EZZA LIVE®
Open in Telegram
ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.
Show more2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
2 664
*📢കേരളത്തിന് പുതിയൊരു വരുമാന സ്രോതസ്സ് കൂടി; നിസാരമെന്നു കരുതിയ സാധനം വിദേശനാണ്യം നേടുന്ന പട്ടികയില്‍*
വടാക്കഞ്ചേരി: അത്ര വിലകുറച്ച് കാണേണ്ട, നിസാരക്കാരനായ ചാരത്തിന് ഡിമാൻഡ് ഏറെയാണ്. കേരത്തിന്റെ ചരിത്രത്തിലാദ്യമായി ചാരം കയറ്റുമതി ചെയ്യുകയാണ്
.അതും അങ്ങ് ജർമനിയിലേക്ക്. വടക്കഞ്ചേരി ജയഭാരത് റൈസ് മില്ലില്‍ നിന്നാണ് ഇന്നലെ ഒരു കണ്ടെയ്‌നർ ചാരം ലോഡ് കയറ്റിയത്. 600 ചാക്കിലായി 28 ടണ്‍ ചാരമാണ് ഇന്നലെ തന്നെ ലോഡിനായി ഒരുക്കിയത്. ക്ലീറൻസിനു ശേഷം ഏത് ജർമനിയിലേക്ക് കയറ്റി അയക്കും. വിശ്വസിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഒടുവില്‍ ചാരവും വിദേശനാണ്യം നേടുന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.
ഗുജറാത്ത് ആസ്ഥാനമായുള്ള റാം കൃപ ഇന്റർനാഷണല്‍ ഏജൻസിയാണ് ചാരം കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നായി ആഴ്ചയില്‍ പത്ത് കണ്ടെയ്നർ ചാരം ഇവർ സ്ഥിരമായി കയറ്റി അയക്കുന്നുണ്ട്. കേരളത്തില്‍ ആദ്യ ലോഡ് വടക്കഞ്ചേരിയില്‍ നിന്നാണ്. കേരളത്തിലെ സാധ്യത മനസിലാക്കിയാണ് സംസ്ഥാന ചുമതലയുള്ള കമ്ബനി മനേജർ മാവേലിക്കര സ്വദേശി അശോക് കുമാർ ജയഭാരത് മില്ലുടമ ഖനിയുമായി ധാരണയിലെത്തിയത്.
കൂടാതെ റൈസ് മില്ലുകള്‍ ധാരമായുള്ള ജില്ലയായ പാലക്കാട് നിന്ന് മുടങ്ങാതെ ലോഡ് ലഭിക്കുമെന്നും കമ്ബനി കരുതുന്നു.
നെല്ല് കുത്തിയശേഷം ലഭിക്കുന്ന കറുത്ത നിറമുള്ള ചാരം ആദ്യം സംഭരിക്കും. ഇത് ഒരാഴ്ച്ചയോളം ഗോഡൗണില്‍ സൂക്ഷിച്ച് വെളുത്ത നിറമാവുമ്ബോള്‍ യന്ത്ര സഹായത്തോടെ പൊടിച്ചാണ് ചാക്കില്‍ നിറക്കുക. ചാരം ചാക്കില്‍ നിറക്കാനുള്ള ചിലവായ 60 രൂപ കമ്ബനി നല്‍കും.
മുമ്ബ് പോണ്ടിച്ചേരി, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി ചാരം കൊണ്ടുപോയിരുന്നു. എന്നാല്‍ കൃത്യമായി ഇത് നടക്കാത്തതിനാല്‍ ഒരുപാട് സ്റ്റോക്ക് ചാരം കെട്ടിക്കിടക്കുമായിരുന്നു. എന്നാല്‍ അതിനൊരു പരിഹാരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ആഴ്ചയില്‍ ഒരു ലോഡ് ഈ കമ്ബനി വാങ്ങുമെന്നും ചാരം സൂക്ഷിക്കുകയെന്ന റിസ്‌ക് ഒഴിവാകുമെന്നും ഖനി പറഞ്ഞു. നിസാരമെന്ന് കരുതിയ ചാരത്തിനും ഭാവിയില്‍ വലിയ വില ലഭിക്കുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ഇതോടെ കേരത്തില്‍ പുതിയൊരു വരുമാന
സ്രോതസ്സ് കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പരിഷ്‌കരിച്ച ഉള്ളടക്കവുമായി മാതൃഭൂമി ഇയര്‍ബുക്ക് 2025 പുറത്തിറങ്ങി*
: സമ്ബൂർണമായി പരിഷ്കരിച്ച ഉള്ളടക്കവുമായി 2025-ലെ 'മാതൃഭൂമി മലയാളം ഇയർബുക്ക്' പുറത്തിറങ്ങി. സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രകാശനം നിർവഹിച്ചു.
യു.പി.എസ്.സി., പി.എസ്.സി. പരീക്ഷകള്‍ക്ക് പരിശീലനം നേടുന്ന ഉദ്യോഗാർഥി ദേവികാ ശ്രീകുമാർ ആദ്യപ്രതി സ്വീകരിച്ചു.
മത്സരപരീക്ഷകള്‍ക്ക് ഒരുങ്ങുന്നവർക്കും വസ്തുതാപരമായ വിവരശേഖരണം നടത്താൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായ രീതിയിലാണ് ഇയർബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മുപ്പത് വിഷയങ്ങളെ വിശകലനംചെയ്ത് വിദഗ്ധർ എഴുതുന്ന മുപ്പത് ലേഖനങ്ങള്‍ വിവരണാത്മക മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവർക്ക് സഹായകമാണ്. പി.എസ്.സി. പരീക്ഷയില്‍ റാങ്ക് നിർണയിക്കുന്ന ആയിരം ചോദ്യങ്ങളുമുണ്ട്. വാങ്ങുന്നവർക്ക് ഓണ്‍ലൈനില്‍ സൗജന്യ പരീക്ഷാപരിശീലനത്തിന് അവസരം നല്‍കും.
2025-ലെ അൻപത് പ്രധാന വാർഷികങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളും സമകാലികസംഭവങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടം സയൻസിന്റെ കാണാപ്പുറങ്ങള്‍, കേരളത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം, ലോകചരിത്രത്തിന്റെ നാള്‍വഴികള്‍ തുടങ്ങി
സമഗ്രവിവരശേഖരണത്തിന് ഉപയോഗിക്കാവുന്ന എട്ട് ഫോളിയോകള്‍ പ്രധാന ആകർഷണമാണ്.
കേന്ദ്ര-കേരള സർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങളും ഓണ്‍ലൈനിലൂടെ നിത്യജീവിതത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന സേവനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും വിദ്യാർഥികള്‍ക്കും സാധാരണക്കാർക്കും ഏറെ സഹായകമാവും. വരിക്കാർക്കായി ഒരു വർഷത്തേക്ക് ഇയർബുക്ക് വെബ്സൈറ്റിലേക്ക് സൗജന്യ പ്രവേശനസൗകര്യവും ഒരുക്കിയിട്ടുണ്ട്. കറന്റ് അഫയേഴ്സ് അപ്ഡേറ്റും പരിശീലനങ്ങളും വെബ്സൈറ്റില്‍ ലഭിക്കും. 250 രൂപ വിലയുള്ള ഇയർബുക്ക് പ്രധാന ബുക്സ്റ്റാളുകളില്‍ ലഭിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കല്യാണിയും ദാക്ഷായണിയും' മോഹിനിയാട്ടരൂപത്തില്‍; ചിട്ടപ്പെടുത്തിയത് ഒന്നരവര്‍ഷമെടുത്ത്*
എഴുത്തുകാരി ആർ. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' മോഹിനിയാട്ടരൂപത്തില്‍ അരങ്ങിലെത്തുന്നു.
