en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢മാള: ചൈനീസ് കാബേജ്, ബ്രോക്കോളി, വയലറ്റ് കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ ശീതകാല പച്ചക്കറികള്‍ക്ക് ഇനി ഹൈറേഞ്ചില്‍ പോയി പണം ചെലവഴിക്കേണ്ട.* കോള്‍ക്കുന്നിലെ കൈലാൻ ചന്ദ്രന്റെ തോട്ടം ഇതിനകം തന്നെ ഫാം ഫ്രഷ് പച്ചക്കറികളാല്‍ ജനപ്രിയമാകുകയാണ്. റിലയൻസ്, ലുലു തുടങ്ങിയ മുൻനിര സൂപ്പർമാർക്കറ്റുകളില്‍ മാത്രം ലഭ്യമായ പച്ചക്കറികള്‍ ഇപ്പോള്‍ തോട്ടത്തില്‍ നേരിട്ട് ലഭ്യമാക്കിയാണ് ചന്ദ്രൻ ശ്രദ്ധേയനാകുന്നത്. കൈലാൻ ചന്ദ്രൻ കോള്‍കുന്നില്‍ അര ഏക്കർ സ്ഥലത്ത് വയലറ്റ് കാബേജ്, ചൈനീസ് കാബേജ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികള്‍ വിജയകരമായി കൃഷി ചെയ്യുന്നു. പലരും നമ്മുടെ നാട്ടില്‍ ശീതകാല പച്ചക്കറികളില്‍ നിന്നും വിളവ് കിട്ടുമോ... എന്ന് സംശയിച്ചിട്ടും തന്റെ ശ്രമത്തിലൂടെയും കൃഷി ഓഫീസർ എ.റുബീനയുടെ ഉപദേശങ്ങളും സ്വീകരിച്ച്‌ ചന്ദ്രൻ ശീതകാല പച്ചക്കറികള്‍ വിളയിച്ച്‌ അതിനു മറുപടി നല്‍കി. നവംബർ, ഡിസംബർ മാസങ്ങളിലാണ് ശീതകാല പച്ചക്കറികള്‍ക്കായുള്ള കൃഷി ആരംഭിക്കുന്നത്. ആദ്യം ട്രാക്ടർ ഉപയോഗിച്ച്‌ മണ്ണ് പരുവപ്പെടുത്തി ഒരു സെന്റിന് ഒന്ന് മുതല്‍ രണ്ട് കിലോ വരെ കുമ്മായം ചേർത്ത് മണ്ണിന്റെ പി.എച്ച്‌ നില ഉറപ്പാക്കുന്നു. ഒരാഴ്ച സമയത്തിന് ശേഷം കോഴിക്കാഷ്ടം അടിവളമായി ചേർത്ത് മണ്ണിനെ കൂടുതല്‍ പുഷ്ടിയുള്ളതാക്കി വാരം ഉണ്ടാക്കി 15 ദിവസം പ്രായമുള്ള ചെടികള്‍ 50 സെന്റിമീറ്റർ അകലത്തില്‍ നടുന്നു. ഫാറ്റം ഫോസ്, പൊട്ടാഷ്, കപ്പലണ്ടി പിണ്ണാക്ക് എന്നിവ ചേർത്ത് ചെടിയുടെ ചുറ്റിലും മണ്ണിട്ട് 20 ദിവസത്തിന് ശേഷം വീണ്ടും ഇത് ആവർത്തിക്കുന്നു. 45 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ കാബേജ്, ബ്രോക്കോളി, കോളിഫ്‌ളവർ എന്നിവയുടെ വിളവെടുപ്പ് പൂർത്തിയാക്കാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ന്യൂഡല്‍ഹി: അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി വിഷയങ്ങളില്‍ എം.എസ്സി.യും പിഎച്ച്‌.ഡി.യുമുള്ളവർക്ക് മെഡിക്കല്‍ വിദ്യാർഥികളെ പഠിപ്പിക്കാമെന്ന നിലവിലെ വ്യവസ്ഥ ഉപാധികളോടെ തുടരാമെന്ന് നിർദേശിച്ച്‌ നാഷണല്‍ മെഡിക്കല്‍ കമ്മിഷൻ.* മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപക യോഗ്യതകള്‍ സംബന്ധിച്ച കരട് (ടീച്ചർ എലിജിബിലിറ്റി ക്വാളിഫിക്കേഷൻസ് ഇൻ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് റെഗുലേഷൻ 2024) നിർദേശങ്ങളിലാണ് രണ്ടുവർഷം മുൻപ് ഏർപ്പെടുത്തിയ വ്യവസ്ഥ നിലനിർത്തിയിരിക്കുന്നത്. എന്നാല്‍, ഇത്തരം നിയമനങ്ങള്‍ താത്കാലികാടിസ്ഥാനത്തിലായിരിക്കണമെന്ന് കമ്മിഷൻ വ്യക്തമാക്കി. അതായത് ഈ വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള മെഡിക്കല്‍ ബിരുദധാരികളെ മതിയായ തോതില്‍ ഫാക്കല്‍റ്റിയില്‍ ലഭ്യമായില്ലെങ്കില്‍ മാത്രമായിരിക്കും ഇത്തരക്കാരുടെ നിയമനങ്ങള്‍. അനാട്ടമി-മെഡിക്കല്‍ അനാട്ടമിയില്‍ എം.എസ്സി., പിഎച്ച്‌.ഡി.; ബയോകെമിസ്ട്രി -മെഡിക്കല്‍ ബയോകെമിസ്ട്രിയില്‍ എം.എസ്സി, പിഎച്ച്‌.ഡി.; ഫിസിയോളജി -മെഡിക്കല്‍ ഫിസിയോളജിയില്‍ എം.എസ്സി., പിഎച്ച്‌.ഡി. എന്നിങ്ങനെയാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളില്‍ സ്പെഷ്യലൈസ് ചെയ്തവർ ഇല്ലെങ്കില്‍ അനുബന്ധ യോഗ്യതയും പ്രവർത്തനപരിചയവും ഉള്ളവർക്ക് നിശ്ചിതകാലത്തേക്കു മാത്രം ഫാക്കല്‍റ്റി അംഗമാകാം എന്നാണ് പുതിയ കരട് മാർഗരേഖയില്‍. ഇവരുടെ നിയമനകാലം പരിവർത്തന കാലയളവ് മാത്രമായിട്ടാകും കണക്കാക്കുക. മൂന്ന് വിഷയങ്ങളിലും എം.ഡി. ബിരുദധാരികള്‍ക്ക് തന്നെയാകും അധ്യാപകനിയമനത്തില്‍ മുൻഗണനയെന്നും അവരില്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഇതേ വിഷയങ്ങളില്‍ എം.എസ്സി.യും പിഎച്ച്‌.ഡി.യുമുള്ളവരെ നിയമിക്കേണ്ടതെന്നും എൻ.എം.സി. വൃത്തങ്ങള്‍ അറിയിച്ചു. എൻ.എം.സി. അംഗീകൃത മെഡിക്കല്‍ കോളേജുകളില്‍നിന്ന് എം.എസ്സി.യും പിഎച്ച്‌.ഡി.യും നേടിയവർക്കാണ് നിയമനം നല്‍കേണ്ടത്. ബന്ധപ്പെട്ട വകുപ്പുകളിലെ മൊത്തം അധ്യാപക തസ്തികകളുടെ 15 ശതമാനം മാത്രമായിരിക്കണം ഇവർ. കരട് നിർദേശങ്ങളിന്മേല്‍ ഒരാഴ്ചയ്ക്കകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിർദേശം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

രണ്ടടി വിസ്തൃതിയും ആഴവുമുള്ള കുഴിയെടുത്ത് അഞ്ച് കിലോ ഉണക്കച്ചാണകവും അരക്കിലോ വീതം എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി മേല്‍മണ്ണിനോട് ചേർത്ത് കുഴിമൂടുക. മധ്യത്തില്‍ ചെറിയൊരു കുഴിയെടുത്ത് (പിള്ളക്കുഴി) അതില്‍ ലെയർചെയ്ത തൈകള്‍ നടുക. ചാമ്ബയ്ക്ക് ലെയർ ചെയ്ത തൈകളാണ് കൂടുതല്‍ അഭികാമ്യം. വെയിലുള്ള സ്ഥലത്താണ് നടേണ്ടത്. നന അധികംവേണ്ട. ആഴ്ചയില്‍ ഒരു തവണയോ വാട്ടം അനുഭവപ്പെടുമ്ബോഴോ നനച്ചാല്‍ മതിയാകും. പൂവിട്ട് കഴിഞ്ഞാല്‍ നന പരമാവധി കുറയ്ക്കണം. നന കൂടിയാല്‍ അത് പഴത്തിന്റെ രുചിയെ ബാധിക്കും. കണ്ടെയ്നറിലാണ് (ചട്ടിയിലോ ഗ്രോബാഗിലോ) കൃഷിയെങ്കില്‍ നന അല്പംകൂടി അധികം വേണം. എങ്കിലും മറ്റു ഫലവൃക്ഷങ്ങള്‍ക്ക് നല്‍കുന്നത്ര വേണ്ട. കൂടുതല്‍ വിളവിന് മണ്ണില്‍ത്തന്നെ നടുന്നതാണ് നല്ലത്. വർഷത്തില്‍ രണ്ടുതവണ ജൈവവളമിടണം. രാസവളം പ്രയോഗിക്കുന്നുണ്ടെങ്കില്‍ യൂറിയ, എൻ.