en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢സാമ്ബത്തിക മേഖല മുള്‍മുനയിലേക്ക്* കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ചയും രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വിലക്കുതിപ്പും ഇന്ത്യൻ സാമ്ബത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പ് കൂട്ടുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തലമായ 85.97 വരെ താഴ്ന്നിരുന്നു. ഇതിനിടെ റഷ്യക്കെതിരെ അമേരിക്ക സാമ്ബത്തിക ഉപരോധം ശക്തമാക്കിയതോടെ ക്രൂഡോയില്‍ വില നാല് മാസത്തിനിടെ ആദ്യമായി ബാരലിന് 80 ഡോളർ കവിഞ്ഞു. ഇതോടെ ഇന്ത്യയുടെ ധന, സാമ്ബത്തിക, വ്യവസായ മേഖലകള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും എണ്ണവില വർദ്ധനയും ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പ സമ്മർദ്ദം ശക്തമാക്കും. ഇറക്കുമതി ചെലവ് കൂടുമെന്നതിനാല്‍ ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില വരും ദിവസങ്ങളില്‍ കൂടുമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്കിന് മുന്നില്‍ കാര്യമായ വഴികളില്ല. ബാഹ്യമായ കാരണങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്നതിനാല്‍ പലിശ വർദ്ധന ഉള്‍പ്പെടെയുള്ള ധന നിയന്ത്രണ നടപടികള്‍ കാര്യമായ ഫലം ചെയ്യില്ലെന്ന് വിലയിരുത്തുന്നു. രാജ്യം സാമ്ബത്തിക തളർച്ചയിലൂടെ നീങ്ങുന്നതിനാല്‍ ഉപഭോഗം നിയന്ത്രിക്കുവാനുള്ള ഏതൊരു തീരുമാനവും കമ്ബനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. വെല്ലുവിളികള്‍ ശക്തം 1. റഷ്യയ്ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിക്കുന്നതാണ് ഇന്ധന വിപണിയില്‍ സമ്മർദ്ദം ശക്തമാക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യൻ സംഘർഷത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഇടപെടുമെന്ന വാർത്തകളും എണ്ണ വിപണിയെ ചൂടുപിടിപ്പിക്കുന്നു. 2. ട്രംപ് ഭരണ കാലം തുടങ്ങുന്നതിന് മുന്നോടിയായി യു.എസ് ബോണ്ടുകളുടെ മൂല്യവർദ്ധന രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്‌ടിക്കുന്നു. ഇപ്പോഴത്തെ ട്രെൻഡുകളനുസരിച്ച്‌ താമസിയാതെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90 കടന്ന് താഴേക്ക് നീങ്ങിയേക്കും 3. ആഗോള സാമ്ബത്തിക അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം പിൻവലിക്കുന്നതും നിക്ഷേപകർക്ക് ആശങ്കയാണ്. ആഭ്യന്തര നിക്ഷേപകരുടെ ആവേശവും ചോരുകയാണ് 4. വിപണിയിലെ ഉപഭോഗ തളർച്ചയും ഉത്പാദന ചെലവിലെ വർദ്ധനയും കോർപ്പറേറ്റ് മേഖലയില്‍ സമ്മർദ്ദം ശക്തമാക്കുന്നു. അമേരിക്ക, യൂറോപ്പ് എന്നീ വിപണികളിലെ മാന്ദ്യ സാഹചര്യങ്ങള്‍ കയറ്റുമതി സാദ്ധ്യതകളെയും പ്രതികൂലമായി ബാധിക്കും ക്രൂഡോയില്‍ വില ബാരലിന് 80 ഡോളർ കടന്ന് മുന്നോട്ട് ഡോളറിനെതിരെ രൂപ 86ന് തൊട്ടടുത്ത് ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

പച്ചത്തേങ്ങ ശേഖരിക്കാൻ ചെറുകിട മില്ലുകാർ രംഗത്തുണ്ട്. തമിഴ്നാട്ടിലെ ചരക്കുക്ഷാമം മൂലം നമ്മുടെ നിരക്കിലും ക്വിന്‍റലിന് 150 രൂപ ഉയർന്നാണ് അവിടെ കൊപ്രയുടെ കൈമാറ്റം. തമിഴ്നാട് അതിർത്തി ജില്ലകളില്‍ ഏജന്‍റുമാരെ ഇറക്കി കേരളത്തില്‍നിന്നും അവർ പച്ചത്തേങ്ങ ശേഖരിക്കുന്നുണ്ട്. കൊച്ചിയില്‍ കൊപ്ര 14,900ലും വെളിച്ചെണ്ണ 22,300 രൂപയിലുമാണ് ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കുരുമുളകിന് ക്ഷാമം; വിലയില്‍ കുതിപ്പ്* https://ezzalive.com/12686/ വിപണിവിശേഷം / കെ.ബി. ഉദയഭാനു വിയറ്റ്നാം നാണയമായ ഡോംഗില്‍ കുരുമുളക് വില ഒന്നരലക്ഷം രൂപയ്ക്ക് മുകളില്‍, മുൻവാരം സൂചിപ്പിച്ചതാണ് അവിടെ മുളക് കിട്ടാക്കനിയെന്ന്. ഒസാക്കയില്‍ റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തുന്നു, വിപണി സാങ്കേതിക തിരുത്തല്‍ പൂർത്തിയാക്കിയെന്ന് വ്യക്തമായതോടെ ഫണ്ടുകള്‍ ഏപ്രില്‍, മേയ് അവധികളില്‍ പിടിമുറുക്കുന്നു. നാളികേര വിളവെടുപ്പിന് തുടക്കംകുറിച്ചിട്ടും വിപണിയിലെ ചരക്ക് ക്ഷാമം തുടരുന്നു. വിയറ്റ്നാമിലെ മുഖ്യ കാർഷിക വിപണികളില്‍ കുരുമുളക് വില കിലോ 1,51,000 ഡോംഗിലേക്ക് കയറി. രൂക്ഷമായ മുളക് ക്ഷാമമാണ് നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്. പിന്നിട്ട വാരത്തിലും വില ഉയർന്നെങ്കിലും വില്‍പ്പനക്കാരുടെ അഭാവം വാങ്ങലുകാരെ അസ്വസ്ഥരാക്കി. സ്ഥിതിഗതികള്‍ അത്ര അനുകൂലമല്ലെന്ന് വ്യക്തമായതോടെ ഇതര ഉത്പാദക രാജ്യങ്ങളും നിരക്ക് ഉയർത്താൻ നീക്കം തുടങ്ങി. വിയറ്റ്നാമില്‍ വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം. ചൈനീസ് ലൂണാർ ന്യൂ ഇയർ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള ചരക്ക് ഇനിയും കണ്ടെത്തിയിട്ടില്ല. ഹോങ്കോംഗ്, സിംഗപ്പൂർ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന റീസെല്ലർമാരില്‍നിന്നും കുരുമുളക് ശേഖരിക്കാൻ നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ലെന്നാണ് സൂചന. ഉത്സവദിനങ്ങളിലെ ആവശ്യങ്ങള്‍ക്ക് 20,000 ടണ്ണില്‍ അധികം കുരുമുളക് ചൈനയ്ക്ക് ആവശ്യമാണ്. അന്താരാഷ്‌ട്ര മാർക്കറ്റില്‍ വൈറ്റ് പെപ്പറിനും ആവശ്യം വർധിച്ചു. ബ്രസീലില്‍ ചരക്കുക്ഷാമം മൂലം പുതിയ ക്വട്ടേഷൻ ഇറക്കുന്നില്ല. ഇന്തോനേഷ്യൻ വെള്ളക്കുരുമുളക് 8950 ഡോളറില്‍ നീങ്ങിയപ്പോള്‍ വിയറ്റ്നാം 9600 ഡോളർവരെ ആവശ്യപ്പെട്ടു. മലേഷ്യൻ വൈറ്റ് പെപ്പർ വില ടണ്ണിന് 10,900 ഡോളറില്‍നിന്നും 11,100ലേക്ക് ഉയർന്നു. കേരളം, കർണാടക സംസ്ഥാനങ്ങളിലെ ഉത്പാദകരുടെ സ്റ്റോക്കിസ്റ്റുകളും വില്‍പ്പനയില്‍നിന്നും പിൻവലിഞ്ഞതിനാല്‍ പുതുവർഷം പിറന്നശേഷം ഏല്ലാ ദിവസങ്ങളിലും വാങ്ങലുകാർ നിരക്ക് ഉയർത്തുകയാണെങ്കിലും ചരക്കുക്ഷാമം രൂക്ഷമാണ്. പകല്‍ താപനില അപ്രതീക്ഷിതമായി ഉയർന്നത് കാർഷിക മേഖലയെ പിരിമുറുക്കത്തിലാക്കി. കൊച്ചിയില്‍ അണ്‍ഗാർബിള്‍ഡ് 63,700 രൂപയില്‍നിന്ന് 64,700 രൂപയായി. ഗാർബിള്‍ഡ് 66,700 രൂപയില്‍ വാരാന്ത്യം ഇടപാടുകള്‍ നടന്നു. റബർ വില ഉ‍യർന്നേക്കും ഒസാക്ക എക്സ്ചേഞ്ചില്‍ സാങ്കേതിക തിരുത്തലുകള്‍ പൂർത്തിയാക്കി റബർ ബുള്ളിഷ് ട്രെൻഡ് നിലനിർത്തി. ഡിസംബറില്‍ 378 യെന്നില്‍ തുടങ്ങിയ തിരുത്തല്‍ വേളയില്‍ തന്നെ സൂചിപ്പിച്ചതാണ് വിപണി ബുള്ളിഷ് മൂഡിലാണെന്ന്. മൂന്നാഴ്ച്ചയില്‍ ഏറെ തിരുത്തലുകള്‍ക്കിടയില്‍ കഴിഞ്ഞവാരം വ്യക്തമായ 351 യെന്നിലെ സപ്പോർട്ട് വിപണി നിലനിർത്തി, 354 യെന്നിലേക്ക് ഇടിഞ്ഞ ശേഷം വീണ്ടും മികവിന്‍റെ പാതയിലാണ്, വാരാന്ത്യം ഏപ്രില്‍ അവധി 372 യെന്നിലേക്ക് ഉയർന്നു. വാരാന്ത്യം ബാങ്കോക്കില്‍ റബർ വില 19,785 രൂപയിലാണ്. ചൂടിനെ തുടർന്ന് പല ഭാഗങ്ങളിലും മരങ്ങളില്‍നിന്നുള്ള പാല്‍ ലഭ്യത പെടുന്നനെ കുറഞ്ഞു. പ്രതികൂല കാലാവസ്ഥ മുൻനിർത്തി പലരും വെട്ടുചുരുക്കി. ഇതിനിടയില്‍ അപ്രതീക്ഷിതമായി ചക്രവാതച്ചുഴി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടത് കണക്കിലെടുത്താല്‍ സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഈവാരം മഴയ്ക്കുള്ള സാധ്യത തെളിയുന്നു. വരണ്ടു തുടങ്ങിയ ഭൂമിക്ക് മഴയുടെ വരവ് കുളിര് സമ്മാനിക്കാം. ഇതിനിടയില്‍ വിപണി ഷീറ്റ് ക്ഷാമത്തില്‍ നീങ്ങുന്നതിനിടയില്‍ വിദേശ വില ഉയർന്നതോടെ ടയർ കമ്ബനികള്‍ നാലാം ഗ്രേഡിനെ 190ലേക്ക് ഉയർത്തി. ടയർ വ്യവസായികള്‍ പിരിമുറുക്കത്തിലാണ്, രൂപയുടെ മൂല്യത്തകർച്ച അവരെ സമ്മർദത്തിലാക്കി. കഴിഞ്ഞവാരം 85.78ല്‍ നിലകൊണ്ട രൂപയുടെ മൂല്യമിപ്പോള്‍ 85.95ലേക്ക് ദുർബലമായി. മുൻവാരം സൂചിപ്പിച്ചതാണ് രൂപയുടെ തകർച്ച അവസാനിച്ചിട്ടില്ല. മൂല്യം ഇനിയും ഇടിയുമെന്ന് വ്യക്തമായതിനാല്‍ ആഭ്യന്തര വിപണിയില്‍നിന്നും ഷീറ്റ് ശേഖരിക്കാൻ അവർ നീക്കം നടത്തും. വിളവ് ചുരുങ്ങി കേരളത്തിലും കർണാടകയിലും കാപ്പി വിളവെടുപ്പു പുരോഗമിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിമിത്തം വിളവ് ചുരുങ്ങിയെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ വ്യവസായികള്‍ നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ രംഗത്തിറങ്ങി. വയനാട്ടില്‍ ഉണ്ടക്കാപ്പി 54 കിലോ 12,200 രൂപയിലും കാപ്പി പരിപ്പ് കിലോ 410 രൂപയിലുമാണ്. ‌ആഭരണ കേന്ദ്രങ്ങളില്‍ സ്വർണവില ഉയർന്നു. പവൻ 57,720 രൂപയില്‍നിന്നും 58,280ലേക്ക് ഉയർന്നു. പച്ചത്തേങ്ങയ്ക്ക് ഡിമാൻഡ് നാളികേര വിളവെടുപ്പ് തുടങ്ങി. കൊപ്രയും പച്ചത്തേങ്ങയും റിക്കാർഡ് പ്രകടനം കാഴ്ചവച്ചതിനാല്‍ പരമാവധി വേഗത്തില്‍ പുതിയ ചരക്ക് വില്‍പ്പനയ്ക്കിറക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മധ്യകേരളത്തിലും മലബാർ മേഖലയിലും ചെറിയതോതില്‍ വിളവെടുപ്പു തുടങ്ങി, മാസത്തിന്‍റെ രണ്ടാം പകുതിയില്‍ വിളവടുപ്പ് ഊർജിതമാകും.

*📢കുട്ടികളുടെ വിവരങ്ങളെല്ലാം രക്ഷിതാക്കളുടെ വിരല്‍ത്തുമ്ബില്‍; സ്‌കൂള്‍ മൊബൈല്‍ ആപ്പ് 'സമ്ബൂര്‍ണ പ്ലസ്' സുസജ്ജം* തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുടെ ഹാജരും പരീക്ഷയിലെ മാർക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനി രക്ഷിതാക്കളുടെ വിരല്‍ത്തുമ്ബില്‍. ക്ലാസ്മുറിയിലെയും സ്കൂളിലെയും വിശേഷങ്ങള്‍ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായി. സ്കൂളുകള്‍ക്കായി കൈറ്റ് സജ്ജമാക്കിയ 'സമ്ബൂർണ പ്ലസ്' മൊബൈല്‍ ആപ്പിലാണ് ഈ സൗകര്യം. സംസ്ഥാനത്തെ 12,943 സർക്കാർ-എയ്ഡഡ്-അണ്‍എയ്ഡഡ് സ്കൂളുകളിലെ 36.44 ലക്ഷം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു. ക്രിസ്മസ് പരീക്ഷമുതല്‍ സംവിധാനം സജ്ജമായി. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് എണ്ണായിരത്തോളം സ്കൂളുകള്‍ സമ്ബൂർണയില്‍ ലഭ്യമാക്കി. ഇങ്ങനെ ഉപയോഗിക്കാം പ്ലേ സ്റ്റോറില്‍ 'Sampoorna Plus' എന്ന് ടൈപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളില്‍ ചേർത്തപ്പോള്‍ നല്‍കിയ ഫോണ്‍നന്പർ നല്‍കണം. മൊബൈല്‍ നമ്ബർ കൃത്യമായി സമ്ബൂർണയില്‍ ഉള്‍പ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്കൂളുമായി ബന്ധപ്പെടാം. ഈ നന്പറില്‍ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച്‌ ലോഗിൻ ചെയ്യണം. ലോഗിൻ ചെയ്യുമ്ബോള്‍ ആ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടികളുടെ പ്രൊഫൈലുകള്‍മാത്രം രക്ഷിതാവിന് ലഭിക്കും. പ്രൊഫൈലില്‍ സ്കൂളില്‍നിന്ന് അയക്കുന്ന മെസേജുകള്‍, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. ആപ്പില്‍ കിട്ടും ഈ വിവരങ്ങള്‍ • ഹാജരും പഠനവിവരങ്ങളും • സ്കൂള്‍ ബസിന്റെ സമയം • ക്ലാസ് ടീച്ചർക്കും രക്ഷിതാവിനും കുട്ടിയെക്കുറിച്ച്‌ സന്ദേശംവഴി ആശയവിനിമയം നടത്താം • പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തല്‍ • കുട്ടികളുടെ പഠനപുരോഗതി • പ്രോഗ്രസ് റിപ്പോർട്ട് ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :13-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

photo content