ഡിസംബർ 31-ന് തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ ഫെസ്റ്റിവലിലാണ് 'കല്യാണിയും ദാക്ഷായണിയും' എന്നപേരില്‍ മോഹിനിയാട്ട നൃത്താവിഷ്കാരം അരങ്ങേറുക.
മോഹിനിയാട്ടം നർത്തകിയായ പി. സുകന്യയുടെ നേതൃത്വത്തില്‍ ആറുപേരാണ് നൃത്തവുമായെത്തുന്നത്. ഒന്നരവർഷമെടുത്ത് ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരം ഒന്നരമണിക്കൂറാണ് വേദിയില്‍ അവതരിപ്പിക്കുക. കേരളത്തില്‍ നിലനിന്നിരുന്ന ജാതിരാഷ്ട്രീയ പുരുഷമേധാവിത്വത്തിന്റെ ഇടനാഴികളിലൂടെയാണ് കല്യാണിയും ദാക്ഷായണിയും നടന്നുനീങ്ങുന്നതെന്ന് പി. സുകന്യ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കല്യാണിയും ദാക്ഷായണിയും നാട്ടിൻപുറത്തെ സ്ത്രീകളായതിനാല്‍ത്തന്നെ ഏറ്റവും ലളിതമായരീതിയിലാണ് നൃത്തത്തിന്റെ വേഷവിധാനങ്ങള്‍. പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നിരുന്ന മോഹിനിയാട്ട കഥപറച്ചിലില്‍ പുത്തൻകാലത്തെ കഥകളെ രംഗത്തെത്തിക്കാൻ ശ്രമിക്കുന്ന ശ്രാവണിക അമാല്‍ഗമേഷൻ ഓഫ് ആർട്സാണ് നൃത്തം അരങ്ങിലെത്തിക്കുന്നത്. സുകന്യതന്നെയാണ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.
കല്യാണിയായി സുകന്യയും ദാക്ഷായണിയായി ദേവിക എസ്. നായരും മറ്റുകഥാപാത്രങ്ങളായി എ.ടി. സൗമ്യ, ഇ. അനാമിക, ആർ.ജെ. റിതുനന്ദ, സ്നിഷിത സുനില്‍കുമാർ എന്നിവരും അരങ്ങിലെത്തുന്നു. സ്റ്റേജ് ഡിസൈനിങ് സംവിധായകൻ ടി. ദീപേഷും വരികളൊരുക്കിയിരിക്കുന്നത് സുരേഷ് നടുവത്തും സംഗീതം നല്‍കി പാടിയത് ഡോ. ദീപ്ന അരവിന്ദുമാണ്.
തിരുവനന്തപുരം ഗണേഷം ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.45-നാണ് അവതരണം
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :20-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതല്‍ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.*
വരും മണിക്കൂറുകളില്‍ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്കൻ തമിഴ്നാട് - തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും.
ഇവിടെ നിന്ന് വടക്ക് ദിശയില്‍ ആന്ധ്രാ തീരത്തിന് സമാന്തരമായി സഞ്ചരിക്കാൻ സാധ്യതയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
*തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായിട്ടാണ് നിലവില്‍ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ വരുന്ന അഞ്ച് ദിവസം കേരളത്തിലും മഴ തുടരും.*
ഒറ്റപ്പെട്ട മഴയ്‌ക്കാണ് സാധ്യതയെന്നാണ് അറിയിച്ചിരിക്കുന്നത്. മഴ സാധ്യത ഉണ്ടെങ്കിലും ഒരു ജില്ലയിലും മഴ മുന്നറിയിപ്പായ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ നിലവില്‍ നല്‍കിയിട്ടില്ല.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*🚀നിങ്ങളുടെ ബിസിനസ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ?*
വളരെ കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് അടുത്ത ലെവലിലേക്ക് വളർത്താം Ezza Digital Media- യിലൂടെ.
കൂടുതൽ അറിയുവാൻ വാട്സ്ആപ്പ് ചെയ്യുക.
+917994644455
ഫ്രീയായി നിങ്ങളുടെ പരസ്യം പോസ്റ്റ് ചെയ്യുവാൻ താഴെ വെബ്സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://www.ezzads.com/
Ezza Business ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
https://chat.whatsapp.com/H1Be2dgbVr6Li7djEwlEmm
2 664
*📢ഇഷ്ടം പോലെ പാല്‍ സംഭരിക്കാം; മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറത്ത്*
കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ മില്‍മ ഇനി പാല്‍പൊടിയായും വിപണിയില്‍ എത്തിക്കുന്നു. മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് മൂര്‍ക്കനാട് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, മാനേജിംഗ് ഡയരക്ടര്‍ കെ.സി.
ജയിംസ് എന്നിവര്‍ അറിയിച്ചു. മില്‍മ പാല്‍പൊടിയുടെ ലോഞ്ചിംഗും ചടങ്ങില്‍ നടക്കും. 131.3 കോടി രൂപ ചിലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. ആധുനിക യന്ത്രങ്ങളോടു കൂടിയ പ്ലാന്റിന്റെ നിര്‍മാണം ടെട്രാപാക്കാണ് നിര്‍വ്വഹിച്ചത്. 131.3 കോടിയില്‍ രൂപയില്‍ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതവും 32.72 കോടി നബാര്‍ഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടുമാണ്. ബാക്കി തുക മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ വിഹിതമാണ്. നേരത്തെ മില്‍മക്ക് ആലപ്പുഴയില്‍ പാല്‍പൊടി നിര്‍മാണ പ്ലാന്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തന ക്ഷമമല്ലാതായി.
ഉല്‍പ്പാദനക്ഷമത 10 ടണ്‍
കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവര്‍ത്തിക്കുന്നതുമാണ് ഈ പ്ലാന്റെന്ന് മില്‍മ ചെയര്‍മാന്‍ പറഞ്ഞു. 10 ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റാനാകും. കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും അത് പാല്‍പൊടി തുടങ്ങി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നതിനുമുള്ള സംവിധാനം ഇവിടെയുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉണ്ടായേക്കാവുന്ന പാല്‍ സംഭരണത്തിലെ വ്യത്യാസത്തെ ഒരു പരിധി വരെ സന്തുലിതപ്പെടുത്താനും ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സാധിക്കും.
പ്രതികൂല സാഹചര്യങ്ങളില്‍ പാല്‍ മിച്ചം വരുമ്ബോള്‍ പൊടിയാക്കി മാറ്റുന്നതിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാകുമെന്ന് മില്‍മ മാനേജിംഗ് ഡയരക്ടര്‍ കെ.സി.ജയിംസ് പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ മില്‍മ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഉയര്‍ന്ന അളവില്‍ സംഭരിച്ച പാലിന്റെ കൈകാര്യം ചെയ്യല്‍. കേരളത്തില്‍ പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി ഇല്ലാത്തതിനാല്‍ അയല്‍ സംസ്ഥാനത്തെ ഫാക്ടറികളെ ആശ്രയിക്കേണ്ടി വന്നു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ രാജ്യത്തൊട്ടാകെ വന്‍തോതില്‍ പാല്‍ മിച്ചം വന്നിരുന്നു. അതു കൊണ്ടു തന്നെ പാല്‍പൊടിയാക്കി മാറ്റാന്‍ ഫാക്ടറികളില്‍ ഡിമാന്റുമേറെയായിരുന്നു. തമിഴ്നാട്ടിലെ ഫാക്ടറികളില്‍ പാല്‍ എത്തിച്ചാണ് മില്‍മ പാല്‍പൊടി നിര്‍മിച്ചിരുന്നത്.
