en
Feedback
Msone Official

Msone Official

Open in Telegram

📈 Analytical overview of Telegram channel Msone Official

Channel Msone Official (@msone) in the Malayalam language segment is an active participant. Currently, the community unites 130 901 subscribers, ranking 1 241 in the Movies category and 1 633 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 130 901 subscribers.

According to the latest data from 10 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -815 over the last 30 days and by -21 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 24.84%. Within the first 24 hours after publication, content typically collects 7.62% reactions from the total number of subscribers.
  • Post reach: On average, each post receives 32 513 views. Within the first day, a publication typically gains 9 981 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 65.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/

Thanks to the high frequency of updates (latest data received on 11 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Movies category.

130 901
Subscribers
-2124 hours
-2257 days
-81530 days
Posts Archive
എംസോൺ റിലീസ് – 3697 Agent Kim Reactivated (2026) ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026) • ഭാഷ : #Korean • പരിഭാഷ : അരവിന്ദ് കുമാർ,
എംസോൺ റിലീസ് – 3697 Agent Kim Reactivated (2026) ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026) • ഭാഷ : #Korean • പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ് • ജോണർ : #Action #Crime #Thriller അടിയുടെ ഇടിയുടെ ചിരിയുടെ പൊടിപൂരം... 😃❤️ ========================== 📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇 https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/

#Msone Release - 3717 (Series) One Piece Season 2 (2026) വൺ പീസ് സീസൺ 2 (2026) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Kaji Productions ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, കോമഡി IMDb : 8.3 (PG-13)
വൺ പീസ് എന്ന ഇതിഹാസ നിധി തേടിയുള്ള യാത്രയിൽ, മങ്കി ഡി. ലൂഫിയും സ്ട്രോ ഹാറ്റ്സും അപകടം നിറഞ്ഞ ഗ്രാൻഡ് ലൈൻ എന്ന സമുദ്രഭാഗത്തേക്ക് പ്രവേശിക്കുന്നതും അവിടെ വെച്ച് മുമ്പത്തേതിനേക്കാൾ വിചിത്രമായ പുതിയ ദ്വീപുകളിലേക്ക് പോകുന്നതും അതിശക്തരായ പുതിയ ശത്രുക്കളെ നേരിടുന്നതുമാണ് ഇൻടു ദ ഗ്രാൻഡ് ലൈൻ എന്ന ഈ സ്റ്റോറി ആർക്കിൽ അവതരിപ്പിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 10/08/26 മുതൽ 16/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 10/08/26 മുതൽ 16/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) Release No : 3686 പരിഭാഷ: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 8998 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

Stremio Nuvio പോലുള്ള മീഡിയ സെന്ററുകളിൽ ഉപയോഗിക്കാനുള്ള എംസോൺ സബ്ടൈറ്റിൽ ആഡോൺ പുറത്തിറക്കുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളിൽ എംസോൺ
Stremio Nuvio പോലുള്ള മീഡിയ സെന്ററുകളിൽ ഉപയോഗിക്കാനുള്ള എംസോൺ സബ്ടൈറ്റിൽ ആഡോൺ പുറത്തിറക്കുന്നു. ഇത്തരം പ്ലാറ്റ്ഫോമുകളിൽ എംസോൺ ആഡോൺ ഇൻസ്റ്റാൾ ചെയ്താൽ സബ്ടൈറ്റിൽ മലയാളം തെരഞ്ഞെടുക്കുമ്പോൾ എംസോണിൽ ലഭ്യമായ സബ്ടൈറ്റിലുകൾ സെലക്ട് ചെയ്ത് ആസ്വദിക്കാം. ആഡോൺ ലിങ്ക് : https://addon.malayalamsubtitles.org/

ഏവർക്കും എംസോണിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳
ഏവർക്കും എംസോണിന്റെ സ്വാതന്ത്ര്യ ദിനാശംസകൾ 🇮🇳🇮🇳🇮🇳

