cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

Balu Reviews

ലോകസിനിമ +സീരീസ് റിവ്യൂസ് വായിക്കാനും ടോറന്റ് + ടെലിഗ്രാം ലിങ്കുകൾക്കായും ജോയിൻ ചെയുക. Blog : https://balureviews.blogspot.com/?m=1

Show more
Sri Lanka421The language is not specifiedMovies23 526
Advertising posts
11 090
Subscribers
+124 hours
-57 days
+18230 days

Data loading in progress...

Subscriber growth rate

Data loading in progress...

Angles of Sex Genre : Romance Language : Spanish Year : 2012 ഫോട്ടോഗ്രാഫറായ കാർല എന്ന പെൺകുട്ടിയും ബ്രൂണോ എന്ന യൂണിവേഴ്സിറ്റി വിദ്യാർഥിയും തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന സ്പാനിഷ് റൊമാന്റിക് സിനിമയാണിത്. ബ്രൂണോയുടെയും കാർലയുടെ അഗദമായ പ്രണയത്തിലേക്ക് പുതിയൊരാൾ വരുന്നു ഫോറഗ്രാഫിയിൽ കമ്പം ഉള്ള കാർലയുടെ മനസിനെ ശരീരത്തിനെ അയാളിലേക്ക് അടുപ്പിക്കുന്നത് ഒരു പരിധിവരെ ബ്രൂണോ കാരണം എന്നു വേണമെകിൽ പറയാം രണ്ട് പേരുടെ പ്രണയത്തിലേക്ക് മൂന്നാമത് ഒരാൾ വരുന്നത് തുടർന്ന് അതൊരു ഓപ്പൺ റീലേഷൻ എന്ന നിലയിലേക്ക് പോകുന്നത് പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന പ്രണയം ഫ്രണ്ട്ഷിപ്പ് ഒക്കെയാണ് സിനിമയുടെ കഥയിലൂടെ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ കഥ മുകളിൽ പറഞ്ഞ മുന്ന് പേരിൽ കേന്ദ്രികരിച്ചു മാത്രമാണ് നേരത്തെ പ്രണയത്തിൽ ആയിരുന്ന കാർല - ബ്രൂണോ യുടെ ജീവിതത്തിലേക്ക് ഇടയിലേക്ക് റായ് എന്നാൽ ആൾ വരുന്നു അതോടെ പിന്നീട് ചിത്രം വളരെ സങ്കിർണമായ വിഷയത്തിലേക്ക് പോകുകയാണ് ഒരാൾക്ക് ഒന്നിലധികം പങ്കാളി എന്നതും അതിന്റെ അകത്തേക്ക് മറ്റൊരു സങ്കിർണമായ ഒരു ബന്ധം കൂടെ ചേർക്കുകയാണ്. പ്രണയം സൗഹൃദം വിരഹം ഒകെ മുന്ന് പേർക്ക് ഇടയിൽ നിന്നും ചർച്ച ചെയുന്ന രംഗങ്ങൾ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്. ഇറോട്ടിക്ക് സിനിമകളിൽ ഉള്ള ചില രംഗങ്ങൾ ഉണ്ട് എന്നത് ഒഴിച്ചാൽ തറക്കേടില്ലാതെ കണ്ടിരിക്കാവുന്ന ചിത്രമാണിത് ഇത്തരം സിനിമകൾ താല്പര്യമുള്ളവർ കാണുക. Blog : http://balureviews.blogspot.com/2024/05/angels-of-sex-2012.html
Show all...

