1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
1 961
അതവരുടെ ഇഷ്ടമാണ്. അവരുടെ പണമാണ്. പക്ഷെ അവർ സമൂഹത്തിലേക്ക് പടർത്തി വിടുന്നത് പുതിയൊരു രോഗത്തേയാണ്.., പുതിയൊരു സംസ്ക്കാരത്തേയാണ്...
ഇത് പോലെ ആരൊ കുറച്ച് പേർ തുടങ്ങിയ ഒരാചാരമാണ് സ്ത്രീധനം.
ഇതിന്നില്ലാതെ ഒരു പെണ്‍ കുട്ടിയും വീട് വിട്ടിറങ്ങാതെയായി. പുര നിറഞ്ഞു നില്‍ക്കുന്ന എത്രയോ സഹോദരിമാർ പറഞ്ഞ തുക കൊടുക്കാതെ ഇടയ്ക്ക് വെച്ചവസാനിപ്പിക്കുന്ന ബന്ധങ്ങള്‍...
ഇത് പോലെ സമൂഹത്തിലേക്ക് പടർത്തി വിടുന്ന പുതിയൊരു ആചാരമാണ് ഹെല്‍ദി പോലുള്ള ചടങ്ങുകള്‍...
തന്റെ മകള്‍ ഹെല്‍ദി കല്യാണമില്ലാതെ വിവാഹിതയാകുകയെന്നാല്‍ ഓരോ പിതാവിനും അഭിമാന പ്രശ്നമായി മാറുന്ന ഒരു ദിവസം വരില്ലെന്നാരു കണ്ടു...!!
തന്റെ വധു ഹെല്‍ദി ചടങ്ങില്ലാതെയാണ് വരുന്നതെന്ന് വീട്ടുകാരും, നാട്ടുകാരും കളിയാക്കുന്ന ഒരു ദിനം വരില്ലെന്നാരു കണ്ടു...!!
ഒരു വലിയ സമൂഹ്യ വിപത്തിനെ തുടക്കത്തിലെ എതിർക്കുക
ഇസ്ലാമീക വീക്ഷണം തന്നെ വിവാഹ ചടങ്ങുകള്‍ ലളിതമാക്കുക എന്നതാണ്...
ധനം അധികമുള്ളവർ ഒരു സാധു പെണ്‍കുട്ടിയുടെ വിവാഹം നടത്തി അന്നത്തെ ദിവസം മനോഹരമാക്കട്ടെ...
πππππππππππππππππππ
അടുത്ത വിഷയം :
*_മുലയൂട്ടുന്നിടത്ത് ആണുങ്ങൾക്ക് എന്ത് കാര്യം..?_*
1 961
*മഞ്ഞളിൽ മുങ്ങിയ കല്യാണപ്പെണ്ണ്*
*••••••┈•✿﷽✿•┈••••••*
വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ ജീവിതം സ്ഥാപിക്കാനും വൈവാഹിക ജീവിതം സഹായിക്കുന്നു. മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടിലായിരിക്കണം അതു നടത്തേണ്ടത്...
ഈ കുറിപ്പുകാരന്‍ ഒരു കല്ല്യണവീട്ടില്‍ ബുര്‍ദക്കു ചെന്നു. വീട്ടിലെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ക്കു പന്തികേടുതോന്നി. നിരത്തിയ കസേരകളില്‍ സ്ത്രീ ബാഹുല്യവും സംഗീത ഉപകരണങ്ങളുടെ സാന്നിധ്യവും. വീട്ടുകാരനോട് കാര്യം തിരക്കിയപ്പോള്‍ മറുപടി ഇപ്രകാരം - അത് ചെറിയ പെണ്‍കുട്ടികളുടെ ഒപ്പനയാണ്. ‘കുട്ടികളു’ടെ വയസ്സെത്രയെന്നല്ലേ..? പതിനഞ്ച്..!
വിവാഹം പോലോത്ത പവിത്രമായ ചടങ്ങുകളില്‍ ഇത്തരം നിഷിദ്ധമായ സംഗതികളുടെ ഗൗരവം വിശദീകരിച്ചു കൊടുത്തു. നന്മയെ തിന്മകൊണ്ട് വികൃതമാക്കരുതെന്നുണര്‍ത്തി. ഒന്നുകില്‍ ബുര്‍ദ, അല്ലെങ്കില്‍ ഒപ്പന. രണ്ടിലൊന്ന് തീരുമാനിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ബുര്‍ദ ആലപിക്കാന്‍ പറഞ്ഞു...
ബുര്‍ദക്കും ഇശലുകള്‍ കോര്‍ത്തിണക്കിയ മദ്ഹുകള്‍ക്കും ശേഷം ദുആക്ക് മുമ്പായി അമീര്‍ എഴുന്നേറ്റു. വിവാഹം പവിത്രമായ കര്‍മ്മമാണ്. അത് നടക്കേണ്ടത് ആഭാസങ്ങളുടെ അകമ്പടിയോടെയല്ല. ആധുനിക ലോകത്തെ വിവാഹങ്ങളിലെ അനാചാരങ്ങളെക്കുറിച്ചും മറ്റും അമീര്‍ വാചാലനായി. സദസ്സിലെ പലരുടെയും മുഖങ്ങള്‍ അപ്പോള്‍ വിവര്‍ണമാകുന്നുണ്ടായിരുന്നു. ഗ്രഹനാഥന്‍റെ കവിള്‍തടം ചുവന്നു തുടുത്തതായി കണ്ടു. ഭൗതിക ലോകത്ത് നന്മ കല്‍പ്പിക്കലും തിന്മ വിരോധിക്കലുമാണ് വിശ്വാസിയുടെ ഉത്തരവാദിത്തമെന്നോര്‍ത്ത് അതൊന്നും ഗൗനിച്ചില്ല. ഉപദേശം മുഅ്മിനീങ്ങള്‍ക്ക് ഫലിക്കുമെന്ന ഖുര്‍ആന്‍ വാക്യത്തോടെ പ്രസംഗം അവസാനിപ്പിച്ചു...
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/DiDGpfvnrD33RrsIKhslOx
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ഭക്ഷണത്തിനുവേണ്ടി തിരിഞ്ഞു. പക്ഷേ, അത് വായിലെത്തും മുമ്പ് തന്നെ ഗാനമേളയുടെ അലയടികള്‍ ആരംഭിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ അല്‍പ്പം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു. പുറത്തേക്ക് മറ്റൊരു വഴി ഇല്ലാത്തതിനാല്‍ ഗാനമേള സദസ്സിലൂടെത്തന്നെ ഞങ്ങള്‍ക്ക് പോകേണ്ടി വന്നു. നേരത്തെ മുഖം വിവര്‍ണമായവരുടെ മുഖങ്ങള്‍ ചെറു പുഞ്ചിരിയോടെ ഞങ്ങളെ നോക്കുന്നു. പണത്തിന്‍റെയും പത്രാസിന്‍റെയും പിന്‍ബലത്തില്‍ ഞങ്ങളുദ്ദേശിച്ചത് നടത്തുമെന്ന ധ്വനി ആ നോട്ടത്തില്‍ പ്രകടമായിരുന്നു. വണ്ടിയില്‍ കയറും മുമ്പ് ഗൃഹനാഥനും മകനും എത്തി പ്രസംഗത്തെക്കുറിച്ച് വിഷമം പ്രകടിപ്പിച്ചു. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നായി ന്യായം. പറഞ്ഞുവന്നപ്പോള്‍ നടേ പരാമര്‍ശിച്ച കുട്ടികളുടെ ഒപ്പന എന്ന നിലവാരത്തില്‍ നിന്ന് ഗാനമേള എന്ന തസ്തികയിലേക്ക് വളര്‍ന്നിരുന്നു കാര്യങ്ങള്‍...
പ്രസ്തുത സംഭവം ചില മഹല്ല് കാരണവന്മാരുടെ ദുരവസ്ഥ ഓര്‍മിപ്പിക്കുന്നതാണ്. മഹല്ല് കമ്മറ്റിയിലും മത സംഘടനകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുകയും നാട്ടിലെ മതപരമായ മുന്നേറ്റങ്ങളില്‍ പുലിയായി തിളങ്ങുകയും സ്വന്തം വീട്ടില്‍ ഒരു എലിയായി മാറുകയും ചെയ്യും ചിലര്‍. ഇത്തരം ആഭാസങ്ങള്‍ക്കെതിരെ മഹല്ല് കമ്മറ്റികളും മത സംഘടനകളും ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട്...
കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണ ആൽബം നോക്കുന്നതിനിടയിലാണ് കുറച്ച് ഫോട്ടോസ് ശ്രദ്ധയിൽ പെട്ടത്...
മഞ്ഞയിൽ മുങ്ങിയ ഒരു കൂട്ടം മനുഷ്യർ. അതിന്റെ നടുവിൽ മഞ്ഞയിൽ തന്നെ പൊതിഞ്ഞ മണവാളനും മണവാട്ടിയും...
"ആഹാ നല്ല രസമുള്ള കാഴ്ച്ച..!!"
അവനോട് അതിനെ കുറിച്ച് അന്വേഷിച്ചു... അപ്പോഴാണ് നമ്മുടെ നാട്ടിൽ നിലവിൽ വന്ന പുതിയ ആചാരത്തെ കുറിച്ച് ഞാനറിയുന്നത്.
വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ആഡംഭരങ്ങളെ കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ്
വിവാഹത്തിന്റെ ദിവസം ഉപയോഗിക്കുന്ന വില കൂടിയ വസ്ത്രം. പിന്നീട് വളരെ അപൂർവ്വം മാത്രം ഉപയോഗിച്ചേക്കാവുന്ന ഈ വസ്ത്രത്തിന്റെ വില ഊഹിക്കാവുന്നതിനും അപ്പുറമാകും...
അത് കൂടാതെ മൈലാഞ്ചി കല്ല്യാണമെന്ന മറ്റൊരു ചടങ്ങ്...
ഇപ്പോളിതാ പുതിയ ചടങ്ങ് കൂടി ഹെല്‍ദി കല്യാണം...
വിവാഹത്തിന്റെ മൂന്നൊ നാലൊ ദിവസം മുന്നേയാണ് ഇത് നടക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ കുടുംബം. ആഘോഷ പൂർവ്വം മഞ്ഞളില്‍ മുക്കി വധൂ വരൻമാരെ അനുഗ്രഹിക്കുന്ന രീതി...
ഉത്തരേന്ത്യൻ സംസ്ക്കാരവുമായി ബന്ധപ്പെട്ട ഈ ആചാരം തമിഴ്നാട്ടിലും കണ്ട് വരുന്നുണ്ട്. ഇപ്പോളിതാ നമ്മുടെയിടയിലും...
ഇതിന്റെയെല്ലാം ഭാരിച്ച ചിലവ് വഹിക്കുന്നത് പെണ്‍വീട്ടുകാരാണ്.
നമുക്ക് വേണമെങ്കില്‍ പറയാം" അത് അവരുടെ ഇഷ്ടമല്ലേന്ന് "
ശരിയാണ്...
1 961
◆ മാധ്യമപ്രവർത്തന രംഗത്തും മുസ്ലീം പോരാളികൾ സജീവമായിരുന്നു. മൗലാന ആസാദ് ബ്രിട്ടീഷുകാർക്കെതിരെ തൂലിക പടവാളാക്കിയ നേതാവായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ച ആദ്യ ജേർണലിസ്റ്റ് ഒരു മുസ്ലീമായിരുന്നു. മൗലാന ബഖർ അലി.
_【✍🏼ചരിത്രകാരൻ മോണിസ് ബിലാൽ ഷംസിയുടെ അവലോകനം, മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്】_
•••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*മഞ്ഞളിൽ മുങ്ങിയ കല്യാണപ്പെണ്ണ്*
1 961
*ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?*
••••••┈•✿﷽✿•┈••••••
◆ ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ഇന്ത്യ വിടാൻ ആദ്യം ആവശ്യപ്പെട്ടത് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ആണ്. 1686ൽ സൂററ്റിൽ വെച്ചായിരുന്നു ഇത്.
◆ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഇരുനൂറ് വർഷം മുൻപായിരുന്നു ബ്രിട്ടീഷുകാർക്കെതിരായ ആദ്യ യുദ്ധം നടന്നത്. പ്ലാസി യുദ്ധം, 1757ൽ. അന്ന് യുദ്ധം നയിച്ച ബംഗാൾ നവാബ് സിറാജ്ജുധ്വൗള ബ്രിട്ടീഷുകാരോട് പരാജയപ്പെട്ടു.
◆ ബ്രിട്ടീഷുകാരെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കിയത് മൈസൂർ നവാബ് ഹൈദർ അലിയായിരുന്നു. 1782ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധത്തിൽ ഹൈദർ അലി വിജയിച്ചു. തുടർന്നു വന്ന ഹൈദർ അലിയുടെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി. 1791ലായിരുന്നു ഇത്. പിന്നീട് 1799ലുണ്ടായ യുദ്ധത്തിൽ ടിപ്പു സുൽത്താൻ രക്തസാക്ഷിത്വം വരിച്ചു. യുദ്ധത്തിൽ ആദ്യമായി മിസൈലുകൾ ഉപയോഗിച്ച ജനറലായിരുന്നു ടിപ്പു സുൽത്താൻ.
◆ സായിദ് അഹമ്മദ് ഷഹീദിന്റേയും രണ്ട് അനുയായികളുടേയും നേതൃത്വത്തിൽ 1824 മുതൽ 1831 വരെ മുജാഹിദ്ദീൻ മൂവ് മെന്റ് സജീവമായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്നും വടക്ക് പടിഞ്ഞാറ് പ്രവിശ്യയ്‌ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിൽ അവർ വിജയിച്ചു. ഖലീഫയായി നാമനിർദ്ദേശം ചെയ്യപ്പെട്ട നേതാവായിരുന്നു സായിദ് അഹമ്മദ് ഷഹീദ്. പക്ഷേ, നേടിയ സ്വാതന്ത്ര്യത്തിന് അധികം ആയുസുണ്ടായില്ല. 1831ൽ അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
◆ 1857ലെ സ്വാതന്ത്ര്യസമരം നയിച്ചത് ഒടുവിലത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറാണ്. 1857 മേയ് 31നാണ് രാജ്യവ്യാപകമായി സ്വാതന്ത്ര്യസമരത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യത്തിലുള്ള ഇന്ത്യക്കാർ തന്നെ മേയ് പത്തോടെ പ്രക്ഷോഭത്തിന് തുടക്കമിട്ടു.
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/DiDGpfvnrD33RrsIKhslOx
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
◆ 1857 മുതലുണ്ടായ സംഭവങ്ങളിൽ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ രക്തസാക്ഷിത്വം വരിച്ചു. ഇതിൽ തന്നെ 5000 പേർ ഉലമാക്കളായിരുന്നു. (ഇസ്ലാമീക പണ്ഡിതന്മാർ) ഡൽഹിയിൽ നിന്നും കൊൽക്കത്ത വരെയുള്ള ഗ്രാൻഡ് ട്രങ്ക് റോഡരികിലെ മരങ്ങളിൽ ഒരു ആലിമിന്റെ മൃതദേഹം തൂങ്ങിയാടാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ലെന്ന് പറയപ്പെടുന്നു.