*✈️TODAY TRAVEL UPDATES* ▂▂▂▂▂▂▂▂▂▂▂▂▂▂ *COK-DXB* 09-Jan 17500 10,11-Jan 20600 12-Jan 22800 13-Jan 18500 14,15-Jan 18500 16-19-Jan 16500 20-31-Jan 14500 01-15-Feb 14000 *CCJ DXB* 09-Jan 17300 11-Jan 20600 12-Jan 18500 13-Jan 16800 14-Jan 15300 15,16-Jan 15300 17-20-Jan 15300 21-31-Jan 13000 01-15-Feb 13500 *CCJ-DMM* 17-Jan 14000 *OMAN VISA* *10 DAYS* - 2000 *30 DAYS* - 5300 ============== *UAE 🇦🇪 Visit Visa | Dubai* *Normal Visa* *1 month | 2 months* 8300 11300 *Child Below 18 with Parent* *1 month | 2 months* *2000 2900* *------------------------------------* 📌 *Note: For same-day posting, please send payment by or before 4:30 PM.* ⏰ *Otherwise, applications will be submited next day before noon.* ☀️📬 ———————————————————- 🚨 *Important Notice*🚨 *Dear Travel Partners,* As per the latest update from immigration, the following additional documents are now mandatory when applying for a UAE visa: 1. *Return Ticket 2. *Hotel Booking ✅ Please upload only *genuine return tickets and confirmed hotel bookings.* ❌ Fake or dummy documents can result in *visa rejection* by immigration. ✨ Let’s ensure a smooth and hassle-free process together! Thank you for your cooperation. ▂▂▂▂▂▂▂▂▂▂▂▂▂▂ *Other Services👇* *🇦🇪Dubai Tour Package* *📄Certificate Attestation* *🚊Train Ticket* *🚌Bus Ticket* *🚕Airport Taxi* *⛱️Tour Packages* *🖥️Online Services* *📘Passport Service* *🕋Hajj & Umrah Services* *✈️Norka Services* *💵Money Tranfer* ------------------------------------- *EZZA TOURS & TRAVELS* 📞🪀 +917994644411 Web: www.ezzagroup.com ▂▂▂▂▂▂▂▂▂▂▂▂▂▂ *EZZA LIVE ®️* _One Point Solution_ *Date :9-01-2024* ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇 https://ezzalive.com/12686//3

*📢തൃശ്ശൂർ: തിരുവില്വാമലയിലെ വി.കെ.എൻ. സ്മാരകത്തില്‍ ഒരു ആരാധകൻ നല്‍കിയ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളുണ്ട്.* വി.കെ.എൻ. ഉപയോഗിച്ച വസ്തുക്കള്‍ സൂക്ഷിക്കാനായി 45 അറകളുള്ള അലമാരയും എഴുത്തുകസേര ഉയർത്തിവയ്ക്കാനുള്ള പീഠവുമാണിത്. പ്രവാസിയായ ഇരിങ്ങാലക്കുടയിലെ പ്രദീപ് എന്നയാളാണ് ഇവ ജനുവരി ഒന്നിന് സ്മാരകമന്ദിരത്തില്‍ എത്തിച്ചുനല്‍കിയത്. മന്ദിരത്തിലെ പ്രവേശനമുറിയില്‍ത്തന്നെ ഇവ വെച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാനാകുന്നില്ല. നിർമാണം പൂർത്തിയാക്കി മന്ദിരം തുറന്നിട്ട് 10 വർഷമായിട്ടും ഇതേവരെ കെട്ടിടത്തിനുള്ളിലെ മുറികളില്‍ വയറിങ് നടത്തിയിട്ടില്ല എന്നതാണ് കാരണം. 2014 ഫെബ്രുവരി 13-ന് അന്നത്തെ സാംസ്കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്ത സ്മാരകത്തില്‍ വൈദ്യുതി കണക്ഷൻ നല്‍കിയതു മുന്നിലെ തിണ്ണയില്‍മാത്രം. പത്തുവർഷംമുമ്ബ് അവിടെ ഉദ്ഘാടനത്തിനായി നടത്തിയ വയറിങ്ങും കണക്ഷനും അവിടംകൊണ്ട് നിർത്തി. വി.കെ.എൻ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ പുരസ്കാരങ്ങള്‍ വി.കെ.എന്റെ വീടിനു മുന്നില്‍ വീട്ടുകാർ സൗജന്യമായി നല്‍കിയ ഏഴ് സെന്റിലാണ് 1000 ചതുരശ്രയടിയില്‍ സ്മാരകമന്ദിരം നിർമിച്ചത്. തിണ്ണ ഒരു സ്റ്റേജിന്റെ രീതിയില്‍ നിർമിച്ച്‌ ഉള്ളില്‍ വലിയൊരു ഹാളും ഓഫീസ്മുറിയുമാണുള്ളത്. ഹാളില്‍ രണ്ട് പെട്ടിയിലും ഒരു മരപ്പെട്ടിയിലും ഇരുമ്ബിന്റെ ഫ്രെയിം മാത്രമുള്ള അലമാരയിലുമാണ് വി.കെ.എന്റെ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. എഴുതിയ പേന മുതല്‍ മൂക്കിപ്പൊടിഡപ്പയും കളിച്ച ചീട്ടിന്റെ പെട്ടിയും എഴുതിയ കടലാസുകളും വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും ടൈപ്പ് റൈറ്ററും റേഡിയോയും മുതല്‍ കാല്‍ കയറ്റിവെച്ചിരുന്ന ചെറിയ മരബെഞ്ചുവരെ ഇവിടെയുണ്ട്. കിട്ടിയ സമ്മാനങ്ങളും ഫലകങ്ങളും സർട്ടിഫിക്കറ്റുമുണ്ട്. ഇവയെല്ലാം സുരക്ഷിതമായി സൂക്ഷിക്കാനും കാണാനെത്തുന്നവർക്ക് കൃത്യമായി കാണാനുമായാണ് എല്‍.ഇ.ഡി. ലൈറ്റുകളോടുകൂടിയ മൂന്ന് അലമാരകളും എഴുത്തുകസേര സുരക്ഷിതമായി ഉയർത്തിവയ്ക്കാനുള്ള ആധുനികപീഠവും ആരാധകൻ സമ്മാനിച്ചത്. പക്ഷേ, ഇവ കൃത്യമായി പ്രവർത്തിപ്പിക്കാൻ വൈദ്യുതി കണക്ഷൻ വേണം. അത് കിട്ടാൻ കെട്ടിടം വയറിങ് നടത്തണം. വി.കെ.എൻ സ്മാരകത്തില്‍ അദ്ദേഹത്തിന്റെ കസേര നോവലിസ്റ്റ് കെ. രഘുനാഥനാണു സുഹൃത്ത് പ്രദീപിനെ സ്മാരകത്തിലെത്തിച്ചതും പുതുമോടിക്കായുള്ള വഴിയൊരുക്കിയതും. കേരള സാഹിത്യ അക്കാദമിയുടെ നിയന്ത്രണത്തിലാണ് സ്മാരകമുള്ളത്. വി.കെ.എൻ. സ്മാരകസമിതിയാണ് ദൈനംദിനകാര്യങ്ങള്‍ നടത്തുന്നത്. ഇപ്പോള്‍ സ്മാരകവികസനത്തിനായി വി.കെ.എന്റെ കുടുംബം നാലുസെന്റ് സ്ഥലംകൂടി വിട്ടുനല്‍കിയിട്ടുണ്ട്. ഇരുപത്തഞ്ചിനാണ് വി.കെ.എന്റെ 21-ാം ചരമവാർഷികം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :9-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

എന്നാല്‍, ചിലപ്പോഴൊക്കെ അവരുടെ വഴികള്‍ വേറെയാണ്. The Negro Speaks of Rivers എന്ന കവിതയില്‍ 'എനിക്ക് പരിചിതമായ നദികളുണ്ട്, ലോകത്തോളം പുരാതനമായ, മനുഷ്യന്റെ സിരകളിലൊഴുകുന്ന രക്തത്തോളം പഴക്കമേറിയ നദികള്‍/ഞാൻ കോംഗോ നദിക്കരികില്‍ എന്റെ കുടിലുകെട്ടി, അതെന്നെ താരാട്ടുപാടിയുറക്കി. നൈല്‍ നദിക്കുമുകളില്‍ ഞാൻ പിരിമിഡുകളുയർത്തി' എന്നൊക്കെ ഹ്യൂസ് കറുത്തവന്റെ അനന്തമായ ശക്തിയെപ്പറ്റി വാചാലനാകുമ്ബോള്‍ 'ശനിയാഴ്ചകളില്‍ മുത്തശ്ശിയും അമ്മയും സഹോദരിയും എല്ലാ കറുത്ത സ്ത്രീകളും അലക്കിയ കീറത്തുണികളെടുത്ത് ജീവനില്ലാത്ത സ്വീകരണമുറികളുടെ പൊടി തുടയ്ക്കുന്ന'തിനെപ്പറ്റിയാണ് ജിയൊവാനി എഴുതുന്നത്. എത്ര തുടച്ചാലും അമേരിക്കൻ അഴുക്കുമാത്രമേ പോവുകയുള്ളൂ, ആഫ്രിക്കൻ പൊടി അവിടെത്തന്നെ അവശേഷിക്കും എന്നുകൂടി കറുത്തവന്റെ ഗതികേടിനെ എഴുത്തുകാരി തെളിച്ചുകാട്ടുന്നു. വെള്ളക്കാരന് ഒരിക്കലും മനസ്സിലാകാത്ത കറുത്തവന്റെ സ്വത്വത്തെപ്പറ്റി 'Nikki Rosa' എന്ന പ്രശസ്തമായ കവിതയില്‍ ജിയൊവാനി എഴുതുന്നുണ്ട്: 'വെളുത്തവന് എന്നെപ്പറ്റി എഴുതാൻ കാരണങ്ങളില്ല, കറുത്തവന്റെ പ്രണയം കറുത്തവന്റെ വൈപുല്യം ഇതൊന്നും അവന് മനസ്സിലാകില്ല, അവൻ എന്റെ കഠിനമായ ബാല്യത്തെപ്പറ്റി പറഞ്ഞേക്കും. പക്ഷേ, അപ്പോഴൊക്കെ ഞാനെത്ര ആഹ്ലാദവതിയായിരുന്നുവെന്ന് അവന് മനസ്സിലാവുകയേയില്ല.' കറുത്തവർഗക്കാരനായ അമേരിക്കൻ എഴുത്തുകാരൻ അമിരി ബറാഖ (Amiri Baraka) എഴുതി: 'നിങ്ങള്‍ പോകാനിരിക്കുന്നിടത്തുനിന്നാണ് ഞാൻ വരുന്നത്; അതുകൊണ്ട് എനിക്കുപറയാനാകും: ഒരിക്കല്‍ ക്രിസ്മസ്, പരേതാക്കളുടെ ദിനമായ ഹാലോവീൻ ആയി മാറും. ക്രിസ്മസ് വൃക്ഷവും നക്ഷത്രവും അസ്ഥികൂടത്തിനും പ്രേതവിളക്കിനും വഴിമാറും.' ഇതുതന്നെ ജിയൊവാനിയുടെ കവിതയും പ്രവചിക്കുന്നു, വാക്കുകളില്‍ മുളയ്ക്കുന്ന കറുത്ത കണ്ണുള്ള വിത്തുകളിലൂടെ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :9-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തന്റെ എഴുത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അമേരിക്കൻ എഴുത്തുകാർക്കിടയില്‍ സവിശേഷമായ സ്ഥാനം നേടിയ നിക്കി ജിയൊവാനിയെക്കുറിച്ച്‌.