en
Feedback
ഇസ്ലാമിക പഠനങ്ങൾ

ഇസ്ലാമിക പഠനങ്ങൾ

Open in Telegram

Show more
The country is not specifiedReligion & Spirituality54 754
1 961
Subscribers
No data24 hours
No data7 days
No data30 days
Posts Archive
*ഇത് പെണ്ണ് കാണാൻ പോകുന്നതോ ഭക്ഷണം കഴിക്കാൻ പോകുന്നതോ..?* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• വിവാഹം ഉദ്ദേശിക്കുന്ന വ്യക്തിക്ക് പെണ്ണു കാണൽ എന്ന ഒരു സുന്നത്തുണ്ട്. അതിന്‍റെ പേരില്‍ ലക്ഷങ്ങള്‍ ചിലവ് ഉണ്ടാകാറില്ലായിരുന്നു.പക്ഷേ ഇന്ന് അത് സ്ത്രീകള്‍ ഏറ്റെടുത്ത് ആഭാസമാക്കിയിരിക്കുകയാണ്. വരന് മാത്രം വധുവിന്റെ കയ്യും മുഖവും കണാനാണ് ഇസ്ലാം അനുവദിച്ചത്.ഇന്ന് അവന്‍റെ പിതാവും മറ്റ് അന്യരും കാണാന്‍ വരുന്ന പതിവ് തുടങ്ങിയിരിക്കുന്നു. അന്യ പുരുഷന്‍ തന്നെ കാണരുതെന്ന കണിഷത പാലിക്കുന്ന പെൺകുട്ടികളെ യാതൊരു ഉളുപ്പുമില്ലാതെ അവന്‍റെ പിതാവും സഹോദരന്മാരും കാണാന്‍ വരുന്നത് അവളോട് ചെയ്യുന്ന ക്രൂരതയാണ്. എന്നിട്ട് അവരുടെ മുന്നില്‍ വന്ന് നിൽക്കാൻ,ഹറാം ചെയ്യാന്‍ അവളെ നിർബന്ധിക്കുകയും ഒന്നിച്ച് ചായ കുടിക്കാന്‍ പിടിച്ചു വലിക്കുകയും ചെയ്യുന്നത് പച്ച തോന്നിവാസമാണ്. അങ്ങനെ നാണം കെട്ട പണി തലേക്കെട്ടിയവർ പോലും ചെയ്യുന്ന ഒരു കാലമായിരിക്കുന്നു.ഹറാമണെന്ന് അറിവുണ്ടായിട്ടും അന്യ പെണ്ണിനെ കാണാന്‍ പോകുന്ന മോശം ഏർപാട് ലജ്ജാകരം തന്നെ.വീട്ടുകാരന്റെ അനുവാദം ഇല്ലാതെ വീട്ടിന്റെ ഉളളിൽ കയറുന്നത് കുറ്റമല്ലെ.വരന് മാത്രമല്ലെ വീട്ടുകാരൻ സമ്മതം നൽകിയത്.നിങ്ങളാണോ അവളെ വിവാഹം ചെയ്യുന്നത് എന്ന് ചോദിച്ചു അയാളെ അതിന് സമ്മതിക്കാതെ തടയുകയാണ് വേണ്ടത്. കെട്ടാന്‍ പോവുന്ന പെണ്ണ് എങ്ങനെ ആവണമെന്ന് സ്വന്തമായി തീരുമാനിക്കാന്‍ ആണത്തം ഇല്ലാത്തവർ ആകരുത് ആൺകുട്ടികൾ. അത്തരം പക്വതയില്ലാത്തവർക്ക് എങ്ങനെ മകളെ കെട്ടിച്ചു കൊടുക്കും. പണ്ടൊക്കെ വരൻ കണ്ടതിന് ശേഷം പെണ്ണുങ്ങന്മാർ കാണാന്‍ വരുന്ന പതിവുണ്ടായിരുന്നു. ഒരു വണ്ടിയില്‍ ഉൾക്കൊള്ളുന്ന എണ്ണം മാത്രമായിരുന്നു അത്.എന്നാല്‍ ഇന്ന് സ്ത്രീകളുടെ വരവ് വല്ലാത്തൊരു ശല്യം തന്നെ. ഇത്ര ആളുകൾ വന്നാൽ മതിയെന്നും ലളിതമായ ചടങ്ങ് മാത്രമേ ഞങ്ങൾക്ക് താല്പര്യം ഉളളൂ എന്നും വധുവിന്‍റെ വീട്ടുകാര്‍ പറഞ്ഞാൽ പോലും അതിന് തയ്യാറാകാതെ, ഞങ്ങൾ നാല്പതാളുകൾ,അമ്പതു പേർ അങ്ങോട്ട് വരുമെന്ന് വിളിച്ചു പറയുന്നത് താഴ്ന്ന പണിയല്ലെ. എന്നിട്ട് ആ വീട്ടുകാർ, ഇല്ലാത്ത പണം ഉപയോഗിച്ച് പതിനായിരങ്ങൾ മുടക്കി ഭക്ഷണം ഉണ്ടാക്കേണ്ട ഗതികേട് സങ്കടകരം തന്നെ. ആരാന്മാരെ കൊണ്ട് ഭക്ഷണം തയ്യാറാക്കിപ്പിച്ചിട്ട് അത് തിന്നാന്‍ വേണ്ടി ആ പെണ്ണുങ്ങള്‍ പോകുന്നത് എന്നത് എത്ര വഷളത്തരമാണ്.അങ്ങനെ ലജ്ജയില്ലാതെ തിന്നാന്‍ വരുന്ന സ്ത്രീകള്‍ക്ക് ബിസ്ക്കറ്റും ചായയും കൊടുത്ത് തിരിച്ചയക്കുകയാണ് വേണ്ടത്. അതിലും നാണക്കേടുള്ള മറ്റൊന്നാണ് സ്ത്രീകളോടൊപ്പം വരൻ വീണ്ടും കോള് തിന്നാന്‍ വരികയും ഒന്നിച്ചു ഫോട്ടോ എടുക്കുകയും ചെയ്യുകയെന്നത്..അയ്യേ മോശം..പച്ച ഹറാം.. ഒരു പേക്ക് മിഠായി നൽകിയാൽ മതിയാവുന്ന സ്ഥാനത്ത് ലക്ഷത്തോളം രൂപ മുടക്കി ഡ്രസ്സും പൊന്നും ചെരിപ്പും മിഠായികളും നൽകുന്ന ധൂർത്ത് കാരണം പ്രയാസപ്പെടുന്നത് സാധുക്കളാണ് എന്നത് ഓർക്കണം.പെണ്ണുങ്ങള്‍ പറയുന്നതിനനുസരിച്ച് തുള്ളുന്നതിന് പകരം സ്വന്തം നിലപാടെടുത്ത് കൊണ്ട് ചെറുപ്പക്കാരാണ് ഇതിനൊക്കെ മാറ്റം വരുത്തേണ്ടത്.ലളിതമായ രൂപത്തില്‍ മാത്രമേ പെണ്ണുകാണല്‍ ചടങ്ങിന് പോകേണ്ടതുള്ളൂ എന്ന് പറയാന്‍ യുവാക്കള്‍ ചങ്കൂറ്റം കാണിക്കണം.തുടക്കം തന്നെ ഹറാം കൊണ്ടായാൽ പിന്നെങ്ങിനെ ദാമ്പത്യ ജീവിതം പകുതിയാവുമ്പോഴേക്ക് തകരാറിൽ ആവാതിരിക്കും. ****** അടുത്ത വിഷയം : *എരിഞ്ഞുതീരുന്ന ദാമ്പത്യം*

ഖാലിഖ്, ബാരിഅ്, തുടങ്ങിയ ദൈവികനാമങ്ങള്‍ മാത്രം നല്‍കലും നിഷിദ്ധമാണ്. കാഫിറുകള്‍ മാത്രം സ്വീകരിച്ചു പോരുന്ന അനറബി നാമങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു. ലാത, ഉസ്സ, മനാത തുടങ്ങി ആരാധ്യ വസ്തുക്കളായി കണക്കാക്കപ്പെട്ടിരുന്ന വസ്തുക്കളുടെ നാമങ്ങള്‍ ഇടുന്നതും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. മോശം അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന പേരുകള്‍ കറാഹത്താണെന്ന് തുഹ്ഫയില്‍ പ്രത്യേകം വ്യക്തമാക്കുന്നു. രാജാധിരാജന്‍ എന്നര്‍ത്ഥത്തിലുള്ള മലികുല്‍ മുലൂക്, ശാഹിന്‍ശാഹ് എന്നീ പേരുകള്‍ വയ്ക്കല്‍ ഹറാമാണ്... (ശര്‍വാനി) നാം മുസ്‌ലിംകള്‍ മറ്റുള്ളവരുടെ സംസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി, അവര്‍ മക്കള്‍ക്ക് നല്‍കുന്ന നാമങ്ങള്‍ നമ്മുടെ മക്കള്‍ക്കും നല്‍കുന്നു. നേരെമറിച്ച് ഇസ്‌ലാമേതര മതസ്ഥരാരും നമ്മുടെ നാമങ്ങള്‍ മോഡേണിസത്തിന്റെ ഭാഗമായി അവരുടെ മക്കള്‍ക്ക് നല്‍കുന്നില്ല. ഇവിടെ ഇസ്‌ലാമെന്ന സാര്‍വകാലിക സാര്‍വജനീനമായ സുന്ദരമതത്തിന്റെ പ്രസക്തിയെ നാംതന്നെ അംഗീകരിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നാം മറന്നു പോകരുത്. ഇസ്‌ലാമിന്റെ അന്തസ്സത്ത നിലനിര്‍ത്തേണ്ടത് ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധബാധ്യതയാണ്. ചുരുക്കത്തില്‍, പേരില്‍ പലതുമിരിക്കുന്നുണ്ടെന്നര്‍ത്ഥം. നമ്മുടെ മക്കളിലൂടെ സ്വാലിഹീങ്ങളുടെ പുണ്യസ്മരണകള്‍ അയവിറക്കപ്പെടാന്‍ നാം കാരണക്കാരനായാല്‍ അതിന്റെ പുണ്യം നമുക്ക് പാരത്രികലോകത്ത് ലഭിക്കുമെന്നതില്‍ പക്ഷാന്തരമില്ല... ഇന്ന് നമുക്കിടയില്‍ പ്രചുരപ്രചാരം നേടിയ ആചാരമാണ് എല്ലാവരേയും ഇരട്ടപ്പേര് (ടൈറ്റ്) വിളിക്കുകയെന്നത്. വളരെ മോശമായ അര്‍ത്ഥങ്ങളും ദുസ്സൂചനകളുമുള്ളതായിരിക്കും ഇവയിലധികവും. മാതാപിതാക്കള്‍ ഇട്ടുകൊടുത്ത സുന്ദരനാമങ്ങള്‍ ഒഴിവാക്കിയാണ് ഈ തെമ്മാടിത്തരത്തിന് നാം മുതിരുന്നത്. വിശുദ്ധഖുര്‍ആന്‍ നിഷിതമായി വിമര്‍ശിച്ച കാര്യമാണിത്. ഹാസ്യനാമങ്ങളിലൂടെ ചിലരെ പരിഹാസ്യപാത്രങ്ങളാക്കുകയെന്നത് ആധുനികതയുടെ നവീകരിച്ച ട്രന്റാണ്... അല്ലാഹു ﷻ പറയുന്നു: ''സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരേക്കാള്‍ നല്ലവരാണെന്നു വന്നേക്കാം. ചില സ്ത്രീകള്‍ മറ്റു സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍ മറ്റുള്ളവരേക്കാള്‍ നല്ലവരാണെന്നു വന്നേക്കാം. നിങ്ങള്‍ തമ്മില്‍ കുത്തുവാക്ക് പറയരുത്. ചീത്തപേരുകള്‍ കൊണ്ട് നിങ്ങള്‍ തമ്മില്‍ വിളിക്കരുത്. ആ പേരുകള്‍ ഉപയോഗിക്കല്‍ വളരെ മോശം തന്നെ. സത്യവിശ്വാസത്തിനു ശേഷം ദുഷ്ടത കൈവരിക്കല്‍ ആക്ഷേപാര്‍ഹമാണ്. വല്ലവരും പശ്ചാതപിക്കുന്നില്ലെങ്കില്‍ അവര്‍ അക്രമികള്‍ തന്നെ..." (സൂറതുല്‍ ഹുജുറാത് 10) ഹാസ്യനാമങ്ങള്‍ ഉപയോഗിക്കുന്നതിനെയാണ് ഇവിടെ വിമര്‍ശിച്ചത്. ഉയര്‍ച്ചയെയോ സ്‌നേഹത്തെയോ സൂചിപ്പിക്കുന്ന നാമങ്ങള്‍ ഉപയോഗിക്കുന്നതിന് വിരോധമൊന്നുമില്ല. നബി ﷺ പറയുന്നു: ''സത്യവിശ്വാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ ദുഷ്ടനോ അസഭ്യം പറയുന്നവനോ ആയിരിക്കുകയില്ല.'' (തിര്‍മുദി, ബൈഹഖി) എന്നാല്‍, നല്ല മഹത്തുക്കളുടെ പേരും സ്വീകരിച്ച് സര്‍വ തെമ്മാടിത്തരങ്ങളുടെയും അംബാസഡറായി കറങ്ങിത്തിരിഞ്ഞ് നടക്കുകയാണെങ്കില്‍ അതു കൊണ്ട് പ്രത്യേക നേട്ടമില്ലെന്ന് നമുക്ക് സുവ്യക്തമാണല്ലോ... ദിനേന നാം വായിക്കുന്ന, കണ്ടും കേട്ടുമിരിക്കുന്ന പത്ര, ദൃശ്യ മാധ്യങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മിക്ക ക്രിമിനല്‍ കേസുകളിലെയും പ്രതികള്‍ മുഹമ്മദ്, അഹ്മദ് തുടങ്ങിയ സല്‍പേരുകളുള്ള വ്യക്തിത്വങ്ങളാണെന്നത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടവയാണ്... തീരേ മതബോധമില്ലാതെ ജീവിക്കുന്ന വ്യക്തിക്ക് ജമാലുദ്ദീന്‍ (ദീനിന്റെ ശോഭ) എന്നു നാമം വച്ചത്, ദിശയറിയാതെ വഴിതെറ്റിപ്പോകാന്‍ കൂടുതല്‍ സാധ്യതയുള്ള മരുപ്രദേശത്തിന് അറബി ഭാഷയില്‍ മഫാസത് (രക്ഷാകേന്ദ്രം) എന്ന പദം ഉപയോഗിക്കപ്പെടുന്നത് പോലെയാണ് എന്ന കാവ്യാര്‍ത്ഥം എത്രമാത്രം അര്‍ത്ഥവത്താണ്. ••••••••••••••••••••••••••••••••• അടുത്ത വിഷയം : *_ഇത് പെണ്ണ് കാണാൻ പോകുന്നതോ ഭക്ഷണം കഴിക്കാൻ പോകുന്നതോ..?_*l