മില്‍മ ഡെയറി വൈറ്റ്‌നര്‍
ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം മില്‍മ പാല്‍പ്പൊടിയായ ഡെയറി വൈറ്റ്‌നര്‍ വിപണിയിലിറങ്ങും. പാലില്‍ നിന്ന് കൂടുതല്‍ കാലം കേടുകൂടാതിരിക്കുന്ന മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും നിര്‍മിക്കും. 25 കിലോ, 10 കിലോ, ഒരു കിലോ, 500 ഗ്രാം 200 ഗ്രാം, 50 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളില്‍ പാക്ക് ചെയ്താണ് ഡെയറി വൈറ്റ്‌നര്‍ പുറത്തിറക്കുന്നത്. മില്‍മ പാല്‍പ്പൊടി ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ക്ഷീര കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സര്‍ക്കാരിന് ലഭിക്കും. പ്രത്യക്ഷമായും പരോക്ഷമായും നൂറില്‍പ്പരം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ പാല്‍ ആവശ്യം വരുന്നതിനാല്‍ പശുവളര്‍ത്തല്‍ മേഖലയിലും ഉണര്‍വുണ്ടാകുമെന്നും മില്‍മ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം; കേരളത്തിലുടനീളം ഒഴിവുകള്‍; അപേക്ഷ ജനുവരി 15 വരെ*
കേരളത്തില് ഫയര്മാന് ആവാം. കേരള ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് , ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) റിക്രൂട്ട്മെന്റ് നടത്തുന്നു.കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് ജനുവരി 15ന് മുന്പായി അപേക്ഷ നല്കാം.
തസ്തിക & ഒഴിവ്
കേരള ഫയര് ആന്റ് റെസ്ക്യൂ സര്വീസസ് , ഫയര് ആന്റ് റെസ്ക്യൂ ഓഫീസര് (ട്രെയിനി) റിക്രൂട്ട്മെന്റ്. പ്രതീക്ഷിത ഒഴിവാണുള്ളത്.
കാറ്റഗറി നമ്ബര്: 471/2024
ശമ്ബളം
ജോലി ലഭിച്ചാല് 27,900 രൂപ മുതല് 63,700 രൂപ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18നും 26നും ഇടയില് പ്രായമുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികള് 02.01.1998നും 01.01.2006നും
ഇടയില് പ്രായമുള്ളവര്ക്കാണ് അവസരം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
പ്ലസ് ടു വിജയം. കമ്ബ്യൂട്ടര് ആപ്ലിക്കേഷനില് ഡിപ്ലോമയുള്ളവര്ക്ക് മുന്ഗണനയുണ്ട്. കൂടാതെ നീന്തല് അറിയുന്നവരുമായിരിക്കണം.
ഉദ്യോഗാര്ഥികള് ഫിസിക്കലി ഫിറ്റായിരിക്കണം.
ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്സ്പാന്ഷന്)
ശമ്ബളം
27,900 രൂപ മുതല് 63,700 രൂപ വരെ നിങ്ങള്ക്ക് ശമ്ബളമായി ലഭിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് കേരള.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച് ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ഒരുകോടി രൂപയുടെ പച്ചക്കറി വിറ്റു; പച്ചക്കറി ഉത്പാദനത്തില്‍ 'കോടിപതി'യായി ശിവദാസൻ*
ടിപതിയാകാൻ ഭാഗ്യക്കുറി അടിക്കുകയൊന്നും വേണ്ട, മണ്ണിലിറങ്ങി നന്നായി അധ്വാനിച്ചാല്‍ മതി. പാലക്കാട്, എലവഞ്ചേരി പനങ്ങാട്ടിരി കൊളുമ്ബിലെ ശിവദാസന്റെ ഉറപ്പാണിത്
കോവി.എഫ്.പി.സി.കെ. യുടെ എലവഞ്ചേരി സ്വാശ്രയ കർഷകസമിതിയില്‍ ഈ സാമ്ബത്തികവർഷം ശിവദാസൻ നല്‍കിയത് ഒരുകോടി രൂപയുടെ പച്ചക്കറിയാണ്. വി.എഫ്.പി.സി.കെ.യുടെ 24 വർഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകൻ ഈ നേട്ടം കൈവരിക്കുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബർ ആറുവരെയുള്ള കണക്കുപ്രകാരം 76.98 ലക്ഷം രൂപയുടെ പാവയ്ക്കമാത്രം സമിതിയില്‍ നല്‍കി. 14.79 ലക്ഷംരൂപയുടെ പടവലം, 5.29 ലക്ഷത്തിന്റെ പയർ, 1.18 ലക്ഷത്തിന്റെ കുമ്ബളങ്ങ, 1.48 ലക്ഷത്തിന്റെ മത്തങ്ങ, 67,000 രൂപയുടെ പീച്ചിങ്ങ, 23,000 രൂപയുടെ നാളികേരം എന്നിവയാണ് നല്‍കിയത്. ഇതിനു പുറമേ ഓയില്‍പാം ഇന്ത്യയ്ക്ക് 3.94 ലക്ഷം രൂപയുടെ നെല്ലും അളന്നു.
എലവഞ്ചേരി പന്നിക്കോട് ഊമനടിയില്‍ സ്വന്തമായുള്ള എട്ടേക്കറും ഊമനടിയിലും കാച്ചാങ്കുറുശ്ശിയിലും പാട്ടത്തിനെടുത്ത 20 ഏക്കറും ഉള്‍പ്പെടെ 28 ഏക്കറിലാണ് കൃഷി. പത്തേക്കറില്‍ നെല്ലും 18 ഏക്കറില്‍ പച്ചക്കറിയുംകൃഷിചെയ്യുന്നു. 12 ഏക്കറില്‍ പാവയ്ക്ക, അഞ്ചേക്കറില്‍ പടവലം, ഒരേക്കറില്‍ പയർ, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്ബളം, മത്തൻ എന്നിവയും കുറച്ച് തെങ്ങുമുണ്ട്. പത്താംക്ലാസ് പഠനശേഷം ശിവദാസൻ തൂമ്ബയെടുത്ത് ഇറങ്ങിയതാണ്. ഭാര്യ പ്രിയദർശിനി കൂട്ടായി ഒപ്പമുണ്ട്. 30 സ്ഥിരം പണിക്കാരുണ്ട് ശിവദാസന്റെ കൃഷിയിടത്തില്‍. ജൈവകൃഷിയും രാസവളം ഉപയോഗിച്ചുള്ള ശാസ്ത്രീയകൃഷിയും സംയോജിപ്പിച്ചാണ് പരിപാലനം. ജലസേചനത്തിന് തുള്ളിനനയാണ്. വി.എഫ്.പി.സി.കെ.യും കൃഷിഭവനും പ്രോത്സാഹനമായുണ്ട്.
'സദാസമയം ശ്രദ്ധിക്കുകയും കഠിനാധ്വാനം നടത്തുകയും ചെയ്താല്‍ കൃഷി ലാഭകരമാകുമെന്ന് ശിവദാസൻ പറയുന്നു. വരുമാനത്തിന്റെ 25-30 ശതമാനം ലാഭംകിട്ടും. വി.എഫ്.പി.സി.കെ.യാണ് ശാസ്ത്രീയ കൃഷിരീതികളും ഇടനിലക്കാരുടെ ചൂഷണമില്ലാതെ ഉത്പന്നങ്ങളുടെ വിപണനവും സാധ്യമാക്കിയത്. പനങ്ങാട്ടിരി രാമൻവാധ്യാരുടെയും വത്സലയുടെയും മകനായ ശിവദാസൻ കാല്‍നൂറ്റാണ്ടായി കാർഷികരംഗത്തുണ്ട്. അഞ്ചുവർഷം എലവഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗമായിരുന്നു.
