നില്ല. ഇതോടെ ഏല ചെടികള്‍ക്ക് വിവിധ തരത്തിലുള്ള രോഗ കീടബാധയും രൂക്ഷമായിട്ടുണ്ട്. നിലവില്‍ മികച്ചയിനം ഏലക്കയ്ക്ക് 2900- 3200 രൂപയും അല്ലാത്തവയ്ക്ക് 2700- 2900 രൂപയും ശരാശരി ലഭിക്കുന്നുണ്ട്. റംസാന്‍ വിപണി ലക്ഷ്യമിട്ട് അറബ് രാജ്യങ്ങള്‍ പരമാവധി ചരക്ക് സംഭരിക്കുന്നതാണ് മികച്ച വില ലഭിക്കാന്‍ കാരണം. ഉത്പാദനം കുറവായതിനാല്‍ ആഭ്യന്തര വിപണിയിലും നിലവില്‍ ആവശ്യക്കാരേറെയുണ്ട്. കട്ടപ്പനയുള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലയില്‍ രണ്ട് ദിവസമായി ചെറിയ തോതില്‍ ചാറ്റല്‍ മഴ ലഭിക്കുന്നത് താത്കാലിക ആശ്വാസമേകുന്നുണ്ട്. ദുരിതത്തിലാക്കി ജലദൗര്‍ലഭ്യം, തിരിച്ചടിയായി വിലക്കയറ്റം ഒരു ഏല ചെടിയ്ക്ക് 40 ലിറ്റര്‍ വരെ വെള്ളംഒരാഴ്ച വേണം. വന്‍കിട തോട്ടങ്ങളില്‍ സ്പ്രിംഗ്ലര്‍ സ്ഥാപിച്ചാണ് നനയ്ക്കുന്നത്. ഭൂരിഭാഗം ചെറുകിട കര്‍ഷകരും പടുതാ കുളങ്ങളില്‍ സംഭരിച്ച വെള്ളം ദിവസേന നനച്ചാണ് ഏലച്ചെടികള്‍ ഉണങ്ങാതെ കാക്കുന്നത്. എന്നാല്‍ മിക്ക ദിവസങ്ങളിലും വെള്ളം പമ്ബ് ചെയ്യേണ്ടി വരുന്നതിനാലും കടുത്ത വേനലും കാരണം തോട്ടങ്ങളിലെ ജലസ്രോതസുകളും വറ്റാന്‍ തുടങ്ങി. ഇതിനോടൊപ്പം തോട്ടവുമായി ബന്ധപ്പെട്ട പലതിനും വില കൂടിയതും ചെറുകിട ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായി. 1. മുന്‍വര്‍ഷം ഉഷ്ണ തരംഗം മൂലം ഹെക്ടര്‍ കണക്കിന് ഏലത്തോട്ടങ്ങള്‍ ഉണങ്ങി നശിച്ചതിനാല്‍ ഇത്തവണത്തെ വേനലിനെ തടുക്കാന്‍ കര്‍ഷകര്‍ ഗ്രീന്‍ നെറ്റുകള്‍ ഉപയോഗിക്കുമെന്ന് കമ്ബനികള്‍ക്ക് ഉറപ്പായിരുന്നു. ഇതോടെ ഗ്രീന്‍ നെറ്റിന്റെ വില കുതിച്ചുയര്‍ന്നു. 2. ജലസേചനത്തിന് ഉപയോഗിക്കുന്ന ഹോസിന്റെ വില ഉയര്‍ന്നു. 3. കീടനാശിനി വില മൂന്നിരട്ടിയായി ഉയര്‍ന്നു. 4. തൊഴിലാളികളുടെ കൂലി വര്‍ദ്ധിച്ചു. കൊടുംവെയിലില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. കിണറിലുംകുളത്തിലുമൊന്നും ആവശ്യത്തിന് വെള്ളമില്ല. വിളവെടുപ്പ് തീരുംമുമ്ബ് വേനല്‍ മഴ പെയ്തില്ലെങ്കില്‍ ഉത്പാദനം കുത്തനെ ഇടിയും. മുന്‍ വര്‍ഷത്തെ പോലെ തന്നെ വരാനിരിക്കുന്ന കടുത്ത വരള്‍ച്ചയുടെ ലക്ഷണമാണിത്.- സോജന്‍ തോമസ് (ഏലം കര്‍ഷകന്‍) ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തൊഴില്‍ മേള 15ന്; രജിസ്‌ട്രേഷൻ സൗജന്യം* https://ezzalive.com/12686/ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാർക്കില്‍ മാർച്ച്‌ 15ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പ്രമുഖ കമ്ബനികള്‍ പങ്കെടുക്കും. ഉദ്യോഗാർഥികള്‍ രാവിലെ 9.30 ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാർക്കില്‍ എത്തണം. രജിസ്ട്രേഷൻ സൗജന്യമാണ്. 9495999712 ജോബ്ഫെയർ എന്ന് വാട്സ്‌ആപ്പ് ചെയ്തോ https://forms.gle/i1mcjqEddEsFmS39A ലിങ്ക് മുഖേനയോ രജിസ്റ്റർ ചെയ്യാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച്‌ 25 ന് ആരംഭിക്കും* പത്തനംതിട്ട : ചെന്നീര്‍ക്കര ഐടിഐയിലെ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി പരീക്ഷ) പ്രാക്ടിക്കല്‍ മാര്‍ച്ച്‌ 17 നും സി.ബി.ടി(ഓണ്‍ലൈന്‍) പരീക്ഷ മാര്‍ച്ച്‌ 25 നും ആരംഭിക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢റബര്‍ തോട്ടങ്ങളില്‍ നിന്ന് ഇങ്ങനേയും വരുമാനമുണ്ടാക്കാം; റബര്‍ ഉത്പാതനം കുറഞ്ഞാലും ആശങ്ക വേണ്ട* വടക്കഞ്ചേരി: നഷ്ടങ്ങളില്‍ നിന്ന് നഷ്ടങ്ങളിലേക്ക് പോകുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രകൃതി നല്‍കുന്ന മധുരം കിനിയും ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളര്‍ത്തല്‍. റബ്ബര്‍ മരങ്ങളില്‍ തളിരിട്ടു കഴിയുമ്ബോള്‍ അവയുടെ ഇല ഞെട്ടുക ളില്‍ നിന്നാണു തേന്‍ ഉത്പാദിപ്പിക്കപ്പെടുക. റബര്‍തോട്ടത്തില്‍ തേനീച്ച വളര്‍ത്തി മാത്രമേ പ്രകൃതിയില്‍ നഷ്ടപ്പെട്ടു പോകാനിടയുള്ള അമൂല്യമായ തേന്‍ സംഭരിക്കാന്‍ സാധിക്കൂവെന്നു വിദഗ്ധര്‍ പറയുന്നു. റബര്‍ തോട്ടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം റബര്‍ ഉല്‍പാദനം കുറയുമ്ബോള്‍ തേനിലൂടെ കര്‍ഷകര്‍ക്ക് പ്രകൃതി നല്‍കുന്ന ബോണസ്സാണ് തോട്ടങ്ങളിലെ തേനീച്ച വളര്‍ത്തല്‍. ഇപ്പോള്‍ പെട്ടികള്‍ വച്ചിട്ടുള്ള തോട്ടങ്ങളില്‍ നിന്ന് തേന്‍ സംഭരണം നടക്കുന്നുണ്ട്. ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ റബര്‍ തോട്ടങ്ങളില്‍ തേനീച്ച വളര്‍ത്തുന്ന കര്‍ഷകര്‍ക്കു ചാകരയാണ്. ധാരാളമായി തേന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും വര്‍ഷക്കാലത്ത് മഴ പെയ്യുന്നതു പോലെ തേന്‍ വര്‍ഷിക്കുകയും ചെയ്യുന്നതായി തേനീച്ച കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ വിലയിടിവിലുണ്ടായ നഷ്ടം ശുദ്ധമായ തേനിലൂടെ ലാഭമാക്കി മാറ്റാമെന്നു തെളിയിക്കുകയാണു മലയോരത്തെ കര്‍ഷകര്‍. കേരളത്തില്‍ അഞ്ചര ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടമുണ്ട്. അതില്‍ നാലര ലക്ഷം ഹെക്ടറും തേന്‍ ഉല്‍പാദിപ്പിക്കാന്‍ പാകമായ വലിയ റബര്‍മരങ്ങള്‍ ഉള്ള തോട്ടങ്ങളാണ്. ഒരു ഹെക്ടറില്‍ 10 മുതല്‍ 15 വരെ തേനീച്ചപ്പെട്ടികള്‍ വച്ചു തേനെടുക്കാനാകുമെന്ന് ഈ രംഗത്തുള്ള കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ മുഴുവന്‍ തോട്ട ങ്ങളിലും തേന്‍ ഉല്‍പാദിപ്പിച്ചാല്‍ 1500 കോടി രൂപയുടെ തേന്‍ സംഭരിക്കാനാകുമെന്നാണ് കണക്ക്. റബറിനു വില കുറഞ്ഞിരിക്കുമ്ബോഴും തേനിനു കേരളത്തിലെ മാര്‍ക്കറ്റില്‍ കാലങ്ങളായി സ്ഥിരമായ വില ലഭിക്കുന്നുണ്ട്. റബറില്‍ നിന്നുള്ള വരുമാനത്തിനു പുറമേ തേനീച്ച വളര്‍ത്തലിലൂടെ അധികവരുമാനം കര്‍ഷകര്‍ക്ക് നേടാനാകും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :12-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ജൂനിയര്‍ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ; SSLC ജയിച്ചവര്‍ക്ക് അപേക്ഷിക്കാം, കോഴ്‌സ് ദൈര്‍ഘ്യം 10 മാസം* കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെഡിസി) പ്രോഗ്രാമിന്റെ 2025-'26-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. സഹകരണവകുപ്പിലെയും സഹകരണസ്ഥാപനങ്ങളിലെയും നിശ്ചിത നിയമനങ്ങള്‍ക്ക് ഒരു അവശ്യയോഗ്യതയായി അംഗീകരിച്ചിട്ടുള്ളതാണ് ഈ കോഴ്സ്. 15 ദിവസം വീതം രണ്ടുതവണ നടത്തുന്ന പ്രായോഗിക പരിശീലന കാലയളവ് ഉള്‍പ്പെടെ 10 മാസമാണ് കോഴ്സ് ദൈർഘ്യം. ജൂണ്‍ രണ്ടിന് കോഴ്സ് ആരംഭിക്കും. കോഴ്സ് ട്യൂഷൻ ഫീസ് 9500 രൂപ. മറ്റ് ഫീസുകളുമുണ്ട്. സ്ഥാപനങ്ങള്‍ കവടിയാർ, അവണൂർ (കൊട്ടാരക്കര), ആറന്മുള, ചേർത്തല, കോട്ടയം, പാലാ, നെടുങ്കണ്ടം, നോർത്ത് പറവൂർ, അയ്യന്തോള്‍, പാലക്കാട്, തിരൂർ, കോഴിക്കോട്, കരണി (വയനാട്), കണ്ണൂർ, തലശ്ശേരി, ചെങ്കള (കാസർകോട്) എന്നിവിടങ്ങളിലെ സഹകരണ പരിശീലനകേന്ദ്രങ്ങള്‍/ കോളേജുകള്‍ (മൊത്തം 16) എന്നിവയിലാണ് കോഴ്സ് നടത്തുന്നത്. ഓരോ കേന്ദ്രത്തിലും നിശ്ചിത ജില്ലക്കാർക്ക്/ പ്രദേശക്കാർക്ക് പ്രവേശനം നല്‍കും. പട്ടികജാതി, വർഗക്കാർക്ക് സീറ്റുകള്‍ കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് കേന്ദ്രങ്ങളില്‍, പട്ടികവർഗ വിഭാഗക്കാർക്ക് മാത്രമായുള്ള ബാച്ചുകളുണ്ട്. ഇവിടെ ഓരോന്നിലുമുള്ള 80 സീറ്റുകളില്‍ 60 എണ്ണം പട്ടികജാതിക്കാർക്കും 20 എണ്ണം പട്ടികവർഗക്കാർക്കും ആയിരിക്കും. ഓരോന്നിലും നിശ്ചിത ജില്ലക്കാരെ പരിഗണിക്കും. സ്ഥാപനങ്ങളുടെ മേല്‍വിലാസം, ബന്ധപ്പെടാനുള്ള ഫോണ്‍നമ്ബർ, സെലക്ഷനുവേണ്ടി നിശ്ചയിച്ചിട്ടുള്ള ഓരോ പരിശീലനകേന്ദ്രത്തിന്റെയും/ കോളേജിന്റെയും അധികാരപരിധി, ഓരോ സ്ഥലത്തെയും പട്ടികവിഭാഗ ബാച്ചുകളില്‍ പ്രവേശനത്തിന് പരിഗണിക്കപ്പെടുന്ന ജില്ലകള്‍ തുടങ്ങിയവ scu.kerala.gov.in -ലെ ജെഡിസി കോഴ്സ് പ്രോസ്പക്ടസില്‍ നല്‍കിയിട്ടുണ്ട്. പട്ടിക പ്രകാരം ജില്ലാ/ താലൂക്ക് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഒരു പരിശീലനകേന്ദ്രത്തില്‍ മാത്രമേ ജനറല്‍ വിഭാഗക്കാരുടെ അപേക്ഷ പരിഗണിക്കൂ. യോഗ്യത പത്താംക്ലാസ് പരീക്ഷയോ (എസ്‌എസ്‌എല്‍സി, സിബിഎസ്‌ഇ, ഐസിഎസ്‌ഇ), കേരളസർക്കാർ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള പരീക്ഷയോ, ഗ്രേഡിങ് സമ്ബ്രദായത്തിലെങ്കില്‍, കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും നേടി ജയിച്ചിരിക്കണം. പ്രായം 2025 ജൂണ്‍ ഒന്നിന് 16-നും 40-നും ഇടയിലായിരിക്കണം. ഒബിസി വിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി 43 വയസ്സും പട്ടികജാതി/വർഗ വിഭാഗക്കാരുടേത് 45 വയസ്സുമായിരിക്കും. വിമുക്തഭടന്മാരുടെ കാര്യത്തില്‍ പ്രതിരോധവകുപ്പിലെ അവരുടെ സേവനകാലയളവ് പരമാവധി പ്രായപരിധിയില്‍ നിന്ന് ഒഴിവാക്കുന്നതാണ്. ഇതിലേക്ക് സേവനദൈർഘ്യം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയ്ക്കൊപ്പം വെക്കണം. സഹകരണസംഘം ജീവനക്കാർക്ക് അപേക്ഷിക്കാം. 2025 ജൂണ്‍ ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഇവർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. സീറ്റ് വിഭജനം ഓരോ സെന്ററിലെയും സീറ്റില്‍ 50 ശതമാനം, വിദ്യാർഥികള്‍ക്കായുള്ള ജനറല്‍ സീറ്റുകളാണ്. ഇതില്‍ വിവിധ സംവരണം (ശതമാനം) ഇപ്രകാരമാണ്: എസ്സി-8, എസ്ടി-2, ഇഡബ്ല്യുഎസ്-10, ഒബിസി-5, പിഡബ്ല്യുഡി-5, എക്സ് സർവീസുകാർ/ അവരുടെ മകൻ/ മകള്‍/ ഭാര്യ-5, ഡിസിപി പാസായവർക്ക്-5. ഓരോ കേന്ദ്രത്തിലും ഒരു സീറ്റ് സ്പോർട്സ് ക്വാട്ട. സഹകരണസംഘങ്ങളിലെ (എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടും) സ്ഥിരംജീവനക്കാർക്ക് 35 ശതമാനം സീറ്റുകള്‍ അനുവദിക്കും. ഇവർക്ക് 31.03.2025-ന് കുറഞ്ഞത് ഒരുവർഷത്തെ സേവനം ഉണ്ടായിരിക്കണം. അപേക്ഷ നല്‍കുമ്ബോള്‍ ജോലിചെയ്യുന്ന സഹകരണസംഘത്തിലെ സേവനകാലമേ പരിഗണിക്കൂ. ഈ വിഭാഗത്തിലെ ആശ്രിതനിയമന വിഭാഗക്കാർക്ക് ആറുമാസത്തെ സേവനകാലാവധി മതി. ഡെയ്ലി വേജസ്, ഓണററി, അപ്രന്റിസ്, കമ്മിഷൻ ഏജന്റ്, താത്കാലികം എന്നീ നിലകളില്‍ ജോലി നോക്കുന്നവരെ പരിഗണിക്കില്ല. പട്ടികവിഭാഗ സഹകരണസംഘം ജീവനക്കാർക്ക് പട്ടികവിഭാഗക്കാർക്കായുള്ള നാലു കേന്ദ്രങ്ങളിലേക്ക് താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേകം അപേക്ഷ നല്‍കാം. അവശേഷിക്കുന്ന 15 ശതമാനം സീറ്റുകള്‍ സഹകരണം, ഫിഷറീസ്, വ്യവസായം, ക്ഷീരം, കയർ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി സംവരണം ചെയ്തിരിക്കുന്നു. തിരഞ്ഞെടുപ്പ് ജനറല്‍ വിഭാഗക്കാരെ തിരഞ്ഞെടുക്കുന്നത് സെന്റർ അടിസ്ഥാനമാക്കിയാണ്. ഗ്രേഡ്, അവയുടെ ആനുപാതിക പോയിന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. പ്രീഡിഗ്രി/ പ്ലസ്ടു ജയിച്ചവർക്ക് ഒന്നും ഡിഗ്രി ജയിച്ചവർക്ക് രണ്ടും ബോണസ് പോയിന്റ് നല്‍കും.അപേക്ഷ scu.kerala.gov.in വഴി മാർച്ച്‌ 31-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷാഫീസ്: ജനറല്‍-175 രൂപ, പട്ടികവിഭാഗം-85 രൂപ, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാർ-350 രൂപ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :12-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികള്‍ വിളയിച്ച്‌ കൊടക്കാട് സ്‌കൂളിലെ കുഞ്ഞുങ്ങള്‍, അടുത്ത പടി ചോറിനുള്ള അരി* കാസർകോട് : കാര്‍ഷിക സംസ്‌കാരം അന്യം നിന്നു പോകുന്ന പുതിയ കാലത്ത് വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടക്കാട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ യു.