en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢സ്വകാര്യസര്‍വകലാശാലാ വ്യവസ്ഥയില്‍ സഹകരണസര്‍വകലാശാല തുടങ്ങാൻ സംസ്ഥാന സര്‍ക്കാര്‍* തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസർവകലാശാല തുടങ്ങാൻ സർക്കാർ ആലോചന. സ്വകാര്യസർവകലാശാലാ ബില്‍ വ്യവസ്ഥപ്രകാരം ഇതിന് പദ്ധതി തയ്യാറാക്കാൻ സഹകരണസംഘം രജിസ്ട്രാർക്ക് നിർദേശം നല്‍കി. സഹകരണമേഖലയിലെ മൊത്തം വിദ്യാഭ്യാസസ്ഥാപനങ്ങളെ ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യം. ദേശീയതലത്തില്‍ സഹകരണസർവകലാശാല തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദിനെ (ഇർമ) സഹകരണസർവകലാശാലയാക്കാനാണ് തീരുമാനം. സംസ്ഥാനങ്ങളില്‍ നേരിട്ടും അഫിലിയേഷൻ അടിസ്ഥാനത്തിലും കോളേജുകള്‍ തുടങ്ങാൻ കേന്ദ്രസർവകലാശാലയ്ക്കാവും. രാജ്യത്തെ സഹകരണപരിശീലനകേന്ദ്രങ്ങള്‍ ഇതിന് കീഴിലാക്കാനും നിർദേശമുണ്ട്. ഇതെല്ലാം കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. കേരളത്തില്‍ സഹകരണ യൂണിയന് കീഴില്‍ 13 സഹകരണപരിശീലന കോളേജുകളും 16 പരിശീലന ഡിവിഷനുകളും ഉണ്ട്. ഇതിനുപുറമേ, കോ-ഓപ്പറേറ്റീവ് അക്കാദമി ഫോർ പ്രൊഫഷണല്‍ എജുക്കേഷന് (കേപ്) കീഴില്‍ എൻജിനിയറിങ് കോളേജുകളുമുണ്ട്. നഴ്സിങ് കോളേജുകള്‍, സഹകരണ കോളേജുകള്‍, അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമുണ്ട്. ഇവയെയെല്ലാം ഒറ്റസർവകലാശാലയ്ക്ക് കീഴിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അല്ലെങ്കില്‍, സഹകരണപരിശീലനം കേന്ദ്രസർവകലാശാലയ്ക്ക് കീഴിലേക്ക് മാറ്റുകയോ കേന്ദ്രസർവകലാശാലയുടെ പഠനകേന്ദ്രം സംസ്ഥാനത്ത് കൂടുതല്‍ തുടങ്ങുകയോ വേണ്ടിവന്നേക്കാം. സഹകരണസർവകലാശാല തുടങ്ങാൻ നേരത്തേ കേപ്പ് തയ്യാറാക്കിയ പദ്ധതിരേഖ, അടിസ്ഥാനസൗകര്യമൊരുക്കാൻ വലിയ ചെലവുവരുമെന്നതിനാല്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, പത്ത് ഏക്കർ സ്ഥലത്ത് അസ്ഥാനമന്ദിരം ഒരുക്കാനായാല്‍ സ്വകാര്യ മള്‍ട്ടി കാംപസ് സർവകലാശാല തുടങ്ങാനാകുമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. കേപ്പ്, സഹകരണ യൂണിയൻ എന്നിവയ്ക്ക് കീഴില്‍ ഇത്തരമൊരു സൗകര്യമൊരുക്കാനായാല്‍ സഹകരണസർവകലാശാല തുടങ്ങാനാകുമെന്നാണ് കണക്കാക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കൊരട്ടിയില്‍ ഡയപ്പര്‍ - നാപ്കിൻ ഡിസ്ട്രോയര്‍ യൂണിറ്റിന്‍റെ നിര്‍മാണോദ്ഘാടനം നടന്നു* കൊരട്ടി: ഡയപ്പറും, നാപ്കിനും ഉയർത്തുന്ന മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ ഡയപ്പർ ഡിസ്ട്രോയർ യൂണിറ്റ് ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിൻയും സംയുക്ത പദ്ധതിയായി 24 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. പദ്ധതി ആരംഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പഞ്ചായത്താണ് കൊരട്ടി. കിടപ്പുരോഗികളും, വാർധക്യത്തിന്‍റെ ദൈന്യത നേരിടുന്നവരും ഉപയോഗിക്കുന്ന ഡയപ്പറുകളും മറ്റും സംസ്കരിക്കുന്നതിന് യൂണിറ്റ് പ്രവർത്തനക്ഷമമാകുന്നതോടെ പരിഹാരമാകും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയുള്ളറെയ്ഡ്ക്കോ ആണ് നിർവഹണ ഏജൻസി. ചാലക്കുടി നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളില്‍ നിന്നും മുൻസിപ്പാലിറ്റിയില്‍നിന്നും ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറാക്കി ഹരിതകർമസേന വഴി മാലിന്യം ശേഖരിക്കും. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വാതക ശ്മശാനത്തിനോട് ചേർന്നാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. യൂണിറ്റിന്‍റെ നിർമാണോദ്ഘാടനം പ്രസിഡന്‍റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി അധ്യക്ഷയായി. അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ പി.എസ് സുമേഷ്, വർഗീസ് പയ്യപ്പിള്ളി, പി.ജി. സത്യപാലൻ, ജിസി പോള്‍, ഷിമ സുധിൻ, ജെയ്നി ജോഷി, പഞ്ചായത്ത് സെക്രട്ടറി കെ.എ. ശ്രീലത, അസിസ്റ്റന്‍റ് സെക്രട്ടറി എം.ജെ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മുടി തഴച്ചു വളരണോ? ചെമ്ബരത്തിയാണ് മരുന്ന്* ആരോഗ്യകരമായ മുടി എല്ലാവരുടെയും സ്വപ്നവും ആഗ്രഹവും ആണ്.പല രീതിയിലുള്ള നുറുങ്ങുകള്‍ നമ്മള്‍ മുടിയില്‍ പരീക്ഷിക്കാറുണ്ട്.എന്നാല്‍ പണ്ടു മുതലേ പറഞ്ഞുവരുന്ന ഒരു ഔഷധമാണ് ചെമ്ബരത്തി എന്നത്. ചെമ്ബരത്തി ഉപയോഗിച്ച്‌ എങ്ങനെയെല്ലാം മുടി വളർത്താം എന്ന് നോക്കാം. കുറച്ച്‌ ചെമ്ബരത്തി ഇലകള്‍ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറില്‍ കുറച്ച്‌ ഉള്ളിയും ചേർത്ത് അരച്ചെടുക്കുക. ഈ മിനുസമായ പേസ്റ്റ് തലയില്‍ പുരട്ടുക.അല്പസമയത്തിനുശേഷം കഴുകി കളയാവുന്നതാണ്. കറിവേപ്പിലയും ചെമ്ബരത്തി ഇലയും തുല്യ അളവില്‍ അരച്ച്‌ ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതില്‍ അല്പം വെളിച്ചെണ്ണ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് അല്പനേരം തലയില്‍ പുരട്ടി കഴുകി കളയാവുന്നതാണ്. കുറച്ച്‌ ചെമ്ബരത്തി ഇലകള്‍ എടുത്ത് അവയെല്ലാം ഒരു ഗ്രൈൻഡറില്‍ അല്പം വെള്ളം ചേർത്ത് അരയ്ക്കുക. നല്ല മയമുള്ള ഈ പേസ്റ്റ് തലയില്‍ തേച്ചതിനു ശേഷം കഴുകി കളയാവുന്നതാണ്. നാല് ടേബിള്‍ സ്പൂണ്‍ തൈര് എടുത്ത് അതില്‍ അല്പം ചെമ്ബരത്തി ഇല ചേർത്ത് മിനുസമുള്ള പേസ്റ്റ് ഉണ്ടാക്കുക.ഇത് അല്പനേരം തലയില്‍ വെച്ചതിനുശേഷം കഴുകിക്കളയാവുന്നതാണ്. ചെമ്ബരത്തി ഇലയും നെല്ലിക്ക പൊടിയും തുല്യ അളവില്‍ എടുത്ത് മയത്തില്‍ പേസ്റ്റ് ഉണ്ടാക്കാം. ഇത് കുറഞ്ഞത് അരമണിക്കൂർ തലയില്‍ പുരട്ടി കഴുകിക്കളയാവുന്നതാണ്. വീട്ടിലെ വേലിയിലിരിക്കുന്ന ചെമ്ബരത്തി വെറുതെ വിടേണ്ട.മുടിയുടെ ആരോഗ്യത്തിന് ഇതിനെ ഉപയോഗിച്ചുള്ളൂ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢.