en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
മുലയൂട്ടുന്ന കുട്ടികള്‍ക്ക് ബുദ്ധി ശക്തി കൂടുതലാകുമെന്നും മദ്ധ്യകര്‍ണ്ണത്തിലെ അണുബാധയും ജലദോഷവും കുട്ടിക്കാലത്ത് തുടങ്ങുന്ന പ്രമേഹവും ആസ്തമയും എക്‌സീമ എന്ന ത്വക്ക് രോഗവും മുലയൂട്ടപ്പെടുന്ന കുട്ടികളില്‍ കുറവായിരിക്കുമെന്നും മറ്റു നേട്ടങ്ങളും ശാസ്ത്രം ഇതിനകം തെളിയക്കപ്പെട്ടത്, 1400 വര്‍ഷങ്ങള്‍ക്കപ്പുറം ഇസ്‌ലാം പറഞ്ഞുവെച്ചത് അക്ഷരാര്‍ത്ഥത്തില്‍ ലോകം അംഗീകരിക്കുകയായിരുന്നെന്ന് പറയാം... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *വെള്ളിയാഴ്ചയിലെ പിരിവുകൾ*

*മക്കൾക്ക് മുലപ്പാൽ തടഞ്ഞവരുടെ പരലോകം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ✅അല്ലാഹുതആല പറയുന്നു : മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത്... 💫മുലപ്പാല്‍ നല്‍കുന്നതിനെ സംബന്ധിച്ചുള്ള വികലമായ ചിന്താധാരകളെ കുറിച്ച് നാം അറിയുകയുണ്ടായി. മുലപ്പാല്‍ നല്‍കുന്നതിലെ പ്രാധാന്യം ഉയര്‍ത്തി കാട്ടിയ മതമാണ് ഇസ്‌ലാം. മഹാനായ ഇബ്‌നു ഹജറുല്‍ ഹൈതമി (റ) രേഖപ്പെടുത്തുന്നതായി കാണാം, മുലകൊടുക്കാന്‍ വേറെ പെണ്ണുണ്ടെങ്കിലും ശരി മാതാവിനെ സംബന്ധിച്ചിടത്തോളം കുട്ടിക്ക് ലബഅ് (പ്രസവിച്ച ഉടനെ ഉണ്ടാകുന്ന പാല്‍) കൊടുക്കല്‍ നിര്‍ബന്ധമാണ്. സാധാരണയില്‍ കുട്ടിക്ക് ലബഅ് കൊടുത്തില്ലെങ്കില്‍ ആ കുട്ടിക്ക് ശക്തി ലഭിക്കുകയില്ല. ആ പാലിന്റെ സമയം കുറച്ച് സമയം മാത്രമേ ഉള്ളൂ. അതിന്റെ സമയ പരിധിയെ കുറിച്ച് അറിയുന്ന ആളുകള്‍ പറയുന്നതാണ് കൂടുതല്‍ പരിഗണിക്കേണ്ടത്... *( الفتاوي الكبري / ابن حجر الهيتمي )* ✅ഫത്ഹുല്‍ മുഈനില്‍ രേഖപ്പെടുത്തുന്നു : 🔻മാതാപിതാക്കള്‍ ഇരുവരും തൃപ്തിപ്പെട്ടല്ലാതെ രണ്ട് വയസ്സ് തികയുന്നതിനു മുമ്പ് കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പാടില്ല. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ട് വയസ്സിനു മുമ്പും ഇരുവരുടെയും തൃപ്തിയോടെ മുലയൂട്ടല്‍ നിര്‍ത്താം. രണ്ട് വയസ്സിന് ശേഷം ഏകപക്ഷീയമായി തന്നെ നിര്‍ത്താം. കുട്ടിക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ട് വര്‍ഷത്തിലേറെയും മുലകൊടുക്കാവുന്നതാണ്. എന്നാല്‍ ആവശ്യമില്ലാതെ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ മുലകൊടുക്കാതിരിക്കലാണ് സുന്നത്ത് എന്നാണ് ഇമാം ഹന്ന്വാത്വി (റ) ഫത്വ നല്‍കിയിട്ടുള്ളത്... ആയത് കൊണ്ട് രണ്ട് വയസ്സ് വരെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കല്‍ ഒരു മാതാവിന് അനിവാര്യമായ കാര്യമാണ്... *🛑സ്തനങ്ങളിൽ പാമ്പ് കൊത്തിയ ചരിത്രം :👇🏻* ✅ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍ എന്നീ രണ്ടു പേര്‍ തങ്ങളുടെ സ്വഹീഹില്‍ അബീ ഉമാമത്ത് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം... 💫ഒരിക്കല്‍ മുത്ത്‌നബി ﷺ ഉറക്കത്തിലായിരുന്നു. അപ്പോഴതാ രണ്ട് യുവാക്കള്‍ നബിﷺയുടെ അടുത്ത് വന്ന്, രണ്ട് തോളും കൈയ്യും പിടിച്ചുയര്‍ത്തി. എന്നിട്ട് അവര്‍ നബിﷺയെ കയറാന്‍ പ്രയാസമുള്ള ഒരു പര്‍വ്വതത്തിന്റെ അരികിലെത്തിച്ചു. നബിﷺയോടവര്‍ ആ ചെങ്കുത്തായ പര്‍വ്വതമുകളില്‍ കയറുവാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ നബി ﷺ അശക്തത പ്രകടിപ്പിച്ചു. പര്‍വ്വതം കയറാന്‍ തങ്ങളും സഹകരിക്കുമെന്ന് ആ യുവാക്കള്‍ നബിﷺയെ അറിയച്ചപ്പോള്‍ നബി ﷺ പര്‍വ്വതമുകളിലേക്ക് പതിയെ കയറാന്‍ തുടങ്ങി. ഏകദേശം പകുതിയോളം കയറിപ്പോഴാതാ ഘോരമായ ശബ്ദം നബിﷺയുടെ കര്‍ണ്ണപുടങ്ങളിലേക്ക് ഇരച്ചു കയറി. ആവലാതി പൂണ്ട് നബി ﷺ കാര്യം ചികഞ്ഞു. അത് നരകവാസികള്‍ ശിക്ഷകളേറ്റ് ആര്‍ത്തട്ടഹസിക്കുന്ന ശബ്ദമാണെന്നവര്‍ നബിﷺയെ അറിയിച്ചു... 💫വീണ്ടും നബിﷺയെ മുകളിലേക്ക് ആനയിക്കപ്പെട്ടു. അപ്പോഴതാ.., വായകള്‍ കീറി മുറിച്ചു രക്തം ഒലിക്കുന്ന ആശ്ചര്യജനകമായ ഒരു ജനവിഭാഗത്തെ നബിﷺയുടെ ദൃഷ്ടിയില്‍ പതിയുകയാണ്... നബി ﷺ ചോദിച്ചു: "ഇവര്‍ ആരാണ്..?" അവര്‍ പറഞ്ഞു: "സമയമാകുന്നതിന്റെ മുമ്പ് നോമ്പ് തുറന്നവരാണ്." 💫വീണ്ടും നബി ﷺ മുകളിലേക്ക് നടക്കുകയാണ്. അപ്പോഴതാ..., ദുര്‍ഗന്ധം വമിക്കുന്ന കണ്ടാല്‍ വെറുപ്പുളവാക്കുന്ന വികൃത മുഖങ്ങളുള്ള ഒരു ജനതയെ നബി ﷺ കാണുന്നു. ചോദിച്ചു; "ഇവര്‍ ആരാണ്..?" പറഞ്ഞു: "ഇവര്‍ നിഷേധികളില്‍ നിന്ന് കൊല്ലപ്പെട്ടവരാണ്..." 💫വീണ്ടും നബി ﷺ മറ്റൊരു ജനവിഭാഗത്തെ സമീപിക്കുന്നു, കുപ്പത്തൊട്ടിയോട് സാദൃശ്യമുള്ള ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന വാസനയാണ് അവര്‍ക്കുണ്ടായിരുന്നത്. ഇവര്‍ വ്യഭിചരിക്കുന്ന സ്ത്രീകളും പുരുഷന്മാരുമാരുമാണെന്ന് നബിﷺക്ക് അറിയാന്‍ സാധിച്ചു... 🔻പിന്നീട് ഒരു പറ്റം സ്ത്രീകളെയാണ് കാണാന്‍ കഴിഞ്ഞത്... *🔻അവരുടെ സ്തനങ്ങളെ പാമ്പുകള്‍ കൊത്തുന്നുണ്ട്*. ഇക്കൂട്ടരെ കുറിച്ച് നബി ﷺ ആരാഞ്ഞപ്പോള്‍ ആ യുവാക്കള്‍ പറഞ്ഞു: * "മക്കള്‍ക്ക് മുലപ്പാല് തടഞ്ഞവരാണിവര്‍..."* *(الزواجر عن اقتراف الكبائر /ابن حجر المكي الهيتمي )* ✅ചുരുക്കത്തില്‍, സൗന്ദര്യം നഷ്ടപ്പെടുമെന്ന് കരുതി കുട്ടികൾക്കു മുലപ്പാല്‍ നൽകുന്നത് തടയുന്നവർ ഈ ചരിത്രം ഉൾകൊള്ളണം. മുലപ്പാൽ നല്‍കുന്നതിന് വലിയ മഹത്വമാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്.

*മാതാപിതാക്കളെ തോൽപ്പിക്കുന്ന മക്കൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നമ്മുടെ മാതാപിതാക്കള്ക്ക് പ്രായം കൂടും തോറും അവരുടെ ക്ഷമ കുറയുകയും, ഒറ്റപ്പെടല് കാരണം മനസ്സ് കുടുസ്സാവുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്തേക്കാം, അപ്പോള് സൃഷ്ടാവായ അല്ലാഹുവിന്റെ വാക്ക് നാം ഓര്ക്കുക: *وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا* *أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ* *وَلَا تَنْهَرْهُمَا* *وَقُلْ لَهُمَا قَوْلًا كَرِيمًا* 💫തന്നെയല്ലാതെ നിങ്ങള് ആരാധിക്കരുതെന്നും, മാതാപിതാക്കള്ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില് (മാതാപിതാക്കളില്) ഒരാളോ അവര് രണ്ട് പേരും തന്നെയോ നിന്റെ അടുക്കല് വെച്ച് വാര്ദ്ധക്യം പ്രാപിക്കുകയാണെങ്കില് അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. *وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا* *🌈കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര് ഇരുവര്ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില് ഇവര് ഇരുവരും എന്നെ പോറ്റിവളര്ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.* *Qur'an , Chapter 17, Al Isra': 23-24* 🍅 മാതാപിതാക്കളുടെ മുന്നില് വെച്ച് സഹോദരങ്ങള് തമ്മില് വഴക്കും തര്ക്കവും ഉണ്ടായാല് അതവരുടെ മനസിനെ വേദനിപ്പിക്കും, അവരെയോര്ത്ത് നമ്മുടെ സഹോദരങ്ങള്ക്ക് പൊറുത്തു കൊടുത്താല് അത് വലിയൊരു പുണ്യ കര്മ്മമായിരിക്കും... 🍅 ഹസനുല് ബസ്വരി (റ) പറഞ്ഞു: *എന്റെ ഉമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നതും, സംസാരിച്ചിരിക്കുന്നതും, അവരുടെ മനസിനെ സന്തോഷിപ്പിക്കുന്നതുമാണ് ഐഛികമായ ഒരു ഹജ്ജ് ചെയ്യുന്നതിനെക്കാള് എനിക്കിഷ്ടം* 🍅 യസീദ് ഇബ്നു അബീ ഹുബൈബ് (റ) പറഞ്ഞു: *മാതാപിതാക്കളെ സംസാരത്തില് തോല്പ്പിക്കാന് വേണ്ടി തെളിവുകള് നിരത്തല് നന്ദികേടില് പെട്ടതാണ്"* 🍅 നമ്മുടെ മാതാപിതാക്കള് നമ്മോട് വല്ലതും ആവശ്യപ്പെട്ടാല് അതില് സന്തോഷിക്കുക, 'എന്താ എന്നോട് മാത്രം പറയുന്നത്, എന്താ മറ്റു സഹോദരങ്ങളോട് പറയാത്തത്' എന്ന് ചിന്തിക്കാതെ അത് നിറവേറ്റാനായി മല്സരിക്കുക, കാരണം *സ്വര്ഗ്ഗത്തിലേക്കുള്ള കവാടങ്ങളാണത്..* 🍅 ഓര്ക്കുക , അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി *رب اغفر لي ولوالدي رب ارحمهما كما ربياني صغيرا*... ✅അല്ലാഹു നമ്മുടെ മാതാപിതാക്കള്ക്ക് ദീര്ഘായുസ്സും ആഫിയത്തും നല്ക്കട്ടേ, അവരോട് നന്മചെയ്യാനും അത് വഴി അല്ലാഹുവിന്റെ തൃപ്തി നേടാനും അവന് നമുക്ക് തൗഫീഖ് നല്കട്ടേ, നമ്മില് നിന്ന് സംഭവിച്ച വീഴ്ച്ചകള് അവന് നമുക്ക് പൊറുത്ത് തരട്ടേ... ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഭാര്യമാർക്ക് ഇസ്‌ലാം നൽകിയ പരിഗണനകൾ*