പി സ്‌കൂളില്‍ ആരംഭിച്ച സമൃദ്ധി കാര്‍ഷിക പദ്ധതി പകർന്നു നല്‍കുന്നത് പുതിയ പാഠം. വിഷരഹിതമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പി.ടി.എ, എം.പി.ടി.എ, എസ് എം സി, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക പദ്ധതിയാണ് സമൃദ്ധി. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികബോധം വളര്‍ത്തുന്നതിനപ്പുറം, ഭക്ഷ്യസുരക്ഷയുടെയും സ്വയം പര്യാപ്തതയുടെയും സന്ദേശം നല്‍കുക എന്ന ലക്ഷ്യം കൂടിയുണ്ട്. തങ്ങളുടെ ആവശ്യത്തിനായി പച്ചക്കറികള്‍ സ്‌കൂള്‍ പറമ്ബില്‍ തന്നെ ഉദ്പാദിപ്പിക്കുമ്ബോള്‍ കുട്ടികള്‍ക്ക് അത് പുതുമയേറിയ അനുഭവമായി മാറി. സ്‌കൂള്‍ പറമ്ബില്‍ നട്ടുവളര്‍ത്തിയ ചീരയും വെള്ളരിയും കുമ്ബളവുമെല്ലാം ഉച്ച ഭക്ഷണത്തിന് സ്വാദ് കൂട്ടുന്നു. വിത്തിടല്‍ മുതല്‍ ചെടികളുടെ വളര്‍ച്ച, കീടനാശിനികളില്ലാത്ത പരിപാലനരീതികള്‍, ജൈവ പന്തല്‍ തയ്യാറാക്കല്‍ തുടങ്ങി എല്ലാ പ്രവര്‍ത്തങ്ങളിലും കുട്ടികള്‍ നേരിട്ട് പങ്കാളികളാകുന്നു. പുസ്തകങ്ങളിലൂടെ മാത്രം പരിചിതമായിരുന്ന കൃഷിയും കൃഷിരീതിയും നേരിട്ട് അനുഭവിച്ചറിയുന്നതിന്റെ കൗതുകത്തിലാണ് അവര്‍. രാവിലെ അധ്യാപകരും കുട്ടികളും കൃഷി പരിപാലനത്തില്‍ സജീവമാകുമ്ബോള്‍ വൈകുന്നേരങ്ങളില്‍ അത് രക്ഷിതാക്കളുടെ കടമയാണ്. ഡിസംബറില്‍ ആരംഭിച്ച കൃഷിയില്‍ നിന്നും ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടുമാസമായി വിളവ് ലഭിക്കുന്നുണ്ട്. പയര്‍, തക്കാളി, വഴുതിന എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ വിളവെടുക്കും. പച്ചക്കറിക്ക് പുറമേ തൊട്ടടുത്ത വയലില്‍ നെല്‍കൃഷിയും വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. അടുത്തു തന്നെയുള്ള ആര്യക്കാടി പാടശേഖരം പാട്ടത്തിന് എടുത്തതാണ് സ്‌കൂളിലെ ജൈവ നെല്‍കൃഷി ചെയ്യുന്നത്. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണ 'സമൃദ്ധി'യെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭാവി തലമുറയ്ക്ക് കാര്‍ഷികബോധം നല്‍കുന്നതില്‍ 'സമൃദ്ധി' നിര്‍ണായക പങ്ക് വഹിക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജയ്ദീപ് വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :12-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം ഇൻഫര്‍മേഷൻ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു* ന്യൂഡല്‍ഹി: ഡല്‍ഹി സർവകലാശാല യുജി പ്രവേശനത്തിന്റെ ഇൻഫർമേഷൻ ബുള്ളറ്റിൻ admission.uod.ac.in -ല്‍ പ്രസിദ്ധീകരിച്ചു. എല്ലാ പ്രോഗ്രാമുകളിലേക്കും സിയുഇടി യുജി 2025 വഴിയാണ് പ്രവേശനം. സിയുഇടി യുജിക്ക് cuet.nta.nic.in വഴി മാർച്ച്‌ 22-ന് രാത്രി 11.50 വരെ അപേക്ഷിക്കാം. സീറ്റ് അലോക്കേഷനും പ്രവേശനത്തിനും വിദ്യാർഥികള്‍ സർവകലാശാലയുടെ കോമണ്‍ സീറ്റ് അലോക്കേഷൻ സിസ്റ്റം (സിഎസ്‌എഎസ് യുജി) വഴി അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അഡ്മിഷൻ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സിയുഇടി യുജി പരീക്ഷമാത്രമാണ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുക. സീറ്റ് അലോക്കേഷനും പ്രവേശനവും സർവകലാശാല നടത്തും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :12-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഒരുവര്‍ഷത്തോളം ക്ലാസിലിരുന്നത് വെറുതെ, മാത്തമാറ്റിക്സ് ഡബിള്‍ മേജര്‍ വിദ്യാര്‍ഥികളെ വെട്ടിലാക്കി സര്‍വകലാശാല* കണ്ണൂർ: നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ.യു.ജി.പി.) പ്രകാരം ബി.എസ്സി. കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സ്, ഫണ്ടമെന്റല്‍സ് ഓഫ് മാത്തമാറ്റിക്സ് എന്നിവ ഡബിള്‍ മെയിനായി (ഡബിള്‍ മേജർ) തിരഞ്ഞെടുത്ത ഗവ.ബ്രണ്ണൻ കോളേജിലെ 10 വിദ്യാർഥികളെ കണ്ണൂർ സർവകലാശാല കുരുക്കിലാക്കി. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഈ രണ്ട് വിഷയങ്ങള്‍ ഡബിള്‍ മെയിനായി തിരഞ്ഞടുക്കാൻ കഴിയില്ലെന്ന് സർവകലാശാല അറിയിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്ബോള്‍പോലും ഇക്കാര്യം അറിയിച്ചിരുന്നില്ല. ഏപ്രില്‍ ഒന്നിന് രണ്ടാം സെമസ്റ്റർ പരീക്ഷ തുടങ്ങുകയാണ്. കുട്ടികള്‍ ഒരുവർഷത്തോളം ക്ലാസിലിരുന്നത് വെറുതേയായി. അധ്യാപകർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്ന് പറയുന്നു. ഒരുവർഷം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഒന്ന് മേജറായി നിശ്ചയിച്ച്‌ മറ്റേതെങ്കിലും വിഷയങ്ങള്‍ മൈനറായി പഠിക്കണമെന്നാണ് സർവകലാശാലാ നിർദേശം. ഒന്നാം സെമസ്റ്റർ പരീക്ഷ അസാധുവായെന്നും അതിനാല്‍ രണ്ടാം സെമസ്റ്ററിനൊപ്പം ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്. അതായത്, ഒന്നാം സെമസ്റ്റർ തോറ്റതായി കണക്കാക്കി സപ്ലിമെന്ററി എഴുതണം. കേവലം 20 ദിവസംകൊണ്ട് മേജറും മൈനറും മള്‍ട്ടി ഡിസിപ്ലിനറി കോഴ്സും (എം.ഡി.സി.) ഉള്‍പ്പെടെ നാല് വിഷയങ്ങള്‍ പഠിച്ചുതീർത്ത് പ്രാക്ടിക്കല്‍ വർക്ക്, ഇന്റേണല്‍ വർക്ക്, വൈവ തുടങ്ങിയവയും പൂർത്തീകരിക്കേണ്ട ബാധ്യതയാണ് വിദ്യാർഥികള്‍ക്ക് വന്നുപെട്ടിരിക്കുന്നത്. കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സ്, ഫണ്ടമെന്റല്‍സ് ഓഫ് മാത്തമാറ്റിക്സ് എന്നിവ ഉള്ളടക്കത്തില്‍ സമാനമാണെന്നും ഇത് ഡബിള്‍ മെയിനായി ഡിഗ്രി നേടിയാല്‍ സർട്ടിഫിക്കറ്റിന് വിലയുണ്ടാകില്ലെന്നും സർവകലാശാല പറയുന്നു. ബ്രണ്ണനിലെ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റില്‍ ബി.എസ്സി. മാത്തമാറ്റിക്സ്, ബി.എസ്സി. കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് കോഴ്സുകളുണ്ട്. കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്സിലെ 11 വിദ്യാർഥികളില്‍ 10 പേരും ഒന്നാം സെമസ്റ്ററില്‍ മേജർ കോഴ്സായി കംപ്യൂട്ടേഷണല്‍ കാല്‍ക്കുലസ്, ഫണ്ടമെന്റല്‍സ് ഓഫ് മാത്തമാറ്റിക്സ്, മൈനർ കോഴ്സായി പ്രോബബിലിറ്റി തിയറി, എം.ഡി.സി. ആയി മെട്രിക്സ് തിയറി എന്നിങ്ങനെയും ഇംഗ്ലീഷ്, ഹിന്ദി/മലയാളം/സംസ്കൃതം എന്നിങ്ങനെ ഭാഷാ വിഷയവുമാണ് തിരഞ്ഞെടുത്തത്. 2024 ഓഗസ്റ്റില്‍ ആരംഭിച്ച ഒന്നാം സെമസ്റ്റർ നവംബറിലെ പരീക്ഷയോടെ അവസാനിക്കുകയും ഡിസംബറില്‍ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡിസംബറില്‍ ആരംഭിക്കേണ്ട രണ്ടാം സെമസ്റ്റർ 2025 ജനുവരിയോടെയാണ് ആരംഭിച്ചത്. ഈ സമയം എം.ഡി.സി.യില്‍ ഒന്നാം സെമസ്റ്ററില്‍ എടുത്ത വിഷയങ്ങള്‍ രജിസ്റ്റർചെയ്യാൻ വിദ്യാർഥികള്‍ക്ക് സാധിച്ചില്ല. സാങ്കേതിക പ്രശ്നമാണെന്ന് കരുതിയെങ്കിലും പിന്നീടാണ് അധ്യാപകരും വിദ്യാർഥികളും വിവരമറിഞ്ഞത്. പലതവണ സർവകലാശാല കയറിയിറങ്ങിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് വിദ്യാർഥികള്‍ പറയുന്നു. മാർച്ച്‌ മൂന്നിനാണ് കണ്ണൂർ സർവകലാശാല രജിസ്ട്രാർ രേഖാമൂലം പ്രിൻസിപ്പലിന് ഇതുസംബന്ധിച്ച കത്തയച്ചത്. വർഷം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ചയോടെ എം.ഡി.സി.