Repost from N/a
Infested Genre : Horror Thriller Language : French Year : 2023 Infested അഥവാ Vermin(2023) ഒരു ഫ്രഞ്ച് ഹൊററോർ ത്രില്ലെർ സിനിമയാണ്. ഫ്രാൻസിലെ ഒരു വലിയ കെട്ടിടത്തിൽ ഒരുപാട് പേരുള്ള കമ്മ്യൂണിറ്റിയിൽ ജീവിക്കുന്ന ഒരു ചെറുപ്പകാരനാണ് കേലിബ്‌. ചെറുപ്പം മുതലേ വിദേശ മൃഗങ്ങളോട് അഭിനിവേശമുള്ള കാലേബ് ഒരു വിഷ ചിലന്തിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതും തുടർന്നുള്ള സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ അവതർപ്പിക്കുന്ന കഥയിൽ ഉള്ളത്. Arachnophobia അഥവാ ചിലന്തിയെ പേടിയുള്ള അവസ്ഥ ഒകെ ഉള്ള ആളുകൾ നമുക്ക് ഇടയിൽ ഉണ്ടാവും അവർക്ക് ഒരിക്കലും ഈ സിനിമ കാണാൻ കഴിയില്ല. ചിത്രത്തിലെ ചിലന്തികൾ എന്ന പ്രധാന കഥാപാത്രങ്ങൾ ഈ ചിത്രം കാണുന്ന നിങ്ങള്ക്ക് പോലും കുറച്ചു മണിക്കൂർ നേരത്തേക്ക് സിനിമ കാണുമ്പോൾ മാത്രമല്ല കണ്ട് കഴിഞ്ഞാലും നല്ല പേടി തോന്നുന്ന അവസ്ഥയിലേക്ക് നമ്മുടെ മനസിനെ എത്തിക്കുന്നതാണ്. ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഹോറർ ത്രില്ലെർ തന്നെയാണ് ഏതു നിമിഷവും ഞെട്ടിക്കുന്ന ചിലന്തികൾ സ്‌ക്രീനിലേക്ക് അതിലുടെ മനസിലേക്ക് എത്തും എന്ന അവസ്ഥ. ഹൊറർ അന്തരീക്ഷം നിലനിർത്തുന്ന ബിജിഎം, അതിനൊത്ത പശ്ചാതലം എനിവ സിനിമയിൽ നന്നായിട്ട് കൊണ്ടുവന്നിട്ടുണ്ട് മൊത്തത്തിൽ മികച്ച മനസ്സിൽ താങ്ങി നിൽക്കുന്ന കുറച്ചു നേരത്തേക്ക് എങ്കിലും ചിലന്തിയെ മനസ്സിൽ വില്ലൻ ആയിട്ട് തോന്നിക്കുന്ന മികച്ച സിനിമയാണിത്. Blog : http://balureviews.blogspot.com/2024/04/infested-2023.html
Show all...

Monkey.Man.2024.1080p.10bit.WEBRip.6CH.x265.HEVC-PSA
Show all...
Monkey.Man.2024.720p.10bit.WEBRip.6CH.x265.HEVC-PSA
Show all...
Monkey Man Genre : Action Thriller Language : English Year : 2024 ഇന്ത്യക്കാരനും ബ്രിട്ടീഷ്നടനും കൂടിയായ ദേവ് പാട്ടേൽ കഥ എഴുതി ആദ്യമായി സംവിധാനം ചെയ്ത ഹോളിവുഡ് ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ഇന്ത്യയിൽ കാടിന്റെ നടുവിലുള്ള ചെറിയ ഗ്രാമത്തിൽ കുട്ടികാലം അമ്മയോടൊപ്പം ചിലവഴിച്ചതിന്റെ ഓർമകളും പിന്നെ ആ കാലഘട്ടത്തിൽ ഉണ്ടായ ദുരന്ത അനുഭവങ്ങളുടെ തീരാത്ത വേദനയും പ്രതികാരവും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളാണ് ഇതിലെ ബോബി എന്ന ദേവ് പാട്ടേലിന്റെ നായക കഥാപാത്രം. ഒരു സ്ട്രീറ്റ് ഫയിട്ടറ്റർ കൂടിയായ ബോബിയുടെ ജീവിതത്തിൽ പിന്നീട് നടക്കുന്ന കാര്യങ്ങളാണ് സിനിമയിൽ വളരെ ത്രില്ലിങ് ആയിട്ട് അവതരിപ്പിക്കുന്നത്. ദേവ് പാട്ടേലിന്റെ സംവിധാനത്തിൽ അയാളുടെ നായക വേഷം വളരെ ഗംഭിരം ആയിട്ട് ദേവ് ചെയ്തിട്ടുണ്ട്. കഥയിലേക്ക് വന്നാൽ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സ്ഥിതി ഒകെ എടുത്തു കാണിക്കുന്ന കുറെ രംഗങ്ങളുണ്ട് കൂടാതെ കടുത്ത ഹനുമാൻ ഭക്തൻ ആയ നായകൻ എന്ന നിലയിൽ അതുമായി ബന്ധിപ്പിച്ചും കുറെ രംഗങ്ങൾ മനോഹരമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. ഇന്ത്യൻ പശ്ചാതലത്തിൽ ഹോളിവുഡ് സ്റ്റൈൽ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം അതിൽ തന്നെ കടുത്ത വയലൻസ് തന്നെയാണ് എല്ലാത്തിലും. മൊത്തത്തിൽ സാദാരണ പ്രധികാര കഥയിൽ ഇന്ത്യൻ പശ്ചാതലത്തിൽ മികച്ച ആക്ഷൻ രംഗങ്ങൾ അടങ്ങിയ സിനിമയണിത്. ആക്ഷൻ ത്രില്ലെർ സിനിമ പ്രേമികൾ തീർച്ചയായും കാണുക Blog : http://balureviews.blogspot.com/2024/04/monkey-man-2024.html
Show all...

