en
Feedback
EZZA LIVE®

EZZA LIVE®

Open in Telegram

ജോലി ഒഴിവുകൾ, സർക്കാർ അവസരങ്ങൾ, പൊതുവായ അറിവുകൾ, വിൽക്കുവാനും വാങ്ങുവാനും വേണ്ട സഹായം, അങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുന്ന കാര്യങ്ങൾ അഡ്മിന് അയക്കാവുന്നതാണ്. കൂടാതെ ഓഫീസ് ഓഫറുകളും ലഭിക്കുന്നതാണ്.

Show more
2 664
Subscribers
No data24 hours
-67 days
-2430 days
Posts Archive
*📢ട്രംപിന്‍റെ നിര്‍ദേശം തള്ളി; ഹാര്‍വാര്‍ഡ് സര്‍വകലാശാലക്കുള്ള 2.2 ബില്യണ്‍ ഡോളറിന്‍റെ ഗ്രാന്‍റ് മരവിപ്പിച്ചു* ന്യൂയോർക്ക്: പ്രശസ്തമായ ഹാർവാർഡ് സർവകലാശാലക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സർവകലാശാലക്ക് നല്‍കിയിരുന്ന 2.2 ബില്യണ്‍ ഡോളറിന്‍റെ ഗ്രാന്‍റ് ട്രംപ് ഭരണകൂടം മരവിപ്പിച്ചു. കാമ്ബസില്‍ വിദ്യാർഥി പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്ന ഭരണകൂട നിർദേശം സർവകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി. കൂടാതെ, സർവകലാശാലക്ക് നല്‍കിയിരുന്ന 60 മില്യണ്‍ ഡോളറിന്‍റെ കരാറും താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. കാമ്ബസ് ആക്ടിവിസത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സർവകലാശാലക്ക് ട്രംപ് ഭരണകൂടം കത്ത് നല്‍കിയിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാ‍യിരുന്നു ഉത്തരവ്. കാമ്ബസില്‍ മുഖാവരണം അനുവദിക്കരുത്, വിദ്യാർഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശം അനുവദിക്കണം ഉള്‍പ്പെടെയുള്ള നിർദേശങ്ങളും ട്രംപ് മുന്നോട്ടുവെച്ചിരുന്നു. സർവകലാശാലയുടെ ഫെഡറല്‍ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും സർവകലാശാല അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹാർവാർഡ് പ്രസിഡന്‍റ് അലൻ ഗാർബർ ഭരണകൂട നിർദേശം തള്ളിയത്. സർവകലാശാലയുടെ സ്വയംഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അലൻ വ്യക്തമാക്കി. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ അമേരിക്കയിലെ കാമ്ബസുകളില്‍ വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയിരുന്നത്. പലയിടത്തും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. വിദ്യാർഥികളുടെ ഫലസ്തീൻ അനുകൂല നിലപാടിനെതിരെ ട്രംപും റിപ്പബ്ലിക്കൻസും രംഗത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് കാമ്ബസുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നത്. അതേസമയം, യു.എസില്‍ പട്ടാള നിയമ മാതൃകയിലുള്ള പുതിയ ഉത്തരവില്‍ ഒപ്പിടാനും ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. സിവില്‍ നിയമനിർവഹണത്തില്‍ യു.എസ് സൈന്യത്തിന് അധികാരം കൊടുക്കുന്ന നിയമമാണ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് നടപ്പാക്കുകയെന്നാണ് സൂചന. ഏപ്രില്‍ 20ന് നിർണായക തീരുമാനം എടുക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢എംസിഎ പ്രവേശനത്തിന് അപേക്ഷിക്കാം* തിരുവനന്തപുരം:സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) റെഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്സിറ്റി/കോളേജ് തലത്തില്‍ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്സില്‍ യോഗ്യത നേടണം. പ്രവേശനപ്പരീക്ഷയുണ്ട്. തീയതി പിന്നീട് അറിയിക്കും. പ്രവേശനപ്പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി മേയ് 22 വരെ അപേക്ഷിക്കാം. ഫീസ് മേയ് 20 വരെ അടയ്ക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച്‌ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങള്‍ക്ക്: 0471 2324396, 2560327. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കറുത്തപൊന്നിന്റെ വില 700 ന് മുകളില്‍ തന്നെ, മഴ ചതിച്ചു; ദുരിതത്തിലായി കര്‍ഷകര്‍* ഇടുക്കി: കുരുമുളക് കർഷകർക്ക് ഇത് ദുരിതകാലമാണ്. വിപണി വില 700 രൂപയ്ക്ക് മുകളില്‍ കടന്നെങ്കിലും കർഷകർക്ക് നേട്ടമില്ല. കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വ‌ർഷത്തെ അപേക്ഷിച്ച്‌ ഉല്‍പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വർഷത്തെ വേനല്‍ ഏലം കർഷകർക്കൊപ്പം കുരുമുളക് കർഷകരുടെയും നടുവൊടിച്ചിരുന്നു. ഇടുക്കിയില്‍ മാത്രം 4203 പേരുടെ 2100 ഏക്കറിലെ കുരുമുളക് ചെടികളാണ് ഉണങ്ങിയത്. ഇതില്‍ മാത്രം 39 കോടിയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. എന്നാല്‍ ഇത്തവണത്തെ വേനലിനു ശേഷമുണ്ടായ മഴ കർഷകരെ ചതിച്ചു. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള്‍ തളിർക്കുന്നത്. ഇതിനു ശേഷം ചെറിയ ഇടവേള കിട്ടിയെങ്കില്‍ മാത്രമേ വള്ളികളില്‍ കുരുമുളക് തിരിയിടുകയുള്ളൂ. മഴക്കുള്ള ഈ ഇടവേള കിട്ടാതെ വന്നതോടെ തിരികളുണ്ടാകുന്നത് ഗണ്യമായി കുറഞ്ഞു. ഇതാണ് ഉല്‍പ്പാദനം കുറയാൻ പ്രധാന കാരണമായത്. കുരുമുളക് കൃഷി ചെയ്യുന്ന സ്ഥലത്തിൻറെ വിസ്തീർണത്തിലും സംസ്ഥാനത്ത് വലിയ കുറവുണ്ടായിട്ടുണ്ട്. 