AI & Tech Hub
Open in Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Show more3 666
Subscribers
-224 hours
-127 days
-5230 days
Posts Archive
3 666
വിജയം നിങ്ങളുടെ ജന്മാവകാശമാണ് - മൊയ്നു
Size: 152 MB
Length: 2 hrs 37 min
@ebooks_malayalam_ebooks
3 666
ഇരുട്ടിന്റെ ആത്മാവ്
A Malayalam Drama based on the story ‘Iruttinte Athmavu’ written by Sree. M. T. Vasudevan Nair
@ebooks_malayalam_ebooks
3 666
മുരിഞ്ഞപ്പേരീം ചോറും
കഥകളിയെക്കാൾ പ്രാചീനമായ കലാരൂപമാണ് കൂടിയാട്ടം. സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിലെ വിദൂഷകന്റെ പുറപ്പാട് എന്ന ഭാഗത്തു നിന്നുള്ള വിവരണമാണിത്. കൌണ്ഡിന്യന്‍ എന്ന വിദൂഷകന്‍ തന്റെ കഥ പറയുന്നു. ധര്‍മ്മപുത്ര മഹാരാജാവിന്റെ സേവകനായി വിദൂഷകനെ ഗ്രാമ പ്രമുഖരെല്ലാം ചേര്‍ന്ന് തെരഞ്ഞെടുക്കുന്നു. അയാള്‍ രാജാവിനെ ചെന്നു കണ്ട് തന്റെ ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞ് രാജാവിന്റെ പ്രീതി സമ്പാദിക്കുകയും രാജസേവകനായി കൊട്ടാരത്തില്‍ കഴിയുകയും ചെയ്യുന്നു. ആക്ഷേപഹാസ്യമാണ് വിദൂഷകകൂത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹികാവസ്ഥകളുടെ ചിത്രീകരണവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ് .
@ebooks_malayalam_ebooks
3 666
പ്രേമലേഖനം - വൈക്കം മുഹമ്മദ് ബഷീർ
Length: 1 hour 5 minutes
Size: 36 MB
@ebooks_malayalam_ebooks
3 666
ഓറഞ്ച് വിത്തുകൾ: മരണത്തിന്റെ സന്ദേശവാഹകർ
സർ ആർതർ കൊനാൻ ഡോയൽ
പോണ്ടിച്ചേരിയിൽ നിന്നാണ് ആദ്യ കത്ത് വന്നത്. അഞ്ച് ഓറഞ്ചു വിത്തുകൾ ആണ് അതിലുണ്ടായിരുന്നത്. സാധാരണ ഗതിയിൽ ഒരു തമാശയായി അവഗണിക്കപ്പെടേണ്ട ആ കത്ത് ജോൺ ഓപ്പൻഷായെ ഭയപ്പെടുത്തിയത് മറ്റൊന്നും കൊണ്ടല്ല. ഇതിന് മുൻപ് ഇതേ മട്ടിലുള്ള കത്തുകൾ ഒരു ദുർമരണത്തിലാണ് അവസാനിച്ചത്. സെപ്റ്റംബറിലെ കാറ്റിനും മഴയ്ക്കും ഇടയിൽ അദ്ദേഹം ഷെർലക് ഹോംസിനെ തേടി എത്തിയത് അത് കൊണ്ടാണ്. മരണത്തിന്റെ കെണിയിൽ നിന്നും തന്റെ കക്ഷിയെ രക്ഷിക്കാൻ ഹോംസിനാകുമോ ?
സർ ആർതർ കോനൻ ഡോയൽ 1891-ൽ എഴുതിയ Five Orange Pips എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
Length : 38 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
ജംഗിൾ ബുക്ക്
റഡ്യാർഡ് കിപ്ലിംഗ്
" ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ...
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ....
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു...."
തൊണ്ണൂറുകളിലെ മലയാളി ബാല്യങ്ങളെ കൊതിപ്പിച്ച കഥയാണ് മൗഗ്ലിയുടേത്. സീയോനിക്കുന്നുകളിൽ ചെന്നായ്ക്കൾ വളർത്തിയ മനുഷ്യക്കുട്ടി. കൂട്ടിനു ബഗീരൻ എന്ന കരിമ്പുലിയും ബാലു എന്ന മടിയൻ കരടിയും ഒരു പറ്റം ചെന്നായ്ക്കളും. ശത്രുപക്ഷത്തു ഷേർഖാൻ എന്ന കടുവയും ശിങ്കിടി തബാക്കിയും.
നമ്മൾ കണ്ടിട്ടുള്ള മൗഗ്ലിയുടെ കഥ ഡിസ്‌നിയുടേതാണ്. അതിന് ആധാരമായ Mowglys Brothers എന്ന ഈ കഥ രചിച്ചത് നോബൽ സമ്മാനിതനായ റഡ്യാർഡ് കിപ്ലിംഗ് ആണ്. 1894-ൽ പ്രസിദ്ധീകരിക്കപ്പെട്ട ജംഗിൾ ബുക്ക് എന്ന സമാഹാരത്തിലെ ആദ്യ കഥയാണിണിത്.
ശബ്ദം നൽകിയിരിക്കുന്നത് :- റെജി കലവൂർ
Length: 43 മിനിറ്റ്
@ebooks_malayalam_ebooks
3 666
Akashvani Interview with Rejoy
മിമിക്രി ആർട്ടിസ്റ്റും ചലചിത്ര നടനുമായ റിജോയ് തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു.