അഖീഖത്ത് അറുക്കാനുദ്ദേശിക്കാത്തവര്‍ക്ക് ജനിച്ച ദിവസവും അറുക്കുന്നവര്‍ക്ക് ഏഴിനുമാണ് പേരിടല്‍ സുന്നത്തെന്ന് ഈ രണ്ട് ഹദീസുകള്‍ ജംഅ് ചെയ്ത് ഇമാം ബുഖാരി (റ) പറഞ്ഞതായി ബാജൂരി ഇമാം (റ) ഉദ്ധരിക്കുന്നുണ്ട്... (ഇആനത്ത്) പേരിടുമ്പോള്‍ നല്ല പേര് വിളിക്കണമെന്ന് ഫുഖഹാക്കള്‍ പ്രത്യേകം നിര്‍ദേശിക്കുന്നത് ഗ്രന്ഥങ്ങളില്‍ കാണാം. കുട്ടിയുടെ സംരക്ഷണമേറ്റെടുക്കേണ്ട പിതാവ്, പിതാവില്ലെങ്കില്‍ പ്രപിതാവ് എന്നിവര്‍ക്കാണ് ഈ ബാധ്യതയുള്ളത്... (അലിയ്യുശ്ശിബ്‌റാമുല്ലസി) അഖീഖത്ത് അറുക്കുന്നതിനു മുമ്പാണ് പേരിടേണ്ടത്... (ഇആനത്ത്) പേരിട്ടു കഴിഞ്ഞ് ആ കുട്ടിക്ക് വേണ്ടിയാണ് മൃഗത്തെ അറുക്കുന്നത്. ആദ്യം പേരിടുകയും പിന്നെ അഖീഖ അറുക്കുകയും ശേഷം മുടികളയുകയുമാണ് വേണ്ടതെന്ന് കര്‍മശാസ്ത്രം വിശദീകരിക്കുന്നു. കുട്ടിയുടെ തലയിലും മൃഗത്തിന്റെ കഴുത്തിലും ഒരേ സമയത്ത് കത്തിവയ്ക്കണമെന്ന ചില മൂഢധാരണകള്‍ നമ്മുടെ നാടുകളില്‍ പ്രചരിക്കുന്നത് തീരെ മതകീയമല്ല... പേരിടുമ്പോള്‍ നല്ല നാമങ്ങളായിരിക്കണമെന്നു നാം സൂചിപ്പിച്ചുവല്ലോ... ഇന്നു പലയാളുകളും ചെയ്യുന്നത് രണ്ടോ മൂന്നോ അക്ഷരങ്ങള്‍ കൂട്ടി എന്തെങ്കിലും പേരുണ്ടാക്കി അതിന് അര്‍ത്ഥം കണ്ടെത്താന്‍ പള്ളിയിലെ ഉസ്താദിനെ ഏല്‍പ്പിക്കുകയാണ്. അര്‍ത്ഥമില്ലെന്ന് ഉസ്താദ് പറഞ്ഞാല്‍ അദ്ദേഹം വിവരമില്ലാത്തവനെന്നു വിലയിരുത്തപ്പെടുകയും ചിലപ്പോള്‍ പുറത്താക്കലിലേക്കു വരെ കാര്യം ചെന്നെത്തുകയും ചെയ്യും. ഈ വിഷയത്തില്‍ മഹല്ല് നിവാസികളെ ഉത്‌ബോധിപ്പിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുന്നത് നന്നാകും. ഇനിയും ഈ വങ്കത്തം തുടരുകയാണെങ്കില്‍ തുടക്കത്തില്‍ ഉന്നയിച്ച അമളികള്‍ നമ്മുടെ ഓരോ കുടുംബത്തിലെയും നിത്യസംഭവമാകുമെന്നതില്‍ സന്ദേഹമില്ല... അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നീ രണ്ടു നാമങ്ങളാണ് ഏറ്റവും പുണ്യമായ നാമങ്ങള്‍. മുസ്‌ലിം (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം: അല്ലാഹുﷻവിന് ഏറ്റവും പ്രിയമുള്ള നാമങ്ങള്‍ അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നിവയാണ്. ഇതുപോലെ അല്ലാഹുﷻവിന്റെ നാമങ്ങളിലേക്ക് ഉബൂദിയ്യത്തിനെ (അടിമത്വം) ചേര്‍ത്തുള്ള നാമങ്ങള്‍- (അബ്ദുര്‍റസാഖ്, അബ്ദുല്‍ഖാലിഖ് പോലെ) മുഴുവന്‍ പുണ്യമാണ്... (ഇആനത്ത്) മലക്കുകളുടെയും പ്രവാചകരുടെയും നാമങ്ങള്‍ മക്കള്‍ക്കിട്ടുകൊടുക്കുന്നതിനു യാതൊരു പ്രശ്‌നവുമില്ല. മാത്രവുമല്ല, മുഹമ്മദ് എന്ന നാമകരണത്തിന്റെ മഹത്വം വിശദീകരിച്ചു ഒരുപാട് ഹദീസുകള്‍ നമുക്ക് കാണാവുന്നതാണ്... *മുഹമ്മദീയ നാമങ്ങളുടെ ശ്രേഷ്ഠതകള്‍* നമ്മുടെ മക്കള്‍ക്ക് തിരുമേനിﷺയുടെ നാമങ്ങള്‍ ഇട്ടുകൊടുക്കുന്നതില്‍ കൂടുതല്‍ മഹത്വങ്ങളുള്ളതായി ഹദീസുകളില്‍നിന്ന് ഗ്രഹിക്കാവുന്നതാണ്. നാലു മക്കളുണ്ടായിട്ട് അതില്‍ ഒരാള്‍ക്കുപോലും മുഹമ്മദെന്ന നാമം വച്ചില്ലെങ്കില്‍ അവന്റെ ഹൃദയത്തില്‍ മുഹമ്മദ്‌നബിﷺയോടുള്ള പ്രേമം കുടികൊള്ളുകയില്ലെന്ന് ഹിശാമുബ്‌നു യഹ്‌യല്‍മിഖ്ദാം തന്റെ പിതാവ് വഴി നബിﷺയില്‍നിന്നുദ്ധരിക്കുന്ന ഹദീസില്‍ പറയുന്നുണ്ട്. അബൂസഈദില്‍ഖുദ്‌രി (റ) പറയുന്നു: ''അഹ്മദ്, മുഹമ്മദ്, അബ്ദുല്ലാഹ് എന്നീ മൂന്ന് നാമങ്ങളുള്ള ഒരു വീട്ടില്‍ ദാരിദ്ര്യം ഉണ്ടാവുകയില്ല.'' ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ''ആരെങ്കിലും എന്നോടുള്ള മുഹബ്ബത്ത് കാരണം തന്റെ മകന് എന്റെ നാമം വച്ചാല്‍ അവനും അവന്റെ മകനും എന്റെകൂടെ സ്വര്‍ഗത്തിലായിരിക്കും.'' മുഹമ്മദ് എന്ന നാമമുള്ള ആളുകള്‍ നാളെ മഹ്ശറയില്‍ വിചാരണകൂടാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്നവരിലുണ്ടാകുമെന്നും ഹദീസില്‍ കാണാം. ഇത്രയേറെ മഹത്വമുള്ള ഈ സല്‍പേരുകളൊഴിവാക്കിയാണ് പരിഷ്‌കാരത്തിന്റെ പേരില്‍ ചിലര്‍ അപരിഷ്‌കൃതനാമങ്ങളുടെ പിന്നാലെ ചലിക്കുന്നത്... അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ എന്നീ നാമങ്ങള്‍ക്കു ശേഷം അല്ലാഹുﷻവിലേക്ക് ചേര്‍ക്കപ്പെടുന്ന മറ്റു നാമങ്ങളും ശേഷം അമ്പിയാക്കളുടെ നാമങ്ങളുമാണ് മഹത്തരമായത്. പിന്നീട് സ്വഹാബികള്‍, താബിഉകള്‍, ഔലിയാക്കള്‍ തുടങ്ങിയ പുണ്യാത്മാക്കളുടെ നാമങ്ങളാണ് മുന്തിക്കപ്പെടേണ്ടത്. മുന്‍ഗാമികള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്താറുണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. സുബൈറ്ബ്‌നുല്‍അവ്വാം (റ) തന്റെ ഒമ്പതു മക്കള്‍ക്കും ബദ്‌രീങ്ങളുടെ നാമങ്ങളാണ് നല്‍കിയിരുന്നതെന്ന് ചരിത്രത്തില്‍ വന്നിട്ടുണ്ട്. *നിഷിദ്ധമായ നാമങ്ങള്‍* ചില നാമങ്ങള്‍ സ്വീകരിക്കുന്നത് തന്നെ ഇസ്‌ലാം വിരോധിച്ചിട്ടുണ്ട്. അല്ലാഹുﷻവല്ലാത്ത വസ്തുക്കളിലേക്ക് ഉബൂദിയ്യത്തിനെ ചേര്‍ത്തിയുള്ള നാമങ്ങള്‍ വയ്ക്കാന്‍ പാടില്ലെന്നു മതം പഠിപ്പിക്കുന്നു. അബ്ദുശ്ശംസ്, അബ്ദുര്‍റസൂല്‍, അബ്ദുല്‍അമീര്‍, അബ്ദുഅലി എന്നിവ ചില ഉദാഹരണങ്ങള്‍. അബ്ദുല്‍ ഉസ്സ, അബ്ദുല്‍കഅ്ബ, അബ്ദുല്‍ഹാരിസ് എന്നീ നാമങ്ങള്‍ നബി ﷺ മാറ്റിയതായി ചരിത്രം വ്യക്തമാക്കുന്നു...

*പേരിട്ടോളൂ, പക്ഷെ പേരുദോഷമുണ്ടാക്കരുത്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• മദ്‌റസയില്‍നിന്ന് പാസ്സായി കോളേജില്‍ അഡ്മിഷന്‍ ലഭിച്ച കുട്ടിയുടെ പേര് രജിസ്റ്ററില്‍ ചേര്‍ക്കുന്ന സമയത്താണ് അധ്യാപകന്‍ ശ്രദ്ധിച്ചത്, മുഫ്‌സിദ് (പ്രശ്‌നക്കാരന്‍) എന്നായിരുന്നു ആ കുട്ടിയുടെ പേര്. മുഫ്‌സിദ് എന്നതിനു പകരം മുര്‍ശിദ് (നേര്‍മാര്‍ഗ്ഗി) എന്നാക്കി രജിസ്റ്ററില്‍ പേരു ചേര്‍ക്കാന്‍ രക്ഷിതാവിനോട് ആവശ്യപ്പെടുകയുണ്ടായി. ഇങ്ങനെ പല സംഭവങ്ങള്‍ക്കും സാക്ഷികളായവരുണ്ടാവും... *എന്തിനീ നാമകരണം..?* മനുഷ്യകുലത്തില്‍ ജനിച്ചു വീഴുന്ന മുഴുവനാളുകള്‍ക്കും ആണ്‍, പെണ്‍ വ്യത്യാസമന്യേ മത, ദേശ, ഭാഷ വ്യത്യാസമില്ലാതെ പേരു വിളിക്കാറുണ്ട്. സത്യത്തില്‍ എന്തിനാണീ നാമകരണമെന്നതു നാം ചിന്തിക്കാറുണ്ടോ? ഒരു വ്യക്തിയുടെ പേര് അദ്ദേഹത്തിന്റെ മതം, സംസ്‌കാരം, തറവാട്, സ്വഭാവം എന്നീ പല മേഖലകളെയും സ്വാധീനിക്കുന്നുണ്ട്. പേര് കേള്‍ക്കുമ്പോള്‍തന്നെ അവന്റെ മുഴുവന്‍ കാര്യങ്ങളും നമുക്കൂഹിക്കാവുന്നതാണ്. അതു കൊണ്ടാണ് മക്കള്‍ക്ക് മഹത്തുക്കളുടെ നാമങ്ങള്‍ നല്‍കണമെന്ന് ഇസ്‌ലാം നിര്‍ദ്ദേശിച്ചത്... തന്റെ മകന്‍, പിതാവായ എന്നോട് മര്യാദയോടെ പെരുമാറുന്നില്ലെന്നു പരാതി പറഞ്ഞ പിതാവിന്റെ മുന്നില്‍ വെച്ച് ആ മകനെ ഉപദേശിച്ച ഉമർ(റ)വിനോട് മകന്‍ ചോദിച്ചു: ''പിതാവിന് മക്കളോട് വല്ല ബാധ്യതകളുമുണ്ടോ..?'' നല്ല ഉമ്മയെ കണ്ടെത്തലും നല്ല പേര് വെക്കലുമൊക്കെ ഒരു പിതാവ് മക്കളോട് ചെയ്യേണ്ട പ്രഥമ കടമകളാണെന്ന് ഉമര്‍ (റ) പ്രതികരിച്ചു. അന്നേരം ആ മകന്‍ പിതാവിന്റെ മുന്നില്‍ വച്ച് പറഞ്ഞു: ''എന്നാല്‍, പിതാവെന്ന നിലക്ക് ചെയ്യാനുള്ള ആദ്യകടമകള്‍ പോലും ഇദ്ദേഹം നിര്‍വഹിച്ചിട്ടില്ല. കാഷ്ടവണ്ട് എന്നര്‍ത്ഥം വരുന്ന നാമമാണ് അദ്ദേഹം എനിക്ക് നല്‍കിയിട്ടുള്ളത്.'' ഇതു കേട്ട ഖലീഫ അദ്ദേഹത്തെ ശാസിച്ചു വിടുകയായിരുന്നുവെന്ന് ഹദീസില്‍ കാണാം... ▪️പിതാവ് മക്കളോട് ചെയ്യേണ്ട മൂന്ന് ബാധ്യതകളുണ്ട്... *ഒന്ന്:* നല്ല പേരിട്ടുകൊടുക്കുക, *രണ്ട്:* നല്ല മതബോധമുള്ള സ്ത്രീയെക്കൊണ്ട് മുലയൂട്ടുക, *മൂന്ന്:* ഇസ്‌ലാമിക ചിട്ടയോടെ അവനെ വളര്‍ത്തിയെടുക്കുക... (ബൈഹഖി) തന്റെപക്കല്‍ വന്ന് മുസ്‌ലിമാകുന്നവരുടെ നാമങ്ങള്‍ മോശമായിരുന്നെങ്കില്‍ അതു മുഴുവന്‍ മാറ്റി ഇസ്‌ലാമിക നാമങ്ങള്‍ നല്‍കാന്‍ നബി ﷺ തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു. ചരിത്രത്തില്‍, നിരവധി ഉദാഹരണങ്ങള്‍ കാണാം. 'നിന്റെ നാമത്തില്‍ നിന്ന് നിന്റെ പിതാവിനെ എനിക്കു മനസ്സിലാക്കുവാന്‍ സാധിക്കുമെന്ന' അര്‍ത്ഥം സൂചിപ്പിക്കുന്ന വിഖ്യാതമായ ഒരു അറബിവാക്യം തന്നെയുണ്ട്. മക്കള്‍ക്ക് മഹത്തുക്കളുടെ നാമം നല്‍കിയാല്‍ ആ നാമം ഉച്ചരിക്കുന്നതിലൂടെ ആ പുണ്യാത്മാക്കളുടെ പുണ്യസ്മരണകള്‍ നിലനിര്‍ത്തുവാനുതകുന്നു. എന്നാല്‍ സിനിമാതാരങ്ങളുടെയും കളിഭ്രാന്തന്‍മാരുടേയും മറ്റു തെമ്മാടികളുടെയും പേരുകളിടുന്നതിലൂടെ അവരുടെ സ്മരണകളാണു നാം ജീവിപ്പിക്കുന്നത്. ഇത് എത്രമാത്രം അനിസ്‌ലാമികമാണെന്നു നാം ചിന്തിക്കുക... നമ്മുടെയിടയില്‍ ജീവിക്കുന്ന പല മുസ്‌ലിം കുട്ടികളുടെയും പേരുകള്‍ ശ്രദ്ധിച്ചാല്‍ പല രക്ഷിതാക്കളുടെയും മതബോധം അളക്കുവാന്‍ സാധിക്കും. ആ പേരുകളുടെ അര്‍ത്ഥമാലോചിച്ചാല്‍ അതിലേറെ രസകരവുമായിരിക്കും. ഇതിലൊക്കെ ഗൗരവും നമുക്ക് നഷ്ടമാവുന്നു. വേശ്യ, മൂലക്കുരു എന്നൊക്കെ അര്‍ത്ഥങ്ങള്‍ സൂചിപ്പിക്കുന്ന നാമങ്ങള്‍ പോലും ഇന്ന് സാര്‍വത്രികമാണല്ലോ. രണ്ടോ മൂന്നോ അക്ഷരങ്ങള്‍ കൂട്ടിയിണക്കി എന്തോ ഒരു നാമം ഉച്ചരിക്കപ്പെടണമെന്നതിലുപരി, തന്റെ മക്കളുടെ പേര് ഇസ്‌ലാമികമാക്കണമെന്നത് രക്ഷിതാവെന്ന നിലയില്‍ തന്റെ നിര്‍ബന്ധ ബാധ്യതയാണെന്നു പോലും നമ്മില്‍ പലരും മനസ്സിലാക്കുന്നില്ല. 'പേരിലെന്തിരിക്കുന്നു' എന്ന റെഡിമെയ്ഡ് ഉഴപ്പന്‍ ചോദ്യവും അവന്‍ തട്ടിവിട്ടേക്കും. സത്യത്തില്‍, പേരില്‍ പലതുമിരിക്കുന്നുണ്ടെന്ന നഗ്നയാഥാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ... കുട്ടി ജനിച്ചു കഴിഞ്ഞാല്‍ രക്ഷിതാവ് നിര്‍വഹിക്കേണ്ട പ്രാഥമിക നിര്‍ബന്ധ ബാധ്യതയിലൊന്നാണ് തന്റെ കുഞ്ഞിന് ഇസ്‌ലാമിക നാമം നല്‍കുകയെന്നത്. കുട്ടി ജനിച്ച് ഏഴാം ദിവസം അഖീഖത്ത് അറുക്കുന്നതിനു മുമ്പ് പേരിടലും ആ പേര് ഇസ്‌ലാമികമാക്കലും പ്രത്യേകം സുന്നത്താണ്... (തുഹ്ഫ, കിതാബുല്‍ അഖീഖ-ഫത്ഹുല്‍ മുഈന്‍) നാളെ മഹ്ശറയില്‍ നിങ്ങള്‍ നിങ്ങളുടെയും നിങ്ങളുടെ പിതാക്കളുടെയും പേരു കൊണ്ട് വിളിക്കപ്പെടും. അതു കൊണ്ട് നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കണമെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ജനിച്ച ദിവസമോ അല്ലെങ്കില്‍ ഏഴിനോ പേരിടലാണ് സുന്നത്തെന്ന് ഹദീസുകളുദ്ധരിച്ച് ഇമാം നവവി (റ) അദ്കാറില്‍ പറയുന്നു.