◆ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യൻ ഉലമ ജിഹാദിന് ആഹ്വാനം ചെയ്യുകയും ഇന്ത്യയെ ദാറുൽ ഹർബായി (ശത്രുവിന് കീഴിലുള്ള പ്രദേശമായി) പ്രഖ്യാപിക്കുകയും ചെയ്തു.
◆ കൊളോണിയൽ സംസ്ക്കാരങ്ങളിൽ നിന്നും വിദ്യാഭ്യാസ രീതികളിൽ നിന്നും വിടുതൽ ലഭിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിക്ക് തുടക്കമിട്ടു. പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച യൂണിവേഴ്സിറ്റി ഇന്നും ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ്.
◆ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലുള്ളവരെയും ബ്രിട്ടീഷുകാർക്കെതിരെ ഒന്നിപ്പിക്കാൻ 1905ൽ ശെയ്ഖുൽ ഇസ്ലാം മൗലാന മഹ്മൂദ് ഹസനും മൗലാന ഉബൈദുല്ല സിന്ധിയും രേഷ്മി റുമാൽ തരീഖിന് തുടക്കമിട്ടു. മാൾട്ടയിലും കാലാപാനിയിലെ തടവറകളിലും ശിഷ്ടകാലം കഴിച്ചുകൂട്ടി അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.
◆ ഇന്ത്യൻ സ്വാതന്ത്ര്യസമര മാർഗ്ഗങ്ങൾക്ക് നേതൃത്വം നൽകാനായി രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ 9 പ്രസിഡന്റുമാരും മുസ്ലീങ്ങളായിരുന്നു.
◆ 1916 ൽ ദക്ഷിണാഫ്രിക്കയിലായിരുന്ന ഗാന്ധിജി ഇന്ത്യയിലെത്തിയപ്പോൾ അലി സഹോദരന്മാരുടെ കീഴിലായിരുന്നു തന്റെ സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്.
◆ നിസ്സഹകരണ പ്രസ്ഥാനത്തിലും സ്വദേശി പ്രസ്ഥാനത്തിലും മുസ്ലീം പങ്കാളിത്തമുണ്ടായി. ബഹിഷ്കരണത്തിന് ആക്കം കൂട്ടാൻ അന്നത്തെ പഞ്ചസാരയുടെ ചക്രവർത്തിയായ ജനാബ് സാബുസിദ്ദീഖ് തന്റെ ബിസിനസ് പോലും ഉപേക്ഷിച്ചു. അതുപോലെ തന്നെ ഖ്വാജ, മേമൻ സമുദായങ്ങളും ബഹിഷ്കരണ പ്രസ്ഥാനത്തിന് പൂർണ പിന്തുണ നൽകി.
◆ മൗലാന അബ്ദുൽ കലാം ആസാദായിരുന്നു 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന് പദ്ധതിയിട്ടത്. എന്നാൽ ആഗസ്ത് എട്ടിന് അദ്ദേഹത്തെ ജയിലിലടച്ചു. തുടർന്നാണ് ആഗസ്ത് ഒൻപതിന് ഗാന്ധിജി സമരത്തിന് നേതൃത്വം നൽകിയത്.
◆ ദളിതർക്ക് വേണ്ടിയും നിലകൊണ്ടത് മുസ്ലീം നേതാക്കളായിരുന്നു. ലണ്ടനിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത മൗലാന മുഹമ്മദ് അലി ജോഹറിന് ദളിതരുടെ ആവശ്യങ്ങൾ നിരാകരിച്ച് മുസ്ലീങ്ങളുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം ദളിതരെ ഉപേക്ഷിക്കാൻ തയ്യാറായില്ല.
◆ 1946ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡോ ബി ആർ അംബേദ്കർക്ക് വിജയിക്കാനായില്ല. തുടർന്ന് ബംഗാൾ മുസ്ലീം ലീഗാണ് അവരുടെ ഒരു സീറ്റ് ഒഴിഞ്ഞുകൊടുത്ത് അംബേദ്കർക്ക് നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീടുണ്ടായത് ചരിത്രം.
1 961
എല്ലാറ്റിനുമുപരി ജീവനായി എന്റെ മാത്രം സ്വന്തമാണ് എന്ന അഹങ്കാരത്തോടെ പറയാനും സ്നേഹിക്കാനും നല്ലൊരു ജീവിത പങ്കാളിയെ കിട്ടുക എന്നത് തന്നെയല്ലേ ഏതൊരു പെണ്ണിന്റെയും ഭാഗ്യം…..
പക്ഷേ എനിക്ക് എല്ലാം പടച്ചതമ്പുരാൻ തന്നിട്ടും ഞാൻ അതിന്റെ മൂല്യം അറിയാതെ പോയല്ലോ…. ഭർത്താവിന്റെ പേര് കോയ എന്നു പറയാനും തൊഴിൽ കൃഷി പണി ആണെന്ന് പറയാനും മറ്റുള്ളവരുടെ മുന്നിൽ എനിക്ക് നാണക്കേട് ആയിരുന്നു…
പതിനഞ്ചു വർഷം കൂടെ ജീവിച്ചിട്ടും എനിക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ… ഞാൻ പുറമേ കാണിച്ചില്ലങ്കിലും മനസ്സിന്റെ ഉള്ളിൽ ഒരു വേർതിരിവ് ഉണ്ടായിരുന്നില്ലേ….അല്ലങ്കിലും പേരിലും തൊഴിലിലും എന്തിരിക്കുന്നു…..തന്റെ മനസ്സിന്റെ പക്വത കുറവാണ് എല്ലാം…അദ്ദേഹം ഒരു നല്ല ഭർത്താവായിരുന്നു
എല്ലാ കാര്യങ്ങളും പറയാതെ തന്നെ ചെയ്തു തരും… തന്റെ രണ്ട് അനിയത്തിമാരുടെ കല്യാണത്തിന് പോലും ഉപ്പാടെ സ്വന്തം മോനായി നിന്ന് എല്ലാ കാര്യങ്ങളിലും സഹായിച്ചു….
തന്നെയും മക്കളെയും ഒരുപാട് ഇഷ്ടമാണെന്ന് ആ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം…. എന്നിട്ടും ചില നേരത്ത് അദ്ദേഹത്തിനോട് ഞാൻ നീചമായി പെരുമാറിയിട്ടില്ലേ… അവൾക്കെല്ലാം ആലോചിച്ചപ്പോൾ കുറ്റബോധം വന്നു…. ഇനിയും ഞാൻ പേരിന്റെയും തൊഴിലിന്റെയും പേരിൽ അദ്ദേഹത്തെ മനസ്സ് കൊണ്ട് അകറ്റി നിർത്തിയാൽ പടച്ചോൻ പോലും എന്നോട് പൊറുക്കില്ല…. അങ്ങനെ ഓരോന്ന് ആലോചിച്ച് അവൾ കണ്ണുകൾ അടച്ചു കിടക്കുമ്പോഴാണ് അയാൾ വന്ന് ചോദിക്കുന്നത്
“റാഹി അന്റെ തലവേദന മാറിയോ “…
കണ്ണുകൾ ഒക്കെ നിറഞ്ഞിരിക്കുന്നല്ലോ നമുക്ക് ഡോക്ടറെ കാണാം കുറവില്ലെങ്കിൽ….
എനിക്ക് തലവേദന ഒന്നുമില്ലായിരുന്നു ഞാൻ വെറുതെ പറഞ്ഞതാ….
പിന്നെന്താ കണ്ണും മുഖവും ഒരുമാതിരി ഇരിക്കണത്….. ഇവിടുന്ന് പോകുമ്പോൾ സന്തോഷത്തോടുകൂടി പോയതാണല്ലോ അവിടെ പോയപ്പോൾ എന്തുപറ്റി…
ഇനി അന്റെ പണ്ടത്തെ വല്ലലൈനിനെയും കണ്ടു സങ്കടം വന്നിട്ടാണോ…. അയാൾ തമാശ പോലെ പറഞ്ഞു പൊട്ടിച്ചിരിക്കാൻ തുടങ്ങി….
” എനിക്ക് അങ്ങനെ പഠിക്കുമ്പോൾ ആരും ഉണ്ടായിട്ട് ഒന്നുമില്ല വെറുതെ ഇങ്ങള് ഓരോന്ന് പറയണ്ട…
പിന്നെ എന്താണ് നിന്റെ ഭാര്യക്ക് പറ്റിയത് പറയൂ ഞാനും കേൾക്കട്ടെ….
അവൾ കൂട്ടുകാരി പറഞ്ഞ കാര്യങ്ങളെല്ലാം അയാളോട് പറഞ്ഞു
റാഹി.. നമ്മൾ കാണുന്ന പോലെയല്ല പലരുടെയും ജീവിതം… ചിലത് മറ്റുള്ളവരുടെ മുന്നിൽ അഭിനയം ആവാം… അതുമല്ലെങ്കിൽ മക്കൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതും ആവാം…. ഓരോരുത്തരുടെയും പുറമേയുള്ള ജീവിതം കണ്ടു നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല അവരുടെ ഉള്ളിൽ നൂറുകൂട്ടം പ്രശ്നങ്ങളും ആയിട്ടാകും നടക്കുന്നത്…. ആരോടും ഒന്നും തുറന്നു പറയാതെ ജീവിതാവസാനം വരെ എങ്ങനെ നീണ്ടുപോകും….
നീ കേട്ടിട്ടില്ലേ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയി എന്നും മക്കളെയും ഭാര്യയെയും ഉപേക്ഷിച്ച് ഭർത്താവ് പോയി എന്നൊക്കെ അതിലൊക്കെ എന്തെങ്കിലും തക്കതായ കാരണങ്ങൾ ഉണ്ടാവും…..ചിലരാക്കട്ടെ എല്ലാറ്റിൽ നിന്നും ഒളിച്ചോടാൻ മരണത്തെ ആശ്രയിക്കുന്നു…..ഇനിയിപ്പോ എല്ലാ സുഖസൗകര്യങ്ങൾ ഉണ്ടായിട്ടും ഏതോ ഒരു നിമിഷത്തെ ഉൾപ്രേരണയിൽ ഇന്നലെ കണ്ടവരുടെ കൂടെ പരസ്പരം ഇട്ടെറിഞ്ഞ് പോകുന്നവരുമുണ്ട്…..
ഇന്നത്തെ കാലം അങ്ങനെയാണ് പരസ്പര സ്നേഹം പോലും അഭിനയം മാത്രമാണ് അതുകൊണ്ടാണ് സ്വന്തം മാതാവിനെയും പിതാവിനെയും വാർദ്ധക്യത്തിൽ അനാഥാലയത്തിൽ കൊണ്ടുപോയി തള്ളുന്നത് പോലും…
എന്തായാലും നിന്റെ കൂട്ടുകാരിയുടെ അവസ്ഥ ആലോചിക്കുമ്പോൾ പാവം തോന്നുന്നു ആ കുട്ടിക്ക് ഉണ്ടാവില്ലേ ഭാര്യ ആകുമ്പോൾ കുറെ മോഹങ്ങളും സ്വപ്നങ്ങളും ഇങ്ങനെയുള്ളവരൊന്നും ഒന്നും കല്യാണം കഴിക്കാൻ പോവരുത്… വെറുതെയെന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിപ്പിക്കുന്നത്…..
നമുക്ക് പ്രാർത്ഥിക്കാനെ കഴിയൂ അവർക്ക് നല്ലൊരു ജീവിതം കിട്ടാൻ വേണ്ടി…..
എന്തായാലും അതൊന്നും ഓർത്തു നീ
തലപുണ്ണക്കണ്ട കിടന്നുറങ്ങാൻ നോക്ക്
കുട്ടികൾ രണ്ടാളും ഉറങ്ങി….
അതൊക്കെ പോട്ടെ 15 വർഷത്തിനുള്ളിൽ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എനിക്ക്
പൊരുത്തപ്പെട്ടു തരണം…..
ജീവിതമല്ലേ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സ്വാഭാവികമാണ്..ഞാൻ അതൊന്നും അത്ര വലിയ കാര്യമായി എടുത്തിട്ടില്ല… എന്റെ ലോകം
നീയും മക്കളും മാത്രമാണ്…..
പിന്നെ നിനക്ക് പഠിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നത് അല്ലേ… കുട്ടികളൊക്കെ വലുതായില്ലേ ഇപ്പോഴും ആ താല്പര്യം മനസ്സിൽ ഉണ്ടെങ്കിൽ സമയം വൈകിഎന്നൊന്നും കരുതേണ്ട…ഇനിയും നമുക്ക് അത് തുടരാം…..
അയാളുടെ നെഞ്ചിൽ തലവെച്ച് കിടക്കുമ്പോൾ അവൾ ഓർത്തു ഇങ്ങനെ ഒരാളെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണെന്ന് അത് തിരിച്ചറിയാൻ വൈകിയെങ്കിലും ഇനിയങ്ങോട്ട് തെറ്റുകൾ തിരുത്തി ഞാനും ഒരു നല്ല ഭാര്യയായി മാറിയിരിക്കും…. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് എന്റെ ഇക്കാ….. ഒരിക്കലും അദ്ദേഹത്തെ എന്നിൽ നിന്നും തട്ടി മാറ്റാരുതേ എന്ന പ്രാർത്ഥനയെ അവൾക്കുണ്ടായിരുന്നുള്ളു……💟
•••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മുസ്ലിം ഉമ്മത്ത് എന്ത് ചെയ്തു..?*
1 961
റാഹി എന്റെ പണി കഴിഞ്ഞിട്ടില്ല നിങ്ങൾ ഒരു വണ്ടി വിളിച്ചു പൊയ്ക്കോളൂ വൈകിട്ട് ഞാൻ വിളിക്കാം വരാം…. അവൾ ശെരി എന്നു പറഞ്ഞു ഫോൺ വെച്ചു…
“ഒരുകണക്കിന് നന്നായി ഇക്ക വരാഞ്ഞത്…ഭർത്താവിന് കൃഷിപ്പണി ആണ് എന്ന് പറഞ്ഞാൽ എനിക്ക് നാണക്കേട് ആകുമായിരുന്നു കൂട്ടുകാർക്കിടയിൽ…
എല്ലാവരും കല്യാണം കഴിക്കുന്ന സമയത്ത് തന്നെ ഒരുപാട് കളിയാക്കിയതാണ് ഓരോന്ന് പറഞ്ഞിട്ട്…. ഇപ്പോഴും പണിക്കാരുടെ കൂടെ അദ്ദേഹവും പണിയെടുക്കാനും മറ്റും കൂടുന്നുന്നകാര്യം ആരോടും പറഞ്ഞിട്ടില്ല..എല്ലാരോടും പറഞ്ഞിരിക്കുന്നത് വലിയ ബിസിനസുകാരൻ ആണെന്നാണ് ഇക്ക വന്നിട്ടുണ്ടെങ്കിൽ എല്ലാം പൊളിയും എല്ലാരും പോയതിനു ശേഷം വിളിച്ചാൽ മതി ഇക്കാനെ അപ്പൊ പിന്നെ ആരും ഒന്നും അറിയുകയുമില്ല… അവർ സ്വയം ഓരോ കഥകൾ മെനഞ്ഞുണ്ടാക്കി ആശ്വസിച്ചു…..
ഉമ്മാ വണ്ടി വന്നു വേഗം വരാൻ പറഞ്ഞു കുട്ടികൾ വിളിച്ചപ്പോഴാണ് അവൾ വീടും പൂട്ടി ഇറങ്ങിയത്….