* നൊബേല്‍ പുരസ്കാരം നേടിയ ടോണി മോറിസണ്‍, മറ്റു പ്രശസ്ത ആഫ്രിക്കൻ -അമേരിക്കൻ എഴുത്തുകാരായ സോറ നീല്‍ ഹർട്സണ്‍, ആലിസ് വാക്കർ, മായാ ഏഞ്ജെലൗ തുടങ്ങിയവരെപ്പോലെയാണ് സാഹിത്യലോകം അവരെ പരിഗണിക്കുന്നത്.ജയകൃഷ്ണൻ എഴുതുന്നു. നിക്കി ജിയൊവാനിയെ എങ്ങനെയാണ് നിർവചിക്കുക? അവർ തന്റെ ആഫ്രിക്കൻ വേരുകളിലാണോ അഭിമാനംകൊണ്ടിരുന്നത്? അതോ, താൻ ജനിച്ച 'അപ്പലേച്ചിയൻ' ഭൂഭാഗത്തിന്റെ സവിശേഷതകളിലോ? അവർ അമേരിക്കയുടെ വിമർശകയായിരുന്നോ? അതോ, തന്റെ രാജ്യം അത്രയൊന്നും കുഴപ്പം പിടിച്ചതല്ലെന്നാണോ കരുതിയിരുന്നത്? അവർ കവികളുടെ അപ്രമാദിത്വത്തില്‍ അഹങ്കരിച്ചിരുന്നോ? അതോ, അതിനെ പരിഹസിക്കുകയായിരുന്നോ? - ആണെന്നും അല്ലെന്നും പറയാം. രണ്ടിനും അവരുടെ കവിതയിലും ജീവിതത്തിലും തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഡിസംബറില്‍ അന്തരിക്കുന്നതുവരെ അവരെ ഒരു കള്ളിയിലും ഒതുക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല; അതിനുശേഷവും കഴിയുമെന്ന് തോന്നുന്നുമില്ല. പക്ഷേ, ഈ വൈരുധ്യങ്ങള്‍ക്കിടയിലും അവരുടെ നിലപാടുകള്‍ ഉറച്ചതുതന്നെയായിരുന്നു. സ്വയം അറിയുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അവർ കരുതി. ആഫ്രിക്കൻ-അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് ബാള്‍ഡ്വിനുമായുള്ള ഒരു അഭിമുഖസംഭാഷണത്തിനിടയില്‍ അവർ പറഞ്ഞതിങ്ങനെ: ''സ്വയം മനസ്സിലാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് മറ്റാരെയും മനസ്സിലാക്കാനാവില്ല. ഒരു സർപ്പത്തെപ്പറ്റി നിങ്ങള്‍ക്കാകെ അറിയാവുന്നത് അതിനെ നിരീക്ഷിക്കുക എന്നതുമാത്രമാണ്; നിങ്ങള്‍ക്കത് ഒരു സർപ്പമാണെന്നറിയാം. പക്ഷേ, അതിനെപ്പറ്റി ഒന്നും അറിയുകയുമില്ല.'' അമേരിക്കക്കാരെ ലോകത്താർക്കും ഇഷ്ടമില്ലെന്ന് ബാള്‍ഡ്വിൻ പറയുമ്ബോള്‍ ജിയൊവാനി പറയുന്നത് പരസ്പരം ഒരിക്കലും ഇഷ്ടപ്പെടാത്ത രണ്ടുകൂട്ടരേയുള്ളൂ-അടിമകളും ഉടമകളും എന്നത്രെ. ലോകത്തെ മുഴുവനും തങ്ങളുടെ അധീനതയിലാക്കാനുള്ള അമേരിക്കയുടെ ശ്രമത്തെയാണ് രണ്ടെഴുത്തുകാരും വിമർശിക്കുന്നത്. പക്ഷേ, അമേരിക്കക്കാർ അടിമകളാക്കിവെച്ച, ഇപ്പോഴും രണ്ടാംതരക്കാരെന്നുകരുതുന്ന മറ്റൊരു വിഭാഗം അമേരിക്കക്കാരോ? അവരെ ആരിഷ്ടപ്പെടും? വെളുത്തവരല്ലാത്തവരായ അമേരിക്കക്കാർ നേരിടുന്ന ഈ ദാർശനികസമസ്യയാണ് ജിയൊവാനിയുടെ കവിതകള്‍ക്ക് ആഴം നല്‍കുന്നത്. 1943-ല്‍ അമേരിക്കയിലെ ടെനെസ്സി സംസ്ഥാനത്തിലെ നോക്സ്വില്‍ എന്ന സ്ഥലത്താണ് നിക്കി ജിയൊവാനി (Yolande Cornelia 'Nikki' Giovanni) ജനിച്ചത്. തന്റെ എഴുത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അമേരിക്കൻ എഴുത്തുകാർക്കിടയില്‍ സവിശേഷമായസ്ഥാനം അവർ ആർജിച്ചു. നൊബേല്‍ പുരസ്കാരം നേടിയ ടോണി മോറിസണ്‍, മറ്റു പ്രശസ്ത ആഫ്രിക്കൻ - അമേരിക്കൻ എഴുത്തുകാരായ സോറ നീല്‍ ഹർട്സണ്‍, ആലിസ് വാക്കർ, മായാ ഏഞ്ജെലൗ തുടങ്ങിയവരെപ്പോലെയാണ് സാഹിത്യലോകം അവരെ പരിഗണിക്കുന്നത്. 1960-കളുടെ അവസാനത്തില്‍ സജീവമായിരുന്ന Black Arts Movement-ല്‍ സജീവമായിരുന്നു അവർ. 'കറുത്തവരുടെ വിപ്ലവകവി' എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത്. എഴുത്തിലെന്നപോലെ ജീവിതത്തിലും ജിയൊവാനി എന്നും വിവാദനായികയായിരുന്നു. വിവാഹം കഴിക്കാതെ അമ്മയായതിന്റെ പേരില്‍ സമൂഹം അവർക്ക് വിലക്കേർപ്പെടുത്തി. പ്രശസ്തമായ ലാങ്സ്റ്റണ്‍ ഹ്യൂസ് അവാർഡ് അടക്കമുള്ള ഉന്നത ബഹുമതികള്‍ അവർ നേടി. എഴുതാൻ മാത്രമല്ല, ചൊല്ലാനുള്ളതുകൂടിയാണ് കവിത എന്നാണ് അവർ കരുതിയിരുന്നത്. തന്റെ കവിതയില്‍ റാപ്പ് സംഗീതത്തിന്റെ സവിശേഷതകള്‍ അവർ കൂട്ടിച്ചേർത്തു. കവിതകളുടെ സംഗീതാവിഷ്കാരത്തിന് Grammy Award for Best Spoken Word Album അവർക്ക് ലഭിച്ചു. Chasing Utopia, Blues: For All the Changes, Bicycles: Love Poems, Make Me Rain, Quilting the Black Eyed Pea തുടങ്ങിയവയാണ് ജിയൊവാനിയുടെ പ്രധാന രചനകള്‍. ആഫ്രിക്കൻ-അമേരിക്കൻ സാഹിത്യത്തിന് അധികമാനങ്ങള്‍ നല്‍കിയ ലാങ്സ്റ്റണ്‍ ഹ്യൂസിനെ (Langston Hughes) ജിയൊവാനിയുടെ മുൻഗാമിയെന്നു വിളിക്കാം. ജിയൊവാനിയുടെ കവിതകളില്‍ റാപ് സംഗീതമാണെങ്കില്‍, ഹ്യൂസിന്റെ കവിതകള്‍ക്ക് താളം നല്‍കുന്നത് ജാസ് സംഗീതമാണ്. Drum എന്ന കവിതയില്‍ ഹ്യൂസ് എഴുതി: 'മനസ്സില്‍ വെക്കൂ: മരണം ഒരു ചെണ്ടയാണ് അവസാനത്തെ പുഴുക്കളും വന്ന് അതിന്റെ വിളി കേള്‍ക്കുന്നതുവരെ, അവസാനനക്ഷത്രവും വീഴുന്നതുവരെ, എന്നേക്കും മുഴങ്ങുന്ന ചെണ്ട.' ആ ചെണ്ടയെ മനസ്സില്‍ കണ്ടിട്ടാവണം I am Jazz എന്ന കവിതയില്‍ ജിയൊവാനി എഴുതിയത്: 'നീ അപസ്വരങ്ങളോടെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. എന്നിട്ട് ഒരു പഴന്തുണിക്ക് കല്പനകള്‍ നല്‍കി. ഒരുപക്ഷേ, ഒന്നോ രണ്ടോ പ്രാർഥനകള്‍പോലും അവിടെയെവിടെയെങ്കിലും ഉണ്ടായിരിക്കാം.' രണ്ടുതാളങ്ങളില്‍ രണ്ടുകവികള്‍ ഒരേ കാര്യം പറയുന്നു. https://ezzalive.com/12686/