*ഗർഭത്തിൽ ഹറാം കഴിച്ച് വളർന്നവർ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ✅അബൂയസീദുൽ ബിസ്ത്വാമി (റ) വർഷങ്ങളായി ഇബാദത്തിൽ മുഴുകുന്ന മഹാനാനെങ്കിലും ഇബാദത്തിൽ ഒരു രുചിയോ സുഖമോ മഹാന് അനുഭവപ്പെട്ടിരുന്നില്ല. ഒരുദിവസം ഉമ്മയുടെ സമീപം ചെന്ന് മഹാൻ ചോദിച്ചു: "ഉമ്മാ! ആരാധനകളിൽ ഒരു രസമോ രുചിയോ ഞാൻ എത്തിക്കുന്നില്ല. ഞാൻ അങ്ങയുടെ വയറ്റിലായിരിക്കയോ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലോ വല്ല ഹറാമായ ഭക്ഷണവും അങ്ങ് ഭക്ഷിച്ചതായി ഓർക്കുന്നുണ്ടോ..? മാതാവ് അൽപസമയത്തെ ആലോചനക്ക് ശേഷം പറഞ്ഞു:"മോനെ! നീ എന്റെ വയറ്റിലായിരിക്കെ ഒരു ദിവസം ഒരു പാത്രത്തിൽ പാലടക്കട്ടി വെച്ചിട്ടുള്ളത് എന്റെ ദൃഷ്ടിയിൽ പെട്ടു. എനിക്ക് അത് ഭക്ഷിക്കണമെന്ന് ആഗ്രഹം വന്നു. ഉടമസ്ഥന്റെ സമ്മതമില്ലാതെ അൽപ്പം ഞാൻ അതിൽനിന്ന് ഭക്ഷിച്ചു. ഇത്കേട്ട മഹാനവർകൾ ഉമ്മയോട് പറഞ്ഞു: ഉമ്മ അതിന്റെ ഉടമസ്ഥന്റെ അരികിൽ ചെന്ന് പൊരുത്തപ്പെടിയിക്കണം. മാതാവ് ഉടനെ ഉടമസ്ഥന്റെ അരികിൽ ചെന്ന് പൊരുത്തപ്പെട്ട് തരാൻ ആവശ്യപ്പെട്ടു. ഉടമസ്ഥൻ പൊരുത്തപ്പെട്ട് കൊടുത്തു. അതിന്ന് ശേഷമാണ് മഹാനവർകൾ ഇബാദത്തിൽ മാധുര്യം എത്തിച്ചത്. *📜(കിതാബു ന്നവാദിർ:42)* ✒️ഗർഭിണിയുടെ ആഹാരത്തിൽ നിന്നാണ് ശിശുവിന് ഊർജ്ജം ലഭിക്കുന്നത്. അതിനാൽ പിറക്കുന്ന കുഞ്ഞ് നല്ലവനാകണമെങ്കിൽ ഗർഭിണി തിന്നുന്നത് ഹലാലാകണം. ഹറാമോ, ഹലാലോ എന്ന് സംശയമുള്ളതും ഒഴിവാക്കുന്നതാണ് ഉചിതം. *✅നബിﷺപറയുന്നു: "ഹറാം തിന്ന് വളർന്ന തടി നരകവുമായിട്ടാണ് കൂടുതൽ ഇണങ്ങുക" (ഹദീസ് )* ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *മാതാപിതാക്കളെ തോൽപ്പിക്കുന്ന മക്കൾ*

_ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായ നിലമ്പൂർ മുതൽ ഷൊർണൂർ വരെയുള്ള റെയിൽവേയുടെ വനപാതയിലെ അതിമനോഹരമായ ഒരു റെയിൽവേ സ്റ്റേഷനാണ് ചെറുകര.നിറമുള്ള കാഴ്ചകളൊരുക്കുന്ന ചെറുകര റെയിൽപാതയുടെ ദൃശ്യങ്ങൾ_ https://youtube.com/shorts/By4Vo_wo-m0?si=fyo7RFiRHbSas9_X

‎ *💞 ദാമ്പത്യജീവിതം 💞* *ഇണയെന്ന ബോധം സ്ത്രീക്കും പുരുഷനും ഉണ്ടാകണം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• അപരിചിതരും അന്യരുമായിരു സ്ത്രീയും പുരുഷനും വിവാഹത്തോടെ ഒരു മനസ്സും ഒരു മെയ്യുമായിത്തീരുകയാണ്... സ്നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും പാരസ്പര്യത്തിന്റെയും ഒരു പുതിയ പ്രപഞ്ചം ഇവിടെ ഉയിരെടുക്കുന്നു. ആനന്ദത്തിന്റെയും ആമോദത്തിന്റെയും പൊന്‍പുലരിയില്‍ ജീവിതം യാഥാര്‍ത്ഥ്യമാവുകയാണ്. ലക്ഷ്യബോധത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും പുതിയ പാഠങ്ങളും അനുഭവങ്ങളുടെ അധ്യാപകനും ദമ്പതിമാരെ സ്ഥിരോത്സാഹികളും സൂക്ഷ്മനിരീക്ഷകരുമാക്കുകയാണ്. ജീവിതത്തിന്റെ സന്തോഷവും സന്താപവും ഇനിയാണ് അനുഭവിക്കാന്‍ പോകുന്നത്. അര്‍ത്ഥവത്തായ ജീവിതത്തിലൂടെ തന്റെ വ്യക്തിത്വം തെളിയിക്കുകയും സ്നേഹവും സഹകരണവും കേന്ദ്രീകരിച്ചുള്ള ഒരു പുതിയ ജീവിതരീതി ശീലിക്കുകയും ചെയ്യാന്‍ ദമ്പതികള്‍ തയാറാവണം. തന്റെ സ്വന്തം താല്പര്യങ്ങളും സ്വന്തം ലോകവുമല്ല, സ്വന്തം സ്വപ്നങ്ങളും ശീലങ്ങളുമല്ല, ഇനി എല്ലാം രണ്ടാളുടേതാണ്. ഇരുവരുടെയും മോഹങ്ങള്‍, അഭിലാഷങ്ങള്‍, ഉത്തരവാദിത്വങ്ങള്‍, സ്വപ്നങ്ങള്‍, സുഖദുഃഖങ്ങളൾ... ഇതുവരെ താനൊരു കുടുംബത്തിലെ അപ്രധാനമായ ഒരു കൊച്ചുകണ്ണിയായിരുന്നു. ഇപ്പോള്‍ രണ്ടു കുടുംബങ്ങളെ വിളക്കിച്ചേര്‍ക്കുന്ന സുപ്രധാന ഘടകമാണ്. തന്റെ പ്രശ്നങ്ങള്‍ കൂടുകയാണ്. ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണ്. ജീവിതത്തിന്റെ കയ്പും മധുരവും മാറിമാറി കാത്തിരിക്കുകയാണ്... തന്റെ ഓരോ ചലനങ്ങളും നിരീക്ഷിക്കാനും ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും പങ്കുചേരാനും സര്‍വ്വസന്നദ്ധമായി ഒരു ഇണയുടെ ബോധം സ്ത്രീക്കും പുരുഷനുമുണ്ടാകണം. അപരനെ സംശയിപ്പിക്കുന്നതും വെറുപ്പിക്കുന്നതുമായ ഒരു വാക്കും ഒരു ചലനവും എന്നിൽ നിന്നുണ്ടാകരുത് എന്ന വാശിയോടെയായിരിക്കണം ദാമ്പത്യജീവിതം ആരംഭിക്കേണ്ടത്. സ്ത്രീക്ക് ഭര്‍ത്താവിനോടുള്ളതുപോലെ അവകാശങ്ങളും ബാധ്യതകളും പുരുഷന് ഭാര്യയോടുമുണ്ട് എന്നു തുടങ്ങിയ ഖുര്‍ആനിക വചനങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ ഭദ്രതയ്ക്കും സംതൃപ്തിക്കും ഇരുഭാഗത്തുനിന്നും അനുകൂല നിലപാടുകളുണ്ടാകണമെന്നും അതു പാലിക്കാന്‍ ഇരുകക്ഷിയും ബാധ്യസ്ഥരാണുെം വ്യക്തമാക്കുന്നു. ഭര്‍ത്താവിനെ യജമാനനായി കാണാനും അദ്ദേഹത്തിന്റെ മുന്നില്‍ അടിമയെപ്പോലെ കഴിയാനും ഭര്‍ത്താവിന്റെ മുഴുവന്‍ തിന്‍മകളും സഹിക്കാനും കടമപ്പെട്ടവളാണ് സ്ത്രീ എന്ന ധാരണ തെറ്റാണ്. സ്വന്തമായ അഭിപ്രായങ്ങളും അവകാശങ്ങളുമുള്ള ഒരു സ്വതന്ത്ര വ്യക്തിത്വമായി തന്നെയാണ് ഇസ്ലാം സ്ത്രീയെ കാണുന്നത്. വിവാഹത്തിനു മുമ്പുള്ള അതേ സ്ത്രീ തന്നെയാണ് വിവാഹാനന്തരവും. പക്ഷേ, ഭര്‍ത്താവിനെ അനുസരിക്കാനും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനും സ്ത്രീ ഉത്സാഹിക്കണം. ഇതേ അവസ്ഥയായിരിക്കണം തിരിച്ചുമുണ്ടാകേണ്ടത് എന്നു ഭര്‍ത്താവും മനസ്സിലാക്കണം... •••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഗർഭത്തിൽ ഹറാം കഴിച്ച് വളർന്നവർ*

നായകളെ സ്പർശിക്കുന്നത് നബി ﷺ വിലക്കി. ആവശ്യമില്ലാതെ അവയെ വളർത്തുന്നത് തടഞ്ഞു. അഥവാ സ്പർശിച്ചാൽ വൃത്തിവരുത്തുന്നതിൽ പ്രവാചകർ ﷺ കണിശത പ്രകടിപ്പിച്ചു. അവിടന്ന് (ﷺ) നായകളെ വെറുത്തിട്ടില്ലെന്നും സൂക്ഷ്മത പാലിക്കാനാണ് കൽപിച്ചതെന്നും വ്യക്തം. അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുന്നവരെ താക്കീത് ചെയ്യുകയും മൃഗങ്ങളെ സഹായിക്കുന്നവരെ പ്രശംസിക്കുകയും ചെയ്തു. അത്തരം നിരവധി ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1400 വർഷങ്ങൾക്ക് മുമ്പ് റസൂൽ ﷺ പഠിപ്പിച്ച കാര്യങ്ങൾ ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ ഗവേഷണങ്ങളുമായി യോജിക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നുവെന്നതിന് ഖുർആൻ തന്നെ മറുപടി നൽകുന്നുണ്ട്: അദ്ദേഹം (ﷺ) സ്വന്തമായല്ല സംസാരിക്കുന്നത്. തീർച്ചയായും അല്ലാഹു ﷻ ഇറക്കിയ വെളിപാട് മാത്രമാണ്. (അന്നജ്മ് 3-4) ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഇണയെന്ന ബോധം സ്ത്രീക്കും പുരുഷനും ഉണ്ടാകണം*