വ്യാഴാഴ്ചരാവിലെ പത്തിന് പനങ്ങാട്ടിരി സ്വാശ്രയ കർഷകസമിതി ശിവദാസനെ ആദരിക്കും. വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ ബിന്ദുമോള്‍ പങ്കെടുക്കും. പനങ്ങാട്ടിരി സമിതി ഈവർഷം 15 കോടിരൂപയുടെ വിറ്റുവരവ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :19-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 വെറ്ററിനറി സര്‍വകലാശാലാ പി.ജി. പ്രവേശനം: സംസ്ഥാനക്വാട്ടയില്‍ അട്ടിമറി*
തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തരബിരുദ പ്രവേശനത്തില്‍ സംസ്ഥാനത്തുള്ളവർക്കുണ്ടായിരുന്ന സംവരണത്തില്‍ അട്ടിമറി.
പി.ജി. സീറ്റുകളില്‍ 75 ശതമാനം സംസ്ഥാനക്വാട്ടയും ബാക്കി ദേശീയക്വാട്ടയുമാണ്. സംസ്ഥാനക്വാട്ടയ്ക്കുള്ള പ്രവേശനപരീക്ഷ കേരള വെറ്ററിനറി സർവകലാശാലയാണ് നടത്തുന്നത്. ഇത് മറ്റുസംസ്ഥാനത്തുള്ളവരും എഴുതും.
എന്നാല്‍, കേരളത്തിലുള്ളവർക്ക് മുൻഗണനനല്‍കി റാങ്ക് പട്ടികയ്ക്ക് പുറമേ സെലക്ഷൻ പട്ടികകൂടി പ്രസിദ്ധീകരിച്ചാണ് പ്രവേശനംനല്‍കുന്നത്. ഇത്തവണ സെലക്ഷൻ പട്ടിക പ്രസിദ്ധീകരിക്കാതെ അലോട്മെന്റ് നടത്തുന്നതായാണ് പരാതി.
സംസ്ഥാനസംവരണം അട്ടിമറിച്ചതിനാല്‍ റാങ്ക്പട്ടികയിലെ ആദ്യ 55 റാങ്കില്‍ 14 പേർ മറ്റുസംസ്ഥാനക്കാരാണ്. ഇത് പ്രധാനപ്പെട്ട ക്ലിനിക്കല്‍ വിഷയങ്ങളില്‍ കേരളത്തിലുള്ളവർക്ക് പ്രവേശനംകിട്ടാത്ത സാഹചര്യമുണ്ടാക്കുമെന്ന് വിദ്യാർഥികള്‍ പറയുന്നു. മറ്റുസംസ്ഥാനത്തുനിന്നുള്ളവർ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസർച്ചിന്റെ പരീക്ഷയെഴുതി 25 ശതമാനം സീറ്റില്‍ മാർക്കടിസ്ഥാനത്തില്‍ത്തന്നെ
പ്രവേശനംനേടുമ്ബോഴാണ് കേരളത്തിലുള്ളവർ പിന്തള്ളപ്പെടുന്നത്.
പ്രോസ്പെക്ടസിലെ വ്യവസ്ഥയ്ക്കുവിരുദ്ധമായി പുതിയബാച്ചിനുള്ള പ്രവേശനപ്പട്ടിക തിരക്കിട്ട് പ്രസിദ്ധീകരിച്ച് അലോട്മെന്റ് നടത്താനുള്ള നീക്കത്തിലും വിദ്യാർഥികള്‍ പ്രതിഷേധിച്ചു. 12-ാംതീയതി പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയില്‍ രണ്ടാംപ്രവൃത്തിദിനമായ 16-നാണ് അലോട്മെന്റ് നടത്തുന്നത്. 18-ന് സർവകലാശാലയില്‍ പ്രവേശനമെടുക്കണം.
സ്കോളർഷിപ്പും വെട്ടിക്കുറച്ചു
പി.ജി. കോഴ്സിലെ സ്കോളർഷിപ്പും ഈവർഷം പകുതിപ്പേർക്കായി കുറച്ചു. ഒരു ബ്രാഞ്ചില്‍ കുറഞ്ഞത് ഒരാള്‍ക്കും പരമാവധി രണ്ടുപേർക്കുമെന്നാണ് ഇത്തവണ എണ്ണം നിശ്ചയിച്ചത്.
മുൻപ് എല്ലാവർക്കും സ്കോളർഷിപ്പ് ലഭിച്ചിരുന്നു. മാസം 9000 രൂപയാണ് സ്കോളർഷിപ്പ്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 ജൈവകൃഷി ചെയ്യുന്നവര്‍ ഈ കീടനിയന്ത്രണങ്ങള്‍ പരീക്ഷിച്ചു നോക്കൂ; വിളവ് ഇരട്ടിയാക്കാം*
വീടിനോട് ചേർന്ന് ഒരു അടുക്കള തോട്ടം ഉണ്ടാക്കുന്നത് വളെരയേറെ നല്ലതാണ്. അവിടെ നിന്ന് വിഷം ചേർക്കാത്ത നല്ല പച്ചക്കറികള്‍ നമ്മുടെ ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് പറിച്ചെടുക്കാം
നല്ലൊരു ജൈവകൃഷിത്തോട്ടം ഉണ്ടാക്കി എടുക്കാനുള്ള ചില വഴികള്‍ നോക്കാം…
*കൃത്യമായ പരിപാലനം*
കൃത്യമായ പരിപാലനം ഉണ്ടെങ്കില്‍ മാത്രമേ അടുക്കള തോട്ടത്തില്‍ നിന്ന് നല്ല വിളവ് ലഭിക്കൂ. വിവിധങ്ങളായ രോഗബാധകള്‍ പലപ്പോഴും കൃഷിത്തോട്ടങ്ങളില്‍ ഭീഷണി ആകാറുണ്ട്.
*മികച്ച വിളവ്*
മികച്ച വിളവ് ലഭിക്കാൻ നടത്തേണ്ട പ്രധാന കീടനിയന്ത്രണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
*ജൈവവളം*
ട്രൈക്കോഡെർമ ചേർത്തു സമ്ബുഷ്ടീകരിച്ച ജൈവവളം അടിസ്‌ഥാന വളമായി നല്‍കിയാല്‍ രോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാം. അടിവളമായി നല്‍കാൻ കഴിഞ്ഞില്ലെങ്കില്‍ പല തവണയായി മേല്‍വളമായും നല്‍കാം.
*വേപ്പെണ്ണ എമല്‍ഷൻ*
അടുക്കളത്തോട്ടത്തെ നശിപ്പിക്കുന്ന പച്ചത്തുള്ളൻ, മുഞ്ഞ എന്നിവയെ നശിപ്പിക്കാൻ വേപ്പെണ്ണ എമല്‍ഷൻ ആഴ്‌യിലൊരിക്കല്‍ തളിക്കാം.
*മാറി മാറി*
വിളകളുടെ ആരോഗ്യം ഉറപ്പു വരുത്താൻ ആഴ്‌ചയിലൊരിക്കല്‍ എഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവ സ്ലറി, ഹരിതകഷായം എന്നിവ മാറി മാറി തളിക്കാം.
*മഞ്ഞക്കെണി*
ഇലയുടെ അടിയില്‍ കാണുന്ന വെള്ളീച്ചയെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി തൂക്കുക.
*ചിലന്തി*
ചിലന്തികളുണ്ടെങ്കില്‍ നിയന്ത്രണം എളുപ്പമാക്കാം. ഇതിനായി പുതയെന്ന നിലയില്‍ വൈക്കോല്‍ നിക്ഷേപിക്കാം. പന്തലിട്ടുള്ള കൃഷിയാണെങ്കില്‍ പന്തലില്‍ തന്നെ വൈക്കോല്‍
വച്ചു കൊടുക്കാം.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 പാഴ്‌മരമെന്ന് കരുതി വെട്ടിക്കളയല്ലേ, ഒരു മരത്തില്‍ നിന്ന് 7500 രൂപ വരെ ലഭിക്കും, വളവും പരിപാലനവും വേണ്ട*
തൃശൂർ: പാഴ് മരമെന്ന് കരുതി വെട്ടിക്കളയേണ്ട, 12 വർഷമായാല്‍ മട്ടി മരത്തില്‍ നിന്നും 7,500 രൂപ മുതല്‍ വില കിട്ടും.