*📢 തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം ഗിന്നസ് ബുക്കിലേക്കെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.* *മന്ത്രിയുടെ പ്രതികരണം…..* സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ പരാതികളില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വിദ്യാഭ്യാസ വകുപ്പിന്റെ വലിയ നേട്ടമാണ്. ഇത് കൂട്ടായ്മയുടെ പ്രവര്‍ത്തനമാണെന്നും കൂട്ടായ്മയില്‍ എല്ലാവരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം യുവജനോത്സവം ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തന്നുതിന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്‌കൂള്‍ തലം മുതലുള്ള മത്സരങ്ങള്‍ ഞങ്ങള്‍ നിരീക്ഷിച്ചു. അതില്‍ കണ്ട ചില കാര്യങ്ങളുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യതയാണിതെന്നതാണ് ഒന്നാമത്തെ കാര്യം. പ്രത്യേകിച്ച്‌ ഡാന്‍സ് ഉള്‍പ്പടെയുള്ള ഇനങ്ങളില്‍. അതില്‍ വളരെ പാവപ്പെട്ട കുട്ടികളും ഉണ്ട്. നല്ല സാമ്ബത്തിക ശേഷിയുള്ള ചില സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളുമാണെങ്കില്‍ സാമ്ബത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളാണ്. സമ്ബത്തിന്റെ വേര്‍തിരിവ് ഇക്കാര്യത്തില്‍ കാണുന്നുണ്ട്. അക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ട്. രണ്ടാമത്തെത്, സ്‌കൂള്‍ തലത്തില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികളാണല്ലോ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ വരുന്നത്. ജില്ലാ തലത്തിലും സ്‌കൂള്‍ തലത്തിലും കുറച്ച്‌ കൂടി ശ്രദ്ധവേണം എന്ന് ആലോചിക്കുന്നു. ഈ തലങ്ങളില്‍ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്ന രീതിയും മാനദണ്ഡവുമെല്ലാം പരിഗണിക്കണം. അതിനുസരിച്ച്‌ മാനുവലില്‍ അല്‍പ്പം കൂടി പരിഷ്‌കരണം വേണമെന്ന് ആഗ്രഹിക്കുന്നു. അതിനൊരു ഉന്നതതല സമിതിയെ നിയോഗിക്കാനുള്ള ആലോചനയുണ്ട്. The post കലോത്സവത്തെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിക്കും appeared first on Malayalam Express. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :9-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്കോളര്‍ഷിപ്പ്: 10 വരെ അപേക്ഷിക്കാം* https://ezzalive.com/12686/ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ.) സ്കൂളില്‍നിന്ന് 2024-ല്‍ 70 ശതമാനം മാർക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ്ടു തലത്തില്‍ സി.ബി.എസ്.ഇ.സ്കൂളില്‍ തുടർന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.രക്ഷിതാക്കള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അത് പെണ്‍കുട്ടിയായിരിക്കണം. ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്ന കുട്ടിയെ 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി'യായി പരിഗണിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണനല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.യോഗ്യത: ഇന്ത്യക്കാരായിരിക്കണം. 2024-ലെ സി.ബി.എസ്.ഇ. ക്ലാസ് 10 പരീക്ഷയില്‍ കുറഞ്ഞത് 70 ശതമാനം മാർക്ക് നേടിയിരിക്കണം. ക്ലാസ് 11-ലെ പഠനം സി.ബി.എസ്.ഇ. അഫിലിയേഷനുള്ള സ്കൂളിലാകണം. പഠിക്കുന്ന സ്കൂളിലെ പത്താംക്ലാസ് പ്രതിമാസ ട്യൂഷൻ ഫീ 2500 രൂപ കവിയരുത്. 11, 12 ക്ലാസുകളിലെ പ്രതിമാസട്യൂഷൻ ഫീ 3000 രൂപയും കവിയരുത്. രക്ഷിതാക്കളുടെ/കുടുംബത്തിന്റെ പ്രതിവർഷ വരുമാനം എട്ടുലക്ഷം രൂപ കവിയരുത്. ഇതുസംബന്ധിച്ച രക്ഷിതാവിന്റെ നോണ്‍-ജുഡീഷ്യല്‍ നോട്ടറൈസ്ഡ് സ്റ്റാമ്ബ് പേപ്പറില്‍ നല്‍കുന്ന സെല്‍ഫ്-ഡിക്ളറേഷൻ അപേക്ഷയ്ക്കൊപ്പം ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം.എൻ.ആർ.ഐ. വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. ഇവരുടെ പ്രതിമാസ ട്യൂഷൻ ഫീസ് 6000 രൂപ കവിയരുത്.പത്താംക്ലാസില്‍ 70 ശതമാനം മാർക്കുവാങ്ങിയ മറ്റു വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന എല്ലാ ഒറ്റപ്പെണ്‍കുട്ടികള്‍ക്കും സ്കോളർഷിപ്പ് അനുവദിക്കും. പ്രതിമാസം 1000 രൂപ നിരക്കില്‍, രണ്ടുവർഷത്തേക്കാണ് ഇ.സി.എസ്./എൻ.ഇ.എഫ്.ടി. വഴി സ്കോളർഷിപ്പ് അനുവദിക്കുക. സ്കൂള്‍/മറ്റ് ഓർഗനൈസേഷനുകള്‍ നല്‍കുന്ന മറ്റുസൗജന്യങ്ങള്‍ ഈ സ്കോളർഷിപ്പിനൊപ്പം സ്വീകരിക്കാം. 11-ാം ക്ലാസില്‍ കുറഞ്ഞത് 70 ശതമാനം മാർക്കുനേടി പാസായി ക്ലാസ് 12-ലേക്ക് പ്രൊമോഷൻ ലഭിക്കുന്നവർക്ക് രണ്ടാം വർഷത്തിലും സ്കോളർഷിപ്പ് ലഭിക്കും. നല്ല സ്വഭാവം, ഹാജർ ആവശ്യകത എന്നിവയ്ക്കു വിധേയമാണിത്. തിരഞ്ഞെടുത്ത കോഴ്സ് പൂർത്തിയാകുമുൻപ് ഉപേക്ഷിക്കുക, കോഴ്സ്/സ്കൂള്‍ മാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ സ്കോളർഷിപ്പ് തുടരല്‍/പുതുക്കല്‍, സി.ബി.എസ്.ഇ. തീരുമാനത്തിനു വിധേയമായിരിക്കും. ഒരിക്കല്‍ റദ്ദാക്കപ്പെടുന്ന സ്കോളർഷിപ്പ് പുനഃസ്ഥാപിക്കുന്നതല്ല. വിശദമായ മാർഗനിർദേശങ്ങള്‍, ഓണ്‍ലൈൻ അപേക്ഷയ്ക്കുള്ള ലിങ്ക് എന്നിവ, https://www.cbse.gov.in-ല്‍ ലഭിക്കും (മെയിൻ വെബ് സൈറ്റ് > സ്കോളർഷിപ്പ് ലിങ്കുകള്‍) അപേക്ഷ ജനുവരി 10-നകം നല്‍കണം. 