യില്‍ എട്ടുപേർ ഫിസിക്കല്‍ എജുക്കേഷനും ഓരോരുത്തർ സംസ്കൃതം, സുവോളജി എന്നിവയും തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ വിഷയങ്ങള്‍ മൈനറായും തിരഞ്ഞെടുത്തു. പരീക്ഷാസമയമെങ്കിലും നീട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന ചിന്തയിലാണ് ഇപ്പോള്‍ കുട്ടികള്‍. അധ്യാപകരെയും വിദ്യാർഥികളെയും അറിയിച്ചിരുന്നു : കോഴ്സുമായി ബന്ധപ്പെട്ട ഈ പ്രശ്നം അധ്യാപകരെ നേരത്തേതന്നെ അറിയിച്ചതാണ്. ബ്രണ്ണനില്‍ മാത്തമാറ്റിക്സ് ഡിപ്പാർട്ട്മെന്റിലെ രണ്ട് കോഴ്സുകളിലും ഉള്ളടക്കം ഒന്നുതന്നെയാണ്. ഇക്കാര്യം വിദ്യാർഥികള്‍ വന്ന് അന്വേഷിച്ചപ്പോഴും ബോധ്യപ്പെടുത്തിയതാണ്. 15-ഓളം വിഷയങ്ങളുള്ള കോളേജാണ് ബ്രണ്ണൻ. ഡോ. ജോബി കെ.ജോസ് രജിസ്ട്രാർ, കണ്ണൂർ സർവകലാശാല ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :11-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍വകലാശാല; വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുമോ?* ന്യൂഡല്‍ഹി: ഫീസിലൂടെ വരുമാനം വർധിപ്പിക്കാനുള്ള ഡല്‍ഹി സർവകലാശാലയുടെ തീരുമാനം വിദ്യാർത്ഥികള്‍ക്കിടയില്‍ ആശങ്ക വർധിപ്പിക്കുന്നു. 2025-26 സാമ്ബത്തിക വർഷം വരുമാനം 246 കോടിയിലധികമായി വർധിപ്പിക്കാനാണ് സർവകലാശാല പദ്ധതിയിടുന്നത്. പ്രവർത്തനച്ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫീസ് വർധനവിനുള്ള തീരുമാനമെന്നാണ് ഔദ്യോഗിക സാമ്ബത്തിക കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ പ്രതീക്ഷിത വരുമാനം മുൻ എസ്റ്റിമേറ്റുകളെ മറികടക്കുന്നതായതുകൊണ്ടു തന്നെ ഫീസില്‍ കുത്തനെയുള്ള വർധനവ് പ്രതീക്ഷിക്കാം. തുടർച്ചയായുള്ള ഫീസ് വർധനയിലൂടെ സർവകലാശാലയ്ക്ക് നല്ലൊരു തുക വരുമാനമായി ലഭിച്ചിട്ടുണ്ട്. ഡല്‍ഹി സർവകലാശാല പോലൊരു പൊതു വിദ്യാഭ്യാസ സ്ഥാപനം വലിയ തോതില്‍ ഫീസ് വർധിപ്പിക്കുന്നത് വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം തടസ്സപ്പെടുത്തുമെന്ന് വിദ്യാർത്ഥികളും അധ്യാപകും ആശങ്ക അറിയിക്കുകയാണ്. സർവകലാശാല സൗകര്യങ്ങള്‍ മെച്ചപ്പെടുത്താൻ ഫീസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്ബോള്‍ വിദ്യാർത്ഥികള്‍ വിദ്യാഭ്യാസച്ചെലവ് വർധിക്കുന്നതിനെ ഓർത്ത് വിഷമിക്കുകയാണ്. ഡല്‍ഹിയിലെ ഉയർന്ന താമസച്ചെലവുകള്‍ക്കൊപ്പം വർധിച്ച വാർഷിക ഫീസ് കൂടി താങ്ങാനാവില്ലെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായാണ് തങ്ങള്‍ പത്ത് ശതമാനം ഫീസ് വർധിപ്പിച്ചിരിക്കുന്നതെന്നാണ് ഡല്‍ഹി സർവകലാശാല ഫീസ് വർധനയെ ന്യായീകരിച്ചിരിക്കുന്നത്. തുടർച്ചയായ ഫീസ് വർധനവ് വിദ്യാഭ്യാസം ആഢംബര വസ്തുവാക്കി മാറ്റുമെന്നും സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവർക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെടുമെന്നും ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകനായ അഭ ദേവ് ഹബീബ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ഫീസ് വർധിപ്പിക്കുകയാണെങ്കില്‍ സ്വകാര്യ സർ സർവകലാശാലയില്‍ നിന്നുള്ള അവയുടെ വ്യത്യാസം എന്തെന്ന് അദ്ദേഹം ചോദിക്കുന്നു. ഡല്‍ഹി സർവകലാശാല ഒരു സ്വകാര്യ സ്ഥാപനംപോലെ പ്രവൃത്തിക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ നിലവിലെ തീരുമാനത്തെ എതിർക്കുമെന്നാണ് അധ്യാപകർ പറയുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :11-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും ഡിമാൻഡുള്ള സാധനം, കോളടിച്ചത് തമിഴ്‌നാടിനും കര്‍ണാടകയ്ക്കും* ചെങ്ങന്നൂർ: വേനല്‍ ചൂട് കടുത്തതോടെ വഴിനീളെ തണ്ണിമത്തൻ നിറയുന്നു. കൂടുതല്‍ ആവശ്യക്കാരെത്തിയതോടെ കച്ചവടവും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു വേനലില്‍ ജലാംശം നഷ്ടമാകുന്നത് തടയാൻ തണ്ണിമത്തന് കഴിയുന്നു എന്നതാണ് പ്രിയമേറാൻ കാരണം. കർണാടകയില്‍ നിന്നുള്ള കിരണ്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള നാംധാരി, വിശാല്‍, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് എത്തുന്നത്. 