പി.കെ. വളം, പൊട്ടാഷ് എന്നിവ യഥാക്രമം 60 ദിവസത്തെ ഇടവേളകളില്‍ മൂന്ന് ഘട്ടങ്ങളിലായി അല്പം (രണ്ട് ടീസ്പൂണ്‍) ഇടാം. തൈകള്‍ പൂവിടേണ്ട ഘട്ടത്തിലാണ് പൊട്ടാഷ് ഇടേണ്ടത്. കായീച്ച ശല്യവും പുഴുക്കേടുമാണ് ചാമ്ബകൃഷിയില്‍ നേരിടുന്ന പ്രധാന പ്രശ്നം. തളിരിലകള്‍ പുഴുക്കള്‍ തിന്ന് നശിപ്പിക്കും. കൃഷിയിടത്തില്‍ ഫെറമോണ്‍ കെണി സ്ഥാപിച്ചാല്‍ കായീച്ചകളില്‍നിന്ന് ചെടിയെ രക്ഷിക്കാനാകും. സാഫ്പോലുള്ള ഫംഗിസൈഡോ ജൈവകീടനാശിനിയോ പ്രയോഗിക്കുന്നതും ഒരുപരിധിവരെ പുഴുക്കുത്തില്‍നിന്ന് മോചനം നേടാൻ ഉപകരിക്കും. പക്ഷികളില്‍നിന്നും കേടുപാടുകളില്‍നിന്നും സംരക്ഷിക്കാൻ പഴങ്ങള്‍ വായുസഞ്ചാരമുള്ള കവറുകളില്‍ മൂടുന്നത് നല്ലതാണ്. നല്ല വളർച്ചയ്ക്കും കായ്പിടിത്തത്തിനും കൊമ്ബുകോതല്‍ (പ്രൂണിങ്) അത്യന്താപേക്ഷിതമാണ്. വിളവെടുത്ത ശേഷമാണ് കൊമ്ബുകോതേണ്ടത്. ഇത് വർഷത്തില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും ചെയ്യണം. *കൊള്ളാവുന്ന ഇനങ്ങള്‍ കുറച്ചുമാത്രം* നൂറുകണക്കിന് ഇനം ചാമ്ബകളുണ്ടെങ്കിലും രുചിയില്‍ മുന്നിലുള്ളത് കുറച്ചുമാത്രം. വിശ്വസ്തമായ നഴ്സറികളില്‍നിന്നോ കർഷകരില്‍നിന്നോ തൈകള്‍ ശേഖരിക്കുകയാണ് പ്രധാനം. -റഷീദ് തൊണ്ടിക്കോടൻ, കർഷകൻ, അധ്യാപകൻ, രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂള്‍ *നന കൂടരുത്* മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച്‌ ചാമ്ബയ്ക്ക് കുറച്ചുമാത്രം നന മതി. വാട്ടംവരുമ്ബോള്‍ മാത്രമേ കാര്യമായി നനയ്ക്കേണ്ടതുള്ളൂ. വർഷത്തില്‍ രണ്ടു തവണയെങ്കിലും ജൈവവളങ്ങളിടണം. -ഡയസ് പി. വർഗീസ്, കർഷകൻ, കൂത്താട്ടുകുളം ▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-1-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പുളിയും മധുരവും ചേർന്ന 'ഉള്ളിച്ചാമ്ബകള്‍' നമ്മുടെ കൃഷിയിടത്തില്‍ പണ്ടേയുണ്ടായിരുന്നു. പറിച്ചുകഴിക്കുന്നതിനെക്കാള്‍ കൂടുതലും ഇവ മരച്ചുവട്ടില്‍വീണ് നശിക്കുകയാണ് പതിവ്.* രുചിക്കുറവാണ് ഈ നാടൻചാമ്ബകളെ അത്ര പ്രിയങ്കരമല്ലാതാക്കിയത്. തായ്ലാൻഡ്, ഇൻഡൊനീഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യത്യസ്ത ചാമ്ബയിനങ്ങള്‍ ക്രമേണ നമ്മുടെ നാട്ടിലുമെത്തിത്തുടങ്ങി. കശുമാങ്ങയുടെ മാതൃകയിലും 'ബെല്‍' ആകൃതിയിലുമൊക്കെ വലുതും പല നിറഭേദങ്ങളുമുള്ളവയാണ് ഇത്തരം ചാമ്ബകള്‍. നൂറുകണക്കിന് ഇനങ്ങളുണ്ടെങ്കിലും നല്ലൊരു ശതമാനം ചാമ്ബകളും മധുരത്തിലും രുചിയിലും പിന്നിലാണ്. എന്നാല്‍, അവയില്‍ ആപ്പിളിനെ വെല്ലുന്ന മധുരവും 'ക്രിസ്പി'യുമായ ചില ഇനങ്ങളുണ്ട്. തായ്ലാൻഡ് റെഡ് (ഹൈറേയ്ഞ്ച് ഫ്ലോറ), ബാലി ചാമ്ബ, റെഡ് തായ്വാൻ (കിങ്), ദെല്‍ഹേരി, മധു, മധുബെല്ലി, എഗ് വൈറ്റ് എന്നിവയെല്ലാം തേനൂറുന്ന മധുരം തരുന്നു. നമ്മുടെ കാലാവസ്ഥയില്‍ ഇവയെല്ലാം നന്നായി കായ്ക്കുകയും ചെയ്യും. നട്ട് ഒന്നരവർഷംകൊണ്ട് കായ്ഫലവും തരും. വർഷത്തില്‍ രണ്ടോ മൂന്നോ തവണ കായ്ക്കുമെന്നതും ഇത്തരം ചാമ്ബകളുടെ സവിശേഷതയാണ്. ദെല്‍ഹേരി ഒഴിച്ച്‌ മിക്കയിനങ്ങളും പൂവിട്ട് 40-45 ദിവസത്തിനകം പാകമാകും. ദെല്‍ഹേരി പാകമാകാൻ 55-60 ദിവസമെടുക്കും. മഴക്കാലത്ത് മധുരം കുറയുമെങ്കില്‍ വേനല്‍ക്കാലത്ത് ഇവ അതിമധുരം തരുമെന്നുറപ്പ്. *ഉമ്മർ ചാമ്ബ* മധുരത്തിലും 'ക്രിപ്സി'യിലുമെല്ലാം ഏറെ മുന്നിലാണ് ഉമ്മർ ചാമ്ബ. വളാഞ്ചേരി സ്വദേശിയായ ഉമ്മർ പാലാറ തായ്ലാൻഡ് ഇനത്തില്‍പ്പെട്ട ചാമ്ബയില്‍നിന്ന് 15 വർഷംമുൻപ് കൂടുതല്‍ മധുരമുള്ള ഒരിനം കണ്ടെത്തുകയായിരുന്നു. അത് ലെയർ ചെയ്ത് തൈകളുണ്ടാക്കി കർഷകരിലെത്തിച്ചു. ഇതോടെ 'ഉമ്മർ ചാമ്ബ' എന്ന പേരില്‍ ഈ ഇനം കർഷകർക്കിടയില്‍ പ്രിയങ്കരമായി. കശുമാങ്ങയുടെ ആകൃതിയിലുള്ള ഈ ചുവന്നചാമ്ബയ്ക്ക് ശരാശരി 150 ഗ്രാം ഭാരമുണ്ടാകും. അകം വെള്ളനിറമായിരിക്കും. കുലകളായി കായ്ക്കും. *ബാലി ചാമ്ബ* ഇൻഡൊനീഷ്യൻ സ്വദേശിയായ ബാലി ചാമ്ബയും രുചിയില്‍ കേമനാണ്. ചുവപ്പു നിറമുള്ള കുരുവില്ലാത്ത ഈ ചാമ്ബ ശരാശരി 100 ഗ്രാം തൂക്കം വരും. *റെഡ് തായ്വാൻ* കിങ് കോങ് എന്ന പേരിലും അറിയപ്പെടുന്ന റെഡ് തായ്വാൻ 'ബെല്‍' ആകൃതിയിലുള്ള ചാമ്ബയാണ്. മാംഗോസ്റ്റിന്റേതു പോലുള്ള വലിയ ഇലയാണ് ഇതിനുള്ളത്. പുഴുശല്യം താരതമ്യേന കുറവാണ്. ചുവപ്പ് നിറമുള്ള ഇതിന്റെ ഒരു കുലയില്‍ 15 എണ്ണം വരെയുണ്ടാകും. നന്നായി കായ്ക്കുമെന്ന പ്രത്യേകതയുമുണ്ട്. *വെള്ളച്ചാമ്ബകള്‍, തായ്ലാൻഡ് റെഡ്* *തായ്ലാൻഡ് റെഡ്* ഹൈറേഞ്ച് ഫ്ളോറ എന്ന പേരിലും അറിയപ്പെടുന്ന തായ് ലാൻഡ് റെഡ് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന ചാമ്ബകളിലൊന്നാണ്. ചുവപ്പുനിറമുള്ള ഇത് പ്രചാരത്തിലും മധുരത്തിലും മുന്നിലാണ്. കുരുവില്ലാത്ത തായ് ലാൻഡ് റെഡിന് ശരാശരി 120 ഗ്രാം ഭാരമുണ്ടാകും. *ദെല്‍ഹേരി* അടുത്തകാലത്ത് കേരളത്തിലെത്തിയ ചാമ്ബകളില്‍ രുചിയിലും പ്രചാരത്തിലും മുന്നിലാണ് ദെല്‍ഹേരി. തായ്ലാൻഡില്‍നിന്നുള്ള ഇതിന്റെ ഇല മറ്റു ചാമ്ബകളില്‍നിന്ന് അല്പം വ്യത്യസ്തമാണ്. നീണ്ട കട്ടികുറഞ്ഞ ഇലയാണ് ഇതിനുള്ളത്. മറ്റു ചാമ്ബകളില്‍നിന്ന് വ്യത്യസ്തമായി ഇത് പാകമാകാൻ 10-15 ദിവസം അധികമെടുക്കും. അതായത് പൂവിട്ട് 