2023-ല്‍ ഈ സ്കോളർഷിപ്പ് ലഭിച്ചവർക്ക് അത് പുതുക്കാൻ ഓണ്‍ലൈനായി അപേക്ഷ നല്‍കാനും ഇതേ സൈറ്റില്‍ 10 വരെ അവസരമുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഇഗ്നോ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം* https://ezzalive.com/12686/ വടകര: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ സർവകലാശാല (ഇഗ്നോ) ബിരുദ, ബിരുദാനന്തര, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in എന്ന ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ രണ്ടാംവർഷത്തേക്കും മൂന്നാംവർഷത്തേക്കും തുടർപഠനത്തിനുള്ള റീ രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതിയും 31 ആണ്. onlinerr.ignou.ac.in എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്- 0496 2525281 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഒരു കിലോ അരിക്ക് വില 250 രൂപ, ഒരേക്കറില്‍ നിന്ന് 500 കിലോവരെ വിളവ്, പ്രിയപ്പെട്ട കൃഷിയെക്കുറിച്ച്‌ ദാമോദരനുണ്ണി* ചേലക്കര: ഏറെ ഔഷധഗുണമുള്ള ഞവര നെല്‍ക്കൃഷി അരയേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത് വിളവെടുക്കുകയാണ് പങ്ങാരപ്പിള്ളി തെക്കും നമ്ബിടി വീട്ടില്‍ ദാമോദരനുണ്ണി മാസ്റ്റർ. അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചശേഷം ഞവര നെല്‍ക്കൃഷിയോടുള്ള താല്‍പര്യം കൂടിയെങ്കിലും വിളവെടുപ്പിന് ശേഷമുള്ള പ്രതിസന്ധികളില്‍ നട്ടം തിരിയുകയാണ് അദ്ദേഹം. നെല്ല് കുത്തി അരിയാക്കാൻ ദൂരത്തുള്ള മില്ലുകളെ ആശ്രയിക്കണം. എല്ലാ മില്ലിലും ഞവര കുത്തല്‍ സാദ്ധ്യമല്ല. നെല്ല് അരിയാക്കണമെങ്കില്‍ പ്രത്യേക മില്ലിലെത്തിക്കണം. ഒപ്പം വിളവ് കുറവും. എന്നാല്‍ കൊയ്ത് മെതിക്കുന്നതിന് ചെലവ് ഏറെയും. മറ്റു നെല്‍ക്കൃഷിയെ അപേക്ഷിച്ച്‌ വിളവ് മൂന്നിലൊന്നാണ് ലഭിക്കുന്നത്. അഞ്ഞൂറ് കിലോ വരെയാണ് ഒരു ഏക്കറില്‍ നിന്നുള്ള ശരാശരി വിളവ്. നെല്ലിന് 80 മുതല്‍ 120 വരെ വില ലഭിക്കുമ്ബോള്‍ അരിക്ക് 250 വരെ വില ലഭിക്കാറുണ്ട്. ക്ഷേത്രത്തിലെ താഴികക്കുടം നിറയ്ക്കാൻ നെല്ലിനായും കർക്കടക കഞ്ഞിക്കൂട്ടിനായും ആയുർവേദ ഞവരക്കിഴിക്കായും പലരും സമീപിക്കുന്നത് ദാമോദരനുണ്ണി മാസ്റ്ററെയാണ്. ആവശ്യക്കാർ വർദ്ധിക്കുന്തോറും കൃഷി വിപുലീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പ്രതിസന്ധികള്‍ മൂലം നിലവില്‍ അരയേക്കറിലാണ് കൃഷി. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നാലും ഞവര നെല്‍ക്കൃഷിയോടുള്ള താല്‍പര്യം കൂടുകയുള്ളൂവെന്ന് പങ്ങാരപ്പിള്ളി പാടശേഖര സമിതിയുടെ പ്രധാന ചുമത വഹിക്കുന്ന മാസ്റ്റർ പറയുന്നു. പാടശേഖര സമിതിക്കൊപ്പം ഏഴേക്കറോളം സ്ഥലത്ത് മട്ടത്രിവേണിയും കുഞ്ഞൂഞ്ഞും കൃഷി ചെയ്ത് വിളവെടുക്കുന്നതിനേക്കാള്‍ സന്തോഷം ഞവര നെല്ല് കൃഷി ചെയ്യുമ്ബോള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ കൃഷിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല. ദാമോദരനുണ്ണി ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വിദ്യാര്‍ത്ഥിനികളെ കുരുക്കാൻ ലഹരി വല* തൃശൂർ: മയക്കുമരുന്ന് മാഫിയയുടെ പിടിയിലാകുന്ന സ്‌കൂള്‍ വിദ്യാർത്ഥിനികളുടെയും യുവതികളുടെയും എണ്ണം കൂടുന്നു. ചില സ്‌കൂളുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ടിലും ഒമ്ബതിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയടക്കം പിടികൂടി. ഇവരെ മാതാപിതാക്കളെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മയക്കുമരുന്ന് മാഫിയ വിദ്യാർത്ഥിനികളെയും യുവതികളെയും കൂടുതലായി രംഗത്തിറക്കുകയാണെന്നാണ് ഇന്റലിജന്റ്‌സ് വിഭാഗത്തിന് ലഭിച്ച വിവരം. മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് പുറമേ വിദ്യാർത്ഥിനികളെ കാരിയർമാരാക്കിയും വില്‍പ്പനയുണ്ട്. നഗരത്തോട് ചേർന്നുള്ള ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടികൂടാനെത്തിയപ്പോള്‍ ഗുണ്ടാസംഘങ്ങളാണ് എതിർപ്പുമായെത്തിയത്. ഒടുവില്‍ അവരെ നേരിടാൻ കഴിയാതെ പിന്മാറേണ്ടി വന്നു. പുതുവർഷാഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നുമായി പിടിയിലായ നാലംഗ സംഘത്തില്‍ ഒരു യുവതിയെ അടക്കമാണ് തളിപ്പറമ്ബ് എക്‌സൈസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം തൃശൂരില്‍ 14കാരൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ ഒപ്പം പെണ്‍കുട്ടിയുമുണ്ടായിരുന്നു. കോളേജ് വിദ്യാർത്ഥിനികള്‍ക്ക് താമസിച്ച്‌ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള രഹസ്യകേന്ദ്രങ്ങള്‍ വരെ ഇടനിലക്കാർ നഗരത്തില്‍ ഒരുക്കിയിരുന്നത് മാസങ്ങള്‍ക്ക് മുമ്ബ് എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. മരുന്നടിക്ക് താവളങ്ങളും മയക്കുമരുന്നടിച്ച്‌ തിരിച്ചുപോയാല്‍ പിടികൂടുമെന്നതിനാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി താമസിക്കാനുള്ള സൗകര്യമാണ് മാഫിയ ഒരുക്കുന്നത്. പലരും വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് ഈ കേന്ദ്രങ്ങളിലേക്കെത്തുന്നത്. ഇവിടെ ഒരു ദിവസം താമസിച്ച്‌ മയക്കുമരുന്നടിച്ച ശേഷം കോളേജിലേക്ക് മടങ്ങും. പ്രൊഫഷണല്‍ കോളേജുകളിലടക്കം പെണ്‍കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് കൂടിവരികയാണ്. പ്രായപൂർത്തിയാകാത്തതിനാല്‍ കേസെടുക്കാനോ പേരുവിവരങ്ങള്‍ പുറത്തു വിടാനോ കഴിയാറില്ല. തൃശൂർ ഗവ. മെഡിക്കല്‍ കോളേജിലെ ചില എം.ബി.ബി.എസ് വിദ്യാർത്ഥികളെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഉന്നതങ്ങളിലെ സമ്മർദ്ദത്തെ തുടർന്ന് സംഭവം തേച്ചുമാച്ചു കളഞ്ഞു. കോളേജ് വിദ്യാർത്ഥിനികള്‍ക്ക് മയക്കുമരുന്നെത്തിക്കുന്ന വൻ മാഫിയാ സംഘമാണ് നഗരത്തിലുള്ളത്. പെണ്‍കുട്ടികളും യുവതികളുമൊക്കെ യാതൊരു സങ്കോചവും കൂടാതെയാണ് കണ്ണികളാകുന്നത്. കായിക സംസ്‌കാരം കൈവിട്ട് കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുകയാണ്. ഇതിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് എക്‌സൈസ് സംഘം രംഗത്തിറങ്ങിയിരിക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന മാഫിയ സംഘത്തെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും എക്‌സൈസ് നടത്തുന്നുണ്ട്. എ.ബി.