74) സ്വദഖ ചെയ്യുന്നതിന്റെ സ്ഥാനം ലഭിക്കുന്നു. 75) ആവശ്യ നിര്‍വ്വഹണം സാധ്യമാവുന്നു. 76) മരണപ്പെടുന്നതിന്റെ മുമ്പ് സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കുന്നു. 77) സ്വലാത് മജ്ലിസുകള്‍ ഖേദം ഇല്ലാതെയാക്കുന്നു. 78) പിശുക്കന്‍ എന്ന ചീത്തപ്പേര് ഇല്ലാതെയാകുന്നു. 79) തിരുനബി (സ) യുടെ നാമം കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലാത്തവര്‍ക്കെതിരെയുള്ള മലക്കുകളുടെ ശാപ പ്രാര്‍ത്ഥനയില്‍ നിന്നും മുക്തി ലഭിക്കുന്നു. 80) സ്വര്‍ഗത്തിന്റെ വഴിയില്‍ എത്തിക്കുന്നു. 81) സ്വലാത് ഉപേക്ഷിക്കുന്നത് കൊണ്ടുള്ള ദുര്‍ഗന്ധം ഒഴിവാക്കുന്നു. 82) വചനങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുന്നു. 83) തിരു നബി (സ) യെ പരിഗണിക്കാന്‍ സാധിക്കുന്നു. (സ്വലാത് ഒഴിവാക്കുന്നവര്‍ തിരുദൂതരെ അവഗണിക്കുന്നവരാണ്) 84) ആകാശഭൂമികള്‍ക്കിടയില്‍ അല്ലാഹുവിന്റെ പ്രശംസ ലഭിക്കുന്നു. 85) ഈമാന്‍ പൂര്‍ണ്ണമാകുന്നു. 86) സന്മാര്‍ഗ്ഗത്തിലെത്തിച്ചേരുന്നു. 87) ഹൃദയത്തിന് ആത്മീയ ചൈതന്യം ലഭിക്കുന്നു. 88) സ്വലാത് ചൊല്ലുന്നവരെ നബി (സ)ക്ക് പ്രദര്‍ശിപ്പിക്കപ്പെടുന്നു. 89) സ്വലാത് ചൊല്ലുന്നവരുടെ നാമം തിരുനബി (സ) യുടെ സവിദത്തില്‍ പറയപ്പെടുന്നു. 90) സ്വിറാത് പാലത്തില്‍ പതറാതിരിക്കുന്നു. 91) തിരുനബി (സ)യോടുള്ള ഹഖ് അല്‍പമെങ്കിലും വീട്ടാന്‍ സാധിക്കുന്നു. 92) അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുന്നു. 93) സ്വന്തം ഗുണത്തിന് വേണ്ടിയും പ്രാര്‍ത്ഥന ലഭിക്കുന്നു. 94) ഹൃദയത്തില്‍ തിരുനബി (സ) യുടെ രൂപം രൂഢമൂലമാവുന്നു. 95) മുറബ്ബിയായ ശൈഖിന്റെ സ്ഥാനത്ത് നില്‍ക്കുന്നു. 96) സ്വര്‍ഗ്ഗീയ ലോകത്ത് മാളികകള്‍ നിര്‍മ്മിക്കപ്പെടുന്നു. 97) മരണാവസരത്തില്‍ തിരുസാന്നിദ്ധ്യം ലഭിക്കുന്നു. 98) ഖബറിലും പുണ്യനബി (സ) സമാഗതരാവുന്നു. 99) അല്ലാഹുവിന്റെ സമാധാന ആശംസകള്‍ മരണവേളയില്‍ ലഭിക്കുന്നു. 100) സ്വലാത് ചൊല്ലി ഹദ്യഃ ചെയ്താല്‍ ഖബര്‍ ശിക്ഷയില്‍ നിന്നും നരകത്തില്‍ നിന്നും മോചനം ലഭിക്കുന്നു. 101) വിഷമഘട്ടങ്ങളില്‍ തിരുനബി(സ)യുടെ പ്രത്യേക സഹായം ലഭിക്കുന്നു. 102) റസൂലുല്ലാഹി (സ) യെ സന്തോഷിപ്പിക്കുന്നു. 103) ആയുസ്സ് വര്‍ദ്ധിക്കുന്നു. 104) ഖബറില്‍ സന്തോഷം ലഭിക്കുന്നു. 105) മലക്കുകള്‍ പാപമോചനം തേടുന്നു. 106) ഖബറിലെ കൂട്ടുകാരനായി സ്വലാത്ത് വരുന്നു. 107) ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നു. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *പേരിട്ടോളൂ... പക്ഷെ പേരുദോഷമുണ്ടാക്കരുത്*

*സ്വലാത്ത് ചൊല്ലിയാൽ 107 മഹത്വങ്ങള്‍* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• 1) അല്ലാഹുവിന്റെ സ്വലാത്തും (ഗുണവും) സലാമും (രക്ഷയും) ലഭിക്കുന്നു. 2) മലക്കുകള്‍ ഗുണത്തിനും രക്ഷക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നു. 3) പ്രവാചകന്മാര്‍ ഇവക്കുവേണ്ടി അല്ലാഹുവിനോട് തേടുന്നു. 4) അരുതായ്മകള്‍ പരിഹരിക്കുന്നു. 5) പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നു. 6) പരലോകത്ത് ഉയര്‍ന്ന പദവി കരസ്ഥമാകുന്നു. 7) പാപങ്ങള്‍ പൊറുക്കുന്നു. 8) സ്വലാത്തുകള്‍ അത് ചൊല്ലിയവരുടെ പാപമോചനം തേടുന്നു. 9) ഉഹ്ദ് പര്‍വ്വതത്തിന് സമാനമായ പ്രതിഫലം ലഭിക്കുന്നു. 10) ദുന്‍യാവിലെ കാര്യങ്ങളില്‍ പര്യാപ്തത വരുത്തുന്നു. 11) പരലോകത്ത് വിജയം നേടാന്‍ കഴിയുന്നു. 12) പാപങ്ങള്‍ റിക്കാര്‍ഡില്‍നിന്ന് മായ്ക്കുന്നു. 13) അടിമകളെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നു. 14) പ്രതിസന്ധികളില്‍നിന്നും മോചനം ലഭിക്കുന്നു. 15) പരലോകത്ത് നബി(സ) അനുകൂലമായി സാക്ഷി നില്‍ക്കുന്നു. 16) തിരുനബി(സ)യുടെ പ്രത്യേക ശഫാഅത്ത് അനിവാര്യമാക്കുന്നു. 17) അല്ലാഹുവിന്റെ തൃപ്തി നേടുന്നു.. 18) അല്ലാഹുവിന്റെ കാരുണ്യം കൈവരിക്കുന്നു. 19) അല്ലാഹുവിന്റെ കോപത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. 20) സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള പ്രതിഫലം നല്‍കുന്നു. 21) അര്‍ശിന്റെ തണല്‍ ലഭിക്കുന്നു. 22) പരലോകത്ത് മീസാനിന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. 23) ഹൌളുല്‍ കൌസര്‍ ലഭിക്കുന്നു. 24) ശക്തമായ ദാഹം ഇല്ലാതെയാക്കുന്നു. 25) നരകമോചനം നേടുന്നു. 26) ഇടിമിന്നലിന്റെ വേഗതയില്‍ സ്വിറാത്പാലം കടക്കുന്നു. 27) മരണപ്പെടുന്നതിന്റെ മുമ്പ് സ്വര്‍ഗ്ഗത്തിലെ സ്ഥാനം കാണുന്നു. 28) സ്വര്‍ഗ്ഗീയ ലോകത്ത് ധാരാളം ഹൂറികളെ ലഭിക്കുന്നു. 29) സ്വര്‍ഗ്ഗത്തില്‍ ഉന്നത സ്ഥാനം നേടുന്നു. 30) 20 യുദ്ധങ്ങളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ പ്രതിഫലമുള്ളതാകുന്നു. 31) വിജയത്തിന്റെയും നന്മയുടെയും മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരുന്നു. 32) ശരീരത്തിനും സമ്പത്തിനും സമൃദ്ധി കൈവരുന്നു. 33) ശരീരം, സമ്പത്ത് എന്നിവ പരിശുദ്ധമാകുന്നു. 34) മുതലില്‍ ബറകത്ത് ഉണ്ടാവുന്നു. 35) ഒരു സ്വലാത്കൊണ്ട് മാത്രം 100 ആവശ്യങ്ങള്‍ നിറവേറ്റുന്നു. 36) പ്രതിഫലാര്‍ഹമായ ആരാധന. 37) അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സല്‍പ്രവര്‍ത്തനം. 38) സ്വലാത് വര്‍ദ്ധിപ്പിക്കുന്നത് സുന്നിയുടെ ലക്ഷണം. 39) സ്വലാത് ചൊല്ലുമ്പോഴെല്ലാം മലക്കുകളുടെ പ്രാര്‍ത്ഥന ലഭിക്കുന്നു. 40) സദസ്സുകള്‍ അലങ്കാരം നല്‍കുന്നു. 41) ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. 42) ജീവിത ക്ളേശത്തില്‍ നിന്നും മുക്തി ലഭിക്കുന്നു. 43) നല്ല കാര്യങ്ങളിലേക്ക് എത്തിച്ചേരുന്നു. 44) തനിക്കും കുടുംബത്തിനും ഉപകാരം സിദ്ധിക്കുന്നു. 45) സ്വലാതിന്റെ പ്രതിഫലം ഹദ്യഃ ചെയ്തവര്‍ക്കും ഉപകാരം ലഭിക്കുന്നു. 46) അല്ലാഹുവിലേക്ക് അടുപ്പിക്കുന്നു. 47) തിരുനബി (സ)യുടെ സാമീപ്യം ലഭിക്കുന്നു. 48) ഖബറിലെ ഇരുട്ടില്‍ പ്രകാശം നല്‍കുന്നു. 49) മഹ്ശറ നാളില്‍ പ്രകാശം ചൊരിയുന്നു. 50) സ്വിറാത് പാലത്തില്‍ വെളിച്ചം വീശുന്നു. 51) ശത്രുക്കള്‍ക്കെതിരെ വിജയം വരിക്കുന്നു. 52) ഹൃദയത്തെ കാപട്യത്തില്‍നിന്നും മുക്തമാക്കുന്നു. 53) സത്യവിശ്വാസിയുടെ സ്നേഹം ലഭിക്കുന്നു. 54) ഹൃദയത്തില്‍ നല്ല ചിന്തകള്‍ സ്ഥാനം പിടിക്കുന്നു. 55) സ്വപ്നത്തില്‍ സ്വലാത് ചൊല്ലിയാലും പ്രതിഫലം കിട്ടുന്നു. 56) സ്വപ്നത്തില്‍ തിരുനബി (സ) യെ കാണാന്‍ സാധിക്കുന്നു. 57) സ്വലാത് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉണര്‍വ്വിലും തിരുദര്‍ശനം സാധ്യമാവുന്നു. 58) ആക്ഷേപങ്ങള്‍ കുറഞ്ഞ്വരും. 59) സല്‍കര്‍മ്മങ്ങളില്‍ കൂടുതല്‍ ബറകത്തുള്ളതാകുന്നു. 60) ഏറ്റവും അധികം ശ്രേഷ്ഠതയുള്ള സല്‍കര്‍മ്മം. 61) ഭൌതികലോകത്ത് നിരവധി ഗുണങ്ങള്‍ ലഭിക്കുന്നു. 62) പരലോകത്ത് ക്ളിപ്തപ്പെടുത്താനാവാത്ത പ്രതിഫലം നല്‍കുന്നു. 63) ഭക്ഷണം എളുപ്പമാക്കുന്നു. 64) അല്ലാഹുവിന്റെ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്നു. 65) മലക്കുകളോടൊപ്പം നാമും കൂട്ടുകൂടുന്നു. 66) തിരുനബി (സ) യോട് നാമും യോജിക്കുന്നു. 67) ഒന്നിന് അല്ലാഹുവിന്റെ 10 സ്വലാത് ലഭിക്കുന്നു. 68) പത്ത് പദവികള്‍ ഉയര്‍ത്തുന്നു. 69) പത്ത് നന്മകള്‍ രേഖപ്പെടുത്തുന്നു. 70) പത്ത് പാപങ്ങള്‍ മായ്ക്കുന്നു. 71) ദുആക്ക് സ്വീകാര്യത കൈവരുന്നു. 72) നൂനതകള്‍ മറക്കപ്പെടുന്നു. 73) മനഃപ്രയാസത്തില്‍ നിന്നും മോചനം നല്‍കുന്നു.