*‌‎നായകളും മനുഷ്യനും തമ്മിലുള്ള ബന്ധം* ••••••┈•✿﷽✿•┈•••••• ഇസ്‌ലാമിക കർമശാസ്ത്രം നായയെ കുറിച്ച് പ്രതിപാദിക്കുന്നത് മതവിമർശകർ വിവാദമാക്കാറുണ്ട്. ഒരു മുസ്‌ലിം അതിനെ എങ്ങനെ സമീപിക്കണമെന്ന മാർഗദർശനമാണ് മതം നൽകുന്നത്. ഇസ്‌ലാമിന്റെ വിരോധികൾക്ക് ഇതൊരു പ്രഹസനമായി തോന്നിയേക്കാമെങ്കിലും ശാസ്ത്രത്തിന് പോലും ഇന്ന് തള്ളിക്കളയാൻ പറ്റാത്ത വിധം ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന പലതും പുലരുകയും തെളിയിക്കപ്പെടുകയുമാണ്. പൂർവകാലങ്ങളിൽ കർഷക പാരമ്പര്യമുള്ള മുസ്‌ലിംകൾ ധാരാളം നായ്ക്കളെ കാവലിനും ആട്ടിൻപറ്റങ്ങളെ മേയ്ക്കുന്നതിനും വളർത്തിയിരുന്നുവെന്നത് വസ്തുതയാണ്. മൃഗങ്ങൾ ഓടിപ്പോകാതെ നോക്കിയിരുന്നതും മോഷ്ടാക്കളെ അകറ്റിയിരുന്നതും ഈ കാവൽ നായ്ക്കളായിരുന്നു. കൂടാതെ മൃഗവേട്ടക്കും നായകളെ അവരുപയോഗിച്ചിരുന്നു. മുസ്‌ലിംകൾ മാത്രമല്ല, പുരാതന ഈജിപ്തിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ശിലാലിഖിതങ്ങളിൽ നായകളും മനുഷ്യരുമുള്ള ബന്ധം കൊത്തിവച്ചിട്ടുണ്ട്. മുസ്‌ലിംകളും ഇത്തരം ആവശ്യങ്ങൾക്ക് നായകളെ ഉപയോഗിച്ചുപോന്നു. നഗരങ്ങളിൽ സ്വത്ത് സംരക്ഷണത്തിനും നുഴഞ്ഞുകയറ്റക്കാർക്കെതിരെയും നായ്ക്കളെ ഉപയോഗിച്ചു. നഗര മാലിന്യങ്ങൾ ഭക്ഷിച്ച് വൃത്തിയാക്കുക കൂടി അവർ ലക്ഷ്യമിട്ടിരിക്കാം. ഏതായാലും ഈ ഇടപാടിൽ ചില വ്യവസ്ഥകളും അതിരുകളും അവകാശങ്ങളും നിശ്ചയിക്കുകയാണ് ജീവനുള്ള പ്രസ്ഥാനമെന്ന നിലയിൽ ഇസ്‌ലാം ചെയ്തത്. ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഡമസ്‌കസ്, ബാഗ്ദാദ്, കൈറോ, ഇസ്തംബൂൾ നഗരവീഥികൾ വൃത്തിയായി സൂക്ഷിക്കാൻ അധികാരികൾ പരിശീലനം നൽകിയ നായകളെ ഉപയോഗിച്ചിരുന്നു. എലികളെയും മറ്റും തുരത്താനും നായ്ക്കളെ വളർത്തി. ഇത്തരം നായകൾക്കെതിരെ അക്രമം നടത്തിയവർക്ക് ഭരണകൂടം ശിക്ഷ വിധിക്കുകയുമുണ്ടായി. മുസ്‌ലിം നഗരങ്ങൾ വൃത്തിയുള്ളതും മനോഹരവുമായി സംരക്ഷിച്ചത് നായകളെ ഉപയോഗപ്പെടുത്തിയായിരുന്നിട്ടും എന്തുകൊണ്ടാണ് ഇസ്‌ലാം അവയെ നിഷിദ്ധമാക്കിയത്..? അന്വേഷണം സംഗതമാണ്. മിക്ക പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ നായയുടെ ഉമിനീർ, രോമം ഉൾപ്പെടെയുള്ളവയെല്ലാം അശുദ്ധമാണ്. നായകൾ ഉള്ളിടത്ത് മലക്കുകൾ ഇറങ്ങാറില്ല എന്ന ആത്മീയതലം കൂടിയുള്ളതു കൊണ്ടാണ് നായയെ ഇസ്‌ലാം നിഷിദ്ധമാക്കിയത്. നായകളോട് ശത്രുതയല്ല, മനുഷ്യ സുരക്ഷക്കായുള്ള അകലം പാലിക്കലാണ് മതം നിർദേശിച്ചത്. നായകൾ രോഗം പരത്തുന്നുവെന്ന് മുമ്പേ കണ്ടെത്തിയിട്ടുള്ളതാണ്. ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് പല പകർച്ചവ്യാധികൾ പടർത്തുന്നതിലും നായകൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തുകയും നഗര ശുചീകരണത്തിനുപയോഗിച്ചിരുന്ന നായകളെ നീക്കം ചെയ്യുകയുമുണ്ടായി. ശുനകന്മാരെ വളർത്തുന്നതും അവയോട് അടുത്ത സഹവാസം പുലർത്തുന്നതും മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും വരുത്തുന്ന അപകടങ്ങൾ അവഗണിക്കാവതല്ല. നായകളിൽ കാണപ്പെടുന്ന വിര (ടേപ്പ് വേം) മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമ്പോൾ വിട്ടുമാറാത്ത രോഗാവസ്ഥക്ക് കാരണമാവുകയും ചിലപ്പോൾ മരണത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത്തരം വിരകൾ മനുഷ്യരിലും കന്നുകാലികളിലും ഉണ്ടാകാമെങ്കിലും പൂർണ വളർച്ച പ്രാപിച്ച രൂപത്തിൽ നായകളിലും ചെന്നായകളിലും ചിലയിനം പൂച്ചകളിലുമാണ് കാണപ്പെടുന്നത്. നായ്ക്കളിലെ ഇത്തരം വിരകൾ മറ്റുള്ളവയിൽ നിന്നു വിഭിന്നമാണ്. അവ വളരെ സൂക്ഷ്മവും അപകടകാരികളുമാണ്. ഒരു പുഴു മൂലമുണ്ടാകുന്ന മുറിവിൽ കൂടുതൽ പുഴുക്കൾ നിറയാനിടയാകുന്നു. ഈ മുറിവ് മൃഗങ്ങളിൽ ഒരു ആപ്പിളിന്റെ വലിപ്പം പ്രാപിച്ചേക്കാം. മനുഷ്യരിൽ കുരുക്കൾ ഉണ്ടാക്കുകയാണ് പതിവ്. ഈ കുരുക്കളിൽ പത്ത് മുതൽ ഇരുപത് പൗണ്ട് വരെയുള്ള മഞ്ഞ ദ്രാവകം നിറഞ്ഞിരിക്കുന്നു. രോഗബാധിതനിൽ ശ്വാസകോശം, പേശികൾ, പ്ലീഹ, വൃക്കകൾ, മസ്തിഷ്‌കം എന്നിവയിൽ ഇത് വിവിധ അസുഖങ്ങൾ സൃഷ്ടിച്ചേക്കാം. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നതനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഓരോ വർഷവും 4.5 ദശലക്ഷത്തിലധികം ആളുകൾക്ക് നായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. അവിടെ പ്രതിവർഷം കടിയേൽക്കുന്ന കുട്ടികളുടെ എണ്ണം രണ്ടു ദശലക്ഷത്തിലധികമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തിൽ രോഗം ബാധിച്ചുള്ള മരണങ്ങളിൽ 55000 മുതൽ 60000 വരെ പേവിഷബാധ മൂലമാണ്. ഇന്ത്യയിൽ പ്രതിവർഷം 18000-20000 എന്ന നിരക്കിലാണ് പേവിഷബാധ കൊണ്ടുള്ള മരണങ്ങൾ. ഇത് ആഗോള മരണത്തിന്റെ മൂന്നിലൊന്ന് വരും. കേരളത്തിലെ കണക്കുകൾ പ്രകാരം 2020ൽ അഞ്ച് മരണങ്ങളും 2021ൽ 11 മരണങ്ങളും സംഭവിച്ചു. കേരളത്തിൽ നായകൾ കടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ജൂൺ മാസം വരെ 1,47,287 പേരാണ് നായ്ക്കളുടെ കടിയേറ്റ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