Sniper. The White Raven Genre : War Action Thriller Language : Ukrenian Year : 2022 2014ൽ ഉക്രൈനിലെ ഡോൺബാസ് എന്ന സ്ഥലം റഷ്യ ആക്രമിക്കുന്നതും തുടർന്ന് നടന്ന യഥാർത്ഥ സംഭവങ്ങൾ ആസ്പദമാക്കി എടുത്ത ഒരു വാർ ആക്ഷൻ ത്രില്ലെർ ചിത്രമാണിത്. ഇ ഉക്രൈൻ ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതിയ ആളിന്റെ ജീവിത കഥകുടിയാണി സിനിമ. യുദ്ധവും വയിലെൻസും ഒട്ടും ഇഷ്ടപെടാത്ത തീർത്തും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അത്തരത്തിൽ ഉള്ളയൊരു വീടൊക്കെ ഉള്ള ഒരാളാണ് സിനിമയിലെ നായകൻ. അദ്ദേഹം ഒരു സ്കൂൾ ടീച്ചർ കൂടിയാണ്. ഉക്രൈനിലെ ഡോൺബാസിൽ റഷ്യൻ അധിനിവേശം ഉണ്ടാകുമ്പോൾ അയാളുടെ ജീവിതത്തിൽ അയാൾക്ക് വേണ്ടപ്പെട്ടത് എല്ലാം നശിക്കുന്നതും തുടർന്നുള്ള യഥാർത്ഥ സംഭവങ്ങളുടെ ആവിഷ്കാരമാണ് ഇ സിനിമ. ഒരു സാധാരണ സ്കൂൾ ടീച്ചറിൽ നിന്നും റഷ്യൻ പട്ടാളക്കാരുടെ പേടി സ്വപ്നം ആയ സ്‌നയിപ്പർ ആയി മാറിയ യഥാർത്ഥ പ്രതികരകഥയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. യുദ്ധമൊക്ക പ്രമേയമായി വരുന്നത് കൊണ്ട് തന്നെ അതവശ്യം നല്ല ഇമോഷണൽ രംഗങ്ങളും ആക്ഷൻ ത്രില്ലെർ രംഗങ്ങളും അടങ്ങിയതാണ് സിനിമ. നായകനായി എത്തിയ നടന്റെ പ്രകടനം പിന്നെ ഇതിന്റെ കഥയൊക്കെ വളരെ നന്നായിരുന്നു. ഉക്രൈൻ - റഷ്യൻ പ്രശ്നം പൂർണമായും യുദ്ധത്തിലേക്ക് പോയതിനു മുൻപേ ആണ് ഇ സിനിമ അവിടെ ചിത്രീകരികുന്നത് അവിടെ ഒരുപാട് അവാർഡുകൾ വാങ്ങിയ ഇ സിനിമ യഥാർത്ഥ ജീവിതവുമായി കഴിവതും സാമ്യതയോടെ എടുത്തിട്ടുണ്ട്. റിയൽ ലൈഫ് വാർ ആക്ഷൻ ത്രില്ലെർ ഇഷ്ടമുള്ളവർ തീർച്ചയായും കാണാവുന്ന ഉക്രൈൻ ചിത്രമാണിത്. Blog : http://balureviews.blogspot.com/2024/04/sniper-white-raven-2022.html
Show all...