പിന്നീട് ബീച്ചിൽ എത്തിയപ്പോ ഓരോരുത്തരായി വന്ന് കൊണ്ടിരിക്കായിരുന്നു…. ചിലരൊക്കെ ഫാമിലിയായി വന്നിട്ടുണ്ട് ചിലരൊക്കെ തനിച്ചു വന്നിട്ടും ഉണ്ടായിരുന്നു…. എല്ലാവർക്കും ഒരുപാട് മാറ്റങ്ങൾ.. പെട്ടെന്ന് കണ്ടപ്പോൾ എന്താണ് പറയേണ്ടത് എന്നൊന്നുമറിയാതെ പലരും മൗനമായി പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു..
കടലിന്റെ വിശാലത പോലെ അവർക്കും ഒരുപാട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു എല്ലാവരും ആ ഒരു നിമിഷം ആ പഴയ ക്ലാസ് റൂമിൽ ആണെന്നത് പോലെ ആയിരുന്നു ചിരിയും കളിയും തമാശയും ആയി… പുതിയ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് സമയം പോകുന്നത് പോലും അറിയാതെ മറ്റൊരു ലോകത്തായിരുന്നു… അങ്ങനെ കേക്ക് മുറിക്കലും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞു ഇനി ഇതേ പോലെ എപ്പോഴെങ്കിലും എല്ലാവരും കൂടി നമുക്ക് ഒത്തു കൂടാം എന്ന പ്രത്യാശയോടെ ഓരോരുത്തരായി പോകാൻ തുടങ്ങി… അവസാന രണ്ടു മൂന്നു പേരും മാത്രമായി അവരാണെങ്കിൽ അന്നത്തെ ക്ലാസിലെ അവളുടെ കട്ട ചങ്ക് ആയിരുന്നു…. രണ്ടാളുടെ ഭർത്താവ് ഗൾഫിൽ ആയോണ്ട് അവരുടെ ഉപ്പയുടെയും കസിൻറ്റെ കൂടെയും ആയിരുന്നു വന്നത് ഒരാൾ അവളുടെ അനിയന്റെ കൂടെയും ആയിരുന്നു… എപ്പോഴാണ് അവർ പറയുന്നത് തന്നെ ഭർത്താവിനെ ഡ്രൈവിംഗ് ഒന്നും അറിയില്ല അതുകൊണ്ട് എപ്പോഴും എവിടേക്ക് വേണമെങ്കിലും അനിയനെ കൂടിയിട്ടാണ് പോവാ അതല്ലെങ്കിൽ ഓട്ടോ വിളിച്ചിട്ടാണ് പോകാറ് അങ്ങനെ ഭർത്താവിനെ പറ്റി ഒരുപാട് വിശേഷങ്ങൾ….
ആൾക് എന്താടി ജോലി…
തുണിക്കടയിൽ സെയിൽസ്മാനായി ജോലി ചെയ്യാണ്… ഞങ്ങൾക്ക് ജീവിക്കാൻ ആ ജോലി തന്നെ ധാരാളമാണ് പക്ഷെ ഡ്രൈവിംഗ് അറിയാത്തതുകൊണ്ട് എവിടെയെങ്കിലും പോകണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ട്….ആൾക് പഠിക്കാൻ താൽപര്യവുമില്ല….ആദ്യമൊക്കെ എനിക്ക് ഭയങ്കര പ്രയാസം ആയിരുന്നു പിന്നീട് അതൊക്കെ ശീലമായി…. ആളുകൾക്കിടയിൽ നല്ലൊരു ഭാര്യയും ഭർത്താവും ആണ്… പക്ഷേ നേരെ മറിച്ചാണ് കാര്യങ്ങൾ…. ഭർത്താവിൽ നിന്ന് കിട്ടാനുള്ള കിട്ടേണ്ട സ്നേഹവും ലാളനയും പരിഗണനയും ഒന്നും അയാൾക്ക് നൽകാൻ വയ്യാത്ത പോലെയാണ്…. മനസ്സിലുണ്ടെങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാൻ അയാൾക്ക് മടിയാണ്… ഒരു മകൾ ഉണ്ട്..ഞങ്ങളുടെ ജീവിതത്തിലെ ഏതോ ഒരു നല്ല നിമിഷത്തിലാണ് അവൾ വയറ്റിൽ രൂപം കൊണ്ടത്.. ഇനി അവർക്ക് വേണ്ടി ജീവിക്കണം തുടക്കത്തിൽതന്നെ എല്ലാം മനസ്സിലായപ്പോൾ ഒന്നും വേണ്ടാന്ന് വെച്ച് ഇട്ടെറിഞ്ഞു വീട്ടിൽ പോവാൻ നോക്കിയതാ സ്വന്തം വീട്ടിൽ പോയപ്പോൾ അവർക്ക് നമ്മൾ ഒരു ബുദ്ധിമുട്ടാണെന്ന് പറയാതെ പറഞ്ഞു കൂടെ താഴെയുള്ളവരുടെ ഭാവിയും നോക്കണ്ടേ പിന്നെ അവിടെത്തന്നെ കൂടി ഒന്നുമില്ലെങ്കിലും അയാൾ കഴിക്കുന്നതിൽ ഒരു പങ്ക് ഞങ്ങൾക്കും തരും….. പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു….എല്ലാം വിധി ആയിരിക്കും ഇനി അങ്ങനെ പറഞ്ഞു സമാധാനിക്കുകയാണ്…. അവളുടെ കണ്ണിലെ നിർവികാരത എത്രയാണെന്ന് റാഹിക് ഊഹിക്കാമായിരുന്നു…
അതിനിടയിൽ അവളുടെ അനിയൻ വന്നപ്പോൾ അവളും മോളും ഇനിയെന്നെങ്കിലും ഇതേപോലെ കാണാമെന്നു പറഞ്ഞു പോവുകയും ചെയ്തു ……
അങ്ങനെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ അവൾ ഭർത്താവിനെ വിളിച്ച് അയാൾ അല്പസമയത്തിനകം കാറുമായി വന്നു അവരെയും കൊണ്ട്
പോകുന്ന വഴിയിൽ ഭക്ഷണവും കഴിച്ചാണ് വീട്ടിൽ എത്തിയത്….
പോരുന്ന വഴിയിലും വീട്ടിൽ എത്തിയിട്ടും അവളുടെ മുഖത്തു മൗനമായിരുന്നു…. ഉമ്മച്ചിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് ഭർത്താവും മക്കളും ഒരുപാട് കളിയാക്കി… എനിക്ക് തലവേദനിച്ചിട്ട് വെയ്യ ഞാൻ കുറച്ചുനേരം കിടക്കട്ടെ എന്ന് പറഞ്ഞു അവൾ റൂമിലേക്ക് പോയി
അവളുടെ മനസ്സിൽ കൂട്ടുകാരി പറഞ്ഞ വാക്കുകളായിരുന്നു….. ഭർത്താവ് ഉണ്ടായിട്ടും ഇല്ലാത്തത് പോലെ… അന്ന ക്ലാസിലെ ഏറ്റവും ചന്തമുള്ള കുട്ടിയായിരുന്നു അവൾ.. റാഹിയെ പോലെ അവളെയും ഒരുപാട് കാരണങ്ങൾ കണ്ടെത്തി വേഗം നികാഹ് കഴിപ്പിച്ചു…ചെക്കനെ കുറിച്ച് കൂടുതൽ ഒന്നും അനേഷിച്ചില്ല… ഭർത്താവ് ഉണ്ടോ ചോദിച്ചാൽ ഉണ്ട് പക്ഷേ അയാളിൽ നിന്നുള്ള അവഗണന എത്രത്തോളം സങ്കടം ഉണ്ടാക്കിയിട്ട് ഉണ്ടാകും… സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ചേർത്തു പിടിക്കാനും തെറ്റ് കാണുമ്പോൾ ശാസിക്കാനും
1 961
*പൂർവ്വ വിദ്യാർത്ഥി സംഗമം നൽകിയ സന്ദേശം*
••••••┈•✿﷽✿•┈••••••
ഉച്ചഭക്ഷണവും കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോണെടുത്തു നെറ്റ് ഓൺ ആക്കിയത്. നെറ്റ് ഓണാക്കിയതോടെ വാട്സാപ്പിൽ തുരുതുരാ മെസ്സേജ് വന്നുകൊണ്ടിരുന്നു.. ഇതാരപ്പാ ഇത്രയധികം മെസ്സേജ് അയക്കാനെന്നു മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറിസ് ടെൻത്തു ഗ്രൂപ്പെന്ന തങ്ങളുടെ പത്താംക്ലാസ് ഗ്രൂപ്പിൽ നൂറിൽ അധികം ടെക്സ്റ്റ് &വോയിസ് മെസ്സേജുകളാണ്..
എന്താണാവോ ഇന്നത്തെ ചർച്ച..ആകാംഷയോടെ തുറന്ന് നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ ക്കൂടി ഒത്തുകൂടിയാലോ എന്നആലോചനയാണ്.. ഏകദേശം15 വർഷമായി പലരെയും തമ്മിൽ കണ്ടിട്ട്.. അന്നത്തെ പാവാടക്കാരികളും മുറിട്രൗസറും ഒറ്റമുണ്ടും പാന്റ്റും ധരിച്ചു വരുന്ന മീശമുളയ്ക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾക്ക് വിധേയരായിട്ടുണ്ടാകും..
പത്താം ക്ലാസ് കഴിഞ്ഞതിൽ പിന്നെ രണ്ടുമൂന്നു പേരൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതേവരെ കണ്ടിട്ടില്ല….
ഈയടുത്ത കാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതും എല്ലാവരെയും ആഡ് ചെയ്തതും .. പരസ്പരം വിശേഷങ്ങൾ പങ്കു വെക്കും എങ്കിലും എല്ലാവർക്കും നേരിട്ട് കാണാൻ ഒരു പൂതി… രണ്ടുമൂന്നു പേരൊഴികെ ബാക്കിയെല്ലാവരും നാട്ടിലുണ്ട്… എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് എവിടെ ഒത്തുകൂടും എന്നതാണ് വിഷയം…. എല്ലാവർക്കും വരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ദിവസം നിശ്ചയിച്ചു അവസാനം എല്ലാവർക്കും വരാൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ ബീച്ചിൽ കൂടാം എന്നു തീരുമാനിക്കുകയും ചെയ്തു….. ചില പെൺകുട്ടികൾ ഭർത്താക്കന്മാരോട് ചോദിക്കട്ടെ അവരുടെ സമ്മതം കിട്ടിയാലേ വരുകയുള്ളൂ എന്നൊക്കെ പറയുന്നുണ്ട്
ഇതുകേട്ടപ്പോൾ റാഹിയ പറഞ്ഞു എന്റെ ഇക്ക സമ്മതിക്കും ഞാൻ എന്തായാലും വരും നിങ്ങളെല്ലാവരും വരാൻ നോക്കണേ 15 വർഷമായി നമ്മൾ കണ്ടിട്ട് എന്നിട്ട് നമുക്ക് അടിച്ചുപൊളിക്കണം…
അവൾ പിന്നെ ആ ലോകത്തായിരുന്നു എല്ലാവരെയും കാണാനുള്ള ആകാംക്ഷയിൽ… വീട്ടിലെ പണി ചെയ്യുമ്പോഴും അവളുടെ ചിന്ത ഈ ഒരു കൂടിച്ചേരൽ മാത്രമായിരുന്നു…. പെൺകുട്ടികളിൽ തനിക്കും രണ്ടു മൂന്നു പേർക്കു മാത്രമേ ജോലി ഇല്ലാത്തതായിയുള്ളൂ.. ബാക്കി എല്ലാവരും പഠിച്ച് ജോലിയൊക്ക വാങ്ങി നല്ല നിലയിലാണ് ജീവിക്കുന്നത്…
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/DiDGpfvnrD33RrsIKhslOx
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
അതെങ്ങിനെ പത്താം ക്ലാസ് ആകുന്നതിനു മുൻപേ വിവാഹലോചനകൾ വന്നുതുടങ്ങിയിരുന്നു.. ഒരുവിധം തരക്കേടില്ലാതെ പഠിച്ചിരുന്ന തന്നെ പിടിച്ച് കെട്ടിച്ചു വിട്ടു… ചില തലതെറിച്ച കാരണവന്മാരുടെ സ്ഥിരം പല്ലവി ആയ പെണ്ണുങ്ങൾ പഠിച്ചിട്ട് എന്താവാനാണ്.. വെറുതെ പൈസ കളയാനായിട്ട്.. കെട്ടിയോനെയും കുട്ടികളെയും നോക്കി പേരേല് കുത്തിയിരിക്കുക എന്നും പിന്നെ നിനക്ക് താഴെ രണ്ടെണ്ണം കൂടി വളർന്നുവരുന്നുണ്ട് എന്നതും കൂടി ആയപ്പോഴേക്കും ഉപ്പയും മറ്റുള്ളവരും അത് ശരിവെച്ചു അങ്ങനെ അവർക്ക് ഇഷ്ട്ടപ്പെട്ട ഒത്തു വന്ന ഒരു ആലോചന ഉറപ്പിച്ചു…. സമ്മതം ആണോ എന്നു പോലും ചോദിക്കാതെ.. പത്താം ക്ലാസ് പരീക്ഷയെഴുതിക്കാതെ കണ്ട് കല്യാണം നടത്തി…..
വീട്ടുകാർക്ക് പത്താംക്ലാസും പരീക്ഷയും ഒന്നും ഒരു വിഷയമേ അല്ലായിരുന്നു..
അവരുടെ കടമ അതങ്ങു നിറവേറ്റി അത്രതന്നെ…. പിന്നീട് കെട്ടിയോനെ സോപ്പ് ഇട്ടാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്…. അന്നേരം 5മാസം ഗർഭിണി ആയിരുന്നു…. എന്നാലും പരീക്ഷ എഴുതണം എന്നത് അവളുടെ മോഹമായിരുന്നു….. അന്ന് കണ്ടതാണ് എല്ലാ കൂട്ടുകാരെയും… പരീക്ഷ എഴുതി നല്ല മാർക്കോട് കൂടി തന്നെ പാസാക്കുകയും ചെയ്തു പക്ഷേ ആ സമയം തുടർന്ന് പഠിക്കാൻ ഒന്നും സാധിച്ചില്ല നിറവയറുമായി പ്രസവത്തിനുള്ള കാത്തിരിപ്പായിരുന്നു…
പിന്നെ പഠിപ്പ് നോക്കിയില്ല കാരണവന്മാർ പറഞ്ഞപോലെ കെട്ടിയോൻകും കുട്ടികൾക്കും വെച്ചുണ്ടാക്കി വീട് വൃത്തിയാക്കി അവരുടെ കാര്യങ്ങളെല്ലാം നോക്കി ഒരു മൂലയിൽ അങ്ങനെ ഒതുങ്ങി കൂടി…. കൂടെ പഠിച്ചിരുന്ന ആരെങ്കിലും ഒക്കെ എവിടെയെങ്കിലും വെച്ച് കാണും അത്രതന്നെ…. പിന്നീടാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായതും ഇവിടെ വരെ എത്തിയതും……
പഠിച്ചു ജോലി വാങ്ങിയവർ അതിനെപ്പറ്റി വാചാലമാകുമ്പോൾ അവൾക് സഹിക്കില്ല.. അപ്പോഴൊക്കെയും അവളെ ഒന്ന് പഠിക്കാൻ സമ്മതിക്കാതെ കല്യാണത്തിന് തള്ളിവിട്ട എല്ലാവരെയും പ്രാകി കൊണ്ടിരിക്കും…. എന്തായാലും തനിക്ക് നേടാൻ സാധിക്കാത്തത് തന്റെ മക്കളിലൂടെ നേടിയെടുക്കും എന്നത് അവളുടെ വാശിയായിരുന്നു…..
