en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢മലയാളം പഠിപ്പിക്കും, പുസ്തകം വായിപ്പിക്കും; വായനശാലകള്‍ കുട്ടികളെ വിളിക്കുന്നു* തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ അതിരുകവിഞ്ഞ ഉപയോഗം, ലഹരി എന്നിവയില്‍നിന്നു കുട്ടികളെ രക്ഷിക്കാൻ വായനക്കളരിയുമായി ലൈബ്രറി കൗണ്‍സില്‍. മലയാളം പഠിക്കാം, വായനയെ വരവേല്‍ക്കാം എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തൊട്ടാകെ വായനശാലകളില്‍ ഒരുമാസത്തെ വായനക്കളരി നടത്തും. ഇത്തരം കളരിയിലേക്ക് കുട്ടികളെ അയക്കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തും. മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളും കേരളത്തിലുണ്ടെന്നതില്‍ അതിശയോക്തിയില്ലെന്ന് കൗണ്‍സില്‍ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് കളരിയൊരുക്കുന്നത്. ബാലവേദിയില്ലാത്ത വായനശാലകളില്‍ 15-നകം രൂപവത്കരിക്കും. ഏപ്രിലില്‍ 10 ദിവസവും മേയില്‍ 20 ദിവസവും മൂന്നുമുതല്‍ ആറുവരെ നടത്തുന്ന കളരിയില്‍ രസകരമായി മലയാളം പഠിപ്പിക്കാൻ ഭാഷാധ്യാപകരുടെ സഹായം തേടും. രക്ഷാകർത്താക്കളെയും സംഘാടകസമിതിയിലേക്കു ക്ഷണിക്കും. വായനശാലകളില്‍ കുട്ടികള്‍ക്ക് ലഘുഭക്ഷണവും നല്‍കും. ദിവസവും 25 കുട്ടികളെയെങ്കിലും കളരയിലെത്തിക്കും. കളരി നടത്തുന്നതിന് ബാലവേദിക്കുള്ള നിലവിലെ സഹായം 3000 രൂപയില്‍നിന്ന് 5000 ആക്കി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :01-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഇനി പത്രത്തില്‍ നിന്ന് വിത്തുകള്‍ പൊട്ടിമുളയ്ക്കും !* പത്രം വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് ? ഒന്നുകില്‍ കളയും അല്ലെങ്കില്‍ എന്തെങ്കിലും പൊതിയനും മറ്റും ഉപയോഗിക്കും...ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ അവ മണ്ണില്‍ അലിഞ്ഞു ചേരും..ഓരോ വർഷവും പത്രങ്ങള്‍ക്കായി 95 ദശലക്ഷം മരങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. അതായത് അത്രത്തോളം മരങ്ങള്‍ മുറിക്കേണ്ടി വരുന്നു... എന്നാല്‍ ഇത്തരത്തില്‍ പത്രങ്ങള്‍ക്കായി മരങ്ങള്‍ ഇല്ലാതാക്കേണ്ടിവരുന്നതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു ജാപ്പനീസ് പ്രസാധക കമ്ബനി. പത്രങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ആ പത്രങ്ങള്‍കൊണ്ട് തന്നെ സസ്യങ്ങള്‍ വളർത്താൻ കഴിയുന്ന വിദ്യയാണ് കമ്ബനി കണ്ടെത്തിയത്. പ്രശസ്ത ജാപ്പനീസ് ദിനപത്രമായ ദി മൈനിച്ചി ഷിംബുൻഷയുടെ പ്രസാധകനാണ് "ഗ്രീൻ ന്യൂസ് പേപ്പർ" കണ്ടുപിടിച്ചത്. 2016 മെയ് 4 ന് "ഗ്രീനറി ഡേ" പ്രസിദ്ധീകരിച്ച, പരിസ്ഥിതി വാർത്തകള്‍ക്കായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക പതിപ്പ് 100% ബയോഡീഗ്രേഡബിള്‍ പേപ്പറില്‍ സസ്യ അധിഷ്ഠിത മഷി ഉപയോഗിച്ച്‌ അച്ചടിച്ചു, നടുമ്ബോള്‍, ചിത്രശലഭങ്ങളെയും മറ്റ് പരാഗണകാരികളെയും ആകർഷിക്കാൻ പൂക്കളായി വളരുന്ന വിത്തുകള്‍ ഉള്‍പ്പെടുത്തി. ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ച പത്രം ചെറിയ കഷണങ്ങളാക്കി കീറാനും, അവ മണ്ണില്‍ നടാനും, തുടർന്ന് ഏതൊരു ചെടിയെയും പോലെ വെള്ളം നനയ്ക്കാനും പ്രസാധകൻ ആളുകളോട് നിർദ്ദേശിച്ചു. ജപ്പാനിലെ ഏറ്റവും വലിയ പരസ്യ ഏജൻസിയായ ഡെൻ്റ്‌സു ഇൻകോർപ്പറേറ്റഡ് ആണ് ഈ ആശയം കണ്ടുപിടിച്ചത്, ഇവർ ദി മൈനിച്ചിയുമായി സഹകരിച്ച്‌ ചെടികളുടെ വിത്തുകള്‍ എംബഡ് ചെയ്ത പത്രങ്ങള്‍ പുറത്തിറക്കി. രാജ്യത്തുടനീളം പ്രതിദിനം നാല് ദശലക്ഷത്തിലധികം പത്രത്തിന്റെ കോപ്പികള്‍ പ്രചരിപ്പിച്ചതോടെ, പൊതുജനങ്ങളിലേക്ക് എത്തിച്ചേരാനും പരിസ്ഥിതി പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള പത്ര വ്യവസായത്തിൻ്റെ കഴിവ് ഈ സംരംഭം അടിവരയിടുന്നു. പത്രത്തില്‍ നിന്ന് വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന കണ്ടുപിടിത്തത്തിലൂടെ പത്ര വ്യവസായത്തിൻ്റെ പാരിസ്ഥിതിക ആഘാതം വലിയ തോതില്‍ കുറയ്ക്കാനും സാധിച്ചു ▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :01-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സഹസ്രദളം മുതല്‍ 'നമോ 108' വരെ, ഷൈമയുടെ ടെറസിലും മുറ്റത്തുമെല്ലാം ഇടം ബാക്കിയില്ലാതെ താമരച്ചെടികള്‍* 40 ഇനങ്ങളിലുള്ള താമരപ്പൂക്കളുടെ കൂട്ടത്തിലാണ് ഷൈമയുടെ ജീവിതം. സഹസ്രദളം മുതല്‍ ഏറ്റവും ഒടുവില്‍ സിഎസ്‌ഐആർ വികസിപ്പിച്ചെടുത്ത 'നമോ 108' വരെയുണ്ട് ഷൈമയുടെ താമരക്കുളത്തില്‍. വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ഇടം ബാക്കിയില്ലാതെ താമരച്ചെടികള്‍ വളർന്നുനില്‍ക്കുന്നുണ്ട്. കോവിഡുകാലത്ത് തുടങ്ങിയതാണ് താമരവളർത്തല്‍. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തുക്കളാണ് ട്യൂബറുകള്‍ അയച്ചുനല്‍കിയത്. വിത്ത് മുളപ്പിച്ചും ചിലവ വളർത്തിയെടുത്തു. ഇപ്പോള്‍ നൂറിലധികം വലിയ ചട്ടികളിലായി താമരകള്‍ വളർന്നുനില്‍ക്കുകയാണ്. കർണ, പീക്കോഫ് പിങ്ക്, ഇന്ദുലേഖ, എസ് ഒന്ന്, അമേരികമേലിയ, പിങ്ക് ക്ലൗഡ്, ലക്ഷ്മി, റാണി റെഡ്, ഭീം, കൂടമുല്ല, റെഡ് ഫിലിപ്പ്, ഡി ഒൻപത്, ചന്ദ്രകാന്ത, ചന്ദ്രഭഗ തുടങ്ങിയവയെല്ലാം ഇതിനകം പൂവിട്ടു. ബട്ടർ മില്‍ക്ക്, ലിന്റിങ് ചുവയ്, കുടമുല്ല, ക്രിസ്റ്റല്‍ പിങ്ക് എന്നിവ അപൂർവ ഇനങ്ങളാണ്. ലഖ്നൗവിലെ സിഎസ്‌ഐആർ നാഷണല്‍ ബൊട്ടാണിക്കല്‍ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ചെടുത്തതാണ് നമോ 108. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന്റെ പത്താം വർഷത്തിന്റെ ഓർമ്മയ്ക്ക്. ഇതിന് 108 ദളങ്ങളുണ്ടെന്ന് ഷൈമ പറയുന്നു. താമരയില്‍ ഹാർഡി, സെമി ട്രോപ്പിക്കല്‍, ട്രോപ്പിക്കല്‍ ഇനങ്ങളുണ്ട്. നമോ ട്രോപ്പിക്കലാണ്. ഓണംവരെ പൂ തരും. ഹാർഡി ഇനത്തിലുള്ളവ കാണാൻ ഭംഗിയുണ്ടാകും. കൂടുതല്‍ ദിവസം കൊഴിയാതെ നില്‍ക്കുമെന്നാണ് ഷൈമയുടെ കണ്ടെത്തല്‍. വളം നല്‍കിയാലേ പൂക്കള്‍ക്ക് ഭംഗിയും നിറവും വലുപ്പവും കിട്ടൂ. മഴക്കാലത്തും പൂക്കള്‍ക്ക് നിറം കൂടും. സ്വാഭാവികമായി വിടരുന്നവയെക്കാള്‍ വിടരാനായ മൊട്ട് പതിയെ തട്ടി വിരിയിക്കുന്നവയ്ക്കും നിറം കൂടുതലുണ്ടാകും. സഹസ്രദളം പൂവിടീപ്പിക്കാനാണ് കൂടുതല്‍ പാട്. താമരയുടെ ട്യൂബറുകള്‍ കറിവെച്ചും അച്ചാറുണ്ടാക്കിയും ഉപയോഗിക്കാമെന്നും ഷൈമ പറയുന്നു. ആവശ്യക്കാർക്ക് ഓണ്‍ലൈനില്‍ ട്യൂബറുകള്‍ അയച്ചുനല്‍കാറുണ്ട്. ഭർത്താവ് രമേശൻ നടുവില്‍ അറിയപ്പെടുന്ന ശില്പിയും ചിത്രകാരനുമാണ്. മകള്‍ വിസ്മയയും താമരകള്‍ക്ക് ചങ്ങാത്തം കൂടാനുണ്ട്. കണ്ണൂർ, വിളക്കണ്ണൂർ പാല്‍ സൊസൈറ്റി സെക്രട്ടറികൂടിയാണ് ഷൈമ. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :01-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ബോഗൈൻവില്ല പൂത്തുലയും ഇങ്ങനെ ചെയ്‌താല്‍ മാത്രം മതി* പൂത്തുലഞ്ഞ് നില്‍ക്കുന്ന കടലാസ് പൂക്കളെന്ന ബൊഗൈന്‍വില്ല ഇന്ന് ഇന്ന് വീടുകളുടെ മതിലുകള്‍ ഭരിക്കുന്ന ഐറ്റമാണ് . പഴമയുടെ ഓര്‍മപ്പൂക്കള്‍പോലെ ചില വേലിപ്പടര്‍പ്പുകളില്‍ മാത്രം പൂത്തുലഞ്ഞ ബോഗൈന്‍വില്ല ചട്ടിയിലേറി ഇപ്പോള്‍ കൂടുതല്‍ വര്‍ണാഭമായിരിക്കുന്നു. വ്യത്യസ്തമായ നിറത്തിലെ പൂക്കള്‍ ഉണ്ടാകുന്ന സസ്യമാണ് ഇത്. ഇടയ്ക്ക് ഒന്നു മങ്ങിയ ശേഷം വീണ്ടും ഇവ പൂന്തോട്ടത്തിലേക്കു മടങ്ങിയെത്തുകയാണ്.ബൊഗൈൻവില്ല വേരുപിടിപ്പിക്കാനായി അധികം ഇളം കമ്ബുകളോ ഒരുപാട് മൂത്ത കമ്ബുകളോ എടുക്കരുത്. കട്ട്‌ ചെയ്യുമ്ബോള്‍ ഒരു പെന്‍സില്‍ കനത്തില്‍ ചരിച്ചു വേണം വെട്ടാന്‍. നല്ല മഴക്കാലത്തു വേണം കമ്ബുകള്‍ മുറിക്കാന്‍. അല്ലാത്ത സമയത്ത് മുറിച്ചു വച്ചാലും ചിലപ്പോള്‍ വേര് പിടിക്കില്ല. പൂക്കള്‍ ഉണ്ടാകുന്നില്ല എന്നു പരാതി പറയുന്നവര്‍ ഓര്‍ക്കുക, നല്ല വെയിലുള്ള സ്ഥലമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും ആവശ്യം. നല്ല വെയിലില്ലെങ്കില്‍ ഒരിക്കലും ബൊഗൈൻവില്ല നന്നായി പൂവിടില്ല. നവംബര്‍ മുതല്‍ മേയ് വരെ നല്ല ചൂടുള്ള സമയമാണ് ബൊഗൈൻവില്ല ഏറ്റവും നന്നായി പൂവിടുന്നതും. ദിവസം കുറഞ്ഞത്‌ അഞ്ചു മണിക്കൂര്‍ വെയില്‍ കിട്ടുന്ന സ്ഥലത്ത് ബൊഗൈൻവില്ല നടുക. മഴക്കാലത്തിനു തൊട്ടു മുൻപായി ശിഖരങ്ങള്‍ വെട്ടിക്കൊടുക്കാം. പലതരം ബൊഗൈൻവില്ലകളുണ്ട്. നാടന്‍ ഇനങ്ങള്‍ മുതല്‍ കൂടിയ ഇനം ബൊഗൈൻവില്ല ചെടികള്‍ വരെ ലഭ്യമാണ്. എന്നാല്‍ എല്ലാതരത്തിനും വെയില്‍ നിര്‍ബന്ധം. ആട്ടിന്‍കാട്ടമാണ് ബൊഗൈൻവില്ലയ്ക്ക് ഏറ്റവും നല്ല വളം. ചാണകപ്പൊടി, എല്ലുപൊടി എന്നിവയായാലും നല്ലത്. ചട്ടിയില്‍ വെച്ച ബൊഗൈൻവില്ല തണലത്തു വച്ച്‌ എത്ര വളം ചെയ്താലും പൂക്കില്ല. നന്നായി ചെടി വളര്‍ന്നാലും പൂക്കള്‍ പിടിച്ചെന്നു വരില്ല. അമിതമായി വെള്ളം നല്‍കരുത്. രണ്ടുവര്‍ഷം കൂടുമ്ബോള്‍ ചെടി റീപോട്ട് ചെയ്യണം. വേരോട്ടം ശരിയാകാനും പൂക്കള്‍ പിടിക്കാനും ഇത് സഹായിക്കും. ബൊഗൈൻവില്ല മണ്ണില്‍ നടുന്നതു തന്നെയാണ് നല്ലത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :01-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