2014 ല്‍ 85,431 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷിയുണ്ടായിരുന്നു. കഴിഞ്ഞ വർഷമിത് 72,600 ഹെക്ടറായി കുറഞ്ഞു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും കുരുമുളക് ചെടികള്‍ ഇല്ലാതാക്കിയെന്ന് കർഷകർ പറയുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കര്‍ഷകര്‍ക്ക് ഇത് കണ്ണീരില്‍ കുതിര്‍ന്ന വിഷു; നെല്ല് സൂക്ഷിക്കാൻ സംഭരണശാലകളായില്ല, വേനല്‍മഴ എത്തിയതോടെ കനത്ത നഷ്ടം* തൃശ്ശൂർ: കാർഷിക വിളവെടുപ്പിന്റെ കൂടി ഉത്സവമാണ് വിഷു. എന്നാല്‍, നെല്‍ കർഷകർക്കിത് കണ്ണീരില്‍ കുതിർന്ന വിഷുവാണ്. ഇത്തവണ നെല്‍പ്പാടങ്ങളില്‍ത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണ ശാലകള്‍ നിർമിക്കുന്ന പദ്ധതി നടപ്പായില്ല. ഇതോടെ കൊയ്‌ത നെല്ല് സൂക്ഷിക്കാനാകാതെ നെട്ടോട്ടമോടുകയാണ് കർഷകർ. വേനല്‍മഴ വർധിക്കുമ്ബോള്‍ നഷ്ടം വർധിക്കുന്നു. വില്‍ക്കുമ്ബോള്‍ ഈർപ്പത്തിന്റെ പേരില്‍ എട്ടുശതമാനം വരെ തൂക്കം കുറയ്‌ക്കുന്നു. പാടത്തുതന്നെ സംഭരണശാലകള്‍ ഒരുക്കുകയായിരുന്നെങ്കില്‍ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നെന്ന് കർഷകർ പറയുന്നു. സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങള്‍ പാടങ്ങളില്‍ത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകള്‍ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും എത്രസ്ഥലങ്ങളില്‍ ഇത്തരം സംഭരണശാലകള്‍ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തി. എന്നാല്‍ പിന്നീടൊരു നടപടിയും ഉണ്ടായില്ല. സിലിൻഡർ രൂപത്തിലുള്ള ലോഹനിർമിതമായ വലിയ പെട്ടികളാണ് സൈലോ. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളിലും ധാന്യങ്ങള്‍ സൂക്ഷിക്കാൻ ഇതുപയോഗിക്കുന്നുണ്ട്. മറ്റു സംഭരണമാർഗങ്ങള്‍ പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തല്‍. തണ്ണീർത്തട നിയമത്തിന് വിരുദ്ധമാകുമെന്നതിനാല്‍ കോണ്‍ക്രീറ്റ് സംഭരണശാലകള്‍ പാടങ്ങളില്‍ നിർമിക്കാനാകില്ല. നിലവില്‍ മിക്കകർഷകരും പാടത്തുതന്നെയാണ് നെല്ല് സൂക്ഷിക്കുന്നത്. പാടത്തുവെച്ചുതന്നെ വില്‍പ്പന നടത്താനുമാണ് ഇവർ ശ്രമിക്കുന്നത്. എന്നാല്‍ സർക്കാരിനുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുകള്‍പോലും സമയത്തിന് എത്താറില്ല. പാടത്ത് ടാർപായ വിരിച്ചാണ് നെല്ല് സൂക്ഷിക്കുന്നത്. മുകളിലും ടാർപായ ഇടുമെങ്കിലും ചെറിയ ഒരു മഴവന്നാല്‍ പോലും നെല്ല് നനയുന്ന സ്ഥിതിയാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :15-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കോഴിക്കോട് : സ്പോർട്സ് ലഹരിക്കെതിരെ മികച്ച പ്രതിരോധം; കായിക പ്രവൃത്തികള്‍ കൂടുതല്‍ ജനകീയമാക്കും കാലിക്കറ്റ് സർവകലാശാലയില്‍ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ* ജില്ലാ സ്പോർട്സ് കൗണ്‍സില്‍ ഇൻഡോർ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘കുതിപ്പും കിതപ്പും’ സ്പോർട്സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി ക്യാമ്ബസില്‍ ഒരുങ്ങുന്ന ഇൻസ്റ്റിറ്റ്യൂട്ടില്‍ ലോകോത്തര നിലവാരത്തിലുള്ള അക്കാദമിക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കായിക പരിശീലകരുടെ കുറവ് പരിഹരിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഫലപ്രദ മാർഗ്ഗങ്ങള്‍ തേടും. എല്ലാ കായിക ഇനങ്ങള്‍ക്കുമുള്ള ഡിപ്ലോമ കോഴ്‌സുകളിലൂടെ സർട്ടിഫിക്കേഷൻ ഏർപ്പെടുത്തും. പരിശീലകരെ പരിശീലിപ്പിക്കുന്ന കോഴ്സുകള്‍ക്ക് രൂപം നല്‍കും. സ്പോർട്സ് സ്കൂളുകളിലെ സിലബസ് വിപുലപ്പെടുത്തും. കായിക മേഖലയില്‍ അക്കാദമിക നിലവാരത്തില്‍ ബിരുദാനന്തര ബിരുദം വരെയുള്ള തുടർപഠനം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ സാധ്യമാക്കും. യുവജനങ്ങളെയും ചെറുപ്പക്കാരെയും പരിശീലക മേഖലയിലേക്ക് ആകർഷിക്കും. പരിശീലകർക്ക് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തി, കൂടുതല്‍ വ്യവസ്ഥാപിതമാക്കുമെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് സ്പോർട്സ് സയൻസ്, എഞ്ചിനീയറിംഗ്, മാനേജ്മെൻ്റ് തുടങ്ങി പുതിയ അഞ്ച് കോഴ്സുകള്‍ ആരംഭിക്കും. ലഹരിക്കെതിരെ കായികം മികച്ച പ്രതിരോധ മാർഗ്ഗമാണ്. കായിക മേഖലയുടെ വ്യാപനത്തിലും പൊതുജന പിന്തുണ തേടിയും കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതി പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്തേക്ക് വേണ്ടിയാണ് സംസ്ഥാനത്തെ കായിക രംഗം തയ്യാറെടുക്കുന്നത്. കായിക രംഗത്തും കേരള മോഡല്‍ ചർച്ചയാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഴുവൻ പഞ്ചായത്തിലും ഒരു കളിക്കളം, പഞ്ചായത്ത് തല സ്പോർട്സ് കൗണ്‍സില്‍, സമ്ബൂർണ്ണ കായിക ക്ഷമത പദ്ധതി, ഹെല്‍ത്തി കിഡ്സ്, ഇ സർട്ടിഫിക്കേഷൻ സംവിധാനം, സ്പോർട്സ് ഇക്കണോമി തുടങ്ങിയവ ഈ രംഗത്ത് കരസ്ഥമാക്കിയ അഭിമാന നേട്ടങ്ങളാണ്. കൗണ്‍സിലിൻ്റെയും സ്പോർട്സ് ഡയറക്ടറേറ്റിൻ്റെയും പ്രവർത്തനങ്ങളില്‍ ഫലപ്രദമായ ഏകോപനം സാധ്യമാക്കും. വകുപ്പിൻ്റെയും കൗണ്‍സിലിൻ്റെയും പ്രവർത്തനങ്ങളില്‍ കായിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ജില്ലാ സ്പോർട്സ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല സ്പോർട്സ് കൗണ്‍സിലുകള്‍ ശക്തിപ്പെടുത്തും. അവയുടെ തുടർ പ്രവർത്തനങ്ങള്‍ക്ക് മേല്‍നോട്ടം നടത്തി, കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പശ്ചാത്തല വികസന മേഖലയിലും വലിയ നേട്ടങ്ങള്‍ ഇതിനകം സാധ്യമാക്കാനായിട്ടുണ്ട്. കായിക അക്കാദമികളും വർദ്ധിപ്പിക്കുകയാണ്. ആധുനികവത്കരണം സാധ്യമായ എല്ലാ മേഖലയിലും അത് നടപ്പിലാക്കി വരുന്നുണ്ട്. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡൻ്റ് ഒ രാജഗോപാല്‍ അദ്ധ്യക്ഷനായി. കേരള സ്പോർട്സ് കൗണ്‍സില്‍ പ്രസിഡൻ്റ് യു ഷറഫലി മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന മാധ്യമ പ്രവർത്തകൻ കമാല്‍ വരദൂർ മോഡറേറ്ററായി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പികെ സജിത്ത്, ജില്ലാ സ്പോർട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻ്റ് റോയ് വി ജോണ്‍, മാധ്യമ പ്രവർത്തകരായ സനില്‍ പി തോമസ്, സായ് ഡോ. ജി കിഷോർ, സ്പോർട്സ് കൗണ്‍സില്‍ മുൻ പ്രസിഡൻ്റ് ടിപി ദാസൻ എന്നിവർ വിഷയാവതരണം നടത്തി. The post കാലിക്കറ്റ് സർവകലാശാലയില്‍ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും ; വി അബ്ദുറഹ്മാൻ appeared first on Malayalam Express. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :7-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കൊല്ലം: വേനല്‍ച്ചൂടില്‍ നാടാകെ പൊള്ളുമ്ബോള്‍, ദാഹശമനത്തിന് ആശ്രയിച്ചിരുന്ന ചെറുനാരങ്ങ വില കുതിച്ചുയർന്നു. കിലോയ്ക്ക് 55 രൂപയായിരുന്ന നാരങ്ങയ്ക്ക് നിലവില്‍ 85 രൂപയാണ് മൊത്തക്കച്ചവട വില.* നാരങ്ങാവെള്ളത്തിന്റെ വിലയും കൂടി. സാധാരണ നാരങ്ങാ വെള്ളത്തിന് 20 ആയിരുന്ന സ്ഥാനത്ത് 25 രൂപയാണ് ഇപ്പോള്‍ കടക്കാർ വാങ്ങുന്നത്. സോഡാ നാരങ്ങാ വെള്ളത്തിന് 30 രൂപ വരെ വാങ്ങുന്ന കടക്കാരുമുണ്ട്. 65 മുതല്‍ 85 രൂപ വരെയാണ് ഇപ്പോള്‍ മൊത്തവില. ചെറുകിട കച്ചവടക്കാർ വില്‍ക്കുന്നത് 100 മുതല്‍ 150 രൂപയ്ക്കാണ്. പത്ത് രൂപയ്ക്ക് ഒരു നാരങ്ങ മാത്രം കിട്ടുന്ന സ്ഥിതിയാണിപ്പോള്‍. ചൂട് കൂടുന്ന സാഹചര്യത്തില്‍ നാരങ്ങ വില വീണ്ടും ഉയരാനാണ് സാദ്ധ്യത. 50 കിലോ ചാക്കിലാണ് നാരങ്ങ എത്തുന്നത്. ഇതില്‍ കൂടുതലും കേടു സംഭവിച്ചവയായിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും ജില്ലയിലേക്ക് നാരങ്ങ എത്തുന്നത്. കേരളത്തിലെ ചുരുക്കം ചില ജില്ലകളില്‍ ചെറുനാരങ്ങ കൃഷി ഉണ്ടെങ്കിലും ഉല്പാദനം കുറവായതിനാല്‍ കൂടുതലായി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. *മൊത്ത വില കിലോയ്ക്ക്* ഒന്നാംതരം ₹85 രണ്ടാം തരം ₹65 *കഴിഞ്ഞ മാസം* ഒന്നാംതരം₹55 രണ്ടാം തരം₹40 ചില്ലറവില്പന ₹100-150 നാടൻ നാരങ്ങ കിട്ടാനില്ല. വലിപ്പം കുറവായതുകൊണ്ട് ആവശ്യക്കാരും കുറവാണ്. കാലാവസ്ഥ വ്യതിയാനവും മഴയും ഉത്പാദനത്തില്‍ കുറവുണ്ടാക്കി . വില ഉയർന്ന് നില്‍ക്കാനാണ് സാദ്ധ്യത. നാരാങ്ങ വ്യാപാരി ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :7-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢വടക്കഞ്ചേരി: മലയോര മേഖലയില്‍ ആശ്വാസമായി കുരുമുളക് വിപണിയില്‍ വിലക്കുതിപ്പ്. ഒരു മാസത്തിനിടെ കിലോയ്ക്ക് 48 രൂപയാണ് വില ഉയർന്നത്.* ഇതോടെ വടക്കഞ്ചേരിയില്‍ അണ്‍ഗാർബിള്‍ഡ് ഇനത്തിന് 705 രൂപയും ഗാർബിള്‍ഡിന് 740 രൂപയുമായി. വയനാടൻ കുരുമുളക് വില 720 രൂപയിലെത്തിയിട്ടുണ്ട്. കിഴക്കഞ്ചേരി പാലക്കുഴിയിലും മംഗലം ഡാമിലുമാണ് കുരുമുളക് കൃഷി കൂടുതലുള്ളത്. ഉത്പാദനത്തിലെ കുറവാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണം. ഏതാണ്ട് 10 ശതമാനത്തോളമാണ് ഉത്പാദനത്തിലെ കുറവ് കണക്കാക്കുന്നത്. വരും ദിവസങ്ങളില്‍ ആവശ്യം ഉയരുന്നതോടെ കുരുമുളക് വിലയില്‍ കുതിപ്പ് തുടരുമെന്നാണ് വിപണി വിലയിരുത്തുന്നത്. 2016 ല്‍ കുരുമുളകിന് കിലോയ്ക്ക് 750 രൂപ വരെ എത്തിയിരുന്നു. പിന്നീട് വിലയില്‍ ഇടിവ് പ്രകടമായിരുന്നു. നിലവിലെ സ്ഥിതി തുടർന്നാല്‍ അടുത്തുതന്നെ 750 രൂപ മറികടക്കാനാണ് സാധ്യത. രാജ്യത്ത് കർണാടകയിലാണ് ഏറ്റവും കൂടുതല്‍ കുരുമുളക് ഉത്പാദിപ്പിക്കുന്നത്. കേരളവും തമിഴ്നാടുമാണ് തൊട്ടുപിന്നില്‍. ഉത്പാദത്തിലെ കുറവുമൂലം അയല്‍ സംസ്ഥാനങ്ങളിലും വില ഉയർന്ന നിലയിലാണ്. കർണാടകയില്‍ ചില ഭാഗങ്ങളില്‍ കയറ്റുമതി ഗുണനിലവാരമുള്ള കുരുമുളകിന് കിലോയ്ക്ക് 800 രൂപയോളം വിലയുണ്ട്. നിലവിലെ സ്ഥിതി തുടർന്നാല്‍ വില 1,000 രൂപയിലെത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :7-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പൻ‌റുട്ടി ചക്കയ്ക്കും പുളിയങ്കുടി നാരങ്ങയ്ക്കും ഭൗമസൂചികാപദവി* ചെന്നൈ: പൻറുട്ടി ചക്കയും പുളിയങ്കുടി നാരങ്ങയും ഉള്‍പ്പെടെ തമിഴ്നാടിന്റെ ആറ് ഉത്പന്നങ്ങള്‍ക്കുകൂടി ഭൗമസൂചികാപദവി.ഇതോടെ സംസ്ഥാനത്ത് ഈ അംഗീകാരം ലഭിച്ച ഉത്പന്നങ്ങള്‍ 69 ആയി. 79 ഉത്പന്നങ്ങളുമായി രാജ്യത്ത് ഒന്നാമതുള്ള ഉത്തർപ്രദേശിനുപിന്നില്‍ രണ്ടാംസ്ഥാനത്തെത്തി തമിഴ്നാട്. കഴിഞ്ഞ ദിവസം കുംഭകോണം വെറ്റില, തോവാള പുഷ്പമാല എന്നിവയ്ക്ക് ഭൗമസൂചികാപദവി ലഭിച്ചിരുന്നു. ഇപ്പോള്‍ പൻറുട്ടി ചക്ക, പൻറുട്ടി കശുവണ്ടി, പുളിയങ്കുടി ആസിഡ് നാരങ്ങ, വിരുദുനഗർ ചുവന്ന മുളക്, ചെട്ടികുളം ചെറിയ ഉള്ളി, രാംനാട് (രാമനാഥപുരം) ചിത്തിരൈക്കർ അരി എന്നിവയ്ക്കാണ് ഭൗമസൂചികാപദവി ലഭിച്ചത്. കടലൂർ ജില്ലയിലെ ഇടത്തരം പട്ടണമായ പൻറുട്ടി രാജ്യത്ത് ഏറ്റവും കൂടുതല്‍ ചക്ക ഉത്പാദിപ്പിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന ഇടങ്ങളിലൊന്നാണ്. രുചിയിലും ഗന്ധത്തിലും വലുപ്പത്തിലും മുന്നിലുള്ള പൻറുട്ടി ചക്കയുടെ വിത്തുകള്‍ പരന്നതാണ്. ധാരാളം അന്നജവും പ്രോട്ടീനും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. പൻറുട്ടിയില്‍ കൃഷിചെയ്യുന്ന കശുവണ്ടിയും രുചിയിലും ഗുണത്തിലും ആകൃതിയിലും വ്യത്യസ്തവും ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും പേരുകേട്ടതുമാണ്. പുളിയങ്കുടി ആസിഡ് നാരങ്ങ രുചിയിലും ഗന്ധത്തിലും വേറിട്ടു നില്‍ക്കുന്നു. ഉയർന്ന അസിഡിറ്റിയുള്ള നാരങ്ങയില്‍ ധാരാളം നീരും വിറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. അച്ചാറുകള്‍, സോസുകള്‍ എന്നിവയ്ക്കുപുറമേ പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. വിരുദുനഗർ സാംബ വത്തല്‍ എന്ന വിളിപ്പേരുള്ള ചുവന്ന ഉണക്കമുളക് രുചിയിലും നിറത്തിലും മുന്നിലാണ്. വിരുദുനഗർ, രാമനാഥപുരം, ശിവഗംഗ, തൂത്തുക്കുടി ജില്ലകളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ദക്ഷിണേന്ത്യൻ പാചകത്തില്‍ ഈ മുളകിന് പ്രത്യേക സ്ഥാനമുണ്ട്. മൂർച്ചയുള്ള അഗ്രങ്ങളും വീർത്ത മുകളറ്റവുമാണ് മുളകിന്റെ രൂപം. ചെട്ടികുളം ചെറിയ ഉള്ളിക്ക് പ്രാദേശിക, അന്തർദേശീയ വിപണികളില്‍ വളരെയധികം ആവശ്യക്കാരുണ്ട്. ബള്‍ബ് രൂപമാണിതിന്. ചെട്ടികുളം പ്രദേശത്തെ മണ്ണില്‍ ഉയർന്ന സള്‍ഫർ സാന്നിധ്യമുള്ളതിനാല്‍ എരിവ് കൂടുതലാണ്. ഉയർന്ന പോഷകമൂല്യം, ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ശേഷി തുടങ്ങിയവയുണ്ട്. രാംനാട് ചിത്തിരൈക്കർ നെല്ല് രാമനാഥപുരം ജില്ലയിലാണ് ഉത്പാദിപ്പിക്കുന്നത്. ഉയർന്ന പോഷകമൂല്യമുള്ള അരി രുചിയുള്ള കഞ്ഞിക്ക് പ്രസിദ്ധമാണ്. ദോശ, ഇഡ്ഡലി തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :04-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢തലനാടൻ ഗ്രാമ്ബൂവിന് ഭൗമസൂചികാപദവി, വിപണികളില്‍ പ്രിയമേറും* കോട്ടയം ജില്ലയിലെ തലനാട്ടിലും പരിസരങ്ങളിലും കൃഷിചെയ്യുന്ന തലനാടൻ ഗ്രാമ്ബൂവിന് ഭൗമസൂചികാപദവി. സവിശേഷ വിളകള്‍ക്ക് കേന്ദ്ര സർക്കാർ നല്‍കുന്ന ഈ പദവി, കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെന്റർ, കൃഷിവകുപ്പ്, തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്, തലനാട് ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ കൂട്ടായശ്രമഫലമായാണ് ലഭിച്ചത്. മൊട്ടിന്റെ ആകർഷക നിറം, വലുപ്പം എന്നിവകൊണ്ട് വിപണിയില്‍ മുമ്ബേതന്നെ ശ്രദ്ധ നേടിയതാണ് ഈ ഗ്രാമ്ബൂ. ഭൗമസൂചികാപദവി ലഭിച്ചതോടെ ദേശീയ, അന്തർദേശീയ വിപണികളില്‍ ഇതിന് പ്രിയമേറുമെന്ന് കൃഷിവകുപ്പ് അധികൃതർ വ്യക്തമാക്കി. മീനച്ചില്‍ താലൂക്കിലെ മലമ്ബ്രദേശമായ തലനാട് ഗ്രാമപ്പഞ്ചായത്താണ് ഇതിന്റെ ജന്മദേശം. സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ ഗ്രാമ്ബൂകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഈ പ്രത്യേകതകള്‍ ഇവിടത്തെ ഗ്രാമ്ബൂവിന്റെ സുഗന്ധം, രുചി, നിറം, ഔഷധഗുണം എന്നിവ വർധിപ്പിക്കുന്നു. ഡിസംബർ-ജനുവരിയാണ് വിളവെടുപ്പ്. ഈരാറ്റുപേട്ട ബ്ലോക്കിലെ തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, തിടനാട്, മൂന്നിലവ് എന്നീ പഞ്ചായത്തുകളിലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലും തലനാടൻ ഗ്രാമ്ബൂ കൃഷി ചെയ്യുന്നു. തലനാടൻ ഗ്രാമ്ബൂ എന്ന ബ്രാൻഡില്‍ത്തന്നെ ഇത് വിപണിയില്‍ എത്തിക്കാൻ നടപടി ആരംഭിച്ചതായി തലനാടൻ ക്ലോവ് ഗ്രോവേഴ്സ് ആൻഡ് പ്രോസസ്സിങ് ഇൻഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. കേരളത്തില്‍നിന്ന് ഭൗമസൂചികാപദവി ലഭിച്ചവ 36 ഉത്പന്നങ്ങളില്‍ 23 എണ്ണവും കാർഷികോത്പന്നങ്ങളാണ്. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :04-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഗ്രാജ്വേറ്റ് ഇന്റേണ്‍ ; അപേക്ഷ ക്ഷണിച്ചു* തിരുവനന്തപുരം : ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജ്വേറ്റ് ഇന്റേണ്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബന്ധപ്പെട്ട വിഭാഗത്തില്‍ 70 ശതമാനത്തില്‍ കുറയാത്ത മാർക്കുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയവരും കേരളത്തിലെ ഏതെങ്കിലുമൊരു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയോടൊപ്പം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ നമ്ബർ, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 30ന് മുമ്ബ് ചീഫ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം- 695009 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: 0471 2459365, 2459159, www.hed.kerala.gov.in , ce.hed@kerala.gov.in . ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :04-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢അനുഭവസമ്ബത്തും അറിവും കുട്ടികളോട് പങ്കുവെക്കണോ ‍?* https://ezzalive.com/12686/ ഞങ്ങളുടെ ഒക്കെ ചെറുപ്പത്തില്‍... എന്ന് പറഞ്ഞു തുടങ്ങുമ്ബോഴേ 'ഓഹ് തുടങ്ങി' എന്ന് കളിയാക്കി എഴുന്നേറ്റ് പോകുന്ന കൗമാരക്കാർ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല. കൗമാരക്കാരുള്ള ഒട്ടുമിക്ക മാതാപിതാക്കളും ഈ അവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവരാണ്. നമ്മള്‍ കാലാകാലം കൊണ്ട് നേടിയെടുത്ത അനുഭവ സമ്ബത്തിനെയും അറിവിനെയും അരനിമിഷം കൊണ്ട് തള്ളിക്കളയും. എന്തുകൊണ്ടാണ് കൗമാരക്കാരുടെ മനസ്സ് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ജീവിച്ച ലോകത്തോ കാലഘട്ടത്തിലോ അല്ല കുട്ടികള്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ആവിർഭാവം, വിരല്‍ത്തുമ്ബില്‍ ലഭ്യമാവുന്ന ഇൻഫർമേഷൻ ഇതൊക്കെ കണ്ടുവളർന്ന കുട്ടികള്‍ക്ക് നമ്മള്‍ ജീവിച്ച കാലം പഴഞ്ചനായി തോന്നിയേക്കാം. 