അങ്ങനെ പറഞ്ഞ പോലെ ആ ദിവസം വന്നെത്തി… പണികളെല്ലാം നേരത്തെതന്നെ ചെയ്തിട് ഭർത്താവിനെയും മക്കളെയും കൂട്ടി പോവാൻ ഒരുങ്ങി .. ഭർത്താവിനെ വിളിച്ചു നോക്കട്ടെ എന്ന് വിചാരിച്ച് ഫോണെടുത്തു അപ്പോഴാണ് അയാൾ തിരിച്ചു വിളിക്കുന്നത്
1 961
*രോഗീ സന്ദർശകർ ശല്യക്കാരാവരുത്*
••••••┈•✿﷽✿•┈••••••
സന്ദര്‍ശകര്‍ രോഗിയെ ശല്യപ്പെടുത്തരുത്. ഇത് കറാഹത്താണെന്നു ശര്‍വാനിയിലുണ്ട്.
വ്യക്തിപരമായി പരിചയപ്പെടുത്താനും പഴങ്കഥകള്‍ ഓര്‍മ്മപ്പെടുത്താനും തുനിയരുത്. അവശനിലയില്‍ കഴിയുന്ന രോഗിയുടെ എത്ര ഉറ്റബന്ധമുള്ള ആളാണെങ്കിലും ശരി അടുത്തുചെന്നു ആളെ പേരു വിളിക്കുകയും മോനെ, കുഞ്ഞേ, ഉപ്പാ, ഉമ്മാ എന്നിങ്ങനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുകയും എന്നെ മനസ്സിലായോ, തിരിഞ്ഞോ, ആരുടെ മകനാണ്, എവിടന്നാണ് എന്നു പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതു കാണാം. സന്ദര്‍ശകര്‍ ഇങ്ങനെ വിഷമിപ്പിച്ചു പരിചയം പുതുക്കേണ്ട കാര്യമില്ല. വന്നവര്‍ ആരാകട്ടെ, അവരുടെ പേരും ഊരും ഏതാകട്ടെ, രോഗിക്കതിലൊന്നുമല്ല കാര്യം. രോഗി ചിലപ്പോള്‍ ആളെ മനസ്സിലായെന്നു പറയും. ചിലപ്പോള്‍ കണ്ണടച്ചിരിക്കും. രണ്ടായാലും രക്ഷയില്ല. ആളെ അറിഞ്ഞെന്നു പറഞ്ഞാല്‍ ആരാണെന്നു പറയാന്‍ ആവശ്യപ്പെടും. പ്രയാസവും വ്യഥയും നിറഞ്ഞ നേരത്ത് ഇതു വല്ലാത്ത ദ്രോഹം തന്നെയാണ്. പ്രയാസമില്ലെങ്കില്‍, രോഗിക്കു മറുപടി പറയാനാവുമെങ്കില്‍ രോഗവിവരം ചോദിക്കാം. കിട്ടിയ മറുപടി അധികം വിശകലനം ചെയ്യാന്‍ നില്‍ക്കരുത്.
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/DiDGpfvnrD33RrsIKhslOx
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ശമനത്തിന്റെ കാര്യം സംസാരിക്കുന്നത് ഗുണകരമാണെങ്കിലും ഉചിതമാണെങ്കിലും സൂചിപ്പിക്കാം. രോഗിയെക്കാള്‍ വലിയ വ്യഥ സന്ദര്‍ശകന്‍ കാണിക്കരുത്. എന്നാലും എന്റെ മോന് ഇങ്ങനെയെല്ലാം വന്നല്ലോ... ഇതു വല്ലാത്ത രോഗമാണു കേട്ടോ... എന്തുമാത്രം കഷ്ടമായിപ്പോയി... ആകെയങ്ങു മെലിഞ്ഞുപോയല്ലോ.., എന്നിങ്ങനെ വിലപിക്കുന്നതു തികഞ്ഞ അപരാധമാണ്. രോഗിയുടെ ആശങ്കയും വ്യഥയും കൂടുകയല്ലാതെ മറ്റെന്താണിതുകൊണ്ടുള്ള നേട്ടം..?
അവശനിലയിലുള്ള രോഗിയോടു രോഗകാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യരുത്. രോഗി കേള്‍ക്കാത്ത രീതിയില്‍ ബന്ധുക്കളോടോ മറ്റോ ചര്‍ച്ചയാവാം. കുട്ടികളെ രോഗ സന്ദര്‍ശനത്തിനു കൊണ്ടുപോകാതിരിക്കുകയാണ് ഉത്തമം.
സന്ദര്‍ശന സമയത്തു സുന്നത്തായ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക. വുളൂഅ് ചെയ്തശേഷം രോഗിയെ കാണാന്‍ പോവുക. നരകത്തില്‍ നിന്നു അകറ്റപ്പെടാന്‍ ഇതു കാരണമാകുമെന്നു അബൂദാവൂദിന്റെ ഒരു നിവേദനത്തിലുണ്ട്. രോഗിക്കു സന്തോഷം തോന്നുമെങ്കില്‍ പഴങ്ങളോ മറ്റോ സമ്മാനിക്കല്‍ സുന്നത്താണ്. രോഗിയുടെ തലയുടെ ഭാഗത്തിരിക്കല്‍ സുന്നത്താണ്. റസൂല്‍ ﷺ ഇങ്ങനെയാണു ചെയ്തിരുന്നത്. രോഗിയെ സന്ദര്‍ശിച്ചാല്‍ റസൂല്‍ ﷺ അവരെ തടവിയിരുന്നതായി ഹദീസുകളില്‍ കാണാം. ഇതും സുന്നത്താണ്. ദീര്‍ഘായുസ്സിനും രോഗശാന്തിക്കും പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അങ്ങനെ ചെയ്യുമെന്നു പറഞ്ഞു രോഗിയെ ആശ്വസിപ്പിക്കലും സുന്നത്താണ്. നബി ﷺ ഇങ്ങനെ ചെയ്യാന്‍ കല്‍പിച്ചതായി തിര്‍മുദിയുടെ ഒരു നിവേദനത്തിലുണ്ട്.
രോഗിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനൊപ്പം രോഗിയോടു പ്രാര്‍ത്ഥിക്കാന്‍ വസ്വിയ്യത്തു ചെയ്യലും സുന്നത്താണ്. ആതുരാവസ്ഥയിലുള്ളയാളുടെ പ്രാര്‍ത്ഥനക്കു ഫലമുണ്ടാകാന്‍ എളുപ്പമാണ്. രോഗികള്‍ അര്‍ഹരാണെങ്കില്‍ സ്വദഖ നല്‍കി സഹായിക്കണം. ഒരു വിശ്വാസിയുടെ പ്രയാസമകറ്റിയാല്‍ അവന്റെ പ്രയാസം അല്ലാഹു ﷻ അകറ്റുമെന്നാണ് ഹദീസ്.
(മുസ്ലിം)
രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുകയും കഴിവിനനുസരിച്ചു സാധിച്ചുകൊടുക്കുകയും ചെയ്യണം. ഒരു രോഗിയെ സന്ദര്‍ശിച്ചപ്പോള്‍ നബി ﷺ അയാളോട് ആഗ്രഹം ആരാഞ്ഞു. ഗോതമ്പുപത്തിരി വേണമെന്ന് അയാള്‍ പറഞ്ഞു. പത്തിരി എത്തിച്ചുകൊടുക്കാന്‍ പറഞ്ഞുകൊണ്ട് രോഗികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കണമെന്ന് അവിടുന്ന് (ﷺ) ഉപദേശിച്ചു.
(ഇബ്നുമാജ)
•••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*പൂർവ്വവിദ്യാർത്ഥി സംഗമം നൽകിയ സന്ദേശം*
1 961
*കുടുംബനാഥന് വേണ്ടത് ചെന്നായയുടെ ശൗര്യമല്ല*
••••••┈•✿﷽✿•┈••••••
തന്റെ ഭാര്യയ്ക്ക് ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍. ഞാന്‍ എന്റെ ഭാര്യയ്ക്ക് ഗുണം ചെയ്യുന്ന ഉത്തമനാണ്. മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ. നിന്ദ്യന്‍ മാത്രമേ സ്ത്രീകളെ നിന്ദിക്കുകയുള്ളൂ"
( അലി(റ) വില്‍ നിന്ന് നിവേദനം ; ഇബ്നു അസ് കര്‍ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
നാം നമ്മുടെ ഇണയുമായി(ഭാര്യയുമായി) സന്തോഷത്തോടെ കഴിയണം. അവരെ സന്തോഷിപ്പിച്ച് അവരുടെ പ്രേമവും സ്നേഹവും കരസ്ഥമാക്കണം. നബി(സ) അങ്ങിനെ ചെയ്യുന്നവരും അത് മാന്യരും ഉത്തമരുമായ പുരുഷന്മാരും അങ്ങിനെ ചെയ്യുന്നവരുമാണെന്നും പറഞ്ഞിരിക്കുന്നു. അതിനാല്‍ ഇത് ഒരു മഹല്‍ ഗുണവും ആവശ്യവുമാണ്.
സ്ത്രീകളെ മാനിക്കുന്നത് മാന്യതയും നിന്ദിക്കുന്നത് മാന്യതക്ക് നിരക്കാത്തതുമാണെന്ന് മേല്‍ ഹദീസ് വ്യക്തമാക്കുന്നു.
സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്നും. ഇണകള്‍ പരസ്പരം വസ്ത്രങ്ങളെന്ന പോലെ ചൂടും തണുപ്പുമേകി സ്നേഹവും സ്വാന്തനവും നല്‍കി ജീവിക്കേണ്ടവരാണെന്നും മഹത് വചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം ബഹുമാനത്തോടെയും വിശ്വസ്തതയോടെയും കഴിയേണ്ടത് ദാമ്പത്യജീവിത വിജയത്തിനു അത്യന്താപേക്ഷിതമാണ്. താന്‍ പോരിമയും അഹന്തയും രണ്ട് പേര്‍ക്കും നന്നല്ല. ഭാര്യയെ മാനിച്ചാല്‍, അവള്‍ക്ക് സ്നേഹം നല്‍കിയാല്‍ തന്റെ അഭിമാനത്തിനു കുറവാണെന്ന് കരുതുന്ന വിവരക്കേടിന്റെ വിവരമുള്ളവര്‍ നിരവധിയാണ്. അവര്‍ സ്വന്തം ജീവിതം നിരര്‍ത്ഥകമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
സാധാരണ നിലക്ക് തന്റെ ഭര്‍ത്താവില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണനയും സ്നേഹവു ലഭിക്കുന്ന സ്ത്രീകള്‍ മറ്റ് വഴിയില്‍ സഞ്ചരിക്കുന്നതിനെ സ്വപ്നേ പോലും ചിന്തിക്കുകയില്ല. സഹനവും ക്ഷമയും വാത്സല്യവും കാരുണ്യവുമെല്ലാം കനിഞ്ഞ് നല്‍കിയിട്ടുള്ളത് സ്ത്രീകള്‍ക്കാണെങ്കിലും തനിക്ക് എപ്പോഴും താങ്ങും തണലുമാവേണ്ട തന്റെ തുണയില്‍ നിന്ന് സ്നേഹപൂര്‍വ്വമുള്ള ഒരു വാക്കോ നോക്കോ കിട്ടാതെയാവുമ്പോള്‍ ചുരുക്കം ചിലരെങ്കിലും വഴിവിട്ട ജീവിതത്തിലേക്കും പരുഷമായ പെരുമാറ്റങ്ങളിലേക്കും തിരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.
പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം കൂടി. പലരും വീടിനു പുറത്തോ,മറ്റോ ഏത് പ്ലാറ്റ്ഫോമിൽ ആയാലും വളരെ മാന്യരായിരിക്കും അന്യരോടും (അന്യ സ്ത്രീകളോടും ! ) മറ്റു സുഹൃത്തുക്കളോടുമെല്ലാം വളരെ നല്ല പെരുമാറ്റം. അവര്‍ക്കിടയില്‍ തമാശക്കാരന്‍, സത്ഗുണ സമ്പന്നന്‍. നിര്‍ഭാഗ്യവശാല്‍ വീട്ടുപടിക്കല്‍ എത്തുന്നതോടെ ആട്ടിന്‍കുട്ടിയുടെ മുഖംമൂടി മാറ്റി ചെന്നായുടെ ശൗര്യം എടുത്തണിയുന്നു. മക്കളോടും ഭാര്യയോടും കടിച്ചു കീറാന്‍ നില്‍ക്കുന്ന സിംഹമായി മാറുന്നു. അതാണു പുരുഷത്വം എന്ന വിവരക്കേട് തലയില്‍ കയറ്റിവെച്ച ഈ വിഭാഗം ഏറെയുണ്ട് നമുക്കിടയില്‍!. അവര്‍ മാറേണ്ടിയിരിക്കുന്നു. ഒരു വിരോധാഭാസം എന്തെന്നാല്‍, മുകളില്‍ വിവരിച്ച മഹത്‌വചനങ്ങള്‍ ജനങ്ങളോടെ ഉപദേശിച്ച് കൊടുക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് .
ഒരു സമൂഹത്തിന്റെ പുരോഗതി നല്ല സമൂഹസൃഷ്ടിക്ക് വേണ്ട നല്ല കുടുംബങ്ങളിലൂടെയാണല്ലോ അതിനു നല്ല വ്യക്തികള്‍ ഉത്തമ സ്ത്രീയും ഉത്തമ പുരുഷനും ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും മാനിക്കുകയും തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റുകയും ചെയ്യുന്നവരായി കഴിയാന്‍ ജഗന്നിയന്താവ് നമുക്കേവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ
••••••••••••••••••••••••••••••••
അടുത്ത വിഷയം :
*രോഗി സന്ദർശകർ ശല്യക്കാരാവരുത്*
1 961
*പണം സമ്പാദിക്കാൻ പഠിക്കുന്ന കുട്ടികൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ഒരു ദിവസം ഹോസ്പിറ്റലിൽ വച്ച് ഒരാൾ തന്റെ സുഹൃത്തിനെ കാണാനിടയായി. ആശുപത്രിയിൽ കിടക്കുന്ന പ്രായമായ സ്വന്തം ഉമ്മയെ ശുശ്രൂഷിക്കാൻ വന്നതാണ് സുഹൃത്ത്. കൂടെ അദ്ധേഹത്തിന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മകനുമുണ്ടായിരുന്നു.
സ്കൂൾ പ്രവൃത്തി ദിവസത്തിൽ ക്ലാസ്സ് നഷ്ടപ്പെടുത്തി കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത് തീരെ ശരിയായില്ല എന്നയാൾ സുഹൃത്തിനോട് പറഞ്ഞു...!
പഠിക്കുന്ന കുട്ടികൾ പഠിക്കട്ടെ. ഇത്രയും ചെറിയ കുട്ടി ആശുപത്രിയിൽ നിന്നിട്ട് പ്രത്യേകിച്ചും കുട്ടിയുടെ മാതാപിതാക്കൾ ലീവെടുത്ത് പരിചരിക്കാൻ നിൽക്കുമ്പോൾ യാതൊരു കാര്യമില്ലല്ലോ.