2012ല്‍ കേരള കാർഷികസർവകലാശാല വികസിപ്പിച്ച്‌ കാമ്ബിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും ഇപ്പോള്‍ വിപണിയില്‍ സജീവമാണ്. എന്നിരുന്നാലും ചുവന്ന കാമ്ബുള്ള തണ്ണിമത്തനാണ് ആളുകള്‍ക്ക് പ്രിയം. വിപണി സജീവമായതോടെ തണ്ണിമത്തൻ ജ്യൂസും, വിവിധ പഴച്ചാറുകള്‍ വില്‍ക്കുന്ന കടകളും സജീവമായിട്ടുണ്ട്. ജില്ലയില്‍ ഏറ്റവുമധികം കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ നിരവധി പേരാണ് തണ്ണിമത്തൻ കച്ചവടത്തിനായി എത്തിയിരിക്കുന്നത്. പാതയോരത്തോട് ചേർന്നാണ് വില്‍പ്പന. വെള്ളരി വർഗത്തില്‍പ്പെട്ട തണ്ണിമത്തന്റെ വിലയും വർദ്ധിച്ചിട്ടുണ്ട്. 25മുതല്‍ 35 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഈടാക്കുന്നത്. മാർച്ച്‌ഏപ്രില്‍ മാസങ്ങളില്‍ ചൂട് കൂടുന്നതോടെ തണ്ണിമത്തൻ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാൻ ചില സ്ഥലങ്ങളിലെ പാതയോരങ്ങളില്‍ കരിക്ക്, പനംനൊങ്, പനംകരിക്ക് എന്നിവയും വില്പനയ്ക്കുണ്ട്. വില 5 മുതല്‍ 10 രൂപ വരെ കൂടിയിട്ടുണ്ട്. എന്നാലും ഡിമാൻഡ് കുറയുന്നില്ല. പൈനാപ്പിളും ,മുന്തിരിയും , തണ്ണിമത്തനും കൂടിയുള്ള മിക്‌സഡ് ജ്യൂസിന് നല്ല ഡിമാന്റാണ്. 50 രൂപ മുതല്‍70 രൂപ വരെയാണ് നിരക്ക് . പേരയ്ക്ക, ഓറഞ്ച് മുതലായ പഴവർഗള്‍ക്കുള്ള ഡിമാൻഡ് കൂടി. നോയമ്ബ് കാലമായതിനാല്‍ അധിക കച്ചവടം ലഭിക്കുന്നുണ്ട്. ബഷീർ (തണ്ണിമത്തൻ വഴിയോര കച്ചവടക്കാരൻ) കിലോ 25 മുതല്‍ ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :11-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

photo content

*✈️TODAY TRAVEL UPDATES* *COK-DXB (SG)* 10-Mar 10300 11,12-Mar 9300 13,14,15-Mar 10500 17-Mar 10800 18-Mar 10800 19,20-Mar 12500 21,22,23-Mar 13500 24-Mar 14500 25-Mar 15000 26-Mar 15900 27-Mar 18500 28,29,30,31-Mar 20600 01,02,03-Apr 22600 04-Apr 23900 05-Apr 24900 06-Apr 24900 07,08,09,10-Apr 22900 11 TO 30-Apr 20500 *CCJ DXB (SG)* 10-Mar 8900 11,12,13-Mar 9200 14-Mar 10500 15-Mar 9900 16,17,18,19-Mar 11900 20,21,22-Mar 14500 23-Mar 13900 24-Mar 14900 25-Mar 18500 26-Mar 17500 27-Mar 19500 28,29,30,31-Mar 23500 01,02-Apr 23800 03 TO 10-Apr 23200 11 TO 30-Apr 19800 DXB-COK (SG) 01 TO 30-Apr 12800 DXB-CCJ (SG) 01 TO 30-Apr 12800 --------------------- COK-DXB (IX) 13,14,15-Mar 9800 COK-SHJ (IX) 13,14-Mar 11500 15-Mar 11900 COK-AUH (IX) 11,12,13,14-Mar 8500 COK-RUH (IX) 16-Mar 11300 23-Mar 16800 30-Mar 19200 COK-DMM (IX) 14,16,18-Mar 10600 21,23-Mar 12800 25-Mar 13800 COK-BAH (IX) 14,15,17,21,23,25-Mar 10800 CNN-DMM (IX) 12-Mar 7900 13,15,19-Mar 8900 CCJ-DXB (IX) 12,13-Mar 8100 14,15-Mar 9300 CCJ-SHJ (IX) 11,12,13-Mar 8600 14-Mar 9300 CCJ-AUH (IX) 11,12,13,14-Mar 8600 CCJ-RUH (IX) 11,12,13,14-Mar 8600 15,16,17-Mar 9800 18,19-Mar 10800 20,21,22-Mar 12800 CCJ-DMM (IX) 11,12,13,14-Mar 7600 15,16-Mar 8900 17,18,19-Mar 9800 20,21,22,23,24-Mar 12800 CCJ-BAH (IX) 11-Mar 9800 14,15,18-Mar 12800 19,21,22-Mar 13300 IXE-AUH (IX) 11-Mar 7900 19-Mar 9500 CCJ-RKT (G9) 12-Mar 8500 14,16,19-Mar 9000 21-Mar 10400 23-Mar 11300 *OMAN VISA* *10 DAYS* - 2000 *30 DAYS* - 5300 ============== *UAE 🇦🇪 Visit Visa | Dubai* *Normal Visa* *1 month | 2 months* 8300 12500 *Child Below 18 with Parent* *1 month | 2 months* *2000 2900* *------------------------------------* 📌 *Note: For same-day posting, please send payment by or before 4:30 PM.