'അതൊന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല' എന്ന ഒറ്റ വാചകത്തില്‍ അവർ സകല പ്രശ്നങ്ങളെയും മാതാപിതാക്കളില്‍ നിന്നും മാറ്റി നിർത്തും. ധ്രുതഗതിയില്‍ ബ്രെയിൻ ഡെവലപ്മെന്റ് നടക്കുന്ന പ്രായമാണ് കൗമാരം. എന്നാല്‍ ആ വളർച്ച പൂർത്തിയാവാത്തതുകൊണ്ട് തന്നെ മിക്കപ്പോഴും ബ്രയിനിന്റെ ഇമോഷൻ സെന്റർ ആവും കാര്യങ്ങളെ നിയന്ത്രിക്കുക. അതുകൊണ്ട് എടുത്തുചാടി തീരുമാനങ്ങളുമെടുക്കും. ഇത്തരം അവസ്ഥയില്‍ നമുക്കെന്ത് ചെയ്യാം? ആദ്യമേ പ്രശ്നപരിഹാരം നിർദേശിക്കാതെ, അവർക്ക് പറയാനുള്ളത് കേള്‍ക്കുകയും ആത്മാർഥമായി മനസ്സിലാക്കാം. അവരുടെ വിചാരങ്ങളെ പൂർണമായി അംഗീകരിക്കാൻ കഴിയില്ലെങ്കില്‍ കൂടി, തള്ളിക്കളയാതിരിക്കാം. ഉപദേശത്തിന്റെ രൂപം മാറ്റി, ഇത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ നമ്മളെന്തൊക്കെ ചെയ്തിരുന്നു എന്ന് സൗഹൃദത്തോടെ പങ്കുവെക്കാം. അവരില്‍ നിന്നും പഠിക്കാൻ കൗതുകം കാണിക്കാം. മനസ്സിലാവില്ലെന്ന് മക്കള്‍ കരുതിയാലും, നമ്മള്‍ അവർക്കൊപ്പമുണ്ടെന്ന് ഉറപ്പു കൊടുക്കാം. മാധ്യമം എജുകഫേയില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കല്‍ കൗണ്‍സലിങ് സംബന്ധമായി ബിക്കമിങ് വെല്‍നെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com For Contact Becoming Wellness: 70343 1677 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :04-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കേരളത്തിലും തണ്ണിമത്തൻദിനങ്ങള്‍; കുടുംബശ്രീയുടെ നേതൃത്വത്തില്‍ 758 ഏക്കറില്‍ കൃഷി* നീലേശ്വരം: വേനല്‍മധുരവുമായി സംസ്ഥാനത്ത് കുടുംബശ്രീയുടെ തണ്ണിമത്തൻദിനങ്ങള്‍. പല നിറത്തിലും രുചിവൈവിധ്യത്തിലുമുള്ള തണ്ണിമത്തനാണ് സംസ്ഥാനത്ത് വിപണിയിലെത്തിക്കുന്നത്. 14 ജില്ലകളിലുമായി കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്വസംഘങ്ങള്‍ (ജെഎല്‍ജി) 758 ഏക്കറിലാണ് തണ്ണിമത്തൻ കൃഷിചെയ്യുന്നത്. ഇതില്‍ കൂടുതല്‍ കൃഷി ചെയ്യുന്നത് കാസർകോട് ജില്ലയിലാണ്. ഈ വർഷം 386 ഏക്കറില്‍. കാസർകോടിന് പുറമേ മലപ്പുറം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളും തണ്ണിമത്തൻകൃഷിയില്‍ മുന്നിലാണ്. ഇടുക്കിയിലാണ് കൃഷി കുറവ്. എല്ലായിടത്തും വിളവെടുപ്പും തുടങ്ങി. ഷുഗർ ബേബിയും യെല്ലോ മഞ്ചും ഹൈബ്രിഡ് ഇനത്തില്‍പ്പെടുന്ന അരോഹി, മുക്കാസ എഫ് വണ്‍, കിരണ്‍, നാംധാരി എൻഎസ് 777 (വരയൻ വലിയ തണ്ണിമത്തൻ), കിരണ്‍, മഹാരാജ, അപൂർവ, ഷുഗർ ബേബി, പക്കീസ, ഷുഗർ ക്വീൻ, ജൂബിലി കിങ്, യെല്ലോ മഞ്ച്, ഓറഞ്ച് ഡിലൈറ്റ് തുടങ്ങി വിവിധയിനം തണ്ണിമത്തനാണ് സംസ്ഥാനത്ത് കൃഷി ചെയ്യുന്നത്. താരതമ്യേന കീടങ്ങളും രോഗങ്ങളും കുറവാണെന്ന പ്രത്യേകതയും ഈ കൃഷിക്കുണ്ട്. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. വരണ്ട കാലാവസ്ഥയാണ് അനുയോജ്യം. ഹൈബ്രിഡ് ഇനം ആയതിനാല്‍ വിത്തിട്ട് 30 ദിവസത്തിനകം പൂക്കള്‍ വിരിഞ്ഞുതുടങ്ങും. 68 മുതല്‍ 72 ദിവസമെത്തുന്പോള്‍ വിളവെടുക്കാം. തണ്ണിമത്തൻ മറ്റു സംസ്ഥാനങ്ങളിലേക്കും മൂന്നുവർഷം മുൻപുവരെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള തണ്ണിമത്തന്റെ ഒഴുക്ക് കേരളത്തിലേക്കായിരുന്നെങ്കില്‍ ഇന്ന് തണ്ണിമത്തൻ ഇവിടെനിന്ന് പുറത്തേക്ക് അയക്കുന്നു. കർണാടകയിലെ മംഗളൂരു, സുള്ള്യ, പുത്തൂർ എന്നിവിടങ്ങളിലേക്ക് ഈ വർഷം കാസർകോട്ടുനിന്ന് 208 ടണ്‍ തണ്ണിമത്തൻ അയച്ചു. 'കണി'യില്‍ തെളിഞ്ഞ മധുരം കുടുംബശ്രീ കാസർകോട് ജില്ലാ മിഷന്റെ തനത് പദ്ധതിയായ 'കണി'യിലൂടെയാണ് നാലുവർഷം മുൻപ് ജില്ലയില്‍ തണ്ണിമത്തൻ കൃഷി തുടങ്ങിയത്. ചെറിയതോതില്‍ ചെയ്ത കൃഷി വിജയിച്ചതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ വർഷം മുതല്‍ ഇത് 'വേനല്‍മധുര'മായി സംസ്ഥാന കുടുംബശ്രീ മിഷൻ മറ്റുജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ചു. കൃഷി തുടരും ഒരിക്കല്‍ തണ്ണിമത്തൻ കൃഷി ചെയ്യാനിറങ്ങുന്നവർ കൃഷി തുടരും. കാരണം ലാഭം തന്നെ. മൂന്നുവർഷവും കർഷകർക്ക് നല്ല ലാഭമാണ് തണ്ണിമത്തൻകൃഷിയിലൂടെ ലഭിച്ചതെന്ന് കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ കോഡിനേറ്റർ (ഇൻചാർജ്) സി.എച്ച്‌. ഇക്ബാല്‍ പറഞ്ഞു. രണ്ടരമാസം കൊണ്ട് ഒരേക്കറില്‍നിന്ന് എല്ലാ ചെലവും കഴിഞ്ഞ് ഒരുലക്ഷം രൂപ ലാഭം കിട്ടുമെന്നാണ് അനുഭവം. വിഷരഹിത തണ്ണിമത്തൻ സംസ്ഥാനത്തു ന്നെ കൃഷി ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും കൃഷി വ്യാപിപ്പിച്ചതെന്ന് സംസ്ഥാന കുടുംബശ്രീ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്‌. ദിനേശൻ പറഞ്ഞു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മധുരത്തിലും ഗുണത്തിലും മുന്നില്‍, വിദേശത്തേക്കും ആവശ്യക്കാര്‍, വൻലാഭമുണ്ടാക്കാൻ കര്‍ഷകര്‍ക്ക് മുന്നില്‍ ഇതാ ഒരു മാതൃക* തൃശൂർ: കൊടുംവെയിലില്‍ കേരളം ഉരുകുമ്ബോള്‍ മനസും ശരീരവും കുളിർപ്പിച്ച്‌ ഓറഞ്ച്, മഞ്ഞ തണ്ണിമത്തനുകള്‍. മധുരവും കാമ്ബും കൂടുതലായതിനാല്‍ ചുവപ്പിനേക്കാള്‍ വിലകൂടുതലാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ വ്യാപകമായ ചുവപ്പും മഞ്ഞയും നട്ടുപിടിപ്പിക്കാനുളള ഒരുക്കത്തിലാണ് കർഷകർ. സ്വകാര്യ ഫാമുകളിലും കർഷകരിലുമാണ് ഈ വിത്തുകളുള്ളത്. മഞ്ഞ തണ്ണിമത്തനും കുരുവില്ലാത്തതും മധുരത്തിലും ഗുണമേന്മയിലും മുന്നിലുള്ളതുമായ ഓറഞ്ച് തണ്ണിമത്തനും കാർഷിക സർവകലാശാല കാർഷിക സർവകലാശാല പച്ചക്കറി ശാസ്ത്രവിഭാഗത്തിലെ ഡോ. ടി.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് രണ്ട് വർഷത്തിനകം പുറത്തിറക്കും. മഞ്ഞയുടെ തൊലിക്ക് കട്ടി കുറവാണ്. കൃത്യസമയത്ത് സൂക്ഷ്മമൂലകങ്ങളും അടിവളമായി കോഴിക്കാഷ്ഠവും ചേർന്നപ്പോള്‍ അന്തിക്കാട് കോളിലെ 14 ഏക്കറിലെ ശ്രീരാമൻചിറ പാടത്ത് ഏതാണ്ട് നൂറ് ടണ്‍ തണ്ണിമത്തനാണ് വിളഞ്ഞത്. അതില്‍ ഒരു ടണ്ണോളം മധുരമുള്ള, വിലയേറിയ മഞ്ഞ തണ്ണിമത്തനായിരുന്നു. അടുത്ത സീസണില്‍ ചുവപ്പിനൊപ്പം ഓറഞ്ചും മഞ്ഞയും ഈ പാടത്ത് നിറയും. 