55-60 ദിവസം വേണ്ടിവരും. പാകമാകുന്ന കര്യത്തില്‍ ആളുകളെ കുഴയ്ക്കുന്ന സ്വഭാവം ഇതിനുണ്ട്. മറ്റു ചാമ്ബകളെപ്പോലെ 40-45 ദിവസമാകുമ്ബോഴേക്കും പഴത്തിന് ചുവപ്പ് നിറമാകുമെങ്കിലും അത് പൂർണമായി പാകമായതാവില്ല. പഴം മുഴുവൻ ഇരുണ്ട ചുവപ്പ് (ഡാർക്ക് റെഡ്) നിറമാകുമ്ബോഴാണ് പൂർണമായും പാകമാകൂ. പൂർണമായി പാകമായ പഴത്തിന്റെ ഉള്‍ഭാഗത്ത് ചുവപ്പ് ഷെയ്ഡുണ്ടാകും. https://ezzalive.com/12686/ *പച്ചച്ചാമ്ബകള്‍* ഒട്ടേറെ ഇനം പച്ചച്ചാമ്ബകള്‍ ഉണ്ടെങ്കിലും മധുരത്തില്‍ മുന്നിലുള്ളത് വളരെ കുറച്ച്‌ ഇനങ്ങള്‍ മാത്രമാണ്. മദർ പ്ലാന്റില്‍നിന്നുള്ള പഴങ്ങളുടെ ഗുണം അറിഞ്ഞ് വിശ്വസ്തമായ നഴ്സറികളില്‍നിന്നോ കർഷകരില്‍നിന്നോ വേണം തൈകള്‍ ശേഖരിക്കാൻ. തായ് ലാൻഡില്‍നിന്നുള്ള കരിമ്ബിന്റെ രുചിയുള്ള പച്ചച്ചാമ്ബ (ഷുഗർകെയ്ൻ) അതിലൊന്നാണ്. പല പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. രുചിയില്‍ നേരിയ വ്യത്യാസമുള്ള 'ഗ്രീൻ' ഇനങ്ങളുണ്ട്. ഇൻഡൊനീഷ്യയില്‍നിന്നുള്ള മധുബെല്ലി, തായ് ലാൻഡില്‍നിന്നുള്ള കിയോജോക്ക് തുടങ്ങിയവ രുചിയേറിയ പച്ചച്ചാമ്ബകളാണ്. *വെള്ളച്ചാമ്ബകള്‍* ഇൻഡൊനീഷ്യയില്‍നിന്നുള്ള 'മധു', വിയറ്റ്നാമില്‍നിന്നുള്ള 'എഗ് വൈറ്റ്' എന്നിവ മികച്ച വെള്ളച്ചാമ്ബകളാണ്. കൂടാതെ, തായ് ലാൻഡില്‍നിന്ന് ഉള്‍പ്പെടെയുള്ള ചിലയിനം വെള്ളച്ചാമ്ബകള്‍ പ്രചാരത്തിലുണ്ടെങ്കിലും അവയില്‍ രുചിയുള്ള ഇനങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടു മാത്രമേ തൈകള്‍ ശേഖരിക്കാവൂ. *എങ്ങനെ കൃഷിചെയ്യാം*

photo content

*✈️TODAY TRAVEL UPDATES* ▂▂▂▂▂▂▂▂▂▂▂▂▂▂ TODAYS FARE *COK-DXB* 18-Jan 22000 19-Jan 20600 20,21-Jan 18500 22-Jan 17300 23-25-Jan 15000 26-Jan 15500 27-31-Jan 14500 01-03-Feb 14500 04-15-Feb 14500 *CCJ DXB* 19-Jan 20000 20-Jan 18000 21-Jan 16000 22-Jan 15000 23,24-Jan 14500 25-31-Jan 14500 01-15-Feb 13800 *COK-AUH 20 KG* 24-Jan 14500 25-Jan 13000 26-Jan 15000 27-Jan 12500 *CCJ-AUH 20KG* 23,25-Jan 11000 *CCJ-DMM 20KG* 23,24-Jan 14500 25,26-Jan 14500 27-31-Jan 14500 *CCJ-RUH 30KG IX* 23,24-Jan 25000 28-31-Jan 25500 *CCJ-BAH 30KG* 24,25-Jan 16000 28,29,31-Jan 16000 *OMAN VISA* *10 DAYS* - 2000 *30 DAYS* - 5300 ============== *UAE 🇦🇪 Visit Visa | Dubai* *Normal Visa* *1 month | 2 months* 8300 11300 *Child Below 18 with Parent* *1 month | 2 months* *2000 2900* *------------------------------------* 📌 *Note: For same-day posting, please send payment by or before 4:30 PM.* ⏰ *Otherwise, applications will be submited next day before noon.* ☀️📬 ———————————————————- 🚨 *Important Notice*🚨 *Dear Travel Partners,* As per the latest update from immigration, the following additional documents are now mandatory when applying for a UAE visa: 1. *Return Ticket 2. *Hotel Booking ✅ Please upload only *genuine return tickets and confirmed hotel bookings.* ❌ Fake or dummy documents can result in *visa rejection* by immigration. ✨ Let’s ensure a smooth and hassle-free process together! Thank you for your cooperation. ▂▂▂▂▂▂▂▂▂▂▂▂▂▂ *Other Services👇* *🇦🇪Dubai Tour Package* *📄Certificate Attestation* *🚊Train Ticket* *🚌Bus Ticket* *🚕Airport Taxi* *⛱️Tour Packages* *🖥️Online Services* *📘Passport Service* *🕋Hajj & Umrah Services* *✈️Norka Services* *💵Money Tranfer* ------------------------------------- *EZZA TOURS & TRAVELS* 📞🪀 +917994644411 Web: www.ezzagroup.com ▂▂▂▂▂▂▂▂▂▂▂▂▂▂ *EZZA LIVE ®️* _One Point Solution_ *Date :18-01-2024* ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇 https://ezzalive.com/12686//3

1.45 ലക്ഷം പോർട്ടബിള്‍ ശുചിമുറികള്‍ സ്ഥാപിക്കല്‍, തുടർച്ചയായ ശുചീകരണത്തിനായി നിരവധി തൊഴിലാളികളെ വിന്യസിക്കല്‍, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തല്‍, സമഗ്രമായ മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കല്‍ എന്നിവ കുംഭമേളയ്ക്കായി അധികമായി നടപ്പാക്കി. പാരിസ്ഥിതിക സുസ്ഥിര മാലിന്യ സംസ്‌കരണം, ആരോഗ്യ അപകടസാദ്ധ്യതകള്‍ കുറയ്ക്കല്‍, പാരിസ്ഥിതിക തടസങ്ങള്‍ കുറയ്ക്കല്‍, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. വലിയ ഒത്തുചേരലുകള്‍ സൃഷ്ടിക്കുന്ന സങ്കീർണമായ ലോജിസ്റ്റിക്കല്‍, പാരിസ്ഥിതിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തിന് ഈ മഹാ കുംഭമേള ഒരു തെളിവാണ്. വൃത്തിയുള്ളതും ആരോഗ്യകരവുമായ ഒരു ഭാവി സൃഷ്ടിക്കാൻ സാങ്കേതികവിദ്യയും പരമ്ബരാഗത രീതികളും എങ്ങനെ ഇണക്കിച്ചേർക്കാമെന്നതിന്റെ തിളക്കമാർന്ന ഉദാഹരണമായി ഇത് മാറുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :18-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പ്രയാഗ്‌രാജ് മഹാകുംഭമേള; ശുചിത്വ ദൗത്യത്തിന്റെ ഹൈടെക് വിദ്യകള്‍* https://ezzalive.com/12686/ ഹാകുംഭമേളയുടെ വിശാല ഭൂമികയില്‍ സൂര്യൻ ഉദിക്കുമ്ബോഴാണ് മേളയുടെ വ്യാപ്തി ശ്രദ്ധയില്‍പ്പെടുക. മനുഷ്യരുടെ ഒരു കടല്‍ സങ്കല്‍പ്പിച്ചു നോക്കൂ, അവിടെ ഓരോ വ്യക്തിയും വിശ്വാസത്തിന്റെയും ഭക്തിയുടെയും ഊർജ്ജസ്വലമായ സമന്വയത്തിലേക്ക് സംഭാവന ചെയ്യുന്നു. ഈ വിസ്മയകരമായ കാഴ്ചയ്ക്കു പിന്നില്‍, മനുഷ്യ മഹാകോടികളുടെ സംഗമഭൂമിയെ അക്ഷരാർത്ഥത്തില്‍ പവിത്രമായി സൂക്ഷിക്കുന്നതിനു പിന്നില്‍ ഒരു നിശബ്ദ നായകനുണ്ട്- അത്, തിരശ്ശീലയ്ക്കു പിന്നില്‍ അക്ഷീണം പ്രവർത്തിക്കുന്ന നൂതന മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകളാണ്! മഹത്തായൊരു സിംഫണിയില്‍, അറിയപ്പെടാതെ പോകുന്ന സംഗീതസംവിധായകനെപ്പോലെ ഈ നൂതനാശയങ്ങള്‍ ശുചിത്വത്തിന്റെയും വൃത്തിയുടെയും ഓരോ സ്വരവും തികച്ചും ഇണങ്ങുന്നുവെന്ന് ഉറപ്പാക്കുന്നു. പ്രകൃതിദത്തമായി ശുദ്ധീകരിക്കപ്പെടുന്ന കുളങ്ങള്‍ മുതല്‍ ഹൈടെക് മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വരെ ഓരോ ഘടകവും പരിസ്ഥിതിയുടെ പവിത്രത നിലനിറുത്തുന്നതില്‍ നിർണായക പങ്കു വഹിക്കുന്നു. പാരമ്ബര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും ഈ സംയോജനം മഹാ കുംഭമേളയുടെ ആത്മീയസത്ത സംരക്ഷിക്കുക മാത്രമല്ല, ലോകമെമ്ബാടുമായി ഭാവിയിലെ വലിയ ഒത്തുചേരലുകള്‍ക്ക് ഒരു മാനദണ്ഡം സൃഷ്ടിക്കുകയും ചെയ്യുന്നു. ദശലക്ഷക്കണക്കിനു പേർ ഒത്തുകൂടുന്ന, ഒറ്റരാത്രികൊണ്ട് ഉയർന്നുവരുന്ന ഒരു തിരക്കേറിയ നഗരം സങ്കല്‍പ്പിച്ചു നോക്കൂ. ഏകദേശം 40 കോടി സന്ദർശകരെത്തുമെന്ന് കരുതുന്ന, 45 ദിവസത്തെ ആത്മീയ പരിപാടി. ഓരോ ദിവസവും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളി വളരെ വലുതാണ്. പക്ഷേ, അധികൃതർ ഭയപ്പെടുന്നില്ല. ഈ ഭഗീരഥ പ്രയത്നം കൈകാര്യം ചെയ്യാൻ അവർ ഇന്ത്യയിലെ മുൻനിര ശാസ്ത്ര സ്ഥാപനങ്ങളായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെയും ഭാഭാ ആറ്റോമിക് ഗവേഷണ കേന്ദ്രത്തിന്റെയും (BARC) സഹായം തേടി. മഹാ കുംഭമേളയിലെ മാലിന്യ ഉത്പാദന തോത് ഭീമമാണ്- പ്രതിദിനം ഏകദേശം 16 ദശലക്ഷം ലിറ്റർ വിസർജന മാലിന്യവും 240 ദശലക്ഷം ലിറ്റർ മറ്റു തരത്തില്‍ മലിനമാക്കപ്പെട്ട ജലവും, ദശലക്ഷക്കണക്കിന് തീർത്ഥാടകരില്‍ നിന്നുള്ള ഖരമാലിന്യവും! ഇവ കൈകാര്യം ചെയ്യുന്നതിന് അത്യാധുനിക പ്രതിവിധികള്‍ ആവശ്യമാണ്. അവിടെയാണ് നൂതന സാങ്കേതികവിദ്യകള്‍ പ്രസക്തമാകുന്നത്. മലിനജലത്തിനും 'വാഷിംഗ് മെഷീൻ!" ഐ.എസ്.ആർ.ഒ, ബാർക്ക് സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച്‌ റിയാക്ടർ (hgSBR) ആണ് ഇതിലൊന്ന്. ഇത് ഒരു ഹൈടെക് വാഷിംഗ് മെഷീനു സമാനമാണ്. വസ്ത്രങ്ങള്‍ വൃത്തിയാക്കുന്നതിനു പകരം ഇത് മലിനജലം സംസ്‌കരിക്കുന്നു. മൂന്ന് പ്രീഫാബ്രിക്കേറ്റഡ് വിസർജ്ജ്യ പ്ലാന്റുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇത് മനുഷ്യ മാലിന്യങ്ങള്‍ കാര്യക്ഷമമായി സംസ്‌കരിക്കുകയും, പരിസ്ഥിതി ശുദ്ധവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. മറ്റൊരു നൂതന സാങ്കേതിക വിദ്യയാണ് ജിയോട്യൂബ്. വലിയ അളവില്‍ ദ്രവ മാലിന്യങ്ങള്‍ സൂക്ഷിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ഭീമൻ ടീ ബാഗായി ഇതിനെ കരുതാം. മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ശുദ്ധജലം മാത്രം പരിസ്ഥിതിയിലേക്ക് തിരികെ വിടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. മഹാ കുംഭമേളയില്‍ ഉപയോഗിക്കുന്ന മറ്റൊരു ആകർഷകമായ സാങ്കേതികവിദ്യയാണ് ബയോ റെമഡിയേഷൻ. ഗുണകരമായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച്‌ മാലിന്യങ്ങളെ വിഘടിപ്പിച്ച്‌ ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയാണിത്. 75 വലിയ കുളങ്ങളില്‍ ശേഖരിക്കുന്ന മലിന ജലത്തില്‍, പ്രകൃതിദത്തവും പരിസ്ഥിതി സൗഹൃദവുമായ ഈ രീതി പ്രയോഗിക്കും. ഇത് ജലം ഫലപ്രദമായും സുരക്ഷിതമായും സംസ്‌കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. മഹാമേളകള്‍ക്ക് ശുചിത്വ മാതൃക പ്രയാഗ്‌രാജിലെ മഹാകുഭമേളയിലെ മാലിന്യ സംസ്കരണത്തിന് ഉത്തർപ്രദേശ് സർക്കാർ ഗണ്യമായ പ്രതിബദ്ധത പുലർത്തുന്നു. മഹാ കുംഭമേളയ്ക്ക് 7000 കോടി രൂപയാണ് ആകെ ബഡ്ജറ്റ്. ഇതില്‍ മാലിന്യ, ജല പരിപാലനത്തിനായി 1600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ വെളിയിട വിസർജ്ജന രഹിത അടിസ്ഥാനസൗകര്യങ്ങള്‍ക്കായി 316 കോടി രൂപ പ്രത്യേകം വകയിരുത്തിയിട്ടുണ്ട്. നിർണായകമായ നിരവധി പാരിസ്ഥിതിക ആശങ്കകള്‍ ലഘൂകരിക്കുക എന്നതാണ് ഇവിടെ പ്രായോഗികമാക്കിയിരിക്കുന്ന സാങ്കേതികവിദ്യകളുടെ ലക്ഷ്യം. അവ നദീജല മലിനീകരണം തടയുന്നു. മാലിന്യങ്ങളില്‍ നിന്നും മലിനജലത്തില്‍ നിന്നുമുള്ള ആരോഗ്യ അപകടസാദ്ധ്യതകള്‍ കുറയ്ക്കുന്നു, വൻതോതിലുള്ള മാലിന്യ നിക്ഷേപത്തിന്റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നു. മാലിന്യ സംസ്‌കരണത്തിനുള്ള പ്രവർത്തന തന്ത്രത്തില്‍, മനുഷ്യ ഇടപെടല്‍ പരമാവധി നൂതന സാങ്കേതിക ഇടപെടലുകള്‍ ഉപയോഗിച്ച്‌ ഉറവിട തലത്തിലുള്ള മാലിന്യ വേർതിരിക്കലിന് ഊന്നല്‍ നല്‍കുക, തന്ത്രപരമായ നിർമാർജന സംവിധാനങ്ങള്‍ നടപ്പിലാക്കുക എന്നിവ ഉള്‍പ്പെടുന്നു.