* ⏰ *Otherwise, applications will be submited next day before noon.* ☀️📬 ———————————————————- 🚨 *Important Notice*🚨 *Dear Travel Partners,* As per the latest update from immigration, the following additional documents are now mandatory when applying for a UAE visa: 1. *Return Ticket 2. *Hotel Booking ✅ Please upload only *genuine return tickets and confirmed hotel bookings.* ❌ Fake or dummy documents can result in *visa rejection* by immigration. ✨ Let’s ensure a smooth and hassle-free process together! Thank you for your cooperation. ▂▂▂▂▂▂▂▂▂▂▂▂▂▂ *Other Services👇* *🇦🇪Dubai Tour Package* *📄Certificate Attestation* *🚊Train Ticket* *🚌Bus Ticket* *🚕Airport Taxi* *⛱️Tour Packages* *🖥️Online Services* *📘Passport Service* *🕋Hajj & Umrah Services* *✈️Norka Services* *💵Money Tranfer* ------------------------------------- *EZZA TOURS & TRAVELS* 📞🪀 +917994644411 Web: www.ezzagroup.com ▂▂▂▂▂▂▂▂▂▂▂▂▂▂ *EZZA LIVE ®️* _One Point Solution_ *Date :10-03-2024* ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇 https://ezzalive.com/12686//3

*📢കന്നുകാലികളില്‍ ചിപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും; പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങളടക്കം ആപ്പില്‍* പത്തനംതിട്ട: കന്നുകാലികളില്‍ ചിപ്പ് ഘടിപ്പിക്കുന്ന പദ്ധതി ഏപ്രിലോടെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.പത്തനംതിട്ട ജില്ലയില്‍ വിജയകരമായി പൂർത്തിയാക്കിയ പദ്ധതി ഒന്നരവർഷമായി തുടർപ്രവർത്തനങ്ങള്‍ ഇല്ലാതെ നിലച്ചിരിക്കുകയായിരുന്നു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച്‌ നടത്തുന്ന പദ്ധതിയുടെ ഡേറ്റ എൻട്രിക്ക് ആവശ്യമായ ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള കാലതാമസം കാരണമാണ് സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുന്നത് നീണ്ടത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധയുടെ ഭാഗമായാണ് കന്നുകാലികള്‍ക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയല്‍ സംവിധാനം ഒരുക്കുന്നത്. ചിപ്പ് ഘടിപ്പിച്ച്‌ ഡേറ്റ എൻട്രി നടത്തുന്നതിലൂടെ കന്നുകാലികളുടെ വിവരങ്ങള്‍, അവയ്ക്കെടുത്തതും എടുക്കേണ്ടതുമായ വാക്സിനേഷനുകള്‍, തരുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങള്‍ തുടങ്ങിയവ ഇ-സമൃദ്ധയുടെ ആപ്പിലും പോർട്ടലിലും ലഭ്യമാക്കും. പത്തനംതിട്ട ജില്ലയിലെ പദ്ധതി ഒരുമാസംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ നിർദേശിച്ചത്. 7.5 കോടി രൂപ ഇതിനായി നല്‍കി. എന്നാല്‍, ജീവനക്കാരുടെ കുറവും വിവരശേഖരണത്തിനായുള്ള സാങ്കേതികസംവിധാനങ്ങളുടെ അപര്യാപ്തതയുംമൂലം നാലുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. കന്നുകാലികളുടെ ചെവിയിലെ തൊലിക്കടിയിലാണ് ചിപ്പ് സ്ഥാപിക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :10-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