photo content

🔖Sponsored ** *No 1 ATS CV MAKING FIRM* Don't miss Any Job opportunity *Get a Powerful ATS CV* *Our Features* 👉🏼2000+ CVs on Record 👉🏼Industry Base customisation 👉🏼UAE & GULF, CANADA, EUROPASS, NEWZEALAND and All Country Formats 👉🏼Individual Consultation through whatsaap *Ensuing Your profile parse Both ATS system and Human Hands* *LET YOUR CV SPEAK ON BEHALF OF YOU* *More details please Contact* +91 88486 51879 056 7933 699 🪀 *CONTACT US* 88486 51879 =================== പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇 http://www.ezzads.com

photo content

*✈️TODAY TRAVEL UPDATES* *COK-DXB* 27-Mar 15800 28-Mar 16900 29-Mar 16600 30-Mar 16900 31-Mar 20600 01-03-Apr 20800 04-Apr 21500 05,06-Apr 23500 07,08-Apr 20600 09-Apr 20500 10-15-Apr 18500 16-30-Apr 17800 *CCJ-DXB* 27,28-Mar 16500 29-Mar 16500 30-Mar 15600 31-Mar 18000 01-Apr 19500 02-Apr 21000 03-Apr 19900 04-Apr 21600 05-Apr 21600 06-Apr 19900 07,08-Apr 18500 09-30-Apr 17500 *DXB-COK* 01-03-Apr 9500 04,05-Apr 9800 06-30-Apr 10500 *DXB-CCJ* 02-29-Apr 11600 *COK-RUH* 30-Mar 15600 *CNN-DMM* 29-Mar 16500 *CCJ-BAH* 07-09-Apr 22800 11-Apr 22800 *CCJ-RUH* 07-11-Apr 26200 *CCJ-DMM* 29-31-Mar 19500 *OMAN VISA* *10 DAYS* - 2000 *30 DAYS* - 5300 ============== *UAE 🇦🇪 Visit Visa | Dubai* *Normal Visa* *1 month | 2 months* 8300 12500 *Child Below 18 with Parent* *1 month | 2 months* *2000 2900* *------------------------------------* 📌 *Note: For same-day posting, please send payment by or before 4:30 PM.* ⏰ *Otherwise, applications will be submited next day before noon.* ☀️📬 ———————————————————- 🚨 *Important Notice*🚨 *Dear Travel Partners,* As per the latest update from immigration, the following additional documents are now mandatory when applying for a UAE visa: 1. *Return Ticket 2. *Hotel Booking ✅ Please upload only *genuine return tickets and confirmed hotel bookings.* ❌ Fake or dummy documents can result in *visa rejection* by immigration. ✨ Let’s ensure a smooth and hassle-free process together! Thank you for your cooperation. ▂▂▂▂▂▂▂▂▂▂▂▂▂▂ *Other Services👇* *🇦🇪Dubai Tour Package* *📄Certificate Attestation* *🚊Train Ticket* *🚌Bus Ticket* *🚕Airport Taxi* *⛱️Tour Packages* *🖥️Online Services* *📘Passport Service* *🕋Hajj & Umrah Services* *✈️Norka Services* *💵Money Tranfer* ------------------------------------- *EZZA TOURS & TRAVELS* 📞🪀 +917994644411 Web: www.ezzagroup.com ▂▂▂▂▂▂▂▂▂▂▂▂▂▂ *EZZA LIVE ®️* _One Point Solution_ *Date :26-03-2024* ▂▂▂▂▂▂▂▂▂▂▂▂▂▂ _*🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ*_👇 https://ezzalive.com/12686//3

*📢ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി; വീട്ടിലെ റോസാച്ചെടി കാട് പോലെ വളരും* വീട്ടിലെ പൂന്തോട്ടത്തില്‍ റോസാച്ചെടി വളർത്താത്തവരായി ആരുമുണ്ടാവില്ല. അത്രയേറെ പ്രിയമാണ് റോസാച്ചെടികള്‍ക്ക് ഉള്ളത്. മുള്ളുള്ള ചെടികളില്‍ ആണ് ഉണ്ടാകുന്നത് എങ്കിലും റോസാ പൂക്കള്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇനി വീട്ടിലെ പൂന്തോട്ടത്തില്‍ റോസാച്ചെടി കാട് പോലെ വളർത്തിയെടുക്കാം. നിറയെ പൂക്കള്‍ ലഭിക്കുന്നതിന് വളരെയേറെ പരിപാലനം ആവശ്യമുള്ള ചെടി ഒന്നുമല്ല റോസാച്ചെടി. കൃത്യമായി കമ്ബ് മുറിച്ചു കൊടുക്കുകയും വളപ്രയോഗം കൃത്യമായി ചെയ്യുകയും ആണെങ്കില്‍ വീട്ടിലെ റോസാച്ചെടി ഇനി നിറയെ പൂക്കള്‍ തരും. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ആവശ്യമായ പോഷകങ്ങള്‍ ചെടികള്‍ക്ക് നല്‍കുകയും ചെയ്യുന്നതിന് ജൈവവളങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. റോസാപ്പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നതിനായി കമ്ബോസ്റ്റ് അടക്കമുള്ള ജൈവവളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ധാരാളമായി ഫോസ്ഫറസ്, പൊട്ടാസ്യം, നൈട്രജൻ എന്നിവ അടങ്ങിയ ജൈവവളങ്ങളാണ് ചെടികള്‍ക്ക് ധാരാളമായി പൂക്കള്‍ വിരിയുന്നതിന് ഏറ്റവും അനുയോജ്യം. കൃത്യമായ പ്രൂണിംഗ് നടത്തുന്നത് ചെടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. കൃത്യമായ ഇടവേളകളില്‍ ഉണങ്ങിയതും ദുർബലമായതുമായ കമ്ബുകള്‍ നീക്കം ചെയ്ത് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പ്രൂണിങ് നടത്തുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢സി.ബി.എസ്.ഇ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തണം* പുതിയ അധ്യയന വർഷം തുടങ്ങാനുള്ള ഒരുക്കത്തില്‍ സ്കൂളുകളും പരീക്ഷാഫലങ്ങള്‍ പ്രതീക്ഷിച്ചിരിക്കുന്ന കുട്ടികളോടൊപ്പം രക്ഷിതാക്കളും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനങ്ങളാണ്. പ്രവാസ ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കി സി.ബി.എസ്.ഇ സ്കൂളുകളുടെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവർത്തിക്കുന്ന പക്ഷം പഠന മികവ് പരീക്ഷകളില്‍ പ്രകടമാക്കാൻ സാധിക്കാത്ത കുട്ടികള്‍ക്ക് പ്രത്യേകിച്ച്‌ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം. എസ്.എ.വൈ (സേ) സേവ് എ ഇയർ അതായത് ഒരു വർഷം നഷ്ടപ്പെടാതെ നടത്തപ്പെടാവുന്ന പരീക്ഷകള്‍. ഇത്തരം പരീക്ഷകള്‍ നടത്തുവാൻ സി.ബി.എസ്.ഇ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ തുടർപഠനത്തിനായി അടുത്ത ക്ലാസുകളിലേക്ക് പഠനം തുടരുവാൻ സാധ്യമാക്കണം. നമുക്ക് ഏവർക്കും അറിയാവുന്നതുപോലെ ഒരു കുട്ടിക്ക് ഒരു വർഷം നഷ്ടപ്പെടുന്നതോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്ക് സാമ്ബത്തികവും മാനസികവും ആയിട്ടുള്ള പിരിമുറുക്കങ്ങള്‍ ഒഴിവാക്കുവാൻ സാധിക്കും. സ്കൂളുകളെ സംബന്ധിച്ചിടത്തോളം സാമ്ബത്തികമായ ഒരു നഷ്ടവും വരാതെ കുറച്ച്‌ കുട്ടികള്‍ക്കെങ്കിലും പുതിയതായി പ്രവേശനം നല്‍കുവാൻ സാധിക്കുകയും ചെയ്യും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു* തിരുവനന്തപുരം: ഒൻപതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിനു മുൻപ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാർഥികളിലേക്ക്.പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെ ചേംബറില്‍ ഒൻപതാം ക്ളാസിലെ വിദ്യാർഥികള്‍ക്കു നല്‍കി പ്രകാശനം ചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോർജ്, തുടങ്ങിയവർ പങ്കെടുത്തു. പ്രീപ്രൈമറി മുതല്‍ ഹയർസെക്കൻഡറി തലം വരെയുള്ള പാഠ്യപദ്ധതിപരിഷ്കരണം എസ്സിഇആർടിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്കരണം പൂർത്തീകരിച്ചു. ഹയർസെക്കൻഡറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം അടുത്ത വർഷം നടക്കും. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്കായി 3.8 കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢'ആമവേഗത്തിലെ യാത്രക്കാര്‍'; പുസ്തകം പ്രകാശനംചെയ്തു* കോഴിക്കോട്: രചന കലാസാസ്കാരിക വേദിയുടെ മുൻ ഭാരവാഹിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജോയന്റ് സെക്രട്ടറിയുമായ ധനിക് ലാല്‍ വി.യുടെ ' ആമവേഗത്തിലെ യാത്രക്കാർ ' എന്ന കൃതിയുടെ പ്രകാശനം സാഹിത്യകാരൻ അശോകൻ ചരുവില്‍ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ പുസ്തകം ഏറ്റുവാങ്ങി. നുസൈബ ബായ് പുസ്തകം പരിചയപ്പെടുത്തി. സെനറ്റ് അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജനറല്‍ സെക്രട്ടറിയുമായ നിഖില്‍ വി.എസ്. ആശംസകയർപ്പിച്ചു സംസാരിച്ചു. രചന കലാസാംസ്കാരിക വേദിയുടെ പ്രസിഡന്റ് സുധീഷ് ടി. അധ്യക്ഷനായ വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഡോ. പി.കെ. ശശി സ്വാഗതവും ഉണ്ണികൃഷ്ണൻ വി. നന്ദിയും പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :26-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

🔖Sponsored ** *No 1 ATS CV MAKING FIRM* Don't miss Any Job opportunity *Get a Powerful ATS CV* *Our Features* 👉🏼2000+ CVs on Record 👉🏼Industry Base customisation 👉🏼UAE & GULF, CANADA, EUROPASS, NEWZEALAND and All Country Formats 👉🏼Individual Consultation through whatsaap *Ensuing Your profile parse Both ATS system and Human Hands* *LET YOUR CV SPEAK ON BEHALF OF YOU* *More details please Contact* +91 88486 51879 056 7933 699 🪀 *CONTACT US* 88486 51879 =================== പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇 http://www.ezzads.com