*കണ്ണുനീർ വറ്റാത്ത പെണ്ണ്* ••••••┈•✿﷽✿•┈•••••• വിവാഹം കഴിഞ്ഞിട്ടു അഞ്ചുമാസം തികയും മുമ്പെ വിവാഹ മോചിതയായ സഹോദരിയാണ് ഞാന്‍. ഇപ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയാണ്. ആമുഖമില്ലാതെ സാബിറാബീവി ഗദ്ഗദത്തോടെ വിതുമ്പി. ഒരു ബ്രോക്കറുടെ ചതിയാണിവിടെ എന്നെയും കുടുംബത്തെയും ദുരന്ത മുഖത്തേക്ക് തള്ളിവിട്ടത്… ആദ്യ രാത്രിതന്നെ ഭര്‍ത്താവിന്റെ ചോദ്യം എന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെകുറിച്ചായിരുന്നു. ഞാന്‍ സത്യസന്ധമായി വിശദീകരിച്ചുകൊടുത്തപ്പോള്‍ അതിനുശേഷം എന്നോട് ക്രൂരമായ മുഖത്തോടെയാണ് പെരുമാറിയത്…….. എന്നെയല്ല, പണത്തെ സ്‌നേഹിച്ച അയാള്‍ അവസാനം ത്വലാഖ് ചൊല്ലുകയായിരുന്നു. ഞാന്‍ വെറുക്കുന്ന, ഒരു ക്രൂരന്റെ കുഞ്ഞിനെയാണ് ഞാന്‍ ഗര്‍ഭം ചുമന്നിരിക്കുന്നത്. ഈ കുഞ്ഞിനെ ഞാന്‍, എന്തിനു ചുമക്കണം? അവള്‍ പൊട്ടിക്കരഞ്ഞു. എന്തുപറഞ്ഞാണീ സഹോദരിയെ സമാധാനിപ്പിക്കേണ്ടത്. ഇസ്‌ലാമിക മര്യാദയ്ക്ക് ഒട്ടും നിലക്കാത്ത കടുത്ത ധിക്കാരമാണിവിടെ ഭര്‍ത്താവും കുടുംബവും ചെയ്തിരിക്കുന്നത്. ഇത്തരം എത്രയെത്ര സംഭവങ്ങള്‍ നമുക്കിടയില്‍ അറിയാതെ കിടക്കുന്നു. വിവാഹ മോചനത്തിന് വളരെയേറെ വ്യവസ്ഥയും ക്രമങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. അത്തരം നിയമാവലികളോ മര്യാദകളോ പാലിക്കാതെയാണിന്ന് അധിക വിവാഹമോചനകേസുകളും നടക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ വരന്റെയും വധുവിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന അനുരഞ്ജനശ്രമം നടക്കണമെന്നു ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത അനിവാര്യഘട്ടങ്ങളിലല്ലാതെ ത്വലാഖു ചൊല്ലല്‍ വളരെയേറെ വെറുക്കപ്പെട്ടതും റസൂല്‍ (സ) ശക്തമായ ഭാഷയില്‍ താക്കീതു ചെയ്തതുമാണ്. ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഭര്‍ത്താവ് മൂന്നു ത്വലാഖും ചൊല്ലിയില്ലെങ്കില്‍ മൂന്നു ശുദ്ധിയുടെ കാലം ഭാര്യ ഭര്‍തൃവീട്ടില്‍ താമസിക്കണം. ഈ കാലയളവില്‍ ഭക്ഷണവും വസ്ത്രവും മറ്റുജീവിത സൗകര്യങ്ങളും നല്‍കാന്‍ ഭര്‍ത്താവ് കടപ്പെട്ടവനാണ്. ഈ കാലയളവില്‍ ഇദ്ദ കഴിയുന്നതിനുമുമ്പ്, ഞാന്‍ നിന്നെ തിരിച്ചെടുക്കുന്നുവെന്നു പറഞ്ഞ് ദാമ്പത്യം പുനഃസ്ഥാപിക്കാവുന്നതാണ്. ഈ മൂന്നു മാസക്കാലം യോജിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാത്രമേ ത്വലാഖ് പ്രാബല്യത്തില്‍ വരികയുള്ളൂ. വിവാഹമോചിത ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെ ഭര്‍തൃവീട്ടില്‍ താമസിക്കുകയും കുഞ്ഞിനു മുലയൂട്ടുന്നുണ്ടെങ്കില്‍ മാന്യമായ വേതനം നല്‍കുകയും വേണം. ഇദ്ദ കഴിഞ്ഞാണ് ദാമ്പത്യത്തിലേക്കു വരുന്നതെങ്കില്‍ വേറെ നികാഹു കഴിയേണ്ടതുണ്ട്. മൂന്നു ത്വലാഖും ചൊല്ലിയതാണെങ്കില്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് അയാള്‍ അവളുമായി ബന്ധപ്പെട്ട ശേഷം ത്വലാഖു ചൊല്ലി, ഇദ്ദ കഴിഞ്ഞതിനു ശേഷമേ ഇയാള്‍ക്ക് അവളെ പുനര്‍വിവാഹം ചെയ്യാന്‍ പാടുള്ളൂ. വിവാഹമോചിത മൂന്ന് ആര്‍ത്തവ ശുദ്ധി പൂര്‍ത്തിയാകുന്നതുവരെ ഇദ്ദ ആചരിക്കേണ്ടതാണ്. ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതോടെ അതവസാനിക്കും. എണ്ണ, സുഗന്ധ വസ്തുക്കള്‍, സുറുമ, ചായം മുക്കിയ വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവ ഇദ്ദയുടെ കാലയളവില്‍ ഉപയോഗിക്കരുത്. കുളി, മുടി ചീകല്‍, നഖം വെട്ടല്‍ തുടങ്ങിയവയ്ക്കും വിരോധമില്ല. പ്രത്യേകം ശ്രദ്ധിക്കുക- ത്വലാഖ് ഗൗരവമേറിയ വിഷയമാണ്. നിന്നെ ഞാന്‍ ത്വലാഖ് ചൊല്ലിയെന്ന് തമാശയില്‍ പറഞ്ഞാല്‍ പോലും അത് ത്വലാഖായി പരിഗണിക്കപ്പെടും. ഭാര്യ ആര്‍ത്തവകാരിയായിരിക്കെ ത്വലാഖ് ചൊല്ലരുത്. വാല്‍ക്കഷ്ണം: സഹിക്കാന്‍ പറ്റാത്ത സ്വഭാവദൂക്ഷ്യമുള്ളവളെ വിവാഹമോചനം ചെയ്യല്‍ സുന്നത്താണ്. മധുവിധു ആഘോഷിച്ചു രണ്ടുമാസം കഴിയുന്നതിനു മുമ്പ് തന്റെ ഭാര്യ അന്യവ്യക്തിക്ക് എഴുതിയ ലൗലറ്റര്‍ പിടിക്കപ്പെടുകയുണ്ടായി. ഭാര്യയുടെ ക്രൂരത ഉന്നയിച്ച് വിവാഹബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് കോടതിയെ സമീപിക്കുന്നു. ഈ കേസില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധിന്യായത്തില്‍ ഇങ്ങനെ കാണാം. ഇത്തരത്തിലുള്ള കത്ത് തന്റെ ഭാര്യ മറ്റൊരാള്‍ക്ക് എഴുതുന്നതു കണ്ടാല്‍ ഏതൊരു ഭര്‍ത്താവും ഞെട്ടിപ്പോകും. കുടുംബ സംവിധാനത്തിന്റെ അടിത്തറ തന്നെ തകര്‍ന്നുപോകും. ഇത് ഭാര്യയുടെ ഭാഗത്തുനിന്ന് ഭര്‍ത്താവിനെതിരെയുള്ള ക്രൂരതയാണ്. ഇത്തരത്തിലുള്ള ഭാര്യയുടെ കൂടെ ജീവിക്കാന്‍ ഒരു ഭര്‍ത്താവിനെയും നിര്‍ബന്ധിക്കാന്‍ പാടില്ല. ••••••••••••••••••••••••••••••••• അടുത്ത വിഷയം : *നായകളും മനുഷ്യരും തമ്മിലുള്ള ബന്ധം*

*ജീവിതപരീക്ഷയിലെ ചോദ്യകടലസുകൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ക്ലാസ്സ് പരീക്ഷ നടക്കുകയായിരുന്നു. ആദ്യത്തെ നാലു ചോദ്യങ്ങളും കുട്ടികൾ പ്രതീക്ഷിച്ചവ തന്നെയായിരുന്നു. എല്ലാവരും നന്നായി ഉത്തരമെഴുതി. പക്ഷെ അഞ്ചാമത്തെ ചോദ്യത്തിനു മുന്നിൽ അവർ പകച്ചിരുന്നു പോയി! "നിങ്ങളുടെ ക്ലാസ്സ് മുറി വൃത്തിയാക്കുന്ന സ്ത്രീയുടെ പേരെന്ത്‌ ?'' ഇതായിരുന്നു ആ ചോദ്യം. അവരെ കുട്ടികൾ ഒട്ടേറെത്തവണ കണ്ടിട്ടുണ്ടെങ്കിലും, ആരും ഒരിക്കലും അവരോടു സംസാരാച്ചിട്ടില്ലായിരുന്നു! ആ ചോദ്യത്തിനുത്തരമെഴുതാതെ കുട്ടികൾ കടലാസുകൾ തിരികെ നൽകി. ബെല്ലടിച്ചപ്പോൾ ഒരു കുട്ടി അദ്ധ്യാപകനോടു ചോദിച്ചു "അവസാന ചോദ്യത്തിൻ്റെ മാർക്ക് ഗ്രേഡിനു പരിഗണിക്കുമോ?" അദ്ദേഹം പറഞ്ഞു "ഗ്രേഡിനു പരിഗണിമോ ഇല്ലയോ എന്നറിയില്ല. പക്ഷെ, ജീവിതത്തിന് ഉപകരിക്കും" ഭാഷാ നൈപുണ്യവും, ശാസ്ത്ര അറിവുകളും മാത്രം അറിവിൻ്റെ പട്ടികയിൽ പെടുത്തുമ്പോൾ നാം ഒന്നോർക്കണം 'അറിവു കൊണ്ടു മാത്രം, ജീവിക്കാനാകില്ല. അടുപ്പവും അനുഭവവും കൂടി വേണം ജീവിതം ധന്യമാകുവാൻ' എല്ലാ ചോദ്യങ്ങളുടെയും ഉത്തരമെഴുതാൻ പഠിച്ചിട്ടും എന്തുകൊണ്ടാണ് ജീവിതം പലരുടേയും മുൻപിൽ ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നത് ? കീഴോട്ടു നോക്കിയുള്ള പുസ്തക പഠനത്തോടൊപ്പം, ചുറ്റുപാടും നോക്കിയുള്ള ജീവിതപഠനം കൂടി നടത്തുന്നില്ലെങ്കിൽ, ജീവിത പരീക്ഷയിലെ ചോദ്യക്കടലാസുകൾ കണ്ടു നാം ഭയന്നു പോയെന്നു വന്നേക്കാം! ••••••••••••••••••••••••••••••••• അടുത്ത വിഷയം : *കണ്ണുനീർ വറ്റാത്ത പെണ്ണ്*

*ഉറക്കം കളയുന്ന ഇണയാവരുത്* ••••••┈•✿﷽✿•┈•••••• എപ്പോഴും നിന്റെ അഭിപ്രായങ്ങളില്‍ ഭാര്യയെ കൂടി പങ്കാളിയാക്കണം. പ്രത്യേകിച്ചും മക്കളുടെ മുമ്പില്‍. അവളുടെ വികാരങ്ങളെ നീ പരിഗണിക്കണം പ്രത്യേകിച്ചും മറ്റുള്ളവരുടെ മുമ്പില്‍. നീ മടങ്ങി ചെല്ലാന്‍ വൈകുമ്പോള്‍ അക്കാര്യം അവളെ വിളിച്ച് അറിയിക്കണം. അപ്രകാരം വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ ഒരുങ്ങുമ്പോൾ അവള്‍ക്ക് എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ എന്ന് അന്വേഷിക്കണം... നീ ജോലിസ്ഥലത്തായിരിക്കുമ്പോള്‍ സാധിക്കുമെങ്കില്‍ അവളെയൊന്ന് വിളിച്ചു നോക്കണം. അവളുടെയും മക്കളുടെയും കാര്യത്തില്‍ വലിയ ആശ്വാസമാണത് പകര്‍ന്നു നല്‍കുക. താങ്കളുടെ അസാന്നിദ്ധ്യം അവളോടുള്ള അവഗണന കാരണമല്ല, ജോലിത്തിരക്കുകള്‍ കാരണമാണെന്ന ബോധ്യം അതവളില്‍ ഉണ്ടാക്കുകയും ചെയ്യും. അവള്‍ വികാരങ്ങള്‍ പങ്കുവെക്കുമ്പോള്‍ നീ ക്ഷമയോടെ അതിന് ചെവികൊടുക്കണം. അപ്പോള്‍ വാച്ചില്‍ നോക്കി നീയൊരിക്കലും അസ്വസ്ഥനാവരുത്. വല്ല കാരണവശാലും അവളുടെ വികാരത്തെ വ്രണപ്പെടുത്തിയാല്‍ അതിന് ക്ഷമ ചോദിക്കാനും മടിക്കരുത്... നീ നിന്റെ ഇണക്ക് സ്വന്തത്തിലുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കണം. നീയൊരുക്കിയ വളയത്തില്‍ ചുറ്റിക്കറങ്ങുന്നവളാക്കി മാറ്റുന്നതിന് പകരം, അവളുടേതായ സ്വത്വവും ചിന്തയും തീരുമാനങ്ങളും ഉണ്ടാക്കിയെടുക്കാന്‍ നീ പ്രോത്സാഹിപ്പിക്കണം. എല്ലാ കാര്യങ്ങളും അവളോട് കൂടിയാലോചിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. ഏറ്റവും നല്ല ശൈലിയായിരിക്കണം അതിന് നീ സ്വീകരിക്കേണ്ടത്. അവളുടെ അഭിപ്രായങ്ങള്‍ ശരിയായി നിനക്ക് തോന്നിയാല്‍ അക്കാര്യം അവളെ അറിയിക്കണം. നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് അവളുടെ അഭിപ്രായമെങ്കില്‍ മാന്യമായും നൈര്‍മല്യത്തോടെയും അത് പറഞ്ഞ് മനസ്സിലാക്കുകയും വേണം... ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• പ്രശംസനീയമായ കാര്യങ്ങളില്‍ ഇണയില്‍ കാണുമ്പോള്‍ അതിനെ പ്രശംസിക്കാന്‍ ഒരു മടിയും നീ കാണിക്കരുത്. പ്രവാചകന്‍ ﷺ ഒരിക്കല്‍ പറഞ്ഞു: ജനങ്ങളോട് നന്ദി കാണിക്കാത്തവരോട് അല്ലാഹു ﷻ നന്ദി കാണിക്കുകയില്ല. ഇണയെ കുറിച്ച നിന്റെ സങ്കല്‍പം നന്നായി വസ്ത്രങ്ങളെല്ലാം അലക്കുന്ന, രുചികരമായി ആഹാരം തയ്യാറാക്കുന്ന, വീട് വൃത്തിയായി കൊണ്ടു നടക്കുന്ന ഒരു മാതൃകാ വീട്ടമ്മയില്‍ പരിമിതപ്പെടുത്തരുത്. കുടുംബത്തിലെ ദൗത്യം നിര്‍വഹിക്കുന്നതിനൊപ്പം സാമൂഹിക ദൗത്യം നിര്‍വഹിക്കുന്നതില്‍ അവളെ വിജയിയാക്കുന്നതിന് നിങ്ങളുടെ പിന്തുണയും സഹായവും അനിവാര്യമാണ്. ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവും എന്ന് പറയുന്നത് പോലെ ഏതൊരു സ്ത്രീയുടെയും വിജയത്തിന് പിന്നിലും അവള്‍ക്ക് പ്രചോദനം നല്‍കുന്ന ഒരു പുരുഷനുണ്ടാവുമെന്നാണ് പറയുന്നത്... ഒരുമിച്ച് ചെയ്യാവുന്ന ജോലികള്‍ ഇണക്കൊപ്പം നിങ്ങള്‍ ചെയ്യുക. സൂക്ഷിച്ചു വെക്കാവുന്ന ഒട്ടേറെ നല്ല ഓര്‍മകള്‍ അതവള്‍ക്ക് സമ്മാനിക്കും. നിങ്ങള്‍ക്കിടയിലെ അടുപ്പത്തിന്റെ ശക്തിയത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉമ്മയെ കുറിച്ച നല്ല ഒരു ചിത്രമാണ് മക്കളുടെ മനസ്സില്‍ ഉണ്ടാവേണ്ടത്. അവര്‍ക്കും മക്കള്‍ക്കും ഇടയിലെ നല്ല ബന്ധത്തിന് അതാവശ്യമാണ്. അതിന് നിങ്ങള്‍ ഇണയെ സഹായിക്കണം. നിങ്ങളുടെ കണ്ണില്‍ നല്ലൊരു ഇണയും ഉമ്മയുമായി അവള്‍ മാറുമ്പോള്‍ സന്താനപരിപാലനം അടക്കമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിന് വലിയ ശേഷി അതവള്‍ക്ക് നല്‍കും... ഇണയിലെ നല്ല ഗുണങ്ങള്‍ നേടിയെടുക്കാന്‍ നീ ശ്രമിക്കണം. ഭാര്യമാരുടെ ദീനീ നിഷ്ഠയും ധാര്‍മികമൂല്യങ്ങളോടുള്ള പ്രതിപത്തിയും കാരണം കൂടുതല്‍ ദീനീനിഷ്ഠ പുലര്‍ത്തുന്നവരായി മാറിയ എത്രയോ പുരുഷന്‍മാരുണ്ട്... അവസാനമായി പറയാനുള്ളത് ഇണയുടെ വികാരങ്ങള്‍ക്ക് നീ വിലകല്‍പിക്കണമെന്നാണ്. എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിച്ചിരുന്ന രാജകുമാരിയായിട്ടും ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിനൊപ്പമുള്ള ജീവിതത്തിലെ കൊടും ദാരിദ്ര്യത്തെ തൃപ്തിപ്പെട്ടവളായിരുന്നു അദ്ദേഹത്തിന്റെ ഇണ ഫാതിമ ബിന്‍ത് അബ്ദുല്‍ മലിക്... എന്നാല്‍ അദ്ദേഹത്തിന്റെ സ്‌നേഹമില്ലാതെ ഒരു ദിവസം പോലും ജീവിക്കുന്നത് ആ മഹതി ഇഷ്ടപ്പെട്ടില്ല. അദ്ദേഹം മറ്റു തിരക്കുകളില്‍ വ്യാപൃതനായപ്പോള്‍ അവര്‍ അദ്ദേഹത്തിനെഴുതിയ കവിതാ ശകലങ്ങള്‍ ശ്രദ്ധേയമാണ്... "എന്റെ ബുദ്ധിയെ തടവിലാക്കുകയും എന്റെ മനസ്സിനെ കവര്‍ന്നെടുക്കുകയും ചെയ്ത രാജാവേ, മുഴുവന്‍ ജനങ്ങളോടും നീതി കാണിച്ച അങ്ങ് എന്നോട് അനീതി കാണിച്ചതായി ഞാന്‍ കാണുന്നു. പ്രജകള്‍ക്ക് എല്ലാ ഔദാര്യവും താങ്കള്‍ നല്‍കി, ഉറക്കമില്ലായ്മയല്ലാതെ മറ്റൊന്നും എനിക്ക് നല്‍കിയില്ല..." •••••••••••••••••••••••••••••••• അടുത്ത വിഷയം : *ജീവിതപരീക്ഷയിലെ ചോദ്യക്കടലാസുകൾ*