പക്ഷേ അതിനുള്ള സുഹൃത്തിന്റെ മറുപടിയാണ് ശ്രദ്ധേയം."തീർച്ചയായും എനിക്കവനെ സ്കൂളിലയക്കാമായിരുന്നു. പക്ഷേ ഈ ആശുപത്രി കിടക്കയിൽ കിടക്കുന്നത് എന്റെ മാതാവാണ്, അതായത് മോന്റെ വെല്ലുമ്മ .എന്റെ ഉമ്മയെ ഞാൻ പരിചരിക്കുന്നത് കണ്ടു കൊണ്ടാണ് അവൻ വളരേണ്ടത്. ജോലിയിൽ നിന്നും ലീവെടുത്താണ് ഞാൻ ഉമ്മയെ പരിചരിക്കുന്നതെന്നും, ഒരു ദിവസത്തെ വരുമാനത്തെക്കാളും ഒരു ദിവസത്തെ ക്ലാസ്സിനെക്കാളും വലുതാണ് ബന്ധങ്ങൾ എന്നും അവൻ അറിയണം എങ്ങിനെയാണ് മാതാപിതാക്കളെ ശുശ്രൂഷിക്കേണ്ടതെന്നും അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയും ഉത്തരവാദിത്തവുമാണെന്നും അവൻ കണ്ടറിയണം".
വീട്ടിലെ കാര്യങ്ങൾ ഒന്നുമറിയിക്കാതെ, പണം ഉണ്ടാക്കുന്ന ഒരു യന്ത്രമായി അവനെ വളർത്തിയെടുത്തിട്ട് വയസ്സുകാലത്ത് മക്കൾ സംരക്ഷിക്കുന്നില്ല, ശുശ്രൂഷിക്കുന്നില്ല എന്നൊക്കെ വിലപിച്ചിട്ടെന്തു കാര്യം ?
അതു കൊണ്ട് എന്റെ കുട്ടി കുടുംബത്തിന്റെ മൂല്യങ്ങളും ബന്ധങ്ങളുടെ ആഴങ്ങളും അറിഞ്ഞ് വേണം വളരാൻ. അത് പറഞ്ഞ് കൊടുത്ത് മനസ്സിലാക്കാവുന്നതല്ല.
അനുഭവിച്ചു മാത്രമറിയേണ്ടതാണ്.
അത് കൊണ്ടാണ് ഞാൻ മകനെ ഇന്ന് സ്കൂളിൽ അയക്കാതെ എന്നോടൊപ്പം ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത്.
പണം സമ്പാദിക്കാൻ മാത്രമായി നമ്മൾ കുട്ടികളെ പഠിപ്പിക്കുമ്പോൾ അവർ അത് മാത്രം പഠിക്കുന്നു. ആ ജീവിതം ശീലിക്കുന്നു. പണത്തിന്റെ കണ്ണിലൂടെ, ലാഭനഷ്ടങ്ങളുടെ കള്ളികളിലൂടെ ജീവിതത്തെ കാണുന്നു.
മനുഷ്യനെ സ്നേഹിക്കാൻ, കുടുംബ ബന്ധങ്ങളുടെ മൂല്യമറിയാൻ, സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റാൻ നമ്മളവരെ പഠിപ്പിക്കുന്നുണ്ടോ
ജീവിതത്തെ പണത്തിന്റെ കണക്കിലൂടെ മാത്രം വിലയിരുത്താൻ നമ്മൾ പഠിപ്പിച്ച മക്കൾ പിന്നീട് മാതാപിതാക്കളെ വൃദ്ധസദനത്തിൽ തള്ളുമ്പോൾ സംസ്ക്കാര ചടങ്ങിനുള്ള പണത്തിൽ പോലും വില പേശൽ നടത്തുന്നതിൽ അത്ഭുതമുണ്ടാവേണ്ട കാര്യമുണ്ടോ ?
അവർ എന്താവണമെന്ന് നമ്മൾ അഗ്രഹിച്ചുവോ അവർ അതായിത്തീർന്നു എന്ന് അപ്പോഴും നമുക്ക് സന്തോഷിക്കാം. അല്ലേ ?
പണം സമ്പാദിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം, അൽപ്പം മൂല്യബോധം കൂടി അവർക്ക് പകർന്ന് കൊടുക്കാൻ ഇന്നത്തെക്കാലത്ത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*കുടുംബനാഥന് വേണ്ടത് ചെന്നായയുടെ ശൗര്യമല്ല*
1 961
പുരുഷന് സ്ത്രീയുടെ കാര്യത്തില്‍ മേലധികാരമില്ലെന്നു വാദിക്കുന്നത് പ്രകൃതിക്ക് നിരക്കാത്ത ഒരു വാദഗതി ആയതുകൊണ്ടാണിത്. ഇത് സ്ത്രീകള്‍ക്ക് അടിമത്വം കല്‍പ്പിക്കലോ അവരെ പുരുഷന്‍മാരുടെ വേലക്കാരികളാക്കുകയോ ചെയ്യലല്ലെന്ന് ഓര്‍ക്കണം. നേരെമറിച്ച് സ്ത്രീക്ക് പുരുഷന്‍മാര്‍ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമാണ്. കൂടാതെ, പ്രകൃതിദത്തമായ സ്ഥാനങ്ങള്‍ സ്ത്രീകളെ ഒതുക്കിനിര്‍ത്തലുമാണ്...
••••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*പണം സമ്പാദിക്കാൻ പഠിക്കുന്ന കുട്ടികൾ*
1 961
*കീറാമുട്ടികളില്‍ കുടുങ്ങുന്ന വിവാഹം*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
വിവാഹം കഴിഞ്ഞാല്‍ വീട്ടില്‍ കൂടുന്ന സമ്പ്രദായം നമ്മുടെ ഇടയില്‍ നിലവിലുണ്ടല്ലോ. പണ്ടുകാലത്തും അതുണ്ടായിരുന്നു. വധൂവരന്‍മാര്‍ക്കു വേണ്ടി ഒരു അറ തയ്യാറാക്കുകയും ആവശ്യമായ സാധനങ്ങള്‍ അതിലൊരുക്കുകയും ചെയ്യുന്നു. ഇസ്‌ലാം ഇതിനെ വിരോധിച്ചിട്ടില്ല. നബി ﷺ യുടെ കാലത്ത് തന്നെ ഇത് നടപ്പിലുണ്ടായിരുന്നു...
പക്ഷേ, ലളിതമായിരുന്നു ആ ചടങ്ങ് എന്നുമാത്രം. അലി (റ)വിനെ ഉദ്ധരിച്ചു നസാഈ നിവേദനം ചെയ്യുന്നു: അലി (റ) പറയുകയുണ്ടായി, "ഒരു ശീല, ഒരു പാത്രം, ഇദ്കാര്‍ (ഒരുതരം പുല്ല്) നിറച്ച ഒരുതലയണ എന്നിവ ഫാത്തിമ (റ)വിന് റസൂലുല്ലാഹ് ﷺ നല്‍കി.
കാലോചിതവും ലളിതവുമായി ചെയ്യപ്പെടുന്ന ഇത്തരം കാര്യങ്ങളൊന്നും ഇസ്‌ലാമില്‍ വിരോധിക്കപ്പെടുന്നില്ല. എന്നാലിക്കാലത്ത് ഇതൊക്കെ അതിരുകടന്നു അമിതവ്യയത്തിലേക്കും ധൂര്‍ത്തിലേക്കുമെത്തുന്നു. അമിതമായ ധനവ്യയത്തില്‍ സമുദായത്തിന് അസഹ്യമായ വിഷമങ്ങള്‍ ഉണ്ടാകുന്നു. ചില അറബു നാടുകളില്‍ അമിതമായ മഹര്‍ കാരണം പുരുഷ വിഭാഗം വിഷമിക്കുമ്പോള്‍, നമ്മുടെ നാടുകളില്‍ അസഹ്യമായ സ്ത്രീധന സമ്പ്രദായം കാരണം സ്ത്രീയുടെ കുടുംബം വിഷമത്തിലാകുന്നു...
പുറമെ അനാവശ്യങ്ങളായ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കാരണം ഇരു വിഭാഗവും സാമ്പത്തിക വിഷമങ്ങള്‍ അനുഭവിക്കുന്നു. സാമൂഹ്യമായ കീറാമുട്ടികളില്‍ കുടുങ്ങുന്നു. ഇതിനൊക്കെ പരിഹാരമെന്താണ്..? സമൂഹത്തെ ബോധവത്ക്കരിക്കുകയും ഇസ്‌ലാമികമായ ലാളിത്യത്തിലേക്ക് ജനങ്ങളെ കരകയറ്റുകയും ചെയ്യുകയാണ് പരിഹാരമാര്‍ഗം...
എന്നാല്‍, ആരാണ് ഇതിനുവേണ്ടി മുന്നോട്ടു വരിക. വിവാഹിതരാണെങ്കില്‍ മിക്കവരും വേണ്ടുവോളം സ്ത്രീധനം സ്വീകരിച്ചു കഴിഞ്ഞവരായിരിക്കും. അവിവാഹിതരാണെങ്കിലോ കൂടുതല്‍ സ്ത്രീധനം എവിടെനിന്നു ലഭിക്കുമെന്ന അന്വേഷണത്തിലുമായിരിക്കും. ധനവാന്മാരെന്നോ ദരിദ്രരെന്നോ വ്യത്യാസം ഇക്കാര്യത്തില്‍ കാണുന്നില്ല. പഠിച്ചവരും പഠിക്കാത്തവരും അതില്‍ ഒരുപോലെയാണ്. ശക്തമായ ബോധവത്കരണത്തിന് വേണ്ടി പണ്ഡിതന്‍മാരും നേതാക്കളും നിരന്തരം ഒന്ന് പ്രവര്‍ത്തിച്ചാല്‍ ഇതിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം...
*വധുവിന് ചെലവ് നല്‍കൽ*
വിവാഹം നടക്കലോടുകൂടി വധു വരന്റെ അധീനവലയത്തില്‍ വന്നുചേരുന്നു. വരന്റെ പല അവകാശങ്ങളും വകവെച്ചുകൊടുക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാവുകയും ചെയ്യുന്നു. ശാരീരികമായി ബന്ധപ്പെടുവാന്‍ അവന്‍ ആഗ്രഹിക്കുമ്പോള്‍ അവളത് അനുസരിക്കണം. അവന്റെ വീട്ടില്‍ അവള്‍ ഉറച്ച് നില്‍ക്കണം. അനുവാദമില്ലാതെ വീടുവിട്ടിറങ്ങാന്‍ പാടില്ല. ഇതിന്നു പകരമായി വരന് വന്നുചേരുന്ന ബാധ്യതയാണ് വധുവിന്റെ ജീവിതച്ചെലവ് വഹിക്കുക എന്നതും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ പല ആവശ്യങ്ങളും ഭര്‍ത്താവ് നിറവേറ്റിക്കൊടുക്കണം. മഹര്‍ നല്‍കുന്നതിനു പുറമെയാണിത്...
വിവാഹബന്ധം നിലനില്‍ക്കുന്ന കാലത്തെല്ലാം ചില നിബന്ധനകള്‍ക്ക് വിധേയമായി ഭര്‍ത്താവ് ഭാര്യയുടെ ചെലവുകള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കണം. വിശദവിവരങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വേണ്ടപോലെ സ്ഥലം പിടിച്ചിട്ടുണ്ട്. അവയെല്ലാം ഒരു ലേഖനത്തില്‍ വിവരിക്കുക പ്രയാസമാണ്. ചുരുക്കത്തില്‍, ഒരു കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങള്‍ മനസിലാക്കുമ്പോള്‍ സ്ത്രീ പുരുഷബന്ധം എപ്രകാരമാണ് ഇസ്‌ലാം സംവിധാനം ചെയ്തിട്ടുള്ളതെന്ന് സ്പഷ്ടമാകും...
സ്ത്രീ അബലയാണ്. പുരുഷന്‍ അവള്‍ക്ക് സംരക്ഷണം നല്‍കണം. സ്ത്രീ വിധേയയാണ്; പുരുഷന്‍ മേധാവിയും. വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു: പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാണ്; അവരില്‍ (മനുഷ്യരില്‍) ചിലര്‍ക്ക് (പുരുഷന്‍മാര്‍ക്ക്) ചിലരെക്കാള്‍ (സ്ത്രീകളെക്കാള്‍) ചില വിശേഷങ്ങള്‍ അല്ലാഹു ﷻ നല്‍കിയതുകൊണ്ടാണത്. പുറമെ പുരുഷന്‍മാര്‍ തങ്ങളുടെ ധനങ്ങളില്‍നിന്ന് ചെലവ് ചെയ്യുന്നതിനാലുമാണ്.
(അന്നിസാഅ് : 34)
ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്ക് ചെലവ് കൊടുക്കുവാന്‍ ബാധ്യസ്ഥരാണെന്നുള്ള നിയമം പൊതുവെ തര്‍ക്കമില്ലാത്തെ ഒരു കാര്യമാണ്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ചെലവ് നല്‍കാന്‍ ബാധ്യസ്ഥകളാണെന്നോ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടതില്ലെന്നോ ആരും വാദിച്ചതായി കാണുകയില്ല. ലൈംഗികാസ്വാദനം പോലെയുള്ള വിഷയങ്ങളില്‍ സ്ത്രീപുരുഷന്‍മാര്‍ തുല്യന്മാരാണെന്നും അതിനാല്‍ ഒരാള്‍ മറ്റേ ആള്‍ക്ക് ചെലവ് നല്‍കേണ്ടതില്ലെന്നും യുക്തിവാദികള്‍ പോലും വാദിക്കുന്നതായി കേട്ടിട്ടില്ല...
1 961
*എളുപ്പത്തിലേക്കുള്ള കവാടമാണ് പ്രയാസങ്ങൾ.*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ജീവിതത്തിന്റെ ഒരു ഭാഗമാണ് പ്രയാസം..
താൽക്കാലികമായിയുള്ള ഈ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും..
ജീവിതത്തിന്റെ പല മേഖലകളിൽ വ്യത്യസ്തമായ രീതിയിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് മനുഷ്യൻ..
മക്കളില്ലാത്തവർ🥲
വിവാഹം നടക്കാത്തവർ🥲
വീട് ലഭിക്കാത്തവർ😭
സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർ🥺
നല്ല വീട് ലഭിച്ചിട്ടും സമാധാനം ഇല്ലാത്തവർ😒
മക്കളെ കൊണ്ട് വിഷമിക്കുന്നവർ..😔
ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉള്ള പ്രശ്നങ്ങൾ..🥲
ജനങ്ങളിൽ നിന്നുള്ള അപരാധങ്ങൾ...😞
തുടങ്ങിയ ഒട്ടനവധി മേഖലകളിൽ പ്രയാസപ്പെടുന്ന മനുഷ്യൻ സമാധാനം കണ്ടെത്താനുള്ള ഓട്ടത്തിലാണ്...
എവിടെയും സമാധാനം കിട്ടുന്നില്ല.
എന്നാൽ നമുക്ക് എത്ര അനുഗ്രഹങ്ങൾ സർവ്വശക്തൻ നൽകിയിട്ടുണ്ട്?