സാധനം വരണം തമിഴ്‌നാട്ടില്‍ നിന്ന്; തൊഴിലാളികളേയും കിട്ടാനില്ല, കര്‍ഷകര്‍ നെട്ടോട്ടത്തില്‍* കൊച്ചി: വേനല്‍ച്ചൂട് പെരുകിയതോടെ പൈനാപ്പിള്‍ കൃഷി സംരക്ഷിക്കാന്‍ കര്‍ഷകര്‍ നെട്ടോട്ടത്തില്‍. തണലൊരുക്കി പൈനാപ്പില്‍ ചെടികളെ സംരക്ഷിക്കാന്‍ തീവ്രശ്രമം നടത്തുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം ഉള്‍പ്പെടെ കര്‍ഷകരെ വലയ്ക്കുന്നു. കൃഷി ചൂടില്‍ കരിഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പൈനാപ്പിള്‍ കാര്‍ഷിക, വിപണന മേഖലയായ ജില്ലയിലെ കര്‍ഷകരാണ് നെട്ടോട്ടം ഓടുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ കൃഷിയും പ്രതിസന്ധി നേരിടുകയാണ്.34 ഡിഗ്രി വരെ ചൂടാണ് പൈനാപ്പാപ്പിള്‍ ചെടികള്‍ക്ക് താങ്ങാന്‍ കഴിയുന്നത്. 50 ഡിഗ്രിയും മറി കടന്ന ദിവസങ്ങളുണ്ട്. ഡിസംബറില്‍ ആരംഭിച്ച ചൂട് ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് കൂടിയാല്‍ കൃഷിയെ സാരമായി ബാധിക്കും. കടുത്ത ചൂടിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലും ചെടികള്‍ വാടുകയാണ്. ഉത്പാദനം പകുതിയോളം കുറഞ്ഞു. വേനല്‍ച്ചൂട് നേരിടാന്‍ ചെടികള്‍ നനയ്ക്കണം. ഒരു ചെടിക്ക് 500 മില്ലീലിറ്റര്‍ വെള്ളം കുറഞ്ഞത് വേണം. ചെടിയുടെ ചുവട്ടിലാണ് നനയ്ക്കേണ്ടത്. ഹോസുകള്‍ ഉപയോഗിച്ച്‌ നനയ്ക്കുന്ന രീതിയാണ് പൊതുവെ സ്വീകരിക്കുന്നത്. മലഞ്ചെരുവുകളിലെ കൃഷിയിടങ്ങളില്‍ വേണ്ടത്ര വെള്ളം ലഭിക്കാത്തതും കൃഷിയെ ബാധിക്കുന്നുണ്ട്. ഓല വരണം, തമിഴ്‌നാട്ടില്‍ നിന്ന് ചെടികള്‍ക്ക് തണലായി പന്തലൊരുക്കുന്ന രീതിയാണ് കര്‍ഷകര്‍ സാധാരണ സ്വീകരിക്കുന്നത്. തെങ്ങോല മെടഞ്ഞും അല്ലാതെയും പന്തല്‍ പോലെയിട്ടാണ് തണല്‍ ഒരുക്കുക. ആവശ്യത്തിന് ഓലമടല്‍ കേരളത്തില്‍ നിന്നു തന്നെ ലഭിക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് ഓലമടല്‍ എത്തിച്ച്‌ തണല്‍ ഒരുക്കാന്‍ വലിയ ചെലവ് വരും. ഹരിതവല ചെലവേറും പ്‌ളാസ്റ്റിക് കൊണ്ടുള്ള ഹരിതവല ഉപയോഗിച്ച്‌ തണല്‍ പന്തല്‍ ഇടുകയാണ് മറ്റൊരു മാര്‍ഗം. ഹരിതവലയ്ക്ക് ഓലമടലിനെക്കാള്‍ ചെലവേറും. പത്തടിക്ക് അഞ്ചു രൂപയോളം ചെലവാകും. ഇവ സ്ഥാപിക്കാനും കൂലിച്ചെലവും കൂടുതലാണ്. ഒരുതവണ ഉപയോഗിച്ച ഹരിതവല വീണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്ന ആശ്വാസവുമുണ്ട്. ഹരിതവല രീതി വ്യാപകമായി കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. തൊഴിലാളികളെ കിട്ടാനില്ല കൃഷിയിടങ്ങളുടെ പരിപാലനം ഉള്‍പ്പെടെ ചെയ്യാന്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിന്ധിയാണ്. മലയാളികളായ പണിക്കാര്‍ കുറവാണ്. അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. അന്തരീക്ഷം മൂടി നില്‍ക്കുന്നതും കഠിനമായ ചൂടും താങ്ങാന്‍ വിഷമമുള്ളതിനാല്‍ അന്യംസ്ഥാന തൊഴിലാളികളും ഒഴിവാകുന്ന സ്ഥിതിയുണ്ട്. കൃഷിപ്പണികള്‍ ചെയ്യാനും പൈനാപ്പിള്‍ പറിച്ചെടുക്കാനും തൊഴിലാളിക്ഷാമമുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. ലാഭകരമായി ചെയ്യാവുന്നതും വില ഉറപ്പുള്ളതുമായ കൃഷിയാണ് പൈനാപ്പിള്‍. ദിവസവും കൃഷിയിടങ്ങളില്‍ ഓരോ കാര്യങ്ങളും നോക്കാന്‍ കര്‍ഷകന്റെ സാന്നിദ്ധ്യം ആവശ്യമാണ്. കൊടുംചൂട് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. ബേബി ജോണ്‍ പ്രസിഡന്റ് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ വില (ഇന്നലെ) രൂപ ഗ്രീന്‍ സ്‌പെഷ്യല്‍ 50 ഗ്രീന്‍ 48 റൈപ്പ് 54 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :20-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*'കടുത്ത തീരുമാനങ്ങളുണ്ടാകും'-നയംവ്യക്തമാക്കി ഇന്റലിന്റെ പുതിയ CEO; കൂട്ടപ്പിരിച്ചുവിടലെന്ന് സൂചന* പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റലിന്റെ സിഇഒയായി ലിപ് ബു ടാൻ ചുമതലയേറ്റതിന് പിന്നാലെ കമ്ബനിയില്‍ വൻ മാറ്റങ്ങളുണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച സിഇഒയായി ചുമതലയേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത യോഗത്തില്‍ ലിപ് ബു ടാൻ തന്നെ ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നു. വരുംദിവസങ്ങളില്‍ കടുത്ത തീരുമാനങ്ങളുണ്ടാകുമെന്നാണ് അദ്ദേഹം യോഗത്തില്‍ ജീവനക്കാരോട് പറഞ്ഞത്. കമ്ബനിയിലെ മിഡില്‍ മാനേജ്മെന്റിലാകും മാറ്റങ്ങള്‍ വരികയെന്നാണ് സൂചന. മിഡില്‍ മാനേജ്മെന്റിലെ പ്രവർത്തനങ്ങള്‍ മന്ദഗതിയിലാണെന്നാണ് പുതിയ സിഇഒ കരുതുന്നത്. ഇതിനാല്‍ മിഡില്‍ മാനേജ്മെന്റിലെ പല ജീവനക്കാരെയും ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ചിപ്പ് നിർമാണത്തില്‍ ഇന്റലിന്റെ പ്രതാപം തിരിച്ചുപിടിക്കാനാണ് ലിപ് ബു ടാന്റെ ശ്രമം. നിലവില്‍ എൻവിഡിയ അടക്കമുള്ള കമ്ബനികള്‍ക്ക് ഇന്റല്‍ ചിപ്പുകള്‍ നിർമിച്ചുനല്‍കുന്നുണ്ട്. ഇത്തരം ബിസിനസുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം എഐ ചിപ്പുകളുടെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ സിഇഒ പദ്ധതിയിടുന്നുണ്ട്.അതേസമയം, പുതിയ സിഇഒ നയം വ്യക്തമാക്കിയതിന് പിന്നാലെ തൊഴില്‍നഷ്ടം ചൂണ്ടിക്കാട്ടി ഇതിനകം വിമർശനവും ഉയർന്നിട്ടുണ്ട്. ഇന്റലിന്റെ മുൻ സിഇഒയായിരുന്ന പാറ്റ് ഗെല്‍സിങ്കർ ഇത്തരം കടുത്ത തീരുമാനങ്ങങ്ങള്‍ കൈക്കൊണ്ടിരുന്നില്ലെന്നും അദ്ദേഹം മൃദുവായാണ് ഇടപെട്ടിരുന്നതെന്നും ഈ രംഗത്തെ പലരും അഭിപ്രായപ്പെട്ടു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :20-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ജാമിഅത്തുല്‍ ഹിന്ദ് ഏകജാലക പ്രവേശനം തുടങ്ങി* കോഴിക്കോട് | ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴിലുള്ള ഏകജാലക പ്രവേശന നടപടികള്‍ക്ക് തുടക്കമായി. ആഴത്തിലുള്ള ഇസ്‌ലാമിക പഠനത്തോടൊപ്പം എട്ടാം ക്ലാസ്സ് മുതല്‍ പി എച്ച്‌ ഡി വരെയും 11ാം ക്ലാസ്സ് മുതല്‍ പി എച്ച്‌ ഡി വരെയുമുള്ള രണ്ട് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്.കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ഇനി ഒരൊറ്റ അപേക്ഷയും പരീക്ഷയും വഴി പ്രവേശനം നേടാനാകും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും സമസ്ത മുശാവറ അംഗങ്ങളും പ്രാസ്ഥാനിക നേതാക്കളും ഉള്‍പ്പെടെ 60 പേരടങ്ങുന്ന സെനറ്റിന്റെയും 20 അംഗ സിന്‍ഡിക്കേറ്റിന്റെയും മേല്‍നോട്ടത്തിലാണ് ജാമിഅയുടെ പ്രവര്‍ത്തനം. കൃത്യവും ചിട്ടയാര്‍ന്നതുമായ സിലബസ് അധിഷ്ഠിതമായ മതപഠനവും വൈവിധ്യമാര്‍ന്ന ഭൗതിക പഠന സാഹചര്യവുമാണ് ജാമിഅത്തുല്‍ ഹിന്ദ് ഒരുക്കുന്നത്. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും പരീക്ഷകള്‍ക്കും മറ്റും കൃത്യമായ രീതികളും ജാമിഅ നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളെ ലോകോത്തര പ്രതിഭകളായ പണ്ഡിതരാക്കി വളര്‍ത്തിയെടുക്കുകയാണ് ജാമിഅത്തുല്‍ ഹിന്ദിന്റെ ദൗത്യം. സ്‌കൂള്‍ ഏഴാം തരം കഴിഞ്ഞവര്‍ക്ക് എട്ടാം ക്ലാസ്സിലേക്കും പത്താം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് പ്ലസ് വണ്ണിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. www.jamiathulhind.com എന്ന വെബ്‌സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കാനാകുക. നാളെ മുതല്‍ അടുത്ത മാസം 18 വരെ അപേക്ഷിക്കാം. ഏപ്രില്‍ 27നു നടക്കുന്ന ജെ- സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം. പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കുകളും പരിഗണിക്കും. ഏകജാലക പ്രവേശനത്തിനുള്ള ജാമിഅത്തുല്‍ ഹിന്ദ് വെബ് പോര്‍ട്ടല്‍ ചാന്‍സലര്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ ലോഞ്ച് ചെയ്തു. പ്രൊ ചാന്‍സലര്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി, അബ്ദുല്ല അഹ്സനി ചെങ്ങാനി, അബ്ദുല്‍ ഖാദിര്‍ അഹ്സനി ചാപ്പനങ്ങാടി, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, യൂസുഫ് മിസ്ബാഹി പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :20-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢 ഐ.എസ്.ആര്‍.ഒ 'യുവിക' മേയ് 19 മുതല്‍ 30 വരെ* https://ezzalive.com/12686/ ഒമ്ബതാം ക്ലാസ് വിദ്യാർഥികള്‍ക്ക് ഐ.എസ്.ആർ.ഒയുടെ 'യുവിക-യങ് സയൻറിസ്റ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാം. ബഹിരാകാശ ശാസ്ത്ര-സാങ്കേതിക വിദ്യയിലും പ്രായോഗിക തലങ്ങളിലും അറിവ് പകരുക; സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (സ്റ്റെം) ഗവേഷണാധിഷ്ഠിത പഠനത്തിലേക്കും കരിയറിലേക്കും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക മുതലായവ ലക്ഷ്യത്തോടെയാണ് മേയ് 19 മുതല്‍ 30 വരെ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിക്രംസാരാഭായ് സ്പേസ് സെന്റർ തിരുവനന്തപുരം, സതീഷ്ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട, യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ ബംഗളൂരു, സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ അഹ്മദാബാദ്, നാഷനല്‍ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ്, നോർത്ത് ഈസ്റ്റേണ്‍ സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഷില്ലോങ്, ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്, ഡറാഡൂണ്‍ എന്നിവിടങ്ങളിലാണ് പഠന പരിശീശലന ക്ലാസുകള്‍ അടക്കം പ്രോഗ്രാം ആസൂത്രണം ചെയ്തിട്ടുള്ളത്. യുവിക പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ https://jigyasa.iirs.gov.in/yuvika ല്‍ ലഭിക്കും. താല്‍പര്യമുള്ള വിദ്യാർഥികള്‍ക്ക് മാർച്ച്‌ 23 വരെ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ഏപ്രില്‍ ഏഴിന് പ്രസിദ്ധപ്പെടുത്തും. ഇ-മെയിലില്‍ ഐ.എസ്.ആർ.ഒയുടെ അറിയിപ്പ് ലഭിക്കുന്നവർ മേയ് 18ന് ബന്ധപ്പെട്ട സെന്ററില്‍ റിപ്പോർട്ട് ചെയ്യണം. എട്ടാം ക്ലാസ് മാർക്ക്, ഓണ്‍ലൈൻ ക്വിസിലെ പ്രകടനം, കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ശാസ്ത്രമേള പങ്കാളിത്തം, ഒളിമ്ബ്യാർഡ് റാങ്ക്, സ്പോർട്സ് മത്സരങ്ങളിലെ വിജയം, സ്കൗട്ട് ആൻഡ് ഗൈഡ്/എൻ.സി.സി/എൻ.എസ്.എസ് അംഗത്വം, ഗ്രാമീണ സ്കൂള്‍ വിദ്യാഭ്യാസം എന്നിവ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവരുടെ യാത്രാക്കൂലി (ട്രെയിൻ/വോള്‍വോ ഫെയർ) കോഴ്സ് മെറ്റീരിയല്‍സ്, താമസം മുതലായ മുഴുവൻ ചെലവുകളും ഐ.എസ്.ആർ.ഒ വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങള്‍ക്ക് yuvika@isro.gov.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :19-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഈ സാധനം തേടി അന്യനാടുകളില്‍ നിന്നുപോലും ആളുകള്‍ ജില്ലയിലെത്തുന്നു, കിലോക്കണക്കിന് കൊണ്ടുപോകുന്നു; വമ്ബൻ ലാഭം കൊയ്യാം* കല്‍പ്പറ്റ: വയനാടൻ കാണ്ണിമാങ്ങയ്ക്ക് വൻ ഡിമാൻഡ്. വഴിയോരങ്ങളിലും കൃഷിയിടങ്ങളിലും ഉള്ള കാട്ടുമാവില്‍ നിന്നും കണ്ണിമാങ്ങശേഖരിക്കാനായി നിരവധിപേരാണ് എത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച്‌ മികച്ച വിലയാണ് ഇപ്പോള്‍ കണ്ണിമാങ്ങയ്ക്ക് ലഭിക്കുന്നത്. കിലോയ്ക്ക് 40 മുതല്‍ 60 രൂപ വരെ ലഭിക്കുന്നുണ്ട്. ആകർഷണീയമായ മണവും രുചിയുമാണ് കാട്ടുമാങ്ങയുടെ പ്രത്യേകത. താരതമ്യേന വലിപ്പ കുറവുള്ള കാട്ടുമാങ്ങയുടെ കണ്ണിമാങ്ങയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. അച്ചാർ തയ്യാറാക്കാനും ഉപ്പിലിട്ട് കഴിക്കാനും കണ്ണിമാങ്ങ ഏറെ സ്വാദിഷ്ടമാണ്. എറണാകുളം, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് കൂടുതലായും കയറ്റിപോകുന്നത്. കൂടാതെ അച്ചാർ കമ്ബനികളും വയനാട്ടിലെത്തി കണ്ണിമാങ്ങ ശേഖരിക്കുന്നുണ്ട്. ഉയരം കൂടിയ മരങ്ങളില്‍ നിന്നും തോട്ടി ഉപയോഗിച്ചാണ് കണ്ണിമാങ്ങ പറിച്ചെടുക്കുന്നത്. വർഷങ്ങള്‍ക്കു മുൻപ് വനമേഖലകളില്‍ ആയിരുന്നു കൂടുതലായും കാട്ടുമാങ്ങ ഉണ്ടായിരുന്നത്. ഇപ്പോള്‍ കൃഷിയിടങ്ങളില്‍ തന്നെ കാട്ടുമാങ്ങ ഇഷ്ടംപോലെയുണ്ട്. വയനാട്ടില്‍ നിരവധി നാടൻ ഇനം മാങ്ങകള്‍ ഉണ്ടെങ്കിലും കാട്ടുമാങ്ങക്കുള്ള ഡിമാൻഡ് മറ്റൊന്നിനുമില്ലന്ന് കർഷകർ പറയുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വയനാട്ടില്‍ മാങ്ങ പഴുക്കുക. മഴക്കാലമായതിനാല്‍ മാങ്ങ ഉപയോഗിക്കാൻ ആകില്ല. കാട്ടുമാങ്ങയാണെങ്കില്‍ മറ്റു മാങ്ങ അപേക്ഷിച്ച്‌ ഏതു മഴക്കാലത്തും കഴിക്കാനാകും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :19-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സുനിത വില്യംസ് ഈസ് ബാക്ക്! ഭൂമിയോളമുള്ള കാത്തിരിപ്പിന് ചരിത്രം കുറിച്ച്‌ വിരാമം; ഡ്രാഗണ്‍ പേടകം ലാൻഡ് ചെയ്തു* ഫ്ലോറിഡ: കാത്തിരിപ്പിന് വിരാമം, സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ബഹിരാകാശ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഐഎസ്‌എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാർ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്തു. സ്പേസ് എക്സിന്‍റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :19-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാന്‍ കേന്ദ്രം; നിര്‍ണായക നീക്കത്തിന് പിന്നിലെ ലക്ഷ്യം* https://ezzalive.com/12686/ ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വോട്ടര്‍ ഐഡി കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍ണായക നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിവിധ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകളുണ്ടെന്ന പരാതി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ ഇക്കാര്യത്തിലെ തീരുമാനമുണ്ടാകും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വിളിച്ചിരിക്കുന്ന യോഗത്തില്‍ ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ ഇരട്ടിപ്പുണ്ടെന്ന കാര്യം പരാതികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ചിരുന്നു. 2021ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാര്‍ നമ്ബര്‍ ശേഖരിച്ചിട്ടുണ്ടെന്നും എന്നാല്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അറിയിച്ചു. https://ezzalive.com/12686/ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചാല്‍ പിന്നീട് ക്രമേക്കടിനുള്ള സാദ്ധ്യത കുറവാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ തുടങ്ങിയവര്‍ പങ്കെടുക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കും. മൂന്ന് മാസത്തിനുള്ളില്‍ പരാതി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് നീക്കം.l ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സ്കൂള്‍ തുറക്കും മുമ്ബ് പാഠപുസ്തകങ്ങളെത്തും; 11 ലക്ഷം പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തിയത്* കോഴിക്കോട്: സ്കൂള്‍ തുറക്കും മുമ്ബേ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ തയാറായി. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തേക്കുള്ള പുസ്തകങ്ങളാണ് വിതരണത്തിന് തയാറായി ഡിപ്പോയിലെത്തിച്ചിട്ടുള്ളത്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി അച്ചടിച്ച 11 ലക്ഷം പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ എത്തിയത്. കോഴിക്കോട് ജില്ല കേന്ദ്രമായ വെള്ളിമാട്കുന്ന് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഡിപ്പോയിലാണ് പുസ്തകങ്ങളെത്തിയിട്ടുള്ളത്. ഡിപ്പോയില്‍നിന്ന് 333 സൊസൈറ്റികളില്‍ എത്തിക്കുന്ന നടപടികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണ രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് മാറിയിട്ടുള്ളത്. കഴിഞ്ഞ തവണ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. മാറിയ പുസ്തകങ്ങളടക്കം ആകെ 64,94,380 പുസ്തകങ്ങളാണ് ജില്ലയില്‍ വിതരണത്തിന് ആവശ്യമുള്ളത്. ഇവ രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തില്‍ 41,68,803 പുസ്തകങ്ങളാണ് വിതരണം ചെയ്യുക. ഇത് മേയ് 20ഓടെ പൂർത്തിയാകും. രണ്ടാംഘട്ട വിതരണം ഓണപ്പരീക്ഷയോടടുത്ത് പൂർത്തിയാകും. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ല ഡിപ്പോയില്‍നിന്ന് സൊസൈറ്റികളിലേക്ക് പുസ്തകം വിതരണത്തിന് എത്തുന്നത്. ഡിപ്പോയില്‍ 24 കുടുംബശ്രീ പ്രവർത്തകരാണ് പാഠപുസ്തകങ്ങള്‍ തരം തിരിക്കാനും സൊസൈറ്റികളിലേക്ക് അയക്കാനുമായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുവരെ 236 സൊസൈറ്റികിളിലേക്ക് ആറു ലക്ഷം പുസ്തകങ്ങള്‍ എത്തിച്ചുകഴിഞ്ഞു. വേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലെത്തും മുമ്ബേ പുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മഞ്ഞളിനും ഇഞ്ചിക്കും വില കുറഞ്ഞപ്പോള്‍ കര്‍ഷകരുടെ രക്ഷയ്ക്കെത്തിയത് ഈ ഉത്പന്നം, കിലോയ്ക്ക് ലഭിക്കുന്നത് 1600 രൂപ വരെ* വടക്കഞ്ചേരി: ജില്ലയിലെ മലയോര കർഷകർക്ക് വന്യമൃഗശല്യത്തിനു പുറമെ മലഞ്ചരക്കുകള്‍ക്ക് വിലക്കുറഞ്ഞതും തിരിച്ചടിയാകുന്നു. കിഴക്കഞ്ചേരി, മംഗലംഡാം, ഒലിപ്പാറ മേഖലയിലെ പരമ്ബരാഗത കർഷകരാണ് മലഞ്ചരക്ക് വിപണി വില ഇടിഞ്ഞതോടെ പ്രതിസന്ധിയിലായത്. റബ്ബർ തോട്ടങ്ങളില്‍ ഇടവിളയായി ചെയ്തിട്ടുള്ള തോട്ടപ്പയർ മാത്രമാണ് ഇപ്പോള്‍ വില ഉയർന്നു നില്‍ക്കുന്നത്. കഴിഞ്ഞ വർഷം കിലോയ്ക്ക് 900 രൂപയായിരുന്നത് ഇത്തവണ കിലോയ്ക്ക് 1500-1600 രൂപയായാണ് ഉയർന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റവും പന്നിയുള്‍പ്പെടെ മൃഗങ്ങളുടെ ശല്യവും മൂലം തോട്ടപ്പയറിന്റെ ഉല്‍പ്പാദനം കുറയുകയും ചെയ്തു. വടക്കഞ്ചേരിയിലെ വ്യാപാരികളാണ് തോട്ടപ്പയർ വാങ്ങുന്നത്. മലേഷ്യ, ഇന്ത്യേനേഷ്യ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും തോട്ടപ്പയർ കയറ്റിവിടുന്നത്. കഴിഞ്ഞ വർഷം മഞ്ഞളിന് കിലോയ്ക്ക് 230 രൂപയായിരുന്നത് ഇത്തവണ 170 രൂപയായി