തീപ്പെട്ടിക്കൊള്ളികള്‍ ഉണ്ടാക്കാൻ ഏറ്റവും അത്യാവശ്യമുളള മട്ടി കിട്ടാനില്ലാത്ത നിലയിലാണ്. വനമേഖലയിലും തരിശിടങ്ങളിലും വ്യാപകമായിരുന്ന മട്ടി പ്ലാന്റേഷൻ കൂടി ഇല്ലാതായതോടെ തീപ്പെട്ടി നിർമ്മാതാക്കള്‍ കാർഷിക സർവകലാശാലയിലെ കോളേജ് ഒഫ് ഫോറസ്ട്രിയെ തേടിയെത്തി.
വ്യവസായികളുടെയും ശാസ്ത്രജ്ഞരുടെയും കർഷകരുടെയും മരംമുറിക്കാരുടെയുമെല്ലാം കണ്‍സോർഷ്യം രൂപീകരിച്ച് മട്ടിക്കൃഷി ഇനി വ്യാപകമാക്കും. ഉത്പാദനം, സംസ്‌കരണം, വിപണനം തുടങ്ങിയ മേഖലകളില്‍ കർഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തി ശാസ്ത്രസാങ്കേതിക പരിഹാരങ്ങള്‍ നിർദ്ദേശിക്കും. കൃഷി കൂടുതല്‍ ലാഭകരവും സുസ്ഥിരവും ഫലപ്രദവുമാക്കും. കേരളത്തിന്റെ വിവിധയിടങ്ങളിലെ നൂറോളം മട്ടിക്കർഷകരാണ് കോളേജ് ഒഫ് ഫോറസ്ട്രിയിലെ ശില്‍പ്പശാലയിലെത്തിയത്. കീടങ്ങളുടെ ആക്രമണം, വനനിയമത്തിലെ സാങ്കേതിക തടസം എന്നിവയെല്ലാം കർഷകർ ഉന്നയിച്ചെങ്കിലും അതിനെല്ലാം പരിഹാരം നിർദ്ദേശിച്ചു.
അഗർബത്തിക്കും മട്ടിപ്പശ
മട്ടിയില്‍ നിന്നും ടാപ്പ് ചെയ്‌തെടുക്കുന്ന മട്ടിപ്പശ അഗർബത്തി നിർമ്മാണത്തിനും പെയിന്റ് ഉണ്ടാക്കാനും ആവശ്യമായ റെസിനായി (ഒരുതരം പശ) ഉപയോഗിക്കുന്നു. കറ ഉള്ളതിനാല്‍ പേപ്പർ പള്‍പ്പ് പ്ലൈവുഡ് ആവശ്യങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കില്ല. കുന്തിരിക്കം പോലെ മറ്റ് സുഗന്ധദ്രവ്യ നിർമ്മാണത്തിനും ഉപയോഗിക്കാം. ഇലകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഡൈയുകള്‍ കറുപ്പുനിറം ഉള്ളതാണ്. തൊലിയില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത കുറഞ്ഞ അളവില്‍ എണ്ണ കിട്ടും. ഔഷധഗുണങ്ങള്‍ ഉള്ള മട്ടി തണല്‍ മരമായും കുരുമുളക് പടർത്താനും വശങ്ങളില്‍ നിന്നുള്ള വെയിലിനെ പ്രതിരോധിക്കാത്തതിനാല്‍ ഇടവിള കൃഷിക്കും അനുയോജ്യമാണ്.
*മരത്തിന് വേണ്ടി ആദ്യകൂട്ടായ്മ*
കേരളത്തില്‍ ആദ്യമായാണ് ശാസ്ത്രജ്ഞരെയും വൃക്ഷകർഷകരെയും വ്യവസായികളെയും സംരംഭകരെയും ഏകോപിപ്പിച്ച് വൃക്ഷ കർഷക കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുന്നത്. കോളേജ് ഒഫ് ഫോറസ്ട്രി, എ.ഐ.സി.ആർ.പി അഗ്രോഫോറസ്ട്രി, സ്റ്റേറ്റ് മാച്ച് സ്പ്ലിന്റ്‌സ് ആൻഡ് വെനീർസ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും (കെ.എസ്.എം.എസ്.വി.എം.എ) സംയുക്തമായാണ് 'ശാസ്ത്രീയ വൃക്ഷാധിഷ്ഠിത കൃഷി രീതിയിലൂടെ: തീപ്പെട്ടി വ്യവസായ പുനരുജ്ജീവനം' എന്ന ശില്‍പ്പശാല നടത്തിയത്.
മുഖ്യആകർഷണം ഇവ
മരം വളരാൻ കൂടുതല്‍ പരിചരണങ്ങളും പരിപാലനച്ചെലവും വേണ്ട
ആദ്യ വർഷങ്ങളില്‍ രാസവളങ്ങള്‍ ഒന്നും നല്‍കേണ്ട.
കേരളത്തിലെ കാലാവസ്ഥയും മണ്ണും വളർച്ചയ്ക്ക് ഏറെ അനുകൂലം
വനത്തോട് ചേർന്ന് പ്ലാന്റേഷനുകളുണ്ടാക്കാം, കർഷകർക്ക് ലാഭകരം
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :16-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*🇦🇪തൊഴിൽ അവസരങ്ങൾ*
*Abu Obaida Bin Al Jarah Private School Career 2024*
⭕ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
👉🏻https://www.ezzads.com/listing/abu-obaida-bin-al-jarah-private-school-career-2024
ശ്രദ്ധിക്കുക:
ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.
✅ മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 12-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*🇦🇪തൊഴിൽ അവസരങ്ങൾ*
*Roohi Recruitment Services - Calicut*
⭕ഒഴിവുകൾ, യോഗ്യത, കമ്പനി പോസ്റ്റർ, മെയിൽ കൂടുതൽ വിവരങ്ങൾ വെബ്സൈറ്റ് ൽ ലഭ്യമാണ്
👉https://www.ezzads.com/listing/roohi-recruitment-services-calicu
ശ്രദ്ധിക്കുക:
ജോലിക്ക് അപേക്ഷിക്കാൻ ഡിസ്ക്രിപ്ഷനിൽ നൽകിയ മെയിലിലോ, വെബ്സൈറ്റ് ലിങ്കിലോ മാത്രം അപേക്ഷിക്കുക.സൈറ്റിൽ പോസ്റ്റ് ചെയുന്ന മെയിലിലും വാട്സാപ്പ് ബട്ടണിലും പരസ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള സഹായത്തിനു മാത്രം മെസ്സേജ് അയക്കുക.ജോലി ഇടപാടുകൾ സ്വന്തം ഉത്തരവാദിത്തം ആയിരിക്കും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അഡ്മിന്സിനു മെസേജ് അയക്കാൻ പാടുള്ളതല്ല.
✅ മറ്റുള്ളവർക്കും Share ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date : 09-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢പ്ലസ്ടു, സയൻസ് സ്ട്രീമില്‍ ജയിച്ചവർക്ക് നാവികസേനയില്‍ ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം.*
2025 ജൂലായില്‍ ആരംഭിക്കുന്ന, 10+2 (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.
*പരിശീലനം ഏഴിമല നേവല്‍ അക്കാദമിയില്‍*
കണ്ണൂർ ഏഴിമല നേവല്‍ അക്കാദമിയിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവരെ കേഡറ്റുകളായി നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കല്‍ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബ്രാഞ്ചുകളിലൊന്നില്‍ നാലുവർഷത്തെ എൻജിനിയറിങ് ബിരുദ പഠനത്തിന് എൻറോള്‍ ചെയ്യപ്പെടും. ബി.ടെക്. ബിരുദം ജവാഹർലാല്‍ നെഹ്റു സർവകലാശാല നല്‍കും.