പ്രസാദ് ഇൻസ്‌പെക്ടർ എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി* തിരുവനന്തപുരം : സംസ്ഥാനത്ത് പ്രവര്‍ത്തസജ്ജമായ 30 സ്മാര്‍ട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരില്‍ വച്ച്‌ ഡിസംബര്‍ 26 വ്യാഴാഴ്ച വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.നിലവില്‍ 189 സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ 30 സ്മാര്‍ട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായത്. ഇതോടെ 117 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യമായി. ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി. പ്രാരംഭ ശൈശവ കാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്ബ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച്‌ അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. സ്ഥല പരിമിതി അനുസരിച്ച്‌ 10, 7.5, 5, 3, 1.25 സെന്റുകളുള്ള പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികളില്‍ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആര്‍കെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ. എന്നീ ഫണ്ടുകള്‍ സംയുക്തമായി വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ. സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, രജിസ്‌ട്രേഷന്‍, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :25-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സി.ഐ.എസ്.എഫ്. അംഗങ്ങള്‍ക്ക് ഇനി ഇഷ്ടപ്പെട്ടയിടത്ത് ജോലിചെയ്യാം* കൊണ്ടോട്ടി: കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ജീവനക്കാർക്ക് ഇഷ്ടപ്പെട്ട ജോലിസ്ഥലം തിരഞ്ഞെടുക്കാൻ അനുമതി.10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റം ലഭിക്കുക. വനിതകള്‍ക്കും വിരമിക്കാറായവർക്കും കൂടുതല്‍ പരിഗണന കിട്ടും. സേനാംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട 10 സ്ഥലങ്ങള്‍ നിർദേശമായി നല്‍കാം. ഇതില്‍ ഒഴിവുള്ള സ്ഥലം അനുവദിക്കും. വിരമിക്കാറായവർക്ക് മൂന്നു സ്ഥലങ്ങള്‍ നിർദേശിക്കുന്നതിലൊന്നില്‍ നിയമനം നല്‍കും. സ്ഥലംമാറ്റത്തില്‍ ഇവർക്ക് ആദ്യ പരിഗണന നല്‍കും. നിലവില്‍ വിരമിക്കുന്നതിന് ഒരുവർഷം മുൻപായിരുന്നു ഇഷ്ടപ്പെട്ടയിടത്തേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കാനാകുക. ഇത് രണ്ടുവർഷമാക്കി. വനിതകള്‍ക്കും ദമ്ബതിമാരായ സേനാംഗങ്ങള്‍ക്കും ആറുവർഷത്തെ സേവനത്തിനുശേഷം ഇഷ്ടപ്പെട്ടയിടത്തേക്ക് നിയമനം ലഭിക്കും. ദമ്ബതിമാർക്ക് ഒരേയിടത്ത് ഒരുമിച്ച്‌ പ്രവർത്തിക്കുന്നരീതിയില്‍ സ്ഥലംമാറ്റം ക്രമപ്പെടുത്തും. ഒരുമിച്ച്‌ പ്രവർത്തിക്കുന്നരീതിയില്‍ സ്ഥലംമാറ്റം ക്രമപ്പെടുത്തും. കായികതാരങ്ങള്‍ക്കും താത്പര്യമുള്ളവർക്കും നാഷണല്‍ സ്പോർട്സ് ഫെഡറേഷനുമായി ചേർന്ന് ഒന്നിലധികം വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനും പദ്ധതിയിട്ടിട്ടുണ്ട്. സി.ഐ.എസ്.എഫില്‍ നിലവില്‍ 1.9 ലക്ഷം അംഗങ്ങളുണ്ട്. രാജ്യത്തുടനീളമായി 359 യൂണിറ്റുകളുമുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :25-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; ബോണ്‍ നത്താലെ 27 ന്* സി.ജി. ജിജാസല്‍ തൃശൂർ: കണ്ണുകളെ ആശ്ചര്യപ്പെടുത്തുന്ന, മനസുകളെ കോരിത്തരിപ്പിക്കുന്ന, നാടിന്‍റെ അഭിമാനം വാനോളം ഉയർത്തുന്ന നയനമനോഹര കാഴ്ചകള്‍ക്കും ക്രിസ്‍മസ് പാപ്പാമാരുടെ സംഗമത്തിനും വേദിയൊരുക്കുന്ന തൃശൂരിന്‍റെ സ്വന്തം ബോണ്‍ നത്താലെയ്ക്ക് രണ്ടുനാള്‍മാത്രം ബാക്കി.ജില്ലയുടെതന്നെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു സമാപനംകുറിക്കുന്ന ആഘോഷത്തിന് അതിരൂപതയ്ക്കുകീഴിലുള്ള 110 ഇടവകകളും ഒരുങ്ങിക്കഴിഞ്ഞു. ചടുലനൃത്തച്ചുവടുകളോടെ സ്വരാജ് റൗണ്ട് കീഴടക്കാനായി ക്രിസ്‍മസ് പാപ്പാമാർ ഇതിനോടകംതന്നെ പരിശീലനവും പൂർത്തീകരിച്ചു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ചയാണ് പതിനായിരത്തിലേറെ പാപ്പാമാരും ഭീമൻ ടാബ്ലോകളും അണിനിരക്കുന്ന ബോണ്‍ നത്താലെ അരങ്ങേറുക. ഭീമൻനക്ഷത്രം, ക്രിസ്‍മസ് പാപ്പായുടെ തൊപ്പി, മോശയും കടലും, അരയന്നവും സ്വർഗകവാടവും ഉള്‍പ്പെടെ ആകർഷകമായ ടാബ്ലോകള്‍ക്കൊപ്പം കേരളത്തെ ഒന്നടങ്കം പിടിച്ചുലച്ച വയനാട് മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിന്‍റെ ഓർമപ്പെടുത്തലും ബോണ്‍ നത്താലെയിലൂടെ ജനങ്ങള്‍ക്കു മുൻപില്‍ എത്തും. എല്‍ഇഡി ലൈറ്റുകള്‍കൊണ്ട് ഒരുക്കുന്ന ദൃശ്യചാരുതയാർന്ന ഏദൻതോട്ടത്തിന്‍റെ നിർമാണവും അവസാനഘട്ടത്തിലാണ്. 27 നു വൈകീട്ട് അഞ്ചിന് സെന്‍റ് തോമസ് കോളജില്‍നിന്ന് ആരംഭിക്കുന്ന ക്രിസ്മസ് പാപ്പാമാരുടെ റാലി സ്വരാജ് റൗണ്ട് ചുറ്റി കോളജില്‍തന്നെ സമാപിക്കും. വിവിധ ഇടവകകളില്‍നിന്നുള്ള ആറു പ്ലോട്ടുകള്‍ അടക്കം 21 പ്ലോട്ടുകളാണ് റാലിയില്‍ അണിനിരക്കുക. കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, സുരേഷ്ഗോപി, സിബിസിഐ പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്, മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ അഡ്വ. കെ. രാജൻ, പ്രഫ. ആർ. ബിന്ദു, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി. ബാലചന്ദ്രൻ എംഎല്‍എ, അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവില്‍, കല്‍ദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ്, യാക്കോബായ സുറിയാനിസഭ തൃശൂർ അധ്യക്ഷൻ ഡോ. കുര്യാക്കോസ് മോർ ക്ലീമിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് മേധാവി ആർ. ഇളങ്കോ എന്നിവർ ചേർന്നു റാലി ഫ്ളാഗ് ഓഫ് ചെയ്യും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :25-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കര്‍ഷകര്‍ക്ക് ഇത് ബെസ്റ്റ് ടൈം; കിലോയ്ക്ക് ഒറ്റയടിക്ക് കൂടിയത് 90 രൂപ* കോലഞ്ചേരി: കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും വെളിച്ചെണ്ണ വിലയിലെ കുതിപ്പ് സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് വലിയ ബാദ്ധ്യതയാകുന്നു. ഒരു മാസം മുമ്ബ് 40 മുതല്‍ 50 രൂപ വരെയായിരുന്ന പൊതിച്ച തേങ്ങയുടെ ചില്ലറ വില്പന കിലോ നിലവില്‍ 80 രൂപയ്ക്കടുത്തെത്തി. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയുടെയും കുതിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ശബരിമല സീസണ്‍ തുടങ്ങിയതോടെയാണ് വിലക്കയറ്റം തുടങ്ങിയത്. ഇതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 190 രൂപയില്‍ നിന്നും ഒറ്റയടിക്ക് 280 രൂപ വരെ ഉയര്‍ന്നു. വിളവ് മോശമായതോടെ നാടന്‍ തേങ്ങയുടെ ലഭ്യത കുറഞ്ഞു. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവ് കൂടിയതും വിലക്കയറ്റത്തിന് കാരണമാണ്. നാട്ടിന്‍ പുറങ്ങളിലെ തെങ്ങുകള്‍ ഒന്നിടവിട്ട വര്‍ഷമാണ് നല്ല വിളവു തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷം നല്ല വിളവ് ലഭിച്ചപ്പോള്‍ ഇക്കുറി കുറഞ്ഞതായും കര്‍ഷകര്‍ പറയുന്നു. തേങ്ങയുടെ വില ഇടിഞ്ഞ് കര്‍ഷകര്‍ വന്‍നഷ്ടം നേരിട്ടപ്പോള്‍ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച്‌ സര്‍ക്കാര്‍ സംഭരിച്ചിരുന്നു. നാടന്‍ തേങ്ങയുടെ വില ഉയരുമ്ബോഴും പാണ്ടിത്തേങ്ങ ലഭിച്ചിരുന്നു. വില കൂടിയതോടെ പാണ്ടിതേങ്ങയും കൊപ്രയാക്കി മാറ്റുന്നതിനാല്‍ വരവ് കുറഞ്ഞു. പാണ്ടിതേങ്ങയ്ക്ക് ഗുണം പോരെങ്കിലും അടുക്കള ആവശ്യങ്ങള്‍ക്ക് താത്കാലിക പരിഹാരമായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മാലിന്യമുക്ത നവകേരളം: തൃശൂര്‍ കോര്‍പറേഷന്‍റേതു മികച്ച സംഭാവന: മന്ത്രി എം.ബി. രാജേഷ്* തൃശൂർ: കോർപറേഷൻ മാലിന്യമുക്ത നവകേരള പദ്ധതിയും കോർപറേഷന്‍റെ സീറോ വേസ്റ്റ് കോർപറേഷൻ പദ്ധതിയും സംയോജിപ്പിച്ച്‌ മാലിന്യനിർമാർജനരംഗത്തു തൃശൂർ നടത്തുന്ന മുന്നേറ്റങ്ങള്‍ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാതൃകയാണെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനു സംസ്ഥാനസർക്കാരിനു മികച്ച സംഭാവനകള്‍ നല്‍കുന്നതില്‍ ഒന്നാമത്തെ തദ്ദേശസ്വയംഭരണസ്ഥാപനം തൃശൂർ കോർപറേഷനാണെന്നും അദ്ദേഹം പ്രശംസിച്ചു. കോർപറേഷന്‍റെ സിഎൻജി പ്ലാന്‍റിന്‍റെ നിർമാണോദ്ഘാടനവും കോർപറേഷനില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് മള്‍ട്ടിലെവല്‍ കാർ പാർക്കിംഗിന്‍റെ സമർപ്പണവും നഗരസൗന്ദര്യവത്കരണ ഒന്നാംഘട്ടം പൂർത്തീകരിച്ചതിന്‍റെ പ്രഖ്യാപനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യരംഗത്തു ചരിത്രപരമായ നേട്ടമാണ് എട്ടുമാസത്തിനുള്ളില്‍ സിഎൻജി പ്ലാന്‍റിന്‍റെ നിർമാണം പൂർത്തീകരിച്ചുകൊണ്ട് കോർപറേഷൻ നടപ്പിലാക്കാൻ പോകുന്നത്. പ്രതിദിനം 30 ടണ്‍ ജൈവമാലിന്യം സംസ്കരിച്ച്‌ ഒരു ടണ്‍ സിഎൻജി ആക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എംഎല്‍എ, ഡെപ്യൂട്ടി മേയർ എം.എല്‍. റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ്‍, കരോളിൻ പെരിഞ്ചേരി, ശ്യാമള മുരളീധരൻ, ജയപ്രകാശ് പൂവത്തിങ്കല്‍, മുകേഷ് കൂളപ്പറന്പില്‍, കൗണ്‍സിലർമാരായ സിന്ധു ആന്‍റോ ചാക്കോള, പൂർണിമ സുരേഷ്, കൗണ്‍സിലർമാർ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ കെ.കെ. മനോജ്, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തിരുവനന്തപുരം: കേരളത്തില്‍ അഞ്ചുവർഷമായി ഉന്നതവിദ്യാഭ്യാസ പ്രവേശനം നേടുന്ന പട്ടികജാതി ആണ്‍കുട്ടികളുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ പിന്നിലെന്ന് പഠനറിപ്പോർട്ട്.* ഉന്നതവിദ്യാഭ്യാസത്തില്‍ മികവുള്ള സംസ്ഥാനത്ത് ഇക്കാര്യത്തിലെന്തുകൊണ്ട് പുറകോട്ടുപോയി എന്നതില്‍ പരിശോധന വേണമെന്ന് റിപ്പോർട്ട് തയ്യാറാക്കിയ പബ്ലിക് പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) ആവശ്യപ്പെട്ടു. പട്ടികജാതിക്കാർക്കുള്ള പദ്ധതികളും നയവും ഗൗരവമായി അവലോകനം ചെയ്യണമെന്നാണ് സർക്കാരിനുള്ള ശുപാർശ. ധനവകുപ്പിനു കീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമാണ് പി.പി.ആർ.ഐ. പന്ത്രണ്ടാം ക്ലാസ് പാസായ 18-23 പ്രായക്കാരില്‍, ഓരോ നൂറുപേരിലും പഠിക്കാനെത്തുന്നവരുടെ എണ്ണമനുസരിച്ചാണ് പ്രവേശനാനുപാതം കണക്കാക്കുന്നത്. 2016-17ലെ മൊത്തം ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ 32.4 ശതമാനമുള്ള കേരളം അഞ്ചുവർഷത്തില്‍ 41.30 ശതമാനമായി ഉയർന്നു. 2016-17ലെ ദേശീയ ശരാശരി 24.1 ശതമാനവും 2021-22ലേത് 28.4 ശതമാനവും. കോളേജിലെത്തുന്ന മറ്റെല്ലാ വിഭാഗങ്ങളിലും മുന്നിലാണെങ്കിലും പട്ടികജാതി ആണ്‍കുട്ടികളുടെ പ്രവേശനത്തില്‍ പിന്നിലാണ് കേരളം. 2016-17ല്‍ ദേശീയതലത്തില്‍ 21.8 ശതമാനം പട്ടികജാതി ആണ്‍കുട്ടികള്‍ പ്രവേശനം നേടിയപ്പോള്‍ കേരളത്തില്‍ 17 ശതമാനമേയുള്ളൂ. 2021-22ല്‍ ദേശീയശരാശരി 25.8 ശതമാനമായി. പക്ഷേ, കേരളത്തില്‍ 20.4 ശതമാനമേയുള്ളൂ. അഞ്ചുവർഷമായിട്ടും ദേശീയശരാശരിയില്‍ എത്താനായില്ല. അതേസമയം, കേരളത്തിലെ പട്ടികജാതി പെണ്‍കുട്ടികളുടെ പ്രവേശനം 2016-17ല്‍ 30.2 ശതമാനമുള്ളത് 2021-22ല്‍ 36.8 ശതമാനമായി കൂടി. ദേശീയശരാശരിയാവട്ടെ, 2016-17ല്‍ 20.2 ശതമാനവും 2021-22ല്‍ 26 ശതമാനവും. *പട്ടികവർഗക്കാർ കരയേറി* 2016-17ല്‍ ദേശീയശരാശരിയെക്കാള്‍ പിന്നിലായിരുന്നു കേരളത്തിലെ പട്ടികവർഗ വിഭാഗ ആണ്‍കുട്ടികളുടെ കോളേജ് പ്രവേശനം. ദേശീയശരാശരി-16.7 ശതമാനവും കേരളത്തിലേത് 15.4 ശതമാനവും. എന്നാല്‍, അഞ്ചുവർഷത്തിനുള്ളില്‍ 24 ശതമാനവുമായി കേരളം കരയേറി. 2021-22ല്‍ ദേശീയശരാശരി 21.4 ശതമാനവും രേഖപ്പെടുത്തി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-12-2024 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