*📢തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ്; പൊള്ളാച്ചിയില്‍ 160 ഏക്കറില്‍ കൃഷി* പൊള്ളാച്ചി: തദ്ദേശീയ കർഷകർക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആഗോള കാർഷിക ഉല്‍പ്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമിട്ടു.സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച്‌ ലുലു എന്ന ലക്ഷ്യവുമായിട്ടാണ് പുതിയ കാർഷികോത്പാദന പദ്ധതിക്ക് ലുലു ഫെയർ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറില്‍ കാർഷികോല്‍പ്പാദനത്തിന്റെ വിത്തിടല്‍ കർമ്മം നടന്നു. ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണ് കൃഷി തുടങ്ങുന്നത്. വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്റെ ലക്ഷ്യം. തദ്ദേശീയ കർഷകർക്കുള്ള ലുലുവിന്റെ പിന്തുണയ്ക്കൊപ്പം ആഗോള ഗുണനിലവാരമുള്ള പച്ചക്കറി, പഴ വർഗങ്ങള്‍ ഇനി ലുലു തന്നെ നേരിട്ട് കൃഷി ചെയ്യും. ഏറ്റവും ഗുണ നിലവാരത്തില്‍ കാർഷിക വിളകളുടെ കയറ്റുമതി സാധ്യമാക്കുകയാണ് ലക്ഷ്യം. ലുലു ഗ്ലോബല്‍ ഓപ്പറേഷൻസ് ഡയറക്ടർ എം.എ സലീം വാഴ വിത്തും, തെങ്ങിൻ തൈകളും,ചെറിയ ഉള്ളി തൈകളും, മുരിങ്ങ , പാവല്‍ എന്നിവയും നട്ടു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടാതെ ലുലു ഫിഷ് ഫാമിങ്ങിന്റെ ഭാഗമായി 5000 മത്സ്യക്കുഞ്ഞുങ്ങളേയും നിക്ഷേപിച്ചു. രാവസവളം ഒഴിവാക്കി ജൈവീകമായ വളമുപയോഗിച്ചാകും കൃഷി നടത്തുക.പുതിയ ചുവടുവയ്പ്പ് കാർഷിക മേഖലയ്ക്കും തദ്ദേശീയരായ കർഷകർക്കുമുള്ള ലുലു ഗ്രൂപ്പിന്റെ പിന്തുണയാണെന്ന് എം.എ സലീം പ്രതികരിച്ചു. ഇതൊരു പുതിയ തുടക്കമാണ്, കർഷകർക്ക് പിന്തുണ നല്‍കി ഏറ്റവും ഗുണനിലവാരത്തില്‍ ആഗോള കമ്ബോളത്തിലേക്ക് കാർഷികോല്‍പന്നങ്ങള്‍ എത്തിക്കാൻ ലുലു ഫെയറിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ചടങ്ങില്‍ ഗണപതിപാളയം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികള്‍ക്ക് കാർഷിക വിളകളുടെ വിത്തുകളും തൈകളും എം.എ സലീം കൈമാറി. സീനിയർ അഗ്രികള്‍ച്ചറല്‍ കള്‍സള്‍ട്ടന്റുമാരായ ശങ്കരൻ, കാർത്തികേയൻ, ലുലു ഗ്രൂപ്പ് ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് ഡയറക്ടർ സുല്‍ഫീക്കർ കടവത്ത്, ലുലു എക്സ്പോർട്ട് ഹൗസ് സി ഇ. ഒ. നജീമുദ്ദീൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് , ദുബായ് ലുലു ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് ബയ്യിങ് മാനേജർ സന്തോഷ് മാത്യു എന്നിവർ സംബന്ധിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പ്രകൃതിയോട് ഇണക്കിച്ചേര്‍ത്തത് അട്ടപ്പാടി; 'ഗേറ്റി'ല്‍ മൂന്നാം റാങ്കുമായി മാനവ്* പ്രകൃതിയാണ് ഈ ചെറുപ്പക്കാരന്റെ പാഠപുസ്തകം. അട്ടപ്പാടി എന്ന നാടിന്റെ സ്വാധീനവും പ്രകൃതിസ്നേഹിയായ അച്ഛന്റെ ശിക്ഷണവും വൈവിധ്യങ്ങള്‍ വായിച്ചും നേരിട്ട് കണ്ടറിഞ്ഞും പഠിക്കാനവസരം നല്‍കുന്ന പാഠ്യവിഷയവും മാനവിനെ വലിയൊരു നേട്ടത്തിലെത്തിച്ചു. ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമുള്ള പ്രവേശന പരീക്ഷയായ ഗേറ്റി (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) ല്‍ 'ഇക്കോളജി ആൻഡ് ഇവലൂഷൻ' എന്ന വിഷയത്തില്‍ മൂന്നാം റാങ്കുനേടിയ മാനവ് സാജന്റെ പഠനവഴികള്‍ അറിയാം... 'ഗേറ്റി'ന്റെ വഴി പരീക്ഷയ്ക്കുവേണ്ടി പ്രത്യേകമായ പരിശീലനമൊന്നും നടത്തിയില്ല. ഇക്കോളജി ആൻഡ് ഇവലൂഷൻ എന്നത് 'വൈല്‍ഡ് ലൈഫില്‍' ഉള്‍പ്പെടുന്ന പ്രധാനവിഷയമാണ്. നോട്ടുകള്‍ റഫർ ചെയ്തിരുന്നു. പുസ്തകവായന പ്രധാനമാണ്. താത്പര്യമുള്ള വിഷയം ആയതുകൊണ്ടാവാം ഇത്തരമൊരു നേട്ടം പെട്ടെന്നുണ്ടായതെന്നു കരുതുന്നു. പാഠശാല ജനിച്ചുവളർന്ന അട്ടപ്പാടിയാണ് പ്രകൃതിയോട് കൂടുതല്‍ ഇണക്കിച്ചേർത്തത്. ഹൈസ്കൂള്‍വരെ വിദ്യാഭ്യാസം കേരള-തമിഴ്നാട് അതിർത്തിയിലുള്ള വിദ്യാവനം സ്കൂളിലായിരുന്നു. സ്വയംപഠിക്കുകയെന്ന സാധ്യത അവിടെനിന്നാണ് തിരിച്ചറിയുന്നത്. എല്ലാ വർഷവും ഒരു വിഷയത്തില്‍ പ്രോജക്‌ട് ചെയ്യണം. പക്ഷികളും കാടുമൊക്കെയായി ചേർന്നുനില്‍ക്കുന്ന വിഷയമാണ് കൂടുതലും തിരഞ്ഞെടുത്തത്. ഒറ്റയ്ക്ക് പഠിക്കാൻ പ്രാപ്തരാകുകയാണ് അവിടെ. അതാണ് പഠനത്തിലുടനീളം സഹായിച്ചത്. പഠനം, നേട്ടം പ്രകൃതിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ധാരാളമായി വായിക്കാറുണ്ട്. അതാണ് അക്കാദമികരംഗത്ത് സഹായകമായത്. കോയമ്ബത്തൂർ സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറല്‍ ഹിസ്റ്ററിയുടെ യുവ പക്ഷിനിരീക്ഷകനുള്ള പുരസ്കാരം നാല് തവണ നേടിയിരുന്നു. യാത്രയും വായനയുമാണ് പ്രധാന പഠനരീതി. 