*നിങ്ങൾക്കൊപ്പമുള്ളത് അവകാശങ്ങൾ ഉള്ള ഭാര്യയാണ്* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• നബി(ﷺ)പറയുന്നു 'നിങ്ങളില്‍ സല്‍സ്വഭാവികളാണ് ഈമാന്‍ പരിപൂര്‍ണ്ണമായവന്‍. നിങ്ങളില്‍ ഉത്തമര്‍ സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ്' (തിര്‍മുദി). ഇബ്‌നുഅബ്ബാസ്(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിപ്രകാരമാണ്. കുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍. ഞാനെന്റെ കുടുംബത്തോട് നല്ല നിലയില്‍ പെരുമാറുന്നവനാണ്(ഇബ്‌നുമാജ). ഉപര്യുക്ത വാചകങ്ങള്‍ അന്വര്‍ത്ഥമാക്കും വിധമായിരുന്നു പുണ്യനബി(ﷺ)യുടെ ജീവിതം. വിശുദ്ധ ഖുര്‍ആനായിരുന്നു അവിടുത്തെ ജീവിതമെന്ന് വിശേഷിപ്പിച്ചത് പ്രിയപത്‌നി ആയിശയായിരുന്നല്ലോ. സ്വന്തം ഭാര്യയായ ആയിശ(റ)യോട് ഓട്ട മത്സരം നടത്തിയ പ്രവാചകരേയും വീട്ടുജോലികളില്‍ ഭാര്യമാരെ സഹായിച്ച, ഭാര്യമാരുമായി തമാശ പങ്കിടുന്ന പ്രിയപ്പെട്ട നബിയെയുമാണ് നമുക്ക് ചരിത്രത്തില്‍ ദര്‍ശിക്കാനാവുന്നത്. അല്ലാഹുവിനെയും അന്ത്യനാളിനെയും പ്രതീക്ഷിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(ﷺ)യുടെ ജീവിതത്തില്‍ ഉത്തമമാതൃകയുണ്ടെന്ന ഖുര്‍ആനിക വചനത്തിന് (അഹ്‌സാബ്21) ഇവിടെയാണ് നാം അടിവരയിടേണ്ടത്. ഭര്‍ത്താവാകുന്നതിന് മുമ്പ് തിരുമുസ്ഥഫയുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ചുരുക്കം.  അല്ലാഹുവിന്റെ സ്മരണയല്ലാത്ത സര്‍വ്വ വാചകങ്ങളും കളിതമാശയായി ഗണിച്ച ശരീഅത്ത് ഭര്‍ത്താവ് ഭാര്യയുമായി സല്ലപിക്കുന്നതിനെ ഈ ഗണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യാത്രകഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരുന്ന ഒരു ഭര്‍ത്താവ് ആദ്യമേ തന്റെ ഭാര്യയെ വിവരം അറിയിച്ച് അണിഞ്ഞൊരുങ്ങുവാന്‍ അവള്‍ക്ക് അവസരം നല്‍കണമെന്നും പള്ളിയില്‍ കയറി സുന്നത്ത് നമസ്‌കരിച്ച് മാത്രമേ വീട്ടില്‍ പ്രവേശിക്കാവൂ എന്നും പ്രവാചകാദ്ധ്യാപനങ്ങളില്‍ കാണാം. ആകമസ്‌കിത സൃഷ്ടിക്കാനെന്ന മട്ടില്‍ ഈ തിരുചര്യയെ അവഗണിക്കുന്നവരാണ് ആധുനിക വരന്‍മാരധികവും. എന്നാല്‍ ഇത് വഴി ഒരു ഭാര്യയനുഭവിക്കുന്ന മാനസികപ്രയാസം നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഭാര്യ സദാസമയം ഭര്‍ത്താവിന് മുന്നില്‍ അണിഞ്ഞൊരുങ്ങുന്നതുപോലെ ഭര്‍ത്താവും വെടിപ്പും വൃത്തിയും സൂക്ഷിക്കേണ്ടതുണ്ട്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: എന്റെ ഭാര്യയെനിക്ക് വേണ്ടി അണിഞ്ഞൊരുങ്ങുന്നത് ഞാനിഷ്ടപ്പെടുന്നത് പോലെ അവള്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങാന്‍ ഞാനും ഇഷ്ടപ്പെടുന്നു. കാരണം അല്ലാഹു പറയുന്നതിപ്രകാരമാണ്. നിങ്ങള്‍ക്ക് കിട്ടാനുള്ള അതേ അവകാശങ്ങള്‍ അവള്‍ക്കും അവകാശപ്പെട്ടതാണ്. ഭര്‍ത്താവ് ഭാര്യയുടെ ചിലവ് നോക്കണമെന്ന് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു. വിശുദ്ധ ഖുര്‍ആനും ഹദീസും ഇത് കൃത്യമായി ബോധിപ്പിക്കുന്നുണ്ട്. കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍ കിതാബുന്നഫഖ എന്ന പേരില്‍ ഇതിന്  പ്രത്യേക അദ്ധ്യായം തന്നെ കാണാം. തന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യം ചെയ്തുതരുന്ന, പിണങ്ങിപ്പോവാത്ത, തന്റെ സമ്മതമില്ലാതെ യാത്രചെയ്യാത്ത ഭാര്യക്ക് തന്റെ ജീവിത നിലവാരമനുസരിച്ച് നിര്‍ബന്ധതോതില്‍ ചിലവിന് കൊടുക്കാന്‍ ഭര്‍ത്താവിനെ കര്‍മ്മശാസ്ത്രം കല്‍പ്പിക്കുന്നു. ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, അവള്‍ക്കനുയോജ്യമായ താമസസൗകര്യം, വേലക്കാരി, മറ്റു ഉപകരണങ്ങള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു(ഫത്ഹുല്‍മുഈന്‍). ഖതീബുശ്ശിര്‍ബീനി(റ) ഒന്നുകൂടെ ഇക്കാര്യം വിസ്തരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ സാമ്പത്തിക ഭദ്രതയുള്ളവളാണെങ്കില്‍ പോലും ഭര്‍ത്താവ് ഈ കടമയില്‍ നിന്ന് രക്ഷപ്പെടുകയില്ല. •••••••••••••••••••••••••••••••• അടുത്ത വിഷയം : *_സ്വലാത്ത് ചൊല്ലിയാൽ 107 മഹത്വങ്ങൾ_*

എന്നാൽ നന്മകൾ ചെയ്തവക്കോ, "ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനസും ചിന്ദിക്കാത്തതും അലങ്കാരമാണ് *സ്വർഗം"പ്രതിഫലം. "ഖുർആൻ" ആത്മാർത്ഥമായി പഠിക്ക്.. ശേഷം സത്യം ബോധ്യപ്പെട്ടാൽ അംഗീകരിച്ചോളൂ.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്ന ദൈവത്തിന്റെ സൃഷ്ടികളായ ഓരോ മനുഷ്യരും "ദൈവവിശ്വാസി ആവാൻ" " മനസ്സിൽ ഉറപ്പിച്ചു പറയേണ്ടത്": (അറബിയിൽ-ഷഹാദഹ് ) ""അഷ്ഹതു അല്ലാ.. ഇലാഹ ഇല്ലല്ലാഹ്. വ അഷ്ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" ( മലയാള സാക്ഷ്യം ) ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ സന്ദേശവാഹകൻ ആണ്" എന്ന് വിശ്വസിക്കണം. ഒരിക്കലും അവസാനിക്കാത്ത സന്തോഷത്തിന്റെ *golden entry* ആണ് നിങ്ങളുടെ "സാക്ഷ്യം"(ഷഹാദഹ്) നമ്മെ വിജയികളിൽ ഉൾപെടുത്തുമാറാവട്ടെ.. ആമീൻ ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *നിങ്ങൾക്കൊപ്പമുള്ളത് അവകാശങ്ങൾ ഉള്ള ഭാര്യയാണ്*

*ഒരിക്കലും അവസാനിക്കാത്ത സന്തോഷം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• അറിയാഞ്ഞിട്ടല്ല.. നന്മ എല്ലാവരിലേക്കും എത്താതിരിക്കുകയുമില്ല.. സൃഷ്ടാവിനെ അനുസരിക്കാനുള്ള അവസരങ്ങൾ നമ്മൾ വേണ്ടാന്ന് വെച്ചിട്ടാണ്.. ഇരു ലോകവിജയങ്ങളും വെടിഞ്ഞു പിശാചിനെ പിന്തുടർന്നു.. നരകത്തിൽ വെച്ച് കരിച്ചാൽ മതി എന്ന് നമ്മൾ തീരുമാനിച്ചു.! അവസാനം നരകം മുന്നിൽ കാണുമ്പോൾ.! പിശാച് നമ്മെ കയ്യൊഴിയുമ്പോൾ.! അന്ന് നമ്മോട് ചോദിക്കപ്പെടും സൃഷ്ടവിനെ വിശ്വസിച്ചു നന്മകൾ പ്രവർത്തിക്കാൻ ഒരു ആയുസ് മുഴുവൻ നൽകിയില്ലേ.. മുന്നറിയിപ്പുകൾ അറിഞ്ഞതല്ലേ.. ഞാൻ "ബുദ്ധി" ഉപയോഗിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ..! എന്ന വേവലാതി അന്ന് വിലപോവൂല.. "ഏക ദൈവവിശ്വാസവും" ഈ കാലഘട്ടത്തിൽ വിശ്വാസ കാര്യങ്ങൾ നമ്മിലേക്ക്‌ പകർന്നു തരാൻ ദൈവം തെരഞ്ഞെടുത്ത "മുഹമ്മദ്‌ നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം ) ദൈവത്തിന്റെ സന്ദേശം എത്തിചവരാണ്." എന്ന് വിശ്വസിക്കണം ഒരു "വിശ്വാസി "=ദൈവത്തിനു പൂർണമായും സർപ്പിച്ചവൻ ബഹുദൈവ ആരാധനയോട് ഒരു തരത്തിലും യോജിക്കുന്നില്ല ഒരു "വിശ്വാസി "= ദൈവത്തിനു പൂർണമായും സർപ്പിച്ചവൻ (അഥവാ, അറബിയിൽ "മുസ്‌ലിം ") അതുപോലെ, മുസ്‌ലിം പേര് കൊണ്ട് മാത്രമോ , മാതാപിതാക്കൾ മുസ്‌ലിം ആയത് കൊണ്ടോ ഒരാളും മുസ്‌ലിം ആവുകയില്ല.. ഏക ദൈവം ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ "ദൈവത്തിന്റെ തൃപ്തി ഉദ്ദേശിച്ചു" പ്രവർത്തിക്കുകയും വിരോധിച്ച കാര്യങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യുന്ന, ദൈവത്തിനു പൂർണ്ണമായും സമർപ്പിച്ചവരാണ് "വിശ്വാസി " (അഥവാ, അറബിയിൽ "മുസ്‌ലിം ") ഒന്നുമല്ലാത്തതിൽ നിന്നും നമ്മെ പടച്ചവനു കഴിയാത്തതായി ഒന്നുമേ ഇല്ല.. "അള്ളാഹു അക്ബർ" (അല്ലാഹുവാണ് എല്ലാറ്റിനെക്കാളും വലിയവൻ ) എന്ന് ആദ്യം ഖൽബിൽ വേണം.. മണ്ണും വിണ്ണും പെണ്ണും മറ്റും വലുതായി കാണുന്നെങ്കിൽ പറയുന്നത് വെറും കളവ് മാത്രമാണ്. സ്നേഹിക്കേണ്ടത് അല്ലാഹുവിനെയും റസൂൽ (സ )നെയും ആണ്.. അതാണ് നമ്മുടെ ഖൽബ് നിറക്കുന്നത്. അതാണ് എന്നും നിലനിൽക്കുന്ന ഹരം.. മ്യൂസിക് ഒന്നും ഹരമാക്കല്ലേ.. പിശാചിനെ പിന്തുടരുന്നവർ വ്യക്തമായ വഴികേടിലാണ്.. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞതിനു ശേഷം തിന്മ പ്രവർത്തിച്ചവനെക്കാൾ വലിയ അക്രമം ചെയ്തവൻ മാറ്റാറുണ്ട്? ഞാൻ നിന്നോട് നന്മകൾ കല്പ്പിക്കുന്നു. ഞാൻ അതനുസരിച്ചു പ്രവൃത്തിക്കുന്നുമില്ല. ഞാൻ നേരെ ജീവിക്കാതെ നീ നേരെ ജീവിക്കണം എന്നു പറയുന്നതിനു എന്ത് അർത്ഥമാണുള്ളത്!? നന്മയും തിന്മയും മനസിലാക്കാൻ a)"ബുദ്ധിയും" തിരഞ്ഞെടുക്കാൻ b)"സ്വാതന്ത്ര്യവും" നൽകിയിരിക്കുന്നു "വലിയ ഉത്തരവാദിത്വം ആണ് നമ്മൾ ഏറ്റെടുത്തിരിക്കുന്നത്".. നമ്മൾ ഭൂമിയിൽ വരുന്നതിന്റെ മുമ്പ്, ആത്മാകളുടെ ലോകത്ത് വെച്ച് ദൈവം നമ്മോട് കരാർ-ഉടമ്പടി എടുത്തിരിക്കുന്നു. (ഏക ദൈവത്തെ വിശ്വസിക്കാത്തവർ ആ കരാർ പൊളിച്ചവരാകുന്നു.) *eye* എത്ര നന്നായിട്ടും കാര്യമില്ല.. *Light* വേണം കാണാൻ..,അത്പോലെ, *ബുദ്ധി"ഉണ്ടായിട്ട് കാര്യമില്ല "വിജയം" നേടാൻ നമ്മെ പടച്ച ദൈവം നന്മൾക്കായി നൽകിയ *സന്ദേശം" (ഖുർആൻ ) അനുസരിച്ചു ജീവിക്കണം. റബ്ബ് എനിക്ക് "കോടിക്കണക്കിനു അനുഗ്രഹങ്ങൾ നൽകി" കളി തമാശയായി പടച്ചതല്ലെന്നു"ഖുർആനിൽ" വ്യക്തമാകുന്നുണ്ട്. *who is GOD?* 💕 ദൈവ വചനങ്ങൾ (അദ്ധ്യായം 112) 1)ആരാധനക് അർഹൻ ഏകനായ അള്ളാഹുവാണ്. 2)അള്ളാഹു ഒന്നിനെയും ആശ്രയിക്കുന്നില്ല, *But* എല്ലാം അല്ലാഹുവിനെ ആശ്രയിക്കുന്നു. 3)തുടക്കവും അവസാനവും ഇല്ല (ആരുടെയും പിതാവും പുത്രനുമല്ല ) 4)അല്ലാഹുവിനു തുല്യമായി ഒന്നും ഇല്ല. *if anything* ദൈവ വാദം ഉണ്ടായാൽ ഇതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഓരോ വ്യക്തിക്കും *നിഷ്പക്ഷമായി"ഇത് പ്രാർത്ഥിക്കാം : "നേരായ മാർഗത്തിലുള്ള പാത സ്വീകരിക്കാൻ" .. വിധി ഏകണേ സൃഷ്ടാവേ ..ആമീൻ റബ്ബിൽ നിന്ന് തുടങ്ങി റബ്ബിലേക്ക് മടക്കപ്പെടുന്ന ഒരു ചെറിയ യാത്രയാണ് *life .* "ചിന്ദിക്കുന്നവർക് ദൃഷ്ടാന്ധമുണ്ട് " യുക്തിയില്ലാത്ത വാദി പറയും *zero bulb* ഉണ്ടാക്കിയതാണ്. *But* സൂര്യനോ?? ഭൂമി ഒരു *Exam Hall* ആണ്. ഓരോരുത്തർക്കും *Different Question* ആണ്. കോപ്പിയടിക്കുന്നവർക്ക് തെറ്റ് സംഭവിക്കാം. ഈ "ലോകം അവസാനിക്കും"!. വിധി നിർണയ സമയം നമ്മൾ പ്രവർത്തിച്ചതിന്റെ *"Result "* അറിയും മരണശേഷം വിധി നിർണയം?? *Yes* 100 ആളെ കൊന്നവന്നും ഭൂമിയിൽ ഒരു പ്രാവശ്യമേ ശിക്ഷി ലഭിക്കൂ .. അതിനാണ് "മരണശേഷം" *But* "ജീവിച്ചിരിക്കെ റബ്ബിനോട് പശ്ചാതപ്പിച്ചു മാപ്പ് ചോദിക്കാൻ അവസരമുണ്ട്."