2015ല്‍ തുടങ്ങിയ കാർഷികസംഘമായ വി.കെ.മോഹനൻ കാർഷിക സംസ്‌കൃതിയാണ് നേതൃത്വം നല്‍കുന്നത്. മൂന്ന് വർഷം മുൻപാണ് മുൻ കൃഷിമന്ത്രിയും നാട്ടുകാരനുമായ വി.എസ്.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കർഷകർ രംഗത്തിറങ്ങിയത്. കൊയ്ത്തിന് ശേഷം നാലു മാസം തരിശാകുന്ന നെല്‍പ്പാടം അങ്ങനെ തണ്ണിമത്തൻപാടമായി. അമ്ബത് സെന്റ് സ്ഥലത്ത് വലിപ്പമേറിയ സൂര്യകാന്തിയുമുണ്ട്. ഷമാമും എള്ളും സീസണലായി കൃഷി ചെയ്ത് മികച്ച വിളവ് നേടിയിരുന്നു. പരിപാലനം കൃത്യം, സൂക്ഷ്മം... സ്വകാര്യ ഹൈബ്രിഡ് വിത്തുകളാണ് നട്ടത്. പാടം ഉഴുത് ജനുവരിയില്‍ വിത്തിടും. പൈപ്പ് വഴിയും ഡ്രോണിലൂടെയും കാർഷിക സർവകലാശാലയുടെ 'സമ്ബൂർണ്ണ' സൂക്ഷ്മമൂലകം നല്‍കും. കൃത്യമായി നനയ്ക്കും. സംയോജിത കൃഷിരീതി അങ്ങനെ വിജയിച്ചു. സ്റ്റിക്കർ പതിപ്പിച്ച്‌ വിപണിയിലേക്ക് ലുലു, കല്യാണ്‍, എലൈറ്റ് അടക്കമുള്ള ഹൈപ്പർ സൂപ്പർമാർക്കറ്റുകളില്‍ തണ്ണിമത്തൻ ലഭ്യമാകും. ഗുണമേന്മ ഉറപ്പാക്കി പ്രത്യേക സ്റ്റിക്കർ പതിച്ചാണ് വിപണിയിലെത്തുന്നത്. വൻകിട കച്ചവടക്കാർ കർഷകരെ സമീപിച്ചതോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. കൃഷിച്ചെലവും ലാഭവുമെല്ലാം കണക്കാക്കാൻ കാർഷിക സർവകലാശാലയുടെ സഹായവും തേടുന്നുണ്ട്. ലാഭം ഉറപ്പാക്കി കൂടുതല്‍ കർഷകരിലേക്ക് വ്യാപിപ്പിക്കും. വില കി.ഗ്രാമില്‍ ചുവപ്പ് : 20 - 22 മഞ്ഞ: 32 - 35 ഓറഞ്ച്:35 - 38 ശരാശരി തൂക്കം: നാല് കിലോഗ്രാം ഇതുവരെ വിളവെടുത്തത്: 20 ടണ്‍ വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കാനും അന്വേഷണമുണ്ടായി. മഞ്ഞയും ഓറഞ്ചും അടക്കമുളളവ കൂടുതല്‍ കർഷകർ കൃഷി ചെയ്ത് തുടങ്ങിയാല്‍ ഇടനിലക്കാരില്ലാതെ വിറ്റഴിച്ച്‌ വലിയ ലാഭമുണ്ടാക്കാനാവും. -വി.എസ്.സുനില്‍കുമാർ, മുൻ കൃഷിമന്ത്രി ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢രക്ഷിതാക്കള്‍ കുട്ടികളെ കേട്ടിരിക്കണോ?* മൊബൈലില്‍ നിന്ന് മുഖംപോലും ഉയർത്താതെ "ആ, എന്താ പറയൂ" എന്ന് ഉദാസീനമായി കുട്ടി ഒരു കാര്യം പറയാൻ വരുമ്ബോള്‍ മറുപടി പറയുന്ന മാതാപിതാക്കളാണോ?. ഇന്നത്തെ തിരക്കേറിയ ലോകത്ത്‌ മാതാപിതാക്കള്‍ക്ക് മക്കളുമായി ശരിയായ ആശയവിനിമയം നടത്താൻ സമയം കണ്ടെത്താൻ കഴിയുന്നില്ല. എന്നാല്‍ മക്കളെ കേള്‍ക്കുന്നത് മാതാപിതാക്കള്‍ ചെയ്യാവുന്ന ഏറ്റവും വിലപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. ഇത് വെറുമൊരു സംസാരമല്ല, കുട്ടികളുടെ വികാരങ്ങളും ആശങ്കകളും മനസ്സിലാക്കാനുള്ള ശ്രമവുംകൂടിയാണ്. മാതാപിതാക്കള്‍ ശ്രദ്ധിച്ചുകേള്‍ക്കുമ്ബോള്‍, കുട്ടികള്‍ക്ക് തങ്ങള്‍ അവരുടെ ജീവിതത്തില്‍ വിലപെട്ടവരാണെന്ന് തോന്നിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ബന്ധം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മക്കളുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുമ്ബോള്‍ അവർക്ക് ഭയങ്ങളോ ആശങ്കകളോ ഇല്ലാതെ തുറന്ന് പറയാൻ താല്പര്യമുണ്ടാകും. കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുമ്ബോള്‍ അവരുടെ പ്രശ്നങ്ങള്‍ നേരത്തെ തിരിച്ചറിയാൻ കഴിയും. സ്കൂളില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍, കൂട്ടുകാരുമായി ഉണ്ടാകുന്ന പ്രശ്നങ്ങള്‍, സ്വന്തം മനസ്സിലുള്ള ഭയങ്ങള്‍ എന്നിവയെക്കുറിച്ച്‌ തുറന്നുപറയും. ഈ വിവരങ്ങള്‍ കുട്ടികളെ ശരിയായ ദിശയില്‍ നയിക്കാനും അവരെ പിന്തുണക്കാനും സഹായിക്കും. കുട്ടികളുടെ വികാരങ്ങളെ അവഗണിക്കുന്നത് അല്ലെങ്കില്‍ അവരെ ചെറുക്കുന്നത് ദീർഘകാലത്തേക്ക് മാനസിക ദോഷങ്ങളുണ്ടാക്കാം. അവർക്ക് തുറന്നുപറയാൻ ഭയമുണ്ടാകുകയും വൈകാരികമായി അകലുകയും ചെയ്യും. ഇത് സമ്മർദ്ദത്തിനും വിചിത്ര പെരുമാറ്റത്തിനും കാരണമായേക്കാം. കുട്ടികളുടെ വികാരങ്ങളെ മാനിച്ച്‌ അവരെ മനസ്സോടെ കേള്‍ക്കുക. കുറച്ച്‌ നിമിഷങ്ങള്‍ മാറ്റിവെച്ച്‌ കുട്ടികളെ മനസ്സോടെ കേള്‍ക്കുക. ഇത് ബന്ധം ശക്തിപ്പെടുത്തുകയും വിശ്വാസം വളർത്തുകയും ചെയ്യും. മാതാപിതാക്കള്‍ മക്കള്‍ക്ക് നല്‍കാവുന്ന ഏറ്റവും വിലമതിക്കപ്പെട്ട സമ്മാനമായിരിക്കും അത്. മാധ്യമം എജുകഫേയില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് പേരന്റിങ് -സൈക്കോളജിക്കല്‍ കൗണ്‍സലിങ് സംബന്ധമായി ബിക്കമിങ് വെല്‍നെസിനെ സമീപിക്കാം. ഉടൻ രജിസ്റ്റർ ചെയ്യൂ... മാധ്യമം എജുകഫേ www.myeducafe.com For Contact Becoming Wellness: 70343 16777. (കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക) ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷൻ നടപടിക്ക്* തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങള്‍ പാലിക്കാത്ത സ്കൂളുകള്‍ക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂള്‍, ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികള്‍ക്ക് ബാധകമാണിത്. നിർദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നല്‍കി. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളില്‍ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. സിബിഎസ്‌ഇ റീജണല്‍ ഡയറക്ടറും ഐസിഎസ്‌ഇ ചെയർമാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷൻ സെന്ററുകള്‍ക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തില്‍ വി.