കുറഞ്ഞു. കേരളത്തിലെ മഞ്ഞള്‍, ഇഞ്ചി കർഷകർ കൂട്ടത്തോടെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ ഭാഗങ്ങളില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞതാണ് വിപണിയില്‍ മഞ്ഞള്‍ വില കുത്തനെ കുറയാൻ കാരണം. ചുക്ക് കഴിഞ്ഞ വർഷം 200-250 രൂപയായിരുന്നു. ഇത്തവണ വിളവെടുപ്പ് സജീവമായിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ കിലോയ്ക്ക് 300 രൂപയാണ്. കൊടക് ചുക്ക് പാവിന് നിലവില്‍ കിലോയ്ക്ക് 400 രൂപ വിലയുണ്ട്. കുരുമുകള് കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറവായതിനാല്‍ മികച്ച വില ലഭിക്കുന്നുണ്ട്. കിലോയ്ക്ക് 650 രൂപയാണ് ഇപ്പോള്‍ കുരുമുളക് വില. കശുവണ്ടി കിലോയ്ക്ക് 150 രൂപയും, അടയ്ക്കക്ക് 330 രൂപയും വാട്ടുകപ്പ കിലോയ്ക്ക് 60 രൂപയുമാണ് വില. തൊഴിലാളികളുടെ കൂലി വർധനവും, ഉല്‍പ്പാദന ചെലവും കൂടുതലായതിനാല്‍ മിക്ക കർഷകരും മറ്റു സംസ്ഥാനങ്ങളില്‍ വൻതോതില്‍ കൃഷി ഇറക്കിത്തുടങ്ങിയതോടെ കേരളത്തില്‍ വിലക്കുറവ് അനുഭവപ്പെടുന്നതിനാല്‍ ചെറുകിട കർഷകരും പ്രതിസന്ധിയിലാകുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2025: ഓണ്‍ലൈൻ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാം* ന്യൂഡല്‍ഹി: ഗ്രാമീണ്‍ ഡാക് സേവക്കിന് (ജിഡിഎസ്) നല്‍കിയ ഓണ്‍ലൈൻ അപേക്ഷയുടെ സ്ഥിതിവിവരം (അപ്ലിക്കേഷൻ സ്റ്റാറ്റസ്) അറിയാൻ ഉദ്യോഗാർഥികള്‍ക്ക് അവസരം. ജിഡിഎസ് ജനുവരി 2025 ബാച്ചിന് അപേക്ഷിച്ച ഉദ്യോഗാർഥികള്‍ക്ക് അവരുടെ അപേക്ഷകളിലുള്ള സ്ഥിതിവിവരം അറിയാനാണ് അവസരമൊരുങ്ങുന്നത്. ഇതിനായുളള ലിങ്ക് ആക്ടിവേറ്റ് ചെയ്തു. അപേക്ഷിച്ച ഉദ്യോഗാർഥികള്‍ക്ക് അവർ നല്‍കിയ ഓണ്‍ലൈൻ അപേക്ഷയുടെ നിലവിലെ സ്ഥിതി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം. ഇതിനായി ചെയ്യേണ്ടത്: 1) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക 2) ഹോംപേജിലുളള അപ്ലൈ ഓണ്‍ലൈൻ സെലക്‌ട് ചെയ്ത ശേഷം അപ്ലിക്കേഷൻ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക 3) പുതിയതായി തുറന്നുവരുന്ന പേജില്‍ രജിസ്ട്രേഷൻ നമ്ബർ നല്‍കി അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കുക ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഡിഗ്രി, പി.ജി, ഡിപ്ലോമ പ്രവേശനം* ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ) വിവിധ കാമ്ബസുകളിലായി 2025-26 വർഷം നടത്തുന്ന ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് www.isical.ac.in/admissionല്‍ ലഭ്യമാണ്. കോഴ്സുകള്‍ ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ബി സ്റ്റാറ്റ് ഓണേഴ്സ്): മൂന്നുവർഷം (കൊല്‍ക്കത്ത കാമ്ബസ്). ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് (ബി. മാത്ത് ഓണേഴ്സ്): 3 വർഷം (ബംഗളൂരു). പ്രവേശന യോഗ്യത: ഹയർ സെക്കൻഡറി / പ്ലസ് ടു/ തത്തുല്യ പരീക്ഷ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങള്‍ പഠിച്ച്‌ പാസായിരിക്കണം. ഈ രണ്ട് പ്രോഗ്രാമുകളിലും പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റാ സയൻസ് (ബി.എസ്.ഡി.എസ് ഓണേഴ്സ്): നാലുവർഷം, സെമസ്റ്റർ ട്യൂഷൻ ഫീസ് ഒരുലക്ഷം രൂപ വീതം. എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി വിദ്യാർഥികള്‍ക്ക് ഫീസ് ഇളവുണ്ട്. യോഗ്യത: മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങളോടെ ഹയർ സെക്കൻഡറി/ പ്ലസ് ടു പരീക്ഷ മൊത്തം 75 ശതമാനം മാർക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എംസ്റ്റാറ്റ്): ഡല്‍ഹി കാമ്ബസ് മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് (എം. മാത്): കൊല്‍ക്കത്ത,ബംഗളൂരു കാമ്ബസ്. മാസ്റ്റർ ഓഫ് സയൻസ് ഇൻ ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്; ക്വാളിറ്റി മാനേജ്മെന്റ് സയൻസ് (എം.എസ്-ക്യൂ.എം.എസ്): ബംഗളൂരു, ഹൈദരബാദ് കാമ്ബസ്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (എം.എസ്-എല്‍.ഐ.എസ്): ബംഗളൂരു. കോഴ്സ് കാലാവധി രണ്ടുവർഷം, പ്രതിമാസ സ്റ്റൈപൻഡ് 8000 രൂപ. പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ മൂന്നുവർഷത്തില്‍ കുറയാത്ത ബിരുദം. മാസ്റ്റർ ഓഫ് ടെക്നോളജി (എം.ടെക്): കമ്ബ്യൂട്ടർ സയൻസ്, ക്രിപ്ടോളജി ആൻഡ് സെക്യൂരിറ്റി, 2 വർഷം (കൊല്‍ക്കത്ത) പ്രതിമാസ സ്റ്റൈപൻഡ് 12,400 രൂപ. പ്രവേശന യോഗ്യത- ഏതെങ്കിലും സ്ട്രീമില്‍ ബി.ഇ/ബി.ടെക് അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ മാസ്റ്റേഴ്സ് / ഡിഗ്രി) (പ്ലസ് ടുതലത്തില്‍ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം). ഗേറ്റ് സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എം.ടെക് ക്വാളിറ്റി റിലയബിലിറ്റി ആൻഡ് ഓപറേഷൻ റിസർച്ച്‌: സ്റ്റൈപൻഡ് 12400. കൂടുതല്‍ വിവരം വിജ്ഞാപനത്തില്‍. പി.ജി ഡിപ്ലോമ: സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡ്സ് ആൻഡ് അനലിറ്റിക്സ്, അഗ്രികള്‍ച്ചറല്‍ ആൻഡ് റൂറല്‍ മാനേജ്മെന്റ് വിത്ത് സ്റ്റാറ്റിസ്റ്റിക്കല്‍ മേത്തേഡ്സ് ആൻഡ് അനലിറ്റിക്സ്; അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് (ഓണ്‍ലൈൻ കോഴ്സ്). കോഴ്സ് കാലാവധി ഒരുവർഷം. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. ജൂനിയർ റിസർച്ച്‌ ഫെലോഷിപ് (ജെ.ആർ.എഫ്): വിഷയങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, കമ്ബ്യൂട്ടർ സയൻസ്, ക്വാളിറ്റി റിലൈയബിലിറ്റി ആൻഡ് ഓപറേഷൻ റിസർച്ച്‌, ഫിസിക്സ് ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സ്, ജിയോളജി, ബയോളജിക്കല്‍ സയൻസ് (അഗ്രികള്‍ച്ചറല്‍ ആൻഡ് ഇക്കോളജിക്കല്‍ റിസർച്ച്‌/ ഹ്യൂമെൻ ജനിറ്റിക്സ്), ലിംഗ്വിസ്റ്റിക്സ്, സോഷ്യോളജി, ലൈബ്രറി ആൻഡ് ഇൻഫമേഷൻ സയൻസ് (ഫെലോഷിപ് പ്രതിമാസം 37,000 രൂപ).കൂടുതല്‍ വിവരങ്ങള്‍പ്രോസ്പെക്ടസിലുണ്ട്. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തില്‍പെടുന്ന പുരുഷന്മാർക്ക് 1500 രൂപ, വനിതകള്‍ക്ക് 1000 രൂപ, ഒ.ബി.സി നോണ്‍ ക്രീമിലെയർ/എസ്.സി, എസ്.ടി/ഭിന്നശേഷി/ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങള്‍ക്ക് 750 രൂപ. പ്രവാസി ഇന്ത്യക്കാർക്ക് 1500 രൂപ. 2025 ജൂലൈ 21ന് മുമ്ബ് യോഗ്യതാ പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. ബി.എസ്.ഡി.എസ് കോഴ്സ് ഒഴികെ എല്ലാ പ്രോഗ്രാമുകള്‍ക്കും ഓണ്‍ലൈനായി മാർച്ച്‌ 26 വരെ അപേക്ഷിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി അടക്കം മേയ് 11ന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലുടെയാണ് പ്രവേശനം. ബി.എസ്.ഡി.എസ് പ്രോഗ്രാമിലേക്ക് ഏപ്രില്‍ നാല് മുതല്‍ മേയ് 31 വരെ അപേക്ഷിക്കാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

വിവരങ്ങള്‍ക്ക്: 9947452708. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മുട്ടയുത്പാദനം കുറയാതിരിക്കാൻ കോഴികളിലെ ചൂട് സമ്മര്‍ദം കുറയ്ക്കണം* കൊടുംചൂട് മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലും ഏറെ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അമിതമായ ചൂട് പ്രതിരോധിക്കാനുള്ള ശാരീരികാവസ്ഥ ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. കോഴികളില്‍ ഉയർന്ന താപനിലമൂലം മരണനിരക്ക് കൂടുന്നുണ്ട്. കോഴികള്‍ മുട്ടയിടുന്ന സ്ഥലത്തെ താപനില 23.8 ഡിഗ്രി സെന്റിഗ്രേഡ് ആകുന്നതാണ് ഉത്തമം. 29.4 ഡിഗ്രിവരെ സുഖപ്രദവുമാണ്. മുട്ടയിടുന്ന സ്ഥലത്തെ ഊഷ്മാവ് 32.3 ഡിഗ്രിക്ക് മുകളിലായിരിക്കുമ്ബോള്‍ പക്ഷികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാകുകയും തീറ്റകഴിക്കുന്നത് കുറയുന്നതിലൂടെ മുട്ട ഉത്പാദനവും ഇറച്ചി ഉത്പാദനവും കുറയുകയുംചെയ്യുന്നു. ചൂട് 37.8 ഡിഗ്രിയില്‍ കൂടുതലായാല്‍ മരണനിരക്കും വളരെ കൂടുന്നു. ചൂടുകൂടിയാല്‍ കാലുകളും ചിറകുകളും നീട്ടി കിടക്കുക, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ തുറന്നുപിടിച്ചുള്ള ശ്വാസമെടുപ്പ്, നന്നായി തീറ്റയെടുത്തിരുന്ന കോഴികള്‍ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കല്‍, വർധിച്ച ദാഹം, തണലിടങ്ങളില്‍ കൂട്ടമായി തൂങ്ങി നില്‍ക്കുക, ഭാരം കുറയുക, മുട്ടയുടെ വലുപ്പം കുറയല്‍, മുട്ടയുടെ പുറംതോടിന്റെ കനം കുറയുക, പൊട്ടിയ മുട്ടയുടെ വർധന എന്നിവയും മുട്ടയുത്പാദനം 30 മുതല്‍ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതായും കാണാം. തീറ്റയെടുപ്പും തീറ്റപരിവർത്തനശേഷിയും കുറയുന്നത് ഇറച്ചിക്കോഴികളില്‍ വളർച്ചയും ഭാരവും കുറയാൻ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളില്‍ ഓരോ ഡിഗ്രി വർധിക്കുംതോറും തീറ്റപരിവർത്തന ശേഷിയും വളർച്ചയും അഞ്ചുശതമാനംവരെ കുറയും. മാത്രമല്ല, പ്രതിരോധശേഷി കുറയുന്നതുകാരണം കോഴിവസന്ത, കോഴിവസൂരി, കണ്ണുരോഗങ്ങള്‍, കോക്സിഡിയോസിസ്, അടക്കമുള്ള രോഗങ്ങളും പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അത്യുഷ്ണത്തില്‍നിന്ന് കോഴികളെ സംരക്ഷിക്കാൻ ശ്രദ്ധാപൂർവമായ പ്രവർത്തനങ്ങള്‍ വേണം. ജലം പരിപാലനഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജലമാണ്. വേനല്‍ക്കാലത്ത് ജലോപഭോഗം 3-4 മടങ്ങ് കൂടുതലാണ്. സാധാരണയായി തീറ്റ-ജലം ഉപഭോഗാനുപാതം 1:2 ആണ്. കൂടുകളിലെ പക്ഷികള്‍ക്ക് ശുദ്ധവും തണുത്തതുമായ വെള്ളം തുടർച്ചയായി നല്‍കണം. ചെറിയ ഐസ് കഷണങ്ങള്‍ കുടിവെള്ള സംഭരണികളിലോ വെള്ളപ്പാത്രങ്ങളിലോ ഇട്ടുകൊടുക്കാം. തീറ്റനല്‍കല്‍ വേനല്‍ക്കാലത്ത് തീറ്റ ഉപഭോഗം ഗണ്യമായി കുറയുന്നു. ഇത് ശരീരഭാരം, മുട്ടയുത്പാദനം, ഷെല്ലിന്റെ ഗുണനിലവാരം എന്നിവയെ ബാധിക്കും. പകല്‍ രാവിലെയും വൈകുന്നേരവും തീറ്റനല്‍കുന്നതാണ് നല്ലത്. 20-30 ശതമാനം അധിക വിറ്റാമിനുകളും ധാതുക്കളും തീറ്റയില്‍ ചേർക്കണം. സമ്മർദങ്ങളെ അതിജീവിക്കാൻപറ്റുന്ന വൈറ്റമിൻ സി നല്‍കണം. ഒരു കിലോഗ്രാം തീറ്റയില്‍ 200 മില്ലിഗ്രാം വിറ്റാമിൻ സി, എന്ന അനുപാതത്തില്‍ നല്‍കാം. ഇലക്‌ട്രോലൈറ്റുകള്‍, വിറ്റാമിൻ ബി കോംപ്ലക്സ്, പ്രോബയോട്ടിക്കുകള്‍ എന്നിവ നല്‍കുന്നതിലൂടെയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനും സമ്മർദം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. മുട്ടയിടല്‍ ആരംഭിച്ചാല്‍ ഒരു കോഴിക്ക് ഒരു ദിവസം വേണ്ടുന്ന തീറ്റ 100 മുതല്‍ 120 ഗ്രാം വരെയാണ്. കൂടുകളില്‍ വളർത്തുന്ന കോഴികള്‍ക്കാണ് ഇത്രയും തീറ്റ ആവശ്യമായി വരുന്നത്. വീട്ടുമുറ്റത്ത് വളരുന്ന കോഴികള്‍ അവയ്ക്കുവേണ്ടുന്ന തീറ്റ സ്വയം കണ്ടെത്തും. എന്നിരുന്നാലും 40-50 ഗ്രാം ലെയർ തീറ്റ ദിവസവും കൊടുക്കണം. https://ezzalive.com/12686/ ഇത് രാവിലെ കൂട്ടില്‍നിന്ന് മേയാനായി പോകുന്നതിനുമുൻപും അതേപോലെ വൈകുന്നേരം കൂട്ടിലേക്ക് തിരിച്ചെത്തുമ്ബോഴും നല്‍കാം. പാത്രങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം. മുട്ട ഉത്പാദനത്തിന് കാല്‍സ്യം വളരെ ആവശ്യമാണ്. ദിവസം അഞ്ചുഗ്രാം കാല്‍സ്യം ആവശ്യമാണ്. കക്കത്തോട് പൊടിച്ച്‌ ആഹാരത്തോടൊപ്പം നല്‍കാം. കൂട് സൂര്യപ്രകാശം നേരിട്ട് കോഴിക്കൂട്ടില്‍ പതിയാതിരിക്കാൻ കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വേണം കൂടുപണിയാൻ. ഓല, വൈക്കോല്‍ തുടങ്ങിയ അനുയോജ്യമായ മേല്‍ക്കൂര ഉപയോഗിക്കുന്നതിലൂടെ കോഴിക്കൂടിനകത്ത്, പുറത്തുള്ള താപനിലയെക്കാള്‍ അഞ്ചുമുതല്‍ 10 ഡിഗ്രിവരെ ചൂട് കുറയ്ക്കാൻ സാധിക്കും. ഉഷ്ണകാലത്ത് ആറിഞ്ച് കനത്തില്‍ ഓലമേഞ്ഞ മേല്‍ക്കൂരയില്‍ നിർമിച്ച കൂട് കൂടുതല്‍ ആശ്വാസം നല്‍കും. വലിയ ഫാമുകളില്‍ കൂടുതല്‍ക്കാലം നിലനില്‍ക്കുന്നതും ചൂട് പ്രതിരോധിക്കാൻ കഴിവുള്ളതുമായ അലുമിനിയംകൊണ്ട് മേല്‍ക്കൂര നിർമിക്കാം. തറയും മേല്‍ക്കൂരയും തമ്മിലുള്ള ഉയരം ഷെഡിന്റെ നടുവില്‍ നാലുമീറ്ററും വശങ്ങളില്‍ 3.5 മീറ്ററും ആയിരിക്കണം. മേല്‍ക്കൂരയുടെ ചായ്വ് മൂന്നുമുതല്‍ അഞ്ചടിവരെ നീട്ടിക്കൊടുക്കുന്നത് കൂടിനുള്ളില്‍ ഏല്‍ക്കുന്ന വെയിലിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. മേല്‍ക്കൂരയിലെ ചൂടിന്റെ ആഗിരണം കുറയ്ക്കാൻ മേല്‍ക്കൂര വെള്ളപൂശുകയോ ചാക്ക്, വൈക്കോല്‍, ഓല എന്നിവ വിരിക്കുകയോ ചെയ്യാം. കോഴികള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിനായി തറ വിസ്തീർണം 10 ശതമാനം വർധിപ്പിക്കണം. കൂടുകളില്‍ വായുസഞ്ചാരം ലഭ്യമാകണം.