*രണ്ടല്ല, ഒന്നാണ് ഉപ്പയും ഉമ്മയും* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/DjER7XSFFYL8CJwHqNdJDQ _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• *ഒരു മകൻ ഒരിക്കൽ അവൻറെ ഉമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ വളർത്താൻ ഉപ്പയാണോ ഉമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്...??* *ആ ഉമ്മ തൻറെ മകനോട് പറഞ്ഞു- ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ ഉപ്പയുടെ ത്യാഗം ഒന്നും ഈ ഉമ്മയ്ക്ക് ഇല്ല.* *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ ഉപ്പ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.* *പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി നമുക്ക് ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഉപ്പ ഓടുകയായിരുന്നു.* *നമുക്ക് ഭക്ഷണത്തിന് വസ്ത്രത്തിന് മരുന്നിന് നിങ്ങളുടെ വിദ്യാഭ്യാസത്തിന് അങ്ങനെ ആവശ്യങ്ങൾ പലതായിരുന്നു. ഉപ്പയുടെ വിയർപ്പാണ് ഞാനും നിങ്ങളും ഈ കുടുംബവും.* , *ആ മകൻ ഇതേ ചോദ്യം അവൻറെ ഉപ്പയോടു൦ ചോദിച്ചു....* *ആ ഉപ്പയുടെ മറുപടി... മറ്റൊന്നായിരുന്നു ....* *നിങ്ങളുടെ ഉമ്മയുടെ ത്യാഗം അതെത്ര എന്ന് പോലും എനിക്കറിയില്ല. നിങ്ങളെ വളർത്താൻ നിങ്ങളെ വലുതാക്കാൻ അവൾ സഹിച്ചതൊന്നും ഞാൻ അറിഞ്ഞിട്ടില്ല അറിയിച്ചിട്ടുമില്ല. അവളുടെ ക്ഷമയും സഹനവും ആണ് ഇന്ന് ഈ കുടുംബത്തെ ഇവിടെ വരെ എത്തിച്ചത്. അവൾക്കും ഉണ്ടായിരുന്നു ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അതെല്ലാം വേണ്ടെന്നു* *വയ്ക്കുകയായിരുന്നു എനിക്കും നിങ്ങൾക്കും വേണ്ടി.... നമ്മുടെ കുടുംബത്തിന് വേണ്ടി.... എൻറെ സാമ്പത്തികം അവളുടെ കയ്യിൽ ഭദ്രമായിരുന്നു* *എൻറെ വരവുകൾ അറിഞ്ഞ് അവൾ ചിലവാക്കി. ആവശ്യം ഉള്ളതൊന്നും അവൾ എന്നോട് ചോദിച്ചിട്ടില്ല അത്യാവശ്യം ഉള്ളത്* *അല്ലാതെ... അങ്ങനെ അവൾ എന്നോട് ചേർന്ന് നിങ്ങൾക്ക് വേണ്ടി പൊരുതുകയായിരുന്നു ... അവളെക്കാൾ ത്യാഗം ഒന്നും എനിക്കില്ല...* *ആ മകൻ അവൻറെ സഹോദരങ്ങളോട് പറഞ്ഞു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള മക്കൾ നമ്മൾ ആണ് ...* *അതെ ഉപ്പയുടെ ത്യാഗം മനസ്സിലാക്കുന്ന ഉമ്മയും ഉമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന ഉപ്പയും അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്....* *ഉപ്പയും ഉമ്മയും രണ്ടല്ല അവർ ഒരു കിരീടത്തിലെ രണ്ടു പൊൻതൂവലുകൾ ആണ്....* -------------------------------------- അടുത്ത വിഷയം : *ഒരിക്കലും അവസാനിക്കാത്ത സന്തോഷം*

🅰️ പാരമ്പര്യമായി പ്രമേഹം ഉളളവർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം വരാം. ഭാരം കൂടിയ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നവരിൽ, അവർക്കു പാരമ്പര്യഘടകങ്ങൾ പ്രതികൂലമാണെങ്കിൽ പ്രമേഹം വരാനുളള സാധ്യത ഏറെയാണ്. കൃത്യമായ ഇടവേളകളിൽ ചെക്കപ്പുകൾ നടത്തുക. *13❓മൂത്രതടസം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്..?* 🅰️ സാധാരണ പ്രസവത്തിനു ശേഷം ചിലരിൽ മൂത്രതടസ്സം അനുഭവപ്പെടാറുണ്ട്. മൂത്രസഞ്ചിയുടെ നാഡികൾക്ക് പ്രസവ സമയത്തുണ്ടാകുന്ന ക്ഷതവും ഗർഭാശയത്തിന്റെ താഴേക്കുളള സ്ഥാന മാറ്റവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമാണ്. പ്രസവശേഷം മലബന്ധവും അനുഭവപ്പെടാം. 15–20 ഗ്ലാസ് വരെ വെളളം കുടിക്കുക, നാരുകൾ കൂടുതലായി അടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ഇവ വഴി മലബന്ധം മറികടക്കാം. *14❓കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ..?* 🅰️ നട്ടെല്ലിനു സപ്പോർട്ട് നൽകി ഇരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. ആറാഴ്ചകൾക്കു ശേഷം മാത്രം കണ്ണിനു സ്ട്രെയിൻ നൽകുന്ന കാര്യങ്ങൾ ചെയ്യുക. ടിവി, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. *15❓പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും..?* 🅰️ ഗർഭിണിയായിരിക്കെ ശരീരഘടനയിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായും, ശരീരഭാരം കൂടുന്നതുകൊണ്ടും സ്തനങ്ങളുടെ വലുപ്പത്തിൽ അൽപം വ്യാത്യാസം വരാം. ഇത് സ്വാഭാവികമാണ്. പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞ് തൂങ്ങി രൂപഭംഗി നിലനിർത്താൻ കസേരയിൽ നിവർന്നിരുന്ന് കുഞ്ഞിന് മുലയൂട്ടാം. അനുയോജ്യമായ അളവിലുളള ബ്രാ ധരിക്കുന്നതും സ്തനങ്ങളെ താങ്ങുന്ന പേശികളെ ശക്തിപ്പെടുത്തുന്ന എക്സർസൈസ് ചെയ്യുന്നതും നല്ലതാണ്. •••••••••••••••••••••••••••••••••• അടുത്ത വിഷയം : *രണ്ടല്ല, ഒന്നാണ് ഉപ്പയും ഉമ്മയും*

*5❓പ്രസവശേഷം അമ്മയുടെ ആഹാരക്രമത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം..?* 🅰️ ഗർഭധാരണ സമയത്തും പ്രസവശേഷവും അമ്മയുടെ ആഹാരത്തിൽ ശ്രദ്ധ വേണം. അമ്മ കഴിക്കുന്ന ആഹാരമാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും അടിസ്ഥാനം. പ്രസവശേഷം ആദ്യ ആറു മാസം വരെ നിർബന്ധമായും മുലയൂട്ടണം. ഈ കാലയളവിൽ അമ്മയ്ക്കു രക്തക്കുറവ് വരാം. കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം. സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുന്നതു നല്ലതാണ്. ഇവയ്ക്കു പാർശ്വഫലങ്ങളില്ല. ധാരാളം വെളളം കുടിക്കാൻ മറക്കരുത്. ഇതു മുലപ്പാൽ കൂടാൻ സഹായിക്കും. കൈതച്ചക്ക, പേരയ്ക്ക, ഓമയ്ക്ക എന്നിവ കഴിക്കരുത് എന്നു പറയുന്നതിൽ ഒരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. കാത്സ്യവും ഇരുമ്പും കൂടുതൽ അടങ്ങിയ ആഹാരം കഴിക്കണം. *6❓പ്രസവശേഷം വയറുവേദന, നടുവേദന ഇവയെല്ലാം സ്ഥിരമായി ഉണ്ടാവുമോ..?* 🅰️ പ്രസവശേഷം ചിലരിൽ വയറുവേദനയും നടുവേദനയും കാണപ്പെടാറുണ്ട്. സിസേറിയൻ ചെയ്തവരിൽ സ്റ്റിച്ചുണങ്ങാൻ ഒന്നരമാസം വേണ്ടി വരും. ഈ കാലയളവിൽ വയറു വേദനയുണ്ടാകാം. സുഖപ്രസവത്തിലൂടെ ഭാരം കൂടുതൽ ഉളള കുഞ്ഞുങ്ങൾക്കു ജന്മം നല്കുന്നവരിൽ നടു‌വേദനയ്ക്കുളള സാധ്യതയുണ്ട്. പക്ഷേ, ഇതും അധികകാലം നീണ്ടു നിൽക്കില്ല. രണ്ടു മാസത്തിനുളളിൽ മാറും. വേദനയില്ലാതെ പ്രസവിക്കാൻ നട്ടെല്ലിന് എടുക്കുന്ന കുത്തിവയ്പ് നടുവേദനയ്ക്ക് കാരണമാകണമെന്നില്ല. എന്നാൽ ആവശ്യത്തിനു വിശ്രമം ഇല്ലാത്തത് നടുവേദനയ്ക്ക് കാരണമായിത്തീരാം. അൽപം നടക്കുകയും കുഞ്ഞിന്റെ ശുശ്രൂഷകൾ ചെയ്യുകയുമാവാം. ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം. നേരെ താഴേക്ക് കുനിയാതെ, മുട്ടു മടക്കി ഇരുന്നു മാത്രമേ സാധനങ്ങൾ എടുക്കാവൂ. ഭാരമുളള സാധനങ്ങൾ എടുക്കുന്നതും കുത്തനെയുളള പടികൾ കയറി ഇറങ്ങുന്നതും ഒഴിവാക്കാം. *7❓പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ..?* 🅰️ ഹോർമോണുകളുടെ വ്യതിയാനഫലമായി ചിലരിൽ നിരാശ കാണപ്പെടും. അകാരണമായി കരയുക, ഭർത്താവിനോട് അകൽച്ച കാണിക്കുക, കുഞ്ഞിനെ മുലയൂട്ടാനുളള വൈമുഖ്യം എന്നിവ ഇതിന്റെ ഭാഗമാണ്. വൈദ്യ സഹായം കൂടാതെ തന്നെ രണ്ടു മാസങ്ങൾക്കുളളിൽ സാധാരണ രീതിയിലേക്കു തിരിച്ചെത്തും. കൗൺസിലിങ്ങിലൂടെ ഇതു സ്വാഭാവികമാണെന്നുളള തിരിച്ചറിവ് നൽകണം. ആതമഹത്യാ പ്രവണത, കുഞ്ഞിനോടുളള അവഗണന തുടങ്ങിയവയ്ക്കു മരുന്ന് ആവശ്യമായി വരാം. സ്വന്തം അമ്മയുടെ സാമീപ്യം, ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്നേഹപൂർണമായ പരിപാലനം ഇവർക്ക് ആവശ്യമാണ്. *8❓പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ..?* 🅰️ പ്രസവശേഷം ചിലരിൽ കുറച്ചു കാലത്തേക്കു മുടികൊഴിച്ചിൽ കാണപ്പെടാറുണ്ട്. കുഞ്ഞിനു പാലു കൊടുക്കുമ്പോൾ അമ്മക്കുണ്ടാകുന്ന ക്ഷീണം, പോഷകക്കുറവ് എന്നിവ മുടികൊഴിച്ചിലിനു കാരണമാകാം. പോഷകാഹാരം കഴിക്കുക. വൈറ്റമിൻ സപ്ലിമെന്റ് ടാബ്‌ലറ്റുകൾ കഴിക്കുക ഇവ മുടി കൊഴിച്ചിൽ തടയും. പ്രസവശേഷം മുടിയിൽ തേങ്ങാപ്പാൽ തേച്ചു കുളിക്കുകയും മരുന്നുകൾ ഇട്ടു കാച്ചിയ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നത് ഫലം നൽകാം. *9❓സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ..?* 🅰️ പ്രസവം കഴിഞ്ഞുളള ആദ്യ ആറാഴ്ചകളിൽ വരുന്ന ചുമ, തുമ്മൽ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. സിസേറിയൻ കഴിഞ്ഞവർ ചുമയ്ക്കുമ്പോൾ ഇരു കൈകളും കൊണ്ട് വയറിനു താങ്ങു കൊടുക്കുന്നതു നന്നായിരിക്കും. അധികമായ വയറു വേദനയോ രക്തസ്രാവമോ ശ്രദ്ധയിൽ പെട്ടാൽ വൈദ്യ സഹായം തേടണം. *10❓പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ..?* 🅰️ പരമ്പരാഗത രീതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീകൾ പ്രസവ ശേഷം മൂന്നു മാസം വിശ്രമം എടുക്കാറുണ്ട്. ഒപ്പം പ്രസവ രക്ഷകൾ പലതും ചെയ്യും. ഇതിൽ തെറ്റൊന്നുമില്ല. എന്നാൽ സാധാരണ ജീവിത രീതികൾ തന്നെ പ്രസവശേഷവും പിന്തുടരുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടാവും എന്നു കരുതുന്നതു തെറ്റാണ്. *11❓ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം..?* 🅰️ ഗർഭാവസ്ഥയിൽ ശരീരത്തിൽ കറുത്ത പാടുകൾ വരുന്നതു സ്വാഭാവികമാണ്. ഹോർമോണുകളുടെ പ്രവർത്തന ഫലമാണിത്. അമിതവണ്ണമുളളവരിലാണ് ഇത് കൂടുതൽ. മറുപിളളയിൽ നിന്നാണ് ഈ ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നത്. പ്രസവശേഷം കറുത്ത നിറം അപ്രത്യക്ഷമാകും. ആർത്തവ ചക്രം പുനരാരംഭിക്കുന്നത് ഈ ഹോർമോണുകൾ ശരീരത്തിൽനിന്ന് അപ്രത്യക്ഷമായതിന്റെ ലക്ഷണമാണ്. അയൺ ഗുളികകളുടെ ഉപയോഗ ഫലമായാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുന്നത് എന്നത് തെറ്റായ ധാരണയാണ്. ഇരിക്കുമ്പോൾ നടുവിന് സപ്പോർട്ട് നൽകാൻ ശ്രദ്ധിക്കണം. സ്ത്രീകളെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് വയറിലെ സ്ട്രെച്ച് മാർക്കുകൾ. ഗർഭം ഓരോ മാസം പിന്നിടുമ്പോഴും ചർമം വികസിക്കുന്നു. ഇതു വഴി ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങിയാലും ഈ ഫൈബറുകൾ കൂടി ചേരുകയില്ല. അതുകൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ അവശേഷിക്കുന്നത്. *12❓പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ..?*