കെ. കവിതയുടെ ഹർജിയിലാണ് വിധി. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കിക്മയില്‍ എം.ബി.എ പ്രവേശനം; അഭിമുഖം ഏപ്രില്‍ അഞ്ചിന്* തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2025-27 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. അഭിമുഖം ഏപ്രില്‍ അഞ്ചിന് രാവിലെ 10 മുതല്‍ കോളജ് കാമ്ബസില്‍ നടത്തും.കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് എന്നിവയില്‍ സ്‌പെഷലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ലഭ്യമാണ്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496366741. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :03-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ആഘോഷമാക്കാം അവധിക്കാലം; കുഞ്ഞുമനസ്സുകളില്‍ സമ്മര്‍ദം നീങ്ങി സന്തോഷം നിറയട്ടെ* കോട്ടയം: പരീക്ഷകളുടെയും അസൈൻമെന്റുകളുടെയുമെല്ലാം ഭാരമൊഴിഞ്ഞ് മനസ്സുനിറയെ ചിരിക്കാനും മടുക്കുംവരെ കളിച്ചുനടക്കാനും വേനലവധി എത്തിക്കഴിഞ്ഞു. രണ്ടുമാസത്തെ നീണ്ട അവധിയില്‍ വെറുതേയിരുന്ന് ബോറടിക്കേണ്ട. മൊബൈല്‍, ടിവി സ്ക്രീനുകളുടെ മുൻപില്‍നിന്ന് പറമ്ബുകളിലേക്കും തൊടിയിലേക്കും നടന്നിറങ്ങാം. കളികള്‍ക്കപ്പുറം പലതും കാണാം, പഠിക്കാം. ഒരുക്കാം, വീട്ടിലൊരു വായനമുറി വെയിലേറ്റുവാടാതെ പകല്‍സമയങ്ങളില്‍ പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങളെ ചേർത്ത് വീട്ടില്‍ തന്നെ ഒരു കൊച്ചു ലൈബ്രറി ഒരുക്കാം. പുസ്തകങ്ങളിലെ കഥകള്‍ കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പറഞ്ഞുകൊടുക്കാം. അതുവഴിയെല്ലാം ഭാഷയെ കൂടുതല്‍ സ്നേഹിക്കാം. *പോകാം, ഉല്ലാസയാത്ര* ഓരോ അവധിക്കാലവും നല്ല യാത്രകള്‍ക്കുള്ള സമയംകൂടിയാണ്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊർജസ്വലമാക്കുന്ന യാത്രകള്‍ അതുല്യമായ നല്ല പാഠങ്ങള്‍ തരും. മസിനഗുഡിവഴി ഊട്ടിക്ക് തന്നെ പോകണമെന്നില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയുമൊപ്പം നടത്തുന്ന ചെറിയ യാത്രകള്‍ വലിയ സന്തോഷംതരും. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ പോകണ്ടേ? അവരൊക്കെ കഥകളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും കലവറകളാണ്. അവരോടൊപ്പമുള്ള നിമിഷങ്ങള്‍ നിറമുള്ള ഓർമ്മകളായി ജീവിതം മുഴുവൻ നിലനില്‍ക്കും. *മെരുക്കാം, ഭാഷയെ* ഭാഷയെ മെരുക്കിയാല്‍ ഭാവിയെയും മെരുക്കാം. അവധിദിവസങ്ങളില്‍ ഭാഷയെ മെച്ചപ്പെടുത്തിയാല്‍ പഠനത്തിലും ഭാവിയില്‍ ജോലിയിലും ഗുണംചെയ്യും. ഓരോ ദിവസവും ഓരോ പുതിയ വാക്ക് പഠിക്കാം. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സ്വായത്തമാക്കാം. വിദേശസ്വപ്നം കാണുന്നവരാണെങ്കില്‍ വിദേശ ഭാഷകള്‍ പഠിക്കാം. *പഠിക്കാം, സ്വയം പ്രതിരോധം* സ്വയം പ്രതിരോധത്തിനായി കളരിയും കരാട്ടെയും കുങ്ഫുവും പഠിക്കാം. അത് ആത്മവിശ്വാസം കൂട്ടും. പ്രതിസന്ധികളെ നേരിടാൻ ശേഷിനല്‍കും. കുട്ടികള്‍ക്ക് തനിച്ചു പോകാൻ മടിയാണെങ്കില്‍ അച്ഛനും അമ്മയും അവർക്കൊപ്പം പഠിക്കാൻ ചേരുന്നതും നല്ലതാണ്. *പരിശീലിക്കാം, കായികവിനോദങ്ങള്‍* റോളർ സ്കേറ്റിങ്ങും സൈക്ലിങ്ങും മുതല്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ആർച്ചറി എന്നിവയെല്ലാം പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. നീന്തല്‍ ഒരു കായിക ഇനം മാത്രമല്ല, ചിലപ്പോള്‍ ജീവരക്ഷയ്ക്ക് ഉതകിയെന്നും വരാം. *ഉദ്യാനനിർമാണം* നമ്മുടെ തനി നാടൻ ചെടി ഇനങ്ങളെ പരിചയപ്പെടുന്നതുതന്നെ കൗതുകകരമാണ്. ചെടികളും തണല്‍മരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ വിദേശിയും സ്വദേശിയുമായി ഏതിനവും നഴ്സറികളില്‍ വാങ്ങാൻ കിട്ടും. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകള്‍ സന്ദർശിച്ചു മടങ്ങുമ്ബോള്‍ അവിടെനിന്നും വിത്തും തൈയും ശേഖരിക്കാം. ചെടികള്‍ സമ്മാനമായി നല്‍കുന്നത് സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല, നല്ല പരിസ്ഥിതി സന്ദേശമായും മാറും. *വളർത്തുമൃഗ പരിപാലനം* കുട്ടികളില്‍ വളരെ പോസിറ്റീവായ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതാണ് വളർത്തുമൃഗ പരിപാലനം. ഇതവരില്‍ ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും വളർത്തും. വേനലില്‍ പക്ഷികള്‍ക്ക് വെള്ളവും ഭക്ഷണവും കൊടുക്കാം. *ക്രിയേറ്റീവാകാൻ ആർട്ടും ക്രാഫ്റ്റും* വേനല്‍ച്ചൂടില്‍ പുറത്തിറങ്ങിയുള്ള കളികള്‍ പകല്‍ സമയത്ത് ആരോഗ്യകരമല്ല. അതിനാല്‍ ആ സമയം വീടിനുള്ളില്‍ ക്രിയാത്മകമായി ചെലവഴിക്കാൻ ആർട്ടും ക്രാഫ്റ്റും സഹായിക്കും. വർണക്കടലാസുകള്‍ കൊണ്ടുള്ള ക്രാഫ്റ്റുകളും ഫിംഗർ പെയിന്റിങ് പോലുള്ളവയും മണ്‍പാത്ര നിർമാണം പോലുള്ളവയുമൊക്കെ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് ചെയ്യാം. പാട്ടും വാദ്യോപകരണങ്ങളും നൃത്തവുമെല്ലാം പരിശീലിക്കാം. *പരിചയപ്പെടാം, നിർമിതബുദ്ധിയെ* ഷോർട്ട് ഫിലിം, അനിമേഷൻ എന്നിവയില്‍ ഒരു കൈ നോക്കാം. കോഡിങ് പഠിക്കാം. നിർമിതബുദ്ധിയെ പരിചയപ്പെടാം. ഇതൊക്കെ പഠനത്തിലും ഗുണം ചെയ്യും. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢ഗുരുവായൂര്‍ ദേവസ്വത്തില്‍ 424 ഒഴിവ്, അവസാനതീയതി ഏപ്രില്‍ 28* ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹിന്ദുമതത്തില്‍പ്പെട്ടവർക്ക് അപേക്ഷിക്കാം. എല്‍.