പഠനവും പരിശീലനവും സൗജന്യം. എക്സിക്യുട്ടീവ്, ടെക്നിക്കല്‍ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. പരമാവധി ഏഴ് ഒഴിവുകളിലേക്ക് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കും. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കല്‍ (എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കല്‍) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
*യോഗ്യത*
2006 ജനുവരി രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉള്‍പ്പെടെ) ജനിച്ചവരാകണം. അംഗീകൃതബോർഡില്‍നിന്നും 10+2 രീതിയിലെ സീനിയർ സെക്കൻഡറി പരീക്ഷ/തത്തുല്യ പരീക്ഷ; ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത്, ഈ മൂന്നുവിഷയങ്ങള്‍ക്കും കൂടി 70 ശതമാനം മാർക്കു മൊത്തത്തില്‍ വാങ്ങി ജയിച്ചിരിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2024-ല്‍ നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) അഭിമുഖീകരിച്ചിരിക്കണം. മെഡിക്കല്‍ സ്റ്റാൻഡാർഡ്സ്, ഉയരം/തൂക്കം എന്നിവയിലെ ഇളവ്, ടാറ്റു തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വെബ് സൈറ്റില്‍ ലഭിക്കും. മെഡിക്കല്‍ നിലവാരത്തില്‍ ആർക്കും ഇളവ് ലഭിക്കുന്നതല്ല.
*തിരഞ്ഞെടുപ്പ്*
ജെ.ഇ.ഇ. മെയിൻ 2024 പേപ്പർ 1 കോമണ്‍ റാങ്ക് ലിസ്റ്റിലെ (സി.ആർ.എല്‍.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി.) ഇൻറർവ്യൂവിന് ഷോർട്ലിസ്റ്റ് ചെയ്യുന്നത്. എസ്.എസ്.ബി. ഇന്റർവ്യൂ 2025 മാർച്ച് മുതല്‍ ബെംഗളൂർ/ഭോപാല്‍/കൊല്‍ക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലൊന്നില്‍ പ്രതീക്ഷിക്കാം. സായുധസേനയില്‍ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) എസ്.എസ്.ബി.-യില്‍ വിലയിരുത്തപ്പെടും. ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ആൻഡ് ഡിസ്കഷൻ ടെസ്റ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിറ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാംഘട്ടത്തില്‍. യോഗ്യത നേടുന്നവർക്ക് തുടർന്ന് മൂന്നുദിവസംമുതല്‍ അഞ്ചുദിവസംവരെ നീണ്ടുനില്‍ക്കാവുന്ന മെഡിക്കല്‍ പരിശോധനയുമുണ്ടാകും.
*ആദ്യനിയമനം സബ് ലഫ്റ്റനന്റ് റാങ്കില്‍*
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.ടെക്. ബിരുദം ലഭിക്കും. ഒപ്പം, കമ്മിഷൻഡ് റാങ്കോടെ നേവിയില്‍ നിയമനവും ലഭിക്കും. ആദ്യനിയമനം സബ് ലഫ്റ്റനൻറ് റാങ്കില്‍. അടിസ്ഥാനശമ്ബളം 56,100 രൂപയും മിലിട്ടറി സർവീസ് പേ, 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു സ്ഥാനക്കയറ്റം ലഭിക്കും.
പരിശീലനചെലവ് (ബുക്ക്, റീഡിങ് മെറ്റീരിയല്‍ എന്നിവ ഉള്‍പ്പെടെ) പൂർണമായും ഇന്ത്യൻ നേവി വഹിക്കും. അനുവദനീയമായ ക്ലോത്തിങ്, മെസ്സിങ് എന്നിവയും കേസറ്റുകള്‍ക്ക് ലഭിക്കും.
*അപേക്ഷ*
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.joinindiannavy.gov.in കാണുക. അവസാനതീയതി: ഡിസംബർ 20.
എൻജിനിയറിങ് ബിരുദവും നേവിയില്‍ കമ്മിഷൻഡ് റാങ്കോടെ നിയമനവും
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 57,040 രൂപയായി.*
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,130 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7,778 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 56,920 രൂപയായിരുന്നു.
നവംബർ പകുതിയോടെയാണ് സ്വർണവിലയില്‍ ഞെട്ടിപ്പിക്കുന്ന കുറവ് സംഭവിച്ചത്. അത്തരത്തിലുളള മാറ്റം ഡിസംബറിലെ ആഗോള വിപണിയില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ഈ മാസം ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഡിസംബർ ഒന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായിരുന്നു. വില കുത്തനെ ഉയർന്നാലും ഇടിവുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് കേരളത്തിലെ ജനങ്ങള്‍ സ്വർണത്തെ കാണുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
*ഇന്നത്തെ വെളളിവില*
സംസ്ഥാനത്തെ വെളളിവിലയില്‍ മാറ്റം സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 100 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 100,000 രൂപയുമാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്ബോള്‍ രൂപയുടെ മൂല്യത്തില്‍ വരുന്ന കയറ്റിറക്കങ്ങളും വെളളിവിലയെ സ്വാധീനിക്കും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കോഴിക്കോട്: 2024 അവസാനിക്കാൻ 24 ദിവസം ബാക്കിനില്‍ക്കെ ദേവഗിരിയില്‍ അപൂർവസാഹിത്യസംഗമം. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള കോളേജുകളിലെ മലയാളം അധ്യാപകരുടെ 24 പുസ്തകങ്ങള്‍ ഒന്നിച്ച് ഒരൊറ്റവേദിയില്‍ പ്രകാശനംചെയ്തു.*
'കമ' അക്ഷരോത്സവമെന്ന പരിപാടി ദേവഗിരി കോളേജ് മലയാളവിഭാഗത്തിന്റെയും അധ്യാപകക്കൂട്ടായ്മയായ അക്ഷരപ്പൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
ദേവഗിരി കോളേജ് സെമിനാർ ഹാളില്‍നടന്ന ചടങ്ങില്‍ ഡോ. രാജേന്ദ്രൻ എടത്തുംകര അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പല്‍ ഡോ. ബോബി ജോസ് ഉദ്ഘാടനംചെയ്തു. എഴുത്തുകാരുടെ ജോലിയിലെ സമാനത പുസ്തകങ്ങളുടെ ആശയത്തിലില്ല. വ്യത്യസ്ത ആശയങ്ങളിലുള്ള 24 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കവിതാസമാഹാരങ്ങള്‍, നിരൂപണങ്ങള്‍, വിവർത്തനങ്ങള്‍, മാധ്യമപഠനങ്ങള്‍, സാഹിത്യചരിത്രപഠനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണിവ. ഈ സാഹിത്യ സംഗമത്തിന് സാക്ഷികളായി അൻപതോളം അധ്യാപകരും ഒത്തുചേർന്നു.പുതിയ പുസ്തകങ്ങള്‍ കോളേജിലെ നവീകരിച്ച ലൈബ്രറിയിലേക്ക് കൈമാറി. സംസ്ഥാനത്ത് പുതുതായി തുടങ്ങിയ നാലുവർഷ ബിരുദ കോഴ്സിലെ മലയാളപഠനത്തിന്റെ സാധ്യതകളെയും പ്രശ്നങ്ങളെയുംകുറിച്ച് ചർച്ചയും സംഘടിപ്പിച്ചു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢 തൃക്കാക്കര: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ വീണ്ടും തട്ടിപ്പ്.എളംകുളം സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ.ജെറ്റ് ഐർവേസ് മാനേജിങ് ഡയറക്ടറുമായി ചേർന്ന് സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് നിങ്ങള്‍ക്കെതിരെ കേസ്*
എടുത്തിട്ടുണ്ടെന്നും,പിന്നീട് അറസ്റ്റ് ചെയ്യുമെന്നും ഭീഷണയപ്പെടുത്തി 85 കാരനായ എളംകുളം സ്വദേശി ജെയിംസ് കുര്യന് കഴിഞ്ഞ മാസം 22 ഭീഷണി സന്ദേശം എത്തിയത്.പോലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞായിരുന്നു ഭീഷണി.പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ വീഡിയോ കോളില്‍ വന്നതായിരുന്നു ഭീഷണി.എന്നാല്‍ താൻ അത്തരത്തില്‍ യാതൊരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഭീഷണി തുടർന്നു.നിങ്ങളുടെ അക്കൗണ്ടിലെ മുഴുവൻ തുകയും ആർ.ബി.ഐ ക്ക് പരിശോധിക്കുന്നതിനായി അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു.ഒടുവില്‍ ഗത്യന്തരം ഇല്ലാതായതോടെ 22 ന് 5,000 രൂപയും,28 ന് ഒരു ലക്ഷം രൂപയും,തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും ഉള്‍പ്പടെ 17,05,000/- തട്ടിയെടുത്തു.