*താൽക്കാലിക ലാഭത്തിന് വേണ്ടി സ്വഭാവം നഷ്ടപ്പെടുത്തരുത്* ••••••┈•✿﷽✿•┈•••••• പഴയ ഒരു കുട്ടിക്കഥയുണ്ട്, അതിങ്ങനെയാണ്... ഒരു കാട്ടിൽ ഒരു *വാനമ്പാടി* ജീവിച്ചിരുന്നു. ഒരിക്കൽ തന്റെ കൂടയിൽ നിറയെ *പുഴുക്കളുമായി* ഒരാൾ അതുവഴി കടന്നുപോയി. ഇത് കാണാനിടയായ വാനമ്പാടി അയാളോട്... *"താങ്കൾ എവിടെക്കാണ് പോകുന്നത്?"* എന്ന് ചോദിച്ചു. "ഈ പുഴുക്കളെ ചന്തയിൽ കൊണ്ടുപോയി *വിറ്റ്* പകരം *തൂവലുകൾ വാങ്ങാനാണ്* പോകുന്നത്" എന്ന് അയാൾ മറുപടി പറഞ്ഞു. അപ്പോൾ വാനമ്പാടി പറഞ്ഞു. "നിങ്ങൾ പുഴുക്കളെ *എനിക്ക് തരൂ.* പകരം ഞാൻ നിങ്ങൾക്ക് *തൂവലുകൾ തരാം.* മാത്രമല്ല ഇനി ഞാൻ എന്നും ആഹാരത്തിനായി *പുഴുക്കളെ തേടി പോകേണ്ടല്ലോ"* അങ്ങനെ അയാൾ തന്റെ കൈവശമുള്ള *പുഴുക്കളെ നൽകി* പകരം വാനമ്പാടിയുടെ *കുറച്ച് തൂവലുകൾ വാങ്ങി* തിരിച്ചുപോയി. ദിവസങ്ങളോളം ഇത് *തുടർന്നു.* ഒടുവിൽ *വാനമ്പാടിയുടെ ശരീരത്തിൽ ഒരൊറ്റ തൂവൽപോലും അവശേഷിക്കാത്ത സ്ഥിതിയായി.* അതുകൊണ്ടുതന്നെ *പുഴുക്കളെ നൽകാനും അയാൾ കൂട്ടാക്കിയില്ല.* *തൂവലുകൾ ഇല്ലാതെ പറക്കാൻ കഴിയാത്തതിനാൽ ആഹാരം ലഭിക്കാതെ പട്ടിണി കിടന്ന് ആ വാനമ്പാടി മരണപ്പെട്ടു.* വളരെ *എളുപ്പത്തിൽ* ഭക്ഷണം ലഭിക്കുമെന്ന് കരുതി *തെറ്റായ പാത തിരഞ്ഞെടുത്തതിനാൽ* തന്റെ *ജീവൻ* തന്നെ ആ വാനമ്പാടിക്ക് *വില നൽകേണ്ടി വന്നു.* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നമ്മളിൽ പലരും ഈ വാനമ്പാടിയെ പോലെ *വളരെ എളുപ്പമുള്ള വഴികളാണ് ജീവിതത്തിൽ തിരഞ്ഞെടുക്കാൻ താല്പര്യം കാണിക്കുക.* ഒടുവിൽ അത് *തെറ്റാണെന്ന് മനസ്സിലാകുമ്പോഴേക്കും നമ്മൾ പരാജയത്തിന്റെ പാതയിലേക്ക് എത്തിച്ചേർന്നിട്ടുണ്ടാകും.* ഓരോ വ്യക്തികൾക്കും നിരവധി *മൂല്യങ്ങളുണ്ട്.* *സത്യസന്ധത, ആത്മാർഥത, വിശ്വസ്ഥത* എന്നിങ്ങനെ അനേകം *സ്വഭാവവിശേഷങ്ങളാണ്* അവ. *സ്വന്തം നേട്ടങ്ങൾക്കോ താത്‌കാലിക ലാഭങ്ങൾക്കോ* വേണ്ടി നാം *നമ്മുടെ സ്വഭാവ മൂല്യങ്ങളെ നഷ്ടപ്പെടുത്തരുത്.* അങ്ങനെ ചെയ്‌താൽ അവ *നമ്മുടെ ജീവിതത്തെ പരാജയത്തിന്റെ പടുകുഴിയിലേക്കാവും നയിക്കുക.* ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ഉറക്കം കളയുന്ന ഇണയാവരുത്*