#interview
@ebooks_malayalam_ebooks
3 666
പുള്ളിത്തൂവാല
സർ ആർതർ കൊനാൻ ഡോയൽ
രണ്ടു വർഷം മുൻപ് നടന്ന ചില വിചിത്രമായ സംഭവങ്ങളും അതെ തുടർന്നുണ്ടായ ഇരട്ട സഹോദരിയുടെ ദാരുണ മരണവും മറന്നു വരുന്നതേ ഉണ്ടായിരുന്നുള്ളു ഹെലൻ സ്റ്റോണർ. എന്നാൽ വിചിത്രമായ സംഭവങ്ങൾ അതേപടി ആവർത്തിച്ചപ്പോൾ തന്റെ ജീവനിൽ ഭയന്ന് അവൾ ലണ്ടനിലെ ഏറ്റവും മികച്ച കുറ്റാന്വേഷകനെ സമീപിക്കുന്നു.
സർ ആർതർ കൊനാൻ ഡോയൽ 1892-ൽ രചിച്ച "The Adventure of the Speckled Band" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: വൈശാഖ് മേലേവീട്ടിൽ
Length : 42 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
മസ്‌ഗ്രേവ് കുടുംബരഹസ്യം
സർ ആർതർ കൊനാൻ ഡോയൽ
ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ ജീവിതത്തിലെ ആദ്യകാലത്തുണ്ടായ ഒരു കേസ്. റെജിനാൾഡ് മസ്‌ഗ്രേവ് തന്റെ കുടുംബത്തിലുണ്ടായ ചില രഹസ്യങ്ങളുടെ പൊരുൾ തേടിയാണ് തന്റെ സഹപാഠിയായിരുന്ന ഷെർലക് ഹോംസിനെ തേടി എത്തിയത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിചിത്രമായ ചില ആചാരങ്ങളും കാണാതായ ഒരു ജോലിക്കാരനും തമ്മിലുള്ള ദുരൂഹത ചുരുളഴിക്കാൻ അത്രത്തോളം പരിചയസമ്പന്നനല്ലാത്ത ഹോംസിനാകുമോ ?
സർ ആർതർ കൊനാൻ ഡോയൽ 1893-ൽ രചിച്ച "The Adventure of the Musgrave Ritual" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: ബാബു ജോസ് നീലിക്കാട്ട്
Length : 45 Minutes
#SherlockHolmes
@ebooks_malayalam_ebooks
3 666
റിക്കി-ടിക്കി-ടാവി - റഡ്യാർഡ് കിപ്ലിംഗ്
നൊബേൽ സമ്മാനിതനായ റഡ്യാർഡ് കിപ്ലിങ്ങിന്റെ Rikki-Tikki-Tavi എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
ശബ്ദം നൽകിയത്: തെന്നൽ
Length :- 38 Minutes
@ebooks_malayalam_ebooks
3 666
Viswavikhyathamaya Mookku • Vaikom Muhammad Basheer
വിശ്വവിഖ്യാതമായ മൂക്ക് • വൈക്കം മുഹമ്മദ് ബഷീർ
Length: 34 Minutes
@ebooks_malayalam_ebooks
3 666
റിക്കി-ടിക്കി-ടാവി
റഡ്യാർഡ് കിപ്ലിംഗ്
"സെഗ്വോളീ കന്റോണ്‍മെന്റിലെ വലിയൊരു ബംഗ്ലാവിലെ കുളിമുറിയില്‍ റിക്കി-ടിക്കി-റ്റാവി ഒറ്റയ്ക്ക് നടത്തിയ പോരാട്ടത്തിന്റെ കഥയാണിത്. തുന്നല്‍ക്കാരന്‍ പക്ഷി, ഡാര്‍സി, അവനെ സഹായിച്ചിട്ടുണ്ട്. ചുമര് പറ്റി നടക്കുന്ന ചൂണ്ടെലി ചുചുന്ദ്ര അവന് വേണ്ട ഉപദേശങ്ങളും നല്‍കി. പക്ഷെ പോരാടാന്‍ അവന്‍ ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളൂ.
അവനൊരു കീരിയായിരുന്നു. കാഴ്ചയില്‍ രോമക്കുപ്പായവും നീണ്ട വാലുമുള്ള പൂച്ചയെന്ന് തോന്നുമെങ്കിലും അവന്റെ തലയും ശീലങ്ങളും മരപ്പട്ടിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അവന്റെ കണ്ണുകളും വിശ്രമമില്ലാത്ത മൂക്കും ഇളംചുവപ്പ് നിറമായിരുന്നു. കാലുകള്‍ ഉപയോഗിച്ച് അവന് ശരീരത്തില്‍ എവിടെ വേണമെങ്കിലും ചൊറിയാന്‍ കഴിയും. ഇതിനായി പിന്‍കാലുകളും മുന്‍കാലുകളും അവന്‍ യഥേഷ്ടം ഉപയോഗിച്ചു. കുപ്പികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ബ്രെഷ് പോലെ അവന് വാല്‍ വലുതാക്കാന്‍ കഴിയുമായിരുന്നു. നീളമുള്ള പുല്ലുകളിലൂടെ കുതിച്ചോടുമ്പോള്‍ അവനില്‍ നിന്ന് പോര്‍വിളി ഉയര്‍ന്നു: റിക്ക്-ടിക്ക്-ടിക്കി-ടിക്കി-ചിക്ക്!......"
നൊബേൽ സമ്മാനിതനായ റഡ്യാർഡ് കിപ്ലിങ്ങിന്റെ Rikki-Tikki-Tavi എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.
@ebooks_malayalam_ebooks
Available now! Telegram Research 2025 — the year's key insights 