*പ്രസവശേഷം എന്ത്...?* *സംശയങ്ങൾ ഉത്തരങ്ങൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• *01❓പ്രസവശേഷം എത്ര നാൾ വരെ രക്തസ്രാവം ഉണ്ടാകും? എന്തൊക്കെ കരുതൽ എടുക്കണം..?* *02❓പ്രസവശേഷം എത്ര നാളുകൾക്കകം ശാരീരിക ബന്ധം ആകാം..?* *03❓പ്രസവശേഷം എല്ലാവർക്കും വയറു ചാടുമോ..?* *04❓വയറു കുറയാൻ പഴയ രീതിയിൽ ഒറ്റ ഉപയോഗിക്കുന്നത് ഫലപ്രദമാണോ..?* *05❓പ്രസവശേഷം അമ്മയുടെ ആഹാരക്രമത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം..?* *06❓പ്രസവശേഷം വയറുവേദന, നടുവേദന ഇവയെല്ലാം സ്ഥിരമായി ഉണ്ടാവുമോ..?* *07❓പ്രസവശേഷം ഉണ്ടാക്കുന്ന നിരാശ, അകാരണമായ മാനസിക സംഘർഷങ്ങൾ എന്നിവ എത്രകാലം നീണ്ടു നിൽക്കാം? ഇതിന് മരുന്ന് ആവശ്യമാണോ..?* *08❓പ്രസവശേഷമുളള മുടികൊഴിച്ചിൽ പിന്നീട് മുടിയില്ലാത്ത അവസ്ഥയിലേക്ക് നയിക്കുമോ..?* *09❓സിസേറിയനു ശേഷം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്റ്റിച്ച് പൊട്ടാനുളള സാധ്യത ഉണ്ടോ..?* *10❓പ്രസവരക്ഷ, എണ്ണ തേച്ചുളള കുളി, ലേഹ്യങ്ങൾ എന്നിവ ആവശ്യമാണോ..?* *11❓ഗർഭകാലത്ത് കഴുത്തിലും ദേഹത്തും ഉണ്ടാകുന്ന കറുത്ത പാടുകൾ പ്രസവശേഷം മാറുമോ? സ്ട്രെച്ച് മാർക്സ് എങ്ങനെ ഒഴിവാക്കാം..?* *12❓പ്രസവശേഷം പ്രമേഹം വരാൻ സാധ്യതയുണ്ടോ..?* *13❓മൂത്രതടസം, മലബന്ധം എന്നിവ പ്രസവം കഴിഞ്ഞു കാണപ്പെടുന്നത് എന്തുകൊണ്ടാണ്..?* *14❓കസേരയിൽ ഇരിക്കരുത്, പുസ്തകം വായിക്കരുത് എന്നെല്ലാം പറയുന്നതിൽ കാര്യമുണ്ടോ..?* *15❓പ്രസവശേഷം സ്തനങ്ങൾ ഇടിഞ്ഞു തൂങ്ങുമോ? ഇതെങ്ങനെ പരിഹരിക്കും..?* ✍🏼ആരോഗ്യമുളള കുഞ്ഞു ജനിച്ചാൽ അമ്മ മനസ്സിന് സമാധാനമായി. ഇനി ടെൻഷൻ സ്വന്തം ആരോഗ്യത്തെയും സൗന്ദര്യത്തെയും കുറിച്ചായിരിക്കും. ദിവസങ്ങളോളം രക്തസ്രാവം, വയറിനു മേലേ വീണ സ്ട്രെച്ച് മാർക്കുകൾ, മുടി കൊഴിച്ചിൽ, വയറു ചാടുമോ എന്ന ഭയം... ഉറക്കം കെടുത്തുന്ന പതിനഞ്ചു സംശയങ്ങളും അവയ്ക്കുളള വിദഗ്ധരുടെ മറുപടികളുമിതാ... *1❓പ്രസവശേഷം എത്ര നാൾ വരെ രക്തസ്രാവം ഉണ്ടാകും? എന്തൊക്കെ കരുതൽ എടുക്കണം..?* 🅰️ പ്രസവം കഴിഞ്ഞ് 20 മുതൽ 40 ദിവസം വരെയുളള രക്തസ്രാവം സ്വാഭാവികമാണ്. പ്രസവശേഷം ആദ്യ ദിവസങ്ങളിൽ ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ഉണ്ടാകാറുളളതുപോലെ അല്പം കൂടുതൽ രക്തം നഷ്ടപ്പെടുന്നു. ക്രമേണ അളവ് കുറഞ്ഞ് വരികയും നിലയ്ക്കുകയും ചെയ്യുന്നു. ഈ കാലയളവ് എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല. ഇതിനായി പ്രത്യേകം തയാറാക്കിയ നാപ്കിനുകൾ ഉപയോഗിക്കാം. തുണിയാണ് ഉപയോഗിക്കുന്നതെങ്കിൽ വൃത്തിയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അണുനാശിനി സോപ്പു കൊണ്ട് കഴുകി വെയിലത്ത് ഉണക്കുക. *2❓പ്രസവശേഷം എത്ര നാളുകൾക്കകം ശാരീരിക ബന്ധം ആകാം..?* 🅰️ പ്രസവത്തോടനുബന്ധിച്ച് യോനിയിൽ ഉണ്ടാകാനിടയുളള മുറിവിലെ സ്റ്റിച്ച് പൂർണമായി ഉണങ്ങിയ ശേഷം സെക്സിൽ ഏർപ്പെടുന്നതാണു ഉചിതം. സ്റ്റിച്ച് ഉണങ്ങുന്നതിനു മുമ്പുളള ശാരീരിക ബന്ധം അണുബാധയ്ക്കും വേദനയ്ക്കും കാരണമാവാം. ഒന്നര മാസം കരുതലുണ്ടാവണം. മുലയൂട്ടുന്ന കാലഘട്ടം സേഫ് പീരിയഡ് ആണെന്ന ധാരണ വേണ്ട. ഗർഭധാരണത്തിന് ഈ കാലഘട്ടത്തിൽ സാധ്യതയുണ്ടെന്നു മറക്കരുത്. സുരക്ഷിത മാർഗങ്ങൾ അവലംബിക്കുന്നതു ഗർഭധാരണത്തെ ചെറുക്കും. *3❓പ്രസവശേഷം എല്ലാവർക്കും വയറു ചാടുമോ..?* 🅰️ ഗർഭധാരണത്തിനു ശേഷമുളള ആഹാരക്രമം ശരീരഭാരം കൂട്ടും. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരാൻ കഴിയും. ശിശുവിനെ ഉൾക്കൊളളാനായി അടിവയറിലെ പേശികൾ അയഞ്ഞു പോകുന്നതാണ് വയർ ചാടാൻ കാരണം. പ്രസവ ശേഷം ആറാഴ്ച മുതൽ ചെറിയ തോതിലുളള വ്യായാമം ആരംഭിക്കാം. വയറു കുറയ്ക്കുക മാത്രമല്ല കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും കഴിയും. നടത്തം, യോഗാസനങ്ങൾ ഇവ ശീലിക്കാം. കൊഴുപ്പ് കൂടുതൽ അടങ്ങിയ ആഹാരം, നെയ്യ് അടങ്ങിയ മരുന്നുകൾ ഇവ അമിത വണ്ണത്തിനു കാരണമായേക്കാം... ബെൽറ്റ് ഉപയോഗിച്ചാൽ താൽക്കാലികമായി അഭംഗി അകറ്റാം. ശാശ്വത പരിഹാരത്തിന് വ്യായാമം തന്നെ വേണം. അടിവയർ പേശികളെ ബലപ്പെടുത്താനുളള ഒരു വ്യായാമം ഇതാ... നിവർന്ന് കിടക്കുക. കൈകളും നിവർത്തി വയ്ക്കുക. രണ്ട് കാലും പതിയെ 45 ഡിഗ്രി ഉയർത്തുക. കാൽമുട്ട് മടക്കാതെ സാവധാനം താഴ്ത്തുക. വ്യായാമം കൊണ്ട് പരിഹാരം ലഭിച്ചില്ലെങ്കിൽ ടമ്മി ടക്ക് പോലുളള വയർ കുറയ്ക്കാനുളള ശസ്ത്രക്രിയകളെ ആശ്രയിക്കുകയും ചെയ്യാം. *4❓വയറു കുറയാൻ പഴയ രീതിയിൽ ഒറ്റ ഉപയോഗിക്കുന്നത് ഫലപ്രദമാണോ..?* 🅰️ കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഗർഭാശയം വികസിക്കുന്നു. പ്രസവശേഷം ഗർഭാശയം പൂർവസ്ഥിതിയിലേക്കു മടങ്ങാൻ ഒന്നരമാസം ആവശ്യമാണ്. ഇതിനു ശേഷം വ്യായാമം ക്രമീകരിച്ച്‌ വയറിലെ പേശികൾ ബലവത്താക്കാം. ഒറ്റയോ ബെൽറ്റോ ഉപയോഗിച്ചാൽ വയറു കുറയില്ല. പകരം വയറു പുറത്തേക്കു തളളി നിൽക്കാതെ കാഴ്ചയിലെ അഭംഗി ഒഴിവാക്കുക മാത്രമാണ് ചെയ്യുക.

_മിനി ഊട്ടിയിലെ ഗ്ലാസ് തുരങ്കത്തിൽ വൈവിധ്യമാർന്ന അലങ്കാര മത്സ്യങ്ങളുടെ കാഴ്ചകൾ | വിസ്മയമാണ് ഈ കാഴ്ചകൾ_ https://youtube.com/shorts/XfzMFIZ2U1w?si=F7jOQkE6NrbVofaB