*ദാമ്പത്യത്തിൽ സൈക്കോളജി പറയാൻ സുഖമാണ്, ജീവിച്ചു കാണിക്കാനാണ് പ്രയാസം* ••••••┈•✿﷽✿•┈•••••• മുത്ത് നബി ﷺ എന്നോടൽപ്പം വെള്ളം ചോദിച്ചു. പെട്ടെന്ന് തന്നെ വെള്ളവുമായി തിരു സമക്ഷത്തിലേക്ക് ഞാനെത്തി. കുടിക്കുന്നതിനിടയിൽ അതിലൊരു മുടി കണ്ടു. നാണക്കേട് കൊണ്ടു പരുങ്ങിപ്പോയ എന്റെ നേരേ മുടി ഉയർത്തി കാണിച്ചു കൊണ്ടു പുന്നാര നബി ﷺ ദുആ ചെയ്തു: 'നാഥാ ഇയാൾക്കു നീ സൗന്ദര്യം നൽകേണമേ...' കാലങ്ങൾ കഴിഞ്ഞു. മുത്ത് നബിﷺയുടെ പ്രാർത്ഥന ജീവിതത്തിൽ നന്നായി അനുഭവിച്ചു. തൊണ്ണൂറ്റി മൂന്നു വയസുവരെ ജീവിച്ചെങ്കിലും ഉമർബിൻ അഖ്തബ്(റ)വിന്റെ ഒരു മുടി പോലും നരച്ചില്ല... (തിർമുദി) ഭക്ഷണത്തിൽ മുടി വീണെന്ന ഒറ്റക്കാരണത്താൽ ഭാര്യമാരുമായി കലഹിക്കുന്ന എത്ര പേർ നമുക്കിടയിലുണ്ട്..!! സൈക്കോളജി പറയാൻ സുഖമാണ്. അത് ജീവിച്ചു കാണിക്കാനാണ് പ്രയാസം. അവിടെയാണ് പുണ്യ റസൂൽ ﷺ പ്രസക്തമാകുന്നത്. ഭാര്യമാരോട് സ്നേഹത്തിൽ പെരുമാറണം. എപ്പോഴും കുറ്റങ്ങൾ കണ്ടെത്താൻ മാത്രമായി നിൽക്കരുത്. നല്ലതു ചെയ്താൽ പ്രശംസിക്കണം. കുറവുകൾ കണ്ണടച്ചു കളയണം. അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ ശ്രമിക്കണം. സൃഷ്ടികളിൽ ഉന്നതരായ തിരുനബി ﷺ വരെ വീട്ടുജോലികളിൽ ഭാര്യമാരെ സഹായിച്ചിരുന്നു. തന്റെ വസ്ത്രവും ചെരുപ്പുമൊക്കെ സ്വന്തമായി തന്നെ വൃത്തിയാക്കി. വസ്ത്രം കഴുകി തരാത്തതിലും ഭക്ഷണത്തിന് രുചി കുറഞ്ഞതിലും അവരെ ആക്ഷേപിക്കരുത്. നൂറുകൂട്ടം കാര്യങ്ങൾക്കിടയിലും നമുക്കുള്ളത് ചെയ്തു തരുന്നത് അവരുടെ ഔദാര്യം കൊണ്ടാണെന്ന് മനസ്സിലാക്കുക. മുത്ത്നബി ﷺ പറഞ്ഞു: 'നിങ്ങളിൽ ഉത്തമർ വീട്ടുകാരോട് നന്നായി പെരുമാറുന്നവരാണ്. ഞാൻ വീട്ടുകാരോട് നന്നായി പെരുമാറുന്നയാളാണ്. ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഉമ്മ/മറ്റാരെങ്കിലും പറയുന്നത് കേട്ട് ഭാര്യയുമായി വഴക്കിടാനോ പെണ്ണിന്റെ തലയിണമന്ത്രം ഉമ്മയുടെ മനസ്സ് നോവിക്കാനോ ഇടവരരുത്. ചുരുക്കത്തിൽ രണ്ടു പേരെയും ഉൾക്കൊള്ളാനാകണം. പരസ്പരം തുറന്നു പറയാനും വിട്ടുവീഴ്ച ചെയ്യാനും ഇണകൾ മനസു കാണിക്കണം നിങ്ങൾക്കിടയിലെ പ്രശ്നങ്ങൾ മറ്റുള്ളവർ ഇടപെടാതെ തന്നെ പരിഹരിക്കാൻ പരമാവധി ശ്രദ്ധിക്കുക ഭാര്യയെ ആവശ്യാനുസരണം മസ്അലകൾ പഠിപ്പിക്കുകയും ഉപദേശിക്കുകയും വേണം. സന്തോഷത്തിലും സന്താപത്തിലും ഒപ്പം നിൽക്കണം. ഇമാം ശഅറാനി(റ)തന്റെ അനുഭവം പങ്കുവെക്കുന്നു: എന്റെ പ്രിയതമക്കു രോഗമായി ബാത്ത്റൂമിൽ പോകാൻ കഴിയാത്ത സാഹചര്യം വന്നപ്പോൾ അവളുടെ മലവും മൂത്രവുമൊക്കെ ഞാൻ വൃത്തിയാക്കി കൊടുത്തു. അതിലെനിക്കൊരു മടിയോ വെറുപ്പോ ഉണ്ടായില്ല. എനിക്ക് രോഗമായപ്പോൾ അവളും ഒരുപാട് സേവനങ്ങൾ ചെയ്തു തന്നിട്ടുണ്ട്. നന്മയ്ക്കു പകരം നന്മ യാണല്ലോ വേണ്ടത്... (തുഹ്ഫത്തുൽ ഇബാദ് 74) അതേസമയം ഭാര്യയ്ക്ക് ഭർത്താവിനോടുള്ള ബാധ്യതകളും ഏറെയുണ്ട്... നബി ﷺ പറഞ്ഞു: ആർക്കെങ്കിലും സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കുമായിരുന്നെങ്കിൽ ഭാര്യ തന്റെ ഭർത്താവിനു ചെയ്യാൻ പറയുമായിരുന്നു. അത്രമാത്രം ബാധ്യത ഭാര്യക്ക് ഭർത്താവിനോട് ഉണ്ടെന്ന് സാരം... മറ്റൊരു ഹദീസിൽ കാണാം: എനിക്ക് നരകം വെളിവാക്കപ്പെട്ടു അതിലധികവും സ്ത്രീകളെയാണ് കണ്ടത്. ഇത് കേട്ട് ഞങ്ങൾ (സ്വഹാബികൾ) ചോദിച്ചു എന്താണ് നബിയെ അങ്ങനെ..? അവിടുന്നു (ﷺ) പറഞ്ഞു: 'അവർ അധികമായി ശപിക്കുന്നതും ഭർത്താവിനെ അനുസരിക്കാത്തതുമാണ് കാരണം...' (ഇഹിയ ഉലൂമുദ്ധീൻ 3/76) ഭാര്യയുടെ സമീപനവും സംസാരവും ഭർത്താവിനെ സന്തോഷിപ്പിക്കുന്ന രൂപത്തിലാകണം. ഒരു ഹദീസ് കൂടി പറഞ്ഞു നിർത്താം. മുത്ത് നബിﷺയോട് ചോദിച്ചു ആരാണ് സ്ത്രീകളിൽ ഉത്തമർ..? അവിടുന്ന് ﷺ മൊഴിഞ്ഞു: 'അവൻ നോക്കിയാൽ അവൾ സന്തോഷിപ്പിക്കും കൽപ്പിച്ചാൽ വഴിപ്പെടും. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അവനിഷ്ടമില്ലാത്തത് ചെയ്യില്ല.' ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം ഇസ്‌യൂബി(റ) എഴുതുന്നു: ബാഹ്യമായും സ്വഭാവഗുണങ്ങൾ കൊണ്ട് ആന്തരികമായും അവൾ ഭംഗിയാകണം. ദീനി വിരുദ്ധ കാര്യങ്ങൾ കല്പിച്ചാൽ വഴിപ്പെടരുത്. ശരീരം മറ്റൊരാൾക്ക്‌ തെറ്റിനു പ്രചോദനമാകും വിധം സൗകര്യപ്പെടുത്തി കൊടുക്കാതെ ശ്രദ്ധിക്കണം. സമ്പത്ത് ഹലാലായ മാർഗത്തിൽ വിനിയോഗിക്കുകയും വേണം... (ദഖീറത്തുൽ ഉഖ്‌ബ 25/113) •••••••••••••••••••••••••••••••••• അടുത്ത വിഷയം : *താൽക്കാലിക ലാഭത്തിന് വേണ്ടി സ്വാഭാവം നഷ്ടപ്പെടുത്തരുത്*

*‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‎സുന്നത്തിനെ തള്ളുന്നവർ ജീവിതത്തിലും തള്ളപ്പെടും* ••••••┈•✿﷽✿•┈•••••• ഒരു മനുഷ്യൻ അവന്റെ ഇഷ്ട പ്രകാരം അവന്റെ മേൽ നിർബന്ധിക്കപ്പെടാതെ ചെയ്യുന്ന നമസ്കാരമാണ് സുന്നത്ത് നമസ്കാരം. വളെരെയേറെ പ്രതിഫലങ്ങൾ സുന്നത്ത് നമസ്കാരം മുഖേന നമുക്ക് നേടിയെടുക്കാം... സുന്നത്തല്ലേ എന്ന് പറഞ്ഞു തള്ളേണ്ട ഒന്നല്ല നബി ചര്യകൾ.. 1️⃣ *ഫർള് നമസ്കാരത്തിലൂടെ വരുന്ന വീഴ്ചകൾ സുന്നത് നമസ്കാരത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് നബി (സ) നമ്മോട് പറഞ്ഞിട്ടുണ്ട്.* 2️⃣ *നമ്മുടെ പദവികൾ ഉയർത്തപ്പെടാൻ കാരണമാകുന്നു* 3️⃣ *അല്ലാഹുവിന്റെ സ്വർഗത്തിൽ വീട് ലഭിക്കാൻ വഴിയൊരുക്കുന്നു* 4️⃣ *നിർബന്ധ ഫർള് ജമാഅത്ത് നമസ്കാരങ്ങൾ പള്ളിയിൽ* *നമസ്കരിക്കുന്നതൊഴകെ* *സുന്നത് നമസ്കാരങ്ങൾ വീട്ടിൽ വെച്ച് നസ്കരിക്കുക.* 5️⃣ *അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാനും അല്ലാഹുവിന്റെ സ്നേഹം ലഭിക്കാനും കാരണമാകുന്നു* 6️⃣ *അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കാൻ കാരണമാകുന്നു.* 7️⃣ *ചെയ്യുന്ന കാര്യങ്ങൾ കുറച്ചാണെങ്കിലും പതിവാക്കുക. (അല്ലാഹു നമ്മളിൽ നിന്ന് ഇഷ്ടപ്പെടുന്നത് സ്ഥിരമായി ചെയ്യുന്നതാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• അഞ്ച് നേരത്തെ *ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള 22 റക്അത്ത് സുന്നത്ത്* നമസ്കാരത്തെ കുറിച്ച് നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. *സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4 ശേഷം 4, അസ്റിന് മുമ്പ് 4, മഗ്'രിബിന് മുമ്പ് 2 ശേഷം 2 , ഇശാക്ക് മുമ്പ് 2 ശേഷം 2 എന്നിവയാണത്.* *അതിനുള്ള തെളിവുകള്‍ കാണുക:* *ആയിശയില്‍ (റ)നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: 'സ്ഥിരമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹറിന് മുമ്പ് 4 റക്അത്ത്, ളുഹറിന് ശേഷം 2 റക്അത്ത്, മഗ്'രിബിന് ശേഷം 2 റക്അത്ത് ഇശാക്ക് ശേഷം 2 റക്അത്ത് , സുബ്ഹിക്ക് മുമ്പ് 2 റക്അത്ത്.' (തി൪മിദി:414)* *ആയിശ (റ)ൽ നിന്ന്: പ്രവാചകൻ(സ്വ) പറഞ്ഞു: സുബഹിക്ക്‌ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ്.(മുസ്‌ലിം: 725)* *ഇബ്‌നു ഉമറില്‍ (റ)നിന്ന് നിവേദനം:* *നബി(സ്വ)ഒരിക്കൽ* *പ്രാർത്ഥിച്ചു. അസ്റിനു* *മുമ്പ് നാല് റക്അത്ത്* നമസ്‌കരിക്കുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കട്ടെ.(അബൂദാവൂദ്:1271 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു) ഉമ്മുഹബീബയില്‍ (റ)നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും.” ഉമ്മുഹബീബ(റ)പറയുന്നു:റസൂലില്‍(സ്വ) നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ(റ)പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഉപേക്ഷിച്ചിട്ടില്ല.അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന് ബ്നു സാലിം (റ)- പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല.(മുസ്‌ലിം: 728) *അനസില്‍(റ)നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മദീനയിലായിരിക്കവെ, മഗ്രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാല്‍ അവ൪ തൂണുകളുടെ സമീപത്തേക്ക് ഓടിച്ചെന്ന് രണ്ട് റക്അത്ത് (സുന്നത്ത്) നമസ്കരിച്ചിരുന്നു. ഒരു പരദേശി പള്ളിയില്‍ പ്രവേശിച്ചാല്‍, ഈ സുന്നത്ത് നമസ്കരിക്കുന്നവരുടെ ആധിക്യം മൂലം മഗ്രിബ് കഴിഞ്ഞിട്ടുണ്ടെന്നുപോലും വിചാരിക്കുമായിരുന്നു. (മുസ്ലിം:837) ഇനി ഞാൻ ചോദിക്കട്ടെ.... നിസാരമാക്കി കളയാൻ ഉള്ളതാണോ അതോ പിൻപറ്റി പോരാനുള്ളതാണോ സുന്നത്ത് നിസ്കാരങ്ങൾ.. നന്മ ജീവിതത്തിൽ പകർത്തി മറ്റുള്ളവരിലേക്കും ഷെയർ ചെയ്യണേ.. ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ദാമ്പത്യത്തിൽ സൈക്കോളജി പറയാൻ സുഖമാണ് : ജീവിച്ച് കാണിക്കാനാണ് പ്രയാസം*