ഡി. ക്ലാർക്ക്, ഹെല്‍പ്പർ, സാനിറ്റേഷൻ വർക്കർ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റ് വഴി വണ്‍ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in അവസാനതീയതി: ഏപ്രില്‍ 28 ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢മഴമറ ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പ്: മന്ത്രി പി. പ്രസാദ്* കണ്ണൂർ : ആധുനിക കൃഷി രീതിയിലേക്കുള്ള ചുവടുവെപ്പാണ് മിനി പോര്‍ട്ടബിള്‍ മഴമറയെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പിണറായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച മിനി പോര്‍ട്ടബിള്‍ മഴ മറയുടെയും തലശ്ശേരി ബ്ലോക്ക് കൂണ്‍ ഗ്രാമത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ച്‌ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മൂല്യ വര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സാധിക്കുന്ന കൃഷിരീതിയിലേക്ക് വന്നാല്‍ മാത്രമേ കര്‍ഷകന് തന്റെ ഉല്‍പന്നങ്ങള്‍ക്ക് വില നിശ്ചയിക്കാനാവുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട് ഫാമിങ്ങിലൂടെ പിണറായി ഗ്രാമപഞ്ചായത്ത് കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പിണറായി കൃഷിഭവന്റെ സഹായത്തോടെ പിണറായി കാര്‍ഷിക കര്‍മസേനയാണ് മിനി പോര്‍ട്ടബിള്‍ മഴ മറയുടെ മാതൃക വികസിപ്പിച്ചത്. സ്ഥല ലഭ്യതക്കുറവ് മൂലം കൃഷി ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്ക് മട്ടുപ്പാവില്‍ പത്ത് സ്‌ക്വയര്‍ മീറ്റര്‍ ഏരിയയില്‍ ഏത് കാലാവസ്ഥയിലും സ്വന്തമായി വിഷരഹിത പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനാണ് മിനി പോര്‍ട്ടബിള്‍ മഴമറ വികസിപ്പിച്ചത്. ഇതിന്റെ ഓരോ ഭാഗവും ഊരിമാറ്റുവാനും ഘടിപ്പിക്കാനും സാധിക്കുന്നതിനാല്‍ സ്ഥലസൗകര്യം അനുസരിച്ച്‌ എവിടെയും സ്ഥാപിക്കാം. കൃഷി സമൃദ്ധിയുമായി ബന്ധപ്പെട്ട് എല്ലാവീടുകളിലും ജൈവകൃഷി സാധ്യമാക്കുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പരിപാടിയുടെ ഭാഗമായി പിണറായി പഞ്ചായത്തിലെ പത്ത് പേരടങ്ങുന്ന പിണറായി ചെങ്ങായീസ് എന്ന കൃഷിക്കൂട്ടം കൂണ്‍ ഉപയോഗിച്ച്‌ ഇരുപത്തഞ്ചോളം വിഭവങ്ങള്‍ തയ്യാറാക്കി സ്റ്റാളുകളില്‍ വില്‍പ്പന നടത്തി. ചെറിയ പരിപാടികള്‍, ബേക്കറികള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഗ്രൂപ്പ് പ്രധാനമായും വിപണനം നടത്തുക. പിസ, ബര്‍ഗര്‍, മഷ്‌റൂം കിഴി, മഷ്‌റൂം പത്തല്‍, പാസ്ത തുടങ്ങിവയാണ് പ്രധാന വിഭവങ്ങള്‍. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍ പ്രദീപന്‍ കൃഷി സമൃദ്ധി പദ്ധതിയും ഹോര്‍ട്ടി കോര്‍പ് റീജിയണല്‍ മാനേജര്‍ സി.വി ജിതേഷ് കൂണ്‍ ഗ്രാമം പദ്ധതിയും വിശദീകരിച്ചു. പിണറായി കൃഷിഭവന്‍ കൃഷി ഓഫീസര്‍ വി.വി അജീഷ് മിനി മഴമറ പ്രൊജക്റ്റ് അവതരണം നടത്തി. പാച്ചപ്പൊയ്കയില്‍ നടന്ന പരിപാടിയില്‍ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍ അധ്യക്ഷനായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത കൂണ്‍ വിഭവങ്ങള്‍ കൈമാറി. എ എം ടി എ പ്രോജക്‌ട് ഡയറക്ടര്‍ എ. സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നടത്തി. ജില്ലാപഞ്ചായത്ത് അംഗം കൊങ്കി രവീന്ദ്രന്‍, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, സ്ഥിരം സമിതി അംഗങ്ങളായ വി.വി വേണുഗോപാല്‍, ഹംസ, പി. ലത, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ചെങ്ങാട്ട് തുളസി, കാര്‍ഷിക കര്‍മ സേന പ്രസിഡന്റ് ചന്ദ്രന്‍ മണപ്പാട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂

*📢കുറഞ്ഞ പ്രതിമാസശമ്ബളം 2300 യൂറോ; ജര്‍മനിയില്‍ 250 നഴ്‌സ് ഒഴിവില്‍ ഇപ്പോള്‍ അപേക്ഷിക്കാം* കേരളത്തില്‍നിന്ന് ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റായ നോർക്ക ട്രിപ്പിള്‍വിൻ പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജർമനിയിലെ ആശുപത്രികളിലേക്കാണ് നിയമനം. ഉദ്യോഗാർഥികള്‍ www.norkaroots.org | www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ മുഖേന ഏപ്രില്‍ ആറിനകം അപേക്ഷിക്കണം. ബിഎസ്സി/ജനറല്‍ നഴ്സിങ്ങാണ് അടിസ്ഥാനയോഗ്യത. ബിഎസ്സി/പോസ്റ്റ് ബേസിക് ബിഎസ്സി യോഗ്യതയുള്ളവർക്ക് തൊഴില്‍പരിചയം ആവശ്യമില്ല. എന്നാല്‍, ജനറല്‍ നഴ്സിങ് വിജയിച്ചവർക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 2025 മേയ് 31-ന് 38 വയസ്സ് കവിയരുത്. അഭിമുഖം മേയ് 20 മുതല്‍ 27 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. കുറഞ്ഞ പ്രതിമാസശമ്ബളം 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് തസ്തികയില്‍ പ്രതിമാസം 2900 യൂറോയുമാണ്. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികള്‍ക്ക് ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല. എന്നാല്‍, ഇതിനോടകം ജർമൻഭാഷയില്‍ ബി1, ബി2 യോഗ്യത നേടിയവരെ ഫാസ്റ്റ്ട്രാക്ക് പ്രോഗ്രാമിലൂടെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2770577, 536,540, 544 എന്നീ നമ്ബറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയില്‍നിന്ന്) +918802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കോള്‍ സർവീസ്) എന്നീ ടോള്‍ ഫ്രീ നമ്ബറുകളിലോ ബന്ധപ്പെടാം. ▂▂▂▂▂▂▂▂▂▂▂▂▂▂ EZZA LIVE ® One Point Solution Date :02-04-2025 ▂▂▂▂▂▂▂▂▂▂▂▂▂▂ 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ👇 https://ezzalive.com/12686/ ▂▂▂▂▂▂▂▂▂▂▂▂▂▂