*📢കേന്ദ്ര സര്‍വകലാശാലകളില്‍ പി.ജി: പൊതുപ്രവേശന പരീക്ഷ മാര്‍ച്ച്‌ 13-31* https://ezzalive.com/12686/ കേന്ദ്ര/സംസ്ഥാന സർവകലാശാലകള്‍, സ്വയംഭരണ കോളജുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ വിവിധ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കമ്ബ്യൂട്ടർ അധിഷ്ഠിത കോമണ്‍ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-പി.ജി 2025) ദേശീയ-അന്തർദേശീയ തലത്തില്‍ മാർച്ച്‌ 13നും 31നും മധ്യേ നടത്തും. നാഷനല്‍ ടെസ്റ്റിങ് ഏജൻസിക്കണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം/വിവരണപത്രിക https://exams.ntaonline.in/CUET-PG/ ല്‍ ലഭ്യമാണ്. ഫ്രെബ്രുവരി ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തെറ്റ് തിരുത്തലിന് മൂന്നു മുതല്‍ അഞ്ചു വരെ സൗകര്യമുണ്ട്. സി.യു.ഇ.ടി-പി.ജി റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം തേടാവുന്ന സർവകലാശാലകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍, കോഴ്സുകള്‍, യോഗ്യത, മാനദണ്ഡങ്ങള്‍ തുടങ്ങിയവ വിവരണ പത്രികയിലും അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിലും ലഭിക്കും. പി.ജി തലത്തിലുള്ള 157 വിഷയങ്ങള്‍ പരീക്ഷയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 312 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഇന്ത്യക്ക് പുറത്ത് 27 നഗരങ്ങളില്‍ പരീക്ഷ എഴുതാം. ചോദ്യ പേപ്പറുകള്‍, ഘടന, സമയക്രമം മുതലായവിവരങ്ങള്‍ വിവരണപത്രികയില്‍നിന്നും മനസ്സിലാക്കാം.കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോഴ്സുകള്‍, വിഷയങ്ങള്‍, അനുസൃതമായ ചോദ്യപേപ്പറുകള്‍ പരീക്ഷക്കായി തെരഞ്ഞെടുക്കാം. കോഴ്സുകളും ചോദ്യപേപ്പർകോഡുകളും വെബ്സൈറ്റിലുണ്ട്. സയൻസ്, ഹ്യൂമാനിറ്റീസ്, ഭാഷാ വിഷയങ്ങള്‍, മാനേജ്മെന്റ്, നിയമം, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കമ്ബ്യൂട്ടർ സയൻസ്/ഐടി/ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ക്രിമിനോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറൻസിക് സയൻസ്, നാനോ സയൻസ്, അപ്ലൈഡ് ആർട്സ്, ഫൈൻ ആർട്സ്, ഡാൻസ്,യോഗ, മ്യൂസിക്, തിയറ്റർ, ഡേറ്റ സയൻസ്/സൈബർ സെക്യൂരിറ്റി, കെമിക്കല്‍, സിവില്‍, ടെക്സ്റ്റൈല്‍ എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സ്പോർട്സ്, ഫിസിക്കല്‍ എജുക്കേഷൻ, പബ്ലിക് ഹെല്‍ത്ത് അടക്കം വൈവിധ്യമാർന്ന നിരവധി വിഷയങ്ങള്‍/കോഴ്സുകള്‍ പരീക്ഷക്കും പഠനത്തിനുമായി തെരഞ്ഞെടുക്കാം. അപേക്ഷാ ഫീസ്: രണ്ട് ടെസ്റ്റ് പേപ്പറുകള്‍ക്കുവരെ ജനറല്‍ വിഭാഗത്തിന്1400 രൂപ, തുടർന്നുള്ള ഓരോ പേപ്പറിനും 700 രൂപ വീതം നല്‍കണം. മറ്റു വിഭാഗങ്ങള്‍ക്ക്-ഒ.ബി.സി നോണ്‍ ക്രീമിലെയർ/ഇ.ഡബ്ല്യ.എസ് യഥാക്രമം 1200 രൂപ, 600 രൂപ, എസ്.സി/എസ്.ടി/തേർഡ് ജെൻഡർ -1100 രൂപ, 600 രൂപ, ഭിന്നശേഷിക്കാർ -1000 രൂപ, 600 രൂപ, ഇന്ത്യക്ക് പുറത്ത് യഥാക്രമം 7000 രൂപ, 3500 രൂപ. ടെസ്റ്റ് നടത്തി സ്കോർ കാർഡ് വിതരണം ചെയ്യുക മാത്രമാണ് നാഷനല്‍ ടെസ്റ്റിങ് ഏജൻസിയുടെ ദൗത്യം. സ്കോർ കാർഡ് വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് യഥാസമയം അതത് സർവകലാശാലകളില്‍ / സ്ഥാപനങ്ങളില്‍ 2025-26 വർഷം അർഹതയുള്ള പി.ജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സ്കോർ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയാറാക്കി കൗണ്‍സലിങ് വഴി പ്രവേശനം നല്‍കും. പ്രവേശന വിജ്ഞാപനം വാഴ്സിറ്റി/സ്ഥാപനങ്ങള്‍ പ്രത്യേകം പ്രസിദ്ധീകരിക്കും. കാസർേകാട് കേന്ദ്ര സർവകലാശാല സി.യു.ഇ.ടി 2025 സ്കോർ അടിസ്ഥാനത്തില്‍ കാസർകോട് കേന്ദ്ര സർവകലാശാലയില്‍ 2025-26 വർഷം ഇനി പറയുന്ന പി.ജി കോഴ്സുകളില്‍ പ്രവേശനം തേടാം. നാലു സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ 26 റെഗുലർ കോഴ്സുകള്‍ ഇവിടെയുണ്ട്. എം.എ -ഇക്കണോമിക്സ് -സീറ്റ് 40, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ 40, ലിംഗ്വസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി 40, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ 40, ഇന്റർനാഷനല്‍ റിലേഷൻസ് ആൻഡ് പൊളിറ്റിക്കല്‍ സയൻസ് 40, മലയാളം 40, കന്നട 40, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് 40 മാസ്റ്റർ ഓഫ് സോഷ്യല്‍ വർക്ക് (എം.എസ്.ഡബ്ല്യു) 40, എം.എഡ് 40, എം.എസ്‍സി സുവോളജി 30, ബയോ കെമിസ്ട്രി 30, കെമിസ്ട്രി 30, കമ്ബ്യൂട്ടർ സയൻസ് 30, എൻവയണ്‍മെന്റല്‍ സയൻസ് 30, ജനോമിക് സയൻസ് 30, ജിയോളജി 30, മാത്തമാറ്റിക്സ് 30, ബോട്ടണി30, ഫിസിക്സ് 30, യോഗ തെറപ്പി 30. മാസ്റ്റർ ഓഫ് ലോ (എല്‍എല്‍.എം) 40, എം.പി.എച്ച്‌ 30, എം.ബി.എ (ജനറല്‍) 40, എം.ബി.എ ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്മെന്റ് 40, എം.കോം 40. യോഗ്യതാ മാനദണ്ഡങ്ങളടക്കം പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.cukerala.ac.inല്‍ ലഭിക്കും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :18-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വേട്ടക്കാരാണ് പക്ഷെ ഉറുമ്ബിനെ പേടി ; ലോകത്തിലെ ഏക 'വെജിറ്റേറിയൻ' ചിലന്തി* ലോകത്ത് ഏകദേശം 40,000-ത്തിലധികം ചിലന്തിവർഗങ്ങളുണ്ടെന്നാണ കണക്ക്. ഇക്കൂട്ടത്തില്‍ ബഗീര കിപ്ലിങി (Bagheera Kiplingi) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മധ്യഅമേരിക്കൻ ചിലന്തിക്ക് ഒരു പ്രത്യേകതയുണ്ട്. ആള്‍ വെജിറ്റേറിയനാണ്. ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ള സസ്യാഹാരിയായ ഏക ചിലന്തി. ഒരുതരം അക്കേഷ്യ ചെടികളിലെ താമസക്കാരാണ് ഈ ചിലന്തികള്‍. ഇവരുടെ ഭക്ഷണത്തിന്റെ 90 ശതമാനവും ഈ ചെടികളില്‍ കാണുന്ന മാംസ്യവും പഞ്ചസാരയുമൊക്കെ ചേർന്ന് രൂപപ്പെട്ട ബെല്‍റ്റിയാൻ ബോഡിസ് എന്ന ഇലത്തുമ്ബാണ്. ഇവയുടെ ശരീരത്തിന് ആവശ്യമുള്ളതെല്ലാം ഇതില്‍നിന്ന് ലഭിക്കും. സസ്യാഹാരിയാണെങ്കിലും കിപ്പിങ്ങിയെ ചെറുതായി കാണേണ്ട. ചിലന്തികളിലെ വേട്ടക്കാരെന്നറിയപ്പെടുന്ന ജമ്ബിങ് സ്പൈഡേഴ്സ് വിഭാഗത്തിലെ അംഗമാണ് ഈ കിപ്ലിങി. മറ്റുചിലന്തികള്‍ ഇരയെ ഓടിച്ചിട്ടുപിടിക്കാൻ ഉപയോഗിക്കുന്ന കഴിവുകള്‍ ഇവർ ഉപയോഗിക്കുന്നത് അക്കേഷ്യയില്‍ ധാരാളമായി കാണപ്പെടുന്ന ഉറുമ്ബുകളില്‍നിന്ന് രക്ഷപ്പെടാനാണെന്നു മാത്രം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി, സിബിഎസ്‌ഇയില്‍ 200 ഒഴിവുകള്‍, ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം* കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ (സിബിഎസ് ഇ) ഇപ്പോള്‍ സൂപ്രണ്ട് (ഗ്രൂപ്പ് ബി), ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) തസ്തികകളില്‍ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പ്ലസ് ടു മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആകെ 212 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക & ഒഴിവ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷനില്‍ സൂപ്രണ്ട്, ജൂനിയര്‍ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. CBSE/Rectt.Cell/14(87)/SA/2024 സൂപ്രണ്ട് (ഗ്രൂപ്പ് ബി) = 142 *ഒഴിവുകള്‍.* ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) = 70 ഒഴിവുകള്‍ *ശമ്ബളം* തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്ബളമായി ലഭിക്കും. *പ്രായപരിധി* 18 മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. *യോഗ്യത* സൂപ്രണ്ട് (ഗ്രൂപ്പ് ബി) ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി. കമ്ബ്യൂട്ടര്‍ പരിജ്ഞാനം. ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി) പ്ലസ് ടു വിജയം. *അപേക്ഷ ഫീസ്* ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 800 രൂപ. മറ്റുള്ളവര്‍ക്ക് ഫീസില്ലാതെയും അപേക്ഷിക്കാം. *അപേക്ഷ* താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സിബിഎസ് ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കുക. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ബ്ലോക്കുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം: മന്ത്രി ജെ ചിഞ്ചുറാണി* കണ്ണൂർ : ക്ഷീര കര്‍ഷകര്‍ക്ക് വീട്ടുമുറ്റത്തു സേവനം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളില്‍ വെറ്ററിനറി ആംബുലന്‍സ് ഒരാഴ്ചക്കകം ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കണ്ണൂര്‍ ജില്ലാ ക്ഷീര കര്‍ഷക സംഗമം ഉദയഗിരി സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനായി 58 ആംബുലന്‍സുകള്‍ തയ്യാറായതായും 12 വാഹനങ്ങള്‍ കണ്ണൂര്‍ ജില്ലക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്ബറില്‍ വിളിച്ചാല്‍ കര്‍ഷകരുടെ വീട്ടില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എത്തുന്ന രീതിയിലാണ് പദ്ധതി ഒരുക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് പശുവിനെ ലഭിക്കാന്‍ പലിശ രഹിത ലോണ്‍ നല്‍കും. ക്ഷീര മേഖലയില്‍ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പശുക്കളെയും ഇന്‍ഷുറന്‍സ് ചെയ്യുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പാല്‍ ഉല്‍പ്പനത്തില്‍ മലബാര്‍ മേഖലയാണ് മുന്‍പില്‍ നില്‍ക്കുന്നത്. നിരന്തരമായ കാലാവസ്ഥാ വ്യതിയാനം കന്നുകാലികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അഞ്ഞൂറിലധികം പശുക്കള്‍ ചൂടുകാരണവും 600 ലധികം പശുക്കള്‍ ചര്‍മ്മമുഴ രോഗം കാരണവും മരണപ്പെട്ടതായാണ് കരുതുന്നത്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ ചര്‍മ്മമുഴ മൂലം മരണപ്പെട്ട ഒരു പശുവിന് 37,500 രൂപ ലഭ്യമാകും. ചൂടു മൂലം മരണപ്പെട്ട പശുവിന് 20,000 രൂപയും കന്നു കുട്ടിക്ക് പതിനായിരം രൂപയും നല്‍കാനുള്ള പദ്ധതി സംസ്ഥാനത്ത് നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്ഷീരഗ്രാമം പദ്ധതി 70 പഞ്ചായത്തില്‍ നടപ്പാക്കിക്കഴിഞ്ഞു. നാലുമാസം മുതല്‍ 12 മാസം വരെ കന്നുകുട്ടികളെ വളര്‍ത്താന്‍ തീറ്റക്ക് സബ്‌സിഡിയായി നല്‍കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്കായി 21 കോടി രൂപ മാറ്റിവെച്ചതായും മന്ത്രി പറഞ്ഞു. ക്ഷീര ക്ഷേമനിധി പെന്‍ഷന്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി ക്ഷീര മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ജില്ലയില്‍ പന്നിഫാം നടത്തുന്ന കര്‍ഷകര്‍ക്ക് ഉണ്ടാവുന്ന നാശനഷ്ടം പരിഗണിച്ച്‌ കേന്ദ്ര-സംസ്ഥാന വിഹിതങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. മികച്ച ക്ഷീര കര്‍ഷകര്‍, ക്ഷീര സംഘം, ക്ഷീര കര്‍ഷക ക്ഷേമനിധി കര്‍ഷകന്‍ തുടങ്ങിയവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. അഡ്വ. സജീവ് ജോസഫ് എംഎല്‍എ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരന്‍, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം മോഹനന്‍, ഉദയഗിരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എസ് അബിഷ, കെ.ടി സുരേഷ് കുമാര്‍, തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് അംഗം സരിത ജോസ്, സംഘാടകസമിതി ചെയര്‍മാന്‍ ബാബു തോമസ് പാറപ്പള്ളില്‍, ആലക്കോട് ഡയറി ഫാം ഇന്‍സ്‌പെക്ടര്‍ ദീപ ജോസ്, ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢അതിശക്തരായ എഴുത്തുകാരികളാല്‍ മലയാളസാഹിത്യം ഇന്ത്യ മുഴുവൻ അറിയപ്പെടുന്നു- എൻ. എസ്. മാധവൻ* തിരുവനന്തപുരം: ഒന്നും മാറ്റിനിർത്താതെ, കൈവഴിയായി എത്തുന്ന വൈവിധ്യത്തെ സ്വീകരിക്കുന്ന, മഹത്തായ സഹിഷ്ണുത പുലർത്തുന്ന മലയാളത്തില്‍ എഴുതാൻ കഴിഞ്ഞതും സമ്മാനിതനായതിലും ചാരിതാർഥ്യമുണ്ടെന്ന് എൻ.എസ്.മാധവൻ. എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ച്‌ നന്ദി പറയുകയായിരുന്നു അദ്ദേഹം. 'കടല്‍ നൂറുകണക്കിന് പുഴകളില്‍ നിന്ന് വെള്ളം സ്വീകരിക്കുന്നു, അതിന്റെ സഹിഷ്ണുതയാണ് അതിന്റെ മഹത്വം' എന്ന് ചൈനീസ് കവി പതിനെട്ടാംനൂറ്റാണ്ടില്‍ എഴുതിയത് നമ്മുടെ ഭാഷയ്ക്കും ബാധകമാണ്. പൗരാണിക കാലം മുതല്‍ തമിഴില്‍ സ്ത്രീ സാഹിത്യം ഉണ്ടായിരുന്നെങ്കിലും മലയാളത്തില്‍ അതെത്താൻ ഇരുപതാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടിവന്നു. ഇന്ന് അതിശക്തരായ എഴുത്തുകാരികളുടെ സാന്നിധ്യത്താല്‍ മലയാള സാഹിത്യം ഇന്ത്യ മുഴുവൻ അറിയപ്പെടുന്നു.- എൻ.എസ് മാധവൻ പറഞ്ഞു. 'എഴുത്തച്ഛനെ ഭാഷയുടെ പിതാവ് എന്നതിനൊപ്പം കീഴാള കവിയായിട്ടുകൂടി കാണാൻ ചുരുങ്ങിയത് മൂന്നുകാരണങ്ങളുണ്ട്. ഒന്നാമതായി, മതഗ്രന്ഥങ്ങളും സാഹിത്യവും സംസ്കൃതത്തിലായിരിക്കണമെന്ന് ശാഠ്യമുള്ള കാലത്താണ് ജനങ്ങളുടെ ഭാഷയായ മലയാളത്തില്‍ രാമായണവും മഹാഭാരതവും എഴുതാൻ ധൈര്യപ്പെട്ടത്. പുണ്യഗ്രന്ഥങ്ങള്‍ തങ്ങളുടെ കുത്തകയായി കരുതിയിരുന്നവർക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട്, അരികുപറ്റി കിടക്കുന്നവർക്കും അവ എഴുത്തച്ഛൻ പ്രാപ്യമാക്കി. ഭാഷയില്‍ അദ്ദേഹം ജനാധിപത്യം കൊണ്ടുവന്നു. രണ്ടാമതായി, അന്നത്തെ കർക്കശമായ ജാതിവ്യവസ്ഥയെ അദ്ദേഹം മലയാളത്തില്‍ എഴുതുന്നതിലൂടെ അട്ടിമറിച്ചു. ബ്രാഹ്മണ്യത്തിന്റെയും പൗരോഹിത്യത്തിന്റെയും ഇടനിലയില്ലാതെ, എഴുത്തച്ഛന്റെ രചനകളിലൂടെ, സാധാരണക്കാർക്ക് ദൈവത്തെ നേരിട്ട് മാതൃഭാഷയിലൂടെ സമീപിക്കാം എന്നാക്കി. മൂന്നാമത്തെ കാര്യമായി മലയാളത്തെ സാഹിത്യഭാഷയായി ഉയർത്തുന്നതിലൂടെ സാംസ്കാരികമായി അദൃശ്യരായി തുടർന്നിരുന്ന മധ്യവർഗക്കാർക്കും പാവപ്പെട്ടവർക്കും സ്വത്വം ലഭിച്ചു'- പുരസ്കാരം സ്വീകരിച്ചുകൊണ്ട് എൻ.എസ് മാധവൻ നടത്തിയ മറുപടി ഭാഷണത്തില്‍ പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :17-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നു: വിദേശപഠനത്തിന് ചെലവേറും* ഡോളറിനെതിരേ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവർക്കും തിരിച്ചടിയാകും.  യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സർവകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവർക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാർക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. വിദേശ വിദ്യാഭ്യാസം ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവർക്ക് ട്യൂഷൻ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം കണ്ടെത്തേണ്ടി വരും. കഴിഞ്ഞവർഷം ഡോളറൊന്നിന് 74 മുതല്‍ 76 രൂപ വരെയായിരുന്നു നിരക്ക്. ഇപ്പോഴിത് 86 ഡോളർ കടന്നു. യു.എസ്. സർവകലാശാലയില്‍ 40,000 ഡോളർ ആണ് വർഷം ഫീസ് എന്നു കണക്കാക്കിയാല്‍ കഴിഞ്ഞവർഷം 29.60 ലക്ഷം രൂപ മതിയായിരുന്നു. ഇപ്പോഴിത് 34.62 ലക്ഷം രൂപയിലേക്കുയർന്നിട്ടുണ്ട്. അതായത് ഒരു വർഷത്തിനിടെ വർധന അഞ്ചു ലക്ഷം രൂപവരെ. വിദേശ വിദ്യാഭ്യാസത്തിനായി ബാങ്കു വായ്പയെടുത്തിട്ടുള്ളവരാണെങ്കില്‍ അധികതുകയ്ക്ക് ടോപ് അപ് വായ്പകള്‍ വേണ്ടിവരും. കറൻസിയുടെ മൂല്യത്തിലുള്ള വ്യത്യാസം കാരണമുള്ള അധികച്ചെലവിന് ടോപ് അപ് വിദ്യാഭ്യാസ വായ്പ എടുക്കാനാകും. ഇത് പലിശയിനത്തിലടക്കം അധിക ബാധ്യതയുണ്ടാക്കുന്നതാണ്. വിദേശയാത്ര വിദേശയാത്ര നടത്തുന്നവർ രൂപയിലാണ് ട്രാവല്‍ ഏജൻസികള്‍ക്ക് പണം നല്‍കുന്നതെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകില്ല. പകരം ഡോളറിലാണ് ഇടപാടുകളെങ്കില്‍ മൂല്യത്തിലെ വ്യത്യാസമനുസരിച്ച്‌ കൂടുതല്‍ തുക നല്‍കേണ്ടി വരും. ഭാവിയില്‍ യാത്ര നടത്താനിരിക്കുന്നവരില്‍നിന്ന് വിനിമയനിരക്കിലെ വ്യത്യാസമനുസരിച്ചുള്ള അധികത്തുക രൂപയിലടക്കം ട്രാവല്‍ ഏജൻസികള്‍ ഈടാക്കും. വിദേശത്തുനിന്ന് എന്തെങ്കിലും വാങ്ങാനുദ്ദേശിക്കുന്നവർക്കും ചെലവ് ഉയരും.സമ്ബദ് വ്യവസ്ഥയ്ക്കും തിരിച്ചടി ഇന്ത്യയില്‍ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 86 ശതമാനംവരെ ഇറക്കുമതി ചെയ്യുന്നതാണ്. ഇറക്കുമതിക്കുള്ള ഇടപാടുകള്‍ കൂടുതലും ഡോളറിലായതിനാല്‍ ഇറക്കുമതിച്ചെലവ് ഗണ്യമായി കൂടും. അസംസ്കൃത എണ്ണയുടെയും സ്വർണത്തിന്റെയും ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വർധന ഉത്പന്നങ്ങളിലും പ്രതിഫലിക്കും. എണ്ണവിലയിലെ വർധന ഗതാഗതച്ചെലവിലടക്കം പ്രതിഫലിക്കും. ഇത് വിലക്കയറ്റം കുറച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളെയടക്കം ബാധിച്ചേക്കാം. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളായ ലാപ്ടോപ്, സ്മാർട്ട് ഫോണുകള്‍, ടെലിവിഷൻ, വാഹനങ്ങള്‍ തുടങ്ങിയവയുടെ ചിപ്പുകളടക്കം പല പ്രധാന ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ഈ ചെലവിലെ വർധന ഉത്പന്നത്തിന്റെ വില ഉയരാനിടയാക്കും. കയറ്റുമതിക്കാർക്ക് ഗുണകരം കയറ്റുമതി ചെയ്യുന്നവർക്കും ഐ.ടി. സേവന കമ്ബനികള്‍ക്കും ഒരു പരിധിവരെ രൂപയുടെ മൂല്യശോഷണം നേട്ടമാണ്. ഡോളറിലാണ് ഇടപാടെങ്കില്‍ കയറ്റുമതിയുടെ പ്രതിഫലമായി കിട്ടുന്ന തുക രൂപയിലേക്കു മാറുമ്ബോള്‍ കൂടുതല്‍ തുക ലഭിക്കും. ഇത് അവരുടെ ലാഭം കൂടാൻ സഹായകമാകുന്നു. അതേസമയം, ഇറക്കുമതിക്കു ചെലവു കൂടും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തൊഴില്‍ചൂഷണത്തില്‍ വലഞ്ഞ് 65,000 സ്വാശ്രയകോളേജ് അധ്യാപകര്‍; നിയമം ഉണ്ടായിട്ടും കണ്ണടച്ച്‌ സര്‍ക്കാര്‍* തിരുവനന്തപുരം: നിയമം പാസാക്കി നാലുവർഷമായിട്ടും സേവന-വേതന വ്യവസ്ഥ നടപ്പാക്കാത്തിനാല്‍ തൊഴില്‍ചൂഷണത്തില്‍ വലഞ്ഞ് സ്വാശ്രയകോളേജ് അധ്യാപകർ. 2021-ലെ സ്വാശ്രയനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെല്‍ഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷ(എസ്.എഫ്.സി.ടി.എസ്.എ.)ന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് അധ്യാപകർ. യു.ജി.സി., എ.ഐ.സി.ടി.ഇ., നഴ്സിങ് കൗണ്‍സില്‍ എന്നിവ നിഷ്കർശിക്കുന്ന സേവന-വേതന വ്യവസ്ഥ സ്വാശ്രയകോളേജ് അധ്യാപകർക്ക് ഉറപ്പാക്കുന്നതാണ് 2021-ലെ നിയമം. 145 എൻജിനിയറിങ് കോളേജുകളടക്കം 989 സ്വാശ്രയസ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിലായി 65,000 അധ്യാപകർ ജോലിയെടുക്കുന്നു. പിഎച്ച്‌.ഡി. ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ളവരാണ് അധ്യാപകരെങ്കിലും 18,000-35,000 രൂപയാണ് മാസശമ്ബളം. വകുപ്പുമേധാവികള്‍ക്ക് പരമാവധി 50,000 രൂപ ലഭിക്കും. പി.എഫ്., പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നുമാത്രമല്ല, അധികസമയം ജോലിചെയ്യേണ്ടിയും വരുന്നു. സ്വാശ്രയസ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് മാനേജ്മെന്റുകള്‍ വാദിക്കുന്നുണ്ടെങ്കിലും ഫീസ് ഉള്‍പ്പെടെയുള്ള വരുമാനം വകമാറ്റി ചെലവഴിക്കുന്നതാണ് പ്രശ്നമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇത് നിയന്ത്രിക്കാനോ മേല്‍നോട്ടം ഉറപ്പാക്കാനോ സർക്കാർ ഇടപെടുന്നില്ല. ഫെബ്രുവരിമുതല്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സ്വാശ്രയ അധ്യാപകസംഘടനകളുടെ തീരുമാനം. ഇതിനുമുന്നോടിയായി എസ്.എഫ്.സി.ടി.എസ്.എ. കേരളസർവകലാശാലയ്ക്കു മുന്നില്‍ നടത്തിയ അവകാശസമരം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനംചെയ്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മുട്ടുവേദന നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിയില്‍ ബുദ്ധിമുട്ടേണ്ടിവരും* എല്ലാ പ്രായക്കാരിലും സാധാരണയായി കാണുന്ന പ്രശ്നമാണ് മുട്ടുവേദന. സന്ധിവാതം, അണുബാധകള്‍, ശാരീരിക പ്രവർത്തനങ്ങള്‍, കൂടാതെ അമിതവണ്ണം തുടങ്ങിയവ കഠിനമായ മുട്ടുവേദനയ്ക്ക് കാരണമാകും. സാധാരണയായി മുട്ടുവേദനയുടെ ലക്ഷണങ്ങള്‍ കാലില്‍ നീര്, ദുർബലത, പോപ്പിംഗ് അല്ലെങ്കില്‍ ക്രഞ്ചിംഗ് ശബ്ദങ്ങള്‍, നിരന്തരമായ വേദന എന്നിവയാണ്. തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ച്‌ കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ മാറ്റിയെടുക്കാൻ കഴിയാതെ മുട്ടുവേദന നിയന്ത്രിച്ച്‌ കൊണ്ടുപോകാൻ മാത്രമേ കഴിയൂ. വ്യായാമങ്ങളുടെ കുറവാണ് പലരെയും രോഗികളാക്കുന്നത്. മുട്ടുവേദന വന്ന ശേഷം വ്യായാമം ചെയ്യുന്നതിനേക്കാള്‍ ഫലപ്രദമാണ് രോഗം വരാതിരിക്കാന്‍ വ്യായാമങ്ങള്‍ അഭ്യസിക്കുന്നത്. രോഗികള്‍ക്ക് വീട്ടിലിരുന്ന് പരിശീലിക്കാവുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ ചെയ്യുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം ഉള്‍പ്പെടെ സ്വീകരിക്കണം. വേദന കൂടുന്നുവെങ്കില്‍ ഒഴിവാക്കണം. എന്നാല്‍ പാരമ്ബര്യ പ്രശ്നങ്ങള്‍, അമിതവണ്ണം, വേദനയുടെ തുടക്കം എന്നിവയുള്ളവര്‍ക്ക് ഒരു പരിധിവരെ വേദന വരാതിരിക്കാന്‍ ഇത് സഹായിക്കും. മുട്ടുവേദനയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിച്ചാല്‍ പെട്ടെന്ന് പരിഹാരം കാണാൻ കഴിയും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :16-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