വേരിഫിക്കേഷന് ശേഷം പണം തിരികെ കിട്ടാതായതോടെ ജെയിംസ് കുര്യൻ സൈബർ പോലിസിനെ സമീപിക്കുകയായിരുന്നു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :9-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢റബ്ബറിന് പി.എം. ഇൻഷുറൻസ്; പ്രാദേശിക കാലാവസ്ഥാമാറ്റങ്ങളിലെ നഷ്ടവും പരിഗണിക്കണമെന്ന് റിപ്പോര്‍ട്ട്*
കോട്ടയം: പ്രധാനമന്ത്രിയുടെ വിള ഇൻഷുറൻസ് സ്കീമില്‍ റബ്ബറിനെ ഉള്‍പ്പെടുത്തുന്നതിന് നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് റബ്ബർ ബോർഡിന് നല്‍കി.
പദ്ധതിക്ക് കേന്ദ്ര വാണിജ്യമന്ത്രാലയം രൂപംനല്‍കുമ്ബോള്‍ പരിഗണിക്കേണ്ട വിഷയങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഓരോ ജില്ലകളിലുമുള്ള പ്രാദേശികമായ കാലാവസ്ഥാപ്രശ്നങ്ങളില്‍ ഉണ്ടാകാവുന്ന കാർഷികനഷ്ടം പരിഗണിക്കണമെന്നതാണ് മുഖ്യനിർദേശം. ഡിസംബർ 10-ന് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മാർഗ്ഗനിർദേശങ്ങളോടെ നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമെടുക്കും.
• ഇൻഷുറൻസ് കമ്ബനികള്‍ സീസണ്‍ അധിഷ്ഠിതമായി കാര്യങ്ങളെ കാണുന്ന രീതി മാറ്റണം. കാലാവസ്ഥാവ്യതിയാനം വന്നതോടെ വേനല്‍ക്കാലത്തും അപ്രതീക്ഷിത വെള്ളപ്പൊക്കം, മഴക്കാലത്ത് പൊടുന്നനെ വരള്‍ച്ച തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നു. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, കീടബാധ, രോഗങ്ങള്‍ എന്നിവയെല്ലാം നഷ്ടപരിഹാരത്തിന് പരിഗണിക്കണം.
• എല്ലാ ചെറുകിട, നാമമാത്ര കർഷകർക്കും പ്രയോജനം കിട്ടണം. മുൻപുണ്ടായിരുന്ന ചില ഇൻഷുറൻസ് പദ്ധതികള്‍ പ്രീമിയത്തിലെ പ്രശ്നങ്ങള്‍ കാരണം നിലച്ചുപോയി. എല്ലാവർക്കും പ്രയോജനപ്പെടാൻ പ്രീമിയം തുക കുറയ്ക്കണം.
• ഒരു ഹെക്ടറിന് 1500 രൂപ പ്രീമിയം എന്ന് കർഷകരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രീമിയം എത്ര കുറയുന്നോ അത്രയും പ്രാതിനിധ്യം വർധിക്കും.
• രണ്ട് കമ്ബനികളാണ് താത്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ ടേംഷീറ്റ് ചർച്ചചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പ്രീമിയത്തില്‍ ഇനിയും ചർച്ചയാകാമെന്ന് അവർ അറിയിച്ചു.
• അതത് പഞ്ചായത്തുമായി ബന്ധപ്പെട്ട കാലാവസ്ഥാനിലയത്തില്‍ ഇൻഷുറൻസ് കാലയളവില്‍ രേഖപ്പെടുത്തുന്ന കാലാവസ്ഥാ ഡേറ്റ അനുസരിച്ചാകണം നഷ്ടപരിഹാരം.
• 72 മണിക്കൂറിനുള്ളില്‍ നാശവിവരം കൃഷിക്കാർ ഇൻഷുറൻസ് കമ്ബനിയെ അല്ലെങ്കില്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കുന്ന ഏജൻസിയെ അറിയിക്കണം. ഇൻഷുറൻസ് കമ്ബനി പ്രതിനിധി നഷ്ടം തിട്ടപ്പെടുത്തും
• അഗ്രിക്കള്‍ച്ചറല്‍ ഇൻഷുറൻസ് കമ്ബനി തയ്യാറാക്കിയ നിബന്ധനകള്‍ കേരളത്തിന് യോജ്യമാണെന്ന് സംസ്ഥാന കൃഷിവകുപ്പ് അറിയിച്ചു. കമ്ബനിയുടെ ടേം ഷീറ്റും അംഗീകരിച്ചിട്ടുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന വില ലഭ്യമാക്കും : മന്ത്രി പി.പ്രസാദ്*
വയനാട് : നല്ല നാളേക്കായി നല്ല ഭക്ഷണം ഉറപ്പുവരുത്താന്‍ കര്‍ഷകര്‍ സംരക്ഷിക്കപ്പെടണം. ഇതിനായി കാര്‍ഷിക ഉത്പന്നങ്ങള്‍ക്കെല്ലാം അടിസ്ഥാന വില ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
കൃഷി വകുപ്പിന്റെ പത്ത് ലക്ഷം രൂപയുടെ ധനസഹായത്തോടെ വയനാട് സ്പൈസസ് ആന്‍ഡ് അഗ്രോ ഫാര്‍മസ് പ്രൊഡ്യൂസര്‍ കമ്ബനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയനാട് ജില്ലയിലെ ആദ്യത്തെ 'കേരളാഗ്രോ' ബ്രാന്‍ഡ് സ്റ്റോറും കിസാന്‍ മേളയും വൈത്തിരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയില്‍ കര്‍ഷകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ന്യായമായ വില കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പലപ്പോഴും ലഭിക്കാറില്ല എന്നതാണ്. ഇടനിലക്കാരുടെ ശക്തമായി ഇടപെടലുകള്‍ മൂലം ലാഭകരമായി കൃഷി ചെയ്യാന്‍ പലപ്പോഴും കൃഷിക്കാര്‍ക്ക് സാധിക്കാറില്ല. കാര്‍ഷിക വിഭവങ്ങള്‍ ഏറെക്കാലം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്, ഈ അവസ്ഥയെ ഇടനിലക്കാര്‍ പലപ്പോഴും ചൂഷണം ചെയ്യുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായി വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്. ഇതിനായി വാല്യൂ ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍ എന്ന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ സാമ്ബത്തിക സാങ്കേതിക സഹായങ്ങളും നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കേരളഗ്രോ എന്ന ബ്രാന്‍ഡില്‍ ഏതൊരു കര്‍ഷകനും തന്റെ കാര്‍ഷിക ഉല്‍പന്നങ്ങളെ ഗുണമേന്മയുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി വിപണനം ചെയ്യുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നിട്ടുണ്ടെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച കര്‍ഷകരെ ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. കല്പറ്റ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ പി.ജി.എസ് ജൈവ
സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, വയനാട് സ്പൈസസ് ആന്‍ഡ് ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്ബനി ഡയരക്ടര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
2 664
*📢ക്രിസ്മസ്, പുതുവത്സര രാവുകള്‍ക്കിനി കൃഷി തിളക്കം: കാര്‍ഷിക മേളകള്‍ക്കായി കേരളമൊരുങ്ങി*
കേരളത്തിന്റെ ശീതകാല രാവുകള്‍ക്ക് കൃഷിയുടെ പച്ചപ്പു നല്‍കി കാര്‍ഷികമേളകള്‍ക്ക് തുടക്കം. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചി ഫ്‌ളവര്‍ഷോ, തിരുവനന്തപുരം കനകക്കുന്നിലെ പുഷ്‌പോത്സവം, പാലക്കാട് മലമ്ബുഴയിലെ ഫ്‌ളവര്‍ഷോ, തൃശൂരിലെ കാര്‍ഷിക പ്രദര്‍ശനം, നേര്യമംഗലം ഫാം ഫെസ്റ്റ്, കൃഷി മന്ത്രിയുടെ മണ്ഡലമായ ചേര്‍ത്തലയില്‍ നടക്കുന്ന കരപ്പുറം കാഴ്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം തുടങ്ങി ചെറുതും വലുതുമായ നിരവധി കാര്‍ഷികപ്രദര്‍ശനങ്ങള്‍ക്കാണ് ക്രിസ്മസും ന്യൂഇയറും വേദിയാകുന്നത്.