*📢നെസ്റ്റ് ജൂണ്‍ 22ന്; ഓണ്‍ലൈൻ അപേക്ഷ മേയ് 9നകം* ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുക്കാർക്ക് നാഷനല്‍ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2025) വഴി ഭുവനേശ്വറിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ), മുംബൈ സർവകലാശാല ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് സ്ഥാപനങ്ങളില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമിന് ചേരാം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് പഠനാവസരം. സ്വയംഭരണ സ്ഥാപനങ്ങളായ ഇവ രണ്ടും കേന്ദ്ര ആണവോർജ വകുപ്പിന് കീഴിലാണ്. മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വിദ്യാർഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭിക്കും. ആണവോർജ വകുപ്പിന്റെ 'ദിശ' പ്രോഗ്രാമിലൂടെ വിദ്യാർഥികള്‍ക്ക് 60,000 രൂപ വാർഷിക സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. കൂടാതെ വർഷത്തില്‍ 20,000 രൂപ സമ്മർ ഇന്റേണ്‍ഷിപ് ഗ്രാന്റായി ലഭിക്കും. അതത് സ്ഥാപനങ്ങളുടെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകളുടെ സമഗ്ര വിവരങ്ങള്‍ www.niser.ac.in, www.cbs.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ആകെ 257 സീറ്റുണ്ട്. (നൈസറില്‍ 200, മുംബൈയില്‍ 57). പ്രവേശന യോഗ്യത: 2025 -30 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിന് റെഗുലർ സയൻസ് സ്ട്രീമില്‍ മൊത്തം 60 ശതമാനം മാർക്കില്‍/ ഗ്രേഡില്‍ കുറയാതെ 2023 അല്ലെങ്കില്‍ 2024 വർഷം പ്ലസ്ടു/ ഹയർസെക്കൻഡറി/ തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പട്ടികജാതി/ വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളില്‍പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. 2025ല്‍ പ്ലസ്ടു/ തത്തുല്യ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. നെസ്റ്റ് 2025 നിർബന്ധമായും അഭിമുഖീകരിച്ച്‌ മെറിറ്റ് ലിസ്റ്റില്‍ സ്ഥാനം ഉറപ്പിക്കണം. പരീക്ഷക്കും പ്രവേശനത്തിനും പ്രായപരിധിയില്ല. നെസ്റ്റ് 2025 പരീക്ഷ: കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂണ്‍ 22 ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 മണി വരെ രാജ്യത്തെ 140 കേന്ദ്രങ്ങളിലായി നടത്തും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുൻഗണനാക്രമത്തില്‍ മൂന്ന് കേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷയില്‍ രേഖപ്പെടുത്തണം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്ഷനുകളടങ്ങിയ ചോദ്യ പേപ്പറില്‍ ഓരോന്നിലും ഒബ്ജക്ടിവ് മള്‍ട്ടിപ്പിള്‍ ചോയ്സ് മാതൃകയിലുള്ള 20 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് മൂന്ന് മാർക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാർക്ക് കുറക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ചോദ്യപേപ്പറുകള്‍. ഉയർന്ന സ്കോറുകളുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കി പ്രവേശനം നല്‍കും. വിശദവിവരങ്ങള്‍ www.nestexam.inല്‍. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢അധ്യാപകര്‍ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ, വെറുതെ കേസെടുക്കരുത്; വലിയ മാറ്റങ്ങള്‍ കൊണ്ടുവരും-ഹൈക്കോടതി* കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി. സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരില്‍ പരാതി കിട്ടിയാല്‍ കഴമ്ബുണ്ടോ എന്നറിയാൻ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാല്‍ ക്രിമനല്‍ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേല്‍ ഉണ്ടാകരുത്. എന്തിനും ഏതിനും കേസ് കൊടുക്കുന്ന 'കോമൻ ചേട്ടനെ'ക്കുറിച്ച്‌ 2024 ലെ സ്കൂള്‍ പ്രവേശന ദിവസം 'മാതൃഭൂമി' പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദിന്റെ കവിതയും ഉത്തരവില്‍ ഉള്‍പ്പെടുത്തി. ആറാം ക്ലാസുകാരനെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അധ്യാപകർ ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയ്യില്‍ കരുതുന്നത് പോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇതായിരുന്നില്ല പണ്ടത്തെ അവസ്ഥ. അധ്യാപകരുടെ നിഴല്‍ മതിയായിരുന്നു അന്ന് അച്ചടക്കത്തിന്. എന്നാല്‍ ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവെച്ചതിന്റെയും മർദ്ദിച്ചതിന്റെയും വാർത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ല. ഭാവി തലമുറയെ വാർത്തെടുക്കുന്നവരാണ് അധ്യാപകർ. അവരാണ് കുട്ടികളുടെ മനസ്സും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്നത്. പുതുതലമുറയുടെ ശില്പികളാണവർ. അവരാണ് കുട്ടികളെ സ്വപ്നങ്ങള്‍ കാണാൻ പ്രേരിപ്പിക്കുന്നത്. ആ സ്വപ്നങ്ങളാണ് ലോകത്തെ രൂപപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അധ്യാപകർക്ക് സ്വാതന്ത്ര്യം വേണം. സഹായമായ അന്തരീക്ഷം സ്കുളിലും സൃഷ്ടിക്കണം. അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ച്‌ നോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കാം എന്നല്ല-കോടതി പറഞ്ഞു. *പോലീസ് ചെയ്യേണ്ടത്* അധ്യാപകർക്കെതിരെ പരാതി ലഭിച്ചാല്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണം ആവശ്യമെങ്കില്‍ അധ്യാപകർക്ക് നോട്ടീസ് നല്കാം