'വൈല്‍ഡ് ലൈഫ്' ദെഹ്റാദൂണിലെ വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടില്‍ (ഡബ്ല്യുഐഐ) 'വൈല്‍ഡ് ലൈഫ്' എന്ന വിഷയത്തില്‍ ബിരുദാനന്തരബിരുദ പഠനത്തിലാണ്. എല്ലായിടത്തും ഈ വിഷയം ഇല്ല. കേരളത്തില്‍ വെറ്ററിനറി സർവകലാശാലയിലുണ്ട്. എന്നാല്‍, ഡബ്ല്യുഐഐയിലെപ്പോലെ വിശാലമായ കോഴ്സ് ഘടന ഉണ്ടെന്നുകരുതുന്നില്ല. സയൻസിലെ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. കാടിനെക്കുറിച്ചും കാട്ടുമൃഗങ്ങളെക്കുറിച്ചുമുള്ള പഠനമാണിത്. ഇന്റർ ഡിസിപ്ലിനറി ആയതിനാല്‍ ഒന്നിലധികം വിഷയങ്ങള്‍ പഠിക്കാം. ഓരോ ജൈവമേഖലയിലും നേരിട്ടുപോയി പഠനങ്ങള്‍ നടത്താം. അത് ഈ കോഴ്സിന്റെ പ്രധാന പ്രത്യേകതയാണ്. അവസാന സെമസ്റ്ററില്‍ ആറുമാസം പൂർണമായും ഫീല്‍ഡിലുള്ള പ്രോജക്‌ട് ഗവേഷണരീതിയാണുള്ളത്. പ്രോജക്ടിന്റെ ഭാഗമായി ഇപ്പോള്‍ അട്ടപ്പാടിയിലാണുള്ളത്. കടന്നുവരുന്നവരോട് പ്രകൃതിയെ സ്നേഹിക്കുന്നവർക്ക്, കോഴ്സ് അക്കാദമിക പരിസരത്തിനപ്പുറം ഒരുപാട് സാധ്യതകള്‍ തുറന്നിടും. ഗവേഷണമാണ് വലിയ സാധ്യത. പല സന്നദ്ധസംഘടനകളിലും പ്രോജക്ടുകളുടെ ഭാഗമായി പ്രവർത്തിക്കാം. പൊതു-സ്വകാര്യ മേഖലകളില്‍ ബയോളജിസ്റ്റ്, നാച്ചുറലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ ജോലിസാധ്യതയും ഉണ്ട്. പഠിച്ചിറങ്ങിയ ഉടൻ പ്രതീക്ഷയ്ക്കൊത്ത ജോലി നേടാനാവണമെന്നില്ല. ഇഷ്ടമുണ്ടെങ്കില്‍ വലിയ ജാലകങ്ങള്‍ നമുക്കായി തുറക്കാനിടയുണ്ട്. പാലക്കാട് അഗളി കാവുണ്ടിക്കല്‍ ഹരിതകം വീട്ടില്‍ സാജൻ കാസിമിന്റെയും കാരറ ഗവ: യുപി സ്കൂള്‍ പ്രഥമാധ്യാപിക സിന്ധുവിന്റെയും മകനാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢അധ്യാപകൻ ഉത്തരക്കടലാസ് പിടിച്ചുവെച്ചു; പരീക്ഷ പൂര്‍ത്തിയാക്കാനാകാതെ വിങ്ങിപ്പൊട്ടി വിദ്യാര്‍ഥിനി* കുറ്റൂർ നോർത്ത് (മലപ്പുറം): തൊട്ടടുത്തിരുന്ന വിദ്യാർഥി ചോദ്യക്കടലാസിലെ സംശയം ചോദിച്ചതിന് പ്രതികരിച്ച വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷയ്ക്ക് നിരീക്ഷകനായിവന്ന അധ്യാപകൻ അരമണിക്കൂറോളം പിടിച്ചുവെച്ചതായി പരാതി. ഇതോടെ അറിയുന്ന ഉത്തരവും എഴുതാൻകഴിയാതെ വിദ്യാർഥിനി വിങ്ങിപ്പൊട്ടി വീട്ടിലെത്തി. തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ വേങ്ങര കുറ്റൂർ നോർത്ത് കെഎംഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച നടന്ന പ്ലസ് ടു സാമ്ബത്തികശാസ്ത്രം പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പരീക്ഷ തീരാൻ അരമണിക്കൂറോളം സമയം ബാക്കിയുണ്ടായിരുന്നപ്പോഴാണ് തൊട്ടടുത്ത വിദ്യാർഥി സംശയം ചോദിച്ചത്. ഇതിനെതിരേ വിദ്യാർഥിനി പ്രതികരിച്ചത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുകയും ഉത്തരമെഴുതുന്ന പേപ്പർ പിടിച്ചുവാങ്ങുകയുമായിരുന്നു. ഇക്കാര്യം അധ്യാപകൻ വിദ്യാലയത്തിലെ പരീക്ഷാചുമതലയുള്ള ആരെയും അറിയിച്ചില്ല. വിദ്യാർഥിനിയും അറിയിച്ചില്ല. കരഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിനിയോട് വിവരം തിരക്കിയ രക്ഷിതാക്കളാണ് ഇക്കാര്യം പുറത്തറിയിച്ചത്. അതോടെയാണ് സ്കൂള്‍ അധികൃതരും പരീക്ഷാനടത്തിപ്പുകാരും വിവരമറിയുന്നത്. പേപ്പർ പിടിച്ചുവെച്ചതിനാല്‍ വളരെ എളുപ്പമായിരുന്ന പരീക്ഷയില്‍ പല ഉത്തരങ്ങളും എഴുതാനായില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. രാത്രിമുഴുവൻ ഉറക്കമൊഴിച്ചിരുന്ന് പഠിക്കുന്നവളാണ് മകളെന്നും ഇതുവരെയുള്ള എല്ലാ പരീക്ഷകളിലും എ പ്ലസ് നേടിയ അവള്‍ക്ക് ഉത്തരങ്ങള്‍ പകർത്തിയെഴുതേണ്ട ആവശ്യമില്ലെന്നും രക്ഷിതാക്കള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നീതി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ഡെപ്യൂട്ടി ചീഫുമാർ അരമണിക്കൂർ ഇടവിട്ട് പരീക്ഷാഹാള്‍ സന്ദർശിക്കാറുണ്ട്. സംഭവം നടന്ന ഹാള്‍ നാലുമണിക്ക് ഡെപ്യൂട്ടി ചീഫ് സന്ദർശിച്ചതാണ്. അപ്പോള്‍ സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. പേപ്പർ പിടിച്ചുവെച്ചുവെന്നത് ശരിയാണെന്നും എത്രസമയമെന്നത് തിട്ടപ്പെടുത്താനായിട്ടില്ലെന്നും സ്കൂളിലെ ചീഫ് എക്സാമിനർ പറഞ്ഞു. ഇക്കാര്യം കുട്ടിയോ അധ്യാപകനോ അറിയിച്ചിട്ടില്ല. കുട്ടി പരീക്ഷകഴിഞ്ഞ ഉടനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ കൂടുതല്‍ സമയം അനുവദിച്ചേനെ. അധ്യാപകൻ ഇക്കാര്യം റിപ്പോർട്ട് ചെയ്യാത്തത് വീഴ്ചയാണെന്നും ചീഫ് എക്സാമിനർ പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മംഗളൂരു- മുംബൈ വന്ദേഭാരത് വരുന്നൂ.. യാത്ര 12 മണിക്കൂറില്‍ തീര്‍ക്കാം! ലാഭം മലയാളി യാത്രക്കാര്‍ക്ക് , ഗോവ വഴി പോകാം* മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ മംഗളൂരു- മുംബൈ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്നു. പുതിയ സര്‍വീസായല്ല, മറിച്ച്‌ യാത്രക്കാരുടെ എണ്ണത്തില്‍ ക്ലേശം നേരിടുന്ന രണ്ട് വന്ദേ ഭാരത് സര്‍വീസുകള്‍ ചേർത്ത് ഒന്നായി മാറ്റി സർവീസ് ലാഭകരമാക്കുക എന്ന ലക്ഷ്യത്തിലാണ് റെയില്‍വേ ഇങ്ങനെയൊരു പരീക്ഷത്തിന് ഒരുങ്ങുന്നത്. മംഗളൂരു -ഗോവ വന്ദേഭാരതിനെയും മുംബൈ - ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച്‌ മുംബൈ - മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. 40 ശതമാനത്തോളം മാത്രം യാത്രക്കാരുള്ള മംഗളൂരു- ഗോവ വന്ദേ ഭാരതും 70 ശതമാനം യാത്രക്കാരുള്ള മുംബൈ - ഗോവ വന്ദേഭാരതും ഒറ്റ സർവീസാക്കുന്നതോടെ ഈ റൂട്ടിലെ വന്ദേ ഭാരത് ഒക്യുപന്‍സി റേറ്റ് കൂട്ടാം എന്നാണ് റെയില്‍വേ ലക്ഷ്യം വയ്ക്കുന്നത്. ഇങ്ങനെ രണ്ട് റൂട്ടുകള്‍ ഒന്നാക്കി ഓടിക്കുമ്ബോള്‍ യാത്രക്കാരുടെ എണ്ണം നൂറുശതമാനത്തിലേക്ക് എത്തുമെന്നും റെയില്‍വേ പ്രതീക്ഷിക്കുന്നു. സർവീസ് തുടങ്ങിയ കാലത്ത് ഗോവ - മുംബൈ വന്ദേ ഭാരത് വന് വിജയമായിരുന്നുവെങ്കിലും പിന്നീട് യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുകയായിരുന്നു. മംഗളൂരു- മുംബൈ റൂട്ടില്‍ വന്ദേ ഭാരത് വരുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. നിലവില്‍ തിരുവനന്തപുരം - മംഗലാപുരം വന്ദേ ഭാരത് 20631/20632 സർവീസ് നടത്തുന്നതിനാല്‍ കേരളത്തിലെ ഭൂരിഭാഗം ജില്ലകളില്‍ നിന്നും മംഗലാപുരത്തിന് എത്തിച്ചേരാം. വന്ദേ ഭാരതില്ലെങ്കില്‍ കാസർകോഡ് എത്തി അവിടുന്നും ബസ് മാര്‍ഗമോ മറ്റു ട്രെയിനുകളിലോ മംഗലാപുരത്ത് എത്താം. മംഗളൂരു- മുംബൈ വന്ദേ ഭാരത് ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. മുംബൈ- മംഗലാപുരം റൂട്ടില്‍ ഓടുന്ന ഭൂരിഭാഗം ട്രെയിനുകളും മുഴുവൻ യാത്രക്കാരുമായാണ് സർവീസ് നടത്തുന്നത്. മുംബൈ- കേരളാ റൂട്ടിലുള്ള ട്രെയിനുകള്‍ക്കും സമാനമാണ് അവസ്ഥ. പുതിയ വന്ദേ ഭാരത് വന്നാല്‍ ഈ കാരണങ്ങളാല്‍ ലാഭകരമായിരിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. ആളുകളുടെ എണ്ണം കുറഞ്ഞ വന്ദേ ഭാരത് സർവീസ് ലാഭകരമാക്കാൻ റൂട്ട് മാറ്റുക, വഴിമാറ്റി ഓടുക, അനുയോജ്യമായ അധിക സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തുക, കോച്ചുകളുടെ എണ്ണം കുറയ്ക്കുക എന്നിങ്ങനെ ഫലപ്രദമായ നിരവധി മാർഗങ്ങള്‍ റെയില്‍വേ നടപ്പാക്കാറുണ്ട്. മംഗലാപുരം-ഗോവ- മംഗലാപുരം വന്ദേ ഭാരത് മംഗലാപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാവിലെ 8.30ന് ആരംഭിക്കുന്ന മംഗലാപുരം-ഗോവ വന്ദേ ഭാരത് (20646) ഉച്ചയ്ക്ക് 1.10 ന് മഡ്‌ഗോവയില്‍ എത്തിച്ചേരും. 4 മണിക്കൂർ 45 മിനിറ്റാണ് യാത്രാ സമയം. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. നടത്തുന്നത്. എസി ചെയർ കാറില്‍ 1330 രൂപയും .ഉഡുപ്പി, കർവാർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. തിരികെ മഡ്ഗോവയില്‍ നിന്ന് വൈകിട്ട് 6.10 ന് പുറപ്പെടുന്ന ഗോവ- മംഗലാപുരം വന്ദേ ഭാരത് (20645) രാത്രി 10.45 ന് മംഗളുരു സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 4 മണിക്കൂർ 35 മിനിറ്റാണ് യാത്രാ സമയം. മുംബൈ-ഗോവ-മുംബൈ വന്ദേ ഭാരത് മുംബൈ ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന ഗോവ- മുംബൈ വന്ദേ ഭാരത് (22229) ട്രെയിൻ 7 മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കൊടുവില്‍ ഉച്ചയ്ക്ക് 1.10 ന് മഡ്‌ഗോവ റെയില്‍വേ സ്റ്റേഷനില്‍ എത്തും. ദാദർ, താനെ, പന്‍വേല്‍, ഖേദ്, രത്നഗിരി, കങ്കാവാലി, തിവിം, എന്നിവയാണ് നിർത്തുന്ന സ്റ്റേഷനുകള്‍. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ ട്രെയിൻ സർവീസ്. മഡ്ഗോവയില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.40ന് പുറപ്പെടുന്ന മഡ്ഗോവ- മുംബൈ വന്ദേ ഭാരത് (22230) രാത്രി 10.30 ന് സിഎസ്‌എംടിയില്‍ എത്തും. 7 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. മുംബൈ- മംഗലാപുരം വന്ദേ ഭാരത് പ്രതീക്ഷിക്കുന്ന സമയം മുംബൈയില്‍ നിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തും ഇവിടുന്ന് യാത്ര തുടർന്ന് വൈകുന്നേരെ ആറു മണയോടെ മംഗലാപുരത്ത് എത്തുന്നവിധത്തിലാണ് പുതിയ ഷെഡ്യൂള്‍ ആലോചിക്കുന്നത്. മംഗലാപുരത്ത് നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന വന്ദേ ഭാരത് ഉച്ചയ്ക്ക് 1.10ന് ഗോവയിലെത്തി യാത്ര തുടർന്ന് രാത്രി 9.00 മണിയോടെ മുംബൈയിലെത്താൻ കഴിയും. ഇതേ സമയക്രമം പാലിക്കുന്ന ദീർഘദൂരവണ്ടികള്‍ ഉള്ളിനാല്‍ മംഗളൂരു- മുംബൈ വന്ദേഭാരതിന്റെ സമയം മാറ്റേണ്ടിവന്നേക്കുമെന്നും സൂചനയുണ്ട്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :24-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

🔖Sponsored ** *No 1 ATS CV MAKING FIRM* Don't miss Any Job opportunity *Get a Powerful ATS CV* *Our Features* 👉🏼2000+ CVs on Record 👉🏼Industry Base customisation 👉🏼UAE & GULF, CANADA, EUROPASS, NEWZEALAND and All Country Formats 👉🏼Individual Consultation through whatsaap *Ensuing Your profile parse Both ATS system and Human Hands* *LET YOUR CV SPEAK ON BEHALF OF YOU* *More details please Contact* +91 88486 51879 056 7933 699 🪀 *CONTACT US* 88486 51879 =================== പോസ്റ്റ് ചെയ്യുവാനുള്ള ലിങ്ക് 👇 http://www.ezzads.com

*🏠വീട്ടിലെ വേസ്റ്റ് ഇനി ഈസി ആയി കളയാം, ഏത് വീടും ഇതുപോലെ പുതിയ ടെക്നോളജിയിൽ സുന്ദരമാക്കാം😍* https://www.facebook.com/share/v/19hiSXTaXh/?mibextid=wwXIfr കൂടുതൽ അറിയാൻ വിളിക്കാം 😊 Ezza Group ആറങ്ങോട്ടുകര Contact: +917994644433

*📢ഹയര്‍സെക്കൻഡറിയില്‍ അധ്യാപകര്‍ക്ക് തൊഴില്‍ഭീഷണി* തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ, തസ്തികനഷ്ട ഭീഷണിയില്‍ ഹയർസെക്കൻഡറി അധ്യാപകർ.രണ്ട് അധ്യയനവർഷങ്ങളിലെ കണക്കില്‍ 1500 അധ്യാപകതസ്തികകള്‍ അധികമാണെന്നാണ് കണ്ടെത്തല്‍. എന്നാല്‍, ഈ രണ്ടുവർഷങ്ങളിലെയും തസ്തികനിർണയ റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞവർഷത്തെ തസ്തികനിർണയത്തില്‍ സർക്കാർ സ്കൂളുകളില്‍ 170 തസ്തികകള്‍ അധികമാണെന്നാണ് കണ്ടെത്തല്‍. ഈ വർഷം നൂറിലേറെയും. ഇങ്ങനെ, മുന്നൂറോളം തസ്തികകള്‍ സർക്കാർസ്കൂളില്‍മാത്രമായി ഇല്ലാതാവും. എയ്ഡഡില്‍ രണ്ടുവർഷങ്ങളിലായി ആയിരത്തിലേറെ തസ്തികകളാണ് അധികം. തസ്തികനഷ്ടഭീഷണി നേരിടുന്ന അധ്യാപകർ കൂടുതലും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. സർക്കാർ സ്കൂള്‍ അധ്യാപകരെ മറ്റിടങ്ങളിലേക്കു പുനർവിന്യസിച്ച്‌ പ്രശ്നം പരിഹരിക്കാനാവും. എയ്ഡഡ് സ്കൂള്‍ അധ്യാപകർ പല മാനേജ്മെന്റുകള്‍ക്ക് കീഴിലായതിനാല്‍ പുനർവിന്യസിക്കാൻ നിയമപരമായി വ്യവസ്ഥകളില്ല. പ്രൈമറിമുതല്‍ ഹൈസ്കൂള്‍തലംവരെ തസ്തികനഷ്ടഭീഷണിയുണ്ടെങ്കില്‍ അവരെ സംരക്ഷിക്കാൻ വ്യവസ്ഥയുണ്ട്. എന്നാല്‍, ഹയർസെക്കൻഡറിയില്‍ സംരക്ഷിതവ്യവസ്ഥയില്ല. ഈ സാഹചര്യത്തില്‍ ഇത്രയേറെ അധ്യാപകരെ പുനർവിന്യസിക്കാൻ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ടിവരും. കുട്ടികള്‍ കുറയാൻ പലകാരണങ്ങള്‍ തുടർച്ചയായി മൂന്നുവർഷം 25 കുട്ടികളുള്ള ബാച്ച്‌ കണക്കാക്കിയാണ് തസ്തികനിർണയം. ആവശ്യമില്ലാതെ അശാസ്ത്രീയമായി ബാച്ച്‌ അനുവദിച്ചത് കുട്ടികള്‍ കുറയാൻ കാരണമായി.ജനനനിരക്കു കുറഞ്ഞതിനാല്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞതായാണ് സർക്കാർ വാദം. കേന്ദ്ര സിലബസില്‍നിന്ന് കേരള സിലബസിലേക്കു വരുന്നവരുടെ എണ്ണവും കുറഞ്ഞു. 2018-19 മുതല്‍ 2022-23 വരെ ശരാശരി 30,000 വിദ്യാർഥികള്‍ ഓരോവർഷവും കേന്ദ്രസിലബസില്‍നിന്ന് കേരള സിലബസിലെത്തിയിരുന്നു. 2023-'24ല്‍ 23,825 കുട്ടികളാണ് ചേർന്നത്. ഈ അധ്യയനവർഷം ഇത് 19,382 ആയി കുത്തനെ കുറഞ്ഞു. ആനുപാതികമായ വർധന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസില്‍ വർധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :21-03-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