നിങ്ങള്‍ തിരിച്ചുപോകുക..! ജിബ് രീല്‍ ദിവ്യ സന്ദേശവുമായി ആഗതനായിട്ടുണ്ട്. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു. "നാം ഒരു കാര്യം ഉദ്ദേശിച്ചു, അല്ലാഹു ﷻ മറ്റൊന്ന് ആഗ്രഹിച്ചു, അല്ലാഹുﷻവിന്റെ കല്‍പന തന്നെ അത്യുത്തമം" ... പുരുഷന്റെ കൈകാര്യകര്‍തൃത്വ പദവി കുടുംബത്തിന്റെ ജീവിതായോധനത്തിന് വിവിധങ്ങളായ പ്രയാസങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ ലഭ്യമായതാണെന്ന് ഈ സൂക്തത്തില്‍ നിന്നും മനസ്സിലാക്കാം. ഇത് കേവലമൊരു സവിശേഷതയല്ല; ഒരു ഉത്തരവാദിത്തമാണ്. കാരണം അല്ലാഹുﷻവിന്റെ നിര്‍ദ്ദേശ പ്രകാരം കുടുംബത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാലും ജീവിതായോധനം തേടി കുടുംബത്തിന്റെ ചിലവ് നിര്‍വഹിക്കുന്നതിനാലും ലഭ്യമായതാണ്... സ്ത്രീക്ക് അവളുടെ സൃഷ്ടിപ്പും പ്രകൃതവും കാരണം ഭര്‍ത്താവിന്റെയോ കുടുംബത്തിന്റെയോ ചെലവ് നിര്‍വഹിക്കുന്നതിനായി ജോലിക്ക് പോകേണ്ട ബാധ്യതയില്ല. ഭര്‍ത്താവിന് സേവനം ചെയ്യുക, സന്താന പരിപാലനം തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അവളുടെ മേല്‍ ബാധ്യതയായിട്ടുള്ളത്. ഒരു സ്ത്രീ ജോലിക്ക് പോകുന്നത് മൂലം അവളുടെ മേല്‍ കൈകാര്യകര്‍തൃത്വം ഒഴിവാകുകയില്ല. അവള്‍ക്ക് സംരക്ഷണത്തിനും കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും പുരുഷന്‍ ആവശ്യമാണ്. മാത്രമല്ല അവള്‍ക്ക് ജോലിയുണ്ടെങ്കിലും ചിലവഴിക്കേണ്ട ബാധ്യത അവള്‍ക്കില്ല, അത് പുരുഷന്നാണ്. അവളുടെ ധനത്തില്‍ നിന്ന് വല്ലതും അവള്‍ നല്‍കുകയാണെങ്കില്‍ അത് സംഭാവനയായിട്ടാണ് പരിഗണിക്കുക. ശാശ്വതമായ സൗഭാഗ്യത്തിനുള്ള പ്രകൃതിപരമായ ശരിയായ മാനദണ്ഡമാണിത്. ഇതില്‍ വരുന്ന ഇടര്‍ച്ചകളും വീഴ്ചകളും വൈവാഹിക കുടുംബ ബന്ധത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്യും. ഭാര്യയില്‍ നിന്നും സ്വഭാവദൂഷ്യങ്ങളും അനുസരണക്കേടും ധിക്കാരവുമെല്ലാം പ്രകടമാവുമ്പോള്‍ അവ ശരിപ്പെടുത്താന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ പുരുഷന്റെ കൈകാര്യകര്‍തൃത്വ പദവിയില്‍ പെട്ടതാണ്. ഉപദേശവും ഉല്‍ബോധനവുമാണ് അതിന്റെ തുടക്കം. ഭര്‍ത്താവില്‍ നിന്ന് ധിക്കാരപരമായ പ്രവര്‍ത്തനങ്ങള്‍ ഉടലെടുക്കുന്ന സന്ദര്‍ഭത്തില്‍ ഒഴികെ മറ്റു സന്ദര്‍ഭങ്ങളിലെല്ലാം ഭര്‍ത്താവിനെ അനുസരിക്കല്‍ സ്ത്രീയുടെ ബാധ്യതയാണ്... അനിവാര്യമായ ഘട്ടത്തില്‍ ആവശ്യമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അവകാശവും ഭര്‍ത്താവില്‍ നിക്ഷിപ്തമാണ്. അതിന്റെ അവസാന ഘട്ടമാണ് നിബന്ധനകളോടുകൂടി അവരെ അടിക്കല്‍... പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തുന്നു. " ഈ വിഷയത്തിലും വന്‍പാപങ്ങള്‍ക്കുള്ള ശിക്ഷാനടപടിയിലുമല്ലാതെ അടിക്കുക എന്ന ശിക്ഷാവിധി അല്ലാഹു ﷻ വ്യക്തമായി മറ്റൊരിടത്തും പ്രതിപാദിച്ചിട്ടില്ല. കാരണം വന്‍പാപങ്ങള്‍ ചെയ്യുന്നതിന് സമമായിട്ടാണ് ഭര്‍ത്താവിനോടുള്ള അനുസരണക്കേടിനെ കണക്കാക്കുന്നത്. ഭരണാധികാരിയുടെയും ഖാളിയുടെയും ശിക്ഷാനടപടി നിര്‍വഹിക്കാനുള്ള ചുമതല പ്രസ്തുത വിഷയത്തില്‍ ഭര്‍ത്താക്കന്മാരെ ഏല്‍പിച്ചത് ഭര്‍ത്താക്കന്മാര്‍ക്ക് മേല്‍ അല്ലാഹുﷻവിന്റെ അമാനത്തിന്റെ ഭാഗമായിട്ടാണ്... " ഈ സൂക്തത്തിലെ അനുസരണക്കേട് ധിക്കാരം എന്ന അര്‍ത്ഥത്തിലാണ്. അല്ലാഹു ﷻ അവരുടെ മേല്‍ ബാധ്യതയാക്കിയിട്ടുള്ള ഭര്‍ത്താക്കന്മാരോടുള്ള അനുസരണത്തില്‍ വരുത്തുന്ന ധിക്കാരമാണ് വിവക്ഷ. നല്ലനടപ്പിനായി മൂന്ന് ഘട്ടങ്ങളാണ് അല്ലാഹു ﷻ കല്‍പിച്ചിട്ടുള്ളത്... ഒന്നാം ഘട്ടം : കിടപ്പറ പങ്കിടുന്നതോടൊപ്പമുള്ള ഉപദേശനിര്‍ദ്ദേശങ്ങള്‍: ഈ ഘട്ടത്തില്‍ അവരെ അടിക്കരുത്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഊഷ്മള ബന്ധം നിലനില്‍ക്കാനായി അല്ലാഹു ﷻ നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ അവരെ ഉണര്‍ത്തുക. അതുപരിക്കുന്നില്ലെങ്കില്‍ സ്‌നേഹനൈര്‍മല്യത്തോടെ അവരെ ഉപദേശിക്കുകയും ഉല്‍ബോധിപ്പിക്കുകയും ചെയ്യുക... കിടപ്പറയില്‍ നിന്ന് മാറ്റിനിര്‍ത്തലാണ് രണ്ടാമത്തെ ഘട്ടം : കിടപ്പറയില്‍ നിന്ന് മാറിയോ തിരിഞ്ഞോ കിടക്കലാണ് അതിന്റെ രീതി. അത് നാല് മാസത്തില്‍ കവിയാന്‍ പാടില്ല, ഇതിന് അല്ലാഹു ﷻ അനുവദിച്ച പരമാവധി സമയമാണ് അത്. കിടപ്പറയില്‍ നിന്നകന്ന് നില്‍ക്കുക എന്നത് കൊണ്ട് പ്രതികാരമല്ല, മറിച്ച് സംസ്‌കരണവും നല്ലനടപ്പുമാണ് ലക്ഷ്യം വെക്കേണ്ടത്... ആഘാതമേല്‍ക്കാത്ത അടിയാണ് മൂന്നാമത്തെ ഘട്ടം : അടയാളമോ ഉപദ്രവമോ പ്രകടമാകാത്ത അടിയായിരിക്കണം അത്. ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നു: "അവരെ കിടപ്പറയില്‍ നിന്നകറ്റിയിട്ടും ഫലമൊന്നുമില്ലെങ്കില്‍ ആഘാതമേല്‍ക്കാത്ത രീതിയില്‍ അടിക്കാന്‍ അല്ലാഹു ﷻ അനുമതി നല്‍കിയിട്ടുണ്ട്. മര്യാദപഠിപ്പിക്കലും ചികില്‍സ രീതിയായിട്ടുമാണ് ഭര്‍ത്താവ് അടിപ്രയോഗത്തെ പരിഗണിക്കേണ്ടത്. ഏറ്റവും ലഘുവായ രീതിയാണ് അതില്‍ സ്വീകരിക്കേണ്ടത്. ആഘാതമേല്‍ക്കാത്ത അടികൊണ്ട് എന്താണര്‍ത്ഥമാക്കുന്നത് എന്ന് അത്വാഅ്, ഇബ്‌നു അബ്ബാസിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. അത് മിസ്വാക്ക് പോലുള്ളതുകൊണ്ടുള്ള വസ്തുക്കള്‍ കൊണ്ടുള്ള അടിയാണ്... ജാബിര്‍ (റ) പറഞ്ഞു : മുഖത്തടിക്കുന്നതിനെ തിരുമേനി ﷺ നിരോധിച്ചിരിക്കുന്നു... (മുസ്‌ലിം) ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *പ്രസവശേഷം എന്ത്..?* *സംശയങ്ങൾ ഉത്തരങ്ങൾ*

*ഭർത്താവിന്റെ ചെണ്ടയാണോ ഭാര്യ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• കൈകാര്യകര്‍തൃത്വം എന്നര്‍ത്ഥം വരുന്ന ഖവാമത്ത് എന്ന പദം യഥാവിധി മനസ്സിലാക്കുന്നതില്‍ സമൂഹത്തിന് സംഭവിച്ച വീഴ്ച നിരവധി കുടുംബ പ്രശ്‌നങ്ങള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം... സ്ത്രീകളുടെ മേല്‍ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുമുള്ള ഒരു മാര്‍ഗമായിട്ടാണ് മിക്ക പുരുഷന്മാരും അതിനെ കാണുന്നത്. സ്ത്രീയുടെ വ്യക്തിത്വവും അസ്ഥിത്വവും അഭിപ്രായ പ്രകടനങ്ങളും നിയന്ത്രണവിധേയമാക്കി അവളെ വീട്ടുജോലിക്കും സന്താനപരിപാലനത്തിനും മാത്രമുള്ളവളായി ഇവര്‍ വിലയിരുത്തുന്നു... എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഖവാമത്ത് യുക്തിഭദ്രമായ നേതൃത്വവും ഉത്തരവാദിത്തപൂര്‍ണമായ സംരക്ഷണവുമാണ്. പ്രവാചകന്‍ ﷺ പഠിപ്പിച്ചു. " സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുക..! കാരണം അവര്‍ നിങ്ങളുടെ സഹായികളാണ്. അവരുടെ ഭക്ഷണവും മാന്യമായ വസ്ത്രവും നിങ്ങളുടെ ബാധ്യതയാണ് "(മുസ്‌ലിം) ഭര്‍ത്താവില്‍ നിന്നും കൈകാര്യകര്‍തൃത്വ പദവി ഊരിയെടുക്കുന്നവര്‍ തങ്ങളുടെ സ്ത്രീത്വം വിസ്മരിച്ചവരാണ്. ഒടുവില്‍ ഭര്‍ത്താവിന്റെ പൗരുഷവും ഭാര്യയുടെ സ്‌ത്രൈണതയും നഷ്ടപ്പെട്ട് ഇരുവരും നിത്യനിരാശയിലകപ്പെടും. സ്ത്രീക്കും പുരുഷനും അല്ലാഹു ﷻ സവിശേഷമായ പ്രകൃതം നല്‍കിയിട്ടുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം പരസ്പര പൂരണത്തിന്റേതാണ്, മറിച്ച് സംഘട്ടനത്തിന്റേതല്ല. ക്രിയാത്മത, സമര്‍പ്പണസന്നദ്ധത, ഇലാസ്തികത തുടങ്ങിയ സ്വഭാവഗുണങ്ങള്‍ സ്ത്രീ നേടിയെടുക്കണം. അപ്രകാരം തന്നെ പുരുഷന്‍ സ്ത്രീയെ തന്റെ ആധിപത്യത്തില്‍ കഴിയുന്നവളെന്ന നിഷേധാത്മകമായ സമീപനത്തിലൂടെ കാണരുത്. അല്ലാഹു ﷻ കൈകാര്യകര്‍തൃത്വപദവി പുരുഷനാണ് നല്‍കിയത്. ബുദ്ധിയും സഹനശേഷിയും ശക്തിയും നിര്‍ണായകമായ തീരുമാനമെടുക്കാനുള്ള ശേഷിയും കുടുംബത്തിന്റെ മേല്‍ ചിലവഴിക്കാനുള്ള ബാധ്യതയുമെല്ലാം അല്ലാഹു ﷻ പുരുഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈകാരികമായ സ്വാധീനങ്ങളും അതനുസരിച്ചുള്ള വിധികര്‍തൃത്വവും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലായ്മയുമെല്ലാം സ്ത്രീയുടെ പ്രകൃതത്തില്‍ പെട്ടതാണ്... വൈവാഹിക ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാനുള്ള നിര്‍ദ്ദേശനടപടികള്‍ ഇസ്‌ലാം സ്വീകരിച്ചതായി കാണാം. കൈകാര്യകര്‍തൃത്വ പദവി പുരുഷന്റെ ബാധ്യതയായി നിശ്ചയിച്ചു. എന്നാല്‍ ഭാര്യമാരെ ബുദ്ധിമുട്ടിക്കുക, ഉപദ്രവിക്കുക, ധിക്കാരം പ്രവര്‍ത്തിക്കുക തുടങ്ങിയ കൈകാര്യകര്‍തൃപദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് പുരുഷനെ വിലക്കുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും വൈവാഹിക പ്രശ്‌നങ്ങള്‍ക്കുള്ള ചികില്‍സയുമായി ഗൗരവതരമായ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു ﷻ സൂറതുന്നിസാഇലൂടെ നല്‍കിയിട്ടുണ്ട്... "പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു ﷻ മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു ﷻ സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു ﷻ... തീര്‍ച്ച. ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്റെ ആള്‍ക്കാരില്‍നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു ﷻ അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു ﷻ എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ..." (അന്നിസാഅ് 34,35) ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ സഅ്ദ് ബിന്‍ റബീഇന്റെ ഒരു സംഭവം വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ അനുസരണക്കേട് കാണിച്ചപ്പോള്‍ അവളുടെ മുഖത്തദ്ദേഹം അടിക്കുകയുണ്ടായി. അവളുടെ പിതാവ് അവളെയും കൂട്ടി പ്രവാചക സവിദത്തിലെത്തി. നീ അവളോടൊപ്പം കിടപ്പറ പങ്കിടുകയും അവളുടെ മുഖത്തടിക്കുകയും ചെയ്യുകയോ എന്ന് പ്രവാചകന്‍ ﷺ സഅ്ദിനോട് ചോദിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനോട് പ്രതിക്രിയ ചെയ്യാന്‍ അവളോട് നിര്‍ദ്ദേശിച്ചു. അവള്‍ അതിന് തയ്യാറായി, ഉടന്‍ ജിബ് രീല്‍ (അ) ഈ സൂക്തവുമായി എത്തി. അപ്പോള്‍ പ്രവാചകന്‍ ﷺ പ്രതിവചിച്ചു.

*വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി |തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ ആനച്ചാടിക്കുത്ത് എന്ന മനോഹര വെള്ളച്ചാട്ടം ആസ്വദിക്കാം* https://youtube.com/shorts/qd9zRvWqJSs?si=26uDRN1FbVj0I46P

*‌‌‌‌‌‌‌‎മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണ്ണ് വാരിയിടണം* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ഒരാളെ പുകഴ്ത്തുന്നത് കേട്ട ഉമർ (റ) ചോദിച്ചു: നീ എന്ത് അടിസ്ഥാനത്തിലാണ് അവനെ പ്രശംസിച്ചത്..? നിങ്ങൾ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ടോ?, കച്ചവടത്തിലോ ഇടപാടുകളിലോ അവനോട് സഹകരിച്ചിട്ടുണ്ടോ?, അവനോട് എപ്പോഴെങ്കിലും സഹവസിച്ചിട്ടുണ്ടോ? ഓരോ ചോദ്യത്തിനും ഇല്ലായെന്ന് അയാൾ തല കുനിച്ച് സമ്മതിച്ചു. അവസാനം അയാളെ നോക്കി ഉമർ(റ) പറഞ്ഞു: നിനക്ക് അവനെ കുറിച്ച് ഒന്നും അറിയില്ല..!! ഒരാളെ കുറിച്ച് പ്രശംസ പറയുന്നത് വെറും കേട്ട് കേൾവിയുടെ അടിസ്ഥാനത്തിലാകരുത്. അനുഭവത്തിലൂടെയോ വിശ്വസ്ഥരിൽ നിന്നുള്ള അറിവിന്റെ അടിസ്ഥാനത്തിലോ ആകണം. സജ്ജനങ്ങളെ കുറിച്ചാകുമ്പോൾ ആ പ്രശംസക്ക് പ്രതിഫലമുണ്ടാകും. അവിടെയും മേൽ പറഞ്ഞത് കൂടുതൽ ശ്രദ്ധിക്കണം. അവർക്ക് ഇഷ്ട്ടമില്ലാത്തത് പറഞ്ഞു അദബ് കേട് കൂടി വാങ്ങി വെക്കേണ്ടല്ലോ. നബി ﷺ പറഞ്ഞു: "നിങ്ങൾ മുഖസ്തുതി പറയുന്നവരെകണ്ടാൽ അവരുടെ മുഖത്തേക്ക് മണ്ണ് വാരിയെറിയുക." സൂക്ഷ്മതയോടെ ജീവിക്കുന്ന ഉലമാഇനെയും സ്വാലിഹീങ്ങളെയും ആവശ്യാനുസരണം പുകഴ്ത്താം.(സ്ഥല-കാല സാഹചര്യങ്ങൾ കൂടി പരിഗണിക്കാൻ മറക്കരുത്) ജനങ്ങളുടെ പുകഴ്ത്തലും ഇകഴ്ത്തലും ഇത്തരക്കാർക്ക് സമമാണ്. എല്ലാ പ്രശംസക്കും ഉദവി നൽകിയത് ഉടയതമ്പുരാനെന്ന് ഉറപ്പിച്ചവർക്ക് മനസ്സിനൊരു കുലുക്കവും സംഭവിക്കില്ല. സുഫിയാനുബിനു ഉയയ്ന(റ) പറഞ്ഞു: അല്ലാഹുﷻവിനെ അറിഞ്ഞവർക്ക് പ്രശംസ കൊണ്ട് ഒന്നും സംഭവിക്കില്ല. അലിയ്യ്(റ)വിനെ ജനങ്ങൾ പുകഴ്ത്തുന്നത് കേട്ട് മഹാനവർകൾ പ്രാർത്ഥിച്ചു: 'നാഥാ അവർ ഭാവിക്കുന്നതിനേക്കാൾ നീയെന്നെ ഉത്തമൻ ആക്കേണമേ' ഇമാം ഗസ്സാലി(റ) പറയുന്നു: സ്തുതി പാടുന്നവർ നാലു തെറ്റുകളിൽ ഏർപ്പെടേണ്ടിവരും... *1)* അമിതമായി പറയും അവസാനം കളവിലേക്ക് ചെന്നെത്തും *2)* പൊങ്ങച്ചത്തിന് വേണ്ടി പറയുക. ജനങ്ങൾക്കിടയിൽ ഞാൻ ടിയാനെ അതിരറ്റ് സ്നേഹിക്കുന്നയാളാണെന്ന് വരുത്തി തീർക്കലാണ് ഉദ്ദേശം. ഉള്ളിൽ വെറുപ്പും പുറമേ സ്നേഹവുമാണ് പ്രകടിപ്പിക്കുന്നത്. തന്മൂലം വഞ്ചനയാണ് ഇയാൾ ചെയ്യുന്നത്. *3)* ഉറപ്പില്ലാത്ത സംഗതികൾ പറയാൻ ഇടവരും. *4)* ദീനി ബോധം ഇല്ലാത്തവനെയും അക്രമിയെയും പുകഴ്ത്തരുത്. നബി ﷺ പറഞ്ഞു: തെമ്മാടിയെ പുകഴ്ത്തുന്നവനോട് അല്ലാഹു ﷻ കോപിക്കുന്നതാണ്. പ്രശംസിക്കപ്പെടുന്നവർ രണ്ട് നിലയ്ക്ക് അപകടത്തിലാകും... *1)* തന്നെ പ്രശംസിക്കുന്നത് കേട്ട് ഉൾപ്പെരുമയും അഹങ്കാരവും ഉണ്ടാവുക ഇവരണ്ടും ദീനിൽ വെറുക്കപ്പെട്ടതാണല്ലോ. *2)* നല്ലതൊക്കെ പറയുന്നത് കേട്ടപ്പോൾ താൻ അത്യാവശ്യം തരക്കേടില്ലെന്നും ഇനിയിപ്പോൾ അധികമൊന്നും ചെയ്യേണ്ടന്നും കരുതുക. (ഇഹിയ ഉലൂമുദ്ധീൻ 2/201) ••••••••••••••••••••••••••••••••••• അടുത്ത വിഷയം : *കുട്ടികളോട് സംസാരിക്കുമ്പോൾ 10 കാര്യങ്ങൾ ശ്രദ്ധിക്കണം*