🚨 *ഉംറ യാത്രക്കാരുടെ ശ്രദ്ധക്ക്!!* സൗദിയിലേക്ക് വരുന്ന എല്ലാ ഉംറ തീർഥാടകർക്കും മെനിഞ്ചിറ്റിസ് കുത്തിവെയ്പ്പ് നിർബന്ധമാക്കി. https://www.instagram.com/reel/DEzfYkbTr8I/?igsh=ZmE3djI4dzBsdjcx ✈️ *Ezza Travels* ആറങ്ങോട്ടുകര 7994644411

*📢മറയൂരിന്റെ സ്വന്തം സമ്ബത്ത്, കാട്ടുകൂര്‍ക്ക വിറ്റ് ഗോത്ര സമൂഹം നേടിയത് ഒന്നര കോടി* മറയൂർ : മറയൂർ മലനിരകളില്‍ വിളയുന്ന കാട്ടു കൂർക്കയ്ക്ക് ഈ സീസണില്‍ റെക്കോഡ് വില്‍പ്പന. 307.697 ടണ്‍ കൂർക്കയാണ് ഇത്തവണ വിറ്റത്. കൂർക്ക വില്പനയിലൂടെ മാത്രം 1.50 കോടി രൂപയുടെ വരുമാനം ഗോത്ര സമൂഹത്തിന് ലഭിച്ചു. കഴിഞ്ഞ സീസണില്‍ 2023 നവംബർ മുതല്‍ മാർച്ചുവരെ 106.6 ടണ്‍ കൂർക്കയാണ് വിറ്റത്. ഇത്തവണ കൂടുതല്‍ കർഷകർ രംഗത്തിറങ്ങിയതോടെ വിളവ് മൂന്നിരട്ടിയായി. മറയൂർ ചന്ദന ഡിവിഷന്റെ കീഴിലുള്ള ചില്ലലേല വിപണിയിലൂടെയാണ് വിറ്റഴിച്ചത്. ലേലവിപണിയില്‍ കൊണ്ടുവരാതെ പുറത്ത് വ്യാപാരികള്‍ക്ക് 1000 ടണ്‍ കൂർക്കയെങ്കിലും ഗോത്ര കർഷകർ നേരിട്ട് വിറ്റിട്ടുമുണ്ട്. മറയൂർ പഞ്ചായത്തിലെ ആറ് ഗോത്രവർഗ കോളനികളിലാണ് കാട്ടുകൂർക്ക കൃഷി വ്യാപകമായി ചെയ്യുന്നത്. 300-ലധികം കർഷകരാണ് ഇത്തവണ കൃഷിയിറക്കിയത്. മറയൂർ വനത്തിനുള്ളിലെ കവക്കുടി, കുത്തുകല്ല്, നെല്ലിപ്പെട്ടി, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടളക്കുടി എന്നീ ഗോത്ര ഗ്രാമങ്ങളില്‍ വനാവകാശ നിയമപ്രകാരം ലഭിച്ച സ്ഥലത്താണ് ഗോത്രസമൂഹം ജൈവരീതിയില്‍ കൃഷിയിറക്കിയത്. ശരാശരി വലുപ്പമുള്ളതിന് 30 രൂപ മുതല്‍ 100 രൂപ വരെ ലഭിച്ചു. ചെറിയ കൂർക്കയ്ക്ക് 10 മുതല്‍ 20 രൂപ വരെയും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ളവർ വ്യാഴാഴ്ചതോറും നടക്കുന്ന ലേലവിപണിയില്‍ എത്തുന്നുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സര്‍വകലാശാലകള്‍ക്ക് വിദേശത്തും പഠനകേന്ദ്രങ്ങളാവാം: നിയമനിര്‍മാണവുമായി സര്‍ക്കാര്‍* തിരുവനന്തപുരം: വിവിധ സർവകലാശാലകളുടെ കാംപസുകള്‍ കേരളത്തിനു പുറത്തും തുടങ്ങാനുള്ള 'ഓഫ് കാംപസ് പദ്ധതി'ക്ക് നിയമനിർമാണവുമായി സംസ്ഥാന സർക്കാർ. സർവകലാശാലാചട്ടം ഭേദഗതി ചെയ്യാനുള്ള കരടുബില്‍ തയ്യാറായി. ബജറ്റ് സമ്മേളനത്തില്‍ ബില്‍ പാസാക്കാനുള്ള ഒരുക്കത്തിലാണ്. രാജ്യത്ത് സ്വകാര്യ സർവകലാശാലകള്‍ വ്യാപിക്കുകയും വിദേശ രാജ്യങ്ങളിലേക്ക് മലയാളി വിദ്യാർഥികളുടെ കുടിയേറ്റം വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പരിഷ്കാരം. ഓരോ സർവകലാശാലയ്ക്കും അവയുടെ പരിധിയിലുള്ള ജില്ലകളില്‍ കാംപസ് പ്രവർത്തിപ്പിക്കാനേ ഇപ്പോള്‍ അനുവാദമുള്ളൂ. പകരം സംസ്ഥാനത്തോ രാജ്യത്തോ എവിടെയും വിദേശത്തും 'ഓഫ് കാംപസ്' തുടങ്ങാൻ അനുമതി നല്‍കുന്നതാണ് പുതിയ ഭേദഗതി. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ തുടങ്ങിയ സർവകലാശാലാനിയമങ്ങളിലെല്ലാം ഈ ഭേദഗതി വരുത്തും. ഇതോടെ, കേന്ദ്രസർക്കാരിന്റെയും യു.ജി.സി.യുടെയും അംഗീകാരത്തോടെ, രാജ്യത്തും പുറത്തും ഓഫ് കാംപസുകള്‍ തുറക്കാൻ സർവകലാശാലകള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവും ഈ അധ്യയനവർഷം ഉന്നത വിദ്യാഭ്യാസം നാലുവർഷബിരുദത്തിലേക്കു മാറിയതിനാല്‍ പൊതു അക്കാദമിക കലണ്ടറനുസരിച്ചാണ് സർവകലാശാലകളുടെ പ്രവർത്തനം. വിദ്യാർഥികള്‍ക്ക് കോളേജുകള്‍ക്കു പുറമേ, സർവകലാശാലകളും മാറാൻ വഴക്കമുള്ളതാണ് നാലുവർഷ ബിരുദ കോഴ്സുകളെന്നിരിക്കെ, ഇതിനുള്ള അക്കാദമിക പരിഷ്കാരത്തിന് ചട്ടങ്ങളെല്ലാം ഭേദഗതിചെയ്യണം. സർവകലാശാലകള്‍ക്കു കീഴില്‍ സ്വതന്ത്രസ്വഭാവമുള്ള കോണ്‍സ്റ്റിറ്റിയുവന്റ് കോളേജുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതിനൊ ക്കെയുള്ള സർവകലാശാലാ നിയമഭേദഗതി ബില്ലില്‍ ഓഫ് കാംപസും ഉള്‍പ്പെടുത്തുകയായിരുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പരിമിതികളെ മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കും ; ആര്‍. ബിന്ദു* കൊച്ചി : ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികളും പരിമിതികളും മറികടന്ന് കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. അതിവേഗം മാറുന്ന ഈ ലോകക്രമത്തില്‍ ഉന്നത വിദ്യാഭ്യാസം ഏറ്റവും നൂതനമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. യുവതലമുറയുടെ ഭാവി ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ അപേക്ഷിച്ചാണിരിക്കുന്നത്. കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഈ കോണ്‍ക്ലേവ്.ഇവിടെ ഉയർന്നുവരുന്ന ആശയങ്ങളെ പരമാവധി പ്രാവർത്തികമാക്കും. മേഖലയിലെ അതിവിദഗ്ധരായ അധ്യാപകരുടെയും പ്രൊഫഷണലുകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയാണ് കോണ്‍ക്ലേവ് രൂപകല്‍പ്പന ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റങ്ങള്‍ ലക്ഷ്യമിട്ടു സമഗ്രമായ പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ച്‌ നടപ്പിലാക്കി വരുന്നത്. കരിക്കുലം പരിഷ്കരണവും നാലുവർഷ ബിരുദ പ്രോഗ്രാമും എല്ലാം ഈ ശ്രമങ്ങളുടെ ഭാഗമാണ്. അനുഭവാത്മക പഠനത്തെയും സ്വയം പഠനത്തെയും പരിപോഷിപ്പിക്കും വിധമാണ് പുതിയ പാഠ്യ പദ്ധതികള്‍ ഒരുക്കിയിരിക്കുന്നത്. പാഠ്യപദ്ധതികള്‍ക്ക് അനുസൃതമായി അധ്യാപന രീതിയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. പഠനത്തോടൊപ്പം ഗവേഷണത്തിനും നൈപുണ്യ വികസനത്തിനും വിദ്യാർത്ഥികള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുകയാണ് സർക്കാർ. കലാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കുകളും ഇൻഡസ്ട്രി ഓണ്‍ ക്യാമ്ബസ് പദ്ധതിയും വിജയകരമായി നടപ്പിലാക്കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഗവേഷണത്തിലൂടെ ഉരുത്തിരിയുന്ന കണ്ടെലത്തലുകള്‍ സമൂഹത്തിന് പ്രയോജനകരമാംവിധം പരുവപ്പെടുത്തേണ്ടതുണ്ട്. നൂതന ആശയങ്ങളുള്ള വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കി അവരുടെ ആശയത്തെ സംരംഭമാക്കി രൂപപ്പെടുത്താനുള്ള അന്തരീക്ഷവും കലാലയങ്ങളില്‍ ഒരുക്കുന്നുണ്ട്. നാടിന്റെ പുരോഗതിക്ക് കൂടുതല്‍ ഗവേഷണങ്ങളും, ഗവേഷണ കേന്ദ്രങ്ങളും, ഗവേഷകരും ആവശ്യമാണ്. അതിനാവശ്യമായ മികവിന്റെ കേന്ദ്രങ്ങള്‍ സർക്കാർ സജ്ജമാക്കുന്നുണ്ട്. ജീനോമിക്സ്, ആയുര്‍വേദം, നാനോ ടെക്നോളജി, ആസ്ട്രോഫിസിക്സ്, ഗ്രാഫീൻ ടെക്നോളജി, ന്യൂറോസയൻസ് തുടങ്ങി നിരവധി മേഖലകളില്‍ എക്‌സലൻസ് സെന്ററുകള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഗവേഷണത്തിനുള്ള സൗകര്യങ്ങള്‍ ഉയർത്തുന്നതിന് സർക്കാർ കിഫ്‌ബി വഴി 1844 കോടിയും സ്റ്റേറ്റ് പ്ലാൻ വഴി 2718 കോടിയും റൂസ പദ്ധതിവിഹിതമായി 212.8 കോടിയും ചെലവഴിച്ചു. ഈ സർക്കാരിന്റെ കാലയളവില്‍ 78 പുതിയ കോളേജുകളും 866 പുതിയ കോഴ്‌സുകളും ആരംഭിച്ചു, കൂടുതലും പുതിയ തലമുറ കോഴ്‌സുകളാണ്തുടക്കമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-01-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