നമ്മൾ ആവശ്യപ്പെടാതെ തന്നെ എത്ര അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണ്, ചെവി, നാവ്, തുടങ്ങിയ അത്ഭുതങ്ങളുടെ കലവറയാകുന്ന നമ്മുടെ ശരീരം..
ചിന്തിക്കാൻ ഒരുപാടുണ്ട്..
ഇതെല്ലാം നൽകിയ സർവ്വശക്തൻ ഈ അനുഗ്രഹങ്ങൾ തിരിച്ചെടുത്തില്ല.
ഇങ്ങനെയുള്ള മനുഷ്യന് ചെറിയ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ അവനിൽ ഉണ്ടായിരിക്കുന്ന അനുഗ്രഹത്തെ മറന്നുകളയുന്നു...
ഇതെല്ലാം പരീക്ഷണങ്ങളാണ് എന്നുള്ള ചിന്തയിൽ ജീവിച്ചവർക്ക് പിന്നെ ടെൻഷൻ, മന:പ്രയാസം എങ്ങനെ ഉണ്ടാകും?
ടെൻഷൻ അമിതമായ വർക്ക് ഭാവിയിൽ പ ലരൂപത്തിലുള്ള രോഗങ്ങൾ ആയി മാറാൻ സാധ്യതയുണ്ട്..
ടെൻഷനടിച്ച് ജീവിതം മുന്നോട്ടു പോകാൻ പ്രയാസമാണ്..
ടെൻഷനും മന:പ്രയാസവും മനസ്സിലേക്ക് കടന്നു വരുമ്പോൾ അതിനെ തരണം ചെയ്യാനുള്ള മനക്കരുത്ത് ഉണ്ടാക്കിയെടുക്കണം.
ഒഴുക്കിനെതിരെ നീന്താൻ ശ്രമിക്കുക..
ഒഴുക്കിനൊപ്പം നമ്മളും അതെ രീതിയിൽ നീന്തി കഴിഞ്ഞാൽ വലിയ അപകടത്തിൽ ചെന്നെത്താൻ ഒരു പ്രയാസവുമില്ല..
വലിയ പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ അതിനു ഫലം കാണും തീർച്ച :
കാരണം പ്രയാസത്തോടെപ്പം എളുപ്പമുണ്ട്.
എളുപ്പത്തിലേക്കുള്ള കവാടമാണ് പ്രയാസങ്ങൾ..
ജീവിതത്തിൽ പ്രയാസമനുഭവിക്കുകയും പിന്നീട് സമാധാനം ലഭിക്കുമ്പോൾ.. ജീവിതം എന്താണെന്ന് അവർക്ക് മനസ്സിലാകും.
ജീവിതത്തിൽ മാനസികമായി പ്രയാസപ്പെടുന്ന സഹോദരിമാർ ചിന്തിക്കുക..
നിങ്ങൾക്ക് നല്ലൊരു ഭാവി വരാനുണ്ട്.
പ്രയാസത്തെ ഇപ്പോൾ സഹനം കൊണ്ട് നേരിടുക..
വിജയത്തിനായി പ്രാർത്ഥിക്കുക..
*Tension has no effect*
*Move forward with* *courage*
•••••••••••••••••••••••••••••••••
അടുത്ത വിഷയം :
*കീറാമുട്ടികളിൽ കുടുങ്ങുന്ന വിവാഹം*
1 961
ഭാര്യ തന്നോടൊപ്പം വിദേശത്തേക്ക് വരേണ്ടതിന്റെ ആവശ്യകതയെന്തെന്ന് അവര്‍ തിരിച്ചറിയാന്‍ അത് സഹായിക്കും. ഒരു മനുഷ്യന്‍ എന്ന നിലക്ക് ജീവിതപങ്കാളിയോടും മാതാപിതാക്കളോടും മക്കള്‍ക്കുണ്ടാകേണ്ട ബന്ധം ഊഷ്മളമായിരുന്നാല്‍ മാത്രമേ സുഖകരമായ കുടുംബജീവിതം സാധ്യമാകുകയുള്ളൂ...
ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള താങ്കളുടെ തീരുമാനത്തെ മാതാവ് അംഗീകരിക്കാന്‍ തയ്യാറായെന്നുവരില്ല. എന്നിരുന്നാലും വീട്ടിലെ ഒരംഗത്തിന്റെ അസൂയയെത്തുടര്‍ന്ന് ഭാര്യയുമായി വേറിട്ടു താമസിക്കേണ്ടിവരികയെന്നത് ഭൂഷണമല്ല. അതിനാല്‍ അല്ലാഹു ﷻ നിര്‍ദ്ദേശിച്ച സുഖകരവും ശാന്തവുമായ കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുത്ത് നല്ല കുട്ടികളെ വളര്‍ത്തിയെടുക്കുകയെന്നത് താങ്കളുടെ ചുമതലയാണ്...
അവസാനമായി പറയട്ടെ, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും മാതാവുമായി നല്ലരീതിയില്‍ പെരുമാറുക. അല്ലാഹു ﷻ താങ്കള്‍ക്ക് കാര്യങ്ങളെ മനസ്സിലാക്കി വിവേകത്തോടെയും ക്ഷമയോടെയും വര്‍ത്തിക്കാന്‍ അനുഗ്രഹിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ..
••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*എളുപ്പത്തിലേക്കുള്ള കവാടമാണ് പ്രയാസങ്ങൾ*
1 961
*ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ഉമ്മാക്ക് എതിർപ്പ്...*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
❓ഞാന്‍ ആറുമാസംമുമ്പ് വിവാഹിതനായി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭാര്യയുമായി അധികനാള്‍ സഹവസിക്കാനായില്ല. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ് എനിക്ക് വിദേശത്ത് ജോലി തരപ്പെട്ടു. ഇപ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടാന്‍ ഉദ്ദേശിക്കുന്നു. ഇനിയാണ് പ്രശ്‌നങ്ങളുടെ തുടക്കം...
ഭാര്യയെ കൊണ്ടുപോകുന്നത് ഉമ്മായ്ക്ക് തീരെ ഇഷ്ടമല്ല. മകനെ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. മാത്രമല്ല, അക്കാരണത്താല്‍ ഭാര്യയോട് മോശമായാണ് ഉമ്മ പെരുമാറുന്നത്. ഈ വിഷയത്തില്‍ ഉമ്മയുമായി വാഗ്വാദത്തിലേര്‍പ്പെടേണ്ടിവന്നു എനിക്ക്. ഞാന്‍ എപ്പോഴും ഭാര്യയുടെ പക്ഷം പിടിക്കുന്നുവെന്നാണ് ഉമ്മയുടെ പരാതി. പക്ഷേ, തെറ്റ് ഉമ്മയുടെ പക്ഷത്താണെന്ന് എനിക്കറിയാം. ഈ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാതെ വിഷമത്തിലാണ് ഞാന്‍... മറുപടി പ്രതീക്ഷിക്കുന്നു...
താങ്കളുടെ വിവാഹജീവിതത്തിന് മംഗളങ്ങള്‍ നേരുന്നു. ജീവിതസൗഖ്യത്തിനായി അല്ലാഹുﷻവോട് പ്രാർത്ഥിക്കുന്നു...
ചില പ്രത്യേക സമൂഹങ്ങളിലും സംസ്‌കാരങ്ങളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഇനി ഭാവിയില്‍ തന്നോട് വേണ്ടത്ര സ്‌നേഹം പ്രകടിപ്പിക്കില്ലെന്ന ആശങ്ക ഈയിടെ വിവാഹിതനായ താങ്കളെ സംബന്ധിച്ച് ഉമ്മയ്ക്കുണ്ട്. താങ്കളുടെ ഈ നിരീക്ഷണം ശരിയാകാനാണിട...
ഉമ്മയ്ക്ക് ഇത്തരമൊരു മാനസികാവസ്ഥ ഉള്ളതിനാല്‍ അവര്‍ ഏറെ ഭയചകിതയാണ്. മകന്‍ തന്നില്‍നിന്ന് എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഉമ്മയെ അവഗണിക്കണമെന്ന യാതൊരു ചിന്തയും താങ്കള്‍ക്കില്ലതാനും. ഭാര്യ ഉമ്മയെ കോപാകുലയാക്കാന്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ പോലും ഉമ്മയുടെ ഭയം ഭാര്യയുടെ നേര്‍ക്കുള്ള കോപമായി രൂപാന്തരപ്പെട്ടിരിക്കുകയാണ്...
ഭാര്യയെ തന്റെ കൂടെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ ഭയം മൂലം ചെറുക്കാനാണ് ഉമ്മ ശ്രമിക്കുന്നത്. കോപത്തിന്റെ മുഖപടമണിഞ്ഞ ആ ഭയം എന്നത് തനിക്ക് ഒട്ടുംഭീഷണിയല്ലാത്ത വ്യക്തിയോടോ, സംഗതികളോടൊ ഉള്ള ദേഷ്യമായിരിക്കും. അതിനാല്‍ തന്നെ അവഗണിക്കാന്‍ സാധ്യതയുള്ള മകനോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനുപകരം അത് ഭാര്യയുടെ നേര്‍ക്ക് തിരിച്ചുവിട്ടിരിക്കുകയാണ്...
ഈ പ്രശ്‌നത്തിനുള്ള ഒരു പരിഹാരം ഉമ്മയുടെ മാനസികവ്യഥകളെ അഭിമുഖീകരിക്കുകയെന്നതാണ്. താങ്കള്‍ ഉമ്മയെ ഏറ്റവും നന്നായി പരിഗണിക്കുന്നുവെന്നും ശ്രദ്ധിക്കുന്നുവെന്നും സ്‌നേഹിക്കുന്നുവെന്നും ഉമ്മയെ ബോധ്യപ്പെടുത്തുക. അക്കാര്യത്തില്‍ വിവാഹം യാതൊരു തടസ്സങ്ങളോ പ്രയാസങ്ങളോ സൃഷ്ടിച്ചിട്ടില്ലെന്ന് അതുവഴി അവര്‍ മനസ്സിലാക്കട്ടെ...
ഭാര്യയോടുള്ള ഉമ്മയുടെ പെരുമാറ്റം കാരണമായി പലപ്പോഴും അവരോട് വാഗ്വാദത്തിലേര്‍പ്പെട്ടുവെന്ന് സൂചിപ്പിച്ചല്ലോ. അവരുടെ ഭയത്തെ താങ്കള്‍ വേണ്ടവിധത്തില്‍ പരിഹരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉമ്മയുമായി സംസാരിക്കുമ്പോള്‍ ഉമ്മയ്ക്ക് അതെങ്ങനെ അനുഭവപ്പെടുമെന്നും എന്തുകൊണ്ടങ്ങനെ അവര്‍ ചിന്തിക്കുമെന്നും താങ്കള്‍ ഓര്‍ത്തുകൊണ്ടായിരിക്കണം അത് തുടരേണ്ടത്...
ഉമ്മയുടെ ആശങ്കകളെ താങ്കള്‍ വിലമതിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയണം. അതുവഴി ഭാര്യയോടൊപ്പമുള്ള മകന്റെ ജീവിതം താനുമായുള്ള അടുപ്പത്തെ ബാധിക്കില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ. ഇത് ഒരു തുടര്‍പ്രക്രിയയായതുകൊണ്ട് സമയവും കാലവും വേണ്ടിവരും. അതിനുള്ള ക്ഷമ താങ്കള്‍ കാട്ടിയേ തീരൂ...
സാധാരണ നിലക്ക് വ്യക്തികള്‍ തീരുമാനമെടുക്കുമ്പോള്‍ പ്രതിസന്ധിയെ താല്‍ക്കാലികമായി കൈകാര്യം ചെയ്യുന്നതിനുപകരം വലിയ ഒരു ‘ചിത്രം’ മുന്നില്‍ കാണേണ്ടതുണ്ട്. ഭാര്യയോട് ഈര്‍ഷ്യപ്രകടിപ്പിച്ചും മോശമായി പെരുമാറിയും ഉമ്മയെ തൃപ്തിപ്പെടുത്താന്‍ വളരെ എളുപ്പമായിരിക്കാം. അതുപക്ഷേ, ദീര്‍ഘകാലദാമ്പത്യത്തിന് കൊടിയ പരിക്കേല്‍പിക്കുമെന്നതാണ് വാസ്തവം. ഉമ്മ ക്രമേണ ദേഷ്യക്കാരിയായി മാറുകയായിരിക്കും അതിന്റെ ഫലം. മുസ്‌ലിംകളെന്ന നിലക്ക് നമുക്ക് സത്യത്തിന്റെയും നന്മയുടെയും പാതയാണ് അവലംബിക്കാനുള്ളത്. മാതാപിതാക്കള്‍ക്ക് നിങ്ങളുടെ മേല്‍ അവകാശമുണ്ട്. ഭാര്യക്കും നിങ്ങളുടെ മേല്‍ അവകാശമുണ്ട്. ഒരാളെ മറ്റൊരാള്‍ക്കുവേണ്ടി ബലിനല്‍കാന്‍ പാടില്ല...
അതിനാല്‍ ഉമ്മയുടെ വികാരവിചാരങ്ങളെ അഭിമുഖീകരിക്കുക. കാര്യങ്ങള്‍ അവരോട് തുറന്നുസംസാരിക്കുക. മാതാവുമായി ബന്ധം ഊഷ്മളമാക്കാന്‍ ഔത്സുക്യമുണ്ടെന്ന് അവര്‍ അതുവഴി മനസ്സിലാക്കും. അടുത്തപടിയായി ചെയ്യേണ്ടത്, താങ്കളുടെ മനോഗതത്തെ ബോധ്യപ്പെടുത്തുകയെന്നതാണ്. ഉമ്മയും ഭാര്യയുമായി ഉള്ള ബന്ധം രണ്ടുതരത്തിലുള്ളതാണെന്ന് അവരെ മനസ്സിലാക്കിക്കൊടുക്കുക.
1 961
*തൂക്കിവിൽക്കുന്ന ആയത്തുകൾ*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ഒരു വെറ്റിലക്കടയിൽ നിന്നു വെറ്റില പൊതിഞ്ഞു തന്ന കടലാസ്സാണിത്. വീട്ടിലെത്തി നോക്കിയപ്പോഴാണു രണ്ടു പുറവും ഖുർആൻ ആയത്തുകൾ നിറയെ അച്ചടിച്ചു വച്ചിരിക്കുന്നതു കണ്ടത്. കേരളത്തിലെ ഒരു മുസ്‌ലിം ആനുകാലികത്തിന്റെ പേജാണിത്.
പഴയ പേപ്പറുകളും പുസ്തകങ്ങളുമൊക്കെ തൂക്കി വിറ്റ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിരിക്കുന്നു എന്നു വേണം മനസ്സിലാക്കാൻ.
ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾക്കു ചുക്കാൻ പിടിക്കുന്നവരോട് ഒരഭ്യർത്ഥന; ഖുർആനായത്തുകളും ഹദീസുവചനങ്ങളും തത്സമത്തിൽ പ്രിന്റ് ചെയ്യാതെ, ആശയം കൊടുത്തു റെഫറൻസ് കൊണ്ടു മതിയാക്കാൻ ശ്രമിക്കുക. ആയത്തുകളും ഹദീസുകളും മൂലഭാഷയിൽ അറിയണമെന്നുളളവർ റെഫറൻസ് ആശ്രയിക്കട്ടെ.