*ചിലർക്ക് ഭാര്യയാവാൻ നിക്കാഹ് വേണ്ട* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• പെണ്ണ് കണ്ട് ഉറപ്പിച്ചശേഷം നിക്കാഹിന് മുന്നേ പെണ്ണിനെ സ്വന്തം ഭാര്യയെപോലെ കൊണ്ടുനടക്കുന്നവരുണ്ട്. ടൂറിനും കല്യാണത്തിനും നിയുക്തവധുവിനെ കൂട്ടിപ്പോകുന്നവര്‍ ഓര്‍ക്കുക. ഇത് ഹറാമാണ്. നിക്കാഹ് കഴിയാത്തവള്‍ നിങ്ങളുടെ ഭാര്യയാകുന്നില്ല. അവള്‍ അന്യ സ്ത്രീ തന്നെയാണ്... ഈ വിഷയം ഗൗരവപൂര്‍വ്വം തന്നെ കാണാന്‍ സമുദായം തയ്യാറാകണം. പല കാരണങ്ങള്‍ പറഞ്ഞ് സ്ത്രീപുരുഷ സമ്പര്‍ക്കത്തിന് അവസരമുണ്ടാക്കുകയാണ് സമൂഹം ചെയ്യുന്നത്. ഇസ്ലാമാകട്ടെ ഈ അവസരം നിഷേധിക്കാനും ഇല്ലായ്മ ചെയ്യാനുമാണുദ്ദേശിക്കുന്നത്. സ്ത്രീപുരുഷ സമ്പര്‍ക്കം മൂലമുണ്ടാകുന്ന സാമൂഹിക അറുതികളും വിനാശങ്ങളും ഇന്ന് സമൂഹത്തെ പിടിച്ച് കുലുക്കുകയാണ്. സ്ത്രീപീഢനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന സ്ത്രീഭ്രൂണഹത്യകളുടെയും നടുക്കുന്ന കഥകള്‍ നിരത്തിവെച്ച് വൃഥാവിലാപം നടത്തുന്ന മാധ്യമങ്ങളും കലകാരന്മാരും ബുദ്ധിജീവികളുമൊക്കെ അപ്പുറത്ത് മാറിനിന്നു ഇത്തരം അറുതികള്‍ക്കു പഴുത് തേടുകയാണ്. അന്യസ്ത്രീകളെ കാണാനോ അവരുമായി വിജനതയില്‍ ഒത്തുകൂടാനോ ഇസ്ലാം അനുവദിക്കുന്നില്ല. വിശ്വാസികളോട് അവരുടെ കണ്ണുകള്‍ അടക്കാന്‍ പറയുക. അവരുടെ ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കാനും. അതാണവര്‍ക്ക് കൂടുതല്‍ സംശുദ്ധമായത്. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂക്ഷമമായി അറിയുന്നവനാണ് അല്ലാഹുﷻ. വിശ്വാസിനികളായ സ്ത്രീകളോടും അവരുടെ നയനങ്ങളടക്കാന്‍ നിര്‍ദ്ദേശിക്കുക. അവരുടെ ലൈംഗികാംഗങ്ങള്‍ സൂക്ഷിക്കാനും. അവരുടെ ശരീരത്തില്‍ നിന്നു പ്രത്യക്ഷമായ സൗന്ദര്യമല്ലാതെ അവര്‍ പ്രകടിപ്പിക്കരുത് (അന്നൂര്‍). ഈ നിര്‍ദ്ദേശം അതീവ ഗൗരവമുള്ളതും കര്‍ശനമായതുമാണ്. ഇത് ലംഘിക്കാന്‍ വിശ്വാസികളായ സ്ത്രീക്കും പുരുഷനും പാടില്ല. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമാണ് ഇതില്‍ നിന്നൊഴിവുള്ളത്. നിര്‍ബന്ധകാര്യങ്ങള്‍ പഠിക്കുക, ചികിത്സ, ഇടപാടുകള്‍, സാക്ഷി തുടങ്ങിയ സന്ദര്‍ഭത്തില്‍ മാത്രമാണ് അന്യപുരുഷന് സ്ത്രീയെ കാണാന്‍ അനുവാദമുള്ളത്. ഏതെങ്കിലും അപകടത്തില്‍പെട്ട സ്ത്രീയെ രക്ഷപ്പെടുത്താനും ശത്രുവില്‍ നിന്നു സംരക്ഷിക്കാനും വേണ്ടി സ്ത്രീയെ കാണുകയും സ്പര്‍ശിക്കുകയും ചെയ്യാവുന്നതാണ്. മാത്രമല്ല മറ്റാരും രക്ഷിക്കാനില്ലെങ്കില്‍ ഇത് നിര്‍ബന്ധവുമാണ്. വിവാഹാന്വേഷണം നടത്തുന്നവളെ കാണുന്നതും ഇത് പോലെ ഒരനിവാര്യഘട്ടത്തില്‍ മാത്രം അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് വിവാഹം കഴിക്കാന്‍ പോകുന്ന നിയുക്തവരന് മാത്രമാണെന്ന് കൂട്ടുകാര്‍ ഓര്‍ക്കണം. നോട്ടം ഇബ്ലീസിന്റെ വിഷലിപ്തമായ അമ്പാണ് (ഹ.ശ) കണ്ണാണു ഹൃദയത്തിന്റെ താക്കോല്‍. സുന്ദരിയായ ഒരു യുവതിയെ കാണുന്ന ചെറുപ്പക്കാരന്റെ ഹൃദയത്തില്‍ താനറിയാതെ വൈകാരിക ചലനങ്ങളുണ്ടാകുന്നു. ആ സുന്ദരരൂപം, അവളുടെ മെയ്യഴക്, കാര്‍ക്കൂന്തലുകള്‍, മാന്‍പേടയുടെ നയനങ്ങള്‍, മുഖബിംബം തന്റെ ഹൃദയത്തിന്റെ സ്വപ്നകുടീരത്തില്‍ പ്രതിബിംബിക്കുകയും ഒരു കേമറയുടെ ഫിലിമിലെന്നപോലെ മനസ്സില്‍ അത് പതിയുകയും ചെയ്യുന്നു. പിന്നീട് മനസ്സിന്റെ ആല്‍ബത്തില്‍ നിന്നു തന്റെ സഹചമായ ചേതോവികാരങ്ങള്‍ ആ ചിത്രത്തെ സര്‍ച്ച് ചെയ്തെടുക്കുകയും തന്റെ സ്വപ്നങ്ങളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. നോട്ടമാണ് ദുര്‍വൃത്തിയുടെ പ്രഥമദൂതന്‍. ഒരു നോട്ടം, പിന്നീടൊരു പുഞ്ചിരി, പിന്നീടഭിവാദ്യങ്ങള്‍, ഇനി സംസാരവും സമയ നിശ്ചയവും ശേഷം കൂടിക്കാഴ്ചയും എന്നാണു ഒരു അറബി കവി പാടിയത്. മനസ്സാകുന്ന ക്യാമറയുടെ സ്വിച്ചാണ് കണ്ണെന്നതു കൊണ്ടു തന്നെയാണ് സദാചാര വിരുദ്ധമായ വഴികളിലേക്ക് വലിച്ചിഴക്കാനുള്ള സാഹചര്യം കണ്ണിനൊരുക്കിക്കൊടുക്കരുതെന്ന് ഇസ്ലാം പഠിപ്പിച്ചത്. സുന്ദരന്മാരായ ആണ്‍കുട്ടികളെ പോലും നോക്കാനോ വൈകാരികോത്തേജനമുണ്ടാകുന്ന സാഹചര്യത്തില്‍ അവരുമായി ഇടപഴകാനോ പാടില്ലെന്ന് തിരുനബി ﷺ പഠിപ്പിച്ചത് വ്യക്തിവിശുദ്ധിക്ക് വിശ്വാസി മുന്‍ഗണനയും മുഖവിലയും നല്‍കണമെന്നത് കൊണ്ടാണ്. ഇക്കാരണങ്ങളാല്‍ തന്നെ സംഘം കൂടിയുള്ള പെണ്ണുകാണല്‍ ഒരു നിലക്കും അനുവദിച്ച് കൂടാ. തന്റെ കൂട്ടുകാരനെ ആ ബന്ധത്തില്‍ നിന്നു മുടക്കി സംഘത്തിലെ കുരുട്ടുബുദ്ധിയും അന്യമതസ്ഥനും കുട്ടിയെ ചാടിച്ചു പോയ സംഭവങ്ങള്‍വരെ സമൂഹത്തിലുണ്ടായിട്ടുണ്ട്. തന്റെ ഇണയെ കാണാനും ആരായിരിക്കണമെന്ന് തീരുമാനിക്കാനും അന്യന്റെ അഭിപ്രായം കാത്തിരിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമില്ലാത്തവരാണെന്നും കൂടി ഓര്‍ക്കുക. •••••••••••••••••••••••••••••••••••• _അടുത്ത വിഷയം :_ *മുഖസ്തുതി പറയുന്നവരുടെ മുഖത്ത് മണ്ണ് വാരിയിടണം*

*വെള്ളിയാഴ്ചയിലെ പിരിവുകൾ* ••••••┈•✿﷽✿•┈•••••• _തെരഞ്ഞെടുത്തതും വിജ്ഞാനപ്രദവും ചിന്തനീയവുമായ മെസ്സേജുകൾ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/Iq5Poti3H3L95feF4Zu5Th _സ്ത്രീകൾക്ക് മാത്രമുള്ള ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക_ https://chat.whatsapp.com/JQEzYXH428v2QkZViXEWdu •••••••┈┈•✿❁✿•┈┈••••••• ജുമുഅക്ക് പോകുമ്പോൾ പലരും കയ്യിൽ പണമോ പേഴ്‌സോ കരുതാറില്ല. പള്ളിയിലേക്കല്ലേ പണത്തിന്റെ ആവശ്യം അവിടെ എന്തിനാണ് എന്നത് ഒരു ചിന്തയെങ്കിൽ വെള്ളമുണ്ടും ഷർട്ടുമൊക്കെ ഇട്ട് പോകുമ്പോൾ ഇതൊക്കെ കയ്യിൽ വെയ്ക്കൽ ഒരു ഭാരം എന്നത് മറ്റൊരു ചിന്ത.. പക്ഷെ അപ്പോഴും മൊബൈലും വണ്ടിയുടെ ചാവിയും ഭാരമല്ല.. പറഞ്ഞു വന്നത് നമ്മൾ ജുമുഅ നിസ്ക്കാരിച്ചിറങ്ങുമ്പോൾ ആ പള്ളികളിൽ നമ്മളെ പ്രതീക്ഷിച്ച് നിക്കുന്ന ചിലരെങ്കിലും ഉണ്ടാകും. വെള്ളിയാഴ്ചകളിൽ പള്ളി പിരിഞ്ഞിറങ്ങുമ്പോൾ കിട്ടുന്ന സഹായം കൊണ്ട് അടുത്ത വെള്ളി വരെ തള്ളി നീക്കുന്നവർ.. അതിൽ മുസ്ലിമും അമുസ്ലിമും ഉണ്ടാകും .. ദാനം ചെയ്യാനും സഹായിക്കാനും അത് നമുക്കൊരു തടസ്സമല്ല.. നിങ്ങളുടെ കയ്യിലുള്ള പത്ത് രൂപയെങ്കിൽ അത് അതിൽ കൂടുതൽ കഴിവുള്ളവർ അത്ര ഇനി നാണയ തുട്ടുകൾ മാത്രമേ ഉള്ളുവെങ്കിൽ അത് കയ്യിൽ കരുതണം. മുന്നിലേക്ക് നീട്ടുന്ന കൈകളിൽ നോക്കി പടച്ചവനെ പൈസ കയ്യിൽ ഇല്ലല്ലോ എടുക്കാൻ മറന്നല്ലോ എന്ന് ചിന്തിക്കേണ്ട അവസ്ഥ വരുത്താതിരിക്കുക. ആ ഒരു ദാനം കൊണ്ടായിരിക്കാം റബ്ബ് നമ്മളെ വലിയ വിപത്തുകളിൽ നിന്ന് കാത്തു രക്ഷിക്കുന്നത്. ആ കൊടുക്കുന്നത് നമ്മുടെ ഔദാര്യമല്ല അവരുടെ അവകാശമാണ്.. നമുക്ക് പടച്ചവൻ അനുഗ്രഹങ്ങൾ നൽകുന്നത് മറ്റുള്ളവരെ സഹായിക്കാൻ കൂടി വേണ്ടിയാണ്.. "മുത്ത് റസൂൽ (സ അ) പഠിപ്പിച്ചു തന്നിട്ടുണ്ട് സമ്പത്തും സന്താനവും ഈ ഭൂമിയിൽ പരീക്ഷണങ്ങൾ ആണ്.. •••••••••••••••••••••••••••••••••••• അടുത്ത വിഷയം : *ചിലർക്ക് ഭാര്യയാവാൻ നിക്കാഹ് വേണ്ട*