*ടെൻഷൻ കൊണ്ട് ഒന്നും നേടാൻ കഴിയില്ല* *••••••••••••••••••••••••••••* *ഇന്ന് ഒരുപാട്* *കുടുംബങ്ങളിൽ* *പല വിഷയങ്ങളാൽ പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.* *🔖 *ഭാര്യയും ഭർത്താവും* *തമ്മിലുള്ള* *പ്രശ്നങ്ങൾ* 🔖 *രക്ഷിതാക്കളും* *കുട്ടികളും തമ്മിലുള്ള* *പ്രശ്നങ്ങൾ* 🔖 *സാമ്പത്തിക* *പ്രശ്നങ്ങൾ* 🔖 *സ്നേഹം* *കിട്ടാത്തതിന്റെ പേരിലുള്ള* *പ്രശ്നങ്ങൾ* ഇത്തരം സാഹചര്യങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ.. ഒരിക്കലും നിങ്ങൾ ടെൻഷൻ അടിച്ച് സമയം കളയരുത്... ടെൻഷൻ കൊണ്ട് നിങ്ങൾക്ക് ഒന്നും നേടാൻ സാധിക്കുകയില്ല.. ടെൻഷൻ കാരണം ശരീരം ചൂടാവുകയും, അത് മൂലം മാനസിക സമ്മർദ്ദം കൂടുതലായി കഴിഞ്ഞാൽ മാനസിക നില തെറ്റിയ അവസ്ഥയിലേക്ക് വരെ.. അത് എത്താൻ സാധ്യതയുണ്ട്.. നിങ്ങൾക്കുള്ള പ്രയാസങ്ങളെ കൂടുതലായി ഓർക്കാതെ... സാഹചര്യമാണ് ഈയൊരു പ്രതിസന്ധിക്ക് കാരണമെന്ന് മനസ്സിലാക്കി.... പൂർണ്ണമായും എല്ലാം ശരിയാകും എന്ന ഉറച്ച വിശ്വാസത്തിലും പ്രാർത്ഥനയിലു മായിരിക്കണം നാം സമയം കളയേണ്ടത്. ഇന്ന് സ്ത്രീകളിൽ കാണപ്പെടുന്ന പ്രധാന രോഗം എന്ന് പറയുന്നത് മാനസികസമ്മർദ്ദമാണ്. ഇത് പലരെയും ആത്മഹത്യ വരെ ചിന്തിപ്പിക്കുന്നുണ്ട്... സ്ത്രീകളുടെ മനസ്സ് എന്ന് പറയുന്നത് ലോലമാണ്... ഇത്തരം മാനസിക സമ്മർദ്ദമുള്ള ദമ്പതിമാർ പരസ്പരം വഴക്ക് കൂടുന്നത് നല്ലതല്ല.. ഉടൻ കൗൺസിലിംഗ് നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.. 🟦🟦🟦🟦 ഇന്ന് ഒരുപാട് കുടുംബങ്ങളിൽ കുട്ടികളാണ് മാനസിക നില തെറ്റിയ രൂപത്തിൽ പ്രസവിക്കപ്പെടുന്നതും, വൈകല്യമുള്ള കുട്ടികളും പിറവിയെടുക്കുന്നതും ❗... ഇതിന്റെ പ്രധാന കാരണം.. ഭാര്യ ഭർത്താക്കന്മാരുടെ അസംതൃപ്തിയും, മാനസിക സമ്മർദ്ദങ്ങളുമാണ്.. *ടെൻഷൻ കാരണം* നാം (pregnant)ആയി കഴിഞ്ഞാൽ.. ഗർഭത്തിലുള്ള ശിശുക്കൾ വൈകല്യമുള്ള വരും, മാനസിക നില തെറ്റിയവരുമായിതീരും... സാമ്പത്തികമായും, മറ്റു പ്രയാസങ്ങളും നേരിടുന്ന സമയത്ത് ഒരിക്കലും മനസ്സിന് കൂടുതൽ ടെൻഷൻ നൽകാതെ... നല്ല ചിന്തകൾ നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരണം... ഇന്ന് കൗൺസിലിംഗിൽ വരുന്ന ഒട്ടനവധി കുടുംബങ്ങൾക്കുമുള്ള പ്രധാന കാരണങ്ങൾ മാനസിക സമ്മർദമാണ്... ജീവിതത്തിലുള്ള ചെറിയ ചെറിയ പരീക്ഷണങ്ങളെ നേരിടാനുള്ള ചിന്തകൾ നമ്മിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്... മനസ്സിന് നല്ല ധൈര്യവും, ഉന്മേഷവും നാം നൽകിയാൽ... ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാനുള്ള കഴിവ് ആർജിച്ചെടുക്കാനും നമുക്ക് സാധിക്കും... ടെൻഷനെ നിങ്ങൾ ഒരു വിഷമായി കാണുക ❗ 🟦🟦🟦🟦🟦 കടം എന്നത് ഏറ്റവും വലിയൊരു വില്ലനാണ്... കടം ഉണ്ടാകുന്ന സമയത്ത് നമ്മുടെ ജീവിതത്തിന്റെ അനാവശ്യമായ പണം ചിലവഴിക്കുന്നത് ഒഴിവാക്കി.. കടം വീട്ടാനുള്ള വഴികളെ അന്വേഷിക്കുകയാണ് ബുദ്ധിയുള്ളവർ ചിന്തിക്കേണ്ടത്... അത് പിന്നീട് വീട്ടാം എന്ന് കരുതിയാൽ... ഒരിക്കലും നമുക്ക് പൂർണ്ണമായും വീട്ടാനുള്ള അവസരങ്ങൾ ലഭിക്കുമോ എന്ന് പറയാൻ പറ്റില്ല.... സമാധാനപരമായ ജീവിതം നയിക്കാൻ... കടം നമ്മിൽ നിന്നും ഒഴിഞ്ഞുമാറേണ്ടതുണ്ട്.. 🟦🟦🟦🟦🟦 മക്കളില്ലാത്ത ദമ്പതിമാർ ഒരിക്കലും എനിക്ക് മക്കൾ ഉണ്ടാവുകയില്ല എന്ന ചിന്ത നിങ്ങളിൽ ഉണ്ടാവാൻ പാടില്ല.. മക്കളില്ലാത്തവർ കൂടുതലായി ടെൻഷൻ മനസ്സിന് നൽകിയാൽ.. നമ്മുടെ ശരീരത്തിലെ ഹോർമോണുകൾ നശിച്ചു പോവുകയും... സന്താന ദൗർബല്യത്തിന് കാരണമാവുകയും ചെയ്യും... ടെൻഷനിൽ നിന്നും മോചിതരാവാൻ നല്ല വായനകൾ ഫലം ചെയ്യും. വായന മനസിലെ ദുഷ്ചിന്തകളെ ഒഴിവാക്കും. വായനക്ക് വേണ്ടിയുള്ള, എല്ലാവിധ മാനുഷിക പ്രശ്നങ്ങൾക്കും പരിഹാരനിർദേശങ്ങൾ അറിയിക്കുന്ന നല്ലൊരു വായനാഗ്രൂപ്പ് ആണ് ഇസ്‌ലാമിക പഠനങ്ങൾ വാട്സാപ്പ് കൂട്ടായ്മ. നിത്യജീവിതത്തിൽ വായിക്കാൻ പറ്റിയ ലേഖനങ്ങൾ നിരന്തരം വിരൽതുമ്പിൽ ലഭിക്കുന്ന ഈ കൂട്ടായ്മകളിൽ നാൽപത്തിരണ്ടായിരത്തോളം അംഗങ്ങൾ ഉണ്ട്‌. ഇനിയും ജോയിൻ ചെയ്യാത്ത സുഹൃത്തുക്കൾക്ക് ഈ ലിങ്ക് അയച്ച് കൊടുക്കുക. https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH ടെൻഷൻ മാറ്റിവെക്കു....സന്തോഷകരമാവട്ടെ ജീവിതം... •••••••••••••••••••••••••••••••• അടുത്ത വിഷയം : *സുന്നത്തിനെ തള്ളുന്നവർ ജീവിതത്തിലും തള്ളപ്പെടും*

*സ്വഫർ എന്ന സർപ്പം* *••••••┈•✿﷽✿•┈••••••* ഹിജ്റ:കലണ്ടറിന്റെ രണ്ടാമത്തെ മാസമാണ് സ്വഫർ. യുദ്ധാവശ്യത്തിനു വേണ്ടി അറബികൾ വീട്ടിൽ നിന്നു പുറത്തിറങ്ങുകയും അതുമൂലം വീടു ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്ന മാസമായതു കൊണ്ടാണ് പ്രസ്തുത മാസത്തിന് സ്വഫർ എന്ന പേർ നൽകിയത്. വീടു ഒഴിയുക എന്നാണ് സ്വഫർ എന്ന പദത്തിന്റെ അർത്ഥം. മുഹർറം, സ്വഫർ എന്നീ രണ്ടു മാസങ്ങൾക്ക് 'സ്വഫറാനി' എന്നും ഉപയോഗിക്കാറുണ്ട്. നബി(സ്വ) പ്രസിദ്ധമായ ഒരു ഹദീസിൽ 'വലാ സ്വഫറ' എന്നു പ്രയോഗിച്ചതു കാണാം. ഈ പദത്തിനു ഹദീസ് പണ്ഡിതർ പ്രധാനമായും രണ്ടു വ്യാഖ്യാനം നൽകിയിട്ടുണ്ട്. ജാഹിലിയ്യാ യുഗത്തിലെ (ഇസ്‌ലാമിന് മുമ്പ്) രണ്ടു അബദ്ധങ്ങളെ നിഷേധിച്ചു കൊണ്ടാണ് ഈ രണ്ട് വ്യാഖ്യാനവും. ഒന്ന്, യുദ്ധം ഹറാമായിരുന്ന മുഹർറം മാസത്തിലെ വിധി യഥേഷ്ടം സ്വഫറിലേക്ക് മാറ്റിവയ്ക്കുന്ന ഒരു സമ്പ്രദായം അന്നുണ്ടായിരുന്നു. അല്ലാഹുവിന്റെ നിശ്ചയ പ്രകാരം എന്ന വിശ്വാസത്തോടെ തന്നെ പരമ്പരാഗതമായി അറബികൾ പവിത്രവും യുദ്ധം ഹറാമുമായി ഗണിച്ചിരുന്ന മുഹർറ മാസത്തിന്റെ സവിശേഷത അവർ സ്വഫറിലേക്ക് നീട്ടിവയ്ക്കും. “നസീഅ്” എന്നാണിതിനു പേര്. ഇതു പാടില്ല. ആ സ്വഫർ ശരിയല്ല എന്നാണ് 'ലാ സ്വഫറ' എന്നതിന്റെ ഒരു വ്യാഖ്യാനം. അല്ലാഹു ഈ വിഷയം *إِنَّمَا النَّسِيئُ زِيَادَة فِي الْكُفر* എന്ന സൂക്തത്തിലൂടെ പറഞ്ഞിട്ടുണ്ട്. ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/KeMOLJ72DyVCrfVhlZ69BH _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• കലഹ പ്രിയരായ അറേബ്യൻ ഗോത്രവർഗങ്ങൾക്ക് മൂന്ന് മാസം തുടർച്ചയായി യുദ്ധത്തിൽ നിന്നു വിട്ടുനിൽക്കാൻ മടിയായിരുന്നു. അതിനാൽ യുദ്ധം നിഷിദ്ധമായിരുന്ന മുഹർറം മാസത്തിൽ അവർ യുദ്ധം ചെയ്യുകയും പിറകെ വരുന്ന സ്വഫർ മാസം അതിനു പകരം യുദ്ധം വിലക്കപ്പെട്ട മാസമായി ഗണിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ചു വിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങനെ: വിലക്കപ്പെട്ട മാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വർദ്ധനവ് തന്നെയാണ്. സത്യനിഷേധികൾ അതുമൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരതു അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസത്തിന്റെ എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയതു ഏതോ അതു അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികൾ അവർക്ക് ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല (തൗബ: 27, തഫ്സീർ ഇബ്നി കസീർ: 2/853). ശരീരത്തിനകത്ത് വാരിയെല്ലുകളുടെ ഓരങ്ങളിലായി ഉദരത്തിലേക്ക് തലപൊക്കി നിൽക്കുന്ന ഒരു സർപ്പമുണ്ടെന്നും അതു അനങ്ങുമ്പോൾ വിശപ്പുണ്ടാകുന്നതാണെന്നും വിശന്നാൽ അതു ശല്യം ചെയ്യുമെന്നും ചിലപ്പോൾ അത് അവനെ കൊന്നുകളയുമെന്നും ജാഹിലിയ്യാ കാലത്ത് ഒരു അന്ധവിശ്വാസമുണ്ടായിരുന്നു. ആ സർപ്പത്തിന്റെ അറബ് ശബ്ദമാണ് 'സ്വഫർ' എന്നത്. അങ്ങനെ ഒരു സ്വഫറില്ല. സർപ്പമില്ല എന്നതാണ് 'ലാ സ്വഫറ' എന്നതിന്റെ രണ്ടാം വ്യാഖ്യാനം. ഇമാം നവവി(റ) പറയുന്നു: ഇതാണ് ഏറ്റവും ശരിയായ വ്യാഖ്യാനം. ജാഹിലിയ്യാ കാലത്തു നിലനിന്നിരുന്ന രണ്ടു അബദ്ധങ്ങളെ നിഷേധിക്കുകയാണ് *وَلاَ صَفَر* എന്ന വാക്കിലൂടെ നബി(സ്വ) ചെയ്തത്. സ്വഫർ മാസം ദുരന്തങ്ങളും അപകടങ്ങളും പെരുകുന്ന മാസമാണെന്ന ജാഹിലിയ്യത്തിന്റെ മിഥ്യാ ധാരണയെ തിരുത്തുകയാണ് 'ലാ സ്വഫറ' എന്നതുകൊണ്ടു നബി(സ്വ) ചെയ്തതെന്നും വ്യാഖ്യാനമുണ്ട്. സ്വഫർ മാസം അപകടമാസല്ലെന്നർത്ഥം (മിർഖാത്ത്: 4/520). ••••••••••••••••••••••••••••••••• അടുത്ത വിഷയം : *ടെൻഷൻ കൊണ്ട് ഒന്നും നേടാൻ കഴിയില്ല*