വായനക്കാരോടു പറയാനുളളത്, ആദരിക്കപ്പെടേണ്ടത് ഉൾക്കൊള്ളുന്നവ തൂക്കിയെടുത്ത് ആക്രിക്കാരന്നു വിറ്റു നിങ്ങൾ സമ്പാദിക്കുന്ന പണം ഏറ്റവും നിന്ദ്യമായതാണ്. അതിൽ ബറകത്തില്ല. അത്തരം സംഗതികൾ അനർഹരുടെ കൈകളിലേക്കും അവിശുദ്ധ ഇടങ്ങളിലേക്കും നീക്കം ചെയ്യുന്നതു കുറ്റകരമാണ്. സ്ഥലം കാലിയാക്കലാണ് ഉദ്ദേശ്യമെങ്കിൽ ഇത്തരം പുസ്തകങ്ങള്‍ വായനാതത്പരരായ മറ്റാർക്കെങ്കിലും കൈമാറുക. അതല്ലെങ്കിൽ തൊട്ടടുത്ത വായനശാലയ്ക്കു നല്കുക. സാധിക്കില്ലെങ്കിൽ കത്തിച്ചു കളഞ്ഞു ചാരം കിണറ്റിലോ ഒലിക്കുന്ന ജലാശയത്തിലോ ഒഴുക്കുക. ഒരിക്കലും ഇമ്മാതിരി പണിയെടുക്കരുത്.
ആദരിക്കപ്പെടേണ്ടതിനെ ആദരിക്കൽ ഈമാനിൽ പെട്ടതും തഖ്‌വയുടെ ഭാഗവുമാണ്.
അല്ലാഹു ﷻ നമുക്കിവ രണ്ടും ഏറ്റിത്തരട്ടെ..,
ആമീൻ യാ റബ്ബൽ ആലമീൻ
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
അടുത്ത വിഷയം:
*ഭാര്യയെ വിദേശത്ത് കൊണ്ട്പോകുന്നതിൽ എതിർപ്പുള്ള ഉമ്മ*
1 961
അവളുടെ വ്യക്തിത്വം അംഗീകരിക്കാതെ സ്‌നേഹം പ്രതീക്ഷിക്കേണ്ടതില്ല. തന്നെപ്പോലെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു ഹൃദയം ഭാര്യക്കുമുണ്ടെന്ന സത്യം ഭര്‍ത്താവ് വിസ്മരിക്കരുത്. അവളുടെ കഴിവുകള്‍ അംഗീകരിക്കാനും അനുമോദിക്കാനും ഭര്‍ത്താവിനു കഴിയണം...
ഭര്‍ത്താക്കന്മാരെക്കുറിച്ച് പരാതി പറയാന്‍ സ്വഹാബി വനിതകളെത്തിയപ്പോള്‍ ഭാര്യമാരുടെ കാര്യത്തില്‍ അല്ലാഹുﷻവിനെ ഓര്‍മിപ്പിച്ചുകൊണ്ട് നബി ﷺ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. വളഞ്ഞ വാരിയെല്ലിനാല്‍ സൃഷ്ടിക്കപ്പെട്ട സ്ത്രീയില്‍ വക്രത സ്വാഭാവികമാണെന്നും ആ വളവ് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകുമെന്നും നബി ﷺ ഉപദേശിച്ചു...
സ്വഭാവദൂഷ്യമുള്ളവളെ വിവാഹമോചനം ചെയ്യല്‍ സുന്നത്താണെന്ന് വിശദീകരിച്ചുകൊണ്ട് ശൈഖ് സൈനുദ്ദീന്‍ മുഖ്ദൂം(റ) പറയുന്നു: ''അവളോട് കൂടി ജീവിക്കാന്‍ സാധ്യമല്ലാത്തവിധം ചീത്ത സ്വഭാവമുണ്ടെങ്കില്‍ മാത്രമേ ത്വലാഖ് സുന്നത്താകുകയുള്ളൂ... അല്ലെങ്കില്‍ സ്വഭാവദൂഷ്യമില്ലാത്തവളെ എപ്പോഴാണ് ലഭ്യമാകുക..?
'സ്ത്രീകളില്‍ നല്ലവള്‍ വെളുത്ത ചിറകുള്ള കാക്കയെപോലെയാണ്.' അഥവാ അപൂര്‍വമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
(ഫത്ഹുല്‍ മുഈന്‍)
ഭര്‍ത്താവ് എത്ര യോഗ്യനാണെങ്കിലും അവനില്‍ എന്തെങ്കിലും ന്യൂനതകളുണ്ടാകാം. അതുപോലെ ഭാര്യക്ക് എത്ര കുറ്റങ്ങളുണ്ടെങ്കിലും അതിനു സമാനമായ അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ഗുണങ്ങളുമുണ്ടായേക്കാം.
ഉദാഹരണമായി സൗന്ദര്യം കുറവാണെങ്കിലും സല്‍സ്വഭാവം, ബുദ്ധിശക്തി, മതബോധം, കുലീനത, സാമ്പത്തികം, സന്താനലബ്ധി എന്നീ ഗുണങ്ങളുണ്ടായിരിക്കും...
ഞാന്‍ പ്രതീക്ഷിച്ച ഭാര്യയല്ല നീ എന്ന് ഭര്‍ത്താവും 'എനിക്ക് നിങ്ങളേക്കാള്‍ നല്ല ആലോചനകള്‍ വന്നതാണ് ' പക്ഷെ.., എന്ന് ഭാര്യയും പറഞ്ഞോ ചിന്തിച്ചോ സമയം കളയാതെ ഒരുവിധം യോജിക്കുമെങ്കില്‍ കിട്ടിയ ഇണയെ സ്‌നേഹിച്ച് സന്തോഷത്തോടെ കഴിയലാണ് ബുദ്ധി. എത്ര ശ്രമിച്ചാലും അല്ലാഹു ﷻ മുന്‍കൂട്ടി നിശ്ചയിച്ചവരല്ലേ ജീവിതപങ്കാളിയായി വരൂ. സൗന്ദര്യത്തിലോ മറ്റോ മുന്‍പന്തിയിലുള്ളവരുമായി തന്റെ ഇണയെ താരതമ്യം ചെയ്ത് ഇകഴ്ത്താതെ താഴെകിടയിലുള്ളവരിലേക്ക് നോക്കുന്നതിലാണ് സമാധാനം...
ദമ്പതിമാര്‍ക്കിടയില്‍ സ്‌നേഹം നിലനില്‍ക്കാന്‍ അവരുടെ ബന്ധുമിത്രാദികള്‍ പരമാവധി ശ്രമിക്കേണ്ടതാണ്. ഭാര്യ അവളുടെ വീട്ടിലാകുമ്പോള്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെ പുറത്തുകൊണ്ടുപോവുക, ഭര്‍ത്താവ് വന്ന് വിളിക്കുമ്പോള്‍ നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി അവളെ തടഞ്ഞുവെക്കുക, ഭര്‍ത്താവിന് അവളുടെ സാന്നിധ്യം ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിനെതിരായി വാശിപിടിച്ച് അവളെ കൊണ്ടുപോവുക. തുടങ്ങിയ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തികള്‍ ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ കാരണമാകാറുണ്ട്...
മകളുടെ ഗുണമുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഭര്‍ത്താവിന്റെ മനസ്സില്‍ മുറിവേല്‍പിച്ചാല്‍ അവളുടെ ഭാവി ജീവിതത്തെ സാരമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ മനസ്സിലാക്കേണ്ടതാണ്. അപ്പോഴും അവളെ വെറുക്കരുതെന്ന തിരുവചനം സത്യവിശ്വാസിക്ക് ഉത്തമ വഴികാട്ടിയാണ്.
••••••••••••••••••••••••••••••••••••
അടുത്ത വിഷയം :
*തൂക്കിവിൽക്കുന്ന ആയത്തുകൾ*
1 961
*തൃപ്തിയുള്ള ഭർത്താവും സ്നേഹമുള്ള ഭാര്യയും*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
അന്യരായ സ്ത്രീ പുരുഷന്മാരെ പരസ്പരം ഇണകളാക്കി മാറ്റുന്ന ഇടപാടാണ് വിവാഹം. മനുഷ്യന്റെ വംശവര്‍ദ്ധനവിന് അല്ലാഹു ﷻ അനുവദിച്ച അനുഗ്രഹീത മാര്‍ഗമാണിത്. എത്ര അനുയോജ്യരായ ഇണകളാണെങ്കിലും അന്നേവരെ അപരിചിതരായ രണ്ടു വ്യക്തികള്‍ ഒന്നായി ജീവിക്കാനാരംഭിക്കുമ്പോള്‍ മനുഷ്യസഹജമായ ന്യൂനതകള്‍ കാരണം വെറുക്കപ്പെടുന്ന കാര്യങ്ങള്‍ രണ്ടാളില്‍നിന്നും പ്രകടമായേക്കാം. പ്രത്യേകിച്ച് വ്യത്യസ്ത ചുറ്റുപാടുകളില്‍ ജീവിച്ച ജോഡികളാകുമ്പോള്‍ രണ്ടാളുകളുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ വ്യതിരിക്തത സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ വെറുക്കാതെ വിശാല മനസ്‌കതയോടെ പരസ്പരം വിട്ടുവീഴ്ച ചെയ്ത് ജീവിക്കാനാണ് സൃഷ്ടാവിന്റെ കല്‍പന...
സത്യവിശ്വാസിയായ ഭര്‍ത്താവ് വിശ്വാസിനിയായ തന്റെ ഭാര്യയോട് കോപിക്കരുത്, അവളെ വെറുക്കരുത് എന്നാണ് നബിﷺയുടെ നിര്‍ദ്ദേശം.
സ്ത്രീ പുരുഷന്മാരെ ഇണകളാക്കി സൃഷ്ടിച്ച അല്ലാഹുﷻവിന് അവരുടെ വ്യത്യസ്ത പ്രകൃതിയും സ്വഭാവഗുണങ്ങളും ധര്‍മവും ഏറ്റവും അറിയുന്നതിനാല്‍ മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ ദാമ്പത്യ വിജയത്തിന് അല്ലാഹുﷻവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ സാധ്യമല്ല...
അബലകളും ചപലകളുമായ സ്ത്രീസമൂഹത്തോടൊപ്പം സ്‌നേഹത്തോടെയും കാരുണ്യത്തോടെയും കൂടിജീവിക്കണമെന്ന ഖുര്‍ആനിക ആശയം വിശദീകരിക്കുന്ന നബിവചനമാണിത്. കുടുംബഭദ്രതക്ക് ഏറ്റവും അനിവാര്യമായതും പ്രായോഗികതലത്തില്‍ വളരെ എളുപ്പമായതുമാണ് ഈ ഉപദേശം.
ഹൃസ്വമായ കാലത്തിനിടയില്‍ കോപിച്ചും കലഹിച്ചും തീര്‍ക്കാനുള്ളതല്ല വിലപ്പെട്ട വൈവാഹിക ജീവിതം. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം അംഗീകരിച്ചുകൊണ്ടുള്ള നിഷ്‌കപടമായ സ്‌നേഹമാണ് ദാമ്പത്യവിജയത്തിന്റെ അടിത്തറ. മനുഷ്യസഹജമായ വീഴ്ചകളോ പ്രകൃതിപരമായ കുറവുകളോ പ്രകടമാവുമ്പോള്‍ പക്വതയോടെ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ആഹ്വാനമാണ് മേല്‍വചനം...
പ്രകടമായ ന്യൂനതയെ മറികടക്കുന്ന അനേകം ഗുണങ്ങള്‍ അവളിലുണ്ടാകുമല്ലൊ. അതെല്ലാം ഓര്‍മിക്കുമ്പോള്‍ കുറ്റങ്ങളും കുറവുകളും പ്രശ്‌നമല്ലാതാകുന്നതുകാണാം. ഇന്ന് നടക്കുന്ന നിരവധി കുടുംബ കലഹങ്ങള്‍ക്ക് പരിഹാരമാകുന്ന മഹത്തായ നിര്‍ദ്ദേശം കൂടിയാണിത്. നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം പോരടിക്കുന്ന ദമ്പതിമാര്‍ ന്യൂനതകള്‍ മറച്ചുവെച്ച് വിട്ടുവീഴ്ചയോടെ പെരുമാറിയാല്‍ മാത്രമേ കുടുംബങ്ങളില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുകയുള്ളൂ. ബുദ്ധിയിലും ശക്തിയിലും സ്ത്രീയേക്കാള്‍ മികച്ചുനില്‍ക്കുന്ന പുരുഷനാണ് ഈ വിഷയത്തില്‍ മുന്‍കൈയെടുക്കേണ്ടത്.
തൃപ്തിയുടെ കണ്ണ് കുറ്റം കാണില്ല. 'വെറുപ്പിന്റെ കണ്ണ് ന്യൂനത വെളിവാക്കുന്നതാണ്' എന്ന പഴമൊഴി ശ്രദ്ധേയമാണ്...
സ്‌നേഹമുള്ള ഭര്‍ത്താവ് ഭാര്യയുടെ വീഴ്ചകള്‍ വലിയ പ്രശ്‌നമാക്കി അവളോട് പിണങ്ങിനില്‍ക്കുകയോ വെറുപ്പ് പ്രകടിപ്പിക്കുകയോ ഇല്ല. അഥവാ പുറമെ കോപിച്ചാലും മനസ്സുകൊണ്ട് വെറുക്കില്ല. കാരണം അവള്‍ തനിക്ക് നിര്‍ബന്ധമില്ലാത്ത നിരവധി സേവനങ്ങള്‍ സൗജന്യമായി ചെയ്തുതരുന്നവളാണ്...
ഭക്ഷണം പാകം ചെയ്യുക, വസ്ത്രമലക്കുക, വീടും പരിസരവും വൃത്തിയാക്കുക, സന്താനപരിപാലനം.... ഇങ്ങനെ എത്രയെത്ര സേവനങ്ങള്‍ അല്ലാഹുﷻവില്‍നിന്നുള്ള പ്രതിഫലം മാത്രം മോഹിച്ച് അവള്‍ ചെയ്യുന്നു. ഐഛികമായി ചെയ്തുതരുന്ന പ്രവൃത്തികളില്‍ എന്തെങ്കിലും കുറവ് കണ്ടാല്‍ വെറുക്കാനോ കുറ്റപ്പെടുത്താനോ ഭര്‍ത്താവിന് യാതൊരവകാശവുമില്ല...
കറിയില്‍ ഉപ്പ് കൂടിയതിന്, വസ്ത്രം അലക്കാത്തതിന്, മുറ്റം വൃത്തിയാക്കാത്തതിന്, അവന് കുളിക്കാനുള്ള വെള്ളം തയ്യാറാക്കിവെക്കാത്തതിന് വരെ ഭാര്യയെ വാക്കുകൊണ്ടോ മറ്റോ പീഡിപ്പിക്കുന്നവര്‍, അവള്‍ പൊരുത്തപ്പെട്ടില്ലെങ്കില്‍ അല്ലാഹുﷻവിന്റെ വിചാരണയില്‍ രക്ഷപ്പെടില്ല എന്ന യാഥാര്‍ത്ഥ്യം ഗൗരവത്തിലെടുക്കേണ്ടതാണ്...
അക്രമികള്‍ക്ക് അതികഠിനമായ ശിക്ഷ നരകത്തില്‍ ഒരുക്കിവെച്ചിട്ടുണ്ടെന്നോര്‍ക്കുക.