കാര്‍ഷിക പ്രദര്‍ശന വിപണന മേളയാണ് ഇതില്‍ പ്രധാനം. കൗതുക കാഴ്ചകളൊരുക്കുന്ന ഭക്ഷ്യവിളകള്‍ ഇത്തരം കാര്‍ഷിക പ്രദര്‍ശനങ്ങള്‍ക്കായി മാത്രം ഉത്പാദിപ്പിക്കുന്ന ധാരാളം കര്‍ഷകരുമുണ്ട് കേരളത്തില്‍. 100 കിലോ തുക്കമുള്ള ചേന, കപ്പ, കാച്ചിലുകള്‍ തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പൂക്കളുടെയും വിളകളുടെയും വിപണനവും കാര്‍ഷിക കൗതുകകാഴ്ചകളുമൊക്കെ ഒരുമിക്കുന്നതാണ് മേളകള്‍.
*നേര്യമംഗലം ഫാം ഫെസ്റ്റ്*
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് ഡിസംബര്‍ 6,7,8,9 തീയതികളില്‍ നടക്കും. കാര്‍ഷിക പ്രദര്‍ശനവും വിപണനവും, സെമിനാറുകളും, കുട്ടികള്‍ക്കുള്ള കാര്‍ഷിക ക്വിസ്, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്ബ്, കലാപരിപാടികള്‍, ഫാം വാക്ക്, കുതിര സവാരി, വടംവലി എന്നിവ ഫാം ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും. കാര്‍ഷിക യന്ത്രോപകരണങ്ങളുടെ നാല് ദിന സര്‍വീസ് ആന്‍ഡ് റിപ്പയറിംഗ് ക്യാമ്ബുകളും ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. കര്‍ഷകരുടെയും കാര്‍ഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും പ്രവര്‍ത്തന രഹിതമായ കാര്‍ഷിക യന്ത്രസാമഗ്രികള്‍ പ്രവര്‍ത്തനക്ഷമമാക്കും. യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനര്‍ റിപ്പയറുകള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയും പരമാവധി 1,000 രൂപ വരെ സൗജന്യമായിരിക്കും. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും കര്‍ഷക സംഘങ്ങളും മുന്‍കൂട്ടി അപേക്ഷിണം. ഫോണ്‍- 8943198880, 9496246073. കൃഷിവകുപ്പിന്റെ നേര്യമംഗലം ഫാമിനു സമീപം പ്രധാന റോഡരികില്‍ തന്നെയാണ് ഇത് നടക്കുന്നത്.
ഇതിനു തൊട്ടുപിന്നാലെയാണ് 'കരപ്പുറം കാഴ്ച'
കരപ്പുറം കാഴ്ച' കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം
കരപ്പുറം കാഴ്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം ഡിസംബര്‍ 20 മുതല്‍ 29 വരെ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ നടക്കും. ചേര്‍ത്തലയുടെ കാര്‍ഷിക പ്രദര്‍ശന വിപണന, സാസ്‌കാരിക കലാമേളകള്‍ ഉള്‍പ്പെടുന്നതാണ് പരിപാടി. നൂറിലധികം പ്രദര്‍ശന വിപണന സ്റ്റാളുകളും സെമിനാറുകളും ബി ടു ബി മീറ്റുകളും ഇന്‍ക്യുബേറ്റര്‍ സെന്ററുകളും വായ്പാ സഹായ കേന്ദ്രങ്ങളും പരിപാടിയുടെ ഭാഗമാണ്. പരമ്ബരാഗത വ്യവസായ, മത്സ്യബന്ധന മേഖലകളേയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.
കൊച്ചിന്‍ ഫ്‌ളവര്‍ഷോ
നാല്‍പത്തൊന്നു വര്‍ഷമായി കൊച്ചിയുടെ ക്രിസ്മസ്, ന്യൂ ഇയര്‍ രാവുകള്‍ക്ക് കുളിര്‍മയുടെ പച്ചപ്പേകുന്നതാണ് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കൊച്ചിന്‍ ഫ്‌ളവര്‍ ഷോ. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെയാണിത് നടക്കുന്നത്.
ജില്ലാ കളക്ടര്‍ പ്രസിഡന്റായിട്ടുള്ള ജില്ലാ അഗ്രി-ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും(ജിസിഡിഎ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതുമകള്‍ ഏറെയുള്ളതാണ് ഈ വര്‍ഷത്തെ ഫ്‌ളവര്‍ ഷോ. 54,000 ചതുരശ്ര അടിയില്‍ കലാപരമായി ഒരുക്കുന്ന പൂച്ചെടികളുടെയും പൂക്കളുടെയും പ്രദര്‍ശനം ഇന്ത്യയിലെ തന്നെ ഏറ്റവും വലുതായിരിക്കും. ഇതില്‍ 5000 നു മേല്‍ ഓര്‍ക്കിഡുകള്‍, അഡീനിയം, റോസ്, ആന്തൂറിയം, വിവിധ നിറത്തില്‍ പൂക്കളുമായി വാര്‍ഷികപൂച്ചെടികള്‍, ബോണ്‍സായ് ചെടികള്‍, പല തരം സക്കുലന്റ് ചെടികള്‍, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ് എല്ലാം ഉള്‍പ്പെടും. കൂടാതെ മിത ശീതോഷ്ണ കാലാവസ്ഥയിലെ പൂച്ചെടികളായ കല്ലാ ലില്ലി, അമാരില്ലസ്, ഫ്യൂഷിയ, യുസ്റ്റോമ, അസേലിയ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് കൗതുകമുണര്‍ത്തുന്നവയാകും.
▂▂▂▂▂▂▂▂▂▂▂▂▂▂
EZZA LIVE ®
One Point Solution
Date :06-12-2024
▂▂▂▂▂▂▂▂▂▂▂▂▂▂
🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇
https://ezzalive.com/12686/
▂▂▂▂▂▂▂▂▂▂▂▂▂▂