#Msone Release - 3716 (Movie) Lee Cronin's The Mummy (2026) ലീ ക്രോനിൻസ് ദ മമ്മി (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Lee Cronin ജോണർ: ഹൊറർ IMDb : 6.2 (R)
നൂറ്റാണ്ടുകൾക്ക് മുൻപ് ഈജിപ്റ്റിലെ മരുഭൂമിയിൽ അടക്കം ചെയ്യപ്പെട്ട ഒരു മമ്മിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ലീ ക്രോണിൻ സംവിധാനം ചെയ്ത ‘ദ മമ്മി’ (2026) എന്ന ചിത്രം പറയുന്നത്. മരണശേഷവും ആത്മാവിന് ശരീരം ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തിൽ, സുഗന്ധദ്രവ്യങ്ങളും പ്രത്യേക എണ്ണകളും ഉപയോഗിച്ച് മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിച്ചിരുന്നു. ഈ പ്രക്രിയയെ ‘മമ്മിഫിക്കേഷൻ’ എന്നും അങ്ങനെ സൂക്ഷിച്ച മൃതദേഹങ്ങളെ ‘മമ്മി’ എന്നും വിളിക്കുന്നു. മന്ത്രങ്ങൾ എഴുതിയ തുണികൾ കൊണ്ട് പൊതിഞ്ഞ ഇത്തരം മമ്മികളെ പിരമിഡുകളിലോ രഹസ്യ അറകളിലോ അടക്കം ചെയ്തിരുന്നു. അത്തരമൊരു മമ്മിയും അതുമായി ബന്ധപ്പെട്ട അമാനുഷിക ദുഷ്ടശക്തിയുമാണ് ഈ സിനിമയുടെ കാതലെന്നു പറയാം. ലോകമെങ്ങും തരംഗമായ മുൻപത്തെ ‘മമ്മി’ ചിത്രങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ, ഈ ചിത്രം കാണുന്നതിനു മുമ്പ് മറ്റു മമ്മി ചിത്രങ്ങൾ കാണണമെന്ന് നിർബന്ധമില്ല. പരമ്പരാഗത മമ്മി സിനിമകളിലേതു പോലെ സാഹസികതയോ മരുഭൂമിയിലെ ആക്ഷൻ രംഗങ്ങളോ സയൻസ് ഫിക്ഷൻ ഘടകങ്ങളോ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. പകരം, 1930-കളിലെ മമ്മി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഇരുണ്ട ഗോഥിക് ഹൊറർ പശ്ചാത്തലവും ബോഡി ഹൊററും പ്രേതബാധയും രക്തച്ചൊരിച്ചിലുകളും സമാസമം ചേർത്തുണ്ടാക്കിയ ഈ ചിത്രം ഹൊറർ സിനിമാ പ്രേമികൾക്കൊരു വേറിട്ട അനുഭവമായിരിക്കും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3715 (Movie) In the Line of Fire (1993) ഇൻ ദ ലൈൻ ഓഫ് ഫയർ (1993) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Wolfgang Petersen ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ IMDb : 7.2 (R)
മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയെ വധശ്രമത്തിൽനിന്ന് രക്ഷിക്കാൻ കഴിയാതെ പോയതിൻ്റെ കുറ്റബോധം പേറി ജീവിക്കുന്ന ഒരു സീക്രട്ട് സർവീസ് ഏജന്റാണ് ഫ്രാങ്ക് ഹൊറിഗൻ. വർഷങ്ങൾക്ക് ശേഷം നിലവിലെ പ്രസിഡന്റിനെ വധിക്കുമെന്ന് ഫ്രാങ്കിനോട് വെല്ലുവിളിച്ച ആ ബുദ്ധിമാനായ കൊലയാളിയെ തടയാനായി, ഫ്രാങ്ക് വീണ്ടും സെക്യൂരിറ്റി ഡ്യൂട്ടിയിലേക്ക് തിരികെയെത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3714 (Movie) Tuner (2025) ട്യൂണർ (2025) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Daniel Roher ജോണർ: ക്രൈം, ഡ്രാമ IMDb : 7.2 (R)
അസാധാരണ കേൾവിശക്തിയുള്ള ഒരാളെ ഈ സമൂഹം മികച്ചൊരു സംഗീതജ്ഞനാക്കി മാറ്റുമോ അതോ ഒരു കുറ്റവാളിയാക്കി മാറ്റുമോ? ദൈവം നൽകിയ വരദാനത്തെ പണത്തോടുള്ള ആർത്തി കാരണം ദുരുപയോഗം ചെയ്യുന്നവരുടെ നേർച്ചിത്രമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. വലിയ പ്ലോട്ട് ട്വിസ്റ്റുകളോ ഉദ്വേഗ മുഹൂർത്തങ്ങളോ പ്രതീക്ഷിക്കാതെ കാണാൻ സാധിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം, തിയേറ്ററുകളിൽ മികച്ച ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3686 (Series) House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: GRRM; Bastard Sword; 1:26 Pictures Inc ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ IMDb : 8.3 (NC-17)
റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 03/08/26 മുതൽ 09/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 03/08/26 മുതൽ 09/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) Release No : 3686 പരിഭാഷ: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 8839 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.

#Msone Release - 3713 (Series) Delhi Crime Season 3 (2025) ഡെൽഹി ക്രൈം സീസൺ 3 (2025) പരിഭാഷ: സജയ് കുപ്ലേരി പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഹിന്ദി സംവിധാനം: Tanuj Chopra ജോണർ: ക്രൈം, ഡ്രാമ IMDb : 8.5 (NC-17)
മനുഷ്യക്കടത്തിന്റെ ഇരുണ്ട ലോകത്തെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന വർത്തിക ചതുർവേദിയുടെയും സംഘത്തിന്റെയും അതീവ ഉദ്വേഗജനകമായ അന്വേഷണമാണ് ഡെൽഹി ക്രൈം സീസൺ 3. 2012 -ലെ Baby Falak കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില സംഭവവികാസങ്ങളും കഥയിൽ സമാന്തരമായി നെയ്തുചേർത്തിരിക്കുന്നു. മുൻ സീസണുകളിൽ നിന്ന് ഷെഫാലി ഷാ (വർത്തിക ചതുർവേദി), രസിക ദുഗൽ (നീതി സിങ് IPS), രാജേഷ് തൈലാംഗ് (ഇൻസ്‌പെക്ടർ ഭൂപേന്ദ്ര സിംഗ്), എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളുമായി തിരിച്ചെത്തുമ്പോൾ, പുതിയ സീസണിലെ പ്രധാന ആകർഷണമായി ഹുമ ഖുറേഷി, ‘ബഡി ദിദി’ എന്ന ശക്തമായ പ്രതിനായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3686 (Series) House of the Dragon Season 3 (2026) ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: GRRM; Bastard Sword; 1:26 Pictures Inc ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ IMDb : 8.3 (NC-17)
Episode 01-07 റ്റാർഗേറിയൻ രാജവംശത്തിലെ അധികാരത്തിന് വേണ്ടിയുള്ള അക്രമാസക്തമായ ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുന്നതാണ് മൂന്നാം സീസണിൽ. മുൻ സീസണിലെ നിർണ്ണായക സംഭവങ്ങൾക്ക് ശേഷം, അയൺ ത്രോൺ എന്ന ഒറ്റ ലക്ഷ്യത്തിനായി റനീറയുടെ നേതൃത്വത്തിലുള്ള ബ്ലാക്ക് പക്ഷവും ഏഗന്റെ നേതൃത്വത്തിലുള്ള ഗ്രീൻ പക്ഷവും തങ്ങളുടെ സർവ്വ സന്നാഹങ്ങളുമായി നേരിട്ടുള്ള പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

photo content

#Msone Release - 3697 (Series) Agent Kim Reactivated (2026) ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026) പരിഭാഷ: അരവിന്ദ് കുമാർ, സജിൻ.എം.എസ് പോസ്റ്റർ: അമൽ വർഗീസ് ഭാഷ: കൊറിയൻ സംവിധാനം: Lee Seung-Young ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ IMDb : 7.8 (N/A)
എപ്പിസോഡ് 1 – 10 ഒരു ചെറിയ സേവിംഗ്സ് ബാങ്കിലെ മാനേജറായ കിം, മകൾ മിൻ ജിയെയും നോക്കി ജീവിക്കുന്ന ഒരു സാധാരണ അച്ഛനാണ്. എന്നാൽ സ്വന്തം മകളോട് പോലും പറയാത്ത ഒരു ഭൂതകാലം അയാൾക്കുണ്ട്. ഒരു കാലത്ത് അതീവ രഹസ്യ ദൗത്യങ്ങൾ നയിച്ചിരുന്ന ഒരു മുൻ ചാരനായിരുന്നു കിം. നോർത്ത് കൊറിയയുടെ ഹിറ്റ് ലിസ്റ്റിലുള്ള അയാൾ സൗത്ത് കൊറിയയിൽ ജീവിക്കുന്നത് തന്നെ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു ടൈം ബോംബ് പോലെയാണ്. അങ്ങനെ തന്റെ പഴയ ജീവിതമെല്ലാം ഒളിപ്പിച്ചു വെച്ച് സാധാരണക്കാരനായി കഴിയുമ്പോഴാണ് മകൾ മിൻ ജിയെ കാണാതാകുന്നത്. മകളെ തിരികെ കിട്ടാൻ, അയാൾ ഏതറ്റം വരെ പോകാനും തയ്യാറാവുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