ഭാര്യയുടെ അവകാശത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: 'നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ ധരിച്ചാല്‍ അവളെയും ധരിപ്പിക്കുക, മുഖത്തടിക്കരുത്, നിന്നെ അല്ലാഹു ﷻ മോശമാക്കട്ടെ എന്ന് പറയരുത്. (അസഭ്യം പറയരുത്) കിടപ്പറയിലല്ലാതെ വെടിയരുത്..."
(അബൂദാവൂദ്)
അല്ലാഹു ﷻ പറയുന്നു: ''നല്ല നിലക്ക് ഭാര്യമാരോട് നിങ്ങള്‍ പെരുമാറണം''
(നിസാഅ് 19)
"ന്യായമായ നിലയില്‍ ഭാര്യമാരെ നിങ്ങള്‍ കൂടെ നിര്‍ത്തുക; അല്ലെങ്കില്‍ ന്യായമായ നിലയില്‍ അവരെ നിങ്ങള്‍ വിട്ടയക്കുക."
(ബഖറ 231)
അനിഷ്ടകരമായ വല്ലതും സംഭവിച്ചാല്‍ മറ്റുള്ളവരുടെ മുമ്പില്‍ അവളെ കുറ്റപ്പെടുത്തി സംസാരിക്കരുത്. ഗുണകാംക്ഷയോടെ സ്വകാര്യമായി ഉപദേശിക്കുന്നതാണ് ഗുണകരം...
1 961
*സ്ത്രീ* *സ്വത്തവകാശവും* *ശരീഅത്തും*
••••••┈•✿﷽✿•┈••••••
_തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/J6StcBosF9HHNyQa49YnpW
_സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_
https://chat.whatsapp.com/JQEzYXH428v2QkZViXEWdu
•••••••┈┈•✿❁✿•┈┈•••••••
ഏറെ തെറ്റിദ്ധരിക്കപ്പെട്ടതാണ് ഇസ് ലാമിക ശരീഅത്ത് (നിയമ വ്യവസ്ഥ) സമർപ്പിക്കുന്ന സ്ത്രീ സ്വത്തവകാശം. യഥാർഥത്തിൽ സ്ത്രീക്ക് ഇസ് ലാം പൂർണമായ സ്വത്തവകാശം നൽകുന്നുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും സ്ത്രീക്ക് തൻ്റെ സമ്പത്തിന്മേൽ അവകാശമുണ്ട്. സ്വത്ത് വാങ്ങാനും വിൽക്കാനും ജോലി ചെയ്ത് സമ്പാദിക്കാനും വ്യാപാര ലാഭം, ഭൂവരുമാനം തുടങ്ങിയവയെല്ലാം കൈപ്പറ്റാനും അവൾക്ക് സാധ്യമാണ്.
എന്നാൽ അനന്തര സ്വത്ത് വിഭജനത്തിൽ സ്ത്രീക്കും ഇസ് ലാം അവകാശം നൽകിയിട്ടുണ്ടെങ്കിലും പുരുഷനെപ്പോലെ തുല്യാവകാശം ലഭിക്കുന്നില്ല എന്നതാണ് ഗുരുതരമായ തെറ്റായി പ്രചരിപ്പിക്കപ്പെടുന്നത്. പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നുന്ന ഈ സംശയം ഇസ് ലാമിൻ്റെ കുടുംബ ഘടനയും അതിലെ ചുമതലകളും പഠിക്കുന്നതോടെ നീങ്ങിപ്പോകും.
ആദ്യമായി മനസ്സിലാക്കേണ്ടത് ഏകരൂപരാഹിത്യം (Unindeticeleness) ഒരിക്കലും അസമത്വം (uneQuality) അല്ലാ എന്നതാണ്. ഇസ് ലാമിലെ സ്ത്രീ ഒരു കാരണവശാലും അവഗണിക്കപ്പെടുന്നില്ല. കുടുംബ ഘടനയിൽ സ്ത്രീക്കും പുരുഷനും റോളുകൾ വ്യത്യസ്തമാണെല്ലോ. അതിനാൽ തന്നെ പുരുഷപ്രകൃതത്തെയും സ്ത്രീ പ്രകൃതത്തെയും കൃത്യമായി പരിഗണിക്കുന്ന ലിംഗനീതിയും പ്രായോഗീക സമത്വവുമാണ് ഇസ് ലാം മുന്നോട്ടു വെക്കുന്നത്. സ്ത്രീക്ക് ഒരിക്കലും കുടുംബഭാരം ചുമക്കേണ്ടതില്ല. ഇണയും മക്കളുമുള്ള കുടുംബത്തിന് സാമ്പത്തികം ഉൾപ്പെടെയുള്ള സംരക്ഷണം നൽകേണ്ടത് ശരീഅത്തിൽ പുരുഷൻ്റെ ബാധ്യതയാണ്. ഒപ്പം മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും ചെലവ് നൽകേണ്ടതും പുരുഷൻ്റെ ഉത്തരവാദിത്തമാകുന്നു. സ്വന്ത വരുമാനം എത്രമേലുണ്ടെങ്കിലും സ്വമേധയാ നൽകിയാലല്ലാതെ സ്ത്രീക്ക് ഒരു ചില്ലിക്കാശുപോലും കുടുംബച്ചെലവിലേക്ക് നൽകാൻ ബാധ്യതയില്ല! ഇണയുടെ ( ഭാര്യ) ഭക്ഷണം, വസ്ത്രം, ഭവനം, ചികിത്സ, തുടർപഠനം... തുടങ്ങിയവയെല്ലാം തുണയുടെ ( ഭർത്താവ്) ബാധ്യതയത്രെ!
മാത്രമല്ല, കുടുബ രൂപ വത്കരണത്തിൻ്റെ അടിത്തറ വിവാഹമാണല്ലോ. വിവാഹ വേളയിൽ മഹ്ർ (വിവാഹമൂല്യം ) നൽകേണ്ടത് പുരുഷൻ്റെ കടമയാണ്. ഈ ഇനത്തിൽ നല്ലൊരു മുതൽക്കൂട്ട് സ്ത്രീക്ക് ലഭിക്കുന്നു (മഹ്ർ ഒരു ഇരുമ്പു മോതിരം മുതൽ സ്വർണക്കൂമ്പാരം വരെ ആവശ്യപ്പെടാൻ സ്ത്രീക്ക് അവകാശമുണ്ട്! )
ഉപര്യുക്ത ന്യായങ്ങളാണ് ദായ
ധനത്തിൽ പാലിക്കപ്പെടുന്ന അടിസ്ഥാനം.
ഇനി ഭർത്താവിൻ്റെ അഭാവത്തിൽ സ്ത്രീ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രയാസത്തിലാണെങ്കിൽ, അഗതികളും വിധവകളുമാകുന്ന അത്തരം വനിതകളെ സഹായിക്കൽ സഹോദരങ്ങൾ ഉൾപ്പെടെയുള്ള രക്ത ബന്ധുക്കളുടെ ബാധ്യതയാണ്. ( ശരീഅത്തിൽ വലിയ്യുകൾ എന്ന പേരിൽ ഇവർ അറിയപ്പെടുന്നു )
ഒതുക്കിപ്പറഞ്ഞാൽ കുടുംബത്തിൻ്റെ ബാധ്യതകൾ വെച്ചളന്നാൽ ദായധന വിഭജനത്തിൽ ഒരനീതിയും ഇല്ലെന്നു മാത്രമല്ല, അന്തിമ വിശകലനത്തിൽ സ്ത്രീകൾക്കാണ് നേട്ടം എന്നു കാണാം. മറിച്ച്, അനന്തരാവകാശ ധനത്തിൽ തുല്യാവ കാശം സ്ത്രീക്കും വേണമെന്നാണ് ശഠിക്കുന്നതെങ്കിൽ പുരുഷനെപ്പോലെ സ്ത്രീക്കും കുടുംബ ബാധ്യത സ്വന്തം ചുമലിൽ വരും. അതാവട്ടെ സ്ത്രീക്ക് കടുത്ത ഭാരമായിത്തീരും! അഥവാ സ്ത്രീ സ്വത്തവകാശത്തിൽ മുറവിളി കൂട്ടുന്നവർ പ്പോലും ഉദ്ദേശിക്കുന്നത് ഇസ് ലാമിനുനേരെ കല്ലെറിയൽ (ഇസ് ലാ മോഫോബിയ) മാത്രമാണ്!
കുറിപ്പ്: പതിനാല് നൂറ്റാണ്ടുകൾക്കപ്പുറത്തെ തമസ്സിൽ, പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയ കാലഘട്ടത്തിൽ, പരിഷ്കൃതമെന്നു കരുതപ്പെടുന്ന സമൂഹങ്ങളിൽപ്പോലും സ്ത്രീ അവഗണിക്കപ്പെട്ട വേളയിലാണ് ഇവ്വിധം സ്ത്രീകൾക്ക് ശരീഅത്ത് സ്വത്തവകാശം നൽകുന്നത്. ബ്രിട്ടൻ്റെ കാര്യമെടുക്കാം: 1870 ലെ "വിവാഹിതകളുടെ സ്വത്തവകാശ നിയമം" മുതൽക്കുള്ള നിയമ പോരാട്ട പരമ്പരകളിലൂടെയാണ് സ്ത്രീക്ക് സ്വത്തവകാശം സാധ്യമാകുന്നത്!
----------------അടുത്ത വിഷയം : *തൃപ്തിയുള്ള ഭർത്താവും സ്നേഹമുള്ള ഭാര്യയും*
1 961
പഞ്ചസാരയും പൊടിയുപ്പും ഒഴിവാക്കാൻ ശീലിക്കണം. വൈറ്റ് ഷുഗർ ഒഴിവാക്കിയാൽ തന്നെ ഒത്തിരി അസുഖങ്ങളിൽ നിന്ന് മുക്തി നേടാം. പൊടിയുപ്പ് അപകടകാരിയാണ്. പകരം കല്ലുപ്പ് ഉപയോഗിക്കുക. അതുതന്നെ മലകളിൽ നിന്ന് ശേഖരിക്കുന്നതാണെങ്കിൽ അത്യുത്തമം.
കഴിക്കുമ്പോൾ ഭക്ഷണം വെക്കുന്നതും കഴിക്കുന്നവന്റെ ഇരുത്തവും ഒരേ പ്രതലത്തിലാകണം. വീടുകളിൽ ഡൈനിംഗ് ടേബിൾ വാങ്ങാതിരിക്കലേ അതിന് പരിഹാരമുള്ളൂ. ഉണ്ടായാൽ ഉപയോഗിച്ച് പോകും. നിലത്ത് പതിഞ്ഞിരുന്ന് കഴിക്കുന്നത് നമ്മൾ തീർച്ചയായും ശീലിക്കേണ്ട ഒരു കാര്യമാണ്.
ഫുഡ് എക്‌സ്‌പ്ലോറേസ് (ഭക്ഷണ പര്യവേക്ഷണം) ധാരാളമുള്ള കാലമാണിത്. ടേസ്റ്റ് മോട്ടീവാ(രുചി പ്രചോദകം)ണ് ഇപ്പോഴത്തെ വിഭവങ്ങൾ. മുമ്പ് ഓരോ നാട്ടിലെ ഓരോ വിഭവത്തിനും ചരിത്ര പശ്ചാത്തലമുണ്ടായിരുന്നു. എക്‌സ്‌പ്ലോറേസ് ചരിത്രത്തിനും പ്രാധാന്യം കൊടുത്തിരുന്നു. ഒരു നാട്ടിൽ ചെന്നാൽ അവിടത്തെ ഹലാലായ ഭക്ഷണം തന്നെയാണ് കഴിക്കാൻ നല്ലത്. അതിനാണ് ടേസ്റ്റുണ്ടാവുക. പക്ഷേ, നമ്മുടെ ശരീര പ്രകൃതത്തിനും കാലാവസ്ഥക്കും അനുയോജ്യമാണോ എന്ന് പലയാവർത്തി ആലോചിച്ചതിനു ശേഷമേ പരിചയമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാവൂ. സംഘ യാത്രകളിൽ ഭക്ഷണം കൂടെ കരുതുക. നമുക്കുള്ള ഭക്ഷണം നമ്മൾ തന്നെ കരുതണം. സഹയാത്രികർക്ക് നാമൊരു ഭാരമാകരുത്.
സീസണനുസരിച്ച് ഭക്ഷണം ക്രമപ്പെടുത്തണം. മലയാളികൾക്ക് തീരെയില്ലാത്ത സ്വഭാവമാണിത്.
ഉഷ്ണകാലത്തും മൺസൂണിലും നമ്മുടെ ശരീരത്തിന് ഒരേ ഭക്ഷണമായിരിക്കില്ല വേണ്ടതെന്ന് സുവ്യക്തമാണല്ലോ. ഫെബ്രുവരി 15 മുതൽ ജൂണിൽ മഴ തുടങ്ങുന്നത് വരെ വെജിറ്റേറിയൻ മാത്രം കഴിക്കുന്നത് വളരെ നല്ലതാണ്. ആ സമയത്ത് തൈരും മോരും മറ്റും ഉപയോഗിക്കാം. ഉഷ്ണ പ്രകൃതമുള്ള നോൺവെജ് വിഭവങ്ങൾ ഉഷ്ണകാലത്ത് കൂടുതൽ ഉപയോഗിക്കുന്നത് പലതരത്തിലുള്ള ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാവും. വെള്ളം കുടിക്കുന്നതാണ് കൂടുതൽ ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. കുടിക്കുമ്പോൾ ബിസ്മി ചൊല്ലണം. കുടിച്ചു കഴിഞ്ഞാൽ ഹംദ് ചൊല്ലണം. നിന്ന് കുടിക്കരുത്. വെള്ളം അമിതമായി കുടിക്കരുത്, വളരെ കുറഞ്ഞും പോകരുത്. പല തവണകളായി കുടിക്കുക. ധാരാളം വെള്ളം ഒരേ സമയത്ത് കുടിക്കുന്നത് കിഡ്‌നി രോഗങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയാറുണ്ട്.
പൊടിപടലങ്ങളോ പ്രാണികളോ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കിണ്ടിയുടെ വാലിൽ നിന്ന് വെള്ളം കുടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സ്‌ട്രോ ഉപയോഗിക്കുന്നതിലും ഇതേ അപകടമുണ്ട്. വെള്ളത്തിലേക്ക് നോക്കി കുടിക്കണം. വല്ല കരടോ മറ്റോ അകത്തു പോകാതിരിക്കാൻ അതുപകരിക്കും.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരോഗ്യം അതിപ്രധാനമാണ്. അതിനെ നശിപ്പിക്കാൻ പാടില്ല. എന്നല്ല, അത് പരിപോഷിപ്പിക്കൽ നമ്മുടെ കടമയാണ്. നമ്മുടെ പ്രവർത്തനങ്ങളിൽ മുഴുവൻ നാം ബോധവാന്മാരാവുക എന്നതാണ് ഇത്തരം ആലോചനകളുടെ ആകെത്തുക. അപ്പോൾ മാത്രമേ അല്ലാഹു ഏകിയ അനുഗ്രഹങ്ങൾക്ക് നാം അൽപമെങ്കിലും നന്ദി ചെയ്തവരാവുകയുള്ളൂ.
•••••••••••••••••••••••••••••••
അടുത്ത വിഷയം :
*സ്ത്രീ സ്വത്തവകാശവും ശരീഅത്തും*