പ്രാഥമികാന്വേഷണഘട്ടത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യരുത് ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമെങ്കില്‍ സർക്കാരിനോ പോലീസിനോ കോടതിയെ സമീപിക്കാം ഇക്കാര്യം നിർദ്ദേശിച്ച്‌ സംസ്ഥാന പോലീസ് മേധാവി ഒരു മാസത്തിനുളളില്‍ ആവശ്യമായ സർക്കുലർ പുറപ്പെടുവിക്കണം. തുടർന്നാണ് മാതൃഭൂമി പ്രസിദ്ധീകരിച്ച റഫീഖ് അഹമ്മദ് രചിച്ച ഗാനവും ഉത്തരവില് ഉള്‍പ്പെടുത്തിയത്. പരാതിക്കാർ കോമൻ ചേട്ടൻമാരാകരുത് 'കോഴിക്കാലന് കോമൻ ചേട്ടന് കോടതിയെന്നും കേറിയിറങ്ങും ഓലയൊടിഞ്ഞാല്‍ വേലിപൊളിഞ്ഞാല്‍ പോലീസ് സ്റ്റേഷനിലോടിച്ചെല്ലും'... എന്നാരംഭിക്കുന്ന കവിതയിലെ കോമൻ ചേട്ടൻ എന്തിനും ഏതിനും കേസ് കൊടുക്കുന്ന കഥാപാത്രമാണ്. അധ്യാപകർക്കെതിരെ പരാതി ഉന്നയിക്കുന്നത് കോമൻ ചേട്ടന്മാരെ പോലുളളവർ അല്ലെന്ന് ഉറപ്പാക്കണം. എന്നാല്‍ കോമൻ ചേട്ടനെ പോലുള്ളവർ ഇല്ലായിരുന്നെങ്കില്‍ കോടതിയിലുള്ള നല്ല പങ്ക് കേസുകളും ഉണ്ടാകുമായിരുന്നില്ല എന്നും കോടതി പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്: എച്ച്‌.ഐ.വി തടയാനുള്ള ഇൻജക്‌ഷൻ 'ലെനാകപവിര്‍' ട്രയല്‍ വിജയം* ന്യൂദല്‍ഹി: ലോകത്തിന് തന്നെ ഭീഷണിയായ എച്ച്‌ ഐ വി വൈറസിനെ തടയാനുള്ള ഇൻജെക്ഷനായ ലെനാകപവിര്‍ ട്രയല്‍ വിജയകരമായതോടെ ഉടൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഇത് വളരെയേറെ സുരക്ഷിതവും പ്രയോജനപ്രദവുമാണെന്നാണ് ലാൻസെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്. എച്ച്‌.ഐ.വി. അണുബാധ നിലവില്‍ ഇല്ലാത്ത, എന്നാല്‍ എച്ച്‌.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് നല്‍കുന്ന പ്രി-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍ല്പ്പെടുന്ന മരുന്നാണിത്. ചര്‍മത്തിനടിയില്‍ കുത്തിവെക്കുന്ന ലെനാകപവിര്‍ നിലവില്‍ പ്രചാരത്തിലുള്ള ഗുളികളെക്കാള്‍ മികച്ച ഫലം നല്‍കുമെന്ന് 5000 സ്ത്രീകളില്‍ നടത്തിയ പരീക്ഷണത്തിനുശേഷം ഗവേഷകര്‍ പറയുന്നു.എച്ച്‌.ഐ.വി. ബാധ വളരെയധികം കാണപ്പെടുന്ന പ്രദേശങ്ങളിലാണ് പുതിയ മരുന്ന് പരീക്ഷണം നടത്തിയത്. ഗിലിയഡ് സയന്‍സസ് എന്ന യു.എസ്. കമ്ബനിയാണ് നിര്‍മാതാക്കള്‍. ലോകത്ത് ഒരുവര്‍ഷം 13 ലക്ഷം പേര്‍ക്കാണ് എച്ച്‌.ഐ.വി. അണുബാധയുണ്ടാവുന്നത്. ഇൻജെക്ഷനിലൂടെ ചർമ്മത്തിനടിയില്‍ മനുഷ്യ കോശങ്ങളില്‍ പ്രവേശിച്ച്‌ ഗുണിച്ച്‌, കുറഞ്ഞത് 56 ആഴ്ചയെങ്കിലും ശരീരത്തില്‍ തുടരുന്നു, ആദ്യ ഘട്ടത്തില്‍ 1 റണ്‍സ്ഡ് നിയന്ത്രിത ട്രയല്‍. എച്ച്‌ ഐ വി അണുബാധയുടെ ഏറ്റവും വിപുലമായ ഘട്ടത്തിലാണ് അക്വയേർഡ് ഇമ്മ്യൂണോ ഡിഫിഷ്യൻസി സിൻഡ്രോം (എയ്ഡ്സ്)ഉണ്ടാകുന്നത്. നിലവില്‍, എച്ച്‌ഐവി/എയ്ഡ്‌സിനുള്ള ചികിത്സയോ വാക്‌സിനോ അംഗീകരിച്ചിട്ടില്ല.എച്ച്‌ഐവി ബാധിതരായ 18-55 വയസ് പ്രായമുള്ള 40 പേർ പരീക്ഷണത്തില്‍ പങ്കെടുത്തു. മരുന്നിൻ്റെ രണ്ട് ഫോർമുലേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ട്- ഒന്ന് 5 ശതമാനം എത്തനോള്‍, മറ്റൊന്ന് 10 ശതമാനം. പങ്കെടുത്തവരില്‍ പകുതി പേർക്കും ലെനകാപവിറിൻ്റെ ആദ്യ രൂപീകരണം ലഭിച്ചു, ബാക്കി പകുതി പേർക്ക് രണ്ടാമത്തേത് ലഭിച്ചു. 5000 മില്ലിഗ്രാം എന്ന ഒറ്റ ഡോസായിട്ടാണ് മരുന്ന് നല്‍കിയത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*മാസങ്ങള്‍ക്കുമുമ്ബ് കിട്ടിയത് കിലോയ്ക്ക് 1000 രൂപ, റബര്‍ വെട്ടിക്കളഞ്ഞ് കൃഷി തുടങ്ങി, ഇപ്പോള്‍ പകുതി വിലപോലും കിട്ടുന്നില്ല* കോട്ടയം : കുതിച്ചുകയറിയ കൊക്കോ വിലയിലുണ്ടായ വൻഇടിവിന്റെ ആഘാതത്തില്‍ തകർന്ന് കർഷകർ. കഴിഞ്ഞ വർഷം 1000 - 1075 രൂപ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോയുടെ വില 500 രൂപയിലെത്തി. വില വർദ്ധിച്ചതോടെ ചോക്ലേറ്റ് കമ്ബനികള്‍ താത്കാലികമായി പിൻവാങ്ങിയതാണ് വില കുറയാൻ കാരണം. 200 രൂപയ്ക്ക് അടുത്തുവരെയെത്തിയ പച്ചകൊക്കോ വില 100 രൂപയായി. കൊക്കോ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കൊക്കോ പരിപ്പിന് മറ്റ് കൃത്രിമ ബദലുകള്‍ നിർമ്മിക്കാനാവാത്തതുമാണ് കൊക്കോയ്ക്ക് വില സ്ഥിരത ഉറപ്പുവരുത്തുന്നതിന് തടസം. വില വീണ്ടും ഉയരുമെന്ന് കരുതി കായ ഉണക്കി സംഭരിച്ചുവച്ച കർഷകർക്ക് വില ഇടിഞ്ഞത് വൻതിരിച്ചടിയായി. ജില്ലയില്‍ കാഞ്ഞിരപ്പള്ളി, പാലാ, അയർക്കുന്നം, വാകത്താനം തുടങ്ങിയ മേഖലകളിലാണ് കൃഷിയുള്ളത്. ഭാഗ്യപരീക്ഷണം കൈപൊള്ളി മികച്ച വില ലഭിച്ചുതുടങ്ങിയതോടെ റബറില്‍ തിരിച്ചടിയേറ്റ കർഷകർ കൊക്കോയില്‍ ഭാഗ്യപരീക്ഷണത്തിനും തയ്യാറായിരുന്നു. മറ്റ് കൃഷിയ്‌ക്കൊപ്പം കൊക്കോയ്ക്കും പ്രാധാന്യം നല്‍കിയവരുമുണ്ട്. വലിയ മുതല്‍മുടക്കും ആവശ്യമില്ല.പ്രതികൂല കാലാവസ്ഥയെത്തുടർന്നുള്ള ഉത്പാദനക്കുറവും വിളനാശവും മൂലം കർഷകർ നട്ടംതിരിയുന്നതിനൊപ്പം വിലയും ഇടിഞ്ഞത് ഇരുട്ടടിയായി. പിന്നില്‍ ചോക്ലേറ്റ് കമ്ബനികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഇടനില നില്‍ക്കുന്ന ലോബിയുടെ ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കയറ്റുമതിയിലും ഡിമാൻഡ് ഹൈറേഞ്ചിലെ വ്യാപാരികളില്‍ നിന്ന് പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിർമ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും പ്രൈവറ്റ് കമ്ബനികളുടെയും ഏജൻസികള്‍ കൊക്കോ ശേഖരിച്ച്‌ ഗുജറാത്ത്, മുംബയ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേയ്ക്കാണ് കയറ്റി അയക്കുന്നത്. പലരും റബർ വെട്ടിമാറ്റിയാണ് ഇതിലേക്ക് തിരിഞ്ഞത്. വില ഉയർന്നപ്പോള്‍ പ്രതീക്ഷയേറെയായിരുന്നു. പെട്ടെന്ന് ഇത്രയും താഴുമെന്ന് പ്രതീക്ഷിച്ചില്ല. കൊക്കോയുടെ പതിവ് ശത്രുക്കളായ അണ്ണാൻ, കുരങ്ങ്, പന്നി എന്നിവയെ തുരത്തി ഏറെ പ്രയായസപ്പെട്ടാണ് വിളവ് കാത്തുസൂക്ഷിക്കുന്നത്. വേണുഗോപാല്‍, കർഷകൻ ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :14-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