*ഭാര്യയെക്കുറിച്ച് പഠിക്കേണ്ട 25 കാര്യങ്ങൾ* *••••••┈•✿﷽✿•┈••••••* *1. _അവൾ എല്ലാം തികഞ്ഞവളല്ല,_* *അവളോട് ക്ഷമിക്കുക.* *2. _അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.._* *അത് തകർക്കരുത്.* *3. _അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്,_  *അംഗീകരിക്കുക.* *4. _അവൾ വിലമതിക്കാനാവാത്ത മുത്താണ്,_* *അതിനെ മിനുക്കിയെടുക്കുക.* *5. _അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്,_* *പിണങ്ങരുത്.* *6. _അവൾ നിങ്ങളുടെ സന്തോഷമാണ്,_* *പരിപാലിക്കുക.* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DiDGpfvnrD33RrsIKhslOx _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• *7. _അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്,_* *അവളെയും സന്തോഷിപ്പിക്കുക.* *8. _അവൾ നിന്റെ ജീവന്റെ ഭാഗമാണ്,_* *വേദനിപ്പിക്കരുത്.* *10. _അവൾ നിന്റെ ശത്രു അല്ല,_* *പ്രോത്സാഹിപ്പിക്കുക.* *11. _അവൾ ഒരു വനിതയാണ്,_* *ബഹുമാനിക്കുക.* *12. _അവൾ നിന്റെ മാത്രമാണ്,_* *താരതമ്യം പാടില്ല.* *13.  _അവൾ ഒരു പളുങ്ക് പാത്രമാണ്,_* *സൂക്ഷിച്ചു കൈകാര്യം ചെയ്യുക.* 14.  _അവൾ ഒരു രാജ്ഞിയാണ്,_ *ആഘോഷിക്കുക.* 15.  _അവൾ ഒരു ഉപ്പുചാക്കല്ല ,_ *തല്ലരുത്.* 16. _അവൾ ഒരു കളിയല്ല,_ *കളിയാക്കരുത്.* 17. _അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവളാണ്,_ *പ്രശംസിക്കുക.* 18. _അവൾ വിഡ്ഢിയല്ല,_ *അവളുടെ ഉപദേശം കേൾക്കുക.* 19. _അവൾ വേലക്കാരിയല്ല,_ *ഇടക്കൊക്കെ അവളെ സഹായിക്കുക.* 20. _അവൾ നിന്റെ ഉത്തരവാദിത്വമാണ്,_ *അത് നിറവേറ്റുക.* 21. _അവളാണ് നിനക്ക് പ്രധാനം,_ *ആ സ്ഥാനം ആർക്കും നൽകരുത്.* 22. _അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്,_ *സഹായിക്കുക.* 23. _അവൾ വിലപിടിച്ചതാണ്,_ *കൂടുതൽ മൂല്യം നീ നൽകുക.* 24. _അവൾ നിന്റെ കിരീടമാണ്._ *അവളെ ഒഴിവാക്കരുത്.* 25. _അവൾ അളളാഹുവിന്റെ സമ്മാനമാണ്,_ *ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.* ••••••••••••••••••••••••••••••••• അടുത്ത വിഷയം : *സ്വഫർ എന്ന സർപ്പം*

_ഭാരതപ്പുഴ അറബിക്കടലിൽ അലിഞ്ഞുചേർന്ന് ഒരു മനസാവുന്ന മനോഹര കാഴ്ചകളുടെ സുന്ദര നിമിഷങ്ങൾക്ക് സാക്ഷിയാവാം._ https://youtu.be/WF7XfKSvUgo

*മാതാപിതാക്കളെ തോൽപ്പിക്കുന്ന മക്കൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DiDGpfvnrD33RrsIKhslOx _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നമ്മുടെ മാതാപിതാക്കള്ക്ക് പ്രായം കൂടും തോറും അവരുടെ ക്ഷമ കുറയുകയും, ഒറ്റപ്പെടല് കാരണം മനസ്സ് കുടുസ്സാവുകയും പെട്ടെന്ന് ദേഷ്യം വരികയും ചെയ്തേക്കാം, അപ്പോള് സൃഷ്ടാവായ അല്ലാഹുവിന്റെ വാക്ക് നാം ഓര്ക്കുക: *وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِنْدَكَ الْكِبَرَ أَحَدُهُمَا* *أَوْ كِلَاهُمَا فَلَا تَقُلْ لَهُمَا أُفٍّ* *وَلَا تَنْهَرْهُمَا* *وَقُلْ لَهُمَا قَوْلًا كَرِيمًا* 💫തന്നെയല്ലാതെ നിങ്ങള് ആരാധിക്കരുതെന്നും, മാതാപിതാക്കള്ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില് (മാതാപിതാക്കളില്) ഒരാളോ അവര് രണ്ട് പേരും തന്നെയോ നിന്റെ അടുക്കല് വെച്ച് വാര്ദ്ധക്യം പ്രാപിക്കുകയാണെങ്കില് അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. *وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُلْ رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا* *🌈കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര് ഇരുവര്ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില് ഇവര് ഇരുവരും എന്നെ പോറ്റിവളര്ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.* *Qur'an , Chapter 17, Al Isra': 23-24* 🍅 മാതാപിതാക്കളുടെ മുന്നില് വെച്ച് സഹോദരങ്ങള് തമ്മില് വഴക്കും തര്ക്കവും ഉണ്ടായാല് അതവരുടെ മനസിനെ വേദനിപ്പിക്കും, അവരെയോര്ത്ത് നമ്മുടെ സഹോദരങ്ങള്ക്ക് പൊറുത്തു കൊടുത്താല് അത് വലിയൊരു പുണ്യ കര്മ്മമായിരിക്കും... 🍅 ഹസനുല് ബസ്വരി (റ) പറഞ്ഞു: *എന്റെ ഉമ്മയോടൊപ്പം ഭക്ഷണം കഴിക്കുന്നതും, സംസാരിച്ചിരിക്കുന്നതും, അവരുടെ മനസിനെ സന്തോഷിപ്പിക്കുന്നതുമാണ് ഐഛികമായ ഒരു ഹജ്ജ് ചെയ്യുന്നതിനെക്കാള് എനിക്കിഷ്ടം* 🍅 യസീദ് ഇബ്നു അബീ ഹുബൈബ് (റ) പറഞ്ഞു: *മാതാപിതാക്കളെ സംസാരത്തില് തോല്പ്പിക്കാന് വേണ്ടി തെളിവുകള് നിരത്തല് നന്ദികേടില് പെട്ടതാണ്"* 🍅 നമ്മുടെ മാതാപിതാക്കള് നമ്മോട് വല്ലതും ആവശ്യപ്പെട്ടാല് അതില് സന്തോഷിക്കുക, 'എന്താ എന്നോട് മാത്രം പറയുന്നത്, എന്താ മറ്റു സഹോദരങ്ങളോട് പറയാത്തത്' എന്ന് ചിന്തിക്കാതെ അത് നിറവേറ്റാനായി മല്സരിക്കുക, കാരണം *സ്വര്ഗ്ഗത്തിലേക്കുള്ള കവാടങ്ങളാണത്..* 🍅 ഓര്ക്കുക , അവരുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തി *رب اغفر لي ولوالدي رب ارحمهما كما ربياني صغيرا*... ✅അല്ലാഹു നമ്മുടെ മാതാപിതാക്കള്ക്ക് ദീര്ഘായുസ്സും ആഫിയത്തും നല്ക്കട്ടേ, അവരോട് നന്മചെയ്യാനും അത് വഴി അല്ലാഹുവിന്റെ തൃപ്തി നേടാനും അവന് നമുക്ക് തൗഫീഖ് നല്കട്ടേ, നമ്മില് നിന്ന് സംഭവിച്ച വീഴ്ച്ചകള് അവന് നമുക്ക് പൊറുത്ത് തരട്ടേ... •••••••••••••••••••••• അടുത്ത വിഷയം : *ഭാര്യയെക്കുറിച്ച് പഠിക്കേണ്ട 25 കാര്യങ്ങൾ*

*മുലയൂട്ടുന്നിടത്ത് ആണുങ്ങള്‍ക്ക് എന്ത് കാര്യം* *••••••┈•✿﷽✿•┈••••••* പൊന്നുരുക്കുന്നിടത് പൂച്ചക്ക് എന്ത് കാര്യം എന്ന് പറയുന്നത് പോലെ മുലയൂട്ടുന്നിടത്ത് ആണുങ്ങള്‍ക്ക് എന്ത് കാര്യം എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. മുലയൂട്ടല്‍ സ്ത്രീയില്‍ മാത്രം നിക്ഷിപ്തമായ ഒന്നാണ്, പുരുഷന്‍ അതില്‍ പ്രതൃകിച്ച് ഒന്നും ചെയ്യാനില്ല എന്ന മനോഭാവം മാറേണ്ടിയിരിക്കുന്നു. വളരെ വിജയകരമായി മുലയൂട്ടുന്ന അമ്മമാര്‍ക്ക് പോഷകാഹാരം മാത്രമല്ല ഊഷ്മളമായ സ്‌നേഹബന്ധവും പ്രോത്സാഹനവും പിന്തുണയും ആവശ്യമാണ്. അത് ഏറ്റവും നന്നായി കൊടുക്കാന്‍ കഴിയുന്നത് പങ്കാളിക്ക് മാത്രമാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ മുലയൂട്ടലിന് പിതാവിന് ചെയ്യാവുന്ന പത്ത് കാര്യങ്ങള്‍... *1.* ആദ്യത്തെ കുഞ്ഞാണെങ്കില്‍ മുലകൊടുക്കുന്നതിനെ കുറിച്ചുള്ള അടിസ്ഥാന സംശയങ്ങളും വിവിധ രീതികളും ഒരുമിച്ചിരുന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം. *2.* മുല കൊടുക്കുന്നതിന് അനുയോജ്യമായ വിവിധ പൊസിഷനുകളില്‍ കുഞ്ഞിനെ ഉമ്മയോട്‌ ചേര്‍ത്ത് കിടത്തി കൊടുക്കാം. *3.* പാല്‍ കൊടുത്തതിന് ശേഷം കുഞ്ഞിനെ തോളില്‍ കിടത്തിയോ മടിയില്‍ വച്ചോ പുറത്തു തട്ടി വയറിലുള്ള ഗ്യാസ് കളയാം. ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DiDGpfvnrD33RrsIKhslOx _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• *4.* പോഷകസമൃദ്ധമായ ആഹാരങ്ങള്‍ ഉമ്മ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. *5.* പാല്‍ കൊടുത്തുകൊണ്ട് അമ്മ ഉറങ്ങിപ്പോകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. ഉറങ്ങുന്നത് വഴി മുലപ്പാല്‍ കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കയറി അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. *6.* മുലയൂട്ടലിന്റെ തുടക്കത്തില്‍ ചില അമ്മമാര്‍ക്ക് വൈകാരികമായ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഉണ്ടാകാം, പ്രത്യേകിച്ച് പ്രസവാനന്തര വിഷാദാവസ്ഥയില്‍. ഈ അവസ്ഥയില്‍ അവര്‍ക്ക് മാനസിക പിന്തുണ നല്‍കുക. അവരെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുക. അവരോടൊപ്പം കൂടുതല്‍ സമയം ചിലവിടുകയും സംസാരിക്കുകയും ചെയ്യുക. *7.* കുഞ്ഞിനെ കുളിപ്പിക്കുകയും നാപ്പിയും ഡ്രെസ്സും മാറ്റികൊടുക്കുകയും ചെയ്യാം. *8.* വീട്ടുജോലികള്‍ പരസ്പരം സഹകരിച്ച് ചെയ്യാം. *9.* ഉമ്മക്ക് രാത്രി ശരിയായി ഉറങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ രാവിലെ വിശ്രമത്തിനുള്ള സമയം നല്‍കുക *10.* കുഞ്ഞിനെ ഉപ്പയുടെ നഗ്‌നമായ നെഞ്ചില്‍ (skin to skin care) കിടത്തി പരിചരിക്കാം. ഇത് കുഞ്ഞിന്റെ ശരീരോഷ്മാവ്‌ ക്രമീകരിക്കുന്നതിനും ഉപ്പയുമായുള്ള വൈകാരിക ബന്ധം സുദൃഡമാക്കുന്നതിനും സഹായിക്കും ••••••••••••••••••••••••••••••••• അടുത്ത വിഷയം : *_മാതാപിതാക്കളെ തോൽപ്പിക്കുന്ന മക്കൾ_*